പ്രണയശ്രാവണാസുരം: ഭാഗം 85

pranayashravanasuram

എഴുത്തുകാരി: അമീന

"ശിവ മോളെ ബ്യൂട്ടീഷൻ വന്നിട്ടുണ്ട് പെട്ടന്ന് ഡ്രസ്സ്‌ മാറ്റിയേച്ചും നിൽക്ക്..... അല്ലുവിന്റേം വീണ മോൾടേം കഴിയാറായി.... മോളെ ഒരുക്കാനായി അവരിപ്പോ ഇങ്ങോട്ടും വരും......" ന്ന് ട്രീസാമ്മ വന്ന് പറയവേ ശിവ..... "എന്തിനാ ട്രീസമ്മേ ബ്യൂട്ടീഷ്യനൊക്കെ..... ഞങ്ങൾ തന്നെ ഒരുങ്ങില്ലായിരുന്നോ.... ഇത്രയും ഒരുക്കങ്ങൾ ഒന്നും വേണ്ടിയിരുന്നില്ല......." "അത് നിന്റെ ഇച്ചായനോട് പറഞ്ഞേക്ക് അവന്റെ ഏർപ്പാടാണ് മുഴുവൻ....മോൾടെ ഡ്രസ്സ്‌ പോലും അവന്റെ സെലെക്ഷനാണ്...... പിന്നെ നിന്റെ അസുരൻ പറഞ്ഞത് അവന്റെ പെണ്ണ് കല്യാണപെണ്ണായി ഒരുങ്ങിയിറങ്ങുന്നത് അവന്റെ ലച്ചുമ്മയുടെ വീട്ടിൽ നിന്നാകുമ്പോൾ അതിനൊരു കുറവും വരാൻ പാടില്ലെന്ന്.....അടുത്തില്ലേലും ആ അമ്മയുടെ മനസ് ഇതെല്ലാം കാണുന്നുണ്ടാകുമെന്ന്.....പിന്നെ കല്യാണം....ജീവിതത്തിൽ ഒരിക്കലല്ലേ ഉണ്ടാവുള്ളൂ..... അതെല്ലാ ഒരുക്കങ്ങളോടും കൂടെ വേണമെന്നാണ് അവന്റെ വാദം..... മോൾക് അറിയാലോ അവനൊന്നു തീരുമാനിച്ചാൽ തീരുമാനിച്ചതാ..... അതൊന്നും ഓർക്കാതെ പെട്ടന്ന് ഡ്രെസ് മാറ്റിയെച്ചും നിൽക്ക്...... അമ്മച്ചി താഴോട്ട് ചെല്ലട്ടെ......" ന്ന് പറഞ് ശിവയുടെ കവിളിലായി അരുമയോടെ തഴുകി ചെറു പുഞ്ചിരിയോടെ പുറത്തോട്ട് പോയതും..... കതകടച് ശിവ ബെഡിലായി വെച്ച ഡ്രസ്സ്‌ എടുത്തുടുത്തു.....

കുറച്ച് കഴിഞ്ഞതേ ബ്യൂട്ടീഷൻ വന്ന് ശിവയെ ഒരുക്കാൻ തുടങ്ങി....... മുഹൂർത്ഥമടുക്കാറാകവേ വല്യമ്മച്ചി ഇറങ്ങാമെന്ന് പറഞ്ഞതും..... നൈനയും ഇവയും അക്കുവും ആനിയും അവരെ മൂന്ന് പേരുമായി താഴെ ഹാളിലേക്കായി വന്നു...... റെഡ് കളർ ലെഹങ്കയിൽ വൈറ്റ് കളർ ബോർഡറിലുള്ള പിങ്ക് ഷാൾ ഭംഗിയായ് ഒതുക്കി പിൻ ചെയ്തു വെച്.....മിതമായ ആഭരണങ്ങൾ അണിഞ് മുല്ലയും ഒതുക്കത്തിൽ മുടിയിൽ ചൂടി ശിവ ഭംഗിയായി ഒരുങ്ങിയിറങ്ങി...... ഡാർക്ക്‌ ഗ്രീൻ കളറിൽ ഗോൾഡൻ കളറോടുകൂടിയ ബോർഡറിലുള്ള ലഹങ്കയും മുല്ലയും ചൂടി ആഭരണങ്ങളും അണിഞ് വീണയും.... ഡാർക്ക്‌ ബ്ലൂ നിറത്തിലുള്ള ലഹങ്കയിലേക്ക് സിൽവർ കളർ ബോർഡരോട് കൂടെയുള്ള ഷാളും വൃത്തിയിൽ ഞൊറിഞ്ഞിടുത്ത് മുല്ലയും ചൂടി ആഭരണവും അണിഞ് അല്ലുവും ഒരുങ്ങിയിറങ്ങി...... എല്ലാ കണ്ണുകളും അവരുടെ ഭംഗിയിൽ ഉടക്കി നിന്നു.....അമ്മമാരുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു...... ഇവയും നയനയും അക്കുവും ആനിയും ഒരേ നിറത്തിലുള്ള ലൈറ്റ് പിങ്ക് കളർ ദാവണി ഉടുത്തു ഒരുങ്ങിയിറങ്ങി.....അക്കു അതിലേക്കായി വൈറ്റ് കളർ പിങ്ക് ഫ്ലോറൽ വർക്കുള്ള സ്കാഫ് ചുറ്റി നാലുപേരും അടാറ് ലുക്കിൽ ഇറങ്ങി..... പിന്നീട് ദക്ഷിണ കൊടുക്കൽ ചടങ്ങ് മുറപോലെ നടന്നതിന് ശേഷം എല്ലാവരും ഉമ്മറത്തേക്കിറങ്ങി.......

അവർക്ക് അമ്പലത്തിലേക്ക് പോകാനൊരുങ്ങവേ.....ശിവ ഒരുനിമിഷം നിന്ന് തന്റെ ലഹങ്ക തെല്ലുയർത്തിയവൾ പതിയെ തെക്കേതൊടിയിലെ തന്റെ അമ്മയുടെയും അപ്പയുടെയും അസ്ഥിത്തറയിലേക്കായി നടന്നടുത്തു...... ഒരുനിമിഷം കണ്ണടച്ചു മൗനമായി അവരുടെ അനുഗ്രഹത്തിനായി കേഴാവേ....ചെറു തെന്നലിനകമ്പടിയായി ശിവയുടെ നാസികയിൽ ചന്ദന ഗന്ധം പടരവേ നിറകണ്ണുകളാൽ മിഴികൾ തുറന്ന ശിവ അസ്ഥിത്തറയിൽ അവളുടെ കൈകളാൽ തിരി തെളിയിച്ചു...... ആ ചന്ദന ഗന്ധം തന്റെ അപ്പയുടെയും അമ്മയുടെയും അനുഗ്രഹമായി ഏറ്റടുത്ത ശിവ ഉള്ളിൽ ഉയർന്ന് വന്ന അവരുടെ അഭാവം കൊണ്ടുള്ള വേദന അടക്കി വെച് ഒന്നൂടെ മിഴികൾ ആ തിരി നാളത്തിലേക്കായി പതിപ്പിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു...... ഇരുമിഴികളും പെയ്യാൻ വെമ്പി നില്കുന്നവളെ കാണെ അൽഫിച്ചൻ ശിവയെ ചേർത്ത് പിടിച്ചതും..... ഒരേങ്ങലോടെ ആളുടെ നെഞ്ചിലേക്കായി മുഖം ചേർത്ത് വെച് കരഞ്ഞു...... "ആൾഫിപ്പാ.... അ... അമ്മ..... അപ്പ....." "കരയാതെ കൊച്ചെ..... അവരുടെ രാജകുമാരിയെ കല്യാണ വേഷത്തിൽ കണ്ട് സന്തോഷിക്കുന്നുണ്ടാവുമവർ.... നി വിഷമിച്ചാൽ അവരും വിഷമിക്കില്ലെടി കൊച്ചെ....കണ്ണോക്കെ തുടച്ചെ......" ന്ന് പറഞ്ഞു മിഴികൾ തുടച് കൊടുത്തതും.....

ചെറു പുഞ്ചിരിയോടെ അവരെല്ലാം കാറിൽ അമ്പലത്തിലേക് വിട്ടു.......... ******************* "ഡെവി ഇത് കൊലച്ചതിയായി പോയിട്ട....എന്നതിനാട നീയിങ്ങനെ ഒരുങ്ങുന്നേ.....എന്തുടുത്താലും ഒടുക്കത്തെ ഗ്ലാമാറാണ് പന്നിക്ക്....." ന്ന് പറഞ്ഞതും ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ വളിഞ്ഞ ചിരിയും ഫിറ്റ്‌ ചെയ്ത്..... "ഞാൻ ഉദ്ദേശിച്ചത് ബ്രോ...ന്നാ....😁 അതിനെന്ന നി ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നെ......"☹️ "ഞാനൊന്നും പറയുന്നില്ല.....നിന്റെ കൂടെ കല്യാണമായി പോയി അല്ലേൽ നിന്റെ ഇന്നലത്തെ പെർഫോമൻസിന് ചുമരിൽ തേച്ചേനെ......."🤨 "കള്ളിന്റെ പുറത്ത് പറഞ്ഞു പോയതല്ലേടാ ഡെവിയെ..... 😁😁ഒരു കുഞ്ഞനിയൻ എന്ന നിലയിൽ അതൊക്കെ നി ക്ഷമിക്കേണ്ടതല്ലേ......"😌😌 "ക്ഷമിക്കണോ വേണ്ടയൊന്ന് എന്റെ പെണ്ണിന്റെ അവസ്ഥ പോലിരിക്കും......" ന്ന് പറയവേ അങ്ങോട്ടായി കടന്ന് വന്ന ജോൺ.... "ഡെവി കഴിഞ്ഞില്ലേ ഒരുക്കം......" "എന്റേത് കഴിഞട....ഇവനിത് നേരം വെളുക്കുമ്പഴേ തുടങ്ങിയതാ..... എവിടെന്നോ ഒപ്പിച് കൊണ്ട് വന്ന ഫയർ ആൻഡ് ലൗലി മുഖത്ത് മാത്രമല്ല വായിലും തേക്കുന്നുണ്ട്....."

"അസൂയപെട്ടിട്ട് കാര്യമില്ല.... യു നോ.....ഇതെന്റെ ആദ്യത്തെയും അവസാനത്തെയും കല്യാണമാ... എനിക്ക് കുറച്ച് സൗന്ദര്യ ബോധം ഉണ്ടായത് എന്റെ തെറ്റാ പറയ്‌ എന്റെ തെറ്റാ......" "അല്ല നിന്നോട് പറയാൻ പോയ ഞങ്ങടെ തെറ്റാ........." ന്ന് ജോൺ പറഞ്ഞതും എബി പുച്ഛിച്ചു വിട്ട് ഡെവിയോടായി...... "ഡെവിയെ നിന്റെ സ്പ്രെ ഒന്ന് താടാ.....ഫോട്ടോ എടുപ്പുള്ളതാ....." ന്ന് പറഞ് ഇട്ടിരുന്ന ഡ്രെസ്സിൽ നിരത്തി സ്പ്രെ അടിക്കുന്നത് കണ്ട് ജോൺ.... "ടാ മതിയടാ..... ഇങ്ങനെ അടിച്ചിട്ട് ഫോട്ടോയിൽ സ്മെല്ലൊന്നും അറിയുവേല......." "അയിന്......" "പോടാ.... നിനക്ക് വീണയെ കെട്ടണേൽ പെട്ടെന്ന് ഇറങ്ങി വാ അല്ലെങ്കിൽ ആരെങ്കിലും കെട്ടിക്കൊണ്ട് പോകും......"😬 എന്ന് കേട്ടതെ അതുവരെ ഒരുങ്ങി കൊണ്ടിരുന്ന എബി അതെല്ലാം അവിടെയിട്ട് മുന്നേ പോയ ഡെവിക്ക് പുറകെ വേഗത്തിൽ ഇറങ്ങി..... മെറൂൺ കളർ കുർത്തയും വൈറ്റ് പാന്റും ഉടുത്തു ഡെവി ഡാഷിങ് ഹാൻഡ്‌സം ലുക്കിൽ ഒതുക്കി വെച്ച മുടിയിഴകളെ വിരലിനാൽ വകഞ്ഞു കൊണ്ട് സ്റ്റെയർ ഇറങ്ങി...... ഡാർക്ക്‌ ഗ്രീൻ കളർ കുർത്തയുമായി എബി ഡെവിക്ക് പുറകെ പുഞ്ചിരിയോടെ ഇറങ്ങി.......

അവർ താഴെ എത്തിയതും അഭി അവരെയും കാത്ത് ഡാർക്ക്‌ ബ്ലൂ നിറത്തിലുള്ള കുർത്തയും അണിഞ് അടാർ ലുക്കിൽ നിൽപ്പുണ്ടായിരുന്നു...,.... ഫ്രെഡിയും ജോണും കിച്ചുവും ആൽബിയും ലൈറ്റ് പിങ്ക് നിറത്തിലുള്ള കുർത്തയും അണിഞ്ഞ് അമ്പലത്തിലോട്ട് പോകാനെന്നോണം മുറ്റത്തായി അവരെയും കാത്തുനിന്നു..... കിച്ചുവിന്റെയും ഡെവിയുടെയും കാറിൽ ചെക്കന്മാർ അമ്പലത്തിലേക്ക് വിട്ടു...... ബാക്കിയുള്ളവരെല്ലാം നടയ്ക്കേണ്ട ദൂരമുള്ളത് കൊണ്ട് നേരത്തെ അങ്ങോട്ട് പോയിരുന്നു...... അമ്പലത്തിനു മുന്നിൽ കാറിൽനിന്നിറങ്ങിവേ എബി അഭിയോടായി ..... "എടാ ഞങ്ങൾക്ക് ഇതിനകത്തേക്ക് കയറാൻ ഒക്കുവൊ......" "ഇവിടെ കയറുന്നത് കൊണ്ട് കുഴപ്പല്ല......" (Nb: അമ്പലത്തിൽ ക്രിസ്ത്യൻസ്സിന് കയറാൻ പറ്റുമോന്ന് നിക്കറിയില്ല....ചില അമ്പലത്തിൽ കയറാൻ കുഴപ്പമില്ലെന്നാണ് കേട്ടത് അത് വെച് എഴുതിയതാണ്.... തെറ്റുണ്ടെൽ ക്ഷമിക്കണം) ന്നുള്ള അഭിയുടെ വാക്കുകേട്ട്..... "ഓക്കേ ദെൻ ഫോളോ മി......." ന്ന് പറഞ്ഞു എബി നെഞ്ചും വിരിച് മുന്നോട്ടു നടക്കവേ ഡെവിയവനെ ഷർട്ടിൽ പിടിച്ചുനിർത്തി...... മൂന്നുപേരും നിരന്നു നിന്ന് അവർക്ക് പുറകിലായി കുടുംബാംഗങ്ങളെല്ലാവരും കൂടി അമ്പലത്തിലേക്ക് പ്രവേശിച്ചു.....

കിച്ചുനും അക്കുവിനും കൂട്ടായി ആൽബിയും ആനിയും അമ്പലത്തിനു പുറത്ത് നിന്നു....... പ്രതിഷ്ഠയ്ക്ക് മുന്നിൽ അവർ മൂന്നുപേരും നിൽക്കവേ കൂട്ടത്തിൽ ഒരു കാരണവർ...... "മുഹൂർത്തം അടുക്കാറായി കുട്ടികൾ ഇതുവരെ വന്നില്ലേ......." ന്ന ചോദ്യത്തിന് അഭിയുടെ അമ്മ......പടികൾ കയറി വരുന്നവരെ നോക്കിക്കൊണ്ട് "ദേ വന്നല്ലോ......." ന്ന് പറയുന്നത് കേട്ടതും ആണ്പടകൾ ഒരുമിച്ചു പുറകിലേക്ക് തിരിഞ്ഞു നോക്കി...... തങ്ങൾക്ക് നേരെ നടന്ന് വരുന്ന പ്രണയത്തെ അവർ മതിമറന്നു നോക്കി നിന്നു.....ബിൽഡപ്പ് കാട്ടി നടന്ന ജോൺ പോലും ഒരു നിമിഷം നയനയിൽ ലയിച്ചു നിന്നു പോയി..... മിഴി ചിമ്മാൻ പോലും മറന്ന് ഡെവി ശിവയിൽ മതിമറന്നു....... തന്റെ പെണ്ണ്..... എന്നുള്ളം മന്ത്രിക്കവേ ശിവയെ തന്നോട് ചേർത്തു നിർത്താനായി ഉള്ളo കൊതിച്ചു....... "വീണയെ കണ്ട് എബി.... എസ് അയാം ഫ്ലാറ്റ്.....😍😍 ന്ന ആത്മയോടെ എലി പുന്നെല്ലു കണ്ട കണക്ക് നോക്കി നിന്നു...... അഭിയും അല്ലുവിനെ തന്നെ ചെറു പുഞ്ചിരിയോടെ നോക്കി....... അവരുടെ നോട്ടം തങ്ങളിലേക്കാകുമെന്ന് മനസ്സിലാക്കിയ മൂന്നു പേരും ഉയർന്നുവരുന്ന ഹൃദയമിടിപ്പോടു കൂടി തങ്ങൾക്കു പാതിയായവരുടെ അടുക്കലായി വന്ന് നിന്നു.......

മുഹൂർത്തമടുത്തത്തും പൂജാരി താലത്തിൽ എടുത്തുbകൊണ്ടുവന്ന താലിയെടുത് ആദ്യമായി ഉണ്ണിയേട്ടൻ ഫസ്റ്റ് എന്ന കണക്ക് മറ്റു രണ്ടുപേരെ കണ്ണ് കാണിച്ചുകൊണ്ട് എബി വീണയുടെ കഴുത്തിലായി ചാർത്തി..... പെങ്ങളുടെ സ്ഥാനത്തുനിന്നും പുഞ്ചിരിയോടെ അല്ലു എബിക്ക് താലി അണിയിക്കാൻ പാകത്തിനായ് മുടി ഒതുക്കി പിടിച്ചു കൊടുത്തു...... താലിയണിയിച്ച എബി താലത്തിൽ നിന്നും ഒരു നുള്ള് സിന്ദൂരത്താൽ വീണയുടെ സീമന്തരേഖ ചുവപ്പിച്ചു..... ഇരു മിഴികളും അടച്ചു പ്രാത്ഥനയിൽ നിന്ന വീണയുടെ കവിളിലായി കിട്ടിയ ഗ്യാപ്പിൽ എബി കുട്ടൻ ചെറു ലുമ്മം അടിചു...... അതിന്റെ എഫെക്റ്റിൽ ഞെട്ടി മിഴികൾ തുറന്ന വീണ എബിയുടെ നോട്ടത്തിൽ വിറച്ചു കൊണ്ട് മിഴികൾ താഴ്ത്തി....... ഇരുവരും പരസ്പരം തുളസി മാലകൾ ചാർത്തി......വീണയുടെ കരങ്ങളെ എബി പൊതിഞ്ഞു പിടിച്ചു...... അടുത്ത ഊഴമനുസരിച് താലത്തിൽ നിന്നും താലിയെടുത്തു അഭി അല്ലുവിന്റെ കഴുത്തിൽ ചാർത്തി.... പെങ്ങൾ സ്ഥാനം അലങ്കരിക്കാനായി നിറഞ്ഞമനസ്സോടെ ഇവ മുന്നോട്ട് വന്ന് അല്ലുവിന്റെ മുടി ഒതുക്കി പിടിച്ചു..... നെറ്റിയിൽ സിന്ദൂരവും പരസ്പരം തുളസി മാലയും ചാർത്തി അഭി അല്ലുവിനെ തന്റെ പാതിയാക്കി......

ലാസ്റ്റ് ബട്ട് നോട് ലീസ്റ് നമ്മുടെ ഇച്ചായൻ ഇതുവരെ ശിവ യിൽനിന്നും മിഴികൾ ചലിപ്പിക്കാതെ നോക്കിനിന്നതിൽ നിന്നും പുറത്ത് വന്നത് ട്രീസമ്മയുടെ കയ്യാൽ ഡെവിയുടെ ഷോൾഡറിലേറ്റ കൊട്ട് കൊണ്ടായിരുന്നു...... "മതി നോക്കിയത് ഇനി കെട്ട് കഴിഞ്ഞേച്ചും നോക്കാം......" ന്ന് പറഞ്ഞത് കേട്ട് ചമ്മി പോയ ഡെവി നെറ്റിയിൽ വിരലിനാൽ ഉഴിഞ് തന്നെ നോക്കി അടക്കി ചിരിക്കുന്ന ശിവയ്ക്ക് നേരെ സൈറ്റടിച്ചതും പതറി പോയ ശിവ അവനെ രൂക്ഷമായി നോക്കി കൊണ്ട് പ്രതിഷ്ടയിലേക്ക് മിഴികൾ പായിച്ചു...... അവളുടെ രൂക്ഷമായ നോട്ടത്തിൽ ഒരുവേള ഡെവി കഴിഞ്ഞ രാത്രിയിലെ ആഫ്റ്റർ എഫക്ട് ആണോന്ന് ചിന്തിക്കാതിരുന്നില്ല....... പൂജാരി കൊണ്ടുവന്ന താലത്തിൽ നിന്നും താലിയെടുത്ത ഡെവി ശിവയുടെ കഴുത്തിലായി അണിയവേ ശിവ ഇരു മിഴികളും അടച്ചു കൈകൾ കൂപ്പി...... ഇനിയുള്ള ജന്മങ്ങളിലും ഈ അസുരന്റെ പ്രണയവും പ്രാണനാക്കുവാനായി നിറഞ്ഞ മനസ്സാൽ പ്രാർത്ഥിച്ചു...... താലി കേട്ടാൻ പാകത്തിന് അല്ലു ശിവയുടെ മുടി ഉയർത്തി കൊടുത്തതും ഡെവി താലി മൂന്ന് കെട്ടിനാൽ ശിവയെ തന്റെ പാതിയാക്കി സിന്ദൂരത്താൽ സീമന്തരേഖ ചുവപ്പിക്കവേ ശിവയുടെ മുഖം അരുണാഭമാക്കാനെന്നോണം ഡെവിയുടെ അധരം ഇവയുടെ നെറ്റിത്തടത്തിലായി അമർന്നു......

അടുത്ത ഒരു താലവുമായി വന്ന പൂജാരിയുടെ കയ്യിൽ താലത്തിലായി ശിവയുടെ മിഴികളുടക്കവേ അത്ഭുതത്താൽ ശിവയുടെ മിഴികൾ വിടർന്നു.....അതെ വിടർന്ന മിഴിയാലെ അവൾ ഡെവിയെ നോക്കി.... അവന്റെ ചുണ്ടിലും അവൾക്കായി ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു....... താലത്തിലുള്ള ആമ്പലിനാൽ കോർത്തെടുത്ത വരമാല ഇരുവരും നിറഞ്ഞ മനസ്സാൽ പരസ്പരം അണിയിച്ചതും..... സന്തോഷത്താൽ ശിവയുടെ മിഴിയിൽ നിന്നും ഒരു തുള്ളി മിഴിനീർ അടർന്നുവീണു...... അതു മനസ്സിലാക്കിയ ഡെവി ശിവയെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട്..... "ഐ ലവ് യൂ ശിവ......." ന്ന് മൊഴിയവേ അതുകേട്ട് കൂടി നിൽക്കുന്നവരുടെയെല്ലാം മുഖത്ത് ചെറു പുഞ്ചിരി വിരിഞ്ഞു...... ഒരിക്കൽ കൂടി ആ മൂന്ന് ജോഡികൾ പ്രതിഷ്ഠയിലേക്ക് മിഴികൾ പായിച്ചു മിഴികളടച്ച് പ്രാർത്ഥിച്....തങ്ങളുടെ പാതികളുടെ കൈകോർത്തു പിടിച് അവർ അമ്പലനടയിൽ നിന്നും പുറത്തിറങ്ങി....... അമ്പലത്തിനു പുറത്ത് കാത്തുനിന്ന കിച്ചുവും ആൽബിയും മൂന്ന് പേരയും പുണർന്നുകൊണ്ട് വിഷ് ചെയ്തു.......

പിന്നീട് അമ്പലത്തിനു തെല്ല് ദൂരത്തിലുള്ള ഗ്രൗണ്ടിൽ പന്തൽ കെട്ടി ഭക്ഷണത്തിനായുള്ള ഏർപ്പാട് ചെയ്തിരുന്നു..... അതൊരുക്കാൻ മുന്നിട്ട് നിന്നത് ആ ഗ്രാമത്തിലെ ഒരുപറ്റം ചെറുപ്പക്കാർ ഒറ്റകെട്ടായിട്ടായിരുന്നു.... ഇരിപ്പിടം അറേഞ്ച് ചെയ്യാനും മനക്കൽ തയ്യാറാക്കി വെച്ച ഭക്ഷണം പന്തലിലോട്ട് കൊണ്ട് വെക്കാനും വിളമ്പാനും അവർ മുന്നിട്ടിറങ്ങി....നോൺ വെജ് വേണ്ടവർക്ക് കുറച് മാറിയുള്ള പന്തിയിൽ ഒരുക്കിയിരുന്നു...... ആദ്യ പന്തിയിൽ തന്നെ വധൂവരൻ മാരെ ഇരുത്തി....... ഗംഭീര സദ്യ തന്നെയായിരുന്നു ഡെവി ഏർപ്പാട് ചെയ്തിരുന്നത്......തൂശനിലയിൽ കുത്തരി ചോറും അവിയലും എരിശ്ശേരിയും തോരനും കാളനും അവിയലും പച്ചടിയും ശർക്കാരുപ്പേരിയും പഴം പപ്പടം അച്ചാർ എല്ലാം ഇലയിലായി ഒരുക്കി.... അതിലേക്കായി ചൂട് സാമ്പാർ പകർന്നു.... അതിന്റെ മനം മയക്കുന്ന മണം അവിടമാകെ പടർന്നു..... കൂടാതെ കുഞ്ഞു ഗ്ലാസ്സിലായി മോരും രണ്ട് കൂട്ട് പായസവും കൊണ്ട് സദ്യ ഗംഭീരമായി...... ഭക്ഷണം കഴിച്ചു കഴിഞതിന് പുറകെ ഫോട്ടോയെടുപ്പ് തുടങ്ങി......

കപ്പിൾസിനോടൊപ്പം നിന്ന് കിചുവും അക്കുവും ആൽബിയും ആനിയും ഫോട്ടോ എടുത്തു... പിന്നീട് ആവർ അവരോട് യാത്ര പറഞ്ഞു അവരുടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി...... എല്ലാവരും മിന്ന് കേട്ട് കഴിയുന്നത് വരെ നിൽക്കാൻ പറഞ്ഞെങ്കിലും ബിസിനസ് തിരക്ക് മൂലം അവർക്ക് അത്യാവശ്യമായി തിരികെ പോകേണ്ടതായി വന്നു...... എല്ലാവരെയും പുണർന്നു കൊണ്ട് യാത്ര പറഞ്ഞവർ അവരുടെ കാറിലായി നാട്ടിലേക്ക് വിട്ടു....... പിന്നീട് എല്ലാവരും തിരക്കിലേക്കായി ഊളിയിട്ടു..... അഭിയുടെ അച്ഛനും അമ്മയും ബന്ധുക്കളും മനക്കലേക്ക് ഗ്രഹ പ്രാവേശ ചടങ്ങിനുള്ളത് ഒരുക്കാനായ് പോയി...... വല്യമ്മച്ചിമാരും അമ്മച്ചിമാരും അപ്പച്ചന്മാരും ചിറ്റയും വീട്ടിലേക്ക് പോയി.......കപ്പിൾസ് ഫോട്ടോ തിരക്കിലേക്കും....... തിരക്കിനിടയിൽ നിന്ന് ഫോൺ കാൾ വന്ന ജോൺ അതും അറ്റൻഡ് ചെയ്ത് കാതിൽ ചേർത്ത് വെച് അടുത്തുള്ള ആൽമരത്തിന് തണലിലേക്കായ് മാറി നിന്നു...... "ഞാൻ രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ കോളേജിൽ വരും....കുറച്ചൂടെ പോസ്റർഷൻസ് തീർക്കാനുള്ളൂ.....ഓക്കേ സാർ......" ന്ന് പറഞ്ഞു കാൾ കട്ട് ചെയ്ത് തിരിഞ്ഞതും അവിടെ മാറിൽ കൈ പിണച്ചു നിൽക്കുന്ന നൈനയെ കണ്ട് ഒരു നിമിഷം നോക്കി നിന്നെങ്കിലും....

അതെല്ലാം പാടെ മാറ്റി മുഖത്ത് വിരിഞ്ഞ ഗൗരവത്താൽ അവളേയും മറികടന്ന് മുന്നോട്ട് പോകവേ അവന്റെ കയ്യിലായി അവളുടെ പിടി വീണിരുന്നു....... "എന്നതാ സാറെ ഒരു മൈൻഡ് ഇല്ലാത്തെ......" "നിനക്കെന്ന വേണ്ടത്......" 😡 "സാറിനെ.....എന്ന തരാവോ...😁....കാണിച്ചോരയുണ്ടോ നിങ്ങൾക്ക്.....ഒന്ന് മനസ് വെച്ചിരുന്നേൽ ഇന്നിവിടെ നാല് കെട്ട് നടന്നിരുന്നില്ലേ..... നിങ്ങക്കെന്ന മനുഷ്യ എന്നെയൊന്ന് കെട്ടിയാൽ....." "നിനക്കെന്ന നൈന പറഞ്ഞാൽ മനസിലാവാത്തില്ലേ....ഒരിക്കലും നടക്കാത്ത കാര്യത്തിന് വേണ്ടിയാ നിയിങ്ങനെ പുറകെ നടക്കുന്നത്.....നമ്മള് തമ്മിൽ ചേരില്ലടോ....ഒത്തിരി ആളുകളുടെ സ്നേഹത്തിനിടയിൽ ജീവിക്കുന്ന നിന്നെ ആരുമില്ലാത്ത ഒറ്റപെട്ട എന്റെ ലോകത്തേക്ക് കൊണ്ട് പോകാൻ എനിക്ക് കഴിയില്ല നൈന....... ഒന്ന് മനസിലാക്ക്........" "ഓഹ് അതാണോ പ്രശ്നം.... അപ്പൊ എന്നെ ഇഷ്ടവല്ലാഞ്ഞിട്ടല്ല......."😁😌 ന്ന് പറഞ്ഞു പുഞ്ചിരിച്ചതും ജോൺ മിഴിച് നിന്നു.....വീണ്ടും സ്ഥായിയായ ഗൗരവം മുഖത്ത് വരുത്തി കൊണ്ട്..... "ഇത് നടക്കില്ല നൈന.....എന്നെ മറന്നേക്ക്......"

ന്ന് പറഞ്ഞു നിർത്തിയതും..... "ദേ സാറെ....മടന്നേക്കാൻ....ഇയാളൊന്നും പണയണ്ട....ഇനി എന്നാ ഒക്കെ പറഞ്ഞാലും ഞാൻ നിങ്ങളേം കൊണ്ടെ പോകത്തുള്ളൂ......വാദ്യാരെ ഐ ലവ് യൂ........" ന്ന് പറഞ പാടെ എത്തി കുത്തി നിന്ന് ജോണിന്റെ കവിളിലായി അമർത്തി ഉമ്മ വെച് അവൻ കയ്യാൽ പ്രതികരിക്കും മുൻപേ പിന്തിരിഞ്ഞോടിയതും മുന്നിൽ നിൽക്കുന്ന ഇവയെ കണ്ട് പകച്ചു പോയ നൈന തറഞ്ഞു നിന്നു..... രൂക്ഷമായ ഇവയുടെ നോട്ടത്തിൽ പതറിയ നൈന പരുങ്ങലോടെ..... "ഇ.... ഇവ... ഞാൻ... എ.... എനിക്ക്......" ന്ന് വിക്കിയതും അവൾക്കടുക്കലേക്കായ് നടന്നടുത്ത ഇവ ഗൗരവത്തോടെ...... "നിനക്ക് എന്റെ ജോച്ഛനെ ഇഷ്ടാവാണോ......" "അത്.... ഞാൻ പറ്റി പോയി....." ന്ന് പറഞ്ഞതും ഇവ പെട്ടന്ന്...... "നാത്തൂനെ......കർലേ......" ന്ന് അലറി കൂവി നൈനയ്ക്ക് മേലെ ചാടി വീണ് കെട്ടിപിടിച്ചു..... പരുങ്ങലോടെ നിന്ന നൈന ഇവയുടെ വിളിയിൽ വായും തുറന്നു നിന്നു പോയി..... നൈനയിൽ നിന്നും വിട്ട് മാറിയ ഇവ അവളോടായി..... "അങ്ങനെ നമ്മള് മച്ചാ മച്ചാ ആയല്ലേ....നമ്മള് കുടുംബക്കാരായി നൈന കുടുംബക്കാരായി....വീ ആർ നാത്തൂൻസ് കം ഫ്രണ്ട്സ്.....ബാ മുത്തേ ബാ ഇതിന്റെ സന്തോഷത്തിൽ നമുക്ക് രണ്ട് ഗ്ലാസ്‌ പായസം കൂടെ അകത്താക്കാം...... ഹേ ദോസ്തി ഹം നയി തോഡങ്കെ....."

ന്ന് പാട്ടും പാടി നൈനയുടെ തോളിൽ കയ്യിട്ട് അവളേം വലിച്ചോണ്ട് പോയതും..... വായും തുറന്ന് നിന്ന നൈന പിന്തിരിഞ്ഞു ന്നോക്കിയതും താൻ നേരത്തെ കൊടുത്ത ഉമ്മയുടെ എഫക്ടിൽ കവിളിൽ കൈ വെച് നിൽക്കുന്ന ജോണിനെ നോക്കി കൊണ്ട് മനസിൽ.... നിങ്ങളേം കൊണ്ടെ ഞാൻ പോകത്തൂള്ളൂ...... ന്ന് ആത്മീച് ഇവയോടൊപ്പം അവൾ വലിക്കുന്നതിനനുസരിച്ചു മുന്നോട്ട് നടന്നു..... ഫോട്ടോയെടുപ്പും കഴിഞ് കപ്പിൾസ് വീട്ടിലോട്ട് പോകുവാണെന്ന് കേട്ട നൈന അങ്ങോട്ടായി വന്ന ജോണിന്റെ ഇടക്കിടക്കുള്ള രൂക്ഷമായ നോട്ടത്തിൽ പേടിച് അവരോടൊപ്പം ആദ്യം വണ്ടിയിൽ കയറി ഇരിപ്പുറപ്പിചു...... ഇവയെ വീട്ടിലോട്ട് വിളിച്ചെങ്കിലും ഒരു പ്രാവശ്യം കൂടെ ഫുഡ്‌ തട്ടാനുള്ള പ്ലാനിലിരുന്ന ഇവ നേരെ പന്തിയിലേക്ക് വിട്ടു ഒരില ചോറൂടെ മോരും കൂട്ടി ഒഴിച് കഴിച്ച് ഏമ്പക്കവും വിട്ട് ഇവ നേരെ അവിടെത്തെ പാചകക്കാരനോട് പായസത്തിന് വേണ്ടി അടിയിടുന്ന തിരക്കിലേക്ക് കടന്നു..... "ഡോ ചെക്കാ ഒരു ഗ്ലാസ്സൂടെ പായസം താടോ.... ഇതെ എന്റെ ശിവേടെ കല്യാണത്തിന് ഉണ്ടാക്കിയതല്ലെ.....നിനക്കെന്ന ഒരു ഗ്ലാസ്സൂടെ തന്നാൽ......"

"പോന്ന് കൊച്ചെ ഇപ്പഴേ നാല് ഗ്ലാസ് പായസം കുടിച് ഓവർ ആയിരിക്കുവാ താൻ......" "ഒരു പാവം പെൺകുട്ടിയുടെ മുഖത്ത് നോക്കി അതും അവൾ ഓവർ ആണെന്ന് പറയാൻ എങ്ങനെ തോന്നി നിങ്ങൾക്ക് ഭ്രൂട്ടസ്.... താടോ ആ കോരി.... നിനക്ക് വെയ്യേൽ ഞാൻ കോരിയെടുത്തോളം......." ന്ന് പറഞ്ഞു അവിടെ നിക്കുന്ന ചെക്കന്റെ കയ്യിൽ നിന്നും കോരി ബലമായി പിടിച്ചു വാങ്ങി കൊണ്ട്..... അല്ലെ ഞാൻ കുറച്ച് പായസം അല്ലെ ചോദിച്ചുള്ളൂ.....അവന്റെ മട്ടും ഭാവവും കണ്ടാൽ ഏതാണ്ട് കിഡ്നി ചോദിച്ചത് പോലുണ്ടല്ലോ ബ്ലഡി ഫൂൾ......😏 ന്ന് ആത്മയടിച് ആളെ നോക്കിയതും അയാൾ തന്നെയൊന്ന് നോക്കി തിരിഞ്ഞു പോകുന്നു..... "ഓഹ് അപ്പൊ പേടിയുണ്ട്.....സില്ലി ബോയ്സ്......." ന്ന് പറഞ്ഞു അടുത്തുള്ള പാത്രത്തിൽ നിന്നും പായസം കോരിയെടുത് ഗ്ലാസ്സിലേക്ക് ഒഴിച് അല്പം കുടിച് കൊണ്ട്..... "ആഹാ എന്ന സ്വാത്........" ന്ന് പറഞ് രുചിയിലായി ലയിച് മിഴികൾ അടച്ചതും തന്റെ കയ്യിൽ പിടിവീണതറിഞ്ഞ ഇവ ഞെട്ടലോടെ മിഴികൾ തുറന്നു നോക്കിയതും തന്നെയും വലിച്ചുകൊണ്ടുപോകുന്ന ഫ്രെഡി കണ്ട് കലിപ്പിൽ...... "ഡോ നിൽക്കടോ..... എന്നെ എങ്ങോട്ടാടോ വലിച്ചോണ്ട് പോകുന്നെ.......അയ്യോ ന്റെ പായസം ഇപ്പൊ പോയേനെ.....ഒന്ന് പതിയെ വലിക്കടോ......"

ന്ന് പറഞ്ഞതും വലിച്ചോണ്ട് പോയ ഫ്രഡി ആരുമില്ലാത്തിടത്തായി കൊണ്ട് നിർത്തി അവളുടെ കൈ വിട്ടു കൊണ്ട്...... "ഇവ.....നിനക്കെന്ന പറഞ്ഞാൽ മനസിലാവാത്തില്ലേ.....ഞാൻ എത്ര നേരം കൊണ്ട് കാണിക്കുന്നത എനിക്കൊന്ന് തനിച് സംസാരിക്കണമെന്ന്......." "തനിച് സംസാരിച്ചോ....അതിനെnnaatthinan എന്നെ വലിച്ചോണ്ട് വന്നേ....."😏 "സീ ഇവ....ഞാൻ പറഞ്ഞു വരുന്നത്.....ഞാൻ അന്ന്.....നിന്നോട്....." മ്മ് കെട്ടിട്ടിണ്ട് കെട്ടിട്ടിണ്ട്..... ന്ന് പിറുപിറുത്ത് കൊണ്ട് കയ്യിലുള്ള പായസം ഒരു സിപ് കുടിച്ചു..... "അപ്പോഴത്തെ ദേഷ്യത്തിൽ.....എന്തൊക്കെയോ......" "അത്രയ്ക്ക് മുട്ടി നിക്കുവാണേൽ മറ്റു വല്ല പണിക്കും..... എന്തൊക്കെയോ അല്ല ഡോക്ടർ സാർ ഇതാണ് എന്നോട് പറഞ്ഞത്......" ന്ന് പറഞ്ഞു രൂക്ഷമായി നോക്കിയതും ഫ്രഡി ദയനീയമായി നോക്കി കൊണ്ട്....... "ഞാൻ....ഇവ....അ....അയാം സോറി........" "ഇയാടെ സോറി കൊണ്ടുപോയി പുഴുങ്ങി തിന്ന്.....ഞാൻ ഇയാളോട് എന്ത് മുട്ട് കാണിചു വേറെ പണിക്ക് പോകാൻ പറയാൻ ഹേ......" "ഇവ......" ന്ന് ദയനീയമായി വിളിച്ചതും.... "മിണ്ടരുത് നിങ്ങൾ.....വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു മുന്നിൽ വന്ന് സോറി പറഞ്ഞാൽ ക്ഷമിക്കണമെന്നാണോ.....എനിക്ക് വേണ്ട നിങ്ങടെ സോറിയും കോറിയും..... നോക്കിക്കോ ഞാൻ നിങ്ങളെ ഡ്രൈവവാഷ് ചെയ്യുവാ......"

"വാട്ട്‌ ഡ്രൈവാഷോ......."🙄 "ആ....അതും അറിയില്ലേ.....അതിനർത്ഥം എനിക്ക് നിങ്ങളെ വേണ്ടന്ന്....ഐ ഹേറ്റ് യൂ......"😏😏 ന്ന് പറഞ്ഞു പുച്ചിച്ചതും അതിൽ ഹെറ്റ് യൂ ന്ന് കേട്ട് കലി കയറിയ ഫ്രഡി..... "ഡി ഇവ പോളെ നിനക്കിപ്പോ എന്നെ വേണ്ടല്ലേ......." ന്ന് പറഞ്ഞതും ഇവ പായസം വലിച്ചു കുടിച് ഗ്ലാസ്‌ അവിടെയിട്ട്...... "ആ വേണ്ട........"😬 ന്ന് പറഞ്ഞു പല്ല് കടിച്ചതും..... "എന്നാലേ നിനക്ക് വേണ്ടേലും എനിക്ക് വേണോടി നിന്നെ.....നോക്കിക്കോ നിന്നേം കെട്ടി കൂടെ പൊറുപ്പിക്കൂടി ഞാൻ......." ന്ന് പറഞ്ഞതിന് പുറകെ വലിച്ചു ചേർത്ത ഫ്രഡി ഇവയുടെ ചുണ്ടിലേക്കായി ചുണ്ട് ചേർത്ത് വെച് അധരത്തിലായ് പറ്റിപ്പിടിച്ച പായസ മധുരം ആഴത്തിൽ നുണഞ്ഞെടുത്ത്‌ കൊണ്ട് അവളിൽ നിന്ന് വിട്ടു മാറി കലിപ്പിൽ ചാടി തുള്ളി അവിടം വിട്ടതും...... ആരവിടെ പടക്കം പൊട്ടിച്ചത് ഇന്ന് വിഷുവ.....💥💥 ന്ന് ആത്മീച് കൊണ്ട് ഇവ വായും തുറന്ന് നിന്നു......... അഭിയുടെ വീട്ടിൽ അവന്റെ അമ്മ നൽകിയ നിലവിളക്കും പിടിച് വലതു കാൽ വെച് അല്ലു അകത്തേക്ക് പ്രവേശിച്ചു......

ശിവയും ഡെവിയും കൈ കോർത്തു കൊണ്ട് അസ്ഥിതറയ്ക്ക് മുന്നിലായി വന്ന് നിന്നതും ഡെവി...... "ലച്ചുമ്മ.....ജനിക്കും മുൻപേ എനിക്കായ് ചോദിച്ച എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കിയിട്ടുണ്ട്.....ലച്ചുമ്മയുടെ രാജകുമാരിയെ എന്റെ മാത്രം റാണിയായി കൊണ്ട് പോകുവാ കളത്തിൽ പറമ്പിലോട്ട്......." ന്ന് പറഞ്ഞു ചേർത്ത് പിടിച്ചതും ശിവ ഡെവിയുടെ നെഞ്ചിലേക്കായ് പറ്റിച്ചേർന്ന് നിന്നു...... ഒരിക്കൽ കൂടെ മൗനമായി തന്റെ പ്രാണനായവളെ തന്റെ അവസാന ശ്വാസം വരെ നോക്കിക്കോളാമെന്ന വാക്ക് നൽകി ഡെവി ശിവയേയും ചേർത്ത് പിടിച് തിരികെ വീട്ടിലേക്കു നടന്നു...... ഹാളിലായി രണ്ട് ജോടികളെയും ഒരുമിച്ചിരുത്തി വല്യമ്മച്ചി മധുരം നൽകൽ ചടങ്ങിനായി തുടക്കമിട്ടു..... എബി യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചിരുന്നെങ്കിൽ വീണയുടെ മനസിൽ രാത്രി കിട്ടിയ ക്ലാസ്സിന്റെ എഫക്റ്റിൽ വിറയലോടെ എബിയെ നോക്കാതെ മിഴികൾ താഴ്ത്തി ഇരുന്നു....... എല്ലാവരുടെയും മധുരം നൽകൽ കഴിഞ്ഞതും വല്യമ്മച്ചി എല്ലാവരോടുമായി...... "മക്കളെ ഒരു കാര്യം കൂടെയുണ്ട്...... താലികെട്ടേ നടന്നിട്ടുള്ളൂ.... മുന്നേ നിശ്ചയിച്ചത് പോലെ പള്ളിയിൽ വെച്ചൊരു മിന്ന് കെട്ടും കൂടെ നടത്തിയിട്ട് വേണം ഗ്രഹ പ്രവേശം നടത്താൻ......അതുകൊണ്ട് മിന്ന് കേട്ട് കഴിയുന്നത് വരെ നിങ്ങള് തമ്മിൽ കാണാൻ പാടില്ല......" ന്ന് പറഞ്ഞതും...... "വല്യമ്മച്ചി...... " ന്നുള്ള കോറസ് അലറൽ കേട്ട് എല്ലാവരും പകച്ചു നോക്കിയതും... എബിയും ഡെവിയും....

അവരെ ദയനീയമായി നോക്കി..... ഞങ്ങളോടിത് വേണമായിരുന്നോ വല്യമ്മച്ചി..... ന്നുള്ള യെക്സ്പ്രക്ഷനിട്ടിരുന്നതും.....ശിവയും വീണയും ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു....... ചെക്കന്മാരുടെ ഇരിപ്പ് കണ്ട ഫ്രഡിയും ജോണും അടക്കി ചിരിച്ചു..... ഇത് കണ്ട് വല്യമ്മച്ചി..... "എന്റെ മക്കളെ എനിക്ക് നല്ല വിശ്വാസം ഉള്ളത് കൊണ്ട്....കെട്ട് അതികം നീട്ടുന്നില്ല.....നാളെയാണ് മിന്നുകെട്ട് ഉറപ്പിച്ചേക്കുന്നത്......" ന്ന് പറഞ്ഞതും ഞെട്ടലോടെ...... "വാട്ട്‌.... നാളെയോ.....ഇത്ര പെട്ടന്ന്....." ന്ന് ചോദിച്ച ഡെവിയോടായി..... "പെട്ടനൊന്നും അല്ല.....അതൊക്കെ അപ്പന്മാർ എന്നെ അറേഞ്ച് ചെയ്തു വെച്ചിരുന്നു.....സർപ്രൈസ് ആയിക്കോട്ടെന്ന് വെച് ആദ്യമേ പറയാതിരുന്നതാ......." "നാളെ കെട്ടെന്ന് പറയുമ്പോ......" "ഇന്ന് ഇവിടെ നിന്ന് പോകും..... നാളെ പള്ളിയിൽ വെച് കെട്ട് അന്ന് രാത്രി തന്നെ ഗ്രാൻഡായിട്ട് റിസപ്ഷൻ നടത്തും..... നമ്മുടെ കുടുംബരെയൊക്കെ റിസപ്ഷനാണ് ക്ഷണിച്ചിരിക്കുന്നത്........" "അപ്പൊ വല്യമ്മച്ചി.... ഡ്രെസ്സ്.....അതിനാണോ ഇന്നത്തെ കല്യാണത്തിനോടൊപ്പം തന്നെ അതെല്ലാം മേടിച്ചത്........"

ന്ന് ചോദ്യത്തിന് അവർ പുഞ്ചിരിയോടെ തകുലുക്കി...... പിന്നീട് വല്യമ്മച്ചി ഫ്രഡിയുടെ വല്യമ്മച്ചിയോടായി...... "നാളത്തെ കെട്ടിന് മക്കൾ രണ്ടും നിങ്ങടെ കൂടെ നിൽക്കട്ടെ.....നാളെ പള്ളിയിലോട്ട് അവിടന്ന് വരാം.....അങ്ങനെ മതിയില്ലേ....." ന്ന് ചോതിച്ചതും ഫ്രഡിയുടെ വല്യമ്മച്ചി പുഞ്ചിരിയോടെ സമ്മതമറിയിച്ചു...... അവരുടെ തീരുമാനം രണ്ട് നെഞ്ചിൽ ആണിയടിച്ചു കയറ്റിയ കണക്കിൽ മൂഞ്ചിയ കണക്ക് നിന്നു...... പിന്നീട് അവരെല്ലാം നാട്ടിലോട്ടു പോകാനായി ഒരുങ്ങിയിറങ്ങി...... രാഘുവനെ വീട് ഏൽപ്പിച് നാളെ കെട്ടിന് മുന്നേ പള്ളിയിലോട്ട് എത്താൻ പറഞ് ചിറ്റയും അവർക്കൊപ്പം ഇറങ്ങി...... എന്നതായാലും പെട്ടു അപ്പൊ അഭിയെ കൂടെ പെടുത്തി കൊണ്ട് എബിയുടെ വാക്കിൽ അല്ലുവിനെയും കൊണ്ട് കെട്ടിന് പള്ളിയിൽ എത്തിയേക്കാൻ പറഞ് അവർ കളത്തിങ്കൾ തറവാട്ടിലേക്ക് വിട്ടു..... അതിന് അഭി അവന്മാരെ പ്രാകി കൊന്നില്ലന്നേയുള്ളൂ......😂😂..... കെട്ട് കഴിഞ്ഞിട്ടും ഒന്ന് നേരെ കയ്യിൽ കിട്ടാത്തതിന്റെ കലിപ്പിൽ അഭി അവർ പോയതിന് പിറകെ ചാടി തുള്ളി വീട്ടിലോട്ട് വിട്ടു..... അവന്റെ പോക്ക് കണ്ട് അച്ഛനും അമ്മയും ചിരിച്ചു പോയി.......

"കണ്ടില്ലേ നിങ്ങടെ മോന് തന്നെയാ.....ഇന്നൊരുന്നു ദിവസത്തെ കാര്യമല്ലേയുള്ളൂ അതിനാ ചെക്കൻ....." "കെട്ട് കഴിഞ്ഞിട്ടും തന്റെ പെണ്ണിനെയൊന്ന് അടുത്ത് കിട്ടാത്തതിന്റെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാവില്ല....."😌😌 ന്ന് പറഞ്ഞു അദ്ദേഹം അവരുടെ കവിളിൽ നുള്ളിയതും....... "ഒന്ന് പൊ മനുഷ്യ........" ന്ന് പറഞ്ഞു അവർ പുഞ്ചിരിയോടെ വീട്ടിലോട്ട് നടന്നു...... ഡെവിയുടെ കാറിൽ ശിവയും എബിയും വീണയും കൂടെ നാട്ടിലോട്ട് തിരിച്ചു.....മക്കളെ കുരിശിങ്കൽ തറവാട്ടിലേക്കാക്കിയിട്ട് തിരികെ വരാൻ ഏൽപ്പിച് അവരെല്ലാം അവരുടെ കാറിൽ ആദ്യമേ വീട്ടിലോട്ടു വിട്ടു...... ഇവയും ജോണും അഭിയുടെ വീട്ടിലും നിന്നു.....നാളെ അവരോടൊപ്പം വരും..... പോകാൻ നേരം ജോണിന്റെ കലിപ്പ് നോട്ടം മൈൻഡ് ചെയ്യാതെ നൈനയും ഫ്രഡിയുടെ പ്രണയ ഭാവം മൈൻഡ് ചെയ്യാതെ ഇവയും നിന്നു...... മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം ഡെവിയുടെ കാർ കുരിശിങ്കൽ തറവാട്ടിലേക്കെത്തുന്നതിന് കുറച്ചു മുൻപായി ബ്രേക്ക് പിടിച്ചു നിർത്തി...... പുറകിലിരുന്ന ശിവയും വീണയും കാര്യമറിയാതെ പരസ്പരം നോക്കി...... ഒരു നിമിഷം സ്റ്റിയറിങ്ങിൽ താളം പിടിച്ചിരുന്ന ഡേവി എബിയെ നോക്കിയതും കാര്യം മനസ്സിലായ എബി ഡോർ തുറന്നു പുറത്തിറങ്ങി കൂടെ ഡെവിയും......

പുറകിലെ ഡോർ തുറന്ന് ഡെവി വീണയോടായി...... "ഒരു നിമിഷം നീ ഒന്ന് പുറത്തിറങ്....." ന്ന് പറഞ്ഞതും മനസ്സിൽ വെള്ളിടി വെട്ടിയ ശിവ വീണയുടെ കൈയിലായി മുറുകെ പിടിച് പോവല്ലേയെന്ന രീതിയിൽ തല ചലിപ്പിച്ചു....... എന്നാൽ ഡെവിയുടെ നോട്ടം കണ്ട് വീണ അടുത്ത നിമിഷം പുറത്തിറങ്ങിയിരുന്നു,.....വീണ പുറത്തെത്തിയ അടുത്ത നിമിഷം ഡെവി അകത്തേക്ക് പ്രവേശിച് ഡോർ വലിച്ചടച്ചു....... തന്നെ പ്രണയത്തോടെ നോക്കിനിൽക്കുന്ന ഡെവിയുടെ നോട്ടത്തിൽ ഉള്ളാകെ വിറയൽ കടന്നുപോയി...... തന്റെ പാതിയായവളെ ഇത്രയും നേരത്തിനിടയിൽ തനിച്ചു കിട്ടിയ ഡെവി പ്രണയത്തോടെ നോക്കി.....തന്റെ താലിയണിഞ് തന്റെ പാതിയായവളോടുള്ള പ്രണയത്താൽ തടഞ്ഞു നിർത്താൻ കഴിയാത്തവണ്ണം ഉള്ളം തുടിച്ചുയർന്ന അടുത്ത നിമിഷം അവളെ തന്നിലേക്കായ് ചേർത്തണച്ചു പിടിച്ച് ആവേശത്തോടെ അവളുടെ അധരത്തിലേക്കായ് തന്റെ അധരം ചേർത്തുവച്ചു...... ഒന്ന് പിടഞ്ഞുപോയ ശിവയുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് അവളുടെ ചുണ്ടുകൾ മുഴുവനായി കടിച്ചു നുണഞ്ഞു......

എന്നാൽ പുറത്ത് എബി വീണയെ ഒന്ന് ചിന്തിക്കാൻ വിടും മുന്നേ അവളുടെ ചുണ്ടോട് ചുണ്ട് ചേർത്തു വെച് കഴിഞ്ഞിരുന്നു......നേരം സന്ധ്യയോടടുത്തത് കൊണ്ട് തന്നെ അവിടെയൊന്നും ആരുമില്ലായിരുന്നു...... ഇനിയും ശിവയുടെ സാമീപ്യത്താൽ താൻ ഒന്നിലൊന്നും നിർത്തില്ലന്ന് തോന്നിയ അടുത്തനിമിഷം ശിവയുടെ നെറ്റിയിലായി അമർത്തി മുത്തി ഡോർ തുറന്നു പുറത്തിറങ്ങി.....അവൻ പുറത്തിറങ്ങും മുൻപേ എബിയുടെ ഭാഗവുമവൻ ക്ലിയറാക്കിയിരുന്നു..... തിരികെ ഡ്രൈവിംഗ് സീറ്റിലേക്ക് ഡെവിയും കോ ഡ്രൈവർ സീറ്റിലേക്ക് എബിയും കയറിയിരുന്നു....... അപ്പോഴും ഉയർന്ന മിടിക്കുന്ന ഹൃദയത്തെ വരുതിയിൽ വരുത്താൻ ശ്രമിച്ചു കൊണ്ട് ശിവയും വീണയും കാറിനു പുറകിലായിരുന്നു...... ഡെവിയും പരസ്പരമൊന്ന് നോക്കി കാർ മുന്നോട്ടെടുത്തു....... പിന്നീട് അവരുടെ കാർ വന്ന് നിന്നത് കുരിശിങ്കൽ വീടിനു മുറ്റത്തായിരുന്നു....... ശിവയേയും വീണയേയും കാത്തു മുറ്റത്തായി നൈനയുണ്ടായിരുന്നു...... അവരെ അവിടെ ഏൽപിടിച്ചുകൊണ്ട് ചൊടിയിൽ നിറഞ്ഞ പുഞ്ചിരിയോടെ ഡെവിയും എബിയും നേരെ കളത്തിങ്കൽ തറവാട്ടിലേക്ക് വിട്ടു.................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story