പ്രണയവർണ്ണങ്ങൾ: ഭാഗം 1

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഈ കല്യാണം നടക്കാൻ ഞാൻ സമ്മതിക്കില്ല..... പൊടുന്നനെ മണ്ഡഭം ആകെ മുഴങ്ങി കേട്ട ശബ്‌ദം..... ഒരു നിമിഷം എല്ലാരും വിറങ്ങൽ അടിച്ചോണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..... വധു വരുന്മാർ മണ്ഡപത്തിൽ നിന്നും എഴുനേറ്റ് നിന്നു..... "അതൊക്കെ പറയാൻ നീ ആരാടാ... പെണ്ണിന്റെ അച്ഛൻ ദേഷ്യത്തോടെ അവനടുത്തേക്ക് പാഞ്ഞു.... "Am രുക്ഷിത്ത്.... രുക്ഷിത്ത് വിശ്വനാഥൻ....... എന്നെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ ചന്തു പറയും അല്ലെ ചന്തു..... ഹോ സോറി സോറി..... എന്റെ ചന്തു അതായത് നിങ്ങളുടെ പുന്നാര മോള് ചന്ദന പറയും ചോദിച്ചു നോക്ക്...... കല്യാണ പെണ്ണിന്റെ വേഷത്തിൽ നിൽക്കുന്ന ചന്ദനയിലേക്ക് കണ്ണുകൾ ഉടക്കി എന്നത്തെതിലും ഐശ്വര്യം ആ മുഖത്തുണ്ടായിരുന്നു..... പക്ഷെ തന്നെ കണ്ടതോടെ ഭയവും വെപ്രാളവും മാത്രം.... അതവന്റെ മുഖത്തൊരു പുഞ്ചിരി വിരിഴിച്ചു...... "ഏതാടി ഇവൻ.... ഇവനെ നിനക്ക് അറിയോ.... സുരേന്ദ്രൻ ചോദിച്ചതും അവളുടെ മുഖം അടുത്ത് നിൽക്കുന്ന ചെറുക്കനിലേക്ക് പോയി..... സംശയത്തോടെ തന്നെ നോക്കി നിൽക്കാണ് എല്ലാരും ഇങ്ങനൊരു അവസ്ഥയിൽ സ്വയം ലജ്ജ തോന്നി.... "കണ്ടോ അവൾ പറയില്ല കാരണം അത്രക്കും ദൃഢമാണ് ഞങ്ങളുടെ ബന്ധം അല്ലെ ചന്തു.....

അതങ്ങനെ പുറത്ത് പറയാൻ പറ്റുന്ന ബന്ധം ഒന്നും അല്ല.... രുക്ഷിത്ത് പറഞ്ഞതും സുരേന്ദ്രൻ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.... "മുറ്റത്ത് നിന്ന് തോന്ന്യാസം പറയുന്നോ...... ഇതൊന്നും നിങ്ങൾ കാര്യം ആക്കണ്ട കല്യാണം മുടക്കാൻ ഓരോന്ന് കേറി വന്നോളും...... ചന്തുന്റെ മുഖത്ത് പേടി നിറഞ്ഞു രുക്ഷിന്റെ മുഖത്ത് പുച്ഛവും...... "അങ്ങനെ കാര്യം ഇല്ലാതെ ആരേലും കേറി വരുവോ.... ചെക്കന്റെ അച്ഛനായിരുന്നു ചോദിച്ചത് അത് കേട്ടതും ചില നാട്ടുകാരും മുന്നോട്ട് വന്നു.... "ഇതുവരെ ഇതിനെതിരായിട്ട് ഈ പെണ്ണെരക്ഷരം മിണ്ടിയില്ലല്ലോ.... അതെന്താ.... നാട്ടുകാരിൽ ഒരാൾ ചോദിച്ചതും സുരേന്ദ്രൻ തല കുമ്പിട്ടു നിന്നു..... "ചന്തു നിനക്കിയാളെ...... അറിയാവോ.... സുരേന്ദ്രൻ ചോദിച്ചതും അവൾ തലയാട്ടി...... "കണ്ടോ ഇവൾക്ക് ഈ ചെറുക്കനോട് പ്രേമം വല്ലതും ആയിരിക്കും എന്നിട്ട് നല്ല കുടുംബത്തിൽ നിന്നും ആലോചന വന്നപ്പോൾ തേച്ചു കാണും..... ഏതോ ഒരുത്തൻ കൂട്ടത്തിൽ നിന്നും വിളിച്ചുപ്പറഞ്ഞു. "അങ്ങനെ ഒന്നും ഇല്ല.... ഞങ്ങൾ..... ചന്തു എന്തോ പറയാൻ വന്നതും സുരേന്ദ്രൻ അവളെ തടഞ്ഞു..... "എന്റെ മോളെ എനിക്കറിയാം.... അവൾ അങ്ങനെ ഒന്നും ചെയ്യില്ല..... ഇത് ഒക്കെ ഇവൻ കെട്ടി ചമച്ച കഥയാണ് എന്തേലും തെളിവ് ഉണ്ടോ നിന്റെ കയ്യിൽ ഹേ...... "ഉണ്ടല്ലോ ദേ ഈ ഫോട്ടോസ് ഒക്കെ ഒന്ന് നോക്ക്..... എന്നിട്ട് പറയാലോ ഉള്ളതാണോ ഇല്ലാത്തത് ആണോന്ന്....

രുക്ഷ് കൂറേ ഫോട്ടോസ് അയാളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു..... ഓരോന്നും കാണുതോറും സുരേന്ദ്രന്റെ മുഖം വലിഞ്ഞു മുറുകി.......... നന്ദുന്റെ കണ്ണുകൾ നിറഞ്ഞു തൂകി..... ഇത്രക്കും ദുഷ്ട്ടൻ...... എല്ലാരുടെയും മുന്നിൽ തല കുമ്പിട്ടു നിൽക്കാനേ ചന്ദുവിന് ആയുള്ളൂ......ചന്തുവിന്റെ മുഖത്തെ സങ്കടം ആവോളം ആസ്വദിക്കുന്ന രുക്ഷിനെ ആരും കണ്ടില്ല..... സുരേന്ദ്രൻ ചന്തുന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു...... ദേഷ്യത്തോടെ അകത്തേക്ക് കേറി പോയി.... "അമ്മ ഞാൻ..... ഇതൊക്കെ..... "ഇറങ്ങി പൊക്കോണം.... എല്ലാരുടെയും മുന്നിൽ ആ മനുഷ്യനെ ഇല്ലാണ്ടാക്കി കളഞ്ഞില്ലേ നീയ്യ്..... വാടി സുനിത അനിയത്തി ചഞ്ചലയുടെ കയ്യും പിടിച്ചുകൊണ്ട് ദേഷ്യത്തോടെ അകത്തേക്ക് കേറി പോയി പലഭാഗത് നിന്നും മുറുമുറുപ്പുകൾ ഉയർന്നു..... ചെക്കൻ വിട്ടുകാർ ഇപ്പോഴും സ്തംഭിച്ചു നിൽക്കാണ്...... "വാടാ.... ഇനി എന്ത് കാണാൻ നിൽക്കാ ഈ നാണംക്കെട്ട കുടുംബത്തിൽ നിന്നും പെണ്ണ് ആലോചിച്ചു വന്നതാ നമ്മൾ ചെയ്ത തെറ്റ്..... കണ്ണീരോടെ അവരെ നോക്കിനിൽക്കാനേ ചന്തുന് ആയുള്ളൂ.... "ഇവിടെ പിന്നെ നമ്മൾ എന്ത് കാണാനാ നിൽക്കുന്നെ.... നാട്ടുകാരിൽ ഒരാൾ പറഞ്ഞതും എല്ലാരും പിരിഞ്ഞു പോവാനായി നിന്നു.... "അയ്യോ അങ്ങനെ അങ്ങ് പോയാലോ.... കല്യാണം കാണാൻ അല്ലെ വന്നത് അപ്പോൾ ഒരു കല്യാണം കാണാതെ എങ്ങനെ പോവും.....

രുക്ഷ് മറുത്തൊന്ന് ചിന്തിക്കാതെ പോക്കറ്റിൽ നിന്നും സ്വർണ്ണത്തിൽ കുതിർത്ത ഒരു താലി മാല അവളുടെ കഴുത്തിലേക്ക് ചാർത്തി.... ചന്തു ഇപ്പോഴും ഞെട്ടലോടെ നിൽക്കുകയാണ് അതിലുപരി ദേഷ്യം... കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... ഒരു നുള്ള് സിന്ദൂരം കൊണ്ട് സിന്ദൂരരേഖ ചുവപ്പിക്കുമ്പോൾ അവൾ അറിയാതെ കണ്ണടച്ചു പോയി..... "അപ്പോൾ എല്ലാർക്കും പിരിഞ്ഞുപോവാം... ഇവളെക്കൊണ്ട് ഞാനും പോവുന്നു..... രുക്ഷ് ചന്തുവിന്റെ കയ്യിൽ കേറി പിടിച്ചതും ആവുമോളം അതിനെ വിടുവിക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ കയ്ക്കരുതിന് മുന്നിൽ തോറ്റു പോയി....... അവൻ അവളെ വലിച്ചോണ്ട് മുന്നോട്ട് നടന്നു....... ചന്തു കണ്ണിരോടെ തിരിഞ്ഞു നോക്കി...... എന്തോ ഒരു വിങ്ങൽ........ "മ്മ് കേറ്.... ഡോർ തുറന്നോണ്ട് രുക്ഷ് പറഞ്ഞതും ചന്തു മടിച്ചു നിന്നു..... "എന്തിനാ.... ന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ.... ഞാൻ എന്ത് തെറ്റാ ഇയാളോട് ചെയ്തെ..... കണ്ണീർ ചാലിട്ടോഴുകി..... "ചന്തു നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത്..... നിന്നോട് ഞാൻ പറഞ്ഞതല്ലേ നീ എന്റെ ആണെന്ന്.... എന്നിട്ട് അവന് മുന്നിൽ കഴുത്ത് നീട്ടാൻ ചെന്നിരിക്കുന്നു പന്ന ##@&&.... രുക്ഷിന്റെ മുഖം വലിഞ്ഞു മുറുകി.... "നീ എന്റെയാ കേട്ടല്ലോ.... നീ എന്നെ അല്ലാതെ വേറെ ഒരുത്തന്റെ മുഖത്ത് നോക്കുന്നത് പോലും എനിക്ക് ഇഷ്ട്ടം അല്ല..... ഞാൻ മാക്സിമം പിടിച്ചു നിൽക്കാ....

നിന്റെ കെട്ടാൻവന്നവന്റെ കൈ വെട്ടാന എനിക്ക് തോന്നുന്നെ..... നീ മര്യാദക്ക് കേറിക്കോ ഇല്ലേൽ എന്റെ സ്വഭാവം മാറും..... കേറടി..... അതൊരലറൽ ആയിരുന്നു ചന്തുപേടിച്ചുകൊണ്ട് വണ്ടിലേക്ക് കേറി....അത് കണ്ടതും രുക്ഷിന് ചിരിവന്നു..... ഒരു ചിരിയാലെ അവൻ കാറിലേക്ക് കേറി.... മുഖത്തേക്ക് നോക്കുന്നില്ല പെണ്ണ് പേടിച്ചിരിക്കാണ്... യാത്രയിലുടനീളം രുക്ഷിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു.... തന്റെ പെണ്ണിനെ സ്വന്തമാക്കിയ പുഞ്ചിരിയായിരുന്നോ അതോ........ പെണ്ണപ്പോഴും എന്തോ ആലോചനയിലാണ്.... ഒരു ഇരു നിലവീടിന്റെ മുന്നിൽ കാർ വന്ന് നിന്നു..... "ഇറങ്..... രുക്ഷ് ഡോർ തുറന്ന് കൊടുത്തു ചന്തു അപ്പോഴും അതെ ഇരുപ്പാണ്..... "ചന്തു എന്നെ ദേഷ്യം പിടിപ്പിക്കരുത്..... ഇറങ് നീ..... ഡോറിൽ കൈ അമർത്തി രുക്ഷ് പറഞ്ഞതും ചന്തു ഇല്ലന്ന് തലയാട്ടി..... "ഇറങ്ങടി....... അത് കേട്ടതും ചന്തു ചാടി ഇറങ്ങി...... "അപ്പോൾ നിനക്ക് മര്യാദയുടെ ഭാഷ മനസിലാവില്ല ഭീക്ഷണി തന്നെ വേണം.... വാ ഇങ്ങോട്ട്.... രുക്ഷിത്ത് അവളുടെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു....... "അപ്പച്ചി..... ആ വിളക്കും എടുത്ത് ഉമ്മറത്തേക്ക് വന്നെ.... വേഗം വേണം.... രുക്ഷ് അകത്തേക്ക് നീട്ടിവിളിച്ചതും.... അപ്പച്ചി സുജാത ഒരു നിലവിളക്കും പിടിച്ചുക്കൊണ്ട് ഉമ്മറത്തേക്ക് വന്നു മറുകയ്യിൽ ഒരു താലവും...... ഇത്തിരി കുംങ്കുമം ചന്തുവിന്റെ നെറ്റിയിലേക്ക് അണിയിച്ചു......

കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല അച്ഛനെകുറിച്ച് ഓർക്കും തോറും നെഞ്ചുരുകി..... "ദാ മോളെ വിളക്ക് പിടിക്ക് എന്നിട്ട് വലതു കാല് വെച്ച് കേറ്...... സുജാത പറഞ്ഞതും ചന്തു സ്വപ്നലോകത്തിൽ എന്ന പോലെ നിൽക്കാണ്.... "ഡീ........ കൈക്കിട്ടൊന്ന് തട്ടിക്കൊണ്ട് രുക്ഷ് വിളിച്ചതും മറുത്തൊന്ന് ചിന്തിക്കാതെ വിളക്ക് വാങ്ങി അകത്തേക്ക് കേറി....... "വിളക്കവിടെ വെച്ച് പ്രാർത്ഥിച്ചോ മോളെ... സുജാതാമ്മ പറഞ്ഞതും വിളക്കവിടെ വെച്ചിട്ട് കണ്ണനെ തൊഴുതു... കണ്ണടച്ചാൽ തെളിയുന്നത് അഭമാനഭാരത്താൽ തല കുമ്പിട്ടു നിൽക്കുന്ന അച്ഛന്റെ മുഖമാണ്..... നീറുന്നു മനസ്സാകെ..... എങ്ങനെ രക്ഷപ്പെടും എന്നുള്ള ചിന്ത മനസ്സിനെ തളച്ചിട്ടു...... "എവിടുന്നാ ഈ കൊച്ചിനെ കൂട്ടിക്കൊണ്ട് വന്നത് .... അവിടെ തന്നെ തിരിച്ചുകൊണ്ടാക്കണം..... വിനയൻ പറഞ്ഞതും രുക്ഷ് ഒരു കൂസലും ഇല്ലാതെ ഇരുന്നു.... "രുക്ഷ് നിന്നോടാ പറയുന്നത് നീ വല്ലതും കേൾക്കുന്നുണ്ടോ.... വിനയൻ പല്ല് ഞെരിച്ചോണ്ട് ചോദിച്ചതും രുക്ഷ് സോഫയിൽ നിന്നും എണിറ്റു..... " അവളുടെ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും കണ്ടില്ലെ... അതീ രുക്ഷിത്ത് അണിയിച്ചതാ..... ഇപ്പോൾ അവൾ എന്റെ ഭാര്യ ആണ്.... അവളെ തിരിച്ച് കൊണ്ടാക്കാനോ നോ never..... രുക്ഷ് പുച്ഛത്തോടെ പറഞ്ഞതും വിനയൻ അവന് നേരെ പാഞ്ഞടുത്തു..... "ഒരു പെങ്കൊച്ചിന്റെ കല്യാണം ഇല്ലാത്ത കുറച്ച് ഫോട്ടോസ് കാണിച്ച് മുടക്കിയതും പോരാഞ്ഞിട്ട് അവളെ കെട്ടി കൊണ്ടുവന്നിരിക്കുന്നു.... എന്നിട്ട് നീ എന്റെ മുന്നിൽ ഞ്യായം പറയുകയാണോ.......

വിനയൻ ദേഷ്യത്തോടെ പറഞ്ഞതും രുക്ഷിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.... "വിനയേട്ടാ ഒന്ന് പതുക്കെ അപ്പുറോം ഇപ്പുറോം ആൾക്കാർ ഉണ്ട്...... സുജാത വിനയനെ അനുനയിപ്പിക്കാൻ ശ്രെമിച്ചതും അയാൾ ആ കൈ തട്ടിമറ്റി..... "നീ നീ ഒറ്റ ഒരുത്തിയ ഇവനെ ചീത്തയാക്കുന്നെ..... എടി ഞാനും ഒരു പെങ്കൊച്ചിന്റെ അച്ഛൻ തന്നെയാ.... ഇങ്ങോനൊരു അവസ്ഥ നാളെ അവൾക്ക് വന്നാലോ...... "അങ്ങനെ ഒന്നും വരില്ല ഞാൻ ഇവിടെ ഉള്ളപ്പോൾ.... രുക്ഷ് എങ്ങോ നോക്കി പറഞ്ഞതും സുജാത മിണ്ടാതിരിക്കാൻ കൈ കൂപ്പി....... "I love her.... സോ ആ മാരേജ് ഞാൻ അങ്ങ് മുടക്കി...വേറെ വഴി ഇല്ലായിരുന്നു.... രുക്ഷ് അലസമായി പറഞ്ഞതും വിനയന് ദേഷ്യം വന്നു..... "വേറെ വഴി ഇല്ലായിരുന്നു ലെ... ഉണ്ടാവില്ലല്ലോ കാരണം പെണ്ണിന്റെ സമ്മതം ഇല്ലാതെ വേറെ ഒരു വഴിയിലൂടെയും ഈ കല്യാണം മുടക്കാൻ പറ്റില്ലല്ലോ അല്ലെ......ആ കൊച്ച് എപ്പോയെങ്കിലും നിന്നെ ഇഷ്ട്ടാണെന്ന് പറഞ്ഞിട്ടുണ്ടോ ഉണ്ടോന്ന്.... അത്രയും ദേഷ്യത്തോടെ അവന് നേരെ ചീറി.... "ഇല്ല...... പക്ഷെ എനിക്കവളെ ഇഷ്ട്ടാണല്ലോ.... അലസമായി മൊഴിഞ്ഞു.... "എന്താടാ ആ പെണ്ണിനും ഉണ്ടാവില്ലേ നിന്നെ പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ.... ഹേ.... എപ്പോഴും സ്വയം എടുത്ത് ചാടി ഓരോന്ന് ചെയ്യും..... "ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം വൈകും..... മുഖത്ത് നോക്കാതെ രുക്ഷ് പുറത്തേക്കിറങ്ങി.....

"കുറച്ച് കൂടി ലാളിച്ചു വഷളാക്കിക്കോ... അവൻ എന്ത് തെമ്മാടിത്തരം കാണിച്ചാലും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലെ എന്നുള്ള നിന്റെ പരിഗണന ഉണ്ടല്ലോ അത് നന്നല്ല..... ആരെ കൊന്നാണെങ്കിലും അവന്റെ ഇഷ്ട്ടം ജയിക്കണം......ഇന്ന് ഇങ്ങനെ.....ഇനി നാളെ എന്താണാവോ കാണിക്കുന്നത്..... വിനയൻ ദേഷ്യത്തോടെ പിറുപിറുത്തു അടുത്തായി സുജാത ആവലാതിയോടെ നിന്നു...... "മോളെ.......... സുജാത വിളിച്ചതും ചന്തു ഒന്ന് തലയുയർത്തി നോക്കി.... കണ്ണുകളൊക്കെ ചോന്നിരിക്കുന്നുണ്ട്.... "ആ ഫോൺ ഒന്ന് തരുവോ..... അച്ഛാ.... അച്ഛനെ വിളിച്ചു നോക്കാന..... ഏങ്ങിക്കൊണ്ട് ആണ് ചോദിച്ചത്.... "ഇപ്പോൾ വിളിക്കണ്ട..... ദേഷ്യത്തിലായിരിക്കും.... മോള് വാ അമ്മ റൂം കാണിച്ചു തരാം..... വാന്നെ.... ചന്തു പതിയെ എണിറ്റു..... രുക്ഷിന്റെ റൂം കാണിച്ചുകൊടുത്ത് ഇടാൻ ഒരു ഡ്രെസ്സും കൊടുത്തുക്കൊണ്ട് സുജാത റൂം വീട്ടിറങ്ങി.... റൂം മൊത്തം രുക്ഷിന്റെ ചിത്രങ്ങളായിരുന്നു..... അവന്റെ ആ കാപ്പിക്കണ്ണുകൾ കാണും തോറും ചന്തുന് ദേഷ്യം വന്നു.....

കയ്യിൽ കിട്ടിയ ഡ്രെസ്സും വാരിവലിച്ച് ബാത്‌റൂമിൽ കേറി...... തണുത്ത വെള്ളം ദേഹത്തേക്ക് വീഴുo തോറും മനസ്സിന്റെ വേദന കൂടി നിറഞ്ഞു നിന്നത് അച്ഛന്റെ മുഖമായിരുന്നു ഓർക്കും തോറും സങ്കടം ഇരട്ടിച്ചു.... രുക്ഷിനോടുള്ള ദേഷ്യവും.... കുളിച്ചിറങ്ങി വെറും നിലത്ത് ഇരുന്നു..... ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞ ജീവിതം... രുക്ഷിനെ പറ്റി ഓർക്കും തോറും പേടി നിറഞ്ഞു..... എപ്പോയോ ക്ഷീണത്താൽ കണ്ണുകൾ അടഞ്ഞു..... അരയിലായ് എന്തോ ഇഴയുന്ന പോലെ തോന്നിയതും കണ്ണുകൾ വലിച്ച് തുറന്നു...... ബെഡിലാണ് താനിപ്പോൾ എങ്ങനെ.... കണ്ണുകൾ നേരെ ചെന്നെത്തിയത് സാരിക്കുള്ളിലൂടെ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകളിൽ ആണ്...... ചന്തു ഞെട്ടി എണീറ്റു.... തുടരും...

Share this story