പ്രണയവർണ്ണങ്ങൾ: ഭാഗം 22

pranayavarnangal

എഴുത്തുകാരി: കുറുമ്പി

കയ്യിൽ ഒരു നനുത്ത സ്പർശം ഏറ്റതും കണ്ണുകൾ ഒന്ന് പിടച്ചു ഒന്ന് ഞെരുങ്ങി പതിയെ കണ്ണുകൾ തുറന്നു.... മുന്നിൽ തന്റെ അരികിലായ് ഇരിക്കുന്ന ആളെ കണ്ടതും ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ചു വന്നു..... ദേഷ്യത്തോടെ എണീറ്റിരുന്നു...... "സോറി.... അത്രമാത്രം പറഞ്ഞുക്കൊണ്ട് കയ്യിൽ മരുന്ന് വെച്ച് കെട്ടുന്ന രുക്ഷിനെ അത്ഭുതത്തോടെ നോക്കി..... "എനിക്കാരും മരുന്നും കുരുന്നും ഒന്നും വെച്ച് കെട്ടിത്തരേണ്ട.... കൈ ദേഷ്യത്തോടെ പിൻവലിച്ചതും.... രുക്ഷവളെ നോക്കി പേടിപ്പിച്ചു.... "ഞാൻ സോറി പറഞ്ഞില്ലെ പിന്നെന്താ.... ആ കൈ കാണിക്ക് ഇൻഫെക്ഷൻ ആവും..... വീണ്ടും കൈ തൊടാൻ പോയതും ചന്തു അവന്റെ കൈ ദേഷ്യത്തോടെ തട്ടി മാറ്റി....

"വേണ്ടാന്ന് പറഞ്ഞാൽ വേണ്ട.... ചന്തു കെർവോടെ പറഞ്ഞതും രുക്ഷ് ഓല്മെന്റ് ദൂരെക്ക് വലിച്ചെറിഞ്ഞുക്കൊണ്ട് ബെഡിൽ കേറി ഇരുന്നു.... എനിക്കും ഉണ്ട് ദേഷ്യോം വശിയും ഒക്കെ.... പിറുപിറുത്തോണ്ട് എങ്ങോട്ടോ നോക്കിയിരുന്നു....... "നിങ്ങൾ വേഗം വാ ഭക്ഷണം കഴിക്കാലോ.... വാ... നീതു റൂമിലേക്ക് ഒന്ന് എത്തി നോക്കി വേഗം താഴേക്ക് പടി ഇറങ്ങി.....ചന്തു രുക്ഷിനെ ഒന്ന് നോക്കി റൂമിന് പുറത്തേക്ക് ഇറങ്ങി.... രുക്ഷ് ദേഷ്യത്തോടെ ബെഡിലേക്ക് കിടന്നു..... "അത്രക്കും വേണ്ടായിരുന്നു..... ഷിറ്റ്..... അപ്പോഴത്തെ ദേഷ്യത്തിന്.... ഹോ.... ബെഡിൽ കമഴ്ന്ന് കിടന്നോണ്ട് ഓരോന്ന് പിറുപിറുത്തു..... ചന്തു താഴെക്കിറങ്ങി മുഖം കഴുകി വന്നു....

അപ്പോയെക്കും രുക്ഷ് മേശക്കരികിൽ എത്തിയിരുന്നു..... ചന്തു ഒരു ചെയർ വലിച്ചിട്ടിരുന്നു അടുത്തായി രുക്ഷും........ ചന്തുന്റെ മറുവശത്തായി തന്നെ കുട്ടനും ഇരുന്നു..... കുട്ടൻ ചിരിച്ചോണ്ട് ചന്തുന് നേരെ കണ്ണ് ചിമ്മികാണിച്ചു.... അത് കൂടി കണ്ടതും ദേഷ്യത്തോടെ ഇരുന്നിടത്ത് നിന്നും എണീറ്റു.... "നീ എന്താ മോനെ എണീറ്റെ ഇരിക്ക്.... അച്ഛമ്മ രുക്ഷിനെ നോക്കി പറഞ്ഞതും അവൻ ചന്തുനെ ഒന്ന് നോക്കി കണ്ണുരുട്ടി ദേഷ്യത്തോടെ പുറത്തേക്ക് പോയി.... അച്ഛമ്മ ചന്തുനെ ഒന്ന് നോക്കി.... "നീ കഴിച്ചോ അവൻ വിശക്കുമ്പോ കഴിക്കുവായിരിക്കും.... നീതു പോയി ജീവയെ വിളിച്ചോണ്ട് വാ.... അച്ഛമ്മ പറഞ്ഞതും നീതു റൂമിലേക്ക് നടന്നു.... "അവൻ ഇപ്പോഴും പഴയ പോലെ തന്നുണ്ട്.....

കുട്ടൻ പറഞ്ഞതും ചന്തു സംശയത്തോടെ കുട്ടനെ നോക്കി... "ഈ സ്വഭാവം ഒരു മാറ്റോമില്ല.... ചെക്കന് കുശുമ്പ് അടിച്ചതാ ഞാൻ നിന്റെ കൈ കെട്ടിത്തരുന്നത് കണ്ടിട്ട്.... വേറൊന്നും അല്ല....... കുട്ടൻ ചിരിച്ചോണ്ട് പറഞ്ഞതും ചന്തുന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി നിറഞ്ഞു.... "അങ്ങനെ പറ പോസ്സസ്സീവ്നെസ്സ് അല്ലെ കാണിച്ചു തരാം.... ചന്തുന്റെ കളി കണ്ണേട്ടൻ കാണാൻ കിടക്കുന്നെയുള്ളൂ.... സ്വയം പറഞ്ഞുക്കൊണ്ട് ഒന്ന് ചിരിച്ചു... "ഭ... ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്.... നീതുന്റെ ശബ്ദം കേട്ടതും ജീവ ഒന്ന് തലപൊക്കി നോക്കി...... "എന്താ നിനക്ക് എന്റെ മുന്നിൽ വരാനൊരു മടി.... ജീവ ചോദിച്ചതും നീതു ഉമിനീരിറക്കി നിന്നു..... "നാളെ ആ രാധാകൃഷ്ണൻ ഡോക്ടർനെ കാണാൻ പോണം.... അത്രയും പറഞ്ഞുക്കൊണ്ട് നീതുനെ മറികടന്ന് റൂമിന് വെളിയിലേക്ക് ഇറങ്ങി..... നീതു നിന്ന നിൽപ്പിൽ വെട്ടി വിയർത്തു.... കൈ വയറിനെ ഒന്ന് തലോടി.... കണ്ണുകൾ നിറഞ്ഞു തൂകി....

"അമ്മ കുഞ്ഞിന് ഒന്നും വരുത്തില്ല.... പതിയെ വയറിൽ തലോടി ജീവക്ക് പുറകെ നടന്നു......നീതുന്റെ മങ്ങിയ മുഖം കണ്ടതും ചന്തു സംശയത്തോടെ നെറ്റി ചുളിച്ചു.... "ഹാ ഇന്നേലും നിന്നെ കുടിച്ചിട്ടല്ലാതെ കണ്ടല്ലോ.... സമാധാനം.... അച്ഛമ്മ ജീവയെ നോക്കി പുച്ഛിച്ചോണ്ട് പറഞ്ഞതും വത്സല ദേഷ്യത്തോടെ ദിവാകരനെ നോക്കി.... കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞെന്നാണെല്ലോ... 😌. ജീവ എല്ലാരേയും ഒന്ന് നോക്കി കുട്ടന് ഓപ്പോസിറ് ആയി ഇരുന്നു..... "അവന്തിക വിളിച്ചില്ലേ ചന്ദ്രികേ.... "ഇല്ല.... ഇനി ഇപ്പോൾ അടുത്തൊന്നും ലീവ് ഇല്ലെന്ന പറഞ്ഞെ.... "മ്മ്.... ഇടക്കൊക്കെ ഇവിടുള്ളവരെ മറക്കരുതെന്ന് പറഞ്ഞു കൊടുക്കണം പഠിപ്പുച്ചതും മറ്റും എന്റെ മക്കൾ അനുഭവിക്കേണ്ട പൈസ കൊണ്ട.... മറക്കാതിരുന്നാൽ നന്ന്...... അച്ഛമ്മ പറഞ്ഞതും ഒന്നും മിണ്ടാതെ കഴിക്കാൻ തുടങ്ങി.... ചന്തു ഇടക്കിടെ വാതിക്കലേക്ക് നോക്കും രുക്ഷിന്റെ വരവൊന്നും ഇല്ലന്ന് കണ്ടതും കഴിപ്പ് മതിയാക്കി എണീറ്റു....

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "കുഞ്ഞ് ഭക്ഷണം കഴിച്ചില്ലെ..... രാമൻ ചോദിച്ചതും അയാളെ ഒന്ന് നോക്കി ഇലഞ്ഞി മര ചുവട്ടിൽ പോയി ഇരുന്നു.... കാറ്റിൽ ആടി ഉലയുന്ന മരം പൂക്കളെ വർഷിക്കുന്നുണ്ട്.... എങ്ങും നിറഞ്ഞു നിൽക്കുന്ന ഇരഞ്ഞിപൂ ഗന്ധം..... അടുത്തായി ആരോ ഇരിക്കുന്നത് കണ്ടതും തല ചെരിച്ചു നോക്കി..... സംശയം തെറ്റിയില്ല ചന്തു തന്നെയായിരുന്നു ....... "എന്നോടുള്ള ദേഷ്യത്തിനാണോ ഫുഡ്‌ കഴിക്കാഞ്ഞേ..... എങ്ങോ നോക്കി ചോദിച്ചതും രുക്ഷ് ഒന്നും മിണ്ടിയില്ല.... "അല്ല ഒരു കാര്യം ചോതിച്ചാൽ സത്യം പറയോ..... എന്തിനാ ശെരിക്കും എന്നോടും കുട്ടേട്ടനോടും ദേഷ്യപ്പെട്ടത്..... "നിന്റെ ഏട്ടനാണോ അവൻ കുട്ടേട്ടൻ എന്നൊക്കെ അവനെ സംബോധന ചെയ്യാൻ.... ഹേ....

വീണ്ടും അതെ ദേഷ്യം.... "ഇതിന് ദേഷ്യം എന്നല്ല പറയാ അഹങ്കാരം എന്ന..... ഞാൻ അവരോട് ഒന്ന് സംസാരിച്ചെന്ന് വെച്ചോ ഏട്ടൻ എന്ന് വിളിച്ചത് കൊണ്ടോ എന്താ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത് ഹേ.... ആൻസറിങ് മീ..... ഒരു പുരികം പൊക്കി ചന്തു ചോദിച്ചതും രുക്ഷ് പല്ലിരമ്പി... "എനിക്കിഷ്ടമല്ല നീ എന്നോടല്ലാതെ വേറെ ആരോടും അടുക്കുന്നത്....... Because.... "Because..... ചന്തു ആകാംഷയോടെ രുക്ഷിനെ നോക്കി..... "Because.... Because i hate you........ചന്തുനെ നോക്കി പുച്ഛിച്ചുകൊണ്ട് രുക്ഷ് ഇരുന്നിടത് നിന്നും എണീറ്റു.... "എന്തോന്ന്......" എനിക്കിഷ്ടമല്ല നീ എന്നോടല്ലാതെ വേറെ ആരോടും അടുക്കുന്നത്.... Because i hate you....."എന്താ കവി ഉദേശിച്ചത്‌ 🙄...... ഇങ്ങേരെ ഞാൻ എങ്ങനെ ഒന്ന് മനസിലാക്കും എന്റെ ഈശ്വരാ..... ചന്തു രുക്ഷ് പോവുന്നതും നോക്കി പറഞ്ഞു.... "നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ.....

രാമൻ ചോദിച്ചതും ചന്തു തല വെട്ടിച്ചോണ്ട് വീട്ടിലേക്ക് നടന്നു...... "എന്താ ചേച്ചിക്ക് ഒരു സങ്കടം.... വയ്യപ്പറത്ത് എന്തോ ആലോചിച്ചിരിക്കുന്ന നീതുനെ നോക്കി ചന്തു ചോദിച്ചതും ഉണ്ടായ കാര്യം അവളോടായി പറഞ്ഞു.... "ഞാൻ ഇനി എന്താ ചെയ്യാ ചന്തു ഡോക്ടറുടെ അടുത്ത് പോയാൽ അവരറിയില്ലേ.... ഞാൻ ഗർഭിണി ആണെന്ന്..... അവിടെ വെച്ച്.... എനിക്ക് പേടിയാവുന്നു..... നീതു പേടിയോടെ കൈ ഉഴിഞ്ഞു.... "ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... കുറച്ച് പൈസ കിട്ടിയാൽ ആ ഡോക്ടർ എന്തും ചെയ്യും അപ്പോൾ അയാൾക്കിത്തിരി പൈസ കൊടുത്ത് ഇത് അഥവാ പെൺകുട്ടി ആണേൽ ആൺകുട്ടി ആണെന്ന് പറയിപ്പിച്ചൂടെ.... ചന്തു ഒരു പിരികം പൊക്കിക്കൊണ്ട് നീതുനെ നോക്കി....

"ആഹാ.... പക്ഷെ കുഞ്ഞ് ജനിച്ചാൽ..... "എന്റെ ചേച്ചി അതോർത്തു വിഷമിക്കണ്ട അപ്പോയെക്കും ജീവേട്ടൻ ഈ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങും..... മനുഷ്യന്റെ മനസ്സാ എപ്പോൾ വേണേലും മാറാം നമ്മടെ കുഞ്ഞി കാരണമാവും ചേച്ചിക്ക് ചേച്ചിടെ ജീവേട്ടനെ തിരിച്ച് കിട്ടാൻ പോവുന്നത്...... ചന്തുവിന്റെ വാക്കുകൾ കേട്ടതും ഒരു വേള പ്രതിക്ഷ നഷ്ട്ടപ്പെട്ട ആ കണ്ണുകൾ പ്രതീക്ഷയോടെ തിളങ്ങി..... "ഇതൊക്കെ നടക്കോ.... എനിക്കെന്റെ മാത്രായിട്ട് ജീവേട്ടനെ കിട്ടുവോ..... സന്തോഷത്തോടെ കണ്ണുകൾ മിഴിഞ്ഞു.... "എല്ലാം നടക്കും..... ചേച്ചി നാളെ ഹോസ്പിറ്റലിൽ പോവുന്നതിനു മുൻപ് ന്റടുത്തു വരണം ഞാൻ കൊറച്ചു പൈസ തരാം.... എല്ലാം ശെരിയാവും.... നമ്മടെ കുഞ്ഞ് വാവക്ക് വേണ്ടിയല്ലേ.....

ചന്തു പറഞ്ഞതും നീതു സന്തോഷത്തോടെ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..... "ചേച്ചി കരയല്ലേ നമ്മടെ കുഞ്ഞിക്ക് സങ്കടാവും..... സാരിക്കിടയിലൂടെ ചെറുതായി ഉന്തിയ വയറിൽ കൈ തൊട്ടോണ്ട് ചന്തു പറഞ്ഞതും നീതു അവളെ കെട്ടിപിടിച്ചു...... "ഞ.... ഞാൻ ഒരിക്കലും മറക്കില്ല ചന്തു.... "മറന്നാൽ കൊല്ലും ഞാൻ.... ചന്തു കെർവോടെ പറഞ്ഞതും ആ കണ്ണീരിനിടയിലും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നീതു ആ വിരി നെറ്റിയിൽ ഒന്ന് മുത്തി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "യ്യോ കറണ്ട് പോയി ഇനി എങ്ങനാ കുളിക്കാ...... ചന്തു വയ്യപ്പറത്തു ചുറ്റും ഒന്ന് നോക്കി.... ഇരുടായിട്ടുണ്ട്.... ചെറിയ പേടിയോടെ ചുറ്റും ഒന്ന് നോക്കി ബാത്‌റൂമിലേക്ക് കേറി....

ഒരു കുഞ്ഞ് ബാത്രൂം ആണ്... ഇരുടായത് കൊണ്ട് തന്നെ ഒന്നും കാണുന്നില്ല എങ്ങാനോ കുളിച്ചെന്ന് വരുത്തി പുറത്തിറങ്ങി..... നോക്കിയതും തിണ്ണയിൽ ആരോ ഇരിക്കുന്നതായി തോന്നി... അത് രുക്ഷണെന്ന് മനസിലാക്കാൻ അതികം സമയം വേണ്ടിവന്നില്ല ചുണ്ടിലൊളിപ്പിച്ച ചിരിയോടെ അവന്റെ അടിത്തേക്ക് നടന്നു...... "എവിടെ പോവാണേലും പറഞ്ഞിട്ട് പോണന്ന് പറഞ്ഞിട്ടില്ലെ.... രുക്ഷ് ദേഷ്യത്തോടെ ചോദിച്ചതും ചന്തു ഒന്ന് നെടു വീർപ്പിട്ടു.... "എനിക്കൊന്ന് ബാത്‌റൂമിൽ പോവാണെങ്കിൽ വരെ പെർമിഷൻ വാങ്ങിക്കാണോ...... "ഇവിടുന്ന് പോവുന്നത് വരെ ചോദിക്കേണ്ടി വരും..... അത്രയും പറഞ്ഞുക്കൊണ്ട് ഫോണിലെ ലൈറ്റ് ഓൺ ആക്കി അകത്തേക്ക് നടന്നു..... ഒരു ചിമ്മിണി കുപ്പി കത്തിച്ചുകൊണ്ട് ചുറ്റും ഇരുന്ന് കൊണ്ട് നാട്ടു വർത്താനം പറയുന്നുണ്ട് എല്ലാരും.... കുട്ടൻ തോട്ടത്തിലെയും മറ്റും കണക്കെടുക്കുന്നുണ്ട് അവന് കണക്ക് കൊടുക്കാനെന്നോണം രാമനും ഉണ്ട് അടുത്ത്....

"ഇവിടെ ഇൻവേറ്റർ ഒന്നും ഇല്ലേ..... ചന്തു രുക്ഷിനെ നോക്കിയതും അവൻ മറുപടി കൊടുക്കാതെ മേലോട്ട് കയറി പുറകെ ഒന്ന് കെർവിച്ചുകൊണ്ട് ചന്തുവും...... "നിന്റെ കൈ ഉണങ്ങിയോ.... മടിയോടെ ആണ് രുക്ഷ് ചോദിച്ചത്..... ചന്തു ഒന്നും മറുപടി കൊടുത്തില്ല...... "ചോദിച്ചത് കേട്ടില്ലേ...... രുക്ഷ് ദേഷ്യത്തോടെ ചന്തുന്റെ മുഖത്തേക്ക് ലൈറ്റ് അടിച്ചു..... "ഇത് കൊള്ളാലോ.... ഞാൻ എന്തേലും ചോതിച്ചാൽ എനിക്ക് മറുപടി തരില്ല പിന്നെ ഞാൻ എന്തിനാ നിങ്ങൾക്ക് മറുപടി തരുന്നത്.... പിന്നെ എന്റെ കൈ മുറിയുവോ വേദനിക്കോ ഒണങ്ങുകയോ എന്ത് വെണേലും ചെയ്തോട്ടെ അതൊന്നും എന്നെ hate ചെയ്യുന്ന ആൾ ശ്രെദ്ധിക്കേണ്ട കാര്യം ഇല്ല.... അത്രയും പറഞ്ഞുക്കൊണ്ട് രുക്ഷിനെ ഒന്ന് നോക്കി ദേഷ്യത്തോടെ ഫോൺ നിലത്തേക്കെറിഞ്ഞുക്കൊണ്ട് വാതിൽ കൊട്ടി അടച്ചുകൊണ്ട് ബെഡിലേക്ക് കേറി കിടന്നു.....

"കഴിക്കാതെ കിടക്കുവാണോ..... "Mind your own business..... ദേഷ്യത്തോടെ ബെഡിലേക്ക് ഊർന്നു കിടന്നു..... "എനിക്കെന്തിന്റെ കേടായിരുന്നു..... ചന്തു ജനൽ ഒന്ന് തുറന്നിട്ടോണ്ട് അതിനടുത്തായി ഇരുന്നു.... പൂർണ്ണ ചന്ദ്രൻ ഉതിച്ചു നിൽക്കുന്നുണ്ട്.... ചെറു കാറ്റ് എങ്ങും വീശിയടിക്കുന്നു...... ചന്തു ഒളിക്കണ്ണോടെ രുക്ഷിനെ നോക്കി.... ഉറക്കം വരഞ്ഞിട്ട് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ട്..... ഒരു ചിരിയാലെ കുറച്ച് നേരം അങ്ങനെ നോക്കി നിന്നു.... അവൻ ഉറക്കം പിടിക്കുന്നതും മറ്റും നോക്കി നിന്നു..... "ചന്തു..... അത്തായം കഴിക്കാൻ വരുന്നില്ലേ.... വാതിൽ മുട്ടിക്കൊണ്ട് നീതു ചോദിച്ചു...... "വേണ്ട ചേച്ചി വിശപ്പില്ല നിങ്ങൾ കഴിച്ചോ...... "ആ ജനൽ തുറന്നിട്ടോ..... കറണ്ടിനി ഇന്ന് നോക്കണ്ട.... കാറ്റുണ്ട്..... നിനക്ക് വിശപ്പ് എങ്ങാനും വന്നാൽ അങ്ങോട്ട് വരണം കേട്ടോ.... വിശന്നു കിടക്കേണ്ട..... "വേണ്ട ചേച്ചി ചേച്ചി പൊക്കോ....

ചന്തു പറഞ്ഞതും വിളക്കും പിടിച്ചുകൊണ്ട് താഴെക്കിറങ്ങി......ചന്തു കാബോർഡ് തുറന്ന് നോക്കിയതും രണ്ട് കുപ്പി ബിയർ കാലിയായി കിടക്കുന്നുണ്ട്..... "ഇത് കുടിച്ചാൽ എങ്ങനെ വിശക്കാനാ...... കുപ്പി മാറ്റി വെച്ചുകൊണ്ട് അതിൽ നിന്നും പേഴ്സ് എടുത്തു..... ഇത് രാവിലെ ചേച്ചിടെ കയ്യിൽ കൊടുക്കാം...... പേഴ്സെടുത്തു പില്ലോയുടെ അടിയിൽ വെച്ചു... "ഇതെടുക്കുന്നത് കണ്ടാൽ ഇനി അതിനായിരിക്കും ചോദ്യം ചെയ്യൽ.... ഒന്ന് ചിരിച്ചുകൊണ്ട് രുക്ഷിനരികിലായ് കിടന്നു..... മുഖത്തേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി കൊടുത്തു..... അടുത്തേക്ക് കിടന്നുക്കൊണ്ട് ആ നെഞ്ചിൽ പതുങ്ങി കിടന്നു..... അപ്പോയെക്കും ആ കൈ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.... ഒരു ചിരിയോടെ നെറ്റിയിൽ ഒന്ന് മുത്തി അവനെ നോക്കി കിടന്നു..... എപ്പോയോ ഒറക്കം പിടിച്ചപ്പോഴും ആ കൈ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചിരുന്നു........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story