പ്രണയശ്രാവണാസുരം: ഭാഗം 92

pranayashravanasuram

എഴുത്തുകാരി: അമീന

ICU വിന് മുന്നിലായി അക്ഷമയോടെ നിൽക്കുകയാണ് കളത്തിൽ പറമ്പ് ഫാമിലിയും കുരിശിങ്കൽ ഫാമിലിയും..... അലീന തളർന്ന് ആൽഫറെഡിന്റെ തോളിലേക്കായ് തലച്ചേർത്ത്‌ വെച് ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഏറെയായി..... എല്ലാവരിൽ നിന്നുമകന്ന് മാറി ജോൺ ഉള്ളിൽ അലയടിക്കുന്ന ഭയത്തോടെയും ഉയർന്ന് മിടിക്കുന്ന ഹൃദയത്തോടെയും ചുമര് ചാരി നിന്നതും...... ഡെവിയുടെ കൈത്തലം അവന്റെ തോളിൽ സ്പർശിക്കവേ നിസ്സഹായത താളം കെട്ടിയ മിഴികളാലെയൊന്ന് നോക്കിയവൻ ചുമരോട് ചേർന്നു മിഴികൾ അടച്ചു..... ഹോസ്പിറ്റൽ ലീവ് കഴിഞ്ഞ ഇവ പുലർച്ചെ തിരികെ ജോയിൻ ചെയ്യാൻ വന്ന വഴിയേ സംഭവം അറിഞ്ഞു നടുക്കത്തോടെ icu വിന് മുന്നിലേക്കായ് ഓടി പിടഞ്ഞു വന്നവൾ അവിടെ നിൽക്കുന്ന ശിവയ്‌ക്കരികിലായി നിന്ന് കൊണ്ട് പതിയെ.... "ശിവ.... എ.... എന്നതാ പറ്റിയെ......" "ആക്‌സിഡന്റ്...icu വിലേക്ക് കൊണ്ട് പോയേക്കുവാ....ഫ്രഡിച്ചൻ അകത്തുണ്ട്....." ന്ന് പറഞ്ഞതും ഉള്ളിൽ ഉയർന്ന നോവിനാൾ ഇവയുടെ കൈ ശിവയുടെ കയ്യിലായി മുറുകി.....

ഒരുവേള സർവം നഷ്ടമായ കണക്ക് നിൽക്കുന്ന തന്റെ ജോച്ഛനെ കാണെ അവളുടെ മിഴികൾ അല്പം നേരം അവനിൽ ഉടക്കി നിന്നു..... അപ്പോഴേക്കും icu വിന് കതക് തുറന്ന് ഫ്രഡി പുറത്തിറങ്ങിയതും എല്ലാവരും അക്ഷമയോടെ അവന്റെ വാക്കുകൾക്കായ് കാതോർത്തു...... "മോനെ കുഞ്ഞിന്......." ന്ന് ചോദിച് നിറകണ്ണുകളോടെ നിന്ന ലീനയെ ഫ്രഡി ചേർത്ത് പിടിച്ചു കൊണ്ട്..... "ശീ ഈസ്‌ ആൽറൈറ് മ....പേടിക്കാൻ മാത്രമൊന്നുമില്ല.... ലഞ്ച് ടൈം ആയത് കൊണ്ട് ഓവർ ബ്ലഡ്‌ ഫ്ലോ ആയിരുന്നെന്നു മാത്രം.....പിന്നെ വലതു കയ്യിനും ഇടത് കാലിനും ഫ്രക്ചർ ഉണ്ട്......തലയ്ക്കു ഇന്റെർണൽ ആയിട്ട് പരിക്കില്ല....വീഴ്ചയുടെ ആകാദത്തിൽ ചെറുതായി നെറ്റിയിൽ മുറിവ് വീണന്ന് മാത്രം.....ഇടിച്ച വാഹനം അധികം സ്പീഡ് ആവില്ല... ആയിരുന്നേൽ ഇങ്ങനെ ആവില്ലായിരുന്നല്ലോ..... ഇപ്പൊ ഓക്കേ ആണ്.... മരുന്നിന്റെ എഫക്ടിൽ മയക്കത്തിലാണ് ഒബ്സെർവഷൻ ടൈം കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റും......." ന്ന് പറഞ്ഞപ്പൊഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.......

വീണയും എബിയും വല്യമ്മച്ചിമാരുടെ കൂടെ കുരിശിങ്കൽ വീട്ടിൽ നിന്ന് ബാക്കിയുള്ളവരെല്ലാം സംഭവം അറിഞ്ഞ പാടെ ഹോസ്പിറ്റലിൽ എത്തിയിരുന്നു...... ഫ്രഡി വിവരം പറഞ്ഞ പ്രകാരം നൈന ഓക്കേ ആണെന്ന വിവരം വീട്ടിലേക്ക് വിളിച്ചു പറഞ്ഞു....അഭിയോടും അല്ലുവിനോടും ഓടിപിടഞ്ഞു വരണ്ടെന്ന് അപ്പോൾ തന്നെ ഡെവി വിളിച്ചു പറഞ്ഞു..... എല്ലാം ആശ്വാസമായ സ്ഥിതിയിൽ ആവശ്യ സാധങ്ങളെടുക്കാനായി നൈനയെ റൂമിലേക്ക് മാറ്റും മുന്നേ ഡെവിയോടൊപ്പം ശിവയും ലീനയും വീട്ടിലേക്ക് പോയി....... അവരുടെ തന്നെ ഹോസ്പിറ്റൽ ആയത് കൊണ്ട് അവിടെയുള്ള ആവശ്യങ്ങൾക്കായി ആൽഫ്രഡ്‌ തന്നെ ധാരാളമായിരുന്നു.....icu വിന് മുന്നിൽ നിന്ന ഇവയെ ഫർമസിയിൽ ഡ്യൂട്ടിക്ക് കയറാൻ പറഞ് ഫ്രഡി തിരികെ റൌണ്ട്സിനായി പോകവേ icu വിന് മുന്നിലായി ആൽഫ്രഡും ജോണും മാത്രമായി...... ചെയറിൽ ചുമരും. ചാരി മിഴികൾ അടച്ചിരിക്കുന്ന ആൽഫ്രഡ് ആൾക്ക് ഏതിവശത്തായി ചുമരോട് ചേർന്ന് നിന്നിടത്ത് നിന്നൊന്ന് ചലിക്കാൻ കഴിയാതെ സർവം തകർന്നവനെ പോലെ ജോൺ.......

നൈന ഒക്കെയാണെന്ന് ഫ്രഡിയുടെ വാക്കുകളിൽ നിന്ന് മനസ്സിലായെങ്കിലും താൻ മൂലം അവളനുഭവിച്ച വേദന അവനെ പാടെ തളർത്തിയിരുന്നു...... നിറകണ്ണുകളോടെ തന്നിൽ നിന്നകന്ന് ഓടിയവളെയും അതിന് പുറമെ രക്തത്തിൽ കുളിച്ച് സ്ട്രക്ചറിൽ കിടത്തിയവളുടെ കൈ മുന്നിലേക്ക് തളർന്നു വീഴുന്നതും അവന്റെ മുന്നിലൂടെ വീണ്ടും വീണ്ടും കടന്നുവന്നു...... ഇവയെല്ലാം ഓർമ്മകളിലേക്ക് ഇരച് കടന്ന് വരവേ അവന്റെ ഉള്ളം നീറി പിടഞ്ഞു...... പിറന്നാൾദിനം തന്നെ താൻ നൽകിയ വേദന.....തനിക്കായി മാത്രം പൊതിഞ്ഞു കൊണ്ടുവന്ന മിഠായി.....ഇവയെല്ലാം അവനെ ഇഞ്ചിഞ്ചായി തളർത്തിക്കളഞ്ഞു...... വേദനയാൽ അവനുള്ളം പിടയവെ അവന്റെ മിഴിയിൽ നിന്നുമുതിർന്നു വീഴാനൊരുങ്ങുന്ന കണ്ണുനീരോടെ ഒപ്പം അവന്റെ കൈകളിൽ ചോരപുരണ്ട തേൻമിഠായിയും ഭദ്രമായിരുന്നു........ മിഴികൾ തുറന്ന ആൽഫ്രഡ് പതിയെ ജോണിനരികിലേക്കായ് ചുവട് വെചവന്റെ തോളിലായ് കൈ ചേർത്ത് വെച്ചതും ഞെട്ടലോടെ ആൽഫ്രഡിലേക്കായ് നോക്കിയതും അദ്ദേഹം വേദന നിറഞ്ഞ മിഴികളാലെ നിൽക്കുന്നവനെയും കൊണ്ട് ചെയറിലായ് ഇരുത്തി അവനരികിലായ് സ്ഥാനം പിടിച്ചു..... അല്പസമയത്തെ മൗനത്തിന് ഭംഗം വരുത്തിക്കൊണ്ട് ആൽഫ്രഡ്.....

"ഒത്തിരി ഇഷ്ടമായിരുന്നിട്ടും എന്തിനാ ന്റെ കൊച്ചിന് വേദന നൽകിയത്......." ന്ന് ചോദിക്കുന്നത് കേട്ട് ഞെട്ടി തറഞ്ഞു പോയ ജോൺ പകപ്പോടെ ആൽഫ്രെഡ്ന്റെ മുഖത്തേക്ക് നോക്കി പോയി..... അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പകപ്പ് കണ്ട് ആൽഫ്രെഡ് ജോണിന്റെ കൈത്തലത്തിലായി മുറുകെ പിടിച്ചുകൊണ്ട്..... "സർവം തകർന്ന പോലെയുള്ള നിൽപ്പും ആ കണ്ണുകളിൽ അലയടിക്കുന്ന വേദനയും വിളിച്ചോതുന്നുണ്ട് നിനക്ക് എന്റെ കൊച്ചി നോടുള്ള ഇഷ്ട്ടം....ഇല്ലെന്ന് വാദിച്ചാലും അത് കള്ളമാകത്തേയുള്ളൂവെന്ന് എനിക്കറിയാം......" ന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ....നിസ്സഹായത നിറഞ്ഞ..... "അങ്കിൾ......" ന്ന അവന്റെ വിളിയിൽ...... "അർഹതയില്ലെന്ന് കരുതിക്കാണുമല്ലേ......" ന്നുള്ള ചോദ്യത്തിന് അവന്റെ മിഴികൾ താഴ്ന്നു...... മുറുകെ പിടിച്ചിരുന്ന അവന്റെ കൈയിലായി തന്റെ കൈകളാൽ ഒന്നുകൂടെ മുറുകെ പിടിച്ചുകൊണ്ട്....... "എന്നാൽ നിനക്ക് തെറ്റി.....എന്റെ കൊച്ചിന് നിന്നോട് ഇഷ്ടം തോന്നിയപ്പോൾ അത് ആദ്യം വന്ന് പറഞ്ഞത് എന്നോട......."

ന്ന് കേട്ട് അവൻ ആവിശ്വാസനീയതയോടെ മിഴികൾ ഉയർത്തി നോക്കിയതും..... "അതേടോ പക്ഷേ അന്ന് എനിക്കറിയില്ലായിരുന്നു എന്റെ പോളിന്റെ മകനാണ് നീയെന്ന്..... ഇല്ലായിരുന്നെങ്കിലും അവളുടെ ഇഷ്ടത്തിനപ്പുറത്തേക്ക് എനിക്കോ വീട്ടുകാർക്കോ മറ്റൊരു തീരുമാനവുമുണ്ടാവില്ലായിരുന്നു...... അങ്ങനെയുള്ള എനിക്ക് എന്റെ പോളിന്റെ മകൻ അന്യനായി തീരുമോ........" "ഞാൻ... എനിക്ക്........" "എന്തിനാടോ ഇനിയും അപകർഷത ബോധം നിന്നെക്കാൾ നല്ലൊരുത്തനെ എന്റെ കുഞ്ഞിന് കിട്ടുവേല്ല....പൂർണ്ണമനസ്സോടെ നിന്റെ കൈകളിലേക്ക് ഏൽപ്പിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ......." ന്ന് പറഞ്ഞതും പൊട്ടി കരച്ചിലോടെ ജോൺ ആൽഫ്രെഡിന്റെ നെഞ്ചിലേക്ക് ചേർന്നു...... 'ഞാൻ.... ഞാന അങ്കിൾ നൈനു.... അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരൻ ഞാനാ.....അവളെപ്പോലെ ഒരുവളെ എനിക്ക് ലഭിക്കാനുള്ള അർഹതയില്ലെന്ന് എന്റെ ഉള്ളിൽ കുമിഞ്ഞുകൂടിയതു കൊണ്ട് എന്നിൽ നിന്നും അകറ്റാൻ ഞാൻ അവളുടെ മനസ്സ് വേദനിപ്പിച്ചു....അത്രയും വേദന അനുഭവിച്ചത് കൊണ്ട....അവൾ ഈ അവസ്ഥയിൽ ആ മുറിക്കുള്ളിൽ കിടക്കുന്നത്.......സഹിക്കുന്നില്ല അങ്കിൾ വേദന ഒന്നാകെ പൊതിയുന്ന പോലെ...... "

ന്ന് പറയവേ അവന്റെ പുറത്തായി ആൽഫ്രടിന്റെ വിരലുകൾ അവന്റെ പുറത്തായി തഴുകി കടന്നു പോയി..... ആളിൽ നിന്നും അടർന്നു മാറിയ ജോൺ കൈത്തണ്ടയാൽ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ടു ചെയറിൽ നിന്നെണീറ്റ് മുന്നോട്ടു നോക്കിയതും എല്ലാം കേട്ടുകൊണ്ട് ഫ്രഡിയും ഇവയും അവർക്ക് പുറകിലായി ഡെവിയും ശിവയും അലീനയും നിൽപ്പുണ്ടായിരുന്നു...... അവരെ കണ്ടു തറഞ്ഞു നിന്നു പോയ ജോൺ വേദനയിൽ കുതിർന്ന പുഞ്ചിരി നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി....... "എന്റെ പെങ്ങളെ ഈ അവസ്ഥയിലാക്കിയ നിന്റെ പുഞ്ചിരിക്ക് വോൾട്ടേജ് പോരല്ലൊ ജോണേ........" ന്ന ഫ്രഡിയുടെ ചോദ്യത്തിന് മൗനത്തെ കൂട്ട് പിടിക്കാനല്ലാതെ കഴിയുമായിരുന്നില്ലവന്..... അവന്റെ നിൽപ് കാണെ അലീന അടുത്തോട്ടു വന്ന് മുഖത്തായി കൈത്തലം ചേർത്ത് വെച് കൊണ്ട്..... "എന്തിനാ വേണ്ടാത്ത ചിന്തയൊക്കെ.....ഇഷ്ടമാണോ ന്റെ കുഞ്ഞിനെ......." ന്ന് ചോദിച്ച ലീനയോടായി..... "എപ്പോഴോ എന്നിലെ പ്രാ.... പ്രാണനായി പോയിരുന്നു....."

ന്ന് പറഞ്ഞതും ആ അമ്മയുടെ ചുണ്ടിൽ വാത്സല്യത്തോടെയുള്ള പുഞ്ചിരി വിരിഞ്ഞു..... അതിലുണ്ടായിരുന്നു അവരുടെ സന്തോഷവും...... പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയ ഫ്രഡിയുടെ കയ്യിലായ് ജോൺ പിടിച്ചു നിർത്തിയതും തിരിഞ്ഞു നോക്കിയ ഫ്രഡിയെ ദയനീയമായി നോക്കവേ മനസ്സിൽ അലയടിക്കുന്ന വേദന പുറമെയ്ക്ക് പ്രതിഫലിക്കുന്ന കണക്ക് നിൽക്കുന്നവനെ ചെറു പുഞ്ചിരിയോടെ ഫ്രഡി ചേർത്ത് പിടിച്ചതും..... "ഫ്രഡി.... ഞാൻ കാരണമാണ് നൈന.... ക്ഷമിക്കാൻ കഴിയുവോ നിനക്ക്......." "നീയെന്ന ചെയ്തേക്കുന്നെന്നറിയുവേല...കുറച്ച് മണിക്കൂറുകൾ തീ വിഴുങ്ങിയ കണക്ക് മുൾമുനയിൽ നിന്നവരാ ഞങ്ങൾ.... പക്ഷെ ഞങ്ങൾ ക്ഷമിച്ചോ ഇലെയോ യെന്നല്ലല്ലൊ പ്രധാനം.... അവള് ന്റെ പെങ്ങള് കൊച് ക്ഷമിക്കുവോന്ന് നോക്ക്........" ന്ന് പറഞ്ഞതും....... "അറിയില്ല....അവളെ ന്നാ ശിക്ഷ നൽകിയാലും സ്വീകരിക്കാൻ ഞാൻ തയ്യാറാ....." ന്ന് പറഞ്ഞവൻ വാടിയ പുഞ്ചിരി തിരികെ നൽകി അവിടെ നിന്നും നടന്നകന്നു.... സെക്കന്റ്‌ ഫ്ലോറിലെ ചില്ല് ജാലകത്തിലൂടെ പുറത്തേക്ക് മിഴികൾ പായിച്ച ജോൺ വൈകുന്നേരം കൂടണയാൻ വെമ്പുന്ന യത്രക്കാരെ അലസമായി വീക്ഷിച്ചു കൊണ്ടിരുന്നു.....

ഷോൾഡറിലായ് കൈത്തലം പതിയവേ പിന്തിരിഞ്ഞു നോക്കിയ ജോൺ തനിക്കടുത്തായി നിൽക്കുന്ന ഡെവിയെ കണ്ട് പിന്നെയും റോഡിലെ തിരക്കുകളിലേക്ക് മിഴികൾ വ്യതിചലിപ്പിചു..... "എന്നാടാ ജോണേ നി അതിനുമാത്രം ചെയ്തേ......." ന്ന ചോദ്യത്തിന് ദീർഘമായോന്ന് നിശ്വസിച്ചവൻ ഡെവിക്ക് നേരെ പിന്തിരിഞ് ചില്ല് ജാലകത്തിലേക്കായ് ചേർന്നു നിന്നു...... "അത്....ചെ...ചെറിയൊരു തെറ്റിദ്ധാരണ......." "ആർക്ക്....." 🤨.... "അ...അവൾക്ക്......" "അവൾക്കൊ......."🤨 "ഡാ... അത് പിന്നെ....ഞാൻ കാണിച്ചു കൂട്ടിയ ചെറിയൊരു കാര്യം തെറ്റിദ്ധരിച്ചു അവള് ഓടി പോയതാ......" ന്ന് പറഞ്ഞു തല കുനിച്ചതും...... "ആ ചെറിയൊരു കാര്യം എന്താണാവോ......" ന്ന് ചോദിച്ചതും അവൻ ഉണ്ടായത് മുഴുവൻ പറഞ്ഞതും പല്ല് കടിച് നോക്കുന്ന ഡെവിയെ കണ്ട്.... "പറ്റിപോയടാ......ഞാൻ അറിഞ്ഞോ ഇതിത്രയും സിമ്പിൾ ആയി ആൽഫ്രഡ്‌ അങ്കിൾ സമ്മതിക്കുമെന്ന്......" "പറ്റിപോയെന്ന്....നിന്റെ അമ്മൂമ്മേടെ........" ന്ന് പറഞ് ഡെവി കലിപ്പാവാൻ നിൽക്കവേ അവരെ തിരഞ്ഞു വന്ന ശിവ.... "ഇച്ചയാ........."

ന്ന് വിളിച്ചതും പിന്തിരിഞ്ഞു നോക്കിയവരോടായി..... "നൈന മോളെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്......" ന്ന് പറഞ്ഞതും അവര് ഒരുമിച്ചു റൂമിലേക്ക് നടന്നു..... റൂമിനകത്തേക്ക് പ്രവേശിക്കവേയാണ് അവരുടെ കാതിൽ പട്ടി മോങ്ങുന്ന കണക്കുള്ള കരച്ചിൽ വന്ന് ചേർന്നത്.... "ന്റെ കർത്താവെ....കിടക്കുന്ന കിടപ്പ് കണ്ടില്ലേ കിലുക്കത്തിലെ ജഗതി ചേട്ടൻ കണക്ക്.....എങ്ങനെ പയർ പോലെ നടന്ന കൊച്ചാ.... ഏത് അലവലാതി വണ്ടിക്കാരനാ ഇങ്ങനെ ന്റെ കൊച്ചിനെ വെട്ടിയിട്ട ബായ തണ്ട് പോലെ ആക്കിയേ..... നോക്കിയേ അമ്മച്ചി ഒരുദിവസം കൊണ്ട് കൊച് വല്ലാണ്ട് മെലിഞ്ഞു......ഇത്രയും ആളുകൾ കൂടി നിന്നിട്ട് ആരും ഒരു കൊട്ട ഫ്രൂട്സ് ഒന്നും കൊണ്ട് വന്നില്ലേ....." ന്ന് കേട്ട് അകത്തേക്ക് വന്നവർ കോൺഷ്യയ്സായി ബെഡിലേക്ക് തലയിണ ചാരി ഇരുന്ന നൈന ക്കരികിലായി ഇരുന്ന് ഗോര ഗോരം പ്രസംഗിക്കുന്ന എബിയെയാണ് കണ്ടത്.....അവനെ കൂടാതെ രണ്ട് ഫാമിലി മുഴുവൻ അവിടെയുണ്ടായിരുന്നു...... അകത്തേക്ക് വന്ന ജോണിന്റെ മിഴികൾ നൈനയിൽ ഉടക്കി തലയിലും കയ്യിലും കാലിലും കെട്ടുമായി തളർച്ച ബാധിച്ച മിഴികളാലെ ഇരിക്കുന്നവളെ കാണെ അവൻ മിഴികൾ ഇറുകെ അടച് തുറന്ന് അവള് കാണും മുൻപേ പുറത്തേക്കിറങ്ങി ചുമര് ചാരി നിന്നു......

എന്നാൽ അകത്ത് എബി തന്റെ വാ അടച് പൂട്ടാനുള്ള ഒരുക്കമില്ലാതെ കത്തിക്കയറുവാണ്..... "ന്നാലും ന്റെ പെങ്ങളെ....എന്തോരം കെട്ട..... ഇതൊക്കെ ഒറിജിനൽ തന്നെ.... ഇനി ഇപ്പൊ നിന്റെ ആങ്ങള ഒരു ഗുമ്മിന് വേണ്ടി ചുറ്റിക്കട്ടി വച്ചതെങ്ങാനുമാണോ.... എനിക്ക് സംശയമുണ്ട്.... ടെസ്റ്റ്‌ ചെയ്തു കളയാം.....ഇവിടെ വേദന ഉണ്ടോ......." ന്ന് പറഞ്ഞു കയ്യിൽ പ്ലാസ്റ്റർ ഇട്ട ഭാഗത്തായി ഞെക്കിയതും.... "അമ്മച്ചി......." ന്ന് അലറിയ നൈന ഉള്ള എനെർജി വെച് എബിയെ കലിപ്പിച്ചു നോക്കിയതും..... "സോറി വേദന ഉണ്ടല്ലേ....."😁😁 ന്ന് പറഞ്ഞു വെളുക്കെ ചിരിച്ചവനെ നോക്കി പുഞ്ചിരിച്ച നൈനയെ കാണെ അവിടെ കൂടി നിൽക്കുന്നവരുടെയൊക്കെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു...... പിന്നീട് ഡെവിയുടെ കൈകരുത്തിൽ എബിയെ പുറത്തെത്തിച്ചതോടെ അവിടെയുള്ളവരെല്ലാം നൈനയെ പൊതിയുന്ന തിരക്കിലായി.....ഇതിനിടയിൽ അഭിയും അല്ലുവും അവന്റെ അച്ഛനുമമ്മയും വന്ന് പോയി...... എല്ലാവരും കളം ഒഴിഞ്ഞതും അവിടെ ആൾഫ്രഡും അലീനയും ഡെവിയും ശിവയും ജോണും മാത്രമായി....

ഫ്രടിയും ഇവയും ഇടക്ക് വന്ന് നോക്കി അവരുടെ ജോലിയിലേക്ക് പോയി....... ഡെവിയും ശിവയും ലീനമ്മയ്ക്ക് കൂട്ടായ് നിൽക്കാമെന്ന് പറഞ്ഞെങ്കിലും അതിന് സമ്മതിക്കാതെ അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടു...... നൈന മരുന്നിന്റെ എഫക്ടിൽ മയക്കം വിട്ടുണരവേ തനിക്കരികിലായ് കൈ ചേർത്ത് പിടിച്ചു ഇരിക്കുന്ന ജോണിനെ കണ്ട് പകപ്പോടെ ഞെട്ടിയെ ണീക്കാൻ ഒരുങ്ങിയവളെ അവിടെ പിടിച്ചു കിടത്തി.... അവളുടെ മിഴികൾ പകപ്പോടെ ചുറ്റുപാടും നോക്കവേ.... "ആന്റിയും അങ്കിളും മരുന്ന് മേടിക്കാനും കാന്റീനിലും പോയേക്കുവാ......" ന്ന് പറഞ്ഞതും നൈന അവനിലേക്കൊന്ന് മിഴികൾ ചലിപ്പിക്കാതെ ബെഡിലേക്കായ് അമർന്നു കിടന്നു..... അല്പസമയത്തെ മൗനം ഭേദിച്ചുകൊണ്ട് ജോൺ....വാക്കുകൾ പെറുക്കി കൂട്ടി..... "നൈന......." ന്ന് വിളിക്കവേ.....കൈ ഉയർത്തി തടഞ്ഞു കൊണ്ട്...... "മതി.... സാർ.....ആരും ഇല്ലാത്ത നേരത്ത് വന്നത് തന്നെ പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കാനാണെൽ എനിക്ക് കേൾക്കണമെന്നില്ല.....സാറിന്റെയും മാമിന്റെയും ഇടയിലേക്ക് ഞാനൊരു ശല്യമായി വരില്ല.....സാറിന് പോകാം..... "ഞാനൊന്ന്......" "വേണ്ട സാർ.... ഈ ഒരവസ്ഥയിൽ കിടന്നത് കൊണ്ടുള്ള സഹതാപത്തിൽ നിന്നുയരുന്ന വാക്കുകളാണെൽ എനിക്ക് കേൾക്കണ്ട.....

നിങ്ങളെ ഒരുമിച്ച് കണ്ട നിമിഷം.....അല്ല....നിങ്ങൾ മിസ്സിനെ ചേർത്ത് പിടിച്ചു പറഞ്ഞ വാക്കുകൾ എന്നിൽ വിഷമം നിറച്ന്ന് പറയുന്നതിലുപരി ചങ്ക് തകർന്നു പോയിരുന്നു ആ നിമിഷം....." ന്ന് പറഞ്ഞു ഒഴുകിയിറങ്ങാൻ വെമ്പുന്ന മിഴിനീർ അടക്കി വെച്ചവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല....... "നൈനു......." "ഞാൻ ചെയ്ത പ്രവൃത്തി ഒരെടുത്തു ചാട്ടമായിരിക്കാം.....ഒരിക്കലും ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ കേട്ടപ്പോൾ മനസ് കൈവിട്ട് പോയി......അതാരുടെയും സഹതാപം ഏറ്റുവാങാനല്ല....... മറിച് ഇനിയും നിങ്ങളെ രണ്ട് പേരെയും എനിക്ക് മുന്നിൽ കാണേണ്ടി വരുമ്പോൾ അത് ചിലപ്പോൾ ന്റെ മനസിന് താങ്ങാൻ കഴിയില്ലെന്ന തോന്നലിൽ മനഃപൂർവമാണ് ആ നിമിഷം മറ്റൊന്നും ചിന്തിക്കാതെ പാഞ്ഞു വരുന്ന വാഹനത്തിന് മുന്നിലേക്കെടുത് ചാടിയത്......" ന്ന് കേട്ട് ഞെട്ടി തറഞ്ഞു പോയ ജോൺ പകപ്പോടെ ചാടിയെണീറ്റു..... "നി പറഞ്ഞത്......." "സാർ പൊക്കോളൂ.... ഞാൻ ഇനി സാറിന് പുറകെ വരില്ല.....അതിന്റെ പേടിവേണ്ട......" "സ്റ്റോപ്പിറ്റ് നൈന.....അറിഞ്ഞു കൊണ്ട് ചെയ്തേക്കുന്നു......എനിക്കും മിസ്സിനും ഇടയിൽ...." "നിക്ക് കേൾക്കണ്ട.... ഒന്ന് പോയി തരാവോ..... മമ്മ.... പപ്പാ......." ന്ന് ഉച്ചത്തിൽ വിളിക്കുന്നവളെ.... "നൈന ഒച്ച വെക്കാതെ പെണ്ണെ......."

"ന്നെ ഇങ്ങനെ ബതുമുട്ടിക്കാതെ ഒന്ന് പോകുവോ......." ന്ന് കലിപ്പായതും ഞൊടിയിടയിൽ ജോണിന്റെ കൈകൾ നൈനയുടെ മുഖം കോരിയെടുത്...പകപ്പോടെ നോക്കിയവളോടായി.... "ഒച്ചയെടുക്കരുത്.... ഞാൻ പറയാൻ കരുതിയത് പറഞ്ഞിട്ടേ പോകുള്ളൂ......." ന്ന് പറഞ്ഞവന്റെ കൈ തട്ടി മാറ്റി.....അവശതയോടെ..... "എ....എന്താ നിങ്ങൾക്ക് പറയാനുള്ളത്......." "ഞാനും മിസ്സും തമ്മിൽ യാതൊരു ബന്ധവും ഇല്ല..... ജസ്റ്റ്‌ ഫ്രണ്ട്സ് മാത്രമാണ്....." "അയിന്..... 😏... അതിന് ഞാനെന്ന വേണം.... നിങ്ങൾ തമ്മിൽ എന്നാ ആണേൽ എനിക്കെന്ന.....അതൊക്കെ എന്നോട് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യമെന്ന......." "ബികോസ്......ഐ ലവ് യൂ........" ന്ന് അവളുടെ മിഴികളിലേക്ക് നോക്കി പറഞ്ഞതും..... "ഓഹ് റിയലി.... എന്ന് മുതൽ.."...😏 "കണ്ട നാൾ മുതൽ ......" ന്ന് കണ്ണിമ ചിമ്മാൻ പോലും മറന്ന് പറയുന്നവനെ ആവിശ്വാസനീയതയോടെയവൾ നോക്കിയതും.....അവന്റെ ചൊടിയിൽ വിരിഞ്ഞ കുസൃതി ചിരിയിൽ വിറഞ്ഞു കയറിയ നൈന...... "ആണേൽ സാർ കൊണ്ട് പോയി പുഴുങ്ങി തിന്ന്.... നിക്ക് വേണ്ടങ്കിലോ..... ഇഷ്ട്ടം പറഞ്ഞോണ്ട് വന്നേക്കുവാ....നിങ്ങടെ പ്രവർത്തി മൂലം ഞാൻ ചെയ്ത കാര്യം കൊണ്ട് ചിലപ്പോൾ ഇഷ്ടം പറയാൻ ഞാൻ നിങ്ങൾക്ക് മുൻപിൽ ഉണ്ടാകില്ലായിരുന്നേൽ........"

ന്ന് പറഞ്ഞതെ ഓര്മയുള്ളൂ കൈ കൈകുമ്പിളിൽ കോരിയെടുത്തവൻ അവളുടെ അധരത്തിലായ് അമർത്തി മുത്തി..... പകച്ചു പോയ നൈനയെ നോക്കി...... "ഇനിയും അങ്ങനെ ഒരു വാക്ക് പറയാതെ പെണ്ണെ......പറഞ്ഞാൽ ഞാൻ പ്രവർത്തിക്കുന്നതൊന്നും എന്റെ പെണ്ണിന് താങ്ങില്ല........" ന്ന് പറഞ്ഞവന് നേരെ എന്തോ പറയാൻ ഒരുങ്ങിയവളെ ചുണ്ടിലായി വിരലിനാൽ തടസം തീർത്തു കൊണ്ട് കയ്യിലായി അടുത്തുള്ള ടേബിളിൽ നിന്നുമൊരു പൊതിയെടുത്തവൻ അത് പതിയെ തുറന്നു..... "തേൻ മിട്ടായി........." ഒരുവേള അവളുടെ ഓർമ്മകൾ ലൈബ്രറി വരെ ചെന്നത്തിയതും അവളുടെ മിഴികൾ നിറഞ്ഞു..... അവ അവനിൽ വേദന നിറച്ചതും അവയെ അടക്കി പുഞ്ചിരിയോടെ..... "ഹാപ്പി ബര്ത്ഡേ നൈനു......." ന്ന് പറഞ്ഞു ഒരു തേൻ മിട്ടായി എടുത്ത് അവന്റെ പ്രവർത്തി കണ്ട് വായും തുറന്ന് നിന്നവളുടെ വായിലേക്കായ് നൽകിയതിന് പുറകെ ചുണ്ടോട് ചുണ്ട് ചേർത്ത് വെച്ചവൻ ആ തേൻമിട്ടായി വായിലാക്കി അതിന്റെ മധുരത്തോടൊപ്പം അവളുടെ അധരവും നുണഞ്ഞു....

പകച്ചു നിന്ന നൈന ബോധം വന്ന കണക്ക് അവനെ പിറകിലേക്ക് തള്ളി മാറ്റി ചെറഞ്ഞു നോക്കിയതും....അവളുടെ കാതോരം..... "നിന്നെ വേദനിപ്പിച്ചതിന് നി നൽകുന്ന ഏത് ശിക്ഷയും ഞാൻ സ്വീകരിക്കും....നിന്നെ മറക്കുന്നതൊഴിച് നി അകലുന്നതൊഴിച്.... കാരണം ഞാൻ നിന്നെ പ്രണയിക്കുന്നു നൈന.....ഐ ലവ് യൂ........" ന്ന് പറഞ്ഞവൻ തിരികെ കതക് തുറന്ന് പുറത്തോട്ട് പോയതും നൈനയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതോടൊപ്പം എന്തോ അവനിൽ നിന്നുമേറ്റ സ്വല്പം വേദനയും അവളിൽ അവശേഷിച്ചിരുന്നു...... കാലമാടൻ.... ഇത്രയും വേദനിപ്പിച്ച് ഇഷ്ടമാണ് പോലും....ഇതിനുള്ള മറുപണി ഞാനൊന്ന് ഡിസ്ചാർജ് ചെയ്ത് വന്നോട്ടെ..... മുതലും പലിശയും ചേർത്ത് തരുന്നുണ്ട് വാദ്യാർക്ക്......" ന്ന് മനസ്സിൽ പറഞ്ഞു പതിയെ ബെഡികേക്കായ് ചാഞ്ഞപ്പോഴും അവളുടെ അധരത്തിൽ അവന്റെ അധരത്തിന്റെ ചൂട് തങ്ങി നിന്നിരുന്നു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story