പ്രണയശ്രാവണാസുരം: ഭാഗം 78

pranayashravanasuram

എഴുത്തുകാരി: അമീന

കർത്താവെ ജോൺ സാർ..... ഇങ്ങേരെന്ന ഇവിടെ...... പുറകെ നടന്നതിന് അപ്പച്ചനോട് കംപ്ലയിന്റ് കൊടുക്കാൻ വല്ലോം ആണോ.... മാതാവേ അങ്ങനെ ആണേൽ അപ്പൻ ന്റെ പാട്ട അടിച്ചു പൊട്ടിക്കും..... ന്ന് രോധനത്താൽ മനസിൽ ആത്മയടിക്കവേ...... നാല് പേരും പരസ്പരം കണ്ട് മുട്ടിയതിൽ തറഞ്ഞു നിൽക്കുവായിരുന്നു.......നൈന ആ വന്നവനെ കണ്ട് എന്ത് ചെയ്യണമെന്ന എക്സ്പ്രെഷൻ കാഴ്ച വെച്ചപ്പോൾ ഫ്രഡി ഇവനാരടെ ന്ന ഭാവത്താൽ ഉറ്റുനോക്കവേ ഗൗരവമായ മുഖഭാവത്തോടെ...... എസ്ക്യൂസ്മി.....ആൽഫ്രഡ് സാർ...... ന്ന് ചോദിച്ചതും.....നൈന മനസ്സിൽ...... "ദിത് ലത് തന്നെ......കർത്താവെ ന്റെ പാട്ട അപ്പൻ അടിച്ചു പൊട്ടിക്കും......ഭൂമിയിലൂടെ പാതാളം കുഴിച്ചാവഴി ഇറങ്ങി ഓടിയാലോ..... ന്ന് ആത്മിച് കൊണ്ട്...... ഫ്രഡി മറുപടി പപറയും മുന്നേ ചാടി കയറി....... "അയ്യോ സാർ അപ്പനെ അന്വേഷിച്ചു വന്നതാണോ.... സത്യമായിട്ടും ആളിവിടില്ല....പോയിട്ട് പിന്നെ വന്നോളൂ......

"😁 ന്ന് പറഞ്ഞു വെളുക്കെ ചിരിച്ചതും.....അകത്തു നിന്ന് പുറത്തോട്ടിറങ്ങി വന്ന ആൽഫ്രഡ്‌ അവരെ കണ്ട് വിടർന്ന മിഴികളാൽ...... "ആ മക്കൾ വന്നൊ..... കാത്തിരിക്കുവായിരുന്നു..... അവിടെ നിൽക്കാതെ രണ്ട് പേരും അകത്തോട്ടു വാ....." ന്ന് പറഞ് നൈനയോടായി...... "മോളെ നി പോയി എല്ലാവരോടും ഹാളിലോട്ട് വരാൻ പറയ്‌....... " ന്ന് പറഞ്ഞതും അവൾ അവരെ നോക്കി തലയാട്ടി അകത്തേക്ക് വലിഞ്ഞു...... ആൽഫ്രഡിന് പുറകെയായി അവർ പോയതും ജോൺ ന്ന് പിറകെ അകത്തേക്ക് കയറാൻ നിന്ന ഫ്രടിയ്ക്ക് മുന്നിലായി കയറി നിന്ന ഇവ...... "ഇച്ചായ... വല്ലാത്ത സർപ്രൈസ് ആയിപോയി..... ഗൊച്ചു ഗള്ളൻ ഇവിടെ ഒളിച് നിക്കുവായിരുന്നല്ലേ ലീവെടുത്തിട്ട്......"😁 ന്ന് ഇളിയോടെ പറഞ് കവിളിയായി നുള്ളിയതും അവന്റെ കലിപ്പ് നിറഞ്ഞ മുഖം കണ്ട്..... "ന്നാൽ ഞാൻ അങ്ങോട്ട്....."😁 സുശീലോ എന്തോ......നുള്ള എക്സ്പ്രെഷൻ ഇട്ടോണ്ട് അകത്തേക്ക് വേഗത്തിൽ പോയതും ഫ്രഡി നെറ്റിത്തടത്തിൽ ഉഴിഞ്ഞു കൊണ്ട്........

നാശം പിടിപ്പിക്കാൻ ഇതിനെയിപ്പോ എന്നതിനാ ഇങ്ങോട്ട് കെട്ടിയെടുത്തോ ആവോ....... ന്ന് ആത്മകതിച്ചു കൊണ്ട് ഹാളിലേക്കായി കടന്നതും എല്ലാവരും അവിടെയായി നിന്നിരുന്നു...... അൽഫിരെഡിനോടൊപ്പം വരുന്നവരെ മനസിലാകാതെ എല്ലാവരും അവരെ ഉറ്റുനോക്കവേ അദ്ദേഹം ചെറു ചിരിയോടെ ജോണിനെയും ഇവയെയും ഇരുഭാഗത്തായി ചേർത്ത് പിടിച്ചു കൊണ്ട്...... "അമ്മച്ചി ഇവരാരാണെന്ന് മനസിലായോ.....കഴിഞ്ഞ ദിവസം ഞങ്ങള് പോയത് ഇവരെ കൂട്ടി കൊണ്ട് വരാനായിരുന്നു.....കാരണം അപ്പച്ചൻ എന്നെ ഏൽപ്പിച്ച ആ ഡോക്യുമെന്റ്......അതിനവക്ഷപെട്ടവർ ഇവരായത്ത് കൊണ്ട്......" ന്ന് ആൽഫ്രഡ്‌ പറഞ്ഞത് കെട്ട് അദ്ദേഹത്തിന്റെ അമ്മച്ചി...... "അൽഫി എനിക്കൊന്നും മനസിലായില്ലടാ.... ഇവരുമായി ഇച്ചായന് എന്നാ ബന്ധവ... ഒന്ന് തെളിച്ചു പറയ്‌ നീ......" "അമ്മച്ചിക്ക്‌ ഒരു ജേക്കബ് മാളിയേക്കലിനെ അറിയാവോ......."

"ആ നിന്റെ അപ്പന്റെ ഉറ്റ കൂട്ടാല്ലായിരുന്നോ ജേക്കബും ചാക്കോയും......അവരൊന്നിചല്ലിയോ ബിസിനസ് തുടങ്ങിയത്......അല്ലിയോടി ത്രേസ്യേ........" ന്ന് തിരിഞ്ഞു ഡെവിയുടെ വല്യമ്മച്ചിയോട് ചോദിച്ചതും അവർ പുഞ്ചിരിയോടെ ആണെന്ന് പറഞ്ഞതും ആൽഫ്രഡ്....... "എന്നാൽ ജേക്കബ് അങ്കിളിന്റെ മകൻ പോളിന്റെ മക്കളാ ഇവര്....... ജോൺ പോൾ മാളിയേക്കൽ.....ഇതവന്റെ അനിയത്തി ഇവ പോൾ മാളിയേക്കൽ..... ഞങ്ങളുടെ സുഹൃത്തായ പോൾ മാളിയേക്കലിന്റെയും ഗായത്രി പോളിന്റെയും മക്കൾ......അമ്മയ്ക്കോർമ്മയില്ലേ പോളിനെ......." ന്ന് പറഞ്ഞതും....... "കർത്താവേ ന്റെ പോളിന്റെ മക്കളാണോ നിങ്ങൾ......എവിടെയായിരുന്നു മക്കളെ നിങ്ങൾ....... ജേക്കബ് ഇവിടെ വിട്ട് നാട്ടിലേക്ക് പോയപ്പോ പോൾ ന്ന് പതിനഞ്ചു വയസല്ലായിരുന്നോ...... അതിനിടയിൽ ജേക്കബ് സ്വർഗ്ഗ രാജ്യം പുൽകിയപ്പോ അദ്ദേഹത്തിന്റെ സ്വത്ത്‌ ഒക്കെ തൊമ്മിച്ചായൻ

(ആൽഫ്രഡ്‌ ന്റെ അപ്പച്ചൻ ) അല്ലിയോ നോക്കിയിരുന്നേ..... പോൾ കാര്യപ്രാപ്ത്തി നേടിയിട്ട് അവന് തിരികെ നൽകാൻ കരുതിയിരുന്നതാ...... അതിനിടയിലല്ലിയോ ഇച്ചായൻ നമ്മളെ വിട്ട് പോയത്.......എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുവാ......" "അതെ അമ്മച്ചി.... അപ്പന്മാർ ഒരുമിച്ച് തുടങ്ങിയ ബിസിനിസ്സിലെ ഒരു ഷെയർ പോളിന് അവക്ഷപെട്ടതായിരുന്നു...... അതാണ് മരിക്കും മുന്നേ അപ്പച്ചൻ ആ പെട്ടിയിൽ വേച് ഇവർക്ക് നൽകാനായി എന്നെ ഏൽപ്പിച്ചുരുന്നത്...... അതിലുള്ള അഡ്രെസ്സ് തപ്പി പോയപ്പോ അറിഞ്ഞു പോളും ഭാര്യയും ആക്‌സിഡന്റിൽ മരിച്ചെന്നു......അവന്റെ മക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാതെ തിരിച്ചു വരേണ്ടി വന്നു...... പിന്നീട് ഞാൻ യെല്പിച്ച പ്രകാരം എന്റെ ആളുകൾ അവരെ അന്വേഷിച്ചു കണ്ടെത്തി....ഒരു ഓർഫനേജിലായിരുന്നു ഇവര് രണ്ട് പേരും...... അങ്ങോട്ടുള്ള യാത്രയിൽ ആയിരുന്നു ജോബിൻ മേലെടത്തിന്റെ ചതിയിൽ എനിക്ക് ആക്‌സിഡന്റ് പറ്റി ചലനമില്ലാതെ കിടപ്പിലായത്.......

ഉയർത്തെഴുന്നേറ്റപ്പഴേക്കും അവർ അവിടം വിട്ടിരുന്നു......അതിനിടയിൽ രണ്ട് കുടുംബങ്ങളുടെ ശത്രുത അവരെ ഏൽപ്പിക്കാനുള്ള ആ ഡോക്യുമെന്റ് നഷ്ടമാവൽ എല്ലാം കറക്കെത്തിക്കാൻ വർഷങ്ങളെടുത്തു.....അപ്പച്ചന്റെ ആഗ്രഹം നിറവേറ്റാൻ ഇന്നീ നിമിഷമാണ് സാധ്യമായത്....... നമ്മുടെ നാട്ടീന്നു പോയിട്ടും ഞങ്ങൾ പോളുമായി നല്ല കൂട്ടായിരുന്നു....... ഇതിനിടയിൽ അവൻ ഗായത്രിയെ കല്യാണം കഴിഞ്ഞതിന് ശേഷം പിന്നെ അവനുമായി കോൺടാക്ട് ചെയ്യാൻ സാധിച്ചില്ല...... അപ്പച്ചന്റെ ആ ഡയറിയിൽ അവരുടെ സൗഹൃദബന്ധത്തെ കുറിച്ചായിരുന്നു....... അർഹതപ്പെട്ട കൈകളിൽ ആ പ്രോപ്പർട്ടി എത്തിക്കാനും....... പിന്നെ അമ്മച്ചി പോളിന്റെ മക്കളെന്ന് പറഞ്ഞാൽ എനിക്ക് മക്കളെ പോലെയല്ലേ അമ്മച്ചി...... ആരും ഇല്ലാത്തവരായി ആ ഓർഫനേജിൽ അവരെ ഇനിയും തനിച് വിടാൻ കഴിഞ്ഞില്ല.....അവരെ ഇങ്ങോട്ട് കൊണ്ട് വരേണ്ടി വന്നു......" "നി ചെയ്തതാ ശരി......ന്റെ പോളിന്റെ മക്കൾ എന്റെ കൊച്ചുമക്കളാ.....

.ഇനി അവർ ഇവിടെ നില്കും......" ന്ന് വല്യമ്മച്ചി പറഞ്ഞതും എല്ലാവരുടെയും മുഖം സന്തോഷത്താൽ നിറഞ്ഞു....... രണ്ട് വല്യമ്മച്ചിമാരും അവരെ ചേർത്ത് പിടിച്ചു കൊണ്ട്...... "എന്നതാ മക്കളുടെ ജോലി....." ന്ന് ചോദിച്ചതും ആൽഫ്രഡ്‌...... "അമ്മച്ചി ജോൺ കളത്തിൽ ഗ്രുപ്പിന്റെ കോളേജിൽ ലെക്ചർ ആണ്......ഇവ മോള് നമ്മുടെ ഹോസ്പിറ്റലിൽ മെഡിക്കൽ ഷോപ്പിൽ ആണ്......." ന്ന് പറഞ്ഞു നിർത്തിയതും ജോൺ അവിടെ നിൽക്കുന്ന ഡെവിയെ നോക്കി..... "ഡേവിഡ് സാറിനെ അറിയാമായിരുന്നു പക്ഷെ ഒരിക്കലും അറിഞ്ഞില്ല ന്റെ അപ്പന്റെ കൂട്ടുകാരന്റെ മോൻ ആയിരുന്നെന്ന്......" ന്ന് പറഞ്ഞു നിർത്തിയതും.... ഇവ..... "എനിക്ക് ഫ്രഡി സാറിനെ അറിയാം..... ഹോസ്പിറ്റൽ വേച് കണ്ടിട്ടുണ്ട്.... ആൽഫി അങ്കിളിനെയും കാണാറുണ്ട്.....

ഇച്ചായന് പറഞ്ഞത് പോലെ ഇങ്ങനെയൊക്കെ റിലേഷൻ ഉണ്ടെന്ന് അറിയുമായിരുന്നില്ല.....ഇപ്പൊ എന്തോ ഞങ്ങൾക്കൊക്കെ ആരൊക്കെയോ സ്വന്തമായുള്ളത് പോലെ....." ന്ന് പറഞ്ഞു നിർത്തിയതും കൺകോണിൽ കുഞ് കണ്ണ് നീർ പൊടിഞ്ഞത് അടക്കി പുഞ്ചിരിച്ചെങ്കിലും അവയെ കൃത്യമായി ഫ്രഡി കണ്ടിരുന്നു....അവന്റെ ഉള്ളിൽ ചെറു നോവ് ഉയർന്ന് വന്നെങ്കിലും അവളുടെ പ്രവർത്തികൾ ഓർക്കേ അവയെല്ലാം കണ്ടം വഴി ഇറങ്ങി ഓടി ന്ന് പറയുന്നതിനേക്കാൾ ഓടിച്ചെന്ന് പറയുന്നതാകും ശരി..... അവരോടായി വല്യമ്മച്ചി..... "പോലെയല്ല..... എല്ലാവരും സ്വന്തം തന്നെയാ..... ഇനി മുതൽ ഞങ്ങൾക്കൊപ്പം....." ന്ന് പറഞ്ഞതും ജോൺ...... "അത് വേണ്ട വല്യമ്മച്ചി.....ഞങ്ങൾ ഒരു വീടെടുത് മാറാനുള്ള പ്ലാനിൽ ആയിരുന്നു....." ന്നെല്ലാം സംസാരം നീണ്ടു പോയപ്പോഴും ഇവയിൽ മാത്രം മിഴികളുടക്കിയ അഭിയുടെ മനസിൽ താനെപ്പഴോ കണ്ട് മറന്ന മുഖം പോലെ തോന്നവെ....അടുത്ത നിമിഷം നടുക്കത്തോടെ അവന്റെ മനസിലേക്കായ് തന്റെ ഗായത്രി അപ്പച്ചിയുടെ മുഖം തെളിഞ്ഞു വന്നു..... അപ്പച്ചിയുടെ അതെ മുഖഭാവം....

.എന്നോ സ്നേഹിച്ചവനോടൊപ്പം നാട് വിട്ട അപ്പച്ചി അവന്റെ മനസിലേക്കായ് വന്നതും ഇവയ്ക്ക് എതിർ ഭാഗത്തായി നിന്നിരുന്ന അഭിയുടെ അച്ഛൻ മുൻപോട്ട് നീങ്ങിയതും അവിടെ നിൽക്കുന്ന ഇവയെ കണ്ട് തറഞ്ഞു പോയി.... തന്റെ കുഞ്ഞു പെങ്ങൾ ഗായത്രിയെ പതിച്ചു വെച്ച കണക്കുള്ള ആ മുഖം അദ്ദേഹത്തിന്റെ മിഴികൾ നിറച്ചു....... ഇടരുന്ന കാലടികളോടെ അവൾക്കരികിലായി അടുത്ത അദ്ദേഹം കണ്ണ് നിറച്ച് ഒരുനിമിഷം നോക്കി നിന്ന് അടുത്ത നിമിഷം അവളുടെ മുഖം കൈ കുമ്പിളിലായെടുത്തു..... ആളുടെ ആ പ്രവർത്തിയിൽ പകച്ചു പോയ ഇവ പിന്നിലേക്ക് നീങ്ങവേ...... "ഗായു....മോ...മോളെ......" ന്നുള്ള വിളിയിൽ ഇവയുടെ കാലുകൾ നിശ്ചലമായി....ഒന്നും മനസ്സിലാകാതെ ഇവ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കിയതും.....

ജോണിന്റെ മുഖം അഭിയുടെ അച്ഛനിലേക്കായ് പതിയവേ.....അവന്റെ മിഴികൾ വിടർന്നു ദാസച്ചൻ.....അമ്മയുടെ ഏട്ടാൻ..... ന്നുള്ളം മാന്ത്രികവേ.....അവന്റെ ചുവടുകൾ അദ്ദേഹത്തിനരികിലേക്കായടുത്തു....... ഒരു വേള അദ്ദേഹത്തിന്റെ മുഖം ജോണിൽ പതിയവേ ഓർമ്മകൾ വർഷങ്ങൾ പിന്നോട്ട് ചലിച്ചു...... തന്റെ പെങ്ങൾ ഗായത്രി..... സ്നേഹിച്ച പുരുഷന്റെ താലിയും നെഞ്ചിലേറ്റി തങ്ങളുടെ വീടിന്റെ പടികടന്ന് വന്നപ്പോൾ അവളുടെ വലംകൈയ്യിലായ് കോർത്തുപിടിച്ച ഇടം കൈ ഉടമയുടെ അതേ മുഖം...... പോൾ മാളിയേക്കലിനെ പതിച്ചു വെച്ചപോലെ..... അപ്പൊൾ ഇവർ തന്റെ ഗായുവിന്റെ മകളാണെന്നുള്ളo മന്ത്രിക്കവേ അദ്ദേഹത്തിലേക്ക് കടന്നുവന്ന ജോണിനെയും ഇവിയിടൊപ്പം നിറഞ്ഞു തുടങ്ങിയ മിഴികളാൽ തന്നോട് ചേർത്തുനിർത്തി...... പക്ഷേ അത്രയും നേരം അവിടെ സംഭവിക്കുന്നതിന്റെ പൊറുലറിയാത്തവരുടെ കൂട്ടത്തിൽ ഇവയുമുണ്ടായിരുന്നു......

ഇരുകൈകളാൽ അവരുടെ കവിളിലായ് ചേർത്തു വെച് കൊണ്ട്...... "ന്റെ കുഞ്ഞു പെങ്ങൾ ഗായുന്റെ മക്കളാ ഇവര്.....ന്റെ മക്കൾ......." ന്ന് പറഞ് നിറയുന്ന മിഴികളിൽ പുഞ്ചിരി വിടർന്നതും എല്ലാ കണ്ണുകളിലും അത്ഭുത ഭാവം......അഭിയും അവന്റെ അമ്മയും ചെറു പുഞ്ചിരിയോടെ അവരോടൊപ്പം ചേർന്നു നിന്നു....... തന്റെ അമ്മയുടെ ഏട്ടൻ ആണെന്ന അറിവ് ഇവയിൽ സന്തോഷം നിറച്ചു....... പിന്നീടദ്ദേഹം തന്റെ പെങ്ങൾ ഗായത്രിയുടെ നാടുവിടലും അതിന് ശേഷം അവരെക്കുറിച്ചുള്ള വിവരങ്ങൾ നഷ്ടമായതും എല്ലാം വിവരിച്ചു.....തന്റെ പെങ്ങളൂട്ടി ഇന്നീ ഭൂമിയിലില്ലെന്ന അറിവ് അദ്ദേഹത്തിൽ നോവ് നിറച്ചു........ "മോനെ ഒന്നും അറിഞ്ഞില്ലല്ലോടാ.....എന്റെ ഗായുവിന്റെ മക്കൾ ആരുമില്ലാതെ..... ഒരനാഥരെ പോലെ......ഇല്ല.... ഇനി എങ്ങോട്ടുo വിടില്ല...... നിക്ക് വേണം ഇവരെ......ഇനിയുള്ള ജീവിതത്തിൽ എന്റെ ഗായുവിന് പകരമായി അവരുടെ മക്കൾ ഞങ്ങളുടെ തറവാട്ടിൽ ജീവിക്കും.....ഞങ്ങടെ മക്കളായി അല്ലേ ദേവി....."

ന്ന് അഭിയുടെ അമ്മയോട് ചോദിച്ചതും നിരകണ്ണുകളോടെ അവര്...... "ആ ഏട്ടാ....നിക്ക് വേണം ന്റെ മക്കളായി.....എവിടെ... എവിടെയായിരുന്നു മക്കളേ നിങ്ങൾ ഇത്രയും കാലം..... ഗായുനെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല ഏട്ടന്......" "അപ്പനും അമ്മയും ഞങ്ങളെ വിട്ടു പോയപ്പോ ഇവൾക്ക് വയസ്സ് മൂന്നായിരുന്നു......പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതം അനാഥാലയങ്ങൾ മാറിമാറിയായിരുന്നു...... അവരുടെ കാരുണ്യത്തിൽ പഠിച്ചിത്ര വരെയായി...... അറിയാതെയാണെങ്കിലും അപ്പച്ചന്റെ കൂട്ടുകാരാണ് ഞങ്ങൾക്ക് ജീവിക്കാനുള്ള മാർഗ്ഗം തന്നത് ഒരു സുഹൃത്തിന്റെ സ്കൂളിൽ എനിക്ക് ജോലി നൽകി മറ്റൊരു സുഹൃത്തിന്റെ ഹോസ്പിറ്റലിൽ ഇവൾക്കും....... അത് തന്നെ ധാരാളമാണ്.....അതിൽ കൂടുതലൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല..... ഇനി മുന്നോട്ടു ജീവിതത്തിലും ആരെയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല......." ന്ന് പറഞ്ഞു നിർത്തിയതും അഭിയുടെ അച്ഛൻ.....

"എന്തൊക്കെയായി വിളിച്ചുപറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..... ബുദ്ധിമുട്ടാകെ അതും എന്റെ ഗായുന്റെ മക്കൾ.... അവളുടെ മക്കൾ എന്ന് പറഞ്ഞാൽ എന്റെ കൂടെയാ..... ഇനി കൂടുതൽ സംസാരമൊന്നുമില്ല..... ഇനിമുതൽ നിങ്ങൾ രണ്ടുപേരും ഇല്ലത്ത് തന്നെ താമസിക്കും......." എന്ന ഗൗരവംപൂർണമായ അദ്ദേഹത്തിന്റെ വാക്കുകൾ ഒത്തിരി എതിർക്കാൻ ശ്രമിച്ചെങ്കിലും അവസാനം അവരുടെ സ്നേഹത്തിനു മുന്നിൽ അവർക്കടിയറവു പറയേണ്ടി വന്നു...... തന്റെ പാതിയിൽ നിന്നും അറിഞ്ഞ അദ്ദേഹത്തിന്റെ പെങ്ങളുടെ മക്കളെ അഭിയുടെ അമ്മയും സ്നേഹത്താൽ ചേർത്ത് പിടിച്ചു..... ഇതുവരെ കുടുംബമെന്ന് പറയാൻ ആരുമുണ്ടാകാതിരുന്നവർക്ക് ലഭിച്ച സ്നേഹത്തിനും ചേർത്ത് പിടിക്കലിലും അവരുടെ മിഴികൾ സചലങ്ങളായി...... തെല്ലൊരകൽച്ച പോലുമില്ലാതെ ആൺപടകൾ ജോണിനെ അവരുടെ കൂട്ടത്തിലേക്ക് ചേർത്ത് നിർത്തി....ഇവയെ പെണ്പടകൾ പൊക്കി.....😁

സന്തോഷ നിമിഷങ്ങൾ കടന്ന് പോകവേ അവർക്കിടയിലായി ആകുലത നിറഞ്ഞ മുഖവുമായി നിൽക്കുന്ന ചിറ്റയെ കണ്ട് ശിവ അവർക്കരികിലേക്ക് നടന്നു ചെന്ന് കൊണ്ട്..... "എന്ത് പറ്റി ചിറ്റേ... വയ്യേ.... മുഖം ഒക്കെ വല്ലാണ്ടായിരിക്കണു....." ന്നുള്ള ചോദ്യത്തിന് എല്ലാവരുടെയും മുഖം ചിറ്റായിലേക്കായ് പതിഞ്ഞു...... എന്തുപറയണമെന്നറിയാതെ ഇരുന്ന ചിറ്റ തന്റെ സാരിതലപ് തെരുത്ത് പിടിച്ചു കൊണ്ട് മടിയോടെ....... "അത് പിന്നെ.....ഞാനിന്ന് അമ്പലത്തിൽ പോയി വരുന്ന വഴിക്ക് ശിവടേം വീണേടേം ചാതകം പണിക്കാരെയൊന്ന് കാണിച്ചു....." ന്ന് പറഞാശങ്കയോടെ അവരെ നോക്കിയതും....വല്ല്യമ്മച്ചി.... "എന്നതാ ദേവയാനി ഒരു മുഖവുര..... എന്നതായാലും പറയ്.... പണിക്കർ എന്നാ പറഞ്ഞു......." "അത് ശിവ മോൾടെ ജാതക പ്രകാരം ഉത്തമ മങ്കല്യയോഗം ഈ മാസം 27 ന്നാണന്ന്....... അല്ലാച്ചാൽ വേളിക്ക് 35 വയസ് കഴിയുമെന്ന്.....നോക്കാൻ വൈകിയിരുന്നേൽ.....ഭഗവാന ന്നെ കൊണ്ടിത് തോന്നിച്ചേ......"

"അതിനെന്ന ദേവയാനി....27 ന്ന് പറയുമ്പോ ഒരാഴച്ചയല്ലേയുള്ളു മക്കളെ..... ഒരു കാര്യം ചെയ്യാം.....ആദ്യമേ ഇവരുടെ കെട്ട് ഉറപ്പിച്ചതല്ലേ.....അങ്ങനെയാണേൽ ഈ 27 ന്ന് തന്നെ ഇവരുടെ കെട്ടങ്ങ് നടത്താം... എന്നതാ എല്ലാവരുടെയും അഭിപ്രായം......." ന്ന് പറഞ് വല്യമ്മച്ചി തന്റെ മക്കൾക്ക് നേരെ നോട്ടമെറിഞതും അവരുടെ മുഖത്തെല്ലാം സമ്മതമെന്നോണം പുഞ്ചിരി തെളിഞ്ഞു..... "ന്റെ മക്കൾക്കെല്ലാം പൂർണ സമ്മതമായ സ്ഥിതിക്ക്‌ കൊച് മക്കളുടെ പറയണ്ട കാര്യമില്ല.....ഇനി വൈകിക്കണോ...... ഡെവിടെ കൂടെ എബിയുടേം നടത്താം....എന്നതാ നിന്റെ അഭിപ്രായം ദേവയാനി......" "നിക്ക് സന്തോഷം മാത്രവേയുള്ളൂ... ന്റെ രണ്ട് മക്കളുടെയും കല്യാണം ഒരുമിച്ച്... ഇതിൽ പരം സന്തോഷം എന്തുണ്ടാകാനാ....." ന്ന് പറഞ്ഞതും.....സകരിയ... "ന്നാലമ്മച്ചി.....അമ്പലത്തിൽ വേച് ചെറിയ രീതിയിൽ കെട്ട്.....നാട്ടീ ചെന്നിട്ട് ബാക്കി പരിപാടികളും മിന്ന് കെട്ടും പള്ളിയിൽ വേചങ്ങ് നടത്തിയാലോ......." "അതാ നല്ലത് അമ്മച്ചി രണ്ട് കൂട്ടരുടെയും രീതിയിൽ പറഞ്ഞത് പോലെ കെട്ട് നടത്താം.....എന്നതാ ഡെവി ഒരുക്കവല്ലെടാ ഞങ്ങടെ ശിവ മോളെ കെട്ടാൻ......."

ന്ന് അൽഫ്രഡ്‌ ശിവയെ ചേർത്ത് പിടിച്ചതും....ഡെവി..... "ചോദിക്കാനുണ്ടോ അങ്കിൾ.....ഈ റൗഡി എനിക്ക് തന്നെയുള്ളതാ......." ന്ന് പറഞ്ഞു ശിവയെ നോക്കി സൈറ്റ് അടിച്ചതും.....അത് കണ്ട് ട്രീസാമ്മ.... അവന്റെ കയ്യിൽ പതിയെ അടിച്ചു കൊണ്ട്...... "ഡാ കുരുത്തം കെട്ടവനെ....എന്നതാടാ ന്റെ കൊച്ചിനെ വിളിച്ചെ......അമ്മച്ചി ഇവനെ കെട്ട് കഴിയുന്നവരേയ്ക്കും ശിവ മോൾടെ അടുത്തേക്ക് അടുപ്പിക്കരുത്......." "അമ്മച്ചി......"😲 ന്ന വിളി ശബ്ദം കൂടിയതും എല്ലാവരും ചിരിച് പോയി.....എന്നാൽ ഡെവിയെ കളിയാക്കിയുള്ള എബിയുടെ ചിരി നിൽക്കാതെ വന്നതും വല്യമ്മച്ചി....... "എന്നതാടാ നിനക്കൊരു ചിരി.... അവൻ മാത്രവല്ല നിന്നോടും കൂടെയ.....വീണ മോൾടെ പരിസരത്തെങ്ങാനും കണ്ടാൽ....." ന്നുള്ള വാർണിങ്ങിൽ എബിയുടെ ചിരി സ്വിച്ചിട്ട കണക്ക് നിന്ന് വെളുക്കെ ചിരിച് നിന്നു......😁😁 "എന്നതായാലും നാളെ മുതൽ കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങളങ്ങ് തുടങ്ങാം..... ഇനിയധികം ദിവസം ഇല്ലല്ലോ......

ട്രീസേ നിങ്ങളെല്ലാം കൂടെ നാളെത്തന്നെ മക്കൾക്കുള്ള ഡ്രെസ്സടുത്തേക്ക്..... ബാക്കി എന്നതാണെന്ന് വെച്ചാലതു പോലെ ചെയ്യാം......." ന്ന് പറഞ്ഞു നിർത്തിയതും അമ്മമാർ ഡ്രസ്സ്‌ എടുപ്പിനെ കുറിച് സംസാരിക്കാരുങ്ങിയതും പെൺപട മുഴുവൻ ശിവയേം വീണയേം പൊതിഞ്ഞു...... എല്ലാവരുടെയും കൊണ്ട് പിടിച്ച സംസാരത്തിനിടയിൽ...... "എനിക്കൊരു കാര്യം പറയാനുണ്ട്......." ന്ന ശബ്ദം കെട്ട് നോക്കിയപ്പോഴതാ അഭിയുടെ അച്ഛൻ....കാര്യമെന്താന്നറിയാൻ എല്ലാവരും അദ്ദേഹത്തെ ഉറ്റുനോക്കവേ സംസാരിച്ചു തുടങ്ങി....... "അത് എന്താണെന്ന് വെച്ചാൽ ഞങ്ങളുടെ ഒരിഷ്ടമാണ്.....ചോദിക്കുന്നത് കൊണ്ട് നീരസമൊന്നും തോന്നരുത്.....എന്റെ മോൻ അഭിക്ക് ഒരിഷ്ടം.... ഇഷ്ട്ടം തോന്നിയതെ അവൻ വന്നു പറഞ്ഞത് ഞങ്ങളോട...... അവന്റെ ഇഷ്ടത്തേക്കാൾ ഞങ്ങൾക്ക് മറ്റൊന്നും പ്രധാനമല്ല......" "കാര്യ പറയ്‌ മോനെ... എന്നതാ....." ന്ന വല്യമ്മച്ചി ചോദിച്ചതും.... "അഭിക്ക് അല്ലു മോളെ ഇഷ്ടാവാ.... തന്നൂടെ നിങ്ങടെ മോളെ എന്റെ മോന്റെ പെണ്ണായിട്ട്..... അവളെ മകളായി കിട്ടുന്നതിൽ ഞങ്ങൾക്കും സന്തോഷമാ......" ന്ന പറഞ്ഞു നിർത്തിയതും.....

അഭി മുന്നോട്ട് വന്ന് സകരിയായുടെ കൈ പിടിച്ചു കൊണ്ട്...... "എനിക്ക് തന്നൂടെ ആ അഹങ്കാ... സോറി അല്ലുവിനെ.....പോന്ന് പോലെ നോക്കുമെന്ന് പറയുന്നില്ല.....ചിലപ്പോൾ കയ്യിലിരുപ്പിന് ഒന്ന് പൊട്ടിക്കേൻഡി വന്നാലും പട്ടിണിയില്ലാതെ സ്നേഹിച് തോൽപ്പിച്ചോളാം......" ന്ന പറഞ്ഞതും അല്ലു പല്ല് കടിച് മനസിൽ....... കാർക്കോടകൻ.....😬😏 "അത് മോനെ... എനിക്ക്.....ഇഷ്ടക്കേടൊന്നും ഇല്ല.. പിന്നെ മോൾടെ ഇഷ്ട്ടം അതാണ് പ്രധാനം......." ന്ന സകരിച്ചൻ പറയവേ..... "എനിക്ക് സമ്മതവല്ല....എന്റെ പെങ്ങളെ ഇവന് നൽകാൻ........" ന്നുള്ള ഡെവിയുടെ വാക്കിൽ എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു...... അവന്റെ വാക്കിൽ പതറി പോയ അഭി.... "ഡെവി....നിങ്ങളുടെ പൂർണ സമ്മതത്തോടെയല്ലാതെ അവളുടെ കഴുത്തിൽ അഭിനവിന്റെ താലി വീഴില്ല..... അവളതിന് അനുവദിക്കില്ല......." "എനിക്ക് തന്നോട് വിരോധം ഉണ്ടായിട്ടല്ല.... ന്റെ പെങ്ങളായത് കൊണ്ട് പറയുവല്ല.....

എന്റെ പെണ്ണിനേം പെങ്ങളേം ഒരു കയറിന്റെ രണ്ട് ഭാഗത്ത്‌ കെട്ടാം അത്രയ്ക്ക് ബെസ്റ്റ് കക്ഷികള....എന്നെ പോലെ റിസ്ക്കെടുക്കാൻ താല്പര്യം ഉണ്ടേൽ അവളെ തരുന്നതിൽ എനിക്ക് എതിർപ്പില്ല....."🤭 "പേടിപ്പിച്ചു കളഞ്ഞല്ലോടാ.....എന്ത് ചെയ്യാനാ ഡെവി ഇഷ്ടപ്പെട്ടു പോയില്ലേ......." ന്ന് പറഞ് ഡെവിയെ പുണർന്നു മാറി നിന്നതും ഡെവി അല്ലുവിനോടായി....... "എന്നതാടി ഇവന്റെ ജീവിതം കുട്ടിച്ചോറാക്കാൻ സമ്മതവാണോ......."🤭 "ഇച്ചായ.....😬😬... നിക്ക് സമ്മതക്കുറവില്ല......" ന്ന് അല്ലുവിൽ നിന്നും സമ്മതം ലഭിച്ചതും..... പിന്നീട് ഡെവിയുടെയും എബിയുടെയും കെട്ടിനോടൊപ്പം അഭിയുടേയും തീരുമാനമായി....... ചെക്കന്മാർ തങ്ങളുടെ പാതിയാവാൻ പോകുന്നവരെ നോക്കി കണ്ണാൽ പ്രണയം കൈ മാറവെ അത് കണ്ട് വല്യമ്മച്ചി എല്ലാവരോടുമായി....... "ഒരു കാര്യം കൂടെ.....കല്യാണം വരേയ്ക്കും അതായത് നാളെ മുതൽ ഡെവിയും എബിയും അഭിയോടൊപ്പം മനയ്ക്കൽ നിന്നാൽ മതി......" ന്ന് പറഞ്ഞത് കെട്ട് ഡെവിയും എബിയും ഞെട്ടലോടെ..... വല്യമ്മച്ചി യൂ റ്റൂ......😲😲 ന്നുള്ള ആത്മയോടെ ഇരുവരും ദയനീയമായി പരസ്പരം നോക്കി നിന്നു........................ തുടരും......

Share this story