പ്രണയവർണ്ണങ്ങൾ: ഭാഗം 18

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഇറങ്..... രുക്ഷിന്റെ ശബ്ദം കേട്ടതും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... കാറിന്റെ ശബ്‌ദം കേട്ടിട്ടാവണം ഓരോരുത്തരായി ഉമ്മറത്തേക്ക് വരുന്നുണ്ട്.... അവരുടെ ഇടയിൽ നിന്നും അച്ഛമ്മ മുന്നോട്ടേക്ക് ഇറങ്ങി നിന്നു.... രുക്ഷിനെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു തൂകി...... "ന്റെ കുഞ്ഞിങ് വന്നല്ലോ അച്ഛമ്മക്ക് സന്തോഷം ആയി..... നെറുകിൽ തലോടിക്കൊണ്ട് അച്ഛമ്മ പറഞ്ഞതും ഒന്ന് ചിരിക്കാൻ ശ്രെമിച്ചു... "നീതു മോളെ ആ താലം ഇങ് എടുത്തോ... നീ വാ.... അച്ഛമ്മ ഉമ്മറത്തേക്ക് കേറി നിന്നു.... പക്ഷെ ചന്തുനെ കണ്ട ഭാവം നടിച്ചില്ല.... കണ്ണുകൾ പതിയെ നിറഞ്ഞു വന്നു.... രുക്ഷ് ചന്തുനോട്‌ വരാൻ ആംഗ്യം കാണിച്ചു.... പതിയെ നടന്നവന്റെ അടുത്തേക്ക് ചെന്നു... താലം ഉഴിയുമ്പോഴും ആരും ചന്തുനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല.....ചന്തു കുറച്ച് അകന്ന് നിന്നു.... "ചേർന്ന് നിൽക്ക് മോളെ അച്ഛമ്മ താലം ഉഴിയട്ടെ....

തലയിൽ തലോടിക്കൊണ്ടുള്ള അച്ഛമ്മേടെ സംസാരം കേട്ടതും സന്തോഷത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് രുക്ഷിനടുത്തേക്ക് ചേർന്ന് നിന്നു.... രണ്ട് പേരെയും പുച്ഛത്തോടെ നോക്കിക്കൊണ്ട് ശത്രു പക്ഷം ഉമ്മറത്ത് നിരന്നു നിൽക്കുന്നുണ്ടായിരുന്നു.കുങ്കുമം രണ്ട് പേരുടെയും നെറ്റിയിൽ ചാർത്തിക്കൊടുത്തു..... "നീതുമോള് പോയി ഇവർക്ക് റൂം കാണിച്ചു കൊടുക്ക്.... രാമനായരേ അവരുടെ ബാഗ് ഒക്കെ ഇങ് എടുത്തോ.... അച്ഛമ്മ പറഞ്ഞതും നീതു ഒരു ചിരിയാലെ രണ്ട് പേരെയും നോക്കി.... "വാ... ആ പുഞ്ചിരി കൈ വിടാതെ നീതു രണ്ട് പേരെയും അകത്തേക്ക് വിളിച്ചു..... ബാക്കി ഉള്ളവരിൽ അതൃപ്തി എടുത്ത് കാട്ടി.... "പടി കേറുമ്പോ സൂക്ഷിക്കണേ രണ്ട് പടി ഇളകി കിടക്കുന്നുണ്ട്....

മേലത്തെ മുറിയിലേക്കുള്ള പടികൾ കയറുമ്പോൾ ഇടക്ക് നീതു പറഞ്ഞതും രണ്ട് പേരും സൂക്ഷ്മതയോടെ കേറി.... "ഇതാ മുറി.... നിങ്ങൾ വരുന്നതിനോടാനുബന്ധിച്ചു നന്നാക്കി ഇട്ടതാ പിന്നെ ഈ മുറിയാരും ഉപയോഗിക്കാറില്ല.... ഇത് രുക്ഷിന് ഇഷ്ടപ്പെട്ട മുറിയാണെന്ന മുത്തശ്ശി പറയാ..... നീതു ഒരു ചെറു പുഞ്ചിരിയാലെ പറഞ്ഞതും രുക്ഷാമുറി മുഴുവനായി നോക്കുകയായിരുന്നു.... ഇന്നും ഇവിടം അവരുടെ ഗന്ധത്താൽ തന്നെ നിറയപ്പെട്ടിരിക്കുന്നു.... ഭിത്തിയിലായ് തൂക്കിഇട്ട വിശ്വന്റെയും മാലതിയുടെയും ഫോട്ടോയിലേക്ക് ഒന്ന് നോക്കി മാറാല ഇടം പിടിച്ചിട്ടുണ്ട്..... ചന്തു രുക്ഷിന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു ആ മുഖമിപ്പോൾ ശാന്തമാണ്.....

എങ്കിലും ഉള്ളിൽ ആളി കത്തുന്ന ഓർമ്മതൻ കൂമ്പാരത്തിൽ അകപ്പെട്ടു പോവുമ്പോലെ.... "നിങ്ങൾ ഒരുങ്ങി വാട്ടോ..... പ്രഭാത ഭക്ഷണം കഴിച്ചിട്ട് വിശ്രമിക്കാം... എല്ലാവരും ഇവിടെ ഒരുമിച്ചാ കഴിക്കണേ..... അത്രയും പറഞ്ഞുക്കൊണ്ട് താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങി.... "അച്ഛേടെയും അമ്മേടെയും റൂമാണോ... ചന്തു ചോദിച്ചതും ഫോട്ടോയുടെ മുകളിലുള്ള മാറാല പൊക്കുന്നതിനിടക്ക് രുക്ഷ് തലയാട്ടി...... അവൻ പോലും അറിയാതെ അവനെ തലോടിക്കൊണ്ട് ഒരു ഇളം കാറ്റ് കടന്ന് പോയി..... "അവർ എന്നെ വിട്ട് പോയതിന് ശേഷം ഇങ്ങോട്ട് വന്നിട്ടില്ല...... മൗനത്തെ ബേധിച്ചുകൊണ്ടുള്ള രുക്ഷിന്റെ ശബ്ദം... ക്ലോക്കിൽ നിന്നുമുള്ള ശബ്ദം മാത്രം മൂകസാക്ഷി..... പതിയെ ഭിത്തിയിൽ അടിച്ച ആണിയിൽ ആ ഫോട്ടോ തൂക്കിയിട്ടു..... ജനലഴികളിലൂടെ പുറത്തേക്ക് നോക്കി...... ഇലഞ്ഞി മരം തലയെടുപ്പോടെ നിൽപ്പുണ്ട്.....ഇലഞ്ഞി പൂവിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി....

തന്റെ അമ്മയ്ക്കും ഇതേ ഗന്ധമായിരുന്നു.... ഒരു നിമിഷം കണ്ണുകളടച്ചു നിന്നു.... എന്നും ഇലഞ്ഞി പൂ കോർത്ത് തലയിൽ ചൂടും സെറ്റ് സാരിയിൽ തിളങ്ങി നിൽക്കുമ്പോൾ ഏഴ് വർണ്ണങ്ങൾ തോൽക്കും...... പതിയെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.... ഒരു കയ്യിൽ തന്നെയും മറു കയ്യിൽ അമ്മയെയും ചേർത്ത് പിടിച്ചിട്ടുണ്ടാവും.... ഒന്നുകൂടി ശ്വാസം ആഞ്ഞു വലിച്ചു.... ചുറ്റും ഇലഞ്ഞി പൂ ഗന്ധം മാത്രം..... ചന്തു രുക്ഷിന്റെ ഓരോ ഭാവത്തെയും ഒപ്പിയെടുക്കേണ്ട തിരക്കിൽ ആയിരുന്നു........ "ഈ ഇലഞ്ഞി പൂ തലയിൽ ചൂടാം... രുക്ഷ് ചന്തുനെ ഒന്ന് നോക്കി....ചന്തു അപ്പോഴും കൗതുകത്തോടെ രുക്ഷിനെ നോക്കുന്നുണ്ട്.... "അമ്മ എപ്പോഴും ചൂടും കുളിച്ചൊരുങ്ങി കുടുംബക്ഷേത്രത്തിൽ തൊഴാൻ പോവും......

വല്യ ഇഷ്ട്ടായിരുന്നു.... കൂടെ ഞാനും അച്ഛനും ഉണ്ടാവും.... ഒറ്റക്ക് എവിടേക്കും വിടില്ല.... പറയുമ്പോൾ മുഖത്ത് പ്രത്യേക തിളക്കം നിറഞ്ഞു.... കണ്ണുകൾ പതിയെ ഈറനായി.... താൻ ഇതുവരെ കണ്ട രുക്ഷല്ല ഇപ്പോൾ തന്റെ മുന്നിലെന്ന് ചന്തുന് പൂർണ്ണ ബോധം ഉണ്ടായിരുന്നു........ "മരിക്കുമ്പോഴും ഒരുമിച്ചു തന്നെ പോയി.... കൂട്ടിയില്ല.... നെഞ്ചിൽ ഒരു വിങ്ങൽ.... വീണ്ടും വീണ്ടും ഓർമ്മതൻ ചിതയിൽ എരിഞ്ഞടങ്ങുമ്പോലെ...... വീണ്ടും മൗനം... ആ മൗനത്തിനൊരു പ്രത്യേക സുഖം.... രണ്ട് പേരും ഒന്നും മിണ്ടിയില്ല.... ____❣️ "ഇനി അവർക്കും നമ്മൾ തന്നെ വെച്ചുണ്ടാക്കി കൊടുക്കണോ.... പാത്രം കഴുകുന്നിടത്ത് നിന്നും പത്രം ദേഷ്യത്തോടെ വലിച്ചെറിഞ്ഞുക്കൊണ്ട് ചന്ദ്രിക അടുക്കള തിണ്ണയിൽ കേറി ഇരുന്നു....

വെള്ളം കോരുന്നിടത്ത് നിന്ന് നീതു അവരെ ഒന്ന് നോക്കി ബക്കറ്റിൽ വെള്ളവും എടുത്ത് ഉമ്മറത്തേക്ക് നടന്നു... "നീ ഒന്ന് അടങ് ചന്ദ്രികേ ആ തള്ള വല്ലോം കേട്ട് വന്നാൽ അറിയാലോ... അവളെ നമ്മക്ക് ഈ അടുക്കളയിൽ കേറ്റാന്ന്... ഇതുപോലെ തന്നെയല്ലേ ആ മാലതിയെയും നമ്മൾ ഈ അടുക്കളയിൽ ഇട്ട് പൊകച്ചത്..... ഈ ചെക്കൻ വയറ്റിൽ ഉള്ളപ്പോഴും നമ്മൾ സമാധാനം കൊടുത്തിട്ടുണ്ടോ.... ഹേ.... ഒരു പുച്ഛ ചിരിയോടെ വത്സല പറഞ്ഞതും ചന്ദ്രിക അവരെ ഒന്ന് നോക്കി... "അല്ല കുട്ടൻ എവിടെ പോയി ഈ രാവിലെ തന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് അവനെ കണ്ടില്ലേൽ ആ തള്ളേടടുത്തുന്ന് കേൾക്കാം... വത്സല ചോദിച്ചതും ചന്ദ്രിക തൊടിയിലേക്ക് ഒന്ന് നോക്കി... "തെക്കേലെ ശാന്തയുടെ വീട്ടിൽ പിള്ളേർക്ക് ട്യൂഷൻ എടുക്കാൻ പോയതാ..... അധ്വാനിക്കാതെ തിന്നുന്നത് അവന് പിടിക്കില്ലല്ലോ....

കാപ്പുശേരിയിലെ പിള്ളേർക്ക് ട്യൂഷൻ എടുത്ത് വേണോ ജീവിക്കാൻ... അവന്റെ ഓരോരോ കൂത്ത്... ചന്ദ്രിക മുഖം ചുളിച്ചോണ്ട് പറഞ്ഞതും വത്സല ഒന്ന് ചിരിച്ചു... "നിന്റെ ഭാഗ്യ കുട്ടൻ... പിന്നെ അവന്തിക ഉദ്യോഗക്കാരി അല്ലെ.... എന്റെ സിദ്ധുല് മാത്രേ എനിക്കൊരു പ്രതീക്ഷയുള്ളൂ.... ജീവ അവൻ നശിക്കാനായി പുറപ്പെട്ടതാണല്ലോ.... പറയുമ്പോൾ വാക്കുകളിൽ അമർഷം കൂടി.... "അതെ ഏട്ടത്തി നീതുനെ ശ്രെദ്ധിച്ചോ അവൾക്ക് ഒരു തളർച്ച ഉള്ളപോലെ... ഇനി വിശേഷം വല്ലതും കാണോ.... ചന്ദ്രിക പറഞ്ഞതും വത്സല നെറ്റി ചുളുക്കി... "ഏയ്യ് ആയിട്ടൊന്നും ഉണ്ടാവില്ലടി.... അതിന് ചുമ്മാ... ആദ്യത്തേത് ആൺകുട്ടി ആണേൽ രാശി തെളിയുന്ന ആ ജ്യോൽസ്യൻ ഇന്നലെ കൂടി പറഞ്ഞത്... ഹാ പറഞ്ഞിട്ടെന്ത് കാര്യം.... നീ വ എല്ലാം എടുത്ത് വെക്കണ്ടേ... വത്സല പറഞ്ഞതും പുറകെ ചന്ദ്രികയും അടുക്കളയിലേക്ക് കേറി....

ചന്തുവും രുക്ഷും താഴേക്ക് ഇറങ്ങി വന്നതും എല്ലാരും മേശക്ക് ചുറ്റും ഞെളിഞ്ഞിരിക്കുന്നുണ്ട്.... ചന്തു എല്ലാവരെയും ഒന്ന് നോക്കി... ആദ്യം കാണാത്ത ഒരാളെ ആ കൂട്ടത്തിൽ കണ്ടതും സംശയത്തോടെ നോക്കി... ഇതേ സമയം കുട്ടൻ ചന്തുവിന് ഒരു മനോഹരമായ ചിരി പങ്കുവെച്ചു....ചന്തു തിരിച്ചും ഒരു പുഞ്ചിരി പകുത്തു.... രുക്ഷ് ചവിട്ടി തുള്ളി മുന്നോട്ട് നടന്നു.... ചന്തു സംശയത്തോടെ ഒന്നവനെ നോക്കിക്കൊണ്ട് പുറകിലായ് നടന്നു... ഒരു കസേര വലിച്ചിട്ടതിൽ ഇരുന്നു... അടുത്തായി ചന്തുവും.... എല്ലാവരെയും സൂക്ഷ്മമായി ഒന്ന് നോക്കി പകുതി മുഖങ്ങളിലും ഗൗരവം ആണ്... നീതുവും കുട്ടനും ഒഴികെ.... അച്ഛമ്മ വന്നതും എല്ലാരും എഴുനേറ്റ് നിന്നു....

"ജീവ ഇന്നും ഇല്ലേ... ഗൗരവത്തോടെ ഉള്ള സംസാരം കേട്ടതും ദിവാകരനും മറ്റും നീതുനെ നോക്കി.... തല താഴ്ത്തി ഇരിക്കാണ്... "എന്തിനാ അവളെ നോക്കുന്നെ.... നിങ്ങളല്ലേ അച്ഛനും അമ്മയും... ഇന്ന് സന്ധ്യക്ക് മുൻപ് അവൻ ഇവിടെ ഉണ്ടാവണം ഹും ഇരിക്ക്... മുത്തശ്ശി ദിവകാരനെയും വാത്സലയെയും നോക്കി പറഞ്ഞതും രണ്ട് പേരും നീതുനെ രൂക്ഷമായി നോക്കി... ഒന്നും മനസിലാവാതെ ചന്തു രുക്ഷിനെ നോക്കി.... അവൻ ഇതൊന്നും തന്റെ വിഷയമേ അല്ലെന്നുള്ള മട്ടിൽ ഇരിക്കാണ്.... കുട്ടൻ ഒന്നും ഇല്ലെന്ന കണക്ക് ചന്തുവിന് നേരെ രണ്ട് കണ്ണും ചിമ്മി കാണിച്ചു..... അതിനവളൊന്ന് ചിരിച്ചു.... ഇത് കൂടി കണ്ടതും ഗ്ലാസ്സിൽ പിടി മുറുക്കി.... ചന്തുനെ കൂർപ്പിച്ചു നോക്കി....

"ഇതെന്തോന്ന് ഇങ്ങേർക്ക് ഭ്രാന്ത് ആയോ... ചന്തു മനസ്സിൽ ഓർത്തോണ്ട് തല താഴ്ത്തി ഇരുന്നു... അച്ഛമ്മയും മറ്റും കൈ കൂപ്പി പ്രാർത്ഥിക്കുകയാണ്...... പ്രാർത്ഥന കഴിഞ്ഞതും വത്സലയും ചന്ദ്രികയും എഴുനേറ്റ് ഓരോരുത്തർക്കും വിളമ്പി കൊടുത്തു..... കഴിക്കുന്നതിനിടക്കും ചന്തുവിന് വല്ലാത്ത അപരിചിതത്വം നിറഞ്ഞു നിന്നു... അതുള്ളിലൊരു പേടി വിരിയിച്ചു... "നീ..... നീതു ഇൻറങ്ങി വാടി ഇങ്ങോട്ട് വരാൻ.... പുറത്ത് നിന്നും ജീവയുടെ ശബ്ദം കേട്ടതും അച്ഛമ്മ രൂക്ഷമായി ദിവകാരനെ നോക്കി..... നീതു പേടിയോടെ ഇരുന്നിടത് നിന്നും എഴുനേറ്റു.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story