പ്രണയശ്രാവണാസുരം: ഭാഗം 79

pranayashravanasuram

എഴുത്തുകാരി: അമീന

നേരം പുലർന്നതെ കവലയിലെ ചായക്കടയ്ക്ക് മുന്നിലായി ഒരു ബ്ലാക്ക് ഓടി കാർ വന്നു നിന്നു..... കോ ഡ്രൈവർ സീറ്റിനു ഭാഗത്തെ ഗ്ലാസ്‌ പതിയെ താഴ്ന്നു വന്നതും അതിനകത്തുളയാൾ ചായക്കയുടമസ്ഥനോടായി എന്തോ ആരായവേ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കാർ മുന്നോട്ടു ചലിച് ശിവയുടെ വീടിനു മുന്നിലായി വന്നു നിന്നു..... എന്നാൽ വീടിനു മുന്നിൽ മനക്കലയ്ക്ക് പോകാനുള്ള തയാറെടുപ്പിൽ ഒരുങ്ങുയിറങ്ങിയ ആൺപടകൾ അവിടെ വന്നു നിന്ന കാർ ശബ്ദത്താൽ അവരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു...... അവർക്ക് പുറകെയായി അകത്തു നിന്ന് വെളിയിലേക്ക് വന്ന വീട്ടുകാരും സംശയത്തോടെ അങ്ങോട്ടുറ്റുനോക്കി...... അല്പസമയത്തിന് ശേഷം ഡ്രൈവർ സീറ്റ് തുറയ്ക്കവേ അതിൽ നിന്നും ഒരു കാൽപാദം തറയിൽ വെച്ചു കൊണ്ട് അകത്തു നിന്ന് വെൽ ഡ്രസ്സ്ഡ് ആയിട്ടിട്ടുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി.....

കാറ്റിൽ അലസമായി തെന്നി കളിക്കുന്ന മുടിയിഴകൾ മേൽപ്പോട്ട് വകഞ്ഞു മാറ്റി കണ്ണിലായുള്ള സ്‌പെക്സ് അഴിക്കവേ ആ കരിനീല കണ്ണുകൾ അനാവൃതമായി..... കർത്താവെ ഏതാ ഈ മൊഞ്ചൻ..... ന്ന ആത്മയോടെ ഇവയുടെ കോഴിക്കുഞ്ഞുങ്ങൾ സടകുടഞ്ഞേണീറ്റ് നിന്ന് നൃത്തം വെയ്ക്കാൻ ഒരുങ്ങവെ..... കോ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയവൻ ഇട്ടിരുന്ന ഷർട്ടിന്റെ കോളറിൽ പിടിച് ഷർട് നേരെയിട്ടതും..... ഇവ എലി പുന്നെല്ല് കണ്ട കണക്ക്..... "കർത്താവെ ഞാൻ വായിനോക്കി മരിക്കും..... മൊഞ്ചന്മാരുടെ സംസ്ഥാന സമ്മേളനമെങ്ങാൻ നടക്കുന്നുണ്ടോ മാതാവേ...... " ന്ന് പതിയെ പറഞ്ഞെങ്കിലും അത് കേട്ട ഫ്രഡിയുടെ രൂക്ഷമായ നോട്ടം കണ്ട് വെളുക്കെ ചിരിച്ചു കൊണ്ട് മനസിൽ..... അല്ലെ പട്ടിയൊട്ട് തിന്നാത്തൂo ഇല്ല വേറെയാരേം തീറ്റിക്കാത്തും ഇല്ല..... 😏 ന്ന് മനസിൽ ആത്മയോടൊപ്പം സൈലന്റ് ആയിട്ട് പുച്ഛവും വിട്ടു....🤭

എന്നാൽ കാറിൽ നിന്നിറങ്ങിയ ആ രണ്ട് ചെറുപ്പക്കാരിൽ ഒരുവൻ അവർക്കടുക്കലേക്കായ് നടന്നു വന്ന് പുഞ്ചിരിയോടെ...... "യെക്സ്ക്യൂസ്‌മി മിസ്റ്റർ ആൽഫ്രഡ്‌ ആൻഡ് സകരിയ......" "എസ് ഞാനാണ് ആൽഫ്രഡ്....ഇവൻ സകരിയ.....മനസിലായില്ലല്ലൊ......" "ഹായ് അങ്കിൾ അയാം 🔥അലൻ മുബാറക്🔥......" ന്ന് പറഞ്ഞതും അദ്ദേഹം പുഞ്ചിരിയോടെ മുബാറക്കിന്റെ....... "ഹി ഈസ്‌ മൈ ഡാഡ്......" ന്ന് പറഞ്ഞതും പുഞ്ചിരിയോടെ ആൽഫ്രഡ്‌ അവനെ പുണർന്നു കൊണ്ട് അകന്ന്....... "അലൻ.....കിച്ചു....അല്ലേ..... സകാരിയും ഞാനും കൂടെ കഴിഞ്ഞദിവസം കല്യാണം പറയാൻ മുബാറകിനെ വിളിച്ചിരുന്നു....അവൻ ഒന്നും പറഞ്ഞില്ല...എനിതിങ് സീരിയസ്......" "No അങ്കിൾ.....ബിസിനസ് മീറ്റിംഗ് കഴിഞ്ഞു വരുന്ന വഴി ഡാഡ് വിളിച്ചിരുന്നു...... കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് പറഞ്.....ഡാഡിന് പുലർച്ചെ അത്യാവശ്യം ആയിട്ട് കമ്പനി കാര്യത്തിന് അബ്രോട് പോകേണ്ടി വന്നു.... ഇനിയങ്ങോട്ട് കുറച്ച് തിരക്കിൽ ആയിരിക്കും.....

അതൊന്ന് നേരിട്ട് കണ്ട് പറയാൻ വന്നതാണ്..... പിന്നെ കല്യാണത്തിന് ഡാഡ് ന്റെ വക ഗിഫ്റ്റ് കൂടെ തന്ന് ഒന്ന് കണ്ടിട്ട് പോകാൻ......" "കണ്ടിട്ട് പോകാനോ.....നടന്നത് തന്നെ......മുബാറക്കിന് വരാൻ സാധിക്കില്ലേൽ ഇനി കല്യാണം കഴിയുന്നത് വരെ നിങ്ങളെ വിടുന്ന പ്രശ്നവില്ല......" "ഇല്ല അങ്കിൾ.... അത്......" "കൂടുതൽ ഒന്നും പറയണ്ട.....അല്ല ഈ മോൻ......" ന്നുള്ള സകരിയയുടെ ചോദ്യത്തിന്...... "ജേക്കബ് അങ്കിൾന്റെ മോനാ...... ആൽബിൻ ജേക്കബ്🔥...... "എന്നാ ജേക്കിന്റെ മോനാണോ.....ഇനി എന്നതൊക്കെ പറഞ്ഞാലും ഇവിടെ ന്ന് കല്യാണം കഴിയാതെ പോകാൻ സമ്മതിക്കുവെല......" ന്നെല്ലാം പറയവേ ഇതെല്ലാം കേട്ടുനിന്ന വല്യമ്മച്ചി..... "ആൽഫി ഇവർ ആരൊക്കെയാട മക്കളെ......." "അതമ്മച്ചി.....ഞങ്ങൾക്ക് ബിസിനസ് ഫീൽഡിൽ കുറച്ച് ഫ്രണ്ട്സ് ഒക്കെ ഉണ്ട്.....

അതിൽ പെട്ടവരാണ് മുബാറക്കും ജേക്കബും....കഴിഞ്ഞദിവസം കല്യാണം പറയാൻ ഞങ്ങളൊന്ന് അവരെ വിളിച്ചിരുന്നു...... കഴിയുന്ന പോലെ വരാമെന്ന് ഉറപ്പു പറഞ്ഞതാ..... ഇവര് പറഞ്ഞത് വച്ചുനോക്കുമ്പോൾ അവന് അന്ന് ഒഴിവാക്കാൻ കഴിയാത്ത എന്തോ പ്രോഗ്രാം ഉണ്ട്....അവന് വരാൻ കഴിയാത്ത സ്ഥിതിക്ക് കല്യാണം കഴിയുന്നതുവരെ ഇവരിവിടെ നിൽക്കട്ടെ......." "അതുതന്നെയാ അതിന്റെ ശരി...... എന്നതായാലും മക്കൾ ഇവിടെ വരെ വന്നില്ലേ ഇനി ഇവിടെ കൂടാം......." ന്ന് വല്യമ്ച്ചി കൂടെ പറഞ്ഞതും.....മാന്യതയോടെ എതിർക്കാൻ നിലക്കും മുൻപ്...... "അതിനെന്താ ഞങ്ങൾക്ക് സമ്മതവാ...."😌😁 ന്ന കോറസ് ശബ്ദം കെട്ട് എല്ലാവരുടെയും മിഴികൾ അതിനുൽഭവത്തിലേക്ക് സഞ്ചരിച്ചു....... അലനും ആൽബിക്കും പിന്നീലായി നിഷ്കു ഭാവത്താൽ വെളുക്കെ ചിരിച് നിൽക്കുന്ന പെൺകുട്ടികളെ കണ്ട് സംശയത്താൽ കൂടിനിൽക്കുന്നവരുടെ മുഖം ചുളിയവേ അലൻ തനിക്ക് അരികിൽ നിൽക്കുന്നവളെ ചേർത്തുപിടിച്ചുകൊണ്ട്.......

"ശീ ഈസ്‌ മൈ വൈഫ്‌......" ന്ന് പറഞ്ഞതും.... "ഹേ കെട്ടിയതാരുന്നോ......"😮 ന്നുള്ള ശബ്ദം കെട്ട് എല്ലാവരുടെയും മിഴികൾ ഒരുഭാഗത്തായി നിൽക്കുന്ന ശിവയ്‌ക്കരികിലെ ഇവയിൽ പതിഞ്ഞു..... എല്ലാവരുടെയും നോട്ടം തന്നിലാണെന്നറിഞ്ഞ ഇവ പരുങ്ങി കൊണ്ട്....... "അത് പിന്നെ കണ്ടാൽ തോന്നുവെല... സന്തൂർ ഡാഡി പോലെ......"😁... ന്ന് പറഞ് വെളുക്കെ ചിരിച്ചു കൊടുത്ത് തിരിയവേ ഫ്രെഡിയുടെ രൂക്ഷമായ നോട്ടത്തിൽ ഒന്ന് പതറിയെങ്കിലും..... അവയെ നിഷ്കരുണം ആട്ടി വിട്ട് ഫ്രഡിയെ നോക്കി സൈറ്റടിച്ചതും പതറി പോയവൻ ചുറ്റുമൊന്ന് നോക്കി ആരും കണ്ടില്ലെന്നു മനസ്സിലാക്കി ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു അവളിൽ നിന്ന് മുഖം തിരിച്ചു...... എന്നാൽ ആൽബി തനിക്കടുത്ത് നിൽക്കുന്നവളെ ചേർത്തു പിടിച് അതേ ഉത്തരമാവർത്തിച്ചതും വീണ്ടും ഇവയുടെ വായിൽ നിന്നും സെയിം ഡയലോഗ് പൊട്ടി വരുമെന്ന് മനസ്സിലാക്കിയ ശിവ അവളുടെ കയ്യിൽ മുറുകെ പിടിച് തടഞ്ഞു..... "അടങ് പെണ്ണെ......"

"വേണ്ടല്ലേ......."😁 "തൽക്കാലം വേണ്ട.... ഇപ്പൊ അങ്ങോട്ട് ശ്രദ്ധിക്ക്......" ന്നുള്ള ശിവയുടെ വാക്കിൽ ഇവ അവരിലേക്കായ് മിഴികൾ പായിച്ചു..... "ഞാൻ എന്നെ പരിചയപെടുത്തിയില്ലല്ലോ.....എന്റെ പേര് മെഹക് റാസ്‌ 😎 എല്ലാവരും എന്നെ അക്കുന്ന് വിളിക്കും....പിന്നെ ഇവൾ......അങ്ങനെ പ്രത്യേകിച്ച് പേരൊന്നും ഇല്ല.....അന്നമ്മ ന്ന് വിളിക്കും ഈ വെലക്കാരി ജാനു ന്നൊക്കെ വിളിക്കില്ലേ ദത് പോലെ......"😌 "അത് അമ്മച്ചി.....ചില അലവലാതികൾ അങ്ങനെ വിളിക്കുന്നതാണ് അത് ഞാൻ മൈൻഡ് ചെയ്യാറില്ല.....എന്നെ ഞാൻ തന്നെ വിളിക്കുന്നത് ആന്മരിയ എന്നാണ്....." ന്ന് പറഞ്ഞ് അക്കുവിനെ രൂക്ഷമായി നോക്കിയതും അവൾ അതിനെ പുച്ഛിച്ചു വിട്ടു....ആ പുച്ഛഭാവം ഇഷ്ടപ്പെടാതിരുന്ന ആനി..... "ഇവളെ മെഹക് അക്കു യെന്നൊക്കെ ആണേലും അതൊന്നും ആർക്കും അറിയുവേല ചാള മേരി ന്നൊക്കെ വിളിക്കുന്ന കണക്ക് ഇവളെ അക്കമ്മ എന്ന വിളിക്കൂന്നെ......"🤭🤭

അത് പറഞ്ഞതിഷ്ടപ്പെടാതിരുന്ന അക്കു ആനിയെ പല്ലു കടിച്ചു നോക്കി..... "ചാള മേരി... നിന്റെ......" ന്ന് അടുത്തത് എന്തോ പറയാൻ ഒരുങ്ങുന്നതിന് മുന്നേ കിച്ചു അക്കുവിനെ ചേർത്തുനിർത്തി കണ്ണുകൊണ്ട് അടങ്ങാനാജ്ഞ നൽകി...... അതു മനസ്സിലാക്കിയ ആൽബി ആനിയോടായി പതിയെ....... "ഇനി നീയായിട്ട് തുടങ്ങി വെക്കല്ലേ....ബീഹെവ് യുവർ സെൽഫ് ആനി......." "അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ.....അവളല്ലേ ന്നെ ജാനു ന്ന് പറഞ് ആദ്യമേ എന്റെ ഇമേജ് ഡാമേജ് ആക്കിയത്......കണ്ടില്ലേ എന്തോരം മൊഞ്ചന്മാരാ നിരന്നു നിൽക്കുന്നെ......" ന്ന് കുശുകുശുക്കിയതും ആൽബി ആനിയുടെ കയ്യിൽ അമക്കിപ്പിടിച്ചു കൊണ്ട് മുന്നോട്ടു നോക്കി വെളുക്കെ ചിരിച്..... "അത് പിന്നെ ഇവരെ ഇങ്ങനെയാ..... നല്ല കൂട്ടാണെലും ഇടക്ക് ഒരു കിളി പാറിയ പോലെയാ.....കാര്യമാക്കണ്ട......." "വേറെയൊന്നും കൊണ്ടല്ല ഞങ്ങളും വീട്ടുകാരും ലാളിച്ചു വഷളാക്കിയതിന്റെ എല്ലാ കെടും ഉണ്ട്......" ന്ന് രാവണന്റെ ഡയലോഗും കൂടെ ആയതും......

ലാളിക്കുവേ. 😲.... ഇവരോ......😬 ന്ന് അതിമയടിച് കവിളിൽ കയ് ചേർത്ത് വെച് മനസിൽ..... നുണയൻമാർ..... കയ്യിലിരുപ്പിനാണേലും കഴിഞ്ഞ ദിവസം പോലും ഒന്ന് കിട്ടേണ്ടതായിരുന്നു.... എന്നിട്ട് പറയുന്നത് കേട്ടില്ലേ കാപാലികർ..... ന്ന് ആത്മയടിച്ചു അക്കുവും ആനിയും പരസ്പരം നോക്കി അവരിൽ നിന്ന അകന്ന് കൊണ്ട് കൈ കോർത്തു പിടിച്ചു...... അവസരവാദികൾ അവസരം വന്നപ്പോൾ നൈസായിട്ട് താങ്ങിയേക്കുന്നു.......😬😬 ന്ന് ആത്മയടിച് ചെക്കന്മാരെ ചെറഞ്ഞു നോക്കി...... അപ്പോൾ തന്നെ ശിവ അവരുടെ അടുക്കലായി വന്നു പരിചയപ്പെടൽ തുടങ്ങി....... പിന്നീട് അവിടെ അരങ്ങേറിയത് പരിജയയപ്പെടൽ മഹാമാഹമായിരുന്നു..... പൊട്ടിത്തെറിച്ച രണ്ട് ബോബുകളായത് കൊണ്ട് തന്നെ അവര് പെട്ടന്ന് പെൺപടകളുമായി കൂട്ടായി..... കലിപ്പെന്ന വികാരത്താൽ പണിതത് കൊണ്ട് ആൺപടകൾ ഒരമ്മ പെറ്റ അളിയമാരെ കണക്ക് പരസ്പരം പുണർന്നു പരിചയെപെട്ടു......

ഡെവിയും അലനും ബിസിനസ് കാര്യങ്ങളെ കുറിച് അവിടെ നിന്നെ ചർച്ചിക്കാൻ തുടങ്ങി.......എബി ആണേൽ അതിനിടയിൽ അവരുടെ പ്രണയവിവാഹം ആണെന്ന് മനസിലാക്കി ആൽബിയുടെ പുറകെ കൂടി അവരുടെ പ്രണയം ചോർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങവേ വല്യമ്മച്ചി അതിനെ തടയിട്ട് കൊണ്ട്..... "ആൽഫി ഒരു കാര്യ ചെയ്യാം..... മക്കൾ ഡെവിടെ കൂടെ മനയ്ക്കലയ്ക്ക് പൊക്കോളൂ.... കല്യാണo കഴിയുന്ന വരെ അവരെ അവിടെ നിർത്താനാ ഉദ്ദേശിക്കുന്നെ കൂടെ മക്കൾക്കും നിൽക്കാലോ......" ന്ന് പറഞ്ഞതും അലൻ ഡെവിയെ നോക്കി അടക്കി ചിരിചു......ആ ചിരി ദഹിക്കാതിരുന്ന ഡെവി..... നിനക്ക് ഞാൻ തരാവേ....... ന്ന് ആത്മിച്.... "വല്യമ്മച്ചി അലനും ആൽബിയും ഞങ്ങടെ കൂടെ ആണേൽ അക്കുവും ആനിയും ശിവയുടെ കൂടെ ഇവിടെ നിൽക്കട്ടെ......." ന്ന് പറഞ്ഞതും വെള്ളിടി വെട്ടിയ കണക്ക് ഞെട്ടിയ അലൻ ഡെവിയെ കൂർപ്പിച്ചു നോക്കിയതും.....അവൻ അടക്കി ചിരിച്ചു.....

"പണിതതാണല്ലേ......"😬 ന്ന് മെല്ലെ പറഞ്ഞതും..... "പറയാനുണ്ടോ......"🤭.. "നാറിയ പണി കാണിക്കല്ലെ ഡെവി....ഞങ്ങടെ കെട്ട് കഴിഞ്ഞതാടാ....." "അങ്ങനെ മക്കൾ മാത്രം സുഹിക്കണ്ട... ക്ഷമ ആട്ടിൻ സൂപ്പിന് ഫലം നൽകും......" നാറി...... 😬😬 ന്ന് മനസിൽ നന്നായൊന്ന് സ്മരിച് കഷ്ടപെട്ട് മുഖത്തു പുഞ്ചിരി വരുത്തി ആൽബിയോട് എന്തെങ്കിലും ചെയ്യടാ കോപ്പേ... ന്ന് കണ്ണ് കാണിച്ചതും അവൻ.... "വല്യമ്മച്ചി അതിനിവർ ഒറ്റയ്ക്ക് നിൽക്കുവെല...ഒന്നാമതെ ആനിക്ക് ഒറ്റയ്ക്ക് പേടിയാ...അല്ലെ ആനി....." "ഒറ്റയ്ക്കല്ലല്ലോ കൂട്ടിന് ഒരുപാട് പേരില്ലേ.... പേടിക്കേണ്ട കാര്യം പോലും ഇല്ല..... ന്റെ പെങ്ങൾ കൂടെ ഉണ്ടല്ലോ..... അവളെ മിനി ജാക്കിച്ചാനാ......ബ്രോ ഒന്നും കൊണ്ടും പേടിക്കണ്ടേ....അല്ലെ ഡെവി ശിവ നോക്കിക്കോളും അവരെ......"😁 ന്ന് ആൽബിയുടെതിന് മറുപടിയായ് എബി കൂടെ പറഞ്ഞതും ആൽബി എബിയെ പല്ല് കടിച് ദയനീയ മായി നോക്കി..... "ഒന്നും തോന്നരുത്.... അസൂയ കൊണ്ട...."😌😌... നിവർത്തി ഇല്ലാതെ അവര് സമ്മതിച്ചതും അക്കുവും ആനിയും 500 വോൾട്ടിന്റെ ബൾബും കത്തിച്ചു അവളുമാരോട് കത്തിയടി തുടങ്ങി.....

ഏകദേശം കാര്യത്തിന് തീരുമാനമായതും അവര് പോകാനിറങ്ങി...... അതിനിടയിൽ അലൻ അക്കുവിനരികിലായി ചെന്ന് ഒരുഭാഗത്തേക്കായ് മാറ്റി നിർത്തി പതിയെ..... "അക്കു....കൂടെ വാ പെണ്ണെ......" "ഞാനെങ്ങും ഇല്ല.....ഞാനിവിടെയാ..... കുറെ കാലത്തെ ആഗ്രഹമായിരുന്നു കുറച്ച് ദിവസം ഒരു നാല്കെട്ടിൽ താമസിക്കണമെന്ന്....മിനി നാല്ക്കെട്ടാണേലും മ്മക്കിത് മതി.....തിരുപ്പതി ആയി മഹനെ തിരുപ്പതിയായി....."😌 "ഡി.... കളിക്കാൻ നിൽക്കല്ലേ....ഒന്നോ രണ്ടോ അല്ല.... ഒരാഴ്ചയാ ഒരാഴ്ച......" "അയിന്......."😏 "അക്കു......."😬 "ഞാൻ വരൂല്ല.....ഒരാഴ്‌ച ശിവേടെ കൂടെ നിൽക്കാൻ പോകുവാ.....ഞാൻ വരുന്ന വഴി ഒരു പഞ്ഞി മിട്ടായി മേടിച്ചു തരാൻ പറഞ്ഞപ്പോ എന്താ പറഞ്ഞേ......" "അൺ ഹൈജീനിക്കെന്ന്......" ന്നുള്ള ഉത്തമം പറഞ് ആനി അക്കുവിനടുത്തേക്ക് വന്നതും അവൾക്ക് പുറകെ ആൽബിയും വന്നു..... "അതും പറഞ്ഞിട്ട് മ്മക്ക് മേടിച് തന്നില്ല....വൃത്തി പോരാന്ന്....എന്നിട്ടൊരു നോട്ടാo മ്മക്ക് അറിയാം അതിനർത്ഥം ഞങ്ങൾക്കും വൃത്തി ഇല്ലാന്നല്ലെ......" "അക്കു....😬.എന്തൊക്കെയാടി നീ....."

"നിങ്ങളൊന്നും പണയണ്ട രാവണ.....ഇപ്പൊ ഞാൻ വേണം..... ഒരാഴ്ച ബിസിനസ് മീറ്റിങ്ന്ന് പറഞ്ഞു പോയിട്ട് മീറ്റിങ്ങിന്ന് വന്ന ആ ഏഷ്യൻ പെയിന്റുകൾ ഇംഗ്ലീഷ് വാരി വിതറുമ്പൽ ഇളിച്ചോണ്ട് നിൽക്കുവായിരുന്നല്ലോ....അവരെ നോക്കുമ്പോ ചിരിയും ഞങ്ങളെ നോക്കുമ്പോ കലിപ്പും......ആൽബിച്ചായനും കണക്കാ.... അല്ലെ ആനി......" "അതെ.... നിന്റെ അങ്ങളെ ആയി പോയി അല്ലേൽ ആ ഇളിച്ചോണ്ട് നിന്നതിന് ഞാൻ ഡ്രൈ വാഷ് ചെയ്തേനെ......" "എന്നതാ......"🙄 ആൽബി.... "ഇച്ചായ ആനി ഉദേശിച്ചത്‌ ഡിവോഴ്സ് എന്നാ.....ഇനി എന്ത് പാഞ്ഞാലും ഞങ്ങൾ ഇവരുടെ കൂടിയാ......." "എന്നാൽ ഞാനും......."😁... "കോപ്പ്.....വല്ലതും ഒപ്പിച് മോങ്ങിക്കൊണ്ട് വാ അടുത്തൊട്ട്.....ഇടിച്ചു ഭിത്തിയിൽ തെക്കും......." ന്ന് പറഞ്ഞു കലിയിൽ ചവിട്ടു തുള്ളി പോയതിന് പിറകെ ആനിക്ക് നേരെ രൂക്ഷമായ നോട്ടമെറിഞ്ഞു ആൽബിച്ചായനും കൂടെ പോയതും അക്കു..... "അന്നമ്മോ......പണിയാകുവോ......"🙄

"ആകുമെന്ന് തോനുന്നു......ഇനിയെന്ന സെയ്യും....." ന്ന് പറഞ്ഞതും അവര് പോകുന്ന പോക്കിൽ ആണ് പടകൾ ജോണിനെയും ഫ്രഡിയെയും പൊക്കിയെടുത്തോണ്ട് വണ്ടിയിൽ കയറി നേരെ മനക്കലേക്ക് വിട്ടു....... പിന്നീട് പെൺപിള്ളേർ മുഴുവൻ മുകളിൽ ബാൽക്കാണിയിൽ ഇരുന്നു കത്തിയടി തുടങ്ങി...... "ശിവ..... ഇനി നി പറയ്‌ നിങ്ങടെ ലവ് സ്റ്റോറി.....ഞങ്ങടെത് കേട്ടില്ലേ......" ന്നുള്ള അക്കുവിന്റെ ചോദ്യത്തിന് ശിവ ഒന്ന് പുഞ്ചിരിച് പല ഭാഗങ്ങളും സെൻസർ ചെയ്ത് പറഞ്ഞതും അഞ്ചും ഉണ്ട് വായും തുറന്നിരിക്കുന്നു..... "ശിവ...നിന്റെ ശ്രാവൺ വേഷം അതൊന്ന് കൂടെ കേട്ടാവോ..... എന്തോ ഇതൊക്കെ കേട്ടിട്ട് ആ വേഷം കൂടെ കാണാൻ ഒരു തൊര......" ന്ന അക്കുവിന്റെ വാക്കിൽ അന്നമ്മ..... "അതു പോലെ ഒരു വേഷം കെട്ടിയിട്ട് വേണം എനിക്ക് എന്റെ കെട്ടിയോനെ ഇരുട്ടടി അടിക്കാൻ......"😁 ന്ന് ആനി പറഞ്ഞു നിർത്തിയതും അക്കു..... "മ്മക്ക് അതിന്റെ ആവശ്യം പോലും ഇല്ല...... അങ്ങേരുടെ ആ ജൂലി.....അതിനൊരു തിരിച്ചടി ഞാൻ ഈ കോലത്തിൽ ചെന്നു തന്നെ കൊടുത്തിരിക്കും......" "അതേത് ജൂലി......"🙄 "നി കണ്ടില്ലായിരുന്നോ.....ബിസിനസ് മീറ്റിങ്ങിൽ വന്നിരുന്നു കുട്ടിയുടുപ്പുമിട്ടൊരുത്തി.....

അവൾക്ക് രാവണനുമായി ഒരു ഒട്ടൽ..... അങ്ങേരാണേൽ ഇളിച്ചോണ്ട് കയ്യും കൊടുത്തേക്കുന്നു.....ക്‌ളെയിന്റ് ആണ് പോലും....."😬😬 "അയിന്......" "അയിന് എനിക്ക് പ്രതികാരo ചെയ്യണം....." ന്ന് അക്കു പറഞ്ഞതും ആനി..... "എന്നാൽ എനിക്കും......"😌 "അതിന് അവരിവിടില്ലല്ലോ....ഏതോ മനക്കൽ പോയേക്കുവല്ലേ അതെവിടെയാണെന്ന് കരുതിയിട്ട....." ന്ന് പറഞ്ഞതും ശിവ..... "അതിവിടെ അടുത്ത് തന്നെയാ....." "സത്യം പരമാർത്ഥം.....😁... എന്നാൽ അങ്ങോട്ട് പോയി പണിയാം അല്ലെ അക്കു....." "അതന്നെ....പോകാം....ശിവ കൂടെ നിക്കില്ലേ.... കെട്ടി കഴിഞ്ഞാലേ നിങ്ങളൊക്കൊക്കെ ഇത് മനസിലാകൂ.....പ്ലീസ് പ്ലീസ് പ്ലീസ്.....ഹെൽപ്പടാ....." "അ... അത് വേണോ......"🙄 "വേണം...... "😁 കോറസ് ഓഫ് അക്കു അന്നമ്മ.....🤭 "മ്മ് നോക്കാം..... പക്ഷെ ഇപ്പൊ പറ്റില്ല...... രാത്രി ആവട്ടെ..... അമ്മമാർ കണ്ടാൽ പ്രശ്നമാകും..... ഏതായാലും നിങ്ങൾ പണിയാൻ പോകുവല്ലേ.....

ന്റെ ഒരു ചെറിയ പ്രതികാരം പെൻഡിങ്ങിലുണ്ട് കെട്ടിന് മുൻപ് അതങ്ങ് നടപ്പിലാക്കാം......" ന്ന് പറഞ്ഞു നിർത്തിയതും ഇവ ചാടി വീണ്..... "അപ്പൊ ഫിസ്ക്..... രാത്രി പോകാം......"😁 "അയിന് നീ എന്തിനാ......." "പണിയാൻ......"😁 "ആർക്കിട്ട് പണിയാൻ..... നിങ്ങൾ നാലും ഇവിടെ നിന്നേര......" "അയ്യടാ മനമേ ഞാനും ഉണ്ട്......" ന്ന് ഇവ പറഞ്ഞതിന് പുറകെ..... "എന്നാൽ ഞാനും....."😁 ന്ന് നൈന പറഞ്ഞതും ശിവ..... "നീയും......"🙄 "ഞാനിതുവരെ ഒരു പണി നൽകൽ നേരിട്ട് കണ്ടിട്ടില്ല അതാ....." 😁 ന്ന് പറഞ്ഞു മനസ്സിൽ..... ഇവരുടെ കൂടെ പോയി ജോൺ സാറിനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കണം.....ന്നെ ഇവിടെ കണ്ടിട്ട് അങ്ങേർക്ക് ചന്തയിൽ കണ്ട പരിചയം പോലുമില്ല.....ഇനി അൽഷിമേഴ്‌സ് വല്ലോം വന്നൊന്ന് അറിയണവല്ലോ..... ന്ന് ആത്മയടിച്ചതും അതുവരെ സൈലന്റ് ആയി എന്തോ ആത്മിച് കൊണ്ടിരുന്ന അല്ലുവിനെ ശിവ തട്ടി വിളിച്ചതും.....ഒന്ന് ഞെട്ടിയ അല്ലു..... "ഞാൻ അഭി സാറിന് എന്നാ പണി നൽകുമെന്ന് ആലോചിക്കുവായിരുന്നു......അപ്പൊ രാത്രി പോകാല്ലേ....." "കുഞ്ഞേ നീയും......"😲 "ഞാൻ ഉണ്ടല്ലോ ഞാനില്ലാതെ എന്ത് ആഘോഷം......പോകാം ശിവേച്ചി...." 😁

"ന്റെ കൃഷ്ണ..... വീണേ ഇനി നീയും ഉണ്ടോ....." "ഞാനില്ല ചേച്ചി..... നിങ്ങൾ പൊയ്ക്കോ...." ന്ന് പറഞ്ഞു മനസിൽ..... എബിച്ചായന്റെ അടുത്ത് പോയി ഞാൻ വിറയ്ക്കേണ്ടി വരും വേണ്ട ദേവി.....ഇവിടെ ഇരിക്കുന്നതാ സേഫ്..... ന്ന് ആത്മിച്ചതും..... ആനി.... "അയ്യടാ മനമേ പൂച്ച കുഞ്ഞേ.....നീയും ഒണ്ട് ഞങ്ങടെ കൂടെ.....അല്ലേൽ അബദ്ധവശാൽ വീട്ടകാര് നിന്നെ മാത്രം കണ്ടാൽ ഞങ്ങൾക്ക് നേരെ ചോദ്യം വരും.... സോ ഒറ്റകെട്ടായി പോയി തിരിച്ചു വരുന്നു......." "ഞാൻ വേണോ......." "അത് വേണം.... ഒന്നൂല്ലേലും ആരെങ്കിലും വരുവാണേൽ സിഗ്നൽ തരാനെങ്കിലും ഒരാളായല്ലോ.....അപ്പൊ മിഷൻ പണിയൽ.....അവന്മാരുടെ ജാഡ അങ്ങ് മാറ്റണം......." ന്ന് അക്കു പറഞ്ഞതും പെണ്പടകൾ കൈ ചേർത്ത് സമ്മതമറിയിച്ചു....... നേരം ഇരുട്ടാവാനായി അവർ കാത്തിരുന്നു..... "വീണേ ശിവേച്ചി എവിടെ......" "ഞാൻ റൂമിൽ കണ്ടിരുന്നു.....എല്ലാവരും ഉറങ്ങാൻ കാത്ത് നിക്കുവാ..... ഇപ്പൊ വരും......" "അതിന് എല്ലാവരും ഉറങ്ങിയിട്ടല്ലേ നമ്മള് പുറത്തു ചാടി ഇവിടെ ഈ വഴിയിൽ പോസ്റ്റ്‌ അടിച്ചു നില്കുന്നെ....." ന്ന് അക്കു പറഞ്ഞു കഴിഞ്ഞതും അങ്ങോട്ടായി വരുന്ന ചെറുപ്പക്കാരനെ കണ്ട് ഇവ......

"മക്കളെ വേഗം ഒളിച്ചോ ഏതോ ഒരുത്തൻ വരുന്നുണ്ട്........." ന്ന് പറഞ്ഞു എസ്‌കേപ്പ് അടിക്കാൻ നിൽക്കവേ.....അല്ലു..... "ശിവേച്ചി......."😍 ന്ന് വിളിച്ചു ഓടി പോയി കെട്ടിപിടിച്ചു.... "പതുക്കെ വിളി പെണ്ണെ....ആളോള് കേൾക്കൂലോ കൃഷ്ണ......." ന്ന ശബ്ദം കെട്ട് ഇവയും അക്കുവും ആനിയും വായും തുറന്ന് നിന്ന് പോയി..... ഇതിനിടയിൽ ബോധം വന്ന ഇവ...... "ശി.....ശിവ........" ന്ന് പറഞ്ഞു അടുത്തേക്ക് പതിയെ നടന്നു ആ മുഖത്ത് കൈയ്യാൽ പരതി കൊണ്ട് വിടർന്ന മിഴിയാലെ..... "കർത്താവേ ശരിക്കും ഒരു ചെക്കനെ കൂട്ട് ഉണ്ടല്ലോ.....നോക്കിയേ......" ന്ന് പറഞ്ഞു തിരിഞ്ഞതും അവിടെ ഞെട്ടി നിൽക്കുന്ന നൈന അടഞ്ഞു പോയ ശബ്ദം പണിപ്പെട്ടെടുത്ത്....... "അ.... അപ്പൊ.... ശിവേച്ചി ആയിരുന്നോ.... ഹോം നേഴ്സ് ശ്രാവൺ......." ന്ന് ചോദിച്ചതും ശിവ വെളുക്കെ ചിരിച്ചു കൊണ്ട് ആണെന്ന് പറഞ്ഞതും നൈന..... "മാതാവേ സത്യം പറഞ്ഞാൽ ശിവേച്ചിയായിരുന്നെന്ന് കണ്ടിട്ട് മനസിലായതേയില്ലയിരുന്നു....എന്നാ ഒരു ഒറിജിനാലിറ്റി ആയിരുന്നെന്നോ......." ന്ന് പറഞ്ഞതും അല്ലു സംശയത്തോടെ..... "ഇപ്പൊ എന്തിനാ ശിവേച്ചി ഈ വേഷത്തിൽ......"

"അ.....അത് പിന്നെ നിന്റെ ഏട്ടന് ഞാൻ പണി കൊടുത്തത് മുഴുവൻ ഈ വേഷം കൊണ്ടായിരുന്നു...... സോ....."😁 ന്ന് പറഞ്ഞു മനസ്സിൽ..... അല്ലാതെ സേഫ്റ്റിക്ക്‌ ആണെന്ന് പറയാൻ ഒക്കുവോ.....പണി കൊടുക്കാൻ പോയി പെട്ട് പോയാൽ ഈ കോലത്തിൽ അങ്ങേരുടെ ഉള്ളിലെ റോമിയോ പുറത് വരില്ലല്ലോ.... ദാവണി ഉടുത്താൽ ശരിയാവില്ലെന്ന് എനിക്കല്ലേ അറിയൂ....കൃഷ്ണ പെടുത്താതെ കൂടെ നിന്നേക്കണേ....... ന്ന് ആത്മയടിച്ച നിന്നതും അക്കു..... "ശിവ പെട്ടന്ന് വാ....കാര്യം നടത്തി മുങ്ങേണ്ടതാ.... നീ മുന്നീ നടക്ക് മ്മക്ക് വഴി അറിയില്ല......." ന്ന് പറഞ്ഞതും വീണ പേടിയോടെ...... "ചേച്ചി ഞാൻ വരണോ.....അതിന് മറുപടി ആനിയിൽ നിന്ന് വന്നത് അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് വലിച്ചോണ്ട് പോയിട്ടാണ്....ആനിക്ക് അറിയില്ലല്ലോ എബിയുടെ മുന്നേൽ പെട്ടുപോയാലുള്ള വീണുവിന്റെ തുള്ളൽ പനിയുള്ള കാര്യം....🤭 പിന്നീട് ശ്രാവൺ ന്റെ നേതൃത്വത്തിൽ പെൺ പടകൾ തങ്ങളുടെ പ്രണയങ്ങൾക്ക് പണി കൊടുക്കാനും പെട്ട് പോയാൽ തിരികെ എസ്‌കേപ്പാടിക്കാനുള്ള കരുത്ത് തരണേയെന്നും തൊരപ്പൻ കൊച്ചുണ്ണിയെ മനസ്സിൽ ധ്യാനിച്ചു വരിവരിയായി മനയ്ക്കലേക്ക് വെച് പിടിച്ചു..................... തുടരും......

Share this story