പ്രണയശ്രാവണാസുരം: ഭാഗം 70

pranayashravanasuram

എഴുത്തുകാരി: അമീന

(വീണ) സിങ്കിലായുള്ള പാത്രങ്ങൾ കഴുകിയെടുത് സ്റ്റാൻഡിലാണ് വെചടുക്കി വെക്കുന്ന വീണയോടായി ചിറ്റ....... "മോളെ..... നി പോയി കുറച്ച് വേപ്പില എടുത്തോണ്ട് വന്നേ.....ഇതൊന്ന് താളിച്ചു വെക്കട്ടെ.....അതൂടെ കഴിഞ്ഞാൽ എല്ലാം റെഡിയാകും......" ന്ന് പറഞ്ഞതും വീണ പാത്രങ്ങളെടുത് അടുക്കി കയ്യ് കഴുകി തുടപ്പിലായി കൈ തുടച് അടുക്കള കടന്ന് മുൻവശത്തൂടെ മുറ്റത്തോട്ടിറങ്ങി..... വീടിനരികിലായി ഒരു ഭാഗത്തായി പടർന്നു നിൽക്കുന്ന വേപ്പില മരത്തിൻ ചുവട്ടിലായ് നിന്ന് കയ്യേത്തിപിടിച് വേപ്പില പൊട്ടിചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...... അതിനിടയിൽ തന്റെ അരയിലായി ഒരു കൈ ചുറ്റിവരിഞ്ഞതോടൊപ്പം ഉയർന്നുപൊങ്ങി.....ആ ഒരു നീക്കത്തിൽ പകപ്പോടെ നോക്കിയ വീണ തന്നെ പിടിച്ചുയർത്തി നിൽക്കുന്ന എബിയെ കണ്ടു ഞെട്ടി....... പെട്ടെന്ന് സ്വബോധം വന്ന കണക്ക് അവന്റെ കയ്യിൽ നിന്നും കുതറി ചുറ്റുപാടും മിഴികൾ ഓടിച്ചു കൊണ്ട്..... "എന്താ ഈ ചെയ്യണേ.....ന്നെ ഇറക്ക്.... വിട്.... പ്ലീസ്.... ആരെങ്കിലും കാണും..... സാർ പ്ലീസ്......" ന്ന് പറഞ്ഞു കുതറിയതും.....അവളെ അതുപോലെ പിടിച്ചുകൊണ്ട് വീടിന്റെ ഒരു ഭാഗത്തേക്കായി മാറി നിന്ന് കൈകളിൽ നിന്നിറക്കി ചുമരോട് ചേർത്തുനിർത്തി ഇരുവശവും കൈവെച്ചു...... അവളുടെ മുഖത്ത്‌ നിന്ന് അവന്റെ മിഴികൾ തേലുപോലും വ്യതിചലിക്കാതെ നോക്കി കൊണ്ടിരുന്നതും അവന്റെ നോട്ടത്തിൽ മിഴികൾ പിടഞ്ഞു കൊണ്ടവൾ താഴോട്ട് നോക്കി നിന്നു......

തനിക്ക് തൊട്ടു മുന്നിലായുള്ളവന്റെ സാമീപ്യം അവളിൽ വിറയൽ സൃഷ്ടിച്ചതും...ചുമരിലേക്കായി പതിഞ്ഞു നിന്ന് ശാളിൻ തുമ്പ് പിടിച്ചു വിറയലോടെ ഉമിനീരിറക്കി......അപ്പോഴും അവളുടെ മിഴികൾ എബിയിൽ പതിയാതിരുന്നത് അവനെ തെല്ലൊന്ന് ചൊടിപ്പിച്ചതും.... അവളിലേക്കായി ഒന്നൂടെ ചേർന്ന് നിന്ന് കൊണ്ട്...... "ചെയ്തത് തെറ്റാണ്.....നിന്റെ ചേച്ചിയോട് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്....ഒരു നിമിഷം ഞാനും ഓർത്തത് എന്റെ കുടുംബത്തെ മാത്രമാണ്.....ഇത്രയും വർഷം ഞങ്ങൾ വിശ്വസിച്ച കാര്യങ്ങൾ പെട്ടെന്നൊരു ദിവസം അവയൊന്നുമല്ല സത്യമെന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ സമയം വേണ്ടിവരും....അതിനിടയിൽ എനിക്ക് മുഖം തിരിക്കേണ്ടി വന്നു ശരിയാണ്..... അതുകാരണം സ്നേഹിച്ച പെണ്ണിന്റെ അവഗണന ഞാൻ നോക്കി നിന്നെന്ന് വരില്ല..... നിന്നയൊട്ട് മറക്കാനും കഴിയുവേല....എന്റെ പ്രവർത്തിയൊരു കാരണമാക്കിയെടുത്തു നീ എന്നിൽ നിന്നും അകലാൻ ശ്രമിക്കണ്ട......ഒന്നിഷ്ടം പറഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും മുഖവും വീർപ്പിച്ചു നടക്കാൻ......." "ന്റെ ചേച്ചി.....എനിക്ക് സ്വന്തമെന്ന് പറയാൻ ചേച്ചിയെ ഒള്ളൂ....ചേച്ചി വേദനിക്കുന്നത് നിക്ക് സഹിക്കില്ല....

." ന്ന് പറഞ്ഞതും..... "ന്റെ പെങ്ങളോട് ചെയ്തതിനുള്ളതിന് പരിഹാരം ഞാൻ ചെയ്തോളാം.....ഇനി എന്നെ കാണുമ്പോഴുള്ള ഈ മുഖവും വീർപ്പിച്ച് അവോയ്ഡ് ചെയ്തുള്ള നടപ്പ് ഇനിയുണ്ടായാലുണ്ടല്ലോ....കഴിഞ്ഞദിവസം ടെറസിൽ വെച്ച് തന്നതുപോലെ ഒന്നങ്ങോട്ട് വെച് തരാൻ ഇനിയും എന്നെക്കൊണ്ട് അവസരമുണ്ടാക്കിക്കരുത്.....കെട്ടിനു മുന്നേ ഫസ്നൈറ്റ് നടത്തി എന്ന ചീത്തപ്പേര് എനിക്ക് കേൾക്കാൻ കഴിയാത്തതുകൊണ്ട....മനസിലായോ..." ന്ന് പറഞ്ഞതും അവന്റെ വാക്കിൽ ഞെട്ടിയ വീണ പകപ്പോടെ തലയുയർത്തി നോക്കിയതും....അവളെ നോക്കി സൈറ്റടിച്ചു കൊണ്ട് തിരികെ പോയതും....വീണ അവന്റെ നാവിൽ നിന്നും വന്ന വാക്കിൽ മുഖത്തായി പൊടിഞ്ഞ വിയർപ്പ് തുള്ളികളെ ശാളിനാൽ ഒപ്പിയെടുക്കവേ..... മുന്നോട്ടുപോയ എബി വേപ്പില മരത്തിൽ നിന്നും ഒരു കമ്പ് പൊട്ടിച്ചെടുത്ത് വീണയ്ക്ക് നേരെ നീട്ടിക്കൊണ്ട്....... "ഇങ്ങനെ നിന്ന് വിയർക്കാതെ ഇത് കൊണ്ട് കൊടുക്ക് കൊച്ചെ....."😘 ന്ന് പറഞ്ഞ് അവൾക്ക് നേരെ ചുണ്ടു കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന രീതിയിൽ കാണിച് തിരിഞ്ഞു നടന്നതും ഒരു നിമിഷം പോലും അവിടെ നിൽക്കാതെ കയ്യിൽ പിടിച്ച് അടുക്കളയിലേക്കൊരോട്ടം വെച്ച് കൊടുത്തു........ *******************

(ശിവ) പൊട്ടിച്ചെടുത്ത മാങ്ങ കൊണ്ട് നല്ല അസ്സൽ ചമ്മന്തി അരച്ചു വെക്കുമ്പോഴും ശിവ ഡെവിയെ നന്നായി പ്രാകി കൊണ്ടിരുന്നു..... ചമ്മന്തിയരച്ച് കൈകഴുകി ധാവണിത്തുമ്പിൽ തുടച് പിറുപിറുത്തു അടുക്കളവഴി മുറ്റത്തേക്കിറങ്ങിയതും......അവിടെ ഉമ്മറ തിണ്ണയിലിരിക്കുന്ന അല്ലുവിനുo നൈനക്കുമരികിൽ നിന്ന് തന്റെ സൈക്കിളിനു മേൽ ഹോസ് പൈപ്പ് ഉപയോഗിച്ചു കഴുകി കൊണ്ടിരുന്നു....... ശിവയിലേക്കടുത്ത അല്ലുവിന്റെ പരുങ്ങിയുള്ള നിർത്തൽ കണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ശിവ തന്റെ സൈക്കിൾ കഴുകിക്കൊണ്ടിരുന്നു...... ശിവയോടായി സംസാരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾക്ക് പുറകെ വന്നു നിന്നതും..... ശിവ തന്റെ ജോലിയിൽ മുഴുകി കൊണ്ടിരുന്നു....ശിവ നീങ്ങുന്നതിനു അനുസരിച്ച് അല്ലുവും നീങ്ങി കൊണ്ടിരുന്നു...... ശിവയുടെ അവഗണന സഹിക്കാൻ കഴിയാതെ അല്ലു കണ്ണുകൾ നിറഞ്ഞൊഴുകി പൊട്ടിക്കരഞ്ഞുകൊണ്ട് ശിവയുടെ കാൽ കീഴിലായിരുന്ന് കാലിനെ ചുറ്റി പിടിച്ചുകൊണ്ട് തേങ്ങി...... അങ്ങനെയൊരു പ്രവർത്തി അല്ലുവിൽ നിന്നും പ്രതീക്ഷിക്കാതിരുന്ന ശിവ ഞെട്ടി തിരിഞ്ഞു കൊണ്ട്..... "ഏയ്യ്....എന്താ ഈ ചെയ്യണേ..... വിട്ടേ...."

"ശിവേച്ചി.....ന്നെ ഒന്ന് വഴക്ക് പറയ്‌ അല്ലേൽ ന്നെ ഒന്ന് അടിച്ചേക്ക്..... ഇങ്ങനെ മിണ്ടാതിരിക്കല്ലേ ചേച്ചി എനിക്കിതൊന്നും സഹിക്കുവെല.....സോറി ചേച്ചി.... ന്റെ വിവരമില്ലായ്മ കൊണ്ട് ഞാൻ..... ന്നോട് പൊറുക്കണം ചേച്ചി.....പ്ലീസ്....." ന്ന് പറഞ് പൊട്ടിക്കരഞ്ഞതും...തന്റെ അനിയത്തിയെ പോലെ കണ്ടവളുടെ കണ്ണുനീർ ആ ചേച്ചിയുടെ മനസ്സലിയിച്ചു കളഞ്ഞിരുന്നു.......ചെറു ചിരിയോടെ തന്റെ കാൽ കീഴിൽ നിന്നും അവളെ പിടിച്ചെണീപ്പിച്ചു കൊണ്ട്......ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച് കൊടുത്...... "എന്തിന് കരായണേ.....മ്മ് വേണ്ടാട്ടോ..... ഇത്രയേ ഒള്ളു ആൽഫിയാ കളത്തിൽ പറമ്പൻ......കണ്ണ് നിറയ്ക്കാൻ നിക്ക് ദേഷ്യം ഒന്നുവില്ല......" ന്നു പറഞ്ഞതും അല്ലു പൊട്ടിക്കരച്ചിലോടെ ശിവയെ പുണർന്നു...... "ശി.... ശിവേച്ചി.....ഞാ.....ഞാൻ ദുഷ്ടയാ.... ചേച്ചിയെ ഒന്ന് മനസിലാക്കാൻ പോലും ശ്രമിച്ചില്ലല്ലോ....ന്നെ ഒന്ന് വഴക്ക് പറയെങ്കിലും ചെയ്യ് ചേച്ചി......" ന്നു പുലമ്പി കൊണ്ട് കരഞ്ഞതും അവളുടെ മുടിയിലായി തഴുകവെ അവരെ നോക്കി കൊണ്ട് മുഴുവൻ കുടുംബഗങ്ങളും ഉമ്മറത്തുണ്ടായിരുന്നു..... അല്ലുവിനെ സമാധാനിപ്പിക്കവേ അവളുടെ മിഴികൾ ഉമ്മറത്തുള്ളവരിലേക്കായി പതിഞ്ഞു കൊണ്ട്...... "കരയാതെടാ.....നിന്നോട് ഞാൻ എന്തിന ദേഷ്യപ്പെടണേ.....നീ പോയിട്ട് മറ്റൊരാളും എന്നെ മനസിലാക്കാൻ ശ്രമിച്ചില്ലല്ലോ..... പ്രാണനാണെന്ന് പറഞ്ഞവനും..... പെങ്ങളാണെന്ന് പറഞ്ഞു ചേർത്ത് പിടിച്ചവനും.....

സ്വന്തം മോളായി കണ്ടവരും ഒന്നും ന്നെ മനസിലാക്കിയില്ലല്ലോ......" ന്നു പറയവേ കുറ്റബോധത്താൽ ഡെവിയുടെ കൺകോണിൽ നീർ പൊടിഞ്ഞെങ്കിലും ശിവയെ നോക്കി ചുമരോട് ചേർന്നു നിന്നു..... എബിയുടെ ഉള്ളം ശിവയുടെ വാക്കിൽ കലങ്ങി മറിഞ്ഞു.....ഏട്ടായി ന്നുള്ള അവളുടെ വിളി കാതിൽ മുഴങ്ങി..... ട്രീസാമ്മയും വല്യമ്മച്ചിയും അവളുടെ നോവിൽ കണ്ണ് നിറചു...... അവരെ നോക്കി കൊണ്ട് തന്നിൽ നിന്നും അല്ലുവിനെ വേർപെടുത്തി ആ കണ്ണ് നീർ തുടച്ചു കൊണ്ട്..... "നിന്നെക്കാൾ മുതിർന്നവർ പോലും മനസ്സിലാക്കാൻ ശ്രമിക്കാത്തിരുന്ന സാഹചര്യത്തിൽ നിന്നോടെനിക്ക് ദേഷ്യപ്പെടാൻ കഴിയില്ലടാ....നീ ന്റെ അനിയത്തി കുട്ടിയല്ലേ......" "ന്നോ....ന്നോട് ദേഷ്യം ഒന്നും ഇല്ലെ....." ന്നു ചോദിച്ചതും...... ശിവ പുഞ്ചിരിയോടെ..... "ദേഷ്യമല്ല.....ചെറിയൊരു പരിഭവം....അതെ ഉണ്ടായിരുന്നുള്ളൂ....ന്നെ മനസ്സിലാക്കാത്തതിലുപരി ന്റെ അമ്മയെ മനസ്സിൽക്കാൻ ശ്രമിക്കാതിരുന്നതിൽ.....പക്ഷെ ഒന്നെനിക്കറിയാമായിരുന്നു എല്ലാ സത്യവും എല്ലാവരുമറിയുമെന്ന്.....ഞാൻ അവിടെന്ന് പടിയിറങ്ങിയാൽ നീന്റെ ഇച്ചായൻ അത്‌ തെളിയിക്കുമെന്ന് നിക്കറിയാം...... വർഷങ്ങളായി മനസിലുള്ള തെറ്റിദ്ധാരണയാണ് അന്ന് എന്നോടുള്ള അവഗണനയെന്നറിയാം.....ഇപ്പൊ ഈ വരവിനു പിന്നിൽ ആ തെറ്റായ ധാരണകൾ മഞ്ഞു പോലെ ഉരുകി പോയെന്നും......" ന്നു പറഞ്ഞതും അങ്ങോട്ടായി വന്ന വല്യമ്മച്ചി..... "മോളെ......"

ന്നു വിളിച്ചു കണ്ണ് നിറച്ചതും..... നിറഞ്ഞൊഴുകാൻ വെമ്പിയ കണ്ണ്നീർ തുള്ളികളെ തടഞ്ഞു വെച് കൊണ്ട്....ശാസനയോടെ ശിവ..... "മ്മ്.....കണ്ണ് നിറച് വന്നിരിക്കുവാണോ കളത്തി പറമ്പ് കരണരുടെ കെട്ടിയോൾ.....ദേ വേണ്ടാട്ടോ....മോശം മോശം....." "ഡി കാന്താരി......" ന്ന കണ്ണ് നിറഞതിനിടയിൽ പുഞ്ചിരിച്ചതും.... ശിവ വല്യമ്മച്ചിയെ ഇരുകേ പുണർന്നു കൊണ്ട്.... "സോറി വല്യമ്മച്ചി....ന്നോട് ക്ഷമിച്ചേക്കണേ.....നിങ്ങടെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കാതെ ഞാനും എന്തൊക്കെയോ വിളിച്ചു പറഞ്ഞു....... ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല..... ആ നിമിഷം ന്റെ മുന്നിൽ ന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ......അച്ഛന് ഞാൻ കൊടുത്ത വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ......മറ്റൊന്നും ഞാൻ ഓർത്തില്ല..... ഓർക്കാൻ ശ്രമിച്ചില്ല....." "ക്ഷമിക് മോളേ ഞങ്ങളോടും..... ഒന്നുമറിയാതെ നിന്റെ അമ്മയെ ഇത്രയും വർഷക്കാലം വെറുത്തതിന്......" "എന്റെ അമ്മ പാവമായിരുന്നു വല്യമ്മച്ചി.....ക്ഷമിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ.....അമ്മേടെ മോൾക്കും ക്ഷമിക്കാൻ മാത്രമല്ലേ പറ്റൂ....." ന്ന് പറഞ്ഞ് ഒഴുകി വരാൻ വെമ്പുന്ന കണ്ണുനീരിനെ അടക്കി പുഞ്ചിരിച്ചതും അങ്ങോട്ടായി സക്കറിയയും ആൽഫ്രെഡും തരകനും കടന്നു വന്നു...... ശിവയെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നുകൊണ്ട് ആൽഫ്രഡ് ഗദ്ഗദത്തോടെ "മോളെ......" എന്ന് വിളിച്ച് കണ്ണ് നിറച്ചതും.... ശിവ ചെറുചിരിയോടെ.....

"ലച്ചു അമ്മയുടെ ആൽബിച്ചൻ അല്ലിയോ..... കൂടപ്പിറപ്പല്ലാഞ്ഞിട്ട് പോലും അമ്മയ്ക്ക് മാത്രം സ്വന്തമായ മൂന്ന് ആങ്ങളമാർ......" ന്ന് പറഞ്ഞതും എന്തോ പറയാൻ ഒരുങ്ങിയ ആൽഫ്രഡ്‌നെ തടഞ്ഞുകൊണ്ട്...... "ക്ഷമ ചോദിക്കാനാണെങ്കിൽ വേണ്ട..... എന്റെ അമ്മ ഒരിക്കലും പൊറുക്കില്ല അമ്മയുടെ ആൽഫിച്ചനെ ഞാൻ ക്ഷമ ചോദിപ്പിചാൽ......." "നിന്റെ അമ്മയെ പോലെ സ്നേഹം കൊണ്ട് തോൽപ്പിച്ച് കളയുവാണല്ലോ മോളേ നീയും.....ഇത്രയും സ്നേഹം നിറച്ച നിന്റെ അമ്മയെ വെറുത്തതിന് കർത്താവ് പോലും പൊറുക്കുവേല.....ക്ഷമിക്കാൻ കഴിയൂമോ ന്റെ ലച്ചുവിന് ഈ ആൽഫിച്ചനോട്......." "കഴിയും..... ക്ഷമിക്കാൻ മാത്രമേ ന്റെ അമ്മ പഠിച്ചിട്ടുള്ളൂ.....അമ്മയുടെ ഓർമ്മകൾ ചെറു കണിക പോലെ ഉള്ളൂ ന്റെ ഉള്ളിൽ......പക്ഷേ ആ സ്നേഹം ഇന്നും മായാതെ എന്നെ ഉള്ളിലുണ്ട്..... നിക്ക് മൂന്നു വയസ്സുള്ളപ്പോഴാ അമ്മ ന്നെ വിട്ടു പോണെ.....പിന്നീട് നിക്ക് കൂട്ട് അച്ഛയായിരുന്നു.....ഒരിക്കലും നിങ്ങളെയൊന്നും തേടി വരില്ലായിരുന്നു ന്റെ അച്ഛ ന്നെ ഏൽപ്പിച്ച കാര്യത്തിന് വേണ്ടിയല്ലാതെ...... അച്ഛയുടെ അവസാന നിമിഷത്തിൽ ഒന്നേ ന്നോട് ആവശ്യപ്പെട്ടുള്ളൂ....അച്ഛയ്ക്ക് വേണ്ടി ഉപേക്ഷിച്ചുവെന്ന അമ്മയുടെ കുടുംബത്തെ നേടി കൊടുക്കണമെന്ന്...... അവസാനശ്വാസം നിലയ്ക്കാനൊരുങ്ങും മുന്നേ അച്ഛയോട് അമ്മ ഒന്നേ പറഞ്ഞിട്ടുള്ളൂ....അവസാനമായി കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ അസ്ഥിതറയ്ക്ക് മുന്നിലായി തന്റെ ആൽഫിചനുമായി വരണമെന്ന്.....

അതിനെ അച്ഛക്ക് സാധിച്ചില്ല.... അമ്മയുടെ ആഗ്രഹപ്രകാരം അച്ഛ ന്നെ ഏൽപ്പിച്ചതായിരുന്നു ഈ ദൗത്യം.... അമ്മയുടെ ആൽഫിച്ചനെ കൊണ്ടുവന്ന് അമ്മയ്ക്ക് മുന്നിലായ് നിർത്തണമെന്ന്...... പക്ഷേ ഒത്തിരി സ്നേഹിക്കുന്ന രണ്ടു കുടുംബങ്ങൾ ഒന്ന് ചേർന്നല്ലാതെ ന്റെ അമ്മയുടെ മുന്നിലേക്ക് നിങ്ങളെ കൊണ്ട് വരാൻ കഴിയില്ലന്നുറപ്പു കൊണ്ടാണ് നിക്ക് രണ്ടു കുടുംബങ്ങളുടെയും തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കേണ്ടി വന്നത്....... അതിൽ ഞാൻ പരാജയപ്പെട്ട് കൊണ്ട് എനിക്ക് പടിയിറങ്ങേണ്ടി വന്നു........ " ന്ന് പറഞ്ഞതും എല്ലാവരുടെയും കണ്ണുനിറഞ് ഉള്ളം കുറ്റബോധത്താൽ നീറി..... അവരെ ഒന്ന് നോക്കി വ്യദാ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട്..... "പരാജയം.....അത് ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു..... ഒരിക്കലും എന്നെ ചേർത്തു പിടിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.....അത്രത്തോളം ഈ കഴിഞ്ഞു പോയ വർഷങ്ങളിലെല്ലാം രണ്ടു കുടുംബങ്ങളും അനുഭവിച്ചത് കൊണ്ട്...... ഒരിക്കലും ഞാൻ ആ പടിയിറങ്ങില്ലായിരുന്നു അമ്മയുടെ സത്യം തെളിയിക്കാതെ..... പക്ഷേ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു അത് ഏതുവിധേനയും നിങ്ങടെ മുന്നിൽ തെളിയിക്കപ്പെടുമെന്ന്...... ഫ്രഡിചായന്റെ കയ്യിലെ ന്റെ അമ്മയുടെ ഡയറി കണ്ടത് കൊണ്ടുള്ള സമാധാനത്തിലായിരുന്നു ഞാനാ പടിയിറങ്ങിയത്.....ഇന്നല്ലെങ്കിൽ ഒരിക്കൽ നിങ്ങളെല്ലാം സത്യമറിയുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു......"

ന്ന് പറഞ്ഞതും ഫ്രെഡി എങ്ങനെയുണ്ടെന്നുള്ള രീതിൽ എബിയെ നോക്കിയതും ഫ്രഡിക്ക് നേരെ ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു....എബിയുടെ ആ ഭാവം പിടിക്കാതിരുന്ന ഫ്രെഡ്ഡി അവനെ ചെറഞ്ഞു നോക്കിയതും.....എബി അപ്പോൾതന്നെ ഡെവിയുടെ അപ്പുറത്തേക്ക് മാറി നിന്നും ഒരു കൈയകലത്തിൽ സേഫ് ഡിസ്റ്റൻസ് പാലിച്ചുകൊണ്ട്....... അങ്ങോട്ട് വന്ന ട്രീസമ്മയും റോസിലിയും അലീനയും ശിവയെ ചേർത്തുപിടിച്ചുകൊണ്ട് കണ്ണ് നിറച്ചതും..... അപ്പോഴും കണ്ണ് നിറച്ച ശിവയുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി തന്നെയുണ്ടായിരുന്നു...... കണ്ണ് നിറച് അവൾക്ക് മുമ്പിൽ സ്വയം കുറ്റപ്പെടുത്തിയും പരിഭവിച്ചും അവർ ശിവയെ തങ്ങളോടു ചേർത്തുപിടിച്ച് സ്നേഹിച്ചു...... ഇതെല്ലാം കണ്ട് ചെറുചിരിയോടെ വീക്ഷിച്ച ഡെവി..... ശിവ.....ഇവളെപ്പോഴും ഒരത്ഭുധമാണ്..... അവൾ വിചാരിച്ചിരുന്നെങ്കിൽ ഈ രണ്ട് കുടുംബങ്ങളെ മുഴുവൻ വാക്കുകളാൽ വേദനിപ്പിക്കാമായിരുന്നു പക്ഷേ മനസ്സിൽ ഉണ്ടായ നോവ് പുഞ്ചിരിയാൽ മറച്ചു കൊണ്ട് എല്ലാവരോടും ക്ഷമിച്ച അവളുടെ മനസ് ഇവിടെ നിൽക്കുന്നവരെക്കാൾ എത്രയോ ഉയരത്തിലാണ്...... ന്നാലോചിച്ചതും.....ശിവ.....അൽഫ്രഡിനോടായി....... "ആൽഫി അങ്കിൾ.....ഇനിയും ഞാൻ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തോന്നണു.....ഈ സമയം തന്നെ അതിനു തിരഞ്ഞെടുക്കാമല്ലേ......ലച്ചു വിന്റെ ആൽഫിച്ചനെ അമ്മയുടെ മുന്നിലേക്ക കൊണ്ട് പൊക്കോട്ടെ ഞാൻ......."

ന്ന് കണ്ണുനീർ പൊടിഞ്ഞ മിഴിയാലെ സമ്മതം ചോദിച്ചതും.....അദ്ദേഹം അവളെ ചേർത്തു പിടിച്ചു...... ആളിൽ നിന്നും അകന്നു കൊണ്ട് ചെറു ചിരിയോടെ അവൾ വീടിനു ഒരു ഭാഗത്തേക്കായി നടന്നു പോയി..... അവളെ അനുഗമിച്ചു കൊണ്ട് ബാക്കിയുള്ളവരും....... തെക്കേ തൊടിയിലെ ഒരു ഭാഗത്തായുള്ള ഇരു അസ്ഥിതറയ്ക്ക് മുൻപിലായി അവളുടെ കാൽപാദങ്ങൾ നിശ്ചലമായി..... ഇപ്പോഴും ഒളിമങ്ങാതെ ചെറുനാളം അതിനുമുന്നിൽ തെളിയിച്ചിരുന്നു..... കാറ്റിനാൽ ആ നാളമണയാൻ വെമ്പവേ അടുത്തനിമിഷം ശിവ മുട്ടിലിരുന്നുകൊണ്ട് കൈകളാൽ നാളം പൊതിഞ്ഞുകൊണ്ട് അണയുന്നതിൽ നിന്നും സംരക്ഷിച്ചു...... തിരിനാളം പിന്നെയും പൂർണ്ണ ശോഭയോടെ ജ്വലിക്കവേ അതിൽനിന്നും കൈകളെ എടുത് മാറ്റിക്കൊണ്ട്......അസ്ഥിതറയിലായി വിരലിനാൽ സ്പർശിച്ചു കൊണ്ട്..... "അമ്മ.......നോക്കിയേ അമ്മ.... അറിയുന്നുണ്ടോ....ആരൊക്കെയാ വന്നേക്കണെന്ന്....." ന്ന് പറഞ് ലക്ഷ്മിയുടെ അസ്ഥിത്തറയിലേക്കായി നോക്കി കണ്ണു നിറച്ചു കൊണ്ട് തിരികെ തൊട്ടടുത്ത മറ്റൊരു അസ്ഥിത്തറയിലേക്കായി നോക്കി..... "അച്ചേ.....വാക്ക് പാലിച്ചു കെട്ടോ അച്ചടെ ശിവ മോള്......കൊണ്ട് വന്നേക്കുവാ അമ്മേടെ ആൾഫിച്ചനെ.....ആഗ്രഹം പറഞ്ഞില്ലായിരുന്നോ.....ദെ കൊണ്ട് വന്നിട്ട് ഒന്ന് വന്നു നോക്കുന്ന പോലുമില്ലല്ലോ അമ്മ...... നോക്കിയേ അച്ചേ.....അമ്മ പിണക്കവാണെന്ന് തോന്നണു.....ഒന്ന് പറയുവോ.....കൊണ്ട് വന്നെന്നൊന്ന് പറ അച്ചേ.....അമ്മയോട് വരാൻ പറയ്‌ അച്ചേ......"

ന്ന് പറഞ്ഞു വിതുമ്പിയതും.... ആൽഫ്രഡ് അവൾക്കരികിലായി ഇരുന്നു കൊണ്ട് ശിവയെ ചേർത്തുപിടിച്...... "ശിവ മോളെ....എന്തൊക്കെയാ കൊച്ചെ നി വിളിച്ചു പറയുന്നെ......" ന്ന് വെപ്രാളത്തോടെ ചോദിച്ചതും.... നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അമ്മയുടെ കുഴിമാടത്തിലേക്ക് ചൂണ്ടിക്കൊണ്ട്.... "നോക്ക് ആൽഫി അങ്കിൾ..... ന്റെ അമ്മ വരണില്ല.....ഞാൻ കൊണ്ട് വന്നിട്ടും വരണില്ല അങ്കിൾ..... അമ്മ വരണില്ല......." ന്ന് പറഞ്ഞു കരഞ്ഞതും ഡെവി അവൾക്കടുത്തേക്ക് പോകാൻ മുന്നോട്ടായവേ ഫ്രഡി അവന്റെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് തടഞ്ഞു...... ആൽഫ്രഡ് ശിവയെ ചേർത്ത് പിടിച്ചതും.... ആളുടെ ഷർട്ടിൽ കൈ ചുരുട്ടി പിടിച് വിതുമ്പലോടെ..... "ന്റെ അമ്മ വരണതാ.... ഞാൻ വിളിച്ചാൽ വരണതാ അങ്കിൾ.... അമ്മ വരുമ്പോ നല്ല... നല്ല ചെമ്പകത്തിന്റെ മണമാ..... ഇപ്പൊ അതറിയാൻ പറ്റണില്ല..... ഒ.... ഒന്ന് വിളിച്ചു നോക്കുവോ.... അമ്മേടെ ആൾഫിച്ചനല്ലേ.... വിളിച്ചാൽ വരും... വരും.... പിണക്കത്തിലാവും അമ്മ.... വിളിച്ചു നോക്കുവോ.....നോക്കുവോ......" എന്നാ നെഞ്ചിലേക്ക് മുഖമടുപിച്ചു കൊണ്ട് പുലമ്പിയതും ആൽഫ്രഡ്‌ നിറഞ്ഞ മിഴിയോടെ ശിവയെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു...... ശിവയുടെ വേദന കണ്ടുനിൽക്കാൻ കഴിയാതെ ഡെവി....പതിയെ ഫ്രഡിയോടായി..... "ഡാ.... ന്റെ പെണ്ണ്......ഞാനൊന്നു ചേർത്ത് പിടിച്ചോട്ടെടാ......" "ഡെവി.... അവിടെ ഇപ്പൊ മറ്റൊരു തടസം ശിവ ആഗ്രഹിക്കുന്നില്ല.....

ആ വിഷമം അകറ്റാൻ ഈ നിമിഷം അപ്പന്റെ കരങ്ങൾ തന്നെ വേണം......." ന്ന് പറഞ്ഞതും..... ഡെവി ശിവയുടെ കണ്ണുനീർ കാണാൻ കഴിയാതെ മുഖം തിരിച്ചു...... തന്റെ നെഞ്ചിലേക്ക് ചേർന്ന് വിതുമ്പിയ ശിവയോടായി.....ആൽഫ്രഡ്...... "മോളെ.....കരയാതെടാ....ഞാൻ വിളിക്കാ.... ഇങ്ങനെ കരഞ്ഞു നിക്കാതെ......" ന്ന് പറഞ്ഞതും ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി പെട്ടെന്നു തന്നെ എണീറ്റിരുന്ന് കൊണ്ട് ആൽഫ്രെഡിന്റെ മുഖത്തേക്കുറ്റുനോക്കി....... അദ്ദേഹം ചെറുചിരിയോടെ ശിവയുടെ കവിളിലായി തഴുകി കൊണ്ട് ലച്ചുവിന്റെ അസ്ഥിത്തറയിലേക്കായി മിഴികളൂന്നി കൈകൂപ്പി....... "ലച്ചു......" എന്നാർദ്രമായി വിളിച്ചു...... "ലച്ചുവെ..... നിന്റെ ആൾഫിച്ചൻ വന്നഡാ..... പക്ഷെ വരാൻ ഒത്തിരി വൈകിപ്പോയി..... ഇ.... ഇങ്ങനെ കാണേണ്ടി വരുമെന്ന് കരുതിയില്ല.....ക്ഷമിക്ക് മോളെ ഈ ഇച്ചായനോട്.....ലച്ചുവെ കഷമിക്കാവോട....." ന്ന് പറഞ്ഞു നിർത്തിയതും വാക്കുകൾ തൊണ്ടക്കുഴിയിലായി തടഞ്ഞു കൊണ്ടരേങ്ങൽ പുറത്തു വന്നു...... കണ്ടു നിന്നവരിലെല്ലാം ആ കാഴ്ച വേദന നിറച്ചു...... ആൽഫ്രെഡ്ന്റെ മിഴിയിൽ നിന്നും ഒരു ചെറു തുള്ളി ആ കുഴിമാടത്തിനു മുന്നിലായി വീണുടഞ്ഞു...... അതുവരെ ശാന്തമായിരുന്ന അന്തരീക്ഷത്തിലായ് ചെറുതെന്നൽ ഒഴുകിയിറങ്ങി.....ആ തെന്നലിന് ചെമ്പകത്തിൻ ഗന്ധമുണ്ടായിരുന്നു..... ചെമ്പകത്തിൻ ഗന്ധo അവിടമാകെ വ്യാപിച്ചു.....ശിവയുടെ നാസിക തുമ്പിലായി ആ ഗന്ധം വന്നു ചേർന്നതും......വിടർന്ന മിഴിയാലേ.....

"അങ്കിൾ.... ദെ...അമ്മ വന്നു......" ന്ന് പറഞ് സന്തോഷത്തോടെ വിതുമ്പിയതും..... ശിവയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് നിറയുന്ന കണ്ണുകളോടെ അതെ എന്ന രീതിയിൽ തലകുലുക്കി....കൊണ്ട്...... "ശരിയാ....ലച്ചു വന്നു....." ന്ന് പറഞ്ഞു മിഴികൾ ഇറുകെ അടച്ചതും കണ്ണുനീർതുള്ളി കവിളിലൂടെ ഒഴുകി ഇറങ്ങി...... കണ്ണുകൾ വലിച്ചുതുറന്ന് ഒഴുകിയിറങ്ങിയ നീർത്തുള്ളികൾ കയ്യാൽ തുടച്ചുകൊണ്ട് ദേവിന്റെ കുഴിമാടത്തിലേക്ക് മിഴിനട്ടു...... "ദേവ്.... അറിഞ്ഞില്ല നിന്നെ.... അറിയാൻ ശ്രമിച്ചില്ല..... നീയെന്നും ഞങ്ങൾക്കൊരു കൂട്ടുകാരനായിരുന്നു..... പക്ഷേ നിന്റെ വിഷമഘട്ടത്തിൽ ഒന്ന് ചേർത്തു പിടിക്കാൻ കഴിയാത്ത കൂട്ടുകാരായി പോയി ഞങ്ങൾ.......ആ തെറ്റ് തിരുത്തു വാ ഞാൻ...... ഇവൾ ശിവ..... ഇനി എന്റെ മോളാ.... ഈ ആൾഫ്‌രേഡിന്റെ മോള്...... എനിക്ക് വേണം.... ന്റെ ലച്ചുവിന് കൊടുക്കാൻ കഴിയാത്ത സ്നേഹം നൽകാൻ....." ന്ന് പറഞ് ശിവയെ ചേർത്തുപിടിച്ച് ആ നെറ്റിത്തടത്തിൽ ആ ചുണ്ട് പതിപ്പിച്ചതും ഒഴുകിയിറങ്ങി കണ്ണുനീരോടെ ശിവയാ നെഞ്ചിൽ മുഖം ചേർത്തു...വിതുമ്പി...... വിതുമ്പലടക്കാൻ പാടുപെടുന്നവളെ ചേർത്തു പിടിച്ചുകൊണ്ട് ആ കുഴിമാടത്തിൽ നിന്നും അവരെല്ലാവരും നടന്നകന്നു..... ആൽഫ്രെഡ്ൽ നിന്നും വേർപെടുത്തി ശിവയെ അലീനയും ട്രീസയും റോസ്‌ലിയും കൂടെ അകത്തേക്ക് കൊണ്ടുപോയി...... പരിഭവവും കണ്ണുനീരും കൂടിക്കലർന്ന് കൊണ്ട് അവർ മൂന്നു പേരും ശിവയ്ക്ക് അമ്മമാരാവുകയായിരുന്നു....

. ഇതെല്ലാം കണ്ടുകൊണ്ട് നിന്ന വീണ നിറഞ്ഞു വന്ന കണ്ണുനീരോടെ ഒരു ചിരി മുഖത്ത് വരുത്തി തിരിഞ്ഞു പോകാനൊരുങ്ങവേ അവളുടെ കയ്യിലായ് റോസ്‌ലി പിടിച്ചു നിർത്തി...... "അകന്നു മാറേണ്ടവളല്ല നീയും ഞങ്ങൾക്കു നീയും മോള് തന്നെയാ........" ന്ന് പറഞ്ഞതും വിതുമ്പലോടെ വീണ റോസിലിയുടെ നെഞ്ചിലേക്ക് മുഖമമർത്തി.....വാതിൽക്കൽ നിന്ന് ഒളിഞ്ഞുനോക്കിയ എബി അത്‌ കണ്ടുകൊണ്ട് മനസ്സിൽ.... "ഗൊച്ചു ഗള്ളി അമ്മായി അമ്മയെ കുപ്പിയിലാക്കിയല്ലേ ... വെൽ ഡൺ മൈ ഗേൾ... വെൽ ഡൺ....." ന്ന് ആത്മയടിച്ചു നിർവൃതിയോടെ ചിരിച്ചു കൊണ്ട് തിരിഞ്ഞതും അവിടെ മാറിൽ കൈ പിണച്ചുകൊണ്ട് നിൽക്കുന്ന ഡെവിയേയും ഫ്രഡിയേയും കണ്ടു കൊണ്ട് നാണം അഭിനയിച്ചു അവിടെ നിന്നും എസ്‌കേപ്പടിച്ചു...... ഉച്ചഭക്ഷണം കഴിച് അവിടെ ഹാളിലായി എല്ലാവരും ഒത്തുകൂടി കളിയും ചിരിയുമായി സമയം കഴിച്ചു കൂട്ടി...... അവർക്കിടയിൽ ഒരു തുമ്പിയെ പോലെ പാറി നടന്ന ശിവയിൽ ഡെവിയുടെ മിഴികളുടക്കിയെങ്കിലും അറിയാതെ പോലും ശിവയുടെ മിഴികൾ അവനിൽ പതിയാതിരുന്നത് ദേഷ്യം പിടിപ്പിചു..... പൊട്ടി വന്ന ദേഷ്യം അണ പല്ലിൽ കടിച്ചു കൊണ്ട് ചവിട്ടി തുള്ളി മുകളിലേക്ക് പോയി.... ഇതെല്ലാം കൺകോണിലൂടെ കണ്ട ശിവയുടെ ചുണ്ടിൽ പുഞ്ചിരിയൂറി....... വൈകുന്നേരത്തോടെ ചായയും പലഹാരവും കഴിച്ച് പെൺപടകളെല്ലാം കിച്ചണിൽ രാത്രിക്കത്തേക്കുള്ള ഭക്ഷണത്തിനുവേണ്ടി ഒരുക്കാൻ പോയി.....

ആൺ പടകളെല്ലാം ഹാളിലായിരുന്നു കൊണ്ട് അവരുടെ ബിസിനസ് മീറ്റിങ്ങിനെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്നു....... എബിയും ഫ്രഡ്ഡിയും ഡെവിക്ക് പുറകെ മുകളിലേക്ക് പോയി......ചെന്നു നോക്കുമ്പോൾ ബാൽക്കണിയിലായി നിന്ന് റൈലിങ്ങിൽ മുഷ്ടിചുരുട്ടി പിടിച്ചിരിക്കുന്നവന്നടുക്കലേക്കായി പോകുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയവർ രണ്ടുപേരും അവിടെ നിന്നും വലിയവേ....... "ഇങ്ങോട്ട് വാടാ നാറികളെ......" എന്നു വിളിച്ചതും അവർ രണ്ടുപേരും മനസ്സിൽ...... കർത്താവെ പെട്ട്..... ന്ന് ആത്മയടിച്.അവനരികിലേക്ക് നടന്നു.... "എന്നതാട ഡെവിയെ....മദമിളകിയ വിത്തുകാളെയെ കണക്ക് ഇവിടെനിന്ന് ഉറഞ്ഞു തുള്ളുന്നത്.....അതിനുമാത്രം എന്നതാടാ ഉണ്ടായേ......" "ഉണ്ടായതെന്നോ.....അവൾക്കെന്നാ എന്നെ മാത്രം കണ്ണിൽ പിടിക്കുവേലെ....... എല്ലാവരോടും ചിരിച്ചും കളിച്ചും സംസാരിച്ചു..... എന്നോട് മാത്രമില്ല....എന്താ ചെറു നോട്ടമെങ്കിലും എന്നിലേക്ക് വന്നോ......" "നിന്നിലേക്ക് മാത്രമല്ലല്ലോ പോത്തുപോലെ നിൽക്കുന്ന ഞങ്ങളിലേക്കും വന്നില്ലല്ലോ...... കുടുംബം മുഴുവൻ സോൾവ് ആയി..... ഇനി എന്റെ ഭാഗം എങ്ങനെ സോൾവാക്കും എന്ന് ആലോചിക്കുമ്പോൾ...... ഒന്നുo നോക്കേണ്ടി വരില്ല കാൽക്കൽ സാഷ്ടാംഗം പ്രണമിക്കേണ്ടിവരും.....ചിലപ്പോൾ അറഞ്ചം പുറഞ്ചം അടി കിട്ടുമായിരിക്കും സഹിക്കുക തന്നെ...... നിന്റെ നിൽപ്പ് കണ്ടാൽ അവൾ നിന്നെ ഡൈവോഴ്സ് ചെയ്യാൻ നിൽക്കുന്നത് പോലെയുണ്ടല്ലോ.....

.നിന്റെ കാര്യം പകുതി ക്ലിയർ ആയില്ലേ....വീണ എന്റെ മുന്നിൽ കതക് വലിച്ചടിച്ചിട്ടും ഞാനവിടെ ഒളിഞ്ഞു കേട്ടതുകൊണ്ട്....ശിവയുടെ മനസ്സിൽ ദേഷ്യം ഒന്നുമില്ലെന്ന് മനസ്സിലായി....എന്നിട്ട് പെണ്ണ് എന്നെ നോക്കിയില്ല കുത്തി മറിഞ്ഞില്ല എന്തൊരു പ്രഹസനമാടോ......"😏 "അങ്ങനെ.... അങ്ങനെ പറഞ്ഞു കൊടുക്ക് എബി....ആസ് എ ഡോക്ടർ എന്ന നിലയ്ക്ക് എനിക്കറിയാമായിരുന്നു അവൾക്ക് ആരെയും വെറുക്കാൻ കഴിയില്ലന്ന്....പിന്നെ നിന്നോടുള്ള ഈ മനോഭാവം അത് കയ്യിലിരിപ്പിന്റെയാ......" ന്ന് പറഞ്ഞു നിർത്തിയതും താഴെ നിന്നുമുള്ള ശബ്ദം കേട്ട് അവരുടെ മിഴികൾ അങ്ങോട്ട് പതിച്ചു.... താഴെയായി ശിവയും വീണയും അല്ലുവും നൈനയും നിൽക്കുന്നത് കണ്ടു..... നാലുപേരും തുണിയും കൊണ്ട് കുളിക്കാൻ പോകാനുള്ള തയ്യാറെടുപ്പാണന്ന് തോന്നുന്നു.....ഒരു ചേച്ചിയെ പോലെ ശിവ എല്ലാവരുടെയും മുടിയില് എണ്ണ തൊട്ടു കൊടുത്തുകൊണ്ട് അവരെയും കൊണ്ട് നേരെ കുളക്കടവിലേക്ക് പോകുന്നത് നോക്കി നിന്നു......കുറച്ചെത്തിയതും അവരെയെല്ലാം കുളത്തിലേക്ക് നടക്കാൻ പറഞ് തിരികെ വരുന്ന ശിവ അടുക്കള ഭാഗത്തെ ജനൽ പാളിയിലായി വെച്ച രാസനാദി പൊടിയുടെ ഡബ്ബയെടുത്തുകൊണ്ട് തിരികെ കുളക്കടവിലേക്ക് നടന്നു...... തിരികെ നടന്ന ശിവ കുളപുരയിലേക്ക് കയറും മുന്നേ ഡെവിയുടെ കൈകൾ ശിവയുടെ അരയിലായി ചുറ്റി പിടിച് കുളപ്പടവിന്റെ മതിലിലെ ഒരു ഭാഗത്തേക്ക് മാറി നിന്ന് ചുമരോട് ചേർത്ത് വെച്ചതിന് പിറകെ.....അവൾക്കിരുവശങ്ങളിലായി ഡെവിയുടെ കൈകൾ സ്ഥാനം പിടിച്ചിരുന്നു.............................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story