പ്രണയശ്രാവണാസുരം: ഭാഗം 87

pranayashravanasuram

എഴുത്തുകാരി: അമീന

പതിയെ ഡെവിയുടെ റൂമിന്റെ കതക് തുറന്ന് അകത്തു കയറിയതും അവിടത്തെ കാഴ്ചയിൽ കയ്യിൽ നിന്നൂർന്ന് വീഴാനൊരുങ്ങിയ ഗ്ലാസ്‌ മുറുകെ പിടിച് നിൽക്കണോ തിരിഞ്ഞോടണോ എന്നറിയാതെ ഉമിനീരിറക്കി നിന്ന് പോയി........ അങ്ങേരതാ ഷർട്ടും ഇടാൻഡ് മസിലും കാണിച് ബെഡിൽ ഇരുന്ന് ഫോണിൽ തോണ്ടുന്നു...... ഷർട്ടും ഇടാൻഡ് ഇരിക്കുന്നത് കണ്ടില്ലേ......കൃഷ്ണ ഇങ്ങേര് കാണും മുൻപ് ഇറങ്ങി ഓടിയാലോ..... വേണ്ട ചിലപ്പോ ഓടിച്ചിട്ട് പിടിക്കും....ശിവ കുറച്ച് ബോൾഡാക്.....ഡോണ്ട് വറി...,.. ന്ന് സ്വയം മോട്ടിവേറ്റ് ചെയ്ത് ശിവ ശ്വാസമൊന്ന് വലിച്ച് വിട്ട്..... എന്ത്...????😲... ഈസ്‌ ഇറ്റ് ട്രൂ.....ഇന്ന് ആദ്യരാത്രി ആയിരുന്നോ🤔 ഞാനറിഞ്ഞില്ലല്ലോ....😶 ന്നുള്ള മൈൻഡിൽ തെല്ല് പോലും കൂസലിലാതെ ശിവ ടേബിളിനടുത്തേക്ക് ചെന്ന് കയ്യിലുള്ള ഗ്ലാസവിടെ വെച്.....ഡെവിക്ക് കേൾക്കാനെന്നോണം സ്വയം പറഞ്ഞു...... "ന്റെ കൃഷ്ണ......." ന്ന വിളിയിൽ ഞെട്ടിയ ഡെവിയുടെ കയ്യീന്ന് ഫോൺ ബെഡിലോട്ട് വീണപ്പോഴാണ് ശിവ അകത്തെത്തിയെന്ന് പോലുമവൻ അറിയുന്നത്........ എന്നാലിതൊന്നും മൈൻഡ് ചെയ്യാതെ ശിവ....ആരോടെന്നില്ലാതെ...... "രണ്ട് ദിവസാമായിട്ട് എന്തോരം അലച്ചിലായിരുന്നു.....കെട്ടോട് കേട്ടല്ലായിരുന്നോ......അമ്പലത്തിൽ കെട്ടുന്നു പള്ളിയിൽ കെട്ടുന്നു റിസപ്ഷൻ.....ഹോ ആകെ മുഷിഞ്ഞല്ലോ കൃഷ്ണ...... ഇനിയൊന്നു കിടക്കേണ്ടതുള്ളൂ ഉറങ്ങി പോകും......"

ന്ന് പറഞ്ഞതും ഡെവി മാറിൽ കൈ പിണച്ച് കൊണ്ട് കുസൃതി ചിരിയാലെ ബാക്കി കൂടെ പോരട്ടെയെന്ന കണക്ക് ശിവയെ നോക്കിയിരുന്നു...... ഒന്നും സംഭവിക്കാത്ത പോലെ ശിവ ഡെവിക്ക് നേരെ തിരിഞ്ഞു കൊണ്ട്..... "ഇച്ചയാ പാൽ വേണോ......." ന്ന് പാൽ ഗ്ലാസ്സെടുത്തു ചോദിച്ചതും.....ഡെവി വേണ്ടന്നുള്ള രീതിയിൽ തല ചലിപ്പിച്ചതും...... "എന്നാൽ ശരി......." ന്ന് പറഞ്ഞ പാടെ ഒന്നാകെ പാൽ കുടിച ശിവ ദാവണി ഷാൾ ഇടുപ്പിൽ കുത്തി വെച് ബെഡിലേക്കായി കിടന്ന്...... "ഇച്ചായാന് കിടക്കാറായാൽ ലൈറ്റ് അണച്ചേക്കണേ......." ന്ന് പറഞ്ഞു തലവഴി പുതപ്പ് മൂടിയതും ... ഡെവി മിഴിച്ചിരുന്നു പോയി.....🙄 എന്നാൽ തലവഴി മൂടിയ ശിവ.... കൃഷ്ണ.....പെടില്ലല്ലോ ല്ലെ.....അങ്ങേരൊന്ന് ലൈറ്റ് അണച് കിടന്നിരുന്നേൽ..... അനക്കമൊന്നും കേൾക്കുന്നില്ലല്ലോ...... ഇനി പ്പോ ലൈറ്റ് അണക്കാതെ ഉറങ്ങിയോ....... ന്ന് ആത്മിച് പതിയെ പുതപ്പ് മാറ്റി ഇടം കണ്ണാലെ നോക്കിയതും ശിവ വായും തുറന്ന് നിന്ന് പോയി..... അങ്ങേരതാ എങ്ങാണ്ടോ പോകാൻ ഒരുങ്ങി നിൽക്കുന്നു..... തിരിഞ്ഞ് നിന്ന് മുടിച്ചീകുന്ന ഡെവിയെ സംശയത്തോടെ നോക്കിയതും.... അവൻ തിരിഞ്ഞു ഷെൽഫ് തുറന്നു ഒരു ബോട്ടിൽ എടുത്തതും അതുവരെ ഒളിഞ്ഞു നിന്ന് നോക്കിയ ശിവ ബെഡിൽ നിന്ന് ചാടിയെണീറ്റ് കൊണ്ട്.....

"ഡോ അസുരാ.....കള്ള് കുടിയാ... ഇതായിരുന്നല്ലെ പരിപാടി...... ഇങ്ങോട്ട് താടാ ആ കുപ്പി......" ന്ന് പറഞ്ഞു ചാടിത്തുള്ളി പോയി പിടിച്ചു വാങ്ങി ഡെവിയെ കൂർപ്പിച്ചു നോക്കിയതും.....മാറിൽ കൈ പിണച്ചു കൊണ്ട് ഡെവി ഷെൽഫിലേക്ക് ചേർന്ന് നിന്നു..... "ഒരു കൂസലുമ്മില്ലാൻഡ് നിൽക്കുന്നത് കണ്ടില്ലേ..... കല്യാണത്തലെന്നോ മൂക്ക് മുട്ടെ കുടിച്ച് അത് പോട്ടെന്നു വെച്ചപ്പോ ആദ്യരാത്രിക്ക് കുടിക്കാൻ നിക്കുന്നു..... അതും ടിപ്പ് ടോപ്പിൽ ഒരുങ്ങി കൊണ്ട്.....കുടിപ്പിച്ചു തരുന്നുണ്ട് ഞാൻ കള്ള് കുടിയാ.... ന്റെ കൃഷ്ണ ഇങ്ങനെ ഒരു താമര......." ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ...... "വൈന........" "എന്ത്......."🙄 "അത് ഗ്രേപ്പ് വൈൻ ആണെന്ന് കള്ളല്ല......" "അ.... അല്ലെ....." "അല്ല......." "അ.... അപ്പോ എന്തിനാ ഇ... ഇതെടുത്തേ....."😁 "ഉണർത്താൻ.....ഉറക്കം നടിച്ചു കിടക്കുന്ന എന്റെ റൗഡിയെ ഉണർത്താൻ......." ന്ന് പറഞ്ഞതും ഉമിനീർ ഇറക്കി ശിവ ഡെവിയെ പകച്ചു നോക്കിയതും അവന്റെ നോട്ടത്തിൽ പതറി പോകുമെന്ന് തോന്നിയ ശിവ ഗൗരവത്തോടെ..... "വൈനാണെൽ നിങ്ങളെന്നെ എടുത്തോ നിക്ക് വേണ്ട........" ന്ന് പറഞ്ഞു അവന്റെ കയ്യിലെക്കായി ബോട്ടിൽ നൽകി വെട്ടിത്തിരിഞ്ഞു പോകവേ ശിവയുടെ കയ്യിലായി ഡെവിയുടെ പിടി വീണതും ഊക്കോടെ വലിച്ച് തന്റെ നെഞ്ചിലേക്കായി ശിവയുടെ പുറം ചേർത്ത് വെച് അരയിലായി ചുറ്റി ഷോൾഡറിലായി താടി മുട്ടിച് നിന്നു.......

അവന്റെ പ്രവർത്തിയിൽ പകച്ചു പോയ ശിവ ഒരുനിമിഷം വിറച്ചു പോയി..... "ഹാ.....നില്ല് കൊച്ചെ..... ഓസ്കാർ എടുത്ത് കയ്യിൽ തരട്ടായോ ഈ മാരക അഭിനയ കുലപതിക്ക്......." ന്ന് പറഞ്ഞു ഒന്നൂടെ ചേർത്ത് പിടിച്ചതും...... "ഇച്ചായ......." ന്ന് പിടച്ചിലോടെ ഒന്നെങ്ങി പോയി.......... "പിടക്കാതെ കൊച്ചെ...... സാരവില്ല.....ഈ പിടപ്പൊക്കെ ഇച്ചായനങ് മാറ്റിതരത്തില്ലായോ........" "അതേയ് നിക്കിണ്ടല്ലോ നന്നായിട്ട് ഉറക്കം വരുന്നുണ്ടന്ന് തോന്നണു......."😌 "ഉവ്വോ....തോന്നലല്ലേ അത് മാറിക്കോളും....ഉറക്കം വരുന്നെന്ന ഉടായിപ്പ് എന്റടുക്കൽ ഇറക്കണ്ട കൊച്ചേ...... മിന്ന് കെട്ട് കഴിഞ് ഉച്ചയ്ക്ക് ഉറങ്ങി തീർത്ത നിനക്ക് ഇപ്പോൾ ഈ പറഞ്ഞത് വരുന്നില്ലെന്ന് എനിക് നന്നായിട്ടറിയാം......" "സത്യവാ...."☹️ "ഉറങ്ങിയാൽ എങ്ങനെ ശരിയാകും എനിക്ക് ന്റെ കൊച്ചിനെ സ്നേഹിക്കണ്ടായോ...." ന്ന് കാറ്റ് പോലെ ശിവയുടെ കാതിലായ് പതിഞ്ഞതും ആ നിശ്വാസ ചൂടിൽ ശിവ മിഴികൾ അടച് പോയി..... "ഇ.... ഇച്ചായാ.....അത്....പിന്നെ......." "പേടിയാണോ കൊച്ചെ......." ന്ന് പറഞ്ഞു അവന്റെ താടിരോമങ്ങൾ ശിവയുടെ ചെവിക്ക് താഴെയായി ഇക്കിളി കൂട്ടിയതും പിടഞ്ഞു പോയ ശിവ ഡെവിയിൽ നിന്നും കുതറി മാറി കൊണ്ട്...... "പേ.....പേടിയോ എനിക്കൊ.....നിക്ക് പേടിയൊന്നും ഇല്ല ....."

"ഇല്ല.... ഓക്കേ ഫൈൻ....ന്നാൽ കൊച്ചിങ് വാ ഇച്ചായനൊന്ന് സ്നേഹിക്കട്ടേ......" "അ.... അത്.... ആ ....വല്ല്യ റൊമാന്റിക് ഹീറോ ആണെന്ന് കാണിച്ചിട്ട് അറ്റ്ലീസ്റ്റ് ഈ റൂമോന്ന് ഡെക്കറേറ്റ് ചെയ്തോ.....ആദ്യം ഡെക്കറേഷൻ ചെയ്യ്......എന്നിട്ട് സ്നേഹിക്കാം......അത് വരെ ഞാൻ ഉറങ്ങട്ടെ......"😁😁 ന്ന് വെളുക്കെ ചിരിച്ചു കൊണ്ട് ബെഡിലോട്ട് തിരിഞ്ഞതും..... "അതിന് ഇവിടെ അല്ലല്ലോ ഞാൻ സ്നേഹിക്കുന്നത്......" ന്ന് പറഞ്ഞു വലിച് ഇടുപ്പിലായ് ചുറ്റി തന്നിലേക്കായ് ചേർത്ത് കൊണ്ട്..... "എനിക്ക് നിന്നെ വേണം ശിവ..... നിന്റെ പ്രെസെൻസ് പോലും എന്നെ കൊല്ലാതെ കൊല്ലുമ്പോൾ.....എന്റെ മിന്ന് കഴുത്തിൽ അണിഞ്ഞു നിൽക്കുന്ന നീ എനിക്ക് ഭ്രാന്ത് തന്നെയാ ശിവ.....ആ പ്രാന്തിനുള്ള മരുന്നും നീ മാത്രവ......" 😮😮..... "പോകാം......" "എ.....എങ്ങോട്ട്......" "നമ്മൾ മാത്രമായിട്ട്.....എന്റെ അസുര പ്രണയത്തിൽ അലിയാൻ......." "ഇ.... ഇവിടെ....." "അസുര പ്രണയം,അതിന്റെ പൂർണതയിൽ നിനക്ക് സ്വീകരിക്കാൻ ഈ നാല് ചുവരുകൾ മതിയാവില്ല ശിവ....മൈ ലവ്....ഇട്സ് സംതിങ് ഡിഫറെൻറ്..... ദിസ് ഡേ ഈസ്‌ പ്രശ്യസ്....എക്കാലവും ഈ ഒരു ദിനം ഓടിവരുമ്പോൾ നിന്റെ ചൊടിയിൽ പുഞ്ചിരി നിറഞ്ഞു നിൽക്കണം ശിവ...... ന്നുള്ള അവന്റെ പ്രണയാർദ്രമായ നോട്ടത്തിൽ ശിവ ലയിച്ചു പോകവേ.....

അടുത്ത നിമിഷം ശിവയെ തന്റെ കൈകളിലായി കോരിയെടുത്തിരുന്നു.......അവന്റെ അപ്രധീക്ഷിതമായ നീക്കത്തിൽ ഒന്നാളി പോയ ശിവ...... "ഇച്ചായ........." ന്ന് അലറിതും....... "അലറാതെ കൊച്ചെ.....വീട്ടുകാരെ കൂടെ ഉണർത്തുവോ നീ..... ഇതൊക്കെ തന്നെയാ ഇവിടുന്ന് പോകുന്നെ......" "എന്ത് ഇതൊക്കെത്തന്നെയാ....." 🙄.. "നിന്റെ ഈ ശബ്ദമൊക്കെ മറ്റുള്ളവർ കേട്ടാൽ മോശവല്ലേ ശിവ....." "എന്ത് മോശം..... ശബ്ദം ന്ന് പറയുന്നതേ കേൾക്കാനുള്ളതാ......കേൾക്കാൻ ഇഷ്ടമില്ലേൽ കാത് മൂടട്ടെ......." ന്ന് പറഞ്ഞതും ഡെവി കതക് തുറന്ന് പതിയെ പുറത്തോട്ടിറങ്ങി നേരെ സ്റ്റയെറിലേക്കായ് ചുവട് വെച് കൊണ്ട്..... "ശബ്ദം കേൾക്കാനുള്ളതാ....പക്ഷെ അസുര പ്രണയം താങ്ങാൻ കഴിയാതെ നിന്നിൽ നിന്നുയരുന്ന ആ ശബ്ദം അത് ഞാൻ മാത്രം കേട്ടാൽ പോരെ......." "കൃഷ്ണ..... 😲😲.... ദേ ന്നെ ഇവിടെ ഇറക്കിക്കേ.....വൃത്തികേട് പറയുന്ന ഇയാടെ കൂടെ ഞാനില്ല......ഇറക്കുന്നുണ്ടോ......" "ഇറക്കാൻ സൗകര്യം ഇല്ല...... നീ എന്നാ ചെയ്യും..... അടങ്ങി നിന്നില്ലേൽ ദേ ഇവിടെ ഇടും....... " "ഹോ ഹോ ഇയാളിടുവോ കള്ള് കുടിയാ......" "ഡി ഡി വേണ്ട........" "എന്താ ചെമ്പൻ കണ്ണാ നോക്കി പേടിപ്പിക്കുന്നോ...... ഞാൻ വിളിച്ചു കൂവിയാൽ ഉണ്ടായല്ലോ എല്ലാവരും വരും.... ഇയാളെന്നെ തട്ടി കൊണ്ട് പോകുവാണെന്ന് പറയും ഞാൻ......."

ന്ന് പറഞ്ഞതും അവളെ മുറ്റത്തായി കൊണ്ട് നിർത്തി കൊണ്ട്...... "വിളിച്ചു കൂവ്..... വീട്ടുകാരെ മാത്രം അല്ല നാട്ടുകാരെ കൂടെ വിളിക്ക്....എന്നിട്ട് എന്ത് പറയും... എന്റെ കെട്ടിയോൻ എന്നെ തട്ടി കൊണ്ട് പോകുന്നെന്നോ......" "പറഞ്ഞാൽ....."🤨 "പറഞ്ഞാൽ കടിച്ചെടുക്കും ഞാൻ.... 🎶നിന്റെ മാറിലെ മായാ പീലി തൂവലെനിക്കല്ലേ എനിക്കല്ലേ.......🎶" ന്ന് മൂളിയതും ചെവി രണ്ടും പൊതിഞ്ഞു പിടിച്ച ശിവ ഡെവിയെ കൂർപ്പിച്ചു നോക്കി...... "കേറുവല്ലേ ഞാൻ....."😬😬 ന്ന് പറഞ്...... അറ്റാക്ക് വരുത്തി കൊല്ലൂലോ അസുരൻ.....🙄 ന്ന് ആത്മിച് ചാടി തുള്ളി കാറിൽ കയറി ഇരുന്നു....... കാർ മുന്നോട്ട് പോകവേ ശിവ...... "ദേ.... ഏതായാലും നമ്മള് ഇറങ്ങിയില്ലേ നമുക്ക് വീണയെ കൂടെ കോണ്ടൂവാം....." "അതിന് നമ്മള് പോകുന്നത് സിനിമക്കല്ല....." 😏😏..... പുച്ഛിച് മുഖം തിരിച്ചിരുന്നു....... അവരുടെ വാഹനം കുറെ ദൂരം സഞ്ചരിച്ച ശേഷം ഇടത് ഭാഗത്തേക്കായുള്ള ട്ടാറിട്ട റോഡിലേക്ക് തിരിഞ് അല്പം മുന്നോട്ട് പോയതും ഒരു വലിയ ഗേറ്റ്ന്ന് മുന്നിലായി വന്ന് നിന്നു..... ഡെവി തന്റെ ഫോൺ കയ്യിലായെടുത്തു എന്തൊക്കെയോ ചെയ്തതും ആ ഗേറ്റ് അവർക്ക് മുൻപിലായി മലർക്കെ തുറന്നു വന്നു....അതിനുള്ളിലേക്ക് കാർ പ്രവേശിച്ചു കഴിഞ്ഞതും ഗേറ്റ് താനെ അടഞ്ഞു...... "ഇതെങ്ങട അസുര ന്നേം കൊണ്ട് പോണേ......"

"അസുര കോട്ടയിലേക്ക്........" ന്ന് പറഞ്ഞു സൈറ്റ് അടിച്ചതും ശിവ..... "ദേ വല്ല പ്രേതാലയത്തിലും കൊണ്ടിടാനാണെൽ ന്നെ തിരികെ വീട്ടിൽ കൊണ്ട് വിട്ടേര്.... കാട് പോലെണ്ട് ഇവിടെ.... വല്ല ആനയും ഇറങ്ങി കുത്തി കൊല്ലുമ്പോൾ പഠിച്ചോളും..... "😬😬 ന്ന് പറഞ്ഞു പല്ല് കടിച്ചതും ഡെവി...... "നെഗറ്റീവടിക്കാതെടി റൗഡി.....ബി പോസറ്റീവ്......" ന്ന് പറഞ്ഞു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചതും ആദ്യമൊന്ന് പതറിയ ശിവ അവനെ കണ്ണ് കൂർപ്പിച് നോക്കി.....മുഖം തിരിച്ചു വെളിയിലേയ്ക്ക് നോക്കിയിരുന്നു..... ഇരുവശവും തിങ്ങി നിറഞ്ഞ മരങ്ങൾക്കിടയിലൂടെ അവരുടെ വാഹനം മുന്നോട്ട് പോയി......അതുകൊണ്ട് തന്നെ ചെറു തണുപ്പ് അവിടാമാകെ അനുഭവപ്പെട്ടിരുന്നു.....അവരുടെ വാഹനം നീങ്ങുന്നതിനനുസരിച് റോഡിനിരുവശങ്ങളിലായി സ്ഥാപിച്ച അലങ്കാര ബാൽബുകൾ മിന്നി അണഞ്ഞു കൊണ്ടിരുന്നു.... അതുവരെ ഉറഞ്ഞു തുള്ളിയ ശിവ തെല്ല് നേരമുള്ള ആ വെളിച്ചത്തിൽ തെളിഞ്ഞ പുറത്തെ കാഴ്ചയിൽ ലയിച്ചിരുന്നു...... അത്‌ മനസിലാക്കിയെന്നോണം ഡെവിയുടെ വിരലുകൾ ചെറു സ്വിച്ൽ അമർന്നതും പൊടുന്നനെ കാറിന്റെ മുകൾ ഭാഗം തുറന്ന് വന്നു.....

മുകളിലേക്ക് നോക്കിയ ശിവ ആ കഴ്ചയിൽ അന്താളിച്ചു പോയി......ഇരുവഷവുമുള്ള മരങ്ങളുടെ ചില്ലകൾ പടർന്നു പന്തലിച്ചു കൊണ്ട് ആകാശം മറയുമാർ ആ റോഡിനൊരു കവചമായി നിന്നിരുന്നു....... ഒത്തിരി മിന്നാമിനുങ്ങുകൾ വെട്ടം പരത്തി അങ്ങിങ്ങായി പാറി നടക്കുന്നത് ശിവ വിടർന്ന മിഴികളാലെ കൗതുകത്തോടെ നോക്കി നിന്നു...... ആ റോഡിലൂടെ കുറച്ച് ദൂരം കാർ മുന്നോട്ട് പോയതും ശിവയുടെ മിഴികൾ ഉടക്കിയത് കുറച്ച് ദൂരയായി കാണുന്ന വെളിച്ചതിലേക്കായിരുന്നു...... അതിനടുത്തേക്ക് എത്തും തോറും അവ കൂടുതൽ തെളിഞ്ഞു വന്നു..... ഗ്ലാസ്‌ ഹൌസ്..... ചില്ലിനാൽ തീർത്ത ഒരു വലിയ വീട്....... അതിനുള്ളിലേക്ക് കാണില്ലേലും ചുമര് പോലും ചില്ല് കൊണ്ടുള്ളതായിരുന്നു...... അത്‌ കണ്ട് അവളുടെ മിഴികൾ വിടർന്ന് വന്നു.....അവളുടെ കണ്ണുകളിലെ അത്ഭുതഭാവം നോക്കി കാണുകയായിരുന്നു ഡെവി.... അവന്റെ വാഹനം കാർ പോർച്ചിലേക്ക് കയറ്റി ഇട്ട് ഇരുവരും ഇറങ്ങി.... ശിവ ആ വീട് പുറമെയുള്ള കാഴ്ചകൾ ഒന്നാകെ നോക്കി കാണുകയായിരുന്നു......

ഫുള്ളി വുഡ് ആൻഡ്‌ ഗ്ലാസ്‌ ഫർണിച്ചിട് ഹൌസ് ആയിരുന്നത്......ഡെവി ശിവയെയും ചേർത്ത് പിടിച് കതക് തുറന്നകത്തേക്ക് പ്രവേശിച്ചു...... നേരെ ചെല്ലുന്നത് ലിവിങ് റൂമിലേക്കായിരുന്നു..... ഒരു ഭാഗത്തായി വുഡൻ സോഫ അതിന് ഇരുവശങ്ങളിലായി പ്ലാന്റ്സ് സെറ്റ് ചെയ്തിരുന്നു......അതിന് മുന്നിലായി കുഞ്ഞു ടേബിൾ......ചുമരിലായി ടിവിയും ചില നാച്ചുറൽ പെയിന്റിംഗ്സും ഹാങ്ങ്‌ ചെയ്തിരിക്കുന്നു...... ലിവിങ് ഏരിയ കഴിഞ് ഗ്ലാസ്‌ വാളിനപ്പുറം ഗ്ലാസ്‌ ഡൈനിങ്ങ് ടേബിളും വുഡൻ ചെയേർസും...... ഡൈനിങ്ങ് ഏരിയ കഴിഞ്ഞു ഒരുഭാഗത്തായി കിച്ചൺ..... ഡൈനിങ് ഏരിയക്കും കിച്ചണിനും ഇടയ്ക്കുള്ള സ്‌പൈസിൽ വുഡൻ ഗ്ലാസ്‌ സ്റ്റെയർ...... ഡെവി ശിവയേയും കൊണ്ട് സ്റ്റെയർ കയറവേ.... ശിവ എല്ലാം ഒട്ടൊരത്ഭുധത്തോടെ വീക്ഷിച്ചു കൊണ്ട് മുന്നോട്ട് നടന്നു..... സ്റ്റെയർ കയറി മുകളിൽ എത്തിയതും ശിവയുടെ മിഴികൾ ചുറ്റുപാടുമായി അലഞ്ഞു...... വുഡൻ റൂഫ് ആയിരുന്നെങ്കിലും ചുമരെല്ലാം ഗ്ലാസ്സിനാൽ തീർത്തവയായിരുന്നു...... ആ ഫ്ലോറിൽ വലിയൊരു ഹാൾ അതിനെ ഗ്ലാസ്‌ ചുമര് കൊണ്ട് രണ്ടായി തിരിച്ചിരിക്കുന്നു......ഒരുഭാഗത് ലിവിങ് ഏരിയ പോലെ......ഗ്ലാസ്‌ ഡോറിലായ് വൈറ്റ് ആൻഡ്‌ ബ്രൗൺ കർറ്റൈൻ ഹാങ്ങ്‌ ചെയ്തിരുന്നു...... "ഡെവി.....ഇതാരുടെ വീടാ......"

ന്ന് ശിവ ഡെവിയിലേക്കായ് തിരിഞ് ചോദിച്ചതും പുഞ്ചിരിയോടെ...... "എന്നാടി കൊച്ചെ വീട് വല്ലാണ്ടങ് ഇഷ്ടായോ......." "ഒത്തിരി ഭംഗിയുണ്ട് ഇച്ചായാ......." "ഒന്നല്ലേൽ ഇച്ചായാന്ന് വിളി അല്ലേൽ ഡെവി.....ഇവളിത്......"😬 "ഇങ്ങനെ കേൾക്കാൻ പറ്റൂങ്കിൽ കേട്ടോ അല്ലേൽ ചെവി പൊത്തി ഇരുന്നോ.....അത് വിട് ഇത് പറയ്‌.....ഈ വീട് ആരുടെയാ......." "ഇത് നമ്മുടെ ഗസ്റ്റ്‌ ഹൌസ.....വർക്ക്‌ പ്രെഷർ കൂടി കലി വന്നാൽ നേരെ ഇങ്ങോട്ട് വരും........" "അടിച് പൊട്ടിക്കാനായിരിക്കും.....പൊട്ടിക്കാൻ പാകത്തിന് ഒത്തിരി ഗ്ലാസ്‌ ഉണ്ടല്ലോ ഇതിൽ......." "നിന്നോട്....😬😬..... അല്ലേൽ വേണ്ട നീ നടക്ക്........" ന്ന് പറഞ്ഞതും ശിവ തിരിഞ്ഞു സ്റ്റെയറിറങ്ങാൻ ഒരുങ്ങുന്നത് കണ്ട് കയ്യിലായ് പിടിച്ചു വെച്ച ഡെവി..... "നീയിതെങ്ങോട്ട് പോകുവാ......." "അപ്പൊ പോകുവല്ലേ വീട്ടിലോട്ട്......" "ബാക്കി കൂടെ കാണാതെ വീട്ടിലോട്ട് പോകണോ........" "ഇനിയെന്താ....എല്ലാം കണ്ടില്ലേ....."🙄

ന്ന് ചോദിച്ചവളെയും കൊണ്ട് അടുത്തുള്ള കർട്ടൻ വകഞ്ഞു മാറ്റി അവിടെയായുള്ള ഗ്ലാസ്‌ ഡോർ ഹാന്ഡിലിൽ പിടിച്ചു തുറന്ന് അകത്തു കയറി..... ലസ്വറി വിളിച്ചോതുന്ന ഇന്റീരിയർ ഡിസൈനോടു കൂടിയ ബെഡ്‌റൂമായിരുന്നവിടെ......അവിടെയായി ഗ്ലാസ്‌ വാർഡ് ബോർഡ്,കുഷ്യൻസ്, ടീവി.....അങ്ങനെ നീണ്ട് പോകുന്ന ലിസ്റ്റ്...... റൂമിന് മറുഭാഗവും ഗ്ലാസ്‌ വാൾ ആയിരുന്നു....അവയെ വൈറ്റ് കട്ടൻ കൊണ്ട് ഹാങ്ങ്‌ ചെയ്തിരിക്കുന്നു....... ശിവ റൂം വീക്ഷിക്കവേ.....ഡെവി കർറ്റൈൻ വകഞ്ഞു മാറ്റി ഗ്ലാസ്‌ ഡോർ തുറന്ന നിമിഷം ചെറു തണുപുള്ള കുളിർ തെന്നൽ അകത്തേക്കായി ഒഴുകി..... അവയിലെ കുളിരിൽ ഒരുനിമിഷം മിഴികൾ അടച് നിന്ന ശിവ പതിയെ മിഴികൾ തുറന്ന് തിരിഞ്ഞു നോക്കിയതും അവിടെത്തെ കാഴ്ച്ചയിൽ വിടർന്ന മിഴിയാലേ വേഗത്തിൽ ഡെവിയെ മറികടന്നു അങ്ങോട്ടായ് ചുവട് വച്ചു...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story