പ്രണയവർണ്ണങ്ങൾ: ഭാഗം 12

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"എനിക്കതികം ഒന്നും അറിയില്ല പെണ്ണെ... നിന്റെ അച്ഛനെ കാണാൻ രുക്ഷ് മോൻ വന്നിരുന്നു ഇവിടെ അതിൽ പിന്നെയാണ് ഈ മാറ്റം വന്നത്..... സുനിത പറഞ്ഞതും ചന്തു ഞെട്ടി......നോട്ടം പോയത് ഹാളിൽ ഫോണിൽ നോക്കി ഇരിക്കുന്ന രുക്ഷിന്റെ മുഖത്തേക്കാണ്..... "രുക്ഷേട്ടൻ ഇവിടെ വന്നോ.... ചന്തു അമ്പരപ്പോടെ സുനിതയെ നോക്കി.... "ഹാ വന്നു.... ആദ്യം കുറച്ച് ദേഷ്യത്തോടെ ഒക്കെ ആണ് സംസാരിച്ചത്....പക്ഷെ മോൻ വളരെ ശാന്തതയോടെയാ നിന്റെ അച്ഛനോട് സംസാരിച്ചത്.... മോന്റെ സംസാരം ഒക്കെ അച്ഛന് ഭയങ്കരമായി ഇഷ്ട്ടായി.... പിന്നെ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു ഞാൻ ശ്രെദ്ധിക്കാൻ ഒന്നും പോയില്ല.... ഏതയാലും മോനെ നിന്റെ അച്ഛന് നന്നായി ബോധിച്ചിട്ടുണ്ട്...... സുനിത പണിയിലേക്ക് തിരിഞ്ഞതും ചന്തു ഇപ്പോഴും അതെ ഇരുപ്പാണ്... "നീ ഈ വെള്ളം മോന് കൊണ്ടക്കൊടുക്ക്...

നിന്റെ അച്ഛൻ ഇതെവിടെ പോയി കിടക്കാ..... ദേഷ്യത്തോടെ പറഞ്ഞുക്കൊണ്ട് ഒരു ഗ്ലാസ്സ് ഓറഞ്ചുജൂസ് ചന്തുവിന്റെ കയ്യിൽ കൊടുത്തു..... "എന്നോട് ഭയങ്കര ദേഷ്യത്തിൽ അല്ലെ ഇതെങ്ങനെയാ കൊടുക്ക.... ചന്തു ഗ്ലാസ്സ് കയ്യിൽ പിടിച്ചുകൊണ്ട് രുക്ഷിനെ ഒന്ന് നോക്കി... "നോക്കി നിൽക്കാതെ കൊടുക്ക് പെണ്ണെ... സിനിതയുടെ ശബ്‌ദം ഉയർന്നതും ജൂസും എടുത്ത് രുക്ഷിനടുത്തേക്ക് നടന്നു.... "ജൂസ്.... ചന്തുന്റെ ശബ്ദം കേട്ടതും തലയുയർത്തി നോക്കി.... "താങ്ക്സ്..... അവളുടെ കയ്യിൽ നിന്നും ജൂസ് വാങ്ങി വീണ്ടും ഫോണിലേക്ക് തന്നെ കണ്ണ് നട്ടു.... "എന്നെ ഒന്ന് നോക്കിയാൽ എന്താ... ചന്തു ദേഷ്യത്തോടെ പല്ല് ഞെരിച്ചു... "ചന്തു ഇങ്ങോട്ട് ഒന്ന് വന്നെ.... സുനിതയുടെ വിളി വന്നതും രുക്ഷിനെ ഒന്ന് കൂടി നോക്കി അടുക്കളയിലേക്ക് നടന്നു... "ഇതൊക്കെ മേശപ്പുറത്ത് എടുത്ത് വെക്ക്.... അച്ഛൻ ഇപ്പം വരും എല്ലാർക്കും ഒരുമിച്ചു തന്നെ ഫുഡ്‌ കഴിക്കാം...

സുനിത പറഞ്ഞതും തലയാട്ടിക്കൊണ്ട് ഓരോന്നെടുത്ത് മേശപ്പുറത്തേക്ക് വെച്ചു... ഇടയ്ക്കിടെ രുക്ഷിന്റെ ഒരു നോട്ടത്തിനായി പാത്രങ്ങൾ തമ്മിൽ ഒരസി സൗണ്ട് ഉണ്ടാക്കും എങ്കിലും അവനിൽ നിന്നും ഒരു പ്രതികരണവും ഇല്ല... എന്തോ വല്ലാത്ത വീർപ്പമുട്ടൽ അനുഭവപ്പെട്ടു.... സുരേന്ദ്രൻ വന്നതും എല്ലാവരും ഒരുമിച്ചു തന്നെ ഫുഡ്‌ കഴിച്ചു.... എല്ലാവരോടും മര്യാദയോടെ സംസാരിക്കുന്നുണ്ടേലും ചന്തുവിനെ ഒന്ന് നോക്കാൻ കൂടി രുക്ഷ് തയ്യാറായില്ല.... "പിഞ്ചു ഇപ്പോൾ എന്താ പഠിക്കുന്നെ.... രുക്ഷിന്റെ ശബ്ദം കേട്ടതും ചന്തു വേഗം തന്നെ തലയുയർത്തി നോക്കി... "അവളിപ്പോൾ ഡിഗ്രി ആണ്... ചാടി കേറി മറുപടി പറഞ്ഞു.... അവനോട് മിണ്ടാൻ ഒരുതരം വെപ്രാളം നിറയുന്ന പോലെ... ഒരു നോട്ടം പോലും കൊടുക്കാതെ രുക്ഷ് പിഞ്ചുനേ തന്നെയാണ് ശ്രെദ്ധിക്കുന്നത്... "ചേട്ടച്ഛ ചേട്ടച്ഛന് നല്ല ഹൈറ്റ് ഇല്ലേ....

ഇവിടുത്തെ വയ്യാപ്പുറത്തൊരു കൗങ്ങിൽ ഒരു പൊത്തുണ്ട് അതിൽ രണ്ട് ചെറിയ തത്ത കുട്ടികൾ ഉണ്ട് ചേട്ടച്ഛന് വിരോധം ആവില്ലേൽ ഒരു ഫോട്ടോ എനിക്ക് എടുത്തേരോ... പ്ലീസ്‌..... പിഞ്ചു പറഞ്ഞതും രുക്ഷ് ഒന്ന് ചിരിച്ചു... "Ok.... എവിടെയാ... "വാ ഞാൻ കാണിച്ചുതരാം..... പിഞ്ചു രുക്ഷിന്റെ കയ്യിൽ തൂങ്ങി വയ്യപ്പറത്തേക്ക് നടക്കുന്നത് കണ്ടതും ചന്തു ചുണ്ട് പിളർത്തി നോക്കി... കണ്ണുകൾ ചെറുതായി നിറഞ്ഞു..... "എന്നോട് സംസാരിക്കില്ലല്ലോ ഇങ്ങനെ മിണ്ടൂല പോ.... ചന്തു കെർവോടെ മുഖം തിരിച്ചു.... "എന്താണ് എന്റെ ചന്തു മോൾക്ക് ഒരു മ്ലാനത... അടുത്തിരുന്നോണ്ട് സുരേന്ദ്രൻ ചോദിച്ചതും അയാളുടെ തോളിലേക്ക് ചാഞ്ഞു.... "രുക്ഷേട്ടൻ അച്ഛനോട്‌ എന്താ പറഞ്ഞെ... ചന്തുവിന്റെ തലയിൽ ചുമ്മാ തലോടിക്കൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.... "പറ.... ചിണുങ്ങിക്കൊണ്ട് സുരേന്ദ്രന്റെ ഷർട്ടിന്റെ ഹുക്ക്സിൽ പിടിയിട്ടു... "

എന്താ പറഞ്ഞത് എന്നൊന്നും പറയില്ല.... ഒരു കാര്യം ഞാൻ പറയാം... മോൾടെ സെലെക്ഷൻ തെറ്റിയില്ല.... നല്ല മോന..... നിന്നെ പൊന്ന് പോലെ നോക്കിക്കോളും... അത് മതി ഈ അച്ഛന്... അതിൽ കൂടുതൽ എന്ത് വേണം.... നെറ്റിയിൽ ഒരു നനുത്ത ചുംബനം ഏകി.... ചന്തു ആ നെഞ്ചോട് ചേർന്നിരുന്നു.... വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു..... "അതെ മോൻ ഇന്നിവിടെ നിൽക്കില്ലേ... സുരേന്ദ്രന് അടുത്തിരുന്നോണ്ട് സുനിത ചോദിച്ചതും അയാൾ അവരെ സംശയത്തോടെ നോക്കി... "അല്ല ഈ സൗകര്യം ഒക്കെ അവന് ഇഷ്ട്ടം ആവോ.... സുനിത ചോദിച്ചതും സുരേന്ദ്രൻ ഒന്ന് ചിരിച്ചു.... "അവൻ തന്നെയാ എന്റെ വിഷമം മനസിലാക്കിയപോലെ ഒരു ദിവസം നിന്നിട്ടെ പോവും എന്ന് പറഞ്ഞത്.... അവന് കുഴപ്പം ഉണ്ടാവില്ല.... ചന്തുവിന്റെ തലയിൽ തലോടുന്നതിനൊപ്പം സുരേന്ദ്രൻ പറഞ്ഞതും സുനിത തൃപ്തി വരാതെ ഒന്ന് ചിരിച്ചു....

"അച്ചേ ഇത് നോക്ക്.... ചേട്ടച്ഛൻ എടുത്ത് തന്നതാ.... ഫോണിലെ ഓരോ പിക്കും സുരേന്ദ്രന് അടുത്തിരുന്നോണ്ട് കാണിച്ചുകൊണ്ട് പിഞ്ചു പറയുമ്പോഴും ചന്തുവിന്റെ കണ്ണ് രുക്ഷിലായിരുന്നു....പക്ഷെ തന്നെ ഒന്ന് നോക്കുന്ന് പോലും ഇല്ലന്ന് കണ്ടതും വീണ്ടും മുഖം നിരാശയാലേ കുനിഞ്ഞു... "ചേട്ടച്ഛൻ നിൽക്കാതെ ചന്തുചേച്ചിടെ അടുത്ത് ഇരിക്ക്..... പിഞ്ചു പറയുന്നത് കേട്ടതും ചന്തു രുക്ഷിന്റെ മുഖത്ത് നോക്കാതെ ഇത്തിരി നീങ്ങി ഇരുന്ന് കൊടുത്തു പക്ഷെ അത് ശ്രെദ്ധിക്കുക കൂടി ചെയ്യാതെ ഒരു ചെയർ വലിച്ചിട്ടതിൽ ഇരുന്നു....സുരേന്ദ്രനും രുക്ഷും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... ചന്തു ആ ചുമലിൽ ചാരിക്കൊണ്ട് രുക്ഷിനെ നോക്കുന്നുണ്ട്....... ആ കാപ്പി കണ്ണിലേക്ക് താൻ ആഴ്ന്നിറങ്ങുന്നതായി തോന്നി അവൾക്ക്.... ആ താടിക്കും മീശക്കും ഇടയിൽ തിങ്ങി നിരങ്ങി നിൽക്കുന്ന ചുണ്ടുകളിൽ തന്നെയായിരുന്നു നോട്ടം തങ്ങി നിന്നത്....

എപ്പോയോ കണ്ണുകൾ മയക്കം പിടിച്ചു.... കണ്ണ് തുറന്ന് നോക്കിയതും പുറത്ത് ഇരുട് പിടിച്ചിട്ടുണ്ട്... കട്ടിലിലാണിപ്പോൾ ഒന്ന് നിവർന്നെഴുനേറ്റു.... താഴെക്ക് ചെന്നതും ലാപ്പിൽ എന്തോ ഇരുന്ന് ചെയ്യുന്ന രുക്ഷിനെ ആണ് കണ്ടത്... "ഈ കുന്ദ്രാണ്ടവും എടുത്തിട്ടുണ്ടോ... പിറുപിറുത്തോണ്ട് അടുക്കളയിലേക്ക് നടന്നു..... "നീ അവിടെയും ഇങ്ങനെയാണോ പെണ്ണെ.... ചന്തുന്റെ തലക്കിട്ടൊന്ന് കൊടുത്തുക്കൊണ്ട് സുനിത ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു... "ഒരു പണിയും അറിയില്ല ഏത് നേരവും ഒരു ഒറക്കവും നീ ഞങ്ങളെ പറയിപ്പിക്കൊ... ഇന്നാ ഇത് തിന്നിട്ട് ഒന്നുകൂടി കിടന്നുറങ്ങിക്കോ.... ഒരു പ്ലേറ്റിൽ ചോറ് എടുത്ത് കൊടുത്തോണ്ട് സുനിത പറഞ്ഞതും ചന്തു സംശയത്തോടെ ക്ലോക്കിലേക്ക് നോക്കി.... "പത്തു മണിയോ.... "അതെ ഉച്ചക്ക് മൂന്ന് മണിക്ക് ഉറങ്ങിയതാ ഇപ്പോൾ മണി പത്ത് എന്തിനാ ഇപ്പോൾ എണീറ്റെ രാവിലെ പത്തു മണിവരെ ഉറങ്ങായിരുന്നില്ലേ....

സുനിത പല്ല് ഞെരിച്ചോണ്ട് പറഞ്ഞതും ചന്തു ഒന്നിളിച്ചു കൊടുത്തു... "രുക്ഷേട്ടൻ ഫുഡ്‌ കഴിച്ചോ.... "എല്ലാരും കഴിച്ചു ഇനി നീയേ ഉള്ളു വേഗം കഴിക്ക് ഞാൻ ഇതൊക്കെ ഒന്ന് കഴുകി വെക്കട്ടെ.... സുനിത പാത്രം കഴുകുന്നത് തുടർന്നു... ചന്തു സ്ലാബിൻ മേൽ കേറി ഇരുന്നോണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി... ഇടയ്ക്കിടെ കണ്ണ് രുക്ഷിലേക്ക് ഒതുങ്ങും... ഒന്ന് തലക്ക് സ്വയം കിഴുക്കിക്കൊണ്ട് ചിരിക്കും...... "ഞാൻ സഹായിക്കാണോ.... "യ്യോ വേണ്ട..... പോയ്‌ കിടക്കാൻ നോക്ക് കൊച്ചെ.... സുനിതയുടെ കവിളിൽ ഒന്ന് പിച്ചി മുത്തിക്കൊണ്ട് റൂമിലേക്ക് നടന്നു..... ബെഡിൽ കിടക്കുന്ന രുക്ഷിനെ ഒന്ന് നോക്കി...ലൈറ്റ് ഓഫ്‌ ആക്കി ഒച്ച ഇടാതെ അടുത്തായി കിടന്നു...... നീലവിന്റെ വെളിച്ചത്തിൽ ആ മുഖത്തേക്ക് നോക്കി കിടന്നു..... "എനിക്ക് ശെരിക്കും ഇപ്പോൾ പ്രണയം തോന്ന ഈ ചട്ടമ്പിയോട്..... ചന്തു ഒരു ചെറു പുഞ്ചിരിയാലെ പതിയെ ആ മീശ പിരിച്ച് വെച്ചു......

കണ്ണ് തിങ്ങി നിന്നത് ആ ചുണ്ടുകളിലേക്ക് ആയിരുന്നു... പതിയെ ചന്തുന് നേർക്ക് തിരിഞ്ഞു കിടക്കുന്ന രുക്ഷിന്റെ ചുണ്ടുകളിൽ ഒന്ന് മുത്തി.... ഒരു നനുത്ത മുത്തം.... ചുണ്ടുകൾ പിൻവലിക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു.... അന്നാദ്യമായി ചന്തുവിന്റെ മുഖo നാണത്താൽ ചുവന്നു...... പതിയെ അവന്റെ നെഞ്ചോരമായി ഒട്ടി കിടന്നു.... അവളുടെ സമിഭ്യo അറിഞ്ഞപോലെ ഉറക്കത്തിലും ആ കൈ അവളെ പൊതിഞ്ഞു പിടിച്ചു... ആ കയ്യെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവളും അവനെ നോക്കി കിടന്നു.... ആ കാപ്പിക്കണ്ണുകളിലായ് തനിക്കായ് എന്തോ ഒളിച്ചിരിക്കും പോലെ....... പുറത്ത് വെളിച്ചം പ്രാപിക്കുമ്പോഴും ആ നെഞ്ചിൽ ഒട്ടി കിടന്നു.... ____❤️

പ്രഗ്നൻസി കിറ്റിലെ രണ്ട് ചുവപ്പ് വര കണ്ടതും കണ്ണുകൾ നിറഞ്ഞുതുളുമ്പി..... "നീതു.... നീ വരുന്നുണ്ടോ..... ജീവന്റെ സൗണ്ട് കേട്ടതും കയ്യിലുള്ള പ്രെഗ്നൻസി കിറ്റ് ഒളിപ്പിച്ചു വെച്ചു.... ചെന്നിയിലെ വിയർപ്പ് ഒപ്പിക്കൊണ്ട് പുറത്തേക്കിറങ്ങി.... "എന്താ... വല്ലോം ആയോ.... ജീവ നീതുവിനെ ഉറ്റുനോക്കി... "ഇ.... ഇല്ല.... ചെന്നിയിൽ നിന്നും വീണ്ടും വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.... "ശേ....... ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോയി.... നീതു ചുമരിൽ ചാരി നിന്നു... നിലത്തേക്ക് ഊർന്നിരുന്നു.... "എന്തിനാ ദൈവമേ എന്നോടിങ്ങനെ..... ഇതിനെ കൂടി കുരുതി കൊടുക്കാനാണോ എനിക്ക് നീ തന്നത്..... വയ്യെനിക്ക് എനിക്ക് ഈ കുഞ്ഞിനെ എങ്കിലും പ്രസവിക്കണം... ടെസ്റ്റ്‌ ചെയ്തിട്ട് ഈ കുഞ്ഞും പെണ്ണാണെങ്കിൽ കൊല്ലും അയാളെന്റെ കുഞ്ഞിനെ.... ഏങ്ങി കരഞ്ഞുപോയി വയറ്റിൽ കൈ ചേർത്ത് പിടിച്ചു..... "എന്റെ.... മോള് പേടിക്കണ്ട.... അമ്മ... ഉണ്ട്.... അമ്മ മാത്രം..... കണ്ണുകൾ കണ്ണീർ വീണ്ടും പൊഴിച്ചു.....

"ഹോ ഹോ കെട്ടിലമ്മ ഇവിടെ ഇരിക്കണോ... ഇനി പണി എടുക്കാൻ നിന്നെ പ്രേത്യേകം ക്ഷണിക്കണമായിരിക്കും.... അവളെ രൂക്ഷമായി നോക്കിക്കൊണ്ട് വത്സല തിരിഞ്ഞു നടന്നു.... നീതു കണ്ണീർ തുടച്ചുകൊണ്ട് അവർക്ക് പുറകെ നടന്നു.... "എവിടെക്കാ... ചീട്ട് കളിക്കാനോ അതോ...... ദിവാകരൻ ചോദിച്ചതും ജീവ ഒന്നും മിണ്ടാതെ മിറ്റത്തേക്ക് ഇറങ്ങി.... "ഇതുപോലത്തെ ഒരെണ്ണം.... ഇനി സിദ്ധുവിലെ എനിക്ക് പ്രതീക്ഷ ഉള്ളു.... വത്സലെ എത്രയും പെട്ടെന്ന് അവനൊരു പെണ്ണിനെ കണ്ടെത്തണം.... ആകത്തിരിക്കുന്നവളെ പോലെ അല്ല.... സ്ത്രീധനം നന്നായി കിട്ടുന്ന ഒരു ഉശിരുള്ള ആൺകുട്ടിയെ തരാൻ പാകത്തിലുള്ള ഒരു പെണ്ണിനെ...... ഇവിടുണ്ട് ഒന്ന് ഇതുവരെ സ്ത്രീധനത്തിന്റെ ബാക്കി തന്നിട്ടും ഇല്ല.... ഇതുവരെ ഗർഭം ധരിച്ചതെല്ലാം പെൺകുഞ്ഞും.... ഇങ്ങോനൊരു നശൂലം പിടിച്ചവൾ..... ദിവാകരൻ പറയുന്നത് കേട്ടതും അടുക്കളയിലെ ചുമരിൽ ചാരി നിന്നു....

"ഇല്ല ഈ കുഞ്ഞിനേയും നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല..... മനസ്സ് ഉരുവിട്ട് കൊണ്ടിരുന്നു... "ഇളയമ്മ എവിടെ പോയി.... ദിനേശന്റെ സൗണ്ട് കേട്ടതു ദിവാകരൻ അയാളെ ഒന്ന് നോക്കി..... "അമ്പലത്തിൽ പോയി...... "തോന്നി അതല്ലേ രാവിലെ ഒച്ചത്തിൽ ഇങ്ങനൊരു ചർച്ച ആ തള്ള വന്നാൽ നമ്മടെ ശബ്ദം ഉയരൻ സമ്മതിക്കില്ലല്ലോ... ദിനേശൻ പറഞ്ഞതും ദിവാകരൻ വെറുപ്പോടെ മുഖം തിരിച്ചു... ചാരു കസേരയിലേക്ക് നിവർന്നിരുന്നു... " എത്രേം പെട്ടെന്ന് ഒരാൺകുഞ്ഞിനെ തരാൻ നോക്ക് ഇല്ലേൽ എത്രേം പെട്ടെന്ന് ഈ വീട്ടിൽ നിന്നും നിനക്ക് ഇറങ്ങാം...അവൻ ആ തമിഴത്തി പെണ്ണിനേയും കൂട്ടി വരുന്നത് നോക്കി നിന്നോ.. ചന്ദ്രികയുടെ വാക്കുകൾ ദഹിക്കാത്ത പോലെ നീതു മുഖം തിരിച്ചു.... "ജീവേട്ടനെ വിലക്കിക്കൂടെ അമ്മക്ക്.... വത്സലയെ നോക്കി പറയുമ്പോൾ വിതുമ്പൽ ഉയർന്നു...... "ഒരു പെണ്ണ് ആണ് ആണിനെ നിലക്ക് നിർത്തേണ്ടത്....

.നിന്നെ വിട്ടിട്ട് അവൻ വേറെ ഒരുത്തിടെ കൂടെ പൊറുക്കാൻ പോവുന്നുണ്ടേൽ അത് നിന്റെ കഴിവ് കേട് തന്നെയാ.... അല്ലപിന്നെ.... വത്സലയെ നോക്കി കണ്ണീർ പൊഴിക്കാനെ നീതുവിന് ആയുള്ളൂ..... "ചന്ദ്രികെ നീ വേഗം ആ പാൽ തിളപ്പിക്ക് ഇല്ലേൽ ഇപ്പോൾ തുടങ്ങും ആ തള്ള.... വത്സല പറഞ്ഞതും ചന്ദ്രിക പാല് എടുത്ത് അടുപ്പിലേക്ക് വെച്ചു.... "ദേ ഇളയമ്മ വന്നു.... ദിനേശനും ദിവാകരനും മുറ്റത്തേക്ക് നോക്കി ഗംഭിര്യം തുളുമ്പി നിൽക്കുന്ന മുഖം വയസ്സിന്റെ ആദിക്യം കൊണ്ട് മുഖം ചുക്കി ചുളിഞ്ഞിട്ടുണ്ട്.... അവർ രണ്ട് പേരും എഴുനേറ്റ് നിന്നു.... "എത്രയും പെട്ടെന്ന് എന്റെ കുട്ട്യോളോട് ഇങ്ങോട്ട് വരാൻ പറയണം ഈ അച്ഛമ്മയെ മറന്നുന്നുണ്ടോ അവർക്ക്... ഉമ്മറത്തെ ചാരു കസേരയിലേക്ക് ഇരുന്നു... രണ്ട് പേരും സംശയത്തോടെ മുഖത്തോട് മുഖം നോക്കി... "നോക്കണ്ട രുക്ഷ് മോൻ തന്നെ എന്നെ അവൻ മറന്നാലും എനിക്കതിനാവില്ലല്ലോ... രാമൻനായരേ പറഞ്ഞു വിട് പട്ടണത്തിലേക്ക് കുട്ട്യോൾ വരാതെ നിക്കിനി ഉറക്കം പിടിക്കില്ല... അച്ഛമ്മ പറഞ്ഞതും രണ്ട് പേരും തങ്ങളുടെ പ്ലാനുകൾ പൊളിഞ്ഞപോലെ നിഛലരായി.................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story