പ്രണയശ്രാവണാസുരം: ഭാഗം 82

pranayashravanasuram

എഴുത്തുകാരി: അമീന

"ഡെവി.... ഡാ ഒന്ന് വേഗം വാടാ അവിടെ ആകെ സീനാടാ... ഫ്രഡി......" ന്ന് പറഞ്ഞു തിരികെ ഓടിയതും....കാര്യമെന്താണെന്നറിയാതെ വെപ്രാളത്തോടെ അവർ എബിക്ക് പുകെയോടി വീടിന് മുന്നിലായി നിന്നതും അവിടെത്തെ കാഴ്ച്ചയിൽ സ്തംഭിച് നിന്നു........ അവർക്ക് പുറകെ ഓടിയ ശിവ തടഞ്ഞു വീണ് തലയിലെ വിഗും അഴിഞ് കയ്യിൽ പിടിച്ചു തിരികെ തലയിലായെടുത്തു വെച് പിറകെ വെച് പിടിചു...... അവിടെ ഓരത്തായി നിൽക്കുന്ന ആനിക്കും അക്കുവിനും വീണയ്‌ക്കുമരികിലായി വന്ന് നിന്നു...... അവിടെ മുറ്റത്തായി വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന ഫ്രഡി മുഷ്ടി ചുരുട്ടി കലിപ്പിൽ ഇവയൊടായി...... "ഞാൻ പറഞ്ഞതല്ലേ നിന്നോട്..... പിന്നേം പിന്നേം പുറകെ നടക്കാൻ നാണവില്ലെ നിനക്ക്........" "ഇഷ്ടാവായിട്ടല്ലേ......."☹️ ന്ന് നിഷ്കുവായി നിന്ന് പറയവേ പല്ല് കടിച് ഫ്രഡി.... "ഇഷ്ട്ടം.... ഇഷ്ട്ടം.... ആ പറഞ്ഞോരിഷ്ടം എനിക്കൂടെ തോന്നണ്ടേ.....സഹിക്കെട്ട് വെറുത്തിട്ട നിനക്കിട്ടൊന്ന് പൊട്ടിച്ചത്.....

.എന്നിട്ടും ഒരു കുലുക്കവിമില്ല.....നാശം പിടിക്കാൻ......" "ഇച്ചായ ഞാൻ.....എനിക്ക്....." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ..... "എനിക്ക്.... നിനക്കെന്ന.....അത്രയും മുട്ടി നിക്കുവാണേൽ മറ്റു വല്ല പണി......." ന്ന് പറഞ്ഞു മുഴുവനാക്കും മുന്നേ...... 💥ട്ടെ..... ന്ന് ജോണിൽ നിന്നും ഇവയുടെ കവിളിലായി അടി പൊട്ടിയതും ഞെട്ടി തരിച്ചു നോക്കവേ ജോൺ കലിപ്പിൽ "മതിയായില്ലേ നിനക്ക്.....ഇനിയും നാണം കെട്ട് ചെല്ലാതെ ആദ്യം സ്വന്തം നിലയെന്താണെന്ന് ആലോചിക്ക്......." ന്ന് പറഞ്ഞതും ജോണിൽ നിന്നും ഇവയ്ക്ക് നേരെ അങ്ങനെ ഒരടി പ്രധീക്ഷിക്കാതിരുന്ന ഫ്രഡി പകപ്പോടെ..... "ജോ.... ജോൺ....വേ.... ണ്ട......." എന്നാൽ ഫ്രഡിയുടെ വാക്കുകൾ മുഖവിലക്കെടുക്കാതെ ഇവയുടെ കയ്യിലായ് പിടിച്ചമക്കി കലിയോടെ...... "എന്ത് അർഹതയുണ്ട് നിനക്ക്....അന്നെ പറഞ്ഞതാ നിന്നോട് പ്രണയം ഞാനെതിർക്കില്ല പക്ഷെ ഇഷ്ടമില്ലാത്തവരെ പിന്നെയും പുറകെ നടന്ന് ശല്യം ചെയ്യരുതെന്ന്....

ഇഷ്ടവല്ലെന്ന് മനസിലായിട്ട് പിന്നയും പട്ടിയെ പോലെ പുറകെ നടക്കുവല്ല........ ഏട്ടനെ തോൽപ്പിച്ചു കളഞ്ഞല്ലോ നീ...... അപ്പനും അമ്മയും ഇല്ലാതെ നോക്കി വളർത്തിയതിന് നിയെനിക്ക് കേൾപ്പിച്ചില്ലേ......." "ജോണിച്ചയാ ഞാൻ.....മ.... മറക്കാൻ കഴിയില്ലനിക്ക് അതുകൊണ്ടാ പു...പുറകെ നടന്നെ....ഇച്ചായനെ ഇഷ്ടാവാ.... ആർക്കും വിട്ട് കൊടുക്കാനോ ഉപേക്ഷിക്കാനോ എനിക്ക് കഴിയുവേല......" ന്ന് ഉറക്കെ പറഞ്ഞതും വിറഞ് കയറിയ ജോൺ ഊക്കോടെ കവിളിലായ് അടിച്ചതും നിലത്തേക്ക് വീണ് പോയ ഇവയെ കണ്ട് ഫ്രഡിയുടെ ഉള്ളാകെ വേദന ഇരച്ചു കയറി...... വീണ് കിടന്ന ഇവയെ ജോൺ പിടിച്ചു വലിച്ചെണീപ്പിക്കാനൊരുങ്ങവേ ഡെവിയും ആൽബിയും എബിയും കിച്ചുവും ജോണിനെ പിടിച്ചു വെച്.... "ജോൺ എന്നതാടാ നിനക്ക് അതിനെ ഇങ്ങനെ തല്ലാൻ......." "ഡെവി കേട്ടില്ലേ നിങ്ങൾ ഇവളെ കുറിചെന്ന ഇവൻ പറഞ്ഞതെന്ന്.... ഒരേട്ടൻ കേൾക്കാൻ പറ്റുന്ന വാക്കാണോടാ അത്.....

കേൾപ്പിച്ചില്ലേ ഇവളുടെ പ്രവർത്തി....എന്നിട്ടും അവക്കടെ തലയിൽ കയറില്ലേൽ ഞാൻ എന്നാ ചെയ്യണ്ടേ.....ഒരാധ്യാപകനായ ഞാൻ ആദ്യം സ്വന്തം അനിയത്തിയെ നേർവഴിക്ക് നടത്താൻ കഴിയാതെ കുട്ടിയോളെ പഠിപ്പിക്കാൻ പോകരുതായിരുന്നു......." അച്ചായാ...അങ്ങനെയൊന്നും പറയാതെ.....ഞാൻ.....എനിക്ക്..... ന്ന് പറഞ്ഞണീറ്റ് ജോണിലേക്കായ് അടുത്തതും..... അവളിൽ നിന്ന് മുഖം തിരിച്ചു കൊണ്ടവൻ..... "കാണണ്ട എനിക്ക് നിന്നെ.....പൊയ്ക്കോ എങ്ങോട്ടാണെന്ന് വെച്ചാൽ......" ന്ന് തന്നെ പോന്ന് പോലെ നോക്കുന്ന ഒരേട്ടനിൽ നിന്നുതീർന്ന് വീണ വാക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ഇവ നിലത്തായി ഊർന്നിരുന്നതും അടുത്ത് നിന്ന നൈന ഇവയെ താങ്ങി പിടിച്ചു....... അപ്പോഴേക്കും അഭിയുടെ കാർ അങ്ങോട്ടായ് കടന്ന് വന്നു ..... മുറ്റതായി കൂടി നിൽക്കുന്നവരെ കണ്ട് എന്തോ പന്തികേട് തോന്നി അഭിയും അല്ലുവും കാറിൽ നിന്നിറങ്ങി വേഗത്തിൽ അങ്ങോട്ടായടുത്തു.....

"എ....എന്താടാ ഇവിടെ പ്രശ്നം.....എബി....." ന്ന് വിളിച്ചതും അവൻ അഭിയെ മാറ്റി നിർത്തി കൊണ്ട് കാര്യങ്ങൽ വിശദമാക്കിയതും അവൻ അവർക്കടുക്കലേക്കായി വന്നു നിന്നു...... ദേഷ്യം കൊണ്ട് ഒരുവേള താൻ വിളിച്ചു പറഞ്ഞ വാക്കുകൾ കാരണം പൊട്ടിക്കരയുന്ന ഇവയെ കണ്ട് ഫ്രഡിയുടെ ഉള്ളാകെ പടർന്നു കയറിയ വേദനയുടെ അർത്ഥമറിയാതെയവൻ പകച്ചു പോയിരുന്നു...... നൈനയ്ക്കരികിലായി തേങ്ങലോടെ നിൽക്കുന്ന ഇവയെ പിടച്ചിലോടെ നോക്കി നിന്ന് പോയവൻ...... നൈന....ഞാൻ നിന്റെ ഇച്ചായനെ സ്നേഹിച്ചു പോയടി..... പക്ഷെ....അ....അർഹതയെ കുറിച് ഞാൻ ആലോചിച്ചില്ല.... എനിക്കത് ഇല്ലാല്ലേ.... ഞാൻ.... ഞാൻ കാരണം എല്ലാവരും ബു.... ബുദ്ധിമുട്ടിയിട്ടേയുള്ളൂ....... " ന്ന് വിങ്ങി വിങ്ങി കരഞ്ഞവൾക്ക് പൊടുന്നനെ ശ്വാസം തിങ്ങിയതും നെഞ്ചോട് കൈ ചേർത്ത് കുനിഞ്ഞു പോയതും ജോൺ ഭയത്തോടെ..... "ഇവ......."

ന്ന് വിളിച്ചു ഓടി ചെന്ന് അവളെ താങ്ങി കൊണ്ട്.... "മോളെ....ഇവ....ഇ....ഇന്ഹലർ എവിടെ......" ന്ന് ശ്വാസം തിങ്ങുന്നവളെ താങ്ങി വെപ്രാളത്തോടെ ചോദിച്ചതും ജോണിൽ നിന്ന് വിട്ടുമാറിയ ഇവ പകപ്പോടെ ശ്വാസം ആഞ്ഞു വലിച്ച് തന്റെ പാന്റിന്റെ പോക്കറ്റിലായി കൈ കടത്തിയെങ്കിലും അതിൽ കാണാതെ വന്നതും ശ്വാസം തിങ്ങി കണ്ണ് നിറഞ്ഞ ഇവയെ കണ്ട് ഫ്രഡി ശ്വാസം വിലങ്ങി നിന്നു പോയി...... നാലുപാടും മിഴികൾ ഓടിനടന്ന് പൊടുന്നനെ വേച് തനിക്കടുത്തേക്കായ് ഓടിവരുന്ന ഇവയെ അവൻ പോലുമറിയാതെ ചേർത്ത് പിടിക്കാനെന്നോണം കരങ്ങൾ ഉയരവേ അവന്റെ കാൽക്കലായി മുട്ടിലിരുന്ന് നിലതായി വീണ് കിടക്കുന്ന ഇന്ഹലെർ കയ്യിലായെടുത് വായിലേക്കായ് ചേർത്ത് വെച് ആഞ്ഞു വലിചു...... നേരത്തെയുള്ള അടിയിൽ വീണപ്പോൾ പോക്കെറ്റിൽ നിന്നും തെറിച്ചു വീണതായിരുന്നു.......

ശ്വാസം ആഞ്ഞു വലിച്ച് തളർന്നു നിലത്തായി പടിഞ്ഞിരുന്നവളെ ഭയപ്പാടോടെ ഫ്രഡി വാരിയെടുക്കാൻ തുനിയവേ രണ്ട് കരങ്ങൾ ഇവയെ പൊതിഞ്ഞു പിടിച് നെഞ്ചിലേക്കായ് ചേർത്ത് കയ്യിലുള്ള വെള്ളം ഇവയുടെ വായിലേക്കായ് അടുപ്പിചു.... പതിയെ പുറത്തായി ഉഴിഞ്ഞു കൊണ്ട് ഇവയെ എണീപ്പിച് തന്റെ നെഞ്ചോടടക്കി തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവനെ കണ്ട് ഞെട്ടി തരിച്ച ഫ്രഡി..... "ശ്രാവൺ......." ന്ന് ഉച്ചരിക്കവേ aഅടുത്ത നിമിഷം ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി..... ഇവയെ ചേർത്ത് പിടിച്ച ശിവയെ നിറ കണ്ണുകളാലൊന്ന് നോക്കി പൊട്ടിക്കരച്ചിലോടെയവൾ ആഞ്ഞു പുണർന്നു ഏങ്ങി കരഞ്ഞു...... അതോടെ ദേഷ്യത്താൽ ഫ്രഡിയുടെ നിയന്ത്രണം നഷ്ടമായി....ഒരന്യ പുരുഷനെ അതും തനിക്ക് മുന്നിൽ വെച്ചവൾ നെഞ്ചോട് ചേർന്നതെന്ന് മനസിൽ ഉയർന്നതും.....കലിപ്പിൽ ഇവയെ ശിവയിൽ നിന്നും പിടിച്ചു മാറ്റി തന്നിലേക്കായ് ചേർത്ത് കൊണ്ട് ശിവയുടെ ഷർട്ടിലായി കുത്തിപിടിച്ചു.... "ഹൌ ഡയർ ടു ടച് ഹെർ........" ന്ന് ചോദിച്ചു പുറകിലേക്കായ് തള്ളിയതും.....

പിന്നിലേക്ക് വെച് വീഴാനൊരുങ്ങിയവളെ ഡെവി തന്നിലേക്കായ് ചേർത്ത് പിടിച്ചു കൊണ്ട് കലിപ്പിൽ.... "ഫ്രഡി......." ന്ന് വിളിച്ചതും..... "ഡെവി വിടവനെ..... ഹി ഈസ്‌ എ ഫ്രോഡ്.... നിനക്കറിയില്ലിവനെ.....എന്റെ വീട്ടിൽ ആൽമാറാട്ടം നടത്തി വന്നവനാ....കണ്ട് പിടിച്ചപ്പോൾ അന്ന് ഓടി രക്ഷപെട്ടതാ......" ന്ന് പറഞ്ഞത് കെട്ട് ഡെവി ശിവയെ ഒന്ന് കലിപ്പിച് നോക്കിയതും ശിവ അവനെ നോക്കി വെളുക്കെ ചിരിച്ചു കൊടുത്തു..... "ഫ്രഡി.... നിനക്ക് തെറ്റ് പറ്റിയതാട.....ഇത് ശിവ്......" "നീയൊന്നും പറയണ്ട.....ഐ തിങ്ക് ഇവര് രണ്ടും കൂടെ കൂടിയാണോ എന്റെ വീട്ടിൽ വന്നതന്ന് എനിക്ക് നല്ല സംശയമുണ്ട്....." ന്ന് പറഞ്ഞു ഇവയ്ക്ക് നേരെ തിരിഞ്ഞതും ഇവനിത് എന്നാ തേങ്ങയാ പറയുന്നതെന്ന് കരുതി നോക്കി നിന്ന ഇവയോടായി.... "സത്യം പറഞ്ഞോണം.... ഇവനെ നീയല്ലേ എന്റെ വീട്ടിലോട്ട് പറഞ്ഞു വിട്ടത്....എന്നാത്തിനായിരുന്നു..... അതൊ നീയിവിടെ വിളിച്ചു പറഞ്ഞതെല്ലാം കള്ളമായിരുന്നോ.....

എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ് ഇവനുമായി......." ന്ന് പറഞ്ഞത് കെട്ട് ഞെട്ടിയ ഇവയ്ക്ക് അടുത്ത നിമിഷത്തിൽ കലി കയറി ഒഴുകി വന്ന കണ്ണ് അമർത്തി തുടച്..... "ഹോ....ഇവനോ...ആ.... ഇവൻ തന്നെ....അതിനെന്ന നിങ്ങൾക്ക്.....കുറെ പിറകെ നടന്നതല്ലേ ഞാൻ.... ഇഷ്ടമല്ലല്ലോ എന്നെ.... പിന്നെ ഞാൻ ആരെങ്കിലും സ്നേഹിച്ചാൽ ഇയാൾക്കെന്ന......." "ഡി......"😡 "എ.... എന്നാ.... ഇവനെ എന്റെ ഫ്രണ്ട.....അതുമല്ല ബോയ് ഫ്രണ്ടും കൂടെയാ......." ന്ന് പറഞ്ഞു ശിവയുടെ കയ്യിലൂടെ കൈ കോർത്തു പിടിച്ചതും ഫ്രഡിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു കയറി.... എന്നാൽ ശിവ... ഫ്രണ്ടോ ഞാനൊ അതും ബോയ് ഫ്രണ്ട്....😲🙄 ന്ന് ആത്മിച് ഇവയെ മിഴിച് നോക്കിയതും.... ഡെവിയിൽ നിന്ന് ശിവയെ തെല്ലൊന്ന് മാറ്റി നിർത്തിയിട്ട്...... "ശിവ....സത്യം പറഞ്ഞു നാറ്റിക്കരുത്...ഇഷ്ടപ്പെട്ടു പോയി..... അങ്ങേര് കാരണം ജോണിച്ചായെന്റെന്ന് ഒന്ന് പൊട്ടിയെച്ചുമുള്ള നില്പ....ഞാനൊരു കളി കളിക്കുവാ കൂടെ കട്ടക്ക് നിന്നേക്കണേ.......

" ന്ന് മെല്ലെ പറഞ്ഞു കുറച്ച് ദയനീയത ഫിറ്റ്‌ ചെയ്ത് കയ്യിൽ പിടിച്ചു അപേക്ഷിച്ചതും..... ശിവ സമ്മതം പോലെ സൈറ്റടിച്ചു കാണിചു....എന്നാൽ ആ സൈറ്റടി മാത്രം കണ്ട ഫ്രഡിയുടെ ക്ഷമ പാടെ നശിച്ചു പോയതും കലിപ്പിൽ...... "യു...ബ്ലഡ്ഢി...." ന്ന് പറഞ് ഇവയ്‌ക്കരികിലേക്കായ് അടുക്കവേ.....ശിവ പുരുഷ ശബ്ദത്തിൽ.... "ഒന്ന് നിക്കണം സാറേ......" ന്ന് പറഞ്ഞു ഒരു കയ്യാൽ ഇവയെ പിന്നിലേക്ക് മാറ്റി മറുകയാൽ ഫ്രഡിയെ തടഞ്ഞു വെച്ചു..... "എന്തിനാ ഇത്രയും ദേഷ്യം..... അടക്കിയെക്ക്..... ഇനിയുമെന്താ മതിയായില്ലേ ഒരു പാവം പെണ്ണിനെ ആക്ഷേപ്പിച്......" "അത് ചോദിക്കാൻ നിയരാടാ......." "ഇവളുടെ ഫ്രണ്ട്......." "ഫ്രണ്ടൊക്കെയങ് ബാക്കിൽ നിന്നാൽ മതി.... ഇത് ഞാനും ഇവളും തമ്മിലുള്ള പ്രശ്നവാ....അതിൽ നീ ഇടപെടേണ്ട....."😡 "അതെങ്ങനെ ശരിയാകും.... അവൾക്ക് നിങ്ങളെ അങ്ങ് അസ്ഥിക്ക് പിടിച്ചു പോയില്ലേ..... അല്ലേൽ ദേ എന്റെ നെഞ്ചോട് ചേർന്നു നിൽക്കണ്ടവള....

വിട്ട് തന്നത് തനിക്ക് വേദനിപ്പിക്കാനല്ല......" "വേദനിപ്പിക്കണോ വേണ്ടയൊന്ന് ഞാൻ തീരുമാനിക്കും....ദാറ്റ്‌സ് നൺ ഓഫ് യുവർ ബിസിനസ്......" ന്ന് പറഞ്ഞു കോളറിൽ കുത്തി പിടിച്ചതും ഡെവിയും എബിയും കിച്ചുവും മുന്നോട്ട് വന്നതും....അവരെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് ശിവ ഫ്രഡിയോടായി.... "കയ്യെടുക്ക് ഡോക്ടർ സാറേ....അതെന്തോ ആയിക്കോട്ടെ....സ്നേഹം ഇല്ലാത്തവർക്ക് വേദന നല്കാനും അർഹതയില്ല.....ഇവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ ആ നിമിഷം....." ന്ന് പറഞ്ഞു മുഴുവൻ ആക്കും മുന്നേ..... "ആ നിമിഷം ഇവളുടെ കരണം പുകയും....എന്റെ പുറകെ നടന്ന്....ഇനി നിന്നോടൊണ്ടാക്കാൻ നിൽക്കണ്ട......" ഇതൊക്കെ കെട്ട് എബി പതിയെ ഡെവിയോടായി.... "ഡെവിയെ ശിവയിത് എന്നതൊക്കെയാടാ വിളിച്ചു പറയുന്നേ....."🙄 "ഇവളിത് അവന്റെ കയ്യീന്ന് മേടിച്ചിട്ടേ പോകൂ ന്ന് തോനുന്നു.... ഓരോന്ന് വിളിച്ചു പറയുന്നത് കേട്ടില്ലേ....." 😬

ന്ന് കുശുകുശുക്കി....എന്നാൽ പെണ്പടകൾ ആനിയുടെ നേതൃത്വത്തിൽ അവിടെയുള്ള തിണ്ണയിൽ ഫിലിം കാണുന്ന ലാഗവത്താലിരുന്ന് സീൻ പിടിച്ചു കൊണ്ടിരുന്നു.... ഇവിടെന്ന നടക്കുന്നെന്ന് പോലുമറിയാതെ അഭിയും ആൽബിയും ജോണും ശിവയെ കണ്ട് ആരാ പോർക്കളത്തിൽ പുതിയൊരു ഭടൻ യെന്ന കണക്കവരെ ഉറ്റു നോക്കി കൊണ്ടിരുന്നു..... കിട്ടിയ അവസരം ഇവ നന്നായി ഉപയോഗിക്കാൻ മുന്നിട്ട് കൊണ്ട് ശിവയോടായി..... "നോക്ക് ശ്രാവൺ.....ഇങ്ങേർക്കെന്നെ ഇഷ്ട്ടവല്ല... എന്നിട്ട് ഓരോന്ന് വിളിച്ചു പറയുന്നത് കേട്ടില്ലേ....നീ ഇഷ്ടം പറഞ്ഞപ്പഴേ ഞാനും എസ്....." ന്ന് ശിവയെ കെട്ടിപിടിച്ചു പറഞ് മുഴുമിപ്പിക്കും മുന്നേ ശിവയോട് ചേർന്നു നിന്ന ഇവയെ വലിച്ച് മാറ്റി തന്നിലേക്കായ് ചേർത്ത് പിടിച് ഫ്രഡി........ "എന്നാടി എസ് പറയണോ നിനക്ക്..... ഇത്രയും ഒള്ളൂ നിന്റെ ഇഷ്ടവും സ്നേഹവും.... അപ്പൊ പുറകെ നടന്നതൊക്കെ വെറുതെ ആയിരുന്നോ....."

"നിങ്ങൾക്ക് വായീ തോന്നുന്നത് വിളിച്ചു പറഞ് എനിക്കിട്ട് അടിക്കാം അടിമേടിപ്പിക്കാം....ഇപ്പൊ ഞാൻ പറയുന്നതാണോ തെറ്റ്...... ഹ്മ്....ഞാൻ കരുതി കുറച്ച് സ്നേഹം ആ മനസ്സിൽ എന്നോട് കാണുമെന്ന്......ഇല്ലെന്ന് മനസിലായി......" ന്ന് പറഞ്ഞു ശിവയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട്..... "നീ പറഞ്ഞതാ ശ്രാവൺ സത്യം....നാം സ്നേഹിക്കുന്നവരെയല്ല നമ്മെ സ്നേഹിക്കുന്നവരുടെ സ്നേഹമാണ് സ്വീകരിക്കേണ്ടതും മനസിലാക്കേണ്ടതുമെന്ന് ഇപ്പൊ എനിക്ക് തോന്നുവാ......" ന്ന് പറഞ്ഞു ഫ്രഡിയെ നോക്കവേ അവന്റെ മുഖം ദേഷ്യത്താൽ ചുമന്നു പല്ല് കടിച്ച് ഇവയെ നോക്കിയതും ഇവ അവനിൽ നിന്നും മുഖം തിരിച് ശിവയോടായി...... "നിന്റെ സ്നേഹം ഞാൻ മനസിലാക്കണമായിരുന്നു......" ന്ന് പറഞ് ശിവയെ നോക്കി പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് വാരി പുണർന്നു...... അവളുടെ ആ നീക്കത്തിൽ വായും തുറന്ന് നിന്ന ശിവ ചുറ്റും നോക്കി ചിരിക്കണോ കരയണോ ന്ന് അറിയാതെ നിന്നതും ഇവ പതിയെ ശിവയോടായി.... "ശിവ പ്രതികരിക്കെടി....

എന്നെ ഒന്ന് കെട്ടി പിടിക്കടി ശിലകണക്ക് നിൽക്കാതെ....." ന്ന് പറഞ്ഞതും ശിവയുടെ കൈ ഇവയെ പുണരാൻ ഉയരവേ മുഷ്ടി ചുരുട്ടി നിന്ന ഫ്രെഡി കാറ്റ് പോലെ ഇവയെ വലിച്ച് തന്നോട് ചേർത്ത് ഇറുകെ പുണർന്നു...... ആരാ ഇവിടെ പടക്കം പൊട്ടിച്ചത്.....🙄 ന്ന് എക്സ്പ്രേഷനിട്ട് ഇവ ഫ്രഡിയുടെ കൈക്കുള്ളിൽ പുണരലിന്റെ എഫക്ടിൽ ഞെരിഞ്ഞു നിന്നു....... ഇവയെ തന്നിലേക്കായ് പൊതിഞ്ഞു പിടിച്ചു നിന്ന ഫ്രഡി ശിവയെ കലിപ്പിൽ നോക്കിയതും ശിവ ഒന്ന് പരുങ്ങിയെങ്കിലും ആ ഭാവം പെട്ടന്ന് മാറ്റി ഫ്രഡിയിൽ നിന്ന് ഇവയെ വലിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ട്..... "വിടടോ അവളെ.....ഇഷ്ടമില്ലാത്ത ഇവളെ ഇങ്ങനെ പിടിച്ചു നിൽക്കാൻ നിനക്ക് നാണവില്ലേ.....ഇങ്ങോട്ട് വിടവളേ.....എന്നോട് ഇഷ്ട്ടം പറയാൻ ഒരുങ്ങിയപ്പോൾ ഇടങ്കോലിടാൻ......" ന്ന് പറഞ്ഞതും കലിയിൽ കഴുത്തിൽ കുത്തിപിടിക്കാൻ നിന്നതും.... ഞൊടിയിടയിൽ ശിവ പിറകിലേക്ക് ഒഴിഞ്ഞു മാറി..... എന്നാൽ ഇവ ഫ്രഡിയുടെ കരവാലയത്തിനുളിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചതും..... "അടങ്ങി നില്ലടി അവിടെ........"

ന്ന് കലിപ്പിട്ട് തന്നിലേക്കായ് പൊതിഞ്ഞു പിടിച് മറു കൈ വിരൽ ശിവയ്ക്ക് നേരെ ചുണ്ടി കൊണ്ട്...... "ഇനിയും നീ ഇഷ്ടമാണെന്ന് പറഞ്ഞോണ്ട് ഇവക്കടെ പിന്നാലെ വന്നാൽ ഫ്രണ്ട് ആണെന്നൊന്നും നോക്കുവേല....അടിച്ചു അണപ്പല്ല് കോഴിക്കുo പീറ ചെക്കാ..... പ്രേമിക്കാൻ നടക്കുന്നു......ഒന്ന് കിട്ടിയാൽ അവിടെ കിടക്കും നീ...... വൺ മോർ തിങ്...... ഇനിയും നിന്നെ ഫ്രണ്ടെന്നും ബാക്കെന്നും പറഞ്ഞു ഇവളുടെ പരിസരത്തു കണ്ട് പോകരുത്.... ബികോസ് ശീ ഈസ്‌ മൈൻ...... ഇവളെന്റെയാ..... ഈ ഫ്രഡറിക്ക് കുരിശിങ്കലിന്റെ പെണ്ണ്......." ന്ന് പറഞ്ഞു ഇവയെ ഒന്നൂടെ തന്നിലേക്കായി മുറുകെ പിടിച്ചതും അതാ നോക്കൂ ഇവ കാണും മിഴിച് ഫ്രഡിയെ മിഴിച്ചു നോക്കുന്നു...... ദിങ്ങനെ.....😲😲..... അവന്റെ വാക്കിൽ ചുറ്റും നിന്നവരും ഞെട്ടി പോയിരുന്നു.....എന്തിനായിരുന്നു താൻ ഇവയെ തല്ലിയതെന്ന് ജോണും ഒരുനിമിഷം ആത്മിച് നിന്ന് പോയി..... ആ നിമിഷം തന്നെ പെണ്പടകൾ ഒരുമിച്ച് നീട്ടി വിസിലടിച്ചതും ചെക്കന്മാർ മിഴിച് അവളുമാരെ നോക്കിയതും തിണ്ണയിലിരുന്ന് എബി വരട്ടിയ ബീഫ് പങ്കിട്ടു കഴിച്ച് എരുവിന് വെള്ളവും മോന്തി ഇരിക്കുന്നു പെണ്പടകൾ......

അത് കണ്ടപാടെ എബി..... "കർത്താവെ ന്റെ ബീഫ്......" ന്ന് രോധിച്ചു കൊണ്ട് എബി അവരുടെ ഇടയിലേക്ക് ചാടി വീണ് പാത്രം കൈക്കലാക്കി അവളുമാരെ ചെറഞ്ഞു നോക്കി കൊണ്ട്..... "തീറ്റ പ്രാന്തികളെ ന്റെ ബീഫ് തീർത്തോടി നിങ്ങൾ......."😬 "എബിച്ചോ.....പറയുന്നത് കൊണ്ടൊന്നും തോന്നരുത് കുക്കിംഗ്‌ അത്രയും പൊര.....ഒരിത് അങ്ങ് വന്നില്ലന്നെ....." ന്ന് വിരൽ നക്കി തുടച് അല്ലു പറഞ്ഞതും എബി പല്ല് കടിച്ചു നോക്കി......അതിന് അവളൊന്ന് വെളുക്കെ ചിരിച്ചു കൊണ്ട്.... "ഒന്നൂടെ തരോ......" 😁😁 ന്ന് ചോദിക്കവേ ബാക്കിയുള്ളവ ഒന്നാകെ വായിലോട്ടു കുത്തി കയറ്റിയ എബി അവളുമാരെ നോക്കി ചവച്ചു കൊണ്ട് പുച്ഛിച്ചു വിട്ടു.... എന്നാൽ ശിവയെ രൂക്ഷമായി നോക്കി നിന്ന ഫ്രഡിയെ കണ്ട് ശിവ ശ്വാസം നന്നായൊന്ന് വലിച്ചു വിട്ട് കൊണ്ട് ആരോടെന്നില്ലാതെ......

"ഓഹ്.... ഈ ആണുങ്ങളെ സമ്മതിക്കണം.....ഇങ്ങനെ എയറും പിടിച് ഇല്ലാത്ത ബിൽഡപ്പുമെടുത്തുള്ള നിൽപ്പ് മൈന്ഡയിൻ ചെയ്യാനൊന്നും നമ്മളെ കൊണ്ട് പറ്റില്ലെന്റെ കൃഷ്ണ....... ഡി ഇവ....ഇത്രയും മതിയില്ലേ.....ന്നെ കൊണ്ട് പറ്റുള്ളൂ.....നി ഉദ്ദേശിച്ചത് പോലെ അങ്ങേര് ഇഷ്ടം പറഞ്ഞു കഴിഞ്ഞു..... ഒന്ന് ഓർത്ത് നോക്കിയേ നി.....ആ മാന്തൻ കയ്യോണ്ട് എനിക്കിട്ടൊന്ന് കിട്ടിയിരുന്നേൽ ന്റെ കൃഷ്ണ തലനാരിഴക്കാ ഞാൻ എസ്‌കേപ്പിയത്...... അല്ലെ അറിയാഞ്ഞിട്ട് ചോദിക്ക ഇങ്ങനെ ഉരുട്ടി കേറ്റി വെച്ചിട്ട് ഇവരൊക്കെ എന്ത് ചെയ്യാനാ.... ഓരോ മസിലളിയന്മാർ ഇറങ്ങിയേക്കുന്നു......" ന്ന് പറഞ്ഞു നെടുവീർപ്പിട്ട് മുഖം ഉയർത്തിയതും ഇത്രയും നേരം കലിപ്പിട്ട് നിന്ന ഫ്രഡി അതാ വായും തുറന്നു നിൽക്കുന്നു.....അവന് കമ്പനിക്കെന്ന പോലെ അഭിയും ജോണും ആൽബിയും..... ഫ്രഡി മിഴിച്ചു ചുറ്റുമൊന്ന് നോക്കിയതും ഡെവിയും എബിയും കിച്ചുവുമതാ കൂളായി നിൽക്കുന്നു......

"എന്ത് ചൂടാ കൃഷ്ണ ഇത്....പഞ്ച് ഡയലോഗ് അടിച്ചപ്പഴേക്കും വിയർത്തൂലോ......." ന്ന് പറഞ്ഞു തലയിലെ വിഗ്ഗ് ഊരിയെടുത്തതും ശ്രവണിന്റെ സ്ഥാനത്ത് നിൽക്കുന്ന ശിവയെ കണ്ട് ഫ്രഡി അടപടലം ഞെട്ടി വായും തുറന്നു കിളി പറത്തി നിന്നു...... "കർത്താവെ....ശി.... ശിവ....."😲😲 ന്ന് പറഞ്ഞു ഞെട്ടി തനിക്കടുത്ത നിൽക്കുന്ന ഇവയെ പകച്ചു നോക്കിയതും.....അവളൊന്നവനെ പുച്ഛിച്ചു വിട്ട് അവനിൽ നിന്ന് പിടഞ്ഞു മാറി ശിവയെ പുണർന്നു കൊണ്ട്.... "താങ്ക്സ് ശിവ......." ന്ന് പറഞ്ഞു അവളിൽ നിന്ന് വേർപെട്ട് കൊണ്ട്..... ഫ്രഡിയെ നോക്കി.... "എനിക്കറിയാർന്നു ശിവ ഇങ്ങേർക്കെന്നെ ഇഷ്ടാവാണെന്ന്....പക്ഷെ എന്നാ ചെയ്യാനാ ഒടുക്കത്തെ ജാഡയാണെന്നെ...... ജോണച്ചായന്റെ കയ്യീന്ന് എനിക്കിട്ട് അടി മേടിച് തന്നപ്പഴേ തീരുമാനിച്ചത....ആ മനസ്സിൽ കെട്ടിപൂട്ടിയത് ഞാൻ പുറത്തെടുക്കുമെന്ന്....അതെന്നെത്തായാലും നടന്ന്....... ഇനി അങ്ങേര് എന്നതെലും ചെയ്യട്ടെ വാ നമുക്ക് വീട്ടീ പോകാം......" ന്ന് പറഞ്ഞത് കെട്ട് ഫ്രഡി പകപ്പോടെ ഇവയെ നോക്കിയതും പെണ്ണ് മൈൻഡ് ചെയ്തില്ല.....

എല്ലാം തന്റെ കയ്യീന്ന് പോയേന്ന കാര്യം മനസിലാക്കിയ ഫ്രഡി പല്ല് കടിച് ദയനീയമായി ശിവയെ നോക്കിയതും അവള് നന്നായൊന്ന് ഇളിച്ചു കൊടുത്തു..... ബീഫും ചവച്ചിറക്കി വെള്ളം മോന്തി കൊണ്ട് വന്ന എബി ഫ്രഡിയോടായി പതിയെ...... "ഞെട്ടിയല്ലേ......."😁 "മ്മ്....നിങ്ങളെന്ന ഞെട്ടതിരുന്നേ...." "എപ്പോഴും എപ്പോഴും ഞെട്ടാൻ ഞങ്ങൾക്കെന്ന പ്രാന്തോ..... നിന്നോട് പറഞ്ഞ ഡെവിയുടെ കഥയിലെ ശിവയെന്ന ശ്രാവൺ ആണിത്.....പിന്നെ നേരത്തെ ഉറഞ്ഞു തുള്ളിയപ്പോൾ ഡെവി പറയാൻ ശ്രമിച്ചതും ഇത് തന്നെയാ..... കുഞ്ഞിന് കത്തിയില്ല അല്ലിയോ......." "ഇല്ലടാ......" "സാരവില്ല ബ്രോ.....എല്ലാം കയ്യീന്ന് പോയി....."😁😁 ന്ന പറഞ്ഞു ഇളിച്ചോണ്ട്.....പോയതും ഫ്രഡി മനസ്സിൽ.... പെങ്ങളെ എന്നോടിത് വേണ്ടായിരുന്നു..... കോപ്പിനെ ഇഷ്ടവാണെന്ന് പറഞ്ഞു പോയി..... ഇനി ചന്തയിൽ കണ്ട പരിചയം കാണിക്കുവെലെന്ന് ഉറപ്പാ.... ഇങ്ങനെ ഒരു ട്വിസ്റ്റ്‌ കൊണ്ട് വന്ന് ഞാൻ പോലും അറിയാത്ത എന്റെയുള്ളിലെ ഇഷ്ടം ഇവളുമാർ പുറത്ത് കൊണ്ട് വരുമെന്ന് അറിഞ്ഞില്ല.....

എന്നാൽ ഇതെല്ലാം നോക്കി നിന്ന ജോണിന് അരികിൽ നൈന വന്ന് കൊണ്ട് പതിയെ.... "സാറേ.... കണ്ടോ നിങ്ങടെ പെങ്ങൾ സേഫ്.... നിങ്ങൾക്കെന്ന എന്നെ ഒന്ന് പരിഗണിച്ചാൽ....കഷ്ട്ടപെട്ട് പുറകെ നടക്കുന്നില്ലേ.... എന്നതാ മോനൂസ് ജാടയാണോ....." "മൈൻഡ് യുവർ......" "ലാംഗ്വേജ് അല്ലെ.... സൗകര്യം ഇല്ല... ഇതാ നിങ്ങടെ ബുക്ക്.... ഓടിവന്നപ്പോൾ കയ്യീൽ പെട്ടതാ.... ഇതെന്തോന്ന് ബുക്കാ.... ഇത് വായിച്ചു ഞാൻ അവിടെ കിടന്ന് ഉറങ്ങി പോകില്ലായിരുന്നോ......" "ഇത് നിങ്ങടെ ടെക്സ്റ്റ്‌ ബുക്കാണ്......" "അയിന്.....എനിക്കെങ്ങും വേണ്ടിത്....വാദ്യാർ തന്നെ കൊണ്ടൊക്കോ....." ന്ന പറഞ്ഞു നൈനയുടെ കയ്യിലെ ബുക്ക്‌ തിരികെ നൽകി അവള് വെട്ടിത്തിരിഞ്ഞു പോയി..... ഇതെന്തിന്റെ കുഞ്ഞാണെന്ന എക്സ്പ്രെഷനിൽ ജോൺ മിഴിച് നിന്നു..... "ഇച്ചായോ വേണ്ട....അടിക്കരുത്.... ആ മാന്ത കയ് കൊണ്ട് ഒന്ന് കിട്ടിയാൽ കല്യാണത്തിന് ഒരു ചെലും ണ്ടാവില്ലാട്ടോ ന്നെ കാണാൻ..... ഒന്നുവില്ലേലും നിങ്ങടെ പെങ്ങളല്ലേ മനുഷ്യ ഞാൻ......" ന്ന പറഞ്ഞു ശിവ ഫ്രഡിയെ നോക്കി പുറകോട്ട് ചുവട് വെച്ചതും..... "അവിടെ നിൽക്ക് ശിവ.... അടിക്കില്ല....നിന്നെ അടിച്ചാൽ നിന്റെ അസുരൻ കാരണം എന്നെ ഭിത്തീന്ന് വടിചെടുക്കേണ്ടി വരും......" "തല്ലില്ലെന്ന് ഉറപ്പാണെ......"

ന്ന പറഞ് ഇളിച്ചതും ഫ്രഡി ശിവയെ ചേർത്ത് പിടിച്ചു കൊണ്ട്..... "എന്നാലും ശ്രാവണെ ഇ ചതി വേണ്ടായിരുന്നു.... ടെംപേർ തെറ്റിയെങ്ങാൻ അടിച്ചിരുന്നേൽ......" "അന്തസായി ഒഴിഞ്ഞു മാറും.....😁...എനിക്കതൊക്കെ നല്ല ശീലവ...... ഇപ്പഴല്ലേ കുറഞ്ഞത് പണ്ട് എന്തോരം കിട്ടിയിട്ടുള്ളതാ... അല്ല കിട്ടുമ്പോൾ ഒഴിഞ്ഞു മാറിയിട്ടുള്ളതാ......" ന്ന പറഞ്ഞു ഡെവിയെ ഇടം കണ്ണാലെ നോക്കിയതും താടി ഉഴിഞ്ഞു ശിവയെ നോക്കി നിൽക്കുന്നു ഡെവി....... ശിവയെ ചേർത്ത് പിടിച്ച ഫ്രഡി പെട്ടന്ന് ആകുലതയോടെ...... "എന്നതാ മോളെ നിന്റെ കഴുത് ചുമന്നു കിടക്കുന്നെ.....വല്ലതും കടിചോ......." ശിവയുടെ ഷർട് തെന്നി നീങ്ങി കഴുത്തിന്റെ ചെറു ഭാഗത്തായി ചുമന്നു കിടക്കുന്നത് കണ്ട് ചോദിച്ചതും.... ഞെട്ടിയ ശിവ പകപ്പൊടെ ഡെവിയെ നോക്കിയതും ലവനതാ കുസൃതി ചിരിയാലെ ശിവയെ നോക്കുന്നു.... അതുവരെ എല്ലാം മറന്ന് നിന്ന ശിവയുടെ മനസിലേക്ക് വയ്ക്കോൽ പുരയിൽ വെച് നടന്ന കഴിഞ്ഞ കാര്യങ്ങൾ ഇരമ്പലോടെ കടന്ന് വന്നതും പരവേശത്താൽ വിയർക്കാൻ തുടങ്ങി കൂട്ടത്തിൽ വിക്കലും....

"അ അത് പിന്നെ... ഞാ... ഞാൻ വന്നില്ലേ..... അപ്പൊ ഇരുട്ട് അല്ലെ വല്ല പ്രാ... പ്രാണി കടിച്ചതാകുo....സാരവില്ല....." ന്ന പറഞ്ഞു ഷർട് നേരെ ഇട്ട് അവ മറച്ചു..... എന്നാൽ ആ പറഞ്ഞത് വിശ്വാസം വരാത്ത അക്കു ശിവയെ നോക്കി അർത്ഥം വെച് ചിരിച്ചതും ശിവ ചൂളി പോയി...... കൃഷ്ണ.... ബോധം ഇല്ലാണ്ട് ഓരോന്ന് തുടങ്ങി വെച്ചിട്ട് അങ്ങേരെ കൊണ്ട് കടും കയ്യ് ചെയ്യിച്ചു....ഇനി ആ മുഖത്ത് നോക്കേണ്ടി വരില്ല കൃഷ്ണ ആകെ നാണം കെട്ട്.....എന്നാലും ഞാൻ കുടിച്ചോണ്ടല്ലേ.... അതിന് എന്തൊക്കെയാ അങ്ങേര് ചെയ്തേ...... ന്നൊക്കെ ആലോചിച്ചു കൈവിരൽ ഞെരിച്ചു കൊണ്ട് പതിയെ ഡെവിയെ നോക്കിയതും അങ്ങേര് കണ്ണിമ വെട്ടാതെ ശിവയെ നോക്കി നിക്കുന്നത് കണ്ട് പിടച്ചിലോടെ മുഖം തിരിച് വെപ്രാളത്തോടെ....

"എന്നാൽ നമുക്ക് പോയാലോ.... വന്നേ പിള്ളേരെ ഞാൻ പോകുവാ......." ന്ന പറഞ്ഞു പെട്ടന്ന് മുന്നോട്ട് നടന്നതും പെണ്പടകളെല്ലാം അവളോടൊപ്പം കൂടി...... ജോൺ ഇവയ്ക്ക് നേരെ വന്നതും പിണക്കത്തോടെ ശിവയുടെ കൈ പിടിച്ചു മുഖം തിരിച്ചു..... അതവനിൽ ചെറു നോവുയർത്തി...... ശിവ ഇവയെ നോക്കി കൺ ചിമ്മിയതും കാര്യം മനസിലായ ഇവ തിരിഞ്ഞ് ജോണിനെ നോക്കി ചുണ്ട് ചുളുക്കി പുഞ്ചിരിച്ചു..... അതവനിൽ ആശ്വാസം നിറച്ചു...... എന്നാൽ അവളെ നോക്കി നിന്ന ഫ്രഡിയെ ഒരു നോട്ടം കൊണ്ട് പോലും ഗൗനിക്കാതെ ഇവ പിന്തിരിഞ്ഞു നടന്നു...... തന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ വെപ്രാളപ്പെടുന്ന ശിവയെ കുസൃതി ചിരിയാൽ ഡെവി നോക്കി നിന്നു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story