പ്രണയശ്രാവണാസുരം: ഭാഗം 71

pranayashravanasuram

എഴുത്തുകാരി: അമീന

തിരികെ നടന്ന ശിവ കുളപുരയിലേക്ക് കയറും മുന്നേ ഡെവിയുടെ കൈകൾ ശിവയുടെ അരയിലായി ചുറ്റി പിടിച് കുളപ്പടവിന്റെ മതിലിലെ ഒരു ഭാഗത്തേക്ക് മാറി നിന്ന് ചുമരോട് ചേർത്ത് വെച്ചതിന് പിറകെ.....അവൾക്കിരുവശങ്ങളിലായി ഡെവിയുടെ കൈകൾ സ്ഥാനം പിടിച്ചിരുന്നു....... ആദ്യത്തെ പകർപ്പ് വിട്ടു മാറിയതും തനിക്ക് മുന്നിൽ നിൽക്കുന്ന ഡെവിയെ രൂക്ഷമായി നോക്കിയതും....അതിലും രൂക്ഷമായ അവന്റെ നോട്ടത്തെ പാടെ അവഗണിച് കൈ രണ്ടും മാറി പിണച്ചു കെട്ടിയെന്താണെന്നുള്ള രീതിയിൽ പിരികം പൊക്കിയതും.... അവളിലേക്കായ് ചേർന്നുനിന്നുകൊണ്ട്...... "നിനക്കെന്നാടി ഒരു കൂസലുമില്ലാത്തെ....." ന്ന ചോദ്യത്തിന് ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചതും പല്ല് കടിച് ഡെവി..... "ഡി കോപ്പേ....നിനക്കെന്നാടി എന്നെ മാത്രം കണ്ണി പിടിക്കുവേലെ....ഹേ....അത്രയും ആൾക്കാരോട് ചിരിച്ച് സംസാരിക്കാമെങ്കിൽ നിനക്കെന്ന എന്നോടൊന്ന് മിണ്ടിയെച്ചാൽ....." "നിക്കിപ്പോ അങ്ങനെ മിണ്ടാനും നോക്കാനും സൗകര്യമില്ല....താൻ പോടോ......" "ഡി പുല്ലേ.....അച്ചായാ എന്ന് വിളിച്ച നാവു കൊണ്ടാ നീ ഇങ്ങനെ വിളിക്കുന്നതെന്ന് ഓർത്തോ....." "അതിനെന്താ.... വിളിക്കുന്നേൽ കണക്കായി പോയി....നിന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെയല്ലേ....സഹിച്ചേക്ക്.....ദെ....ഇപ്പോഴും കണ്ടില്ലേ പെൺ കുട്ടികളെ തടഞ് വെചോണ്ട് സംസാരിക്കണെ.....

സത്യം പറഞ്ഞോ....നീ കുളിസീൻ പിടിക്കാൻ വന്നതല്ലേ......"🤨 ന്നവനെ ചെടിപ്പിക്കാനെന്നോണം പറഞ്ഞതും.... കലികയറിയ ഡേവിഡ് ചുമരിലായി ഇടിച്ചു കൊണ്ട്...... "അനാവശ്യം പറഞ്ഞാലുണ്ടല്ലോ കോപ്പെ..... പൊക്കിയെയെടുത്ത് വെള്ളത്തിലോട്ടറിയും.....എനിക്ക് കണ്ട അവളുമാരുടെയൊന്നും കുളിസീൻ കാണേണ്ട ആവശ്യവില്ല....പിന്നെ വാക്കുകൾ നോക്കിയും കണ്ടും പറഞ്ഞോണം....അവരെല്ലാം എന്റെ പെങ്ങമ്മാരാ.....ഇനി എനിക്ക് കാണണമെന്ന് തോന്നിയേച്ചാൽ എന്റെ സ്വന്തം പ്രോപ്പർട്ടിയായ നീ കുളിക്കുമ്പോ ഞാനങ്ങു വന്നേച് കണ്ടോളാം......" ന്ന് പറഞ്ഞു ചുണ്ട് കടിച്ച് അവളെയൊന്ന് അടിമുടി നോക്കി ചുമരിലായി വെച്ച കൈ ഇടുപ്പിലൂടെ തഴുകവേ..... ഉള്ളാകെ വിറച് പോയ ശിവ പെട്ടന്ന് തന്നെ അവന്റെ കൈ തട്ടി മാറ്റി...... "ദെ..... കയ്യടയ്ക്കിയില്ലേൽ ഉണ്ടല്ലോ..... അസുര..... ഇയാടെ വൃത്തികെട്ട നോട്ടം കൊന്ടെങ്ങാനും വന്നാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..... ഉമ്മച്ചൻ തെണ്ടി......." "ഇവളെ ഞാൻ......ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.....ഇനിയാങാണ്ട് നിന്റെ വായെന്ന് എന്റെ നേരെ അനാവശ്യമായി വല്ല വിളിയും വന്നാൽ..... നല്ല കൊച്ചായിട്ട് ഇച്ചായനെന്ന് വിളിചോണം......" "ഒരു കിച്ചായൻ.... നിക്ക് വിളിക്കാൻ സൗകര്യം ഇല്ല.... നീ പോടാ ഉമ്മച്ചൻ തെണ്ടി അസുര......"

ന്ന് പറഞ്ഞ് അവനെ തള്ളി മാറ്റിയ അടുത്ത നിമിഷം കുളപ്പുര വാതിൽ കടന്ന് അകത്തേക്ക് കയറിയ പാടെ വാതിലടച്ച് ലോക്ക് ചെയ്തു..... ശിവയുടെ ആ നീക്കം മനസ്സിലാകാതിരുന്നതിനാൽ ഡെവി കൈയ്യാൽ കുളപ്പുര വാതിലിലായി ആഞ്ഞടിച്ചു കൊണ്ട്....... "ഇതിനുള്ളിൽ അടയിരിക്കാത്തൊന്നും ഇല്ലല്ലോ..... പുറത്തിറങ്ങുവല്ലോ.....നിന്നെ കയ്യിൽ കിട്ടുമേടി റൗഡി......" ന്നലറിയതും അകത്തുനിന്ന്..... "പോടാ..... പോയി തരത്തിൽ പോയി കളിയെടാ കള്ള നസ്രാണി......." ന്ന് വിളിച്ചു പറഞ്ഞത് അത് കേട്ട് ചാടി തുള്ളി ഡെവി അകത്തോട്ടു പോയി....... അവൻ പോകുന്ന കാലടി ശബ്ദം കേട്ടു കൊണ്ട് ശിവ കയ്യാൽ വാ മൂടി ഊറിച്ചിരിച്ചു തിരിഞ്ഞു നോക്കവേ അവിടെ വായും പൊളിച്ച് നോക്കി നിൽക്കുന്ന മൂന്ന് പേരെയും കണ്ടു ഗൗരവത്തിൽ..... "എന്താ..... 🤨... നോക്കി നിക്കാണ്ട് വേം കുളിക്ക് പിള്ളേരെ......." ന്ന് പറഞ്ഞതും വീണയും അല്ലുവും വെള്ളത്തിലെത്തിയിരുന്നു...... എന്നാൽ അപ്പോഴും വെള്ളത്തിലിറങ്ങാതെ ശിവയെ തന്നെ നോക്കി നിൽക്കുന്ന നൈനയെ കാണെ എന്താണെന്ന് ചോദിച്ചതും.... ശിവയ്ക്കരികിലേക്കായി വന്ന് പരുങ്ങലോടെ ...... "അത്‌.... പിന്നെ.....ഞാൻ.... അന്ന്.... അറിയാതെ......" "എന്തോ.... എങ്ങനെ....അറിയാതെയൊന്നുമല്ലന്ന് നിക്കറിയാം...... ഏതായാലും ചേച്ചിയുടെ കയ്യിൽ നിന്നും കിട്ടേണ്ടത് തന്നെയാ അന്ന് കിട്ടിയതന്ന് ഇപ്പൊ മനസിലായി....

.കൂടാതെ ആ ഒരു അഹങ്കാരമൊന്നും ഇല്ലാത്ത നൈനയാണിവിടെ ഉള്ളതെന്നും ആ മിഴികൾ നിക്ക് മനസ്സിലാക്കി തരുന്നുണ്ട്......" ന്ന് പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് നൈന..... "ഞാ... ഞാൻ ചേച്ചി ന്ന് വിളിച്ചോട്ടെ......" ന്ന് വിക്കലോടെ ചോദിച്ചതും ശിവ പുഞ്ചിരിയോടെ.... "അതിന് അനുവാദം വേണോ.....ഇനിമുതൽ അങ്ങനെയേ വിളിക്കാൻ പാടുള്ളൂ......" ന്ന് പറഞ്ഞതും സന്തോഷത്തോടെ ശിവയെ പുണർന്നു..... അത് കണ്ടു ചെറിയ കുശുമ്പ് കേറിയ വീണയുടെ മുഖം വീർത്തു വരുന്നത് കണ്ട് ശിവ വെള്ളത്തിലേക്കായി ഇറങ്ങി വീണയുടെ കവിളിൽ വിരലിനാൽ കുത്തികൊണ്ട്..... "മുഖം വീർപ്പിക്കാണ്ട് പെട്ടെന്ന് കുളിക്ക് പെണ്ണെ......" ന്ന് പറഞ്ഞ് ചിരിച്ചതും ആ ചിരി വീണയിലേക്കും പകർന്നു..... പിന്നീട് അവർ നാല് പേരും ആ കുളത്തിലായി മതിവരുവോളം നീന്തിത്തുടിച്ചു..... കുളി കഴിഞ്ഞു തല തുവർത്തി ഡ്രസ്സു മാറി കഴിഞ്ഞതിനുശേഷം എല്ലാവരുടെയും തലയിൽ രാസ്നാദിപ്പൊടി തിരുമ്മിയതിന് ശേഷമാണ് അവരെ വീട്ടിലേക്കു പറഞ്ഞു വിട്ടത്..... അലക്കിയ തുണികളെല്ലാം അയലിൽ വിരിക്കവേ തൊഴുത്തിൽ നിന്നും പാൽ കറന്ന കുടവുമായി വന്ന് രാഘു തിണ്ണയിൽ കൊണ്ടുവെച്ചു..... രാഘു ചേട്ടൻ ഉള്ളതു കൊണ്ട് രാവിലെയും വൈകുന്നേരവും പശുവിന്റെ കറവയൊക്കെ ആള് നോക്കും......

വീണയെയും അല്ലുവിനെയും നൈനയെയും മുകളിലേക്ക് പറഞ്ഞു വിട്ട ശിവ കുപ്പികളിലേക്കായ് പാൽ പകർന്നുകൊണ്ട് അവയെല്ലാം സഞ്ചിയിലെടുത്തുവെച്ചു....... അമ്മമാരോടെല്ലാം പറഞ്ഞുകൊണ്ട് വെളിയിലേക്കിറങ്ങിയ ശിവ.... എങ്ങടോ പോകാനൊരുങ്ങുന്ന രാഘുവിനോടായി...... "രാഘു ചേട്ടൻ ഇത് എങ്ങോട്ട് പോകുവാ....." "അത് ഞാൻ മനക്കലേക്കൊന്ന്......."😁 "അവിടുത്തെ തോട്ടപ്പണി ഒന്നും കഴിഞ്ഞില്ലെ....." "കുറച്ചൂടെയുണ്ട്..... ഞാൻ പാലെടുക്കാൻ വന്നതല്ലേ...... അതൂടെ തീർത്തിട്ട് പോകുമ്പോൾ മനയ്ക്കലമ്മ ചക്കയിട്ടു കൊടുക്കാനും പറഞ്ഞിരുന്നു......" "എന്നാൽ ഒരു കാര്യം ചെയാവോ.....രാഘു ചേട്ടൻ വരുമ്പോൾ കടയിൽ നിന്നും നാളത്തെ പലഹാരത്തിനുള്ള സാധനങ്ങളുടെ മേടിച്ചോണ്ട് വന്നേക്കാവോ......നാളെ വൈകുന്നേരതോടുകൂടി ദീപാവലിക്കുള്ള സ്വീറ്റ്സിനുള്ള കൂട്ട് തയ്യാറാക്കേണ്ടത....... നാളെ കഴിഞ്ഞ് അടുത്ത ദിവസം ദീപാവലിയല്ലേ......." "അതൊക്കെ ഞാൻ മേടിച്ചോള്ളാം..... മണ്ചിരാതെന്തെങ്കിലും വേണോ......" "അതിന്റെ ആവശ്യമൊന്നുല്ല......കഴിഞ്ഞ ദീപാവലിക്ക് എടുത്തു വച്ചത് തന്നെ മുകളിൽ എന്റെ റൂമിലുണ്ട്..... അതെടുത് വൃത്തിയാക്കി വെക്കാം..... പിന്നെ പെട്ടെന്ന് തന്നെ എല്ലാതും മേടിച്ചോണ്ട് ഇങ്ങ് വന്നോണം..... ഇനി വല്ല പറമ്പിലും കയറി മോഷ്ടിക്കാനെങ്ങാനും നിന്നാൽ......" "മോളെ..... 🤥....മോളെന്നെ വല്ലാണ്ട് തെറ്റിദ്ധരിച്ചു വെച്ചിരിക്ക.... ഞാൻ ഇപ്പൊ നന്നായി ശ്രീ മോളെ....സത്യം......"😌 "അങ്ങനെയാണെൽ ചേട്ടന് കൊള്ളാം.... പെട്ടെന്ന് ചെന്ന് മേടിച്ചോണ്ട് വര്ട്ട......" ന്ന് പറഞ്ഞതും..... "

എന്നാൽ പിന്നെ മോളിറങ്ങേണ്ട ഞാൻ ഈ പാലും കടയിൽ അങ്ങ് കൊടുത്തിട്ട് എല്ലാം കഴിഞ്ഞ് സാദനങ്ങളും മേടിച്ചോണ്ട് വരാം...." ന്ന് പറഞ്ഞതും സമ്മതം നൽകിയതിന് പുറകെ പാലുമെടുത്ത് സൈക്കിളിൽ കയറി മൂളിപ്പാട്ടോടു കൂടെ മുന്നോട്ടു പോയി...... രാഘു പോയതിന് പിറകെ തിരികെ വീട്ടിലേക്ക് നടക്കവേ ശിവയുടെ കാതിലേക്കായി വണ്ടിയുടെ ഹോൺ മുഴങ്ങുന്നത് കേട്ട് തിരിഞ്ഞു നോക്കിയ ശിവ അവിടെയുള്ള ബുള്ളറ്റിലായിരിക്കുന്ന അഭിയെ കണ്ട് പുഞ്ചിരിയോടെ....... "അഭിയേട്ടാ......." ന്ന് വിളിച് അവനരികിലേക്കോടി..... എന്നാൽ വേപ്പില മരത്തിന് താഴെ നിന്ന് ഫോൺ ചെയ്തു കൊണ്ടിരുന്ന ഡെവി അഭിയേട്ടാ എന്നുള്ള ശബ്ദം കേട്ട ഭാഗത്തേക്ക് മിഴികൾ സഞ്ചരിച്ചതും ചിരിച്ചുകൊണ്ട് വഴിയരികിലായുള്ള ബുള്ളറ്റിനടുത്തേക്ക് ഓടി പോകുന്ന ശിവയെ കണ്ട് മുഷ്ടിചുരുട്ടി...... ശിവ അഭിയുടെ അടുത്തേക്ക് ചെന്ന് കൊണ്ട് ബൈക്കിൻ ഹാൻഡിലിൽ പിടിച്ചുകൊണ്ട്..... "അല്ല പോലീസിതെപ്പോ എത്തി......." "കാലത്തെ എത്തിയടി.....അമ്മ ഒരു സമാധാനം തരണ്ടേ..... രണ്ടുദിവസം കഴിഞ്ഞ് ദീപാവലിയല്ലേ അതുകൊണ്ട് ഇങ്ങ് പോന്നു.....പിന്നെ ഇവിടെ ദീപാവലി വലിയൊരു ആഘോഷo തന്നെയാണല്ലോ.... അതൊക്കെ അവിടെ നിക്കട്ടെ.... ഞാനൊരു കാര്യം കേട്ടല്ലോടി ഉള്ളതാണോ......" "രാഘു ചേട്ടന്റെ അടുത്ത് നിന്നും കേട്ടതായിരിക്കും അല്ലേ.....

കേട്ടതെല്ലാം ഉള്ളതുതന്നെയാ....." എന്ന് പറഞ് അവൾ നടന്നതെല്ലാം അഭിയ്ക്കായ് വിവരിച്ചു...... "അപ്പൊ ഈ റൗഡിക്ക് സ്നേഹിക്കാൻ രണ്ട് കുടുംബങ്ങളായല്ലേ......." ന്ന് ചിരിയോടെ ചോദിച്ചതും...... "അതൊക്കെയായി....അല്ല നോം വേറെ ഒരു കാര്യം അറിഞ്ഞു.....എന്താണ് പോലീസെ... നിങ്ങടെ ഉദ്ദേശം......" ന്ന് കുസൃതി ചിരിയോടെ ചോദിച്ചതും അവൾക്കായി സൈറ്റ് അടിച്ചു കൊണ്ട് ചിരിയോടെ..... "നല്ല ഉദ്ദേശം തന്നെയാ.... നിന്റെ ചെക്കന്റെ പെങ്ങളൊരുത്തിയുണ്ടല്ലോ ആ അഹങ്കാരി ഒന്ന് കനിഞ്ഞാൽ കെട്ടി കൂടെ പൊറുപ്പിക്കണം എന്നാണ് ഉദ്ദേശം......" "കുറച്ച് പാടാണല്ലോ മകനെ......" "എന്താ.....വീട്ടുകാർ സീനാകുവോ.... "അതല്ല.... മിക്കവാറും അല്ലു സീനാകും.... നിന്നെ കയ്യിൽ കിട്ടിയാൽ അരച്ച് കലക്കുമെന്ന് പറഞ്ഞോണ്ട ഇരുപ്പ്...." 🤭 "അതിന് ഞാനെന്താ ചെയ്തത്......"😁 "അയ്യാ.... ഞാനൊന്നും പറയണില്ല.... എല്ലാം നോം അറിഞ്ഞോണ്ടാ ഇവിടെ നിക്കണേ......" ന്ന് പറഞ്ഞു ചിരിച്ചതും..... ചമ്മിയ കണക്ക് നിന്ന അഭിയുടെ മുഖം കണ്ട് ഉച്ചത്തിൽ പൊട്ടിച്ചിരിച് മുഖം തിരിച്ചപ്പോഴാണ് വേപ്പില ചുവട്ടിൽ നിന്ന് കയ്യിലെ ഫോൺ പിടിച്ചു ഞെരിക്കുന്ന ഡെവിയെ കാണുന്നത്..... ഹോഹോ.... നസ്രാണി അവിടെ നിൽപ്പുണ്ടല്ലേ.... കുരച് എരുവ് കയ്യറ്റിക്കളയാം....... ന്ന് ചിന്തിച് തെല്ലുറക്കെ....... "എന്നാലും പറയാതെ വയ്യ അഭിയേട്ട..... പോലീസായപ്പോൾ നിങ്ങൾ അങ്ങ് ഗ്ലാമർ വെച്ചല്ലോ.....

ക്ലീൻ ഷെവാണ് കാണാൻ ഭംഗി......അല്ലേലും ഈ താടിയുള്ളവരെ കാണാൻ ഒരു മെനയുണ്ടാവില്ലന്നെ...... ന്ന് പറഞ്ഞത് കേട്ട് ഡെവി കലിപ്പിൽ മുഷ്ടിചുരുട്ടി മനസ്സിൽ...... നിനക്ക് താടിയുള്ളവർക്ക് മെനയില്ലല്ലെടി പുല്ലേ.....അവടെ കോപ്പിലെ ഒരു ക്‌ളീൻ ഷേവ്....... "അഭിയേട്ട.... ഏട്ടൻ വീട്ടിലോട്ടാണോ......" "ആ.... നിയുണ്ടോ അങ്ങോട്ട്...... അമ്മ ചോദിച്ചിരുന്നു.... വന്നിട്ട് നിയങ് ചെന്നില്ലെന്ന് പറഞ്ഞു......" "വരാനിരിക്കുവായിരുന്നു..... തിരക്കിൽ അങ്ങ് ഇറങ്ങാനും പറ്റിയില്ല... ഏതായാലും ഞാനൂടെയുണ്ട് കൂടെ......" ന്ന് പറഞ്ഞ പുറകെ അവന്റെ ബുള്ളറ്റിലായി കയറി ഇരുന്ന് അവന്റെ തൊളിലായി കൈത്തലം വെച്ചതും..... എരിഞ്ഞു കയറിയ ഡെവി കലിയിൽ അവർക്കരികിലേക്കായടുക്കും മുന്നേ അഭിയുടെ ബൈക്ക് അവിടെ നിന്നകന്ന് പോകുന്നത് കണ്ട് കലിയിൽ മുഷ്ഠിച്ചുരുട്ടി ദേഷ്യം നിയന്ത്രിക്കാൻ പാട് പെട്ടു കൊണ്ട് കാറ്റ് പോലെ അകത്തോട്ടു കയറി പോയി........ അവന്റെ വരവ് കണ്ട് അവിടെയിരുന്ന അപ്പന്മാർ കണ്ണും മിഴ്ച്ച നോക്കിയതും അമ്മച്ചിമാർ ചിരിച്ചു കൊണ്ട്..... "കുശുമ്പാ ഇച്ചായ നമ്മുടെ മോന്.... നമ്മളോടൊക്കോ ക്ഷമിച്ചെങ്കിലും....കൊച് അവനെയൊന്ന് നോക്കുന്ന പോലുമില്ലെന്ന കുശുമ്പ.... ഇങ്ങനെ ഒരു ചെക്കൻ..." ന്ന് ട്രീസാമ്മ പറഞ്ഞത് കേൾക്കേ വല്യമ്മച്ചി..... "അവനെ പറഞ്ഞിട്ടും കാര്യവില്ല... അവന്റെ അപ്പനെ കൂട്ടെല്ലിയോ അവൻ....."

"അതിന് ഞാൻ എന്നാ ചെയ്തു...... അലേലും അവന്റെ കുരുത്തേക്കേടിന് അമ്മച്ചിക്ക് എന്നെ കൂട്ട് പറയൽ കൂടുന്നുണ്ട്....." ന്ന് സകരിയ പരാധി പറഞ്ഞതും ഫ്രഡിയുടെ വല്യമ്മച്ചി..... "ഒള്ളത് പറയുവാണേൽ ശിവ മോള് ലച്ചുവിനെ പോലെയല്ല....അവളുടെ അച്ഛൻ ദേവിനെ പോലെയാ..... അവന്റെ ഉഷിരാ അവൾക്ക്..... തന്റെടിയാണെന്ന് ഒറ്റ നോട്ടത്തിലെ മനസിലാക്കാം... പക്ഷെ സ്നേഹിക്കാനുള്ള മനസ് അവളുടെ അമ്മടെ തന്നെയാ......." ന്ന് പറഞ്ഞതും ആൽഫ്രഡ്‌... "അതമ്മച്ചി പരഞ്ഞത് ശരിയാ.....ഡെവിക്ക് അങ്ങനെ ഒരുത്തിയെ നടക്കത്തുള്ളു....ഓഹ് ചെക്കനാള് പുലിയാ സകരി......നമ്മൾ തമ്മിൽ വിദ്വേഷം ആയിരുന്നപ്പോഴുള്ള അവന്റെ വാക്കുകൾ.... വല്ലാത്തൊരു ധൈര്യമാ ചെക്കന്......" ന്ന് പറഞ്ഞതും റോസ്‌ലി..... "അവന്റെ ധൈര്യം ഒന്നും പറയാണ്ടിച്ചായാ.... ദേഷ്യം വന്നാൽ അവൻ ചെയ്ത് കൂട്ടുന്നത് അവന് പോലുമറിയില്ല..... ആകെയുള്ള കൂട്ട് എബിയുമായിട്ടല്ലിയോ..... ഡെവി മോന്റെ ദേഷ്യം നിയന്ത്രിക്കാൻ ശിവ മോൾക്കെ കഴിയു......" "ശരിയാ.... മക്കടെ കാര്യം എത്രയും പെട്ടന്ന് തീരുമാനിക്കണം..... ഇങ്ങനെ വഴക്ക് കൂടി നടക്കാൻ സമ്മദിക്കരുത് ഇനി..... എന്നതാ ദേവയാനി നിന്റെ അഭിപ്രായം..... ഞങ്ങടെ ഡെവി മോന് തന്നേക്കാവോ നിന്റെ മോളെ......" "നിക്ക് സന്തോഷം മാത്രവേയുള്ളൂ... ന്റെ കുട്ടീടെ ഇഷ്ടം മാത്രവ എനിക്ക്....

ശിവ മോൾടെ ഇഷ്ട്ടം അതാണേൽ അങ്ങനെ....." ന്ന് ചിറ്റ പുഞ്ചിരിയോടെ പറഞ്ഞതും.....വല്യമ്മച്ചി..... "എന്നാൽ പിന്നെ വീണ മോളെയും ഞങൾ അങ്ങോട്ട്‌ യെടുക്കുവാ..... എബി മോന് വേണ്ടി..... അതിന് സമ്മതക്കുറവ്....." "എന്തൊക്കെയാ പറയണേ.... സമ്മതക്കുറവിന്റെയല്ല.... അതിനുള്ള അർഹത ന്റെ കുട്ടിക്ക് ഉണ്ടോന്ന..... അറിഞ്ഞു കാണുമെന്നറിയാം..... വീണയുടെ അച്ഛൻ....." "അതൊരു വിഷയമല്ല ദേവയാനി..... ജോബിയുടെ മകൾ എന്നതിലുപരി നീന്റെ മകൾ എന്നെ ഞങൾ നോക്കുന്നുള്ളൂ..... തന്നൂടെ ന്റെ എബി മോന് വീണ മോളെ....." "എങ്ങനെയാ ഇതിനൊക്കെ നന്ദി പറയേണ്ടതെന്നറിയില്ല നിക്ക്......" ന്ന് പറഞ്ഞു കൈ കൂപ്പിയതും റോസ്‌ലി ചിറ്റയെ ചേർത്ത് പിടിച്ചു കൊണ്ട്...... "മരുമകളായല്ല മകളായി തന്നെയാ കൊണ്ട് പോകുന്നെ.....തന്നേക്കണം എനിക്ക് നിന്റെ രണ്ട് കൊച്ചിങ്ങളെയും....." ന്ന് പറഞ്ഞതും ചിറ്റ കണ്ണ് നിറച്ച് പുഞ്ചിരിച്ചു..... ഇതെല്ലാം ഒളിഞ്ഞു നിന്ന് കേട്ട എബി മനസ്സിൽ ടപ്പാം കൂത്ത് വരെ നടത്തി തിരിഞ്ഞതും പിന്നല് നിൽക്കുന്ന വീണയെ കണ്ട്... പതിയെ.... "ദെ.... അപ്പൊ അവിടെയും സമ്മധവ വീണയെ ഈ കയ്യിലെല്പ്പിക്കാൻ... ഇനി കൊച് മുങ്ങാനൊന്നും നോക്കണ്ട.... ഈ വീണ ഞാനേ മീട്ടത്തൊള്ളൂ......." ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും വീണ വെപ്രാളത്തോടെ അവിടെ നിന്നടുക്കളയിലേക്കോടി പോകുന്നതും നോക്കി എബി....ചിരിയോടെ.... തിരിഞ്ഞു നടന്നു..... എന്നാൽ മുകളിലേക്കായി കലിയിൽ കയറി പോയ ഡെവി അവിടെ ബാൽക്കണിയിൽ നിന്നും നോക്കവേ അകലെ മരങ്ങൾക്കിടയിലൂടെ റോഡിലൂടെ അഭിയുടെ ബൈക്കിനു പിറകിൽ ഇരുന്ന് പോകുന്ന ശിവയെ കാണെ ദേഷ്യം ഉച്ചസ്ഥായിയിലെത്തി.......

തന്നെ പാടെ അവഗണിക്കുന്ന പോലെയുള്ള ശിവയുടെ പെരുമാറ്റം അവനിൽ ദേഷ്യം കൂട്ടുകയാണ് ചെയ്തത്......ആ കലിയിൽ തിരിഞ്ഞു നടന്ന ഡെവി തന്റെ റൂമിലേക്ക് കയറവേ കതക് തുറയാതെ വന്നതും ദേഷ്യത്തോടെ അതിൽ മുട്ടി കൊണ്ട്.... "ടാ കോപ്പേ..... @%%@%@₹ കതക് തുറക്കട......" ന്നു ഉച്ചത്തിൽ പറഞ്ഞതും..... അകത്തുനിന്ന് ഫ്രെഡ്ഡി.... "ഡെവിയെ.....ഇപ്പോൾ ഈ കതക് നിനക്ക് മുന്നിൽ തുറക്കുവേല മോനെ..... ആസ് എ ഡോക്ടർ എന്ന നിലയിൽ നിന്റെ കലിപ്പിന് ഇനിയും ഞാൻ സ്വയം ചികിൽസിക്കേണ്ടി വരുമെന്ന് എനിക്ക് നല്ല വീക്ഷണ കോണകം ഉണ്ട്......വെറുതെ ഞാൻ റിസ്ക് എടുക്കണോ..... മോൻ ചെല്ല്....." ന്ന് അകത്തുനിന്നും വിളിച്ചു പറഞ്ഞതും....ഡെവി കലിപ്പിൽ പല്ല് കടിച് മനസ്സിൽ..... നാറി......😬😬 ന്ന് വിളിച് അപ്പുറത്തുള്ള ശിവയുടെ റൂമിലെ വാതിൽ തള്ളിത്തുറന്ന് കയറി.... ശ്രാവണി.....അവളുടെ ഒരു കിണി...... ഞാനവിടെ പനപോലെ നിന്നിട്ടും ഒരു നോട്ടം കൊണ്ടുപോലും എന്നിലേക്കവളുടെ മത്തൻ കണ്ണ് ഒന്ന് ചലിക്കാതെ ഇളിച്ചോണ്ട് പോയേക്കുന്നവൾ അഹങ്കാരി.....ഇങ്ങോട്ട് വരട്ടെ..... ന്നൊക്കെ പിറുപിറുത്തുകൊണ്ട് അവൻ അവിടെയുള്ള ബെഡിലായിരുന്നു..... "കോപ്പ്......"😡 ന്ന് പറഞ്ഞു സിഗരറ്റിനായി പോക്കറ്റിൽ തപ്പി അതെടുത്തു ചുണ്ടോട് ചേർത്ത് വെച്ച് ലേറ്ററിനായി പരതിയെങ്കിലും അത് കിട്ടാതെ വന്നു.....

നാശം പിടിക്കാൻ ഇതെവിടെ കൊണ്ട് വെച്ചോ ആവോ..... ന്നു പറഞ്ഞ് ഊക്കോടെ ബെഡിലായി ഇടിച്ച് മിഴികളുയർത്തിയതും അവന്റെ മിഴികൾ ചുമരിലായി പതിപ്പിച് വെച്ചിരിക്കുന്ന ഒത്തിരി ഫോട്ടോകളിലേക്കായ് പാറി വീണു...... ശിവയുടെ നിരവധി ഫോട്ടോകളായിരുന്നു ആ ഭിത്തിയിലായുള്ളത്..... അതിൽ കൃഷ്ണ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ കാണെ അതുവരെ ദേഷ്യം കൊണ്ട് വിറച്ചിരിക്കുന്ന ഡെവിയുടെ ശരീരം പതിയെ ശാന്തമായി....... ചുണ്ടിൽ വെച്ച സിഗററ്റ് തിരികെ പോക്കറ്റിലേക്ക് വെച്ചു കൊണ്ട് അവൻ പതിയെ ആ ഫോട്ടോയ്ക്കരികിലേക്കായി നടന്നടുത്തു...... ഓരോ ഫോട്ടോകളിലായി അവന്റെ വിരലുകൾ തഴുകി കടന്നു പോകവേ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി തത്തിക്കളിച്ചു....... റൗഡി...... ന്നുള്ളം മന്ത്രിച്ചു കൊണ്ട് പ്രണയത്തോടെ ഓരോ ഫോട്ടോകളിലായി അവന്റെ വിരലുകൾ തെന്നിനീങ്ങവേ അടുത്ത നിമിഷം ഒരു കുഞ്ഞു ഫോട്ടോയിൽ അവന്റെ മിഴികൾ ഉടക്കിയതും നടുക്കത്തോടെ അവൻ പിറകിലേക്ക് വെച്ചു നിന്നു...... തനിക്ക് മുന്നിലെ ചിത്രം കാണെ വിശ്വാസം വരാതെ അതിലേക്കായി ഉറ്റുനോക്കിയവൻ...... തന്റെ ഇരു കൈകളിലായ് നീലമ്പൽ പൊതിഞ്ഞു പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ നിൽക്കുന്ന ആ പതിനൊന്ന് വയസ്കാരി ശിവയുടെ മുഖം ഡെവിയിൽ നടുക്കമാണ് സൃഷ്ടിച്ചത്.......

വിശ്വാസം വാരാതെ ഡെവി ഉയർന്ന് വരുന്ന നെഞ്ചിടിപ്പോടെ പതിയെ ചുമരിൽ നിന്നും ആ ഫോട്ടോ കയ്യിലായെടുത്തു കൊണ്ട് അതിലേക്ക് ഉറ്റുനോക്കി..... ആ നിമിഷം അവന്റെ മനസ്സിലേക്ക് കടന്നു വന്നത് വർഷങ്ങൾക്കപ്പുറം ആമ്പൽ കുളത്തിൽ നിന്നും നീലമ്പൽ പറിച്ചെടുത്ത് നീട്ടിയ ആ 11 വയസ്സുകാരിയായിരുന്നു..... വർഷങ്ങൾക്കപ്പുറം അന്ന് താൻ നൽകിയ ആ ആമ്പൽ തന്റെ പ്രാണന് തന്നെയായിരുന്നെന്ന സത്യം മനസ്സിലാക്കിയ ഡെവിയുടെ മിഴികൾ കൂടുതൽ വിടർന്നു...... ആ ഫോട്ടോയും നെഞ്ചോടടക്കി കൊണ്ട് ബെഡിൽ ആയി മലർന്നുകിടന്ന ഡെവിയുടെ മിഴികൾ പതിയെ അടഞ്ഞു....അപ്പോഴും ഉയർന്നുവരുന്ന നെഞ്ചിടിപ്പിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലായിരുന്നവൻ...... അടച്ചുപിടിച്ച് മിഴിക്കോണിലായി കുഞ്ഞു ശ്രവാണിയുടെ ആമ്പലിന് വേണ്ടിയുള്ള വാശിയും കുറുമ്പും കടന്നുവന്നു..... ഏറെനേരം അത് ആസ്വദിച്ചു നിന്ന ഡെവിയുടെ മിഴികൾ.... ആ കുഞ്ഞു പെൺകൊടിയുടെ കണ്ണുകൾ നിറയവേ മറുത്തൊന്നും ആലോചിക്കാതെ..... കുളത്തിലേക്ക് എടുത്തു ചാടി കൈകളില് ആമ്പൽ പിടിച്ചെടുത്ത് അവൾക്കു പുറകെയായി പടവുകൾ ഓടിക്കയറി ആ കൈകളിലേക്ക് തന്റെ കയ്യിലുള്ള ആമ്പൽ വെച്ചു നൽകിയപ്പോഴുള്ള ആ പുഞ്ചിരിക്ക് ആയിരം പൂർണ്ണ ചന്ദ്രനേക്കാൾ ശോഭയുള്ളതായി തോന്നി...... അതിനടുത്ത നിമിഷം തന്നെ അവന്റെ മിഴികളിലായി ഇവിടെയുള്ള കുളപ്പടവിൽ വെച്ച് ഓടിക്കയറിയ ശിവയുടെ കൈകളിലേക്ക് താൻ അറുത്ത് നൽകിയ ആമ്പൽ പിടിച്ചു കൊണ്ട് ഓടിയകലുന്നത് അവന്റെ കോണിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു......

അടുത്ത നിമിഷം കണ്ണുകൾ വലിച്ചു തുറന്ന് ബെഡിലായെണീറ്റിരുന്നു.... വർഷങ്ങൾക്കപ്പുറം ലച്ചുമ്മയുടെ ഉദരത്തിൽ ആ കുഞ്ഞു ജീവൻ മൊട്ടിടും മുൻപേ ഉറപ്പിച്ചു വെച്ചവളെ തന്നെയാണ് ജീവിതവും കാലവും തനിക്ക് നൽകിയതെന്ന സത്യം ഡെവിയുടെ സന്തോഷത്തിന് അതിരുകൾ ലംഖിച്ചു..... എത്ര നേരം ആ ഫോട്ടോയും നെഞ്ചോടടക്കി പിടിച്ചു കൊണ്ട് അവൻ അവിടെ നിന്നെന്നറിയില്ല...... ഓരോ സംഭവങ്ങളും കൂടുതൽ മിഴിവോടെ വീണ്ടും വീണ്ടും അവനിലായി വന്ന് നിറഞ്ഞതും..... ആ ഫോട്ടോയിലേക്ക് നോക്കി അത്യധികം പ്രണയത്തോടെ...... ഐ ലവ് യൂ ശിവ..... ന്ന് മന്ത്രിക്കവേ അവന്റെ ഹൃദയം തന്റെ പ്രാണനെ ഒരു നോക്കു കാണാനുള്ള ആഗ്രഹത്താൽ പിടഞ്ഞു കൊണ്ടിരുന്നു..... പിന്നീട് ഒന്നും ആലോചിക്കാതെ ആ ഫോട്ടോയും കയ്യിൽ പിടിച്ചു കൊണ്ട് അവൻ അവിടെ നിന്നും സ്റ്റെയർ ഇറങ്ങി അകത്തളം വഴി മുറ്റത്തേക്ക് ഓടി ഇറങ്ങി..... നേരം സന്ധ്യയോടടുക്കവേ മഴ ചിന്നിച്ചിതറി ഭൂമിയെ തൊട്ടുണർത്തി...... മറ്റൊന്നും ഗൗനിക്കാതെ പുറകിൽ നിന്നുമുള്ള ആരുടെയും വിളി പോലും അവൻ കേൾക്കാതെ മഴയിലേക്കിറങ്ങിയോടി..... കാലുകൾ അതിവേഗം മുന്നോട്ടോടവേ അവനെ നനച്ചുകൊണ്ട് മഴത്തുള്ളികൾ ഒഴുകിയിറങ്ങി...... എന്നാൽ ഇതൊന്നും അറിയാതെ ശിവ മനയ്ക്കലേക്ക് പോയി അഭിയുടെ അമ്മയോട് സംസാരിച് അവിടെ നിന്നും നേരെ പോയത് ആ നാട്ടിലെ കാർത്ത്യായനി മുത്തിടെ വീട്ടിലേക്കായിരുന്നു......

പണ്ട് അച്ഛൻ പറഞ്ഞ ഓർമ്മയിൽ അമ്മയുടെ കൈത്തണ്ടയിലുള്ള മയിൽപീലി ടാറ്റൂ വിന്റെ ആഗ്രഹത്താൽ കാർത്ത്യായനി മുത്തിയുടെ അടുത്തുനിന്നും തന്റെ നെഞ്ചോരം ആരും കാണാതെ മയിൽപീലി ടാറ്റൂ അടിച്ചു വെച്ചു..... ടാറ്റൂ അടിക്കാനും മൂക്ക് കുത്താനുമെല്ലാം പ്രഗൽഭയായിരുന്നു കാർത്ത്യായനി മുത്തി..... അവിടെ ചെന്ന് തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ചെറുപുഞ്ചിരിയോടെ ആ മുത്തശ്ശി തന്റെ നാഭി ചുഴിയിലായി കുഞ്ഞു സ്റ്റഡ് പിടിപ്പിച്ചു തന്നു..... അതിലേക്കായി നോക്കവേ അവളുടെ മുഖം നാണത്താൽ ചുവപ്പുരാശി പടർത്തി..... നേരം സന്ധ്യയോടടുത്ത ഭൂമിയെ മഴ തൊട്ടപ്പോഴാണ് അവൾ കാർത്തിയായിനി മുത്തിയുടെ അടുത്തുനിന്നും വീട്ടിലേക്ക് മടങ്ങിയത്..... മനസ്സിൽ അലയടിക്കുന്ന സന്തോഷത്തോടെ അവൾ മുന്നോട്ട് നടക്കവേ മഴ അവളെയും നനച്ചു കൊണ്ട് പെയ്തിറങ്ങി...... പാടം വഴി വരമ്പിലൂടെ ഓടി റോഡിലേക്ക് കയറി മുന്നോട്ട് അതിവേഗത്തിൽ മഴയെ വകഞ്ഞു മാറ്റി നടന്ന ശിവ കുറച്ചകലെ നിന്നും തന്നിലേക്ക് ആരോ ഓടിയടുക്കുന്ന കാണവേ അവളുടെ കാലുകൾ നിശ്ചലമായി..... ആ രൂപം ഓടിയടുക്കുo തോറും അവളുടെ ഹൃദയം അകാരണമായി മിടിച്ചു കൊണ്ടിരുന്നു.... ആ രൂപം അടുക്കാറായതും അത്‌ ഡെവിയാണെന്ന് മനസ്സിലാക്കിയ ശിവ പൊടുന്നനെ ദാവാണി ശാളിനാൾ വയറിനു ചുറ്റുമായി കെട്ടിവെച്ചു..... അവൻ അടുക്കുന്തോറും മനസ്സിൽ കാരണം അറിയാതെ വെപ്രാളം ഉരുതിരിഞ്ഞു..... മഴയിലൂടെ ഓടിയടുത്ത ഡേവി തനിക്ക് മുന്നിലായി വരുന്ന ശിവേ കണ്ടു അതിവേഗത്തിൽ അവൾക്ക് അരികിലായി വന്നു നിന്നു.....

കിതപ്പോടെ അവളുടെ മിഴികളിലേക്കായി പ്രണയത്തോടെ നോക്കിയ ഡെവിയുടെ നോട്ടം താങ്ങാൻ കഴിയാതെ ശിവ അവനരികിൽ നിന്നും പിറകിലേക്ക് ചുവടുവെക്കവേ ഞൊടിയിടയിൽ ഡെവി ഒരു കൈയ്യാൽ അവളുടെ അരയിൽ ചുറ്റി അവനിലേക്കായ് ചേർത്തുപിടിച്ചു.... പിടഞ്ഞു പോയ ശിവ അകന്ന് മാറാൻ ശ്രമിക്കവേ ഒരിക്കൽ കൂടെ മുറുകെ തന്നിലേക്കായി ചേർത്തുപിടിച്ച് ഇടതുകയ്യിലായി പിടിച്ച ആ ഫോട്ടോ ഉയർത്തി അവൾക്ക് നേരെയായി പിടിച്ചു..... ആ ഫോട്ടോയെ നനച്ചുകൊണ്ട് മഴത്തുള്ളികൾ ഒഴുകി ഇറങ്ങിയെങ്കിലും.... അതിലെ തന്റെ കുഞ്ഞുമുഖം ശിവയുടെ മിഴികളെ വിടർത്തി അടുത്ത നിമിഷം ഒരു ഞെട്ടലോടെ ഡെവിയിലേക്കായി മിഴികൾ തെന്നി നീങ്ങിയതുo.....വിറയലോടെയവൾ.... "അ... അറിഞ്ഞോ......" ന്നുള്ള ചോദ്യത്തിന് മറു ചോദ്യമെന്നോണം.... "നിനക്കറിയാമായിരുന്നോ....." ന്ന മറു ചോദ്യത്തിൽ... "ആ......" ന്ന് മൊഴിയും മുന്നേ അവന്റെ അധരം അവളുടെ അദരത്തിലേക്കായി പതിഞ്ഞിരുന്നു......... അവന്റെയുള്ളിലായി അലയടിക്കുന്ന പ്രണയത്താൽ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ കടിച് വലിച്ചു നുണഞ്ഞടുത്തു...... മഴത്തുള്ളികൾ ഒഴുകിയിറങ്ങി ചുംബനത്തെ തടസ്സം തീർക്കാൻ ശ്രമിച്ചെങ്കിലും ഡെവിയുടെ അധരം ശിവയുടെ അധര മാധുര്ത്തിൽ ലയിച്ചു മഴത്തുള്ളിയോടെ നുണഞ്ഞു കൊണ്ടിരുന്നു.......

അടുത്ത നിമിഷം അവനെ തന്നിൽ നിന്നും തള്ളി മാറ്റിയ ശിവ കിതപ്പോടെ നെഞ്ചിൽ കൈ വെച് നിന്നു.... "ശിവ......." ന്ന ആർദ്രമായ ഡെവിയുടെ വിളിയിൽ അവനെ മുഖമുയർത്തി നോക്കവേ......കിതപ്പോടെ..... "ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല കൊച്ചെ.....നീ എന്റെ പെണ്ണാ.....അത്‌ കാലം എനിക്ക് മുന്നിലായി കൊണ്ട് നിർത്തിയേക്കുവാ.... അതികം വൈകാതെ കെട്ടിക്കൂടെ പൊറുപ്പിച്ചിരിക്കും ഈ ഡേവിഡ് കളത്തി പറമ്പൻ.....അതിനായി കാത്തിരുന്നോ നീ......" ന്ന് പറഞത് കേട്ട് ശിവ അവനെ മിഴിച്ചു നോക്കവേ തനിക്കരികിലേക്ക് ചുവടുവെക്കുന്ന ഡെവിയെ കണ്ട്..... കൃഷ്ണ..... നുള്ളാലെ വിളിച്ച അടുത്ത നിമിഷം ഒന്നുമാലോചിക്കാതെ ആ മഴയിലൂടെ അവനിൽ നിന്നു പിന്തിരിഞ്ഞു ഓടി....... റൗഡി.....ഇനിയങ്ങോട്ട് ഒരുങ്ങിയിരുന്നോ ഡെവിടെന്ന അസുരന്റെ പ്രണയ മഴ അതിന്റെ അതിരുകളെല്ലാം ബേധിച്ചു കൊണ്ടൊരുമിച്ച് നനയാൻ...... ന്ന് അവളെ നോക്കി കൊണ്ട് നിന്ന ഡെവിയുടെ ഉള്ളം മൊഴിയവേ അവന്റെ ചുണ്ടിലായി ആരെയും മയക്കുവാനെന്നൊണമുള്ള ചെറു പുഞ്ചിരി തെളിഞ്ഞു വന്നു.................................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story