പ്രണയശ്രാവണാസുരം: ഭാഗം 91

pranayashravanasuram

എഴുത്തുകാരി: അമീന

(എബി) നേരം പുലർന്നതേ എബി മിഴികൾ തുറന്ന് ടേബിളിൽ നിന്നും സെൽ ഫോൺ കയ്യിലെടുത്തു നോക്കിയതും സമയം 5.45.... സമയം നോക്കി എബിയൊന്ന് കൊട്ട് വായിട്ട് മനസ്സിൽ....... "5.45... അങ്ങനെ ഒക്കെ ഒരു സമയം ഉണ്ടായിരുന്നോ കർത്താവെ.... നോം ഇന്ന് ആദ്യമായിട്ട് കാണുവാണല്ലോ....അല്ലേൽ നേരം ഇന്ന് നേരത്തെ വെളുത്തതാണെന്ന് തോന്നുന്നു.....പുല്ല് കുറച്ചൂടെ ഉറങ്ങാം.... അല്ലേൽ വേണ്ട എന്നതായാലും ഉണർന്നു.... ഇനി വല്ലതും കുത്തിക്കയറ്റിയിട്ട് കിടക്കാം...." ന്ന ആത്മയോടെ ബെഡിൽ നിന്നെണീക്കാൻ ശ്രമിക്കവേയാണ് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന വീണയെ കണ്ടത്.... ഹോ ഗോഡ് ഇന്നലെ എന്റെ വിവാഹമായിരുന്നല്ലോ....സില്ലി ബോയ് ഞാനതങ്ങ് മറന്നു....ഒന്നുവില്ലേലും വാട്ടർ കലങ്കില്ലാത്ത കോട്ടപ്പുറം ചന്ത പോലെയായ ന്റെ ഫസ്റ്റ് നൈറ്റ് എങ്കലും ഞാൻ ഓർക്കണമായിരുന്നു.... അല്ലേലും ബെഡ് കണ്ടാൽ ഞാൻ ശവമാണെന്ന അമ്മച്ചി പറയാറ്.....ഒക്കെ അങ്ങ് മറന്നു പോകുന്ന ബെട്ടിയിട്ടെ ബാഴത്തണ്ട് കണക്ക്......😁 ന്ന് പറഞ്ഞു വീണയെ തന്നിൽ നിന്നുമകറ്റി ബെഡിലേക്കായ് ചായ്ച് കിടത്തിയ എബി ബെഡിൽ നിന്നുമെണീറ്റ് എസി ഓഫ്‌ ചെയ്ത് മൂരി നിവർത്തി തിരിയവേ വീണയുടെ കിടപ്പ് കണ്ടവൻ വായും തുറന്ന് നിന്നു.....

കർത്താവെ ഈ കൊച്ചിതെന്ന ഉദ്ദേശിച്ച.... കിടക്കുന്ന കിടപ്പ് കണ്ടില്ലേ....ലോലമായ പിഞ്ചു മനസിനുടമയായ നിഷ്കളങ്കമായ ഈ എന്നെ വഴിതെറ്റിക്കാൻ.... ന്ന് ആത്മയോടെ ഉമിനീരിറക്കി മിഴി ചിമ്മാതെയവളെയവൻ നോക്കി നിന്ന് പോയി..... തെന്നി നീങ്ങിയ ദാവണിക്കിടയിലൂടെ തെളിഞ്ഞു കാണുന്ന വയറിലായ് എബിയുടെ മിഴികളിലുടക്കി...... അവൻ പോലുമറിയാതെ അവന്റെ കൈ വീണയുടെ അണിവയറിലേക്കായ് ചേർന്നതും ഒന്ന് കുറുകിയ വീണ എബിയുടെ കയ്യിലായി പിടിച് ഉറക്കിൽ.... "ശിവേച്ചി.....എന്തിനാ ഇത്രയും നേരത്തെ നീക്കണേ.... പാലൊക്കെ രാഘു മാമ കൊണ്ട് കൊടുത്തോളും......ഇവിടെ കിടക്ക് ചേച്ചി....." ന്ന് പറഞ്ഞു കയ്യിൽ നിന്ന് വിട്ടവൾ കൺപോളകൾ തെല്ല് പോലും തുറക്കാതെ ഉറക്കാലസ്യത്താൽ എണീറ്റിരുന്നു..... ഭയങ്കര ചൂട് ആണല്ലോ ചേച്ചി..... ന്ന് പറഞ്ഞവൾ ഇട്ടിരുന്ന ദാവണി ഷാൾ ഒന്നാകെ അഴിച്ചെടുത്ത് ബെഡിൽ തനിക്ക് കാൽ ചുവട്ടിലായി ഇട്ടതും ഇതെല്ലാം കണ്ട് എബി ശ്വാസം എടുക്കാൻ മറന്നു നിന്ന്..... ചൂടോ....😲

...ചൂട് നിനക്കല്ല കൊച്ചെ എനിക്ക....അതാരെങ്കിലും ഈ മറുതയോടൊന്ന് പറഞ്ഞു കൊടുക്ക്..... ന്ന് ആത്മാരോധനത്തോടെ എബിയുടെ മിഴികൾ അവളിൽ നിന്നുമടർത്തി പിന്തിരിയവേ....വീണയുടെ കൈ എബിയുടെ കയ്യിലായി പിടിച്..... "വാ ചേച്ചി....." ന്ന് പറഞ്ഞു തിരികെ ബെഡിലേക്ക് കിടന്നതും കാലുകൾ പിണഞ്ഞവൻ വീണയോടൊപ്പം ബെഡിലേക്കായ് വീണതും അവൾക്കിരുവശങ്ങളിലായി കൈ കുത്തി ബാലൻസ് ചെയ്ത് നിന്നു.... ഒരുവേള അവൻ അവളോട് ചേർന്നുള്ള അവസ്ഥയിൽ വിയർത്തു കുതിർന്നിരുന്നു..... എന്നാൽ വീണ വീണ്ടും ഉറക്കത്തിലേക്കാഴ്ന്നു പോകാനൊരുങ്ങവേ എബിയുടെ മിഴികൾ വീണയിലുടനീളം അനുസരണയില്ലാതെ ഒഴുകി നടന്നു..... മിഴികളിലും കവിളിണകളിലും അധരങ്ങളിൽ നിന്നും അവന്റെ മിഴികൾ ഉയർന്ന് താഴുന്ന മാറിടത്തിലായി ഉടക്കിയതും എബിയുടെ ഹൃദയം അകാരണമായി കുതിച്ചുയർന്നു..... വികാരം വിചാരത്തെ കീഴ്പ്പെടുത്തിയ അടുത്ത നിമിഷം എബിക്ക് തന്റെ ഹൃദയതാളം നിയന്ത്രിക്കാൻ കഴിയാതെ വീണയുടെ മാറിലേക്കായ് മുഖം താഴ്ത്തി മാറിലായ് കവിൾ ചേർത്ത് കിടന്നു..... ആ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞു കൊണ്ടവന്റെ മിഴികൾ ആലസ്യത്തോടെ മിഴികൾ അടഞ്ഞു.......

അവന്റെ ചുടു നിശ്വാസം കഴുത്തിലുടനീളം പതിക്കവേ ഉറക്കിൽ വീണ പിടഞ്ഞു പോയതും എബി പെട്ടന്ന് അവളിൽ നിന്നുമടർന്ന് മാറി....... അപ്പോഴും അവന്റെ ഹൃദയം ഉയർന്ന് മിടിച്ചു കൊണ്ടിരുന്നു..... അവയെ അടക്കാൻ ചെറു ചുംബനമെങ്കിലും വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ എബിയുടെ അധരം വീണയുടെ അധരത്തിലായ് അമർത്തി മുത്തി..... അതിന്റെ ആകാദത്തിൽ ഞെട്ടിയ വീണ മിഴികൾ വലിച്ചു തുറയ്ക്കവേ തൊട്ടരികിലായ് ചേർന്നു നിൽക്കുന്ന എബിയെ കണ്ട് പിടഞ്ഞെണീറ്റു..... എബി അവളിൽ നിന്നകന്ന് മാറി ബെഡിലായിരുന്നു.....എന്നാൽ വീണ തന്നെ ഉറ്റുനോക്കുന്ന എബിയുടെ മിഴികളിൽ അലയടിക്കുന്ന പ്രണയഭാവത്തിൽ ഉള്ളാകെ വിറയൽ കടന്ന് പോയി.....അവന്റെ നോട്ടം താങ്ങാൻ കഴിയാതെ വിറയലോടെയവൾ.... "എ....എബിച്ചായാ......" ന്ന് വിളിച്ചതും അവളിലേക്കായ് ഒന്നൂടെ ചേർന്നു കൊണ്ട് പതിഞ്ഞ സ്വരത്തിൽ..... "ആ ഞാൻ തന്നെയാ കൊച്ചെ..... ശത്രുക്കളോട് പോലും ഈ ചതി ചെയ്യരുതായിരുന്നു...." ന്ന് പറഞ്ഞതും കാര്യം മനസിലാവാതെ വീണ എബിയെ നിഷ്കളങ്കമായി നോക്കിയതും....

പിടച്ചിലോടെ എബി വീണയെ ഒന്നാകെ നോക്കി കൊണ്ട്....... "ഇങ്ങനെ ഇരുന്ന് മനുഷ്യന്റെ കണ്ട്രോൾ കളയാതെ എന്നതെലും പോയി ഉടുക്ക് കൊച്ചെ......" ന്ന് പറഞ് ചാടി തുള്ളി വാഷ്റൂമിലേക്കായ് കയറി പോയതും..... പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ കാര്യമറിയാതെ നോക്കി നിന്ന വീണ അറിയാതെ സ്വയമൊന്ന് നോക്കിയതും പകച്ചു പോയി.... ദേവി..... 😲 ന്ന് വിളിച് പെട്ടന്ന് തന്നെ കാൽക്കലായി ചുരുണ്ടു കിടക്കുന്ന ദാവണി ശാളെടുത് ദേഹത്തായി ചുറ്റി വായും പൊത്തി ഇരുന്ന് കൊണ്ട്.... അയ്യേ...... ന്ന് പറഞ്ഞു നില്ക്കവേയാണ് എബി ഫ്രഷായി ഇറങ്ങിയത്....എന്നാൽ അവന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ വീണ പെട്ടന്ന് തന്നെ ഡ്രെസ്സും എടുത്ത് അവനെയും മറികടന്ന് വാഷിംറൂമിലേക്കായി ഓടി കയറി..... കുറച്ച് സമയത്തിന് ശേഷം ഫ്രഷായി ഇറങ്ങിയ വീണ ബെഡിലായി കിടന്നുറങ്ങുന്ന എബിയെ കണ്ട് വാ തുറന്ന് നിന്ന്.... അപ്പൊ ഇച്ചായൻ ഉറങ്ങാനാണോ കുളിച് വന്നേ..... ന്ന ആത്മയോടെ മുടി കുളിപ്പിന്നലിട്ട് മിറർ ടേബിളിൽ വെച്ച സിന്ദൂരം തൊട്ട് എബിയുടെ അരികിലായി വന്ന് ഉറങ്ങുന്ന എബിയെ കണ്ണിമ വെക്കാതെ നോക്കിയിരുന്നു.....

നിഷ്കളങ്കമായി ഉറങ്ങുന്ന എബിയിലായി മിഴികൾ ഓടിനടക്കവേ അറിയാതെ അവളുടെ മുഖത്തായി നാണത്താൽ ചുവപ്പ് രാശി തെളിഞ്ഞു.....അവളിലും അവനോടുള്ള പ്രണയം വിരിയവേ അവനിലേക്കായി ചെറു ചുംബനമേകാനായി വീണ പതിയെ അവന്റെ വിരി നെറ്റിയിലായി ചെറുതായി മുത്തി പെട്ടന്ന് തന്നെ റൂമിൽ നിന്നിറങ്ങിയോടി...... എന്നാൽ ഉറക്കം നടിച്ചു കിടന്ന എബി മിഴികൾ തുറന്ന് വീണയുടെ അധരം പതിഞ്ഞിടത്തായി വിരലുകൾ ചേർത്ത്...... ഗൊച്ചു ഗള്ളി അപ്പൊ ഉറങ്ങി കിടക്കുമ്പോൾ ഇതാണ് ഉദ്ദേശം....അപ്പോൾ ഇനി ഉമ്മ കിട്ടണേൽ ഉറങ്ങണമെന്ന് സാരം.... എന്നതായാലും ഈ ഉമ്മയിൽ പിടിച്ചു കയറി ലോട്സ് ഓഫ് ഉമ്മാസ് ഞാൻ മേടിച്ച് കൂട്ടും....ഞാനൊരു വലിയ ഉമ്മച്ചൻ ആയിമാറും.....😁 ന്ന ആത്മയോടെ ബെഡിലേക്ക് വീണ അടുത്ത നിമിഷം എബി ചാടിയെണീറ്റു.... കർത്താവെ ഉമ്മച്ചൻ ബ്രോ.... കർത്താവേ ശിവ കൊച്.....ന്റെ നാറി ബ്രൊ അതിനെ ബാക്കി വെച്ചോ എന്തോ....നോ ആ കാപാലികന്റെ കയ്യീന്ന് ന്റെ പെങ്ങളെ രക്ഷിച്ചേ പറ്റൂ...... ന്ന് പറഞ്ഞു റോകറ്റ് വിട്ട കണക്ക് എബി ഓടി ഡെവിയുടെ റൂമിന് മുൻപിലായി വന്ന് നിന്ന്....

"ഡെവി... കതക് തുറക്കടാ....ഡാ നാറി ബ്രൊ നേരം വെളുത്തട ഭ്രൂട്ടസേ....അതിനെ നീ വെറുതെ വിടുന്നുണ്ടോടാ....." ന്ന് കതകിൽ തട്ടി വിളിക്കവേ എബിയുടെ ഷോൾഡറിലായി കൈത്തലം പതിഞ്ഞതും തിരിഞ്ഞു നോക്കിയ എബി അവിടെ പന പോലെ നിൽക്കുന്ന ഡെവിയെ കണ്ട് അവനെയും അടഞ്ഞ കതകിലോട്ടും മാറി മാറി നോക്കി കൊണ്ട്..... കർത്താവേ ബ്രോയെ പെങ്ങൾ പുറത്താണോ കിടത്തിയെ....അതിന് വഴിയില്ല....പിന്നെ....🙄 ന്ന ആത്മയോടെ ഡെവിയെ അടിമുടി നോക്കിയതും.... "എന്നാടാ രാവിലെ തന്നെ വന്ന് കഥകളി കാണിക്കുന്നോ....അല്ലേൽ ഈ നേരമായാലും റൂമിന് വെളിയിലോട്ട് കാണാറില്ലല്ലോ.....മുന്നീന് മാറട ഒന്ന് കിടക്കട്ടെ......" ന്ന് പറഞ്ഞു എബിയെ മുന്നീന്ന് മാറ്റി കതക് തുറന്ന് അകത്തോട്ടു കയറിയ ഡെവിക്ക് പുറകെ എബി ഓടി വന്ന് അവന് മുന്നിലായി തടസം തീർത് കൊണ്ട്.... "സ്റ്റോപ്പ്‌.... സത്യം പറഞ്ഞോ... ഇന്നലെ രാത്രി എവിടെ ആയിരുന്നു....." "അതിനെന്നാതിനാ നീയിങ്ങനെ ഒരു മാതിരി യെക്സ്പ്രേഷനിടുന്നത്.... ഞാൻ ഗ്ലാസ്‌ ഹൌസിലായിരുന്നു......"

"കർത്താവെ അവിടെയോ.... അപ്പൊ നീ ഗോളടിച്ചു ല്ലേ....☹️... അതൊക്കെ പോട്ടെ എവിടെ എന്റെ ശിവ മോളു...ബാക്കി വെച്ചോടാ കഷ്മല അതിനെ......"🙄😬😬 "🤨🤨...." ഡെവിയുടെ രൂക്ഷമായ നോട്ടത്തിൽ പതറിയ എബി..... "അ... അത് പിന്നെ... നിനക്കും എന്നേം കൂടെ വിളിക്കാർന്നു.... യു നോ ഞാനും വീണുവും കപ്പിൾസായിരുന്നു....."😌😌 "അത് കൊണ്ടാ വിളിക്കാതിരുന്നത്......" "എന്നാ....." 🙄🙄.... "അവിടെ ഞാനും എന്റെ പെണ്ണും മാത്രം മതി....നിനക്കും നിന്റെ പെണ്ണിനും നീ വേറെ ഇടം കണ്ട് പിടിക്ക്...ലൈക് റിസോർട്ടോ മറ്റൊ...." ന്ന് പറഞ്ഞു ഇട്ടിരുന്ന ഷർട് അഴിച്ചു മാറ്റിയതും.... എബി ശോകമൂകത്തിൽ.... "കണ്ട് പിടിച്ചിട്ടെന്നാത്തിനാ.... ഉണക്കമീനിന് കാവലിരിക്കാൻ പൂച്ചക്ക് റിസോർട്ടിൽ പോകേണ്ട കാര്യവില്ലല്ലൊ... അതിന് ന്റെ റൂം തന്നെ ധാരാളം.....ഡെവി നിനക്കറിയോടാ ഞാനിപ്പോഴും കന്യകനാടാ കന്യകൻ....." "ഡാ നാറി അനിയനാണെന്ന് നോക്കില്ല എഴീച് പോടാ....ഇവിടെ നിന്നിട്ടെന്ന കാര്യം..... എന്നെതേലും നടക്കണേൽ നിന്റെ പെണ്ണിനടുത് പോയി പറയ്‌....ആദ്യം നിയതിന്റെ പേടി മാറ്റാൻ നോക്ക്....."

"അത് മാറുമെന്ന് തോന്നുന്നില്ലുണ്ണ്യേ...... മിക്കവാറും ഞാൻ മിനി ബാലൻ കെ നായരാകേണ്ടി വരും.....ഈ സങ്കടത്തിൽ ഞാൻ വല്ലതും കുത്തികേറ്റട്ടെ......" ന്ന് പറഞ്ഞു നെടുവീർപ്പിട്ട് എബി നേരെ താഴോട്ട് വിട്ടു...... അവന്റെ വരവ് കണ്ട് റോസ്‌ലിമ്മ കയ്യിലുള്ള പ്ലേറ്റ് സോഫയിലിരിക്കുന്ന വല്യമച്ചിക്ക് കൊടുത്ത് എബിക്ക് നേരെ തിരിഞ്...... "അല്ല ന്റെ മോന് നേരം പുലർന്നോ...... അല്ലേൽ മൂട്ടിൽ വെയിൽ തെളിഞ്ഞാലും നീ ബെഡീന്ന് എണീക്കാറില്ലല്ലോ......" "അമ്മച്ചി....ഡോഡൂ ഡോഡൂ....ഞാനിനി മുതൽ നന്നാവാൻ തീരുമാനിച്ചു.... നോക്കിക്കോ ഞാൻ എക്സ്ട്രാ ഡീസന്റ് ആയിരിക്കും.....ഇങ്ങനെ വായും തുറന്നിരിക്കാതെ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യേന്റെ വല്യമ്മച്ചി......." ന്ന് പറഞ്ഞു വല്യമ്മച്ചിടെ കയ്യിലുള്ള പത്രത്തിലെ കൊഴുക്കട്ട എടുത്ത് വായിലിട്ടതും..... "Wow.... എന്നാ രുചിയ....ഇതെന്താ വല്യമ്മച്ചിക്ക് മാത്രം സ്പെഷ്യൽ......" "എനിക്ക് ആവിയിൽ വേവിച്ചതെ കഴിക്കാൻ പറ്റുള്ളൂ.....എന്നും പുട്ട് തിന്ന് മടുത്തടാ... അതാ മക്കള് കൊഴുക്കട്ടയുണ്ടാക്കിയേ......" "വൊ വല്യമ്ച്ചിടെ മരുമക്കൾക്ക് ഇതൊക്കെ അറിയാവോ.... എന്നിട്ട് ഇത്രയും കാലമായിട്ട് എനിക്ക് കിട്ടിയില്ലല്ലോ....."

"ഡാ പൊട്ട... ഇതെ നിന്റെ കെട്ടിയോളും ഡെവി മോന്റെ കെട്ടിയോളും കൂടെ ഉണ്ടാക്കിയതാ......" ന്ന് പറഞ്ഞു അവസാനത്തെ ഒന്ന് വല്യമ്മച്ചി വായിലിട്ടതും നോക്കുമ്പോൾ ചുണ്ട് ചുളുക്കി നിൽക്കുന്ന എബിയെ കണ്ട്.... "ഹോ....നീ വെള്ളമിറക്കിയോടാ ചെക്കാ......" "വല്യമ്മചിക്ക് അറിയാവുന്നതല്ലേ എനിക്ക് വിശപ്പോമാനിയാക്കുണ്ടെന്ന്....എന്നിട്ടും....." "തുടങ്ങി അവന്റെ നാടകം.....പെണ്ണ് കെട്ടിയാലും മാറില്ലെന്ന് തിയ്ക്കുവാണോടാ നി..... ചെല്ല് കിച്ചണിലുണ്ടാകും എണീച് പോയി കഴിച്ചോ......" "അല്ലേലും എനിക്കറിയാം വല്യമ്മച്ചിക്ക് എന്നെ മാരകമായ വിശപ്പോമാനിയയെന്ന രോഗത്തിൽ ആടിമയാക്കുവേലെന്ന്....."😁😁 ന്ന് പറഞ്ഞു ഇളിച്ചോണ്ട് നേരെ കിച്ചണിലേക്ക് വിട്ടു....... ********************* (നൈന) "ന്റെ കർത്താവെ ഇന്നും ലേറ്റായോ... ബർത്ഡേയ് ആയിട്ട് പള്ളീ പോയി വന്നപ്പോ ആ ഉണക്ക സ്‌കൂട്ടി പണി തന്നില്ലായിരുന്നേൽ നേരത്തെ കാലത്തെ എത്തേണ്ട ഞാന......" ന്ന് ആത്മഗതിച്ചു കൊണ്ട് നൈന ഓട്ടോ ഇറങ്ങി കോളേജ് ഗേറ്റ് കടന്ന് ക്ലാസ്സ്‌ റൂം ലക്ഷ്യമിട്ട് ഓടി......ഓടിക്കിതച്ചു ക്‌ളാസിന് വാതിൽക്കലായി വന്ന് നിന്ന നൈന.....

"സാർ......." ന്ന് നീട്ടിവിളിച്ചതും ക്ലാസ്സെടുത്തു കൊണ്ടിരുന്ന ജോൺ ബുക്കിൽ നിന്നും മിഴികൾ വാതിൽക്കലേക്കായ് പതിഞ്ഞതും ക്ലോസപ്പിന്റെ ഇളിയും ഫിറ്റ്‌ ചെയ്ത് നിൽക്കുന്നു നൈന..... അവളെയും വാചിലോട്ടും മാറി മാറി നോക്കിയതും..... "സോറി സാർ കുറച്ച് ലേറ്റ് ആയപ്പോയി....."😁 "മ്മ്... ഇനിയും ലേറ്റാകാനാണ് ഉദ്ദേശമെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല വീട്ടീ തന്നെ നിന്നേര്......" "അയിന് വീട്ടാര് സമ്മതിക്കണ്ടേ......." ന്ന് അത്മിച്ചതാണേലും വ്യക്തമായി കേട്ട ജോൺ.... "എന്നതാ......" "നതിങ് സാർ....."😁... "കേറിയിരിക്ക്......." ന്ന് പറഞ്ഞതും.....ആൾക്കരികിലൂടെ പോകവേ മെല്ലെ..... "ആ ഹൃദയത്തിൽ കേറിയിരുന്നോട്ടെ....."😌😌 "😡😡....." "നമ്മളില്ലേ.....എന്നാലും ഞാൻ നിങ്ങളേം കൊണ്ടെ പോകാത്തൊള്ളൂ....." ന്ന് പതിയെ പറഞ് ഇളിച്ചോണ്ട് സീറ്റിലോട്ട് പോയിരുന്നു....പിന്നീട് തകൃതിയായി ക്ലാസ്സ്‌ എടുപ്പ് മുന്നോട്ട് പോയെങ്കിലും നൈന ജോൺ സാറിനെ സ്കാനി കൊണ്ടിരുന്നു.... പലപ്പോഴും അവളുടെ നോട്ടത്തിൽ പതറി പോയെങ്കിലും ഒരുവിധത്തിൽ ക്ലാസ്സ്‌ അവസാനിപ്പിച്ചവൻ സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു....

ലഞ്ച് ബ്രെക്കിന് ബര്ത്ഡേ ട്രീറ്റായി നൈന ക്ലാസ്സിലുള്ളവർക്കെല്ലാം ക്യാന്റീനിൽ നിന്ന് ഫുഡ്‌ ഓഫർ ചെയ്തവൾ ജോണിന് മാത്രം സ്പെഷ്യൽ ആയിട്ട് കയ്യിലായി കരുതിയ പൊതിയുമായി സ്റ്റാഫ്‌ റൂമിലേക്ക് പോയതും അവിടെ ആരെയും കാണാതെ നിൽക്കവേയാണ് സ്റ്റാഫ് റൂമിൽ നിന്ന് പുറത്തോട്ടിറങ്ങി വന്ന പ്യൂൺ ചേട്ടനോട്..... "ചേട്ടാ... ജോൺ സാർ....." "സാർ ലൈബ്രറിയിലുണ്ടാകും... കൊച്ചാണോ നൈന....." "അതെ ചേട്ടാ......" "കൊച്ചിനോട് ജോൺ സാർ ഈ ബുക്ക് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞു......" ന്ന് പറഞ് അവൾക്കായി ബുക്ക്‌ നൽകി മുന്നോട്ട് പോയതും...... രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും മിൽക്ക് ഷേക്ക്‌ ന്ന കണക് നൈന വേഗത്തിൽ സ്റ്റെയർ ഓടിക്കയറി ലൈബ്രറിയിലേക്ക് പ്രവേശിച്ചു....... അവിടെയെങ്ങും നിശബ്ദത നിറഞ്ഞിരുന്നു.....നൈന പതിയെ അകത്തേക്ക് കയറി അടുത്തുള്ള ബെഞ്ചിൽ ബുക്ക്‌ വെച് ആൾക്കായി തിരയവേ ഷെൽഫിനടുത്തായി ശബ്ദം കേട്ട ഭാഗത്തേക്കായ് കടന്ന് ചെന്നതും അകത്തെ കാഴചയിൽ നൈന തറഞ്ഞു നിന്ന് പോയി......

ജോണിനോട് ചേർന്നു നിൽക്കുന്നൊരുവൾ.....ഉയർന്ന് മിടിക്കുന്ന ഹൃദത്തോടെ അവളുടെ പാതങ്ങൾ അവർക്കരികിലേക്കായടുത്ത്..... "ഇ.... ഇച്ഛയായ......." ന്ന ഇടർച്ചയോടെയുള്ള നൈനയുടെ വിളിയിൽ ജോൺ ഞെട്ടിത്തിരിഞ്ഞു.... മിഴികൾ നിറച്ച് നിൽക്കുന്ന നൈനയെ കണ്ട് ജോണിന്റെ ഉള്ളിൽ വേദന തോന്നി..... "ഗീത മിസ്സ്‌....." ന്ന് കൂടെ നിൽക്കുന്ന പെണ്ണിനെ കാണിച്ച് ചോദിച്ചതും.... "ഗീത...ഞാൻ സ്നേഹിക്കുന്നവൾ...എന്റെ പാതിയാക്കാൻ ആഗ്രഹിക്കുന്നത് ഇവളെയാണ്....." ന്ന് ഗൗരവത്തോടെ പറഞ്ഞവനെ നൈന ഞെട്ടലോടെ നോക്കി നിന്നു.... "വെറുതെ... വെറുതെ പറയുവല്ലേ.... അല്ലെ.... ന്നെ അല്ലെ സ്നേഹിക്കുന്നെ.... ന്നെ അല്ലെ ഇഷ്ട്ടം.....സത്യവാണോ.... ഗീത മിസ്സിനോട്....അ... അത് കൊണ്ടാണോ എന്നെ... ഇഷ്ടവില്ലാത്തത്....വെറുതെയാ അല്ലെ.....നിക്കറിയാം ന്നെ ഇഷ്മാണെന്ന്...അല്ലെ .." ന്ന് ചോദിച്ചവൾ അവനിലേക്കായ് ചേർന്നു പുണർന്നതും അവളെ പുറകിലേക്കായ് തള്ളി മാറ്റി.....അവന്റെ തള്ളലിൽ പിറകിലേക്ക് വെച് പോയ നൈനയുടെ കയ്യിൽ നിന്നും പൊതിഞ്ഞു പിടിച്ച തേൻ മിട്ടായി പൊതി അടർന്നു വീണതും അവയിലെ മിട്ടായി മുഴുവൻ അവിടെയാകെ ചിതറി വീണു......

അടുത്ത നിമിഷം അടുത്ത് നിൽക്കുന്ന ഗീത മിസ്സിനെ കയ്യാൽ ചേർത്ത് പിടിച്ച് കൊണ്ട് ജോൺ...... "പ്രാന്ത് പറയാതെ നൈന......ഞാൻ എപ്പഴാ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്.....നീയെനിക്ക് എന്റെ സ്റ്റുഡന്റസ് മാത്രമാണ്....മനസിലാക്ക് നീ.... എനിക്ക് നിന്നെ വേണ്ട.....ഞാൻ നിന്നെ സ്നേഹിക്കുന്നില്ല....." ന്ന് ശബ്ദമുയർത്തിയതും.... അവന്റെ വാക്കുകൾ കൂരമ്പ് പോലെ അവളുടെ ഉള്ളിലായി തുളഞ് കയറി.....അവന്റെ വാക്കുകളിലെ വേദനയാൽ അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി..... ജോണിന് ഒരുനിമിഷം ഹൃദയം പിടഞ്ഞു പോയെങ്കിലും അവളിൽ നിന്നും മുഖം തിരിച് ഗൗരവത്താൽ തനിക്കരികിലെ പെണ്ണിനെ ചേർത്ത് പിടിച്ചു.....ആ നിൽപ്പ് കണ്ട് നൈനയുടെ ഉള്ളം അലറി കരഞ്ഞു..... "സാർ..... നിക്ക് അത്രയും ഇഷ്ടം....." ന്നു മുഴുവൻ ആക്കും മുൻപ് വാക്കുകൾ മുറിഞ്ഞു പോയതും ജോൺ...... "നിനക്ക് നല്ലൊരു ജീവിതമുണ്ട്.....അതുകൊണ്ട് ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമായി നീ വരരുത് നൈന....." "ഞാൻ.... പ്രശ്നമായിരുന്നോ....എ.... എനിക്കൊന്നും....ഒന്നും അ....റിയില്ലായിരുന്നു.... ഒന്നും....അ...അതാ... ഞാൻ അറിയാതെ.... ഇഷ്ടം ആയിരുന്നു ജീ... ജീവനെക്കാളേറെ...ആ ഇഷ്ട്ടം ന്നോട് ഇല്ല ല്ലേ..... ഞാനൊരു പൊട്ടി ഇതൊന്നും അറിയാതെ...."

ന്ന് വാക്കുകൾ പറയാൻ പ്രായസപ്പെട്ടവൾ ചെറു പുഞ്ചിരി നൽകാൻ അവളുടെ ഉള്ളിലലയടിക്കുന്ന നോവ് തടഞ്ഞു വെച്ചെങ്കിലും വീണ്ടും വ്യതാ ശ്രമിച്ചവൾ പരാജയപ്പെട്ടു.... ഹൃദയം മുഴുവൻ രക്തം പുരണ്ട കണക്ക് വേദന പടർന്നു കയറിയവൾ നെഞ്ചിലായി കൈ ചേർത്ത് വെച് തനിക്ക് മുന്നിലായി ചേർന്നു നിൽക്കുന്നവരെ കാണാൻ പോലുമുള്ള കഴിവ് നഷ്ടമായവൾ തന്റെ മിഴികൾ ചുറ്റുപാടുപായി അലയാൻ അനുവദിച്ചു..... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയവൾ ഉയർന്ന് വന്ന ഗദ്ഗദം അടക്കി....... "ഞാൻ....ഇ....ഇങ്ങോട്ട് വന്നത....ഒക്കെ വീണു പോയി....നോക്കിയേ മിട്ടായി മുഴുവൻ നിലത്ത് വീണു.....ചീ..ചീത്തയായല്ലേ... മിട്ടായി മുഴുവൻ അ....അഴുക്കായി...." ന്ന് വിറയ്ക്കുന്ന അധരാത്താൽ മൊഴിഞ്ഞവൾ നിലത്തായി മുട്ടിലിരുന്ന് ഓരോന്നായി പെറുക്കിയെടുത്തു..... അപ്പോഴും അനുസരണയില്ലാതെ മിഴികൾ കവിളിലൂടെ ചാലുകൾ തീർത്തു....അവയെ പുറം കയ്യാൽ തുടച് മിഴിനീരാൽ മൂടപ്പെട്ട മിഴികളാൽ വീണ്ടും തിരഞ്ഞു പിടിച്ചു പെറുക്കവേ അവളുടെ ആ ഭാവം ജോണിൽ ഭയം നിറചു..... പെട്ടന്ന് തന്നെ അവനും അവൾക്കൊപ്പം പെറുക്കിയെടുക്കാൻ തുനിയവേ കയ്യാൽ തടഞ്ഞു കൊണ്ടവൾ........ "വേ... വേണ്ട....ഞാൻ എ... എടുത്തോളാം...."

ന്ന് പറഞ് എല്ലാം പൊതിഞ്ഞടുതവൾ എണീറ്റ് നിന്ന് വിളറിയ ചിരിയോടെ.... "മിട്ടായി....എ... എന്റെ ബര്ത്ഡേയായിരുന്നു....അതാ ഞാൻ കൊ... കൊണ്ട് വന്നേ.....സാറിന് മാത്രവായിട്ട്....." ന്ന് പറഞ്ഞതും അവന്റെ ഉള്ളം പിടഞ്ഞു പോയി..... "നി... നിങ്ങൾ സ... സംസാരിച്ചോള്ളൂ....ഞാൻ പോ.... പോകുവാ......ഇത് കളയാല്ലേ...ആകെ അഴുക്കായി...അഴുക്കായി ചീത്തയായി.. വേണ്ട... ഇതിന് വേണ്ട...." ന്നു മണ്ണ് പറ്റിയ തേൻ മിട്ടായി പൊതിയിലേക്കായ് ഉറ്റു നോക്കി പറഞ്ഞവളുടെ മിഴിനീർ തുള്ളി ആ മിട്ടായിയിലേക്കായ് അടർന്നു വീണു..... അവളുടെ മിഴിനീർ അവനുള്ളിൽ വേദന പടർത്തിയതും..... "അ.. അത് തന്നേക്ക്... ബ.. ബർത്ഡേയ് അല്ലെ....." ന്നു പറഞ്ഞു അവളിലേക്കായ് നോക്കിയവന് നേരെ മിഴികൾ തെല്ലുപോലുമുയർത്താതെയവൾ....ആ പൊതിയിലെ തേൻ മിട്ടായിലായി വിരലിനാൽ തഴുകി കൊണ്ട്...... "ഇതൊ.....വേണ്ട...ഇതിലെ....എന്റെ സ്നേഹവൊണ്ട്.....അത് സാറിന് തന്നാൽ ശരിയാവില്ല......" ന്ന് പറഞ്ഞു അവനെ ഒന്ന് നോക്കി ചുമന്നു കലങ്ങിയ കണ്ണോടെ വേണ്ടെന്നുള്ള രീതിയിൽ തല വെട്ടിച്ചു കൊണ്ട് പൊതി നെഞ്ചോടടക്കി പിറകിലേക്ക് ചുവടുവെച്ചവൾ പെട്ടന്ന് പിന്തിരിഞ്ഞു വേഗത്തിൽ നടന്നവൾ ലൈബ്രററിക്ക് പുറത്ത് വന്നതും അകാരണമായ ഭയം അവനിൽ നിറഞ്ഞതും ഒട്ടും ചിന്തിക്കാതെയവൻ നൈനക്ക് പുറകെ ഓടി.....അവന് പുറകെ വന്നവൾ ജോണിന്റെ കൈ പിടിച്ചു വെച്......

"ജോൺ എന്താടാ നിനക്ക്....ഇത്രയും പറഞ് നി അവൾക്ക് പുറകെ ഓടുവാണോ......." "ഡി... അവള്.... എനിക്കെന്തോ ഭയം........" "ഭയം.....വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ നിന്നോട്.....അവളെ നിന്നിൽ നിന്നുമകറ്റാൻ നീ തന്നെയാ എന്റെ സഹായം ചോദിച്ചത്.... ഇപ്പൊ പേടിയാണ് പോലും......" !ഞാൻ... അവൾക് ചേരില്ലടോ... അതുകൊണ്ടാ... എന്നെ പോലെ ഒരനാഥ......" "ഒന്ന് ഞാൻ പറയാം....ഇപ്പൊ ഇവിടെ നിന്ന് പോയവളുടെ കണ്ണിലെ വേദന മാത്രം മതി അവള് നിന്നെ പ്രാണനെ പോലെ സ്നേഹിച്ചിരുനെന്ന് മനസിലാക്കാൻ....ആ സ്നേഹം ആണ് നീ....." ന്ന് പറഞ്ഞു നിർത്തിയതും കുട്ടികൾ ചിതറിയോടുന്നത് കണ്ട്..... അതിലൊരുത്തനെ പിടിച്ചു വെച്..... "എന്നാടാ പ്രശ്നം എല്ലാവരും എങ്ങോട്ട് ഓടുവാ....." "അത് മിസ്സേ....ഞങ്ങടെ ക്ലാസ്സിലെ നൈന ഇല്ലെ....അവൾക്കിപ്പൊ റോഡിൽ വെച് ആക്‌സിഡന്റായി....."

ന്ന് പറഞ് കൊണ്ട് ആ ചെക്കൻ ഓടിയതും.... ശ്വാസം വിലങ്ങിയ ജോൺ തറഞ്ഞു നിന്നതും അടുത്ത നിമിഷം അവൻ മുന്നോട്ടോടി ഗേറ്റ് കടക്കവേ ചോരയിൽ കുളിച്ചു കിടക്കുന്ന നൈനയെ സ്ട്രചരിൽ കിടത്തി ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ട് അങ്ങോട്ടായി കുതിച്ചവൻ അവൾക്കടുക്കലേക്കായ് അടുക്കും മുൻപേ സ്ട്രാക്ചറിൽ നിന്നുകൊണ്ട് നൈനയുടെ കൈ പുറത്തേക്ക് കുഴഞ്ഞു വീണതും ആ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയ ജോണിന് മുന്നിൽ ആംബുലൻസിന് കതകടഞ് മുന്നോട്ട് പോയിരുന്നു....... ആൾക്കൂട്ടത്തിടയിൽ നിസ്സഹായതയോടെ ആംബുലൻസ് തന്നിൽ നിന്നുമകന്നകലുന്നത് നോക്കി നിന്നവന്റെ മിഴികളിൽ റോഡിലായി പടർന്ന രക്തത്തിലായ് ചിതറി തെറിച്ചു കുതിർന്നു കിടക്കുന്ന തേൻ മിട്ടായി വേദന പടർത്തി...... പതിയെ കുനിഞ്ഞവൻ രക്തം പുരണ്ട തേൻ മിട്ടായി തന്റെ കയ്യിലായി ഒതുക്കവേ വേദനയിൽ കുതിർന്നവന്റെ മിഴിനീർ ആ മിട്ടായിലായി പടർന്ന രക്തത്തിലേക്കായി അടർന്നു വീണലിഞ്ഞു ചേർന്നു........................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story