പ്രണയവർണ്ണങ്ങൾ: ഭാഗം 17

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഞാൻ എവിടേക്കും പോവുന്നില്ല... കൈ രണ്ടും മാറിൽ പിണഞ്ഞു കെട്ടി ഒരു ഭാവവെത്യാസവും ഇല്ലാതെ രുക്ഷ് പറഞ്ഞതും വിനയൻ സുജാതയെ ഒന്ന് നോക്കി.... "മോനെ അച്ഛമ്മ വിളിച്ചിട്ട് പോവാതിരുന്നാൽ വിഷമാവും... നമ്മൾ ഒക്കെ അല്ലെ ഉള്ളു... നീ എന്ന് വെച്ചാൽ ജീവനാടാ.... സുജാത പറഞ്ഞത് കേട്ടിട്ടും മുഖത്ത് ഭാവം വെത്യാസം ഒന്നും ഇല്ല.... "എനിക്ക് ആരുടേയും വിഷമം നോക്കേണ്ട കാര്യം ഇല്ല ഞാൻ പോവില്ലന്ന് പറഞ്ഞാൽ പോവില്ല.. അത്രയും പറഞ്ഞുക്കൊണ്ട് മേളിലേക്ക് പടികൾ കയറി.... "നിന്റെ അച്ഛമ്മയ അത് നിന്റെ അച്ഛൻ വിശ്വന്റെ സ്വന്തം അമ്മ... അവരെ ധിക്കരിക്കുന്നത് അച്ഛനെ ധിക്കരിക്കുന്നതിനു തുല്യo ആണ്.... പൊടുന്നനെ വിനയന്റെ വാക്കുകൾ ചെവിയിലേക്ക് തുളച്ചു കയറി....

കാലുകൾ നിഛലമായി.... ഹൃദയത്തിൽ ഒരു വിങ്ങൽ നിറഞ്ഞു നിന്നു.... "പോവാം.... ശാന്തമായി അത്രയും പറഞ്ഞുക്കൊണ്ട് മേളിലേക്ക് കേറി പോയി ആരെയും വക വെക്കാതെ... "എനിക്കുറപ്പുണ്ടായിരുന്നു.... വിശ്വന്റെ പേര് പറഞ്ഞാൽ അവൻ എതിർക്കില്ലന്ന്... ഒരു ചിരിയാലെ വിനയൻ കണ്ണ് ചിമ്മി പറഞ്ഞു.... "അവൻ പുറത്തുന്ന് കഴിച്ചിട്ടുണ്ടാകും.... നിങ്ങൾ വാ ആഹാരം കഴിക്കാം.... ചന്തു ഒഴിച്ച് ബാക്കി ഉള്ളവർ ഡൈനിംഗ് ഏരിയയിലേക്ക് വന്നിരുന്നു... "നിനക്ക് വേണ്ടെ ചന്തു... സിദ്ധു ചോദിച്ചതും ചന്തു ചുണ്ട് പിളർത്തി ചുണ്ടിലേക്ക് ഒന്ന് നോക്കി ഉച്ചക്കും മര്യാദക്ക് കഴിക്കാൻ പറ്റിട്ടില്ല നീറ്റൽ ആണ്... "തണുപ്പായിട്ട് ചന്തുചേച്ചിടെ ചുണ്ട് പൊട്ടിട്ടുണ്ട്.... അതുക്കൊണ്ട് ഒന്നും കഴിക്കാൻ പറ്റില്ലാ.....

ലെച്ചുവായിരുന്നു പറഞ്ഞത്... "ഇത് തണുപ്പായിട്ട് പൊട്ടിയ പോലെ തോന്നുന്നില്ല... ചന്തുനെ അടിമുടി നോക്കിക്കൊണ്ട് സിദ്ധു ചോദിച്ചതും ചന്തു ഒന്നിളിച്ചോണ്ട് മേളിലേക്ക് കേറി പോയി.... റൂമിലേക്ക് കേറിയതും ഏതോ ഫോട്ടോയിൽ നോക്കി ഇരിക്കുന്ന രുക്ഷിനെ ആണ് കാണുന്നത്..... ചന്തുവിനെ കണ്ടതും അതെടുത്തു ടേബിൾ ഡ്രോയിൽ വെച്ചു.... കണ്ണിന് മീതെ കൈ വെച്ചുകൊണ്ട് കിടന്നു..... ഉള്ളിൽ എന്തോ സങ്കടം തട്ടിയിട്ടുണ്ടെന്ന് മനസിലായതും ചന്തു ഒന്നും മിണ്ടാതെ അടുത്തായി ചെന്ന് കിടന്നു ലൈറ്റ് ഓഫ്‌ ആക്കി.... നിലാവിന്റെ വെളിച്ചത്തിൽ കാണുന്നുണ്ടായിരുന്നു മുത്തുപോലെ തിളങ്ങുന്ന അവന്റെ കണ്ണീരിനെ..... കൊറേ നേരം അങ്ങനെ നോക്കി കിടന്നു....

ഇതിപ്പോൾ ഒരു പതിവാണ്..... അവനെ നോക്കി കിടന്ന് കൊണ്ട് എപ്പോയോ ഉറക്കം കണ്ണിനെ പിടി കൂടി... മുഖത്തേക്ക് വെള്ളത്തുള്ളികൾ പതിച്ചപ്പോൾ ആണ് ചന്തു കണ്ണ് തുറന്നത്...... നേരം പുലർന്ന് വരുന്നേ ഉള്ളു..... "ഒൺലി ഫൈവ് മിനുട്സ് അതിന് മുൻപ് ഫ്രഷ് ആയി വന്നാൽ എന്റെ കൂടെ പോരാം ഇല്ലേൽ മോള് ബസ്സിൽ കേറി വന്നാൽമതി.... അത്രയും കേട്ടപ്പോൾ തന്നെ ഒരു ഓട്ടം വെച്ചു ബാത്‌റൂമിലേക്ക്... എല്ലാം പെട്ടന്നായിരുന്നു.... രുക്ഷിന്റെ അലങ്കാരം കഴിയും മുൻപ് ചന്തു റെഡി ആയി കഴിഞ്ഞിരുന്നു..... "ദേണ്ടെ വരുന്നുണ്ടേൽ വാ ഒരു മിനുട്ട് തരാം അതിന് മുൻപ് വന്നില്ലേൽ ഞാൻ വല്ല ബസിലും കേറി പോവും.... അത്രയും പറഞ്ഞുക്കൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങുന്ന ചന്തുനെ വായ് തുറന്ന് നോക്കി നിന്നു പോയി.... ചന്തു താഴെക്ക് ഇറങ്ങുമ്പോയേക്കും പുറകെ രുക്ഷും ഉണ്ടായിരുന്നു...... കാറിന്റെ ഡിക്കിയിലേക്ക് ഡ്രസ്സ്‌ അടങ്ങിയ ബാഗ് വെച്ചു....

"പോയിട്ട് വാ.... സുജാത ചന്തുന്റെ നെറ്റിയിൽ അരുമയായി മുത്തി.... "പോയിട്ട് വരാം വിനയച്ച ലെച്ചുനോടും സിദ്ധുവേട്ടനോടും ഉണർന്നിട്ട് പറ.... ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാറിലേക്ക് കേറി... സുജാതയും വിനയനും രുക്ഷിനെ നോക്കിയെങ്കിലും അവൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി ഡ്രൈവിങ് സീറ്റിലേക്ക് കേറി.... സൂര്യൻ ഉതിച്ചു വരുന്നേ ഉള്ളു......കാർ അകലും വരെ നോക്കിനിന്നു.... "അവൻ നമ്മളെ മിസ്സ്‌ ചെയ്യോ.... ഇതുവരെ നമ്മളിൽ നിന്നും വിട്ട് നിന്നിട്ടില്ലല്ലോ.... സുജാത വിഷമത്തോടെ വിനയനെ നോക്കി.... "അവൻ നമ്മളെ മിസ്സ്‌ ചെയ്യുവോ എന്നെനിക്ക് അറിയില്ല പക്ഷെ നമ്മൾ അവനെ മിസ്സ്‌ ചെയ്യുവല്ലോ... ഒരു ചിരിയാലെ പറഞ്ഞു കൊണ്ട് വിനയൻ അകത്തേക്ക് കേറി പുറകെ സുജാതയും....

"അതെ ഏതെങ്കിലും ഒരു ചായക്കട എത്തുമ്പോ വിളിച്ചാൽ മതി ഞാൻ ഒന്ന് ഉറങ്ങട്ടെ.... ചന്തു സീറ്റിലേക്ക് ചാരി കിടന്നു.... രുക്ഷ് FM ലെ പാട്ടിന് കാതോർത്തുക്കൊണ്ട് ഡ്രൈവ് ചെയ്തു.... _____❣️ "ഏട്ടാ ഇതൊരിക്കലും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല..... അവൻ ഇവിടെ എത്തിയാൽ സ്വത്ത്‌ ഭാഗം വെക്കലിന്റെ കാര്യം ഉറപ്പായും ആ തള്ള സംസാരിക്കും എന്നുള്ള കാര്യം ഉറപ്പാ... ഇന്നലെ കൂടി പറഞ്ഞെ ഉള്ളു എന്റെ കാലം കഴിയനായി എല്ലാം ഒത്തുതീർപ്പാക്കി സമാധാനം ആയി വേണം സ്വർഗത്തിലേക്ക് പോവാൻ എന്ന്... പരട്ട തള്ള.... അതിന്റെ ആട്ടും തുപ്പും സഹിച്ചു ഇവിടെ കഴിയുന്നതിൽ വല്ല ഉപകാരവും ഉണ്ടാവോ...... ദിനേഷ് പറഞ്ഞതും ദിവാകരൻ അടുത്ത് നിൽക്കുന്ന വത്സലയെ ഒന്ന് നോക്കി....

"എന്തിന് വേണ്ടിയാ നമ്മൾ ഇങ്ങനെ അടിമയെ പോലെ കഴിയുന്നെ... എല്ലാം അറിയാവുന്നതല്ലേ നിനക്ക് നീ ഇങ്ങനെ തോൽവി സമ്മതിക്കാതെ... ആ തള്ളേടെ സിമ്പതി പിടിച്ച് പറ്റാനാണ് ജീവയെ വേഗം കല്യാണo കഴിപ്പിച്ചത് എന്നിട്ടോ ഒരു കുഞ്ഞിനെ തരാൻ കഴിഞ്ഞില്ല അവർക്ക്..... എങ്ങനേലും ആ തള്ളയെ കുപ്പിയിൽ ആക്കാൻ നോക്കുമ്പോ അടുത്ത മാരണങ്ങൾ ഇതാ വരുന്ന്....... "നിങ്ങൾ ഒക്കെ ഒന്ന് അടങ്... ഇതുവരെ അവൻ കൊണ്ടുവരുന്ന പെണ്ണിനെ അംഗീകരിച്ചിട്ടൊന്നും ഇല്ല.... ഇനി അംഗീകരിക്കേം ഇല്ല അതിനുള്ള പണി ഞങ്ങൾക്ക് അറിയാം ലെ ഏട്ടത്തി... ചന്ദ്രിക വത്സലയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... "അതെ അവരെ കാത്തിരിക്ക ഞങ്ങൾ ഇങ്ങോട്ട് ഒരുമിച്ചാ വരുന്നതെങ്കിലും തിരിച്ച് ഒരുമിച്ച് പോവൊന്ന് നോക്കാലോ നമുക്ക്..... വത്സല ഒരു ചിരിയാലെ പറഞ്ഞതും പതിയെ ആ ചിരി അവർ മൂന്ന് പേരിലേക്കും വ്യാപിച്ചു...... ____❣️

"അതെ ഇനിയും എത്ര സമയം എടുക്കും അവിടെ എത്താൻ.... "വൈകുന്നേരം ആയല്ലേ ഉള്ളു..... നാളെ രാവിലെ എത്തുവായിരിക്കും... എപ്പോൾ എത്തിയാലും എന്താ നിനക്ക് ചുമ്മാ ഇങ്ങനെ ഇരുന്നാൽ പോരെ...... രുക്ഷ് പറഞ്ഞതും ചന്തു ഒന്ന് ഇളിച്ചു.... "അതെ നമ്മക്ക് ഒരു ചായ കുടിക്കാം വിശക്കുന്നു..... "ഇപ്പോൾ ഫുഡ്‌ കഴിച്ച് ഫ്രഷ് ആയി ഇറങ്ങിയല്ലേ ഉള്ളു ഹോട്ടലിൽ നിന്ന് .... അപ്പോയെക്കും വിശപ്പോ നിന്റെ വയറ്റിൽ എന്താ കൊക്ക പുഴു ഉണ്ടോ.... "ഉച്ചക്കല്ലേ കഴിച്ചേ ഇതിപ്പോൾ വൈകുന്നേരം ആയി.....ചന്തു വയർ തടവിക്കൊണ്ട് രുക്ഷിനെ നോക്കി.... "ഇത് ഒരു മലയോര പ്രദേശം ആണ് ഇവിടെ അടുത്ത് വല്ല ചായക്കടയും ഉണ്ടെങ്കിൽ വിളിക്കാം.... രുക്ഷ് അലക്ഷ്യമായി പറഞ്ഞു.... "വിളിച്ചാൽ മതി ഞാൻ ഒന്ന് മയങ്ങട്ടെ.... ചന്തു സീറ്റിലേക്ക് ചാരി ഇരുന്നു.... "ഒറക്കം എന്നുള്ള ഒറ്റ ചിന്തയെ ഉള്ളു ശവം.... ചന്തുനെ നോക്കി പുച്ഛിച്ചോണ്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു....

പൊടുന്നനെ രുക്ഷ് ബ്രേക്ക്‌ ചവിട്ടിയതും ചന്തു ഒന്ന് മുന്നോട്ടാഞ്ഞു..... "എവിടെ നോക്കിയ ബ്രേക്ക്‌ പിടിക്കുന്നെ.... ചന്തു നെറ്റി ഉഴിഞ്ഞോണ്ട് രുക്ഷിനെ നോക്കി...അതിനൊരു കൂർത്ത നോട്ടമായിരുന്നു മറുപടി.... "ചായ വേണേൽ ഇറങ്ങി വാടി.... ഡോർ തുറന്നോണ്ട് പുറത്തേക്കിറങ്ങിയിയുള്ള രുക്ഷിന്റെ വർത്താനം കേട്ടതും ചന്തു ചാടി ഇറങ്ങി.... ചുറ്റും ചെറുതായി ഇരുട്ട് പ്രാപിച്ചു വരുന്നുണ്ട്..... റോഡ് സൈഡിലുള്ള കുഞ്ഞു പെട്ടിക്കട....... മുന്നിലായ് ഇരിക്കാനായ് ബെഞ്ചും ഇട്ടിട്ടുണ്ട്.... ചന്തു ബെഞ്ചിലായ് ഇരുന്നിട്ട് ഒളികണ്ണാലെ രുക്ഷിനെ നോക്കി... രണ്ട് കയ്യിലും ചായ അടങ്ങിയ ഗ്ലാസും വാങ്ങി ചന്തുനെതിരെ തിരിഞ്ഞു.... ഒരു ഗ്ലാസ്സ് അവളുടെ കയ്യിലായ് കൊടുത്തു... "കടി ഒന്നും ഇല്ലേ..... ചന്തു നെറ്റിചുളിച്ചുകൊണ്ട് ചന്തുനെ നോക്കി... "വിരലല്ലേ ഇരിക്കുന്നെ ചായേടെ കൂടെ കടിച്ചോ നല്ല ടേസ്റ്റാ..... പുച്ഛിച്ചോണ്ട് അടുത്തായി ഇരുന്നു.....

"നിങ്ങൾ ചായേടെ കൂടെ വിരലായിരിക്കും അല്ലെ കടിക്ക.... തിരിച്ച് പുച്ഛിച്ചോണ്ട് ചായ ചുണ്ടോട് ചേർത്തു...... "ഇതൊരു പബ്ലിക് പ്ളേസ് ആയി പോയി ഇല്ലേൽ..... പല്ല് ഞെരിച്ചോണ്ട് ചന്തുനെ നോക്കി ചായ കുടിച്ചു.... "ഒരു പഴംപ്പൊരി.... ഒളികണ്ണാലെ ചന്തുനെ നോക്കിക്കൊണ്ട് കടക്കാരനോട് പറഞ്ഞു.... "ഒന്ന് മതിയോ... അപ്പോൾ ആ കൊച്ചിനോ.... കടക്കാരൻ ചന്തുനെ നോക്കി ചോദിച്ചതും കൊതിയോടെ നോക്കുന്നുണ്ട്.... "വെറുതെ കൊടുക്കണേൽ കൊടുത്തോ.... ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അരികിലേക്ക് ചെന്നിരുന്നു.... ഒളി കണ്ണാലെ നോക്കിയതും മുഖം കറുത്തിരിക്കുന്നുണ്ട്..... "വേണോ... പകുതികടിച്ച പഴംപൊരി നീട്ടിക്കൊണ്ട് രുക്ഷ് ചോദിച്ചതും ചമ്മിക്കൊണ്ട് കൈ നീട്ടി.... ഒരു ദാക്ഷണ്യവും ഇല്ലാതെ മൊത്തം രുക്ഷവന്റെ വായിലേക്ക് കുത്തി കേറ്റി.... പല്ല് ഞെരിച്ചോണ്ട് അവനെ നോക്കിക്കൊണ്ട് മുഖം തിരിച്ചു.....

രുക്ഷ് എഴുനേറ്റ് രണ്ടെണ്ണം കൂടി കയ്യിലേക്ക് വാങ്ങി.... ചന്തുന് നേരെ നീട്ടി.... അവൾ അതിനെ ശ്രെദ്ധിക്കാതെ മുഖം വീർപ്പിച്ചിരിക്കാണ്..... "വേണേൽ വാങ്ങടി.... രുക്ഷിന്റെ ശബ്ദം കടുത്തതും ഞെട്ടിക്കൊണ്ട് കയ്യിലേക്ക് വാങ്ങി..... എങ്ങോ നോക്കി ചായ കുടിക്കുന്ന രുക്ഷിനെ ഒന്ന് നോക്കി ചെറു ചിരിയാലെ കഴിക്കാൻ തുടങ്ങി.... രുക്ഷ് ചായ ഗ്ലാസ്സ് ബെഞ്ചിലേക്ക് വെച്ചുകൊണ്ട് ചുറ്റും ഒന്ന് വീക്ഷിച്ചു.... ഈ സമയം ചന്തു രുക്ഷ് കുടിച്ച ഗ്ലാസും അവളുടെ ഗ്ലാസും പരസ്പ്പരം മാറ്റി.... എന്നിട്ട് ഒരു കള്ള ചിരിയോടെ അവൻ ചുണ്ടോട് ചേർത്ത ചായ ഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് അവൻ കുടിച്ച ചായയുടെ ബാക്കി കുടിച്ചു..... പതിയെ ഒളിക്കണ്ണിട്ടോണ്ട് രുക്ഷിനെ നോക്കി.... അവൻ ചായ കയ്യിൽ എടുത്തോണ്ട് തിരിച്ചും മറിച്ചും നോക്കി... പിന്നെ പതിയെ ആ നോട്ടം ചന്തുന് നേർക്ക് വന്നതും അവൾ ഒന്നും അറിയാത്ത പോലെ ചായ ഊതി കുടിച്ചു....

രുക്ഷ് ചന്തുനെ ഒന്ന് പുച്ഛിച്ച് നോക്കിക്കൊണ്ട് ഗ്ലാസിലുള്ള ചായ ദൂരെക്ക് മറിച്ചു കളഞ്ഞു.... "ഈ സിമിമേലെയും സീരിയലിലെയും ചീപ്പ് നമ്പർ എന്റെയടുത്ത് നടിക്കില്ല ഇത് ആൾ വേറെയാ.... പുച്ഛത്തോടെ നോക്കിക്കൊണ്ട് ഗ്ലാസ്സ് ബെഞ്ചിലായ് വെച്ചു..... "അയ്യേ ആകെ ചമ്മി..... ഇതുപോലത്തെ ലോക്കൽ ഐഡിയ ഇനിയും ഉണ്ടോ ചന്തു.... സ്വയം തലക്കടിച്ചുകൊണ്ട് ചമ്മിക്കൊണ്ട് രുക്ഷിനെ നോക്കാതെ കാറിലേക്ക് ഓടിക്കേറി.... രുക്ഷ് കടക്കാരന് പൈസ കൊടുത്ത് തിരിഞ്ഞതും ചന്തു ഇല്ല.... കാറിലേക്ക് നോക്കിയതും ഒളികണ്ണാലെ കാറിന്റെ ഗ്ലാസിനിടയിലൂടെ നോക്കുന്നുണ്ട്.... മുഖത്ത് പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലേലും മനസ്സിൽ ഒരു സന്തോഷം നിറയും പോലെ....

കീ വിരലിൽ കറക്കിക്കൊണ്ട് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കേറി.... ചന്തുനെ നോക്കിയതും കള്ള ഉറക്കം നടിച്ചുകൊണ്ട് കിടക്കുന്നുണ്ട്.. ഒരു ചിരി വിരിയാൻ നിന്നെങ്കിലും അതിനെ പിടിച്ച് കെട്ടിക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു.... യാത്രയുടെ നീളം കുറഞ്ഞുവന്നു......പുറത്ത് മുഴുവൻ ഇരുൾ പ്രാപിച്ചു...ചെറുതായി ഉറക്കം വരാൻ തുടങ്ങിയതും കാർ റോഡ് സൈഡിലേക്ക് ഒതുക്കി....ചന്തു അപ്പോയെക്കും ഉറങ്ങിയിരുന്നു.... ചെറുതായി താഴ്ന്നു കിടക്കുന്ന ഗ്ലാസ്സ് മുഴുവനായി ഉയർത്തി.... അവളുടെ മുഖത്തായി വീണുകിടക്കുന്ന മുടി മാടി ഒതുക്കി കൊടുത്തു....

പതിയെ സീറ്റിലേക്ക് ചാഞ്ഞു കിടന്നു ഇടയ്ക്കിടെ കണ്ണുകൾ അവിളിലേക്ക് പാറി പോവും സ്വയം നിയന്ദ്രിച്ചുകൊണ്ട് പുറത്തേക്ക് നോക്കി കിടന്നു.... എപ്പോയോ ഉറക്കം പിടിച്ചു..... ചന്തു മൂരി നിവർന്നുക്കൊണ്ട് കണ്ണ് തുറന്നതും ഏതോ വീടിന്റെ മുറ്റത്തേക്ക് കാർ കയറിയിരുന്നു... രണ്ട് സൈഡിലും നിറയെ വാഴ.... ഒരു ഓടിട്ട പഴയ തറവാട്.... സൂര്യ വെളിച്ചം അതിന്റെ പ്രൗടി വർധിപ്പിച്ചു.... "ഇറങ്..... രുക്ഷിന്റെ ശബ്ദം കേട്ടതും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... കാറിന്റെ ശബ്‌ദം കേട്ടിട്ടാവണം ഓരോരുത്തരായി ഉമ്മറത്തേക്ക് വരുന്നുണ്ട്.... അവരുടെ ഇടയിൽ നിന്നും അച്ഛമ്മ മുന്നോട്ടേക്ക് ഇറങ്ങി നിന്നു.... രുക്ഷിനെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു തൂകി...................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story