പ്രണയശ്രാവണാസുരം: ഭാഗം 94

pranayashravanasuram

എഴുത്തുകാരി: അമീന

(എബി) സ്റ്റെയർ ഓടി കയറിയ എബി റൂമിന് കതക് തുറന്ന് കിതപ്പോടെ വന്ന് കയറിയതും.... റൂമിനകത് വീണ ഫ്രഷായി വന്ന പാടെ ബെഡിലുള്ള കവറെടുത്ത് ഷെൽഫിൽ വെച് തിരിഞ്ഞതും കാറ്റ് പോലെ വന്ന എബിയവളെ വാരിപ്പുണർന്നു..... അവന്റെ പെട്ടന്നുള്ള നീക്കത്തിൽ പുറകിലേക്ക് വെച് പോയ വീണ ഷെൽഫിൽ തട്ടി അതിലേക്കായ് അമർന്നു..... തന്നിലുള്ള എബിയുടെ മുറുക്കം കൂടുന്നതറിഞ്ഞ വീണയുടെ ഹൃദയം ഉയർന്ന് മിടിക്കാൻ തുടങ്ങി.... അവന്റെ സാമീപ്യം അവളിൽ വിറയൽ തീർക്കവേ അവനെ തന്നിൽ നിന്നകറ്റാനായി കൈ ഉയർതാനൊരുങ്ങാവേ അടുത്ത നിമിഷം വീണയുടെ കൈ നിശ്ചലമായി..... ഉയർന്ന് മിടിക്കുന്ന എബിയുടെ ഹൃദയതാളം തന്റെ ഹൃദയം തൊട്ടറിഞ്ഞ നിമിഷം അതിന്റെ താള വ്യത്യാസം അവനുള്ളിൽ അലയടിക്കുന്ന ആത്മ സങ്കർഷത്തിൽ നിന്നുയർന്നതാണെന്നുള്ളത് അവളിലെ പ്രണയിനിയുടെ ഹൃദയം മനസിലാക്കിയതും അവളിൽ ആകുലത നിറഞ്ഞു..... "ഇ.... ഇച്ചായാ.... എന്താ പറ്റിയെ......" ന്ന് ചോദിച്ചു ഒരുകൈ പുറത്തായി ചേർത്ത് വെച്ചതും.....പെട്ടന്ന് അവളിൽ നിന്നകന്ന് മാറിയ എബി വീണയിൽ നിന്നും മുഖം തിരിച്ചു തിരിഞ്ഞു നടക്കവേ അവന്റെ കൈകളിൽ വീണയുടെ കൈ പിടുത്തമിട്ടിരുന്നു......

അവളിലേക്കായ് തിരിഞ്ഞ എബി വീണയുടെ നോട്ടത്തിൽ...... "ഒന്നുവില്ല കൊച്ചെ....ഞാൻ ചുമ്മാ......" ന്ന് പറഞ്ഞു അവളിൽ നിന്നും തന്റെ മനസിലെ സങ്കർഷം അറിയാതിരിക്കാനെന്നോണം മുഖത്തു വിരിയിച്ച പുഞ്ചിരിയോടെ സൈറ്റടിച്ചു കൊണ്ട് അവളിൽ നിന്നും തന്റെ കൈ വേർപെടുത്തി ഷർട് അഴിച്ചു വേസ്റ്റ് ബിന്നിലേക്കിട്ട് സ്റ്റാൻഡിൽ നിന്ന് ടവൽ എടുത്ത് വാഷിംറൂമിലേക്ക് കയറാനൊരുങ്ങവേ ഇതുവരെ തന്നോട് ചേർന്നു നിൽക്കാൻ കൊതിച്ചു നടക്കുന്ന എബിച്ചായന്റെ ഈ ഒഴിഞ്ഞു മാറ്റം വീണയുടെ ഉള്ളിൽ നോവ് തീർത്തു..... തന്നിൽ നിന്നെന്തോ മറച്ചു വെക്കുന്നുണ്ടെന്ന് ആ മിഴികളുടെ പിടച്ചിൽ വിളിച്ചോതാവേ വാഷിംറൂമിലേക്ക് കയറാനായി തിരിഞ്ഞ എബിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ബെഡിലേക്കായ് പിടിച്ചിരുത്തിയതും അവളുടെ ആ നീക്കത്തിൽ എബി പകപ്പോടെ വീണയ്ക്ക് നേരെ മിഴികൾ ഉയർത്തി...... "ന്നോട് പ...പറയ് ഇച്ചായാ....എന്താ പ്രശ്നം......" "അത്....ഒന്നും......" "ഒളിക്കണ്ട.... നിക്കറിയാം എന്തോ വിഷമം ഉണ്ടെന്ന്..... ന്നോട് പറയില്ലേ....ഞാൻ അറിയണത് ഇഷ്ടാവില്ലെൽ പറയണ്ട ഇച്ചായാ....." ന്ന് പറഞ്ഞു മുഖം താഴ്ത്തിയതും എബി പെട്ടന്ന് അവളുടെ ഇരുകൈകളും കവർന്നെടുത്തു തന്റെ കയ്യിലായ് പൊതിഞ്ഞു പിടിച്......

"നി.... നിയെന്നെ വിട്ട് പോകുവോ വീണു....." ന്ന ചോദ്യത്തിന് പകപോടെ വീണ മുഖമുയർത്തിയതും തനിക്ക് നേരെ നിന്നും നോട്ടത്തെ വ്യതിചലിപ്പിച്ചു കൊണ്ട് ചോദിക്കുന്നവനെ കാണെ വീണയുടെ മിഴികൾ സംശയത്താൽ നിറഞ്ഞു..... "എ....എന്ത്......." "എനിക്കറിയാം വീണു.....നിനക്ക്.... നിനക്കെന്നെ പൂർണമായും ഉൾകൊള്ളാൻ സമയമെടുക്കുവെന്ന്....അല്ലേലും ഞാൻ വിടാതെ പുറകെ കൂടിയത് കൊണ്ട് മാത്രവാകും നിയിപ്പോഴെന്റെ കൂടെ.....അല്ലായിരുന്നേൽ നിനക്ക് എന്നെ ഇഷ്ടമാവില്ലല്ലോ......" ന്ന് പറഞ്ഞു നിർത്തി മിഴികൾ വീണയ്ക്ക് നേരെ തിരിച്ചതും നിറഞ്ഞൊഴുകുന്ന മിഴിയാലെയിരിക്കുന്ന വീണയെ കണ്ട്...... കർത്താവേ പണി പാളിയോ......🙄 ന്ന് ആത്മയടിച്..... "വീണു ഞാൻ........" ന്ന് പറഞ്ഞു തുടങ്ങും മുന്നേ വീണയുടെ കരങ്ങളാൽ എബിയുടെ മുഖം കോരിയെടുത് നിറഞ്ഞൊഴുകുന്ന മിഴിയാലേ വിതുമ്പി കൊണ്ട്..... "ആ.....ആരാ പറഞ്ഞെ....നി...നിക്കിഷ്ടവിലാന്ന്....ഞാൻ പറഞ്ഞതല്ലായിരുന്നോ.....ഇ... ഇഷ്ടാവാണെന്ന്.....നിക്കിഷ്ടാവാ.....ഒ...ഒത്തിരി ഇഷ്ടവാ..... എന്തിനാ ഇങ്ങനെ ഒക്കെ പ... പറേണെ..... ഞാൻ വിട്ട് പോവൂന്ന് എന്തിനാ പറയണേ......." "പോയാലോ.....പോകണമെന്ന് തോന്നിയാലോ.....

ഇന്ന് വന്നിരുന്നു നിന്റെ അപ്പനെന്ന് വാദിക്കുന്നവൻ ജോബിൻ മേലെടേത് ആൾക്ക് ആൾടെ മകളെ വേണമെന്ന്......." ന്ന് പറഞ്ഞു നിർത്തിയതും ഞെട്ടലോടെ വീണ പുറകിലേക്ക് വെച് പോയി....... "അതാണ് ഞാൻ പറഞ്ഞത്.....എനിക്ക് നിന്നിൽ നിന്റെ കഴുത്തിലെ താലിയുടെ അവകാശം മാത്രമല്ലേയുള്ളൂ.....നിനക്കെന്നെ ഉൾകൊള്ളാൻ സമയമെടുത്തു വരുമ്പോഴേക്കും നീ എന്നെ ഉപേക്ഷിച്......" ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപേ കണ്ണ് നിറച്ചവൾ എബിയുടെ മുഖം തന്റെ കയ്യിലായി കോരിയെടുത് അവന്റെ ചുണ്ടിലായി അമർത്തി മുത്തിയിരുന്നു...... അവളുടെ പെട്ടന്നുള്ള പ്രവർത്തിയിൽ വിജിലമ്പിച്ചു പോയ എബി ഇഞ്ചി മിട്ടായി ഇഞ്ചി മിട്ടായി കണക്കെ കണ്ണും തള്ളിയിരുന്നു..... അവനിൽ നിന്ന് വേർപെട്ട വീണയെ നോക്കി എബി മനസ്സിൽ..... അല്ല ഇതെന്റെ വീണയല്ല എന്റെ വീണ ഇങ്ങനെയല്ല.... ന്ന് ആത്മായടിച്ചു കിളിപറത്തി നിന്നതും..... അവന്റെ ഷോൾഡറിലായി പിടിച്ചു കുലുക്കി കൊണ്ട്...... "ഇ...ഇനി പറയോ അങ്ങനെ....നിക്ക് വേണ്ട അയാളെ....ഇനി പുതിയ ഒരവകാശവും വേണ്ട ഈ താലിയല്ലാതെ..... ഇനി പറയുവോ ന്നോട്....നിക്ക് ഇഷ്ടവില്ലാന്ന് പറയോ.... ഞാൻ ഇട്ടേച്ചു പോകുവെന്ന് പറയോ....." ന്ന് ചോദിച്ചു വിതുമ്പുന്നവളെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട്.....ഇല്ലെന്നുള്ള രീതിയിൽ തല ചലിപ്പിച്ചതും.....കണ്ണ് അമർത്തി തുടച്..... "നിക്കൊത്തിരി വിഷമായി.....നിക്കിഷ്ടാവാണെന്ന് പറഞ്ഞിട്ട് വിശ്വാസം വന്നില്ലല്ലേ.....

ഇഷ്ടാവാണെന്ന് ഞാൻ ഉമ്മ തന്നപ്പോ മനസിലായില്ലേ......" ന്ന് കാര്യം പോലെ പറയുന്നവളെ കെട്ട് ഞെട്ടിയ എബി... "എ...എന്നതാ പറഞ്ഞെ... ഉമ്മ യൊ......"😲 "ആ... ഇ... ഇപ്പൊ തന്നില്ലേ...ന്നിട്ടും വിശ്വാസം ആയില്ല......" ന്ന് ചുണ്ട് ചുളുക്കി പറയുന്നവളെ കണ്ട്..... കർത്താവെ അപ്പൊ ശരിക്കും ഉമ്മിച്ചോ.... ഞാൻ സ്വപ്നം കണ്ടതല്ലേ..... സുഭാഷ്.... ന്ന് ആത്മയടിച്ചു തലയൊന്ന് കുടഞ്ഞു കൊണ്ട്.... "വീണു.... യൂ ഉമ്മിച്ചു അതും മി....."😲 "ആ.....പേടിക്കണ്ട ഇച്ചായാ ഉമ്മ വെച്ചാലെ കുട്ടിയോളുണ്ടാവില്ല......"😁 ന്ന് പതിയെ കാര്യം പോലെ പറയുന്നവളെ കാണെ എബിയുടെ ചൊടിയിൽ കള്ള ചിരി വിടർന്നു..... അവള് പറഞ്ഞ പോലെ പതിയെ എബി..... "ആന്നോ....ഉണ്ടാവില്ലേ......." ന്നുള്ള കണ്ണിമ വെട്ടാതെയുള്ള ചോദ്യത്തിൽ പതറിയ വീണ വിക്കലോടെ..... "ഇ.... ഇല്ല........" "അപ്പൊ എങ്ങനെയാ ഉണ്ടാവുന്ന......." "ആ... അത്....പിന്നെ.... പ... പരസ്പരം ഇഷ്ട്ടം ആയാൽ ഉ... ഉണ്ടാവും......" ന്ന് തലയും കുനിച് നിന്ന് പറയുന്നവൾക്കരികിലായ് ചേർന്നു നിന്ന് കൊണ്ട്.....

"ഹോ... അങ്ങനെയാ....എനിക്കേ....നിന്നെ ഒത്തിരി ഇഷ്ടാവാ.....അപ്പൊ കൊച്ചിന് ഇച്ചായനെ ഇഷ്ടാണോ......" "മ്മ്........" "ഇച്ചായനെ പിരിയുവോ......" "ഇല്ല....നി....നിക്ക് കഴിയില്ല........" ന്ന് പറഞ്ഞതും അവളെ പിടിച് തന്നിലേക്കായ് ചേർത്ത് വാരി പുണർന്നു...... "നീയില്ലേൽ ഞാൻ തകർന്നു പോകും പെണ്ണെ.....ആർക്കും വിട്ട് കൊടുക്കാനല്ല മിന്ന് കെട്ടി സ്വന്തമാക്കിയത്.... ജീവിതാവസാനം വരെ ഈ ഇട നെഞ്ചിലാ നിന്റെ സ്ഥാനം.....വിട്ട് കൊടുക്കുവേല ആർക്കും....." ന്ന് പറഞ്ഞവൻ പതിയെ കാതിലായി..... "ഇനി കൊച് പോയി ഉറങ്ങിക്കോ..... കുട്ടികളെ ഒക്കെ ഉണ്ടാക്കാനെ ഇനിയും സമയവൊണ്ട്.....കാത്തിരിക്കാൻ ഞാൻ തയ്യാറാ......." ന്ന് പറഞ്ഞു കവിളിലായി മുത്തി വാഷിംറൂമിലേക്ക് കയറി പോകുന്നവനെയവൾ പ്രണയത്തോടെ നോക്കി നിന്നു...... അവനോടുള്ള പ്രണയം അവളിലെ ചെറു ഭയത്തെ പോലും നീക്കം ചെയ്തു കളഞ്ഞിരുന്നു....... ആ കൈകളിലെന്നും താൻ സുരക്ഷിതയായിരിക്കുമെന്ന് മനസ് പറയുന്നു......ഇച്ചായൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് എന്നെ..... എന്തോ ഇപ്പോൾ ഇച്ചായന്റെ മാത്രമാകാൻ ഞാനും....... ന്ന് ആലോചനയോടെ നിന്നവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു....തന്നിലെ ആ മാറ്റത്തെ ഒത്തിരി അത്ഭുതത്തോടെ ചെറു പുഞ്ചിരിയ്ക്ക് കൂട്ടായി മുന്നിലെ മിറർ വഴി വീക്ഷിചു കൊണ്ടിരുന്നു...... പിന്നീട് എന്തോ ആലോചിച് ആ പുഞ്ചിരിയോടെ പെട്ടന്ന് തന്നെ അവൾ ഷെൽഫ് തുറന്ന് ഡ്രസ്സ്‌ കളക്ഷൻലെ പിങ്ക് കളർ സാരിയെടുത് തിരിഞ്ഞു വാഷിംറൂമിന് കതകിലേക്ക് നോക്കി.....

അകത്തു നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നത് കൊണ്ട് ഇപ്പഴേ ഇറങ്ങി വരില്ലെന്ന് കണക്ക് കൂട്ടിയവൾ പെട്ടന്ന് സാരി വൃത്തിയായി ഞൊറിഞ്ഞുടുത്തു.....നനഞ്ഞ മുടി വിടർത്തിയിട്ട് നെറുകയിൽ സിന്ദൂരം ചാർത്തി...... എന്നാൽ വാഷിം‌റൂമിനകത്തു.... എബി..... "ജോബിൻ പരട്ട കിളവൻ ലീനമ്മേടെ അങ്ങളായാണെന്ന് പറഞ്ഞിട്ടെന്ന കാര്യം വൃത്തികെട്ടവൻ....അങ്ങേർക്ക് മകളെ വേണോലോ.... ഇങ്ങോട്ട് വാടാ &#&&&@& ഇപ്പൊ എടുത്ത് തരാം.... അവളെ മുന്നിലെങ്ങാൻ നി വന്നാൽ ചവിട്ടി കൂട്ടും പന്നി......"😬😬 ന്ന് പറഞ്ഞു നിലത്തായി ആഞ്ഞു ചവിട്ടിയതും സോപ് പതയിൽ വഴുതി വീഴാൻ പോകവേ ചുമരിലെ ഷവർ പയ്പ്പിൽ കയറി പിടിച്ചു..... "കർത്താവെ.... ഭാഗ്യം വീണില്ല.... അല്ലേൽ എന്റെ എങ്ങുമെത്താത്ത ദാമ്പത്യം.....ഹോ മൈ ഗോഷ്.... ദാമ്പത്യം ന്ന് പറഞ്ഞപ്പോഴാ.... തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി...... അല്ലേൽ വേണ്ട.... ഈ കാലത്തൊന്നും ആ നോയമ്പ് മുടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല...... അല്ലേലും ദര്ശനെ പുണ്യം സ്പർശനെ പാപം എന്നാണല്ലോ....അതും എനിക്ക്...എന്നതാ കർത്താവെ എനിക്ക് മാത്രം കയ്യാല പുറത്തെ തേങ്ങ കണക്ക് ആകുന്നെ..... അല്ലേലും എന്നെ പറഞ്ഞാൽ മതി അവസരവാദിത്തമില്ലാത്തവൻ.... വീണു ഉമ്മിച്ച ഗ്യാപ്പിൽ തിരിച്ചു അങ്ങ് കൊടുത്താൽ മതിയായിരുന്നില്ലേ....

ശ്യേ....ജസ്റ്റ്‌ മിസ്സ്‌..... നോക്കി ഗർഭം ഉണ്ടാക്കാൻ പറ്റിയിരുന്നേൽ ഞാനിപ്പോ വീണുവിനെ രണ്ട് പ്രസവിപ്പിച്ചു ആ കള്ള കിളവനെ വെല്ലുവിളിച്ചു പകരം വീട്ടിയേനെ.....😏 ന്ന് പുച്ഛിച്ചു വിട്ട് സ്വയമോരോന്നായി പറഞ്ഞു കൊണ്ടിരുന്നു..... കുറച്ച് നേരത്തെ പ്രഹസനത്തിനൊടുവിൽ കുളി കഴിഞ്ഞു ട്രാക്ക് പാന്റും ഇട്ടു ശരീരം തുടച ശേഷം തല ഒന്നൂടെ നന്നായി തുവർത്തി കൊണ്ട് വാഷിംറൂം കതക് തുറന്ന് പുറത്തോട്ടിറങ്ങി മുഖം തുടച് മുന്നോട്ട് നോക്കിയതും എബി..... "കർത്താവെ എന്റെ കണ്ണിന്റെ കാഴ്ച പോയേ...... അയ്യോ വല്യമ്മച്ചി....." ന്ന് അലറി ഇരുട്ടിൽ തപ്പി തടഞ്ഞു മുന്നോട്ട് നോക്കവേയാണ് ഒരു കുഞ്ഞു വെട്ടം തെളിയിച്ചു കൊണ്ട് നിൽക്കുന്ന വീണയെ കണ്ടത്.... "അഹൂ.... കറന്റ്‌ പോയതായിരുന്നൊ.... ഞാൻ കരുതി എന്റെ കണ്ണിന്റെ ഫ്യൂസ് പോയെന്ന്......" ന്ന് പറഞ്ഞു വീണയ്‌ക്കരികിലേക്കായ് നടന്ന് ചെന്നപ്പോഴാണ് മെഴുകുതിരി തെളിയിച്ചു കൊണ്ട് വീണ നിവർന്നു നിന്നത്....... അവളെ കണ്ട എബി മിഴികൾ വിടർത്തി നോക്കി നിന്നു കൊണ്ട്..... "നീയെങ്ങോട്ട് പോകാന ഒരുങ്ങി നിക്കുന്നെ....

എസ് എനിക്ക് മനസിലായി...വൺ മിനുട്ട് ഞാനും ഉണ്ട്..... ഗൊച്ചു ഗള്ളി നൈറ്റ് റൈഡ് ആണല്ലേ ഉദ്ദേശം....ബൈ ദി ബൈ അതിന് സാരിയൊക്കെ എന്നാത്തിനാ........"🙄 അവന്റെ നോട്ടത്തിൽ പൂത്തുലയാൻ നിന്ന വീണ......അവന്റെ ഡയലോഗിൽ വിരിയാൻ ഒരുങ്ങിയ പൂവൊന്നാകെ വാടികരിഞ്ഞു പോയി......എന്നാൽ ഇതൊന്നും മനസിലാകാതെ എബി നൈറ്റ് റൈഡ് പ്ലാനിൽ ആയിരുന്നു...... "സാരിയെങ്കിൽ സാരി ബാ പൂവാം........" ന്ന് പറഞ്ഞു ചാടിത്തുള്ളി പോയി ഷെൽഫിൽ നിന്ന് ജാക്കറ്റ് എടുത്ത് തിരിഞ്ഞവനെ നോക്കി വീണ കിളി പറത്തി നിന്നു..... "നീയെന്താ നിക്കുന്നെ വാ വീണു..... ഒരു റൈഡ് അങ്ങ് കാച്ചിക്കളയാം......." ന്ന് പറഞ്ഞു ജാക്കറ്റും പിടിച്ചു നോക്കി നിക്കുന്നവനെ കണ്ട് വീണ പതിയെ ബെഡിൽ ബാക്കിയുള്ള കാൻഡിൽ കൂടെ തെളിയിച്ചു കൊണ്ടിരുന്നു....... "എന്നതായാലും കറന്റ് പോയത് നന്നായി പോകുന്നത് ആരും കാണില്ലല്ലൊ......"😁 "കറന്റ് പോയതല്ല ഞാൻ ഓഫ്‌ ചെയ്തതാ....." ന്ന് ഭാവബേധമൊന്നുമില്ലാതെ പറയുന്നവളെ കണ്ട്...... "എന്തിന്.... 😲... പറയും പോലെ ഇൻവെർട്ടർ ഉണ്ടല്ലോ ഇവിടെ.... ലൈറ്റ് ഇട്ടേച്ചും ഇരുന്നൂടെ......" ന്ന് പറഞ്ഞു ലൈറ്റ് ഓൺ ചെയ്യാൻ തിരിഞ്ഞതും..... "വേണ്ട......." ന്ന് ശബ്ദം തെല്ലുയർന്നതും പെട്ടന്ന് തിരിഞ്ഞു നോക്കിയവനെ കണ്ട് പരുങ്ങിയ വീണ....

"അ... അത് പിന്നെ ഭംഗിയില്ലേ.....ഈ റൂം നിറയെ കാൻഡിൽ തെളിഞ്ഞു നിൽക്കുന്നത് കാണാൻ......" ന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൻ ചുറ്റുമൊന്ന് നോക്കി തിരികെ അവളെ നോക്കിയതും വീണ നാണത്താൽ മുഖം കുനിക്കവേ...... "കർത്താവെ എന്റെ മെഴുകുതിരി.... ഇതെന്ന കൊച്ചെ മുഴുവൻ കത്തിച്ചേക്കുന്നെ..... കർത്താവിനെ കുപ്പിയിലാക്കി കാര്യം സാധിക്കാനായി റൂമിൽ സ്റ്റോക്ക് ചെയ്ത് വെച്ച എന്റ മെഴുകുതിരി കർത്താവേ കത്തി തീരുന്ന തീരൽ കണ്ടില്ലേ........" ന്ന രോധിക്കൽ കെട്ട് ഉടഞ്ഞു കഞ്ഞിക്കലം ന്ന കണക്ക് ഞാൻ ഇല്ല ഈ കളിക്ക് ന്ന് മനസ്സിൽ പറഞ്ഞു വീണ മുഖവും വീർപ്പിച്ചിരുന്നു..... "ആ സാരമില്ല അത് കത്തട്ടെ.....അല്ല ഇങ്ങനെ ഇരിക്കാതെ വാ കൊച്ചേ പോകണ്ടേ......" "വേ.....വേണ്ട......" "പിന്നെ......."🙄 ന്ന് സംശയത്തോടെ നോക്കുന്നവനെ..... "ഇച്ചായാ........" ന്ന് വിളിച് ഹെഡ് റെസ്റ്റിലേക്കായ് ചേർന്നിരുന്നു കൊണ്ട്...... "വായോ......." ന്ന് വിളിച്ചതും വായും തുറന്ന് നിന്ന എബി.... "യൂ മീൻ മി......"🙄😁 ന്ന് കണ്ണ് കാണിച്ചു പതിയെ പുറകിലേക്ക് നോക്കി..... ആരും ഇല്ല അപ്പൊ നോം തന്നെ.......😁 ന്ന് ആത്മയടിച് ജക്കറ്റ് ടേബിളിലേക്കിട്ടുകൊണ്ട് വീണയ്‌ക്കരികിലായി ബെഡിലിരുന്നു...... പിന്നെയും തന്നെ നോക്കിയിരിക്കുന്നവളെ കണ്ട്....

എന്താണെന്നുള്ള രീതിയിൽ പിരികം ഉയർത്തിയതും.... "ഞാൻ ഒരു കഥ പറയട്ടെ..... 'കഥ....യൂ നൊ എനിക്ക് കഥ ഭയങ്കര ഇഷ്ടമാണ്..... പറയ്‌ കേൾക്കട്ടെ....." ന്ന് പറഞ്ഞു ബെഡിൽ കയറി ഹെഡ് റെസ്റ്റിലേക്ക് വീണയ്‌ക്കരികിലേക്കായ് ചേർന്നു ഇരുന്നു...... അവന്റെ കൈതണ്ടയിലായി ചുറ്റി പിടിച്ചു പതിയെ ഷോൾഡറിലേക്കായ് തല ചേർത്ത് വെച് കൊണ്ട് വീണ പറഞ്ഞു തുടങ്ങി..... "ഇച്ചായാ.....ഇതെന്റെ കഥയാണ് എന്റെ ചിന്തകളാണ്..... ഇച്ചായനറിയാവോ ഞാൻ എന്റെ ദേവപ്പയുടെ മോളല്ലെന്ന അറിവ് അമ്മ എന്നെ അറിയിക്കുമ്പോൾ ആ നിമിഷം ഞാൻ തകർന്നു പോയിരുന്നു.....പക്ഷെ പിടിച്ചു നിന്നു അതൊരിക്കലും ശിവേച്ചി അറിയാതിരിക്കാൻ....അറിഞ്ഞാലും ചേച്ചി എന്നെ ചേർത്ത് പിടിക്കുമായിരുന്നു കാരണം ചേച്ചിക്ക് വെറുക്കാൻ കഴിയില്ല സ്നേഹിക്കാനല്ലാതെ....... അമ്മയെ പോലെ അല്ലേൽ പല ഘട്ടങ്ങളിലും അമ്മയേക്കാൾ കൂടുതൽ കരുതലോടെ പുറം ലോകത്തേക്ക് ഇഷ്ടത്തോടെയും സ്നേഹത്തോടെയും അതിലുപരി സംരക്ഷണത്തോടെയും കൈ ചേർത്ത് പിടിച്ചതെന്റെ ചേച്ചിയാ....... ചേച്ചിയെ പോലെ ഈ സമൂഹത്തിൽ ജീവിക്കണേൽ കുറച്ചൊക്കെ തന്റേടം വേണമെന്ന് ചേച്ചി എല്ലായ്പ്പോഴും പറയുമെങ്കിലും എപ്പോഴും ആ ചിറകിന് കീഴിലായിരുന്നു ഞാൻ എന്റെ ദുഃഖം ഇറക്കി വെച്ചത്....പറയാതെ അറിയും എന്റെ വേദന....പല നോട്ടങ്ങളിൽ നിന്നും കുഞ്ഞിനെയെന്ന പോലെ സംരക്ഷിച്ചു പോന്നു.......

ഇതെല്ലാം എനിക്ക് ചേച്ചിയിൽ നിന്നും മാത്രം അറിഞ്ഞ അനുഭവങ്ങളാണ്..... പക്ഷെ വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടെ അനുഭവിക്കാൻ കഴിഞ്ഞത് ഇച്ചായനെ കണ്ട് മുട്ടിയത് മുതലാണ്...... ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു.... ഈ മുഖത്ത് വിരിയുന്ന പുഞ്ചിരിയോട്.....നിഷ്കളങ്ക നിറഞ്ഞ പ്രവർത്തികളോട്..... പിന്നീട് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടന്ന ഹൃദയത്തോട്....എനിക്കായ് മാത്രം പ്രണയം നിറയുന്ന ആ കണ്ണുകളോട്....ഇഷ്ടമെന്നതിലുപരി പ്രണയമായിരുന്നു എബിൻ എന്ന ന്റെ ഇച്ചായനോട്........ " ന്ന് പറഞ്ഞു നിർത്തിയതും തന്റെ കൈതണ്ടയിൽ മുറുകിയ വീണയുടെ കയ്യിലായ് എബിയുടെ കൈത്തലം നിറഞ്ഞ സംതൃപ്തിയാൽ ചേർന്നു...... "പിന്നെ........" ന്ന് വീണ തുടങ്ങിയതും ആകാംഷയോടെ എബി...... "പിന്നെ........." ന്ന് തിരികെ ചോദിക്കവേ ചെറു പുഞ്ചിരിയോടെ....... "പിന്നെ.....ആർക്കും വിട്ടു കൊടുക്കില്ലെന്ന് പറഞ് എന്നെ ചേർത്ത് പിടിച്ച ഈ കരങ്ങളോടും പ്രണയമാണ്..... ഓരോ രാവും ആ കരങ്ങളാൽ തന്നെ പൊതിഞ്ഞു ചേർത്ത നെഞ്ചിലായി ചേർന്ന് ഇനിയൊരൊ പുലരിയും കണ്ടുണരണമിച്ചായാ....... ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഈ നിമിഷം എല്ലാ അർത്ഥത്തിലും എന്റെ ജീവന്റെ പാതിയാവാൻ.....ഇച്ചായന്റെ സ്വന്തമാവാൻ....."

ന്ന് പറഞ്ഞു നിർത്തിയതും....അവന്റെ അധരം വീണയുടെ നെറ്റിയിലായ് അമർന്നു...... "ഐ ലവ് യൂ വീണു......." ന്ന് പറഞ്ഞു കൊണ്ട്....ഒന്നൂടെ നെറ്റിയിലായി മുത്തി...... "ഒത്തിരി നേരം ആയില്ലേ ഉറങ്ങിക്കോ......." ന്ന് പറഞ്ഞു കിടക്കാൻ നിന്നതും വീണ അവനെ മിഴിച്ചു നോക്കി..... "എന്ന നോക്കുന്നെ......."🙄 "അ... അത് ഞാൻ പറഞ്ഞത്......കേ.....കേട്ടിലെ......" ന്ന് പരുങ്ങി പറയുന്നത് കെട്ട്...... "ആ കേട്ടല്ലോ......നിനക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്നല്ലേ.....എല്ലാ അർത്ഥത്തി.... ത്തി... ലും......" ന്ന് ഒരൊഴുക്കിൽ പറഞ്ഞു പെട്ടന്ന് തറഞ്ഞു നിന്നവൻ ഉമിനീർ വിഴുങ്ങി വീണയെ മിഴിച് നോക്കി കൊണ്ട്..... "എ....എന്ന പറഞ്ഞെ......."😲😲... ന്ന് പറഞ് കണ്ണും തള്ളി നിന്ന്.... കർത്താവെ ഞാൻ വീണ്ടും സ്വപ്നം...... ന്ന് ആത്മയടിച് വീണയെ നോക്കിയതും.....അവളുടെ മുഖഭാവം കണ്ട്..... ദിത് ലത് തന്നെ നാണം.....നാണമല്ലേ നോം കാണുന്നത്.....അപ്പൊ ഒള്ളതാ ഒള്ളതാ...... ന്ന് ആത്മയടിച്ചു കൊണ്ട്...... "കൊച്ചെ.....ഒള്ളതാണോടി......." "മ്മ്......." "ശരിക്കും......."😲 "മ്മ്........" "കൊച്ചെ....നി സമയമെടുത്തോട.....ഞാൻ കാത്തിരുന്നോളാം........" "സ...സമ്മതവ........" ന്ന് മുഖം കുനിച്ചു പറയുന്നവളെ കാണെ എബിയുടെ ഉള്ളം ഉയർന്ന് മിടിച്ചു....

.പതിയെ അവളിലേക്കായ് ചേർന്നിരുന്നു കൈതണ്ടയിലൂടെ ചുറ്റിപിടിച്ചതും വീണ അവനിലേക്കായ് ഒതുങ്ങി ഇരുന്നു.... "വീണു....നീയോക്കെയാണോ..... നിന്നിൽ ഞാൻ വീണ് പോയാൽ പിന്നെ ഒരു മാറ്റി ചിന്തയ്ക്ക് പോലും ഇടമുണ്ടാവില്ലാട്ടോ കൊച്ചെ..... ഇച്ചായൻ അങ്ങ് സ്നേഹിച്ചു പോകും.....നീയൊരുക്കമാണെൽ നിന്നെ ഞാൻ വേദനിപ്പിച് സ്നേഹിച്ചോട്ടെ പെണ്ണെ......." ന്ന് കാതിലായി പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും വീണയുടെ കൈവിരലുകൾ എബിയുടെ ഷർട്ടിൽ ഹൃദയ ഭാഗത്തായി തേരുത് പിടിച്ചു മറുകയ്യാൽ എബിയുടെ അരയിലൂടെ ചുറ്റിപിടിച്ചു നെഞ്ചിലേക്കായ് മുഖം പൂഴ്ത്തി സമ്മതമെന്ന പോലെ....... "വീണു......." ന്ന് വിളിച്ചതും പതിയെ മുഖമുയർത്തി നോക്കിയവളുടെ നെറ്റിത്തടത്തിലായി അമർത്തി മുത്തി.....മിഴികൾ ഇറുകെ അടച്ചു പോയ വീണയുടെ ഹൃദയം ഉയർന്ന് മിടിച്ചു കൊണ്ടിരുന്നു...... നെറ്റിത്തടത്തിലായി പതിഞ്ഞ ചുംബനം പതിയെ ദിശ മാറി കവിളിലേക്കായ് അരിച്ചിറങ്ങി...... ചുമന്നു കയറിയ കവിളിൽ എബി പതിയെ തന്റെ പല്ലുകളാഴ്ത്തവെ..... "സ്സ്......"

ന്ന ശബ്ദം അവളിൽ നിന്നുയർന്ന അടുത്ത നിമിഷം വീണയെ ഇരുകായ്യാൽ കോരിയെടുത് തന്റെ മടിത്തട്ടിലായ് വെച്ച പാടെ അവളുടെ കഴുത്തിലേക്കായ് മുഖം പൂഴ്ത്തിയിരുന്നു എബി....... വിറച്ചു പോയ വീണയുടെ കഴുത്തിലായി പതിക്കുന്ന ചുടു നിശ്വാസം അവളിൽ വിയർപ്പ് പൊടിച്ചു.... അവളിലെ ഗന്ധം എബിയുടെ മനസിന്റെ കടിഞ്ഞാൺ തകർത്ത പോലെ കഴുത്തിലായി പിടഞ്ഞു നിൽക്കുന്ന ഞരമ്പിലായി കടിച്ച് പിടിച്ചു നാവിനാൽ നുണഞ്ഞതും ഇരുന്നിടത് നിന്നൊന്ന് ഉയർന്ന് പോയ വീണയുടെ ഇരുകരങ്ങൾ എബിയുടെ ഷോൾഡറിലായി കൊരുത് പിടിച്ചു മിഴികൾ ഇറുകെ അടച്ചു....... അവളിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങളെ സ്വന്തമാക്കാനെന്നോണം കഴുത്തിലായി എബിയുടെ അധരം ഒഴുകി നടന്നു.... അതിനനുസരിച്ചു വീണയുടെ മിഴികൾ അലസ്യത്താൽ തുറന്നടഞ്ഞു...... പരവേശത്താൽ ഉമിനീരീറയ്ക്കവേ തൊണ്ടക്കുഴിയിലായി ആഴത്തിൽ എബിയുടെ ചുണ്ട് പതിഞ്ഞു...... അതോടെ കുറുകലോടെ തല പുറകിലേക്കായ് വളഞ്ഞു പോകവേ അടുത്ത നിമിഷം തലയ്ക്കു പിറകിലേക്കായ് പിടിച്ചു മുന്നോട്ട് കൊണ്ട് വന്ന പാടെ ആ ചോര ചുമപ്പ് അധരത്തിലേക്കായ് ആഴ്ന്നിറങ്ങി.......

കൊതി തീരാതെ അതിൽ മുഴുകവേ അവളുമായി പതിയെ ബെഡിലേക്കായ് ചാഞ്ഞവൻ അവൾക്ക് മുകളിലായി സ്ഥാനം പിടിച്ചു അധരത്തെ നുണഞ്ഞു കൊണ്ടിരുന്നു....... ഏറെ നേരത്തിന് ശേഷം അവയെ മോചിപ്പിച്ചതും വീണ കിതപ്പോടെ ശ്വാസം വലിച്ച് വിട്ട് പതിയെ മിഴികൾ ഉയർത്തവേ എബിയുടെ മിഴികളിൽ കടലിരമ്പുന്ന കണക്ക് പതഞ്ഞു പൊങ്ങുന്ന തന്നോടുള്ള പ്രണയം വീക്ഷിച്ച വീണയുടെ ഹൃദയം ഉയർന്ന് മിടിക്കാൻ തുടങ്ങി......തൽഫലമായി ഉയർന്ന് താഴുന്ന മാറിലേക്കായ് എബിയുടെ മിഴികൾ പതിഞ്ഞതും പിടച്ചിലോടെ വീണ എബിയെ തള്ളി മാറ്റി ബെഡിലായി ചാടിയിരുന്ന് നെഞ്ചിലേക്കായ് കൈ ചേർത് വെച്ചു...... ബെഡിലായി മലർന്ന് കിടന്ന എബി....ബെഡിലായ് എണീറ്റിരുന്ന പാടെ പുറകിൽ നിന്നും വീണയുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു കാതോരം..... "ഇനി നിനക്കെന്നിൽ നിന്നൊരു മോചനം ഇല്ല പെണ്ണെ.....ഐ നീഡ് യൂ......" ന്ന് പറഞ് മുടി ഒരുഭാഗത്തേക്കായ് വകഞ്ഞു മാറ്റി നഗ്നമായ പുറത്തായി ചുണ്ട് ചേർത് കൊണ്ട് ഇട്ടിരുന്ന ടോപ്പിന്റെ പുറകിലെ സിപ് ഒന്നാകെ താഴോട്ടായി അഴിച്ചതും.....

"എബിച്ചായാ......." ന്ന് ഏങ്ങി വിളിച്ചു പോയവളുടെ ടോപിന് സ്ലീറ്റിനിടയിലൂടെ കയ്യ് കടത്തി വയറിലായി കൈത്തലം ചേർത് തന്നിലേക്കായ് അടുപ്പിച്ചു......മറുകയ്യാൽ ഷോൾഡർ താഴ്ത്തി അവിടെയായി ചുണ്ട് ചേർത്തതും കുറുകി പോയിരുന്നു വീണ..... പതിയെ അവളുടെ എതിർപ്പുകളെ തന്റെ ചുംബനത്താൽ സ്വന്തമാക്കി കൊണ്ട് അവളിലെ ഓരോ വസ്ത്രവും അഴിച് മാറ്റിയവൻ അവളിലേക്കായ് അമർന്നു..... ചുംബന ചൂടിൽ തളർന്നും കിതച്ചും കുറുകിയും ആ രാവിനെ സാക്ഷിയാക്കി എബി വീണയിലേക്കായ് ഇഴുകി ചേർന്നു..... തളർച്ചയോടെ മിഴികൾ കൂമ്പിയടയാൻ വെമ്പവേ തന്റെ നെഞ്ചിലേക്കായ് ചേർത് കിടത്തിയവൻ അവളുടെ നെറ്റിത്തടത്തിലായി സംതൃപ്തിയോടെ ചുണ്ട് ചേർക്കവേ വീണയുടെ അധരത്തിലും നാണത്താൽ കുതിർന്ന പുഞ്ചിരി തെളിഞ്ഞു വന്നു......ഇരുവരും പതിയെ ഉറക്കിലേക്ക് വഴുതി വീണു........................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story