പ്രണയശ്രാവണാസുരം: ഭാഗം 77

pranayashravanasuram

എഴുത്തുകാരി: അമീന

 അല്ലേ... ആസ് എ ഡോക്ടർ എന്ന നിലയിൽ ഞാൻ ഡീസന്റ് ആയിട്ട് നിന്നപ്പോൾ അവക്കടെ കോപ്പിലെ പ്രേമം..... സമാധാനത്തിലിരുന്ന എന്നെ ചൊറിയാൻ വന്നേക്കുവാ ചൊറിയൻ പുഴു......അവളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ..... 😡😡 ന്ന് പിറുപിറുത്ത് കലിയിൽ നേരെ സ്റ്റൈർ ഇറങ്ങി താഴോട്ട് വിട്ടു......... ******************* (ശിവ) തന്നെ വിളിക്കാൻ കുളത്തിലോട്ട് വന്നെന്ന് ചിറ്റ പറഞ്ഞത് പ്രകാരം വീണയെ കാണാഞ്ഞിട്ട് മുകളിൽ ഉണ്ടാകുമെന്ന് കരുതി ഫുഡ്‌ കഴിക്കാനായി ശിവ സ്റ്റെയർ കയറി അവളുടെ റൂമിലേക്ക് ചെന്നെങ്കിലും അവിടെ കാണാതെ വന്നു..... തിരികെയിറങ്ങി തന്റെ റൂമിൽ കയറവെ അവിടെ മുട്ടിൽ മുഖം ഒളിപ്പിച്ചു ഇരിക്കുന്ന വീണയെ കണ്ട്....... "ഹാ....നിയിവിടെ ഇരിക്കുവാണോ....നല്ലയാള ന്നെ വിളിക്കാൻ വന്നേക്കുന്നെ.. വാ ഫുഡ്‌...." ന്ന് പറഞ്ഞു അവളുടെ ഷോൾഡറിൽ കൈവെച്ചതും...... "ശിവേച്ചി......" ന്ന് വിതുമ്പി കൊണ്ട് ശിവയുടെ നെഞ്ചിലേക്ക് ചേർന്നു.....

.പെട്ടന്നുള്ള പ്രവർത്തിയിൽ അന്താളിച്ചു പോയ ശിവ..... "വീണേ എന്താടി പറ്റിയെ...." ന്ന് ചോദിച്ച് വെപ്രാളത്തോടെ തന്നിൽ നിന്നുമകറ്റി.....നിറഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കാണവേ ശിവ ആകുലതയോടെ...... "എന്തിനാ പെണ്ണെ കരയണേ....എന്താ പിണഞ്ഞേ......" ന്ന ചോദ്യത്തിന് കുഞ്ഞു കുട്ടികളെ കൂട്ട് വിതുമ്പി കൊണ്ട്..... "ശി ശിവേച്ചി....എബിച്ചായൻ.... ചീത്തയ....." "എന്ത്....🙄...എബി അതിന് എന്ത് ചെയ്‌തെന്ന......" "അതുണ്ടല്ലോ ചേച്ചി.... ഇച്ചായനെ ആള് ശരിയല്ല.....ന്നെ ചുമ്മാ ഉമ്മ വെക്കുവാ....." ന്ന് കെട്ട് ചിരിപ്പൊട്ടിയെ ശിവ കടിച് പിടിച്ചതും അത് കണ്ട് പരിഭവം കയറി വീണ..... "ചേച്ചി....☹️..." "ആ.... അതിന് എന്താ....." "എന്താണെന്നോ.... കാര്യം ന്നെ കെട്ടാൻ പോകുവാണെന്നൊക്കെ ശരിയാ.... പക്ഷെ കെട്ടിന് മുന്നേ നിക്ക് കുഞ്ഞുണ്ടായാൽ....." "വാട്ട്‌......"😲😲.... ന്ന് അലറി കൊണ്ട് മനസിൽ..... ഏയ്യ്....അതിന് എബി....അങ്ങനെയൊന്നും.....കൃഷ്ണ ഇനി സത്യാമായിട്ടും.....🙄

ന്ന് ആത്മയടിക്കവേ..... വീണ "നിക്കറിയാം ഉമ്മ വെച്ചാല് കുട്ടി ണ്ടാവൂലോ....." ന്ന് പറഞ്ഞു വിതുമ്പിയതും അതുവരെ ആത്മായടിച്ചിരുന്ന ശിവ ഒറ്റ ഡയലോഗിൽ വായും തുറന്ന് നിന്ന് പോയി.....😮... "ആ... ആരാ പറഞ്ഞേ നിന്നോടിത്....." "പറയുന്നതെന്തിനാ... നിക്കറിയാലോ....ഫിലിമിലൊക്കെണ്ടല്ലോ.... കല്യാണം കഴിഞ് ആദ്യ രാത്രിയിൽ ഉമ്മ വെക്കുന്നത് കാണാം.....പിന്നെ നേരം വെളുക്കും....അതിനടുത്ത സീനിൽ ഗർഭിണിയുടെ വാളുവെപ്പല്ലേ....." ന്നുള്ള കാര്യമായ വീണയുടെ വിശദീകരണം കേട്ട് ശിവ കരയണോ ചിരിക്കണോ എന്നറിയാതെ അവൾക്ക് നേരെ ദയനീയമായ നോട്ടമെറിഞ്ഞു കൊണ്ട്... "ന്റെ വീണേ...നീയിങ്ങനെ ഒരു....അല്ലേൽ വേണ്ട നിയാ കണ്ണോക്കെ തുടച്ചെ.... ഇങ്ങനെ ചിന്തിച്ചു കൂട്ടി കരയാൻ ഉമ്മ വെച്ചാലൊന്നും കുട്ടിയാവില്ല....." "പിന്നെ...."🙄... വിത്ത്‌ നിഷ്കു ലുക്ക്‌..... "പിന്നെ..... ഹോ....ഒന്നും ഇല്ല..... കെട്ട് ആയില്ലല്ലോ...ആകുമ്പോ അതൊക്കെ അറിയും... ഇപ്പൊ നി വാ ഫുഡ്‌ കഴിക്കാം...

.അല്ലേൽ ചിറ്റ വിളി തുടങ്ങും....." ന്റെ കൃഷ്ണ ഇവളിത്രയും പൊട്ടിയാണോ.... ഒരു ഉമ്മ വെച്ചെന്ന് പറഞ്ഞു കരഞ്ഞേക്കുന്നു....ഇങ്ങനെയാണേൽ എബിയെ നി കുറച്ച് പാട് പെടും.....🤭🤭 ന്ന് ആത്മിച് വീണ പോയ പിറകെ ചിരിയോടെ റൂമിന് വെളിയിൽ ഇറങ്ങിയതും കാറ്റു പോലെ എന്തോ വന്ന് തന്നെ ചുമരോട് ചേർത്ത് വെക്കവേ പകപ്പോടെ മുഖമുയർത്തിയ ശിവ തനിക് തൊട്ട് മുന്നിലായി തന്നോട് ചേർന്ന് നിൽക്കുന്ന ഡെവിയെ കണ്ട് പകച്ചു പോയി...... ആളുടെ നോട്ടത്തിലെ വശ്യതയറിഞ്ഞ ശിവയുടെ ഉള്ളാകെ വിറയൽ കടന്ന് പോയി...... കൃഷ്ണ.... ഇങ്ങേർക്ക് ഇനിയും ന്നെ അറ്റാക്ക് വരുത്തിയത് മതിയായില്ലേ....... ന്ന് ആത്മീക്കവേ തന്നോട് ചേർന്ന ഡെവി പതിയെ....... "നിനക്കും ഡൌട്ട് ഉണ്ടോ ശിവ......" ന്ന് കുസൃതി ചിരിയാലെ ചോദിച്ചതും......കാര്യം മനസിലാക്കാതെ ശിവ..... "എന്ത് ഡൌട്ട്...... "🙄 ന്ന് ചോദിച്ചതും.....അവളുടെ കവിളിലായി അമർത്തി മുത്തി കൊണ്ട്...... "ഉമ്മ വെച്ചാല് കിട്ടികളാകുമെന്ന്......"

ന്ന് പറഞ്ഞു സൈറ്റടിച്ചതും..... ശിവ വായും തുറന്ന് മനസിൽ...... കൃഷ്ണ....ഇതായിരുന്നോ.... ഞങ്ങടെ സംസാരം ഒളിഞ്ഞു കെട്ട് കിട്ടിയ ഡൌട്ട്......ഇങ്ങേരുടെ ഇളി ശരിയല്ലല്ലോ..... വിറച്ചു നിന്നാൽ ഇംഗ്ലീഷ് പറഞ്ഞു വീഴ്ത്തും.....നൊ ഇന്നിനിയൊരു അങ്കം താങ്ക മുടിയില്ലയെ.....മുള്ളിനെ മുള്ള് കൊണ്ടെടുക്കാം...... ന്ന് ആത്മിച്ചു കൊണ്ട് ഡെവിയെ നോക്കി കുസൃതി ചിരിയാലെ...... "എനിക്കൊ സംശയം......" ന്ന് പറഞ്ഞു അവന്റെ ഷോൾഡറിലായി കൈ ചേർത്ത് കണ്ണിലേക്കു നോക്കി പതിയെ തിരിച്ചു ചുമരോട് ചേർത്ത് അവനരികിലേക്കായ് ചേർന്ന് വിരലിൽ ഊന്നി ഉയർന്ന ശിവയുടെ മുഖം ഡെവിക്കഭിമുഖമായി വരവേ.....പതിഞ്ഞ സ്വരത്തിൽ.... "ഇച്ചായനെന്താ അറിയണ്ടേ........" ന്ന് പറഞ്ഞു ആ മിഴികളിലേക്ക്‌ വശ്യമായ നോട്ടമെറിഞ്ഞു...... ശിവയുടെ മിഴിയിലെ വശ്യതയിൽ കുരുങ്ങിയ ഡെവി അവളിലായ് ഇമചിമ്മാതെ ലയിച്ച നിന്നു.......

ഡെവിയുടെ മിഴികളിലേക്കായി നോക്കി കവിളിലൂടെയായ് തന്റെ വിരലുകൾ ഓടിച്ചു കൊണ്ട് ശിവ....... "ഇച്ചായൻ ചോദിച്ചില്ലേ....നിക്കേ അങ്ങനെയൊരു സംശയം ഇല്ലല്ലോ ഇച്ചായ......" ന്ന് പറഞ്ഞു കൊണ്ട് വിരലുകൾ കവിളിൽ നിന്നൂർന്ന് കഴുത്തിലേക്കായ് തെന്നിയിറങ്ങിയതും.....ശിവയുടെ കൈവിരലുകളുടെ മൃദുലതയിൽ ഡെവിയുടെ മിഴികൾ കൂമ്പിയടഞ്ഞു പോയി...... അവന്റെ കാതോരം ചുണ്ട് ചേർത്ത് പതിയെ...... "ഇച്ചായ അങ്ങനെയൊന്നുണ്ടായിരുന്നേൽ ഇവിടെയിപ്പോ നഴ്സറി തുടങ്ങാമായിരുന്നേനെ കള്ള നസ്രാണി............. "🤭.. ന്ന് പറഞ്ഞു കള്ള ചിരിയാൽ അവന്റെ അധരത്തിലായ് മുത്തിയതും......വിറച്ചു പോയ ഡെവിയുടെ കൈ ശിവയുടെ അരയിലായി പിടി മുറുക്കാനുയരവേ അവനിൽ നിന്നും പിടഞ്ഞകന്ന് പിന്തിരിഞ്ഞോടവേ......മിഴികൾ തുറന്ന ഡെവി ഞൊടിയിടയിൽ അരയിലായ് പിടിച് തന്നോട് ചേർത്ത്........ "ഹാ ഓടാതെ പെണ്ണെ..... ദിസ്‌ ഈസ്‌ നോട് ഫെയർ ശിവ.....

.ഇലയിട്ട് ചോറില്ലെന്ന് പറഞ്ഞാൽ ഒക്കുവെല കൊച്ചെ......" "വി....വിട് ഇച്ചായാ......" ന്ന് പറഞ്ഞു അവന്റെ നെഞ്ചിലായി കയ്യാൽ അമർത്തി അകലാൻ ശ്രമിച്ചതും......ഡെവിയുടെ മുഖം ശിവയുടെ കഴുത്തിലേക്കായ് അടുപ്പിച്ചു കവിളിനാൽ അവിടം തഴുകി കാതോരം.... "കംപ്ലീറ്റ് ദി കിസ്സ് ശിവ....ഐ ഹാവ് ടു ഫീൽ ഹൌ ക്രെസി ദാറ്റ്‌ ഈസ്‌......" ന്നുള്ള വാക്കിൽ വിറച്ചു പോയ ശിവ...... വീണ്ടും ഇംഗ്ലീഷോ.....😬 ന്ന് ആത്മിച്..... "ഡോ അസുര.....കിസ്സല്ല ഈ കൈ വെച്ചൊരു കിക്കാണ് തരേണ്ടത്.....ഇനിയും ഉമ്മ കുമ്മ ന്നും പറഞ്ഞു വന്നാലുണ്ടല്ലോ.....ഇടിച്ചു മൂക്ക് പരത്തും ഞാൻ..... ഉമ്മചൻ.....മാറങ്ങോട്ട്......." ന്ന് പറഞ്ഞു ചവിട്ടി തുള്ളി....... "അല്ലേ മനുഷ്യന് ഒരുദിവസം എത്ര അറ്റാക്ക് വരുത്തും......" ന്ന് പിറുപിറുത്ത് കൊണ്ട് പോകുന്നവളെ കണ്ട് ഡെവി വായും തുറന്ന് നിന്നതും സ്റ്റെയർ ഇറങ്ങാൻ നിന്ന് ശിവ പിന്തിരിഞ്ഞു കൊണ്ട്....... "ഇച്ചായാ.....ഐ ലവ് യൂ...... " ന്ന് പറഞ്ഞു സൈറ്റടിച്ചു സ്റ്റെയർ ഇറങ്ങി ഓടിയതും......

"നിന്നെ ഞാൻ എടുത്തോളാടി റൗഡി......" ന്ന് പറഞ് അവൾക്ക് പുറകെയായി താഴോട്ട് വിട്ടു..... താഴെ അമ്മമാരെല്ലാം ടേബിളിൽ ഭക്ഷണം എല്ലാം എടുത്ത് വെച്ചിരുന്നു.... ആൺ പടകൾ ആദ്യം ഫുഡ്‌ കഴിക്കാനിരുന്നു.....പെണ്പടകൾ ഭക്ഷണം വിളമ്പാനായി നിന്നു..... അതിനിടയിൽ ചെക്കന്മാരുടെ നോട്ടം തങ്ങളുടെ പെണ്ണിലേക്കെത്തിയെങ്കിലും അവന്മാരുടെ കയ്യിലിരുപ്പിന്റെ ഫലം കൊണ്ട് അവളുമാരുടെ മിഴികൾ ആ ഭാഗത്തെക്കെ പോയില്ല..... 🤭🤭 എബി....വീണ വല്ലോം പറഞ്ഞോ എന്ന രീതിയിൽ സ്ത്രീ ജനങ്ങളെ സ്കാനി കൊണ്ടിരുന്നു....... ആ സ്കാനിങ് എത്തി നിന്നത് ശിവയിലായിരുന്നു..... അവളുടെ രൂക്ഷമായ നോട്ടത്തിൽ...... നാറ്റിച്ചു പട്ടാചാരായം ഒഴിച്ച് കൊട്ടാരം മുഴുവൻ ഇല്ലേലും പകുതി നാറിയെന്ന സത്യം എബി മനസിലാക്കിയതും അവൾക്ക് നേരെ വെളുക്കെ ചിരിച് ഫുഡിലേക്ക് മുഖം കുനിചറ്റാക്കിങ് തുടങ്ങി..... അഭി ആണേൽ അല്ലുവിന്റെ ഞാനീ നാട്ടിലെ അല്ലെന്നുള്ള ഭാവം കണ്ട് ഇനി ഇപ്പൊ നേരത്തെ ഇഷ്ടം പറയാതെ പറഞ്ഞത് ഇവള് തന്നെയല്ലേയെന്ന ചിന്തയിലും ഫുഡി കൊണ്ടിരുന്നു......

ഡെവി ശിവയെ നോക്കിയെങ്കിലും ശിവ ആ ഭാഗമേ ഗൗനിച്ചില്ല അല്ലേലെ കണ്ട്രോൾ വിട്ട് നിന്ന ഇച്ചായനെ അതിന്റെ പീക്കിൽ കൊണ്ട് ചെന്നിട്ട് കൈവിട്ട് ഓടിയ കാപാലികയാ....ഇനി നോക്കി പോയാൽ ചെക്കൻ പരിസരബോധം ഇല്ലാതെ പ്രവർത്തിച്ചാൽ നാറി നാറാണക്കല്ലടുക്കേണ്ടി വരും...... ഫ്രഡി ആണേൽ നേരത്തെയുള്ള കാളിന്റെ ആഫ്റ്റർ എഫക്ട് കൊണ്ട് ആ ചൊറിയൻ പുഴുവിനെ പ്രാകി പ്രാകി ഫുഡ്‌ തട്ടി കൊണ്ടിരുന്നു...... എല്ലാവരും ഭക്ഷണം കഴിഞ് അന്നവിടെ തന്നെ കിടന്നു......... ****************** (ഫ്രഡി) നേരം പുലർന്നത്തെ ഫ്രഡി തന്റെ അപ്പുറം കിടക്കുന്ന അഭിയെ മറി കടന്ന് ബാത്‌റൂമിൽ കയറി ഫ്രഷായി ഇറങ്ങി..... റൂമിന് വെളിയിലിറങ്ങിയ ഫ്രഡി ബാൽകണിയിലിറങ്ങി മൂരി നിവർന്നു...... മരങ്ങൾക്കിടയിലൂടെ അകലെയുള്ള റോഡിലൂടെ ശിവ വരുന്നത് കണ്ട് പാല് കൊടുത്തുള്ള വരവാകുമെന്ന് കണക്ക് കൂട്ടി സ്റ്റെയർ ഇറങ്ങി താഴോട്ട് പോയി........

ഒരു കോഫി കിട്ടിയാൽ കൊള്ളാമെന്ന ആലോചനയോടെ ഫ്രഡി ഗോവണിയിറങ്ങി അടുക്കളയിലേക്ക് പോകും മുന്നേ ഹാളിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന നൈനയോട് കോഫി കൊണ്ടുവരാൻ പറഞ്ഞു സോഫയിലായിരിക്കാൻ ഒരുങ്ങവെ കാളിങ് ബെൽ മുഴങ്ങുന്നത് കേട്ട് എണീറ്റ് നടന്നു..... നൈനു കോഫി ടേബിളിൽ വെച്ചേക്ക് ഞാൻ എടുത്തൊളാം...... ന്ന് പറഞ് കതക് തുറന്നു മുന്നോട്ട് നോക്കിയ ഫ്രഡി ഒരു വലിയ ബാഗും കയ്യിൽ പിടിച്ചു ഇളിച്ചോണ്ട് നിക്കുന്നവളെ കണ്ട് തറഞ്ഞു നിന്നു....... കർത്താവെ..... ചൊറിയൻ പുഴു.....😲😲 അവളെ കണ്ട മാത്രയിൽ മിഴിഞ്ഞു നിന്ന് ഫ്രഡി ബോധം വന്ന കണക്ക് ചുറ്റുപാടും ഒന്ന് നോക്കി പതിയെ പല്ലു കടിച്ചു കലിപ്പിൽ..... "ഡി.... ഡി....നി എന്ന ഇവിടെ.....എന്നതാ നിന്റെ ഉദ്ദേശം.....കർത്താവെ.... ഇവൾ...." ന്നുള്ള ചോദ്യത്തിന് വന്നവൾ എന്തോ പറയാൻ മുന്നിട്ടതും...... "നീ ഇനി ഒന്നും പറയാൻ നിൽക്കണ്ട ഇപ്പോൾ തന്നെ വന്ന വഴി വിട്ടോ......"

എന്നാൽ ആ വന്നവൾ അവിടെ ഫ്രഡിയെ കണ്ട് പകച്ചു നോക്കുകയായിരുന്നു..... മാതാവേ..... ഇങ്ങേര് എന്താ ഇവിടെ...... ന്ന് ആത്മീചതെ..... "ഇവ......." ന്ന് പുറകിൽ നിന്നും വിളി ഉയർന്നതും......അതിന് പുറകെ ഫ്രഡിക്ക് പിറകിൽ നിന്ന്..... "ഇച്ചായ കോഫി..... " ന്ന് പറഞ്ഞു നൈന മുന്നോട്ട് വന്നതും ഒരു ചെറുപ്പക്കാരൻ അങ്ങോട്ടായി കടന്ന് വന്നതും ഒരുമിച്ചായിരുന്നു....... ആ വന്നവനെ കണ്ട് നൈനയിൽ ഞെട്ടലുള്ളവായതും...... കർത്താവെ ജോൺ സാർ..... ഇങ്ങേരെന്ന ഇവിടെ...... പുറകെ നടന്നതിന് അപ്പച്ചനോട് കംപ്ലയിന്റ് കൊടുക്കാൻ വല്ലോം ആണോ.... മാതാവേ അങ്ങനെ ആണേൽ അപ്പൻ ന്റെ പാട്ട അടിച്ചു പൊട്ടിക്കും..... ന്ന് രോധനത്താൽ മനസിൽ ആത്മയടിക്കവേ...... നാല് പേരും പരസ്പരം കണ്ട് മുട്ടിയതിൽ തറഞ്ഞു നിൽക്കുവായിരുന്നു....................... തുടരും......

Share this story