പ്രണയവർണ്ണങ്ങൾ: ഭാഗം 19

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"നീ..... നീതു ഇൻറങ്ങി വാടി ഇങ്ങോട്ട് വരാൻ.... പുറത്ത് നിന്നും ജീവയുടെ ശബ്ദം കേട്ടതും അച്ഛമ്മ രൂക്ഷമായി ദിവകാരനെ നോക്കി..... നീതു പേടിയോടെ ഇരുന്നിടത്ത് നിന്നും എഴുനേറ്റു..... "നീയവിടെ ഇരിക്ക് നീതു.... അച്ഛമ്മ ശാസനയോടെ നീതുനെ നോക്കി പറഞ്ഞതും അനുസരണയോടെ തലതാഴ്ത്തി ഇരുന്നു.... "ഇവളിത്.... ജീവ ആടി ആടി വാതിലിന്റെ കട്ടിളക്ക് ചാരി നിന്നു.... "ഹോ.... കെട്ടിലമ്മക്ക് വിളി.... വിളിച്ചത്..... ഇഷ്ട്ടായില്ല ലെ...... ആടി ആടി അവളിരിക്കുന്നിടത്തേക്ക് നടന്നു.... നീതു കസേര നീക്കി ഉമിനീറിറക്കി നോക്കി നിന്നു .... അച്ഛമ്മ ദേഷ്യത്തോടെ നോക്കിയിരുപ്പുണ്ട്.... "എന്താടി വിളിച്ചാൽ വന്നാൽ ഹേ....... കാലൊക്കെ കുഴയുന്നിടക്ക് ഷർട്ടിന്റെ കയ്യ് കയറ്റി വെച്ചു..... "ഞ.... ഞാൻ കേട്ടില്ലായിരുന്നു..... അതെ നിൽപ്പാണ്.... അവൻ എന്ത് ചെയ്യും എന്നോർത്തു പേടി കൂടി....

"എന്തെ നിന്റെ ചെവി അടിച്ചു പോയോ... പോയോന്ന്..... ജീവ നീതുനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചതും അവൾ പേടിയോടെ അച്ഛമ്മയെ നോക്കി.... "ഇങ്ങോട്ട് നോക്കെടി.... നിന്നെ കെട്ടിയത് ആ തള്ളയാണോ ഞാൻ അല്ലെ.... അല്ലെന്ന്.... ജീവ ദേഷ്യത്തോടെ അവൾക്ക് നേരെ ചീറിയതും കണ്ണുനീർ കവിളിനയെ നനച്ചുകൊണ്ട് ഒഴുകിഒലിച്ചു....... "നീ എന്റെ ഷർട്ട്‌ തേച്ചു വെച്ചോ വെച്ചോന്ന്..... "ഇ.... ഇല്ല.... നീതുന്റെ മറുപടി കേട്ടതും ദേഷ്യത്തോടെ അടിക്കാനായി കൈ ഊന്നുന്നതിന് മുൻപ് അവന്റെ കവിളിൽ രുക്ഷിന്റെ കൈ പതിഞ്ഞിരുന്നു.... ഒരുക്കൊടെ നിലത്തേക്ക് പതിച്ചു.... "രാമേട്ടാ.... എവിടെയേലും കൊണ്ട് പോയി പൂട്ടിഇട്ടോ.... ഇതിനൊക്കെ അടി കിട്ടാത്തെന്റെ കുറവാണ്.....

നോൺസെൻസ്....പുറത്ത് നിന്നും ബഹളം കേട്ട് ഓടി വന്ന രാമേട്ടനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി പോയി.... ബാക്കി ഉള്ളോർ ഒക്കെ നോക്കി നിൽക്കാണ്.... "രാമ.... അവനെ മോൻ പറഞ്ഞ പോലെ വല്ലേടത്തും പൂട്ടി ഇട്ടോ.... കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായത്..... അച്ഛമ്മ ദേഷ്യത്തോടെ എഴുനേറ്റ് പോയതും.... ദേഷ്യത്തോടെ അതിലുപരി അഭാമാനഭാരത്തോടെ തല താഴ്ത്തി ഇരുപ്പാണ് ദിവാകരനും വത്സലയും.... നീതു നിലത്ത് കിടക്കുന്ന ജീവയെ ഒന്ന് നോക്കി കരഞ്ഞോണ്ട് മുറിയിലേക്ക് ഓടി.... ചന്തു അവൾക്ക് പിറകെ പോയി... "മോനെ ആരേലും തല്ലി കൊല്ലുമ്പോഴും ഇങ്ങനെ കയ്യും കെട്ടി നോക്കി നിന്നോണം... വത്സല ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ എഴുനേറ്റ് പോയി....

"ഏട്ടൻ വിഷമിക്കാതിരിക്ക്.... നമ്മളെ കൊച്ചിനെ നോവിച്ചിട്ട് അവനും അവളും ഇവിടെ എത്ര നാൾ വായും എന്ന് നോക്കാം..... ദിനേശൻ തോളിൽ കൈ വെച്ചോണ്ട് പറഞ്ഞതും അയാൾ അതെ ഇരുപ്പ് തുടർന്നു.... "ആദ്യം മക്കളെ മര്യാദക്ക് വളർത്തണം ഇല്ലേൽ ഇനിയും ഇങ്ങനെ കിട്ടീന്ന് വരും.... കുട്ടൻ ദേഷ്യത്തോടെ എഴുനേറ്റ് പോയി.... ദിനേശൻ എന്തോ ഉറപ്പിച്ച പോലെ ദിവാകരനെ നോക്കി ഒന്ന് ചിരിച്ചു.... "ചേ... ചേച്ചി.... ഏട്ടന് വേണ്ടി ഞാൻ ക്ഷമ ചോദിക്ക..... നിലത്തായി ഇരിക്കുന്ന നീതുന്റെ തോളിൽ കൈ വെച്ചോണ്ട് ചന്തു പറഞ്ഞതും അവളൊന്ന് തലയുയർത്തി നോക്കി.... "എന്തിന്.... മുഖത്തെ കണ്ണീർ തുടച്ചുകൊണ്ട് ചന്തുനെ നോക്കി.... "അല്ല... ഏട്ടൻ ജീവേട്ടനെ അടിച്ചില്ലേ... അതിന്....

എന്തൊക്കെ ആയാലും കൺമുന്നിൽ വെച്ച് ഭർത്താവിനെ ആരേലും അടിക്കുന്നത് ഒരു ഭാര്യക്കും സഹിക്കില്ല.. ചന്തു തല താഴ്ത്തി പറഞ്ഞതും നീതുന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.... "ഒരു താലിയും കെട്ടി ഒരാണിന്റെ ആധിക്യം തെളിയിക്കുന്നവൻ മാത്രല്ല ഭർത്താവ്..... ഈ വീട്ടിൽ ഞാൻ എങ്ങനെയാ ജീവിക്കുന്നെന്ന് നീ അറിയോ.....എന്തും സഹിക്കാം.... ദേ ഈ വയറ്റിലൊരു ജീവൻ തുടിക്കുന്നുണ്ട്.... ഇതിന് മുമ്പുള്ള രണ്ട് തുടിപ്പും നശിപ്പിച്ചു.... ഞ... ഞാൻ ഒരു പെണ്ണാണ്... അല്ലാതെ ആൺകുട്ടികളെ മാത്രം ഉണ്ടാക്കുന്ന മെഷിൻ ഒന്നുമല്ല...... തന്റെ മുന്നിൽ ഇരുന്ന് തേങ്ങി കരയുന്ന നീതുനെ ചന്തു ഇമചിമ്മാതെ നോക്കി.... "ഇതൊക്കെ.... "സത്യമാണ് ഞാൻ എന്തിനാ കള്ളം പറയുന്നത്.... ഹേ... ഇതിന് മുമ്പുള്ള രണ്ട് കുഞ്ഞുങ്ങളും പെണ്ണായിരുന്നു... അതറിഞ്ഞിട്ട് വയറ്റിൽ വെച്ച് തന്നെ നശിപ്പിച്ചു കളഞ്ഞു.... പെണ്ണാണെലും ആണാണേലും അയാളുടെ കൂടെ കുഞ്ഞല്ലെ....

നശിപ്പിച്ചു കളഞ്ഞില്ലെ...... ചുമരിന് ചാരി ഇരുന്നു കണ്ണ്നീർ അപ്പോഴും തോർന്നിട്ടില്ല..... ചന്തു പതിയെ നീതുന്റെ തോളിലായ് കൈ അമർത്തി.... നീതു അവളെ ഇറുകെ പുണർന്നു... എത്ര നേരം ഇരുന്നെന്ന് അവർക്ക് തന്നെ അറിയില്ല.... എത്രയോ നാളായി ഉള്ളിൽ ഒതുക്കി വെച്ച സങ്കടം.... ആശ്വാസം നിറയുന്നുണ്ടായിരുന്നു മനസ്സാകെ.... "പിന്നെ ഈ കാര്യം നീ ആരോടും പറയരുത്... പറയില്ലാന്നു വാക്ക് താ.... നീതു ചന്തുവിൽ നിന്നും അടർന്നുമാറിക്കൊണ്ട് വലത് കൈ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു... "ഇത് അച്ഛമ്മയുടെലും പറയാതെ എങ്ങനെ എത്ര നാൾ ഒളിപ്പിക്കാൻ കഴിയും.... ചന്തു സംശയത്തോടെ നെറ്റി ചുളുക്കി.... "ഞാൻ ജീവിച്ചിരിക്കുന്നോടത്തോളം കാലം...... ഇതിനെ കൂടി നഷ്ട്ടപെടുത്തേണ്ടി വന്നാൽ വേറൊരു നഷ്ട്ടതിനു ഞാൻ ബാക്കി ഉണ്ടാവില്ല... കണ്ണ്നീർ അമർത്തി തുടച്ചുകൊണ്ട് നിലത്ത് നിന്നും എഴുനേറ്റു.... ചന്തുനെ ഒന്ന് നോക്കി മുറിക്ക് പുറത്തേക്കിറങ്ങി....

"എന്തൊക്കെ ജാതി ആൾക്കാർ ആണ്... ചന്തു ദേഷ്യത്തോടെ പിറുപിറുത്തോണ്ട് എഴുനേറ്റു.... വീട് മൊത്തം രുക്ഷിനെ അന്വേഷിച്ചു പക്ഷെ അവിടെങ്ങും അവൻ ഇല്ലായിരുന്നു.... "രാമേട്ടാ.... രുക്ഷേട്ടനെ കണ്ടായിരുന്നോ... പറമ്പിൽ കിളക്കുന്ന രാമനെ നോക്കി ചന്തു ചോദിച്ചതും തലയിൽ കെട്ടിയ തോർത്ത്‌ അയച്ചുകൊണ്ട് അയാൾ അവൾടടുത്തേക്ക് വന്ന് നിന്നു.... "വീട്ടിൽ എങ്ങും ഇല്ലേ..... "ഇല്ല ഞാൻ എല്ലായിടത്തും നോക്കി... "എങ്കിലാ കുളക്കടവിൽ ഉണ്ടാവും...... ഒച്ച കേട്ട പോലെ തോന്നി....ചെന്നിയിലെ വിയർപ്പ് ഒപ്പിക്കൊണ്ടയാൾ പറഞ്ഞു... "ഹാ.... ഞാൻ പോയി നോക്കട്ടെ.... അല്ല രാമേട്ടന് വെള്ളവോ മറ്റോ വേണോ.... ഞാൻ കൊണ്ടത്തരാം.... ചന്തു ചോദിച്ചതും അയാൾ മനസ്സറിഞ്ഞോണ് പുഞ്ചിരിച്ചു.... "വേണ്ട മോള് പൊക്കോ.... അല്ല എന്താ മോൾടെ പേര്,.... "ചന്ദന.... രാമേട്ടൻ ചന്തുന്ന് വിളിച്ചാൽ മതി.... ചന്തു പുഞ്ചിരിയാലെ പറഞ്ഞുക്കൊണ്ട് കുളക്കടവിലേക്ക് നടന്നു.....

പടവിലേക്ക് ഇറങ്ങിയതും കണ്ടു വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രുക്ഷിനെ ഇടയ്ക്കിടെ കൈ പോക്കെറ്റിൽ തിരയുന്നുണ്ട്... ഒന്നും കിട്ടാതാവുമ്പോ ദേഷ്യത്തോടെ മുടിക്ക് പിടിക്കുന്നുണ്ട്.... "ഇതെന്ത് കൂത്ത്... അ... അതെ..... പുറകിൽ നിന്നും ചന്തുന്റെ ശബ്ദം കേട്ടതും വേറൊന്നും ചിന്തിക്കാതെ അവൾക്ക് നേരെ ഓടിയടുത്തു.... കുളം മുഴുവൻ മതിലാൽ ചുറ്റപ്പെട്ടിട്ടുണ്ട്.... ചന്തുന്റെ കൈക്ക് കേറി പിടിച്ചുകൊണ്ട് മതിലോട് ചേർത്ത് നിർത്തി.... ഏറി വന്ന ഹൃദയമിടിപ്പോട് കൂടെ പിടക്കുന്ന മിഴിയാലേ തന്നെ നോക്കുന്ന ചന്തുവിനെ കണ്ടതും മറുത്തൊന്ന് ചിന്തിക്കാതെ അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടുകൾ പൊതിഞ്ഞു പിടിച്ചു..... ചന്തു നിന്നിടത്തു നിന്നും ഒന്നനങ്ങാൻ ആവാതെ നിന്നു.... കൈകൾ അവന്റെ മുടിയിൽ പിടിത്തമിട്ടു.... ഹൃദയമിടിപ്പിന്റെ വേഗതാ രണ്ട് പേർക്കും നിച്ഛയിക്കാവുന്നതിലും അപ്പുറമായിരുന്നു....

അവൻ അവളുടെ രണ്ട് ചുണ്ടും മാറി മാറി നുണഞ്ഞുകൊണ്ടിരുന്നു.... ചന്തുവിന്റെ കൈ രുക്ഷിന്റെ മുടിയിൽ പിടിത്തം മുറുകുമ്പോൾ അവന്റെ കൈ അവളുടെ അരക്കെട്ടിലായ് അമർന്നു.... ചുണ്ടുകൾക്കൊപ്പം നാവിനെയും അവൻ ചുയറ്റിപിടിച്ചു..... ചന്തുന്റെ കണ്ണുകൾ പുറത്തേക്കുന്തി.... ഒന്നുകൂടി അവളിലേക്ക് അമർന്ന് നിന്നുക്കൊണ്ട് ആ ചുണ്ടുകളെ രുചിച്ചുകൊണ്ടിരുന്നു..... സ്ഥലകാല ബോധം തിരിച്ചു കിട്ടിയതും രുക്ഷ് ഒരുക്കൊടെ ചന്തുവിൽ നിന്നും വിട്ട് മാറി.... ശ്വാസ ഗതിയെ നേരെ ആക്കാൻ ശ്രെമിക്കുന്ന തന്ദ്രപ്പാടിലാണ് ചന്തു.... രുക്ഷ് ഒരു ചമ്മലോടെ ചുണ്ടിൽ ഊറി നിൽക്കുന്ന ഊമിനീരിനെ തുടച്ചു മാറ്റി.... "സി.. സിഗരറ്റ് കിട്ടാതായപ്പോൾ.... സോറി... അത്രയും പറഞ്ഞുക്കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ പടികൾ കയറി... "ഹ.... ഹയ്യോ.....ആ സിഗരറ്റ് എടുത്ത് മാറ്റാൻ തോന്നിയ സമയം..... ആഞ്ഞു ശ്വാസം വലിച്ചുവിട്ടു....

"തോന്നുമ്പോ തോന്നുമ്പോ ഉമ്മിക്കാം.... ഞാൻ കുടിച്ച ചായെടെ ബാക്കി കുടിച്ചൂട... ഇതെന്ത് ജീവിയാണോ ആവോ.... രുക്ഷ് പോവുന്നതും നോക്കി പിറുപിറുത്തോണ്ട് അവന്റെ പുറകെ പോയി..... ഉമ്മറത്തിരിക്കുന്ന കുട്ടന് നേരെ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് അകത്തേക്ക് കേറി.... "മോളെ..... അടുക്കളയിൽ നിന്നും വിളി കേട്ടതും ചന്തു തിരിഞ്ഞു നോക്കി.... ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് നിൽക്കുന്ന വത്സലയും ചന്ദ്രികയും...... "മോള് ഇങ് വന്നെ അമ്മായിമാരെ പരിചയപ്പെട്ടില്ലല്ലോ.... മനസ്സിൽ ഒളിപ്പിച്ചു വെച്ച കുടിലതയാലേ ചന്തുനെ നോക്കി... അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവർക്ക് നേരെ നടന്നു.... എന്തോ കണക്ക് കൂട്ടിയപോലെ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story