പ്രണയശ്രാവണാസുരം: ഭാഗം 80

pranayashravanasuram

എഴുത്തുകാരി: അമീന

പിന്നീട് ശ്രാവൺ ന്റെ നേതൃത്വത്തിൽ പെൺ പടകൾ തങ്ങളുടെ പ്രണയങ്ങൾക്ക് പണി കൊടുക്കാനും പെട്ട് പോയാൽ തിരികെ എസ്‌കേപ്പാടിക്കാനുള്ള കരുത്ത് തരണേയെന്നും തൊരപ്പൻ കൊച്ചുണ്ണിയെ മനസ്സിൽ ധ്യാനിച്ചു വരിവരിയായി മനയ്ക്കലേക്ക് വെച് പിടിച്ചു....... "ശിവ..... ഒന്ന് പതിയെ പൊ പെണ്ണെ..... ആയുധം വെച്ചുള്ള നടപ്പാ.... കയ്യീന്ന് പോയാൽ ഉടഞ്ഞു പോകുവെ..."😌 ന്ന് കേട്ട് പിന്തിരിഞ്ഞു നോക്കിയതും ഒരു മൺ കലവും പിടിച്ചോണ്ട് നിഷ്കുവായി നിക്കുവാ അക്കു.... "ഇതെന്താ നിന്റെ കൈയില്......" "അത് പിന്നെ പണി കൊടുക്കാൻ പോകുമ്പോൾ കയ്യും കെട്ടിയങ് പോകാവോ...അതിനുള്ള ടൂൾസും....കൂടെ കരുതണം.....ആ ടൂളാണ് ഇതിനകത്തിരിക്കുന്നത്........" "സത്യം.... ന്നാൽ എനിക്കും വേണം....." ന്ന് പറഞ് വീണയുടെ കഴുത്തിലൂടെ കയ്യിട്ട് മുന്നോട്ട് നടന്ന ആനി തിരിഞ്ഞ് അക്കുവിന്റെ കയ്യിലെ കുടത്തിലേക്ക് കയ്യിട്ടതും...... "യാഖ്....എന്നതാടി ഇത്......." ന്ന് പറഞ് അതീന്ന് കയ്യെടുത്....മൂക്കിലേക്ക് അടുപ്പിച്ചു കൊണ്ട്....... "എന്നതാടി അക്കമ്മേ ഇതൊരുമാതിരി സ്മെല്.....ബ്ലാ...."

"ഓഹ് പിന്നെ.... ചാണകത്തിൽ കയ്യിട്ടാൽ സ്പ്രേ സ്മെല് അല്ലെ.....ഒന്ന് പോയെടി..... ഇത് അങ്ങേരുടെ തലയിൽ കമിഴ്ത്തി വേണം മ്മക്ക് പ്രതികാരം ചെയ്യാൻ..... അതിന് റിസ്ക് എടുത്ത് ഞാൻ ശിവടെ പശൂന്റെടുത് അനുവാദം ചോദിച് എടുത്തോണ്ട് വന്നതാ......എങ്ങിനെണ്ട്......."😁 "ഗുഡ് ഐഡിയ.....ന്നാൽ എനിക്കൂടെ തരോ......അതിന് മുൻപ് ഇതൊന്ന് കഴുകണം......." ന്ന് പറഞ്ഞു പാട വരമ്പത്തേക്കിറങ്ങി അവിടെയുള്ള നീർച്ചാലിൽ കൈ കഴുകി...... പിന്നീട് ശിവയ്ക്ക് പുറകെയായി വരമ്പിലൂടെ മുന്നോട്ട് നടന്നു..... "ശിവേച്ചി....സമയം ഇത്രയും ആയ സ്ഥിതിക്ക് അവരൊക്കെ ഉറങ്ങി കാണോ..... എനിക്കാണേൽ ആ പോലീസുക്കാരനിട്ട് പണി കൊടുക്കാഞ്ഞിട്ട് കൈ തരിക്കുവാ....." ന്ന് അല്ലു പറഞ്ഞതും വരമ്പ് കയറി മനക്കലേക്കുള്ള സ്റ്റെപിനടുത്തെത്തിയിരുന്നു...... "ഉറങ്ങി കാണില്ലന്ന് തോന്നണു.....ശബ്ദം ഉണ്ടാക്കാതെ വാ......" ന്ന് പറഞ്ഞു അവളുമാർ പതിയെ സ്റ്റെപ് കയറി മുറ്റത്തെത്തിയെങ്കിലും എല്ലായിടവും ലൈറ്റ് അണഞ്ഞിരുന്നു...... "അഭിയേട്ടന്റെ അമ്മേം അച്ഛനും നമ്മുടെ വീട്ടിലല്ലേ.....അവരിവിടെ ഇല്ലാഞ്ഞിട്ട് ഇവരെല്ലാം നേരത്തെ ഉറങ്ങിന്ന് തോന്നണു....

നമുക്ക് പോയാലോ ശിവേച്ചി......." ന്ന് വീണ പരിഭ്രമത്തോടെ അവരെ വന്ന ഉദ്യമത്തിൽ നിന്ന് പിന്തിരിക്കാനെന്നോണം ചോദിച്ചതും.....ഇവ...... "ദേണ്ടേ നോക്കിയേ അവിടെ വെട്ടവൊണ്ട്....." ന്ന് പൂത്തിരി കത്തിച്ചകണക്ക് തുള്ളി കൊണ്ട് പറഞ് വീടിനു സൈഡിലോട്ടായി കൈ കാണിച്ചതും ബാക്കിയുള്ളവരും ശരിവെക്കുന്ന രീതിയിൽ അങ്ങോട്ട് പോയി...... മനയ്ക്കൽ നിന്ന് കുറഞ്ഞകലത്തിൽ മരങ്ങൾക്കിടയിലൂടെ കാണുന്ന ഒരു കൊച്ചു വീട്ടിലേക്ക് ചൂണ്ടിയിട്ട് ആനി..... "എടിയേ വെട്ടം അല്ലാതെ ആ വീട്ടീന്ന് ഒരു ശബ്ദവും കേൾക്കുന്നില്ലല്ലോടി......." "അത് വീടല്ല ആനി... കുളപ്പുരയ....." ന്ന് ശിവ പറഞ്ഞതും.... "അയ്ഷരി.....ന്നാലങ്ങോട്ട് പോയാലോ...." "അയ്യോ വേണ്ട ചേച്ചി.... നിക്ക് പേടിയാ....." ന്ന് വീണ രോധിച്ചതും അല്ലു.... "ഇങ്ങനെ പേടിക്കാതെ പെണ്ണെ.....പണി കൊടുക്കാൻ പോയിട്ട് നിന്റെ പേടികാരണം പണി മേടിച് കൂട്ടുവല്ലോ.....എന്നതായാലും വന്നില്ലേ....പണി കൊടുക്കാനിറങ്ങിയിട്ട് അത് നടപ്പിലാക്കും മുന്നേ മുളയിലേ നുള്ളാൻ ശ്രമിക്കുന്നോ നി.....വിടില്ല ഞാൻ.....മിണ്ടാതെ കൂടെ വാ കൊച്ചെ......" ന്ന് പറഞ്ഞു അവര് കുളപ്പുര ലക്ഷ്യം വെച് നീങ്ങി.......

അതിനടുക്കൽ എത്തി പാതി തുറന്ന വാതിൽക്കലൂടെ അകത്തേക്ക്‌ ഒളിഞ്ഞു നോക്കിയതും അവിടെ അതാ ആണ് പടകൾ നിരന്നിരിക്കുന്നു....... "എന്നാൽ അലൻ ഞങ്ങൾ ഒന്നടിച്ചേച്ചും വരാം......" ന്ന് പറഞ്ഞു ഡെവി എണീറ്റതും.....ഒളിഞ്ഞു നോക്കിയ പെണ്പടകൾ....പിടഞ്ഞിറങ്ങി ചിതറിയൊടി അടുത്തുള്ള മരത്തിന് പിറകിലൊളിച്ചു...... ഓടിയ കിതപ്പിൽ ശ്വാസം വലിച്ചു വിട്ടവർ അടുക്കി വെച്ചത് പോലെ ഒന്നിന് മുകളിൽ ഒന്നായി തല വെച് കുളപ്പുരയിലേക്ക് നോട്ടമെറിഞ്ഞു......കുളപ്പുര വാതിൽ തുറന്നതും ആദ്യത്തെ ആളിറങ്ങവേ..... "ഡെവി........" ന്ന് ശിവ പറഞ്ഞതും അടുത്ത ആളിറങ്ങി വന്നപ്പോൾ വീണ പതിയെ.... "എബി......" ന്ന് പറഞ്ഞു പെട്ടന്ന് ഞെട്ടി കൊണ്ട്...... "അയ്യോ..... ദേവി എബിച്ചായൻ..... ഞാൻ പോകുവാ......." ന്ന് പറഞ്ഞു വീണ തല വലിക്കാൻ നോക്കിയതും ഇവ ആ തല തിരികെ വലിച് യെഥാസ്ഥാനത് കൊണ്ട് വന്ന് നിർത്തി..... "അവിടെ നിക്ക്.... ഞങ്ങളെ കൂടെ കാണിച് കൊടുക്കാതെ........"😬 "അടുത്ത ആളിറങ്ങിയതും ആനി......" "ആൽബിച്ചായൻ..... അക്കു എന്നതായാലും അളിങ്ങിറങ്ങി വന്ന സ്ഥിതിക്ക് ഞാൻ ഇപ്പൊയേ പോയി സ്പോട്ടിൽ പണി കൊടുത്താലോ......നിക്ക് അങ്ങേരെ കണ്ടിട്ട് കൈ തരിക്കുന്നുണ്ട്..... ആ ചാണക കുടം ഒന്ന് തന്നേടി......"

ന്ന് പറഞ്ഞതിന് അക്കു ചെറഞ്ഞു നോക്കി കൊണ്ട്.... "മിണ്ടാതിരിയടി......." "ഈ സമൂതിരി.....നമ്പൂതിരി......." "ന്റെ പോന്നോ നീ പണയണ്ട....അതെ ഓൾഡ് ചളിയ വേറെ ഇറക്ക്.... അയ്യേ അയ്യയ്യയ്യേ......." "അക്കമ്മേ....."😬😬.. "എന്താടി......"😏.. "ഒന്ന് മിണ്ടാതിരി പിള്ളേരെ അവര് നമ്മേ കാണുവേ......" ന്ന് പറഞ്ഞു ശിവ മുന്നോട്ട് നോക്കിയതും അല്ലു.... "പോലീസ്......" "അയ്യോ പോലീസോ എവിടെ......"😮 ന്ന് ഇവ ഉറക്കെ രോധിചതിന് പിറകെ ഇറങ്ങി ഓടാൻ നിന്നതും അടുത്തുള്ള നൈന അവളെ പിടിച്ചു വെച് വാ പൊതിഞ്ഞു പിടിച്ചു പതിയെ...... "ഇവേച്ചി ഒച്ചവെക്കല്ലേ....പോലീസല്ല.....അല്ലു അഭി ഏട്ടൻ ന്ന ഉദ്ദേശിച്ചത്.... ആള് പോലീസിലാണ്......" "ഹോ വെറുതെ ഞനങ് പേടിച്......"😁 ന്ന് പറഞ്ഞു വെളുക്കെ ചിരിച്ചതും..... നൈന.... "ജോൺ സാർ......." "സാറോ....."🤨..... ശിവ പിരികമുയർത്തിയതും "മ്മ് കോളേജിൽ ന്റെ ക്ലാസ് ട്യൂറ്ററാണ്.....സത്യം.... 😁 "ഫ്രഡിചായൻ......." ന്നുള്ള ഇവയുടെ ശബ്ദത്തിന് "എന്ത് ഇച്ചായനോ....." വീണ്ടും ശിവയുടെ പിരികം സംശയത്താൽ വളഞ്ഞു.....

. "അങ്ങനെയല്ല.....സാർ...സാറാണല്ലോ....ആൾടെ ഹോസ്പിറ്റലിൽ ആണല്ലോ ഞാൻ വർക്ക്‌ ചെയ്യുന്നത്.....സത്യം...."😁 "മ്മ്.....സംതിങ് ഫിഷി......." ന്ന് ശിവ ഫിഷിയടിക്കവേ ആനി..... "വീട്ടി ഫിഷുണ്ടോ ആവോ.... ശിവ അത് പറഞ്ഞപ്പോ തൊട്ട് ചെറുതായിട്ട് വിശക്കുന്നത് പോലെ.....😁... നിനക്കില്ലേ അക്കു......."😌 "സത്യം.....എനിക്കും ഉണ്ട്.... ന്നാല് നമ്മക്ക് പോയി ഫുഡ്‌ കഴിച്ചാലോ......"😁 "ബാ പോകാം......" ന്ന് പറഞ്ഞു തോളിൽ കയ്യിട്ട് രണ്ടും തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ രണ്ടിനേം പിടിച്ചു വെച്.... "അവിടെ നിക്ക്.... അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ.....അല്ല നമ്മളെന്തിനാ വന്നേ...."🤨 "പറയും പോലെ നമ്മൾ പണി കൊടുക്കാനല്ലേ വന്നത്.....ശ്യേ ടോപിക് ന്ന് റൊമ്പ ദൂരം പോയിട്ടേ.... 😁... ചലോ....." ന്ന് പറഞ്ഞു വീണ്ടും ഒളിഞ്ഞു നോക്കി കൊണ്ട് അക്കു..... "എവിടെ......" "ആര്....."🙄.... (ശിവ ) "രാവണനെവിടെ....കൂട്ടത്തിൽ അങ്ങേര് മിസ്സിംഗ്‌ ആണല്ലോ..... ദോ ലവന്മാരെല്ലാം പോണു... എവിടെയവൻ......" ന്ന് ഡയലോഗടിച്ചതും ശിവ.... "കുളപ്പുരയിൽ കാണും......" "ഓക്കേ അപ്പൊ ലവൻ ദവിടെ കാണും....സോ മക്കൾ വിട്ടോ.... ഞാൻ ആ രാവണന്റെ പപ്പും പൂടയും പറിച് വിജയിച്ചു വരാം.....ജയ് മകിൽമതി......" ന്ന് പറഞ്ഞു അക്കു കുടവും താങ്ങി മുന്നോട്ട് പോയതും.....ആനി....

"അക്കു കുറച്ച് എനിക്കൂടെ താടി......." ന്ന് പതിയെ വിളിച്ചു പറഞ്ഞതും.....ശിവ ആനിയെം വലിച്ചോണ്ട്..... "അതവളെടുത്തോട്ടെ നമുക്ക് വേറെ നോക്കാം......" ന്ന് പറഞ്ഞു മുന്നീ നടന്നു.....ബാക്കിയുള്ളവർ ശിവയ്ക്കൊപ്പം അവന്മാർക്ക് പിറകെ വിട്ടു...... കുളപ്പുര വാതിൽ പതിയെ തുറന്ന് അകത്തേക്ക് കയറിയ അക്കു താഴെ പടവിലിരുന്നു സിഗെരെറ്റ് ഊതി വിടുന്ന രാവണനെ കണ്ട് പല്ല് കടിച്ച്...... ഈ തീവണ്ടിയെ ഞാനിന്ന് ചാണകത്തിൽ മുക്കിയെടുക്കും....അലവലാതി കെട്ടിയോൻ പുകച്ചു തള്ളുന്നത് കണ്ടില്ലേ....😬😬 ന്ന് ആത്മയടിച് കുടം ഇരുകയ്യിലായി താങ്ങി ഒന്നുയർത്തി പിടിച്ചു കൊണ്ട് പതിയെ പടവുകൾ ഇറങ്ങി...... കിച്ചു ഇരിക്കുന്നതിന് തൊട്ട് മുകളിലായുള്ള സ്റ്റെപ്പിൽ നിന്നവൾ മൈൻഡിൽ...... റെഡി.... വൺ..... ടു.... ത്രീ...... ന്ന് പറഞ്ഞു പടവിലിരുന്ന് വലിക്കുന്നവന്റെ തലയിലോട്ട് കമിഴ്ത്തവെ എന്തോ ആലോചിച്ചു കൊണ്ട് പടവിൽ നിന്നെണീറ്റ കിച്ചു നിന്നിടത്തു നിന്ന് സ്ഥാനം മാറിയതും പടവിൽ കാൽ സ്ലിപ്പായി കുടം കൊണ്ട് അക്കു നേരെ കുളത്തിലോട്ട് ലാൻഡ് ചെയ്തു...... "അമ്മഷ്കി........." ന്നുള്ള ശബ്ദത്തോടൊപ്പം പുക വിട്ടോണ്ടിരുന്നവൻ എന്തോ കുളത്തിൽ ലാൻഡ് ചെയ്യുന്നത് കണ്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും.....

വെള്ളം ഓളം വെട്ടുന്നതല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല...... എന്നാൽ വെള്ളത്തിൽ മുങ്ങി പോയ അക്കു ഒരുവിധത്തിൽ പൊങ്ങി വന്നത് കുടം നിറയെ വെള്ളവുമേന്തിയായിരുന്നു....🤭.. അവളെ അവിടെ ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ കിച്ചു അടപടലം ഞെട്ടി കണ്ണും മിഴിച്ചു നിന്ന്..... "അക്കു......" ന്ന് വിളിച്ചതും അക്കു വെളുക്കെ ചിരിച്ചു കൊണ്ട് കുടം ഷോൾഡറിൽ വെച് കുളത്തിൽ നിന്ന് കയറി...... അവളെയവിടെ കണ്ട ഞെട്ടലിൽ നിന്ന് പുറത്തു വന്ന കിച്ചു..... പടവുകൾ ഇറങ്ങി അവൾക്കരികിലായി വന്ന് നിന്ന്..... "അക്കു.... നീ....നീയെന്താ... ഐ മീൻ നീയെങ്ങനെയിവിടെ വന്നു......." "അ.... അത്... പിന്നെ... ഉണ്ടല്ലോ.... ഞാനുണ്ടല്ലോ....ഇതിലെയങ് വന്ന് അതിലേയങ് പോയപ്പോൾ കാറ്റ് കൊണ്ട്... കുടം കിട്ടി....ചാണകം..... അല്ല... ഞാൻ വെറുതെ....."😁 ന്ന് എന്തൊക്കെയോ വിളിച്ചു പറഞ്ഞതും....... "അക്കു.... ആർ യു ഓക്കേ......" ന്ന് പറഞ് കിച്ചു കവിളിൽ കൈ വെച്ചതും.... അക്കു....നാവിനു സിപ് ഇട്ടേക്ക് അല്ലേൽ ഇങ്ങേർക്ക് പണിയാനാണ് വനെന്ന് അറിഞ്ഞാൽ തോം തോം കപ്പല് മയ്യത്തോം ആവേണ്ടി വരും നീ..... ന്ന് ആത്മയടിച് കിച്ചുവിനെ നോക്കി വെളുക്കെ ചിരിച്ചതും....എന്തോ കത്തിയ കണക്ക് കിച്ചു ഗൗരവത്താൽ.....

"അക്കു സത്യം പറഞ്ഞോ.....ഈ പാതിരാത്രി ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശമെന്താ....." "ഉദ്ദേശോ....മ്മക്കോ.....😲 എന്ത് ഉദ്ദേശം ഒന്ന് പോയെ..... എനിക്ക് പ്രാന്തല്ലേ... നിങ്ങക്കിട്ട് പണിയാൻ കുടത്തിൽ ചാണകവും പൊക്കി കൊണ്ട് വരാൻ....."😏 ന്ന് പുച്ഛിച്ചു കൊണ്ട് നേരെ നോക്കിയതും.....അതാ അവളെ രൂക്ഷമായി നോക്കി പിരികം പൊക്കി നിൽക്കുന്നു രാവണൻ...... "അപ്പൊ ചാണകം കൊണ്ട് പണിയാൻ വന്നേക്കുവായിരുന്നല്ലേ ഇക്കാടെ കുട്ടി....."🤨 പടച്ചോനെ അയാം ട്രാപ്പ്ഡ്..... നാവിനല്ലേലും ഇടക്ക് ഗുളികൻ കയറുന്ന സ്വഭാവം ഉണ്ട്.... പരട്ട നാവ്.....അടങ്ങി നിന്നില്ലേൽ ഉണ്ടല്ലോ നിനകൊന്ന് സംസാരിക്കാൻ പോലുമാകാത്ത വിധം ഞാൻ വെട്ടിവിഴുങ്ങും.....പിന്നെ നീ കരഞ്ഞു കാല് പിടിക്കേണ്ടി വരും......😏😏 ന്ന് ആത്മയടിച്ചു കൊണ്ട് കിച്ചുവിനെ നോക്കി നിഷ്കുവായി ചിരിച്ചു അല്ല ഇളിച്ചു നിന്ന്...... "എവിടെ നിന്റെ വാല്......." ന്നുള്ള ഗൗരവംപൂർണമായ ചോദ്യത്തിന്..... "വാലോ..... 🤔... വൊ... ആനി......അവള് മറ്റുള്ളോരോപ്പണ്ട്....."😁 "വാട്ട്‌.... അവളുമാരെല്ലാം ഉണ്ടോ..... എവിടെ പോയാലും അവിടെ ഉള്ളവരെയും പെടുത്തിക്കോണം നീ.....

ഞാൻ ചെന്നു പറയട്ടെ അവന്മാരോട്.....നിന്റെ പ്ലാനാകും ഇത്....അവരെക്കൂടെ കൂട്ടിയുള്ള എഴുന്നള്ളത്ത്......" ന്ന് പറഞ്ഞു പല്ല് കടിച് വിരലിനാൽ നെറ്റിത്തടം തിരുമ്മി അക്കുവിനെയൊന്ന് കൂർപ്പിച്ചു നോക്കി തിരിഞ്ഞു പോകാൻ നിന്നതും അക്കു..... പടച്ചോനെ.... ഇങ്ങേര് പോയാൽ ശരിയാവില്ല... ന്റെ പ്ലാനോ പൊട്ടി.... അവരുടെയെങ്കിലും നടന്നാൽ മതിയായിരുന്നു....... ന്ന് ആത്മയടിച് തിരിഞ്ഞു പോകാൻ നിന്ന കിച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട്..... "അയ്യോ അങ്ങോട്ടിപ്പോ പോകല്ലേ....ഇവിടെ നിക്ക്....അവര്.... അവരൊക്കെ ഇപ്പൊ വീട്ടിലോട്ട് പോയിക്കാണും..... " "അപ്പൊ നീമാത്രം ആണോ പണിയാൻ....." ന്ന് മുഴുമിപ്പിക്കും മുന്നേ ചാടിക്കയറി...... "പണിയാൻ...പണിയാൻ ന്ന് പറയാൻ അതിന് ഞാനൊന്നും പണിതില്ലല്ലോ.....നോക്കിയേ ചുമ്മാ ഇതിലൂടെ പോയ ഞാനാ ആകെ നനഞു...."😌 ന്ന് പറഞ്ഞതും കിച്ചു അവളെ അടിമുടി നോക്കി....... ബ്ലൂ ജെഗിനും വൈറ്റ് കുർത്തിയും ബ്ലൂ സ്കാർഫും അപ്പാടെ നനഞു കുളിച് സ്ഥായിയായ ഭാവമായ ഇളിയുമായി ഷോൾഡറിൽ കുടവും താങ്ങി നിക്കുന്ന അക്കുവിനെ കണ്ട്......

"ഈ കുടവും താങ്ങി ആരെ അമ്മൂമ്മേനെ കെട്ടിക്കാനാടി നിക്കുന്നെ......" ന്ന് പറഞ്ഞതും അവളുടെ നോട്ടം കുടത്തിലേക്ക് പതിഞ അതെ നിമിഷം കിച്ചുവിന്റെ മിഴികൾ നനഞ്ഞോട്ടി ശരീരവടിവ് എടുത്ത് കാണിക്കുന്ന അക്കുവിലുടനീളം തെന്നി നീങ്ങി....അവളുടെ ആ രൂപം കിച്ചുവിൽ വികാരത്തിൻ വേലിയേറ്റം തന്നെ സൃഷ്ടിച്ചു...... എന്നാൽ കുടം നോക്കി നിന്ന അക്കു എന്തോ പറയാനൊരുങ്ങും മുന്നേ കിച്ചു അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്കായ് ചേർക്കവേ വിറച്ചു പോയ അക്കുവിന്റെ കയ്യിൽ നിന്നും കുടം നിലത്തായി വീണുടഞ്ഞു..... അതിലെ വെള്ളം ഇരുവരുടെയും പാതങ്ങൾ നനച്ചൊഴുകിയിറങ്ങി...... പിടച്ചിലോടെ മുഖമുയർത്തി നോക്കിയ അക്കു തന്റെ രാവണന്റെ മിഴികളിലെ പ്രണയത്തിൽ നോക്കി നിന്ന് പോയി...... "കി.... കിച്ച......" ന്ന് പിടപ്പോടെ വിളിച്ചതും....അവളുടെ മിഴികളിൽ നിന്നൊന്ന് വ്യതിചലിക്കാതെ...... "വല്ലാണ്ട് ദാഹിക്കുന്നു പോന്നു....." "എ.... എന്ത്...."😲 ന്ന് വിറയലോടെ ചോദിച്ചതും..... അവളുടെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച അധരത്തിൽ വിരലിനാൽ തഴുകി കൊണ്ട്......

"പോന്നു.....ഐ വാണ്ട്‌ ദാറ്റ് ഹണി ഓൺ യുവർ ലിപ്സ്..... അത് ഞാനിങ്ങെടുക്കുവാ പെണ്ണേ........" ന്ന് പറഞ്ഞതോടൊപ്പം അവളുടെ അധരത്തിലേക്കായ് അവന്റെ അധരത്താൽ ആഴ്ന്നിറങ്ങി.....ചുംബന ചൂടിൽ പൊള്ളിപ്പിടഞ്ഞു പോയ അക്കുവിന്റെ ഇടപ്പിലായ് പിടിച്ചു തന്നോട് ചേർത്ത് നിർത്തി കിച്ചു ആവേശത്തോടെ അധരത്തെ നുണഞ്ഞു കൊണ്ടിരുന്നു.....അതോടൊപ്പം അവളുടെ ഉടലളവുകളിൽ അവന്റെ കൈകൾ എന്തിനോ വേണ്ടി ഒഴുകി നടന്നു....... എന്നാൽ പെൺപടകൾ ആൺ പടകൾക്ക് പിറകെ വിട്ട് എത്തിച്ചേർന്നത് പാടത്തോടെടുത്തയായി പണിത വയ്ക്കോൽ പുരയ്‌ക്കടുത്തായിരുന്നു..... നെല്ല് കൊയ്ത് കഴിഞ്ഞാൽ വയ്ക്കോൽ എല്ലാം അവിടെ അടുക്കി വെക്കുമായിരുന്നു അഭിയുടെ അച്ഛൻ.....അടുക്കി വെച് ബാക്കിയായ സ്ഥലത്തായ്‌ നിലത്ത് പടിഞ്ഞിരിപ്പാണ് ചെക്കന്മാർ....... മുളയാൽ നിർമ്മിച്ച വയ്ക്കോൽ പുരയ്‌ക്കകത്തേക്ക് സൂക്ഷിച്ചു നോക്കിയാല് കാണാൻ പറ്റുന്ന വിടവിലൂടെ പെൺപിള്ളേരാവരെ സ്കാനികൊണ്ടിരുന്നു....... "എല്ലാം സെറ്റല്ലേ........' ന്ന ഡെവിയുടെ ചോദ്യത്തിന് ഫ്രഡി.....

"സെറ്റാണ്..... എബി ഫ്രിഡ്ജിൽന്ന് ബീഫ് വരട്ടിയതെടുക്കാൻ പോയേക്കുവാ......" ന്ന പറഞ്ഞതും അഭി..... "ഡെവി....എന്നാൽ നിങ്ങള് കൂട്.... എനിക്ക് ഡിപ്പാർട്മെന്റ്ന്ന് അര്ജന്റ് ആയിട്ട് കാൾ വന്നു.... അവിടെയൊന്ന് പോയിട്ട് വരാം..... എനിക്ക് തല്ക്കാലം കോള മതി......." ന്ന് പറഞ് അടുത്തുള്ള ബോട്ടിലെടുത്തതും..... "അതെടുക്കല്ലേ..... അത് എബിയുടെ സ്പെഷ്യൽ കോളയ.....അവൻ വന്നാൽ സെന്റി അടിക്കും.....കഴിപ്പിന്റെ കാര്യത്തിൽ അവൻ പ്രാന്തന.... നീ ഇതെടുത്തോ......" ന്ന് പറഞ്ഞു ഫ്രഡി എടുത്തു കൊടുത്ത മറ്റൊരു ബോട്ടിൽ കോളയും കുടിച് അഭി അതുമായി അവിടം വിട്ടു....... ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന അല്ലു.... "ശിവേച്ചി..... നിങ്ങൾ ഇവിടെ നിൽ.... ഞാൻ അങ്ങേർക്കിട്ട് പണിഞ്ഞിട്ട് വരാം.... വോക്കെ......" "സൂക്ഷിച്ചു പോ........." ന്ന് പറഞ്ഞതും അഭി പോയതിന് പുറകെ ഡിസ്റ്റൻസ് ഇട്ട് അല്ലുവും വെച് പിടിച്ചു...... അകത്തേക്ക് കീ യെടുക്കാൻ പോയതും..... അല്ലു..... "നിങ്ങളെ ഞാൻ അവിടെ എത്തിക്കുന്നുണ്ട് മഹനെ....നിന്റെ മയിൽ വാഹനത്തിന്റെ കാറ്റ് ഞാനിങ്ങേടുക്കുവാ....."😁

ന്ന് ആത്മിച് ബുള്ളറ്റിന്റെ കാറ്റഴിച്ചു വിട്ട് അഭി അകത്തേക്ക് പോയപ്പോൾ തിട്ടയിൽ വെച്ച കോള കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തവേ അകത്തു നിന്ന് അഭി വരുന്നത് കണ്ട് സ്പോട്ടിൽ മറയാൻ ഇടമില്ലാതിരുന്ന അല്ലു ബോട്ടിലുമായി അടുത്തുള്ള കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിച്ചു....... കീയുമായി വന്ന അഭിയാണേൽ കാറ്റ് പോയ ബുള്ളറ്റ് കണ്ട് കലിയിളകി തിരികെ പോയി കിച്ചുവിന്റെ കാറിന്റെ കീ ആൽബിയുടെ കയ്യീന്ന് മേടിച്ച് അതിൽ കയറി അവിടം വിട്ടു..... പ്യാവം അല്ലു......ആരിൽ നിന്നാണോ ഒളിച്ചത് അങ്ങേരോടിച്ചു പോകുന്ന ഡിക്കിയിൽ ഒളിച്ചു കൊണ്ട് അങ്ങേരോടൊപ്പം അവിടം വിട്ടു...... ഡിക്കിയിൽ കിടന്ന അല്ലു പതിയെ തുറന്ന് നോക്കവേ തങ്ങളിൽ നിന്നകന്ന് പോകുന്ന വീടിനെ കണ്ട് ഉള്ളിൽ വെള്ളിടി വെട്ടി ഡിക്കി അടച്ച്........ കർത്താവെ.....അയാം ട്രാപ്പ്ഡ്.......😲 ന്ന് ആത്മയടിച് കോളയും കെട്ടിപിടിച്ചിരുന്നു......🤭🤭 .............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story