പ്രണയശ്രാവണാസുരം: ഭാഗം 97

pranayashravanasuram

എഴുത്തുകാരി: അമീന

അകത്തേക്ക് ചാടി കയറി കതകടച്ചത് കണ്ട് ഡെവി മുന്നോട്ടായി കുതിച് ഞൊടിയിടയിൽ കതകിലേക്കായ് കൈ ചേർത്ത് തള്ളിയതും അവന്റെ കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ശിവ പിറകിലേക്കായ് വേച്ചു പോയപ്പഴേക്കും ഡെവി അകത്തേക്ക് കയറി കതകടച്ച് ലോക്ക് ചെയ്തിരുന്നു.......... പുറകിലേക്ക് വേച്ചു പോയവൾ ഒരുവിധം ബാലൻസ് ചെയ്ത് നിന്ന് തനിക്ക് മുന്നിലായി വിജയഭാവത്തോടെ നില്ക്കന്നവനെ അവഗണിച്ചു കൊണ്ട് തിരിഞ് ഷെൽഫിൽ നിന്നും ബെഡ് ഷീറ്റെടുത് ബെഡ് കുടഞ്ഞു വിരിച് തലയിണ ഒതുക്കി വെച്ചവൾ ബെഡിലേക്കായ് കയറി കിടന്നു....... ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ഡെവി.....ബെഡിലേക്കായ് കയറി തനിക്കെതിരെയായി തിരിഞ്ഞു കിടക്കുന്നവളുടെ പുറകിലായി പൊതിഞ്ഞു പിടിച്ചതും ആ കൈകളെ തട്ടിയെറിഞ്ഞവൾ ബെഡിലായി ചാടിയെണീറ്റിരുന്നു......

"ശിവ......." ന്ന് വിളിച്ചവനെ കയ്യാൽ തടഞ്ഞു കൊണ്ട്.... "ഞാൻ ആൾറെഡി പറഞ്ഞു കഴിഞ്ഞു എന്നെ തൊടാൻ വന്നേക്കരുതെന്ന്.....ഞാൻ തമാശ പറയുവാണെന്ന് തോന്നണുണ്ടോ ഇച്ചായാ..... എന്റെ കൂടെ കിടക്കുവാണേൽ അകലമിട്ട് കിടക്കാം....അല്ലേൽ അപ്പുറം മുഴുവൻ ഒഴിഞ്ഞു കിടക്കുന്ന റൂമോണ്ട് അതിലും കിടക്കാം......." ന്ന് ഗൗരവംപൂർവമായ സംസാരം കേട്ട്..... "ആർ യു സീരിയസ് ശിവ........" "ഹാ......." "ഞാൻ സോറി പറഞ്ഞില്ലെടാ........" "റിയലി..... ഒരു സോറി പറഞ്ഞത് കൊണ്ട് ഞാൻ അനുഭവിച്ച വേദന ഇല്ലാതാകുവോ..... ഞാൻ അനുഭവിച്ച അപമാനം ഇല്ലാണ്ടാകുവോ......ഇംഗ്ലീഷ്ക്കാരോരു സോറി കണ്ട് പിടിച്ചത് കൊണ്ട് അതങ്‌ വിളമ്പിയാൽ മതിയല്ലോ....... മുറിപ്പെടുത്തിക്കളഞത് എന്നെയാ ഇച്ചായാ.....അവൾക്ക് മുന്നിൽ വെച് കൈ നീട്ടി അടിച്ചത് സ്വന്തം ഭാര്യയെ ആണെന്ന് വിസ്മരിച്ചു പോയിക്കാണുമല്ലേ......"

"പെണ്ണെ........" "എന്താ ഇച്ചായ എനിക്കും ഒരു മനസുണ്ടെന്ന് എപ്പോഴും മറന്ന് പോകുന്നെ......" ന്ന് ദയനീയമായ ചോദ്യത്തിൽ...... "ഇല്ലടാ... ഞാൻ അപ്പോഴത്തെ സ്‌ട്രെസ്സിൽ അറിയാതെ........" "അറിയാതെയാണോ അവളെയും വിളിച്ചു കൊണ്ടാ മുറിയിൽ കയറി കതകടച് എന്നെ നോവിച്ചും കളഞ്ഞത്.....അതെന്നിൽ നോവ് തീർത്തത് എന്നിലെ സ്ത്രീയെക്കാളുപരി എന്നിലെ ഭാര്യയെ ആണ്....... ആ സ്ഥാനത് ഞാനായിരുന്നേൽ സഹിക്കാൻ കഴിയുമായിരുന്നോ......" ന്ന് പറയവേ മറുത്തു പറയാനൊരു മറുപടിയില്ലാതെ ഡെവി മൗനമായി നിന്നു....... "ഇച്ചായനറിയോ ഒരുനിമിഷത്തെക്കെങ്കിലും ഞാൻ അറിയാതെ പ്രതീക്ഷിച്ചു പോയി ആ നിമിഷം കതക് തുറന്ന് എന്നെ ചേർത്ത് പിടിക്കുമെന്ന്......പക്ഷേ അതെന്റെ വെറും പ്രതീക്ഷ മാത്രമായിരുന്നെന്ന് സമയം അറിയിച്ചു തന്നു...... എന്നിലെ പെണ്ണിനെ അറിഞ്ഞോ ആ നിമിഷം.....എന്നിൽ ഉയർന്ന വേദന അറിഞ്ഞോ.....

ഒരുനിമിഷം ശ്വാസം പോലും നിലച്ചു പോയ കണക്ക് നിന്ന് പോയ എന്റെ അവസ്ഥയറിഞ്ഞോ....." ന്ന് അവസാനം ശബ്ദമുയർന്നതും ഡെവി തന്റെ ഇരു മിഴികളും ഇറുകെ അടച്ചു...... "എന്നെ മുഴുവനായി അറിഞ്ഞപ്പോ എന്റെ മനസറിയുന്നത് കാര്യമായി തോന്നിയില്ലേ ഇച്ചായാ......" ന്ന ഇടർച്ചയോടെയുള്ള ശിവയുടെ വാക്കിൽ ഞെട്ടലോടെ മിഴികൾ വലിച്ച് തുറന്നവൻ..... "ശിവ......." എന്നവൾക്ക് നേരെ ശബ്ദമുയർത്തിയിരുന്നു...... "നിയെന്നാ പറഞ്ഞെ.....നിയെന്നാ പറഞ്ഞതെന്ന്..... ഞാൻ നിന്റെ ശരീരത്തെയാണ് സ്നേഹിച്ചതെന്നോ.....ആണോ.... അതാണോ നിയിപ്പോ പറഞ്ഞതിനർത്ഥം......" ന്ന് പറഞ്ഞു ശിവയിലേക്കുറ്റുനോക്കിയതും..... നിറഞ്ഞൊഴുകുന്ന മിഴികളാലെ അവനിൽ നിന്നും മുഖം തിരിച്ചു ബെഡിലേക്കായ് ചായും മുൻപേ വേഗത്തിൽ അവളുടെ ഇരു തൊളിലായി പിടിച്ചു തന്നിലേക്കായ് തിരിച്ചു കൊണ്ട്......

"പറയ്‌ ശിവ..... അ.... അതാണോ നി ഉദ്ദേശിച്ചത്......പറയ്‌ damnt...." ന്ന് അലറിയതും അവന്റെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട്..... "പിന്നെ ഞാനെന്ത് പറയണം....ദേഷ്യത്തിൽ ചെയ്ത പ്രവർത്തിയിൽ മറ്റുള്ളവർക്ക് മുന്നിൽ എന്നെ ഒന്നുമല്ലാതാക്കിയത് എന്നെ മടുത്തത് കൊണ്ടാണോ ഇച്ചായാ......." ന്ന് പറഞ്ഞതും പകപ്പൊടെ അവളിൽ നിന്നും ഡെവിയുടെ കൈ അകന്ന് മാറിയിരുന്നു...... "എന്നതാ........" "ഈ ശരീരം സ്വന്തമാക്കിയപ്പോൾ ഞാൻ നിങ്ങൾക്ക് ചേർന്നവളല്ലായെന്ന് തോന്നുന്നുണ്ടോയെന്ന്......." "ഷട്ടപ്പ് ശിവ....."😡 ന്ന് പറഞ്ഞു കവിളിൽ കുത്തിപിടിച് ബെഡിലേക്കായ് ചായ്ച്ചു കൊണ്ടവൻ കലിപ്പിൽ..... "ഇനിയൊരു വാക്ക് നി മിണ്ടിയാൽ..... 😡😡... നീയെന്ന പറഞ്ഞെ ഞാൻ നിന്റെ ശരീരം മാത്രമാണ് ആഗ്രഹിച്ചതെന്നോ......അങ്ങനെ ആയിരുന്നേൽ അതെനിക്കെന്നേ ആകാമായിരുന്നു....നിന്റെ സമ്മതം പോലും ചോദിക്കില്ലായിരുന്നു....

ഡേവിഡ് ഇതുവരെ ഒരുത്തിയെയും ആഗ്രഹിച്ചിട്ടില്ല.... നിന്നെ ഞാൻ ആഗ്രഹിച്ചു..... അതെനിക്ക് സ്വന്തമാണെന്ന പൂർണ ബോധ്യം വന്നതിന് ശേഷം.......ചെ....നി ഇങ്ങനെയാണോ എന്നെ കുറിച്....... ജോലിയുടെ സ്‌ട്രെസ്സിലിരുന്ന സമയം ഞാൻ കൈവിട്ട് പ്രവർത്തിച് പോയി....അതൊരു തെറ്റ് തന്നെയാ അതിന് നി ഇങ്ങന വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ......" ന്ന് അലറിയതും.... കവിളിൽ നിന്നും കൈ വേർപെടുത്തി ബെഡിലായി എണീറ്റിരുന്ന് പതിഞ്ഞ ശബ്ദത്തിൽ ഒരൊഴുക്കൻ മട്ടിൽ...... "അതെനിക്ക് പെട്ടന്ന് ദേഷ്യം വന്നപ്പോൾ വിളിച്ചു പറഞ്ഞതാ......സോറി......" "ദേഷ്യം വരുമ്പോൾ എന്തും വിളിച്ചു പറയാമെന്നാണോ....."😡 "അല്ലെ.....ദേഷ്യം കൊണ്ട് ഞാൻ പറഞ്ഞു പോയ വാക്കിൽ വിഷമം ഉണ്ടല്ലേ..... അതുപോലെയാ എനിക്കും.....

നമുക്കിടയിൽ തീരേണ്ട കാര്യം മൂന്നാമതൊരാളുടെ മുന്നിൽ വെച് ദേഷ്യം കൊണ്ട് തീർക്കണമായിരുന്നോ....... പിന്നെ....നേരെത്തെ ഞാൻ പറഞ്ഞത്..... എന്നെക്കാൾ കൂടുതൽ നിങ്ങളെ ആർക്കറിയാം ഇച്ചായാ....നിക്കീ മനസ്സറിയാം അതിനുള്ളിലെ എന്നോടുള്ള പ്രണയമറിയാം.....അതിന്റെ വ്യാപ്ത്തിയറിയാം...... ഇപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾക്ക് മൂർച്ച നൽകിയത് പലപ്പോഴും ദേഷ്യം കൊണ്ട് പറയുന്നതും ചെയ്യുന്നതും ബാക്കിയുള്ളവർക്കും വിഷമം ഉണ്ടാക്കുമെന്ന് മനസിലാക്കുവാൻ വേണ്ടി മാത്രമാണ്......അല്ലാതെ ഈ കണ്ണിൽ കാമമല്ല പ്രണയമാണെന്ന് തിരിച്ചറിയാൻ എനിക്ക് നിങ്ങളോട് ചോദിച്ചറിയേണ്ട ആവശ്യമില്ലിച്ചയാ......." ന്ന് പറഞ്ഞു നിർത്തിയതും..... ശ്വാസം വലിച്ചു വിട്ട ഡെവി കലിപ്പിൽ..... "കളിക്കുന്നോടി പുല്ലേ.....മനുഷ്യനെ......" ന്ന് പറഞ്ഞു അവളിലേക്കായ് അടുത്തതും ഒരുകൈയാൽ നെഞ്ചിലായി ചേർത്ത് വെച് തടഞ്ഞു കൊണ്ട്......

"പുല്ലും വയ്ക്കോലും ഒക്കെ അങ്ങ് ദൂരെ....വഴക്കടിക്കാൻ എനിക്ക് നേരമില്ല ഉറങ്ങണം.....പിന്നെ ഇവിടെ കിടക്കുന്നെൽ ഡിസ്റ്റൻസിട്ട് കിടക്കണം......ഇന്ന് മുതൽ ഞാൻ വൃതം എടുക്കുവാ......" "ശിവ..... സോറി....ഇനിയും നീ....." "സോറിയല്ലേ.... ഓക്കേ പരിഗണിച്ചിരുന്നു....." "താങ്ക് ഗോഡ്....എനിക്കറിയാ......" ന്ന് ആശ്വാസത്തോടെ പറയുന്നവനിലേക്ക് വെള്ളം കോരിയൊഴിച്ചു കളഞ്ഞു ശിവ...... "ഒരാഴ്ച്ചക്ക് ശേഷം......." ന്ന് കേട്ട് ഞെട്ടലോടെ ഡെവി...... "വാട്ട്‌........" "ഞാൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല.....പെട്ടന്ന് ക്ഷമിക്കാനൊട്ട് ഞാൻ ഉദ്ദേശിക്കണില്ല......" "ഓക്കേ ഫൈൻ.....കെട്ടിപിടിച്ചു കിടക്കാലോ.....അതിനും വിലക്കുണ്ടോ......" "ദേഹത്തു തൊട്ടാൽ ചവിട്ടി താഴെയിടും......"😬 ന്ന് പറഞ്ഞു ഡെവിയിൽ നിന്ന് പുറം തിരിഞ്ഞു കിടന്നതും അവൻ ദയനീയമായി ശിവയെ ഒന്ന് നോക്കി...... ഏത് നേരത്താണോ കർത്താവെ ഈ ദേഷ്യമൊരു ബാധ പോലെ കയറി കൂടി എനിക്ക് സ്വയം കുഴിവെട്ടാൻ തോന്നിയത്.....🙄

ന്ന് രോധിച്ചു കൊണ്ട് ബെഡിലായി നീണ്ട് നിവർന്ന് കിടന്നു.....തിരിഞ്ഞും മറിഞ്ഞും കിടന്നവൻ ഒരുവിധത്തിൽ വൈകിയാണേലും ഉറക്കത്തെ കൂട്ട് പിടിച്ചു........ നേരം പുലർന്നതെ കിളികളുടെ കളകളാരവം കാതിൽ പതിയവേ ഉറക്കാലസ്യത്തിൽ നിന്നും മിഴികൾ തുറന്ന ഡെവി തനിക്ക് മുന്നിലായി സെറ്റു മുണ്ടുടുത് നനഞ്ഞ മുടി വിടർത്തിയിട്ട് കുളിപ്പിന്നൽ കെട്ടി കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവുമണിഞ് മിററിന് മുന്നിൽ നിന്നും ശിവ തിരിഞ്ഞു നിന്നതും അവളിൽ സ്വയം മറന്ന് നോക്കി നിന്നവൻ....... അല്പസമയം മതിമറന്നു നോക്കി കിടന്നവനെ അവഗണിച്ചു കൊണ്ട് ശിവ റൂമിന് വെളിയിലിറങ്ങിയതും ബോധം വന്ന കണക്ക് ഡെവി ബെഡിൽ നിന്ന് പിടഞ്ഞെണീറ്റ് വെളിയിലേക്കോടി...... ഉമ്മറത്തേക്കിറങ്ങുന്ന ശിവയെ കണ്ട്..... "ശിവ......" ന്ന് വിളിച്ചവൾക്ക് മുന്നിലായി തടസം തീർത്തവൻ...... "നി നിയിത് എങ്ങോട്ട് പോകുവാ കൊച്ചെ......" "അമ്പലത്തിലോട്ട്......."

"ന്നാൽ ഞാനും വരുന്നു......" ന്ന് പറഞ്ഞു മുൻപേ നടന്നവനെ.....അന്തിച്ചു നോക്കി വെളിവ് വന്ന പോലെയവൾ...... "എങ്ങോട്ടാ അസുര ഈ ചാടിത്തുള്ളി പോകുന്നെ......" "അമ്പലത്തിലോട്ട്......." "അവിടെ നിങ്ങളെ കയറ്റില്ല....." "പിന്നെ കെട്ടിന് കയറ്റിയതോ......." "കുളിക്കാതെ അവിടെ കയറാൻ പാടില്ലെന്ന്......"😬 "അതിന് കുളിച്ചാൽ പോരെ......." "കുളിച് ഇവിടെ നിൽക്ക്.....നിക്കേ സമയം ഇല്ല....ഞാൻ പോണൂ......തൊഴുതു കഴിഞ്ഞു വേണം മനക്കലേയ്ക്ക് പോകാൻ..... ന്ന് പറഞ്ഞു വേഗത്തിൽ നടന്ന് പോകുന്നവളെ നോക്കി പെട്ടന്ന് അകത്തേക്കൊടി ഡ്രസ്സുംമെടുത് കുറഞ്ഞ സമയത്തിനുള്ളിൽ ഫ്രഷായി ഇറങ്ങി നേരെ അമ്പലത്തിലോട്ട് വിട്ടു...... അമ്പലത്തിനടുത്തുള്ള ആൽത്തറയിലിരിക്കുന്ന എബിയെ കണ്ട് അവനരികിലേക് നടന്നടുത്തു കൊണ്ട്..... "നീയെന്നാ ഇവിടെ.....വീണ അകത്തൊട്ട് പോയോ......"

"പോയി....അവളാള് ശരിയല്ല.....യൂ നൊ ബ്രോ ഇന്ന് പുലർച്ചെ ഒരുങ്ങിയിറങ്ങിയവൾക്ക് പിറകെ വെച് പിടിച്ചത ഞാൻ....കാണിച്ചോരയില്ലാത്തവൾ കുളിക്കാതെ അങ്ങോട്ട് കയറ്റില്ലെന്ന് പറഞ്ഞു ന്നെ ദേ ദിവിടെ പ്രതിഷ്ടിച്ചേക്കുവാ......😏 പിന്നെ ഒരു മനസുഖം എന്നാന്ന് വെച്ചാൽ പാൽ പായസം കിട്ടുവോലോ അവിടുന്ന്.... അതിന് കാത്തിരിക്കുവ....."😁😁 ന്ന് പറഞ്ഞു വെളുക്കേ ചിരിച്ചവനെ അയ്യേ ന്നുള്ള രൂപത്തിൽ നോക്കികൊണ്ട്..... അവനോടായി..... "ശിവ....."? ന്ന് ചോദ്യഭാവത്തിൽ നോക്കവേ..... "രണ്ടൂടെയ അകത്തോട്ടു പോയേക്കുന്നെ.....അല്ല ബ്രോ ഒരുകാര്യം പറയണമെന്ന് കരുതിയിരിക്കുവായിരുന്നു....ഇന്നലത്തെ ബ്രോടെ പ്രവൃത്തി കുറച്ച് കൂടി പോയാർന്നു കെട്ടോ......." "അതിനുള്ളത് കിട്ടി ബോധിച്ചു......." ന്ന് ആൽത്തറയിലേക്കായ് കയറി ഇരുന്ന് പറഞ്ഞതും...... "സത്യം പരമാർത്ഥം..... 😁... അല്ലേലും ന്റെ പേങ്ങൾ പൊളിയാ......." "ഡാ... നാ....😬😬... അമ്പല മുറ്റവായി പോയി......." "ആദ്യവായിട്ട നി തെറി പാതിവഴിയിൽ നിർത്തുന്നെ...... ന്റെ ചെവി വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടു......"

ന്ന് പറഞ് ഇളിയോടെ നിർത്തിയതും അവരുടെ മിഴികൾ അമ്പലത്തിനകത്ത് നിന്ന് ചെറു പുഞ്ചിരിയോടെ വെളിയിലേക്കായ് പടികളിറങ്ങി വരുന്ന വീണയിലും ശിവയിലുമായി പതിഞ്ഞത്......... അൽത്തറയിലിരിക്കുന്നവർക്കരികിലായി നടന്നടുത്തതും ശിവയുടെയും വീണയുടെയും കയ്യിലെ തൂക്ക് പാത്രത്തിന് വേണ്ടി എബി ചാടി വീണു അവ രണ്ടും കൈക്കലാക്കി..... അത് മൂക്കോട് അടുപ്പിച്ചു ഗന്ധം വലിച്ചെടുത്ത്..... "വൗ പാൽ പായസം......" "എബിച്ചായാ കുളിക്കാതെ ആണോ കുടിക്കുന്നെ...പല്ല് പോലും....." "ഇത് വീട്ടീ ചെന്ന് കുടിക്കും..... പെട്ടന്ന് വന്നേ... ചൂടാറും മുൻപ് കഴിക്കേണ്ടതാ....." ന്ന് പറഞ്ഞു മുന്നിൽ നടന്ന് പോയതും അവർക്ക് പുറകെ ബാക്കിയുള്ളവരും...... "എബിചായ ശിവേച്ചി വൃതം എടുക്കുവാണെന്ന് പറഞ്ഞു കൂടെ ഞാനും എടുക്കുവാണെ.....ഇനിമുതൽ ഒരാഴ്ച ഞാനും ശിവേച്ചിം ഒരുമിച്ചാ കിടക്കണേ......" ന്ന് തൊട്ട് മുന്നിൽ നടക്കുന്ന എബിയ്ക്കരികിലായി ചെന്ന് വീണ പറഞ്ഞതും...... "അതിനെന്നാ നീയെടുക്ക് കൊച്ചെ....." ന്ന് പറഞ്ഞു പായസ ഗന്ധം മൂക്കിൽ വലിച്ചെടുത്തവൻ അടുത്ത നിമിഷം ഞെട്ടി..... "എന്നതാ......."😲

"അതില്ലേ ഇച്ചായാ വൃതം എടുക്കുമ്പോ ന്നെ തൊടാൻ പോലും പറ്റില്ല ദൈവ കോപം ഉണ്ടാവുന്ന......" ന്ന് കാര്യം പോലെ പറയുന്നത് കേട്ട്.... "പെങ്ങളിതൊന്ന് പിടിച്ചെ......" ന്ന് പറഞ്ഞു ശിവയുടെ കയ്യിലേക്കായ് പായസം തൂക് പാത്രം കൊടുത്ത്..... "കൊച്ചിങ് വന്നേ......" ന്ന് പറഞ്ഞു വീണയെ വലിച്ചു കൊണ്ട് പോയി...... "ഒരു കാര്യം പറഞ്ഞേക്കാം.... വൃതം ന്നെങ്ങാൻ പറഞ്ഞാൽ ഈ നിമിഷം ഞാൻ പരസ്യമായി ഫ്രഞ്ചിയിട്ട് പോകും....ഉടഞ്ഞു നിക്കുന്ന കൊമ്പനാ ഞാൻ...." ന്ന് പറഞ്ഞു ഭീഷണി പെടുത്തി കുറച്ച് മാറി നിക്കുന്ന ഡെവിയെ നോക്കി പല്ല് കടിച്.... നാറി ബ്രോ.... അപ്പൊ ഇതാണല്ലേ കിട്ടി ബോധിച്ചത്..... 😬😬 ന്ന് ആത്മയടിച് വീണയോടായി...... "ആലും കാ പഴുത്താപ്പോ കാക്കടെ വായിൽ ബന്ന് കുത്തി കയറ്റുവാ അവള്.....അവിടെ ആടുന്നുണ്ടെന്ന് കരുതി നി പോയി അതിലെങ്ങാൻ ഊഞ്ഞാൽ കെട്ടിയാൽ... അതൊക്കെ മറന്നേച്ചും കൂടെ വാ കൊച്ചെ......"

ന്ന് പറഞ്ഞു വീണയെയും പിടിച് വലിച്ച് വേഗത്തിൽ മുന്നോട്ട് പോയവൻ പെട്ടന്ന് തിരികെ വന്ന്.... "ഇത് ഞാനിങ്ങേടുക്കുവാ......" ന്ന് പറഞ്ഞു പായസം കയ്യിലാക്കി തിരികെ വീണയേം വലിച്ചോണ്ട് പോയതും.....വീണ പുറകിലോട്ട് തിരിഞ്ഞ്...... "ഇച്ചായാ ശിവേച്ചി......" "ആ ഇച്ചി ക്ക് അവക്കടെ കെട്ടിയോൻ കൂടെ ഉണ്ട്....... നിന്നെ കെട്ടിയത് ഞാനാ അല്ലാണ്ട് ഇച്ചി അല്ല....."😬😬 ന്ന് പറഞ്ഞു മുന്നോട്ട് പോയതും അവരെ ചെറു ചിരിയോടെ നോക്കി നിന്ന ശിവയുടെ വിരലിലായ് ഡെവിയുടെ വിരലുകൾ വലയം ചെയ്യാനായ് ചെറുതായി സ്പർശിച്ചതും..... രൂക്ഷമായ നോട്ടത്തിൽ ഡെവിയുടെ കൈ അവന്റെ തന്നെ പോക്കറ്റിലേക്ക് തിരികെ വെപ്പിച്ചിരുന്നു....... "എന്നാതാ ശിവ.....ഒന്ന് തൊടുന്നതിനെന്ന....." "ഒന്ന് തൊട്ടതാ ദേ ഈ കവിളിൽ കല്ലിച് കിടക്കുന്നത് കൂടുതൽ തൊട്ട് കളിക്കാൻ വന്നാൽ....." "വന്നാൽ എന്നാ...."🤨.... "അക്കളി തീകളിയാകും......." "എന്ന് വെച്ചാൽ......"🙄

"ഇന്ന് വീട്ടിലോട്ട് തിരിച്ചാൽ എന്റെ കിടപ്പ് വല്യമ്മച്ചീടെ റൂമിലോട്ട് മാറ്റുമെന്ന്......" "പുല്ല്......"😬😬 ന്ന് പറഞ്ഞു പല്ല് കടിച്ചു മുന്നോട്ട് പോയതും ശിവയും അവന് പുറകെ മനക്കലയ്ക്കുള്ള പടികൾ കയറിയിരുന്നു....... ഇരുവരുംകയറി മുറ്റത്തെത്തിയതും..... "ഡേവിഡ്......" ന്ന് വിളിച്ചു ആ പൂതം കുണുങ്ങി കുണുങ്ങി ഡെവിക്കടുക്കലേക്കായ് വന്നതും....ശിവ അവരെ ഗൗനിക്കാതെ അകത്തേക്ക് പോയി....അവളുടെ പോക്ക് നോക്കി നിന്നവനോട് ചേർന്ന് വന്ന്..... "ഡേവിഡ്.....എവിടെയായിരുന്നു....ഇന്ന് നമുക്ക് ട്രെഡിഷണൽ ഡിസൈൻ നോക്കിയാലോ......." "യഹ്......" "ലെറ്സ് ഗോ ഡേവിഡ്....." ന്ന് പറഞ്ഞു കയ്യിലായ് പിടിക്കാനൊരുങ്ങിയവളോടായി..... "നടാശ കീപ് ഡിസ്റ്റൻസ് ഓക്കേ.....വിശപ്പുണ്ട് ഭക്ഷണം കഴിച്ചിട്ട് ഇവിടുന്ന് തിരിക്കും....ബാക്കി വർക്ക് വീട്ടിൽ ചെന്ന് നോക്കാം....ഓക്കേ....." ന്ന് ഗൗരവത്തോടെ പറഞ്ഞകത്തേക്ക് പോയതും......കൈ മുഷ്ടി ചുരുട്ടിയവൾ....

. "യു ബ്ലഡ്ഢി ശിവ.....ഡേവിഡിന്റെ ഈ അകൽച്ച നി കാരണമാണെന്ന് ഐ നൊ..... ഐ വിൽ ഷോ യൂ......." ന്ന് പറഞ്ഞു പല്ല് കടിച്ചവൾ അകത്തേക്ക് വിട്ടു........ ഭക്ഷണം കഴിഞ്ഞതിന് ശേഷം അവർ തിരികെ കളത്തിൽ പറമ്പിലോട്ട് പോകാനായൊരുങ്ങി....... അല്ലുവും അഭിയും വിരുന്നിന് ക്ഷണിച്ചത് കൊണ്ട് അവർക്കൊപ്പം പുറപ്പെടാനായി ഒരുങ്ങി അത്യാവശ്യം വേണ്ട ഡ്രസ്സ്‌ ബാക്ക് പാക്കിൽ എടുത്തു വെച്ചു....... മൂന്ന് മാസം കൂടെ അല്ലുവിന് ക്ലാസ്സ്‌ ഉണ്ടായത് കൊണ്ട് അഭിയുടെ പോലീസ് കോർട്ടേസ്ൽ നിൽക്കാമെന്നുള്ള തീരുമാനത്തിലായിരുന്നവർ......ക്ലാസ്സ്‌ തീർന്നതിന് ശേഷം അവരിങ്ങോട്ട് മടങ്ങും...... ഇവയുടെ പെണ്ണ് കാണൽ കാരണം ലീവ് പറഞ്ഞു വന്നത് കൊണ്ട് ജോണും ഇവയും ഇവർക്കൊപ്പം ഇറങ്ങാമെന്ന് കരുതി ഒരുങ്ങാനായി റൂമിലേക്ക് പോയി...... കൊണ്ട് വന്ന ബാഗ് ഒരുക്കി വെച്ചത് കൊണ്ട് അതെടുത്തിറങ്ങാമെന്ന് കരുതി ഇവ റൂമിലേക്ക് കയറി ബാഗെടുത്ത് തിരിഞ് റൂമിന് വെളിയിലിറങ്ങും മുൻപ് ഫ്രഡി ഇടിച്ചു കയറി കതകടച്ചു ലോക്ക് ചെയ്തിരുന്നു....... അവന്റെ വരവിൽ പകച്ചു പോയ ഇവ പിറകിലേക്ക് വേച്ചു പോയെതും ഇളിച്ചോണ്ട് നിൽക്കുന്നവനെ നോക്കി കണ്ണുരുട്ടി.....

. "ഇയാൾക്കെന്ന വേണ്ടേ.....ഒരു പ്രായ പൂർത്തിയായ പെൺകുട്ടിയുടെ റൂമിലേക്കിങ്ങനെ ഇടിച് കയറി വരാൻ നാണവില്ലേ......." "ആരാ ഇപ്പൊ ഇവിടെ ഈ പറയപ്പെട്ട പ്രായ പൂർത്തിയായത്.....ഓഹ് ഹോ ഹോ....നീയൊ...... ശരിക്കും പൂർത്തിയായല്ലോ അല്ലെ....കെട്ട് കഴിഞ് ബാല പീഡനത്തിന് അകത്തു കിടക്കേണ്ടി വരുവോടി കൊച്ചെ......" "😬😬......." "ആ പല്ലിങ്ങനെ കടിച് പൊട്ടിക്കാതെ ഇങ് വാ....ഇച്ചായാനൊന്ന് നോക്കട്ടെ കൊച്ചെ പൂർത്തിയായോ ന്ന്......." "ദേ അനാവശ്യം പറയുന്നോ........"😬 "ഹ എന്ന വാർത്താനവാ....നിന്റെ അനാവശ്യം അതെന്റെ ആവശ്യമായിപ്പോയില്ലേ........" ന്ന് പറഞ്ഞു അടുത്തോട്ടു വരുന്നവനെ കണ്ട് പകച്ചു പോയവൾ..... "എ.....എങ്ങടാഡോ വരുന്നേ.....അ.....അടുത്തോട്ടു വരുന്നതെന്നാത്തിനാ.....വി...വിട്ട് നിന്നെ......."

"വിട്ട് നിൽക്കാൻ ഉദ്ദേശിക്കുന്നില്ല കൊച്ചെ.....ഇന്നലയെന്നാ നീ ചെയ്തേ..... ഞാനൊന്ന് പിറകെ വന്നപ്പഴേക്കും കതകടച്ചു ലോക്ക് ചെയ്ത കാപാലികയാ നി......അങ്ങനെ അങ്ങ് നിന്നെ വിടാനുദ്ദേശിക്കുന്നില്ല......." ന്ന് പറഞ്ഞു പിന്നെയും നടന്നടുത്തതും......ഞൊടിയിടയിൽ ഇവ അടുത്തുള്ള ടേബിളിൽ നിന്നും പെൻ ഹോൾഡർ കയ്യിലായി പിടിച്ചു വെച്....... "ഡോ....അടുത്തോട്ടു വന്നാൽ അമ്മച്ചിയാണേ ഞാനെറിയും......." "അത്രയ്ക്കായോ....." ന്ന് പറഞ്ഞു പെൻ ഹോൾഡർ പിടിച്ച കൈ ഞൊടിയിടയിൽ പിടിച്ചെടുത്തു താഴ്ത്തി ചുമരോട് ചേർത്ത് ഫ്രഡി തന്റെ കയ്യാൽ ലോക്ക് ചെയ്തു കൊണ്ട്..... " എന്റെ പെങ്ങളോട് നിയെന്നടിയെ പറഞ്ഞെ..... കാറീന്ന് എന്നെ ചവിട്ടി പുറത്താക്കിയേച്ചും ഇങ്ങോട്ട് വന്നാൽ മതിയെന്നോ.....പിന്നെ എന്റെ എല്ലൊടിച്ചു ആ എല്ല് എല്ലു ഡോക്ടറായ എനിക്ക് തന്നെ തരുമെന്നല്ലേ......." "അ... അത്......." ന്ന് വെളുക്കെ ചിരിച്ചതും....... "നിനക്കറിയാപാടില്ലാഞ്ഞിട്ടാടി കൊച്ചെ......"

ന്ന് പറഞ്ഞു ചുമരോട് ചേർന്ന് നിൽക്കുന്നവളിലേക്കായ് ഒന്നൂടെ ചേർന്ന് നിന്നവൻ പതിഞ്ഞ സ്വരത്തിൽ...... "കൂടുതലുള്ള എല്ല് വരെ ഞാൻ ഒടിചെടുക്കുമെടോ.....ഒടിക്കട്ടെ......." ന്ന് അവളോട് ചേർന്ന് നിന്ന് ചോദിച്ചതും ഇവ ഉമിനീരിറക്കി പോയി....... "എല്ലൊടിക്കുന്നതെ എനിക്ക് വല്ലാത്തൊരിഷ്ടാവാ പ്രത്യേകിച്ചു നിന്റെ......." ന്ന് കാറ്റ് പോലെ പറഞ്ഞവന്റെ വിരലുകൾ അടുത്ത നിമിഷം ഇവയുടെ ടോപിനിടയിലൂടെ ഇടുപ്പിലേക്കായ് അരിച്ചു കയറിയതും ശ്വാസം ആഞ്ഞു വലിച്ചവൾ അവന്റെ കയ്യിലായി പിടിക്കാൻ കൈ ഉയർത്തും മുന്നേ അവന്റെ വിരലുകൾ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു ഇവയെ ഒന്നാകെ തന്നിലേക്കായ് ചേർത്ത് പിടിച്ചിരുന്നു......... ഒന്നെങ്ങി പോയവൾ പിടച്ചിലോടെ ഫ്രഡിയുടെ നെഞ്ചിലായ് കൈ ചേർത്ത് വെച്...... "എന്നതാ ഈ ചെയ്യുന്നേ....എന്നെ വിട്........" "ഹ...അടങ് പെണ്ണെ........" ന്ന് പറഞ് തന്നിലേക്കായ് മുഖമടുപ്പിക്കുന്നവനെ കണ്ടതും പകപ്പോടെ...... "ജോണിച്ചാ......." ന്നലറിയതും ഞെട്ടിയ ഫ്രഡി പെട്ടന്ന് അവളിൽ നിന്നകന്ന് മാറി കയ്യാൽ അവളുടെ വാ മൂടിയിരുന്നു......

"എന്നതാടി നിനക്ക്......"😲 ന്ന് പകപ്പോടെ ചോദിച്ചതും അവന്റെ കൈ എടുത്ത് മാറ്റിയവൾ അവനെ രൂക്ഷമായി നോക്കി കൊണ്ട്...... "ദേ ഡോക്ടറെ ന്നെ മുട്ടിയുരുമ്മി വന്നേച്ചാൽ അലറി വിളിക്കും ഞാൻ.....ഡോക്ടർ സാറ് രോഗിയുടെ എല്ല് നോക്കിയേച്ചാൽ മതി എന്റെ എല്ലിന്റെ കണക്കെടുക്കാൻ തൽക്കാലം വരണ്ട.....മര്യാദക്ക് പൊക്കോ......ഇല്ലേൽ......." "ഇല്ലേൽ എന്നാടി കൊച്ചേ..... നീയെന്റെ വാരിയെല്ലീന്നാണ് ഒടയ തമ്പുരാൻ ഇറക്കിയെങ്കിൽ ഞാൻ നിന്റെ എല്ലും കൊണ്ടെ പോകാത്തൊള്ളൂ......." ന്ന് പറഞ്ഞ പാടെ അവളെ ചുമരോട് ചേർത്ത് വെച്ചവൻ ഞൊടിയിടയി ഷോൾടെറിൽ നിന്നും ടോപ് വലിച്ച് താഴ്ത്തി തോളെല്ലിലായി അവന്റെ പല്ലുകൾ ആഴ്ത്തി കടിച്ച് നാവിനാൽ നുണഞ്ഞതും..... "സ്സ്.....ആഹ്......" ന്ന് എരുവ് വലിച്ചവൾ മിഴികൾ ഇറുകെ അടച്ചു മുഖം ചെരിച്ചു ഉയർന്ന ഹൃദയമിടിപ്പോടെ നിന്നതും കാതോരം...... "കൊച്ചെ.....ഐ ലവ് യൂ........" ന്ന് പറഞ്ഞു കാതിലായി പതിയെ കടിച്ച് വിട്ടതും പിടച്ചിലോടെ ഇവ തന്റെ മിഴികൾ ഇറുകെ അടച് ഡ്രെസ്സിലായി കൊരുത് പിടിച്ചു........

അല്പസമയം കഴിഞ്ഞും ഒന്ന് സംഭവിക്കാത്തിരുന്നതും മുഖം ചെരിച്ചവൾ മിഴികൾ തുറന്നതും തന്നിലേക്കായ് പ്രണയത്തോടെ നോക്കി നിൽക്കുന്ന ഫ്രഡിയെ കണ്ട് പരവേശത്തോടെ....... "എ....എന്നാ......." ന്ന് ചോദിച്ചതും........ "കെട്ടിന് മുൻപ് ഫസ്റ്റ് നൈറ്റ് നെ കുറിച് എന്നാതാ കൊച്ചെ നിന്റെ അഭിപ്രായം......" ന്ന് പറഞ്ഞവനെ രൂക്ഷമായി നോക്കി കയ്യിലെ പെൻഹോൾഡർ മുറുകെ പിടിച്ചുയർത്തിയതും ഫ്രഡിയുടെ കൈ അതിലായി പിടുത്തമിട്ട്....... ഈ കോലത്തിൽ കണ്ട് ഞാൻ ചോദിച്ചു പോയതാണ് കൊച്ചെ......ഐ റിയലി ലവിറ്റ്......" ന്ന് പറഞ്ഞു കൊണ്ട് അവളുടെ നഗ്നമായ ഷോൾഡറിൽ വിരലിനാൽ തെന്നി നീക്കിയതും അവൾ പകപോടെ അവനിൽ നിന്നും കുതറി മാറി ഷോൾഡർ വലിച്ചു കയറ്റിയതും അവളെ വട്ടം ചുറ്റിപ്പിടിച്ചവന്റെ അധരം ഇവയുടെ വിരി നെറ്റിയിൽ പതിഞ്ഞിരുന്നു....... "അയാം വെയ്റ്റിംഗ് ഫോർ യു ഇവ , ദി ഡേ യു ബിക്കം മൈ വൈഫ്‌........"

ന്ന് പറഞ്ഞവൻ അവളിൽ നിന്നകന്ന് കവിളിലായ് കൈ ചേർത്ത് സൈറ്റടിച് റൂമിന് വെളിയിലേക്കായ് പോയതും ഇവയുടെ അധരത്തിൽ ചെറു ചിരി വിടർന്നു........ ********************* ഒരുങ്ങി കഴിഞ്ഞെല്ലാവരും ഉമ്മറത്തേക്കിറങ്ങിയതും....ഡെവിയും എബിയും ശിവയുടെ വീട്ടിൽ നിന്ന് കാറുമായി റോഡിൽ വന്നിരുന്നു...... കണ്ണ് നിറച്ച് ചെറു പുഞ്ചിരോയോടെ നിൽക്കുന്ന ചിറ്റയെ പുണർന്നു ശിവയും വീണയും അവരോട് യാത്ര പറഞ്ഞു കവിളിൽ മുത്തിയതും.....രാഘു അങ്ങോട്ടായായി കടന്ന് വന്നതും അവരെ രണ്ട് പേരെയും വാത്സല്ല്യത്തോടെ പുണർന്നു കൊണ്ട്..... "ഇനിയും വരണേ.... അടുത്ത വരവിൽ ചേട്ടൻ രണ്ട് വാഴ കുല കൊണ്ട് വരും......" "മോഷ്ടിച്ചാണോ......."🤨 "ഏയ്യ് അല്ല.....ഞാൻ നന്നായി ശിവ മോളെ സത്യം......." "മ്മ്....ചിറ്റയെ തനിച്ചാക്കാതെ......." "ഇല്ലടാ മക്കള് പോയി വാ ചേച്ചിടെ കൂടെ ഞാനുണ്ടാകും........" "ചിറ്റേ......" "അമ്മേ......" ന്ന് വിളിച്ചു രണ്ട് പേരും ചിറ്റയെ ഒരിക്കൽ കൂടെ പുണർന്ന് അഭിയുടെ അച്ഛനും അമ്മയോടും കണ്ണാൽ പോയി വരാമെന്നു പറഞ്ഞു സ്റ്റെപ് ഇറങ്ങി വരമ്പ് വഴി റോഡിലേക്ക് നടന്നു....... അവർക്ക് പുറകെ അഭിയുടെ ബൈക്കിൽ അല്ലുവും ഇറങ്ങി........

ജോണിന്റെ കാറിൽ ഇവയും ജോണും ഫ്രഡിയും കയറി വാഹനം മുന്നോട്ട് പോയി..... ശിവയും വീണയും വരമ്പ് കടന്ന് കാറിനടുത്തെത്തിയപ്പോഴേക്കും അഭിയും ജോണും ഡെവിക്ക് പുറകെ അവരുടെ വാഹനവുമായി വന്നിരുന്നു...... ഡെവിയുടെ കാറിന് പുറകിലായി വീണയ്ക്ക് പുറകെ കയറാൻ നിന്നതും അതിനകത്ത് ഇളിച്ചോണ്ടിരിക്കുന്ന എബിയെ കണ്ട് ശിവ തിരിഞ്ഞു ഫ്രണ്ടിൽ കയറാൻ ഒരുങ്ങിയതും.....അവിടെ സീറ്റിൽ തന്നെ പുച്ഛത്തോടെ നോക്കി നടാശ ഞെളിഞ്ഞിരിക്കുന്നു....... ഡെവിയെ നോക്കിയപ്പോൾ ആളിതൊന്നുമറിയാതെ പുറത്ത് നിന്ന് കാൾ ചെയ്ത് കാറിനകത്തേക്ക് കയറിയതും സീറ്റിലിരിക്കുന്ന നട്ടാഷയെ കണ്ട്...... "നീയെന്താ ഇവിടെ.....വേർ ഈസ്‌ ശിവ......" "അത് ഡേവിഡ്....എനിക്ക് ഈ പുറകിലിരുന്നാലപ്പോ വോമിറ്റിംഗ് വരും..... അതുകൊണ്ട ഞാൻ മുൻപിലിരുന്നത്...... പിന്നെ ഔഫ് ന്റെ കാല് ആ വരമ്പിൽ നിന്നും ഒന്ന് സൽപ് ആയിരുന്നു.....

സോ എനിക്ക് ഇവിടെ ഇരിക്കുന്നതാ കൂടുതൽ കംഫര്ട്ടബിൾ........" ന്ന് പറഞ്.......ശിവയോടായി...... "ശിവ....കുറച്ച് ദൂരമല്ലേയുള്ളൂ ഇഫ് യൂ ഡോണ്ട് മൈൻഡ്......." ന്ന് ഡെവി കാണാത്ത രീതിയിൽ പരിഹാസപൂർവ്വം ചോദിച്ചതും ഡെവി....... "ശിവ........" ന്ന് വിളിക്കവേ......ശിവ തിരിഞ്ഞു പോകുന്നത് കണ്ട് വീണ ഡോർ തുറക്കാൻ നിന്നതും അത് തിരികെ അടച്ചു കൊണ്ടവൾ ജോണിന്റെ കാറിനടുത്തേക്കായ് ചെന്ന് പുറകിൽ ഇവയോടൊപ്പം കയറി ഇരുന്നു....... ശിവയുടെ അവോയ്ഡ്നെസ്സ് കൊണ്ട് ഡെവി അല്പസമയം സ്റ്റിയെറിങ്ങിൽ പിടിച് പെട്ടന്ന് കതക് തുറന്ന് പുറത്തോട്ടിറങ്ങി കോ ഡ്രൈവർ സീറ്റ് തുറന്ന്...... "ഇറങ്........" "വാട്ട്‌ ഡേവിഡ്........" "ഇറങ് നടാശ......." "അത് ഡേവിഡ്....എനിക്ക് പുറകിൽ ഇരിക്കാൻ....." "ഡോണ്ട് വറി..... ഇറങ്......." ന്നവന്റെ ഗൗരവപൂർണമായ വാക്കിൽ നടാശ കാറിൽ നിന്നും മനസില്ലാ മനസോടെ വെളിയിലിറങ്ങി........ നടശയുമായി ജോണിന്റെ കാറിനടുത്തേക്ക് ചെന്ന് കോ ഡ്രൈവർ സീറ്റിലിരിക്കുന്ന ഫ്രഡിയോടായി.......

"ഫ്രഡി നി ഇറങ്ങി പുറകിലിരുന്നേക്ക് ഇവൾക്ക് പുറകിലിരിക്കാൻ ബുദ്ധിമുട്ടാണെന്ന്......." ന്ന് പറയവേ ഫ്രഡി കാറിൽ നിന്നിറങ്ങിയതും നാടശ കയറിയ അടുത്ത നിമിഷം ശിവ പിറകിൽ നിന്നിറങ്ങി പോയി ഡെവിയുടെ കാറിൽ ഫ്രന്റ് സീറ്റിൽ കയറിയിരുന്നു....... ശിവയുടെ കട്ടായം കണ്ട് വായും തുറന്ന് നിന്ന് പോയ ഡേവിഡ്..... കുശുമ്പി പാറു....... ന്ന് മനസ്സിൽ മൊഴിഞ് തിരികെ കാറിൽ കയറി ശിവ‌യെയൊന്ന് നോക്കി.....എവിടെ കുട്ടി ഹരിതാപോം പച്ചപ്പും കാണുന്ന തിരക്കിലാ....... അവളെയൊന്ന് നോക്കി ചെറു ചിരിയോടെ ഡെവി തന്റെ വാഹനം മുന്നോട്ടെടുത്തു......... ******************** ഉച്ചയോടടുപ്പിച്ചവരെല്ലാം കളത്തിൽ പറമ്പിലേക്കെത്തിയതും അമ്മച്ചിമാരും അപ്പച്ചന്മാരും വല്യമ്മച്ചിയും ഉമ്മറത്തു തന്നെ അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു...... അല്ലു വന്നപാടെ വല്യമ്മച്ചിയെ കെട്ടിപിടിച്ചു ഉമ്മ വെച് പുറകെ അമ്മച്ചിമാർക്കും അപ്പച്ചന്മാർക്കും.....

വല്യമ്മച്ചി എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു...... പെണ്പടകൾ ലഞ്ച് ടേബിളിലായ് കൊണ്ട് വെച് വിളമ്പി..... അഭിയുടെ വീട്ടിൽ ഒരു പൊടിക്ക് ഡീസന്റായ അല്ലു ഇവിടെയെത്തിയപ്പോൾ തനി കൂറ സ്വഭാവം കൊണ്ട് വന്ന് അഭിയുടെ വാ തുറപ്പിച്ചു...... ഭക്ഷണം കഴിഞ് ഇറങ്ങാൻ നിന്ന ഇവയെ അവിടെ നിൽക്കാമെന്ന് പറഞ്ഞു വല്യമ്മച്ചിയും അമ്മച്ചിമാരും പിടിച്ചു വെച്ചു...... ഫ്രഡി അവന്റെ വീട്ടിലോട്ട് പിടിച്ച പിടിയാലേ ജോണിനെയും കൂട്ടി ഇറങ്ങി..... പിന്നീട് എല്ലാവരും അവരവരുടെ റൂമിലേക്ക് നീങ്ങി..... മുകളിൽ അല്ലുവിന്റെ റൂം അഭിയും അല്ലുവുമെടുത്തു..... ശിവയ്ക്കായ് നൽകിയ റൂമിൽ ആ പൂട്ടിയോടൊപ്പം മനസില്ലാ മനസോടെ ഇവയും കൂടി....... അമ്മച്ചിമാരോടും അപ്പച്ചന്മാരോടും ഏട്ടന്മാരോടും തല്ല് പിടിച്ചും കുസൃതി കാണിച്ചും അല്ലു ഷീണിച് അഭിയേയും കൊണ്ട് അവളുടെ റൂമിലേക്കായ് കയറിയതും.....അല്ലു ബെഡിലേക്ക് വീണതും ഒരുമിച്ചായിരുന്നു......

വീണതിന്റെ ആഗാദത്തിൽ അല്ലു പകപ്പോടെ മുന്നോട്ട് നോക്കിയതും അതാ വശ്യമായ നോട്ടത്തോടെ തനിക്ക് മേലെ സ്ഥാനം പിടിച്ചു കിടക്കുന്നു അഭി......അവന്റെ നോട്ടത്തിൽ ചൂളിപ്പോയ അല്ലു...... "എ....എന്നാ......." ന്ന് വിറയലോടെ ചോദിച്ചതും....... "മോളെ ആൽഫിയാ രണ്ട് ദിവസമായി നിന്റെ മുങ്ങൽ പരിപാടി തുടങ്ങിയിട്ട് അതിന്റെ ഭാഗമായി മോള് ന്റെ അമ്മടെ പുറകെ തേരാ പാരാ നടന്ന് എന്നെ ഒന്ന് പരിഗണിച്ചത് പോലും ഇല്ലായിരുന്നു.....അതുകൊണ്ട് അച്ചായത്തി കൊച്ചെ ഈ നിമിഷം അതിന് മുതലും പലിശയും ചേർത്ത് ഞാനിങ്ങേടുക്കുവാ......." ന്ന് പറഞ്ഞ പാടെ അല്ലുവിന്റെ അധരം കവർന്നിരുന്നവൻ......പിടപ്പോടെ ബെഡിലായി പുളഞ്ഞവളെ കൈകളാൽ തഴുകി ഉണർത്തി ചെറു ചുംബനത്തിൽ നിന്നും തുടങ്ങി ചുംബന മഴയിൽ ഒന്നാകെ നനച്ചു കൊണ്ട് അല്ലുവിൽ ആവേശത്തോടെ പ്രണയത്തോടെ വീണ്ടും പെയ്തിറങ്ങി.......... ********************

(ശിവ) രാത്രിയിലേക്കുള്ള അമ്മച്ചിമാരുടെ മരുമോൻ അഭിക്കുള്ള സ്പെഷ്യൽ ഭക്ഷണം തയ്യാറാക്കിയതിന് പുറമെ വല്യമ്മച്ചിക്കായ് ചപ്പാത്തി മാവ് കുഴചുണ്ടാക്കാക്കവേയാണ് ആകെ മൂകമായി ഓരോ കാര്യങ്ങൾ ചെയ്യുന്ന വീണയിൽ ശിവയുടെ മിഴികളുടക്കിയത്....... പരത്തിയെടുത്ത ചപ്പാത്തി പാനിൽ വെച് ചുട്ടെടുക്കവേ അടുപ്പിൽ വെച്ച കറി എന്തോ ചിന്തയിൽ ഉഴറി നിന്നിളക്കുന്ന വീണയെ ശിവ തട്ടി വിളിച്ചു കൊണ്ട്....... "എന്താ മോളെ ഒരു വിഷമം പോലേ.....കുറെ നേരം കൊണ്ട് ഞാൻ ശ്രദ്ധിക്കണു.....എന്താ പറ്റിയെ......." ന്ന് ചോദിച്ചവൾ തേങ്ങി കരച്ചിലോടെ ശിവയെ പുണർന്നതും ആകുലതയോടെ ശിവ അവളെ തന്നിൽ നിന്നകറ്റി....... "എന്താ പറ്റിയെ മോളെ..... കരയണതെന്തിനാ......" "അത് ചേച്ചി....നിക്ക്......അ.... അമ്മയെ വിട്ട്..... എന്തോ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട്........" ന്ന് പറഞ്ഞു വിതുമ്പിയതും ആശ്വാസത്തോടെ ശിവയവളെ പുഞ്ചിരിയോടെ നോക്കി....... "വീട്ടിൽ നിന്ന് തിരികെ വന്ന വിഷമമാണോ..... പേടിപ്പിച്ചു കളഞ്ഞല്ലോ നീ.... ഞാൻ കരുതി ഏട്ടായി ഉമ്മിച്ചു കുഞ്ഞെങ്ങാനുമായെന്ന്........"🤭

"ചേച്ചി......." ന്ന് പറഞ്ഞു ചിണുങ്ങിയവളെ ശിവ ചേർത്ത് പിടിച്ചു കൊണ്ട്...... "നമുക്ക് ഇടക്ക് വീട്ടിൽ പോകാടി മോളെ....എനിക്കും വിഷമം ഇല്ലാഞ്ഞിട്ടാണോ ഇതൊക്കെ ഒരു പെണ്ണിന്റെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാ..... പിന്നെ ഇച്ചായന്മാർ ഒരിക്കലും നമ്മെ മനസിലാക്കാത്തവരല്ലല്ലോ നമുക്ക് ചിറ്റയുടെയടുത്തോട്ട് ഇടക്ക് പോകാവുന്നതല്ലേയുള്ളൂ.....കണ്ണൊക്കെ തുടച് വന്നേ ഭക്ഷണമെടുത്ത് വെക്കാം......" ന്ന് പറഞ്ഞു അവളെയും കൊണ്ട് ഹാളിലേക്കു വിട്ടു...... ഭക്ഷണം എടുത്തു വെചതിന് ശേഷം എല്ലാവരും സമൃദ്ധമായി ഫുഡ്‌ കഴിച്ച് കഴിഞ്ഞ് കിടക്കാനായി റൂമിലേക്ക് വിട്ടു........ അടുക്കളയിൽ സഹായിക്കാൻ കൂടാൻ നിന്ന ഇവയെയും വീണയെയും ശിവ ഓടിച്ചു വിട്ടിട്ടു അടുക്കള ഒതുക്കി വെള്ളവുമെടുത്തു ലൈറ്റണച്ചവൾ സ്റ്റെയർ കയറി റൂമിലേക്കായ് ചുവട് വെച്ചതും അവൾക്ക് മുന്നിൽ തടസമായി ഒരു കൈ നീണ്ടു വന്നു......

മുഖം ചെരിച്ചു നോക്കിയപ്പോൾ പുച്ഛത്തോടെ നിൽക്കുന്നു നടാശ...... ഇവൾക്കീയൊരു വികാരം മാത്രവേയുള്ളൂ കൃഷ്ണ..... ന്ന് ആത്മയോടെ അവൾക്ക് നേരെ എന്താണെന്നുള്ള രീതിയിൽ നോക്കിയതും.......ശിവയെ അടിമുടി നോക്കി കൊണ്ടവൾ...... "ഐ ഡോണ്ട് നൊ.... നിന്നെ പോലെയൊരു പട്ടിക്കാട്ട് കാരിയെ എങ്ങനെ ഹി മാര്ഡ്......" ന്ന് പറഞ്ഞത് കേട്ട് രൂക്ഷമായി നോക്കി ശിവ അവളെ മറികടന്ന് മുന്നോട്ട് പോയതും...... "ഹ....നിൽക്ക് ശ്രാവണി.....അങ്ങനെ അങ്ങ് പോകാതെ......" ന്ന് പറഞ്........ "ഞാൻ വീണ്ടും പറയുന്നു.....യൂ ഡോണ്ട് ഡിസേർവ് ഹിം......നിന്നെ പോലൊരു പെണ്ണിന് അവനെ നോക്കാൻ പോലുമുള്ള അർഹതയില്ല.....നിന്നെയൊക്കെവൻ വെറും ശരീര സുഖത്തിനു....." ന്ന് പറഞ്ഞതെ വെതിരിഞ്ഞ ശിവയുടെ കൈത്തലം പുട്ടിയുടെ കവിളിൽ ഊക്കോടെ പതിഞ്ഞിരുന്നു......

"ഡി......." "മിണ്ടരുത്....🤫.... ഇനിയും നിന്റെ പെഴച്ച നാവ് എന്റെ നേരെ ഉയർന്നാൽ അതങ്ങ് പിഴുതെടുക്കും ശ്രാവണി......... യൂ ഡോണ്ട് ഡിസേർവ് ഹിം....ന്നല്ലേ......അതുപറയാൻ ആരുവാടി നി...... അർഹതയെന്ന വാക്ക് ഉച്ഛരിക്കാനുള്ളതുണ്ടോ നിനക്ക്.......മറ്റൊരുത്തിയുടെ ഭർത്താവിനെ ഉഴിഞ്ഞു നോക്കുന്ന നിന്റെ കണ്ണടിച്ചു പൊട്ടിക്കാനെനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല.....അങ്ങേരുടെ ഗസ്റ്റായി പോയി.....മറ്റുള്ളവരോടെടുക്കുന്ന പോലെ എന്നോട് വേണ്ട നിന്റെ വിളച്ചിൽ.....ശ്രാവണിയെ നിനക്ക് ശരിക്കും അറിയില്ല........." ന്ന് പറഞ്ഞു തിരിഞ്ഞു പോകാൻ നിന്നതും നടാശ കോപത്തിടെ..... "ശിവ.....എന്നെ അടിച്ചതിന് നി അനുഭവിക്കും.....അല്ലേൽ അനുഭവിപ്പിക്കും ഞാൻ.....അവനെ നിന്റെ കെട്ടിയോൻ ഡേവിഡിനെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെൽ നേടിയെടുക്കും ഞാൻ....അവനെ എന്റെ കൂടെ കിടത്താനും........" ന്ന് പറഞ്ഞതെ രണ്ടാമതും അവളുടെ കവിളിൽ ഊക്കോടെ അടിവീണതും ചുമരിലേക്ക് ചേർന്ന് വേച് വീണ് പോയിരുന്നു നടാശ.......

അവിടെ നിന്ന് അവളുടെ ഷർട്ടിൽ കുത്തിപിടിച് വലിച്ച് തനിക്ക് നേരെ നിർത്തിയ ശിവ...... "ഇനിയും അനാവശ്യം പറയാൻ നിന്റെ നാവെനിക്ക് മുന്നിൽ ഉയരരുത് അത് നിന്റെ നല്ലതിനാവില്ല.....എനിക്ക് തരാൻ മടിയില്ല പക്ഷെ ഇനിയും എന്റെ കയ്യീന്ന് ഈ മുഖത്ത് അടിവീണാൽ കാണാൻ ഒരു മെനയുണ്ടാവില്ലന്നെ......മോഡലല്ലെ നല്ല ചേലുണ്ടാകും കവിളിൽ ഉണ്ണിയപ്പം കണക്കങ്‌ വീർത്ത് കിടന്നാൽ...... അതുകൊണ്ട് എന്നോട് മുട്ടാൻ വരുമ്പോൾ ഒരു പൊടിക്ക് അടങ്ങുന്നത് നല്ലതാ........." ന്ന് പറഞ്ഞു അവളുടെ ചുളിഞ്ഞ ഷർട് നിവർത്തിയിട്ട് പോണിടെയിൽ കെട്ടിവെച്ച മുടിയിൽ നിന്നും ബൺ അഴിച്ചെടുത്ത് ഊർന്ന് വീണ കളർ ചെയ്ത മുടിയിൽ ശിവ ഇറുകെ പിടിച്ചതും..... "ആഹ്......" ന്ന് എരിവ് വലിച്ചവളുടെ മുഖത്തെക്കായ് പിടിച്ചു വെച്ച മുടി ഒന്നാകെ ഊക്കോടെ പതിച്ചു കൊണ്ട്....... "മറച്ചെക്ക് അല്ലേൽ വ്യക്തമായി കാണും..... അത് നിനക്ക് തന്നെയാ നാണക്കേട്........" ന്ന് പറഞ്ഞു ശിവ സ്വയമൊന്ന് തന്റെ ഉള്ളം കയ്യിലൊന്ന് നോക്കി..... "പൊടിയും മുഖത്ത് വാരിത്തേച് ന്റെ കയ്യേലും ആക്കിയവൾ.....പോയി അടിച്ചു നനച്ചു കുളിച്ചു വാടി നടാഷേ......." ന്ന് പരിഹാസത്തോടെ പറഞ് വെട്ടിത്തിരിഞ്ഞു കതക് തുറന്ന് അകത്തൊട്ട് പ്രവേശിച്ചതും ശിവയെ നോക്കിയവൾ അടികിട്ടിയ കവിളിൽ കൈ ചേർത്ത് പകയോടെ മുരണ്ടു......................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story