പ്രണയശ്രാവണാസുരം: ഭാഗം 7

pranayashravanasuram

എഴുത്തുകാരി: അമീന

മിഴികൾ പതിയെ ആ ചുമരിലായി ഘടിപ്പിച്ച പലക തട്ടിൽ മിഴികൾ ഉടക്കിയതും...... അതിലേ വാചകം പതിയെ വായിച്ചു..... *കളത്തിൽ പറമ്പൻ * ന്ന് വായിച്ചു ഞെട്ടി തരിച്ചു നിന്നതും..... കതക് തുറന്നതും നിമിഷനേരo കൊണ്ടായിരുന്നു..... കതക് തുറന്ന ശബ്ദത്താൽ ഞെട്ടി തിരിഞ്ഞു നോക്കിയതും.....അകത്തു നിന്നും ചെറു പുചിരിയോടെ ഇറങ്ങി വരുന്ന ഒരു സ്ത്രീയെ കണ്ട് നോക്കി നിന്നതും..... ന്റെ അടുക്കലേക്കായി വന്നു അടിമുടി ഒന്ന് നോക്കി ഒരു മുഖവുരയും കൂടാതെ...... "മോനാണോ അച്ഛൻ പറഞ്ഞു വിട്ടിട്ട് വന്നത്......" ന്ന് ചെറു പുഞ്ചിരിയോടെ ചോദിച്ചതും..... "അതെ......അച്ഛൻ പറഞ്ഞൂ ഒരു ജോലിക്ക്....." ന്ന് പറയവേ അകത്തു നിന്നും..... "ട്രീസെ.....ആരാ വന്നേക്കുന്നെ......" ന്ന് ചോദിച്ചോണ്ട് ഒരു പ്രായം തോന്നിക്കുന്ന അമ്മമ്മ പുറത്തേക്ക് വന്നതും...... ന്നെ കണ്ട് സംശയത്തോടെ നോക്കി തിരിഞ്ഞു നേരെത്തെ വന്ന ട്രീസ മേടത്തോട്..... "ഇതാരാ മോളെ.....ഈ കൊച്ചൻ....." "അത്‌ അമ്മച്ചി....ഫെർണാണ്ടസ് അച്ഛൻ പറഞ്ഞു വിട്ടതാ ഇങ്ങോട്ട്....അമ്മച്ചി അല്ലിയോ പുറം പണിക് ആളെ വേണം ന്ന് പറഞ്ഞിരുന്നെ....." "ഓഹ്....അപ്പൊ അതിനാണോ ഈ കൊച്ചൻ വന്നേക്കുന്നെ....." ന്ന് പറഞ്ഞു ന്നെ ഒന്ന് അടിമുടി നോക്കി ഗൗരവത്തിൽ.... "എന്നതാടാ കൊച്ചനെ നിന്റെ പേര്....." "ശ്രാവണി....."

"എന്നതാ....." ന്റെ കൃഷ്ണ പെട്ടല്ലോ.... ന്ന് തിങ്കി പെട്ടന്ന് തന്നെ..... "അത്‌.....ശ്രാവൺ.... ശ്രാവൺ....." "ശ്രാവന്.....നമ്മുടെ കൂട്ടർ അല്ലല്ലേ....ആ എന്നതേലും ആവട്ടെ.....നിനക്ക് എന്ന ജോലി അറിയാം......" "അത്‌ പുറം പണി ഒക്കെയറിയാം....പിന്നെ അത്യാവശ്യം പാചകവും അറിയാം......" "പാചകം.... ഓഹ്.... എല്ലാം വെച്ചുണ്ടാക്കാൻ അറിയാവോ നിനക്ക്......" "അറിയാം അമ്മച്ചി....."😁 "ആരാടാ നിന്റെ അമ്മച്ചി....."🤨 "സോ....സോറി മേടം....." ന്റെ കൃഷ്ണ ആള് ടെററാണല്ലോ.... "മേടം ന്നൊന്നും വിളിക്കണ്ട.....അമ്മച്ചി അത്‌തന്നെ മതി..... അച്ഛൻ അയച്ചത് കൊണ്ട് ചെറിയ വിശ്വാസം ഉണ്ട്....അത്‌ മുതലെടുക്കാൻ ശ്രമിക്കരുത്......അടങ്ങി ഒതുങ്ങി നിന്നോണം ഇവിടെ......" "നിന്നോളം....അമ്മച്ചി....." "പുറം പണി ഒക്കെയറിയാം ന്നല്ലേ പറഞ്ഞെ......അതിന്റെ കൂട്ടത്തിൽ സെക്യൂരിറ്റി പണി കൂടെ ചെയ്യേണ്ടി വരും....രാത്രി ഉറക്കം ഒഴിഞ്ഞു നിക്കതൊന്നും വേണ്ട.....ആ ഗേറ്റ് തുറക്കാനും അടക്കാനും....ഇവിടെത്തെ സെക്യൂരിറ്റി ഒരാഴ്ച ലീവിലാണ്... അത്‌വരെ നി ചെയ്തേച്ചാൽ മതി.... പിന്നെ ആ കാണുന്ന ചെടികൾക്കെല്ലാം വെള്ളം ഒഴിക്കണം......"

ന്ന് പറഞ്ഞു നിർത്തിയതും ഞാൻ സമ്മതം പോലെ തലയനക്കി.....അപ്പോൾ തന്നെ ട്രീസ മേടം അമ്മച്ചിയോടായി..... "അമ്മച്ചി.....പിന്നെ പാചകം.... അതൂടെ പറയാം....." "അത്‌ ശരിയാ ഒരു ജോലിക് ഒരു പെൺ കൊച്ചിനെ വെക്കാൻ നിന്റെ നിന്റെ പുത്രൻ സമ്മതിക്കുവേല.... ആൺ കോച് ആയാൽ കുഴപ്പം ഇല്ലാന്നല്ലേ പറഞ്ഞെ....." ന്ന് അവര് പരസ്പരം പറഞ്ഞു കൊണ്ട് ന്റെ നേരെ തിരിഞ്ഞു..... "പിന്നെ നിനക്ക് പാചകം അറിയാമെന്നല്ലേ പറഞ്ഞെ.....അപ്പൊ അടുക്കളയിൽ ചെറിയ ഹെല്പ് കൂടെ ചെയ്യേണ്ടി വരും......ബുദ്ധിമുട്ട് ആകോ......" "ഇല്ല അമ്മച്ചി.....ഞാൻ ചെയ്യാം....." "ആ....ന്നാൽ ഇന്ന് തന്നെ ജോലി തുടങ്ങിക്കോ.....ട്രീസെ ആ കൊച്ചന് കഴിക്കാൻ വല്ലതും കൊടുത്ത് പണി എന്നാചാൽ പറഞ്ഞു കൊടുക്ക്......" ന്ന് പറഞ്ഞു ആ അമ്മച്ചി അകത്തേക്ക് പോയതും.....ഞാൻ... "ട്രീസ മേടം....." "മേടം ന്ന് വേണ്ടാട്ടോ....മോൻ ട്രീസാമ്മ ന്ന് വിളിച്ചേച്ചാൽ മതി....അച്ഛൻ അയച്ചതല്ലേ.... മോന് എന്തെങ്കിലും പറയാൻ ഉണ്ടോ....." "അത്‌....ഞാൻ ഇവിടെ....ബുദ്ധിമുട്ടില്ലേൽ ഇവിടെ നിന്നോട്ടെ....പോകാൻ ഒരിടവും ഇല്ല......കിടക്കാൻ കുറഞ്ഞ സ്ഥലം മതി....." "അപ്പൊ മോന്റെ വീടൊക്കെ....." "അത്‌.....ദൂരയാ.....ജോലിക്ക് വേണ്ടി...." "ആ.... അച്ഛൻ പറഞ്ഞാരുന്നു....നിൽക്കാൻ അല്ലെ..... നോക്കാം.... മോന് വാ വല്ലതും കഴിക്കാം...."

ന്ന് പറഞ്ഞു അകത്തേക്ക് കൊണ്ട് പോയി..... വിശാലമായ ഹാളിലേക്കു ചെന്ന് കയറിയതും..... കണ്ണിലുടക്കിയത് ചുമരിലായി പതിച്ച ഫോട്ടോയിൽ ആയിരുന്നു......ഫോട്ടോയിലെ ആ ഗൗരവമേറിയ മുഖം കണ്ട് തറഞ്ഞു നിന്നു പോയി..... ന്റെ കൃഷ്ണ അസുരൻ.....ഇവനെന്താ ഇവിടെ.....അങ്ങേര് ഡേവിഡ് കളത്തിൽ പറമ്പനാണെന്ന് കരുതി..... പുറത്ത് ആ പേര് കണ്ടപ്പോ സംശയം ഉണ്ടായതാണ്..... എന്നാലും എത്ര നാട്ടിൽ തന്നെ ഒത്തിരി പറമ്പ് ഉണ്ടാകുമെന്ന് കരുതി സമാധാനിച്ച ന്നെ ആ അസുര ഭവനത്തിലേക്ക് തന്നെ കൊണ്ട് ഇടണ്ടായിരുന്നു...... ഇറങ്ങി ഓടിയാലോ കൃഷ്ണ .... ആ കാട്ടാളൻ ഉള്ളിടത് അതും ഈ വേഷത്തിൽ ഒരു ജോലി ന്ന് പറയുമ്പോൾ..... വേണ്ട അത്‌ നല്ലതാവില്ല.....തിരിഞ്ഞു ഓടിയാലോ...... ന്ന് കരുതി തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ..... പെട്ടന്നാണ് കാതിലായി മുത്തുകൾ കൂട്ടി ഇടിച്ചു കിലുങ്ങുന്ന ശബ്ദം പതിഞ്ഞത്..... ഒരുനിമിഷം ന്റെ ചിലങ്ക ഓർമ വന്നതും..... ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അതാ സ്റ്റെയർ ഇറങ്ങി ഒരു പെൺകൊച്ചു തുള്ളി ചാടി വരുന്നു..... അവളുടെ കയ്യിലെ വളയിലെ തൂക്കം ആണ് കിലുങ്ങിയത്.....

ന്ന് മനസിലായി വന്നതും...... ഒന്ന് തറഞ്ഞു നിന്നു പോയി.... കൃഷ്ണ..... ന്റെ ചിലങ്ക..... അത്‌ ആ അസുരന്റെ കയ്യിൽ അല്ലെ.....അങ്ങനെ ആണേൽ അത്‌ ഇവിടെ എവിടെയെങ്കിലും കാണില്ലേ.....ഇല്ലെന്നല്ല കാണും കാണും......അത്‌ എനിക്ക് കയ്കലാക്കിയേ പറ്റു.....അതിന് ഇന്ക് ഇവിടെ നിന്നെ പറ്റുള്ളൂ......ബുദ്ധിമുട്ടി ആണേലും അത്‌ കിട്ടുന്നത് വരെ ഇവിടെ ആ അസുരന്റെ മുന്നിൽ നിൽക്കേണ്ടി വരുമല്ലോ...... ന്റെ കൃഷ്ണ ആ അസുരനെ നേരിടാൻ കരുത് നൽകണേ......അത്‌ നേടിയെടുക്കണം.....അതിനുള്ളിൽ മറ്റൊരു ജോലി കൂടെ കണ്ടെത്തി കഴിഞ്ഞാൽ ഇവിടെ നിന്നുo മടങ്ങണം...... എന്നെന്നേക്കുമായി...... ന്ന് മനസ്സിൽ കണക് കൂട്ടിയതും..... സ്റ്റെയർ ഇറങ്ങി വന്ന പെണ്ണ് ന്നെ ഒന്ന് ഉറ്റു നോക്കി കൊണ്ട്..... "അമ്മച്ചി......" ന്ന് അലറിയതും.....അടുക്കളയിൽ നിന്ന്...... "എന്നതാ അല്ലു.....വല്ലതും വേണച്ചാൽ ഇങ്ങോട്ട് വന്നു കഴിക്ക്.....ഹാളിൽ നിൽക്കുന്ന ആ കൊച്ചനേം കൂടെ വിളിച്ചോ.... അവന് അവിടെ ഇല്ലയോ......" "അമ്മച്ചി.....ആരാ ഇവന്..... ടൊ താൻ ആരാടോ....." ന്ന് ആ പെണ്ണ് ന്നെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചതും...... ഞാൻ മറുപടി പറയും മുന്നേ അടുക്കളയിൽ നിന്നു വന്ന ട്രീസാമ്മ... "അല്ലു.....ന്നതാടി അവിടെ..... അത്‌ പുതിയ ജോലിക് അച്ഛൻ പറഞ്ഞിട്ട് വന്ന കൊച്ചനാ....."

ന്ന് പറഞ്ഞതും...... ന്നെ ഒന്ന് നോക്കി ടേബിളിൽ ഫുഡ്‌ കൊണ്ട് വെക്കുന്ന ട്രീസാമ്മയുടെ അടുത്തേക് പോയി കൊണ്ട്.... "അല്ല അമ്മച്ചി....ആളും തരവും അറിയാതെ ഒരാളെ ആണോ ജോലിക്ക്......" "അച്ഛൻ അയച്ചതാ......വിശ്വസിക്കാം......" "ഓഹ്.....അല്ല എന്ത് ജോലിക്ക് വന്നതാ ഇങ്ങോട്ട്......" "പുറം പണിക്കും... പിന്നെ അടുക്കളയിൽ കുറച്ച് സഹായം....." "ആഹാ..... ആള് ഷെഫാ......" "അതൊന്നും അറിയത്തില്ല.....നിന്റെ ആങ്ങളക്ക് ജോലിക്ക് പെണ്ണുങ്ങളെ ഒന്നും പറ്റത്തില്ലല്ലോ.....ഇപ്പൊ ഒന്ന് ഒത്തു കിട്ടി....." "അത്‌ ശരിയാ സ്ത്രീ വിരോധിയായ ഡേവിഡ് കളത്തിൽ പറമ്പന്റെ റൂൾ ആണല്ലോ അത്‌..... അത്‌ നന്നായി.....ഇനി ഇപ്പൊ ഇച്ചായനായിട്ട് ഇറക്കി വിടില്ലന്ന് കരുതാം......." ന്റെ കൃഷ്ണ വെറുതെ അല്ല ആ കാട്ട് പോത്ത് വെട്ടി പോത്ത് പോലെ വന്നത്..... ന്റെ പഴയ കോലത്തിൽ ആണ് വന്നേനെങ്കിൽ ചവിട്ടി പുറത്താക്കിയേനെ.... അപ്പൊ ഇതാണ് സേഫ്...... ന്ന് കരുതി നിന്നതും.....ട്രീസാമ്മ... "അവിടെ നിക്കുവാ.... ഇങ്ങട് വന്നു വല്ലതും കഴിക്ക്......" "അത്‌ ഞാൻ അടുക്കളയിൽ നിന്നു കഴിച്ചോളാം......" "അയ്യേ......ന്താ അമ്മച്ചി ഇയാള് പെണ്ണുങ്ങളെ പോലെ......" "മിണ്ടാതിരുന്ന് കഴിച്ചു കോളേജിൽ പോകാന് നോക്ക്.....മോന് അതൊന്നും കാര്യം ആക്കാതെ വന്നു കഴിക്ക്..... ഞാൻ നിനക്ക് പറ്റിയ റൂം ഒന്ന് നോക്കിയെച്ചും വരാം......"

"അമ്മച്ചി അപ്പൊ ഇവന് ഇവിടെ സ്ഥിരതാമസം ആണോ......" "അവറാച്ചൻ ചേട്ടൻ വരുന്നത് വരെ സെക്യൂരിറ്റി ജോലി കൂടെ ഉണ്ട്.......നി നിക്കാതെ പോകാൻ നോക്ക് പെണ്ണെ....." ന്ന് പറഞ്ഞു ട്രീസാമ്മ പോയതും..... ആ അല്ലു ന്നെ നോക്കി കൊണ്ട്.... "നിക്കാതെ ഇരുന്ന് കഴിക്ക്.... ഇനി ഞാൻ നിന്നിട്ട് കഴിക്കാതിരിക്കണ്ട......" ന്ന് പറഞ്ഞതും..... അങ്ങോട്ടായി.... "അല്ലു..... നി ഒരുങ്ങിയോടി....." ന്ന് പറഞ്ഞു അകത്തേക്കു വന്ന ആളെ കണ്ടു ഞാൻ ചെയറിൽ നിന്ന് ചാടിയെണീറ്റതും അല്ലു..... "നീയെന്തിനാടോ ചാടി എണീക്കുന്നെ......ഇത്രയും പേടിയൊക്കെ.....അതിന്റെ ആവശ്യം ഒന്നും ഇല്ല...... ഇത് ന്റെ ഇച്ചായൻ ആണ്.... എബി തരകൻ......" ന്ന് പറഞ്ഞു അങ്ങോട്ടായി വന്ന എബി സാർനേ കാണിച്ചോണ്ട് പറഞ്ഞതും....... അങ്ങേര് ന്നെ അടിമുടി നോക്കി......ആൾടെ നോട്ടം കൊണ്ട് ഉള്ളു കിടന്നു വിറക്കാൻ തുടങ്ങി.... ന്റെ കൃഷ്ണ ന്നെ മനസിലാവരുതെ....... ന്ന് കരുതി പരുങ്ങി കൊണ്ട് നിന്നതും.... അല്ലു ന്നെ കുറിചെല്ലാം പറഞ്ഞതും.....ആള്..... "മ്മ്......മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നോണം....വല്ല പ്രശ്നവും ഉണ്ടായാൽ......അറിയാലോ......ആ നിമിഷം ചവിട്ടി പുറത്താക്കും......" ന്ന് ഗൗരവത്തിൽ പറഞ്ഞതും....ഞാൻ തലയനക്കി സമ്മതിച്..... "അല്ലു....നിനക്ക് കോളേജിൽ പോകണ്ടേ.... പെട്ടന്ന് വാ..... ന്നിട്ട് വേണം നിന്റെ ഇച്ചായനെ ഒന്ന് കാണാൻ......

നേരം വയ്കിയാൽ ന്നെ എടുത്തെറിയും......" ന്ന് പറഞ്ഞു അവര് പോയതും....... ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു പത്രം ഒക്കെ അടുക്കളയിൽ കൊണ്ട് വെച്ച് കഴുകി സ്റ്റാൻഡിൽ എടുത്തു വെച്ച് തിരിഞ്ഞതും.... "അത്‌ അവിടെ വെച്ചെക്കാർന്നില്ലേ...... ഞാൻ കഴുകി വെക്കത്തില്ലായിരുന്നോ...." "അത്‌ പിന്നെ..... ഇതൊക്കെ ശീലം ആണ്....." "ആ അത്‌ പോട്ടെ..... അമ്മച്ചി നിന്നോട് ഇവിടെ നിക്കാൻ പറഞ്ഞു....പിന്നെ കിടക്കാൻ ഔട്ട്‌ ഹൌസ്ൽ ഏർപാട് ചെയ്യാം.....അവറാച്ചൻ ചേട്ടായി ലീവിലാണ്......അതോണ്ട് അവിടെ ഒക്കെ ഒന്നെന്നു തുടങ്ങേണ്ടി വരും.... അതുവരെ ഇവിടെ മുകളിലെ ഗസ്റ്റ്‌ റൂമിൽ കിടന്നോ.......ആള് വന്നാൽ അങ്ങോട്ട് മാറാം......" ന്ന് പറഞ്ഞു ന്നേം കൊണ്ട് നേരെ സ്റ്റെയർ കയറി.....സ്റ്റെയർ കയറി ചെല്ലുന്നത് ഒരു ഹാളിലേക്കു ആയിരുന്നു.....അവിടെ നാല് റൂം ഉണ്ട് ഒരുഭാഗത് രണ്ട് റൂമുകൾ മറുഭാഗത്തും അത്‌ പോലെ.... ഹാളിന് വലത് ഭാഗത്തായി ഒരു ചൂരൽ കൊണ്ട് ഊഞ്ഞാൽ kettiyirunnu.....അതിന് കുറച്ച് വിട്ട് സൗണ്ട് സിസ്റ്റം സെറ്റ് ചെയ്തേക്കുന്നു..... ന്നേം കൊണ്ട് നേരെ ഇടത് ഭാഗത്തെ രണ്ടാമത് റൂമിലേക് കൊണ്ട് പോയി....

"മോൻ... ഇ റൂം ഉപയോഗിച്ചോ.....ബാഗ് കൊണ്ട് വെച്ച് താഴെ വന്നേച്ചാൽ മതി......" ന്ന് പറഞ്ഞതിന് ഒന്ന് തലയനക്കി അകത്തേക്കു കയറി..... വലിയൊരു റൂം...... ബെഡ്...... ഷെൽഫ് എല്ലാവിധ സൗകര്യങ്ങളോട് കൂടിയത്..... ന്റെ കൃഷ്ണ ആദ്യമായിട്ടാ ഇങ്ങനെ ഒരു റൂമിൽ കയറണെ....ആകെ വലിയ വീട് കണ്ടിട്ടുള്ളത്‌ മനയ്ക്കലെ ഇല്ലമാണ്.....അതിന്റെ പോലും അകത്തേക്കു കയറിയിട്ടില്ല....... ഇവിടെ ഇതാ ഇത്രയും വലിയ റൂം തന്നെ ഇന്ക് തന്നിരിക്കുന്നു.....അച്ഛനോടുള്ള വിശ്വാസം ആണ്.... കൃഷ്ണ ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് അറിയാം.... മറ്റു വഴി ഇല്ലാഞ്ഞിട്ട.....ന്റെ ചിലങ്ക.... അത്‌ കിട്ടിയാൽ പിന്നെ ഒരുനിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല......ആരെയും പറ്റിക്കാൻ അല്ല ഞാൻ.... സാഹചര്യം അങ്ങനെ ആയി പോയി...... ന്നൊക്കെ ഓർത്തു കൊണ്ട് ഒന്ന് ഫ്രഷ് ആകാമെന്ന് കരുതി ബാഗിൽ നിന്നു ഡ്രസ്സ്‌ എടുക്കാൻ ഒരുങ്ങവെ..... ന്റെ കൃഷ്ണ.....ഇതിൽ ഇന്ക് ഇപ്പൊ ഉടുക്കാൻ പറ്റിയ ഒരു ഡ്രസ്സ്‌ പോലും ഇല്ല ല്ലൊ.....ഉടുത്തിരിക്കുന്നത് തന്നെ അവിടെ നിന്നും കിട്ടിയതല്ലേ......ഇനി ഇങ്ങനെ ഉള്ളത് വേണ്ടേ ഉടുക്കാൻ.....

മൂന്നു കൂട്ടെങ്കിലും മേടിക്കേണ്ടി വരും...... കുറച്ച് പൈസ ഉണ്ട് അത്‌ മതിയാകും.....പക്ഷെ എങ്ങനെ ഇവിടെന്ന് പുറത്തു പോകുo....പോയില്ലേൽ നാളെയും ഇത് തന്നെ ഉടുക്കേണ്ടി വരും.....അല്ലേലെ ആകെ മുഷിഞ്ഞു....... ന്ന് കരുതി പെട്ടന്ന് ബാഗ് കട്ടിലിനടിയിലേക് വെച്ച് കുറച്ച് പൈസയും ഫോണും എടുത്തു കതക് ചാരി പുറത്തു ഇറങ്ങി..... അടുത്തടുത്ത റൂം നോക്കി ഇതിൽ ഏതാവും ആ അസുരന്റെ റൂമെന്ന് ആലോചിച്ചു കൊണ്ട് സ്റ്റെയർ ഇറങ്ങിയതും..... ഹാളിലായി അമ്മച്ചി ഇരിക്കുന്നു...... "ആ നി വന്നോ.....ഇന്ന് മുതലേ ജോലി തുടങ്ങുന്നോ....അതൊ നാളെയാണോ....." "അത്‌ ഞാൻ...... നാളെ തുടങ്ങാം..... പുറത്തു പോയി കുറച്ച് ഡ്രസ്സ്‌ ഒക്കെ മേടിക്കണമായിരുന്നു....കയ്യിൽ നല്ലത് ഒന്നും ഇല്ല......" "ആ ന്നാൽ പോയേച്ചും വാ.... അല്ല നിനക്ക് ഇവിടെ അറിയത്തില്ലന്നല്ലെ പറഞ്ഞെ..... അപ്പൊ എങ്ങനെ പോകും....." ന്ന് അമ്മച്ചി ചോദിച്ചതും....ഇത് കെട്ട് അങ്ങോട്ട് വന്ന ട്രീസമ്മ.... "ന്റെ അമ്മച്ചി അവന് ഒരു ആണ് അല്ലിയോ.....ചോദിച് അങ്ങ് പോകും......" "അത്‌ ഞാൻ ഓർത്തില്ല.....ഇവനെ ചെറിയ കുഞ്ഞു ചെക്കന് കൂട്ട് പോലെയല്ലിയോ കാണാൻ.....പിന്നെ കുട്ടിത്തം നിറഞ്ഞ ഭാവം ആണ് അവന്.....ന്നാൽ നി ചെന്നേര്.....പിന്നെ നേരം ഒത്തിരി വൈകാതെ വന്നേക്കണം.....അല്ല എങ്ങനെയാ പോകുന്നെ....."

"അത്‌ നടക്കാം.....അല്ലേൽ വല്ല ഓട്ടോ......" "അത്‌ വേണ്ട..... നിനക്ക് സൈക്കിൾ ഓടിക്കാൻ അറിയോ......" "അ.... അറിയാം....." "ഒരു കാര്യം ചെയ്യ് മുറ്റത്തു ഷെഡിനരികിലായി ഒരു സൈക്കിൾ ഉണ്ട്.... അതെടുത്തോ.......അല്ലു മോൾടെ ആണ്.....അവൾക് സ്കൂട്ടി മേടിച്ചേ പിന്നെ അത്‌ അവിടെ കിടപ്പാ നി എടുത്തോ....." "നന്ദി അമ്മച്ചി......" "നി പെട്ടന്ന് ചെല്ല് കൊച്ചേ..... അതികം ദൂരം ഒന്നും ഇല്ല.... നിനക്ക് വേണ്ടത് ഒക്കെ അവിടെന്ന് കിട്ടും....." ന്ന് പറഞ്ഞു ചിരിച്ചു അകത്തേക്കു പോയതും..... ഞാൻ പുറത്തു ഇറങ്ങി ഷെഡിൽ പോയി അരികിൽ വെച്ച സൈക്കിൾ എടുത്തു അതുമായി ഗേറ്റ് കടന്നു റോഡ് അരുക് ചേർന്ന് മുന്നോട്ടു പോയി...... ****************** (എബി) കോളേജിന് മുന്നിലായി നിർത്തിയ കാറിൽ നിന്നിറങ്ങിയ അല്ലുവിനെ നോക്കി എബി..... "എന്നതിനാടി നി ഇവിടെ ഇറങ്ങിയേ.... ഞാനും അങ്ങോട്ട് തന്നെയാടി....." "അത്‌ എബിചായ ഇങ്ങള് അകത്തേക്കു വിട്ടോ.... എനിക്ക് ചിന്ന പണിയുണ്ട്....." "എന്നതാടി ഇന്ന് പതിവിലും കൂടുതൽ കുട്ടികൾ ഉണ്ടല്ലോ......" ന്ന് പറഞ്ഞു തല പുറത്തേക്കിട്ട് നോക്കിയതും....... കോളേജ് ഗേറ്റിന് മുകളിലായി വലിയ അക്ഷരത്തിൽ..... * നവാഗതർക്ക് സ്വാഗതം..... * ന്ന് വായിച്ചതും പെട്ടന്ന് തിരിഞ്ഞു അല്ലുവിനെ നോക്കിയതും.....

.പെണ്ണ് ഇളിച്ചോണ്ട്..... "ഫ്രഷേഴ്‌സ് വരുന്നുണ്ട്.... കാര്യമായി സൽക്കരിക്കണ്ടേ അതിനാ......അപ്പൊ ഇച്ചായൻ അകത്തേക്കു വിട്ടേക്ക്......" ന്ന് പറഞ്ഞു അവൾക്കടുത്തായി വന്നു നിന്ന ബൈക്കിന് പുറകിൽ ചാടി കയറി ആ ബൈക്കിൽ ഇരിക്കുന്നവനോടായി..... "അരുണേ....കിട്ടിയോടാ......" "ഒരണ്ണത്തിനെ പിടിച്ചു വെച്ചിട്ടുണ്ട്....നി വന്നിട്ട് ഉൽഘടനം നടത്താം......" "ന്നാൽ വണ്ടിയെടുക്ക് മോനെ......" ന്ന് പറഞ്ഞതും എബി..... "അല്ലുമ്മ......വെറുതെ വിട്ടേക്കണേ നിന്റെ കൂതറ സ്വഭാവം എടുക്കണ്ട......" "നോട് വോക്കിങ് എബിചായ....ഇപ്പൊ....ആങ്ങള ചെന്നാട്ടെ......" ന്ന് വിളിച്ചു പറഞ് ബൈക്ക് അകത്തേക്കു ചീറി പാഞ്ഞു പോയി..... അങ്ങനെ എബിയുടെ വാഹനം...... # st.തെരേസ ആർട്സ് ആൻഡ് സയൻസ് # കോളേജ് കവാടം കടന്നു അകത്തേക്കു പ്രേവേശിച്ചു...... ഈ കോളേജും നമ്മടെ ഡേവിഡ് കളത്തിൽ പറമ്പന്റെ അധീനതയിൽ ആണ്.....എല്ലാം നോക്കി നടത്തുന്നത് ഡെവിയും എബിയും ആണ്.... അകത്തേക്കായി പ്രവേശിച്ചു പാർക്കിങ്ങിൽ പാർക്ക്‌ ചെയ്തു ഇറങ്ങിയതും...... കുറച്ച് വിട്ടുള്ള മരത്തിന് ചുവട്ടിലെ തിട്ടയിൽ അല്ലുവും ഗ്യാങ്ങും ഇരിക്കുന്നത് കണ്ട് അങ്ങോട്ടായി നടന്നടുത്തതും..... അവരുടെ ശബ്ദം കാതിൽ പതിഞ്ഞു..... അല്ലുവിനും ഗാങിനും മുന്നിലായി ഒരു പെങ്കൊചിനെ പിടിച്ചു വെച്ചിട്ടാണല്ലോ കർത്താവെ അവളിട്ട് പൊരിക്കുന്നെ.... ഒന്ന് ചെന്ന് നോക്കിയേക്കാം..... ന്ന് കരുതി എബി അവർക്കടുത്തേക്കായി വേഗത്തിൽ നടന്നു..... പിന്തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ ഐബിക്ക് അവളുടെ മുഖം കാണുന്നില്ലായിരുന്നു ... അവന് അവൾക്ക് പുറകിലായി എത്തിയതും.....അല്ലു.....

"എന്നതാടി പെണ്ണെ നിന്റെ പേര്.....തലയും താഴ്ത്തി നിക്കാൻ ഞങ്ങൾ നിന്നെ പെണ്ണുകാണാൻ വന്നേക്കുവല്ല..... പേര് പറയ്‌ കൊച്ചേ......" "ആവ......" "ആവിയോ....അതെന്തൊന്ന് പേര്..... ആവി.... ന്നാൽ തനിക്ക് പൊഹ ന്ന് പറഞ്ഞൂടെ..... ന്ന് അല്ലുവിന്റെ കൂട്ടത്തിലൊരുത്തൻ ഇളിച്ചോണ്ട് പറഞ്ഞതും..... എല്ലാവരും കൂടെ അതിന് കൂട്ടായി പൊട്ടിചിരിച്ചതും......ആ കുട്ടി..... "ആവണി......." ന്ന് പറഞ്ഞതും അവൾക് മുന്നിലായി എബി കടന്നു വന്നതും...... നമ്മടെ ആവണിയെ കണ്ടു എബിയുടെ ഉള്ളിലെ കോഴികൾ സടകുടഞ്ഞേണീറ്റ് നിന്നു..... അല്ലുവിനടുത്തേക്ക് നിന്ന് എബി അവളെ നോക്കി കൊണ്ട് നിന്നതും.....അല്ലു.... "എബിചായ.....ഇങ്ങള് എന്നതാ ഇങ്ങോട്ട് വന്നേ....." "അല്ലു....റാഗിംഗ് ആകും അല്ലെ....എന്നതാടി.....ബെൽ ഇപ്പൊ അടിക്കും......ആ കൊച്ചിനെ വിട്ടേക്ക്......" ന്ന് പറഞ്ഞതും........ അതുവരെ തലയും താഴ്ത്തി നിന്ന വീണ....മുഖം ഉയർത്തിയതും...... എബിയുടെ കണ്ണുമായി മിഴികൾ ഉടക്കിയ നിമിഷം...... എബിയുടെ ചുണ്ടിൽ അവൾക്കായി പുഞ്ചിരി വിരിഞ്ഞതും..... അത്‌ കണ്ടു വേണി പെട്ടന്ന് തല താഴ്ത്തി കൈ കൂട്ടി പിടിച്ചു ടെൻഷൻ അടിച്ചു......കുറച്ചൂടെ കഴിഞ്ഞു ഒന്നൂടെ ഇടo കണ്ണാൽ എബിയെ നോക്കിയതും...... എബി സൈറ്റ് അടിച്ചതും ഒരുമിച്ചായത് കൊണ്ട്....

വേണി ഞെട്ടി കൊണ്ട്..... ന്റെ ഭഗവതി.... ന്ന് മനസ്സിൽ ഉരുവിട്ടതും...... നമ്മടെ എബിടെ സൈറ്റ് അടി കണ്ട അല്ലു മനസിൽ ഇളിച്ചോണ്ട് എബിയെ നോക്കി തലയാട്ടി യെങ്കിലും...... നമ്മടെ എബിടെ നോട്ടം വേണിയിൽ തന്നെയായിരുന്നു....അത്‌ കണ്ടു അല്ലു..... വേണിയോട് ക്ലാസ്സിൽ പോകാൻ പറഞ്ഞതും....... പെണ്ണ് ജീവൻ തിരിച്ചു കിട്ടിയത് പോലെ ഒരോട്ടം ആയിരുന്നു ക്ലാസ്സിലോട്ട്..... അവളുടെ ഓട്ടം നോക്കി ചിരിച്ചോണ്ട് നിന്ന എബിയെ തട്ടി വിളിച്ചു അല്ലു ഒന്ന് ആക്കി ചിരിച്ചോണ്ട് പോയതും......അവൻ തലയിൽ കൈ വെച്ച് ചമ്മി നാറി നേരെ ഡെവിയുടെ അടുത്തേക് വിട്ടു....... എന്നാൽ ടൗണിലെത്തിയ ശ്രാവൺ.........കോളേജ് ഗേറ്റിന് വെളിയിൽ നമ്മുടെ ശ്രാവണിയായി രൂപം മാറി......വേണിയെ കാണാനായി കോളേജ് കവാടം കടന്നു പ്രിൻസിപ്പൽ റൂം ലക്ഷ്യo വെച്ച് നടന്നു നീങ്ങി...... ഗേറ്റിന് അടുത്ത് ഒരു കോർണറിലായി സൈക്കിൾ ചാരി വെച്ച് ചുറ്റും മിഴികൾ പായിച്ചു കൊണ്ട് വരാന്തയിലൂടെ മുന്നോട്ടു നടക്കവേ.....എതിർ ഭാഗത്ത്‌ നിന്നും കാതിലായി ഫോൺ ചേർത്ത് വെച്ച് ഡേവിഡ് അവൾക്ക് നേരെയായി നടന്നടുത്തിരുന്നു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story