പ്രണയവർണ്ണങ്ങൾ: ഭാഗം 15

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഇതെന്ത് തലവേദനയാ... ഹാ.... നിലത്ത് കൈ കുത്തിക്കൊണ്ട് എണീറ്റു.... നെറ്റിയിൽ ഒന്ന് ഉഴിഞ്ഞു... ന്തോ ഓർമ്മ വന്നതും ബെഡിലായ് കിടക്കുന്ന ചന്തുനെ നോക്കി.... "ഇന്നലെ രാത്രി എന്തൊക്കെയാ പറഞ്ഞെ.... ഹോ ഷിറ്റ്... ആ താലി.... വേഗം ചന്തുനെ ഒന്ന് നോക്കി.... അവളുടെ മാറിലായ് പിണഞ്ഞു കിടക്കുന്ന താലി കണ്ടതും നെഞ്ചോന്ന് കാളി.... "യ്യോ.... ഇനി ഇത് മതി... സ്നേഹം പ്രേമം എന്നും പറഞ്ഞ് പുരാണം നികത്താൻ... എങ്ങനെയാ അതൊന്ന് ഊരിയെടുക്ക... രുക്ഷ് വേഗം നിലത്തേക്ക് ഇരുന്നു... പതിയെ അവളുടെ കഴുത്തിലേക്ക് കൈ നീട്ടി... അവളുടെ കഴുത്തിൽ നിന്നും പതിയെ അത് വലിച്ചു... സാരിക്കുള്ളിൽ ആയത് കൊണ്ട് തന്നെ വലിച്ചെടുക്കാൻ ഇത്തിരി പാടായിരുന്നു..... പതിയെ അതഴച്ചെടുക്കാൻ നോക്കി..... പെട്ടെന്ന് ചന്തു കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു പൊടുന്നനെ അവന്റെ മുഖം കണ്ടതും പുറകോട്ട് ആഞ്ഞു കൊണ്ട് എഴുനേറ്റിരുന്നു....

ഇതേ സമയം ആകെ ചമ്മി ചന്തുനെ നോക്കാതെ രുക്ഷ് എണീറ്റു.... "ഹോ ഹോ... അപ്പോൾ ഇതായിരുന്നല്ലേ മനസിലിരിപ്പ്.... വൃത്തികെട്ടവൻ... ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എന്റെ സമ്മതം ഇല്ലാതെ എങ്ങാനും എന്റെ ശരീരത്തിൽ തൊട്ടാൽ ഞാൻ 24 ഫീമെയിൽ കോട്ടയം പാർട്ട്‌ ടു ഇറക്കും കേട്ടോ..... "ഹോ പിന്നെ നീ അങ്ങ് പുളുത്തും..... ചന്തുനെ പുച്ഛിച്ചോണ്ട് രുക്ഷ് നിലത്ത് നിന്നും എഴുനേറ്റു...... "ഹേ.... ഇത് കൊള്ളാലോ എന്റെ ശരീരത്തിൽ തൊടാൻ നോക്കിട്ട് എന്നെ പുച്ഛിക്കുന്നോ..... ചന്തു ദേഷ്യത്തോടെ ബെഡിൽ നിന്നും എണീറ്റു... "തൊടാൻ പറ്റിയൊരു ചരക്ക്.... മാറങ്ങോട്ട് ചന്തുനെ തള്ളിമാറ്റിക്കൊണ്ട് ടേബിളിന് മുകളിലേക്ക് വച്ച് അഴിച്ചു വെച്ചു.... "പിന്നെന്തിനാ എന്റെ കഴു.... എന്തോ പറയാൻ വന്നതും കഴുത്തിലെ താലിയിൽ കൈ ഉടക്കി.... വിടർന്ന കണ്ണോടെ അതിലേക്ക് നോട്ടമെറിഞ്ഞു.... താലിയേയും രുക്ഷിനെയും മാറി മാറി നോക്കി....

രുക്ഷിന് ചന്തുവിനെ നോക്കാൻ മടി തോന്നി.... കയ്യിൽ ഫോൺ എടുത്തുക്കൊണ്ട് തിരക്ക് നടിച്ചോണ്ട് ബാൽക്കണിയിലേക്ക് നടന്നു.... "അപ്പോൾ സ്നേഹം ഒക്കെ ഉണ്ടല്ലേ... പക്ഷെ താലി പൊട്ടിച്ചതിന് ഞാൻ മാപ്പ് തരില്ല.... രണ്ട് ദിവസം എന്നോട് മിണ്ടാതെ നടന്നില്ലേ..... രണ്ടിനും കൂടി ഒരു പണിഷ്മെന്റ് ഉറപ്പായും ഞാൻ തരും.... ചന്തു കെർവോടെ മുഖം തിരിച്ചോണ്ട് ബാത്‌റൂമിലേക്ക് കേറി... "ശേ... ആകെ ചമ്മി.... അവൾ കരുതിക്കണോ അവളോടുള്ള പ്രണയം കൊണ്ട അത് തിരിച്ചിട്ട് കൊടുത്തത് എന്ന്... നോ never എനിക്കവളോട് ഒരിക്കലും അങ്ങനൊരു വികാരം തോന്നില്ല..... ഷിറ്റ്.... ദേഷ്യത്തോടെ ബാൽക്കാണിയുടെ അഴിയിൽ കൈ കൊടുത്തു.... "സിദ്ധുവേട്ടാ.... കുട്ടേട്ടൻ ഇപ്പോൾ എന്താ ചെയ്യുന്നേ.... വളരെ മടിച്ചുകൊണ്ടാണ് ലെച്ചു ചോദിച്ചത്.... "അതറിഞ്ഞിട്ടിപ്പോ നിന്നക്കെന്താ ഹേ.... ലെച്ചുനെ അടിമുടി നോക്കിക്കൊണ്ട് സിദ്ധു ചോദിച്ചതും അവളൊന്ന് ഇളിച്ചു...

. "മ്മ്... എനിക്ക് മനസിലാവുന്നുണ്ട്... അവൻ ഇപ്പോൾ പഠിപ്പിക്കാൻ പോവാ... "ഹേ കോളേജിൽ ആണോ... അവിടെ ഒരുപാട് പെൺപിള്ളേർ ഒക്കെ ഉണ്ടോ... ഇനി കുട്ടേട്ടന് വല്ല ലവ്.... "നിക്ക് നിക്ക് നീ ഇതെവിടെക്കാ പോവുന്നത്... ലെച്ചുന്റെ വെപ്രാളത്തോടെ ഉള്ള സംസാരം കേട്ടതും സിദ്ധു ഇടക്ക് കേറി.... "അവൻ നമ്മടെ സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ പിള്ളേർക്ക് കണക്ക് എടുക്കാൻ പോവാ... സിദ്ധു പറഞ്ഞതും ലെച്ചു ആകെ ചൂളിപ്പോയി..... "മോളെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്.... ഇത്ര നിർബന്ധം ആണേൽ നീയും ചെല്ല് രുക്ഷിന്റെയും ചന്തുന്റെയും കൂടെ.... "അയ്യോ അത് പറ്റില്ലാ.... ആ സ്ഥലം എനിക്ക് പിടിക്കത്തെ ഇല്ല.... ആ വീട്ടിൽ നീതു ചേച്ചിയും കുട്ടേട്ടനും മാത്രേ നല്ലത് ഉള്ളു.... ബാക്കി ഒന്നിനെയും എനിക്ക് പിടിക്കില്ല.... അല്ല സിദ്ധുവേട്ടൻ പോവുന്നില്ലെ അവിടേക്ക്.... "ഞാൻ പോയി വന്നല്ലേ ഉള്ളു.... അതും അല്ല അവിടെ ചെന്നാൽ തുടങ്ങും കല്യാണം പെണ്ണ്....

കുടുംബം സ്ത്രീധനം... ഹോ ഡാർക്ക്‌.... ഞാൻ എങ്ങനേലും ജീവിച്ചു പൊക്കോട്ടെ മോളെ... സിദ്ധു തൊഴുതൊണ്ട് പറഞ്ഞതും ലെച്ചുനോട് ചിരിച്ചു പോയി..... ചന്തു ഫ്രഷ് ആയി ഇറങ്ങിയതും ബെഡിൽ കുമ്പിട്ട് കിടക്കുന്ന രുക്ഷിനെ ആണ് കാണുന്നത്.... "ഇതെന്ത് പറ്റി.... ചന്തു ടവ്വൽ ടേബിളിന്റെ മുകളിൽ വെച്ച് അവന്റെ അടുത്തായി ഇരുന്നു.... "അതെ എന്താ ഇങ്ങനെ കിടക്കുന്നെ.... ചന്തു രുക്ഷിനെ തട്ടി വിളിച്ചതും അവൻ തലയുയർത്തി നോക്കി കണ്ണൊക്കെ ചുമന്നിട്ടുണ്ട്.... വേദന കാരണമാവണം പല്ല് കടിച്ചു പിടിച്ചിട്ടുണ്ട്.... ഒന്ന് നോക്കി വീണ്ടും അങ്ങനെ തന്നെ കിടന്നു.... "മോൾടെ തലവേദന മാറിയോ.... റൂമിലേക്ക് കേറിക്കൊണ്ട് ചോദിച്ച സുജാത കാണുന്നത് ബെഡിൽ കമഴ്ന്നു കിടക്കുന്ന രുക്ഷിനെ ആണ്... "ഇതെന്ത് പറ്റിയ.... ആവലാതിയോടെ അവന്റെ അടുത്തായി ഇരുന്നു.... കണ്ണ് ആദ്യം പാഞ്ഞത് ടേബിളിന് മുകളിൽ കാലിയായി കിടക്കുന്ന കുപ്പിയിൽ ആണ്...

"ഇന്നലെ കുടിച്ച് കാണും.... അതാ ഇങ്ങനെ തലവേദന.... സുജാത പറഞ്ഞപ്പോളാണ് ചന്തുവും ടേബിളിന് മുകളിലുള്ള ബോട്ടിൽ കാണുന്നത്.... "കുറച്ച് കിടന്നാൽ മാറും ഇടക്ക് ഉണ്ടാവുന്നതാ.... പെയിൻ കില്ലർ കഴിക്കരുത് എന്ന് പ്രേത്യേകം ഡോക്ടർ പറഞ്ഞിട്ടുണ്ട്...സുജാത രുക്ഷിന്റെ തലയിൽ ഒന്ന് തലോടിക്കൊണ്ട് ബെഡിൽ നിന്നും എണീറ്റു.... "ഇങ്ങനെ എങ്കിലും കുറച്ച് നേരം അടങ്ങി ഇരിക്കുമല്ലോ... സുജാത റൂമിൽ നിന്നും ഇറങ്ങി പോയതും ചന്തു രുക്ഷിനെ ഒന്ന് നോക്കി.... പില്ലോയിൽ കൈ അമർത്തിയിട്ടുണ്ട്.... അതിലൂടെ മനസിലാക്കാം വേദന...... ഒന്ന് നിശ്വസിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.... "എങ്ങനെ headache വരാതിരിക്കും വെള്ളം പോലും ചേർക്കാതെ അല്ലെ ഒരു കുപ്പി മൊത്തം വായിലേക്ക് കമഴ്ത്ത.... സിദ്ധുന്റെ സംസാരം കേട്ടോണ്ട് ആണ് സ്റ്റെയർ ഇറങ്ങുന്നത്.... "ഇത് ഇടയ്ക്കിടെ വരാറുണ്ടോ..... ചന്തു സംശയത്തോടെ സിദ്ധുനെ നോക്കി....

"അവൻ ഒരു ബോട്ടിൽ മൊത്തം കുടിക്കുന്ന ദിവസങ്ങൾ എല്ലാം വരും.... ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് കുടിക്കുമ്പോ എന്നെ വിളിക്കണം എന്ന് കേൾക്കണ്ടേ 😌. എന്നാൽ പകുതി ഞാൻ കുടിച്ച് സഹായിക്കില്ലായിരുന്നോ.... സിദ്ധു പറഞ്ഞതും ചന്തു ഒന്ന് ചിരിച്ചു.... "മോള് ഇത് കൊണ്ടുപോയി കൊടുക്ക്... കാപ്പിയാ.... സുജാത ചന്തുവിന്റെ കയ്യിൽ ഒരു ഗ്ലാസ്സ് കോഫി കൊടുത്തോണ്ട് പറഞ്ഞു.... "മ്മ്... കോഫി കൊണ്ടകൊടുക്കാൻ കണ്ട മൊതല്... അത് മുഖത്തൊഴിക്കുന്നത് നോക്കിക്കോ.... വേദന വന്നാൽ ഭ്രാന്താ അവന്... കഴിഞ്ഞ പ്രാവിശ്യം ചൂട് വെള്ളം വീണത് എന്റെ മുഖത്ത ഇത് മുൻകൂട്ടി കണ്ടോണ്ട് ചൂട് കുറഞ്ഞ വെള്ളം കൊടുകൊടുത്തത് ഭാഗ്യം... ഇല്ലേൽ കാണായിരുന്നു....

സിദ്ധു പറയുന്നത് കേട്ടതും ചന്തു സുജാതയെ ഒന്ന് നോക്കി... "മോള് കൊണ്ടകൊടുക്ക് ഇവൻ വെറുതെ ഓരോന്ന് പറയുന്നതാ..... സുജാതയെ നോക്കി ഒന്ന് ചിരിച്ചോണ്ട് കോഫിയും എടുത്ത് മേലേക്ക് കേറി.... റൂമിലേക്ക് കേറിയതും രുക്ഷ് അതെ കിടത്തo തന്നെ ആണ്.... "ഈ കോഫി കുടിച്ചോ ചിലപ്പോൾ കുറയും.... കോഫി കയ്യിൽ പിടിച്ചോണ്ട് ബെഡിൽ അവന്റെ അടുത്തായി ഇരുന്നു... പതിയെ തല പൊക്കി എണീറ്റിരുന്നു തലക്ക് കൈ കൊടുത്തോണ്ട് കോഫി ഊതി കുടിച്ചു.... "കപ്പാസിറ്റി ഇല്ലേൽ എന്തിനാ കുടിക്കാൻ പോവുന്നത്.... ചന്തുന്റെ വർത്താനം കേട്ടതും കണ്ണുരുട്ടി അവളെ ഒന്ന് നോക്കി... "എന്തൊക്കെ ആണേലും ഇതിന് ഒരു കുറവും ഇല്ല...... ചന്തു തല ചെരിച്ചോണ്ട് പറഞ്ഞു....

"എനിക്കൊരു പെയിൻ കില്ലർ എടുത്ത് തരോ..... സഹിക്കാൻ പറ്റുന്നില്ല... കോഫി പകുതി കുടിച്ഛ് ഗ്ലാസ്സ് ചന്തുന് കൊടുത്തു... തലക്ക് കൈ താങ്ങി പിടിച്ചിട്ടുണ്ട്.... മുഖത്ത് വേദന തെളിഞ്ഞു കാണാം... "പെയിൻ കില്ലർ നല്ലതല്ല... ഇത്തിരി നേരം കിടന്ന് നോക്ക് വേദന താനേ പൊക്കോളും ഇല്ലേൽ ഡോക്ടർനെ വിളിക്കാം.... ചന്തു ഗ്ലാസ്സ് എടുത്ത് ടേബിളിലേക്ക് വെക്കുമ്പോയേക്കും രുക്ഷ് ചന്തുന്റെ മാറിലേക്ക് ചാഞ്ഞിരുന്നു... ആദ്യം ഒന്ന് ഞെട്ടി... വേദനയാൽ മാറിലായ് നെറ്റി ഉരസുന്നുണ്ട്..... "മ... മാറിയേ.... ഹൃദയമിടിപ്പിന്റെ വേഗതാ അനുസരിച്ചു വാക്കുകൾ മുറിഞ്ഞു... കാൽപ്പാതം മുതൽ ഉച്ചി വരെ ഒരു തരം മരവിപ്പ് ബാധിക്കും പോലെ... "പ്ലീസ്‌ ചന്തു കുറച്ച് നേരം ഇങ്ങനെ കിടന്നോട്ടെ.... I can't control my pain.... രുക്ഷിന്റെ കൈ ചന്തുനെ വലിഞ്ഞു മുറുക്കി..... ഇടുപ്പിലൂടെ രണ്ട് കയ്യും കോർത്തു പിടിച്ചു മാറിലായ് മുഖം അമർത്തി.... ചന്തു ആകെ ഞെട്ടി ഇരിക്കാണ്...

. എന്താണ് ചെയ്യണ്ടത് എന്ന് മനസിലാവാത്ത അവസ്ഥ.... അവന്റെ താടിയും മുടിയും മാറിലും കഴുത്തിലുമായി ഇക്കിളി ഇട്ടു... ചന്തു പതിയെ രുക്ഷിന്റെ തലയിൽ മസാജ് ചെയ്ത് കൊടുത്തു.... അവന്റെ ഓരോ സ്പർശനവും സിരകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം നിറക്കുന്ന പോലെ... ഒരു കൈ കൊണ്ട് തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു മറുകൈ കൊണ്ട് തലയിൽ മസാജും ചെയ്ത് കൊടുത്തു.... പതിയെ ആ മുഖത്തേക്ക് നോക്കി അങ്ങനെ ഇരുന്നു..... വേദന കൂടുമ്പോൾ ആ കൈകൾ തന്നിൽ മുറുകുന്നത് അവളറിയുന്നുണ്ടായിരുന്നു...... അതിനനുസരിച്ച് പതിയെ തലയിൽ തലോടും.... അത് വലിയ ആശ്വാസം തന്നെ രുക്ഷിൽ നിറച്ചു....

ഇടയ്ക്കിടെ പെയിൻ വരുമ്പോൾ ഓർക്കാറുണ്ട് ഇങ്ങോനൊരു രംഗം.... അതവനിൽ നിറച്ച ആശ്വാസം ഒന്ന് വേറെ തന്നെയായിരുന്നു..... ആ മാറിലായ് മുഖം അമർത്തികിടക്കുമ്പോൾ ഒരുതരം സന്തോഷം സിരകളിൽ നിറഞ്ഞു.... ആ വേദനയിലും ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.... നാസികയിലേക്ക് തുളച്ചു കയറുന്നത് അവളുടെ ഗന്ധമായിരിന്നു.... തങ്ങളിലായ് ഉടലെടുക്കുന്ന വികാരത്തെ രണ്ട് പേർക്കും മനസിലാക്കാനേ കഴിയുന്നില്ല...... വേദന ഒന്ന് ക്ഷെമിച്ചെങ്കിലും ചന്തുനെ വിടാൻ രുക്ഷിന് മനസ്സ് വന്നില്ല.... ആ മാറിലായ് മുഖം പൂഴ്ത്തി അങ്ങനെ കിടന്നു.... ചന്തുവിന്റെ കൈ അപ്പോഴും രുക്ഷിന്റെ തലയെ വലം വെച്ചിരുന്നു....... തുടരെ ഉള്ള കോളിങ് ബെൽ കേട്ടാണ് സുജാത കതക് തുറക്കുന്നത്....മുന്നിൽ ഉള്ള ആളെ കണ്ടതും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... "ഹാ രാമേട്ടനോ വാ.... സുജാത അയാളെ അകത്തേക്ക് ക്ഷെണിച്ചു.... ................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story