പ്രണയശ്രാവണാസുരം: ഭാഗം 69

pranayashravanasuram

എഴുത്തുകാരി: അമീന

അവിടെയായി വന്ന് നിന്ന ഇരുകാറിൽ നിന്നും ഇറങ്ങിയ കളത്തിൽ പറമ്പൻസ് ആൻഡ് കുരിശിങ്കൽ ഫാമിലിയെ കണ്ട മൂന്നു പേരും കിളി പറത്തി നിന്നു........ കാറിൽ നിന്നിറങ്ങിയ വല്യമ്മച്ചിയെ കണ്ട എബി... കർത്താവെ... കുടുംബം മുഴുവൻ ഉണ്ടല്ലോ....സുഭാഷ്..... ഇവരൂടെ കുറവേ ഉണ്ടാർന്നുള്ളൂ..... ന്ന് ആത്മയടിച് ഡെവിക്കരികിലേക്കായി ചേർന്നു നിന്ന് പതിഞ്ഞ സ്വരത്തിൽ...... "ഡെവി....ഒന്നും നോക്കണ്ട തിരിഞ്ഞോടിയാലോ....ന്റെ അമ്മച്ചിടെ നോട്ടം നോക്കടാ..... അറിയാഞ്ഞിട്ട് ചോദിക്കുവ.... ഈ വെളുപ്പാൻകാലത്ത് എല്ലാരും കൂടെ കുറ്റീം പറിച്ചോണ്ട് എന്നാത്തിനാ വന്നേ...ഈ കോലത്തിൽ പെട്ട് പോയി....." ന്ന് പറഞ്ഞു ഫ്രഡിയെ രൂക്ഷമായി നോക്കിയതും അവൻ പതിയെ....... "അതിന് ഞാൻ എന്നാ ചെയ്തു.... ഞാൻ പറഞ്ഞതല്ലേ അവരെല്ലാം രാവിലെ വരുന്നത്....ചുമ്മാതിരുന്ന ന്നെ കൂടെ കുടിപ്പിച്ചിട്ട്..... ന്ന് കുശുകുശുക്കി പറഞ്ഞതും എബി....

"നീയൊന്നും പണയണ്ട.....😬.. ഇനി കുടിച്ചതൂടെയൊള്ളൂ അറിയാൻ..... നോട്ടം കണ്ടിട്ട് ഈ പതാളം വഴി വല്ല റൂട്ട് മാപ്പും ഉണ്ടേൽ ഞാൻ അത്‌ വഴി ഓടിയേനെ....." ന്ന് പറഞ്ഞു നേരെ നോക്കിയതും ഡെവി പല്ല് കടിച് കൊണ്ട് പതിയെ.... "മിണ്ടാതിരിയാടാ തെണ്ടി..... "😬😬 ന്ന് കലിപ്പിട്ടതും....വല്ല്യമ്മച്ചിയുടെ നോട്ടം ശിവായിലുടക്കവേ വാത്സല്യം നിറഞ്ഞ ചിരിയോടെ.... "ശിവ മോളെ......." ന്ന് വിളിച്ചതും ശിവ അവരിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ഉച്ചത്തിൽ..... "ചിറ്റേ....ഞാനിറങ്ങുവാ....." ന്ന് വിളിച്ചു പറഞ്..... "ഓരോന്നും നോക്കി ഇരുന്നാൽ ന്റെ ജോലി നടക്കില്ല....." ന്ന് പിറുപിറുത്ത് വന്നവരെ മൈൻഡ് ചെയ്യാതെ മൂന്ന് പേരെയും ചെറഞ്ഞു നോക്കി...... "ഇതെ മാന്യമായി ജീവിക്കുന്നവരുള്ള വീടാ..... ഇനിയും ഇതുപോലെ കുടിച് കിടക്കാനാണെൽ മക്കള് വേറെ ഇടം നോക്കിക്കോണം....എവിടെന്ന് ഒപ്പിച്ചെന്ന് ചോദിക്കുന്നില്ല..... അതിന് അസുരന്റെ കയ്യിൽ സ്റ്റോക്ക് ആണല്ലോ..... ഇനി അതുകൊണ്ട് ഈ പടികയറിയാൽ മൂന്നും ഇത്രയും വളർന്നെന്ന് നോക്കില്ല മുട്ട് കാല് തല്ലിയൊടിക്കും ഞാൻ......"😡

ന്ന് പറഞ് കലിയിൽ കയ്യിലുള്ള വടി നിലത്തായി ഊക്കോടെ ഇട്ടു കൊണ്ട് അടുക്കള പുറത്തേക്ക് പോയി സൈക്കിളും എടുത്തോണ്ട് വേഗത്തിൽ അവരെയും മറികടന്ന് പോയി..... ശിവ പോകുന്നതും നോക്കി നിന്ന ഇരു ഫാമിലിയുടെയും മിഴികൾ ആ നിൽക്കുന്ന മൂന്ന് പേരിലേക്കായി ഉടക്കിനിന്നു..... ശിവയുടെ വായീന്ന് കേട്ട ജാള്യതയിൽ നിന്ന് മൂന്നും കൂടെ തങ്ങളുടെ ഫാമിലിയെ നോക്കി നന്നായൊന്ന് ചിരിച്ചതും വല്ല്യമ്മച്ചി......പല്ല് കടിച്...... "എന്നതാടാ ഇത്......." "അത്‌ ഞങൾ പടവിൽ കിടന്നപ്പോൾ....കറ നല്ലതല്ലേ വല്യമ്മച്ചി......."😁 ന്ന് പടവിൽ നിന്നുമായ ഷർട്ടിലെ മണ്ണ് പറ്റിപിടിച്ചത് നോക്കിക്കൊണ്ട് എബി ഇളിച്ചതും..... വല്യമ്മച്ചി.... "അതല്ല കുരുത്തം കെട്ടവനമാരെ..... കുടിച്ചേച്ചുള്ള ഈ നിൽപ്പ് എന്നതാണെന്ന്...... ശിവ മോൾ പറഞ്ഞ പോലെ മുട്ട് കാല് തല്ലിയൊടിക്കാഞ്ഞിട്ട..... നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ മൂന്നും....." ന്ന് പറഞ്ഞു നിർത്തിയതും.....

എബിയുടെ അമ്മച്ചിയുടെ രൂക്ഷമായ നോട്ടത്തിൽ പതറിയ എബി ഡെവിക്ക് പുറകിലായി നിന്ന്.....പതിയെ..... "ടാ.... ടാ....അമ്മച്ചി സീൻ ആകുവോ...." ന്ന് പറഞ്ഞ് നിർത്തിയതും വല്യമ്മച്ചി..... "ഒരു വീട്ടിൽ വന്നിട്ട് ഈ കോലത്തിൽ ആണോ നിൽക്കുന്നത്.....ഒന്ന് പോയി മൂന്നെണ്ണത്തിന്റെയും കോലമൊന്ന് നോക്ക്......" ന്ന് പറഞ്ഞതും എബി പിന്തിരിഞ്ഞു പോകാൻ നിൽക്കുന്നത് കണ്ട്.... "ഇത്രയും പറഞ്ഞിട്ട് ഒരു കൂസലുമില്ലാണ്ട് നീ എങ്ങോട്ടാടാ പോകുന്നേ....." "അ....അത് കണ്ണാടി നോക്കാൻ.... വല്യമ്മച്ചി അല്ലേ ഞങ്ങടെ കോലം നോക്കാൻ പറഞ്ഞത്......"😌 ന്ന് നിഷ്ക്കു ചമഞ്ഞതും....വല്യമ്മച്ചിയുടെ രൂക്ഷമായ നോട്ടത്തിൽ ഇളിച്ചു കൊണ്ട്..... "വേണ്ടല്ലേ......."😁 "ഇതിനാണോടാ മൂന്നുപേരെയും നേരത്തെ ഇങ്ങോട്ട് കെട്ടിയെടുത്തത്....നാട്ടുകാരെ കൊണ്ട് പറയിക്കുവോ മൂന്നും..... അല്ല നേരത്തെ കാലത്തെ ഇങ്ങോട്ട് വന്നതിനു വലിയ ഉപകാരവും ഉണ്ടായോ..... ശിവ മോളെ കണ്ടിട്ട് പിണക്കം മാറിയതായി എനിക്ക് തോന്നുന്നില്ല....പിണക്കം മാറ്റുന്നതിന് പകരം കുടിച്ചു നിന്നെക്കുന്നു......" ന്ന് ട്രീസ കൂടെ പറഞ്ഞതും.....എബി....

"പിണക്കം മാറ്റാൻ പോയതിന്റെ എഫക്റ്റിൽ കുടിച്ചതാ....."😁 ന്ന് പറഞ്ഞതും ഡെവി എബിയെ രൂക്ഷമായി നോക്കി മുന്നിൽ നിൽക്കുന്നവർക്ക് നേരെ ദയനീയമായൊരു നോട്ടമെറിഞ്ഞു...... അതുവരെ സൈലന്റ് ആയി ഡെവിക്ക് പുറകിലായി മറഞ്ഞു നിന്ന ഫ്രെഡിയെ കണ്ട ആൽഫ്രെഡ്..... "നിയും ഉണ്ടോ.....ഒന്നുമില്ലേലും നീയൊരു ഡോക്ടറല്ലേ....." "അത് അപ്പച്ചാ... ആസ് എ ഡോക്ടർ എന്ന നിലയിൽ ഞാൻ......" ന്ന് വിക്കി വിക്കി പറഞ്ഞു മുഴുവനാകുന്നേൻ മുന്നേ ഇടയിൽ കയറി കൊണ്ട് എബി..... "ഇവരാ ന്നെ കൂടെ കുടിപ്പിച്ചേ......ഇതിൽ ഞാൻ തികച്ചും പ്യാവം ആണ് ആൽഫി അങ്കിൾ....."😁 ന്ന് പറഞ്ഞത് കേട്ട് ഡെവിയും ഫ്രെഡിയും ഒരുമിച്ച് മനസ്സിൽ.... നാറി.....😬 ന്ന് പറഞ്ഞ് പല്ലുകടിച് എബിയെ ചെറഞ്ഞു നോക്കിയതും.....കൈയബദ്ധം നാറ്റിക്കരുതെന്നുള്ള എക്സ്പ്രെഷൻ ഇട്ട് നിന്ന്..... "ന്റെ പുണ്യാളാ ഇവറ്റകളെ ഒക്കെ..... കണ്ടില്ലേ മൂന്നും നിരന്നു നിക്കുവാ... അതും മറ്റൊരു നാട്ടീ വന്ന് കുടിച്ചേച്ചും......" ന്ന് ഫ്രഡിയുടെ വല്യമ്മച്ചി കൂടെ പറഞ്ഞതിൽ മൂന്ന് പേരുടെയും പ്രൊഡ്യൂസഴ്സ് രൂക്ഷമായി നോക്കിയതും.....

എബി.... "എല്ലാവർക്കും സുഗവല്ലേ....അല്ലേ.... ആണല്ലോ ല്ലെ.... ന്നിട്ടാണോ വന്ന കാലിൽ നിൽക്കാതെ നിന്ന കാലിൽ അകത്തോട്ടു കയറി കോളൂ.... ല്ലെ ഡെവി... അങ്ങനെ അല്ലേ......" ന്ന് പറഞ്ഞു കൊണ്ട്..... "ഇങ്ങളൊക്കെ ഇരിക്കുമ്പോഴേക്കും ഞാൻ കൂകിച്ചേച്ചും വരാവേ......" ന്ന് പറഞ് പിന്തിരിഞ്ഞോടി....അവരെയെല്ലാം നോക്കി ന്നാൽ ഞാനും അങ്ങട്..... ന്ന് പറഞ് എബിക്ക് പുറകെ ഫ്രഡി കൂടെ വലിഞ്ഞതും ഡെവി അലസമായ ഭാവത്തിൽ..... "ചെറിയൊരു നോവ്... അതിൽ ഒന്ന് കുടിച്ചു പോയി...... ശിവ....ഒത്തിരി നോവ് നമ്മുടെ അവഗണയിൽ നേരിട്ടതാ....ഇങ്ങോട്ട് വന്ന സ്ഥിതിക്ക് അവളിൽ നിന്നുമുള്ള അവഗണ നേരിടേണ്ടി വരുമ്പോൾ കണ്ണ് നിറയ്ക്കരുത് ആരും......" ന്ന് പറഞ്ഞു നിർത്തിയതും.... "ഇച്ചായാ......." ന്ന് അല്ലു ദയനീയമായി വിളിച്ചതുo.... "നിന്നോട് കൂടെയ.... തെറ്റ് നമ്മുടെ ഭാഗത്താണന്നുള്ള ഓർമ വേണം......" ന്ന് പറഞ്ഞു എല്ലാവർക്കും വരണ്ട പുഞ്ചിരി നൽകി പിന്തിരിഞ്ഞു കുളപ്പടവിലേക്കായി നടന്നു...... അവൻ പോകുന്നതും നോക്കി നിന്ന വല്യമ്മച്ചി നെടുവീർപ്പിട്ട് കൊണ്ട്.....

"മക്കളെ....നമ്മുടെ ലച്ചുവിന്റെ ഓർമ്മകൾ തങ്ങിനിൽക്കുന്ന വീടാ ഇത്.... അറിയാതെയാണെങ്കിലും വാക്കുകൾകൊണ്ട് മനസ്സുകൊണ്ടും നമ്മുടെ മോളോട് ഒത്തിരി തെറ്റ് ചെയ്തു..... എന്റെ കുട്ടിക്ക് ശമിക്കാൻ ആവുമോ നമ്മോടൊക്കെ......." "അമ്മച്ചി....ലച്ചുവിനോടുള്ള തെറ്റിന് പ്രായശ്ചിത്തമെന്നോണം ശിവ മോളെ സ്നേഹം കൊണ്ട് ആ തെറ്റ് തിരുത്താൻ ഒരവസരം കർത്താവ് തന്നേക്കുവാ...." ന്ന് സകരിയ കൂടെ പറഞ്ഞതും....ആൽഫി..... "എന്റെ ലച്ചു മോള്... ന്റെ കുഞ്ഞ് പെങ്ങൾ ജീവിച്ച സ്ഥലമാണ്....അവൾ ഇന്നീ ലോകത്തിലില്ലെന്നോർക്കുമ്പോൾ....ന്റെ കൊച്ചിനെ മനസ്സാൽ വെറുത്ത് കൊണ്ട് കഴ്ഞ്ഞില്ലേ ഞാൻ......." ന്ന് പറഞ്ഞ് കണ്ണ് നിറച്ചതും അലീന...... "ആൾഫിച്ചയ.....എല്ലാത്തിനും കാരണം ന്റെ ജോബിച്ചായനാ...... ന്നെ കണ്ടു മുട്ടിയില്ലായിരുന്നേൽ ഇന്നിങ്ങനെ....." ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ.... "ഇനി എല്ലാം നിന്റെ തലയിൽ ആക്ക്...... ഇതെല്ലാം ജീവിതത്തിൽ നടക്കണമെന്ന് കർത്താവ് കരുതിയത...... അതിനെ ആർക്കും തടയാൻ കഴിയില്ല.....വിധി ഇങ്ങനെ ആക്കി മാറ്റി.....

കൂട്ടിക്കൊണ്ടു പോണം ഇനി എന്റെ ലച്ചുവിന്റെ മോളെ....... ലച്ചുവിന് കൊടുക്കാൻ കഴിയാത്ത സ്നേഹം മുഴുവൻ ഇനി എന്റെ ശിവ മോൾക്ക് മാത്രമാണ്....." "ക്ഷമിക്കാൻ കഴിയുവോ ഇച്ചായ ശിവ മോൾക്ക്......" "അറിയില്ല.....എന്ത് പറഞ്ഞാലും കേൾക്കാൻ നമ്മൾ ബാധ്യസ്താരാണ്......" ന്നു പറഞ്ഞ് നെടുവീർപ്പിട്ടതും ഉമ്മറത്തേക്ക് വന്ന ചിറ്റ് അവരെ എല്ലാവരെയും ഒരുമിച്ച് കണ്ടു ഞെട്ടി തരിച്ചു നിന്നു....... ചിറ്റയെ അവിടെ കണ്ട അലീനയുടെ കണ്ണുകൾ വിടർന്നു..... ദേവയാനി..... ന്ന് മന്ത്രിച്ചു...... തന്റെ വീട്ടിലേക്ക് പോയപ്പോൾ അവിടെ കണ്ട ഒരു പാവം പെൺകുട്ടിയെ ഒരുവേള അലീന ഓർത്തെടുത്തു...... പാവമായിരുന്നു ദേവയാനി.... അമ്മച്ചി പോകും വരെയ്ക്കും തന്റെ ഒരു കുറവില്ലാതെ അമ്മച്ചിയെ നോക്കി..... ആ വീട് വിട്ടു ഇറങ്ങിയതും തന്റെ അമ്മച്ചി മരിച്ചുപോയതിനുശേഷമാണ്....

എവിടെയാണന്നുള്ളതന്നറിയില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.....ഇച്ചായൻ ചെയ്ത തെറ്റിന് ഒരു ചെറിയ ഭാഗം എങ്കിലും ദേവയാനി മൂലം ആശ്വാസം ഉണ്ടായല്ലോ..... ന്ന് ആലോചിച്ചു കൊണ്ട് നിന്നു...... അവിടെ വന്നവരോട് എന്ത് പറയണമെന്നറിയാതെ ദേവയാനി നിസങ്കതയോടെ നിന്നതും..... രണ്ടു വല്യമ്മച്ചിമാരും അവരുടെ അടുത്തേക്ക് ചെന്നു കൊണ്ട്...... "ദേവയാനിയല്ലേ..... കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്...... എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങൾക്കറിയില്ല....അത്രയും നല്ല രീതിയിലാണ് ഞങ്ങളുടെ ശിവ മോളെ നോക്കിയത്......" "അതിനൊരു നന്ദിയുടെ കാര്യമില്ല.....ശിവ എന്റെ മോളാണ്....അതെന്നും അങ്ങനെയേ വരൂ....അങ്ങനെയെ ഇന്നവരേയ്ക്കും കണ്ടിട്ടുള്ളൂ...... അതിനൊരു നന്നിയോ കടപ്പാടോ ഞാൻ ആഗ്രഹിക്കണില്ല..... എല്ലാവരും അവിടത്തെന്നെ നിൽക്കാതെ കയറി ഇരിക്.... ഇരിക്കാനുള്ള സ്ഥലമൊക്കെ കുറവായിരിക്കും......" ന്ന് ഭവ്യതയോടെ പറഞ് ഒരു ഭാഗത്തേക്ക് നിന്നതും എല്ലാവരും കയറി അവിടെയുള്ള ഉയർത്തി കെട്ടിയ തിണ്ണയിലായിരുന്നു.....

.അവരെയെല്ലാം നോക്കോ പുഞ്ചിരിയോടെ..... "ഞാൻ കുടിക്കാൻ എടുക്കാം......" ന്ന് പറഞ്ഞു പോകാൻ നിന്ന ചിറ്റയെ വല്യമ്മച്ചി പിടിച്ചു വെച്ചുകൊണ്ട്..... "കുടിക്കാനൊന്നും ഇപ്പൊ വേണ്ട കൊച്ചെ..... എല്ലാവരും കഴിച്ചിട്ടാ വന്നത്......പിന്നെ ഇപ്പോ വന്നത് ശിവ മോളെ ഒന്ന് കാണണം അവളോട് ഒന്ന് സംസാരിക്കണം...... ഒത്തിരി വേദനച് കൊണ്ടാ എന്റെ കുട്ടിയാ പടിയിറങ്ങിയത്......." എന്ന് പറഞ്ഞു നിർത്തിയതും ഫ്രെഡിയുടെ വല്യമ്മച്ചി..... "ക്ഷമ ചോദിക്കണം ഞങ്ങടെ കുട്ടിയോട് ..... ഇന്ന് തന്നെ മടങ്ങും വേണം......." ന്ന് പറഞ്ഞതും ചിറ്റ..... "ഇന്ന് തന്നെ മടങ്ങാനുള്ളതൊന്നും ആലോചിക്കേണ്ട......ഏതായാലും അത്രയും ദൂരത്തു നിന്ന് വന്നതല്ലേ രണ്ടു മൂന്നു ദിവസം ഇവിടെ തന്നിട്ട് പോയാൽ മതി.....രണ്ടു ദിവസം കഴിഞ്ഞാൽ ദീപാവലിയാ..... ഇവിടുത്തെ അമ്പലത്തിൽ അത് വലിയൊരു ആഘോഷം തന്നെയാണ്.....അതെല്ലാം കഴിഞ്ഞിട്ട് സാവധാനം പോയാൽ മതി......കുട്ടിയോൾക്ക് അതെല്ലാം കാണും ചെയ്യാലോ.... ചെറിയൊരു പരിഭവം കാണും ശ്രീമോൾക്ക് പക്ഷെ നിങ്ങളെല്ലാം ഇവിടെ നിൽക്കുന്നത് തന്നെയാ ന്റെ കുട്ടിക്ക് ഇഷ്ട്ടം....

ഇവിടത്തെ കൃഷ്ണന്റെ അമ്പലത്തിൽ വിളക്ക് തെളിയിക്കുന്നതിന് ചുമതല മുഴുവൻ ശ്രീ മോൾക്കാണ്.....വലിയൊരു ആഘോഷം തന്നെയാ.....നാളെ തന്നെ തുടങ്ങും ആഘോഷം.....അത്‌ ന്റെ മോൾക്ക് സന്തോഷം തന്നെയാ....." ന്ന് പറഞ്ഞ് നിർത്തിയതും അവരെല്ലാം പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.... വല്യമ്മച്ചി...... "എന്നാൽ അങ്ങനെയാവട്ടെ ഈ ഒരു ആഘോഷവും കണ്ടുകളയാം..... ദീപാവലി പോലെ ഇനിയുള്ള ദിവസങ്ങളും പ്രകാശം കൊണ്ട് നിറയട്ടെ ഞങ്ങടെ കുട്ടികളുടെ ജീവിതം......." ന്ന് പറഞ്ഞ് പുഞ്ചിരിച്ചതും ഡെവിയും എബിയും ഫ്രഡിയും കുളികഴിഞ്ഞ് തലയുo തുവർത്തി കൊണ്ട് അകത്തേക്ക് കടന്നുവന്നു..... അത് കണ്ട് ആൽഫി..... "ഞങ്ങൾ ഒത്തിരി പേരുള്ളതല്ലേ.... രണ്ട് ദിവസത്തേക്ക് ഇവിടെ അടുത്ത് എവിടെയെങ്കിലും ഒരു വീട് നോക്കാം എല്ലാവർക്കും കൂടെ നിൽക്കാൻ സൗകര്യം ഉള്ളത്....." ന്ന് പറഞ്ഞു മുഴുവനാകും മുൻപേ ചിറ്റ..... "അതിനെക്കുറിചോരു ആധി വേണ്ട എല്ലാവർക്കും നിൽക്കാനുള്ള സ്ഥലമൊക്കെ ഇവിടെണ്ട്........ മുകളിൽ രണ്ടു മൂന്നു മുറികൾ കൂടെയുണ്ട്....

.ഞങ്ങൾ താഴെയാ കിടക്കാറ്....അവിടെ ആരും കിടക്കാത്തതുകൊണ്ടുതന്നെ അങ്ങോട്ടുള്ള വാതിൽ അടച്ചിട്ടേക്കുവാ...ഇടക്ക് കുട്ടിയോൾ പോകുന്നത് കൊണ്ട് വൃത്തിയായിട്ട് കിടക്കും...നിങ്ങൾക്കൊന്നും ബുദ്ധിമുട്ടില്ലെങ്കിൽ.... അവിടെ താമസിക്കുന്നതിന് ഒരു കുഴപ്പല്ല....." "ന്നാൽ അങ്ങനെ ആകട്ടെ അല്ലേ....." എന്ന് പറഞ്ഞ് വല്യമ്മച്ചി ഫ്രെഡിയുടെ വല്യമ്മച്ചിയെ നോക്കിയതും അവരും സമ്മതമെന്നോണം തലയനക്കി...... "എന്നാൽ ഒരു കാര്യം ചെയ്യാം മക്കളെല്ലാം മുകളിലേക്ക് പൊക്കോട്ടെ.....താഴെ നിങ്ങൾക്കുള്ള റൂം ഒരുക്കാം.... ഗോവണി കയറി ഇറങ്ങാൻ പ്രയാസമാകും......" ന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അവരെയെല്ലാം അകത്തേക്ക് ക്ഷണിച്ചതും ട്രീസയും അലീനയും റോസ്‌ലിയും ദേവയാനിക്കൊപ്പം അകത്തേക്ക് നടന്നു.... അകത്തേക്ക് കയറിയ ചിറ്റ വീണേ വിളിച്ചുകൊണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു..... അവർ അവരെയെല്ലാം തെളിച്ചമില്ലാത്ത ഒരു പുഞ്ചിരിയോടെ നോക്കി........

അല്ലുവിന് വീണയുടെ മുഖഭാവം ചെറു വേദനയുണ്ടാക്കി.... ഒരു കൂട്ടുകാരിയെ പോലെ കൂടെ നിന്നതായിരുന്നു....തന്റെ പ്രവർത്തി കൊണ്ട് തന്നെയാണ് ആ മുഖത്തെ നീരസമെന്ന് മനസ്സിലാക്കി അല്ലു സങ്കടം ഉള്ളിലൊതുക്കി....... വീണ തന്റെ റൂമിലുള്ള ഒരുകൂട്ടം താക്കോൽ എടുത്തുകൊണ്ടു വന്ന് ഇടനാഴിയിലൂടെ അകത്തളം വഴി സ്റ്റെയറിലേക്ക് നടന്നു....... അവൾക്കു പുറകെയായി അല്ലുവും നൈനയും നടന്നു.....പുറത്തുനിന്ന് മൂന്ന് ആൺ പടകളും തങ്ങളുടെ വസ്തുക്കൾ ഒക്കെ താഴെ റൂമീന്ന് എടുത്ത്...... വീണയ്ക്ക് പുറകെ നടന്ന് സ്റ്റെയർ കയറി....... സ്റ്റെയർ കേറി ചെല്ലുമ്പോൾ അവിടെ മൂന്ന് മുറികളുണ്ടായിരുന്നു......ആ മൂന്ന് മുറികൾക്കായി കോമൺ ആയിട്ട് ഒരു ബാൽക്കണിയും...... ആദ്യത്തെ റൂം തുറന്നു കാണിച്ചു കൊണ്ട് പറഞ്ഞു....... "ഈ മുറി നിങ്ങൾ ഉപയോഗിച്ചോളൂ......" ന്ന് പറഞ്ഞ് അതിനടുത്ത മുറി തുറന്നു കൊണ്ട് അല്ലുവിനോടായി.......

"ഇതെന്റെ റൂമാ.....പഠിക്കാൻ മാത്രമേ ഞാൻ ഇങ്ങോട്ട് വരാറുള്ളൂ.... ഉറക്കം മുഴുവൻ താഴെയാ.... ഇനി എന്റെ കൂടെ നിങ്ങൾക്ക് രണ്ടുപേർക്കും ഈ മുറിയിൽ കഴിയാം......." അവരുടെ ഓപ്പോസിറ്റ് ആയിട്ടുള്ള മറ്റൊരു റൂം കാണിച്ചുകൊണ്ട് പറഞ്ഞു..... "ഇത് ശിവച്ചിയുടെയാ....ചേച്ചി ഇടയ്ക്ക് ഇങ്ങോട്ട് കയറി വരാറുള്ളൂ.... ലച്ചു അമ്മയുടെയും അച്ഛന്റെയും റൂമിൽ കിടക്കുന്നതാ ചേച്ചിക്കിഷ്ടം.....അതുകൊണ്ട് താഴെയാ കിടക്കാറ്.....പക്ഷേ ഇതാണ് ചേച്ചിയുടെ റൂം......." ന്ന് പറഞ്ഞ് അല്ലുവിനോടുo നൈനയോടുമായി....... "യാത്ര ചെയ്തു വന്നതല്ലേ ഫ്രഷ് ആയിട്ട് കിടന്നോ....." ന്ന് പറഞ്ഞ് അവരെ നോക്കാതെ മറ്റുള്ളവരോട് ആയി..... "ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ അമ്മ വരാൻ പറഞ്ഞിരുന്നു......" ന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ അല്ലു ആ കയ്യിലായി പിടിച്ചു നിർത്തിക്കൊണ്ട്...... "ഇങനെ അവോയ്ഡ് ചെയ്യല്ലേ വീണേ......" ന്ന് പറഞ്ഞ് വിതുമ്പി അവളെ കെട്ടി പിടിച്ചതും.......അവളുടെ ഒരു തുള്ളി കണ്ണുനീർ കൊണ്ട് മായ്ച്ചു കളയാനെ ഉണ്ടായിരുന്നുള്ളു വീണയ്ക്ക്.... "കരയാൻ മാത്രം എന്താ ഉണ്ടായേ.....ചേച്ചിയോട് കാണിച്ചതിന് ചെറിയൊരു നീരസമേയുണ്ടായിരുന്നുള്ളൂ.... അല്ലാതെ ദേഷ്യമോ വെറുപ്പോ ഇല്ലെനിക്ക്......" ന്ന് പറഞ്ഞ് അവളുടെ കണ്ണ് തുടച്ചു ചിരിച്ചതും ഇത് കണ്ടു എബി മനസ്സിൽ......

കാലമാടത്തി അവളൊന്ന് കരഞ്ഞപ്പോൾ ക്ഷമിച്ചത് കണ്ടോ.... ഞാൻ ഇനി ഇവിടെ കിടന്ന് കരയേണ്ടി വരുവോ അവളൊന്ന് പ്രസാതിക്കാൻ...... ന്ന് മന്ത്രിച്ചതും.... അവരെ ഫ്രഷ് ആകാൻ വിട്ടു...വീണ ചിരിയോടെ താഴോട്ട് പോയി...... അല്ലുവും നൈനയും ഇപ്പോൾ നല്ല കൂട്ടാണ്..... പണ്ടത്തെ അഹങ്കാരമോ വിദ്വേഷമോ പാടെ അവളിൽ നിന്നും ഇല്ലാതെയായിരുന്നു..... താഴെ ചിറ്റ..... വീണ കിടന്ന റൂം മൂന്ന് അപ്പച്ചൻമാർക്ക് നൽകി....... ശിവയുടെ റൂം രണ്ട് വല്യമ്മച്ചി മാർക്കും...... താഴെയുള്ള ഡെവി ഉപയോഗിച്ച റൂം ട്രീസയ്ക്കും റോസിലിക്കും നൽകി......ചിറ്റയുടെ കൂടെ അലീനയും..... യാത്രാക്ഷീണമുള്ളതുകൊണ്ട് തന്നെ അവരെല്ലാം ഫ്രഷായി കിടക്കാൻ അനുവദിച്ചുകൊണ്ട് വീണയുമായി ചിറ്റ അടുക്കളയിലേക്ക് നടന്നു....... ടേബിളില് ബ്രേക്ക് ഫാസ്റ്റ് നിരത്തി വെച്ചുകൊണ്ട് ഡെവിക്കും എബിക്കും ഫ്രഡിക്കും വിളമ്പി......

ഭക്ഷണം വിളമ്പി നൽകുമ്പോഴും വീണ എബിയെ നോക്കുക പോലും ചെയ്യാത്തത് ചെക്കനിൽ അരിശം സൃഷ്ടിച്ചത് അടുത്തുള്ള പുട്ട് കുഴച്ചു കൊണ്ട് വീട്ടിവിഴുങ്ങി കൊണ്ടായിരുന്നു...... അവളുടെ നോട്ടത്തിന് വേണ്ടി...... വീണു കറി.... വീണു പുട്ട്..... വീണു ചായ..... നിങ്ങനെ വിളിച്ചു പറഞ്ഞെങ്കിലും കുട്ടി അവനെ നോക്കുക പോളും ചെയ്യാതെ ഓരോന്നെടുത്ത്‌ കൊടുത്തു..... ഇത് കണ്ട് ഊറി ചിരിച്ച ഫ്രഡിയെ ചെറഞ്ഞു നോക്കിയ എബിയെ പുച്ഛിച്ചു വിട്ടു കൊണ്ട്......ഫ്രഡി..... "പെങ്ങളെ കുറച്ച് ചായ....... " ന്ന് പറഞ്ഞതും വീണ ചിരിയോടെ ഫ്രടിക്ക് ചായ പകർന്നു കൊടുത്തത് കണ്ട്..... പല്ല് കടിച് എബി...... ദ്രോഹി..... ആ കൊരങ്ങന് ഇളിച്ചോണ്ട് ചായ കൊടുക്കുന്നു....എന്റെ മുഖത്തോട്ടൊന്ന് നോക്കിയാൽ ചായെടെ ചൂടാറുന്ന പോലെ ജാഡ ഇട്ട് നിക്കുന്ന കണ്ടില്ലേ....നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി ആവണി...... ന്ന് മനസ്സിൽ പറഞ്ഞു അവിടെ നിന്നെണീറ്റ് ചാടി തുള്ളി പോയി......അത്‌ കണ്ടെങ്കിലും അത്‌ ഗൗനിക്കാതെ വീണ പത്രങ്ങളെല്ലാം എടുത്ത് കിച്ചണിലേക്ക് പോയി......

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ റൂമിലേക്ക് പോയതും വീണയും ചിറ്റയും കൂടെ ഉച്ചയ്ക്ക് വേണ്ടത് നോക്കാൻ തുടങ്ങി..... ചോറിന് അരി കലത്തിലിട്ട് ചിറ്റ അറിയാനുള്ള പച്ചക്കറി കുട്ട വീണയ്ക്ക് നൽകി...... പച്ചക്കറികളോരോന്നും വീണ അരിഞ്ഞെടുക്കുവേ പുറത്ത് നിന്നുള്ള അടുക്കള വാതിൽക്കൽ മുഖവും വീർപ്പിച്ചു വന്ന് നിൽക്കുന്ന ശിവയെ കണ്ട് ചിറ്റയെ കണ്ണ് കാണിച്ചതും.....ചിറ്റ ചിരിയോടെ...... "ശ്രീ മോൾ വന്നോ... ന്നിട്ട് മിണ്ടാതെ നിക്കുവാ നിയ്..... വാ പെട്ടന്ന് ഭക്ഷണം ഒരുക്കണം.... അവർക്കൊക്കെ നമ്മുടെ ഭക്ഷണം പിടിക്കുവോ ആവോ....അവിടെ നിക്കാതെ പെട്ടെന്ന് വന്ന് സഹായിച്ചേ......" "എന്തിനാ ചിറ്റേ അവരെവിടെ നിർത്തിയത്......." ന്ന് മുഖം വീർപ്പിച്ചു ചോദിച്ചതും..... വീർപ്പിച്ചു വെച്ച കവിളിൽ ഒരു കുത്ത് വെച് കൊടുത്തു കൊണ്ട് ചിറ്റ..... "ഇങ്ങനെ മുഖം വീർപ്പിക്കാതെ.....അവരിവിടെ വന്നതിൽ നിനക്ക് സന്തോഷമുണ്ടെന്ന് അറിയാം എന്നാലും സമ്മതിച്ചു തരരുത്..... മുഖം വീർപ്പിച്ചു നിൽക്കാതെ പെട്ടെന്ന് ഒരുക്കാൻ നോക്ക്..... ദീപാവലിവരെ അവരിവിടെ ഉണ്ടാകും.....ഈ വീർപ്പിച്ച് നിൽക്കുന്ന മുഖത്തിന് പിന്നല് മറ്റൊരു മുഖമുണ്ടെന്ന് എനിക്കറിയാo....

അവരിവിടെ വന്നതിൽ ഒത്തിരി സന്തോഷിക്കുന്ന മുഖം......." "അത്‌ പിന്നെ..... അതൊക്കെയുണ്ട് ചിറ്റേ....ഒത്തിരി സന്തോഷം തോന്നുന്നുണ്ട് നിക്ക്.....പക്ഷേ എന്നെക്കാളുപരി ന്റെ അമ്മ എല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാകുമല്ലേ......." "ഇനി അതും ആലോചിച്ച് കണ്ണ് നിറയ്ക്കാതെ ചെല്ല്.....മുറ്റത്തെ മാവിന്ന് തോട്ടികൊണ്ട് രണ്ടു മാങ്ങ കിട്ടുമോന്ന് നോക്ക് നമുക്കൊരു ചമ്മന്തി കൂടെ ഉണ്ടാക്കാം......" "അയ്യോ.....ഇതിനിടയിൽ ദീപാവലിയുടെ കാര്യം മറന്നു ...അതിനുള്ള സ്വീറ്റ്സ് തയ്യാറാക്കാനുള്ള സാധനങ്ങളൊക്കെ ഇന്ന് അങ്ങാടിയിൽ പോയി മേടിച്ചു കൊണ്ടുവരേണ്ടത.... ഇന്നേ എല്ലാമൊരുക്കി വെക്കേണ്ടതല്ലേ......" "അത് ഞാൻ വിട്ടുപോയി ദീപാവലി മിട്ടായിയുടെ കുത്തക നീ ഏറ്റെടുത്തിരിക്കുകയല്ലെ......." "അത് അമ്മ പറഞ്ഞത് ശരിയാ ചേച്ചി ഉണ്ടാക്കുന്ന സ്വീറ്സ് ഒക്കെ എന്താ ടേസ്റ്റന്ന് അറിയൊ..... ഇപ്പഴേ നാവിൽ വെള്ളം നിറഞ്ഞു......

ദീപാവലി വരുന്നത് തന്നെ ഞാൻ ചേച്ചിയുണ്ടാകുന്ന സ്വീറ്റ്സ് കഴിക്കാനാ......." "കഴിക്കൽ മാത്രമാക്കാമെന്ന് വിചാരിക്കേണ്ട സഹായവും വേണം...... ചിറ്റേ രാഘു ചേട്ടൻ എവിടെ.....ലിസ്റ്റ് കൊടുത്താൽ ചേട്ടൻ കൊണ്ട് വരില്ലേ സാധനങ്ങളെല്ലാം......" "അവന്റെ കാര്യം ഒന്നും പറയണ്ട മനക്കലേക്ക് പോയിട്ടുണ്ട് തോട്ടപ്പണി ഉണ്ടെന്നൊ മറ്റോ പറഞ്ഞു........." "ആ എന്നാൽ ഇന്നിനി നോക്കണ്ട..... അവിടെയുള്ള വല്ല ചക്കയോ മാങ്ങയോ തേങ്ങയോ കയ്യിലും ഏറ്റി കൊണ്ട് കുറച്ചുകഴിഞ്ഞ് എത്തിക്കോളും......." ന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് ശിവ അടുക്കളപ്പുറത്ത് കൂടെ മുറ്റത്തേക്കിറങ്ങി ഒരു ഭാഗത്തുള്ള മൂവാണ്ടൻ മാവിന് ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കി...... "ന്റെ കൃഷ്ണ...... ഇതാരാ ഈ കണ്ട മാങ്ങ മുഴുവൻ ആ മാവിന്റെ മണ്ടേൽ കൊണ്ട് വെക്കാൻ പറഞ്ഞത്......ഈ താഴെ എങ്ങാനും വെച്ചിരുന്നെങ്കിൽ ഒരു വടി എടുത്ത് എറിഞ്ഞു വീഴ്ത്തി കൂടായിരുന്നോ...... ഇനി ഇപ്പൊ കേറി പറിക്കുകയല്ലാതെ നിവൃത്തിയില്ല......." ന്ന് പറഞ്ഞ് അവൾ ഒരുവിധത്തിൽ മാവിലേക്ക് വലിഞ്ഞു കയറി ഒരു കൊമ്പിൽ ആയി പിടിച്ചിരുന്നു.......

"ഇവിടിരുന്ന് പറിക്കാം..... കുറച്ച് അധികം എടുക്കാം അച്ചാറും ഇടാലോ...... " ന്നു പറഞ്ഞു ഇടക്ക് ഒന്ന് കടിച് കൊണ്ട് ഓരോന്നായി പറിച്ചു നിലത്തേക്കിട്ട്..... എന്നാൽ മുകളിലെ ബാൽക്കണിയിൽ നിന്ന് തന്റെ ഫോൺ കാതോട് ചേർത്തു നിന്ന ഡെവി ബാൽക്കിണിയോട് ചേർന്നുള്ള മാവിന്റെ ഇലകൾ അനങ്ങുന്നത് കണ്ട് സൂക്ഷിച്ചു നോക്കിയതും ഇരു കാലുകളാണ് കണ്ടത്......... ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ മാവിൽനിന്നും ഒരു മാങ്ങ പൊട്ടിച്ചെടുത്ത് കടിച്ചു തിന്നുന്ന ശിവയെ കണ്ട് ഡെവി കണ്ണുo മിഴിച്ചു നിന്നു പോയി...... ന്റെ കർത്താവേ....ഇതിന് ഇങ്ങനെ ഒരു സ്വഭാവം കൂടെയുണ്ടോ.....മരം കേറി..... അതീന്നെങ്ങാൺ വീണാൽ....... ന്ന് പറഞ്ഞ് ദേഷ്യത്തോടെ ഗോവണി ഇറങ്ങി മുൻവശത്തുകൂടി പിന്നാമ്പുറത്തേക്കായി ഓടി...... എന്നാൽ ശിവ ഇതൊന്നുമറിയാതെ ഓരോ മാങ്ങ വീതം പൊട്ടിച്ചെടുത്ത്‌ നിലത്തേകിട്ടു കൊണ്ടിരുന്നു......

മാവിൻ ചുവട്ടിൽ എത്തിയ ഡെവി.....ഉച്ചത്തിൽ..... "ഡി......." ന്നലറിയതും അവന്റെ അലർച്ചയിൽ ഞെട്ടിയ ശിവയുടെ കയ്യിലെ താൻ കടിച്ചു കൊണ്ടിരുന്ന മാങ്ങ വഴുതി താഴെ പോയി....... താഴെ പോയ മാങ്ങയെയും ഡെവിയെയും നോക്കിക്കൊണ്ട് കലിയിൽ..... "ഡോ നിനക്ക് എന്താടോ വേണ്ടത്.....അലറി കൂവി ന്റെ മാങ്ങ താഴെ കളഞ്ഞില്ലെടോ കാട്ടാള....." "ഡി കുട്ടിപിശാശ്ശെ.....മര്യാദക്ക് താഴെ ഇറങ്ങേടി.... മരം കേറി....." ന്നു മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞതും...... "കുട്ടിപിശാശ് നിന്റെ കുഞ്ഞമ്മ..... അവിടെ നിന്ന് പോടോ...... അസുരൻ സീൻ പിടിക്കുവാ......"😬😬 ന്ന് പറഞ്ഞു ദാവണി ചുരുട്ടി കാൽ പിണച് വെച്ചതും...... ഡെവി തലയിൽ കൈ വെച്...... ഇവളെ ഞാൻ..... 😬 ന്നു മനസിൽ മൊഴിഞ്ഞു കൊണ്ട് അവളോടായി..... "ഡി കോപ്പേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ........" "പറഞ്ഞാലെന്താടാ ഉമ്മച്ചൻ തെണ്ടി......." "മര്യാദക്ക് ഇറങ്ങിക്കോ ശിവ....അതീന്ന് വീഴുമ്പഴേ പഠിക്കത്തൊള്ളൂ.....നീയിറങ്ങുന്നോ.....അല്ലേൽ നീ താഴേക്കിട്ട മാങ്ങ കൊണ്ട് നിന്നെ എറിഞ്ഞു വീഴ്ത്തും......"

ന്ന് പറഞ് മാങ്ങ കയ്യിലെടുത്തതും ഇനിയും ഇവിടെയിരുന്നാൽ മിക്കവാറും അവനെറിയും എന്ന് തോന്നിയ ശിവ പല്ലു കടിച്ചു കൊണ്ട് താഴോട്ട് ഒരു വിധത്തിൽ ഇറങ്ങി...... "എന്താടോ നിനക്ക് വേണ്ടത്......." ന്നു പറഞ് ഉറഞ്ഞുതുള്ളി കൊണ്ട് അവനടുത്തേക്ക് പോയതും.... അവന്റെ ഇമചിമ്മാതെയുഉള്ള നോട്ടത്തിൽ സംശയത്തോടെ ശിവ...തന്നെ സ്വയമൊന്ന് നോക്കിയതും പകച്ചുപോയി........ മരത്തിൽ നിന്നും ഇറങ്ങിയപ്പോൾ മാറിൽ നിന്നും ദാവണി ഷാൾ തെന്നി നീങ്ങിയതിനാൽ തന്റെ ബ്ലൗസിന് പുറത്തേക്കായി പാതി തെളിഞ്ഞ മയിൽ‌പീലി ടാറ്റൂവിലെക്കായി ഇമ ചിമ്മാതെ നോക്കി നിൽക്കുന്ന ഡെവിയെ കണ്ട്...... കൃഷ്ണ.... ഇങ്ങേരെ ഞാൻ.....😬 ന്നു മനസ്സിൽ മൊഴിഞ്ഞു കൊണ്ട് പെട്ടെന്ന് തന്നെ ഷാൾ പിടിച്ചു നേരയിട്ടു..... അതോടെ നോട്ടം മുറിഞ്ഞ ഡെവി പെട്ടെന്ന് ചമ്മിയ കണക്ക് കണ്ണുകൾ ഇറുകെ അടച്ച് നെറ്റിൽ തിരുമ്മിക്കൊണ്ട് പിന്തിരിഞ്ഞു നിന്നു...... കർത്താവേ..... പെണ്ണിനെ ഒന്ന് മെരുക്കിയെടുക്കാൻ സമ്മദിക്കാതെ ഇങ്ങനെ ന്റെ കണ്ട്രോൾ വെച്ചൊരു കളി കളിക്കരുത്..... ഇട്സ് സോ ക്രുവൽ...... ഹോ.... ആ ടാറ്റൂ കാണുമ്പോൾ ഞാൻ സ്വയം നിയന്ത്രിക്കാൻ പെടുന്ന പാട്......🔥 ന്നു ആത്മിച്ചു കൊണ്ട് മുഖത്തെ ജാള്യത മാറ്റി ഗൗരവത്തോടെ ശിവയിലേക്ക് തിരിഞ്ഞുകൊണ്ട് എന്താണെന്നുള്ള ഭാവത്തിൽ പിരികം പൊക്കിയതും.....

നിലത്ത് നിന്നും ഒരു മാങ്ങയെടുത്ത് നീട്ടിയെറിഞ്ഞു കൊണ്ട്....... "ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും... വൃത്തികെട്ടവൻ....." "പൊട്ടിക്കാൻ നീയിങ്‌ വ.... തൊട്ടാലെ നിനക്ക് പൊള്ളുവോള്ളൂ നോക്കിയാലും പൊള്ളുമോ....." "ആ പൊള്ളും......"😏 "ന്നാൽ പോന്ന് മോളെങ് സഹിച്ചേക്ക്..... ഇങ്ങനെ കാണാൻ പാകത്തിന് നിന്നാൽ ഞാൻ നോക്കിയെന്ന് വരും......" "ഡോ.....നിന്റെ അഭ്യാസമൊന്നും ന്റെ അടുത്ത് വേണ്ട.....ഇന്നലെ മൂക്ക് മുട്ടെ കുടിച്ചിട്ട്...... കുടിയൻ ഡേവിഡ്......"😬 "ആ കുടിച്ചു....അതിനെന്നാ......" "കുടിച്ചോ......"😏 "ഇനി കുടിക്കലല്ല മോളെ......നിന്റെ പുറകെ അപേക്ഷിച്ചു നടന്നപ്പോ നിനക്ക് അഹങ്കാരം......അതൊന്ന് കുറച്ച് കൊണ്ടുവരാൻ പറ്റുവൊന്ന് ഞാനൊന്ന് നോക്കട്ടെ...... ഇന്നലെ എനിക്ക് തരുന്ന മുട്ടൻ പണിയെ കുറിച് ഞാൻ കെട്ടു.....അതിന് എതിരിടാൻ ഡേവിഡയി വരാം......എന്റെ വേദനയിൽ കണ്ണ് നിറച നിന്നെ മാത്രം മതി.... ഇനി നിന്നെ എന്റെ പെണ്ണാക്കാൻ എനിക്ക് കളത്തിലിറങ്ങാൻ......അതിന് പറ്റുവൊന്ന് ഞാനൊന്ന് നോക്കട്ടെ.......

ഇനി പഴയ ആ റോമിയോ പട്ടം ഞാനങ് എടുത്തിടുവാ.....ന്റെ പ്രണയ ചൂടിൽ പോന്ന് മോൾ കുറെയങ് വിയർക്കും......." ന്നു പറഞ്ഞു പെട്ടെന്ന് അവളിലേക്ക് ചേർന്നു വന്നതും..... അവന്റെ വാക്കിൽ മിഴ്ഞ്ഞു പോയ ശിവ രണ്ടടി പിറകിലേക്ക് പോയി....... "അല്ലേൽ ഇച്ചായൻ വിയർപ്പിക്കും.... ഇനി എന്റെ പ്രണയം നി താങ്ങില്ല മോളെ......." ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും ശിവ വായും തുറന്ന് നിന്ന് പോയി....... കൃഷ്ണ.... ഇന്നലെ കാറ്റ് പോലെ പോയ ഇങ്ങേരിതെപ്പോ കേട്ട്.....ആളോടുള്ള ദേഷ്യം തെല്ല് കുറഞ്ഞെന്ന് അങ്ങേരറിഞ്ഞ സ്ഥിതിക്ക് എല്ലാം കയ്യീന്ന് പോയോ കൃഷ്ണ..... 🙄 ഇങ്ങോട്ട് വരട്ടെ.....ആ റോമിയോടെ പപ്പും പൂടയും ഞാൻ പറിച്ചടുക്കും...😬..കൃഷ്ണ.... കട്ടക്ക് കൂടെ നിന്നേക്കണേ....... ന്ന് ആത്മിച് കൊണ്ട് ഇനി ചെക്കന്റെ അടുത്തൂന്ന് നേരിടേണ്ടി വരുന്നവയെ കുറിച്ചൊരന്തവുമില്ലാതെ ശിവ അടുക്കളയിലേക്ക് നടന്നു.................................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story