പ്രണയവർണ്ണങ്ങൾ: ഭാഗം 11

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ആകാശേട്ടനോ.... അകത്തേക്ക് വാ.... തന്നെ നോക്കുന്ന വശ്യമായ കണ്ണുകളെ ചന്തു കണ്ടതെ ഇല്ല..... "ചന്തു ഒറ്റക്കെ ഉള്ളോ.... ആകാശ് ചോദിച്ചതും ചന്തു തല ആട്ടി...... "ഏട്ടൻ ഇരിക്ക്...... ഞാൻ ചായ എടുക്കാം... ചന്തു അടുക്കളയിലേക്ക് പോയതും ആകാശ് സനുവിന് മെസ്സേജ് ഇട്ടു.... അവന്റെ വക ഓൾദി ബെസ്റ്റും കിട്ടിയതോടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.... പലതും കണക്ക് കൂട്ടി അങ്ങനെ ഇരുന്നു...... ഹാളിൽ ഇരുന്ന് നോക്കിയാൽ കാണാം കിച്ചണിൽ നിൽക്കുന്ന ചന്തുവിനെ.... "ഒന്നുകൂടി ഒന്ന് കൊഴുതിട്ടുണ്ട്... താടി ഉഴിഞുക്കൊണ്ട് വശ്യതയോടെ നോക്കി..... ചന്തു ചായ ഇടേണ്ട തിരക്കിലായിരുന്നു..... ഫ്രിജിൽ നിന്നും പാലെടുത്തു തിളപ്പിച്ചു..... കടുപ്പത്തിൽ തന്നെ ഒരു ചായ ഇട്ടു... ഇത്തിരി ബേക്കറി ഒരു പ്ളേറ്റിലും എടുത്ത് മറു കയ്യിൽ ചായയും എടുത്തോണ്ട് ഹാളിലേക്ക് ചെന്നതും ആകാശ് പോയിട്ട് അവന്റെ പൊടി പോലും ഇല്ല....

"ഇതെവിടെ പോയി... ഇത്ര പെട്ടെന്ന് മാഞ്ഞു പോയോ.... ചായ അവിടെ വെച്ച് ചന്തു പുറത്തേക്കിറങ്ങി നോക്കിയതും ആരും ഇല്ല..... "എന്നാലും ഈ ആകാശേട്ടൻ എവിടെ പോയി.... നഖം കടിച്ചോണ്ട് അകത്തേക്ക് കയറിയതും ചായ കുടിച്ചോണ്ട് ഇരിക്കുന്ന രുക്ഷ്.... ബിസ്‌ക്കറ്റ് ചായയിൽ മുക്കി ചന്തുനെ ഒന്ന് നോക്കി.... "നീ ആരെയെങ്കിലും നോക്കി ഇരിക്കണോ....... ചന്തുനെ നോക്കി രുക്ഷ് ചോദിച്ചതും പതിയെ അവൾ കവിളോട് കൈ ചേർത്ത് വെച്ചു.... "ഏയ് ഇല്ല എ... എന്താ ചോദിച്ചെ.... ചെറുതായി നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു...... "അല്ല ഈ ചായ ഒക്കെ എടുത്ത് വെച്ചതുക്കൊണ്ട് ചോദിച്ചതാ...... രുക്ഷ് മീശ പിരിച്ചോണ്ട് ചോദിച്ചതും ചന്തു ഒന്നും മിണ്ടീല്ല..... "ഏതായാലും ചായ ഞാൻ കുടിച്ചു.... നീ പോയി ഡ്രസ്സ്‌ മാറി വാ നമ്മക്കൊരു സ്ഥലം വരെ പോവാം... അത്രയും പറഞ്ഞുക്കൊണ്ട് ഫോണിലേക്ക് നോക്കി...... "എവിടെക്കാ..... "

പറഞ്ഞാലേ വരുള്ളൂ.... ദേഷ്യത്തോടെ അവൾക്ക് നേരെ ചീറിയതും ചന്തു റൂമിലേക്ക് ഓടി... "അവളുടെ അമ്മൂമ്മേടെ ചായ..... ചായ ദേഷ്യത്തോടെ തട്ടിമാറ്റി..... വാഷ് ബേസിനടുത്തേക്ക് പോയി ഇടത്തെ കയ്യിലായി പറ്റിയ രക്തം കഴുകി കളഞ്ഞു ഇടിവള കയറ്റി ഇട്ടു.....കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി..... "ഇതെന്താ പെട്ടെന്ന് ഇവന് പറ്റിയെ.... "ആരോ കാര്യായിട്ട് പെരുമാറിട്ടുണ്ട് വേഗം എടുക്ക് ആശുപത്രിയിൽ കൊണ്ടുപോവാ........ ആരൊക്കെയോ ചേർന്ന് എടുത്ത് കൊണ്ട് പോവുന്ന ആകാശിനെ പുച്ഛത്തോടെ ഒന്ന് നോക്കി.... "അവിടേക്ക് പോവാന്ന് ഏറ്റു പോയി... കൈ തരിച്ചു വരുന്നുണ്ട്.... അവനെ സൽക്കരിക്കാൻ ഇരുത്തിയിരിക്കുന്നു.... ദേഷ്യത്തോടെ പല്ലിരമ്പി...... കാർട്ടൻ നേരെ ഇട്ടു.... ചന്തു ഇറങ്ങി വരുന്നത് കണ്ടതും ദേഷ്യത്തോടെ കയ്യിലുള്ള സിഗരറ്റ് നിലത്തിട്ട് ചവിട്ടി മുമ്പിൽ നടന്നു.... ചന്തു ഡോർ ലോക്ക് ചെയ്ത് കാറിലായ് തന്നെ കേറി.....

ചന്തുന് എന്തോ രുക്ഷിന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.... കള്ളം പറഞ്ഞതിന് വല്ലാത്തൊരു കുറ്റബോധം.... "അ.... അതെ.... ചന്തു രുക്ഷിനെ നോക്കിയതും അവൻ കണ്ണ് കൂർപ്പിച്ചു നോക്കി അതോടെ പറയാൻ വന്നത് വിഴുങ്ങിക്കൊണ്ട് അടങ്ങി ഇരുന്നു.... ഉച്ചക്ക് ഒന്നും കഴിക്കാത്തത്ക്കൊണ്ട് തന്നെ വയർ കിടന്ന് കാറുന്നുണ്ട്....പറയാനും പറ്റില്ലാ ദേഷ്യത്തോടെ ആണ് ഉള്ളത്.... ഡ്രൈവിങ്ങിന്റെ സ്പീഡും കൂടുതലാണ്.... ഒക്കെ കൂടെ നെഞ്ചിൽ ഒരാന്തൽ...... പൊടുന്നനെ കാർ സ്റ്റോപ്പ്‌ ആയതും ചന്തു പുറത്തോട്ട് നോക്കി ഞെട്ടിക്കൊണ്ട് രുക്ഷിനെ നോക്കി..... കാറിന്റെ സൗണ്ട് കേട്ട് സുരേന്ദ്രനും സുനിതയും പിഞ്ചുവും പുറത്തേക്കിറങ്ങി വന്നു.... ചന്തു പേടിയോടെ കൈവിരൽ സാരിയിൽ ചുയറ്റി പിടിച്ചു...... "ഇറങ്ങുന്നില്ലേ..... രുക്ഷിന്റെ ശബ്ദം കേട്ടതും ഉമിനീരിറക്കി അവനെ നോക്കി...

"പേടിക്കാതെ ഇറങ് ചേച്ചി....പിഞ്ചുവിന്റെ ശബ്ദം ചെവിയിൽ പതിഞ്ഞു പിഞ്ചു ഡോർ തുറന്നുകൊടുത്തു.... ചന്തു ആദ്യം നോക്കിയത് എങ്ങോ നോക്കി നിൽക്കുന്ന സുരേന്ദ്രനെ ആണ്.... മുഖത്ത് പഴയ ഗൗരവം അതെ പടി ഉണ്ട്.... ചന്തു പിഞ്ചുനേ ഒന്ന് നോക്കി.... അവൾ ഒന്ന് കണ്ണ് ചിമ്മിക്കാണിച്ചതും പുറത്തേക്കിറങ്ങി.... "മോളെ...... സുനിത ചന്തുവിനെ ഇറുകെ പുണർന്നു.... ചന്തു അപ്പോഴും സുരേന്ദ്രനെ ആണ് നോക്കുന്നത്... കണ്ണുകൾ നിറഞ്ഞു.... ഒന്നുകൂടി മെലിഞ്ഞിട്ടുണ്ട്.... എന്തേലും ടെൻഷൻ കേറിയാൽ ഇങ്ങനെ ആണ്.... "എന്റെ ചേച്ചി ഒന്നുകൂടി ഒന്ന് സുന്ദരിആയിട്ടുണ്ട്.... കവിളിൽ പിച്ചിക്കൊണ്ട് പിഞ്ചു പറഞ്ഞതും ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു...... ഇതേ സമയം സുരേന്ദ്രൻ ചന്തുവിനെ നോക്കി..... ഏറെ ദിവസത്തിന് ശേഷം കാണുകകയാ... ഒരു ദിവസം പോലും മാറിനിന്നിട്ടില്ല അവളിൽ നിന്നും.... ഇന്നും അവൾ ആ കുഞ്ഞ് പാവാടക്കാരിയാണ്..... തൊട്ടതിനും പിടിച്ചതിനും എല്ലാം അച്ചേ അച്ചേ എന്ന് വിളിച്ചു പുറകെ നടക്കുന്ന കുഞ്ഞിപ്പെണ്ണ്... പതിയെ കണ്ണുകൾ ഇറനായി.... തന്റെ സ്വപ്നമാണ്.... ഇന്ന് വേറൊരാൾക്ക് സ്വന്തം....

സുരേന്ദ്രൻ രുക്ഷിനെ ഒന്ന് നോക്കി.... അല്ലേലും എല്ലാ അച്ഛന്മ്മാരുടെയും ജീവിതം ഇങ്ങനെ ആണല്ലോ...... ചന്തു സുരേന്ദ്രന് തൊട്ടടുത്തായി നിന്നു....ഇപ്പോഴും പരിഭവത്തോടെ എങ്ങോ നോക്കിനിൽക്കാണ്.... "അ.... അച്ചേ.... ആ ഒരു വിളി മതിയായിരുന്നു സുരേന്ദ്രന് ചന്തുനെ നെഞ്ചോട് ചേർക്കാൻ..... രുക്ഷിന്റെ കണ്ണുകൾ അവരിലായിരുന്നു.... ചെറുതായി കണ്ണുകൾ ഇറനായി... സുരേന്ദ്രൻ കണ്ണട എടുത്ത് കൊണ്ട് കണ്ണീർ തുടച്ചു.... "സോറി അച്ചേ... സുരേന്ദ്രൻ അത്രയേറെ വാത്സല്യത്തോടെ ചന്തുന്റെ നെറ്റിയിൽ മുത്തി.... "മാറി നിന്നെ നീ.... നീ വേറെ വീട്ടിലെ പെണ്ണാ... ഇത് എന്റെ അച്ചയാ കേട്ടോടി ചേച്ചി.... പിഞ്ചു ചന്തുനെ മാറ്റി ആ കൈപിടിയിലേക്ക് ഒതുങ്ങിക്കൊണ്ട് പറഞ്ഞതും ചന്തു ചുണ്ട് പിളർത്തി സുരേന്ദ്രനെ നോക്കി.... "പോടീ.... പോടീ... എന്റെ ചന്തുമോള് വന്ന് ഇനി നിന്നെ ആർക്ക് വേണം... ചന്തുനെ ചേർത്ത് പിടിച്ച് കണ്ണിറുക്കിക്കൊണ്ട് സുരേന്ദ്രൻ പറഞ്ഞതും പിഞ്ചുന്റെ മുഖം മങ്ങി.... "ചേച്ചി ഇന്നോ നാളെയോ പോവും അപ്പോൾ പിഞ്ചു അതെടുക്ക് ഇതെടുക്ക് എന്നും പറഞ്ഞു വിളിക്ക് അപ്പോൾ കാണാം....

പിഞ്ചു ചവിട്ടി തുള്ളി അകത്തേക്ക് പോവുന്നത് ഒരു ചിരിയാലെ നോക്കി നിന്നു..... "മോൻ വാ അച്ഛന് മോളെയും മോക്ക് അച്ഛനെയും കിട്ടിയാൽ വേറെ ആരെയും വേണ്ട..... സുനിത പറഞ്ഞതും ഒരു ചെറു കുശുമ്പോടെ അവരെ നോക്കി.... "മോൻ കേറി വാ.... സുരേന്ദ്രൻ വിളിച്ചതും ഉമ്മറത്തേക്ക് കേറി...... പിന്നങ്ങോട്ട് അച്ഛന്റെയും മോൾടെയും പരിഭവം പറച്ചിലായിരുന്നു..... ______💞 "ഇത് കണ്ടോ അച്ചേ.... ലെച്ചു റൂമിലേക്ക് കേറിക്കൊണ്ട് വിനയന്റെ കയ്യിലേക്ക് ഒരു ഗിഫ്റ്റ് ബോക്സ്‌ വെച്ചു കൊടുത്തു.... വിനയനരികിലായ് സുജാതയും സിദ്ധുവും ഉണ്ട്.... "ഇതാരുടെ വകയാ....... കയ്യിൽ വാങ്ങിക്കൊണ്ട് വിനയൻ ചോദിച്ചതും ലെച്ചു അതെടുത്ത് തുറന്നു.... "ഇത് കമ്പനി സ്റ്റാഫ്സിന്റെ വക..... അവരുടെ സാർന്റെ പെങ്ങളുടെ മോൾടെ കല്യാണത്തിന് എന്തേലും തരണ്ടേ അതുക്കൊണ്ട് ആയിരിക്കും...... ലെച്ചു കളിയാലേ ആണ് പറഞ്ഞത്.... "പിന്നെ എന്റെ ബർത്തഡേന്റെ അന്ന് കേക്ക് കിട്ടില്ലെന്നും പറഞ്ഞ് ബഹളം വെച്ചവരാണ് ഇത്രയും വലിയ ഗിഫ്റ്റ് തരുന്നത്... അതും അവർക്ക് പരിജയം ഇല്ലാത്ത ആൾക്കാർക്ക് വേണ്ടി.....

ഇത് ലവന്റെ പരിപാടിയ.... പറയുമ്പോൾ ചുണ്ടിൽ ഒരു നറു പുഞ്ചിരി നിറഞ്ഞു... "ആരുടെ.... സുജാത നെറ്റി ചുളുക്കി കൂടെ വിനയനും..... "ഇത് എന്റെ ഏട്ടന്റെ വകയാണ്.... മാതാപിതാക്കളെ.....സുജാതയുടെ കവിൾ പിച്ചിക്കൊണ്ട് ലെച്ചു പറഞ്ഞതും രണ്ട് പേരും ഒന്ന് മുഖത്തോട് മുഖം നോക്കി.... "നിങ്ങൾ അവനെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ അവൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട്... പുറത്ത് നിങ്ങൾക്കത് കാണാൻ കഴിയില്ല.... അതാണ് രുക്ഷിത്ത്... എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല.... ഇരുപത്തിനാല് മണിക്കൂറും എനിക്ക് ആരെയും വേണ്ട എന്നെ ആരും സ്നേഹിക്കണ്ട എന്ന് പറഞ്ഞോണ്ടിരിക്കും...... എന്താന്ന് അറിയോ.... ആരെയെങ്കിലും ഉള്ളാലെ സ്നേഹിച്ചു പോയാലോ എന്നുള്ള പേടിയാ... അല്ലാതെ ഒന്നും മനഃപൂർവം പറയുന്നതല്ല.... നിങ്ങൾക്ക് അവനെ മനസിലാക്കാൻ കഴിയില്ല നിങ്ങൾക്കെന്നല്ല ആർക്കും.... ഈ എനിക്ക് പോലും ഇന്നും അതിന് സാധിച്ചിട്ടില്ല....

അവന്റെ അഞ്ചാം വയസ്സ് മുതൽ കൂടെ ഉണ്ട് ഞാൻ.... എപ്പോഴും അകറ്റി നിർത്തിയിട്ടേ ഉള്ളു...... അങ്ങനെ എളുപ്പം ഒന്നും അവനെ മനസിലാക്കാൻ കഴിയില്ല....... സിദ്ധു ഒരു ചിരിയാലെ പറയുമ്പോഴും നിറഞ കണ്ണുകളോടെ അവന്റെ സംസാരത്തിന് കാത് കോർക്കുന്നുണ്ടായിരുന്നു വിനയനും സുജാതയും...... "ശെരിയാ ആർക്കും.... അവനെ മനസിലാക്കാൻ പറ്റില്ലാ....വിനയൻ ഒന്ന് നിശ്വസിച്ചു കൊണ്ട് പറഞ്ഞു....... ഉള്ളു നിറഞ്ഞിരുന്നു രണ്ട് പേരുടെയും വിനയൻ ആ ഗിഫ്റ്റ് നെഞ്ചോട് ചേർത്ത് പിടിച്ചു..... _______❤️ "അല്ലമ്മേ എനിക്കൊരു സംശയം....... ഇന്നലെ എന്നെ വിളിച്ചു ചീത്ത പറഞ്ഞത് ഈ അച്ഛൻ തന്നെ അല്ലെ.... എന്നോട് ഒരിക്കലും ക്ഷെമിക്കില്ല എന്നൊക്കെ പറഞ്ഞിട്ട്.... ഇപ്പോൾ ഇങ്ങനെ ഒത്തിരി സന്തോഷം ആയി.... ചന്തുവിന്റെ മുഖത്തെ പുഞ്ചിരി ഹാളിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു രുക്ഷ്..... മീശക്കും തടിക്കും ഇടയിൽ ഞെരുങ്ങി നിൽക്കുന്ന ആ ചുണ്ട് ഒന്ന് പുഞ്ചിരി തൂകി.... അവളിലെ ഓരോ ചിരിയും തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കും പോലെ.... "ചേട്ടച്ഛ ഇതൊന്ന് നോക്കിയെ.... മൊബൈലിൽ എന്തോ കാണിച്ചുകൊണ്ട് പിഞ്ചു രുക്ഷിനെ തോണ്ടി വിളിച്ചതും ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും വിമ്മിഷ്ടം കാണിക്കാൻ തോന്നിയില്ലവന്....

"അമ്മ പറ എങ്ങനെയാ ഒരു രാത്രിക്കൊണ്ട് അച്ഛനെന്നോടുള്ള ദേഷ്യം മാറിയത്..... മീൻ മുറിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് സുനിതയെ ഒന്ന് പിടിച്ചിളക്കിക്കൊണ്ട് ചന്തു ചോദിച്ചതും അവർക്ക് ദേഷ്യം വന്നു.... "എന്റെ പെണ്ണെ അല്ലെങ്കിൽ തന്നെ സമയം വൈകി നിയോ ഒന്നും ഉണ്ടാക്കാൻ സഹായിക്കുന്നില്ല എന്നാൽ അത് ചെയ്യുന്ന എന്നെ ഒന്ന് വെറുതെ വിടുവോ....ദേഷ്യത്തോടെ അവളുടെ കൈ തട്ടി മാറ്റി മീൻ എടുത്ത് കഴുകി.... "അമ്മേ ഞാൻ ചോദിച്ചതിന് ഉത്തരം താ.... ചന്തുവിനെ കൊണ്ട് സഹിക്കെട്ട് സുനിത മീൻ അവിടെ വെച്ചു.... "നീ നിന്റെ അച്ചയോട് പോയി ചോദിക്ക് പെണ്ണെ.... "അമ്മ അച്ഛ പുറത്ത് പോയതാ അമ്മ പറ പ്ലീസ്‌..... ചന്തു കൊഞ്ചി.... "എനിക്കതികം ഒന്നും അറിയില്ല പെണ്ണെ... നിന്റെ അച്ഛനെ കാണാൻ രുക്ഷ് മോൻ വന്നിരുന്നു ഇവിടെ അതിൽ പിന്നെയാണ് ഈ മാറ്റം വന്നത്..... സുനിത പറഞ്ഞതും ചന്തു ഞെട്ടി......നോട്ടം പോയത് ഹാളിൽ ഫോണിൽ നോക്കി ഇരിക്കുന്ന രുക്ഷിന്റെ മുഖത്തേക്കാണ്.................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story