പ്രണയശ്രാവണാസുരം: ഭാഗം 75

pranayashravanasuram

എഴുത്തുകാരി: അമീന

പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അലറി വിളിക്കാനൊരുങ്ങിയ വീണയുടെ വാ കയ്യാൽ മൂടിയ എബി അവളെ മതിലോട് ചേർത്തു നിർത്തിയ പാടെ അവളിലേക്കായ് ചേർന്നുനിന്നു......... വാ മൂടിയ ആളെ കണ്ട് വീണ കണ്ണും മിഴിച്ചു നോക്കിയതും എബി..... "പോന്ന് കൊച്ചെ....ഒച്ചയെടുക്കരുത്.....ജസ്റ്റ്‌ ഒന്ന് കണ്ടേച്ചും പൊക്കോളാം....." ന്ന് പറഞ്ഞു വാ മൂടിയ കൈ പതിയെ എടുത്ത്‌ വെളുക്കെ ചിരിച്ചതും......വീണ ചുറ്റുമൊന്ന് നോക്കി കൊണ്ട് വിറയലോടെ..... "അയ്യോ.... സാ...സാറെന്താ ഇവിടെ....." "ഓഹ് ഇവക്കടെ ഒരു സാർ..... ഡി കൊച്ചെ നിന്നോട് ഞാനെന്ന വിളിക്കണവന്ന പറഞ്ഞേക്കുന്നെ......"😬😬 ന്ന് ചെറുതായൊന്ന് കലിപ്പ് ആയാതും വീണ ഞെട്ടലോടെ..... "അ.... അത്‌... എബി.... എബിച്ചായൻ......" അപ്പോ കൊച്ചിന് പേടിയൊക്കെയുണ്ട്.....😁

ന്ന് ആത്മിച്....മുഖത്‌ ഗൗരവം വാരി പുരട്ടി കൊണ്ട്..... "ഇനിയും എന്നെകൊണ്ട് കൂടുതൽ പറയിക്കാൻ ഇടവരുത്തരുത്..... ഇനിയങ്ങോട്ട് എബിച്ചായാന്ന് വിളിച്ചോണം..... ഇനി എങ്ങാണ്ട് സാറെന്നെങ്ങാൻ നിന്റെ വായീന്ന് വീണാൽ....." ന്ന് പറഞ്ഞു രൂക്ഷമായി നോക്കിയതും വീണ സമ്മതമേന്നോണം തലയനക്കിയതും.... എബി..... "ബൈ ദി ബൈ എന്റെ കൊച് പേടിച്ചു പോയോ..... പറയും പോലെ ഇന്നെന്റെ കൊചങ്ങ് സുന്ദരി ആയെക്കുന്നല്ലോ.....കടിച്ചു തിന്നട്ടെ......." 😁 "എന്ത്....."😲..... "അയ്യോ കണ്ണൊന്നും തള്ളണ്ട.... ഞാൻ ഉദ്ദേശിച്ചത് "കിടു" ആയിട്ടുണ്ടെന്ന......" 😌.... ന്ന് പറഞ്ഞു റൊമാന്റിക് ആയിട്ട്..... "വീണു......."😌 ന്ന് വിളിച്ച സമയം കുറച്ചപ്പുറമായി എന്തോ വീഴുന്ന ശബ്ദം കേട്ട് വീണ എബിയോടായി..... "ശരിയാ വീണു....ഞാനും കേട്ട്.... നിക്ക് തോന്നണേ അതപ്പറത്തെ തെങ്ങീന്ന് ഉണക്ക തേങ്ങ വീണന്ന......" ന്ന് അപ്പുറത്തേക്ക് ഏന്തി വലിഞ്ഞു നോക്കിയ വീണയെ കണ്ട് മിഴിച്ചു നിന്ന എബി പല്ല് കടിച്.......

ആരും വീണതല്ല ന്റെ കൊച്ചെ....😬നിന്നെ വിളിച്ചതാ.....എന്തെ ഇഷ്ടായില്ല😌....ഡോണ്ട് യൂ ലൈക്‌.....😁....ലൈക് ന്ന് പറഞ്ഞപ്പഴാ ശ്യേ മറ്റേറീന്ന് വഴി തെറ്റി..... പറഞ്ഞു വന്നത്...... ഈ വീണു കൊച്ചിന് എബിൻ തരകൻ കളത്തി പറമ്പന്റെ കെട്ടിയോൾ ആവാൻ സമ്മതമാണോ......"😌 "അത്‌......" "സമ്മതവല്ലേലും ഇത് ഫിസ്ക്...ശ്യേ ഫിക്സ്.....എനിക്ക് നിന്നെ വേണം......ബൈ ദി ബൈ കെട്ടൊക്കെ തീരുമാനിച്ച സ്ഥിതിക്ക് കുട്ടിയെത്ര വേണം....."😌 "എന്ത്....."😲... "അ.....അത്‌ പിന്നെ....കുട്ടിക് ഇനി സ്വീറ്റ്സ് വേണോന്ന്...ഒരു ലഡ്ഡു ആയാലോ....."😁 ന്ന് പറഞ്ഞു.... മനസിൽ ലഡ്ഡു പൊട്ടിയ കണക്ക് വെളുക്കനെ ചിരിച് മനസ്സിൽ..... പുല്ല്....നാവിനെ പിടിച്ചാൽ കിട്ടുന്നില്ലല്ലോ കർത്താവെ....ഇപ്പോ ആകെ കയ്യീന്ന് പോയേനെ.....😬 "എബിച്ചായൻ എന്താ അലോയ്ക്കണേ....." ന്നുള്ള വീണയുടെ ചോദ്യത്തിൽ ആത്മയിൽ നിന്നും വെളിയിൽ വന്ന എബി.......

"ഏയ്യ്....ഞാൻ നമ്മടെ കെട്ടൊക്കെ അലോയ്‌ച് അലോയ്‌ച് അത് വഴി ഫസ്റ്റ് നൈറ്റിൽ എത്തിയതാ......" ന്ന് നാണത്തോടെ പറഞ്ഞതും വീണ.... "ദേവി രാഘു മാമ......" ന്ന് പറഞ് പെട്ടന്ന് എബിയെ വലിച്ചു തന്നിലേക്കായി ചേർത്ത് മതിലിനു ഒരുഭാഗത്തേക്കായ് ചേർന്ന് പതിഞ്ഞു നിന്നു...... "എബിചായ മിണ്ടല്ലേ......രാഘു മാമ ഇങ്ങോട്ട വരണേ......" ന്ന് പറഞ്ഞു എബിയിലേക്കായ് ചേർന്ന് നിന്നതും അവളുടെ പ്രവർത്തിയിൽ വിറച്ചു പോയ എബി...... കർത്താവെ... ഈ പെണ്ണിതെന്ന ചെയ്യുന്നേ..... അല്ലേലെ കെട്ടുറപ്പിച്ചേ പിന്നെ മനസ് പോലും എന്റെ കൈയിലല്ലാത്ത രീതിയിൽ പിടിവിട്ട് പോയേക്കുവാ.....ഫസ്റ്റ് നൈറ്റും സ്വപ്നം കണ്ട് നടക്കുന്ന എന്നെക്കൊണ്ട് ഇവള് കടുംകൈ ചെയ്യിക്കും...... ന്ന് ആത്മിച് വീണയെ നോക്കിയതും തന്റെ നെഞ്ചിലേക്കായി പതുങ്ങി നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ട്...... "വീണു....... " ന്ന് പതിയെ വിളിച്ചതും......അതൊന്നും കെട്ടു പോലുമില്ലാതെ പേടിയോടെ.....

"അയ്യോ രാഘു മാമ ഇപ്പൊ ഇങ്ങട് വന്ന് നമ്മളെ കണ്ടാലോ....ദേവി നിക്ക് പേടിയാവണു....... " ന്ന് പറഞ്ഞു അവനിലേക്കായി ഒരിക്കൽ കൂടെ പറ്റിച്ചേരവേ ഉയർന്ന ഹൃദയമിടിപ്പോടെ നിന്ന എബിയുടെ നെഞ്ചിലായി വീണയുടെ മാറിടം അമർന്നതും ആദ്യമേ കയ്യാല പുറത്തിരുന്ന തേങ്ങ കണക്ക് ഇപ്പൊ വീഴണോ അതൊ നാളെ വീഴാണോയെന്ന കണക്ക് നിന്ന എബി ആ ഒരൊറ്റ ടച്ചിൽ ദേഹത്തൂടെ പാസ്‌ ചെയ്ത കറന്റിൽ ചെക്കൻ ശ്വാസം ആഞ്ഞു വലിച് മിഴികൾ ഇറുകെ അടച്ച്..... വിറയലോടെ...... "വീ..... വീണു.....ഡോണ്ടൂ ടാ... ഡോണ്ട്....." ന്ന് പറയവേ അതിന് തടസമേകി വീണ പെട്ടെന്ന് എബിയുടെ വാ കയ്യാൽ മൂടി കൊണ്ട്...... "ശ്.....മിണ്ടല്ലേ ഇച്ചായ......" ന്ന് പറഞ് കാൽ വിരലിനാൽ ഒന്നുയർന്ന് കൊണ്ട് എബിയുടെ ഷോൾഡറിന് മുകളിലൂടെ വഴിയിലേക്ക് മിഴികൾ പായിച്ചു...... എന്നാൽ രാഘു ചേട്ടൻ അടുത്ത വീടുകളിൽ സ്വീറ്റ് എല്ലാം നൽകി കഴിഞ് തിരികെ ശിവ ഏൽപ്പിച്ച സ്വീറ്റസിന്റെ ഒഴിഞ്ഞ തട്ടുമായി തന്റെ തഴച്ചു വളർന്ന മീശ പിരിച് കൊണ്ട് പാട്ടും പാടി ഇടവഴിയിലൂടെ മുറ്റത്തേക്കായി കടന്നുവന്നു.....

🎶തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞ്യാൻ....🎶 ന്ന് പാട്ടും പാടി സ്വയമെന്നോണം..... എനിക്കൊക്കെ പാടാനൊക്കൊണ്ടേ വിധിയുള്ളൂ....ആ പറയപ്പെട്ട നോയമ്പോന്ന് മുടക്കാൻ ഈയുള്ളവനെന്ന കുറിയൊക്കെയിട്ടയാ കുട്ടിമാളു തമ്പുരാട്ടിയെ സ്വന്തമാകുന്നെ...... വടക്കേതിലെ കുട്ടിമാളു ആളൊരു പാവമാണല്ലോ....പക്ഷെ ഈയിടെയായിട്ട് അവൾക്ക് ന്നെ കാണുമ്പ കലിപ്പിചൊരു നോട്ടമാ....ഞാൻ എന്തോ ചെയ്ത കണക്ക്.... അല്ലേ ആകെയുള്ള രണ്ട് തെങ്ങീന്ന് ആർക്കും വേണ്ടാത്ത ഒരു കൊട്ട തേങ്ങ എടുത്തെന നോക്കി പേടിപ്പിക്കുന്നെ.....😏 പക്ഷെ ഇന്ന് ന്നെ കണ്ടപ്പോ ഒരു ചിരി ചിരിചത് ഞാൻ കണ്ട്...ഗൊച്ചു ഗള്ളി ആ ഒരു ചിരിക്ക് ഇന്ന് ഞാൻ രണ്ട് സ്വീറ്സ എക്സ്ട്രാ കൊടുത്തേ......😁😌 ന്നൊക്കെ സ്വയം പറഞ്ഞു മുന്നോട്ട് പോകുന്നത് കണ്ട വീണ ആശ്വാസത്തോടെ അടക്കി വെച്ച ശ്വാസം വലിച്ചു വിട്ടതും അവളുടെ അരയിലായ് മുറുകുന്ന കൈതലത്തിന്റെ തണുപ്പാണ് അവളെ ബോധത്തിലേക്ക് കൊണ്ട് വന്നത്..... അത്രയും നേരം എബിയോട് ചേർന്നാണ് താൻ നിന്നെന്ന ബോധം വീണയിലായ് വന്നതും പിടച്ചിലോടെ അവനിൽ നിന്നടർന്ന് മാറാനൊരുങ്ങിയ ശ്രമത്തെ നിഷ്ഫലമാക്കി കൊണ്ട് എബിയുടെ കരങ്ങൾ അവളുടെ അരയിൽ ചുറ്റി വരിഞ്ഞു തന്നിലേക്കായി വലിച് ചേർത്ത് നിർത്തി.....

വീണയുടെ സാമീപ്യവും അവളിൽ നിന്നുതിരുന്ന ഗന്ധത്തിലും ലയിച്ചു പോയ എബിയുടെ നിയന്ത്രണം പാടെ നഷ്ടമായിരുന്നു.... തൽഫലമായി എബിയുടെ കരങ്ങൾ ശക്തമായി വീണയുടെ അരയിലായി മുറുകെ പിടിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്കായ് മുഖം ചേർത്ത് വെച്ചു.... അവന്റെ ചുടുനിശ്വാസം തന്റെ കഴുത്തിലായി പതിഞ്ഞതും വിറച്ചു പോയ വീണ അവനെ തന്നിൽ നിന്നും തള്ളി മാറ്റാൻ ശ്രമിക്കവേ.....അടുത്തനിമിഷം അവന്റെ അധരം അവളുടെ കഴുത്തിലായി പതിഞ്ഞു....... അവന്റെ ആ പ്രവൃത്തിയിൽ വിരലിനാൽ ഉയർന്ന് നിന്ന് വീണയുടെ കാലുകൾ ഇടറി പുറകിലേക്കായ് വേച് പോയി ചുമരിലായ് പതിഞ്ഞു നിന്നു.....അപ്പോഴും അവളിലെ പിടിവിടാതെ എബിയും അവളിലേക്കായ് ചേർന്നു....... "എ..... എബി....ച്ചാ...." ന്ന് തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക്കെടുക്കാൻ ശ്രമിക്കും മുന്നേ.....അത്യധികം ആഗ്രഹത്തോടെ എബിയുടെ വിരലുകൾ അവളുടെ ഷോൾഡറിൽ നിന്നും ബ്ലൗസ് പിടിച്ചു താഴ്ത്തിയതോടൊപ്പം അവന്റെ ചുണ്ടുകളാൽ അവിടെയായി പതിച്ചു നുണഞ്ഞെടുത്തു......

ഒന്നെങ്ങി പോയ വീണയുടെ വിരലുകൾ ഒരാശ്രയമെന്നോണം അവന്റെ ഷർട്ടിലായി കൊരുത് പിടിച്ചു....... അപ്പോഴേക്കും അവന്റെ അധരങ്ങൾ അവളുടെ കഴുത്തിലായി ഓടി നടന്നു.....ചുംബനത്തിന് കൂട്ടെന്ന പോലെ എബിയുടെ വിരലുകൾ വീണയുടെ ഇടുപ്പിലൂടെ ഇഴഞ്ഞു നീങ്ങി..... അവന്റെ പ്രവർത്തിയിൽ പിടഞ്ഞു പോയ വീണ അടുത്ത നിമിഷം..... "ഇച്ചായാ......." ന്ന് വിളിച് ഊക്കോടെയവനെ തള്ളി മാറ്റി...... വീണയുടെ ആ ഒരു നീക്കത്തിൽ തന്റെ പ്രവർത്തിയുടെ ആഴം മനസ്സിലാക്കിയ എബി ഞെട്ടലോടെ വീണയെ നോക്കവേ നിറഞ്ഞൊഴുകുന്ന കണ്ണുകളാൽ വീണ തന്റെ ഷോൾഡറിൽ നിന്നൂർന്ന പോയ ഡ്രസ്സ്‌ വലിച് നേരായിട്ട് കൊണ്ട് കിതച്ചതും......വെപ്രാളത്തോടെ എബി "വീണ....." ന്ന് വിളിച്ചവൾക്കടുത്തേക്കായ് ചുവട് വെക്കവേ കയ്യാൽ തടഞ്ഞു കൊണ്ട് വീണ...... "ന്റെ അ....അടുത്തേക്ക് വരല്ലേ....ഇനിയും ന്നെ ഉമ്മ വെച്ചാല് ഞാ... ഞാൻ പറഞ്ഞു കൊടുക്കും.... ന്നെ എന്തിന ഉമ്മ വെച്ചെ.....ഞാനിപ്പോ ചീത്തയായില്ലേ......." ന്ന് പറഞ്ഞു തേങ്ങിയതും എബി മിഴിച്ചു കൊണ്ട്..... "വീണേ..... അത്‌....ഞാൻ പെട്ടന്ന്..... അതിന് നീയെന്നതൊക്കെയാ കൊച്ചെ വിളിച്ചു പറയുന്നേ......"🙄

"നി.....നിക്കറിയാം....ഉമ്മ വെച്ച കുട്ടിയുണ്ടാകും........" ന്ന് പറഞ്ഞു വീണ്ടും നിന്ന് വിതുമ്പിയതും....എബി അവളുടെ സംസാരത്തിൽ മിഴിച്ചു നിന്ന്..... പതിയെ തലയൊന്ന് കുടഞ്ഞു.... "ഡി കൊച്ചെ....എന്നെതൊക്കെയാടി നീ പറയുന്നേ....കൊച്ചുണ്ടാകുമെന്നോ...."😲🙄 ന്ന് പറഞ്ഞു നിർത്തിയതും..... "ആ നിക്കെല്ലാം അറിയാം.....ശിവച്ചിയോട് ഞാൻ പറയും ഇച്ചായനെ.... നിക്ക് പേടിയാ.... ഞാൻ പറയാൻ പോകുവാ......" ന്ന് പറഞ് കണ്ണും തുടച്ചോണ്ട് എബിയെ തള്ളി മാറ്റി ഓടി പോയതും എബി തലയിലായ് കൈ വെച്..... കർത്താവെ ഇവള്.......🙄 ന്ന് ആത്മിച് വേഗത്തിൽ അവൾക്ക് പുറകെ ഓടിയതും കുളപ്പുര വാതിൽക്കലെത്തും മുന്നേ കതക് തുറന്ന് പുറത്തിറങ്ങിയ ഡെവിക്ക് മുന്നിലായി എബി തറഞ്ഞു നിന്നു...... മുന്നിലേക്ക് ഓടിയകലുന്ന വീണയെ കണ്ട് ഡെവി എബിയെ ചൂഴ്ന്ന് നോക്കിയതും.... എബി.... കൈയബദ്ധം നാറ്റിക്കരുതെന്ന എക്സ്പ്രെഷനിട്ടതും ഡെവി കലിപ്പിൽ...... "എന്നതാടാ നാറി നിയാ കൊച്ചിനെ ചെയ്തേ......"🤨 "ഡെവിയെ ഒന്നും ചെയ്തില്ലടാ സത്യം....അതിനു മുന്നേ അവളെന്നെ തള്ളി മാറ്റിയില്ലേ......😁

ന്ന് തലയും കുനിച് പറഞ് ഇളിച്ചോണ്ട് മുഖമുയർത്തവേ ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ...... "അല്ലേ..... വല്ലാണ്ട് നോക്കി പേടിപ്പിക്കല്ലേ.....ന്നെ ചോദ്യം ചെയ്യാതെ മ്യോൻ പറ അതിനകത്തു എന്നതായിരുന്നു പരിപാടി....."😁 "കുളത്തിൽ എന്നാ... കുളിക്കാനല്ലാതെ....." 😡 "വോ.... കലിപ്പ്.... ഒഞ്ഞു പൊ മോനെ.....എന്നിട്ട് നിന്റെ ഈ നിൽപ്പ് കണ്ടിട്ട് കുളിക്കാൻ പോയ നീ കുളം കലക്കിയ പോലെ ഉണ്ടല്ലോ.... സത്യം പറയടാ നാറി ബ്രോ ന്റെ പേങ്ങൾ അവിടെ ബാക്കിയുണ്ടോ..... കർത്താവെ ന്റെ ശിവ മോള്......." ന്ന് പറഞ്ഞു കുളത്തിലേക്ക് പോകാൻ നിന്നവനെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ട്... "മോൻ ബാ.....പെങ്ങടെ കാര്യം ഞാൻ നോക്കിക്കോളാം.....നേരത്തെ കരഞ്ഞോണ്ട് ഓടിപ്പോയാവളെ ഇനി എങ്ങനെ മെരുക്കുമെന്നാലോചിക്ക്...... "കർത്താവെ പറഞ്ഞ പോലെ ഒരു നട്ട് കുറവാ അതിന്...... ഇനി ഞാൻ ഉമ്മിച് ഗർഭം ഉണ്ടാക്കീന്ന് അവിടെ പറഞ്ഞു പരത്തുവോ കർത്താവെ.....എന്റെ ചാരിത്രം......ഡെവിയെ നീ പതുക്കെ വാ അതിനെ ഒന്ന് നോക്കട്ടെ....." ന്ന് പറഞ്ഞ പാടെ എബി വാണം വിട്ട കണക് വീണ പോയ വഴിയേ മുന്നോട്ടോടി......

എബി പോയതും ഡെവി തന്റെ കുർത്തി തലവഴി ഇട്ട് കുളപ്പുരയിലേക്കായി നോക്കി ചെറു ചിരിയോടെ പിന്തിരിഞ്ഞു വീട്ടിലേക്ക് നടന്നു....... എന്നാൽ കുളപ്പടവിലായി ഇരുന്ന ശിവ അപ്പോഴും ഉയർന്ന് മിടിച്ച തന്റെ ഹൃദയമിടിപ്പിനെ വരുതിയിൽ വരുത്താനുള്ള ശ്രമമായിരുന്നു...... തന്റെ വയറിൽ നിന്നും മുഖമെടുത്ത ഡെവി ചുടു ചുംബനം അവളുടെ അധരത്തിൽ നൽകി കാതിലായി...... "ശിവ.....അയാം വെയ്റ്റിംഗ് ടു സ്വാല്ലോ (വിഴുങ്ങുക)യൂ കംപ്ലീറ്റ്ലി വിത്ത്‌ മൈ ലവ്......." ന്ന് ആർദ്രമായി പറഞ്ഞു കുർത്തിയുമെടുത് പടവുകൾ കയറി പോയതും അവന്റെ വാക്കിൽ വിറച്ചു പോയ ശിവയുടെ കവിളിൽ ചുവപ്പ് രാശി പടർന്നു....... അവന്റെ ചെറു വാക്കിന് പോലും തന്നിലെ പെണ്ണിനെ അപ്പാടെ അവന്റെ പ്രണയത്തിൽ കുരുക്കിയാടാൻ കഴിവുണ്ടെന്ന സത്യം ശിവ ഓരോ നിമിഷവും മനസിലാക്കി കൊണ്ടിരുന്നു...... അവന്റെ ഓരോ നീക്കങ്ങളും തന്നിൽ പടർത്തിയ വിറയൽ ഷമിപ്പിക്കുവാനായി അല്പസമയം കൂടെ പടവിലായിരുന്നു....... മനസൊന്ന് ശാന്തമായതും അധികം ഇവിടെ ഇരിക്കുന്നത് ശരിയല്ലെന്ന് മനസിലാക്കി പെട്ടന്ന് നനഞു കുതിർന്ന ഡ്രസ്സ്‌ മാറ്റി മരപ്പുറയിലെ അയലിൽ നിന്നൊരു ചുരിതാറെടുത്തിട്ട് പെട്ടന്ന് വീട്ടിലോട്ട് പോയി...... ********************

(അല്ലു) 🎶നീളാകാശം പീലി വിരിക്കും പച്ച തേങ്ങോല..... കരിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപ്പൂ.... കറുത്ത പശുവിൻ വെളുത്ത പാല് കുടിച്ചതിൽ പിന്നെ 🎶 പാട്ടും പാടി തന്റെ പാവാട തുമ്പുയർത്തി തുള്ളി ചാടി ഇടക്കൊന്നു വട്ടം കറങ്ങിയും മുന്നോട്ട് നടന്ന അല്ലു മുകളിലേക്കുള്ള ഗോവണി കയറി.......എതിരെ വരുന്ന ഫ്രഡി അല്ലുവിനെ കണ്ട്...... "അല്ലു....മോളെ....നീ അഭിയെ അവിടെയങ്ങാനും കണ്ടോ......" ന്നുള്ള ചോദ്യത്തിന്..... "ഞാനെങ്ങും കണ്ടില്ല ആ ശിക്കാരി ശംബുവിനെ......" "ഡി പൂത്താം കീരി അവൻ കേൾക്കണ്ട നിന്റെ ശിക്കാരി ശംഭു വിളി......" "ഓഹ് അങ്ങേര് കേട്ടാലെനിക്കെന്ന..... അങ്ങേര് ശംഭു തന്നെയാ ചക്ക ഇടുമ്പോ മുയല് കപ്പല് മയ്യത്തോ..... ഒരു പ്യോലീസ് വന്നേക്കുന്നു....ഇച്ചായൻ താഴോട്ട് പോകോ ഫുഡ്‌ കഴിക്കാൻ വിളിച്ചാർന്നു.....ഞാനേ ഈ ഡ്രസ്സ്‌ ഒന്ന് മാറട്ടെ ശീലം ഇല്ലാഞ്ഞിട്ടാണെന്ന് തോനുന്നു ഇടക്കിടക്ക് തട്ടി വീഴുന്നു......."😁 ന്ന് പറഞ്ഞു മുന്നോട്ട് നടന്നു കൊണ്ട് മനസിൽ.... ഹോ ശിവേച്ചിയൊക്കെ സമ്മധിക്കണം ആ ദവാണിയും ചുറ്റി ന്റെ അച്ചായനിട്ട് പാരയും വെച് നൈസ് ആയിട്ട് എസ്‌കേപ്പടിച്ചു അതും പിടിച്ചു എങ്ങനെ ഒടുന്നോ എന്തോ....... 🙄

ന്ന് പറഞ്ഞു മുന്നോട്ട് നടന്നു റൂമിലേക്കായി കയറി.... ഷെൽഫിൽ നിന്നും തന്റെ ജീൻസും ടോപ്പും എടുത്ത് ബാത്റൂമിൽ കയറി മാറ്റി ഇറങ്ങി കൊണ്ട്...... "ഓഹ് ഇരട്ട പെറ്റ സുഖം.....അതും ഉടുത്ത് നിന്നിട്ട് ന്റെ കർത്താവെ ആ ശിക്കാരി ശംബുവിന്റെ നോട്ടം.....ഇനിയും അവിടെ നിന്നാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിച്ചേനെ ഞാൻ....... അവനാരുവാ.....അഭിനവ് ഐ പി എസ്.... ശിക്കാരി ശംഭു.......അവനെങ്ങാനും ന്റെ മുന്നിൽ പെട്ടാൽ......" ന്ന് പറഞ്ഞു ബെഡിലുള്ള തലയിണയെടുത്ത് അഭിയാണെന്ന് വിചാരിച് അതിനെ നോക്കി നന്നായൊന്ന് പുച്ഛിച്ചു വിട്ട്...... "ഡോ......അഭിനവ് ഐ പി എസേ...... 🎶എന്നെയൊതുക്കാൻ നീയാര് എൻ തറവാട്ടിലെ കർനോരോ.....🎶😏 പറയടാ മാങ്ങാണ്ടി മോറ....നീയാരുവാ....ഈ ആൽഫിയയോട അവന്റെ കന്നം തിരിവ്.....😬 🎶അഹന്തക്കു കൈയും കാലും വന്നാൽ നിൻ രൂപം...... അടിച്ചോടിച്ചറച്ചു നിന്നെ എന്നും കറി വെക്കും 🎶 എന്നിട്ട കറിയെടുത്ത് ചോറിൽ ഒഴിച്ചു കഴിക്കൂടാ ചൊറിയൻ പുഴു......😬 🎶ഇക്കളി തീകളിയാക്കല്ലെ എന്നെ ഇളക്കി കളിക്കല്ലേ വീമ്പു വിളമ്പാൻ നീയാര് ആർച്ചയുടെ നേരങ്ങളയോ🎶

നീയാരായാലും നിന്റെ സമയം വളരെ മോശമാണ്.....😏 ന്ന് കുഞ്ഞാടിലെ ദിലീപിന്റെ ഡയലോഗും പറഞ്...... 🎶എലി കരണ്ടപോലുള്ള നിൻ മുഖം കണ്ട നാൾ മുതൽ ഹേറ്റ് യു 🎶 കറക്റ്റ് വരി.... എലി കറന്റ പോലുള്ള മുഖവും വെച് വന്നേക്കുവാ വേട്ടാ വെളിയൻ...... 😂😂....ന്നെ കെട്ടു പോലും ഇങ്ങട് വാ കെട്ടാൻ....😏 ഇടഞ്ഞാൽ ഞാൻ കൊലകൊമ്പനാ ഇടഞ്ഞില്ലേലും.....അതവന് ശരിക്കും അറിയുവേല......പോടാ പോയി തരത്തിൽ പോയി കളിക്കട......😏 ന്ന് പറഞ്ഞു പില്ലോ ബെഡിലേക്കായി വീശിയെറിഞ്ഞു കയ്യാൽ മുടി പിന്നിലേക്കായി തട്ടിമാറ്റി പിന്തിരിയവേ വാതിൽക്കലായി മാറിൽ കൈ പിണച്ചു നിൽക്കുന്ന അഭിയെ കണ്ട് ഉള്ളിൽ വെള്ളിടി വെട്ടിയ അല്ലു മനസ്സിൽ........ കർത്താവെ.....😲.. ന്നുള്ളാലെ വിളിച്ചു കൊണ്ട് വെളുക്കെ ഇളിച്ചു നിന്നതും..... 😁 അടുത്ത നിമിഷം അഭിയുടെ കൈകളാൽ ഡോർ അടച്ചു ലോക്ക് ചെയ്യവേ അല്ലു ഞെട്ടി തറഞ്ഞു നിന്നു പോയി....................... തുടരും......

Share this story