പ്രണയശ്രാവണാസുരം: ഭാഗം 73

pranayashravanasuram

എഴുത്തുകാരി: അമീന

ആ പുസ്തകത്തിലെ പുറംചട്ടയിലായി പതിപ്പിച് വെച്ച ചിത്രത്തിലായി ആൽഫറെഡിന്റെ വിരലുകൾ തഴുകി....... പുഞ്ചിരിയോടെ തോളോടുതോൾ ചേർന്ന് നിൽക്കുന്ന മൂന്ന് ചെറുപ്പക്കാർ അടങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ...... അതിലേക്കായി ഉറ്റു നോക്കവേ ഇരുവശങ്ങളിലായി നിൽക്കുന്ന ചെറുപ്പക്കാരിൽ ഒരുവൻ തൊമ്മൻ കുരിശിങ്കൽ ആയ ആൽഫറെഡിന്റെ അപ്പനാണെന്നും മറ്റൊരാൾ ചാക്കോ കളത്തി പറമ്ബനാണെന്നും അവര് തിരിച്ചറിഞ്ഞു..... നടുവിലായി പുഞ്ചിരിയോടെ നിൽക്കുന്ന ആ ചെറുപ്പക്കാരൻ തങ്ങളുടെ അപ്പന്റെ അടുത്ത സുഹൃത്ത് ജേക്കബ് മാളിയേക്കൽ ആണെന്ന് മനസിലാക്കി....... ആ പുസ്തകത്തിൽ എന്താണെന്ന് അറിയാനായി എല്ലാവരുടെയും മിഴികൾ അൽഫ്രഡിലായി പതിഞ്ഞു...... എല്ലാവരെയും നോക്കി പതിയെ ആ പുസ്തകത്തിന്റെ പുറംചട്ട മറിച്ചു....... ആ പുസ്തകത്താളുകളിലൂടെ അദ്ദേഹത്തിന്റെ മിഴികൾ ഓടിനടന്നു......

ഏറെ നേരത്തെ മൗന വായനയ്ക്ക് ശേഷം അദ്ദേഹം മിഴികളുയർത്തി......തന്നെ ഉറ്റു നോക്കുന്നവരെ കണ്ട് ആൽഫ്രഡ്‌ സകരിയായോടായി...... "സകരി.... തരക..... ഒരിടം വരെ പോകണം.....ഈ നിമിഷം തന്നെ.... വൈകിക്കൂടാ......" ന്നു പറഞ്ഞ് ഇരിപ്പിടത്തിൽ നിന്നും എണീറ്റതും വല്യമ്മച്ചി.... "അൽഫി.... എന്നതാടാ അതിൽ.... നിങ്ങൾ ഇതെങ്ങോട്ട് പോകുന്ന കാര്യമാ പറയുന്നെ......." "അതമ്മച്ചി....കാര്യങ്ങളെല്ലാം ഞങ്ങൾ വന്നതിന് ശേഷം പറയാം....... ഇപ്പൊ അതിനുള്ള സമയം ഇല്ല...... പെട്ടന്ന് വരും......ആഘോഷം തുടങ്ങുമ്പോഴേക്കും ഞങൾ ഇവിടെയുണ്ടാകും......" ന്ന് പറഞ്ഞതും ഡെവി..... "എനാൽ പിന്നെ ഞങ്ങളൂടെ വരാം......" "വേണ്ട ഇവിടെ നിങ്ങടെ ആവശ്യമുണ്ടാകും ഞങ്ങൾ പെട്ടെന്ന് തന്നെ വരും....." ന്ന് പറഞ്ഞു കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ വണ്ടിയുമെടുത്ത് അവർ മൂന്ന് പേരും തിരിച്ചു....... അല്പസമയം മൗനത്തിലായി നിന്നതിനുശേഷം വല്യമ്മച്ചി......

"ഇനി ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ ആഘോഷത്തിന് വേണ്ട ഒരുക്കങ്ങൾ നോക്കിയേക്ക് പിള്ളേരെ.....എല്ലാവരും അതിനുള്ളത് ചെയ്തേക്ക്......." ന്ന് വല്യമ്മച്ചി പറഞ്ഞതും എല്ലാവരും ഉത്സാഹത്തോടെ ജോയിലേക്കായി നീങ്ങി....... ഫ്രഡിയെയും എബിയേയും രഗോലിക്ക് വേണ്ട കളറും പൂക്കളും മേടിക്കാൻ ശിവ പറഞ്ഞു വിട്ടതും ഫോണിലും മുഖം പൂഴ്ത്തിയിരുന്ന ഡെവിയെയും അവര് വലിച്ചോണ്ട് പോയി....... അമ്മച്ചിമാർ ഉച്ചയ്ക്കുള്ള ഫുഡ്‌ തയ്യാറാക്കുന്നതിൽ മുഴുകിയപ്പോൾ പെൺ പടകൾ വീടും പരിസരവും വൃത്തിയാക്കൽ ആരംമ്പിച്ചു...... നടുത്തളത്തിലായി വെള്ളം ഒഴുക്കി കഴുകി റാങ്ങോലിയിടാൻ സജ്ജമാക്കി...... ശിവയും വീണയും പൂജാമുറി വൃത്തിയാക്കി പൂജയ്ക്ക് വേണ്ടതെല്ലാം ഒരുക്കി വെച്ചു......വിളക്കുകൾ കഴുകി തുടച്ചു വെച്ചു....... അപ്പോഴേക്കും പറഞ്ഞ സാധനങ്ങകുമായി എബിയും ഫ്രഡിയും ഡെവിയും വന്നതും..... കയ്യോടെ പൂക്കൾ അലങ്കരിക്കാൻ അവരെ ഏൽപ്പിച്ചു........

വീണയെയും അല്ലുവിനെയും നൈനയെയും കൂട്ടി കുലപ്പടവ് വൃത്തിയാക്കി വരും വഴിയാണ് അഭിയും അച്ഛനും അമ്മയും കൂടെ വരുന്നത് കണ്ടത്...... അവരെ കണ്ട് പുഞ്ചിരിയോടെ ശിവ അവർക്കരികിലേക്കായി ഓടി........ അവരെയും വിളിച്ചകത്തേക്ക് കയറി അമ്മച്ചിമാർക്ക് അവരെ പരിചയപ്പെടുത്തി..... അല്പസമയം സംസാരിച്ചതിനുശേഷം അഭിയുടെ അമ്മ.... "എന്നാൽ ഞാൻ അങ്ങ് വീട്ടിലോട്ട് ചെല്ലട്ടെ..... വലിയ ആഘോഷം ഒന്നുമില്ലെങ്കിലും അവിടെയും പൂജ മുടക്കാറില്ല......." ന്ന് പറഞ്ഞതും ചിറ്റ പുഞ്ചിരിയോടെ...... "എന്നാൽ പിന്നെ പൂജ കഴിഞ്ഞിട്ട് ഇങ്ങോട്ട് ഇറങ്ങിയേക്കണം......" ന്ന് പറഞ്ഞതിനു സമ്മതം മൂളി കൊണ്ട് അഭിയുടെ അമ്മ പുറത്തോട്ടിറങ്ങി മുറ്റത്ത് നിൽക്കുന്ന അഭിയോട്......

"നി വീട്ടിലോട്ട് പോരുന്നുണ്ടോടാ....." ന്നുള്ള ചോദ്യത്തിന് ശിവയാണ് ഉത്തരം നൽകിയത്...... "അഭിയേട്ടൻ ഇല്ല ആന്റി..... ആളെകൊണ്ട് നിക്ക് കുറച്ച് പണിയുണ്ട്......" ന്ന് പറഞ്ഞു പുറകെ പോകാൻ നിന്ന അഭിയെ പിടിച്ചു വെച്ച് ചെക്കൻമാരുടെ കൂടെ ഡെക്കറേഷൻ പണിക്ക് നിർത്തി.....അത്‌ കണ്ട് ദയനീയമായി അഭി...... "ശിവ..... ഒന്നുമില്ലേലും ഒരു ഐപിഎസ് ഓഫീസറെയാണ് നീ പണി ഏൽപ്പിച്ചത് എന്ന് ഓർക്കണം......." "അയിന്......🤭.....വാചകമടിക്കാണ്ട് പോലീസ് പറഞ്ഞ പണി പെട്ടെന്ന് നോക്ക്....." ന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞതും അവിടെ ഇറയത്ത് പൂക്കൾ അലങ്കരിക്കുന്ന ഡെവിയുയുടെ മിഴികൾ കുശുമ്പോടെ തങ്ങൾക്ക് നേരെയാണെന്ന് മനസ്സിലാക്കി കുസൃതിയോടെ അവനെ നോക്കി സൈറ്റ് അടിച്ചതും..... അവളുടെ കട്ടായം കണ്ട് മിഴിച്ചു നോക്കവേ..... ശിവയുടെ മിഴികൾ നാല് പാടും ചലിപ്പിച് തിരികെ ഡെവിയെ നോക്കി ചുണ്ട് കടിച് കൂർപ്പിച്ചു ഉമ്മയാക്കിയതും....

ആ പ്രവർത്തിയിൽ വായും തുറന്ന് നിന്ന ഡെവിയെ കണ്ട് ഉള്ളിൽ ഊറി ചിരിച് തിരിഞ് പെൺ പടയ്ക്കടുത്തേക്ക് പോയി .... എന്നാൽ ശിവയുടെ പ്രവർത്തിയിൽ കിളി പോയി നിന്ന ഡെവി തലയൊന്ന് കുടഞ്..... റൗഡി..... നിനക്ക് കുറച്ച് കുറുമ്പ് കൂടുന്നുണ്ട്.....എന്റെ കയ്യിലൊന്ന് കിട്ടിക്കോട്ടേ....... ന്ന് മനസിൽ പറഞ്ഞു കൊണ്ട് ബാക്കി വർക്കിലെർപ്പെട്ടു........ ഡെവിയും ഫ്രഡ്ഡിയും അഭിയും എബിയും പൂക്കളാൽ വീടുമുഴുവൻ അലങ്കരിക്കവേ....സ്റ്റൂളിലായി കയറി നിന്ന് എബി പൂമാല തൂക്കുന്നതിനിടയിൽ അതിൽ നിന്നും ഒരു മല്ലികപ്പു പൊട്ടിച്ചെടുത്ത് കുറച്ചപ്പുറം മാറി നിന്ന് ജോലിചെയ്യുന്ന വീണയ്ക്ക് നേരെയേറിഞ്ഞു...... പൂ അവളുടെ മേലെ പതിച്ചതും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി സൈറ്റ് അടിക്കുന്ന എബിയെ കണ്ട് പെട്ടന്ന് തന്നെ അവിടെ നിന്നും വലിഞ്ഞു.....അവൾ പോകുന്നതും നോക്കി എബി......

"ഗൊച്ചു ഗള്ളി നാണം വന്നെന്ന് തോന്നുന്നു......എന്നെ അറഞ്ചം പുറഞ്ചം വീഴ്ത്തിയ നിന്നെ ഞാൻ മീട്ടൂടി വീണു മോളെ......." ന്ന് പറഞ്ഞ് മുഖം കുനിച് ഇളിയോടെ തിരികെ മുഖമുയർത്തിയതും അവന് മുന്നിലായി നിന്ന് ഇടുപ്പിൽ കൈ കുത്തി രൂക്ഷമായി നോക്കുന്ന ശിവയെ കണ്ട് പരുങ്ങി....ഇളിച്ചോണ്ട്...... "അത്‌ പിന്നെ ഞാനിവിടെ പൂവ്...... ഡെക്കറേഷൻ......"😁 ന്ന് അവിടെ പരതി കൊണ്ട് പറഞ്ഞതും.....ശിവ..... "കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട പറഞ്ഞതുപോലെയങ് ചെയ്താൽ മതി.....അല്ലേൽ വേണ്ട അതവിടെ വെച്ച് ന്റെ കൂടെ വാ......" ന്ന് പറഞ്ഞ് ശിവ മുന്നേ നടന്നതും ഇനി എന്ത് കോക്കനട്ടാണവൾ തന്നെ ഏൽപ്പിക്കാൻ പോകുന്നതെന്ന ചിന്തയോടു കൂടി ശിവയെ പിന്തുടർന്ന എബി എത്തിപ്പെട്ടത് മുറ്റത്തേക്കായിരുന്നു........

മുറ്റമെല്ലാം ഓൾറെഡി പെൺപടകൾ വൃത്തിയാക്കിയത് കൊണ്ട് തന്നെ തിണ്ണയിൽ വെച്ച റെഡ് കാർപെറ്റ് എബിയെ ഏൽപ്പിച്ചുകൊണ്ട് അത് മുറ്റത്ത് വിരിച്ചു ചേർക്കാൻ പറഞ്ഞു....... അതിനവളെ ദയനീയമായി നോക്കിയതും ഒറ്റ പിരികം പൊന്തിച്ച് എന്തേ കഴിയില്ലെയേന്നുള്ള രീതിയാലുള്ള നോട്ടത്തിൽ..... "ഇതൊക്കെയെന്ത്‌..... ഇതിലും വലുത് തന്ന് എന്റെ ബ്രോ നിന്റെ അസുരൻ എന്നെ ഒരു ബെഗാളി ആക്കിയിട്ടുണ്ട്..... അതെല്ലാം പുല്ല് പോലെ ചെയ്ത് തീർത്തവന ഈ ഞ്യാൻ......" എന്ന ഭാവത്തിൽ അവന്റെ ജോലി തുടർന്നു...... ഇതിനിടയിൽ അകത്ത് പൂ അലങ്കാരം തകൃത്തിയായി നടക്കുന്നതിനിടയിൽ മൂന്ന് പേരും കൂട്ടായിരുന്നു...... അടുക്കളയിൽ പാചകത്തിലായിരുന്ന അമ്മച്ചിമാർ ഒരു ട്രെയിൽ വെള്ളം എടുത്തു കൊണ്ട് അവർക്കായി നൽകാൻ അല്ലുവിനെ ഏൽപ്പിച്ചു..... ഹാളിലും നടുത്തളത്തിലും പുറത്തും എല്ലാം പൂക്കളാൽ ഡെക്കറേഷൻ പുരോഗമിച്ചു കൊണ്ടിരുന്നു.....

പുറത് എബിക്ക് വെള്ളം കൊണ്ട് കൊടുത്ത് ഹാളിലായി ഡെക്കറേറ്റ് ചെയ്ത് കൊണ്ടിരുന്ന ഡേവിക്കും ഫ്രഡിക്കും കൊടുത് അടുക്കളയിലേക്ക് തിരിയവേ..... ഫ്രഡി..... "അല്ലു..... വെള്ളം നടുത്തളത്തിലേക്കും കൊണ്ട് കൊടുക്ക്...... ന്ന് പറഞ്ഞതും അവൾ അതുമായി അവിടെ ഇനി ആരാണെന്നുള്ള രീതിയിൽ അങ്ങോട്ട് വെച്ച് പിടിച്ചു..... നടുത്തളത്തിലെ ചുമരിലായി വളരെ ഭംഗിയിൽ പൂമാല കൊണ്ട് പിന്തിരിഞ്ഞു നിന്ന് ജോലി ചെയ്തു കൊണ്ടിരുന്ന അഭിയുടെ അടുത്തേക്ക് ചെന്ന്...... "ഹേയ്......" ന്ന് വിളിച്ചതും ജോലിയിലേർപ്പെട്ട അഭി തിരിഞ്ഞു നോക്കി....പ്രതീക്ഷിക്കാതെ അവനെയവിടെ കണ്ട അല്ലു ഞെട്ടി കൊണ്ട്..... കർത്താവെ ഈ കുരിശായിരുന്നോ..... ന്ന് ആത്മിച്ചതും അവൻ സ്റ്റൂളിൽ നിന്നും ഇറങ്ങുന്നത് കണ്ട് അല്ലു അവിടെയുള്ള തിണ്ണയിലേക്ക് ട്രൈ വെച്ചുകൊണ്ട് വേഗത്തിൽ പിന്തിരിഞ്ഞു നടക്കുക മുൻപേ അവളുടെ കയ്യിൽ പിടി വീണിരുന്നു........

കയ്യിൽ പിടി മുറുക്കിയ പാടെ ഊക്കോടെ അഭി അവളെ തന്നിലേക്ക് വലിച്ചു ചേർത് പിടിച്ചു...... അവന്റെ പ്രവൃത്തി പകച്ചുപോയ അല്ലു ആ കൈകളിൽ നിന്നും കുതറി കൊണ്ട്....... "താനെന്ന ഈ കാണിക്കണേ....ഡോ പോലീസെ ന്നെ വിടുന്നുണ്ടോ......." "അടങ്ങി നിക്കടി... നിനക്ക് എന്താടി ഞാൻ ഒന്ന് വിളിച്ചാലാ ഫോണെടുത്താൽ......" "എന്ന...... "🙄 "ഇത്രയും ദിവസം ഞാൻ നിനക്ക് ഫോൺ ചെയ്തിട്ട് എന്തുകൊണ്ട് നീ കോൾ അറ്റൻഡ് ചെയ്തില്ല......." "അതിന് ഇയാളെപ്പോഴാ എനിക്ക് വിളിച്ചത്......"😏 ".......455..... ഈ നമ്പർ പൊന്നുമോൾക്ക് ഓർമയില്ലേ അതോ ഓർമയില്ലാത്ത പോലെ അഭിനയിക്കുന്നതൊ........" "ഓ ഇത് നിങ്ങടെ ആയിരുന്നോ......ഞാനെങ്ങനെ അറിയാത്ത നമ്പറിൽ നിന്ന് വിളിച്ചാലൊന്നും എടുക്കാറില്ല......."😏 "പിന്നെ എന്തിനാണാവോ മോൾ ആദ്യം വിളിച്ചപ്പോൾ എടുത്തത് എന്റെ ശബ്ദം കേട്ടതിനുശേഷമല്ലെടി എടുക്കാതിരുന്നത്....." " ആണേൽ കണക്കായിപ്പോയി.....

മനപ്പൂർവ്വം തന്നെയാ എടുക്കാതിരുന്നത്.......അല്ലേ താൻ വിളിക്കുമ്പോഴൊക്കെ എടുക്കണമെന്ന് എന്നാ ഇത്ര നിർബന്ധം......"😏 ന്ന് പറഞ്ഞ് അവനെ നോക്കി പുചിച്ചതും........ "ഡി അച്ചായതി.....നീയെന്ന അഹങ്കാരി ഭാവിയിൽ എന്റെ കുട്ടികളുടെ അമ്മയായി പോയി അല്ലേൽ എടുത്തിട്ട് അലക്കി യേനെ......" "അതൊക്കെ ബുദ്ധിമുട്ട് ആവില്ലേ വായിനോക്കി പോലീസെ.....ഇയാള് മാത്രം തീരുമാനിച്ചാൽ മതിയോ കുട്ടികളുടെ അമ്മ ഞാനാണെന്ന്......."😬 ന്ന് പറഞ്ഞു അവനിൽ നിന്നും പിടഞ്ഞു മാറിയതും...... "അത്‌ ഞാൻ എപ്പഴേ തീരുമാനിച്ചു കഴിഞ്ഞു മോളെ..... നി എന്റെ മാത്രം പ്രോപ്പർട്ടിയ..... അതു ഉറപ്പിക്കാൻ ഓൾറെഡി ഞാനൊരു സീൽ തന്നിരുന്നു.....എന്നോട് ഉടക്കാൻ വന്ന് വീണ്ടും വീണ്ടും എന്നെ കൊണ്ട് സീൽ വെപ്പിക്കരുത്......." ന്ന് പറഞ്ഞു ചുണ്ട് കടിച്ചു വിട്ടതും.....

അവനെ പല്ല് കടിച് മനസിൽ തെറി വിളിച് വെട്ടിത്തിരിഞ്ഞു പോയി..... ഡി അച്ചായതി പെണ്ണെ.....പ്രാകി കൊല്ലുവാണെന്ന് അറിയാം....എന്ത് ചെയ്യാനാ ഞാൻ നിന്നേം കൊണ്ടെ പോകൂ....... ന്ന് മനസ്സിൽ മൊഴിഞ് പുഞ്ചിരിയോടെ അവൻ ബാക്കിയുള്ള പണിയിലേർപ്പെട്ടു....... ഒരുവിധത്തിൽ മുറ്റത്ത് വിരിച് കഴിഞ് എബി തിണ്ണയിൽ ആയി ഇരുന്ന് നെറ്റിയിൽ പടർന്ന വിയർപ്പ് തുള്ളികൾ വടിച്ചെടുത് കൊണ്ട്..... കർത്താവെ....ഇത് ശരിയാവത്തില്ല....ആദ്യം ഡെവിയുടെ അടിമക്കണ്ണായിരുന്നു ഇപ്പോൾ ശിവയുടെയും.......ജോലിയെടുത്തു തീരാൻ ഇനിയും എന്റെ ജീവിതം ബാക്കി...... ഈയിടയായി ഞാൻ നല്ല മെലിഞൊന്നൊരു തോന്നൽ......കാര്യമായിട്ടുള്ള തീറ്റ നടക്കുന്നില്ല......ഇനി കൂടുതൽ അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്യേണ്ടിയിരിക്കുന്നു ന്ന് ആത്മികവേയാണ് ശിവ അങ്ങോട്ട് വന്ന് സ്വീറ്റ്സ് തയ്യാറാക്കുന്നതിന് സഹായിക്കാൻ എബിയെയും വിളിച്ചു കൊണ്ടു പോയത്......

സ്വീറ്റ്സ് എന്ന് കേട്ടതും അതുവരെ ക്ഷീണിച്ചു കൊണ്ടിരുന്ന എബി ചാടിയെണീറ്റ് അവൾക്ക് പിറകെ വിട്ടു....... "അല്ല പെങ്ങളെ എന്തൊക്കെ സ്വീറ്സ ഉണ്ടാക്കുന്നത്......." "ബേസൻ ബർഫി....ജിലേബി....ഗുലാബ് ജാം.....രസഗുള......കോക്കനട്ട് ബർഫി....ലഡ്ഡു......ഫ്രൂട്ട് കാസ്റ്റർഡ്‌.....മൈസൂർ പാക്ക്......പേട....." എന്ന നീണ്ട ലിസ്റ്റ് പറഞ്ഞത് കേട്ട എബി വായ് തുറന്നു നിന്നുപോയി...... കർത്താവേ ഇതുമുഴുവൻ ഞാനിന്ന് തിന്ന് തീർക്കും......കാമോൺട്ര....എബി....... ന്ന് സ്വയം മോട്ടിവേറ്റ് ചെയ്ത് അവൾക്ക് പുറകെ പോയി...... മൂന്ന് നാല് തട്ടിലായി തയ്യാറാക്കാനുള്ള കൂട്ടുമായി അവർ ഹാളിൽ ആയി വന്നിരുന്നു......ഹാളിൽ നടുക്കായി അവ വെച്ചുകൊണ്ട് പെൺപടകളെല്ലാം അതിനു ചുറ്റും ഇരുന്നു..... കൂട്ടത്തിൽ എബിയോട് ഇരിക്കാൻ പറഞ്ഞതും അവൻ വീണയ്‌ക്കരികിലായി ഇരിക്കാൻ നിന്നതും ശിവയുടെ രൂക്ഷമായ നോട്ടത്തിൽ തിരിഞ്ഞു കൊണ്ട് ശിവയുടെ അടുത്തായിരുന്നു.....എന്നിട്ട് പതിയെ...

. "ജീവിക്കാൻ സമ്മതിക്കരുത്......" 😬😬 ന്ന് പല്ലു കടിച്ചതും.....എന്നെക്കൊണ്ട് ഇത്രയൊക്കെ കഴിയൂ എന്ന ഭാവത്തോടെ അവനെ നോക്കി നന്നായിട്ട് ഇളിച്ചു കൊടുത്തു....... ഓരോ മിഠായിയും ഉണ്ടാക്കേണ്ടവിധം അവർക്കല്ലാം പറഞ്ഞു കൊടുത്തു കൊണ്ട് അവർ അതിലേക്കായി തുടങ്ങി...... ഓരോ സ്വീറ്റ്‌സായി ഉണ്ടാക്കി വെക്കുമ്പോഴും അതിൽ ഓരോന്ന് എബിയുടെ വായിലേക്കു പോകുന്നുണ്ടായിരുന്നു.....ശിവയുടെ നോട്ടത്തിൽ അവൻ നിഷ്ക്കളങ്കമായ ഭാവത്തോടെ..... "എനിക്ക് വിശന്നിട്ടല്ലേ......"😌 ന്ന് പറഞ്ഞുകൊണ്ട് വീണ്ടും ശിവ ചെയ്യുന്നത് പോലെ സ്വീറ്റ്സ് ഉണ്ടാക്കൽ പുരോഗമിച്ചു കൊണ്ടിരുന്നു......... അലങ്കാരപ്പണികൾ എല്ലാം കഴിഞ്ഞതുo ചെക്കന്മാർ അവരുണ്ടാക്കുന്ന സ്വീറ്റ്സ് നോക്കിക്കൊണ്ട് അവിടെയിരുന്നു...... ഒരു വിധത്തിൽ സ്വീറ്റ് എല്ലാം തയ്യാറാക്കി കഴിഞ്ഞതും അതിനുമുകളിൽ ഒരു തൂവാല കൊണ്ട് മറച്ചു വെച്ച് അവയെല്ലാം എടുത് അടുക്കളയിൽ കൊണ്ട് വെച്ചു.....

അപ്പോഴേക്കും അമ്മച്ചിമാർ ഭക്ഷണം എടുത്തു വെച്ചതും അവരെല്ലാവരും ഭക്ഷണം കഴിച്ചു ബാക്കിയുള്ള ജോലിയിലേർപ്പെട്ടു....... വൈകുന്നേരം വരാമെന്ന് പറഞ്ഞ് അഭി വീട്ടിലേക്ക് പോയി.....പോകുന്ന പോക്കിൽ അല്ലുവിനെ നോക്കി സൈറ്റടിക്കാനും മറന്നില്ല.....അതിന് അവളുടെ വായിൽ നിന്നും കൊഞ്ഞനം കുത്തുന്നത് കണ്ട് നിർവൃതിയടഞാണവൻ പോയത്...... ഇതിനിടയിൽ ശിവ വീണയേയും കൂട്ടി അമ്പലത്തിലേക്ക് പോയി....... അമ്പലത്തിനു പുറത്ത് തെളിയിക്കേണ്ട മണ്ചിരാതെല്ലാം ആ ഗ്രാമത്തിലെ പെൺകുട്ടികളോടൊപ്പം കൂടി കുളത്തിൽ നിന്നും കഴുകി വൃത്തിയാക്കി വെച്ചു...... അമ്പലത്തിനകത്തും പുറത്തും പടവുകളിളുമെല്ലാമായി ചിരാതുകൾ എണ്ണയൊഴിച്ച് തിരി വെച്ചു.... പൂജക്ക് ശേഷം ഓരോ തിരികളായി പ്രകാശിപ്പിക്കുവാൻ എളുപ്പത്തിനു വേണ്ടി അവർ അതെല്ലാം സജ്ജീകരിച്ചു കൊണ്ട് വീട്ടിലേക്ക് മടങ്ങി......

. വൈകുന്നേരത്തോടെ വീട്ടിലെത്തിയതും മനക്കൽ നിന്നും വന്ന രാഘു ചേട്ടന്റെ കയ്യിൽ പാൽ കൊടുത്ത് വിട്ടു....... ഇതിനിടയിൽ രാവിലെ പോയ അപ്പന്മാർ തിരിച്ചുവന്നതും പോയ കാര്യത്തെ കുറിച് ചോദിച്ചെങ്കിലും....ആഘോഷങ്ങളെല്ലാം ഒതുങ്ങിയിട്ട് പറയാമെന്ന് പറഞ്ഞു...... സന്ധ്യയോടടുക്കവേ ചിറ്റ എല്ലാവരെയും കുളിച് വന്നൊരുങ്ങാൻ പറഞ്ഞുവിട്ടതും.....ശിവ എബി കൊണ്ടുവന്ന കവറിൽ നിന്നും രംഗോലിക്ക് ആവശ്യമായ കളറുകൾ എടുത്തു വീടിനു മുൻപിലായി രംഗോലി വരയ്ക്കാൻ തുടങ്ങി...... ആൺപകടകളെല്ലാം കുളത്തിൽ നിന്നും കുളിച്ചു വന്നതിന് പുറമേ പെൺപടകൾ അങ്ങോട്ടുപോയി...... അതിനിടെ ശിവ നടുത്തളത്തിലേക്ക് പോയി അവിടെയും രംഗോലി വളരെ ഭംഗിയായി വരച്ചു തീർത്തു...... പൂജാമുറിയിൽ പൂജയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും രാവിലെതന്നെ ചെയ്തുവെച്ചതുകൊണ്ട് ആ ഭാഗത്തേക്ക് ശ്രദ്ധിക്കേണ്ട ആവശ്യം വന്നിരുന്നില്ല......

എല്ലാവരും കുളിച്ചു വന്നതും അവരെയെല്ലാം ഒരുങ്ങാൻ പറഞ്ഞു വിട്ട് ശിവ കുളിക്കാൻ വേണ്ടി ഡ്രസ്സും എടുത് കുളപടവിലേക്ക് പോയി...... കുളിച്ചു കഴിഞ്ഞു തിരികെ വീട്ടിലേക്ക് വന്നപ്പോഴേക്കും എല്ലാവരും ഒരുങ്ങി കഴിഞ്ഞിരുന്നു....... അല്ലുവും നൈനയും സ്‌ർട്ടും ടോപ്പും ആയിരുന്നു.... അതിന് യോചിച്ച വളകളും അണിഞ്ഞൊരുങ്ങി......വീണ റോസ് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ദാവണി ഉടുത്തു മുടി മേടഞ്ഞു മുല്ല ചൂടി കൈ നിറയെ വളകളും...... വീണ റോസ് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ദാവണി ഉടുത്തു മുടി മേടഞ്ഞു മുല്ല ചൂടി കൈ നിറയെ വളകളും...... മൂന്ന് ചെക്കന്മാരും അടാർ ലുക്കിൽ വന്ന് നിന്നു..... ഡെവിയെ കണ്ട് ശിവയുടെ മിഴികൾ ഒന്ന് തിളങ്ങി.....വൈറ്റ് ഫന്റ്റിലേക്ക് മെറൂൺ കളർ കുർത്തിയും കയ്യിൽ സിൽവർ ചെയിൻ ആൻഡ് ത്രെഡ്..... മുടിയും താടിയും ഷേപ്പിൽ ഒതുക്കി വെച്ചിരുന്നു......കുർത്തി ആ ശരീരത്തിലേക്ക് കൂടുതൽ ചേർന്ന് ആളുടെ ദൃഢമായ പേശികൾ കൂടുതൽ തെളിഞ്ഞു നിന്നു......

അതിന് മാറ്റുകൂട്ടുവാൻ കഴുത്തിലായി പിണഞ്ഞു കിടക്കുന്ന കുരിശ് മാലയും...... പൂജയ്ക്കുള്ള സമയമടുക്കാറായി എന്ന് പറഞ് ചിറ്റ വന്നതും ശിവ പെട്ടെന്ന് തന്നെ അവനിൽ നിന്നും മിഴികൾ അടർത്തി മുകളിലേക്ക് പോയി.....ആൽഫിച്ചൻ സമ്മാനിച്ച കവറിൽ നിന്നും അവൾ അവൾ ക്കായുള്ള ഡ്രസ്സ് എടുത്തു ധരിച്ചു...... വൈറ്റ് ആൻഡ് മെറൂൺ നിറത്തിലുള്ള ഒരു ദാവണിയായിരുന്നു......വൃത്തിയായി ദാവണിയുടുത് ഇടുപ്പൊളമുള്ള മുടി വിടർത്തിയിട്ട കുളി പിന്നിലിട്ട് മുടിക്ക് ചുറ്റുമായി മുറ്റത്തെ പടർന്നു പന്തലിച്ച മുല്ലയിൽ നിന്നും പറിച്ചെടുത്ത മുല്ലപ്പൂവും ചൂടി.....കൈനിറയെ വളകളും ഇട്ട്.....ദേവിയെ പോലെ ഒരുങ്ങി...... കൈനിറയെ വളകളും ഇട്ട്.....ദേവിയെ പോലെ ഒരുങ്ങി...... പൂജ തുടങ്ങാനായതും എല്ലാവരും അവൾക്കായി കാത്തുനിന്നു......

ഒരിക്കൽ കൂടെ ചിറ്റ വിളിച്ചു ഓർമ്മിപ്പിച്ചതും..... ശിവ പെട്ടെന്ന് തന്നെ റൂമിൽ നിന്നും സ്റ്റെയർ ഇറങ്ങി നടുത്തളം വഴി ഹാളിലേക്കായി വരുന്നത് കണ്ട് എല്ലാവരും അവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.....ഡെവിയുടെ മിഴികൾ ശിവയിൽ ലയിച്ചു കൊണ്ട് അവളിൽ നിന്നും മിഴികൾ പിൻവലിക്കാൻ കഴിയാതെ നോക്കി നിന്നു....... ചിറ്റ പറഞ്ഞതു പ്രകാരം ശിവ പൂജാമുറി തുറന്ന് അകത്തേക്ക് പ്രവേശിച്ചു അവൾക്ക് പുറകെയായി ശിവയ്ക്കിരുവശങ്ങളിലുമായി വീണയും ചിറ്റയും വന്ന് നിന്നു....... ബാക്കിയെല്ലാവരും പൂജാമുറിക്ക് പുറത്തായി നിരന്നു........ എല്ലാ വർഷത്തെ പോലെയും ശിവ തന്നെയായിരുന്നു പൂജ തുടങ്ങിയത്....... പൂജ ചെയ്യേണ്ട ക്രമത്തിനനുസരിച്ച് ശിവ ഓരോ കാര്യങ്ങളും ചിട്ടയോടുകൂടി ചെയ്തു ...... താലത്തിൽ വിളിക് വെച്ചവൾ തിരി തെളിയിച്ചു......അതും എടുത്തു കൊണ്ട് ലക്ഷ്മി ദേവീക് മുന്നിൽ നിന്ന് അവൾ മിഴികളടച്ചു.....

മൗനം നിറഞ്ഞ അന്തരീക്ഷത്തെ ഭംഗം വരുത്തിക്കൊണ്ട് ശിവയുടെ സ്വരമാധുര്യം അവിടമാകെ ഒഴുകിയിറങ്ങി...... 🎶ജയ് ഗണേഷ് ജയ് ഗണേഷ് ജയ് ഗണേഷ് ദേവ ജയ് ഗണേഷ് ജയ് ഗണേഷ് ജയ് ഗണേഷ് ദേവ മാതാ ജാകി പാർവതി പീത മഹാദേവ (x2) ജയ് ഗണേഷ് ജയ് ഗണേഷ് ജയ് ഗണേഷ് ദേവ (x2) മാതാ ജാകി പാർവതി പീത മഹാദേവ (x2) ജയ് ഗണേഷ് ജയ് ഗണേഷ് ജയ് ഗണേഷ് ദേവ 🎶 ദേവിക്ക് മുന്നിൽ ആരതി ഉഴിഞ്ഞു കൊണ്ട്.....ശിവയുടെ പ്രാർത്ഥനയോടെ പൂജ മുന്നോട്ടുപോയി.......ശിവയുടെ സ്വരമാധുര്യത്തിലേവരും ലയിച്ചു നിന്നു..... പ്രാർത്ഥന കഴിഞ്ഞതും അവൾ താലം അവിടെവച്ച് മിഴികൾ അടച്ചു അല്പസമയം മിഴികൾ അടച്ചു..... മിഴികൾ തുറന്ന് അടുത്തുള്ള മറ്റൊരു താലം കയ്യിലെടുത്ത് ചിറ്റയ്ക്കും വീണക്കും അതിൽ നിന്നും മിഠായി എടുത്തു വായിൽ വച്ച് കൊണ്ട് ദീപാവലി ആശംസിച്ചു....... പൂജാമുറിക്ക് പുറത്തു നിന്നവരെല്ലാം ചെറുപുഞ്ചിരിയോടെ അതെല്ലാം വീക്ഷിച്ചു.....

പൂജാ മുറിയിൽ നിന്നും ഇറങ്ങിയ ശിവ എല്ലാവർക്കും സ്വീറ്റ്സ് നൽകി.....ദീപാവലി ആശംസിച്ചു....എബിക്ക് മിട്ടായി നൽകിയപ്പോൾ അതിൽ നിന്നും എക്സ്ട്ര രണ്ടെണ്ണം കൂടിയവൻ കൈക്കലാക്കി വെളുക്കനെ ചിരിച്ചു കാണിച്ചു..... ബാക്കിയുള്ളവയുമായി രാഘു ചേട്ടനെ അടുത്തുള്ള വീടുകളിലേക്ക് കൊണ്ടു കൊടുക്കാൻ ഏൽപ്പിച്ചു....... പിന്നിട് ഒരിക്കൽക്കൂടെ ദേവിക്ക് നേരെ തിരിഞ്ഞു കൊണ്ട് കൈകൂപ്പി പ്രാർത്ഥിച്ചു...... പൂജാമുറിയിലെ വിളക്ക് തെളിയിച്ചുകൊണ്ട് തുടങ്ങിയ ദീപാവലി അവിവിടെയുള്ള ഓരോ ദീപങ്ങളിലും ചിരാതുകളിലേക്കും ദീപം പകർന്നു നൽകി....... ഹാളിലും നടുത്തളത്തിലും രങ്ങോലിക്ക് ചുറ്റും എല്ലാഭാഗത്തും സജ്ജീകരിച്ചു വെച ചിരാതുകളിൽ പ്രകാശം തെളിയിച്ചു...... അപ്പൻമാരും അമ്മച്ചിമാരും അവരുടെ പ്രവർത്തി നോക്കി ചെറുപുഞ്ചിരിയോടെ നിന്നു.....അങ്ങോട്ടയി അഭിയും അച്ഛനും അമ്മയും കടന്നുവന്നു........

പുറത്തെ തിണ്ണയിലും വെച്ച മൺചിരാതുകളിൽ പെൺപടകളെല്ലാം വിളക്ക് തെളിയിച്ചു....... ആ വീട് മുഴുവൻ പ്രകാശവലയം തീർത്തു......തിണ്ണയിലെ ഓരോ ചിരാതുകളും അവർ തെളിയിച്ചു കൊണ്ടിരുന്നു.....ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അവരെല്ലാം തിണ്ണയിലിടം പിടിച്ചു..... ഇരു ചിരാതുകളിൽ പ്രകാശം തെളിയിച് വീണയ്ക്ക് നൽകി ശിവ അവളുടെ കയ്യിലായും ചിരാതുകൾ ഒതുക്കി..... അത് കണ്ടതും ചിറ്റയ്ക്ക് കാര്യം മനസ്സിലായതും അവർ ഒരു പുഞ്ചിരിയോടെ ശിവയെ നോക്കി..... തെളിയിച്ച ചിരാതുമായി ശിവ ചെറു ഗാനം മൂളി കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു........ 🎶ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം തം തനനം തനാനന തം തനനം..(2)🎶 ഗാനത്തിനനുസരിച്ച് ചുവടുവെച് ശിവയ്ക്കൊപ്പം വീണയും പങ്കുചേർന്നു...... ഒരേ താളത്തോടെ ആ രണ്ടു സഹോദരങ്ങളും ചുവടുവെച്ചു......

അവരുടെ നൃത്തത്തിൽ ലയിച്ചുകൊണ്ട് അവരുടെ പ്രണയവും മിഴി ചിമ്മാൻ പോലും മറന്ന് നോക്കി നിന്നു....... പുഞ്ചിരിയോടെ ഒരേ താളത്തിലാടി കൊണ്ട് അവർ കയ്യിലെ ചിരാത് തിണ്ണയിലേക്ക് വെച്ച് അല്ലുവിനെയും നയ്നയുടെയും കയ്യിൽ പിടിച്ചു കൊണ്ട് അവർക്ക് അടുത്തേക്ക് കൊണ്ടുവന്നു.... 🎶ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം🎶 ന്ന ഗാനം മൂളിക്കൊണ്ട് നാല് പേരും ചുവടുകൾ വച്ചു....... അത്യധികം സന്തോഷത്തോടെ ആ പെൺമക്കൾ നിറഞ്ഞാടവേ.....തന്റെ പെണ്ണിലായി ലയിച്ചു നിന്ന ഡെവിയുടെ മിഴികൾ അവളുടെ ചലനങ്ങൾ ഒപ്പിയെടുക്കവേ ഒരുവേള അവന്റെ മിഴികൾ ശിവയുടെ ഇടുപ്പിലായി പതിഞ്ഞതും ഞെട്ടലോടെ അവൻ പിടഞ്ഞെണീറ്റു....... വീണയ്ക്കും അല്ലുവിനും നൈനയുടെയും കൂടെ പുഞ്ചിരിയാൽ തകർത്താടിയ ശിവയുടെ ദാവണി തുമ്പ് തന്റെ അരയിൽ നിന്നായി തെന്നി നീങ്ങിയത് പോലും അവൾ അറിഞ്ഞിരുന്നില്ല......

എന്നാൽ ഡെവിയുടെ മിഴികൾ താൻ ആഗ്രഹിച്ചതെന്തോ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു...... തെന്നി നീങ്ങിയ ദാവണിക്കിടയിലൂടെ തെളിഞ്ഞു വന്ന അവളുടെ അണിവയറിൽ പിണഞ്ഞു കിടക്കുന്ന താൻ സമ്മാനിച്ച അരഞ്ഞാണവും.....അതിനു മാറ്റുകൂട്ടാനെന്നപോലെ അവളുടെ നാഭി ചുഴിയിലായ് പതിഞ്ഞു കിടക്കുന്ന സ്റ്റഡിലായി ഡെവിയുടെ മിഴികൾ പതിഞ്ഞതും അവൻ കണ്ണുകൾ പിൻവലിക്കാൻ കഴിയാതെ നിന്ന് പോയി....... മിഴി ചിമ്മാതെയുള്ള അവന്റെ നോട്ടത്തിന് ഭംഗം വന്നത് ഫ്രെഡ്ഡി അവനെ തട്ടി വിളിച്ചപ്പോഴായിരുന്നു...... ഞെട്ടലോടെ ചുറ്റുപാടും നോക്കിയതും അവിടെ ആരുമുണ്ടായിരുന്നില്ല..... "എന്നതാടാ ഡെവി നീ ഇവിടെ കിളി പോയ പോലെ നിൽക്കുന്നത്......." ന്ന് ചോദ്യത്തിന് ഡേവി ചുറ്റുപാടും നോക്കി കൊണ്ട്...... "ഇവിടെ ഉള്ളവരൊക്കെ എവിടെ......" "നിയിത് ഏത് ലോകത്ത.....അവരൊക്കെ അകത്തേക്ക് പോയി ഭക്ഷണത്തിനുള്ള കാര്യങ്ങൾ നോക്കാൻ......." "ശിവ........" "അവൾ അവളുമാരെയും കൂട്ടി കുളക്കടവിലേക്ക് പോയിട്ടുണ്ട്......." അതിനിടയിൽ എബി ഒരു പ്ലേറ്റിൽ നിറയെ സ്വീറ്റ്സ്മടുത്തു മുകളിലേക്ക് പോയി.....

അവന് പുറകെ ഫ്രഡി അഭിയേയും ഡെവിയെയും വിളിച്ചു മുകളിലേക്ക് പോയെങ്കിൽ......അപ്പോഴും നിന്നിടത്തു നിന്നൊന്ന് ചലിക്കാതെ ഡെവി തന്റെ കണ്മുന്നിൽ കണ്ട കാഴ്ചയുടെ ഓർമയിലായിരുന്നു....... ചുറ്റും ഒന്ന് നോക്കി അവന്റെ കാൽപ്പാദം കുളക്കടവിലേക്ക് സഞ്ചരിച്ചു...... കുളപ്പടവിൽ എത്തി വാതിൽക്കൽ നിന്നായി അകത്തേക്ക് നോക്കിയപ്പോൾ അവിടെ പെൺപടകൾ നിൽക്കുന്നുണ്ടായിരുന്നു...... അവിടെ താഴെയുള്ള പടുവിലായി ഇരുന്നു കൊണ്ട് ശിവ താമരയുടെ രൂപത്തിലുള്ള മൺചിരാതിൽ വിളക്ക് തെളിയിച്ച് കുളത്തിലേക്ക് ഓരോന്നായി ഒഴുക്കിവിട്ടു....,. നയനയും അല്ലുവും വീണയും ബാക്കിയുള്ള ചിരാതുകൾ കുളത്തിലേക്കുള്ള പടവുകൾക്കരികിലൂടെ തെളിയിച്ചു അവിടെമാകെ പ്രകാശവലയം തീർത്തു....... "ശിവേച്ചി കഴിഞ്ഞില്ലേ......." ന്നുള വീണയുടെ ചോദ്യത്തിന്...... "ഇത് രണ്ടു മൂന്നെണ്ണം കൂടെയുണ്ട് ഇതു കൂടെ തെളിയിച്ചിട്ട് വന്നേക്കാം നിങ്ങൾ വീട്ടിലേക്ക് നടന്നോളൂ......."

ന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് വിട്ടുകൊണ്ട് ബാക്കിയുള്ള ചിരാതിലേക്കായി തീ തെളിയിച്ചു കൊണ്ട് അവൾ പതിയെ കുളത്തിലേക്ക് ഒഴുക്കിവിട്ടു...... ഓരോ പ്രകാശവലയം തീർത്ത ചിരാതും ആ കുളത്തിലെ വെള്ളത്തിലെ ഓളങ്ങളിൽ തട്ടി നീങ്ങി അങ്ങിങ്ങായി പ്രകാശം തെളിയിച്ചു...... വിടർന്നു നിൽക്കുന്ന തന്റെ നീലാമ്പലിന്ന് ചുറ്റും ആ പ്രകാശം വലയം തീർത് ആ ഒരു കുളപ്പടവിനെ പ്രത്യേക ഭംഗി ആ തിരിനാളങ്ങളാൽ നൽകിയിരുന്നു...... "ഹോ അത്‌ തീർന്നു........." ന്ന് പറഞ്ഞ് പിന്തിരിഞ ശിവ തന്റെ തൊട്ടു പുറകിൽ നിൽക്കുന്ന ഡെവിയെ കണ്ട് നെഞ്ചിലായി കൈവെച്ചു കൊണ്ട്..... "ഓഹ് പേടിപ്പിച്ചു കളഞ്ഞല്ലോ അസുര......" ന്ന് പറഞ്ഞു ചിരിയോടെ പിൻതിരിഞ്ഞു കുളത്തിലെ വെള്ളത്തിൽ തന്റെ കൈകൾ ഒന്ന് കഴുകി എണീറ്റു തിരിഞ്ഞ് പടവുകൾ കയറവേ..... അവളുടെ കയ്യിലായി ഡെവിയുടെ കൈത്തലം പതിഞ്ഞിരുന്നു......

കാര്യമറിയാതെ തിരിഞ്ഞു നോക്കവേ അടുത്ത നിമിഷം ഡെവിയുടെ കൈ അവളുടെ ദാവണി ശാളിലായ് പിടിമുറുക്കി അത് ഊക്കോടെ മുഴുവനായി വലിച്ചെടുത്തു..... അവന്റെ ആ പ്രവർത്തിയിൽ പകച്ചുപോയ ശിവ......മാറിൽ കൈ പിണച് കൊണ്ട് ചെറുതായി ഉയർന്ന ശബ്ദത്തിൽ വിറയലോടെ...... "ഇച്ചായ........" ന്ന് വിളിച്ചു മിഴികൾ ഉയർത്തി നോക്കിയതും...... അവന്റെ മിഴികൾ പതിഞ്ഞിടം നോക്കിയതും ശിവ തറഞ്ഞു നിന്ന് പോയി....... തന്റെ നാഭിച്ചുഴി പിടിപ്പിച്ച സ്റ്റഡിലേക്കായിരുന്നു അവന്റെ മിഴികൾ...... എന്ത് ആരിൽനിന്നും ഒളിപ്പിച്ചോ അത് അവന് മുന്നിലായ് അനാവൃതമായിരിക്കുന്നു എന്ന സത്യം മനസ്സിലാക്കിയതും.... ശിവ പിടച്ചിലോടെ ഒരു കയ്യാൽ മാറിൽ പിണച് വെച് മറു കൈയ്യാൽ തന്റെ അരിയിലൂടെ ചുറ്റിപ്പിടിച് പിന്തിരിഞ് നിന്നു....... "ശിവ........" ന്നുള്ള അവന്റെ പതിഞ്ഞ സ്വരം അവളിൽ വിറയൽ തീർത്തതും....ഉയർന്ന് വരുന്ന ഹൃദയമിടിപ്പോടെ മറുത്തൊരു വാക്ക് പോലും മൂളാതെ അവൾ വേഗത്തിൽ കുള പടവുകൾ കയറി മറപ്പുരയിലേക്കായി പോകാൻ ശ്രമിക്കവേ...... ഡെവിയുടെ കൈകൾ മറയ്പുരയിലേക്ക് കടക്കും മുന്നേ ശിവയിലായി മുറുകി അവളെ ചുറ്റി പിടിച ചുമരോട് ചേർത്ത് വെച്ച് അവളിലേക്കായ് ചേർന്നു നിന്നു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story