പ്രണയശ്രാവണാസുരം: ഭാഗം 98

pranayashravanasuram

എഴുത്തുകാരി: അമീന

പിടിക്കപ്പെടുമൊയെന്നുള്ള ഭയം പുറമേ പ്രകടിപ്പിക്കാതെ ശിവ തന്റെ ഒരുകൈയാൽ ഇവയെ ചേർത്ത് പിടിച് മുന്നോട്ടായി ചുവട് വെക്കവേ അവർക്കായി അകത്തേക്ക് പ്രവേശിക്കാനുള്ള ആ വലിയ വാതിൽ തുറന്നു കൊടുത്തതും അവരുടെ കാൽപാദങ്ങൾ അതിനകത്തേക്കായ് ചലിച്ചിരുന്നു......... അകത്തേക്ക് പ്രവേശിച്ചതും അവിടത്തെ ആഡംബര പൂർണമായ കാഴ്ചയിൽ ശിവ വായും തുറന്നു ചുറ്റുപാടും നോക്കിയതും ഇവ പതിയെ...... "ശിവ വായും തുറന്ന് നിൽക്കാതെ പെട്ടന്ന് ക്യാരക്ടറിലോട്ട് വാ.....കട്ട ആറ്റിട്യൂട് ഇട്ട് നിന്നോ......ഒരു തെണ്ടിക്കും നമ്മെ സംശയം തോന്നരുത്......" ന്ന് പറഞ്ഞതും ശിവ തന്റെ തുറന്ന വ അടച്ചു കൊണ്ട് ഗൗരവത്തോടെ ഇവയെ ചേർത്ത് പിടിച്ചു ഇപ്പോൾ എങ്ങിനെയെന്ന ഭാവത്തിൽ നോക്കി......

"ശിവ..... നമ്മളവരെ എവിടെ പോയി തിരയും.... സമയം കഴിയുംതോറും ആളുകൾ കൂടി കൊണ്ടിരിക്കുവാ...... " ന്ന് പറഞ്ഞു അങ്ങിങ്ങായി നടന്നു പോകുന്ന ജോടികളെ നോക്കിക്കൊണ്ട് ശിവ...... "അതിന് അവരുടെ റൂം നമ്പർ പോലും അറിയില്ലല്ലൊ......." "അതിന് അതൊക്കെ ആലോചിച്ചു വെക്കാൻ നമ്മളിങ്ങോട്ട് വരുമെന്ന് ഓൾറെഡി കരുതിയത് അല്ലല്ലോ... പെട്ടെന്നുണ്ടായതല്ലേ...... എനിക്കാണേൽ അവരെ കണ്ടില്ലെങ്കിലും ആ പുട്ടിയെ ഒന്ന് കണ്ടിരുന്നെൽ കൈനീട്ടി വലിച്ച് ഒന്ന് പൊട്ടിക്കാമായിരുന്നു നാറി പെയിന്റും ടപ്പ....." "അതിനവസരം വരും..... ഇപ്പൊ നമുക്ക് സംസാരിച്ചിരിക്കാൻ നേരമില്ല ഇപ്പോഴേ സമയം 7 കഴിഞ്ഞു....പ്രോഗ്രാം 8 ന്ന് തുടങ്ങുo എന്നല്ലേ അറിഞ്ഞേ....." "അതെ.... പക്ഷെ ശിവ എനിക്കെന്തോ......."

"പേടിക്കേണ്ട എല്ലാം നമ്മൾ തീരുമാനിച്ചത് പോലെ നടക്കും.....അതിനുമുന്നേ പ്രോഗ്രാം നടക്കുന്ന ഹാൾ എവിടെയാണെന്നറിയണം......." ന്ന് പറഞ്ഞ് അവർ രണ്ടുപേരും അവിടെയുള്ള എൻക്വയറിയിൽ ചെന്ന് ചോദിച്......അവിടുന്ന് കിട്ടിയ മറുപടി അനുസരിച്ച് അവർ 10 ത് ഫ്ളോറിലെ പാർട്ടി ഹാളിലേക്കായ് ലിഫ്റ്റ് കയറി...... ലിഫ്റ്റ്റങ്ങി ലെഫ്റ്റ് തിരിഞ്ഞു കൊറിഡോറിലേക്കായ് പ്രവേശിക്കവേ അതിനിരുവശവും നിൽക്കുന്ന മോഡേൺ വസ്ത്ര ദാരികളായ ഒരു പുരുഷനും സ്ത്രീയും അടുത്തുള്ള ടേബിളിൽ നിന്നും റെഡ് ഫ്ലവർ എടുത്ത്...... "വെൽക്കം സാർ......" "വെൽകം മാം......." ന്ന് പറഞ്ഞു ഇവയ്ക്കും ശിവയ്ക്കും നൽകി....

അവർക്കിതെല്ലാം ആദ്യമായ അനുഭവം ആയിരുന്നത് കൊണ്ട് ചെറിയ രീതിയിൽ ചമ്മൽ തോന്നിയെങ്കിലും വരുന്ന കപ്പിൾസിനെല്ലാം അവർ വെൽക്കം ചെയ്യുന്നത് കണ്ടപ്പോൾ അത് സർവ്വ സാധാരണയാണെന്ന് മനസിലായി...... കോറിടോറിലായി വിരിച്ച റെഡ് കാർപെറ്റിലൂടെയവർ മറ്റുള്ളവർക്ക് പുറകെ അനുഗമിച് മുന്നോട്ട് നടന്നു...... കോറിഡോറിനവസാനം വീണ്ടും ലെഫ്റ്റിലേക്ക് തിരിഞ്ഞു മുന്നോട്ട് പോയി പാർട്ടി ഹാളിനു മുന്നിലായെത്തിയതും ശിവ ഇവയുമായി അവിടെ കതക് തുറക്കാൻ നിൽക്കുന്ന ആളിൽ നിന്നും തെല്ലൊന്ന് മാറ്റി നിർത്തി കൊണ്ട്......... "ഇവ ഒരു കാരണവശാലും നീ ഇവിടെ നിന്നേങ്ങോട്ടും പോകാൻ പാടില്ല....കേട്ടറിവ് വച്ച് എട്ടുമണിക്കല്ല ഷോ തുടങ്ങുന്നത്.....

അപ്പോൾ ഷോയിലേക്കുള്ള മോഡലിന്റെ പേര് രജിസ്റ്റർ ചെയ്യണം.....അതിന് ശേഷം കൃത്യം 9 മണിക് ഷോ ആരംഭിക്കുമെന്നാണ് പറഞ്ഞത്......നമുക്ക് സമയം പരിമിതമാണ്.....ഞാനിവിടെ എത്തുന്നതിനു മുൻപ് നമ്മൾ പ്ലാൻ ചെയ്ത പ്രകാരം എല്ലാം ശരിയായിരിക്കണം..... നിയകത്തോട്ട് പൊയ്ക്കോ.....ഞാനൊന്ന് ഡെവിയെ അന്വേഷിച്ചു നോക്കട്ടെ...... എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ന്റെ ഫോണിലേക്ക് കോൾ ചെയ്താൽ മതി.....ഇനിയതവാ ഞാൻ വരുന്നതിന് മുൻപ് ഡെവിയെ കണ്ടാൽ അപ്പൊ തന്നെ നിക്ക് വിളിച്ചറിയിക്കണം......" ന്ന് പറഞ്ഞ് ശിവ ഇവയെ അകത്തേക്ക് വിട്ട് അവിടെ നിന്നും പിന്തിരിഞ്ഞു നടന്നു...... ഇട്ടിരുന്ന ബ്ലാസർ ഒതുക്കി മുടി പിന്നിലേക്ക് കോതിയൊതുക്കി ശിവ...... "ന്റെ കൃഷ്ണ ഇനി അങ്ങേരെ ഞാൻ ഏത് പാതാളത്തിൽ പോയി തപ്പി പിടിക്കും....

ഒരു ഫോൺ പോലും ഇല്ലാതെ ആരുടെ അമ്മൂമ്മനെ കെട്ടിക്കാനാ ഇങ്ങേര് പോയേക്കുന്നെ..... ആ അലവലാതി പുട്ടിയുടെ മനസ്സിലിരിപ്പ് എന്താണെന്ന് ആർക്കറിയാം....." ന്നുള്ള ചിന്തയോടെ അവൾ ലിഫ്റ്റിനടുത്തേക്കായ് നടന്നു അതിനകത്തേക്ക് പ്രവേശിക്കാനെന്നോണം ബട്ടൺ പ്രസ് ചെയ്യാനൊരുങ്ങാവേയാണ് ശിവയുട ഫോൺ ബെൽ മുഴങ്ങിയത്....... Unknown Number......📞 ന്ന് കാണേ അവൾ കോൾ ബട്ടൺ പ്രസ്സ് ചെയ്തു കാതോട് ചേർത്തു വച്ചു...... "വെൽക്കം മിസ്സിസ് ഡേവിഡ്......അങ്ങനെ നി എത്തിയല്ലേ..... നോട് ബാഡ്........" ന്ന ശബ്ദം കാതിൽ പതിയവേ ശിവ പകപ്പോടെ ചുറ്റുപാടുമൊന്ന് നോക്കി...... "അല്ല.... എപ്പോഴാണ് ഞങ്ങളുടെ ഹോട്ടലിലേക്കുള്ള നിന്റെ എൻട്രി.....അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ....... ബട്ട്‌.... സോറി ടു സെ എങ്ങനെ നീ ഇതിനകത്ത് കടക്കും ശിവ.....

പുറത്തു നിന്നൊരു കാഴ്ചക്കാരിയായി മാത്രമേ നിനക്ക് സാധ്യമാകുവെന്ന് എനിക്കറിയാം.....പേടിക്കേണ്ട ഡേവിഡ് വിൽ ബി സേഫ്....അതും എന്റെ കരവലയത്തിനുള്ളിൽ........ ന്ന് പറഞ്ഞ് പൊട്ടി ചിരിച്ച് കാൾ ഓഫ്‌ ആയതും.....ശിവ ദേഷ്യത്താൽ മുഷ്ടി ചുരുട്ടി.....മിഴികൾ അടച്ചു തുറന്നു...... "അലവലാതി.... നാറി.... ചേ.... ന്റന്ന് മേടിച്ചിട്ടേ പോകത്തുള്ളൂ..... 😡😡.. അവളിപ്പോ പറഞ്ഞതിനർത്ഥം ഞാനിങ്ങോട്ട് വന്ന വിവരമറിഞ്ഞിട്ടുണ്ട് പക്ഷേ ഇതിനകത്തേക്ക് പ്രവേശിച്ച് വിവരം അവളുടെയടുത്തില്ല..... നീ പറഞ്ഞതുപോലെ നടാശ......നോട്ട് ബാഡ്......നിനക്കുള്ള പരിപ്പുവടയും ചായയും ഒരുകുറവും വരുത്താതെ നേരിട്ട് തന്നെ ഞാൻ തന്നിരിക്കും......." ന്ന് പറഞ്ഞു പരിഹാസച്ചിരിയോടെ തിരിഞ് ലിഫ്റ്റ് ബട്ടൺ പ്രസ് ചെയ്ത് അകത്തേക്ക് പ്രവേശിക്കവേ പുറത്തേക്ക് വന്നയാളുമായി കൂട്ടിയിടിച്ച് കാൽപാദം ഫ്ലോറിലായി തെന്നിയതും.....

തനിക്കു മുന്നിലുള്ള ആളുമായി ശിവ ലിഫ്റ്റിന് ചുമരോട് ചേർന്ന് പതിഞ്ഞു നിന്നിരുന്നു.... വീഴ്ചയുടെ പകപ്പിൽ മിഴികളടച്ച ശിവ പതിയെ തുറന്നു നോക്കിയതും...... തന്നെ തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്നത് നടാശയെയാണ് കണ്ടത്....... അവളെ കണ്ട മാത്രയിൽ അവളിൽ നിന്നകന്നു മാറി നേരത്തെ പറഞ്ഞ ഡയലോഗിന് മറുപടി പറയാനായി കലിപ്പിൽ അവൾക്ക് നേരെ വാ തുറക്കാൻ ഒരുങ്ങവേ..... ശിവയെ അടിമുടി നോക്കിയവൾ ശിവയുടെ വസ്ത്ര ധാരണ ഒരു റിച് പേർസണെ പോലെ തോന്നിയതും അവളുടെ തനി സ്വഭാവം പുറത്തെടുത്തു കൊണ്ട് ശിവയിലേക്കായ് ചാഞ്.......മുഖത്തു വരുത്തി ചേർത്ത ആകുലതയോടെ...... "ഹേയ് ഹാൻഡ് സം.....ആർ യൂ ഓക്കേ....."

ന്ന് കൊഞ്ചലോടെ വശ്യമായ നോട്ടത്തോടെ ശിവയിലേക്കായ് ഒട്ടിച്ചേർന്ന് നിൽക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചപ്പോഴാണ്..... ശിവ ഇപ്പൊ ശിവയല്ല ശ്രാവൺ ആണന്നുള്ള കാര്യം തന്നെയവൾ ഓർത്തത്........... എടുത്തുചാടി താൻ പറയാൻ പോയ അബദ്ധത്തെ മനസ്സിലാക്കി അവളിൽ നിന്നും മുഖംതിരിച്ച് കൈയ്യാൽ മുടി പിന്നിലേക്ക് വകഞ്.....നടാശയിലേക്കായ് മുഖം തിരിച്ചു സിറ്റടിച്ചു കൊണ്ട്...... "യഹ്.....അയാം ഓക്കേ സ്വീറ്റി......യൂ ഓക്കേ......." ന്നവളെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചതും.....ശിവയുടെ നോട്ടത്തിൽ നടാശ പൂത്തുലഞ്ഞു പോയി...... അവളുടെ ആ ഭാവം അറപ്പ് തോന്നിയ ശിവാ...... "ശവം......."🤮 ന്ന് മനസ്സിൽ മൊഴിഞതും നടാശ ശിവയെ വിടാനുള്ള ഒരുക്കമല്ലായിരുന്നു....അതിന് തുടക്കമെന്ന പോലെ ശിവയ്ക്ക് നേരെ വശ്യമായ രീതിയിൽ നോക്കിയവൾ.....

. "ഐ തിങ്ക്..... നിങ്ങൾ ഷോ നടക്കുന്ന ഹാളിലേക്ക് വന്നതാണെന്ന് തോന്നുന്നു......." ന്ന ചോദ്യത്തിന്...... "ഹേയ് നൊ......." ന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ.... "ഐ കനൗ.... കം വിത്ത് മി...... ഈ ഫ്ലോർ തന്നെയാണ്......" ന്ന് പറഞ്ഞ് അവൾ ശിവയുടെ കൈകളിലൂടെ കൈകോർത് പുറത്തേക്ക് നടന്നു....... ശിവ അവളിൽ നിന്നും ആദ്യമൊന്ന് വിട്ടു നിൽക്കാൻ ശ്രമിച്ചെങ്കിലും.... ഇവളിലൂടെ ഡെവിയിലേക്കെത്താമെന്നുള്ള ചിന്തയിൽ നടാഷയുടെ മനഃപൂർവമായി ദേഹത്തോട് ചേർന്നു നിൽക്കുന്നതും അറിയാതെയാണെന്നുള്ള രീതിയിൽ തന്റെ ശരീരത്തിലൂടെ അവളുടെ കൈകളുടെ ചലനവും ബുദ്ധിമുട്ടി സഹായിച്ചുകൊണ്ടവൾ ഹാളിലേക്ക് പ്രവേശിച്ചു....... അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹാൾ ആയിരുന്നു.......

മുന്നിലായ് റാംപ് വാൾക് സ്റ്റേജ് സെറ്റ് ചെയ്തിരുന്നു..... സ്റ്റേജിന് തൊട്ട് മുന്നിലായി പ്രോഗ്രാം വിലയിരുത്താൻ വരുന്നവർക്കുള്ള ഇരിപ്പിടവും അവർക്ക് പുറകിലായ് പ്രോഗ്രാം കാണാൻ വരുന്നവർക്കായി ഒരുപാട് റൗണ്ട് ടേബിളും ചെയ്യർസും സജ്ജീകരിച്ചിരിക്കുന്നു...... റൗണ്ട് ടേബിളിന് ചുറ്റും ഒത്തിരിപ്പേർ സ്ഥാനം പിടിച്ചിരിക്കുന്നു......അവർക്ക് വേണ്ട ഫുഡ്‌ ആൻഡ് ഡ്രിങ്ക്സ് സേർവ് ചെയ്തു കൊണ്ട് റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്രസ്സ്‌ ധരിച് വെയ്റ്റേഴ്‌സും...... അകത്തേക്ക് പ്രവേശിച്ചതും നടാശ ശിവയെയും കൊണ്ട് അടുത്തുള്ള ടേബിളിനടുത് കൊണ്ടുപോയി ഇരുത്തി അടുത്തുള്ള ചെയറിൽ അവളും ഇരുന്നു....... "ഓഹ്....ദെൻ ടെൽ മി ഹാൻഡ്‌സം....യൂ ർ നെയിം........" "ശ്രാവ........" "വാട്ട്‌......."!!

"ശ്രാവൺ മൽഹോത്ര........" ന്ന് പറഞ്ഞു നിർത്തി മനസ്സിൽ...... കൃഷ്ണ നാവ് ചതിച്ചേനെ ഇപ്പോ...... ന്ന് ആത്മയടിച്ചു കൊണ്ട് ഇവയെ കാണുന്നുണ്ടോയെന്ന് ചുറ്റുമൊന്ന് നോക്കവേയാണ് ടേബിളിൽ വെച്ച തന്റെ കായിലായി കൈ ചേർത്ത് കൊണ്ട്....... "ഓക്കേ ശ്രാവൺ.....ഹാവ് എ ഡ്രിങ്ക്......" ന്ന് ചോദിച്ചതും അവളോടൊന്ന് ഇളിച്ചു കൊണ്ട് നടാശയുടെ കയ്യിൽ നിന്നും തൻറെ കൈ എടുത്ത് പാന്റിന് പോക്കറ്റിലേക്ക് വെച്....... കൃഷ്ണ ഇവളിത് എന്തൊരു ഒലിപ്പീരാണ്....സഹിക്കണില്ലല്ലോ..... 😬😬....ഇച്ചായാ നിങ്ങളിത് ഏത് അടുപ്പിൽ പോയി കിടക്കുവാ....... ന്ന് ആത്മയടിച്ചു ചുറ്റുമൊന്ന് നോക്കിയതും....... വീണ്ടും പുട്ടി..... "ആർ യൂ സിംഗിൾ......." ന്ന് ചോദിച്ചതും..... ഇവളെ ഞാൻ...... കൃഷ്ണ ക്ഷമിക്കാനുള്ള ശക്തി തരൂ.......😬😬 ന്ന് മനസ്സിൽ പല്ലു കടിച്ചു കൊണ്ട് പുറമേ ചിരിയോടെ..... "യഹ് സ്വീറ്റി........."

"ലെറ്റ്‌ മി ടെൽ യൂ എ ട്രൂത്.....യൂ ആർ റിയലി ഹോട് ആൻഡ് ഹാൻഡ്‌സം...... ന്ന് പറഞ്ഞു അല്പസമയം മൗനമായി ഇരുന്നവൾ പതിയെ അവനരികിലേക്കായ് ചെയർ നീക്കിയിട്ട് പതിയെ...... "ഹാൻഡ്‌സം.....ഡൂ യൂ റെഡി ടു സ്പെൻഡ്‌ ദി നൈറ്റ്‌ വിത്ത്‌ മി......." ന്ന് ചോദിച്ചതും പകച്ചു പോയ ശിവ നാറി..... 😬😬ചോദിക്കുന്നത് കേട്ടില്ലേ.......ഈ ഗ്ലാസ്‌ എടുത്ത് തലയ്ക്കൊന്ന് കൊടുത്താലോ..... ന്ന ആത്മയോടെ ടേബിളിൽ വെച്ച ജ്യൂസ് ഗ്ലാസ്‌ കയ്യിലായെടുത്ത് വൺ സിപ് ചെയ്തതും....അവൾ വിടാൻ ഭാവമില്ലാതെ...... "ഹാൻഡ്‌സം ടെൽ മി ആർ യൂ റെടി......." ന്ന് ചോദിച്ച പാടെ ശിവയുടെ മടിയിലേക്കായ് കയറിയിരുന്നു...... അമ്മഷ്‌ക്കി..... ന്റെ കൃഷ്ണ...... ന്നുള്ളാലെ അലറിയതും......നടാശ ശിവ മുഖത്തൂടെ വിരലിനാൽ തഴുകി കൊണ്ട്.......

"അതിന് മുൻൽ ആർ യു റെഡി ടു ഡാൻസ് വിത്ത്‌ മി ഹോട്........" ന്ന് പറഞ്ഞു ശിവയുടെ അധരത്തിലേകടുക്കവേ......പകച്ചുപോയ ശിവ പെട്ടെന്ന്..... "റെഡി........" ന്ന് പറഞ്ഞ് ചാടിയെണീറ്റതും മടിത്തട്ടിലിരുന്ന നടാശ പാട്ടയും കുത്തി വീണു...... അവളുടെ പ്രവർത്തി ആരെങ്കിലും കണ്ടോയെന്നുള്ള ആകുലതയോടെ ചുറ്റുപാടുമൊന്ന് നോക്കിയ ശിവ വായും തുറന്നു നിന്നു..... ഇതൊക്കെയിവിടെ സർവസാധാരണമാണന്ന് തോന്നുന്നു കപ്പിൾസായി വന്നവർ മറയില്ലാതെ പരസ്യമായി ചുംബിക്കുന്നുണ്ട്.... ന്റെ കൃഷ്ണ ഇത്രയും വൃത്തികെട്ട സ്ഥലത്തേക്കാണോ ആ നസ്രാണി കെട്ടി എടുത്തിരിക്കുന്നത്...... അയ്യേ നാണമില്ലാത്തത്..... ന്ന് ആത്മയടിക്കവേ നിലത്ത് വീണവൾ ഒരുവിധത്തിൽ എണീറ്റ് കൊണ്ട്..... "വാട്ട് ഹാപ്പെൻഡ് ഹാൻഡ്‌സം......."

"നതിങ്........" ന്ന് പറഞ്ഞു ചിരിച്ചു കൊണ്ട്..... ഇതിനെ ഞാൻ മിക്കവാറും ഇതിനു മുകളിൽ നിന്ന് താഴോട്ട് എടുത്തിടേണ്ടി വരും......... ന്ന ആത്മ മുഴുവൻ ആകും മുൻപ്...... "കമോൺ ലെറ്സ് ഡാൻസ്........" ന്ന് പറഞ്ഞ് ചുറ്റും നോക്കി നിന്ന ശിവയുടെ കൈയും പിടിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി...... നടാഷയുടെ ആ പ്രവൃത്തിയിൽ പകച്ചുപോയ ശിവ സ്റ്റേജിലേക്കു നോക്കുമ്പോൾ അവിടെയതാ കുറെ പേർ നിന്നുകൊണ്ട് കപ്പിൾ ഡാൻസ് കളിക്കുന്നു....... സ്റ്റേജിലേക്ക് കയറവെ വെസ്റ്റേൺ സംഗീതം അവിടെയാകെ ഒഴുകി....... ഡാൻസ് കളിക്കുന്ന കൂട്ടത്തിലേക്കായി കൊണ്ടുപോയി ശിവ ആണാണെന്നുള്ള തെറ്റിദ്ധാരണയിൽ അവളിലേക്ക് കൂടുതൽ ചേർന്ന് ചുവടുവെച്ചു...... ഈ രീതിയിലുള്ള ഡാൻസ് അത്രയ്ക്ക് വശമില്ലെങ്കിലും അന്ന് ബാംഗ്ലൂരിൽ പോയപ്പോൾ ഡെവിയോടൊപ്പം ചുവട് വെചത് കൊണ്ട് ഇവിടെ എങ്ങനെയൊക്കെയോ ചെയ്തു പിടിച്ചു നിന്നു......

അവിടെ മുഴങ്ങുന്ന സംഗീതത്തിന് പകരം ശിവയുടെ മനസിൽ മുഴങ്ങിയത്....... 🎶എന്ത് വിധിയ്ത് വല്ലാത്ത ചതിയിത്.... 🎶 എന്നായിരുന്നെന്ന് മാത്രം.......😂 ശിവയുടെ മിഴികൾ ആസ്വാസ്ഥതതയോടെ ചുറ്റുപാടുമായിരുന്നെങ്കിൽ നടാഷയുടെ മിഴികൾ ശിവയിലുടനീളം ഓടിനടന്നു...... അവളുടെ ചിന്തയിൽ ശിവയ്ക്ക് ക്ലീൻഷേവ് ചെയ്ത മുഖവും ഇളം ചുവപ്പു നിറത്തിലുള്ള അധരങ്ങളുമായിരുന്നു.....അതവളിൽ പല ഭാവങ്ങളും നിറച്ചു......... പാട്ടിനനുസരിച് നീങ്ങവേയാണ് ഹാളിലേക്കായ് കടന്ന് വരുന്ന ഡെവിയിലായി ശിവയുടെ മിഴികളുടക്കിയത്..... ഇചായ...... ന്നവളുടെ ഉള്ളo മന്ത്രിക്കവേ അവനിലേക്കടുക്കാനുള്ള വ്യഗ്രതയിൽ നടാശയിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിച്ചതും ഉടുമ്പ് പിടിച്ചത് പോലെ അവൾ ശിവയെ വിടാതെ പിടിച്ചു.......

ഹാളിലേക്കായി കടന്നുവന്ന ഡെവിയും എബിയും ഫ്രടിയും അവിടെയുള്ള റൗണ്ട് ടേബിളിന് ചുറ്റും സ്ഥാനംപിടിച്ചു........ ശിവയുടെ മനസ് ഇനിയൊരു ഉന്നമനത്തിന് മുതിരാത്ത വണ്ണം പുട്ടിയെ പൂട്ടിയിട്ട് അവർക്കരികിലേക്ക് ചെല്ലണമെന്ന തീരുമാനമെടുത്ത് കൊണ്ട് ശിവ പലതും കണക്കുകൂട്ടി പതിഞ്ഞസ്വരത്തിൽ നടാശയോടായി....... "റൂമിലേക്ക് പോകാം........." ന്ന് ചോദിച്ചതും ഞെട്ടലോടെ ശിവയെ നോക്കി...... കൃഷ്ണാ അപ്പ് ആയോ.... ന്ന ആത്മയോടെ നോക്കിയതും.... "ഓഫ് കോഴ്സ്......."😁😁 "ബട്ട്‌.... എനിക്ക് തോന്നുന്നത് ഇന്നത്തെ ഷോയിൽ നീ ഉണ്ടെന്നാണ് അങ്ങനെയാണെങ്കിൽ...." ന്ന് ശിവ ഒരേറ് എറിഞ്ഞു നോക്കിയതും നടാശ.... "നൊ നോട് അറ്റ് ഓൾ.... കമോൺ ഹാൻഡ്‌സം......" ന്ന് പറഞ്ഞ് അവളെയും കൊണ്ട് സ്റ്റേജിൽ നിന്നിറങ്ങി നടക്കവേ...... " റൂം നമ്പർ....." "299...... " നീ ചെല്ല്....അഞ്ചുമിനിറ്റിനുള്ളിൽ ഞാനവിടെ എത്തും....."

ന്ന് പറഞ്ഞതും വശ്യമായ നോട്ടത്തോടെ ശിവയെ ഇറുകെ പുണർന്നു അവിടം വിട്ടു.... ബ്ലാ..... വൃത്തികെട്ട ജന്തു എന്തൊക്കെയാ പറയുന്നതും കാണിക്കുന്നത്..... അവളെ ഒറ്റയ്ക്ക് കിട്ടുന്നത് എന്റെ ആവശ്യം ആയി പോയി അല്ലെങ്കിൽ ആദ്യ ഒട്ടലിൽ അവൾ ചുമരിൽ പതിഞ്ഞില്ലേ...... ന്ന് ദേഷ്യത്തോടെ പല്ലു ഞെരിച്.....ശരീരം അറപ്പോടെ ഒന്നു കുടഞ്ഞു കൊണ്ട് അടുത്തൂടെ നടന്നു പോയ വെയിറ്ററുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ജ്യൂസ് എടുത്തു വലിച്ചു കുടിച്ചു...... പുട്ടി തെണ്ടി അലവലാതി.....കാണുന്നവരെയൊക്കെ മണപ്പിച്ചോണ്ട് നടപ്പാണന്ന് തോന്നുന്നു..... ഇവൾക്കിട്ടൊന്ന് പൊട്ടിക്കാഞ്ഞിട്ട് നിക്ക് സമാധാനം ഇല്ലല്ലോ കൃഷ്ണ..... ഇതിനുള്ളത് കൊടുത് വന്ന് അങ്ങേരെ കാണാം..... ന്നുള്ള തീരുമാനത്തിൽ വെട്ടിത്തിരിഞ്ഞു....... എന്നാൽ റൗണ്ട് ടേബിൾ ഇരുന്ന ഡെവി അവരോടായി...... "നടാശ ഇങ്ങോട്ട് വരാമെന്നല്ലേ പറഞ്ഞത്....

ദെൻ വേർ ഈസ്‌ ശി..... പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്യാൻ ഇനി അര മണിക്കൂർ കൂടെയുള്ളൂ ഏട്ട് മണിക്ക് അവിടെ റിപ്പോർട്ട്‌ ചെയ്യണ്ടതല്ലേ ചെയ്തിട്ടുണ്ടോ......" "അതെല്ലാം സെറ്റാണ് നമ്മുടെ കമ്പനി നെയിം ലിസ്റ്റിൽ ഉണ്ട് ഇനി മോഡൽ കൂടെ റിപ്പോർട്ട്‌ ചെയ്‌താൽ മതി അത് അവൾ റൂമിൽ നിന്ന് വന്നന്നല്ലേ പറഞ്ഞത് ചെയ്ത് കാണും.... സമയം ഇത്രയും ആയില്ലേ......." "ഫോൺ ആണേൽ വെള്ളത്തിൽ വീണ് കേട് വന്നു..... മൂന്നും എങ്ങനെ കേട്വെന്നന്ന..... നാശം പിടിക്കാൻ......" ന്ന് ഡെവി കലിപ്പിൽ നെറ്റിയുഴിഞ്ഞതും..... "ശിവയെ വിളിക്കാൻ കഴിയാത്ത ഏനക്കേടല്ലേ.....പുതിയത് മേടിച് ഇപ്പൊ ഇങ് കൊണ്ട് വരും എന്നിട്ട് വിളിക്ക്....." ന്ന് ഫ്രഡി ചിരിയോടെ പറഞ്ഞതും.... ഡെവിയുടെ ചുണ്ടിലും ചെറു പുഞ്ചിരി വിരിഞ്ഞു അത് മറക്കാനെന്നോണം മുഖം തിരിക്കാവേയാണ് പുറത്തോട്ട് പോകാനായി തിരിഞ്ഞ ശിവയിൽ മിഴികൾ ഉടക്കിയത്.....

.കണ്ട മാത്രയിൽ "ശിവ......" ന്ന് പറയവേ...... അത് കേട്ട് എബി..... "ശരിയാ ന്റെ വീണൂനേം ഞാൻ മിസ്സ് ചെയ്യുന്നുണ്ട്......" "ടൊ അതല്ല അത് അത് ശിവയല്ലേ......" ന്ന് പറഞ്ഞു ശ്രാവണിനെ കാണിച്ചതും.. "അതൊരു ചെക്കനല്ലെ..... വന്നു വന്നു ആരെ കണ്ടാലും അവന് ശിവയായി തോന്നാൻ തുടങ്ങി......" ന്ന് എബി പറയുന്നത് കേട്ട്...... ഫ്രഡി.... "ഡെവി.... അത് ശിവയാ... ഐ മീൻ ശ്രാവൺ....." ന്ന് പറഞ്ഞു ആദ്യമൊന്ന് സംശയിച്ചെങ്കിലും അടുത്ത നിമിഷം അവൾ മുഴുവനായി അവർക്ക് നേരെ തിരിയവേ തന്നെ നോക്കി നിൽക്കുന്നവരെ കണ്ട്..... കൃഷ്ണ ഇച്ചായൻ കണ്ടു...... ന്ന് മനസ്സിൽ പറയവേ...... ചെയറിൽ നിന്ന് ചാടിയെണീറ്റ ഡെവിയെ കണ്ട്..... കൃഷ്ണ ആ പുട്ടിയെ പൂട്ടാതെ അങ്ങേരെ മുന്നിൽ പെട്ടാൽ ശരിയാവില്ല.....

ഒന്നും നോക്കണ്ട ശിവ ഓടിക്കോടി..... ന്ന് ആത്മയടിച്ചു പുറകിലേക്കായ് ചുവട് വെച്ച് പെട്ടന്ന് പിന്തിരിഞ്ഞു വേഗത്തിൽ കാലുകൾ നീട്ടി വെച്ചവൾ കതക് കടന്നതും അവൾക്ക് പുറകെ പോകാനാഞ ഡെവിയെ പിടിച്ചു വെച്..... "ഡെവി.... അത് ശിവയാവില്ല.... അവളെങ്ങനെ ഇവിടെ വരാനാ....... നമുക്ക് മാറിയതാകും..... ഇപ്പൊ കണ്ടവൻ എക്സിക്യൂട്ടീവ് ലൂക്കിലാ.....പിന്നെ ശിവയാണെൽ നമ്മുടെ അടുത്തോട്ടു വരില്ലേ......." "അവനവിടെ നിൽക്കുവാണേൽ ഞാൻ നിങ്ങള് പറഞ്ഞത് അംഗീകരിച്ചേനെ..... ബട്ട്‌ എപ്പോ പിന്തിരിഞ്ഞോടിയോ അപ്പൊ ഞാൻ ഉറപ്പിച്ചു അവളെന്റെ ശിവ തന്നെയാ......" "🙄🙄....." "മിഴിക്കണ്ട എപ്പോ ആണ് വേഷം കെട്ടി യെന്റെ മുൻപ് പെട്ടോ അവളോടിയിരിക്കും......" "എന്തിന്........"🙄 "വല്ല കുരുത്തക്കേട് ഒപ്പിച്ചിട്ടാവും ആ നിൽപ്പ്.... കർത്താവെ ഈ മുബൈൽ വന്നു ഒപ്പിക്കാൻ മാത്രമുള്ള ദ്യര്യമോ ......എന്നാലും അവളിവിടെ എങ്ങനെ......."

ന്ന് പറയവേ അങ്ങോട്ടായി വന്ന അവരുടെ മാനേജർ..... "സാർ ഫോൺ ഓക്കേ ആയിട്ടുണ്ട്..... അപ്പൊ മുതൽ ഇതിലേക്ക് കാൾ വന്നോടിരിക്കുവാണ്....." ന്ന് പറഞ്ഞു സ്‌ക്രീനിൽ നോക്കവേ അപ്പച്ചൻ ആണെന്ന് കണ്ട്...... കാൾ അറ്റൻഡ് ചെയ്തു...... "ഡെവി.... എന്നാടാ നിന്റഡ ഫോണിന് പറ്റിയെ..... എത്ര വിളിച്ചൂ......" "ഡാഡ്. ഫോൺ ഡാമേജ്......" "ഹ... പിന്നെ ഇന്നലെ മക്കള് നാലും അവിടെ എത്തിയിട്ട് നിങ്ങളെ കണ്ടല്ലൊ അല്ലെ..... അവരുടേതിൽ വിളിച്ചിട്ട് എടുക്കുന്നില്ല....." ന്ന് കേട്ട് അവര് പരസ്പരം ഒന്ന് നോക്കി..... നാലോ.....😲 ന്ന് ഒരുമിച്ച് പതിയെ പറയവേ...... "ഡെവി കേൾക്കുന്നില്ലേ......" "ഹാ ഡാഡ്....അവരെത്തി......" "എന്നാൽ ശരി......." ന്ന് പറഞ്ഞു ഓഫ് ചെയ്തതും എബി..... "ബ്രോ നാലെണ്ണം എത്തിയെന്ന്..... ഒന്ന് ഇപ്പൊ കാവടി തുള്ളി ഓടി..... ബാക്കി മൂന്നോ... കർത്താവെ ന്റെ വീണു......" "ആ ഓടിയതിനെ ആദ്യം പിടിച്ചു കുടയട്ടെ ബാക്കിയുള്ളത് താനെ വന്നോളും.....

പ്രോഗ്രാം തുടങ്ങുന്നത് വരെ നിങ്ങൾ ഇവിടെ വേണം........" ന്ന് പറഞ്ഞു ശിവയ്ക്ക് പിറകെ വിട്ടു..... എന്നാൽ അവിടൊന്നോടിയ ശിവ റൂം നമ്പർ 301 ന്ന് മുന്നിൽ കിതപ്പോടെ വന്നു നിന്നു..... കിതപ്പോന്നടങ്ങിയതും ബ്ലാസർ ഒതുക്കിയിട്ട് ചുറ്റുമൊന്ന് നോക്കി ഡോർ തുറന്ന് അകത്തേക്ക് കയറിയതും......അവിടെത്തെ കാഴ്ചയിൽ മിഴിഞ് നിന്നു.... ട്രാൻസ്‌പേരെന്റായിട്ടുള്ള നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടോണ്ട് ഞെളിഞ്ഞു നിക്കുവാ അലവലാതി..... ന്റെ കൃഷ്ണ ഇത്രയും ചീപ്പായിരുന്നോ ആര്ടിസ്റ് ബേബി....... ന്ന് ആത്മയടിച്ചതും കുണുങ്ങി കുണുങ്ങി ശിവയിലേക്കായ് നടന്നടത്തു കൊണ്ട്..... "ഹാൻഡ്‌സം ബെബ്സ്..... ലെറ്സ് പ്ലേ സം നോട്ടി......." ന്ന് പറഞ്ഞു വല്ലാത്ത നോട്ടത്തോടെ ശിവയുടെ ബ്ലാസർ അഴിച്ചു നിലത്തേക്കായ് ഇട്ടതും.... കൃഷ്ണ...... നുള്ളാളേ വിളിച്ചതും അവളിൽ നിന്ന് വിട്ട് കൊണ്ട് നടാശ ഇട്ടിരുന്ന നൈറ്റ് ഡ്രെസ്സിന്റെ സ്ട്രാപ്പ് അഴിക്കാനായി കൈ വെച്ചതും......

അതുവരെ ക്ഷമിച്ചു നിന്ന ശിവ മിഴികൾ ഇറുകെ അടച്ചു തുറന്ന പാടെ ഊക്കോടെ കൈ വീശി അവളുടെ ചെക്കിടത്തായി ഒന്ന് പൊട്ടിച്ചതും പകച്ചു പോയ നടാശ കവിളിൽ കൈ ചേർത്ത് ആദ്യത്തെ പകപ്പ് വിട്ട് മാറിയതും...... "യൂ......." ന്ന് അലറി ശിവയ്ക്കടുത്തേക്കായ് അടുക്കവേ ശിവയുടെ മനസിലേക്ക് കഴിഞ്ഞ രാത്രി അവൾ പറഞ്ഞ കാര്യങ്ങൾ അലയടിച്ചതും ദേശ്യത്താൽ മിഴികൾ ചുമന്നു കയറി തനിക്കടുക്കലേക്കേത്തും മുൻപ് കൈ വീശി ഒന്നൂടെ ആഞ്ഞടിച്ചതും അടിയുടെ ആഖാദത്തിൽ നടാശ ബെഡിലേക്കായ് വീണിരുന്നു....... ചുമന്നു കലങ്ങിയ ശിവയുടെ മിഴികൾ ഒരുവേള അവളിൽ ഭീതി നിറച്ചു..... പതിയെ ബെഡിൽ നിന്നെണീക്കവേ ദേഷ്യം കൊണ്ട് തിളച്ചു മറിഞ്ഞ ശിവ പല്ല് കടിച് ഇട്ടിരുന്ന വൈറ്റ് ഷർട് കൈ തെരുത്ത്‌ കയറ്റി മുന്നോട്ട് വന്നു ഒരുകാലുയർത്തി ബെഡിലായ് വെച്ചതും ഭയന്ന് പോയ നടാശ......

"ആ....ആരാ....ആരാ നി........" "ശരിയാ ആരാണെന്നറിയാതെ ഇനിയും മുന്നോട്ട് പോകുന്നത് ശരിയല്ലല്ലോ....." ന്ന് ആണ് ശബ്ദത്തിൽ പറഞ്ഞ അടുത്ത നിമിഷം പുച്ഛം നിറഞ്ഞ ഭാവത്തോടെ തന്റെ തന്നെ ശബ്ദത്തൽ..... "അല്ലെ നടാശ........." ന്ന് പറഞ്ഞതും ശബ്ദത്തിലെ മാറ്റം നടാശയിൽ ഞെട്ടൽ തീർത്തതും പകപ്പോടെ മിഴികൾ ഉയർത്തിയ ആ നിമിഷം തന്നെ ശിവ തലയിലെ വിഗ് അഴിച്ചു അടുത്തുള്ള കുഷ്യനിലേക്കായ് ഇട്ടതും ഒന്നാകെ ടൈ ചെയ്ത് വെച്ച മുടി ഇടുപ്പോളം വരത്തക്ക രീതിയിൽ ഊർന്നു വീണു..........തനിക്ക് മുന്നിലെ രൂപത്തെ കണ്ട പകപ്പിൽ "ശിവ......" ന്ന് മൊഴിയവേ..... "ഇപ്പോഴേലും കൊച്ചിന് മനസിലായല്ലൊ ന്റെ കൃഷ്ണ.....അപ്പൊ എങ്ങനെയാ ബാക്കി കാര്യങ്ങൾ........"🤨 "ഡി........"😡 ന്ന് പറഞ്ഞു ചാടിയെണീക്കാൻ തുനിഞ്ഞവളുടെ കഴുത്തിൽ കുത്തിപിടിച്ചു ബെഡിലേലായ് അടുപ്പിച്ചു കൊണ്ട്...... "അലറിയാൽ വലിച്ചെടുക്കും നിന്റെ പെഴച്ച നാവ്.....

നി ആരാന്നാടി നിന്റെ വിചാരം.....ശ്രവാണിയെ നി ധവണി ചുറ്റി കണ്ടിട്ടുണ്ടാകും.....അതേടി നി കളിയാക്കി വിളിക്കുന്ന വില്ലേജ് ഗേൾ തന്നെയാ ഞാൻ..... പട്ടിക്കാട്ട് കാരിക്ക് കണ്ണീർ മാത്രമേ ചെരൂന്ന് പോന്ന് മോള് കരുതിയെങ്കിൽ നിനക്ക് തെറ്റി കണ്ണ് നിറയ്ക്കാൻ മാത്രവല്ല.....വേണ്ടി വന്നാൽ നിന്നപോലുള്ളവളുമാരുടെയടുത്ത് തനി തറയാവാനും മടിക്കില്ല നീയി വിളിക്കുന്ന വില്ലേജ് ഗേൾ....അത് ഞാൻ ജീവനെക്കാളേലേറെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണെൽ....ഭൂമിയോളം ക്ഷമിക്കാനും അവരിൽ ചെറു വേദന ഉണ്ടായാൽ നശിപ്പിക്കാനും മടിക്കില്ല ഞാൻ....... മിണ്ടാതെ ഒതുങ്ങി നിന്ന എന്നെയാ നി വെല്ലുവിളിച്ചത്..... ആ വെല്ലുവിളി ഏറ്റടുത്തില്ലേൽ കളത്തിൽ പറമ്പിൽ ഡേവിഡിന്റെ പെണ്ണാണെന്ന് പറഞ്ഞു നടക്കുന്നത് വെറുമൊരു ഭംഗി വാക്കായി പോകില്ലേടി.....

.അവളുടെയൊരു ഹാൻച്ചം..... കാത് തുറന്നു കെട്ടോ......നീയെന്നല്ല ഒരുത്തി പോലും വിചാരിച്ചാൽ ന്റെ ഇച്ചായന്റെ രോമത്തിൽ തൊടാൻ പോലും കഴിയില്ല നടാശ.......അതിന് ശിവ അനുവദിക്കില്ല...... നി പറഞ്ഞില്ലേ എന്റെ പ്രണയം ഒരേ ദിവസം പരാജയത്തിന്റെ കയ്പ്പുനീരും അപമാനത്താൽ ശിരസ്സും കുനിക്കുന്നത് കാണാനായി എനിക്ക് വേണ്ടി നീയൊരുക്കുന്ന ദൃശ്യ വിരുന്നന്ന്...... എന്നാൽ നിനക്ക് ഞാൻ ഒരുക്കുവാ നടാശ.....എന്റെ ന്റെ പ്രണയം വിജയത്താൽ ശിരസുയർത്തി നിനക്ക് മുന്നിൽ നിൽക്കുന്ന ദൃശ്യ വിരുന്ന്.......കണ്ണ് തുറന്ന് നി കാണും കാമ പ്രാന്തി......" ന്ന് പറഞ്ഞു കഴുത്തിൽ നിന്ന് കൈ അഴിച്ചു കവിളിലേക്കായ് വീശിയടിച്ചു അവളിൽ നിന്ന് വിട്ട് മാറി തിരിഞ്ഞു നടന്നതും........ ഒരുവിധം ചുമച്ചു ശ്വാസം വലുച്ചെടുതവൾ അടങ്ങാത്ത പകയോടെ ശിവയ്ക്ക് നേരെ വീറോടെ......... "

കാണിക്ക് നി അവന്റെ വിജയം.....പ്രോഗ്രാം തുടങ്ങാൻ ഇനി 5 മിനുട് കൂടെയുള്ളൂ എവിടെ നിന്നൊപ്പിക്കും നീയൊരു മോഡലിനെ..... ഇപ്പൊ വിളിച്ചു പറയും kp ഗ്രുപ്പ് ഓഫ് കമ്പനീസ് എലിമിനേറ്റഡ് ഇൻ ദിസ്‌ ഷോ........" ന്ന് പറഞ്ഞു അട്ടഹസിച്ചതും...... പാതി തുറന്ന കതകിലൂടെ സ്‌പീക്കർ വഴി ശബ്ദം അവരുടെ കാതിലായി വന്ന് പതിച്ചു..... "നെക്സ്റ്റ് കോൺണ്ടസ്ടന്റ്......കളത്തിൽ ഗ്രുപ്പ് ഓഫ് കമ്പനിസ്..... വെൽക്കം ഇവ പോൾ മാളിയേക്കൽ ഇൻ ടു തി സ്റ്റേജ്......." ന്ന് സ്പീക്കർ വഴി അവരുടെ കാതിലായി പതിഞതും ഞെട്ടലോടെ നടാശ ശിവയെ നോക്കിയതും..... വിജയ ചിരിയോടെ ശിവ അഴിഞ്ഞു കിടന്ന മുടി ഒന്നാകെ ടൈ ചെയ്ത് അടുത്തുള്ള സെറ്റിയിൽ നിന്നും വിഗെടുത്തണിഞ്ഞു അതിലെക്കായ് ഇരുന്ന് കാലിൽ കാല് ഉയർത്തി നടാശയ്ക്ക് നേരെ പരിഹാസ ചുവയോടെ......... "ഞാൻ പറഞ്ഞു നടാശ യെന്റെ പാതിയുടെ ശിരസ് വിജയം കൊണ്ട് ഞാൻ ഉയർത്തുമെന്ന്.........

നീയെന്താടി വിചാരിച്ചേ നി മാത്രമേ മോഡൽ ആയിട്ടുള്ളൂ വെന്നോ..... നീയൊരു അബദ്ധം ചെയ്തു....ഇതിൽ നിന്നൊഴിയുമെന്ന് എന്നെ വിളിച്ചു പറഞ്ഞു..... അവിടെ ഞാൻ ഏറ്റടുത്തു യെന്റെ വിജയത്തിന്റെ ആദ്യ ചുവട്....... ഇവ പോൾ.... നിന്നെ പോലെ അത്രയും ഇല്ലേലും ഇവയും ചെറിയൊരു മോഡലാടോ..... കോളേജ് ലെവൽ മോഡലിംഗിൽ വിന്നർ.....നിന്നെ പരാജയപ്പെടുത്താൻ ഇത് മതി.....അപ്പൊ എല്ലാം കിട്ടി ബോധിച്ച സ്ഥിതിക്ക് എങ്ങനെയാ സേച്ചി പോട്ടെ........." ന്ന് പറഞ്ഞു സെറ്റിയിൽ നിന്നെണീറ്റ്...... "എന്തോ മറന്നല്ലോ......." ന്ന് പറഞ്ഞു കൈ വീശി ആഞ്ഞടിച്ചതും നിലത്തേക്കായ് വീണവൾക്ക് നേരെ വിരൽ ചൂണ്ടി...... "ഇനിയും എനിക്ക് കുറുകെ വന്നേക്കരുത് നടാശ........" ന്ന് പറഞ്ഞു പാതി തുറന്നു കിടന്ന ഡോർ മുഴുവനായി തുറക്കവേ വാതിൽ മറഞ്ഞു കൊണ്ട് നിൽക്കുന്ന ഡെവിയെ കണ്ട് ശിവ തറഞ്ഞു പോയതും......

പ്രോഗ്രാം ഹാളിൽ റമ്പിലൂടെ നടന്ന് വരുന്ന ഇവയെ കണ്ട് പകച്ചു പോയ ഫ്രഡി വായും തുറന്ന് നിന്നു........ തുടരും........ എത്രത്തോളം നന്നായെന്ന് അറിയില്ല...ഈ പ്രോഗ്രാമോ മോഡലിംഗോ അതിന്റെ പ്രോസജിയറോ നിക്ക് വല്യ അറിവില്ലാത്ത മേഖലയാണ്....അതുകൊണ്ട് പല തെറ്റും കാണും കഥയെ കഥയായി കണ്ട് ക്ഷമിക്കുക....😁😁 ശിവയെ ചൂസ് ചെയ്യാതെ എന്തിന് ഇവയെ മോഡൽ ആക്കിയത് ന്ന് വിചാരിക്കുന്നേൽ..... ഒത്തിരി ആളുകൾ കൂടുന്ന ഒരു ഷോ അതിൽ ശിവ യോജിക്കില്ല.... കാരണം ഇതൊരു മത്സരം ആണ് അതിന് പങ്കെടുക്കാൻ മുൻപരിചയം ഉള്ളവൾ തന്നെ വേണ്ടേ.....അതാണ് ഞാൻ ഇവയെ ചൂസ് ചെയ്തത്......ശിവ തന്നെ മതിയായിരുന്നു ന്ന് അഭിപ്രായം വരാൻ സാധ്യത കണ്ടത് കൊണ്ട് വിവരിച്ചതാണ്...... Ib വന്നും കമന്റ് ബോക്സിലും നിർബന്ധം പറഞ്ഞത് കൊണ്ട് പെട്ടന്ന് പോസ്റ്റിയതാണ്.....അപ്പൊ നല്ല ലെങ്ത് ഉണ്ട് അഭിപ്രായം നീളത്തിൽ പോന്നോട്ടെ......നിരാശ പെടുത്തരുത് പ്ലീസ്......❤️❤️.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story