പ്രണയശ്രാവണാസുരം: ഭാഗം 95

pranayashravanasuram

എഴുത്തുകാരി: അമീന

"ന്നാൽ മക്കള് പോയേച്ചും വാ........" ന്ന് പറഞ് വല്യമ്മച്ചി ഒരുങ്ങിയിറങ്ങിയ ശിവയേയും വീണയെയും തഴുകി അവർക്കായ് ചെറു പുഞ്ചിരി നൽകിയതും..... ശിവയും വീണയും ഡെവിയുടെ കാറിന്റെ ബാക്ക് ഡോർ തുറന്ന് കയറി....(ലാമ്പോർഗിനിക്ക് ബാക്ക് ഡോർ ഇല്ലെന്ന് ആരോ പറഞ്ഞിരുന്നു....ഉള്ള മോഡലും ഉണ്ട് കേട്ടോ....😁)..... കയറിയതല്ല വീണ ശിവയെ പിടിച്ചു കയറ്റിയെന്ന് പറയുന്നതാകും ശരി......കാരണം രാവിലെ മുതൽക്കേ എലി പുന്നല്ല് കണ്ട കണക്ക് എബി വീണയ്ക്ക് പുറകെ ഉണ്ടായിരുന്നു.....അതുകൊണ്ട് തന്നെ വിരുന്നിനായ് ഒരുങ്ങിയിറങ്ങിയ എബിയെ കണ്ട് കുട്ടിക്ക് നാണത്തിന്റെ ആസഖിതയാൽ അവനെ ഫേസ് ചെയ്യാൻ എന്തോ ഒരു മടി..... അതുകൊണ്ട് തന്നെ കൊച് രാവിലെ മുതലേ എബിയിൽ നിന്നും ഒഴിഞ്ഞു മാറ്റത്തിലാണ്.....എന്നാൽ അവളുടെ ഈ ഭാവം കണ്ട് ഇനി ശരിക്കും ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ കർത്താവെ എന്ന രോധനവും പുറപ്പെടുവിച്ചു കൊണ്ട് എബി അല്സമയത്തേക്ക് ആലോചിക്കാതിരുന്നില്ല...... കാറിൽ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയ എബി പുറകിലേക്ക് തിരിഞ് വീണയെ ദയനീയമായി നോക്കിയെങ്കിലും വീണ മുഖം കുനിച്ചു ശിവയെ ചേർന്നിരുന്നു...... പുല്ല്..... ഇവക്കടെ ഇരുത്തം കണ്ടെച്ചാൽ തോന്നുവല്ലോ ശിവയാണ് അവളെ കെട്ടിയതെന്ന്......😬😬 ന്ന് മനസ്സിൽ പല്ല് കടിച് ആത്മയോടെയിരിക്കവേയാണ് ഡെവി ഷർട്ടിന്റെ സ്ലീവ് മടക്കി ഡ്രൈവർ സീറ്റിലോട്ട് കയറിയിരുന്നു........

"ശിവ സീറ്റ് ബെൽറ്റിട്ടേക്ക്......" ന്ന് പറഞ്ഞു തിരിഞ്ഞവൻ സീറ്റിൽ മുഖം വീർപ്പിച്ചിരിക്കുന്ന എബിയെ കണ്ട് പുറകിലിരിക്കുന്ന ശിവയെ നോക്കവേ പെണ്ണ് വെളുക്കെ ചിരിച്ചു കൊടുത്തു...... അവളെയൊന്നിരുത്തി നോക്കി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലുള്ളവരോട് യാത്ര പറഞ്ഞു കാർ മുന്നോട്ടെടുത്തു...... അല്പസമയം കഴിഞ്ഞതും ഡെവിയുടെ പെട്ടന്നുള്ള ബ്രേക്ക് പിടുത്തത്തിൽ ഞെട്ടി മുന്നോട്ട് നോക്കിയതും അതാ കാറിന് മുന്നിൽ പുറത്തൊരു ബാഗും തൂക്കി വെളുക്കെ ചിരിച്ചു കൊണ്ട് നിൽക്കുന്നു ഫ്രഡി...... "എന്നാടാ നാറി ചാവാൻ ഇറങ്ങിയേക്കുവാണോ നി........."😡 ന്ന് ഡെവി കലിപ്പിട്ടതും...... "ഞാനും ഉണ്ട് നിങ്ങടെ കൂടെ......" 😁😁 ന്ന് പറഞ്ഞു ചിരിച്ചോണ്ട് നിന്നതും......എബി... " എങ്ങോട്ട് പോരുന്ന്... നിന്നെയാണോ വിരുന്നിന് ക്ഷണിച്ചേക്കുന്നെ.......ഓസിക്ക് ഓയിന്മെന്റ് മേടിക്കാൻ വന്നേക്കുവാ അവൻ....." "ഒഞ്ഞു പോടോ.....കല്യാണം കഴിഞ്ഞന്ന് കരുതി മച്യൂരിറ്റി കാണിക്കാൻ വരുന്നൊരു മച്ച്യൂരിറ്റി പ്രാന്തൻ..... എനിക്ക് എന്റെ പെങ്ങള്മാരുടെ വീട്ടിലേക്ക് വരാൻ....അസ് എ ഡോക്ടർ എന്ന നിലയിൽ ഒരു തെണ്ടിയുടെയും അനുവാദം വേണ്ട....." 😏😏 ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ടതും പല്ല് കടിച് എബി..... "അതിന് എവിടെ കയറി ഇരിക്കും..... സീറ്റ് ഇല്ല മൊനെ.....നിയുണ്ടേൽ വണ്ടീടെ മണ്ടേൽ കേറിക്കോ...." ന്ന് പറഞ്ഞു അടക്കി ചിരിച്ചതും നേരെ പുറകിലേക്ക് പോയി ഡോർ തുറന്ന ഫ്രഡി...... "ശിവ മോളെ ഒന്നിങ്ങിറങ്ങിയേ......."

ന്ന് പറഞ്ഞതും കാര്യ മനസിലായ ശിവ പുഞ്ചിരിയോടെ ഇറങ്ങിയ അടുത്ത നിമിഷം.... ഉണ്ണിയേട്ടൻ ഫസ്റ്റ് ന്ന് പറഞ്ഞു സീറ്റിലേറ്റത്തായിരുന്നു ഫ്രഡി.....തിരികെ ശിവ കയറി ഇരുന്നതും കാണുന്നത് മുന്നിലിരിക്കുന്നവരെ അറഞ്ചം പുറഞ്ചം പുച്ഛിക്കുന്ന ഫ്രഡിയെ ആണ്..... അതിന് എബി അവനെ പല്ല് കടിച് നോക്കുന്നു..... "മണ്ടേൽ നി ഇരുന്നോ.....ഞാനേ എന്റെ പെങ്ങള്മാരുടെ കൂടെ ഇരിക്കും ഒഞ്ഞു പോടാ......" ന്ന് പറഞ്ഞു ഞെളിഞ്ഞിരിക്കുന്ന ഫ്രഡിയെ നോക്കി ഈ ഐഡിയ നേരത്തെ തോന്നാത്തത്തിൽ കേദിച്ചു കൊണ്ട് എബി പ്രാകി കൊന്നു....... "ഹലോ പെങ്ങൾസ്.... എന്തൊക്കെ ഉണ്ട് വിശേഷം........" ന്ന് ചോദിച്ച ഫ്രഡിയെ ചെറഞ്ഞു നോക്കിയ എബി...... "നിന്റെ കുഞ്ഞമ്മ പെറ്റു.....നിനക്ക് ഒരു പെങ്ങൾ ഇല്ലെടാ നാറി അവളെ ഹോസ്പിറ്റൽ കിടത്തി വന്നേക്കുവാ അവൻ......" "അയിന്.....അവളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലോട്ട് പുലർച്ചെ കൊണ്ട് വന്നു......"😏😏 "അപ്പൊ മോനിപ്പൊ കൂടെ കെട്ടിയെടുക്കുന്നതിന്റെ ഉദ്ദേശം....." ന്ന് ഫ്രന്റ് മിറർ വഴി നോക്കി ഇതുവരെ മിണ്ടാതെ നിന്ന ഡെവിയുടെ ചോദ്യത്തിന് പരുങ്ങി കൊണ്ട്....... "അ... അത് പിന്നെ......." "സത്യം പറയ്‌........" "ഇവ ഇന്നലെ ലീവ് എടുത്ത് നാട്ടീ പോയി..........."😁😁 "...🤨....🤨....." (ഡെവി)

"അയ്യേ....തെറ്റിദ്ധരിക്കല്ലേ.....കാണാനുള്ള ആഗ്രഹം കൊണ്ടല്ല..... അസ് എ ഡോക്ടർ എന്ന നിലയിൽ അവളിങ്ങനെ ലീവെടുത്താൽ എന്റെ ഹോസ്പിറ്റലിനല്ലെ നഷ്ടം....അത് ഞാൻ ഓർക്കേണ്ടേ..... അല്ലേൽ തന്നെ ആ ചൊറിയൻ പുഴുവിനെയൊക്കെ ആര് പോകും കാണാൻ..... അതും ബുദ്ധിമുട്ടി......നെവർ ഒന്നൂല്ലേലും ഞാനൊരു ഡോക്ടർ അല്ലെ.. ന്റെ ഹോസ്പിറ്റലിന് നഷ്ടം വരൻ ഞാൻ സമ്മതിക്കുവോ.....എല്ലാം കൊണ്ടും അതൊന്ന് ചോദിക്കാനകൊണ്ട്........" ന്ന് പറഞ്ഞു നിർത്തിയതും ശിവയുടെ നോട്ടം കണ്ട്....... 😁😁......വെളുക്കെ ചിരിച്ച ഫ്രഡിക്ക് നേരെ അവളുടെ ഫോൺ എടുത്ത് സ്പീക്കർ ഓൺ ചെയ്തതും മറുപുറത് നിന്ന്..... "ഡോ.... കള്ള ഡോക്ടറെ ഇയാൾക്കു എന്നെ കാണാൻ ആഗ്രഹം ഇല്ലല്ലേ....ഞാൻ ആരാണെന്ന പറഞ്ഞേ ചൊറിയൻ പുഴുവോ.....ഇങ്ങിട്ട് വാടാ ചവിട്ടി എല്ലൊടിച് ആ എല്ല് ശരിയാക്കൻ നിനക്ക് തന്നെ തരൂടാ.......😬😬... ശിവേ അങ്ങേരെ വണ്ടീന്ന് ചവിട്ടി പുറത്താക്കിയെച്ചും ഇങ്ങോട്ട് വന്നാൽ മതി നിങ്ങൾ.....ഒരു പാട്ട ഡോക്ടർ......" ന്ന് പറഞ്ഞു കലിപ്പിൽ ഫോൺ ഓഫ് ചെയ്തതും ഫ്രഡി തിരുപ്പതിയായി മകനെ എന്ന എക്സ്പ്രെഷനിട്ടോണ്ട് എല്ലാവരെയും ദയനീയമായായി നോക്കിയതും അവിടെ കൂട്ടച്ചിരി മുഴങ്ങി........ "മിണ്ടാതിരിയാടാ നാറികളെ........"

ന്ന് രോധിച്ചവനെയും കൊണ്ട് വാഹനം മുന്നോട്ട് കുതിച്ചു........ ഉച്ചയോടടുപ്പിച്ചു ശിവയുടെ വീട്ടിലെത്തിയവർ ഫ്രഷായി ഫുഡ്‌ കഴിച്ചു..... ഭക്ഷണ ശേഷം ചെക്കന്മാർ മുകളിലെ ബാൽക്കണിയിൽ ഇരുപ്പുറപ്പിച്ചതും ശിവയും വീണയും ചിറ്റയുടെ കൂടെ വിശേഷം പറഞ്ഞിരുന്നു....... വൈകുന്നേരം ചായയും രാഘു ചേട്ടന്റെ സ്പെഷ്യൽ പഴം പൊരിയും കഴിചവർ മനക്കലയ്ക്കിറങ്ങി....... വരമ്പ് വഴി മനയ്ക്കലേക്ക് നടക്കവേ ഫ്രഡി...... "എല്ലാവരോടും കൂടെയാ കട്ടക്ക് കൂടെ നിന്നെക്കണം.... നിങ്ങൾക്കൊന്നും അറിയാൻ പാടില്ലാഞ്ഞിട്ട അവളെ ഇടഞ്ഞാൽ കൊല കൊമ്പിയ കൊമ്പി..... പെങ്ങന്മാരെ ഈ എളിയ ആങ്ങളയുടെ ജീവിത പ്രശ്നവാ കൂടെ നിന്നെക്കണം......" ന്ന് പറഞ് അവർ മനക്കലേയ്ക്കുള്ള സ്റ്റെപ് കയറി ചെല്ലവേയാണ് അവിടെയ്ക്കായ് ഒരു വാഹനം വന്നു നിന്നത്...... ഇതെവിടെയോ കണ്ടത് പോലിരിക്കെ..... ന്ന് ആത്മയടിച്ച ഫ്രഡി....അതീന്ന് ഇറങ്ങുന്ന ആളെ കണ്ട് കർത്താവെ അപ്പൻ..... ന്ന് മനസ്സിൽ അലറവേയാണ് അവനെ നോക്കി ഗൗരവത്തിൽ നിൽക്കുന്ന ആൽഫ്രഡ്‌...... "മോൻ.....മീറ്റിങ്ങെന്നും പറഞ്ഞു രാവിലെ മുങ്ങിയത് ഇങ്ങോട്ടാണല്ലേ......" "അത് അപ്പ......."😁 "ഇളിച്ചോണ്ട് നിക്കാതെ വാടാ......എന്നതായാലും വന്നതല്ലേ പെണ്ണ് കണ്ടെച് ആ ചടങ്ങങ് നടത്തിയേച്ചുമങ് പോകാം......"

ന്ന് പറഞ്ഞു മുന്നോട്ട് നടന്നത് കണ്ട് വായും തുറന്ന് നിന്ന ഫ്രഡി വിക്കലോടെ...... "എ..... എന്നാ......." "മോനെ ഫ്രഡി ഞാനെ നിന്റെ അപ്പനാ നീയെന്റെയല്ല.....പ്രേമിക്കാൻ നടന്നേക്കുന്നു.....ആ കൊച്ചിനുള്ള ധൈര്യം പോലും നിനക്ക് ഇല്ലാണ്ട് പോയല്ലോടാ കുരുത്തം കെട്ടവനെ....." ന്ന് പറഞ്ഞു ആൽഫ്രഡ്‌ മുന്നോട്ട് പോയതും അവനെ നോക്കി അടക്കി ചിരിച്ചു പോകുന്ന അവന്റെ അമ്മച്ചി അലീനയ്ക് നേരെ വളിഞ്ഞ ചിരി നൽകി..... അവർ അകത്തേക് പോയതും അതുവരെ ചമ്മി നാറിയ എക്സ്പ്രഷൻ ഇട്ടോണ്ട് നിന്നവനോടായി ഡെവി ഉള്ള സത്യമങ്ങ് ബോദ്യപെടുത്തി..... കഴിഞ്ഞ ദിവസം നിങ്ങടെ ഇഷ്ട്ടം ഇവ നിന്റെ അപ്പനെ അറിയിച്ചതും കൂടാതെ നൈനയോടുള്ള ജോണിന്റെ ഇഷ്ട്ടം അറിഞ്ഞത് കൊണ്ടും അതിക നീട്ടിവെക്കാതെ അത് ഉറപ്പിക്കാനായിട്ടാണ് വന്നേക്കുന്നതന്ന്...... നൈനയുടെ കൂടെ ഫ്രഡിയുടെ വല്യമ്മച്ചിയേയും റോസ്‌ലിമ്മയെയും നിർത്തി ഫ്രഡി മുങ്ങിയതിന്റെ പുറകെ അവരും ഇങ്ങോട്ട് പുറപ്പെട്ടു...... അവിടെ അകത്തു അവരുടെ വരവ് പ്രതീക്ഷിച്ച പോലെ അല്ലു ഓടിവന്നു ശിവയേം വീണയെയും കൊണ്ട് ഇവയുടെ അടുത്തേക്ക് കൊണ്ട് പോയി...... അടുക്കളയിൽ ചായക്ക് വട്ടം കൂട്ടാൻ അഭിയുടെ അമ്മയും ചിറ്റയും അവർക്കൊപ്പം ചെറു ചിരിയോടെ അലീനമ്മയും കൂടി...... ഹാളിൽ ഡെവിയും എബിയും അഭിയും ജോണും ആൽഫ്രടും അഭിയുടെ അച്ഛനും കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കവേയാണ് ഇവയെ ഒരുക്കി പെൺപടയെത്തിയത്.....

ഇതെല്ലാം സ്വപ്നം പോലെ നോക്കി നിന്ന ഫ്രഡി മുന്നിലേക്ക് ചായ കൊണ്ട് വന്ന് തന്നെ രൂക്ഷമായി നോക്കുന്ന ഇവയെ കണ്ട് വെളുക്കെ ചിരിച്ചു ചായ എടുത്തു...... പിന്നീട് അവർ സംസാരത്തിലേർപ്പെട്ടു.....ഒട്ടൊരു നേരത്തിനു ശേഷം അഭിയുടെ അച്ഛൻ...... "എന്നാൽ പിന്നെ അങ്ങനെ ചെയ്യാം....നൈന മോൾടെ മുറിവ് ബേധമായിട്ട് അവിടെയുമൊരു പെണ്ണ് കാണൽ ചടങ്ങ് നടത്തി നല്ലൊരു ദിവസം നോക്കി നിങ്ങള് പറഞ്ഞ പോലെ മനസമ്മതവും മിന്ന് കെട്ടും ഒരുദിവസം അങ്ങ് നടത്താം....." "എന്നാൽ പിന്നെ നല്ലൊരു ദിവസം നോക്കി ഞാൻ അറിയിക്കാം എല്ലാവരും കൂടെ വന്നേക്കണം....ചാടങ്‌ മുടക്കേണ്ട........" ന്ന് തീരുമാനിച് ആൽഫ്രെഡും അലീനയും ഇറങ്ങവേ ഫ്രഡിയെ നോക്കിയതും പരുങ്ങി നിൽക്കുന്ന ചെക്കനെ കണ്ട് അവനില്ലെന്ന നിഗമനത്തിൽ എത്തി അവർ വീട്ടിലേക്ക് തിരിച്ചു...... പെണ്പടകൾ ഇവയുമായി റൂമിലേക്ക് കടന്നപ്പോൾ ആൺപടകൾ കുളപ്പടവിലേക്ക് വിട്ടു....... പടവുകളിലായിരിപ്പുറപ്പിച്ചവർ..... "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലടാ മിന്ന് കെട്ട്.... അതും ഇത്രയും പെട്ടന്ന്......" "നിന്റെ വർത്താനം കേട്ടാൽ നാളെയാണ് കേട്ടെന്ന് തോനുവല്ലോ.....ആക്രാന്തൻ...." ന്ന് എബി പറഞ്ഞത് കെട്ട്..... "ആക്രാന്തൻ നീയാടാ നാറി..... കാറിൽ ഇരുന്ന് വീണ മോൾടെ ചോര ഊറ്റി അതിനെ കൊന്നേനെല്ലൊ നി......"

"ഊറ്റും അതെന്റെ പ്രോപ്പർട്ടിയാ..... എനിക്കെന്ന ഊറ്റിക്കൂടെ..... സ്വപ്നം കാണാതെ പോയി നി നിന്റെ പെണ്ണിന്റെ കലിപ്പ് മാറ്റാൻ നോക്ക്......" "അതൊക്കെ ഞാൻ പുഷ്പം പോലെ സോൾവ് ചെയ്യും....😏 അല്ല നീയെന്ന അളിയാ ഒരുമാതിരി കുറവൻ ചത്ത കുറത്തി പോലെ......"🙄 ന്ന് ജോണിനോടുള്ള ഫ്രഡിയുടെ ചോദ്യത്തിന് എബി..... "അതിന് കുറവൻ ചത്തോ......"🙄 ന്ന് ഫിഷി അടിച്ചതും ഫ്രഡി പല്ല് കടിച്ച്.... "ഇല്ല ഞാൻ കൊന്ന്......"😬😬 "ഒരു സംശയം ചോദിച്ചതല്ലേ.... അല്ലെ ഇത് നല്ല കൂത്ത്......"😏 "പറയ്‌ ജോൺ എന്നാടാ പ്രശ്നം......." ന്ന് ഫോണിൽ നിന്നും മുഖമുയർത്തിയുള്ള ഡെവിയുടെ ചോദ്യത്തിന്..... "ഡാ...കാര്യം കെട്ട് വരെ എത്തിയെന്നുള്ളത് നേരാ....പക്ഷെ നൈന.....അവൾക്കെന്നോട് ക്ഷമിക്കാൻ കഴിയില്ലടാ.... അത്രയും ഞാൻ കാരണം അവള് വേദനിച്ചിട്ടുണ്ട്.... ഇപ്പോഴുള്ള അവസ്ഥയ്ക്ക് പോലും ഞാനാണ് കാരണം......" "നിയെന്നാഡാ ഈ പറയുന്നേ അതിന് അവള് ശ്രദ്ധയില്ലാണ്ട് റോഡ് ക്രോസ്സ് ചെയ്തതിന് നീയാണോ കാരണം......" ന്ന ഫ്രഡിയുടെ ചോദ്യത്തിന്..... "ശ്രദ്ധയില്ലാണ്ടല്ല......." ന്ന് പറഞ്ഞു മുഖം കുനിച്ചു നിൽക്കുന്നവനെ സംശയത്തോടെ നോക്കവേ അന്ന് കോളേജിൽ വെച് നടന്നവ പറയുമ്പോൾ അവന്റെ മിഴികളിൽ നിന്നും ഒരു തുള്ളി മിഴിനീർ ഉതിർന്ന് വീണിരുന്നു....... അവൻ പറഞ്ഞു നിർത്തിയതും കുളത്തിലേക്ക് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു....... കുളത്തിൽ വീണ് മുങ്ങി നിവർന്ന ജോൺ പകപ്പോടെ ഡെവിയെ നോക്കിയതും ഫ്രഡി...... "

അവനെ നോക്കണ്ട അതെന്റെ വകയാ.... എന്റെ പെങ്ങളെ വേദനിപ്പിച്ചതിന് ഇതിലും കൂടുതൽ തരേണ്ടത അളിയനായി പോയി......" "ഡാ... ഞാൻ സോറി......." "സോറി പോയി പുഴുങ്ങി തിന്ന്.....ഇനിയും അവളെ വേദനിപ്പിച്ചാൽ......" "ഇല്ലടാ.... വേദനപ്പിക്കില്ല... പോന്ന് പോലെ....." ന്ന് പറഞ്ഞു മുഴുവൻ ആക്കും മുൻപ് "ബാക്കി അവള് തന്നോളും......നിന്റെ ജീവിതം ന്റെ പെങ്ങള് നക്കിയടാ......." ന്ന് പറഞ്ഞു വെളുക്കെ ചിരിച്ചു നിൽക്കുന്നവനെ കണ്ട് ആശ്വാസത്തിൽ ശ്വാസം വലിച്ച് വിട്ടു...... അവരെ നോക്കി ചെറു ചിരിയോടെ ഫോണിലേക്ക് നോക്കവേ ഡെവിയുടെ മുഖം വലിഞ്ഞു മുറുകി..... "ഷിറ്റ്.....വാട്ട്‌ ദി ഹെൽ.... "😡 ന്ന് ശബ്ദമുയർത്തിയതും അഭി.... "എന്താ ഡെവി.....എനി പ്രോബ്ലം......." "പ്രോബ്ലം.....യഹ്....... മുംബൈയിൽ നടക്കുന്ന ഫാഷൻ കോണ്ടെസ്റ്റിൽ നിന്ന് മെയിൽ വന്നേക്കുവാ.....നെക്സ്റ്റ് വീക്ക്‌ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യുമെന്ന്....... "😡 "അതിനെന്ന ബ്രോ....എല്ലാം സെറ്റല്ലേ....മോഡൽ വരെ റെഡിയാണല്ലോ...." (എബി) "വു സെഡ്.... നിന്നോട് ഞാൻ ആ ഫയൽ മുഴുവനക്കാൻ പറഞ്ഞിട്ട് നീ ചെയ്തോ....." "😁😁..... " അതിന് എബി നിഷ്കുവായി ചിരിച്ചു നിന്നതും....... " "ഇതിന് മാത്രം ഒരുകുറവും ഇല്ല...... പ്രോഗ്രാമിനുള്ള ഡ്രസ്സ്‌ ഡിസൈൻ മുഴുവൻ ആയിട്ടില്ല....

മാര്യേജ് തിരക്കിൽ ഞാൻ മാറ്റിവെച്ചേക്കുവായിരുന്നു.....ഇത്രയും പെട്ടന്ന് ഉണ്ടാവില്ലെന്ന് പറഞ്ഞവർ തന്നെ ആരുടെ അമ്മൂമ്മേനെ കെട്ടിക്കാനാണോ ഇവരിത് പ്രോഗ്രാം നേരത്തെ ആക്കിയത്..... Damnt...."😡 "അതിനെന്ന ഡെവി ടെംപേർ തെറ്റുന്നെ.... നാളെ വീട്ടിലോട്ട് തിരിച്ചു ചെന്നിട്ട് ചെയ്യേണ്ടതല്ലേയുള്ളു......." ന്ന് ജോൺ വെള്ളത്തിൽ നിന്ന് കയറി വന്ന് കൊണ്ട് ചോദിച്ചതും ഫോൺ ഞെരിച്ചു ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അവൻ..... "ഇട്സ് ഇമ്പോസിബിൾ ജോൺ....മുംബൈ ബെയ്‌സ്ഡ് ഫാഷൻ ഷോ കോണ്ടെസ്റ്റിൽ ഞങ്ങടെ കമ്പനിയും പാർട്ടിസിപ്പറ്റ് ചെയ്യുന്നുണ്ട്... നമ്മുടെ കമ്പനിയെ പ്രതിനിഥീകരിച് മോഡൽ ആയിട്ട് ആദ്യം ഉണ്ടായിരുന്ന മേറീനയെ ഡിസ്മിസ് ചെയ്ത് നട്ടാശയേയാണ് തിരഞ്ഞെടുത്തുത്തിരിക്കുന്നത്.....അതിന് വേണ്ടി ഡിസൈൻ തയ്യാറാക്കുന്നതിന് ശി ഷുഡ് ബി ഹിയർ...... ബട്ട്‌ നടാഷ...രണ്ട് ദിവസം കഴിഞ്ഞു അവൾക്ക് അബ്രോഡ് പോകേണ്ടതുണ്ട് സം പേർസണൽ ഇഷ്യൂസ് എന്നാണ് പറഞ്ഞത്.... സോ പ്രോഗ്രാമിന് മൂന്പ് ഡിസൈൻ കംപ്ലീറ്റ് ചെയ്യണം.....ഡിസ്‌കസ് ചെയ്യുന്നേൽ അതിന്ന് തന്നെ വേണം..... എബി ലെറ്സ് ഗോ.... വീട്ടിലോട്ട് തിരിക്കാം....." ന്ന് പറഞ്ഞു പടവുകൾ കയറവെ അഭി..... "അതിന് എന്തിനാടാ പോകുന്നെ നടാഷ അവളിങ്ങോട്ട് വരില്ലേ.... മീറ്റിംഗ് ഇവിടെ അറേഞ്ച് ചെയ്യാല്ലൊ......" ന്ന് പറഞ്ഞതും മുന്നോട്ട് നടക്കാനാഞ്ഞ ഡെവി ഒന്ന് നിന്ന് എന്തോ ആലോചിച് കൊണ്ട്.......

"ദട്സ് ഗുഡ്....... " ന്ന് പറഞ്ഞു ഫോൺ എടുത്തു എന്തോ മെയിൽ അയച് കുറച്ച് സമയത്തിന് ശേഷം അവന്റെ മുഖം തെളിഞ്ഞു....... "പ്രോഗ്രാം എന്നാണെന്നാ പറഞ്ഞത്........" ന്ന ഫ്രഡിയുടെ ചോദ്യത്തിന്...... "ആഫ്റ്റർ വൺ വീക്......." "അപ്പൊ നടഷ അബ്രോഡ് പോയാൽ പ്രോഗ്രാം......." "ഇറ്റ് വാസ് സോൾവ്ഡ്......പ്രോഗ്രാമിന് രണ്ട് ദിവസം മൂന്പ് ശി വിൽ ബി ദെയ്ർ...... ഇനി ഡിസൈൻ ഡിസ്‌കസ് ചെയ്യാനായിട്ട് ഞാൻ ഇവിടുത്തെ ലൊക്കേഷൻ അയച്ചിട്ടുണ്ട്......." ന്ന് പറഞ്ഞു ആശ്വാസത്തോടെ പടവിലേക്കായിരുന്നു....... പിന്നെയും ഏറെ നേരമവർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു..... അതിനിടയിൽ ജോൺ നനഞ്ഞ വസ്ത്രം മാറ്റിയുടുത്തു വന്ന് അവർക്കൊപ്പം കൂടി........ നേരം സന്ധ്യയോടടുക്കവേ......അങ്ങോട്ടായി വന്ന അല്ലു...... "ഡെവിച്ച.....നടാശ ചേച്ചി വന്നിട്ടുണ്ട്.....ഇച്ഛൻ വിളിച്ചിരുന്നോ...... " "ആ.... ഞാനിതാ വരുവാ....." ന്ന് പറഞ്ഞു അവിടെ നിന്ന് എണീറ്റതും ബാക്കിയുള്ളവരും അവന് പുറകെ വിട്ടു...... മോഡേൺ ഡ്രസ്സ്‌ ധരിച്ച ഒരു പെണ്ണ് ഹാളിലെ സെറ്റിയിൽ ഇരിക്കവേ അങ്ങോട്ടായി അല്ലു ജ്യൂസ് കൊണ്ട് കൊടുക്കവേ അവൾക്ക് പുറകെയായി ബാക്കി പെണ്പടകളും അവിടെയെത്തി അവളെ സ്കാനി കൊണ്ടിരുന്നു...... കൊണ്ട് കൊടുത്ത ജ്യൂസ് വൺ സിപ് ചെയ്ത് ആസ്വസ്തയോടെ ചുറ്റുമൊന്ന് നോക്കി....... "ആൽഫിയാ.....വാട്ട്സ് സോ ഹോട് ഹിയർ ... അയാം സ്വെറ്റിംഗ് (വിയർപ്പ് ) ഓൾ ഓവർ..... ഹൂ.....

എങ്ങനെ ജീവിക്കുന്നു ഇവിടെ.... ഐ കാന്റ് അഫോർഡ് ദിസ്‌......." ന്ന് കൈ കൊണ്ട് കഴുത്തിലും മുഖത്തുമായി വീശി പറയുന്നത് കെട്ട് വിറഞ്ഞു കയറിയ അല്ലു പൊട്ടിവന്ന ദേഷ്യം അണപ്പല്ലിൽ കടിച് തീർത്തു...... അവളുടെ അമ്മൂമ്മേടെ ചൂട് മാറ്റികൊടുക്കാം....... ന്ന് അത് കെട്ട ശിവ മനസ്സിൽ പറഞ്ഞു മുന്നോട്ട് നടന്നതും ഡെവി അങ്ങോട്ടായി കടന്ന് വന്നതും ഒരുമിച്ചായിരുന്നു....... അവന്റെ വരവിൽ ഒരുവേള ആ പുട്ടി ഭൂതം അവനിൽ ലയിച് ഇമ ചിമ്മാൻ പോലും മറന്ന് ഡെവിയെ നോക്കി നിന്നു....... ഹി ഈസ്‌ സോ ഹോട്...... ന്ന് അവനെ ആകെയൊന്നുഴിഞ്ഞു നോക്കിയവൾ പിറുപിറുത്തത് വ്യക്തമായി അല്ലുവിന്റേയും ശിവയുടെയും കാതിൽ പതിഞ്ഞു...... "ശവം......"😬😬 ന്ന് കോറസ് പോലെ പറഞ്ഞവളുമാർ രണ്ടും ഞെട്ടലോടെ പരസ്പരം നോക്കി ഇളിഞ്ഞ ചിരി കൈ മാറി അവളിലേക്കായ് മിഴികൾ തിരിച്ചു...... "ഹായ് ഡേവിഡ്......" "വെൽക്കം നടാശ......" "താങ്ക് യൂ.... യൂ നോ ഡേവിഡ് ഞാൻ ഇവരോട് പറയുവായിരുന്നു.....നല്ല ഭംഗിയുള്ള പ്ലേസനല്ലോയെന്ന്...ഫുൾ ഓഫ് ഗ്രീനറി...കൂൾ ബ്രീസ്..... ഇട്സ് റിയലി ബ്യൂട്ടിഫുൾ...... " ന്ന് പറഞ്ഞത് കെട്ട് ശിവയും അല്ലുവും മിഴിച് നിന്നു..... "ഈ പരട്ട അല്ലേടി നേരത്തെ ചൂടെടുക്കുന്നെന്ന് പറഞ്ഞു ഷോ കാണിചെ...... "🙄

ന്ന് കെട്ട് അല്ലുവും ശിവയും തിരിഞ്ഞ് നോക്കിയപ്പോഴാണ് അവർക്കരികിലായി നിൽക്കുന്ന ഇവയെ കണ്ടത്....... "ശിവേച്ചി ഡെവി ഏട്ടായിയെ കാണുമ്പോ അതിന് കുറച്ചു ഇളക്കം കൂടുതൽ ഉണ്ടെന്ന് നിക്ക് തോന്നണുണ്ട്......" ന്ന് വീണ പറഞ്ഞതിന് പുറകെ കോറസ് പോലെ അല്ലുവും ഇവയും..... "എനിക്കും....... " ന്ന് പറഞ് അവരുടെ സംസാരം വീക്ഷിച്ചു കൊണ്ടിരുന്ന ഇവ പതിയെ ശിവയോടായി.... "ശിവ....ആ പുട്ടിക്ക് കുറച്ചല്ല.... അതിലും അതികം കൂടുതൽ ഇളക്കം ഉണ്ട്....... " ന്ന് ഇവയുടെ നീരീക്ഷണത്തിന്റെ അവസാനം ശിവയോടായി പറഞ്ഞതും ശിവ അവളെ നോക്കവേ....അല്ലു...... "സത്യം ശിവേച്ചി....ആ നടാശ ഞങ്ങടെ കമ്പനി മോഡൽ ആണ്....ഒരു ജാഡ തെണ്ടി.....ഇച്ചായിനെ കാണുമ്പോ അതിനിത്തിരി ഇളക്കം കൂടുതൽ ഒള്ളതാ....ഇങ്ങനെ ഒട്ടി ഒട്ടി നിക്കുന്നത് കാണാം.....ദിത് പോലെ....... " ന്ന് കെട്ട് ശിവ അവരെ ദയനീയമായി നോക്കി തിരികെ ഡെവിയിലേക്ക് നോക്കവേ ആ പുട്ടി കൊഞ്ചി കുഴഞ്ഞവനോട് ആ ഗ്രാമത്തെ വർണിക്കുന്ന തിരക്കിലായിരുന്നു....... "ഊപ്സ് സോറി...നടാശ...സംതിങ് ടു ഡ്രിങ്ക്......." "നോ ഡേവിഡ്....ഞാൻ കുടിച്....നിന്റെ സിസ്റ്റേഴ്സ് തന്നിരുന്നു......." ന്ന് പറഞ് ഇവരൊക്കെ നിന്റെ സിസ്റ്റേഴ്സ് അല്ലെ...... ന്ന് ചോദിച്ചതും...... "ഒരാളോഴികെ......." ന്ന് പറഞ്ഞു അവളെയും മറികടന്ന് ശിവയ്‌ക്കരികിലേക്കായ് വന്ന് തന്നോട് ചേർത് നിർത്തിയവൻ പുഞ്ചിരിയോടെ...... "ശ്രാവണി ഡേവിഡ് കളത്തി പറമ്പൻ.... മൈ വൈഫ്‌.......".. ന്ന് പറഞ്ഞതും നടാശ തറഞ്ഞു നിന്നു......

വൈഫ്‌ എന്ന് പറഞ്ഞതിലുപരി സ്വതവേ ഗൗരവ പൂർവമായ അവന്റെ മിഴികളിൽ ശിവയ്ക്കായ് അലയടിച്ച പ്രണയ ഭാവവും ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിയുമായിരുന്നു അവളിൽ നടുക്കം സൃഷ്ടിച്ചത്...... അടുത്ത നിമിഷം നാടഷയിൽ ശിവയിലേക്കായ് പുച്ഛം നിറഞ്ഞ ചിരി തൊടുത്ത് വിട്ട് മുഖം തിരിച്ചു കൊണ്ട്.......കൊഞ്ചി കുഴഞ്ഞു കൊണ്ട്.... "ഡേവിഡ്..... വർക് കംപ്ലീറ്റ് ചെയ്യണ്ടേ..... എവിടെ വെച്ചാണ് മീറ്റിംഗ് അറേഞ്ച് ചെയ്തത്.... അങ്ങോട്ട്‌ പോയാലോ......" ന്ന് പറയവേ ബാക്കി ആൺപടകൾ അങ്ങോട്ടായി കടന്ന് വന്നതും അവർ പിന്നെ ആ പുട്ടിയെ പരിചയപെടലായി...... സംസാരത്തിനിടയിലുള്ള നടാശയുടെ ഡെവിയിലേക്കുള്ള നോട്ടം ശിവയെ അലോസരപ്പെടുത്തി കൊണ്ടിരുന്നു...... സംസാരത്തിന് ശേഷം അവർ ശിവയുടെ വീട്ടിലേക്ക് പോകാനിറങ്ങവേ അഭിയുടെ അമ്മയുടെ വാക്കിൽ അന്ന് അവിടെ നിൽക്കാമെന്ന് തീരുമാനിച്ചു...... അത്താഴത്തിനുള്ള ഒരുക്കത്തിനായി ചിറ്റയും അഭിയുടെ അമ്മയും കിച്ചണിലേക്ക് പോയി അവരെ സഹായിക്കാനായി അല്ലുവും വീണയും ഇവയും കിച്ചണിലേക്ക് പോയതും അവർക്ക് പുറകെ പോകാനായി തിരിഞ്ഞ ശിവയുടെ കൈതണ്ടയിലായി ശക്തമായ പിടി മുറുകിയതും ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും തന്നെ പരിഹാസത്തോടെ നോക്കുന്ന നടാശയെ കണ്ട് സംശയതോടെ നോക്കവേ.....പതിഞ്ഞ ശബ്ദത്തിൽ...... "യു ഡോണ്ട് ഡിസേർവ് ഹിം......."

ന്ന് പറഞ്ഞു സ്റ്റെയർ കയറി പോകുന്ന ഡെവിയെ നോക്കി ശിവയുടെ കവിളിലായി ചെറുതായി കയ്യാൽ കവിളിൽ കൊട്ടി അവളെ അടിമുടി ഒന്ന് നോക്കി അവർക്ക് പുറകെ സ്റ്റെയർ കയറി പോകുന്നവളെ നോക്കി നിന്നു....... എല്ലാം ഒരുവിധം തയ്യാറായതും ഇവ പോയി ഭക്ഷണം കഴിക്കാനായി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു...... ഒരുമിച്ച് ഭക്ഷണം കഴിച് കഴിഞ് കിടക്കാനായി അവരവരുടെ റൂമിലേക്ക് വിട്ടു..... അടുക്കളയിൽ സഹായിച്ചു ശിവയും വീണയും അല്ലുവും ഇവയും മുകളിലേക്ക് വിട്ടു..... റൂമിലേക്ക് പോകാനായി ഗോവണി കയറവെയാണ് അവിടെ നിന്നുകൊണ്ട് ഉച്ചത്തിലുള്ള പൊട്ടിചിരി കേട്ട് പെണ്പടകളുടെ മിഴികൾ അങ്ങോട്ട് പതിക്കവേ അവിടെത്തെ കാഴചയിൽ മിഴിച്ചു നിന്നു..... ബാൽക്കണിയിൽ ആൺപടകൾക്ക് നടുക്കുള്ള ചെയറിൽ നടാശ ഇരിക്കുന്നു..... ഡെവി തന്റെ മടിത്തട്ടിലായി ലാപ് വെച് അതിലേക്കായി ഉറ്റുനോക്കി വർക്കിൽ മുഴുകിയിരിക്കുന്നു.... മറ്റുള്ളവരോടുള്ള സംസാരത്തിനിടയിൽ ഇടക്കിടക്ക് പുട്ടിയുടെ മിഴികൾ ഡെവിയെ ആകെ ഉഴിഞ്ഞു പോകുന്നത് കണ്ട ശിവയ്ക്ക് അടിമുടി എരിഞ്ഞു കയറി...... ശിവ അവർക്കരികിലായി ചെന്നതും.... എബിയും അഭിയും വീണയും അല്ലുവും റൂമിലേക്ക് പോകുന്നത് കണ്ട് അങ്ങോട്ട് വിട്ടു...... "എബി.... നീയെങ്ങോട്ട് പോകുവാ...." ന്ന് ലാപ്പിൽ നിന്ന് തെല്ല് പോലും മുഖമുയർത്താതെ ചോദിക്കവേ..... "സോറി ബ്രോ.... ഡിസൈൻ പറഞ്ഞു തരാനുള്ള ബുദ്ധിയൊന്നും എനിക്കില്ല....

നടശയ്ക്ക് കുറച്ച് ഫാഷൻ സെൻസ് ഉണ്ടല്ലോ അതിന് അവൾ തന്നെ ധാരാളം......" ന്ന് പറഞ്ഞു എബി വീണയ്ക്ക് പുറകെ വിട്ടു...... ഫ്രഡിയെ കണ്ട ഇവ അവനെ രൂക്ഷമായോന്ന് നോക്കി വെട്ടിത്തിരിഞ്ഞു പോയതും ഫ്രഡി അവൾക്ക് പുറകെ എസ്‌കേപ്പടിച്ചു...... അപ്പോഴും ലാപ്പിൽ മുഖം പൂഴ്ത്തിയ ഡെവി ശിവ വന്ന് നിന്നത് പോലും അറിഞ്ഞിരുന്നില്ല...... അവിടെ നിൽക്കുന്ന ശിവയെ പരിഹാസത്തോടെ നോക്കി നടാശ ഡെവിയോടായി...... " "ഡേവിഡ് വെസ്റ്റേൺ മോഡൽ ഡ്രസ്സ്‌ ന്ന് ഈ ഡിസൈൻ ആകും കൂടുതൽ മാച്ച് ആകുന്നത്.....എന്ത് തോന്നുന്നു......" ന്ന് അവനിലേക്കായ് ചാഞ്ഞു കൊണ്ട് ലാപ് സ്‌ക്രീനിലേക്ക് വിരൽ ചൂണ്ടി പറഞ്ഞതും "യഹ്.....ഇട്സ് ഗുഡ്......" ന്ന് കേട്ട് ശിവ സഹികെട്ട്...... "ഇച്ചായാ നേരം എത്ര ആയെന്നറിയാവോ.... മതി ഇനി വന്നേ........" ന്ന് പറഞ്ഞു കയ്യിൽ പിടിച്ചതും.....പെട്ടന്ന് മുഖമുയർത്തിയ ഡെവി.... "ശിവ ഇട്സ് ഇമ്പോര്ടന്റ്റ്‌....ഞാൻ വന്നേക്കാം നി കിടന്നോ......." "എ...എന്നാൽ ഞാനും ഇരിക്കാം ഒരുപാടുണ്ടോ ചെയ്യാൻ........" "ഒത്തിരി ഉണ്ട് പെണ്ണെ നി പോക്കൊ ഞാൻ ചെയ്‌ത് കഴിഞ്ഞേച്ചുമങ് വന്നേക്കാം......." "അത് ഇച്......." ന്ന് പറഞ്ഞു തുടങ്ങും മുൻപേ നടാശ...... "ശിവ ഡേവിഡ് പറഞ്ഞല്ലോ..... നി പൊയ്ക്കോ നിനക്ക് അറിയാഞ്ഞിട്ടാ ഇത് വളരെ ഇമ്പോര്ടന്റ്റ്‌ ആണ്....."

"അത് കുഴപ്പമില്ല.... ഞാനും സഹായിക്കാം....." "ശിവ.... ശി ഈസ്‌ ടാലെന്റെഡ്.... ഡിസൈൻ കുറിച്ചു നല്ല ഐഡിയ ഉണ്ടിവാൾക്ക്.....കമ്പനി മോഡൽ അല്ലെ....നീ വെറുതെ ഉറക്കമിളക്കണ്ട......" "ശിവ പൊക്കോള്ളൂ ഞാൻ ഹെല്പ് ചെയ്യനാണല്ലോ ഇങ്ങോട്ട് വന്നിട്ടുള്ളത്.... യൂ ഡോണ്ട് വറി......ഞാൻ കൂടെ ഉണ്ടല്ലോ....." ന്ന് പറഞ്ഞവളെ രൂക്ഷമായി നോക്കി ശിവ ഡെവിയെ നോക്കിയപ്പോൾ അവൻ തിരക്കിട്ട പണിയിലാണ്..... മനസില്ലാ മനസ്സോടെ ശിവ പിന്തിരിഞ്ഞു റൂമിലേക്ക് നടന്നു....... കുറെ കഴിഞ്ഞിട്ടും ഡെവിയെ കാണാതെ വന്നതും റൂമിന് വെളിയിലേക്കിറങ്ങി നോക്കിയതും നാട്ഷ ഉണ്ട് അങ്ങേരെ സ്കാനുന്നു..... എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഡെവി വർക്കിൽ മുഴുകിയിരുന്നു..... ഒരു കുട്ടി ട്രൗസറും സ്ലീവലസ് ടോപ്പും ഇട്ടു അങ്ങേരുടെ മുന്നിൽ ഇരിക്കുന്നത് കൂടെ കണ്ടതും കലിയിളകിയ ശിവ വേഗത്തിൽ അങ്ങോട്ട് ചെന്ന്.... "ഇച്ചായാ....." ന്ന് അലറിയതും ഞെട്ടിയ ഡെവി ശിവയെ കണ്ട്..... "എന്നതാ ശിവ.....നിയുറങ്ങിയില്ലേ....." "അങ്ങനെ ഞാനുറങ്ങണില്ല.... കുറെ നേരമായി സഹിക്കണു.....വരുന്നുണ്ടോ.... ഇന്നിത്രയും മതി ഉണ്ടാക്കിയത്......."

ന്ന് പറഞ് നടാശയോടുള്ള ദേഷ്യത്തിൽ ശിവ ലാപ് അടച്ചു വെച്ചതും അവളുടെ കൈ തട്ടി?അതുവരെ ഉണ്ടാക്കി വെച്ച ഡിസൈൻ ഡിലീറ്റ് ആയി പോയതും പകച്ചു പോയ ഡെവി....ഉച്ചത്തിൽ..... "ശിവ.... എന്നതാ നി ചെയ്തേ......." "ലാപ് അടച്ചു.....അതിനെന്താ......." ന്ന് പറഞ്ഞു തിരിഞ്ഞു നടക്കാനാഞവളെ ഡെവി പിടിച്ചു മുന്നിലേക്കായ് നിർത്തി കലിയിൽ...... "ആർ യു മാഡ് ശിവ.... ആർ യൂ മാഡ്....." ന്ന് പറഞ്ഞു കലിയിൽ മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചതും അവന്റെ പെട്ടന്നുള്ള ഭാവ മാറ്റത്തിൽ ഞെട്ടിത്തരിച്ച ശിവ പകപ്പോടെ ഡെവിയെ നോക്കി...... "ഇച്ചായാ എന്താ ഈ ചെയ്യണേ......" "പിന്നെ ഞാനെന്ന വേണമെന്ന.... ഇത്രയും നേരം ചെയ്തു കൊണ്ടിരുന്നതാ നിന്റെ അശ്രദ്ധ കൊണ്ട്....ഡോണ്ട് ബീഹെവ് ലൈക്‌ എ ചൈൽഡ് ശിവ....."😡... ന്ന് കലിപ്പിൽ പറഞ്ഞതും നടാശ.... "ഡേവിഡ് കൂൾ ഡേവിഡ്..... ന്ന് പറഞ്ഞു ശിവയ്ക്ക് നേരെ തിരിഞ്ഞ്...... "എന്താ ശിവ നീ ചെയ്തേ.....നി കാരണം ഇത്രയും നേരം ബുദ്ധിമുട്ടി ചെയ്തു തീർത്ത ഡിസൈനാണ് നഷ്ടമായത്.....എത്ര നേരം കൊണ്ട് ചെയ്യുന്നതാണെന്ന് നിനക്കറിയാവോ.....ഇത്രയും കാര്യബോധമില്ലാത്ത ആളോണോ ഡേവിഡ് നിന്റെ വൈഫ്‌......." ന്ന് കൂടെ കേട്ടതും ദേഷ്യം കൊണ്ട് ഡെവി മുഷ്ടി ചുരുട്ടിയത് കണ്ട് ആ കയ്യിലായി കൈ ചേർത്ത്...... "ഇ.....ഇച്ചായ ഞാൻ......." "പോ ശിവ....ദേഷ്യം വന്ന് ഞാൻ വല്ലതും പറഞ്ഞു പോകും മുൻപ് പോ........"

"ഒന്ന് പൊയ്ക്കൂടേ ശിവ......" ന്നുള്ള നടാഷയുടെ വാക്ക് കേട്ട് കലി കയറിയ ശിവ അവളെ രൂക്ഷമായി നോക്കി കൊണ്ട്....... "ഞാനിവിടെന്ന് പോകാനുദ്ദേശിക്കണില്ല.....പിന്നെ നടഷ..... ഇത് ഞങ്ങളുടെ ഇടയിലുള്ള കാര്യം ആണ് അതിനിടയിൽ അഭിപ്രായം പറയണമെന്നില്ല......." "ശിവ.... ശി ഈസ്‌ അവർ ഗസ്റ്റ്........" "എനിക്ക് ഇഷ്ടവല്ല......." "വാട്ട്‌......."😡 "ആ എനിക്ക് ഇഷ്ടവല്ലെന്ന്.....ഗസ്റ്റും മോഡൽ ഒക്കെ ആകാം.... പക്ഷെ എനിക്കിഷ്ടവല്ല.... പൈന്റും ടപ്പയിൽ ഇറങ്ങി വന്നേക്കുവാ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ.....ഇവളുടെ നോട്ടം പോലും ശരിയല്ല.....ഇത്രയും നേരം നിങ്ങ....." ന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ ഡെവിയുടെ കൈ ശിവയുടെ കവിളിൽ പതിഞ്ഞിരുന്നു...... "ബീഹെവ് യുവർ സെൽഫ് ശിവ....ഞാൻ ആൾറെഡി പറഞ്ഞു ശി ഈസ്‌ അവർ ഗസ്റ്റ്.....ഗിവ് റെസ്‌പെക്ട്......." കവിളിൽ കൈ ചേർത്ത് ശിവ നിറഞ്ഞ മിഴികളാലെ തന്നെ പരിഹാസത്തോടെ നോക്കുന്നവളെ കാണെ...... "അതിന്.....എന്റെ ഭർത്താവിനെ നോക്കി ഊറ്റുന്നത് ഞാൻ നോക്കി നിക്കണോ.... വന്നപ്പോ മുതലേ ശ്രദ്ധിക്കണു.... മറ്റുള്ളവരുടെ കെട്ടിയോന്റെ മേലെയാ കണ്ണ്.... കെട്ടിയതാണെന്ന് അറിഞ്ഞിട്ടും ഒട്ടാൻ നാണമില്ലേ നിനക്ക്......" "ശിവ..... 😡നിയിപ്പോ പോ.... ഈ വർക് എനിക്ക് കംപ്ലീറ്റ് ചെയ്തേ പറ്റൂ......" "ഞാൻ പൊക്കോളാം..... ആദ്യം ഇവള് പോകട്ടെ.... അങ്ങനെ എന്നെ പറഞ്ഞു വിട്ട് ഇവളിവിടെ ഇരിക്കണ്ട........." ന്ന് പറഞ്ഞതും..... "യു ഡോണ്ട് ട്രസ്റ്റ്‌ മി ശിവ......"😡

"എ....എന്ത്.....വി...വിശ്വാസം.....അതല്ല ഇച്ചായാ......" "ഇനഫ്.....ഈ വർക് എനിക്ക് കംപ്ലീറ്റ് ചെയ്തേ പറ്റൂ.....നടാശ കം വിത്ത്‌ മി......." ന്ന് വന്ന ദേഷ്യത്തിൽ ലാപ്പുമെടുത് നടാശയേയും കൊണ്ട് റൂമിലേക്ക് കയറി കഥകടച്ചതും അവന്റെ പ്രവർത്തിയിൽ ശിവ തറഞ്ഞു നിന്നു..... പക്ഷെ അതവളിൽ നോവ് തീർത്തെന്ന് ആ നിമിഷം ദേഷ്യത്തിനു പുറത്ത് ഡെവി ഓർമിച്ചതേയില്ല....വർക് ടെൻഷൻ കൊണ്ടവന്റെ പ്രവർത്തി പോലും അവന്റെ മനസിന്റെ നിയന്ത്രണത്തിൽ നിന്നും വിട്ട് നിന്നു...... "സോറി നടാശ..... ശിവ......ഐ ഡോണ്ട് നോ അവളിങ്ങനെ ആരോടും ബീഹെവ് ചെയ്യാറില്ല..... അറിയില്ല എന്നതാ പറ്റിയെന്നു....... " "നോ ഇട്സ് ഓക്കേ ഡേവിഡ്... ഞാൻ സഹായിക്കാം പെട്ടന്ന് വർക് കംപ്ലീറ്റ് ചെയ്യാം......." ന്ന് പറഞ്ഞതും അടുത്തുള്ള ടേബിളിൽ ഇരുന്ന് വർക് തീർക്കാനുള്ള വ്യഗ്രതയിൽ ഡെവി അതിലേക്ക് ഊളിയിട്ട്.....അവനെ മതിമറന്നു നോക്കി കൊണ്ട് നടാശയും....... എന്നാൽ പുറത്ത് ശബ്ദം കേട്ട് അങ്ങോട്ട് വന്ന ബാക്കിയുള്ളവർ ഡെവിയുടെ ആ പ്രവർത്തിയിൽ പകച്ചു പോയി ശിവയെ നോക്കിയതും നിശ്ചലമായി നിൽക്കുന്ന ശിവയെ കണ്ട് വീണ.... ശിവേച്ചി ന്ന് വിളിച്ചു അരികിലേക്ക് ചെല്ലും മുൻപ് അവൾ..... പെട്ടന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട്..... "അത്.... ഞാൻ.... എന്റെ കൊഴപ്പം കൊണ്ട ഞാൻ.... എന്തൊക്കെയോ പറ... പറഞ്ഞു..... നി....നിങ്ങൾ കിടന്നോ ഞാൻ......" "ചേച്ചി......."

"എന്ത പെണ്ണെ....നിക്കൊന്നൂല്ല..... ഇ....ഇച്ചായൻ ഇപ്പൊ വരും എന്നോടുള്ള ദേഷ്യം കൊണ്ടാ..... നി...നിങ്ങൾ കിടന്നോ....." ന്ന് പറഞ്ഞു അവരെ നിർബന്ധിച്ചു പറഞ്ഞു വിട്ടവൾ അവിടെ നിശ്ചലമായി നിന്നു....... ഏറെ നേരം കഴിഞ്ഞു കാണാതെ വന്നതും ശിവയുടെ ഉള്ളം പുകഞ്ഞു നീറി..... ആ നീറ്റൽ സഹിക്കാൻ കഴിയുന്നില്ലന്ന് കണ്ട് അവൾ വാതിലിലോട്ട് മിഴി നട്ട് നിന്നു..... കുറച്ച് നേരം കഴിഞ്ഞു കതക് തുറന്നവർ പുറത്ത് വന്നതും "ഇതിൽ നമ്മൾ വിജയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട് ഡേവിഡ്......." ന്ന് പറഞ് അവൻ പോലും പ്രതീക്ഷിക്കാതെ അവളവനെ പുണർന്നതും.....ഡെവി ഞെട്ടി തരിച്ചു അവളിൽ നിന്നകന്ന് മാറി നോക്കിയത് തെല്ലകലത്തിൽ തങ്ങൾക്ക് നേരെ നേരെത്തെ താൻ പോയപ്പോൾ മുതൽ നിന്നിടത്തു നിന്നൊന്ന് ചലിക്കാതെ നിൽക്കുന്ന ശിവയ്ക്ക് നേരെ ആയിരുന്നു..... മിഴികൾ ചിമ്മാതെ കണ്ണുനീരുരുണ്ട് കൂടി നിൽക്കുന്നവളെ നോക്കി ഡെവി പകപ്പോടെ..... "ശിവ......." ന്ന് വിളിച്ചു മുന്നോട്ട് നടന്നതും... അവൻ നടന്നടുക്കുന്നതിന് മുൻപേ പുറകിലേക്ക് ചുവട് വെച്ചവൾ പൊടുന്നനെ പിന്തിരിഞ്ഞോടി....... "ശിവ....." ന്ന് വിളിച്ചു മുന്നോട്ട് പോകാനൊരുങ്ങവേ അങ്ങോട്ട് വന്ന അഭി ഡെവിയെ പിടിച്ചു വെച്...... "ഡെവി......."

"ഡാ ശിവ......" "അതിന്.... ഇപ്പോഴാണോ അവളെ ഓർമ വന്നേ.....കാര്യം ഇവള് നിന്റെ കമ്പനി മോഡലും ഇവിടുത്തെ ഗസ്റ്റ് ആകും..... പക്ഷെ ഡെവി ശിവ ശി ഈസ്‌ യുവർ വൈഫ്‌.... നി താലി കെട്ടിയ നിന്റെ പാതിയാണവൾ.....നി നിന്റെ ദേഷ്യത്തിന് പുറത്ത് ചെയ്ത പ്രവർത്തി കുറച്ച് കടന്ന് പോയി ഡെവി....... ഇവളെയും വലിച്ചോണ്ട് പോയി കതകടച്ചത് നിന്റെ പെണ്ണിന് മുന്നിൽ വെച്ചാ......ഭാര്യ എന്ന നിലയിൽ ശിവയ്ക്കന്നെല്ല ഒരു പെണ്ണിനും അങ്ങനെയൊരു പ്രവർത്തി താങ്ങാൻ കഴിയില്ല......ഹൃദയം പിടഞ് ആ വാതിലിലോട്ട് നോക്കി നിന്നത് ഞങ്ങളെ കണ്ടുള്ളൂ......." ന്ന് പറഞ്ഞു നിർത്തിയതും ഡെവി പരവേശത്താൽ നെറ്റിയിൽ വിരലിനാൽ തഴുകി........ "ഡെവി..... ഡാ.... ശി....ശിവ......." ന്ന് അഭിയുടെ വാക്കിൽ ഞെട്ടലോടെ മുഖമുയർത്തവെ അഭിയുടെ വിരൽ നീണ്ട ദിശയിലേക്കായ് മിഴികൾ പതിക്കവേ.....നിലാവിന്റെ വെട്ടത്തിൽ മുറ്റത്തെ പടികളിറങ്ങി ഇരുട്ടിലൂടെ ഓടുന്ന ശിവയെ കണ്ടു വിറച്ചു പോയ ഡെവി........ "ശിവ........" ന്ന് മന്ത്രിച്ചു കൊണ്ട് പിടച്ചിലോടെ വേഗത്തിൽ ഗോവണിയിറങ്ങി അവൾക്ക് പിറകെയായി ഓടി....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story