പ്രണയവർണ്ണങ്ങൾ: ഭാഗം 27

pranayavarnangal

എഴുത്തുകാരി: കുറുമ്പി

സമയം പോകെ ചന്തുവിന്റെ കൈകാലുകൾക്ക് ബലം കുറഞ്ഞു വന്നു ദേഹം മരവിക്കാൻ തുടങ്ങി.... ഫോണിൽ റേഞ്ച് കിട്ടാതായതും രുക്ഷ് ദേഷ്യത്തോടെ വീണ്ടും വീണ്ടും ഫോൺ ഉയർത്തി പിടിച്ചു.... കുളത്തിൽ എന്തോ വിഴുന്ന സൗണ്ട് കേട്ടെങ്കിലും അതിനെ കാര്യമാക്കിയില്ല.... ഹൃദയം തുടിച്ചു അങ്ങോട്ടേക്കെത്തുവാനായി....കാലുകൾക്ക് വേഗതയെറി.... കുളത്തിൽ മുങ്ങി തഴുന്ന ചന്തുവിനെ കണ്ടതും ഒരു നിമിഷം കൈ കാലുകൾ തളരും പോലെ കണ്ണുകൾക്ക് മിഴിവെറി... ഉമിനീര് വറ്റി.... കൺ മുന്നിൽ തെളിഞ്ഞു വന്നത് കത്തിക്കരിഞ്ഞു കിടക്കുന്ന മൃദുദേഹങ്ങളാണ്....സമയം കളയാതെ വെള്ളത്തിലേക്കെടുത്തു ചാടി......സ്വയം അവന്റെ കൈപ്പിടിയിൽ ഒതുങ്ങുമ്പോഴും കുറഞ്ഞു വന്ന ഹൃദയമിടിപ്പ് അവന് വേണ്ടിയുള്ളതായിരുന്നു.....

"ചന്തു.... ചന്തു.... കണ്ണ് തുറക്ക്.... ചന്തു.... പടവിലേക്കെടുത്തു കിടത്തിക്കൊണ്ട് കവിളിൽ തട്ടി വിളിച്ചോണ്ടിരുന്നു.... എന്നാൽ അവളിൽ നിന്നും ഒരനക്കവുമില്ല നേരിയ തോതിൽ ശ്വാസോശ്വാസം മാത്രം...... "ച.... ചന്തു.... കണ്ണ് തുറക്ക് പ്ലീസ്‌.... ചന്തു..... സങ്കടത്താൽ ശബ്‌ദം തൊണ്ടയിൽ കുരുങ്ങി.. മൂക്ക് ചുവന്നു വന്നു.... അവന്റെ മുടിയിൽ നിന്നും തുള്ളി തുള്ളിഴായ്‌ അവളുടെ മുഖത്തേക്ക് വീണ് ചിന്നി ചിതറുന്നുണ്ട്......ചന്തു ചെറുതായി ഒന്ന് ഞെരുങ്ങി..... അപ്പോയെക്കും ശബ്‌ദം കേട്ട് തറവാട്ടിലുള്ള എല്ലാരും ഓടി വന്നിരുന്നു...... രുക്ഷ് ചന്തുവിനെ കോരി എടുത്തുക്കൊണ്ട് പടവുകൾ കയറി.... പലതരത്തിലുള്ള സംസാരം നടക്കുന്നുണ്ടേലും രുക്ഷിന്റെ ശ്രെദ്ധ ചന്തുവിലായിരുന്നു...... ഒരു നിമിഷം നഷ്ടപ്പെട്ടെന്ന് തോന്നി ഉള്ള് പിടഞ്ഞതിപ്പോഴും ഓർക്കുന്നു....

"രാമ വേഗം ആ ഡോക്ടറെ വിളിക്ക്.... ചെല്ല് വേഗമാവട്ടെ..... അച്ഛമ്മ പറഞ്ഞതും അയാൾ ഒരു തോർത്ത്‌ മുണ്ടും തോളിൽ ഇട്ടോണ്ട് ഓടി..... "ച.. ചന്തു..... കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ മുഖത്തേക്ക് ഉറ്റി വീണു...... ലെച്ചു ഒരു പുതിപ്പെടുത്തവളുടെ ദേഹത്തോട് പൊതിഞ്ഞു വെച്ചു.... "ഏട്ടത്തിക്ക് ഒന്നും ഇല്ലേട്ടാ പേടിക്കാതെ.... തോളിൽ കൈ വെച്ചോണ്ട് കരഞ്ഞു പറയുന്ന ലെച്ചുവിന്റെ ശബ്‌ദം ഒന്നും ചെവിയിൽ പതിഞ്ഞില്ല.... ആ പത്തു വയസ്സുക്കാരനിലേക്കവൻ ഇഴുകി ഇറങ്ങി.... മുന്നിൽ കത്തിക്കരിഞ്ഞു കിടക്കുന്ന മൃദുദേഹമാണ് തെളിയുന്നത്.... കണ്ണൊന്നീറുകെ അടച്ചുകൊണ്ട് ചന്തുവിന്റെ കയ്യോട് കൈ മുറുക്കി പിടിച്ചു..

ഉള്ളം അപ്പോഴും തുടിക്കുന്നു.... ഒരു നോട്ടത്തിനായി.... ഡോക്ടർ വന്നതും എല്ലാരും പുറത്തേക്കിറങ്ങി നിന്നു..... രുക്ഷ് ചുമര്ചാരി നിന്നു....... "ഇപ്പോൾ നോർമലാണ് ആരും പേടിക്കണ്ട..... ഇത്തിരി വെള്ളം അകത്ത് ചെന്നുന്നേ ഉള്ളു.... She is fine now.... ഡോക്ടർ പുറത്തേക്കിറങ്ങിയ ഉടനെ രുക്ഷ് അകത്തേക്ക് കയറി..... പേടി ആ മുഖത്ത് വ്യക്തമായിരിന്നു...... ആ തണുത്ത കയ്യിലൊരു നനുത്ത മുത്തമേകി..... "പേടിക്കാനൊന്നുമില്ല എല്ലാരും അവരുടെ പണി നോക്കിക്കോ.... വത്സലെ ഒരിത്തിരി കഞ്ഞി ഇണ്ടാക്കി കൊടുക്ക്.... ലെച്ചു മോള് പറ്റുങ്കിൽ ആ വേഷം ഒന്ന് മാറ്റികൊടുക്ക് ഡോക്ടർ പറന്നത് കേട്ടില്ലേ.... "ഹാ അച്ഛമ്മേ.... ലെച്ചു മുറിയിലേക്ക് കയറി...

ബാക്കി എല്ലാരും അവരുടെ വഴിക്ക് തിരിഞ്ഞു.... "രാമാ.... പടവിൽ വയ്ക്കലി ഒന്നുമില്ലല്ലോ പിന്നെങ്ങനെ മോള് വെള്ളത്തിൽ വീണേ.... "അറിയില്ല.... ചിലപ്പോൾ ചുമ്മാ ഇറങ്ങിയതായിരിക്കും വെള്ളത്തിൽ മുങ്ങി പോയിക്കാണും പോരാത്തേക്ക് ഇന്നലെ മഴയും പെയ്തില്ലേ.... രാമൻ പറഞ്ഞതും അച്ഛമ്മയൊന്ന് മൂളി.... ലെച്ചു അകത്തേക്ക് കയറിയതും ചന്തു ചെറുതായി കണ്ണുകൾ വലിച്ചു തുറന്നു... ചന്തു കണ്ണുകൾ തുറക്കുന്നത് കണ്ടതും രുക്ഷിന്റെ മുഖം വിടർന്നു..... അവളെ മുറുക്കി പുണർന്നു.... അവനനുഭവിച്ച വേദന മുഴുവൻ അതിലുണ്ടായിരുന്നു.... ആ മുഖം മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടുമ്പോഴും....

ചന്തു കാണാൻ ആഗ്രഹിച്ച ഭാവം തന്നായിരുന്നു ആ കണ്ണുകളിൽ... പൊടുന്നനെ അവളിൽ നിന്നും വിട്ട് മാറി കണ്ണുകൾ തുടച്ചുക്കൊണ്ടവൻ മുറിക്ക് പുറത്തേക്കിറങ്ങി പോയി..... ചന്തുവിന്റെ അതെ ഞെട്ടലിൽ തന്നെയാണ് ലെച്ചുവും..... "ഏട്ടൻ ശെരിക്കും പേടിച്ചു... ചന്തുനരികിൽ ഇരുന്നുക്കൊണ്ട് ലെച്ചു പറഞ്ഞതും അവളൊന്ന് നിശ്വസിച്ചു.... "ഞാൻ വിചാരിച്ചു ചത്തെന്ന്........ "ചേച്ചി എങ്ങനെയാ കുളത്തിൽ വീണേ.... ലെച്ചു ചോദിച്ചതും കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കും തോറും ഒരുൾഭയം അനുഭവപ്പെട്ടു.... "അറിയാതെ കാല് തെന്നിയതാ.... കള്ളം പറഞ്ഞുക്കൊണ്ട് ചന്തു ഒന്ന് ലെച്ചുനെ നോക്കി..... ആരോ ഉന്തിയിട്ടതാണെന്ന് പറഞ്ഞാൽ ശെരിയാവില്ല.... പ്രത്യേകിച്ചും കണ്ണേട്ടൻ അറിഞ്ഞാൽ..... മനസ്സിൽ പറഞ്ഞുക്കൊണ്ട് ബെഡിലേക്ക് ഊർന്നു കിടന്നു....

"ഏട്ടത്തി ഈ വേഷം മാറ്റി കിടന്നോ... അപ്പടി നനഞ്ഞില്ലേ... ഞാൻ സഹായിക്കാം.... ലെച്ചു വാതിലടക്കാൻ പോയതും ചന്തു ബെഡിൽ നിന്നും എണീറ്റു.... അമ്മേനെയും അച്ഛനെയുo അടക്കിയ സ്ഥലത്തിരിക്കുകയാണ് രുക്ഷ്..... മനസ്സ് നിറയെ മുൻപ് കടന്നു പോയ നിമിഷങ്ങളായിരുന്നു..... ചലനമില്ലാതെ കിടക്കുന്ന ചന്തുവിനെ ഓർക്കും തോറും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... അവൾക്കെന്തേലും സംഭവിച്ചിരുന്നെങ്കിൽ ആലോചിക്കാൻ പോലും കഴിയുന്നില്ല...... "ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല..... ഓരോ നിമിഷവും ഞാൻ ഉണ്ടാവും അവളുടെ കൂടെ ഒന്നും വരില്ല ഒന്നും.... വിട്ട് കൊടുക്കില്ല മരണത്തിന് പോലും.....

ഒരു തുള്ളി കണ്ണീരാ മണ്ണിൽ വീണു.... ദീർഘനേരത്തെ മയക്കത്തിന് ശേഷം ചന്തു കണ്ണുകൾ തുറന്നതും രുക്ഷിന്റെ നെഞ്ചിലാണവളിപ്പോൾ.... തലയുയർത്തി നോക്കിയതും മേലേക്ക് നോക്കി കിടക്കുന്നുണ്ട്.... ഒന്നുകൂടി അവനെ ചുറ്റി പിടിച്ചുകൊണ്ട് ചന്തു കിടന്നു..... ആ ഹൃദയതാളം അവൾക്ക് കേൾക്കാൻ സാതിക്കുന്നുണ്ടായിരുന്നു..... തലയിൽ തലോടിക്കൊണ്ട് രുക്ഷിന്റെ കൈകൾ അവളിൽ നിലഉറപ്പിച്ചു...... "ഇപ്പോഴും പറയാൻ തോന്നുന്നുണ്ടോ... എന്നെ സ്നേഹിക്കുന്നില്ലന്ന്.... കുറുമ്പോടെ അതിലുപരി നീരസത്തോടെ ചന്തു രുക്ഷിനോടായി ആരാഞ്ഞു.... അതിനൊരു കുഞ്ഞ് ചിരി അവന്റെ ചൊടിയിൽ വിരിഞ്ഞു.....

"I will always love you.....രുക്ഷിന്റെ വായിൽ നിന്നും കേട്ടത് വിശ്വസിക്കാനാവാതെ ചന്തു അവന്റെ നെഞ്ചിൽ നിന്നും എഴുനേറ്റു..... ബെഡിൽ ചമ്രം പടിഞ്ഞിരുന്നുക്കൊണ്ട് കണ്ണ് തിരുമ്പി... അവളുടെ കാട്ടിക്കൂട്ടൽ കണ്ടതും രുക്ഷിന് ചിരി വന്നു.... "ഒന്നെന്നെ നുള്ളിയെ.... ചന്തു കണ്ണ് മിഴിച്ചോണ്ട് ചോദിച്ചതും രുക്ഷ് മറുത്തൊന്ന് ചിന്തിക്കാതെ ചന്തുവിന്റെ കഴുത്തിലെ മറുകിലായ് പല്ലുകൾ ആഴ്ത്തി..... ചന്തുവിന് മുകളിലാണിപ്പോൾ രുക്ഷ്...... "അപ്പോൾ സത്യണോ.... കിട്ടുന്നകിടപ്പിൽ തലയൊന്നുയർത്തി ചന്തു ചോദിച്ചതും അവളുടെ കീഴ് ചുണ്ടിലായി ഒന്ന് കടിച്ചു.... ഏറുന്ന ഹൃദയമിടിപ്പോടെ ചന്തു രുക്ഷിനെ നോക്കി.....

തനിക്ക് ഇരു വശവും കൈ കുത്തിയാണ് ഉള്ളത്.... "Yes this is the true.... I love you chandhu for ever and ever....രുക്ഷിന്റെ കണ്ണുകളിലെ തീക്ഷണതയെ സഹിക്കാനാവാതെ ചന്തു കണ്ണുകൾ താഴ്ത്തി സ്വയം എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.... ഏറെ കൊതിച്ച നിമിഷം.... സന്തോഷം അതിന്റെ പരമോന്നതിയിൽ...... "I want a deep kiss...... ചന്തുവിനെ നോക്കി അത്രയും പറഞ്ഞുക്കൊണ്ടവൻ ആ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി...... " ഉമ്മ ഉമ്മ ഉമ്മ..... പില്ലോക്ക് ഉമ്മ കൊടുക്കുന്ന ചന്തുവിനെ കണ്ടതും രുക്ഷ് പല്ല് ഞെരിച്ചു... "ഡീ.... രുക്ഷ് തട്ടി വിളിച്ചതും ചന്തു ഞെട്ടിക്കൊണ്ട് ഉറക്കമുണർന്നു..... തന്നെ നോക്കിനിൽക്കുന്ന രുക്ഷിനെ കണ്ടതും ഒന്നിളിച്ചു....

"എന്ത് നല്ല നടക്കാത്ത സ്വപ്നം..... ഒന്ന് നിശ്വസിച്ചുകൊണ്ട് ചന്തു എണീറ്റിരുന്നു.... "ആ കഞ്ഞി എടുത്ത് കുടിച്ചോ..... വല്ല വയ്യായിക ഉണ്ടേൽ പറയണം.... വളരെ ശാന്തമായ പറഞ്ഞുക്കൊണ്ട് രുക്ഷ് ലാപ്പിലേക്ക് നോക്കി.... "കഞ്ഞി.... ഞാൻ ഇപ്പോൾ ശെരിക്കും കഞ്ഞിയായ്...... ടേബിളിന് മുകളിലുള്ള കഞ്ഞി എടുത്ത് കുടിക്കാൻ തുടങ്ങി..... ഓരോ സ്പൂൺ കഴിക്കുമ്പോഴും ഇടയ്ക്കിടെ ആ സ്വപ്നത്തിലേക്ക് തെന്നി വീഴും ചൊടിയിൽ ഒരു പുഞ്ചിരി താനേ വിരിഞ്ഞു.... "പനിയൊന്നും ഇല്ലല്ലോ ലെ.... ചന്തുന്റെ നെറ്റിയിൽ തൊടാനായി രുക്ഷ് കൈ പൊക്കിയതും അവൾ മാറി നിന്നു.... "ഡോണ്ട് ടെച്ച് my ദേഹം ഒക്കെ........

പറഞ്ഞുക്കൊണ്ട് വീണ്ടും ബെഡിലേക്ക് കേറി കിടന്നു.... രുക്ഷ് നെറ്റി ചുളിച്ചുകൊണ്ട് ലൈറ്റ് ഓഫ്‌ ആക്കി..... ബെഡിന്റെ ഒരറ്റത്തായി കിടക്കുന്ന ചന്തു വീണ്ടും വീണ്ടും ആ സ്വപ്നത്തെ അഴവിറക്കി കിടന്നു.... ഉറക്കം വന്നതേയില്ല..... ഈ സമയം തന്നെ ചന്തു ഉറങ്ങിയെന്നുകരുതി രുക്ഷവളുടെ ഇടിപ്പിലൂടെ കൈ ഇട്ടുക്കൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് കഴുത്തിലായി മുഖം അമർത്തിയതും ചന്തു പിടഞ്ഞുക്കൊണ്ട് എഴുനേറ്റ് കൊണ്ട് ലൈറ്റ് ഇട്ടു..... "ഇതാണ് നിങ്ങളുടെ മനസ്സിലിരുപ്പല്ലേ..... പല്ല് ഞെരിച്ചുകൊണ്ട് ഇടുപ്പിൽ കൈ കുത്തി ചന്തു ചോദിച്ചതും രുക്ഷ് ചൂളിപ്പോയി....ആകെ ചമ്മി നാറിയുള്ള അവന്റെ ഇരിപ്പ് കണ്ടതും ചന്തുവിന് ചിരി പൊട്ടി....

"എന്നാലും 😬😬നിങ്ങൾ ഞാൻ ഉറങ്ങാൻ കാത്തിരിക്കല്ലേ എന്നെ കേറി പീഡിപ്പിക്കാൻ..... ചന്തു ഇല്ലാത്ത ദേഷ്യത്തോടെ പറഞ്ഞു.... "അതിനും മാത്രം നീ ആര് സണ്ണി ലിയോണോ.... രുക്ഷ് ഉള്ള ചമ്മൽ മറക്കാനായി ദേഷ്യത്തോടെ പറഞ്ഞു ..... "കള്ളം പിടിക്കപ്പെട്ടപ്പോൾ കിടന്ന് ഉരുളുന്നോ..... താൻ എന്താ സ്വപ്നം കണ്ടോ ഞാൻ സണ്ണി ലീയോൺ ആവുന്നത്...... ചന്തു ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് പുറത്ത് ഗൗരവത്തോടെ ചോദിച്ചു......രുക്ഷ് ആകെ ചമ്മിക്കൊണ്ട് തലക്ക് കൈ കൊടുത്തു..... ഇതിൽ നിന്നും ഊരാൻ ഒരു ഐഡിയയും മനസ്സിൽ തെളിയുന്നില്ല..... "എന്ത് ഐഡിയ ആലോചിക്ക..... ഹേ ഇനി ഒരു പരിപ്പും ഈ കലത്തിൽ വേവൂല....

ഈ കണക്കിന് ഇത്രേം ദിവസം താൻ എന്നെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ആർക്കറിയാം..... ച്ചെ മ്ലേച്ഛം.... ചന്തു വീണ്ടും വീണ്ടും അതിൽ പിടിച്ചു തൂങ്ങിയതും രുക്ഷ് ദേഷ്യത്തോടവളെ നോക്കി..... "നിനക്കിപ്പോൾ എന്താ വേണ്ടെ.... ഹേ ഞാൻ നിന്നെ കേറി പിടിച്ചു അതിനെന്താ ഇപ്പോൾ.... മാറിൽ രണ്ട് കയ്യും പിണഞ്ഞു കെട്ടി രുക്ഷ് ചോദിച്ചതും ചന്തു അന്തിച്ചു നിന്നു.... "ലേശം ഉളുപ്പ്.... അപാര തൊലിക്കട്ടി തന്നെ... കണ്ടാമൃഗത്തിന് ഉണ്ടാവൂല ഈ തൊലിക്കട്ടി.... എല്ലാം ചെയ്ത് വെച്ചിട്ട് പറയുന്നത് കേട്ടില്ലേ.... കഷ്മലൻ... "കഷ്മലൻ നിന്റെ തന്ത സുരേന്ദ്രൻ.... ദേഷ്യത്തോടെ പല്ലിറുമ്പി..... "ദേണ്ടേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ......

ചന്തു കലിപ്പ് മൂഡ് 🤭. "പറഞ്ഞാൽ നീ എന്തോ ചെയ്യും ഹേ.... എന്ത് ചെയ്യുന്ന്..... രുക്ഷ് ചന്തുനെ പുച്ഛിച്ചുകൊണ്ട് ചോദിച്ചു.... "തനിക്കെന്നെ ശെരിക്കറിഞ്ഞൂടാ.... ഞാൻ ഇടഞ്ഞ കൊമ്പനാ തടുക്കാൻ പറ്റൂല.... "ഹോ ഹോ.... നീ കൊമ്പനായിരുന്നോ.... ഞാൻ വിചാരിച്ചു കൊമ്പി ആണെന്ന്.... ഒന്ന് പോയെടി..... ഞാൻ ഇനിയും നിന്നെ പിടിച്ചെന്നും ഇരിക്കും കടിച്ചെന്നും ഇരിക്കും വേണേൽ കേറി റേപ്പും ചെയ്യും നീ എന്തോ ചെയ്യും ഹേ... പല്ല് ഞെരിച്ചോണ്ട് നിക്കുന്ന ചന്തുനെ നോക്കി കണ്ണുരുട്ടി.... "ഹാ ഹാ.... താൻ അത്രക്കായോ..... എന്നാൽ ഒന്ന് വന്ന് പിടിച്ചു നോക്ക് അപ്പോൾ കാണാം...

ചന്തുന്റെ വർത്താനം കേട്ടതും രുക്ഷ് രണ്ടും കല്പിച്ചൊണ്ട് അവൾക്കടുത്തേക്ക് നടന്നു.... അവൻ അടുത്തെത്തിയെന്ന് തോന്നിയതും മുന്പും പിൻപും നോക്കാതെ രോമങ്ങളാൽ മൂടപ്പെട്ട അവന്റെ കൈ തണ്ടയിൽ പല്ലുകൾ ആഴ്ത്തി..... "അഹ്.... ഡീ..... വിട്..... വേദനയാലേ പിടിച്ചൂന്താൻ നോക്കിയതും അട്ട പിടിച്ചപോലെ കയ്യിൽ കടിച്ചു പിടിച്ചിട്ടുണ്ട്.... "ആഹാ..... വേദന അധികമായതും രുക്ഷ് ചന്തുനെ പിടിച്ചു തള്ളി.... കയ്യിലേക്ക് നോക്കിയതും നീലിച്ചിട്ടുണ്ട് പോരാത്തതിന് ചോരയും പൊടിഞ്ഞിട്ടുണ്ട്..... "ഞാന് കഴിഞ്ഞ ജന്മത്തിൽ പട്ടിയായിരുന്നു അറിയോ....

ഒന്ന് തുപ്പിക്കൊണ്ട് ചന്തു പറഞ്ഞതും ചുവന്ന കണ്ണുകളോടെ അവൻ അവളെ ഒന്ന് നോക്കി... "എന്റെ തമ്പായി.... പണി പാളിയോ.... രുക്ഷിന്റെ നോട്ടം കണ്ട് ഡോറിന്റെ അരികിലേക്ക് ഓടാൻ നിന്നതും കയ്യിൽ രുക്ഷിന്റെ പിടി വീണു.... "എനിക്ക് വെറുതെ വാങ്ങുന്ന ശീലമില്ല.... ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുത്തുള്ള ശീലമേ ഉള്ളു.... എന്റെ മോക്ക് ഞാൻ പ്രത്യുപകാരം തരണ്ടേ.... പറഞ്ഞു തുടങ്ങിയത് ചിരിച്ചോണ്ടാണേലും അവസാനിപ്പിച്ചത് ദോഷിച്ചുക്കൊണ്ടാണ്.... ചന്തു ഉമിനീരിറക്കി രുക്ഷിനെ നോക്കി..... രുക്ഷ് ചന്തുന്റെ രണ്ട് കയ്യും പുറകിലേക്ക് കൂട്ടിപിടിച്ചുകൊണ്ട് ചുമരിനോട് ചേർത്തു നിർത്തി.....

ചന്തു എന്തേലും ചെയ്യുന്നതിന് മുൻപ് കഴുത്തതിയിലായുള്ള അവളുടെ മറുകിലവൻ പല്ലുകളാഴ്ത്തി.... ചന്തു വേദനയാൽ ഒന്ന് പിടഞ്ഞു പോയി.... വീണ്ടും വീണ്ടും അവന്റെ പല്ലുകൾ അതിലമർന്നു.... ചന്തുന്റെ കണ്ണിൽ നിന്നും കണ്ണീർ പുറത്തേക്ക് ചാടി.... വേദനയാൽ പല്ലുകൾ കൂട്ടിപ്പിടിച്ചു.... കൈ ബന്ധിക്കപ്പെട്ടതിനാൽ ഒന്നും ചെയ്യാനായില്ല..... "ഇനിയും കളിക്കാൻ നിന്നാൽ ഞാൻ ലെവൽ അങ്ങ് കൂട്ടും കേട്ടല്ലോ.... ഒരു താക്കീത് പോലവൻ പറഞ്ഞതും തലയാട്ടി... "ഇനി എന്ത് നോക്കി നിൽക്കാ പോയി കിടക്കെടി... അലർച്ചയിൽ അവസാനിപ്പിച്ചതും അനുസരണയോടെ പോയി കിടന്നു.... കഴുത്തിലേക്ക് തൊട്ട് നോക്കാൻ പോലും പറ്റുന്നില്ല നീറുന്നു....

രുക്ഷ് ഒന്ന് ചിരി തൂകി ലൈറ്റ് ഓഫ്‌ ചെയ്തു... പതിയെ അവൾക്കരികിലായ് കിടന്ന്കൊണ്ട് ഇടുപ്പിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു.... ചന്തു ഒന്ന് ഏങ്ങി പോയി... അവൾ എണീക്കാൻ നോക്കിയതും ശാസനയോടെ കണ്ണുരുട്ടി.... "ഇനിയും വേണോ....വേണ്ടന്ന് തലയാട്ടി തലയാട്ടി കണ്ണടച്ചു കിടന്നു.... കടിച്ച പാടിലായി മുഖം അമർത്തി രുക്ഷ് കിടന്നതും.... താടി രോമങ്ങളാലെ ഇക്കിളിയായി ചന്തു കഴുത്തൊന്ന് തിരിച്ചതും വീണ്ടും ആ കണ്ണൊന്നുരുണ്ടു.... വേഗം അവളാ ഉണ്ടക്കണ്ണ് പൂട്ടി അനങ്ങാതെ കിടന്നു.... കുസൃതി എന്നോണം അവന്റെ ചെറു വിരൽ പൊക്കിൾ ചുയറ്റിയിൽ വട്ടം കറക്കുന്നുണ്ടായിരുന്നു....

ഒന്ന് നേരെ ശ്വാസo പോലും വിടാനവാതെ ചന്തു പുളഞ്ഞു... കാൽ വിരലുകൾ ചുയറ്റി പിടിച്ച് കണ്ണുകൾ ഇറുക്കി അങ്ങനെ കിടന്നു....... എന്നെത്തെത്തിലും വിപരീതമായി രുക്ഷുറങ്ങിയതിനു ശേഷമാണ് ചന്തു ഒന്ന് കണ്ണടച്ചത്.... വഴക്കിടാൻ തോന്നിയ സമയത്തെ സ്വയം പഴിച്ചുകൊണ്ട് കിടന്നു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "എന്താ നിന്റെ ഉദ്ദേശം.... അവളെ കൊന്നിട്ട് ജയിലിൽ പോവാനാണോ.... ആകാശത്തു നോക്കി കിടക്കുന്ന ആകാശിനെ നോക്കി സനു ചോദിച്ചതും അവൻ ഒരു പുച്ഛ ചിരിയാലെ എണീറ്റിരുന്നു.......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story