പ്രണയശ്രാവണാസുരം: ഭാഗം 83

pranayashravanasuram

എഴുത്തുകാരി: അമീന

"ട്രീസ്സേ ഞാനീ അരച്ച മഞ്ഞളും കൊണ്ട് കുളപ്പുരയിലേക്കങ് വന്നേക്കാം.....മക്കള് അവിടെ എത്തിക്കാണും.......ആ കുഞ്ഞു ഭരണിയിലെ ആ കാച്ചിയ എണ്ണ നീയെടുക്കുവല്ലോല്ലെ......." "അതെടുത്തു വെച് ദേവയാനി.....നിന്നെ കാത്ത് നിക്കുവായിരുന്നു.....നമുക്കെന്ന അങ്ങോട്ട് പോകാം... ലീനയും റോസ്‌ലിയും മുണ്ടും കൊണ്ട് ആദ്യമേ പോയിട്ടുണ്ട് മക്കളെ കച്ചയുടുപ്പിക്കാൻ......." ന്ന് പറഞ്ഞു ട്രീസ്സയും ചിറ്റയും കൂടെ എണ്ണയും മഞ്ഞളുമെടുത്ത് കുളപ്പുരയിലേക്ക് നടന്നു..... കുളപ്പുരയ്ക്കകത്ത്‌......ശിവയും വീണയും അല്ലുവും മാറിലായി മുണ്ടാൽ കച്ച കെട്ടി വെള്ളത്തിൽ കാൽ പാതം മുങ്ങുമാർ അതിന് തൊട്ട് മുകളിലുള്ള പടവിലായിരുന്നു....... അങ്ങോട്ടായി ചിറ്റയും ട്രീസയും കടന്ന് വന്നു..... "ആ മക്കള് തയ്യാറായോ....എന്നാൽ ഇനി മഞ്ഞള് തെക്കലോ......" ന്ന് ട്രീസ പറഞ്ഞതും ചിറ്റ..... "അതിന് മുൻപ് ഈ എണ്ണ നന്നായിട്ട് തലയിൽ തേച്ചു പിടിപ്പിക്കണം.....

എന്നിട്ട് മഞ്ഞള് തേക്കാം.....അല്ല നൈന മോളും ബാക്കിയുള്ളവരൊക്കെ എവിടെ......" "അവരിങ്ങോട്ട് വന്നതാ ദേവി (ദേവയാനി).... കലപില കൂട്ടിയപ്പോൾ വീട്ടിലോട്ട് പറഞ്ഞു വിട്ടു..... നാളെ കല്യാണത്തിനുവേണ്ട ഒരുക്കങ്ങളുമായി ഇച്ചായന്മാർ ബിസിയാ..... അവളുമാരെ മെഹന്ദി ഉണ്ടാകാനും നാളെ മക്കൾക്കുടുക്കാനുള്ള ഡ്രസ്സ്‌ അൾട്ടർ ചെയ്ത് ഡെവി കൊണ്ട് തരുന്നത് എല്ലാമൊന്നൊതുക്കാനും ഏൽപ്പിച്ചേക്കുവാ......." ന്ന് റോസ്‌ലി പറഞ്ഞതും അവർ ചിരിയോടെ മൂന്ന് കുഞ്ഞു ബൌളിലായി എണ്ണ പകർന്നെടുത്ത്‌ പടവിലിരിക്കുന്ന മക്കൾക്കരികിലായി വന്ന് നിന്നു...... അവരിരിക്കുന്നതിന് തൊട്ട് മുകളിലായുള്ള പടവിലിരുന്ന് വീണയ്ക്ക് റോസ്‌ലിയും അല്ലുവിന് ട്രീസ്സയും ശിവയ്ക്ക് ചിറ്റയും തലയിൽ നന്നായി എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ടിരുന്നു...... കുറച്ച് മാറി അലീന തലയിൽ തേക്കാനുള്ള താളി പൊടികൊണ്ട് താളിയും തയ്യാറാക്കാൻ തുടങ്ങി...... കളിചിരികളോടെ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അവർ എണ്ണ തേച് മുടി ഒന്നാകെ മുകളിലേക്ക് വാരി കുടുമ കണക്ക് കെട്ടി വെച്ചു......

"ശിവ മോൾക് എന്തോരം മുടിയാ.....ഇതുപോലെ തന്നെയായിരുന്നു ലക്ഷ്മിക്കും.....നല്ല ചേലായിരുന്നു ലക്ഷ്മിയെ കാണാൻ.....ശിവ മോള് ലക്ഷ്മിയേക്കാൾ സുന്ദരിയാ....... " ന്ന് ട്രീസ്സ പറയവേ ശിവയുടെ ഉള്ളിൽ തന്റെ അമ്മയുടെ അസാനിധ്യം ചെറുതായി നോവ് സൃഷ്ടിച്ചു....അതെല്ലാo മനസിൽ സൂക്ഷിച് കൊണ്ട് ശിവ ആ അമ്മമാരുടെ സ്നേഹത്തിൽ മനസ്സാൽ പുഞ്ചിരിചു..... "എന്നതാ അമ്മച്ചി... അപ്പൊ ഞങ്ങളെന്ന സുന്ദരികളല്ലേ.......അമ്മ മരുമോളെ സോപിടാൻ തുടങ്ങി......" ന്ന് അല്ലു പറഞ്ഞതും ട്രീസ.... "കുശുമ്പി പാറു.....എനിക്ക് മൂന്നുപേരും ഒരുപോലെ അല്ലിയോ..... എന്റെ കൊച്ചുങ്ങളെല്ലാം സുന്ദരികൾ തന്നെയാ അല്ലേടിയെ......" "അത് പിന്നെ പറയാനുണ്ടോ......." ന്ന് മൂന്നും ഒരുമിച്ച് പറഞ്ഞു ചിരിച്ചു....... "ശിവേച്ചി.... ഇതെന്നതാ....." ന്ന് അല്ലു ശിവയുടെ മാറിലായി പാതി തെളിഞ്ഞ ടാറ്റൂ കണ്ട് ചോദിച്ചതും..... എല്ലാവരുടെയും മിഴികൾ അങ്ങോട്ടായി പതിഞ്ഞു...... എന്നാൽ എന്തോ കത്തിയ കണക്ക് അല്ലു വിടർന്ന മിഴിയാലേ..... "ഇ....ഇത് ടാറ്റൂ അല്ലെ..... മയിൽ‌പീലി ടാറ്റൂ....ഔ നല്ല ഭംഗിയുണ്ട് ചേച്ചി......"

ന്ന് പറഞ്ഞു ടാറ്റൂ കാണാനായി അല്ലു മാറിലായുള്ള മുണ്ട് തെല്ലൊന്ന് നീക്കുവാൻ ശ്രമിക്കവേ ശിവ അല്ലുവിന്റെ കയ്യിൽ ചെറുതായൊന്ന് കൊട്ടി കണ്ണുരുട്ടി.... അതിന് അല്ലു വെളുക്കെ ചിരിച്ചതും ശിവ പുഞ്ചിരിയോടെ.....എല്ലാവരോടുമായി...... "അപ്പ പറയുവായിരുന്നു അമ്മടെ കയ്യിലായി മയിൽ‌പീലി ടാറ്റൂ ഉണ്ടായിരുന്നെന്ന്.... അത് കേട്ട് കൊതിയായിട്ട് ആരും കാണാതെ കർത്യായിനി മുത്തീടെ അടുത്തൂന്ന് അടിപ്പിച്ചതാ......" ന്ന് പറഞ്ഞു ചിറ്റയെ നോക്കിയതും ചിറ്റ ശിവയെ കപട ദേഷ്യത്താലൊന്ന് നോക്കിയതും ശിവ നിഷ്കളങ്കമായൊന്ന് പുഞ്ചിരിച്ചു...... ടാറ്റൂ നോക്കി അല്ലു ശിവയോട് ചേർന്ന് പതിഞ്ഞ ശബ്ദത്തിൽ...... "ശിവേച്ചി ചേച്ചിക്കറിയാവോ....ടാറ്റൂ ന്ന് പറഞ്ഞാൽ ഇച്ചായന് പ്രാന്താ....ചേച്ചി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.....🤭.... അങ്ങേരുടെ കയ്യിലും നെഞ്ചിലും ഒക്കെ ആ പ്രാന്ത് കൊണ്ടാ ടാറ്റൂ അടിച്ചേക്കുന്നെ......."🤭 ന്ന് പറഞ്ഞു അടക്കി ചിരിച്ചതും ശിവയുടെ ഉള്ളാകെ തരിപ്പ് പടർന്നു കയറി....

അതെനിക്ക് അറിയാവുന്നതല്ലേ അങ്ങേർക്ക് ടാറ്റൂ ന്ന് പറഞ്ഞാൽ മാത്രവല്ല കണ്ടാലേ പ്രാന്താണെന്ന്...... ന്ന് ഓർത്ത് കൊണ്ട് ടാറ്റൂവിലായി കൈ ചേർത്ത് വെച്ചു........ പിന്നീട് അരച്ചെടുത്ത മഞ്ഞള് അമ്മമാരെല്ലാവരും കൂടി ഓരോരുത്തരുടെയും മുഖത്തും കയ്യിലും കാലിലും നന്നായി തേച് പിടിപ്പിച്ചു...... വീണയ്ക്കും അല്ലുവിനും ഇടക്ക് ചിറ്റയിൽ നിന്നും മഞ്ഞള് തേചുള്ള സൗന്ദര്യ സംരക്ഷണമുണ്ടാകുന്നത് കൊണ്ട് അവർക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നിയില്ല .... എന്നാൽ അല്ലു മഞ്ഞള് തേച്ചത് കൊണ്ട് ബുദ്ധിമുട്ടോടെ മുഖവും ചുളിച് കൊണ്ടിരുന്നു...... സമയം അല്പം കഴിഞ്ഞിട്ടും കുളിക്കുന്നില്ലെന്ന് കണ്ട് അല്ലു സഹികെട്ട്...... "അമ്മച്ചി എനിക്ക് ഇങ്ങനെ ഇരിക്കാനൊക്കുവെല..... ബ്ലാ.... ആകെ കൂടെ എന്തോ പോലെ....എനിക്ക് പെട്ടന്ന് കുളിക്കണം......" ന്ന വാശിയാൽ അല്ലുവിനെ പെട്ടന്ന് കുളിപ്പിച്ച് വീട്ടിലോട്ട് പറഞ്ഞു വിട്ടു......അല്പസമയം കഴിഞ് വീണയും കുളി കഴിഞ്ഞു പോയി.....

"ട്രീസ്സേ ശിവ മോള്ടെ കുറച്ചൂടെ കഴിഞ്ഞോട്ടെ......ഈയിടെയായി ഓടി നടന്ന് ആകെ കരിവാളിച്ചേക്കുവാ കണ്ടില്ലേ ചേല്..... നീ മോൾടെ കൂടെ കാണില്ലേ...ഞങ്ങളൊന്ന് ചെന്ന് നോക്കട്ടെ.....മൈലാഞ്ചി ഇല കൊണ്ട് വന്നാൽ അരച്ചെടുത് കോണിൽ നിറയ്ച് വെക്കാലോ......" "എന്നാൽ അത് നടക്കട്ടെ.... അല്ല ദേവി അമ്പലത്തിലെ കെട്ടിന്റെ കാര്യമൊക്കെ....." "അതൊക്കെ അഭി കുഞ്ഞും വീട്ടുകാരും ശരിയാക്കാമെന്ന് പറഞ്ഞു......വീടെല്ലാം കഴിഞ്ഞ ദിവസം മക്കള് ഏൽപ്പിച്ചവർ വന്ന് ഒരുക്കിയത് കൊണ്ട് അത് കഴിഞ്ഞു..... ചെറിയ കെട്ട് മതിയെന്ന് പറഞ്ഞിട്ട് ഇപ്പൊ വലുതായത് പോലെ.....നാടോട്ടുക്കേ വിളിച്ചുള്ള കല്യാണമല്ലേ......" "ഇതൊക്കെ ചെറുതല്ല ദേവി.....പള്ളിയിൽ വെച്ചുള്ള കെട്ട് ഗംഭീരമാക്കണാമെന്ന ഇച്ചായന്മാർരുടെ വാദം.....നിങ്ങള് ചെല്ല് ഞാൻ ശിവമോൾടെ കൂടെ വന്നേക്കാം....." ന്ന് ട്രീസ്സ പറഞ്ഞതും ദേവിയും റോസ്‌ലിയും ലീനയും കൂടെ വീട്ടിലോട്ട് വിട്ടു.......

മഞ്ഞൾ തേച്ചിരുന്ന ശിവ വെള്ളത്തിൽ കാൽപാതങ്ങളാൽ ഓളങ്ങൾ തീർക്കവേ ട്രീസ........ "ശിവ മോള് ഇരുന്ന് മുഷിഞ്ഞോ......" "ഇല്ല ട്രീസാമ്മേ ചിറ്റയ്ക്ക് ഇടക്ക് ഇങ്ങനെ ഒരു ഏർപ്പാടുള്ളത് കൊണ്ട് വലിയ മുഷിച്ചിലോന്നുമില്ല......" "എന്നാൽ പിന്നെ പതിയെ മതിയല്ലേ..... ഈ താളി ആദ്യം തേച് പിടിപ്പിചേക്കാം......" ന്ന് പറഞ്ഞു അവൾക്ക് പുറകിലായുള്ള പടവിലിരുന്ന് പാത്രത്തിലെ താളി ശിവയുടെ തലയിലായി തേച് പിടിപ്പിച്ചു..... ശിവ മോൾക്ക് മുടിക്ക് നല്ല നീളവാ.... നന്നായിട്ട് നോക്കണം.....ഉള്ളോടെയുള്ള നീണ്ട മുടി എനിക്ക് ഒരുപാടിഷ്ടാവാ... അത് പരിപാലിച്ചു കൊണ്ട് നടക്കാനും...... അല്ലുവിനാണെൽ അതിലൊന്നും താല്പര്യമൊട്ടില്ല....പിന്നെ എത്ര നോക്കിയെച്ചാലും ഇത്രയും ഒന്നും അവൾക്ക് ഉണ്ടാകുവെല......." "ആദ്യം ഒക്കെ ചിട്ടയോടെ നോക്കുവായിരുന്നു...... പിന്നെ ജോലിയാവശ്യത്തിനായുള്ള ഓട്ടവും തിരക്കും ശ്രദിക്കാൻ സമയം കിട്ടാറില്ല അമ്മ......" "ഇനി ഇപ്പൊ ആ പേടിവേണ്ട ന്റെ കയ്യിലേക്കല്ലേ കിട്ടുന്നെ ന്റെ മോളായി.....നമുക്ക് ശ്രദ്ധിക്കാന്നെ......." ന്ന് പറഞ്ഞു പുഞ്ചിരിച്ചതും ശിവ ട്രീസയ്ക്ക് നേരെ മുഖം തിരിച്ചു കൊണ്ട്.......

"ട്രീസാമ്മേ..... ഒരു കാര്യം ചോദിച്ചോട്ടെ..... എപ്പഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ ന്നോട്....അമ്മച്ചിടെ മോന് ഞാൻ ചേരില്ലെന്ന് തോന്നിയിട്ടുണ്ടോ......." "എന്നതൊക്കെയാ കൊച്ചെ നിയീ പറയുന്നേ..... ഈ റൗഡി കൊച് തന്നെയാ എന്റെ തെമ്മാടിക്ക് ചേരത്തുള്ളൂ..... മോൾക്ക് അറിയാവോ ആ തെമ്മാടി ഒന്ന് കെട്ടി കാണാന് വേണ്ടി നേരാത്ത നേർച്ചയില്ല.....പിന്നെയുള്ളത് അവന്റെ ദേഷ്യവും വാശിയുമാ..... അതും മോൾക്കേ കണ്ട്രോൾ ചെയ്യാൻ കഴിയൂ..... പറയാതെ വയ്യ എങ്ങനെ നടന്ന ചെക്കനാ വെട്ടൊന്ന് മുറി രണ്ടല്ലായിരുന്നോ....ഇപ്പൊ അതിനൊക്കെ കുറവ് മോള് വന്നതിന് ശേഷവാ......" ന്ന് പറഞ്ഞു പടവിൽ നിന്നെണീക്കവേ കുളപുരവാതിൽക്കലായി നിൽക്കുന്ന നൈനയെ കണ്ട്..... "നൈന മോളെന്നതാ ഇവിടെ......." ന്ന് ചോദിക്കുന്നത് കെട്ട് നൈന..... "അ.... അത്.... ഞാൻ.... ആ..... ട്രെസമ്മച്ചിയെ വല്ല്യമ്മച്ചി വിളിക്കുന്നുണ്ട്....." ന്ന് പറഞ് നൈന പെട്ടന്ന് പോയതും..... "ശിവ മോളെ ഞാൻ പെട്ടന്ന് പോയേച്ചും വരാവേ.....എന്നിട്ട് കുളിക്കാം........"

ന്ന് പറഞ്ഞു വാതിൽ ചാരി പുറത്തോട്ട് പോയതും ശിവ പടവിലിരുന്ന് തെല്ലൊന്ന് കുനിഞ് കയ് വെള്ളയിലായി വെള്ളമോതുക്കി മഞ്ഞൾ പുരട്ടിയ തന്റെ നഗ്നമായ കാൽപാതത്തിലേക്കായ് വെള്ളം തുള്ളികളായ് തെറിപ്പിച്ചു കൊണ്ടിരുന്നു....... ഡ്രസ്സ്‌ മാറുന്നതിനു മുൻപ് കുളത്തിൽ നിന്നും പൊട്ടിച്ചെടുത്ത നീലാമ്പലുകൾ ശിവ തനിക്കടുത്തായി പടവിൽ വെച്ചിരുന്നു.....അവയെ കയ്യിലായെടുത്തു കൊണ്ട് അതിൽ പറ്റിപിടിച്ചു നിൽക്കുന്ന കുഞ്ഞു വെള്ള തുള്ളികൾ വിരൽ തുമ്പിനാൽ തൊട്ട് നോക്കി ചെറു പുഞ്ചിരിയോടെ അവ ഒന്നാകെ കുടഞ്ഞതും അതിൽ നിന്നും തെന്നി തെറിച്ച വെള്ളത്തുള്ളികൾ ശിവയുടെ മുഖത്തേക്കായ് പതിക്കവേ അവയുടെ കുളിരിൽ അവൾ മിഴികൾ അടച്ച് മുഖം ചെരിചു....... "പെർഫെക്ട്........" ന്ന് ശബ്ദം കെട്ട് ഞെട്ടലോടെ മിഴികൾ വലിച്ചു തുറന്ന് നോക്കിയതും താനിരിക്കുന്ന പടവിന് ഇടത് വശത്തായി ചുമരും ചാരി നിൽക്കുന്ന ഡെവിയെ കണ്ട് പകച്ചു പോയ ശിവ..... കൃഷ്ണ...... നുള്ളാലെ വിളിച് പടവിൽ നിന്നും പിടഞ്ഞെണീറ്റു........

അപ്പോഴാണ് തനിക്ക് നേരെ ഡെവി പിടിച്ചു നിൽക്കുന്ന ഫോൺ ശിവയുടെ ശ്രദ്ധയിൽ പെട്ടത്...... "എ.... എന്റെ ഫോട്ടോ എടുത്തോ....." ന്ന് ഫോണിലേക്കായ് നോക്കി സംശയത്തോടെ ചോദിച്ചതും....... "പെർഫെക്ട് പോസ് കണ്ടപ്പോൾ ജസ്റ്റ്‌ ക്ലിക്ക്......നോക്ക്......" ന്ന് പറഞ്ഞു ഫോൺ തിരിച്ചു സ്ക്രീൻ ശിവയ്ക്ക് നേരെ തിരിച്ചതും അതിലെ ഫോട്ടോ കണ്ട് ശിവ അടപടലം ഞെട്ടി..... വെള്ളത്തിലേക്കായി മഞ്ഞൾ പുരണ്ട കാൽ പാതമിട്ട് കൊണ്ട് ആമ്പലുകൾ കുടയുന്നതും അവയിൽ നിന്ന് മുഖത്തേക്കായി തെറിക്കുന്ന വെള്ളത്തുള്ളുകളും അതിന്റെ എഫക്ടിൽ മിഴികൾ അടച്ചത് പോലും ഒരൊറ്റ ക്ലിക്കിൽ അതിൽ വ്യകതതയോടെ പതിഞ്ഞിരുന്നു...... ഉടുത്തിരുന്ന മുണ്ട് മുട്ടിനു തൊട്ട് താഴെയായത് കൊണ്ട് കാൽ മുഴുവൻ നഗ്നമായിരുന്നു....... അതെല്ലാo കാണവേ പിടച്ചിലോടെ മുഖമുയർത്തിയ ശിവയ്ക്ക് ഡെവിയുടെ നോട്ടം താങ്ങാൻ കഴിയാതെ വിറച്ചു പോയി....

അടുത്ത നിമിഷം തന്റെ ഇപ്പോഴുള്ള അവസ്ഥ മനസിലേക്ക് കടന്ന് വന്നതും ഞെട്ടലോടെ ശിവ സ്വയമൊന്ന് നോക്കി.....അതോടെ വെപ്രാളo പൂണ്ട് ശിവ പടവിന് മുകളിലുള്ള താൻ അഴിച്ചു വെച്ച ദാവണി ഷാൾ എടുക്കാനായി പടവുകൾ വേഗത്തിൽ കയറവെ ഞൊടിയിടയിൽ അവളുടെ കൈകളിൽ പിടുത്തമിട്ട ഡെവി ശിവയെ വലിച്ച് ചുമരോട് ചേർത്ത് അവൾക്കിരുവശങ്ങളിലായി കൈ ചേർത്ത് വെച് തടഞ്ഞു..... അവന്റെ സമീപ്യത്താലും തന്റെ അവസ്ഥയാലും ശിവ എന്ത് ചെയ്യണമെന്നറിയാതെ ഉയർന്ന് വരുന്ന നെഞ്ചിടിപ്പോടെ നിൽക്കവേ അവളിലേക്കായി അടുത്ത്‌ വന്ന ഡെവി....... "എങ്ങോട്ടടി കൊച്ചെ എന്നെ കാണുമ്പോഴരോട്ടം......അഞ്ച് ദിവസം.... അഞ്ച് ദിവസമാണ് എന്നിൽ നിന്ന് ഒഴിഞ്ഞു മാറിയുള്ള നിന്റെയി കളി തുടങ്ങിയിട്ട്..... ഓരോ പഴുതുണ്ടാക്കി വരുമ്പോ അവക്കടെ അമ്മൂമ്മേടെ ഒളിച്ചിരിപ്പ്.....എന്നതിനാടി ആ പ്രഹസനം......" "അ.... അതൊക്കെ പറയാനുള്ള നേരവാണോ ഇത്.....

ഇവിടൊന്നൊന്ന് പോകാവോ..... ട്രീസ്സാമ്മ ഇപ്പൊ വരും....." "ആര് വന്നാലും പോകണോ വേണ്ടയൊന്ന് ഞാൻ തീരുമാനിക്കും.....നീയിത് പറയ്‌ എന്നതിനാ എന്നിൽ നിന്ന് മാറി നടന്നെ......" "അ...അത് പിന്നെ വല്യമച്ചി പറഞ്ഞില്ലേ കാണാൻ പാടില്ല കെട്ട്......" ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപ് എടുത്തടിച്ചത് പോലെ...... "അത് തന്നെയാണോ കാര്യം.....അതൊ അന്ന് ഞാൻ കാണിച്ച കുരുത്തക്കേട് കൊണ്ടോ......." ന്ന് ചോദിച്ചതും പിടച്ചിലോടെ മിഴികൾ താഴ്ത്തിയ ശിവ ഉടുത്തിരുന്ന മുണ്ടിൽ തെരുത് പിടിച്ചു മനസിൽ..... കൃഷ്ണ.....ന്നെ പെടുത്തിയലോ....അന്ന് മനയ്ക്കലിൽ നിന്ന് മുങ്ങിയെ പിന്നേ ഇങ്ങേരുടെ മുന്നിൽ അറിഞ്ഞു കൊണ്ട് പെടാൻ നിന്നിട്ടില്ല.....ഇപ്പോഴും അതോർക്കുമ്പോൾ ഉള്ളാകെ ഒരു വിറയലാ......അങ്ങനെ ഉള്ള ഞാൻ എങ്ങനെയാ..... ന്ന് ഓർത്തുകൊണ്ട് ആ ഓർമയിൽ മിഴികൾ ഇറുകെ അടച്ചു..... "അപ്പൊ അതാണ് കാരണം.....അതിനൊക്കെ ഇങ്ങനെ മുങ്ങി നടന്നാൽ ഫസ്റ്റ് നൈറ്റെങ്ങാനും കഴിഞ്ഞാൽ നീ പിന്നെ എന്റെ മോഖത്തോട്ട് നോക്കത്തില്ലല്ലോ കൊച്ചെ......"

ന്ന് കുസൃതി ചിരിയാലെ പറയുന്നത് കേട്ട ശിവ പിടപ്പോടെ മിഴികൾ ഉയർത്തി നോക്കിയതും ഡെവി അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ....... "നിനക്കറിയാവോ കൊച്ചെ..... നിന്റെ കാര്യത്തിൽ.....ഐയം ക്രാസ്യ് ഫോർ യൂ ശിവ...... ഐ നീഡ് ടു മേൽറ്റ് ഓൾ ദാറ്റ്‌ ക്രെസിനെസ്സ് ഇൻ ടു യു.....ബി പ്രെപയർഡ് ഫോർ ദാറ്റ് ക്രെസി ലോവബിൾ നൈറ്റ്......" ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും ശിവ ശ്വാസം പോലുമെടുക്കാൻ മറന്ന് വിറച്ചു നിന്നു......അവന്റെ വാക്കുകളുടെ എഫക്ടിൽ നെറ്റിത്തടത്തിലായി വിയർപ്പ് പൊടിഞ്ഞു...... അവളുടെ പരവേശം മനസിലാക്കിയ ഡെവിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു...... അവൾക്കരികിലേക്കായ് ചേർന്നു ചൂണ്ടു വിരലിനാൽ മഞ്ഞൾ പടർന്ന കവിൾ വഴി കഴുത്തിലേക്കായ് തെന്നി നീങ്ങി കൊണ്ട്...... "എന്നതാ ശിവ.... ആകെ മഞ്ഞളിൽ കുളിച്ചേക്കുവാണല്ലോടി കൊച്ചേ....... ഒരു ഗ്യാപ് പോലുമില്ലല്ലോടിയെ എനിക്കൊന്ന് സ്നേഹിക്കാൻ....." ന്ന് പറഞ്ഞതും പകച്ചു പോയ ശിവ മിഴിച്ചു നിന്നു....

.ഇനിയും വിറച്ചു നിന്നാൽ ചെക്കൻ കയറി സ്കോർ ചെയ്യുമെന്ന് കണക്ക് കൂട്ടി ശിവ ഡെവിക്ക് നേരെ രൂക്ഷമായ നോട്ടെമെറിഞ്കണ്ണ്...... "ദേ അ.... അസുര....വായീ തോന്നുന്നത് വിളിച്ചു പറയാതെ ഒന്ന് പോകുന്നുണ്ടോ....ഇവിടുന്ന് പോയില്ലേൽ ഉറപ്പായും ഞാൻ വിളിച്ചു കൂവും......" "ഓഹോ.....എന്നാൽ കൂവ്.....ഹാ....കൂവ് കൊച്ചെ......" ന്ന് കെട്ട് ശിവ മനസ്സിൽ..... ഓ അത്രയ്ക്കായോ..... ന്ന് ആത്മീച്...... "വല്യമ്ച്ചി.... ട്രീസമ്മേ.... ചിറ്റ്......." ന്ന് വിളിച്ചു കൂവിയതും പകച്ചു പോയ ഡെവി പൊടുന്നനെ ശിവയുടെ വാ മൂടി കൊണ്ട് കലിപ്പിൽ.... "വാ അടക്കടി..... നാട്ട്കാരെ കൂടെ വിളിച്ചു വരുത്തുവോ......" "ആ വരുത്തും....പെൺകുട്ട്യോൾ കുളിക്കുന്നിടത് വരാൻ നാണവില്ലേ അസുര......" "മറ്റുള്ളവരുടെ കാര്യം അറിയത്തില്ല..... പക്ഷെ നിന്റെ കാര്യത്തിൽ എനിക്ക് നാണവും മാനവും കുറച് കുറവാ...... അടുത്ത് കിട്ടിയാൽ വെറുതെ വിടാനങ് തോന്നുവെല.... അങ്ങനെയുള്ള എന്റെ മുന്നിൽ ഇങ്ങനെ ഒരു രൂപത്തിൽ നീയിങ്ങനെ വന്നാൽ ഞാനെന്ന ചെയ്യും കൊച്ചെ......." "ഞാനായിട്ട് വന്നതല്ലല്ലോ....നീ ഇടിച്ചു കേറി വന്നതല്ലേ.....

നിന്ന് പ്രസങ്ങിക്കാതെ ഒന്ന് പോകുവോ.....ട്രീസാമ്മ ഇപ്പൊ വരും....നാണം കെടും......." "ഓഹ് ഇവിടെ സ്ഥിരതാമസത്തിന് വന്നതല്ല അതിനിനിയും സമയം കിടക്കുവല്ലേ......😉 പിന്നെ വന്ന സ്ഥിതിക്ക് എന്തെങ്കിലുമൊന്ന് കിട്ടാതെ പോകുന്നത് ശരിയല്ലല്ലോ....." ന്ന് പറഞ്ഞു ശിവയെ ആകെയൊന്ന് നോക്കിയതും ശിവ ഒന്ന് പരുങ്ങി അടുത്ത നിമിഷം പല്ല് കടിച്..... "ഡോ....ന്റെ മുഖത്തേക്ക് നോക്ക് അസുര..... ആ കണ്ണെങ്ങാൻ ന്റെ മുഖത്തൂന്ന് മാറിയാൽ മൂക്കിടിച്ചു പരത്തും ഞാൻ......." "പിടിച്ചാൽ കിട്ടണ്ടേ.... എന്നെ പോലെയാ കണ്ണിനും തീരെ അനുസരണയില്ലെന്നേ.....😉 എന്നതായാലും ആകെ മഞ്ഞൾ കൊണ്ട് കൂളിച്ച സ്ഥിതിക്ക്....എനിക്ക് വേണ്ടത് കൈപറ്റാതെ പോകത്തില്ലാത്തത് കൊണ്ടും... മുഖത്തൂന്ന് കണ്ണ് പോയാൽ മൂക്കിടിച്ചു പരത്തുമെന്നുള്ളത് കൊണ്ടും കാര്യങ്ങളൊന്നും ദീർഖിപ്പിക്കുന്നില്ല......" ന്ന് പറഞ്ഞത് കെട്ട് ശിവ ഇങ്ങേരിത് എന്ത് തേങ്ങയാണ് പറയുന്നേ ന്ന് കരുതി നോക്കിയതും......

"ഇച്ചായൻ ഇതെങ്ങെടുക്കുവാ കൊച്ചെ......" ന്ന് പറഞ പാടെ ഡെവിയുടെ അധരത്താൽ ശിവയുടെ അധരത്തെ പൊതിഞ്ഞെടുത്തു കടിച്ച് നുണഞ്ഞു.....തേൻ ഊറ്റിയെടുക്കും പോലെ അധരത്തെ അതി തീവ്രതയോടെ നുണഞ്ഞു കൊണ്ട് ആഴ്ന്നിറങ്ങി.....അല്സമയത്തിന് ശേഷവും മതിവരാത്ത ഡെവി മനസിലാ മനസ്സോടെ അവളിൽ നിന്ന് വിട്ട് മാറി....... കിതപ്പോടെ ചുമരിൽ പതിഞ്ഞു രൂക്ഷമായി നോക്കി നിൽക്കുന്ന തന്റെ പെണ്ണിന്റെ നെറ്റിത്തടത്തിലായി അമർത്തി മുത്തി കൊണ്ട്...... "കോവപ്പെടാതെ ചെല്ലം..... അപ്പൊ ഇനി നാളെ അമ്പലത്തിൽ വെച് കാണാം....എന്റെ താലിയുടെ അവകാശിയാകാൻ ഒരുങ്ങി നിന്നൊ മൈ സ്വീറ്റ് റൗഡി......" ന്ന് പറഞ്ഞു അടിമുടി നോക്കി കുസൃതി ചിരിയോടെ....... "യു ആർ സോ ഹോട് ബേബി......" ന്ന് പറഞ്ഞു സൈറ്റ് അടിച് പെട്ടന്ന് പടവുകൾ കയറി പുറത്തോട്ട് പോയതും അവന്റെ വാക്കിൽ മിഴിച്ചു നിന്ന ശിവ നെഞ്ചിൽ കൈ വെച് ശ്വാസം വലിച്ചു വിട്ടതും അടുത്ത നിമിഷത്തിൽ അവളുടെ അധരത്തിലായി ചെറു പുഞ്ചിരി വിരിഞ്ഞു.....

തെമ്മാടി........ ന്ന് മനസിൽ മൊഴിയവേ വാതിൽ തുറന്ന് വന്ന ട്രീസാമ്മയെ കണ്ട് പതറിയ ശിവ..... മുഖത്തു വിരിഞ്ഞ പുഞ്ചിരി കഷ്ടപ്പെട്ട് ഒതുക്കവേ...... ട്രീസാമ്മ ശിവയോടായി.... "എന്നതാ കൊച്ചെ ഒരു ചിരിയൊക്കെ......കാത്തിരുന്നു മുഷിഞ്ഞോ.....മുഷിഞ്ഞു കാണില്ലെന്ന് അറിയാം....." ന്ന് ചെറു ചിരിയോടെ പറഞ്ഞതും പതറിയ ശിവ വിക്കലോടെ..... "ട്രീ... ട്രീസമ്മേ......" "പരുങ്ങാതെ കൊച്ചെ.....അ തെമ്മാടി ഇറങ് പോകുന്നത് ഞാൻ കണ്ടാരുന്നു......അവനെ അപ്പന്റെ മോന് തന്നെയാ.....പറഞ്ഞാൽ കേക്കുവേല.....കുസൃതി കുറച്ച് കൂടിയിട്ടുണ്ടൊന്ന് സംശയവോണ്ട്....ന്റെ കൊച്ചിനെ ബുദ്ധിമുട്ടിചോ അവൻ......." ന്ന് പറഞ്ഞു ഇരുക്കണ്ണും അടച്ചു അടക്കി ചിരിച്ചതും ചമ്മിയ ശിവ കള്ള പരിഭവത്താൽ ചുണ്ട് ചുള്ക്കി.... "ട്രീസമ്മേ......" ന്ന് വിളിച്ചതും.,. "അമ്മച്ചിടെ മോളിങ് വാ നിന്ന് പരുങ്ങാതെ.....ഇനി അതികം ഇരിക്കേണ്ട കുളിക്കാം......." ന്ന് പറഞ്ഞു അവളെയും കൊണ്ട് പടവിലിരുത്തി മൺകുടത്തിൽ വെള്ളം മുക്കിയെടുത്ത് തലവഴിയൊന്നാകെ ഒഴിച്ചു..... അൽപനേരത്തോടെ കുളി കഴിഞ് ദവാണിയും ചുറ്റി ശിവ ട്രീസമ്മയോടൊപ്പം വീട്ടിലേക്ക് നടന്നു........ *******************

"ഫ്രഡി എന്നതാടാ കുറെ നേരമായല്ലോ ഫോണിൽ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്......." "ഡെവി നിയിതെവിടെ പോയതാ....." "അവളുമാരുടെ ഡ്രസ്സ്‌ അൽട്ടർ ചെയ്യാൻ കൊടുത്താരുന്നു....അത് മേടിച് അവർക്ക് കൊണ്ട് കൊടുതേച്ചുമുള്ള വരവാ......." ന്ന് പറഞ്ഞതും അവിടെയുള്ള തിണ്ണയിൽ ഇരുന്ന് അഭിയുടെ ഡംബ്ബിൾസും എടുത്ത് താഴോട്ടും മേലോട്ടും ഉയർത്തി കൊണ്ട് എബി.....ഞെട്ടലോടെ മുഖമുയർത്തി..... "എന്നതാ..... നീ വീട്ടീ പോയോട നാറി ബ്രോ....." ന്ന് പറഞ്ഞു ഡംബിൾസ് താഴെ ഇട്ടതും അത് വന്ന് കാലിൽ വീണ എബി കാലും പിടിച്ചു തുള്ളികൊണ്ട്...... "ന്റെ അമ്മച്ചി ന്റെ കാല്......" ന്ന് രോധിച് ഡെവികടുത്തേക്കായി വന്ന്...... "ബ്രോ....സത്യം പറഞ്ഞോ....നീയെന്റെ പെങ്ങളെ കണ്ടില്ലേ......"😬😬 "ആ കണ്ടു.....അതിന്......" "അതിനോ...😬... ഞാനിവിടെ മഴ കാത്ത് നിൽക്കുന്ന വേഴാമ്പൽ ആണെന്ന് നിനക്ക് അറിയില്ലേട......ന്റെ വീണു അന്ന് വന്ന് ബീഫ് കൊടുത് എരിവും വലിച്ചേച്ചും പോയ പോക്കാ.....

പിന്നെ മൂക്കിൽ പൊടിക്ക് പോലും കിട്ടിയിട്ടില്ല അവളെ......ആ നീ ഒറ്റയ്ക്ക് പോയി കട്ട് തിന്നില്ലെടാ.....കയ്യിലും നെഞ്ചിലും കുറച്ച് മുഴ ഉണ്ടായത്തിന്റെ അഹങ്കാരവല്ലേയിത്..... നോക്കിക്കോ ഞാൻ നിങ്ങളെ ഒക്കയോന്ന് ഞെട്ടിക്കും കയ്യിൽ ഒക്കെ ഞാൻ വർക്ക്‌ ഔട്ട്‌ ചെയ്ത് മുഴ ഉണ്ടാക്കും......." ന്ന് പറഞ്ഞതും അഭി...... "എന്നാൽ നീ പോയി കടന്നൽ കൂട്ടിൽ കയ്യിട്ടോ കൈയിൽ മാത്രം അല്ല ആകെയങ് മുഴച്ചോളും........" "അത് വേണ്ട അത് വേണ്ട....കുന്തിരിക്കം എനിക്കിഷ്ടാവ... അത് കരുതി മൂട്ടിലിട്ട് പോകക്കരുത് പൊള്ളി പോകും...... പിന്നെ അളിയൻ പറഞ്ഞ മുഴകൾ ഒക്കെ ഇയാടെ ദേഹത് പറ്റാണ്ട് നോക്കിക്കൊ...... ഞങ്ങടെ പെങ്ങളെ അല്ലെ കെട്ടുന്നേ.... പണികൾ ഓട്ടോ വിളിച്ചു വരും.... അല്ലേൽ അവൾ വിളിച്ചു വരുത്തും..... ചുരുക്കത്തിൽ പ്രശ്നം സോൾവ് ചെയ്ത് ചെയ്ത് നിന്റെ പോലീസ് ജീവിതം പച്ചപ്പിടിക്കാനുള്ള എല്ലാ സാധ്യതയും നോം കാണുന്നുണ്ട്......."😁😁 "പോടാ നാറി......"😬😬

ന്ന് വിളിച് അഭി ഫ്രഡിയെ നോക്കി കൊണ്ട്...... "അല്ല ഇവനിത് എന്നതാ അണ്ടി പോയ അണ്ണാനെ കൂട്ട്.....കുറെ നേരമായല്ലോ....." ന്ന് ചോദിച്ചതും ഫ്രഡി..... "ആസ് എ ഡോക്ടർ എന്ന നിലയിൽ ആലോചിച്ചു നോക്കിയിട്ട് ഒരഐഡിയ കിട്ടുന്നില്ലടാ.... ഞാൻ പല സിമ്മും ട്രൈ ചെയ്തു നോക്കി പക്ഷെ അവള് ഇവ ഫോൺ എടുക്കുന്നില്ലട......." "ഫോൺ എടുക്കുന്നില്ലേ അതൊ ബ്ലോക്ക്‌ ചെയ്തതൊ......" ന്ന് ചോദിച്ചു ജോൺ പുറത്തോട്ട് വന്നതും....ചമ്മിയ ഇളിയോടെ..... "അതെങ്ങനെ മനസിലായി....."😁..... "അവളെ എന്റെ പെങ്ങള.... ഞാൻ ക്ഷമിച്ചത് പോലെ അവള് പെട്ടന്ന് ക്ഷമിക്കണമെന്നില്ല..... അങ്ങനെ ആണല്ലോ നീ വിളിച്ചു പറഞ്ഞത്......" അത് കെട്ട് തിണ്ണയിൽ ഇരുന്ന് ലാപ്പിൽ കുത്തി കൊണ്ടിരുന്ന കിച്ചു..... "അത് വേണ്ടത് തന്നെയാ.....അന്ന് ഇവൻ നന്നായി ഓവറ് ആയിരുന്നു..... ബോധം ഇല്ലാണ്ട് വിളിച്ചു പറഞ്ഞു ഇപ്പൊ കുറവൻ ചത്ത കുറത്തി കണക്ക് ഇരിക്കുന്നത് കണ്ടില്ലേ....." "ബൈ തി ബൈ ആരാണി കുറവൻ......"(എബി )

😬😬.....(കിച്ചു) "😁😁..."(എബി) "ശവത്തീ കുത്താതെ ഇതൊന്ന് സോൾവ് ചെയ്യാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു താടാ....അവൾക്കാണേൽ ചന്തേ കണ്ട പരിചയം പോലും ഇല്ല......" "ഒന്നും ചെയ്യണ്ട ബ്രോ നിന്നെ അവൾ ഡ്രൈവാഷ് ചെയ്യേണ്ടേൽ സാഷ്ടാങ്കം പ്രണമിച്ചേക്ക്..... ഇനി ഞാൻ പോയി വല്ലതും കുത്തികയറ്റട്ടെ....എന്തൊരു കനവാടാ ആ കല്ലിന്... ഹോ വിയർത്തു പോയി......" ന്ന് പറഞ്.....ആന്റി പൂമുകത്തേക്കൊരു വൺ ഗ്ലാസ്‌ മിൽക്ക് പ്ലസ്.... ന്ന് അലറി കൂവി എബി നേരെ അടുക്കളയിലേക്ക് വിട്ടു..... ഉമ്മറത് ലേറ്റസ്റ്റ് ഐഡിയകൾക്കായ് ഫ്രഡി ദയനീയമായി ബാക്കിയുള്ളവരെ നോക്കിയതും...... സ്വയം ചെയ്തു വെച്ചതല്ലേ അനുഭവിക്ക്.... ന്ന് പറഞ്ഞു ഡെവി അകത്തൊട്ട് പോകവേ മനസ്സിൽ..... ഞാനൊക്കെ ഒത്തിരി അനുഭവ കടലിൽ മുങ്ങി നീന്തി വന്നവനാ മോനെ ഫ്രഡി ഇനി നീയും കുറച്ച് അനുഭവിക്ക്..... ന്ന് ആത്മിച് ചിരിയോടെ അകത്തേക്ക് പോയതും....ഫ്രഡി ലാസ്റ്റ് എടുത്ത സിമ്മും ഇവയുടെ വിരലിനാൽ ബ്ലോക്ക് ചെയപ്പെട്ടതറിഞ് നിർവൃതിയിലിരുന്നു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story