പ്രണയശ്രാവണാസുരം: ഭാഗം 72

pranayashravanasuram

എഴുത്തുകാരി: അമീന

ഡെവിക്കരികിൽ നിന്നു ആ മഴയിൽ നനഞ്ഞു കുതിർന്നോടിയ ശിവ കുളപ്പുരയിലേക്ക് കയറി കതകടച്ചു...... കിതപ്പോടെ നെഞ്ചിൽ കൈ ചേർത്ത് വെച് ശിവ ശ്വാസം വലിച്ചു വിട്ടു...... കൃഷ്ണ അസുരൻ....ഇങ്ങേരെന്നെ അറ്റാക് വരുത്തി കൊല്ലൂലോ.....ആ പത്ത് വയസുകാരി താണാണെന്ന് അറിഞ്ഞപ്പോൾ ചെക്കൻ കൈ വിട്ട കളിയാ.....ഉമ്മച്ചൻ പ്രാന്തൻ......ആളോട് ക്ഷമിച്ചു ന്ന് അറിഞ്ഞപ്പോ തുടങ്ങിയ ഉത്സാഹമാ..... അതുവരെ കുറച്ച് ഡിസ്റ്റൻസ് ഉണ്ടായിരുന്നു...... ഇനി അതുണ്ടാവുമെന്ന് നിക്ക് തോന്നണില്ല..... ഇനി ഇപ്പൊ ഏതോ തോന്നലിൽ ഞാൻ ചെയ്ത പ്രവർത്തികൂടെ അറിഞ്ഞാൽ ആ റോമിയോടെ സകല കന്നം തിരിവും നേരിടേണ്ടി വരുമല്ലോ കൃഷ്ണ...... ന്നോർത്ത് കൊണ്ട് തന്റെ നാഭി ചുഴിയിലായി പിടിപ്പിച്ച സ്റ്റഡിലായി അവളുടെ വിരലുകൾ ചലിപ്പിച്ചു....... ആ പത്തു വയസുകാരി ഞാൻ ആണെന്ന് അങ്ങേര് മനസിലാക്കിയത് കൊണ്ട് ചെക്കന്റെ അധികാരo കൂടുവല്ലോ .....പിണങ്ങി നടന്ന എന്നെ പിടിച്ചു ഉമ്മിച്ചവന......ഇനി ഈ സ്റ്റഡ് കൂടെ കണ്ടാലുള്ള അവസ്ഥ.....ചെയ്തത് അബദ്ധം ആയിപോയോ കൃഷ്ണ......ഞാൻ എന്റെ തന്നെ കുഴിവെട്ടിയോ...... 🙄 ന്ന് ആത്മിച് വെപ്രാളത്തോടെ നനഞു കുതിർന്ന ഡ്രസ്സ്‌ അഴിച് മാറ്റി മറപ്പുരയിൽ വിരിച്ഛ് വെച്ച ചുരിതാർ എടുത്തിട്ടു...... ഇനി ഇപ്പൊ ഇതെ സേഫുള്ളൂ...... 🙄 ന്ന് മൊഴിഞ് പെട്ടന്ന് തന്നെ അവിടെനിന്നിറങ്ങി വീട്ടിലൊട്ടോടി അടുക്കള വഴി അകത്തേക്ക് കയറി.....

അടുക്കളയിൽ നിന്ന ഹാളിലേക് കടക്കവേ അവിടെയായി കൂടിയിരുന്നു സംസാരിക്കുന്നത് കണ്ട് ശിവ നിന്നതും..... അവളെ കണ്ട് വല്യമ്മച്ചി...... "ശിവ മോള് വന്നൊ..... എവിടെ പോയതാരുന്നു കൊച്ചെ നീ.....മഴ വരുന്നത് കണ്ട് പേടിച് പോയി......" "അത്‌ ഞാൻ.... മനയ്ക്കലൊന്ന് പോയിരുന്നു വല്യമ്മച്ചി.....വന്നിട്ട് അങ്ങട് ഇറങ്ങിയില്ലായിരുന്നു.....അല്ല എല്ലാവരുമെന്താ കൂടിയിരുന്നൊരു ഗൂഡാലോചന......." "അത്‌ ഈ പുലിക്കുട്ടിയായ നിന്നെ പൂട്ടിയിടാനുള്ള ആലോചനയാ......" ന്ന് പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ട്രീസാമ്മ ശിവയെ ചേർത്ത് പിടിച്ചതും..... കാര്യമറിയാതെ ശിവ മിഴിച്ചു നിന്നു..... ആ സമയം അങ്ങോട്ടായി നനഞ ഡ്രസ്സ്‌ മാറ്റി സ്റ്റെയർ ഇറങ്ങി വരുന്ന ഡെവിയെ കണ്ട് ശിവ മനസ്സിൽ..... ഇങ്ങേരിതെപ്പോയെത്തി കൃഷ്ണ...... ന്ന് ചിന്തിച്ചു ആളെ നോക്കിയതും നനവാർന്ന മുടിയിഴകൾ വകഞ്ഞു മാറ്റവെ ശിവയെ നോക്കി സൈറ്റ് അടിച്ചതും വിറച് പോയ ശിവ ട്രീസമ്മയിലേക്ക് ചേർന്ന് നിന്നു....... "അസുരന്റെ നോട്ടവും ഭാവവും ശരിയല്ലല്ലോ കൃഷ്ണ......." ന്ന് മനസിൽ മൊഴിയവേ ഡെവി എബിക്കരികിലായി ചുമരിൽ ചേർന്ന് നിന്ന് ശിവയെ നോക്കി കള്ള ചിരി ചിരിച്ഛ് കൊണ്ടിരുന്നു......

അവന്റെ പുഞ്ചിരിയിലും വശ്യമായ നോട്ടത്താലുമൊന്ന് പതറിയ ശിവ അവനിൽ നിന്നു പിടച്ചിലോടെ മിഴികൾ മാറ്റവേ വല്യമ്മച്ചി.... "ട്രീസ്സേ നീ ഇങ്ങനെയൊക്കെ വാലും തുമ്പുമില്ലാതെ പറഞ്ഞേച്ചും ന്റെ കൊച്ചിനെ വട്ടാക്കാതെ.....ശിവ മോളിങ് വന്നേ......" ന്ന് പറഞ്ഞതും ശിവ പുഞ്ചിരിയോടെ രണ്ട് വല്യമ്മച്ചിമാർക്ക് നടുവിലായിരുന്നു..... "ഞങ്ങളൊരു കാര്യമങ്ങ് തീരുമാനിച്ചു കൊച്ചെ..... ഇനിയും നീട്ടി കൊണ്ട് പോകേണ്ടെന്ന കരുതുന്നെ..........വേറെ ഒന്നുവല്ല.....ദെ ഇ നിക്കുന്നവന്റെയും നിന്റെയും കേട്ടങ് പെട്ടന്നങ്‌ നടത്താനകൊണ്ട്......." ന്ന് പറഞ്ഞു പുഞ്ചിരിച്ചതും പകച്ചു പോയ ശിവയുടെ മിഴികൾ ഡെവിയിലായി പതിഞ്ഞു...... അപ്പോഴും അവളെ തന്നെ നോക്കി കൊണ്ടിരുന്ന ഡെവിയുടെ പ്രണാദ്രമായ നോട്ടത്തിൽ ശിവയുടെ ഉള്ളാകെ പരവേശം കടന്ന് വന്നു...... ന്റെ കൃഷ്ണ....പരിസരബോധമില്ലാതെ നോക്കുന്നത് കണ്ടില്ലേ.....വേറെ എത്ര പേരുണ്ട് അങ്ങോട്ടേങ്ങാൻ നോക്കി കൂടെ...... "ഈ തീരുമാനത്തിൽ മോളൊന്നും പറഞ്ഞില്ല......." "അത്‌ വല്യമ്ച്ചി......." ന്ന് പറഞ് അവർക്കരികിൽ നിന്നായെണീറ്റ് വീണയ്‌ക്കരികിലായി വന്ന് നിന്ന് കൊണ്ട്..... "നിക്ക് ഈ കല്യാണം വേണ്ട വല്യമ്മച്ചി......."

ന്ന് പറഞ്ഞതും എല്ലാവരുo ഞെട്ടിച്ചു തരിച്ചു നിന്നു..... പകപ്പോടെ പരസ്പരം നോക്കവേ ശിവയുടെ മിഴികൾ ഒരുവേള ശിവയുടെ ഡെവിയിലേക്ക് പാറി വീണു...... ഇതുവരെ കുസൃതി നിറഞ്ഞ മുഖം ദേഷ്യം കൊണ്ട് ചുമന്നു വരുന്നത് കണ്ട ശിവ മനസ്സിൽ കൃഷ്ണനേയും വിളിച്ചു പെട്ടന്ന് നോട്ടം മാറ്റി........ "മോളെ..... ഇപ്പൊ എന്നതാ ഇങ്ങനെ പറയുന്നേ.....നി....നിനക്ക് ഇഷ്ടവല്ലിയോ അവനെ......." ന്ന് ചോദിച്ചതും ഡെവിയെ നോക്കി കൊണ്ട് ശിവ....... "വല്യമ്മച്ചി.....ഒരു തരിമ്പ് പോലും വിശ്വാസം ഇല്ലാത്തയാളുടെ കൂടെ ഞാൻ എൻ......" ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ കാറ്റ് പോലെ വന്ന ഡെവി ശിവയെ വട്ടം ചുറ്റി പിടിച്ചു.... അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പകച്ചു പോയ ശിവ കുതറി കൊണ്ട്..... "ഡെ....ഡെവി....വി....വിട്.... എല്ലാരും നിക്കുവാ....... വിട്......" ന്ന് പറഞ് വെപ്രാളത്തോടെ മിഴികൾ നാലുപാടും തെന്നി നീങ്ങവേ......ഡെവി കലിപ്പിൽ...... "നിനക്കന്നെയിപ്പോ കെട്ടണ്ടായോടി.....ഹേ.... കെട്ടണ്ടായോന്ന്....." ന്ന് പറഞ്ഞു ഒന്നൂടെ ചേർത്ത് പിടിച്ചതും അവനെ തള്ളി മാറ്റാൻ നോക്കി കൊണ്ട് നിന്ന ശിവ ദയനീയമായി ഡെവിയെ നോക്കിയതും...... "ഡെവി.... എന്നതാടാ നിനക്ക്.....ആ കൊച്ചിനെ വിടാടാ......."

ന്ന് സകരിപ്പ പറഞതും ഡെവി കലിപ്പിൽ ശിവയെ വിട്ട് കൊണ്ട്.... "ഇ....ഇവള് പറഞ്ഞത് കെട്ടില്ലായോ..... ന്നെ കേട്ടുവേലെന്ന്.....എന്നെ വേണ്ടെന്ന്..... ആ തെറ്റ് ചെയ്ത് പോയി.....അപ്പോഴത്തെ സാഹചര്യം അങ്ങനെ ആയിരുന്നു..... അത്‌ കരുതി സ്നേഹിച്ച പെണ്ണിനെ വിട്ട് കളയാനൊക്കുവെല....... ഒരു കീർ വെച്ചാലുണ്ടാലോ...... നോക്കുന്നത് കണ്ടില്ലേ......പെണ്ണേ വേണ്ടന്ന് പറഞ്ഞു നടന്ന ന്റെ നെഞ്ചിൽ ഇടിച്ചു കയറി വന്നിട്ട് ഇപ്പോ അവൾക്ക് ഈ കല്യാണം വേണ്ട......" "ട മോനെ നീ ഇങ്ങനെ കലിപ്പ് കയറാതെ....." "അമ്മച്ചി തന്നെ പറയ്‌....ഞാൻ പിന്നെ എന്നാ വേണം.... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം....ദെ ഇവളുണ്ടല്ലോ എന്റെ പെണ്ണാ.....ന്നെ കെട്ടിയില്ലേലും നീ മറ്റൊരുത്തനേം കെട്ടുവേല......." ന്ന് പറഞ്ഞു വീട്ടിത്തിരിഞ്ഞ് പോകാൻ നിക്കവേ....ശിവ ഡെവിയുടെ ഡയലോഗിൽ കിളി പറത്തി നിന്നതിൽ നിന്നും പുറത്തു വന്ന പാടെ.....പെട്ടന്ന്.... "നി.... നിക്ക് സമ്മതവ.....ഈ അസുരനെ കെട്ടാൻ......." ന്ന് പറഞ്ഞു നിർത്തിയതും പോകാൻ നിന്ന ഡെവി പിടിച്ചു കെട്ടിയ കണക്ക് പിന്തിരിഞ്ഞു നിന്നു......അത്‌ കണ്ട് ശിവ ഡെവിയെ നോക്കി പുച്ഛിച്ചു കൊണ്ട്...... "കണ്ടില്ലേ വല്യമ്മച്ചി....കാള പെറ്റു ന്ന് കേട്ടപ്പഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും മേടിച് നിക്കുന്നെ.......

ഇങ്ങേരുടെ ദേഷ്യം കുറയ്ക്കാൻ വല്ല നെല്ലിക്കത്തളവും ഉണ്ടാവോ..... ചുമ്മാ ഒന്നും പറയാൻ പാടില്ല അപ്പഴേക്കും ചാടി കടിക്കുവാ...... 😏.... ഞാൻ പറഞ്ഞു വന്നത് ന്റെ വീണയ്ക്ക് ഒരു ജീവിതം ഉണ്ടാകുന്നത് വരെയ്ക്ക് നിക്കൊരു കല്യാണം വേണ്ടന്നാ......അല്ലാണ്ട് നിക്കറിയാലോ ഇങ്ങേരെ സഹിക്കാൻ നിക്കേ കഴിയൂന്ന്......"😏 ന്ന് കേട്ട് എല്ലാവരും ഊറി ചിരിച്ചതും ഡെവി ശിവയെ രൂക്ഷമായി നോക്കവേ...... "ഡാ അതിനെ നോക്കി പേടിപ്പിക്കാതെടാ......പിന്നെ വീണ കൊച്ചിന്റെ കാര്യത്തിൽ മോള് ആകുലപ്പെടേണ്ട.... നിങ്ങടെ രണ്ട് പേരുടെയും കൂടെ എബിക്കായി വീണ മോളെയും ചോദിച്ചു കഴിഞ്ഞു......." ന്ന് പറഞ്ഞതും.....പുഞ്ചിരിയോടെ ശിവ വീണയെ നോക്കിയതും...വീണ ശിവയിലേക്ക് ചേർന്ന് നിന്ന് പതിയെ... "ചേച്ചി.....നി.....നിക്ക് കല്യാണം വേണ്ടന്ന് പറയുവോ..... നിക്ക് പേടിയാ... നോക്കിയേ എബിച്ചായൻ നോക്കുന്നെ....നിക്ക് ആ നോട്ടം സഹിക്കണില്ല ചേച്ചി........" ന്ന് പറഞ്ഞതും ശിവ ഊറി ചിരിച്ചു...... വല്യമ്മച്ചി പറഞ്ഞത് കേട്ട അല്ലു സന്തോഷത്തോടെ...... "ഹൈവ... അപ്പൊ ന്റെ രണ്ട് ബ്രോയുടെ മാര്യേജ്.... നൈന.... നമുക്കൊരു കലക്ക് കലക്കണ്ടെ......അയ്യോ എന്തോരം പണിയ..... ഡ്രസ്സ്‌ മേടിക്കണം.... ബുട്ടീ പാർ....." ന്ന് പറഞ്ഞു വെപ്രാളപ്പെട്ടതും എല്ലാവരും അല്ലുവിനെ മിഴിച്ചു നോക്കി...... "ന്റെ കൊച്ചെ അത്‌ന്ന് ഇനിയും സമയം ഉണ്ടല്ലോ....ഇപ്പഴേ പെണ്ണ് നിലതല്ല.....ആദ്യം ന്റെ മക്കളുടെ സമ്മതമാണ് അറിയേണ്ടത്......

വീണ മോൾക് സമ്മതക്കുറവ് വല്ലതുമുണ്ടോ......" "അത്‌.... പിന്നെ....വല്യമ്മച്ചി....." ന്ന് വിക്കി എബിയെ നോക്കിയതും അവന്റെ രൂക്ഷമായ നോട്ടത്തിൽ പതറിയ വീണ....പെട്ടന്ന് ഷാളിൽ തെരുത് പിടിച്ചു കൊണ്ട്...... "നിക്ക്... നിക്ക് സമ്മതവ......" ന്ന് പറഞ്ഞതും എബി...ശ്വാസം വലിച്ചു വിട്ട് മനസ്സിൽ...... കർത്താവെ ഒന്ന് പേടിപ്പിച്ചിട്ടായാലെന്ന കൊച് സമ്മതം മൂളിയല്ലോ.....അല്ലേൽ ന്നെ ഒരു കിഡ്നാപ്പർ ആക്കേണ്ടി വരുമായിരുന്നു..... ന്ന് ആത്മിച് വീണയെ നോക്കി സൈറ്റ് അടിച്ചതും വീണ പിടച്ചിലോടെ ശിവയ്ക്ക് മറവിലായി നീങ്ങി നിന്നു..... "അല്ല ആൽഫി..... ഫ്രഡിടെ കൂടെ ഇവരുടെയൊപ്പം നോക്കണ്ടായോ......അവന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടേൽ ഇതിന്റെ കൂടെ നോക്കാമായിരുന്നു......." "നിനക്ക് വല്ല ചുറ്റിക്കളിയും ഉണ്ടോടാ ഫ്രഡി.... ഉണ്ടേൽ ഇപ്പൊ പറഞ്ഞേക്ക്....." "എന്നതാ അപ്പച്ചാ.....ഇതുവരെ ദെ ഈ മനസിൽ ആരും കയറിയിട്ടില്ല.....കയറുവാണേൽ അപ്പൊ പറയാം..... ചുമ്മാ നിക്കുന്നെ എന്നെ ഇപ്പാത്തെ കെട്ടിക്കാതെ..... ഞാൻ ഒന്ന് ഫ്രീയായി നടന്നോട്ടെ........" "എന്നാൽ നല്ലൊരു ദിവസം നോക്കി ഇവരുടെതങ്ങു തീരുമാനിക്കാം.... ദേവയാനിക്ക് കുട്ടിയോളുടെ ജാതകം നോക്കാനൊക്കെ ഉണ്ടാക്കുവല്ലോ....

അതെല്ലാം അതിന്റെ രീതിയിൽ നടക്കട്ടെ....." ന്ന് പറഞ്ഞു അവരുടെ ചർച്ച പുരോഗമിച്ചു...... ചർച്ചയുടെ അവസാനം എല്ലാവരും ഭക്ഷണം കഴിച് കിടക്കാൻ പോയി....... രാഘു ചേട്ടൻ കൊണ്ട് വന്ന ദീപാവാലി സ്വീറ്റസിന് ആവശ്യമായ സാധനങ്ങളെല്ലാം എടുത്ത് കിച്ചനിലെ തട്ടിലായി എടുത്ത് വെച് കതകടച്ചു സ്റ്റെയർ കയറി....... തന്റെ റൂമിലേക്ക് കടക്കവേ അവിടെയുള്ള ബാൽക്കണിയിൽ നിന്ന് കൊണ്ട് ഫോൺ വിളിക്കുന്ന ഡെവിയെ കണ്ട് ഇമ ചിമ്മാതെ നോക്കി നിന്നു..... പുറത്ത് നിന്നൊഴുകി വരുന്ന ഇളം കാറ്റിനാൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കിക്കൊണ്ട് അവന്റെ ശ്രദ്ധ മുഴുവൻ ഫോണിലേക്കായിരുന്നു....... ഇടക്ക് വരുന്ന കലിപ്പ് ഭാവവും താടിയിലായി ഉഴിഞ്ഞു കൊണ്ട് ബാൽകണിയിലെ കൈവരിയിലായി കൈ വെച്ചുള്ള നിൽപ്പിൽ ശിവ സ്വയം മറന്ന് അവനിൽ ദൃഷ്ടിയുറപ്പിച്ചു....... കൃഷ്ണ....അസുരനെന്ന ഒരു ഗ്ലാമറാ......കലിപ്പ് കൂടുതലാണെന്നേയുള്ളൂ......സ്നേഹം കൂടുമ്പോഴുള്ള ചെക്കന്റെ ഇംഗ്ലീഷ് ആണ് സഹിക്കാൻ കഴിയാത്തത്......അത്‌ കേട്ട് ഉള്ളാകെ ഒരു വിറയലാ...... കലിപ്പ് വന്നാലും റൊമാന്റിക് ആയാലും പരിസരബോധം ഇല്ല..... ഹോ..... ഇന്ന് ജസ്റ്റ്‌ കല്യാണത്തിന് സമ്മതമല്ലെന്ന് പറഞ്ഞതിന് എന്തൊക്കെയാ കാണിച്ചു കൂട്ടിയത്....... അവനെ കെട്ടിയില്ലെൽ മറ്റാരെയും കെട്ടത്തില്ലന്ന്......ഓഹ്.... സത്യത്തിൽ ആ ഡയലോഗ് കേട്ടപ്പോ നിക്ക് ആ ദേഷ്യം കൊണ്ട് ചുമന്ന മുഖം പിടിച്ചൊരു കടി വെച്ച് കൊടുക്കാനാ തോന്നിയത്......

.തെമ്മാടി...... ന്ന് മനസ്സിൽ ആലോചിച്ചു കൊണ്ട് അവളുടെ മിഴികൾ ഡെവിയിൽ ലയിക്കവേ സ്വയം മറന്നവളുടെ കാൽപാദങ്ങൾ അവനടുക്കലേക്കായ് നടന്നു.......അവനു തൊട്ടു പുറകിലായി വന്നു നിന്ന ശിവ തൊളിലായി കൈത്തലം വയ്ക്കും മുന്നേ ഫോൺവിളിച്ച് തിരിഞ്ഞ ഡെവി തനിക്ക് പുറകിൽ നിൽക്കുന്ന ശിവയെ കണ്ടു ഒന്ന് പുറകിലേക്ക് വെച് പോയതും ശിവയുടെ സാമീപ്യത്തിൽ അവന്റെ മിഴികൾ വിടർന്നു....... ഡെവിയിൽ മിഴികൾ പതിപ്പിച്ച ശിവയുടെ നോട്ടം അവന്റെ നെഞ്ചിൽ പിണഞ്ഞു കിടക്കുന്ന കുരിശു മാലയിലുടക്കിയതും..... അവിടെ വിരലിനാൽ ചുറ്റിയ പാടെ ചെറുതായൊന്ന് വലിച്ചതും..... അവളിലേക്കായി മുഖം കുനിഞ് പോയ ഡെവിയുടെ ചുണ്ടിൽ ശിവയുടെ അധരം അമർന്നു കഴിഞ്ഞിരുന്നു...... ശിവയിൽ നിന്നും അങ്ങനെയൊരു പ്രവർത്തി ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഡെവിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു...... അവന്റെ ചുണ്ടില് മുത്തിയ ശിവ അറിയാതെ അതിന്റെ മാസ്മരികതയിൽ ഡെവിയുടെ ചുണ്ടിനെ നുണഞടുത്തു...... അതൂടെ ആയതും ഡെവിയുടെ കിളികൾ നാലുപാടും പറന്നതിനുപുറമേ അവളുടെ അധരത്തിന്റെ സോഫ്റ്റ്നസിൽ മിഴികൾ കൂമ്പിയടഞ്ഞു.....

ശിവയുടെ ചുടു നിശ്വാസവും ചുണ്ടിന്റെ മൃതുലതയും ഡെവിയുടെ നിയന്ത്രണം കളയവേ തിരികെ അവളുടെ അധരങ്ങളെ തന്റെത് കൊണ്ട് പൊതിയുവാൻ ഒരുങ്ങി അരയിലായി പിടിച്ചു അമക്കവേ ശിവ പിടച്ചിലോടെ അവനിൽ നിന്നും അകന്നുമാറി...... നെഞ്ചിൽ കൈ വെച്ച് പകപ്പോടെ ഡെവിയെ മിഴികളുയർത്തി നോക്കിയ ശിവ മനസ്സിൽ...... കൃഷ്ണ..... ഞാൻ..... എന്താ ചെയ്തേ......അങ്ങേരെ ഒന്നൂടെ കലിപ്പാക്കാം ന്ന് കരുതി വന്ന് ഏതോ ഹാലിൽ ചെയ്തുപോയ പ്രവർത്തി ന്റെ ഹൃദയമിടിപ്പ് കൂട്ടുവാണല്ലോ...... എന്നാൽ ഡെവി പാതിമുറിഞ്ഞ ചുംബനത്തിൻ ആലസ്യം വിട്ടുമാറാതെ ശിവയെ നോക്കിക്കൊണ്ട്....... "ശിവ........" ന്നു വിളിച്ച് അത്യധികം ആഗ്രഹത്തോടെ അവളിലേക്കടുത്തതും......ശിവ വിറയലോടെ ചുമരോട് ചേർന്ന് കൊണ്ട്..... "ഞാ...ഞാൻ.. ഞാൻ അ...റിയാതെ....." ന്ന് വിക്കിയതും ഡെവി..... "ഐ വാണ്ട്‌ യൂ ശിവ........" ന്ന് കാറ്റുപോലെ മൊഴിഞ് അവിലേക്കായി ചേരവേ അത്‌ കേട്ട് ശിവ പകപ്പോടെ പിന്തിരിഞ്ഞോഡും മുന്നേ അവളെ പിടിച് തിരികെ ചുമരോട് ചേർത്തുവെച്ചു......അവന്റെ പ്രണയർദ്രമായ നോട്ടത്തിൽ പിടഞ്ഞു പോയ ശിവ...... "ന്നെ വിട്....പ്....പ്ലീസ്......" ഏത് നേരത്താണോ കൃഷ്ണ നിക്ക് അങ്ങനെ ചെയ്യാൻ തോന്നിയെ....... "ശിവ......ഇ.... ഇങ്ങനെ ടീസ് ചെയ്യാതെ കൊച്ചെ..... നിന്റെ നോട്ടം പോലും എന്നെ ഏതു തരത്തിലാണ് ബാധിക്കുന്നതന്ന് നിനക്കറിയില്ല.....

ആ ഒരവസ്ഥയിലുള്ള എന്റെ നേരെ ഇങ്ങനെയൊരു പ്രവർത്തി ചെയ്താൽ പിന്നെ.....ഐ.... ഐ ക്യാനോട് കണ്ട്രോൾ.......ഇങ്ങനെ പാതിവഴിയിൽ നിർത്താതെ ശിവ...... ഒരു ചുംബനവും പാതിവഴിയിൽ നിർത്തി അഭിമാനിക്കാതെ.....എനിക്ക് വേണം ശിവാ പൂർണ്ണമായും വേണം........" "ഞാൻ..... അറിയാതെ......." "ഐ ഡോണ്ട് കെയർ ശിവ..... അറിഞ്ഞോ അറിയാതെയോ......ഞാൻ തരുന്നതിനേക്കാൾ നീ തരുമ്പോഴുണ്ടാകുന്ന ലഹരിയുടെ കാഠിന്യം ഇത്രയുമധികമാണെന്ന് എനിക്ക് അറിയില്ലായിരുന്നു കൊച്ചെ.....ആ ഫീൽ ഐ വാണ്ട്‌ ടു നോ ഇറ്റ് വൻസ് എഗൈൻ......പ്ലീസ്..... കിസ്സ് മി ശിവ........" ന്ന് പറഞ്ഞു അവളുടെ ചുണ്ടിലായി തഴുകിയതും.....മിഴ്ച് നിന്ന ശിവ.....പരിഭ്രമത്തോടെ...... "ദെ....അ.. അടുത്തോട്ടു വന്നാലുണ്ടല്ലോ.... മാറിയെ........"😲😲 ന്ന് പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി അവനെ തള്ളി പിടഞ്ഞു കൊണ്ടോടി തന്റെ റൂമിൽ കയറി കതകടച്ച് അതിലേക്കായി ചേർന്ന് നിന്ന് കിതച്ചു...... എന്നാൽ ശിവയുടെ ഓട്ടത്തിൽ പുഞ്ചിരിയോടെ നിന്ന ഡെവി നെഞ്ചിൽ കൈവെച്ച് അവിടെയുള്ള ചാരുകസേരയിലേക്കായിരുന്നു...... ന്റെ പെണ്ണെ...... Uff..... ഇങ്ങനെയൊക്കെ ചെയ്ത് കൊല്ലാ കൊല ചെയ്യാതെടി..... ന്ന് പറഞ്ഞ് പുഞ്ചിരിയോടെ ശിവയുടെ അധരങ്ങൾ പതിഞ്ഞ തന്റെ ചുണ്ടിലായി വിരലിനാൽ തഴുകി പതിയെ മിഴികളടച്ചു......... *******************

"വീണേ.... അല്ലു.... നൈനു.....ദെ ഇതെല്ലാം കൊണ്ട് പോയി പുറത്തെ തിണ്ണയിൽ വെച്ചേക്ക്..... നാളെ തെളിയിക്കാനുള്ളതാ...." ന്ന് പറഞ് കഴുകി വൃത്തിയാക്കിയ ചിരാതുകളെല്ലാം തിണ്ണയിൽ നിരത്തി വെക്കാനേൽപ്പിച് ശിവ എണ്ണയും തിരിയും ചെറു പെട്ടിയിലായെടുത് വെച് തന്റെ റൂമിലെ തട്ടിലായി കൊണ്ട് വെചു...... തിരികെ വന്ന് കറന്നു വെച്ച പാല് കൊണ്ട് കൊടുക്കാൻ രാഘു ചേട്ടനെ ഏൽപ്പിച്ച ശിവ അവളുടെ അപ്പയുടെ റൂമിലേക്ക് പോയി.....അവിടെയുള്ള ഷെൽഫ് തുറന്ന് മടക്കി വെച്ച തുണികളെല്ലാം എടുത്തു നോക്കി.... "ഇത് മതിയാകും..... കഴിഞ്ഞ ദീപാവലിക് മേടിച്ചതാ....പിന്നിയിട്ടൊന്നും ഇല്ല.... വീണയ്ക്കുള്ള ഡ്രസ്സ്ടുക്കാനുള്ള പണമുണ്ട്....." ന്നൊക്കെ ആലോചിച് ഡ്രസ്സ്‌ തിരികെ വെക്കവേ....അങ്ങോട്ടായ് വന്ന എബി പരുങ്ങലോടെ....ഇളിച്ചു കൊണ്ട്..... "അളിയോ......."😁😌 ന്ന് നിഷ്കളങ്ക ഭാവത്തിൽ നീട്ടി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കിയ ശിവ....എബിയെ കണ്ട് അത്‌ പോലെ തിരിഞ്ഞു നിന്നു.... കർത്താവെ പണി പാളിയോ.... ന്ന് ആത്മിച് അവൾക്കടുത്തേക്കായി ചെന്ന് കൊണ്ട്...... "ശിവ...." ന്ന് വിളിച്ചതും.... അവള് മൈൻഡ് ചെയ്യാതെ തിരിഞ്ഞു ബെഡ് വിരിക്കവേ..... എബി പുറകെ ചെന്ന്...... "ശിവൂട്ട......" 🤨...... "അത്‌ പിന്നെ സോറി...."😁 ന്ന് പറഞ്ഞതിന് പുറകെ...... "എന്നാൽ ഞാനും സോറി....." ന്ന് പറഞ് ഫ്രഡി ഇളിച്ചോണ്ട് വന്നതും..... എബി പല്ല് കടിച്ചു കൊണ്ട് പതിയെ..... "നിന്നെ ഇപ്പൊ എന്നാത്തിനാ കെട്ടിയെടുത്തെ....."😬😬

"ഞാനും സോറി ചോദിക്കാൻ....." "ആദ്യം വന്നത് ഞാനാ.... അപ്പൊ ഉണ്ണ്യേട്ടൻ ഫസ്റ്റ്....നീ സെക്കന്റ്‌ അടിച്ചാൽ മതി.....മാറോടോ അങ്ങോട്ട്....." ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ടതും..... ഡാ..... 😡 ന്ന് കലിപ്പ് ആയതും..... ഇളിച്ചോണ്ട് എബി.... "ഒന്നൂല്ലേലും നിന്റെ അനിയൻ അല്ലെ..... ഇങ്ങനെ ഒക്കെ നോക്കി പേടിപ്പിക്കാവോ..... ഗൊച്ചു ഗള്ളൻ.... നമുക്ക് ഒരുമിച്ച് മപ്പാo....." ന്ന് പറഞ്ഞു ശിവയിലേക്ക് തിരിഞ് "ശിവ......" ന്ന് വിളിച്ചതും മാറിൽ കൈ പിണച്ചു കെട്ടിയ ശിവ അവരോടായി..... "നിന്ന് പരുങ്ങണ്ട..... സോറി ഒക്കെ പരിഗണിക്കാം...." "ഓഹ്.... അല്ലേലും എനിക്ക് അറിയാമായിരുന്നു ശിവൂട്ടി ക്ഷമിക്കുമെന്ന്....."😁 "അയ്യാ....ക്ഷമ ഒക്കെ ഞാൻ പറയുന്നത് കേട്ടാൽ മാത്രം.....".. "🙄🙄......" "മിഴിച്ചു നിക്കാതെ ഏട്ടൻമാര് പോയിട്ട് റാങ്ങോലിക്ക് വേണ്ടിയുള്ള കളറും പിന്നേ പൂക്കളും കൊണ്ട് വരണം........" "പൂക്കൾ എന്നാത്തിനാ....."🙄 "വീട് അലങ്കരിക്കാൻ.....കൊണ്ട് വന്നാൽ പൊര......അതെല്ലാം നിങ്ങൾ തന്നെ ചെയ്യും വേണം......" "ഈ വീട് മുഴുവനോ......" 🙄.... "നോക്ക് ശിവൂട്ട..... നിനക്ക് വൈകി കിട്ടിയ ഒരു ബ്രോ ആണ് ഞാൻ...... അത്‌ നീ മനസിലാക്കണം......ഇങ്ങനെ ഭാരിച്ച പണിയൊന്നും ന്നെ കൊണ്ട് ചെയ്യിക്കരുത്...."

ന്ന് പറഞ്ഞ ഫ്രഡിയെ നോക്കി മനസ്സിൽ...... ഓഹ് നിഷ്കളങ്കതയുടെ നിറകുടമേ..... വേഷം മാറി വന്ന എന്നെ കലിപ്പ് കാട്ടി പണിയെടുപ്പിച്ചവനാ നീ.... പക അത്‌ വീട്ടാനുള്ളതാണ് മോനെ...... ന്ന് മനസ്സിൽ തിങ്കി നന്നായൊന്ന് ഇളിച്ച് കൊണ്ട്....... "ഒരൊഴിവും വേണ്ട.....വീട് മുഴുവൻ ഡെക്കറേറ്റ് ചെയ്തേ പറ്റു...... പറ്റില്ലേൽ പറഞ്ഞോ..... ഞാൻ അൽഫിപ്പയോട് പറഞ്ഞോളാം......" "അതിന് എന്നാത്തിനാ നീ അപ്പനെ വലിചിഴക്കുന്നെ...... നോക്ക് ശിവൂട്ട......ആസ് എ ഡോക്ടർ എന്ന നിലയിൽ എനിക്ക് ഓപ്പറേഷൻ അല്ലാതെ ഡെക്കറേഷനിൽ വല്ല്യ പിടിയില്ല.....എന്നാലും ന്റെ പെങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്റെ കഴിവ് പുറതേടുക്കാം......" ന്ന് പറഞ്ഞത് കേട്ട് എബി പുച്ഛത്തോടെ...... "അല്ലാണ്ട് അപ്പനെ പേടിച്ചല്ല......"🤭😏 "നാറി........"😬😬 "എബിയേട്ടായി സ്വീറ്സ് ഉണ്ടാക്കാൻ കൂടെ ഹെല്പ് ചെയ്യണം....." "സ്വീറ്സ്.....അത്‌ ഞാനേറ്റു....."😁 "ഉണ്ടക്കാനാണ് കഴിക്കാനല്ല....അതിലെങ്ങാൻ കയ്യിട്ടു വാരിയാൽ ആ കൈ ഞാനങൊടിക്കും......" "ഓഹ് ഡാർക്ക്‌......."🙄 "അപ്പൊ മക്കള് പറഞ്ഞത് പോലെ ചെയ്യാൻ നോക്ക് മ്മ്....." ന്ന് പറഞ്ഞതും...... സമ്മതം പോലെ തലയാട്ടി പിന്തിരിഞ്ഞു പോകുന്നതും നോക്കി ശിവ പുഞ്ചിരിചു....... അങ്ങോട്ട് വന്ന അല്ലു ശിവയെ ഹാളിലേക് വിളിച്ചതും അവളോടൊപ്പം അങ്ങോട്ട് ചെന്നു......അവിടെയായി എല്ലാവരും കൂടിയിരിക്കുന്നുണ്ടായിരുന്നു....കൂടാതെ അടുത്തുള്ള ടേബിളിൽ ഒത്തിരി കവറുകളും ഉണ്ടായിരുന്നു.....

അങ്ങോട്ട് കടന്ന് ചെല്ലവേ ഒന്നും മനസ്സിലാകാതിരുന്ന ശിവ എല്ലാവരെയും കാര്യമെന്തെന്ന രീതിയിൽ നോക്കിയതും അലീനമ്മ "ദെ കണ്ടില്ലേ വല്യമ്മച്ചി ശിവ മോള് മിഴ്ച്ച നിൽക്കണെ......" "ലീനമ്മെ എന്താ ഇതൊക്കെ......" "നാളെയല്ലെ ദീപാവാലി... ഇത്തവണത്തെ ദീപാവലിക്കുള്ള ഡ്രസ്സ്‌ മുഴുവൻ നിന്റെ അൽഫിപ്പായുടെ വകയാ..... എല്ലാവർക്കും ഉണ്ട്......" ന്ന് പറയവേ നിറകണ്ണുകളോടെ അൽഫിപ്പയെ നോക്കിയ ശിവയുടെ അടുക്കലായി ഒരു കവറുമായി വന്ന് അവളുടെ കയ്യിലായി നൽകി കൊണ്ട്.... "ന്റെ മോൾക്.... ആൾഫിപ്പയുടെ വകയാ സ്വീകരിക്കില്ലേ......" "യെന്തിനാ അൽഫിപ്പാ ഇതെല്ലാം...." ന്ന് വിതുമ്പലോടെ പറയവേ ശിവയെ തന്നിലേക്ക് ചേർത്ത് പിടിച്ച ആൽഫ്രഡ്‌..... "ന്റെ ലച്ചുവിന്റെ മോളെന്നു പറഞ്ഞാൽ ന്റെയും കൂടെയല്ലേ.... ന്റെ മകൾ തന്നെയാ.... അല്ലെന്ന് പറയാൻ കഴിയൊ നിനക്ക്....ആൾഫിപ്പാടെ മോളല്ലേ.... മ്മ്.." ന്ന് പറഞ്ഞു കവിളിൽ കൈ ചേർക്കവേ വിതുമ്പി കൊണ്ട് ആണെന്നുള്ള രീതിയിൽ തല കുലുക്കവേ വല്യമ്മച്ചി..... "ആ ഇനി ന്റെ കൊച്ചിനെ കരയിക്കാതെടോ...... ബാക്കിയുള്ളവർക്കുള്ള ഡ്രസ്സ്‌ കൂടെ എടുത്ത് കൊടുക്ക് പെൻപിള്ളേരെ......"

ന്ന് പറയവേ അമ്മച്ചിമാരെല്ലാം ഒരുത്തർക്കുള്ള ഡ്രസ്സ്‌ കവർ എടുത്ത് കൊടുത്തു....... അവരവർക്ക് കിട്ടിയ ഡ്രസ്സുമായി എല്ലാവരും പിരിയവേ..... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ശിവയുടെ മിഴികൾ അടുത്തുള്ള ഡെവിയിലേക്ക് പതിഞ്ഞു...... ഒരു നിമിഷം രാത്രി താൻ ചെയ്ത പ്രവർത്തി ഓർക്കവേ ശിവ മിഴികൾ മാറ്റവെ മാറിൽ കൈകൾ പിണച്ച് കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്നവന്റെ കയ്യിലായി പിണഞ്ഞു കിടക്കുന്ന രുദ്രാക്ഷം കണ്ടെതും....തനിക്ക് നിറവേറ്റാൻ ഇനിയൊരു കടമ്പ കൂടെയുണ്ടെന്ന് അവളുടെ മനസ്സിലേക്ക് കടന്നു വന്നു..... പതിയെ ചുവടുകൾവെച്ച് അവനിലേക്കടുക്കവേ അതുവരെ അവളിലേക്ക് നോട്ടമെയ്ത ഡെവി.... ചുറ്റുമൊന്നു നോക്കി പകപ്പോടെ നിവർന്നുനിന്നു..... നടന്നടുത്ത ശിവ ഡെവിക്കരികിലേക്ക് ചേർന്നു നിന്നതും പകപ്പോടെ ചുറ്റും നോക്കിക്കൊണ്ട്..... "ശിവ......" ന്ന് വിളിച്ചതും.....അവന്റെ കൈയ്യിൽ തന്റെ കൈ ചേർത്തതും കണ്ണും തള്ളി നിന്ന ഡെവിയെ കുസൃതിയാലെ നോക്കി...... "എന്തിനാടോ അസുര വിറയ്ക്കണേ....."🤭 എന്ന് ചോദിച്ചു ഊറി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ കെട്ടുപിണഞ്ഞുകിടക്കുന്ന രുദ്രാക്ഷം അഴിച്ചെടുത്തു..... "

വല്ലാണ്ട് വിയർക്കല്ലേ ഞാൻ വന്നത് ഇന്തിനു വേണ്ടിയാ......." ന്ന് പറഞ്ഞ് അവളുടെ കയ്യിലെ രുദ്രാക്ഷം ഉയർത്തി കാണിച്ചു കൊണ്ട് ചിരിയാലെ പിന്തിരിഞ്ഞു നടന്നതും..... ഡെവി ശ്വാസം വലിച്ചു വിട്ട്... മനസിൽ..... റൗഡി..... ഇന്നലെത്തെ പെണ്ണിന്റെ ഒരൊറ്റ പ്രവർത്തി കൊണ്ട് ആകെ കണ്ട്രോൾ വിട്ടതാ.... ഇനിയും പെണ്ണിന്റെ സാമീപ്യത്തിൽ കൈ വിട്ട് പോയി വല്ല കന്നം തിരിവും ചെയ്ത് വീട്ടുകാരുടെ മുന്നിൽ നാറുമെന്ന് കരുതി...... ന്ന് മനസ്സിൽ മൊഴിഞ്ഞു ശിവയെ നോക്കി..... ആ രുദ്രാക്ഷവുമായി നടന്ന് ശിവ എല്ലാവർക്കും മുന്നിലായി നിന്നുകൊണ്ട്...... "നി.... നിക്കൊരു കാര്യം പറയാനുണ്ട്......" ന്ന് പറഞ്ഞതും അതുവരെ സംസാരത്തിൽ ഏർപ്പെട്ടവരുടെ ശ്രദ്ധ അവളിലേക്ക് നീണ്ടു...... തന്റെ കയ്യിലെ രുദ്രാക്ഷം പൊതിഞ്ഞു പിടിച്ചുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി...... "എല്ലാം കലങ്ങി തെളിഞ് എല്ലാവരും ഒത്തിരി സന്തോഷത്തിലാണെന്നറിയാം......പക്ഷേ പൂർണമായി ഇതിൽ പങ്കുചേരാൻ ഇനിയും നിക്ക് തീർക്കേണ്ട ഒരു കാര്യമുണ്ട്..... ജീവൻ വെടിയും മുന്നേ അപ്പ എന്നെ ഏൽപ്പിചൊരു കാര്യം.....അതിന് അവകാശപ്പെട്ട കൈകളിലേൽപ്പിക്കാൻ......ഈ ഒരു നിമിഷം അതിന് ഏറ്റവും അനുയോജ്യം ആണെന്ന് തോന്നുന്നു...... നാളെ ദീപാവലി ആണ്.... സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷിക്കണം...... ഇനി ഒരു കരട് പോലും ആരുടെ മനസ്സിലും അവശേഷിക്കാൻ പാടില്ല.....

എനിക്ക് ചെയ്തുതീർക്കേണ്ട ഈ ഒരു കാര്യം കൂടി ഞാൻ ആ അവകാശപ്പെട്ട ആളുടെ കയ്യിലേക്ക് ഏൽപ്പിച്ചു കഴിഞ്ഞാൽ എന്റെ കടമ തീർന്നു......." ന്ന് പറഞ്ഞതും ആർക്കും ഒന്നും മനസ്സിലാകാതെ വന്നതും ആൽഫ്രഡ്...... "മോള് എന്നതാ പറയുന്നെന്നു ഞങ്ങൾക്ക് മനസ്സിലായില്ല......." ന്നുള്ള ചോദ്യത്തിന് അവരെ എല്ലാവരെയും നോക്കി അവൾ പിന്തിരിഞ്ഞു നടന്നു തന്റെ അച്ഛന്റെ റൂമിലേക്ക് കയറി..... അവിടെയുള്ള കട്ടിലിൽ വിരിച്ച വിരിപ്പ് മടക്കി വെചു..... അവളുടെ മിഴികൾ ആ കട്ടിലിനു നടുവിലുള്ള ചെറിയ താക്കോൽ ദ്വാരത്തിലായി പതിഞ്ഞു...... ദീർഘമായി നിശ്വസിച്ചു കൊണ്ട് അവളുടെ കയ്യിലെ രുദ്രാക്ഷം ഇരു ഭാഗങ്ങളായി വേർപ്പെടുത്തി..... അതിനകത്ത് നിന്നായി യി തെളിഞ്ഞുവന്ന കി താക്കോൽ ദ്വാരത്തിലൂടെ കടത്തി തിരിച്ചു...... പതിയെ അവിടെ വലിക്കവേ കട്ടിലിന്റെ നടു ഭാഗം ഒരു ബോക്സ് വലുപത്തിലുള്ള അറ പോലെ തുറന്ന് വന്നു.....ചതുരാകൃതിയിലുള്ള ഒരു പെട്ടി അവൾ അതിൽ നിന്നും പുറത്തെടുത്തു....... അതെടുത്തു കൊണ്ട് ആ അറ അടച്ചത് സാധാരണ പോലെയാക്കി അവൾ മുറി വിട്ടിറങ്ങി.....കയ്യിലായി പൊതിഞ്ഞു പിടിച്ച് ആ പെട്ടിയുമായി എല്ലാവരെയും ലക്ഷ്യമാക്കി നടന്നു.......

ശിവയുടെ വരവിൽ അവളുടെ കയ്യിലായുള്ള പെട്ടിയിൽ ആൽഫ്രെഡിന്റെ മിഴികൾ ഉടക്കിയതും ആളുടെ മിഴികൾ സംശയത്താൽ ചുളിഞ്ഞു......... ആ പെട്ടി നെഞ്ചോട് ചേർത്തു കൊണ്ട് അവർക്കരികിലായി വന്നു നിന്ന ശിവ സംസാരിച്ചുതുടങ്ങി...... "ഈ ഒരു വസ്തു കൂടെ നിങ്ങളിലേൽപ്പിക്കുന്നതോടെ എന്റെ കർത്തവ്യം തീർന്നു.....ഇതിൽ എന്താണെന്നൊന്നും നിക്കറിയില്ല....ഇതിന് അവകാശപ്പെട്ടവരുടെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു കൊണ്ട് മാത്രമാണ് ന്റെ കയ്യിൽ അപ്പ തന്നത്.....വർഷങ്ങൾക്കു മുന്നേ എന്നെ ഏൽപ്പിച്ച കാര്യം ഈ ഒരു നിമിഷമാണ് നിക്ക് സാധ്യമാക്കാൻ കഴിഞ്ഞത്....... ഇതേൽപ്പിക്കാനുള്ള അവകാശം അപ്പ പറഞ്ഞത് അമ്മയുടെ അൽഫിചായനാണെനാണ്.....ഈ നിമിഷം ഞാൻ ഇത് ഈ കൈകളിൽ ഏൽപ്പിക്കുവാണ്........" ന്ന് പറഞ്ഞ് അവൾ ആ പെട്ടിയെടുത്ത് ആൽഫറെഡിന്റെ കൈകളിലേക്കായി വെച്ചു...... ഒരു നിമിഷം ആ പെട്ടിയിലേക്ക് സൂക്ഷിച്ചുനോക്കിയ ആൽഫ്രഡിന്റെ മിഴികൾ വിടർന്നു..... വർഷങ്ങൾക്ക് മുൻപ് തന്നെ അപ്പച്ചനേൽപ്പിച്ച നിധി.....അതിനെ അവകാശപ്പെട്ടവരുടെ കൈകളിലേക്ക് എത്തിക്കാൻ തന്നെ ഏൽപ്പിച്ചതായിരുന്നു.....

അത് സാധിക്കാതിരുന്നതിന്റെ കുറ്റബോധം ഇത്രയും വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നു..... കാലം അത് പരിഹരിക്കാനുള്ള അവസരം വീണ്ടും തന്നിരിക്കുന്നു...... ന്ന് ഓർക്കവേ നിറഞ്ഞ മിഴിയാൽ ശിവയെ നോക്കിയതും അവൾ പുഞ്ചിരിച്ചു...... എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിയോടെ ആൽഫ്രെഡ്..... "അമ്മച്ചി....ഇത് ആ പെട്ടിയാണ്..... അപ്പച്ചൻ എന്നെ ഏൽപ്പിച് എന്റെ കൈകളിൽ നിന്നും നഷ്ടമായത്...... ഇതു വീണ്ടും എന്റെ കൈകളിൽ എത്തിയിരിക്കുന്നു..... ഇനിയും അപ്പന്റെ ആഗ്രഹം നിറവേറ്റാൻ ഞാൻ വൈകിക്കൂടാ........" ന്ന് പറഞ്ഞതും ആൽഫറെഡിന്റെ അമ്മച്ചി.... "അതിലെന്നാണെന്ന് നോക്ക് മോനെ......." ന്ന് പറഞ്ഞതും അവിടെയുള്ള ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് പതിയെ ആ ബോക്സ് തുറന്നു...... അതിലായി ചുവന്ന നാട് കൊണ്ട് കെട്ടിവെച്ച പേപ്പർ ചുരുളുണ്ടായിരുന്നു......അതിനടുത്തായി ഒരു പുസ്തകവും.....ആ പുസ്തകവും ചുവന്ന നാടയാൽ ബന്ധിപ്പിച്ചിരുന്നു...... ആ പുസ്തകത്തിലെ പുറംചട്ടയിലായി പതിപ്പിച് വെച്ച ചിത്രത്തിലായി ആൽഫറെഡിന്റെ വിരലുകൾ തഴുകി......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story