പ്രണയശ്രാവണാസുരം: ഭാഗം 84

pranayashravanasuram

എഴുത്തുകാരി: അമീന

(മൈലാഞ്ചിരാവ്) ഡേവിഡിന്റെ നേതൃത്വത്തിൽ അവനേൽപ്പിച്ചത് പ്രകാരം വെഡിങ് അറേഞ്ച്മെൻറ്സ് ചെയ്യാനായി വന്നവർ ശിവയുടെ വീട് മുഴുവൻ കുഞ്ഞു കുഞ്ഞു ലൈറ്റ്കളാലും പൂക്കളാലും അലങ്കരിച്ചിരിചു...... മുറ്റത്തായി ഗ്രീൻ ഗ്രാസ് കാർപെറ്റ് വിരിച് അതിന് വശങ്ങളിലായി പല നിറത്തിലുള്ള കാർട്ടൻ സെറ്റ് ചെയ്ത് അതിലുടനെലം കുഞ്ഞു അലങ്കാര ബൾബുകളൾ ഘടിപ്പിച്ചു.....കാർട്ടൻ സ്റ്റാൻഡിൽ അങ്ങോളം പൂക്കളാൽ നിറച്ചു.....കാർപെറ്റിന് വശങ്ങളിലായി നീളത്തിലുള്ള ഇരിപ്പിടവും അതിന് മുകളിലായി പില്ലോസും ക്രമീകരിച്ചു....കാർപെറ്റിന് നടുക്കായി ഒരു കുഞ്ഞു ടേബിളും സചീകരിച് വെച്ചിരുന്നു..... ആ നാട്ടിലെ മിക്ക പെൺകുട്ടികളും ആ നാടിന്റെ റൗഡിയായ ശിവയുടെ മൈലാഞ്ചി കല്യാണത്തിനായി അവളുടെ വീട്ടിലേക്കായോഴുകിയെത്തി...... വീട് മുഴുവൻ ദീപ പ്രഭയാലും ആളുകളുടെ ബഹളങ്ങളുമായി നിറഞ്ഞു...... ഓൾഡ് ജനറേഷൻസ് അമ്മമാരോടൊപ്പം കലവറയിൽ കൂടി.....കുഞ്ഞു പിള്ളേർ അവിടെ തിണ്ണയിലായി വെച്ച താലത്തിൽ നിന്നും സ്വീറ്റ്സ് എടുത്ത് കഴിച്ചു കൊണ്ട് അവിടമാകെ ഓടി നടന്നു കളിയിലേർപ്പെട്ടു......

ഇവയും അക്കവും ആനിയും നൈനയും അവരുടെ കലാവിരുത്തിൽ ശിവയെ ലൈറ്റ് പിങ്ക് കളർ ദാവണിയുടുപ്പിച്ചു.....അല്ലു ഗ്രീൻ നിറത്തിലും വീണ ഓറഞ്ചു നിറത്തിലുമായി ഒരുക്കി അവരെ മൂന്ന് പേരെയും മുറ്റത്തായി സചീകരിച്ച ഇരിപ്പിടത്തിലായി കൊണ്ടിരുത്തി...... അമ്മമാർ തയ്യാറാക്കിയ മൈലാഞ്ചി ട്യൂബ് താലത്തിലായി അടുക്കി വെച് അക്കു നടുക്കുള്ള ടേബിളിൽ കൊണ്ട് വെച്ചു...... പെണ്പടകൾ എല്ലാവരും കാർപെറ്റിലായിരുന്നു ഓരോ മെഹന്ദി കയ്യിലായെടുത്തു മണവാട്ടിമാരുടെ കൈകളിലിലും കാൽ കളിലും ഭംഗിയോടെ വരച്ചു കൊണ്ടിരുന്നു........ കത്തിയടിചും ചളിയടിച്ചും ഇടക്കിടക്ക് മണവാട്ടിമാരെ വാരിയും അവർ ആ രാവാഘോഷിച്ചു...... ശിവയുടെ മെഹന്ദി വരച്ചു തീർന്നതും...... "ശിവേച്ചി..... ഇനിയൊരു പാട്ട് പാടിക്കെ.....ഈ അവസ്ഥയിൽ ഡാൻസ് പറ്റില്ലാലോ മെഹന്ദി അല്ലെ കയ്യിലും കാലിലും മുഴുവൻ.....അപ്പൊ പാട്ട് ആകാലോ അല്ലെ......" ന്ന് കൂട്ടമായി ഇരുന്ന് മെഹന്ദി വരയ്ക്കുന്ന പെൺകുട്ടികളിലൊരുവൾ വിളിച്ചു പറഞ്ഞതും ബാക്കിയുള്ളവരും അതേറ്റു പിടിച്ചു........

അവരുടെ കട്ടായം കൊണ്ട് അവസാനം ശിവ പാടാനായൊരുങ്ങി......പാട്ടിനായ് കാതോർത്തു കൊണ്ട് ബാക്കിയുള്ളവരും........ ചെറു പുഞ്ചിരിയോടെ ശിവ തന്റെ പ്രണയവും പ്രാണനെയും മനസിലോർത് കൊണ്ട് വരികൾ മൂളി തുടങ്ങി...... അവിടമാകെ നിറഞ്ഞ നിശബ്ദതയെ ബേധിച്ചു കൊണ്ട് ശിവയുടെ മധുരമായ സ്വരം അന്തരീക്ഷത്തിൽ ഒഴുകിയിറങ്ങി...... 🎶മുല്ല പൂവിതളോ ഒളിമിന്നും പുഞ്ചിരിയായ് ചിന്നും പൂമഴയോ.. നിൻ മൊഴിയോ.. ചെല്ലക്കാറ്റല നീ പൊന്നല്ലിക്കാടായ് ഞാൻ ഒന്നായ് ചേർന്നിടുവാൻ.. ഉൾക്കൊതിയായ്.... അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും..... മഴ കൊള്ളുവാനായ് വന്നവളേ...... പകലോ രാത്രിയോ ഒന്നും തിരിയാതെ മഴയോ വെയിലോ....ഒന്നും നോക്കാതെ നിൻ പിറകെ പോന്നു ഞാൻ..... ഹൃദയം തന്നു ഞാൻ..... നിൻ മിഴിതൻ മയിലാട്ടം എൻ നെഞ്ചിൻ കൂട്ടിലോ....... മുല്ല പൂവിതളോ ഒളിമിന്നും പുഞ്ചിരിയായ് ചിന്നും പൂമഴയോ.. നിൻ മൊഴിയോ..🎶 സ്വയം മറന്ന് ശിവ വരികൾ പാടി നിർത്തിയതും അവിടമാകെ നിറഞ്ഞ കയ്യടിയുയർന്നു......

അക്കുവിന്റെ ഫോണിലേക്കായ് വന്ന കിച്ചുവിന്റെ വീഡിയോ കാൾ വഴി ആൺപടകളെല്ലാം ശിവയുടെ പാട്ടിൽ ലയിച്ചിരുന്നു..... ഡെവി തന്റെ പ്രാണന്റെ മധുരമായ ശബ്ദത്തിൽ അവളെ കണ്ണിമ ചിമ്മാൻ പോലും മറന്ന് പ്രണയാർദ്രമായി നോക്കിയിരുന്നു........ പിന്നീട് ആഘോഷങ്ങൾ രാത്രി ഏറുവോളം നീണ്ട് നിന്നു.....എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം അവരവരുടെ വീട്ടിലേക്ക് മടങ്ങി..... പെൺപടകളെ നേരത്തെ എണീക്കാനെന്നോണം ഉറങ്ങാൻ പറഞ്ഞു വിട്ട് അമ്മമാരെല്ലാം നിദ്രയിലാണ്ടു...... നാളേക്കുള്ള ഡ്രെസ് എല്ലാം ഒന്നൂടെ നോക്കി ഒതുക്കിയെടുത്ത് വെച് ഇവ ബെഡിലിരിക്കുന്ന ശിവയ്‌ക്കരികിലായി വന്നിരുന്നു...... അതുവരെ ഉണങ്ങിയ മെഹന്ദിയിൽ നാരങ്ങ നീരൊഴിച്ചു കൊണ്ട് മുഖമുയർത്തിയ ശിവ ബെഡിലായി വെച്ച നീലാമ്പൽ കയ്യിലായെടുത് അതിൽ തഴുകി കൊണ്ട് ഇവയൊടായി.... "ഇവ...എന്തായി ഫ്രഡിച്ചനോട് ക്ഷമിച്ചോ നീ.... ഈയിടെയായിട്ട് നിന്റെ ഫോണിലേക്ക് ആളുടെ ഒത്തിരി കോൾ വരുന്നുണ്ടല്ലോ......" "വരത്തെയുള്ളൂ എടുക്കത്തില്ല...... അങ്ങേര് എന്നെക്കുറിചെന്ന വിചാരിച് വെച്ചേക്കുന്നത്...... ഇത്രയും കാലം ഒരു പട്ടിയെ പോലെ പുറകെ നടന്നപ്പോൾ ഒരു വിലയുമില്ല....എന്നിട്ട് വായിൽതോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞത് ഞാൻ ഒരു രാത്രികൊണ്ട് ക്ഷമിക്കണം.....

നടക്കുവേല..... ഇവരുടെയൊക്കെ വിചാരമെന്ന..... എന്തും വിളിച്ചു പറഞ്ഞാലും പെട്ടെന്ന് ക്ഷമിക്കുമല്ലോയെന്നോ....അഭിമാനം എന്ന് പറഞ്ഞത് എനിക്കും ഉണ്ട്...... അങ്ങേരു മനസ്സിലാക്കട്ടെ എനിക്കും ഒരു മനസ്സുണ്ടന്ന്... അതും വേദനിക്കുമെന്ന്..... ഇനിയും വായിൽ തോന്നുന്നത് വിളിച്ചു പറയാൻ നേരം എന്റെ അവഗണന ഓർമ്മയിൽ ഉണ്ടായിരിക്കും......." "അപ്പൊ ഇനി ക്ഷമിക്കില്ലന്നാണോ......" "ക്ഷമിക്കാതിരിക്കാൻ എനിക്ക് കഴിയുവേല.....അത്രയും സ്നേഹിച്ചുപോയിലേ.....😬 പക്ഷേ അങ്ങേര് പറഞ്ഞത് ഒരു പെൺകുട്ടിയുടെ മുഖത്തുനോക്കി പറയാൻ കൊള്ളുന്ന വാക്കാണോ.....അതിന് എന്തെങ്കിലും തിരിച്ചടി ഞാൻ നൽകിയിട്ടില്ലെങ്കിൽ പിന്നെ പെണ്ണാണന്ന് പറഞ്ഞു നടക്കുന്നതിന് എന്ന ഒരർത്ഥത്തവൊള്ളെ......." "അപ്പോൾ ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് തീരുമാനമല്ലേ......" "ഒന്നല്ല ഞാൻ രണ്ട് പാഠം പഠിപ്പിക്കുമങ്ങേരെ..... പുറകെ നടക്കുമ്പോൾ ജാഡ കാട്ടിയുള്ള നടത്തം അത്ര വലിയ രസമില്ലന്ന് അങ്ങേരുമൊന്ന് അറിയട്ടെ...... ഒരു ഡോക്ടർ വന്നേക്കുന്നു....."😏 ന്ന് പറഞ്ഞു പുച്ഛിച്ചു കൊണ്ട് പിറുപിറുക്കുന്നവളെ നോക്കി ശിവ പുഞ്ചിരിയോടെ ഇരിക്കവേ കതക് തുറന്ന് അകത്തേക്ക് കയറിയ വീണയെ കണ്ട്...... "എന്താ മോളെ.....നിയുറങ്ങിയില്ലേ ഇതുവരെ......"

ന്ന് ചോദിച്ചതും ടെൻഷനും പരിഭ്രമവും നിറഞ്ഞ അവളുടെ മുഖം കണ്ട് ശിവ ആകുലതയോടെ ആരായവേ അതാ വരുന്നു അല്ലുവും....... വീണയുടെ അതേ മുഖഭാവത്തോടെ ശിവയ്ക്കപ്പുറം വന്നിരുന്നതും..... ശിവ സംശയത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി........ "അല്ലാ രണ്ടും കൂടെ ഉറങ്ങാതെ എന്താ പരിപാടി.... രണ്ടുപേരുടെയും മുഖം വല്ലാതെയിരിക്കുന്നല്ലൊ........" ന്ന് ചോദിച്ചതും അവർ എങ്ങനെ പറയണമെന്നറിയാതെ പരുങ്ങാലോടെ നിന്നതും അകത്തേക്ക് വന്ന അക്കവും ആനിയും ചിരിയോടെ....... "ശിവ.....ഈ കിളി പോയ ഇരിപ്പ് കണ്ട് പേടിക്കേണ്ട...... കിടന് കുറച്ചു കഴിഞ്ഞപ്പഴേ ഒന്ന് ഉറങ്ങി വന്നതായിരുന്നു..... അതിനിടയിലാണ് ഇവളുമാര് പെട്ടെന്ന് ഞെട്ടി എണീറ്റ് നിക്ക് പേടിയാവണു....ശിവേച്ചി....ന്നും വിളിച്ചു ഇങ്ങോട്ടൊടിയത്......." ന്ന് പറഞ്ഞതും ശിവ സംശയത്തോടെ തനിക്കിരുവശങ്ങളിലായിരിക്കുന്നവരോടായി ചോദിച്ചതും അവർ പരുങ്ങി കൊണ്ട്..... "ശിവേച്ചി.... അത് പിന്നെ....നാളെ കല്യാണം അല്ലിയോ.....കളിയാക്കരുത് സത്യം പറഞ്ഞാൽ എനിക്ക് കാര്യമായിട്ട് ഒന്നും അറിയത്തില്ല......." ന്ന് അല്ലു പറഞ്ഞതും ശിവ വീണയെ നോക്കവേ അവിടെയും തനിക്കുമതെയെന്നുള്ള രീതിയിൽ ദയനീയമായുള്ള അവളുടെ നോട്ടം കണ്ട് ശിവ.......

"എനിക്കും......" ന്ന് പറഞ്ഞു ചമ്മിയ കണക്കുള്ള ഇരുപ്പ് കണ്ട്....അക്കു ആനിയും അവരെ അടക്കി ചിരിച്ചതും ശിവ അവരെ രൂക്ഷമായി നോക്കി കൊണ്ട്...... "ഇളിക്കല്ലേ.....നിൽപ്പ് കണ്ടാൽ ആദ്യമേ പഠിച്ചു പോയ പോലെ ഉണ്ടല്ലോ.....ഇങ്ങനെ തന്നെയാവും നിങ്ങളും...... " ന്ന് പറഞ്ഞതും ചമ്മി പോയ അക്കവും ആനിയും വെളുക്കെ ചിരിച്ചു നിന്നു.....😁😁 ആ ചമ്മൽ മറയ്ക്കാൻ ഇല്ലാത്ത ഗൗരവം മുഖത്ത് വാരി പൂശി കൊണ്ട് അക്കു...... "ഇതിനാണോ ഇങ്ങനെ പേടിച്ചത്..... അതൊക്കെ അറിയാനെന്തിരിക്കുന്നു..... ഞങ്ങൾ ക്ലാസ്സെടുത്ത തരില്ലേ....അല്ലേടി ആനി......" "പിന്നല്ലാതെ ആ കാര്യത്തിൽ ലവള് നന്നായിട്ട് ക്ലാസ്സെടുത്തു തരും....ഒന്നുവില്ലേലും രാവണന്റെ ശിക്ഷണത്തിലല്ലേ കൊച്ച്....."😁😁 "പൊടി പട്ടി.....😬😬......." ന്ന് മനസ്സിൽ പറഞ്ഞു ആനിയെ പല്ലു കടിച്ചു നോക്കിയതും ആനി സ്ഥായിയായ ഇളിയും ഫിറ്റ്‌ ചെയ്തോണ്ട് നിന്നു......😁 അങ്ങനെ ആക്കുവും ആനിയും അവരെ മൂന്നുപേരെയും ബെഡിൽ ഇരുത്തി പറയാനൊരുങ്ങവേ ആ മൂന്നു പേരെക്കാൾ ആകാംഷയോടെ ഇരിക്കുന്ന ഇവയെ കണ്ട്......

"അല്ലാ നീയെന്താ ഇവിടെ......." "അത് പിന്നെ.... ഭാവിയിൽ ആവശ്യം വന്നാലോ......ലോ..."😁😌 "നിന്റെ ഭാവിയിപ്പോൾ ഉടഞ്ഞ കഞ്ഞിക്കലം പോലെ ഇരിക്കുവല്ലേ അതൊന്നു നേരെയാകട്ടെ എന്നിട്ട് മതി ഇതൊക്കെ കേൾക്കുന്നത്.....പോയെ പോയെ.... കുഞ്ഞു കുട്ടികൾ ഇതൊന്നും കേൾക്കാൻ പാടില്ല..... നി പോയി പോത്തുപോലെ കിടന്നുറങ്ങുന്ന നൈനയുടെ അടുത്ത് ചെല്ല്......." ന്ന് പറഞയുടനെ തന്നെ ഇവയെ റൂമിന് വെളിയിലാക്കി കതകടച് ആനി ബെഡിലായി വന്നിരുന്നു...... പിന്നീട് പൊടിപ്പും തൊങ്ങലും വെച്ചുള്ള അവരുടെ വിവരണത്തിൽ ആ മൂന്ന് പേരുടെയും കിളികൾ രാജ്യം വിട്ട് പറന്നു പോയി......ആകെക്കൂടെ ഒരു പുകമയം പോലെ.....കണ്ണും തള്ളി മിഴിച്ചു കൊണ്ട് അവരു മൂന്നും ദയനീയതയോടെ അവരെ നോക്കി....... ഇവരുടെ അവസ്ഥയിൽ പൊട്ടി വന്ന ചിരി കടിച് പിടിച്ചു കൊണ്ട് ആനിയും അക്കുവും..... എല്ലാം കേട്ട് ടെൻഷനടിച്ച് കൊണ്ടിരുന്ന വീണ ഇട്ടിരുന്ന ഡ്രസ്സ്ന്റെ തലപ്പ് വിരലിനാൽ ചുരുട്ടി കൊണ്ട് ദയനീയതയോടെ..... "അ....അപ്പൊ ഉമ്മ വെച്ചാൽ കുട്ടിയുണ്ടാവില്ലാലെ......" ന്ന് അവസാനം പറഞ്ഞു നിർത്തിയതും ഇനിയും കേൾക്കാനുള്ള ബാല്യം എനിക്കില്ല എന്ന ഭാവത്തോടെ ശിവ..... കൃഷ്ണ..... നുള്ളാലെ വിളിക്കവേ.....

.അല്ലു തന്റെ തലയിൽ നിന്നും ഓടി പോയ കിളികളോടൊപ്പം രാജ്യം വിട്ടാലോയെന്ന് ആത്മിച്ചിരുന്നു...... എന്നാൽ റൂമിന് വെളിയിൽ ഒളിഞ്ഞു നിന്ന് കേട്ട ഇവ....... ഇഞ്ചി മിട്ടായി.....ഇഞ്ചി മിട്ടായി..... എന്ന ഭാവത്തോടെ കിളി പറന്ന് മുന്നോട്ട് നടന്നു.......🤭 ******************* നാളത്തെ കല്യാണത്തിനായി അഭിയുടെ വീട്ടിൽ അവന്റെ കസിൻസും കുടുംബവും കൂടി ആകെ ബഹളമായിരുന്നു...... അമ്പലത്തിൽ വച്ചുള്ള കെട്ടിനുള്ള കാര്യമെല്ലാം അഭിയും അവന്റെ കസിൻസും കൂടി അവിടെ വേണ്ടതെല്ലാം ഒരുക്കി....... രാത്രി ഏറെ വൈകി എല്ലാവരും ഒന്ന് ഉറങ്ങാൻ കാത്തുനിന്ന ആൺ പടകൾ ഏഴു പേരും നേരെ കുളപ്പുരയിലേക്ക് വിട്ടു...... പടവിലായിരുന്ന് കൊണ്ട് അവർ ആരെയൊ കാത്തുനിന്നു......കാത്തുനിന്ന് ആ വ്യക്തിയെ കാണാതെ വന്നതും എബി അക്ഷമയോടെ....... "അങ്ങേരിത് എവിടെ പോയി കിടക്കുവാ.....ഒന്ന് കൂടാമെന്ന് കരുതുമ്പോൾ സമ്മതിക്കുവെല....നേരം വെളുക്കും മുൻപ് എത്തുവോ ആവോ....ആലോചിച്ചിട്ടേ കൊതിയാവുന്നു.....സംഗതി ഫോറിനല്ല നാടനാ.... നാടൻ.... ഞാനിന്ന് കുടിച് മരിക്കും.....ഹോ..... അല്ലേൽ മരിക്കണ്ട ന്റെ വീണു വിധവ പെൻഷന് അപേക്കക്കെണ്ടി വരും.... നോ.....ഞാൻ സ്വപ്നം കണ്ട എന്റെ ദാമ്പത്യം.....കുട്ടികൾ....

ഹോ ഗോഡ് ചേഞ്ച്‌ ദി ഡയലോഗ്.... ഞാനിന്ന് കുടിച് തകർക്കും....."😌 ന്ന് പറഞ്ഞു നിർത്തിയതും തന്റെ കൊമ്പൻ മീശയുടെ അടിയിലുള്ള നിരതെറ്റിയ പല്ല് വെളിയിൽ കാണുന്ന തരത്തിൽ ഇളിച്ചോണ്ട് പടവുകലിറങ്ങി വരുന്നിത രാഘു ചേട്ടൻ..... "ഹേ സോണിയ വന്നാട്ടെ പോന്നോട്ടെ......"😁 ന്ന് പറഞ്ഞു എബി പടവിൽ നിന്നും ചാടിയെണീറ്റ് കൊണ്ട് രാഘു ചേട്ടന്റെ കയ്യിലുള്ള രണ്ട് ചെത്ത് കള്ളിന്റെ കുടവും മേടിച്ച് പടവിലായിരുന്നു....... "ടച്ചിങ്‌സ് ഇല്ലെ......" "ഇല്ല......."😁 "എന്ത് വൈറ്റാമിനസ് ഇല്ല.... ഹോ ജീസസ്....." ന്ന് പറഞ്ഞു രോധിക്കാനൊരുങ്ങവേ...... "അല്ല....അകത് ആചാറുണ്ട് കൊണ്ട് വരട്ടെ......." "അതെങ്കിൽ അത്..... പെട്ടന്ന് കൊണ്ടുവ പൊന്നമ്മാവാ......." "അമ്മാവനോ....എനിക്ക് അത്രയ്ക്കു പ്രായം ഒന്നും ആയിട്ടില്ല..... 35 ആയെ ഒള്ളൂ......"😁 ന്ന് ഇളിച്ചോണ്ട് പറഞ്ഞതും എബി പിരികം പൊക്കി കൊണ്ട്..... "എത്ര കൊല്ലം മുൻപ്.... എന്നാലും ഞാൻ അമ്മാവാന്നെ വിളിക്കൂ.....എന്റെ വീണുന്റെ അമ്മവൻ എനിക്കുo അമ്മാവനല്ലിയോ....എന്നാൽ മരുമോന് പോയി അച്ചാർ കൊണ്ട് വാ അമ്മാവാ......."😌 ന്ന് പറഞ്ഞതിന് എബിയെ പല്ല് കടിച് നോക്കി രാഘു ബാക്കി ചുറ്റുമുള്ളവരെ നോക്കി ഇളിച്ചോണ്ട് പടികൾ കയറി പോയി..... എല്ലാം സെറ്റ് ചെയ്ത് ക്ലാസും നിരത്തി വെച് എബി....

. "എന്നതാടാ നോക്കിയിരിക്കുന്ന വാടാ.... നമ്മുടെ ബാച്ലർ ലൈഫ്ന്റെ എൻഡ് ആണ് മക്കളെ.....ആഘോഷിക്കേണ്ടേ......" ന്ന് പറഞ് ഓരോ ക്ലാസ്സിലേക്കായി ഒഴിച് കഴിയും മുൻപതാ ഒരു ഗ്ലാസ്‌ വായുവിൽ പൊങ്ങി പോകുന്നു.....അതിനൊപ്പം എബിയുടെ കണ്ണുകൾ ചലിച്ചതും അതിലെ കള്ള് മുഴുവനതാ ഫ്രഡി വായിലേക്ക് കമിഴ്ത്തുന്നു.....മുഴുവൻ കമിഴ്ത്തി കൊണ്ട് അടുത്ത ഗ്ലാസ്സെടുക്കാൻ നിന്നതും എബി അതിലേക്ക് ചാടി വീണ് പിടിച്ചു വെച്ചു..... "എട നാറി ബ്രോ ഇതെ ബാച്ച്ലയർ ലൈഫ് അവസാനിക്കുന്നവർക്ക് വേണ്ടിയുള്ളതാ..… അല്ലാതെ സ്റ്റിൽ സിംഗിൾ ആയവർക്കുള്ളതല്ല........"😬😬 ന്ന് പറഞ്ഞു പല്ല് കടിച്ചതും..... "വിടടാ..... ഇത് മുഴുവൻ ഞാൻ ഒറ്റയ്ക്ക് കുടിക്കും.... കുടിച് കുടിച്ച് എന്റെ ഹാർട് അടിച്ചു പോകട്ടെ....." "ഹാർട്ടോ.... അത് കിഡ്നി അല്ലെ അടിച് പോകുന്നത്....." (ആൽബി ) "അതാണോ ഇപ്പൊ ഇവിടുത്തെ പ്രശ്നം.....എബി നിനക്കറിയോടാ.....ഇവ അവളിപ്പോ മൈൻഡ് ചെയ്യുന്നില്ലടാ...അഞ്ച് അഞ്ചു സിമ്മ അവൾക്കാരണം ഞാൻ ഒഴിവാക്കേണ്ടി വന്നത് അറിയോ.....ബ്ലോക്കി കളഞ്ഞട......" ന്ന് പറഞ്ഞു നിർത്തിയതും എബി ഗ്ലാസ്സിലേക്കും ഫ്രഡിയെയും മാറി മാറി നോക്കി കൊണ്ട്.... "ഇത്രയും പെട്ടന്ന് ഫിറ്റായാ....സംഗതി പൊളി സാനം ആണല്ലോ.....കർത്താവെ ഇവന്റെ നോട്ടം ശരിയല്ലല്ലോ ഇതുമുഴുവൻ ഒറ്റയിരിപ്പിന് തീർക്കുമെന്ന ഭാവമാണല്ലോ മുഖത്ത്.... നോ....അനുവദിച്ചു കൂട....."

ന്ന് ആത്മിച് കൊണ്ട് ഒരു ഗ്ലാസ്സെടുത്ത പാടെ മട മാടാ ന്ന് മോന്തിയ എബി കയ്യാൽ ചുണ്ട് വടിച്ചു തലയൊന്ന് കുടഞ്ഞു..... അപ്പോഴേക്കും അടുത്ത രണ്ട് കുടവും ഒരു പ്ലേറ്റിൽ അച്ചാറും എടുത്തേച് അങ്ങോട്ടായി രാഘു ചേട്ടൻ കടന്ന് വന്നു...... "രാഗവ്....നാളത്തെ ഫുഡിന്റെ കാര്യം എന്തായി.......ഞാൻ വിളിച്ചു ഏൽപ്പിചിരുന്നു.....സദ്യ മാത്രം അല്ല നോൺ കൂടെ ഉണ്ടാക്കാനുള്ളവർ ഉണ്ടാകും...." അത് വരെ ഫോണിൽ നോക്കിയിരുന്ന ഡെവി മുഖമുയർത്തി രാഗുവിനോടായി ചോദിച്ചതും..... "അവർ എത്തി സാറേ.....ഇവിടെ പത്തയാപുരയിലാ താമസം ശരിയാക്കിയേക്കുന്നെ.....നാളെ കാലത്ത് തന്നെ കലവറ തുടങ്ങും....." "നിന്റെരു കണ്ണ് വേണം എല്ലായിടത്തും....." "അത് പറയാനുണ്ടോ.... എന്റെ ഒന്നല്ല രണ്ട് കണ്ണും ഉണ്ടാകും..... എന്നാൽ ഞാൻ പോക്കോട്ടേ.....ഇനി എന്തെങ്കിലും വേണോ....." ന്ന് പറഞ്ഞു നിർത്തിയതും അവിടെ അതാ മോങ്ങൾ ശബ്ദം ഉയർന്ന് കേൾക്കുന്നു...... "വേണോ അല്ല.... വീണു....എനിക്കെന്റെ വീണുനെ വേണം.... ശ്യേ കാണണം....." ന്ന് പറഞ്ഞു പടവിലിരുന്ന് മോങ്ങി കൊണ്ടിരിക്കുന്നു എബി അവനടുത്തായി അഞ്ച് ഒഴിഞ്ഞ ഗ്ലാസും.... "ഈ നാറി ഫിറ്റായോ...... കർത്താവെ....." ന്ന് ഡെവിയുടെ ചോദ്യത്തിന് കിച്ചു......

"നീയാ ഫോണിൽ ശിവയുടെ പാട്ടും ആസ്വദിച്ചിരുന്ന സമയം കൊണ്ട് ഇവൻ അഞ്ച് ഗ്ലാസ്സ കാലിയാക്കിയത്......." "ശരിയാ ഞാൻ ഒരു ഗ്ലാസ് എടുത്ത സമയം കൊണ്ട് അവൻ അത്രയും കാലിയാക്കി...... കൂട്ടിന് മൂന്ന് ക്ലാസ്സിലെത്തി നിൽക്കുന്നുണ്ട് ഇവനും....... " എന്ന് ഫ്രെഡ്ഡി ചൂണ്ടിക്കാണിച്ചുകൊണ്ട് ആൽബിയും പറഞ്ഞു...... അതുകേട്ട് ഫ്രഡിയെ നോക്കിയപ്പോൾ അവന്റെ മുന്നിൽ മൂന്ന് ഗ്ലാസ് ഒഴിഞ്ഞു കിടക്കുന്നു....മട്ടും ഭാവവും കണ്ടാൽ ചെക്കൻ ഫിറ്റാണെന്ന് അനുമാനിക്കാം..... ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് അതിലേക്കതാ വീണ്ടും നിറയ്ക്കുന്നു...... അവന്മാർ രണ്ടും വൻ പോളിംഗിലായിരിക്കവേയാണ് അങ്ങോട്ടായി അഭിയും ജോണും കടന്നുവന്നത്...... എബിയുടെയും ഫ്രെഡ്ഡിയുടെയും മട മടാന്നുള്ള കുടിക്കണ്ട അവൻ.... "എടാ നാറികളെ എല്ലാം തീർത്തോ......ഒന്ന് വരാൻ വൈകിയപ്പോഴേക്കും ഒരു കുടം തീർത്തോ നിയൊക്കെ കൂടെ......." ന്ന് ചോദിച്ചു കൊണ്ട് അഭി നിറച്ചുവെച്ച ഒരു ഗ്ലാസ് എടുത്ത് വായിലേക്ക് കമിഴ്ത്തിയത് കണ്ട് കണ്ണു മിഴിച്ചു നോക്കി നിന്ന എബി തലയൊന്ന് കുടഞ്ഞു കൊണ്ട്........

"ഇങ്ങനെ കുടിച്ചാൽ കരള് വാടില്ലെടാ...... ഒന്നൂവല്ലേലും നീയൊരു പോലീഷ് അല്ലേടാ അളിയാ..... ഇങ്ങനെ കുടിക്കാവോ......." "അപ്പൊ നിന്റെ കരളെന്താ കാശിക്ക് പോയോ..... പോലീസുകാരനെ ചോദ്യം ചെയ്യാൻ നീയായിട്ടില്ല..... പിന്നെ ഡ്യൂട്ടി ഇല്ലാത്തപ്പോൾ കുടിക്കാം.....ഞാൻ ഒരാഴ്ച ലീവെടുത്തിരിക്കുവാ......ഇവൻ എന്താ ഒരുമാതിരി കിളി പോയ കണക്കു ഇരിക്കുന്നേ......."🙄 ന്ന് അഭി ഫ്രഡ്ഡിയെ ചൂണ്ടിക്കൊണ്ട് ചോദിച്ചതും ജോൺ....... "വിരഹ ക്യാമുകൻ ആണല്ലോ ഇവൻ...... എന്റെ പെങ്ങളെ വായി തോന്നിയത് വിളിച്ചു പറഞ്ഞിട്ട് കള്ളും മോന്തി ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ ചവിട്ടി കുളത്തിലേക്ക് ഇടട്ടെ നിന്നെ......എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പൊ കണ്ടില്ലേ പട്ടി മോങ്ങുന്ന കണക്ക് മോങ്ങുന്നു......." "അതേടാ.....ഇനിയും മോങ്ങും..... ചുമ്മാ നടന്ന എന്നെ കൊണ്ട് ഇഷ്ടം പറയിച്ചിട്ട്.....നിനക്കറിയോ....ദിങ്ങട് നോക്ക്.....ആസ് എ ഡോക്ടർ എന്ന നിലയിൽ ഞാനുണ്ടല്ലോ ഹോസ്പിറ്റലിൽ പക്കാ ഡീസന്റ് ആയിരുന്നെടാ.....എന്ന് നിന്റെ പെങ്ങൾ വന്നൊ.....എന്റെ ഇമേജ് മുഴുവൻ ഡാമേജായി......." "അതെങ്ങനെ......."🙄 "ഒരു കലിപ്പൻ ഇമേജിയുണ്ടായിരുന്ന ഞാനാ..... ആ ചൊറിയൻ പുഴുവിന്റെ ചൊറിച്ചിൽ കാരണം ഹോസ്പിറ്റൽ വഴി നടക്കാൻ പറ്റാത്ത വിധത്തിലായി മാറി... അല്ല അവൾ മാറ്റി......

രാവിലേ തുടങ്ങും അവൾ.....ഗുഡ് മോർണിംഗ് ഫ്രഡിച്യായ.... ഗുഡ് ആഫ്റ്റർ നൂൺ ഗുഡ് നൈറ്റ്...... ഇപ്പോ കണ്ടോ നാറികളെ ഗുഡ് നൈറ് പോലും പറയാതെ എന്റെ ആറാമ്മത്തെ സിമ്മും അവൾ ബ്ലോക്കിയടാ........" ന്ന് പറഞ്ഞു മോങ്ങിയതും......ജോൺ...... "കണക്കാക്കി പോയി......." "എനിക്ക് കുടിച് മരിക്കണം.... ആസ് എ ഡോക്ടർ എന്ന നിലയിൽ കുടിച്ചാൽ കൂമ്പ് വാടുമെന്ന് അറിയാവട.... പക്ഷെ ഞാൻ ഇനിം കുടിക്കും.....എത്ര കുടിച്ചാലും ഞാനിങ്ങനെ എണീറ്റ് നിവർന്നു നിന്ന്....." ന്ന് പറഞ്ഞു ആടി ആടി എണീറ്റ് കൊണ്ട്.... "ഒരൊറ്റ പോക്ക് പോകും അവളുടെ അടുത്ത്......" ന്ന് പറഞ്ഞു മുന്നോട്ട് നടന്നതും.... "ഫ്രഡി......" ന്ന കോറസ് മുഴങ്ങും മുന്നേ അവൻ കുളത്തിൽ ലാൻഡ് ചെയ്തിരുന്നു..... നനഞു കുളിച്ചു ഇളിച്ചോണ്ട് വന്ന് തണുത്തു വിറച്ചു പടവിലിരുന്ന അവൻ എല്ലാവരെയും നോക്കി കൊണ്ട്.... "ഹാപ്പി മ്ർഡ് ലൈഫ്.....ഓഹ് എന്നാ തണുപ്പാ ഇവിടെ മഴ പെയ്തൂന്ന് തോനുന്നു..... ഞാൻ ആകെ നഞ്ഞാടാ ഡെവി......." ന്ന് പറഞ്ഞു സ്വയം അടിമുടി നോക്കി കൊണ്ട്..... "ഞാനേ ഡ്രസ്സ്‌ മാറ്റി വരാം.....എത്ര കുടിച്ചിട്ടും എന്നാനറിയില്ല ഫിറ്റായില്ല... ഇത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോനുന്നു......" ന്ന് പറഞ്ഞു ആടിയാടി പടവുകൾ കയറി ഇടത് ഭാഗത്തേക്ക് പോയതും ജോൺ ഉറക്കെ..... "ഡാ ഇടതല്ല വലത്.....

വലത് ഭാഗത്തോട്ട് പോടാ......" ന്ന് വിളിച്ചു പറഞതും.......പോയ പോലെ തിരിച് വന്ന് വലത് ഭാഗത്തേക്കായ് ആടിയാടി പോയി...... "വഴി പോലും തിരിച്ചറിയാത്ത രൂപത്തിൽ ഫിറ്റായി ഇരുന്ന് മോങ്ങിയവനാ ഡ്യൂപ്ലിക്കേറ്റ് ന്ന് പറഞ്ഞു പോയേക്കുന്നത്..... ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ അല്ലേൽ അവൻ എവിടെ എത്തുവോ ആവോ......." ന്ന് പറഞ്ഞു ജോൺ ഫ്രഡിക്ക് പുറകെ വെച് പിടിച്ചു..... അഭി കുറച്ചൊക്കെ തലയ്ക്കു പിടിച്ചതും കിച്ചു അഭിയേയും ആൽബിയെയും പൊക്കി കൊണ്ട് പോകവേ തിരിഞ്ഞ് ഡെവിയോടായി...... "ഡെവി കിടക്കുന്നില്ലേ നേരത്തെ എണീക്കണ്ടതാണ് നിന്റെ റൗഡിയെ സ്വന്തമാക്കാൻ 10 നാ മുഹൂർത്തം....." ന്ന് പറഞ്ഞതും എബി വെളിവ് വന്ന കണക്ക്.... "ഷട്ടപ്പ്......." ന്ന് അലറി കൊണ്ട്.....അടഞ്ഞു പോകാൻ വെമ്പിയ കണ്ണുകളെ ശാസിച്ചു കൊണ്ട്..... "അവന് മാത്രവല്ല എന്റെ വീണു നേം എനിക്ക് 10 മണിക്ക സ്വന്തമാക്കേണ്ടേ.....യു നോ... രാവിലെ അല്ല രാത്രി 10 ക്ക്......" "അതിന് രാത്രിയാണോ മുഹൂർത്തം....."🙄 "യെസ് എന്നോടെയെ ശാന്തി മുഹൂർത്തം......" 😁😁.... "ശവം......"😬😬 ന്ന് പറഞ്ഞു കിച്ചു മറ്റേ രണ്ടിനെയും താങ്ങി കൊണ്ട് പോയി..... എന്നാൽ പടവിലിരുന്ന് കയ്യിലെ ഗ്ലാസിലുള്ളത് സിപ് ചെയ്ത ഡെവി തന്റെ ഫോണിൽ കുളപ്പാടവിൽ വെച് എടുത്ത ശിവയുടെ ഫോട്ടോയിലേക്കായ് നോക്കി കൊണ്ടിരുന്നു...... അവന്റെ മിഴികൾ ശിവയോടുള്ള അടങ്ങാത്ത പ്രണയത്താൽ വിടർന്നു......അവന്റെ നോട്ടത്തെ ഭംഗം വരുത്താനേനോണം എബി.....

"ഡെവി....... ന്ന് വിളിച്ചതും..... ഡെവി.... "എന്താടാ നാറി......" "യു നോ......" "പോന്ന് എബി എനിക്കൊന്നും അറിയണ്ട....." "നിയറിയണം.....ഞാനിവിടെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ നി ഫോണിൽ തൊണ്ടുന്നോ....നിന്റെ ഫോണിങ് താടാ......." ന്ന് പറഞ്ഞു എബി ഫോൺ കയ്ക്കലാക്കും മുന്നേ ഡെവി ഫോണിൽ നിന്നും ശിവയുടെ ഫോട്ടോ ബാക്കടിച്ചിരുന്നു...... ഡെവിയുടെ ഫോൺ പിടിച്ചു കൊണ്ട് എബി കുഴഞ്ഞ നാക്കിനാൽ...... "നീയിന്ന് കട്ടെടുക്കാൻ പോയില്ലേടാ....കണ്ണീച്ചോര ഇല്ലാത്തവനെ..... ഒന്നുവില്ലേലും നിന്റെ അനിയൻ അല്ലേടാ ഞാൻ..... നിനക്കെന്നെയൊന്ന് വിളിക്കാൻ തോന്നിയോ.... ചേതവില്ലാത്ത ഉപകാരവല്ലേ..... നിനക്കെന്ന എന്നെയൊന്ന് കൊണ്ട് പോയാൽ..... ഒരു സർപ്രൈസ് ആയിട്ട് ന്റെ വീണൂന്ന് ഒരു ലുമ്മം കൊടുത്തേച്ചും വരില്ലായിരുന്നോ ഞാനും....." "എബി വായിട്ടലക്കാതെ ഫോൺ താടാ......." "ഇല്ല തരില്ല......" ന്ന് പറഞ് ഡെവിയുടെ ഫോണിൽ നിന്ന് അല്ലുവിന്റെ വിളിക്കവേ കാൾ എടുത്തതും അവൻ..... "അല്ലു മോളെ........" "എന്നതാ എബിചായ ഈ രാത്രിയിൽ......." "നീ ഫോണോന്ന് ശിവ മോൾക്ക് കൊടുക്കാവോ......"😌 "ഇച്ചായൻ കുടിച്ചിട്ടുണ്ടോ......." "ഉണ്ട്..... കുറച്ച് വെള്ളം കുടിച്.... ഫോൺ കൊടുക്ക് അല്ലൂട്ട......"😌 തെറി മാത്രം വിളിക്കുന്ന എബിച്ചായി എന്നതാ ഒരു സ്വീറ്റ് വോയ്‌സ് മിക്കവാറും മൂക്ക് മുട്ടെ കുടിച് കാണുo .....

ന്ന് ആത്മിച് കൊണ്ട് ഉറങ്ങിയ ശിവയെ വിളിച്ചുണർത്തി ഫോൺ കൊടുത്ത് അല്ലു ബെഡിലേക്ക് മറിഞ്ഞു..... കാതിൽ ഫോൺ ചേർത്ത് വെച് ശിവ...... "ഹലോ......" "പെങ്ങളെ......." ന്നുള്ള അലറി കരച്ചിൽ കെട്ട് ആദ്യമൊന്ന് ഞെട്ടിയ ശിവ സ്‌ക്രീനിൽ നോക്കി എബി ആണെന്ന് മനസിലാക്കി കൊട്ട് വായിട്ട്.... "എന്താ എബി ഏട്ടായി ഉറക്കം ഇല്ലെ......എന്തിനാ വിളിച്ചെ........" "മോളെ.... നിന്റെ ജീവിതം നായ നക്കി മോളെ.......ഞാൻ വേണ്ട വേണ്ട ന്ന് പറഞ്ഞതാ പക്ഷെ......." "എന്ത്......പക്ഷെ...."🙄 "നിന്റെ അസുരൻ പിഴച്ചു പോയി മോളെ..... അങ്ങേരിതാ ഇവിടെ നിന്ന് വെള്ളമടിക്കുന്നു.... അതും മട മടാന്ന്..... ഇപ്പോൾ ലൈക്കെ താമര പോലെ ഫുൾ വെള്ളത്തിലാ......." "എബി ഫോൺ താടാ നാറി........" ന്ന് പറഞ്ഞു എബിയിൽ നിന്നും ഫോൺ പിടിച്ചെടുത്തു കൊണ്ട് കാതോട് ചേർത്ത്‌...... "ശിവ.......ഇവൻ....." ന്ന് പറഞ്ഞു മുഴുമിക്കും മുന്നേ..... "കുടിച്ചിട്ടുണ്ടോ ഇച്ചായാ......." "ശിവ........." "അവനാടുന്നുണ്ട് ശിവ..... കാലൊക്കെ ആടുവാ......" ന്ന് വിളിച്ചു കൂവിയ എബി ആടി ആടി ചുമരിൽ പിടിച് ബാലൻസ് ചെയ്ത് നിന്നതും ഡെവി കലിപ്പോടെ പല്ലിറുമ്പി നോക്കിയതിന് എബി പുച്ഛിച്ചു വിട്ടു.....കൂടെ കൊണ്ട് പോക്കാത്തത്തിന് കുട്ടിക്ക് സങ്കടവുണ്ടെ.....🤭 "ഇച്ചായനോടാ ചോദിച്ചേ.....നാളെ കേട്ട് ആയിട്ടും ഇന്ന് കുടിച്ചിട്ടുണ്ടോന്ന്......."

"ശിവ..... ചെറുതായിട്ട്.....ഓവർ ആയിട്ടില്ല....." "കുടിച് അവിടെ ഇരിക്ക് അസുര......ഇനി ശിവ ന്ന് വിളിച്ചോണ്ട് ഇങ്ങോട്ട് വാ.....പുറം പൊളിക്കും ഞാൻ.....കള്ളുകുടിയൻ....." ന്ന് കലിപ്പിട്ട് ഫോൺ വെച്ചതും ഡെവി എബിയെ പല്ല് കടിച്ചു നോക്കി കൊണ്ട്..... "നിനക്ക് സമാധാനം ആയല്ലോടാ തെണ്ടി......"😡 "തിരുപ്പതിയായി മഹനെ....തിരുപ്പതിയായി..... നിനക്കറിയാവോ.....വീണു വിന് ഉമ്മിച്ചാൽ കുട്ടിയുണ്ടാകുമെന്ന് പേടിച്....കേട്ട് കഴിഞ്ഞാൽ ഉമ്മ പോയിട്ട് ഒന്ന് ടച്ചാൻ പോലും സമ്മദിക്കുവെല......അങ്ങനെയുള്ളപ്പോൾ നിന്നെ നോം ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വിടുവോ......ഇനി ബാക്കി എന്റെ പെങ്ങളൂട്ടി നോക്കി കോളും.... ബുഹഹഹ...... 😁😁 ന്ന് പറഞ്ഞു വെളുക്കെ ചിരിചതും വിറഞ്ഞു കയറിയ ഡെവി....... "ഇതീന്ന് നിനെക്കെന്ന സുഖവാടാ കിട്ടുന്നെ........"😡 "ഒരു മനസുഖം.... 😁....🎶നന്മയുള്ള ലോകമേ.......🎶 ന്ന് പാടിയതും കലികയറിയ ഡെവി.... "നിന്റെ അമ്മൂമ്മേടെ നന്മയുള്ള ലോകം..... അവിടെ പോയി കിടക്കടാ നാറി......." ന്ന് പറഞ്ഞു ചവിട്ട് വെച് കൊടുത്തതും.... "അമ്മഷ്കി......." ന്നുള്ള നിലവിളി ഉയർന്നതോടൊപ്പം എബി നേരെ കുളത്തിലേക്കായി സേഫ് ലാൻഡ് ചെയ്തു..... മുങ്ങിയൊന്ന് പൊങ്ങിയ എബി..... ആരവിടെ പടക്കം പൊട്ടിച്ചത്......💥 ന്ന് കണക്ക് ചുറ്റും നോക്കിയതും കലിപ്പിൽ പോകുന്ന ഡെവിയെ കണ്ട്...... "ഡെവിയെ ഒന്ന് നിക്കടാ....എന്നെ കൂടെ കൊണ്ട് പോടാ......." ന്ന് അലറി കൂവി നനഞു കുതിർന്ന് വിറച്ചോണ്ടവൻ ഡെവിക്ക് പുറകെ വെച് പിടിച്ചു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story