പ്രണയശ്രാവണാസുരം: ഭാഗം 68

pranayashravanasuram

എഴുത്തുകാരി: അമീന

അവന്റെ പ്രവർത്തിയിൽ മിഴിച്ചു നിന്ന ശിവ.....അവന്റെ തനിക്ക് നേരയുള്ള ചുവട് വെപ്പിൽ കണ്ണും മിഴിച്ചു നിന്ന് പോയി....... ഓരോ ചുവടും തന്നിലേക്കടുക്കവേ.... ശിവ ഡെവിയോടായി...... "ഡോ....താ....താനെന്തിനാ കതകടച്ചേ..... ഇതെ നിന്റെ വീടല്ല....മര്യാദയ്ക്ക് വാതിൽ തുറക്കുന്നത നല്ലത്......" ന്നൊക്കെ പറഞ്ഞോണ്ടിരുന്നതും അതൊന്നും മൈൻഡ് ചെയ്യാതെ ശിവയിലെകടുത്തുകൊണ്ടിരുന്നു..... കൃഷ്ണ..... ഇങ്ങേരിതെന്തിനുള്ള പുറപ്പാടാ....ഷർട്ടഴിച്....ഓഹോ അസുരന്റെ ഉളിൽ ന്നെ വിരട്ടാനുള്ള പരിപാടിയാണല്ലേ..... ഇതൊക്കെയങ് മുളയിലെ നുള്ളി തന്നേക്കാം സേച്ചി...... ന്ന് മനസ്സിലാലോചിച് കൊണ്ട് തനിക്ക് നേരെ നടന്നടുക്കുന്ന ഡെവിയെ തന്റെ അരിയിലും കൈവെച് രൂക്ഷമായി നോക്കി പിരികം പൊന്തിച് കൊണ്ട്...... "അല്ല എങ്ങോട്ടാ ഈ ഇടിച്ചു തള്ളിയുള്ള വരവ്....എന്തു പറയണമെങ്കിലും കുറച്ച് വിട്ടു നിന്നിട്ടുള്ള സംസാരം മതി......." "അതിന് ഞാൻ പറയുന്നതൊന്നും നീ കേൾകാനിരിക്കുന്നില്ലല്ലോ....." "അത് ഞാനാദ്യമേ പറഞ്ഞു നിക്ക് ഒന്നും കേൾക്കാൻ താൽപര്യല്ലെന്ന്.....

വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞത് കൊണ്ടൊരു കാര്യല്ല......എത്ര തന്നെ പറഞ്ഞാലും നിക്ക് ഇതെ ഇനിയും ആവർത്തിക്കാൻ ഉള്ളൂ....." ന്ന് പറഞ് അവനെയും മറികടന്ന് വാതിലിനടുത്തേക്കടുക്കവേ.....ശിവയുടെ കയ്യിലായി പിടിച്ച് അവന്റെ മുന്നിലേക്കായി വലിച്ചിട്ടു കൊണ്ട്........ "കുറെ നേരമായി നിന്റെയി അവഗണന..... ഞാൻ പറയുന്നത് കേട്ടിട്ടെ നീ ഇവിടുന്ന് പോകു........" ന്ന് കലിപ്പായതും....ശിവ....പിരികം പൊന്തിച്ചു കൊണ്ട്...... "ഓഹ് അവഗണന..... എന്താ അവഗണ കൊണ്ട് നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ.....ഹേ പറയാൻ ദേഷ്യം തോന്നുന്നുണ്ടോന്ന്.....എന്റെ അവഗണന നിനക്ക് സഹിക്കാൻ കഴിയുന്നില്ലല്ലേ..... നിന്റെ വാക്കുകളൊന്ന് കേൾക്കാൻ പോലും തയ്യാറാവാത്തത് നിന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ടല്ലേ....... നിങ്ങളെന്താ വിചാരിച്ചത്.....ദേഷ്യം നിനക്ക് മാത്രമേയുള്ളൂവെന്ന......ഈ അവഗണന പോലും നിനിക്ക് സഹിച്ചില്ലെങ്കിൽ.....നിന്റെ വീട്ടീന്ന് ഞാൻ അനുഭവിച്ച അവഗണന കൊണ്ടുണ്ടായ വേദന എത്രത്തോളമുണ്ടെന്ന് അറിയാവോ......അത്രയും പേരുടെ മുന്നിൽ നിന്ന് ഞാൻ പൊട്ടി കരഞ്ഞത്.....

അപേക്ഷിച്ചില്ലെ.....അപ്പോഴും ഞാൻ നേരിട്ടത് അവഗണന മാത്രവ...... ഞാൻ പറയുന്നതത് പോലെ വിശ്വസിക്കണമെന്ന് പറഞ്ഞില്ല.....നിക്ക് പറയാനുള്ളതൊന്ന് കേൾക്കാൻ......അതിനു പോലും ആർക്കും മനസ്സുണ്ടായില്ല...... കരഞ്ഞു വിളിച്ചതല്ലേ നിന്നെ..... ഞാൻ പറയുന്നതൊന്നു കേൾക്കാനുള്ള മനസ്സ് പോലും നിനക്ക് ഉണ്ടായില്ല......തള്ളി പറഞ്ഞില്ലേ നീ..... വാക്കുകൾ കൊണ്ട് കുത്തിനോവിചില്ലേ..... ശല്യമാണെന്ന് പറഞ്ഞില്ലേ......പ്രാണനെ പോലെ സ്നേഹിച്ചവന്റെ വായിൽ നിന്നും കേട്ട വാക്കുകൾ......തകർത്തുകളയാൻ തക്ക ശേഷിയുണ്ടായിരുന്നു....... അവഗണന കൊണ്ട് നീറിയാ ഞാൻ അവിടം വിട്ട പോന്നത്.....അല്ല ഇറക്കി വിട്ടത്.....ഇപ്പോ ഞാനൊന്ന് അവഗണിച്ചതിൽ നിനക്ക് ദേഷ്യം വരുന്നുണ്ടോ.....നിന്റെ വാക്കുകളൊന്നു കേൾക്കാൻ നിന്ന് തരാത്തത് നിന്നെ വേദനിപ്പിക്കുന്നുണ്ടോ....... മറ്റുള്ളവരെപ്പോലെ അന്യനായ ഡേവിഡ് കളത്തിപ്പറമ്പനോട് നിക്ക് ക്ഷമിക്കാൻ കഴിയും......പക്ഷേ ന്നെ പ്രാണിനെ പോലെ സ്നേഹിക്കുന്നുണ്ടന്ന് പറഞ് വിശ്വസിപ്പിച്ച ന്റെ പ്രണയത്തോട് നിക്ക് ക്ഷമിക്കാൻ കഴിയില്ല....

ആ പ്രണയമാണെനിക്ക് വേദന നൽകിയത്...... ഇനിയും......ഇനിയും വേദന തരാതെ ഒന്ന് പോയി തരാമോ....കാണണ്ട നിക്ക്....... വേണ്ടെ........" ന്ന് പറഞ് നിർത്തിയപ്പോഴേക്കും ശിവയുടെ കൺകോണിൽ ചെറുതുള്ളി അടർന്നു വന്നതിന് പുറമെ വിതുമ്പി പോയിരുന്നു...... ശിവയുടെ വാക്കുകളിൽ അവളാനുഭവിച്ച വേദനയുടെ ആഴത്തിൽ ഡെവിയുടെ ഉള്ളം പിടഞ്ഞുപോയി...... നിറഞ്ഞു നിന്ന ശിവയുടെ മിഴികൾ കാണെ....അടുത്ത നിമിഷം...... "ശിവ....." ന്ന് വിളിച്ചു കൊണ്ട് അവളെ വാരിപുണർന്നു...... "ശിവ.... അയാം സോറി.....സോറി പെണ്ണെ.....അറിയാമടാ ഒത്തിരി വേദനിപ്പിച്ചെന്ന്....ആ നിമിഷം ഞാൻ വല്യമ്മച്ചിയുടെ അവസ്ഥയിൽ ഓരോന്ന് പറഞ്ഞു പോയി.... എന്നെയൊന്ന് മനസ്സിലാക്ക് പെണ്ണെ......" ന്ന് പറഞ് ഇറുകെ പുണർന്നവനെ തന്നിൽ നിന്നും ഊക്കോടെ തള്ളിമാറ്റി കൊണ്ട്..... "നിക്ക് മനസ്സിലാക്കേണ്ട..... എല്ലാവരെയും ഞാൻ മനസ്സിലാക്കിയിടത്തോളം മതി......

ഞാൻ പറഞ്ഞു എനിക്ക് നിന്നെ കാണണ്ടെന്ന്.....പൊയ്ക്കോ എന്റെ മുന്നീന്ന്...... ഇനിയും വേദന തരാതെ ഒന്നു പോയിതാ.....ഐ ഹേറ്റ് യു ഡേവിഡ്..... ഐ ഹേറ്റ് യു......" ന്ന് ശബ്ദമുയർത്തിയതും...... "ശിവ... ഡോൺഡ് സെ ലൈക്‌ ദാറ്റ്....." "ഐ ഹേറ്റ് യു ഡേവിഡ്......" "ശിവ.... ഇ...ഇട്സ് ഹർട്ടിങ് മി......." ന്ന് പറഞ്ഞതൊന്നും മുഖവിലയ്ക്കെടുക്കാതെ ശിവ ചുമരോട് ചേർന്ന് നിന്നു കൊണ്ട് അതാവർത്തിച്ചുകൊണ്ടിരുന്നു.....അതിനനുസരിച്ച് അവളുടെ മിഴികൾ നിറഞ്ഞൊഴുകി........ "ഐ..... ഹേറ്റ്......യു.... ഡേ....." ന്നു പറഞ്ഞു മുഴുവനാകും മുന്നേ ഡെവി കലിപ്പിൽ..... "സ്റ്റോപ്പ് ദിസ് നോൺസെൻസ് ശിവ.....ഇട്സ് റിയലി ഹർട്ടിങ് മി damnt......" ന്നലറി കൊണ്ട് അവളെ ആ വാചകം മുഴുവനാക്കാൻ അനുവദിക്കാതെ അവളോട് ചേർന്ന് നിന്നതോടൊപ്പം അവന്റെ അധരം അവളുടെ അധരത്തിലേക്കായി ചേർത്തുവെച്ചു....... പതിഞ്ഞ ശബ്ദത്തിൽ പോലും ഇനിയുമാ വാക്കുകൾ ഉച്ചരിക്കാതിരിക്കാൻ അവൻ ചുണ്ടിനാൽ മുറുക്കി നാവിനാൽ അവളുടെ നാവിനെ ചുഴറ്റിയെടുത്തു...... ആ പ്രവർത്തിയിൽ ഒന്നെങ്ങി പോയ ശിവ ഡെവിയുടെ അരയിലായി പിടിമുറുക്കി....

തന്നിൽ നിന്നും അവനെ തള്ളിമാറ്റാൻ വൃത ശ്രമിച്ചു കൊണ്ടിരുന്നു.....അവളുടെ എതിർപ്പുകളെ കടിഞ്ഞാണിട്ടു പിടിച്ചു വെച്ച ഡെവിയുടെ അധരങ്ങൾ ഒരുവേള ശിവയുടെ അധരത്തിന്റെ മൃദുലതയിൽ ലയിച്ചുപോയി അവയെ ആഴത്തിൽ നുണഞ്ഞു കൊണ്ടിരുന്നു..... ആ മാധുര്യം ഡെവിയുടെ നിയന്ത്രണം അപ്പാടെ തകർത്തു കളഞ്ഞു...... അവൻ പോലുമറിയാതെ കണ്ണുകൾ കൂമ്പിയടഞ് അവളിലേക്കായി ചേർന്നു.... ആ നിമിഷം അവനിൽ നിറഞ്ഞു നിന്നത് തന്റെ പ്രാണനായവളുടെ സാമീപ്യം മാത്രമായിരുന്നു..... അവളുടെ ദേഷ്യത്തേക്കാളുപരി അവനിൽ അവളോടുള്ള പ്രണയം മുന്നിട്ട് നിന്നു...... ഇനിയും വിട്ടു നിൽക്കാൻ ആഗ്രഹിക്കാതെ ഡെവിയുടെ ചുണ്ടുകൾ ശിവയുടെ അധരത്തിൽ ലയിച്ചു....... അതോടെ ശിവയുടെ മിഴികൾ കൂടുതൽ നിറഞ്ഞൊഴുകിയതും....സർവശക്തിയാൽ അവനെതന്നെ തന്നിൽ നിന്നും തള്ളി മാറ്റിയതോടൊപ്പം അവന്റെ കവിളിൽ ശിവയുടെ കൈത്തലം പതിഞ്ഞു കഴിഞ്ഞിരുന്നു..... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ശിവ...... "എ... എന്തിന ന്നെ ഉ....ഉമ്മ വെച്ചെ..... ഞാൻ പറഞ്ഞതല്ലേ.....

ന്നെ തൊട്ടേകരുതെന്ന്...... എന്നിട്ടന്താ ചെയ്തേ......." ന്നുള്ള അവളുടെ വാക്കിൽ ഡെവി യഥാർത്തത്തിലേക്ക് കടന്ന് വന്നു.... ഒരു നിമിഷം കൈവിട്ട് പോയി താൻ ചെയ്ത പ്രവർത്തിയാൽ ദേഷ്യം കൊണ്ട് കൂടുതൽ ചുമന്നു നിൽക്കാൻ കാരണം താനാണല്ലോ...... ന്ന് കരുതി അത്‌ പുറത്ത് കാണിക്കാതെ.....ശിവയോടായി....... "ഞാൻ പറഞ്ഞതല്ലേ ശിവ പറയല്ലേന്ന്..... കേട്ടില്ല നീ.....നിന്റെ വായടക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും എന്റെ കയ്യിൽ ഇല്ലായിരുന്നു....ഇനിയും നീ അതാവർത്തിചാൽ ഞാൻ ഇതു തന്നെ ആവർത്തിക്കും.....പക്ഷെ അത്‌ ഞാൻ ചെയ്ത് പോയാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്......അതുകൊണ്ട് അറിയാതെ ചെയ്തു പോയി......" "അറിയാതെ..... ഇനി അറിഞ്ഞു കൊണ്ടെങ്ങാൻ ന്റെ അടുത്തോട്ട് വന്നാൽ.....ഈ കിട്ടിയതു പോലൊരടി ഒന്നൂടെ താൻ മേടിക്കും......"😡 "അടിച്ചോ....നിന്റെ ദേഷ്യമടങ്ങുന്നതുവരെ എന്നെയടിച്ചോ.....പക്ഷേ നിന്റെ വായിൽ നിന്നും എന്നെ വെറുക്കുന്നു എന്ന് കേൾക്കാൻ എനിക്ക് കഴിയുവേല........" "നിനക്ക് പറയാം..... പിന്നെ ഞാൻ പറഞ്ഞാൽ......"

ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ....... "ആ ചുണ്ട് ഞാൻ കടിചെടുക്കും......" "ന്റെ അടുത്തോട്ടു വന്നാലുണ്ടല്ലോ.....നിന്നെ ഞാൻ..... തെണ്ടി..... കാലമാടൻ.... അസുര....." ന്നു പറഞ്ഞ് കയ്യിൽ കിട്ടിയത് കൊണ്ടെല്ലാം അവന് നേരെ എറിഞ്ഞതും.....അതെല്ലാം തടുക്കാൻ ശ്രമിച്ചു കൊണ്ട്...... "എറിഞ്ഞിടാതെ ഇങ് വാ പെണ്ണെ......" ന്ന് പറഞ്ഞു മുന്നോട്ട് കാൽ വെച്ചതും കയ്യിൽ കിട്ടിയ ടേബിളിൽ ഉള്ള സ്റ്റീൽ ഗ്ലാസ്‌ എടുത്ത്...... "നിക്കട അസുര...... ഉമ്മച്ചൻ തെണ്ടി......എന്റെ അടുത്തോട്ടെങ്ങാൻ വന്നാലുണ്ടല്ലോ......"😬 ന്നു പറഞ് കൊണ്ട് സ്റ്റീൽ ഗ്ലാസ്‌ അവന് നേരെ തൊടുത്ത് വിട്ടതും കുനിഞ്ഞു നിന്ന ഡെവി അടുത്ത നിമിഷം അവളുടെ കയ്യിലായി പിടിച് വലിച്ച് ബെഡിലേക്കിട്ടു...... ബെഡിലായി മലർന്നടിച്ചു വീണ ശിവ...... "ഡോ.... അസുര....." ന്ന് പറഞ്ഞ് ബെഡിൽ നിന്നും ചാടിയെണീക്കാൻ നിന്ന ശിവയുടെ കൈ രണ്ടും ബെഡിലേക്കമർത്തി പിടിച് അവളെ അടക്കി നിർത്താൻ ശ്രമിച്ചു കൊണ്ട്....... "അടങ് ശിവ........" "ന്റെ കൈ വിട് ഡേവിഡ്......അസുര ന്റെ കയ്യീന്ന് വിടാൻ......"

ന്ന് പറഞ്ഞ് ബെഡിൽ കിടന്ന് അവന്റെ കൈകളിൽ നിന്ന് തന്റെ കൈകളെ മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതും അവന്റെ ബലത്തിൽ നടക്കാതെ വന്ന അരിശത്താൽ ഡെവിയെ ചവിട്ടാൻ തുടങ്ങി....... "ഹാ.... അടങ് കൊച്ചെ......" ന്ന് പറഞ് അവന്റെ കാലുകളാൽ ശിവയുടെ കാലുകളെ പിടിച്ചുകെട്ടി.....അതോടെ അവനു നേരെ ചീറി കൊണ്ട്.... "ന്നെ അങ്ങനെ അടിക്കാൻ നിർത്താമെന്ന് കരുതണ്ട........" ന്ന് പറഞ് വീറോടെ അവന്റെ കരങ്ങളിൽ നിന്നും കുതറി കൊണ്ടിരുന്നു......അവനെ ദേഷ്യം വരുത്താനെന്നോണം വീണ്ടും...... "ഐ ഹേറ്റ് യൂ..... ഡേവിഡ്......" എന്നലറിയതും.....ആ വാക്കിൽ കണ്ണുകൾ ഇറുകെ അടച്ച ഡെവി....ശാസന കലർന്ന ശബ്ദത്താൽ...... "ശിവ....നി നിയെന്നെ വീണ്ടും നിർബന്ദിക്കുവാ.....ഇനിയും അത്‌ പറയാൻ നിന്റെ വാ തുറന്നാൽ......" "എന്താ.... ഞാൻ ഇനിയും പറയും..... നിക്ക് വെറുപ്പാ......." ന്ന് പറഞ്ഞ അടുത്ത അവന്റെ മുഖം അവളുടെ കഴുത്തിടുക്കിലേക്കായ് പൂഴ്ത്തിയ പാടെ അവന്റെ ചുണ്ടുകളും പല്ലുകളും കഴുത്തിലായി പിണഞ്ഞു കിടക്കുന്ന നീല ഞരമ്പിൽ ആഴത്തിൽ നുണഞ്ഞെടുത്തു.......

അവന്റെ പ്രവൃത്തിയിൽ ഉള്ളിലൂടെ വിറയൽ കടന്നു പോയതും..... അതുവരെ കുതറി കൊണ്ടിരുന്ന ശിവയുടെ കാലുകളും കൈകളും നിശ്ചലമായി.....ഇരു കവിളിലൂടെയും കണ്ണുനീരൊഴുകി ഇറങ്ങി...... ഉള്ളിൽ നിന്നും പൊട്ടി വന്ന വിതുമ്പൽ ചുണ്ടുകളാൽ പിടിച്ചടക്കി...... ഡെവിയുടെ അധരം അവളുടെ കഴുത്തിൽ നിന്നും കാതോരം പതിപ്പിച്ചു കൊണ്ട്...... "ഇനിയും നിന്റെ നാവിൽ നിന്നും എന്നെ വെറുക്കുന്നെന്ന് കേട്ട് നിക്കുവേല.... നീയെന്നെ വെറുക്കുന്നെന്ന് പറയുന്ന ഓരോ നിമിഷവും എനിക്ക് നിന്നെ സ്നേഹിക്കാൻ തോന്നും.....എന്റെ സ്നേഹത്താൽ നിന്റെ വായടപ്പിക്കാൻ തോന്നി പോകും.... ഞാൻ അങ്ങനെയൊക്കെ കൈവിട്ട് പ്രവർത്തിച്ചു പോകുo ശിവ......അതെന്റെ കൊച്ചിനെ ഒത്തിരി വേദനിപ്പിക്കും.....ഇനിയും എന്നെ വെറുക്കുന്നെന്ന് പറഞ് എന്നെ കൊണ്ട് ഒന്നും ചെയ്യിക്കാതെ ഡാ....... ഐ.... ഐ...ലവ് യൂ ശിവ......." ന്ന് കാറ്റുപോലെ അവളുടെ കാതിലായി പതിഞ്ഞതും..... ശിവ തന്റെ മിഴികൾ ഇറുകെയടച്ചു....... "എന്നെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത് ഡേവിഡ്......നിന്റെ വാക്കുകൾ വേദന തന്നത് എന്റെ മനസ്സിനെയാ...

.ആ വേദന ഉള്ളിലുള്ളിടത്തോളം നീ എന്റെ ശരീരത്തിൽ തൊടുമ്പോൾ നിക്ക് ചുട്ടുപൊള്ളുന്ന പോലെ തോന്നുവ.....എന്നെ ഒന്ന് ഒറ്റയ്ക്ക് വിട്....പ്ലീസ്......" ന്ന് പറഞ് പൊട്ടി കരഞ്ഞതും അവളുടെ വാക്കുകൾ ഡെവിയിൽ നൊമ്പരം തീർത്ത് കണ്ണുനീർ ഉറഞ്ഞുകൂടിയ നിമിഷം അവളിൽ നിന്നും അകന്ന് അവളുടെ മിഴിയിലേക്കായി നോക്കി കൊണ്ട് ...... "സോറി ശിവ..... നിന്നെ വേദനിപ്പിക്കണമെന്ന് കരുതിയതല്ല.....നിന്റെ വായിൽ നിന്നും എന്നെ വെറുപ്പാണെന്നുള്ള വാക്ക് കേൾക്കാൻ കഴിയാത്തത് കൊണ്ട് ചെയ്തു പോയതാ.....അറിഞ്ഞില്ല ഞാൻ തൊടുന്നത് പോലും നിനക്ക് അത്രയും വെറുപ്പാണെന്ന്..... ക്ഷ....ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്ക് നിന്റെ ഇച്ചായനോട്......." ന്ന് പറഞ്ഞ വേളയിൽ ഒരു കുഞ്ഞു നീർത്തുള്ളി ശിവയുടെ കവിളിലേക്കുതിർന്നു വീണതും..... അതവളിൽ നിന്ന് മറയാക്കാനെന്നോണം അവൻ വെട്ടിത്തിരിഞ് തന്റെ ഷർട്ടും എടുത് കതക് തുറന്നു....... കതക് തുറന്ന ഡെവി തനിക്ക് മുന്നിൽ നിൽക്കുന്ന എബിയെയും വീണയെയും ഫ്രഡിയെയും കണ്ട് നിറഞ്ഞു വന്ന കണ്ണുകൾ അടയ്ക്കി.......

കാറ്റു പോലെ തന്റെ റൂമിലേക്ക് കയറി കതകടച്ചു...... എന്നാൽ ഡെവി പുറത്തോട്ടു പോയതും...... അവളുടെ കവിളിലേക്ക് പതിഞ്ഞ അവന്റെ കണ്ണുനീർത്തുള്ളികളിലായി കൈ ചേർത്ത് വെച്ച് എണീറ്റിരുന്ന ശിവ ആ നീർത്തുള്ളിയിൽ പൊള്ളിപ്പിടഞ്ഞു കൊണ്ട് പൊട്ടിക്കരച്ചിലോടെ തന്റെ മുട്ടിലായി മുഖം പൂഴ്ത്തി...... വാതിൽക്കൽ നിന്ന വീണ ശിവയുടെ കരച്ചിൽ കണ്ടു കൊണ്ട് അകത്തേക്ക് പോകവേ അവളുടെ കയ്യിലായി പിടിച് എബി..... "വീണ....ശി.....ശിവ......" ന്ന് ആകുലതയോടെ ചോദിച്ചതും..... അവൾ ഊക്കോടെ അവന്റെ കൈ തട്ടിമാറ്റി കൊണ്ട്....... "മതിയായില്ലേ ന്റെ ചേച്ചിയെ വേദനിപ്പിച്..... എന്ത് തെറ്റാ ന്റെ ചേച്ചി നിങ്ങളോടൊക്കെ ചെയ്തത്..... സ്വന്തം ഏട്ടനെ പോലെ നിങ്ങൾ കണ്ടതൊ...... സ്വന്തം പ്രാണനേക്കാൾ നിങ്ങടെ ഏട്ടനെ സ്നേഹിച്ചതൊ.....സ്വന്തം അനിയത്തിയാണെന്ന് പറഞ് ചേർത്തു പിടിചിട്ട് ആ നിങ്ങൾ തന്നെ മുഖം തിരിച്ചു കളഞ്ഞില്ലേ ചേച്ചിക്ക് മുന്നിൽ.....ഇനിയും ആ മനസ് വേദനിപ്പിക്കരുത്... അപേക്ഷയാണ്...... നിക്ക് ന്റെ ചേച്ചിയുടെ വേദനയെക്കാൾ മറ്റൊന്നും വലുതല്ല..... പ്ലീസ്......"

ന്നു പറഞ്ഞു കൊണ്ട് എബിയുടെ മുന്നിലായി അവൾ കതകടച് ശിവയ്ക്കരികിലേക്ക് ചെന്ന് ചേർത്തുപിടിച്...... "ശിവേച്ചി......." ന്ന് വിളിചുള്ള അവളുടെ ചേർത്തു പിടിക്കലിൽ ശിവ പൊട്ടിക്കരഞ്ഞു കൊണ്ട് വീണയുടെ നെഞ്ചിലേക്ക് ചേർന്നു....... "ചേച്ചി..... എന്താണ് ഉണ്ടായേ...... ഏട്ടായി എന്തെങ്കിലും പറഞ്ഞോ.....ഇങ്ങനെ കരയാതെ.....പറയ്‌ ചേച്ചി......" "ഞാ....ഞാൻ വേദനിപ്പിച്ചു വീണേ....ന്റെ ഇച്ചായനെ വേദനിപ്പിച്ചു.....ആ മനസ് വേദനിപ്പിച്ചു.....വെറുപ്പാണന്ന് ആവർത്തിച്ചു പറയുമ്പോഴും അതിനിരട്ടി ഞാൻ സ്നേഹിച്ചു പോകുവാ....ന്നിട്ടും ഞാൻ വേദനിപ്പിച്ചു.....ആ കണ്ണ് ഞാൻ കാരണം നിറഞ്ഞു...... പക്ഷേ..... നിക്ക്.... ന്റെ ഉള്ളിൽ ആൾടെ വാക്കുകൾ കടന്ന് വരുന്ന സമയം നിക്ക് ന്നെ നിയന്ത്രിക്കാൻ കഴിയണില്ല.....ആ നിമിഷം ഞാൻ പൊട്ടിത്തെറിച്ചു പോകുവ......" "ചേച്ചി......" ന്ന് വിളിച്ചതും..... നിറഞ്ഞ കണ്ണുകൾ പുറം കയ്യാൽ തുടച് കൊണ്ട്...... "ഞാൻ എന്താ ഇങ്ങനെ വീണേ....ന്നെ വേദനിപ്പിച്ചാലും അവഗണിച്ചാലും നിക്ക് വെറുക്കാൻ കഴിയണില്ല.....നിക്ക് ന്റെ ഇച്ചായനെ മറക്കാൻ കഴിയണില്ല വീണേ.....ആ കണ്ണ് ഞാൻ കാരണം നിറഞ്ഞു.....പിടഞ്ഞു പോകുവാ ന്റെ ഉള്ള്...... ഒത്തിരി വേദനിച്ചു കാണില്ലേ......." ന്ന് പറഞ്ഞ് വെപ്രാളത്തോടെ ബെഡിൽ നിന്നണീറ്റൊടാൻ നിൽക്കുന്നവളെ പിടിച് കൊണ്ട്....

. "ചേച്ചി ഇതെങ്ങോട്ടാ ഓടുന്നെ......." "ഞാൻ.... ഇച്ചായൻ........" ന്ന് പറഞ്ഞ ശിവയുടെ മുഖം വീണ തന്റെ കൈക്കുമ്പിളിലെടുത്തു കൊണ്ട്..... "നിക്കറിയാം ന്റെ ചേച്ചിയെ...... എത്ര തന്നെ ദേഷ്യമാണെന്ന് പറഞ്ഞാലും ചേച്ചിയുടെ ഉള്ളിൽ നിറയെ ആ അസുരനാണെന്ന്....... ഇപ്പോൾ ആ കണ്ണ് നിറഞ്ഞപ്പോൾ സഹിക്കാൻ കഴിയാതെ ഓടുന്നതും ആൾക്കരികിലേക്കാണെന്നറിയാം.......അത്രയും ആള് ചേച്ചിടെ ഉള്ളിൽ ഉണ്ട്....... ഒരിക്കലും ഏട്ടായിയെ അവഗണിക്കണമെന്നല്ല പറയുന്നത്..... പക്ഷേ ചേച്ചിയെ വേദനിപ്പിച്ചതിന് ചെറിയൊരു ഡോസെങ്കിലും കൊടുക്കണ്ടെ.....ഇനിയും ആർക്കു മുന്നിലും തന്റെ പെണ്ണിന്റെ കൈവിടാതിരിക്കാനുള്ള ചെറിയൊരു ഡോസ്......." ന്ന് പറഞ്ഞ് വീണ ചിരിച്ചതും.... കാര്യം മനസ്സിലായ ശിവയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു...... "നി പറഞ്ഞത് നേരാ..... ഈ ഉള്ളം നിറയെ ആ തെമ്മാടിയാ..... പക്ഷെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ......ന്നോട് പറഞ്ഞതിനുള്ള മറുപണി അത്‌ ഞാൻ തന്നെ കൊടുത്തോളാം....

എന്നോട് പറഞ്ഞതും ചെയ്തതിനുമുള്ള മുട്ടൻ പണി ഞാൻ അങ്ങേരുടെ തലയിൽ വെച്ച് കൊടുക്കും ആ ഇടിക്കട്ടയുടെ പരിപ്പ് ഞാനെടുക്കും......." ന്ന് പറഞ്ഞ് മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടി ഊറി ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്ചു...... "ഇപ്പഴാ ന്റെ പഴയ ചേച്ചിയായത്...... നമുക്ക് പുറത്ത് പോകാം..... അമ്മ തൊഴുത്തിലായതുകൊണ്ട് ഇവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല..... ഇരുട്ടാറായി വിളക്ക് വെക്കണ്ടേ......വേഗം പോയി വിളക്ക് വെച്ചോളൂ.....അല്ലേൽ അമ്മ ഇങ് വരും......" ന്ന് പറഞ്ഞതും....ശിവ പൂജാമുറിയിലേക്ക് ചെന്ന് വിളക്ക് തെളിയിച്ച് നാമം ജപിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു...... സന്ധ്യ പ്രാർത്ഥന കഴിഞ്ഞതും.....ശിവ അടുക്കളയിലേക്ക് പോയി ചിറ്റയോടൊപ്പം ഭക്ഷണം തയ്യാറാക്കുന്നതിനായി കൂടി..... അവരെ സഹായിക്കാനെന്നോണം വീണയും വന്നപ്പോൾ അവളെ പഠിക്കാനായി റൂമിലോട്ടു വിട്ടു....... അടുക്കളയിൽ പണിയിൽ മുഴുകി ഇരിക്കുമ്പോഴും ശിവയുടെ മനസ്സ് ആ മൂന്ന് നസ്രാണികളും എവിടെയാണെന്നുള്ള ചിന്തയായിരുന്നു...... ഈ നേരത്തിനിടയ്ക്ക് അവരെ മൂന്നുപേരെയും ഈ വഴി കണ്ടില്ലല്ലോ എന്ന് അവളുടെ മനസ്സ് മൊഴിഞ്ഞു കൊണ്ടിരുന്നു......

എന്നാൽ ഇതൊന്നുമറിയാതെ ഡെവിയും എബിയും കൂടെ കുളപ്പടവിലിരുന്ന് അടുത്തുള്ള ചെറിയ മൺ കലത്തിൽ നിന്നും ഒരു ഗ്ലാസ്സിലേക്കൊഴിച്ചു കൊണ്ട് ആ വെള്ളം കുടിച്ചു.....അത്‌ കണ്ട് ഇമ വെട്ടാതെയിരുന്ന് ഉമിനീരിറക്കി കൊണ്ട് എബി..... "ഡെവി.....ടാ....ഇങ്ങനെ കുടിക്കാതെടാ.....കർത്താവ് പൊറുക്കുവെല......കുറച്ച് എനിക്കൂടെ താടാ......."😬 "ഇല്ല ആർക്കും ഇല്ല.....ഇന്ന്.... ഇതുമുഴുവൻ ഞാൻ കുടിച് ചാവൂടാ......" "അതിന് ഇന്ന് പോയിട്ട് നീ എന്നാ കുടിക്കാത്തത്......" 🤭 ന്ന് പറഞ്ഞു ഇളിച്ചതും..... കുടിച്ച കിക്കിൽ..... നാക്ക് കുഴഞ്ഞു കൊണ്ട്..... "എന്നതാടാ പന്നി ഇളിക്കുന്നെ......"😡 "ന്റെ ഡെവി.... ഞാൻ ഇളിച്ചൊന്നും ഇല്ല.....നീ ഇപ്പൊ നിന്റെ കൊച് ഹേറ്റ് യൂ... ന്ന്....." "മിണ്ടിപ്പോകരുത് ആ വാക്ക്.....വെറുത്തു പോയി....തൂ......" ന്ന് പറഞ് മുഖമുയർത്തി നോക്കിയതും താൻ കുടിക്കുന്നതും നോക്കിയിരിക്കുന്ന എബിയെ കണ്ട്.... "നോക്കി വെള്ളമിറക്കുന്നോടാ... നാറി...."😬 "പിന്നെ.... ഞാനാന്ന ചെയ്യണം..... നിനക്ക് മാത്രവല്ല സങ്കടം.... എനിക്കും ഉണ്ട്..... വീണു ന്നെ മൈൻഡ് ചെയ്തില്ലടാ...

.ഇന്നലെ സെറ്റായതാ ഇന്ന് അതാ ഉടഞ്ഞ മൺ കലം കണക്ക് തവിടു പൊടി..... ശിവ.... ന്റെ പെങ്ങൾ ആയിരുന്നില്ലേ..... ഞാൻ അവളോടും തെറ്റല്ലേ ചെയ്തത്....ആ തെറ്റിന് അവളുടെ കയ്യീന്ന് അറഞ്ചം പുറഞ്ചം അടിമേടിച്ചാണേലും അവളൊന്ന് ക്ഷമിച്ചിരുന്നേൽ....അതിന് പോലും പറ്റുന്നില്ല.... നല്ല ദണ്ണം ണ്ട്.....എനിക്കും കുടിക്കണം താടാ ഏട്ടൻ നാറി......" ന്ന് പറഞ്ഞു അവന്റെ അടുത്തുള്ള മൺ ക്കലമെടുത്ത പാടെ മട മടാന്ന് കുടിച്ചു.... കുടിച്ച എഫക്ടിൽ ഒന്ന് കണ്ണ് ചിമ്മി ചുണ്ട് തുടച് ശരീരമോന്നാകെ കുടഞ്ഞു കൊണ്ട് ആ മൺ കലത്തിലേക്കായി നോട്ടമിട്ട് കൊണ്ട്.... "ഡെവിയെ....സ്വയംഭം സാധനം.... ചെത്ത് കള്ളിന് ഇത്രയും എഫക്ട്ടോ......"😁 "ഡാ.....മുഴുവൻ തീർഥത്തോടാ പരട്ടെ...." ന്ന് നാക്ക് കുഴഞ്ഞു കൊണ്ട് എബിക്ക് നേരെ കൈ ഓങ്ങിയതും....ഒഴിഞ്ഞു മാറിയ എബി..... ചുണ്ട് ചുളുക്കി കൊണ്ട്..... "ഇതല്ലേ ഞാൻ എടുത്തുള്ളൂ....നിന്റെ അടുത്ത സ്റ്റെപ്പിൽ അല്ലേ രണ്ട് കുടം കൂടി ഉള്ളത്....ആ രാഘവിനെ കുത്തിപിടിച്ചു കലിപ്പിട്ട് ഒപ്പിച്ചതല്ലെടാ നാറി ഈ ചെത്ത് കള്ള്...... ന്നിട്ട് മുഴുവൻ നീ മാത്രം കുടിച് നാറിയ പണി കാണിക്കുവല്ലായിരുന്നോ....."

ന്ന് നാക്ക് കുഴഞ്ഞു കൊണ്ട് തുടർന്നു... "സോ... ഇതെനിക്ക് വേണം.... ഞാൻ ഇങ്ങേടുക്കുവാ....."😘 ന്ന് പറഞ്ഞു കുടത്തിലായി മുത്തി കൊണ്ട്.... 🎶നീയറിഞ്ഞോ മേലെ മനത്ത് ആയിരം ശാപ്പുകൾ തുറക്കുന്നുണ്ടേ 🎶 "അവിടെ ഒക്കെ ആയിരം.... അതിനൊക്കെ ന്റെ വീട്ടിൽ ഒരു കുപ്പിയെങ്ങാനെടുത്താൽ അമ്മച്ചിടെ ഒരു നോട്ടം ഉണ്ട്.... ഹോ കർത്താവെ.....എക്സൈസ് ഉദ്യോഗസ്ഥർ വാറ്റ് പിടിച്ചാൽ കൂടെ ഉണ്ടാവില്ല ഇമ്മാതിരി നോട്ടാം.....ഇന്ന് എനിക്ക് ആ നോട്ടം ഇല്ലാണ്ട് മടമടാന്ന് കുടിക്കണം.....ജയ് മകിൽ മതി.... ഇന്നെനിക്ക് ഇത് മതി....." ന്ന് പറഞ്ഞു വീണ്ടും കുടം വായിലേക്ക് കമിഴ്ത്തിയതും.... ഫോണും കയ്യിൽ പിടിച്ചു കുളപ്പുര വാതിൽ കടന്ന് വന്ന ഫ്രഡി.... "കർത്താവേ..... എന്നതാടാ ഇതൊക്കെ അപ്പഴേക്കും വീശി ഈ പരുവായോ..... ആരെങ്കിലും ശബ്ദം കേട്ടോട്ട് വന്നാൽ...." "വന്നാൽ എന്താടാ നാറി......." "ഡാ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വയസിനു മൂത്തവരെ....." "നീയാരാഡാ കാരണവരോ..... ഉപദേശകൻ....ഞാൻ ഇനിയും കുടിക്കും.... കുടിച്ചു കുടിച്.....ഞാൻ വാള് വെക്കും....." ന്ന് നാക്ക് കുഴഞ് എബി പറയുന്നത് കേട്ട് തലയിൽ കൈ വെച്.....

"ന്റെ കർത്താവെ ഇവനും കുടിച്ചോ.... ഡെവിയെ നോക്കാൻ ഏൽപ്പിച് ഒന്ന് മാറിയപ്പഴേക്കും കമിഴ്ത്തിയേക്കുന്നു......" ന്ന് സ്വയം പറഞ്ഞു കൊണ്ട്.... "ഡെവി.... ഇങ്ങനെ മൂക്കറ്റം മോന്തിയിട്ട് എന്നാടാ കാര്യം....ന്റെ പെങ്ങളൂട്ടിയെ പറഞ്ഞു കൺവിൻസി ചെയ്യിക്കാൻ നോക്ക്......" "അവള് ആട്ടിയോടിച്ചട.....അവൾക്ക് വെറുപ്പാട എന്നോട്....ന്നോട് പോയി തരാൻ.... കാണണ്ടെന്ന്.....അത്‌ മാത്രവല്ല.....നോക്ക് ഇവിടെ അടിച്ചഡാ....." "അടിച്ച......."😁 ന്ന് എബി ഇളിച്ചോണ്ട് ചോദിച്ചതും.... "അതിനെന്നടാ ചിരിക്കുന്നേ......"😡 ന്ന് കലിപ്പിട്ടതും എബിയുടെ ഇളി സ്വിച്ചിട്ട് കണക്ക് നിന്നതിന് പുറകെ ബാക്ക് ടു കണട്രേഷൻ മൺ കുടം....... "എന്നതിന്താ അവൾ അടിച്ചേ.... "🙄 ന്നുള്ള ഫ്രഡിയുടെ ചോദ്യത്തിന് ഒന്നൂടെ കള്ള് മോന്തി കൊണ്ട് ഡെവി..... "ഒന്നും ചെയ്തില്ലടാ..... ഒരു ഇത്തിരി പോന്ന ഉമ്മ വെച്ചേയുള്ളൂ.... അതിനാ...."😌 ന്ന് പറഞ്ഞത് കേട്ട്.... എബി... "അതിനാണോ അടിച്ചേ..... 🙄.. അതിനൊന്നും അടിക്കരുതായിരുന്നു.... ബാ.... ചോദിക്കാം......"😌 ന്ന് പറഞ്ഞു വേച് എണീറ്റ് നിന്നതും ഫ്രഡി... "ഡെവി.... സത്യം പറഞ്ഞോണം നീ എവിടെയാ ഉമ്മിച്ചേ....." "ചുണ്ടിൽ....."😁 ന്ന് പറഞ്ഞത് കേട്ട് ഫ്രഡി കണ്ണും മിഴിച്ഛ് നിന്നു..... ഇത് കേട്ട എബി.... "മാതാവേ....." ന്ന് വിളിച് എബി അതു പോലെ പടവിലായിരുന്നു....

"ഡാ നാറി ബ്രോ... വെട്ട് പോത്തിനെ കണക്ക് നിന്ന അവളെ പോയാണോ നീ ലോക്കിയത്.... കർത്താവെ കാര്യം അറിയാതെ ഞാനെങ്ങാൻ ചോദിച്ചുരുന്നേൽ....ഒരോല കീറോ വെള്ളത്തുണിക്കോ ഓർഡർ കൊടുക്കെണ്ടി വന്നേനെ....."😬😬 "എബി ഡെവി മതിയാക്......" "മതിയാക്കി.... ഈ രണ്ടൂടെ അടിച്ചിട്ട് മതിയാക്കും..... എനിക്ക് ചോദിക്കണോടാ ഞാൻ അവക്കടെ ആരാണെന്ന്..... ന്നോട് വെറുപ്പാണോന്ന് ചോദിക്കണം എനിക്ക്....." "ചോദിക്കാൻ പറ്റിയ നല്ല കോലമാണല്ലോ.... ഈ ഒരവസ്ഥയിൽ പോയാൽ ഈ വീട്ടീന്നെ അവൾ ചവിട്ട് പുറത്താക്കും......" "ആർക്കാടാ നാറി എന്നെ ചവിട്ടി പുറത്താക്കണ്ടേ.... പറയടാ.....₹%#%%@%....." ന്നുള്ള എബിയുടെ സംസാരം കേട്ട് ഫ്രഡി പകച്ചു നോക്കിയതും..... എബി തന്റെ കയ്യിലെ കുടത്തിലേക്ക് നോക്കി അപാര ഡയലോഗിൽ ആണ് കക്ഷി...... അത്‌ കണ്ട് ഫ്രഡി പല്ല് കടിച്...... "ഓഹ്.... ഇങ്ങനെ ഒരുത്തൻ...... ഡെവി....." "വേണ്ട..... തടയണ്ട...... അവളെയെനിക്ക് കാണണം.....ചോദിക്കണം എനിക്ക്.... ചോദിക്കും ഞാൻ......." ന്ന് പറഞ് എണീറ്റതും ആടിയുലഞ്ഞ ഡെവിയെ ചേർത്ത് പിടിച്ചു കൊണ്ട് നിന്ന ഫ്രഡിയെ സംശയത്തോടെ നോക്കി ഫ്രഡിയുടെ മുഖത്തേക്കായി മുഖം അടുപ്പിച്ചു കൊണ്ട്.... "നീ എന്നാടാ കുടിക്കാത്തെ ......"😡

"എന്നാ... ഇവൻ കുടിച്ചില്ലെ....." (എബി ) "ആസ് എ ഡോക്ടർ എന്ന നിലക്ക് ശ്വാസകോശം മാത്രവല്ല.... കിഡ്നിയും സ്പോഞ്ചു പോലെയാണ്......."😁 "അയിന്....."😏 ന്നുള്ള അയിനൊളി ഭാവം പിടിക്കാത്തിരുന്ന ഫ്രഡി പല്ല് കടിച്ചു എബിയെ ചെറഞ്ഞു നോക്കി...... "😬😬....." "ആ പല്ല് കടിക്കുന്നവനെ പിടിക്കട എബി...." ന്ന് പറഞ്ഞതും......എബി ഫ്രഡിയിലേക്ക് ചാടി വീണു പിടിച്ചു വേച്ചു കൊണ്ട്... "കമോൺട്ര മഹേഷേ.... ശ്യേ.... കമോൺട്ര ഡെവി......" ന്ന് പറഞ്ഞതും ഡെവി അടുത്തുള്ള കുടം എടുത്ത് ഫ്രഡിയുടെ വായിലേക്ക് കമിഴ്ത്തി....മുഴുവൻ ഉള്ളിലേക്കെത്തിയിട്ടേ പിടി വിട്ടുള്ളൂ.... അകത്തേതിയ എഫെക്ട്ടിൽ ഫ്രഡി ഒന്ന് തലകുടഞ്ഞു കൊണ്ട്...കുഴഞ്ഞ നാക്കിനാൽ.... "ഡെവി.... നാടന ബെസ്റ്റ് ഫോറിനെക്കാൾ....."😁 ന്ന് ഇളിച്ചോണ്ട് പറഞ് ചുണ്ട് തുടച്ചതും.....എബി..... "കള്ള ഡോക്ടർ..... അച് എ ഡോക്ടർ കിഡ്നി എന്നാ പോലെയെന്ന പണഞ്ഞേ..... പായട നാറി ബ്രോ....." "അത്‌ പിന്നെ സ്പോഞ്ച്....."😁 "ശ്പോഞ്ഞു.....ഒരു പുണ്യാളൻ.... ഒരുവേള ഞാനിവനെ രൂപക്കൂട്ടിൽ ഇരുത്തിയേനെ....."😬 "അയിന് ഞാൻ കുടിക്കില്ലെന്ന് പറഞ്ഞില്ലല്ലോ... ഞാനും അസ്സൽ നസ്രാണി തന്നെയാ......"

"അയിന്......."😏 "അയിന് നിന്റെ അമ്മൂമ്മ....."😡 ന്ന് കലിപ്പായതും എബി.... "യു മീൻ വല്യമ്മച്ചി....."😁... "ആ... അത്‌ പറഞ്ഞപ്പഴാ ഡെവി.... അമ്മച്ചി വിളിച്ചാർന്നടാ നാളെ അവർ പുലർച്ചെ ഇങ്ങോട്ട് വരുവാണേന്ന്....." "വരട്ടെ.... വന്നോട്ടെ....... എല്ലാവരും വരട്ടെ... അതിന് മുന്നേ ആ റൗഡിയെ ഒന്ന് കാണണം.....പറ്റുവാണേൽ ഞാൻ അവളെ മണിച്ചിത്ര താഴിട്ട് കെട്ടി.... ഫസ്റ്റ് നൈറ്റും നടത്തി ന്റെ കൊച്ചുങ്ങടെ അമ്മച്ചി ആക്കൂടാ..... അവളെ ഞാൻ തൊട്ടാൽ പൊള്ളുത്രെ.... അവളെന്നെ തീയോ... ശ്യേ ഞാനെന്ന തീയോ......"😏 "വാടാ ഡെവി.... അവളുമാരെ അങ്ങനെ വിടാൻ ഒക്കത്തില്ല.... ഫ്രഡി നീയും വാ...." "ഞാനെന്നാത്തിനാ വരുന്നേ.... യൂ നോ ഞാൻ ഇപ്പോഴും സിംഗിൾ പസങ്കയാണ്..... പിന്നെ നേരത്തെ പറഞ്ഞില്ലേ കൊച്ചുങ്ങടെ കാര്യം.....പേര് ഞാൻ തന്നെ വെക്കും..... വോക്കെ......" ന്ന് നാക്ക് കുഴഞ്ഞു കൊണ്ട് പറഞ്ഞതും എബി .... "ഡബിൾ ഓക്കേ..... വാടാ ഡെവി....." ന്ന് പറഞ്ഞു ഡെവിയെ വലിച്ചെണീപ്പിക്കവേ അവന് അവിടെ തന്നെയിരുന്ന.... "വേണ്ട.... ഇനിയും കന്നം തിരിവുമായി ചെന്നാൽ അവൾ മുട്ട് കാൽ കേറ്റൂടാ......."🙄

"ശത്യം.... ചെ... സത്യം......😲 ന്നാൽ പോകണ്ട.... കെട്ടിന് മുന്നേ ദാമ്പത്യത്തിന് ഫുള്സ്റ്റോപ്പ് ഇടേണ്ടി വരും....."😬. "അത്‌ പോയിന്റ്......" ണ് പറഞ്ഞു ഫ്രഡി കുടം വായിലേക്ക് കമിഴ്ത്തിയത് കണ്ട്.... "ഡാ തെണ്ടി ഞങ്ങൾക്കൂടെ താടാ......" ന്ന് പറഞ്ഞു എബി കുടത്തിനായി ഫ്രടിയിലേക്ക് ചാടി വീണതും കാൽ സ്ലിപ് ആയി രണ്ടൂടെ കുളത്തിലേക്ക് വീണു...... നനഞ്ഞ കോഴിനെ കണക് കുളത്തീന്ന് എണീറ്റ് വന്ന രണ്ടും പടവിലായി കിടക്കുന്ന ഡെവിയെ കണ്ട് വിറച്ചോണ്ട് അവനടുത്തേക്ക് ചെന്ന്.... "ഫ്രഡി....ന്റെ വീക്ഷണ കോണകത്തിൽ നോക്കുവാണേൽ ബോധം പോയെന്ന് തോനുന്നു....🤔 ആസ് എ ഡോക്ടർ നീ നീന്റെ സെലസ്കോൾപ്...എടുത്തോണ്ട് വാ......"😁 "സെലസ്കോപ്പ് അല്ല സ്റ്റേലേൽസ്കോപ്പ്... വോക്കെ..... ഇനി ഇപ്പൊ അതല്ലേ....🤔 പുല്ല്.... നാവ് വഴങ്ങുന്നില്ലല്ലോ......" ന്ന് പറഞ്ഞതും....ബോധം കേട്ട് കിടന്ന ഡെവിയുടെ ചുണ്ടുകൾ..... "ശിവ......." ന്ന് മന്ത്രിക്കുന്നത് കേട്ട്.... "ഫ്രഡി ബോധം ഉണ്ട്......😁... അപ്പോ രാത്രി യാത്രയില്ല ഗുഷ് നൈറ്റ്....." ന്ന് പറഞ്ഞു ഡെവീക്കടുത്തുള്ള പടവിലായി കിടന്നു..... "ഇനിയിപ്പൊ ഞാൻ ആരെ കെട്ടിക്കാനാ.... ആസ് എ ഡോക്ടർ ന്ന സ്ഥിതിക്ക് നേരത്തെ ഉറങ്ങുന്നത് ഹെൽത്തിന് നല്ലതാ....."😌 ന്ന് പിറുപിറുത്ത് കൊണ്ട് ഡെവിക്കപ്പുറമുള്ള പടവിൽ ഫ്രടിയും കിടന്ന് ഉറക്കിലേക്ക് വീണു....... *******************

പുലക്കാല കിളികളുടെ ശബ്ദം കേട്ട് പതിയെ മിഴികൾ തുറന്ന ഡെവി എണീക്കാനൊരുങ്ങവെ തന്റെ മേലേക്കൂടെ കാലിട്ട് കിടക്കുന്ന എബിയെ കണ്ട് കണ്ണ് ഒന്ന് തിരുമ്മി കാൽ തട്ടി മാറ്റി നോക്കുമ്പോൾ ഫ്രഡിയുടെ കൈ ഉണ്ട് ഡെവിയുടെ നെഞ്ചിൽ....... അവരെ മാറ്റി ഒരുവിധം എണീറ്റിരുന്ന ഡെവി തന്റെ മുന്നിൽ കലിയിൽ എളിയിൽ ദാവണി ഷാൾ കുത്തി വെച് കയ്യിൽ വടിയും പിടിച്ചു നിൽക്കുന്ന ശിവയെ കണ്ട്.... "ശിവ......"😁 ന്ന് ചിരിച്ചതും.... പെട്ടന്ന് താൻ എവിടെയാണെന്നുള്ള ബോധം വന്നതും..... അടുത്ത് കിടക്കുന്നവന്മാരെ പതിയെ തോണ്ടി വിളിച്ചു.... "ആരാടാ ഈ വെളുപ്പോൻ കാലത്ത് ഉറങ്ങാൻ സമ്മതിക്കാതെ...... വിളിച്ചുണർത്തുന്നെ..... " ന്ന് വിളിച്ചു പറഞ് എബി എണീറ്റിരുന്ന് കണ്ണ് വലിച്ചു തുറന്നതും മുന്നിൽ നിൽക്കുന്ന ശിവയെ കണ്ട് ഞെട്ടി ബാക്കിയുള്ളവരെ നോക്കിയപ്പോൾ..... സെയിം എക്സ്പ്രവേശയിനിൽ ഡെവിയും ഫ്രഡിയും.....

അവളുടെ വലിഞ്ഞു മുറുകിയ മുഖഭാവം കണ്ട് മൂന്നും കോറസ് പോലെ..... "ശിവ........" ന്ന് വിളിച്ചതും.....വെട്ടിത്തിരിഞ് ചവിട്ടി തുള്ളി പോയ ശിവയുടെ പുറകെ ചാടി പിടഞ്ഞണീറ്റ് കൊണ്ട് അവരും വിട്ടു..... ഓടി അവൾക്ക് മുന്നിലായി നിന്ന് കൊണ്ട് കിതപ്പോടെ മുഖം കുനിച്ചതും ശിവ അവരെയൊന്ന് അടിമുടി നോക്കി..... ഇപ്പോഴും തലേന്നത്തെ കെട്ട് അതുപോലെ കുറച്ചുണ്ട്..... മൂന്നുo ഒരമ്മ പെറ്റ അളിയന്മാരെ കണക്ക് മുട്ടോളം ഉള്ള ട്രോസറും ഷർട്ടും ഇട്ടേച് അലങ്കോലമായി കിടക്കുന്ന മുടിയോടെ തലയും കുനിച്ചു നിൽക്കുവാ..... കൃഷ്ണ....ഇവരെയൊക്കെ ഞാനെന്താ ചെയ്യുവാ......തലത്തൊട്ടപ്പനായി ഉണ്ടല്ലോ എല്ലാത്തിനും മുന്നിൽ അസുരൻ....... ന്ന് ആത്മിച്ചു കൊണ്ട്.... അവരോടായി ശബ്ദമുയർത്തവേ......അവിടെയായി വന്ന് നിന്ന ഇരുകാറിൽ നിന്നും ഇറങ്ങിയ കളത്തിൽ പറമ്പൻസ് ആൻഡ് കുരിശിങ്കൽ ഫാമിലിയെ കണ്ട മൂന്നു പേരും കിളി പറത്തി നിന്നു................................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story