പ്രണയശ്രാവണാസുരം: ഭാഗം 96

pranayashravanasuram

എഴുത്തുകാരി: അമീന

"ശിവ........" ന്ന് മന്ത്രിച്ചു കൊണ്ട് പിടച്ചിലോടെ വേഗത്തിൽ ഗോവണിയിറങ്ങി അവൾക്ക് പിറകെയായി ഓടി.......... നിലാവിൽ ശിവയ്ക്ക് പിറകെ ഓടിയ ഡെവി കിതപ്പോടെ ശിവയുടെ വീടിന് മുന്നിലായി വന്ന് നിന്നു..... നിലാവിന്റെ വെട്ടാമോഴികെ അവിടെയെല്ലായിടവും ഇരുട്ട് വ്യാപിച്ചു കിടന്നിരുന്നു.....ഉമ്മറത്തേക്ക് കയറിയ ഡെവി പതിയെ കതകിലായ് തട്ടി..... "ശിവാ......." ന്ന് വിളിച്ചെങ്കിലും അകത്തു നിന്ന് മറുപടി കേൾക്കാതെ വന്നതും ഉള്ളിൽ കടന്ന് കൂടിയ ആകുലതയോടെ ഭലം പ്രയോഗിച്ചു വാതിൽ തള്ളിയതും അതവന് മുന്നിൽ മലർക്കെ തുറന്ന് വന്നു......അകത്തു നിന്നും വെളിച്ചം പരന്നതും ശിവ ഉണ്ടെന്ന നിഗമനത്തിൽ അകത്തേക്ക് പ്രവേശിക്കവേ ഡെവിയുടെ കാതിലായി സംഗീതത്തോടൊപ്പം ചിലങ്കയുടെ നാദവും ഒഴുകി വന്ന് ചേർന്നു......

ഗാനോൽഭവത്തിനടുക്കലേക്കായവന്റെ കാൽപാദം മുന്നേറവെ അവ നിശ്ചലമായത് നടുത്തളത്തിലായി മെയ് മറന്നാടുന്ന ശിവയിലായവന്റെ മിഴികൾ ഉടക്കവേയാണ്...... ചിലങ്കയണിഞ് ചുവടു വെക്കുന്ന ശിവയെ കാണെ അവന്റെ പാദങ്ങൾ ഇടനാഴിയിലൂടെ അവളിലേക്കായ് ചലിച്ചു....... ചുറ്റുമുള്ളവയെ വിസ്മരിച് വേഗതയേറിയ ചുവടുകളാലവൾ മുന്നേറുന്നതിനനുസരിച് ഡെവിയുടെ ഉള്ളിൽ ഭയം ഏറി വന്നു........ കൈകൾ വിടർത്തി ഗാനത്തിനനുസസരിച് വേഗത്തിൽ വട്ടം ചുറ്റി കൊണ്ടേയിരുന്നു...... "ശി.... ശിവ....." ന്ന ഡെവിയുടെ പിടപ്പോടെയുള്ള ശബ്ദത്തിന് പോലും അവളുടെ ചലനങ്ങളെ നിർത്താൻ കഴിയാതെ വന്നതും അവനിൽ പരിഭ്രാന്തിയെറി വന്നു........ കെട്ടിവെച്ച മുടി ഒന്നാകെ അഴിഞ്ഞുലഞ് ജനൽപാളി കടന്ന് വന്ന കാറ്റിൽ അവളുടെ മുടിയിഴകൾ ആടിയുലഞ്ഞു......

ഗാനം മുന്നേറുന്നതിനനുസരിച് അവളുടെ വേഗതയും അതികരിച്ചു കൊണ്ടിരുന്നു...... വേഗതയെറിയ ചലനത്തിൽ കാലുകൾ ഇടറിയവൾ നിലത്തേക്കായ് ഊർന്ന് വീണതും നടുക്കത്തോടെ ഡെവി....... "ശിവ........" എന്നലറി ഇരുകായ്കളാലവളെ നിലത്തേക്ക് പതിക്കും മുന്നേ തന്നിലേക്കായ് പൊതിഞ്ഞു പിടിച്ചു........ കിതപ്പോടെ വീണവൾ ഡെവിയുടെ കരങ്ങളിൽ മുറുകെ പിടിച്ചണച്ചു കൊണ്ടിരുന്നു...... തന്റെ കരങ്ങളാൽ ശിവയെ ചുറ്റി വരിഞ്ഞു അവളുടെ മുഖത്തെക്കായ് മിഴികൾ പതിഞ്ഞതും പകച്ചു പോയവൻ...... ചുമന്നു കലങ്ങിയ മിഴികളിൽ നിന്നുതിർന്ന് വീണ മിഴിനീരിൽ അഴിഞ്ഞുലഞ്ഞ മുടിയിഴകൾ പറ്റിപിടിചിരിക്കുന്നു.....തന്റെ കൈ വിരൽ പാടുകൾ അവളുടെ കവിളിലായി തെളിഞ്ഞു കാണവേ ഡെവിയുടെ ഉള്ളം പിടഞ്ഞു......

അവളുടെ അവസ്ഥയിൽ ഇടർച്ചയോടെ..... "ശിവ...എന്നതാ പെണ്ണെ......." ന്ന് ചോദിച്ചവനെ കാണെ ചുമന്നു കലങ്ങിയ കണ്ണുകൾ ദേശ്യത്താൽ കൂർത്തു വന്നതും ഊക്കോടെ ഡെവിയെ തന്നിൽ നിന്ന് തള്ളിയകയറ്റിയവൾ അവനിൽ നിന്നും പിടഞ്ഞു മാറി...... പിടഞ്ഞു മാറവെ തളർച്ചയിൽ വേച്ചു പോയവളെ കാണെ...... "ശിവ......." ന്ന് വിളിച്ചു പിടിച്ചു വെക്കാനൊരുങ്ങവെ അവനിൽ നിന്നും വിട്ട് മാറി അടുത്തുള്ള ചുമരിൽ പിടിച്ചു കൊണ്ടവൾ കൈ ഉയർത്തി തടഞ്ഞിരുന്നവനെ...... ചുമരിൽ പിടിച്ചു കൊണ്ടണച്ചവൾ പതിയെ ചുമരിലായ് കൈ പതിച്ചു കൊണ്ട് മുന്നോട്ടായി ചുവട് വെക്കവേ ശരീരത്തിലായ് തളർച്ച അനുഭവപെട്ടതും കണ്ണുകൾ ഇറുകെ അടച്ചു ചുമരിലേക്കായ് തല ചായ്ച്ചു മിഴികൾ അടച്ചു....... അപ്പോഴും ആകുലതയോടെ നിന്ന ഡെവി അവൾക്കരികിലേക്കായ് വന്ന് ചുറ്റിപിടിച്ചു കൊണ്ട്.....

"ശിവ......." ന്ന് വിളിച്ചവനെ ഊക്കോടെ തള്ളി മാറ്റി....... "ന്നെ പിടിക്കണ്ട.....നിക്കറിയാം നിൽക്കാൻ...... ന്ന് പറഞ്ഞു ഒന്ന് ഓക്കേ ആയതും അവനിലേക്ക് മിഴികൾ ഉയർത്തി...... "എന്തിന ഇപ്പൊ ഇങ്ങട് വന്നേ.....അവിടെ നിൽക്കായിരുന്നല്ലോ....ആരെയും ബുദ്ധിമുട്ടിക്കാതെ ഇങ്ങോട്ട് വന്നതാ....നിക്കൊറ്റയ്ക്ക് ഇരിക്കണം....അതുകൊണ്ട് ഒന്ന് പോകാവോ..........." "ശിവ....ഞാൻ....അയാം സോ......" "മതി.... സോറി സോറി സോറി.... നിക്ക് കേൾക്കണ്ടത്........" ന്ന് പറഞ്ഞു ഒഴുകിയിറങ്ങിയ മിഴുനീർ വാശിയോട് തുടച് കളഞ് അകത്തളത്തിൽ നിന്നും ഇടനാഴിയിലേക്കിറങ്ങിയതും....... "ശിവ....നിൽക്ക് ഞാനൊന്ന് പറയട്ടെ.... ശിവ....നിൽക്കാൻ......" ന്ന് വിളിച്ചു പറഞ്ഞത് കേട്ടിട്ടും മുന്നോട്ട് പോകുന്നവളെ കണ്ട് അവൾക്ക് പിറകെ ചുവട് വെച്ചവൻ അവളുടെ കൈതണ്ടയിലായ് പിടിച് വെച്...... "ഞാനൊന്ന് പറയട്ടെ പെണ്ണെ........" "ഓഹ്.....പറയാനൊക്കെ നേരണ്ടോ...... എന്നാലേ നിക്ക് ഒന്നും കേൾക്കണ്ട......നിക്കതിനൊട്ട് നേരോം ഇല്ല......."

ന്ന് പറഞ്ഞു കൈ കുടഞ്ഞെറിഞ്ഞു കൊണ്ടവൾ മുന്നോട്ട് പോയതും കലിയിളകിയ ഡെവി....... "നിന്നോടല്ലേ ശിവ നിൽക്കാൻ പറഞ്ഞെ......" ന്ന് പറഞ്ഞു ഇരു തൊളിലായി പിടിച്ചു ഇടനാഴിയിലെ തൂണിലേക്കായ് ചേർത്ത് കൊണ്ട്........ "നിനക്കെന്ന ഞാൻ പറയുന്നതൊന്ന് കേട്ടാൽ.... ഹേ...." "നിക്ക് കേൾക്കാൻ സൗകര്യം ഇല്ല......." "അതെന്നാ ആണെന്ന ചോദിച്ചേ......." ന്ന് ചോദിവനോടായി..... "എന്നെ വിടുന്നുണ്ടോ......."😬😬 "വിടാനിപ്പൊ ഉദ്ദേശിക്കുന്നില്ല.....നീയെന്റെ ഭാര്യയാ......." "ശരിക്കും......."😏 "ശിവ......"😡..... "ന്നെ വിടുന്നുണ്ടോ.....😡... പോയി ആ പട്ടിയെ പിടിച്ചോണ്ട് പോ......"😏 "വാട്ട്‌......."🙄 "ഓഹ്....പുട്ടി ...രണ്ടും ഒന്ന് തന്നെ.... വലിച്ചോണ്ട് പോയിരുന്നല്ലോ... എന്തെ മീറ്റിംഗ് കഴിഞ്ഞോ......" "ശിവ.... ഡോണ്ട് ബി സില്ലി..... അതെന്റെ ജോലിയുടെ ഭാഗമാണ്......."

"റൂമിൽ കയറി കതകടയ്ക്കുന്നതും ജോലിയുടെ ഭാഗമാകും....."😏 "ഇമ്പോര്ടന്റ്റ്‌ ആയിട്ടൊരു കാര്യം ചെയ്ത നേരത്ത്....അപ്പോഴത്തെയാ ദേഷ്യം കൊണ്ട് ചെയ്ത് പോയി.....അയാം സോറി......" "കൊണ്ട് പോയി പുഴുങ്ങി തിന്ന് അസുര......എല്ലാം ചെയ്ത് വെച്ചിട്ട് ഒരു സോറി പറഞ്ഞാൽ എല്ലാമായല്ലോ......." "ശരിയാ കതകടച്ചു പോയി....എന്തെ നിനക്കെന്നെ വിശ്വാസം ഇല്ലെ.......ഞാൻ ചെയ്ത പ്രവർത്തി തെറ്റായ കാര്യത്തിനു വേണ്ടിയാണെന്ന് തോന്നുന്നുണ്ടോ......." "വിശ്വാസം.... കൊള്ളാം.... എന്നാൽ ഞാനും ഒരുത്തനേം വിളിച്ചു റൂമിൽ കയറി കതകടച്ചോട്ടെ....." 😡😡.... "ശിവ....."😡 ന്ന് അലറി വിളിച്ചവൻ ഊക്കോടെ തൂണിലായ് കൈയ്യാൽ പ്രഹരിച്ചതും.... "എന്തെ സഹിച്ചില്ലേ.....ജസ്റ്റ് ഒന്ന് പറഞ്ഞതല്ലേയുള്ളൂ സഹിച്ചില്ല അല്ലെ..... എന്തെ എന്നെ വിശ്വാസം ഇല്ലേ......ഞാൻ ചെയ്‌താൽ അതൊരു തെറ്റായ കാര്യത്തിനാ......" ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുൻപ്... കലിപ്പിൽ..... "ഇട്സ് ഇനഫ് ശിവ....". 😡....

ദേഷ്യം വരുന്നുണ്ടോ..... ഇപ്പൊ മനസിലായോ വിശ്വാസത്തെയല്ല ഞാൻ വലിച്ചിഴ്ച്ചതെന്ന്.... അവിടെ ഒരു കുഞ്ഞു പരിഗണനയേ ഞാൻ ആഗ്രഹിച്ചുള്ളൂ..... ദേ ഈ നെഞ്ചിൽ കുത്തിയ നിക്ക് മുന്നപിലാ കതകടച്ചത്......ദേഷ്യത്തിൽ ചെയ്ത പ്രവർത്തി നൽകിയ വേദനയുടെ അളവ് നിക്കേ അറിയൂ...... "😡😡 "ഐ നോ.... പറ്റിപ്പോയി പെണ്ണെ.... ഞാൻ ചെയ്തു പോയി..... പക്ഷെ നി ചെയ്തു കൂട്ടിയതോ....എന്തൊക്കെയാ വിളിച്ചു പറഞ്ഞെ....അവൾ നമ്മുടെ ഗസ്റ്റ......" "അതിന്.....അവള് നിങ്ങളേം നോക്കി വെള്ളം ഇറക്കണത് ഞാൻ കണ്ടോണ്ട് നീക്കണമെന്നാണോ......" ന്ന് കലിപ്പോടെ അവനെ തള്ളി മാറ്റി ചോദിച്ചതും അറിയാതെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... "എന്നതാ കൊച്ചെ പൊസ്സസീവ്...... ആണോ......" "എന്തെ എനിക്കായിക്കൂടെ.....😏.... ആ ഗോസ്റ്റ് ഇരുന്ന് ചോര ഊറ്റുന്നത് കണ്ട് നിക്കാൻ മാത്രം ക്ഷമ നിക്കില്ല.....നിങ്ങടെ ഗോസ്റ്റ്....." "ഗസ്റ്റ്...." "രണ്ടും ഒന്ന് തന്നെ....😏

..ആയത് കൊണ്ടാ അല്ലേൽ ചുമരിന് ഞാൻ ഫ്രീ ആയിട്ട് കുറച്ച് പുട്ടി സംഭാവന ചെയ്തേനെ......" "വാട്ട്‌......." "അവളെ മുഖം ചുമരിൽ തേക്കുമെന്ന്.... ഒരു ലോഡ് പുട്ടി ഉണ്ടല്ലോ മുഖത്ത്........" "ശിവ.... ഓക്കേ ഐ അഗ്രി... ഞാൻ ചെയ്തത് തെറ്റാണ്...... പക്ഷെ അത്രയും ചെറിയ കാര്യത്തിനാണോ നി....." "ചെറുത്....😬😬എന്നെ കൊണ്ടൊന്നും പറയിക്കരുത്......" ന്ന് പറഞ്ഞു വെട്ടിത്തിരിഞ്ഞു മുന്നോട്ട് പോയതും.... "ഹ നിൽക്ക്.... ശിവ സ്റ്റോപ്പ്‌......" ന്ന് പിടിച്ചു വേച്ചു പറഞ്ഞവനെ പിന്തിരിഞ്ഞു രൂക്ഷമായി നോക്കിയതും...... "അല്ലെ...അവളെന്നെ നോക്കിയതിനു ഞാനെന്ന ചെയ്ത് കൊച്ചെ.....ഡോണ്ട് ബീഹെവ് ലൈക്‌ ചൈൽഡ് ശിവ......." "ഹോ.... ഞാൻ ചെയ്‌താൽ ചലിഡിഷ് ബിഹാവിയർ അല്ലെ....😬ഡോ അസുര......"😬 ന്ന് പറഞ്ഞു ഷർട്ടിൽ കുത്തിപിടിച്ചു കൊണ്ട്....... "പോന്ന് മോനൊന്ന് അൽപ്പം പിറകോട്ടൊന്ന് ഓർത്ത് നോക്കിയേ.....ചെയ്തു കൂട്ടിയ കന്നം തിരിവന്താണെന്ന് വല്ല ഓർമ്മയുണ്ടോ.....ഓർമയില്ലേൽ വേണ്ട ഞാൻ ഓർമിപ്പിക്കാം.....

ഈ വീടിന് മുറ്റത്ത് വെച്ചു ഞാനൊന്ന് അഭിയേട്ടനോട് സംസാരിച്ചതിന് എന്താ പറഞ്ഞത്..... "അ... അത്......." #.....നിനക്കെന്നാടി എന്നെ കണ്ണീ പിടിക്കുവലെ ന്ന്......# പിടിച്ചു വലിച്ച് മുറുകെ ചേർത്ത് വെച്ചത് സ്വാർത്ഥത കൊണ്ടല്ലിയോ......." ന്ന് പറഞ്ഞത് കേട്ട് അവൻ ചമ്മലോടെ നെറ്റിയിൽ വിരലിനാൽ തടവിയതും..... "മുഖത്തു നോക്ക് അസുര........😡 അത് പോട്ടെ....അന്ന് വൈകുന്നേരം തന്നെ മനയ്ക്കലേന്ന് ഇറങ്ങി വന്ന എന്നെ എന്താടോ അ പാടത്തു വെച്ചു ചെയ്തേ...... അന്ന് ഞാൻ അഭിയേട്ടനോടൊന്ന് ചിരിച്ചു സംസാരിച്ചതിന് പറഞ്ഞതെന്തൊക്കെയാണെന്ന് ഞാൻ ഒന്നൂടെ ഓർമിപ്പിക്കാം...... #....നിനക്ക് വേദനിക്കുന്നുണ്ടല്ലെ...... അതു പോലെ ഞാൻ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിനക്ക് അറിയോടി പുല്ലേ......

നീ അവനോട് സംസാരിക്കുമ്പോൾ ചിരിക്കുമ്പോൾ ഞാൻ എത്രമാത്രം ഡിസ്റ്റർബ്ഡ് ആകുന്നുണ്ടെന്ന് നിനക്ക് അറിയോന്ന്.......# ന്ന് പറഞ്ഞു നിർത്തിയതും ഡെവി പെട്ടു പോയത് പോലെ ദയനീയമായി..... "ശിവ......." ന്ന് വിളിച്ചതും.... "മിണ്ടരുത്.....ഞാൻ പറഞ്ഞു തീർന്നില്ല...... അവിടുന്ന് പോകാൻ നിന്ന എന്നെ പിന്നെയും വിടാതെ പിടിച്ചു വെച് പറഞ്ഞതോ...... #.....എനിക്ക് മാത്രo അവകാഷപെട്ടത് മറ്റൊരുത്തനോട് ചേർന്ന് നിക്കുന്നത് സഹിക്കാൻ കഴിയില്ലെനിക്ക്..... ഈ ചൊടിയിൽ വിരിയുന്ന പുഞ്ചിരിയെന്ത എനിക്ക് മുന്നിൽ മാത്രo വിരിയാത്തത്..... അതെനിക്ക് അന്യമായാൽ സഹിക്കില്ലനിക്ക്........ കാരണം നീ എന്റയ..........നീ.... നീ എനിക്ക് മാത്രമുള്ളതാ..... ഈ ഡെവിയുടെ പെണ്ണാ നീ...... നീയെന്നാൽ എനിയ്ക്ക് പ്രാന്താണ് ശിവ........ബികോസ്..... I ലവ് u...... ശ്രാവണി.......# ന്ന് ഉച്ചത്തിൽ പറഞ്ഞു നിർത്തിയതും അന്നത്തെ ഓർമയിൽ അവന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞതോടൊപ്പം മിഴികളിൽ ശിവയോടുള്ള പ്രണയം പതഞ്ഞുയർന്നു......

. "എന്തെ ഒന്നും പറയാനില്ലേ.....ഉള്ളതാണല്ലോ അല്ലെ.....ഇത്രയുമൊക്കെ നിങ്ങക്ക് പറയാവെങ്കിൽ.....എനിക്കും പറയാനുള്ള അധികാരമുണ്ട്.....അവകാശമുണ്ട്...... എനിക്ക് മാത്രം അവകാഷപെട്ടത് മറ്റൊരുത്തിയോട് ചേർന്ന് നിക്കുന്നത് നിക്കും സഹിക്കാൻ കഴിയില്ല.... ഈ ചൊടിയിൽ വിരിയുന്ന പുഞ്ചിരിയും ദേഷ്യവും പ്രണയവും എനിക്ക് മാത്രമുള്ളതാ.....അതിലേക്ക് മറ്റൊരുത്തി നോക്കുന്നതും സഹിക്കില്ലെനിക്ക്..... കാരണം നീ എന്റയ..........നീ.... നീ എനിക്ക് മാത്രമുള്ളതാ......നീയെന്നാൽ എനിയ്ക്കും പ്രാന്താണ് അസുര........ബികോസ്..... I ലവ് u......." ന്ന് ഉച്ചട്ടത്തിൽ പറഞ്ഞു നിർത്തിയതും...... "ശിവ......" ന്ന് വിളിച് വലിച്ച് തന്നിലേക്കായ് ചേർത്തവൻ അതുവരെ അടക്കി വെച്ച പ്രണയം ചുംബനത്തിലൂടെ അവളിൽ ചേർന്ന് നിന്നു...... അവന്റെ പ്രവർത്തിയിൽ തന്റെ ഡയലോഗ് മുറിഞ്ഞ ദേഷ്യത്തിൽ കുതറിയ ശിവയുടെ ഇടുപ്പിലായ് ഇരുകായ്യാൽ പിടിച്ചു ചുമരോട് ചേർത്ത് വേച്ചു ചുണ്ടിൽ കടിച്ച് നുണഞ്ഞു......

അവനിൽ നിന്നുമകന്ന് മാറാനായി ഇരു കയ്യാൽ അവന്റെ നെഞ്ചിൽ ഭലമായി പിടിച്ചു തള്ളിയെങ്കിലും ഉടുമ്പിന് വരെ മാനകേടുണ്ടാക്കി അവന്റെ കൈകൾ അവളിൽ നിന്നും തെല്ലുപോലുമകന്നില്ല...... അവന്റെ ചുംബനം ചുണ്ടിൽ നിന്നും നാവിലേക്ക് കടന്നതും അവന്റെ കൈ ഇടുപ്പിലൂടെ അണിവയറിലേക്കായ് അരിച്ചു കയറവെ....ചുണ്ട് വിതുമ്പി കണ്ണ് നിറഞ്ഞു വന്നതും സർവ്വ ശക്തിയുമെടുത് ശിവ തന്നിൽ നിന്നുമവനെ തള്ളി മാറ്റിയതും..... "എന്താടി പുല്ലേ........" ന്ന് ചുംബനം മുറിഞ്ഞ ദേഷ്യത്തിൽ അലറിയതും വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്നവളെ കണ്ട്.... ശേ.... കർത്താവെ പണി പാളി...... ന്ന് മനസ്സിൽ പറഞ്ഞു നെറ്റിയിലടിച്ചു കൊണ്ട്.... "സോ...സോറി ശിവ........" "പോടാ ഉമ്മച്ചൻ തെണ്ടി......."😬 ന്ന് അലറി വേഗത്തിൽ പോകുന്നവളെ കണ്ട്.... "ഡി എന്നാടി വിളിച്ചെ..... നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ ഇച്ചായാന്ന് വിളിക്കാൻ......."😬 "വിളിക്കാൻ സൗകര്യം ഇല്ല..... പോയി കേസ് കൊടുക്ക്....."😡....

ന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി ലൈറ്റ് ഇടുന്നവളെ കണ്ട്...... "നിന്നെ ഞാൻ......." ന്ന് പറഞ്ഞു പുറകെ ചെന്ന് ഒന്നാകെ പൊക്കിയെടുക്കാൻ ഉദ്ദേശിച്ചവന് നേരെ അടുപ്പിന് കീഴെ വെച്ചിട്ടുള്ള വിറക് കൊള്ളി ഒന്ന് വലിച്ചെടുത്ത് തിരിഞ്ഞു കൊണ്ടവൾ..... "ന്നെ തൊട്ടാൽ ആ മുട്ട് കാല് തള്ളി ഓടിക്കും ഞാൻ....." പെട്ടന്നുള്ള പ്രവർത്തിയിൽ പിന്നിലേക്ക് മാറിയവൻ വിറക് കൊള്ളിയിലേക്ക് നോക്കി.... "ശിവ......"😮😮...... ന്ന് വിളിച്ചതും....... "എന്തോന്ന് ശിവ.....ദേഷ്യം പിടിച്ചു കാര്യം പറഞ്ഞു വരുമ്പോ എപ്പോഴും ഉള്ളതാ നിങ്ങടെ ഈ ഉമ്മിക്കൽ പരിപാടി......" "ദേഷ്യം വരുമ്പോ നി ഭയങ്കര ക്യൂട്ട് ആയത് കൊണ്ടല്ലേ......"😁... "ന്നെക്കൊണ്ടൊന്നും പറയിക്കരുത്......ന്നെ ആ പുട്ടിയുടെ മുന്നിൽ വെച്ചു കൈ നീട്ടി അടിക്കാനുള്ള ആവേശം ഒന്നും പരിഹാരം കാണാൻ ഉണ്ടായില്ലല്ലോ.....

അതിനിവിടെ നേരം ഉള്ള ഗ്യാപ്പിൽ ഉമ്മിക്കാൻ നടക്കുവല്ലേ........ ഇനി ചിവ ചിവ ന്ന് വിളിച്ചോണ്ട് എന്റെ അടുത്തോട്ട് വന്നാൽ......." ന്ന് പറഞ്ഞു വടി ഉയർത്തിയതും ഡെവി..... "ഡി കൊച്ചെ ഒന്നുവില്ലേലും ഞാൻ നിന്റെ കെട്ടിയോൻ അല്ലേടി..... ദോ ആ താലി ഞാൻ കെട്ടിയത് മറന്നോ......"☹️ "താലി ന്ന് പറയുന്നതേ ദേഷ്യം വരുമ്പോൾ അടിക്കാനും വായീ തോന്നുന്നത് വിളിച്ചു പറയാനുമുള്ള ലൈസൻസല്ല......"😏😏 "പറ്റിപ്പോയി..... ഇനി നി പറയ്‌ ഞാൻ ഈ ചെയ്തതിന് എന്നാ പരിഹാരമാ ചെയ്യേണ്ടത്........" ന്ന് പറഞ്ഞു അവൾക്കടുത്തേക്കായ് ചേർന്ന് വന്നതും അവന്റെ മുന്നിലേക്കായ് വടി ഉയർന്നതും ഒരുമിച്ചായിരുന്നു...... "വിട്ട് നിന്നിട്ടുള്ള പലഹാരം ഉണ്ടാക്കൽ മതി........" ന്ന് പറഞ്ഞു അല്പസമയം മൗനമായിരുന്നവളെ നോക്കിയ ഡെവിയുടെ ഉള്ളിലൂടെ ഒരാന്തൽ കടന്ന് പോയി....

കയ്യിൽ നിന്നും വടി നിലത്തോട്ടായി ഊർന്ന് വീണതിന് പുറമെ പൊടുന്നനെ തേങ്ങി കരച്ചിലോടെ നിലത്തായി പടിഞ്ഞിരുന്നവളെ പകപ്പോടെ...... "ശിവ........" ന്ന് വിളിച്ചവൾക്കരികിലായി ഇരുന് കയ്യാൽ പൊതിഞ്ഞു പിടിച്ചതും വിതുമ്പലോടെ അവന്റെ നെഞ്ചിലേക്കായ് ചേർന്നിരുന്നു പൊട്ടിക്കരഞ്ഞു പോയിരുന്നവൾ...... അവളുടെ മിഴിനീർ തന്റെ പ്രവർത്തിയിൽ നിന്നുള്ളതാണെന്ന അറിവിൽ അവന്റെ ഉള്ളം വേദനയാൽ നീറി.....തൽഫലമായി അവളിലുള്ള അവന്റെ കൈ മുറുകി...... "ശിവ.... ക....കരയാതെടാ...... ഒന്ന് നോക്ക് ശിവ......" ന്ന് പറഞ്ഞു നെഞ്ചിൽ നിന്നും ബലമായി മുഖം പിടിച്ചുയർത്തിയതും വിറയക്കുന്ന അധരത്താലവൾ....... "ന്നെ....ന്നെ വേണ്ടായിരുന്നെന്ന് തോന്നണുണ്ട ഇച്ചായ......." "എ.. എന്നതാടി......." "ഇല്ലേ... നിക്ക്...ഇ....ഇച്ചായനെ ലഭിക്കാനുള്ള അർഹതയില്ലേ......" ന്ന് പറഞ്ഞു വിതുമ്പിയവളെ മുഖം തന്റെ കയ്കുമ്പിളിലായ് എടുത്ത് കൊണ്ട്..... "ഡി കൊച്ചെ... എന്നതാടി ഓരോന്ന് വിളിച്ചു പറയണേ......

ഈ വേണ്ടാതീനമൊക്കെ ആരാ പറഞ്ഞെ......" ന്ന് ചോദിച്ചവൻ അവളുടെ മൂർദ്ധാവിലായി അമർത്തി മുത്തിയതും ഏങ്ങി കരച്ചിലോടെ അവന്റെ നെഞ്ചിലേക്കായ് മുഖം ചേർത്ത് വെച്ചു........ "ശിവ..... കരയാതെ....സോറി പെണ്ണെ.... കരഞ്ഞു വയ്യാതെ ആകാതെ വന്നേ നമുക്ക് കിടക്കാം...നേരം ഒത്തിരി ആയി....." ന്ന് പറഞ് അവളെ ഇരുകൈയാൽ കോരിയെടുക്കാൻ തുനിഞ്ഞവനിൽ നിന്ന് അതുവരെ തേങ്ങി കരഞ്ഞവൾ പെട്ടന്ന് വിട്ടകന്ന് മാറി ചുറ്റുമൊന്ന് മിഴികളാൽ പരതിയതും.... "എന്നാടി കൊച്ചെ......." ന്ന് ചോദിച്ചതും നിലത്തായി വീണ വിറക് കൊള്ളി കയ്യിലായെടുത്ത്......നിറഞ്ഞ കണ്ണ് പുറം കയ്യാൽ തുടച്ചവൾ......തന്നിലേക്ക് അടുത്ത് വന്ന ഡെവിയെ രൂക്ഷമായി നോക്കി കൊണ്ട്...... "കെട്ടിയോൻ ഒന്ന് വിട്ട് നിന്നെ.....ചുളുവിൽ ഗോളടിക്കാൻ വന്നേക്കുവാ....

അത്ര പെട്ടന്ന് ക്ഷമിച്ചെന്ന് കരുതണ്ട....."🤨... ന്ന് പറഞ്ഞു അവനിൽ നിന്നും എണീറ്റ് മാറി മുന്നോട്ട് നടന്നതും കണ്ണും മിഴ്ച്ച നിന്നവൻ ബോധം വന്ന കണക്ക്..... "ശിവ......." ന്ന് വിളിച്ചു പുറകെ ചെന്നതും.....ശിവ "പലഹാരം വേണ്ടേ......" ന്ന് ചോദിച്ചത് കേട്ട് ഡെവി മിഴിച് നിന്നു...... "🙄🙄......" "നിങ്ങളല്ലേ മനുഷ്യ പരിഹാരം ചെയ്യാമെന്ന് പറഞ്ഞത്....ആ പരിഹാരം പണിഷ്മെന്റായിട്ടങ്‌ തന്നേക്കാം..... ഇന്ന്മുതൽ ഒരാഴ്ചത്തേക്ക് എന്നെ തൊട്ടേക്കരുത്........" "വാട്ട്‌........"😲 "റൊമാന്സും കൊണ്ടന്റെടുത്തേക്ക് വന്നേക്കരുതെന്ന്..... ഒരാഴ്ചത്തേക്ക് ഞാൻ വൃതമെടുക്കാൻ തീരുമാനിച്ചു.....അതുകൊണ്ട് ന്റെ കൂടെയുള്ള കിടത്തവും ക്യാൻസൽ...."😏😏 ന്ന് പറഞ്ഞു പുച്ഛിച്ചു മുഖം തിരിച്ചതും......

"വാട്ട്‌....നോ വേ.....ദിസ്‌ ഈസ്‌ നോട് പോസ്സിബിൾ ശിവ......." "ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു......ന്നെ വേദനിപ്പിച്ചതിനുള്ള ശിക്ഷയായിത് കൂട്ടിക്കോ......വൃതം എടുത്ത് നിങ്ങളെ നന്നാക്കാൻ പറ്റുവൊന്ന് നോക്കട്ടെ......." ന്ന് പറഞ്ഞു അടുത്തുള്ള റൂമിലേക്ക് കയറും മുൻപ് വാതിൽക്കലായി നിന്നവൾ.... "അപ്പൊ ഗുഡ് നൈറ്റ്‌ അസുര......." ന്ന് പറഞ്ഞു അകത്തേക്ക് ചാടി കയറി കതകടച്ചത് കണ്ട് ഡെവി മുന്നോട്ടായി കുതിച് ഞൊടിയിടയിൽ കതകിലേക്കായ് കൈ ചേർത്ത് തള്ളിയതും അവന്റെ കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ശിവ പിറകിലേക്കായ് വേച്ചു പോയപ്പഴേക്കും ഡെവി അകത്തേക്ക് കയറി കതകടച്ച് ലോക്ക് ചെയ്തിരുന്നു....................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story