പ്രണയവർണ്ണങ്ങൾ: ഭാഗം 21

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"അവർ പോയതിൽ പിന്നെ അങ്ങനെ വിളിക്കുന്നതവന് ഇഷ്ട്ടല്ല.... വത്സലയുടെ വാക്കുകൾ നെഞ്ചിൽ കൊള്ളിയാൽ മിന്നി..... ചന്തു വയലിലെ ചെളിയിലേക്കും രുക്ഷിനെയും മാറി മാറി നോക്കി.... "നീ നീ ഇപ്പോൾ എന്താ വിളിച്ചെ.... രുക്ഷ് ചന്തുനെ അതിശയത്തോടെ നോക്കി.... "ഏയ്യ് ഞ.... ഞാൻ എന്ത് വിളിക്കാൻ കണ്ണ് കണ്ണ് വേദനിക്കുന്നുന്ന് പറഞ്ഞതാ.... ചന്തു പറഞ്ഞതും രുക്ഷ് ഒന്ന് അമർത്തി മൂളി..... ചന്തു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു..... "എന്നെ താഴെ ഇറക്ക് ഞാൻ നടന്നോളാം.... ചന്തു പറഞ്ഞതും രുക്ഷ് അവളെ നിലത്തേക്ക് വെച്ചു..... "വിനയച്ചനെയും സുജാതമ്മയെയും വിളിച്ചോ...... നടക്കുന്നതിനിടയിൽ ചന്തു ചോദിച്ചതും രുക്ഷ് അവളെയൊന്ന് തിരിഞ്ഞു നോക്കി......

"ഞാൻ എന്തിന് വിളിക്കണം.... വാക്കുകളിൽ അതെ ഗംഭിര്യം തങ്ങി നിന്നു...... "ഇങ്ങോട്ട് വിളിച്ചിട്ടേന്ത എടുക്കാഞ്ഞേ.... ചന്തു അവന് പുറകെ ഓരോ അടിയും വെച്ചുകൊണ്ട് വീണ്ടും ചോദിച്ചു.... മറുപടി ഒന്നും ഇല്ലാതായത്തും ദേഷ്യം വന്നു.... "അവർക്ക് എന്ത് മാത്രം സങ്കടമായിക്കാണും......ഇത്രക്കും ദുഷ്ടത്തരം പാടില്ല..... ചന്തു കെർവോടെ മുഖം തിരിച്ചു.... "ഞാൻ ഇങ്ങനെയാ നിനക്ക് വല്ല പ്രശ്നോം ഉണ്ടോ..... ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയതും കാൽ വഴുതി ചെളിയിലേക്ക് തെന്നി വീണു..... "ഹോ.... ഷിറ്റ്..... കയ്യിലെ ചെളി തട്ടി മാറ്റി... ദേഷ്യത്തോടെ പുലമ്പി..... താടിയിലും മറ്റും ചെളിയുമായി ഇരിക്കുന്ന രുക്ഷിനെ കണ്ടതും ചന്തു പൊട്ടി ചിരിച്ചു....

"അയ്യേ.... 🤭സത്യം പറയാലോ നിങ്ങളെ കാണാൻ ഇതാട്ടോ ചേല്..... ചന്തു ഒരു കൈക്കൊണ്ട് വാ പൊത്തി ചിരിച്ചു രുക്ഷ് അത് കണ്ടതും ദേഷ്യത്തോടെ കൈ ചെളിയിൽ ആഞ്ഞടിച്ചു..... "കിണി കഴിഞ്ഞെങ്കിൽ ആ കൈ ഒന്ന് തരുവോ..... അമർഷത്തോടെ ചോദിച്ചതും ചന്തു ഇളിച്ചോണ്ട് രുക്ഷിന് നേരെ കൈ നീട്ടി കൈ കാണേണ്ട താമസം സർവ്വ ശക്തിയും എടുത്ത് രുക്ഷ് ചന്തുനെ ചെളിയിലേക്ക് വീഴ്ത്തി..... "കൊറേ കാലായി ഊന്നി വെച്ചിട്ട് അവളുടെ അമ്മുമ്മേടെ ഒന്നു കിണി ഇനിയും ചിരിക്കെടി..... രുക്ഷ് പല്ല് ഞെരിച്ചോണ്ട് മൂടും തട്ടി എണീറ്റു.... ചന്തു ചുണ്ട് പിളർത്തിക്കൊണ്ട് സ്വയം ഒന്ന് നോക്കി.....

സാരി മുക്കാൽ ചെളിയിൽ കുതിർന്നിട്ടുണ്ട് ഒരുപക്ഷെ അവന്റെ ദേഹത്ത് ഉള്ളതിനേക്കാൾ കൂടുതൽ ചെളി അവളുടെ ദേഹത്തുണ്ട്.... "നോക്കി നിൽക്കാതെ എണീറ്റ് വാടി.... ഇവിടെ വല്ലോം നല്ല വെള്ളം ഉണ്ടോന്ന് നോക്കാം ഈ കോലത്തിൽ പോവാൻ പറ്റില്ലല്ലോ..... "ഒന്ന് സഹായിക്ക്.... ചന്തു ദയനീയമായി രുക്ഷിനെ നോക്കി.... "ഇവളെയിത്.... രുക്ഷ് ചന്തുനെ ചെളിയിൽ നിന്നും പൊക്കി എടുത്ത് നടന്നു.... രണ്ട് പേരുടെയും ശരീരത്തിൽ നിന്നും ചെളി മണ്ണിലേക്ക് ഉറ്റുന്നുണ്ട്....ഒരു ചെറിയ തോട് കണ്ടതും അവളെയും കൊണ്ട് അങ്ങോട്ട് നടന്നു......പണിക്കാരുടെയും മറ്റും സാധനങ്ങൾ അതിന്റെ വക്കത്തായി വെച്ചിട്ടുണ്ട്.... "എപ്പയാണോ.. നിങ്ങളുടെ കൂടെ വരാൻ തോന്നിയത്....കഴുകുന്നതിനിടയിൽ ചന്തു രുക്ഷിനെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി....... ഒന്നും ശ്രെദ്ധിക്കാതെ കഴുകേണ്ട തിരക്കിലാണവൻ.....

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ജീവ ഡാ മോനെ..... എണീക്ക് ദാ ഈ കഞ്ഞി കുടിക്ക് വാ..... നിലത്ത് കിടക്കുന്ന ജീവയെ തട്ടി വിളിച്ചോണ്ട് വത്സല കഞ്ഞി നിലത്തേക്ക് വെച്ചു....ഒന്ന് മൂരി നിവർന്നുക്കൊണ്ട് അവൻ എണീറ്റു..... "അവരൊക്കെ എപ്പോഴാ വന്നത്...... ജീവ ജാള്യതയോടെ വത്സലയെ നോക്കി.... "ഇന്ന് രാവിലെ എത്തിയെ ഉള്ളു.... അവന്റെ കയ്യിന്ന് വാങ്ങി കൂട്ടണ്ട നീ അവർ പോവുന്നത് വരെ എവിടേക്കും പോവണ്ട.... ആവശ്യം ഉണ്ടെന്ന് വെച്ചോ.... വത്സല പറയുന്നതിന് ഒന്ന് മൂളി കേട്ടുക്കൊണ്ട് കഞ്ഞി ഊതി കുടിച്ചു..... "അവൾ എവിടെ നീതു.... താടിക്ക് മുകളിൽ പറ്റി പിടിച്ച കഞ്ഞി തുടച്ചു മാറ്റിക്കൊണ്ട് ചോദിച്ചു.... "ഇവിടെവിടേലും ഉണ്ടാവും..... അവളുടെ പുറകെ നടക്കലല്ല എന്റെ ജോലി.... അത്രയും പറഞ്ഞുക്കൊണ്ട് വത്സല എഴുനേറ്റ് പോയി.... ജീവ അവർ പോവുന്നത് ഒന്ന് നോക്കി ഫോൺ എടുത്തു.....

ഒരുപാട് മെസ്സേജ് വന്ന് കിടക്കുന്നുണ്ട്..... തരുണി എന്ന് സ്‌ക്രീനിൽ തെളിഞ്ഞു കണ്ടതും ഒന്ന് നെടുവിർപ്പിട്ടു...... "ഈ തമിഴത്തി എന്നേം കൊണ്ടെ പോവുള്ളു..... ചുണ്ടിലൊരു വശ്യമായ പുഞ്ചിരി വിരിഞ്ഞു..... ഇന്ന് വരില്ലെന്ന് തിരിച്ച് മെസ്സേജ് അയച്ചുകൊണ്ട് വീണ്ടും തറയിലേക്ക് നീണ്ടു നിവർന്നു കിടന്നു.... ചുറ്റും കേൾക്കുന്നത് അവളുടെ കാലൊച്ചയാണ്.... അയലിൽ തുണി വിരിക്കുന്ന നീതുനെ ഒന്ന് നോക്കി.... ചെയ്യുന്നത് തെറ്റാണ് വലിയ തെറ്റ് എല്ലാം അറിഞ്ഞിട്ടും..... വാക്കുകളിൽ പൊള്ളൽ നിറഞ്ഞു..... "നീതു ചേച്ചി..... ഞാൻ സഹായിക്കാണോ.... ചന്തുന്റെ ശബ്‌ദം കേട്ടതും ഒരു പുഞ്ചിരിയാലെ തിരിഞ്ഞു നിന്നു.....

"കഴിഞ്ഞെടി.... അല്ല നീ ഇതെവിടെ പോയതായിരുന്നു ഞാൻ ഇവിടം മുഴുവൻ തിരഞ്ഞു....... "ഞാൻ ഇവിടം ഒന്ന് ചുറ്റി കണ്ടതാ... വരുന്ന വഴിക്ക് ചെളിയിലും വീണു.... ആകെ മൊത്തം നോക്കിക്കൊണ്ട് ചന്തു പറഞ്ഞു..... "ഓ ഇവിടെ വന്നിട്ട് ചെളി കുളി നടത്തില്ലന്ന് വേണ്ടല്ലോ... മുഖത്ത് തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി.... "ഇന്നിവിടെ വല്ല അത്ഭുതവും സംഭവിച്ചോ..... രണ്ടാളെയും നോക്കി കുട്ടൻ ചോദിച്ചതും രണ്ടും പരസ്പരം ഒന്ന് നോക്കി..... "അല്ല ഇവിടെ വന്നതിനു ശേഷം ആദ്യായിട്ട നീതുഏട്ടത്തി ഇങ്ങനെ ചിരിച്ചു കളിച്ചു കാണുന്നെ...... അതിനൊരു മങ്ങിയ ചിരിയായിരുന്നു മറുപടി.... രണ്ട് പേരെയും മറികടന്നു കൊണ്ട് അകത്തേക്ക് കേറി.. "

കുട്ടേട്ടൻ എന്ത് പണിയ ഈ കാണിച്ചെ ചേച്ചിടെ മൂഡ് ശെരിയാക്കാൻ നോക്കിയതാ നശിപ്പിച്ച്...... "ഹമ്പടി നീ കൊള്ളാലോ.... അല്ല എവിടെ നിന്റെ പാ... അല്ല രുക്ഷേട്ടൻ... കുട്ടൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു..... "കുളിക്കാൻ പോയേക്കുവാ..... "അതാണ് എന്തൊക്കെയോ പിറുപിറുക്കുന്നത് കണ്ടത്.... കുഞ്ഞ് ബാത്രൂം അല്ലെ..... കുട്ടൻ കളിയാക്കിക്കൊണ്ട് പറഞ്ഞു.... "ഞാൻ ചോദിക്കാൻ വിട്ടു പേര്.... ചന്ദന ലെ.... കുട്ടൻ ചോദിച്ചതും ചന്തു ഒന്ന് മൂളി.... "നന്നായി മുറിഞ്ഞു ലെ... ക്ഷമിക്കണട്ടോ... അമ്മ അറിയാതെ ചെയ്തതായിരിക്കും.... "ഏയ്യ് അതൊന്നും കുഴപ്പമില്ല ചെറുതായി മുറിഞ്ഞേ ഉള്ളു.... ചന്തു കയ്യിലേക്ക് നോക്കിയതും തുണി മുഴുവനും ചെളിയായിട്ടുണ്ട്....

"നല്ല മുറിവല്ലേ അണുക്കൾ കയറും.... നീ അത് അഴിച്ചു മാറ്റ് ഞാൻ വേറെ കെട്ടിത്തരാം.....കുട്ടൻ ഒരു ചേട്ടന്റെ വാത്സല്യത്തോടെ പറഞ്ഞതും ചന്തു വേണ്ടെന്ന് തലയാട്ടി.... "വേണ്ട ഇത് ഞാൻ കുറച്ച് കഴിഞ് മാറ്റി കെട്ടിക്കോളാം.... ചന്തു സൗമ്യതയോടെ പറഞ്ഞു.... "ഞാൻ കെട്ടിത്തരുന്നതിൽ എന്തേലും അസ്വസ്ഥത ഉണ്ടോ..... രുക്ഷിന്റെ ഭാര്യാന്ന് പറഞ്ഞാൽ എനിക്കെന്റെ സ്വന്തം പെങ്ങളെ പോലാടോ..... "ഏയ്യ് അതൊന്നും അല്ല.... "പിന്നെന്താ..... നീ ആ കൈ കഴുകിക്കൊ.... ഞാൻ തുണിയും ഓല്മെന്റ് എടുത്ത് വരാം.... കുട്ടൻ പറഞ്ഞതും നിരസിക്കാൻ വയ്യാതെ ചന്തു മുറ്റത്തെ പയ്പ്പിന് ചുവട്ടിൽ നിന്നും കൈക്ക് കെട്ടിയ തുണി ഊരി മാറ്റി വെള്ളം നനച്ചു.... ചെളി കൂടി ആയത് കൊണ്ട് തന്നെ നന്നെ നീറ്റലുണ്ടായിരുന്നു...... "ചേട്ടൻ എന്താ ചെയ്യുന്നേ.....ഓല്മെന്റ് എടുക്കുന്ന കുട്ടനെ ചന്തു ഒന്ന് നോക്കി...

"ഞാൻ ഇവിടെ അടുത്തൊരു സ്കൂൾ ഉണ്ട് അവിടെ കണക്ക് പഠിപ്പിക്ക.... ഞാൻ അത്രക്കൊന്നും പഠിച്ചിട്ടില്ല അപ്പോൾ മുത്തശ്ശിയ പറഞ്ഞെ കണക്ക് കൂട്ടാനും കുറക്കാനും അറിയില്ലെ നമ്മടെ സ്കൂളിൽ പോയി നിന്നൊന്ന്.... പിന്നെ ഒന്നും നോക്കിയില്ല.... ഇതൊക്കെ ഒരു നേരം പോക്ക് അല്ലെ....കുട്ടൻ ചിരിയോടെ പറഞ്ഞതും ചന്തു ഒന്ന് പുഞ്ചിരിച്ചു... "ലെ... ലെച്ചു ഇപ്പോൾ പഠിക്കാൻ പോവിന്നില്ലേ.... മടിച്ചോണ്ടാണ് ചോദിച്ചത്.... "ഹാ പോവുന്നുണ്ട്.... "ഇങ്ങോട്ട് പോരുന്നൊന്ന് ചോദിച്ചില്ലേ.... "ഹാ അവൾക്ക് എക്സാം ഉണ്ട് അതാ വരാത്തെ ഇന്ന് കഴിയും എന്ന പറഞ്ഞെ.... കുട്ടൻ ശ്രെദ്ധയോടെ ചന്തുന്റെ കയ്യിൽ ഓല്മെന്റ് പുരട്ടി കൊടുത്തു..... ഇടക്ക് നീറ്റലുകൊണ്ട് എരിവ് വലിക്കുന്ന ശബ്‌ദം കേൾക്കാം......

ഇതേ സമയം കുളിച്ച് വന്ന രുക്ഷ് കാണുന്നത് ചന്തുന്റെ കൈ കെട്ടിക്കൊടുക്കുന്ന കുട്ടനെയാണ്... ഒരുവേള ദേഷ്യം പെരുവിരൽ തൊട്ട് ഉച്ചി വരെ ഉയർന്നു കേറി.... ദേഷ്യത്തോടെ കാലുകൾ വേഗം ചലിച്ചു..... കുട്ടനെ മാറ്റിക്കൊണ്ട് ചന്തുവിന്റെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു.... കയ്യിൽ നിന്നും രക്തം വീണ്ടും ചീന്തി.....അവന്റെ കൈകൾക്കിടയിലൂടെ രക്തം നിലത്തേക്ക് ഉറ്റി വീണു.... ചന്തുന്റെ കണ്ണുകൾ നിറഞ്ഞു തൂകി.... വേദനയാലേ ഒരു ഭാഗം കോടി നിന്നു.... "നീ നിന്റെ കാര്യം നോക്കിയാൽ മതി... ഇവളുടെ കാര്യം നോക്കാൻ ഞാൻ ഇവിടുണ്ട്..... ദേഷ്യത്തോടെ കുട്ടനെ നോക്കി അത്രയും പറഞ്ഞുക്കൊണ്ട് ചന്തു വിനെയും വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു....

മുഖത്തേക്ക് മുന്നോട്ടാഞ്ഞ മുടിയിൽ നിന്നും വെള്ള തുള്ളികൾ ഉറ്റി വിഴുന്നുണ്ട്... ഒപ്പം കണ്ണുകൾ ചുവന്നിരുന്നു..... ചന്തു വേദന കടിച്ചു പിടിച്ചോണ്ട് നടന്നു.... റൂമിലേക്കവളെ വലിച്ചിട്ടൊണ്ട് ചോരയായ കയ്യാലെ കവിളിൽ ആഞ്ഞടിച്ചു..... "ഇതെന്തിനാന്ന് അറിയോ ഇതിനി ആവർത്തിക്കാതിരിക്കാൻ...... അത്രയും മാത്രം പറഞ്ഞുക്കൊണ്ട് വാതിൽ കൊട്ടി അടച്ചു......കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു..... ചന്തു കണ്ണീരോടെ കവിളിൽ കൈ വെച്ചു.... മുറിവിൽ നിന്നും ചോര വീണ്ടും വാർന്നോലിക്കുന്നു..... ഇതിന് മുൻപ് വരെ ഒരു ചെറിയ മുറിവായിരുന്നു..... പക്ഷെ അതെല്പിച്ച ആഘാതം..... നിലത്തേക്കിരുന്നുക്കൊണ്ട് മുറിവിലേക്കൊന്ന് നോക്കി....

"ഒന്ന് മരുന്ന് വെച്ച് തന്നതല്ലേ അതിനെന്തിനാ ഇത്ര ദേഷ്യം..... ഒത്തിരി ഒത്തിരി സങ്കടായെനിക്ക് ഇനി നോക്കിക്കോ ഒരക്ഷരം മിണ്ടില്ല..... കരഞ്ഞോണ്ട് ആ വെറും നിലത്തേക്ക് കിടന്നു..... നെഞ്ചിൽ ഇപ്പോഴും ഒരു വിങ്ങൽ ഇടയ്ക്കിടെ മാറുന്നവനെ മനസിലാക്കാനേ കഴിയുന്നില്ല..... അങ്ങനെയവിടെ കിടന്നു കണ്ണീർ അപ്പോഴും തറയെ നനക്കുന്നുണ്ട്.... മുറിഞ്ഞ കൈ നിവർത്തി വെച്ചു അതിലേക്ക് നോക്കി അങ്ങനെ കിടന്നു.... ഫാനിന്റെ ഒച്ച മാത്രം ഉയർന്നു കേൾക്കാം......... കണ്ണടച്ചങ്ങനെ കിടന്നു.... എപ്പോയോ ഉറക്കം കണ്ണുകളെ വലയിലാഴ്ത്തി..... കയ്യിൽ ഒരു നനുത്ത സ്പർശം ഏറ്റതും കണ്ണുകൾ ഒന്ന് പിടച്ചു ഒന്ന് ഞെരുങ്ങി പതിയെ കണ്ണുകൾ തുറന്നു.... മുന്നിൽ തന്റെ അരികിലായ് ഇരിക്കുന്ന ആളെ കണ്ടതും ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ചു വന്നു..... ദേഷ്യത്തോടെ എണീറ്റിരുന്നു.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story