പ്രണയവർണ്ണങ്ങൾ: ഭാഗം 29

pranayavarnangal

എഴുത്തുകാരി: കുറുമ്പി

ഉമ്മറത്തൊരു ആംബുലൻസ് വന്ന് നിൽക്കുന്ന സൗണ്ട് കേട്ടതും പണി അവിടെ നിർത്തി വെച്ചുകൊണ്ട് എല്ലാരും ഉമ്മറത്തേക്ക് പാഞ്ഞു.... "ഇതെന്താ ഇപ്പോൾ ഒരു ആംബുലൻസ് ഒക്കെ ഇനി ആ തള്ളമാർ വടിയായോ.... ചന്തുന്റെ ചെവിയിൽ കുശുകുശുക്കി ലെച്ചു തലച്ചെരിച്ചതും നോക്കി പേടിക്കുന്ന അമ്മായിമാരെയാണ് കാണുന്നത് അത് കണ്ടതും ലെച്ചു ക്ലോസ് അപ്പിൽ ഒന്ന് ചിരിച്ചു കൊടുത്തു... "ആരാ എന്തായിത്.... ആംബുലൻസിൽ നിന്നും ഇറങ്ങി വരുന്ന ഡ്രൈവറെ നോക്കി രാമൻ ചോദിച്ചു..... "ഇവിടുത്തെ കുട്ടിയ..... ഡോർ തുറന്നോണ്ട് അയാൾ പറഞ്ഞതും വണ്ടിയിൽ കിടക്കുന്ന ജീവയെ കണ്ട് എല്ലാരും ഒന്ന് ഞെട്ടി....

വത്സല ആംബുലൻസിന് അരികിലേക്ക് ഓടി... "ഇവൻ ഇവിടുത്തെ കുട്ടി ആണെന്ന് ആരാ പറഞ്ഞത്....വത്സലയെ തടഞ്ഞുക്കൊണ്ട് അച്ഛമ്മ പറഞ്ഞതും കണ്ണീരോടെ അവർ അച്ഛമ്മയെ ഒന്ന് നോക്കി.... ഒന്നും മിണ്ടാതെ നിൽക്കാണ് ദിവാകരനും.... അച്ഛമ്മയുടെ ശബ്‌ദം ചെവിയിൽ പതിഞ്ഞതും ജീവയുടെ കണ്ണുകൾ ചെറുതായൊന്നു ഈറനായി..... എല്ലാവരും സ്തംഭിച്ചു നിൽക്കുന്നിടത്തു നിന്നും രുക്ഷ് മുന്നോട്ട് കേറിക്കൊണ്ട് ജീവയെ താങ്ങി പിടിച്ചുകൊണ്ട് അച്ഛമ്മയെ നോക്കി.... "ഇത്രയും കാലം ഇവിടുത്തെ കുട്ടിയല്ലായിരുന്നോ.... തെറ്റ് ചെയ്യുമ്പോൾ തെറ്റെന്നു ചുണ്ടികാണിച്ചുകൊണ്ട് തിരുത്താൻ ശ്രെമിക്കണം......

അല്ലാതെ പടിയടച്ചു പിണ്ഡം വെക്കുകയോ ക്രൂഷിക്കുകയോ അല്ല ചെയ്യേണ്ടത്.... അതും ഇങ്ങനൊരു അവസ്ഥയിൽ...... ഒടിഞ്ഞ കാലുമായി നിൽക്കുന്ന ജീവയെ രുക്ഷ് ഒന്നുകൂടി മുറുക്കി പിടിച്ചു... അവന്റെ നെറ്റിയിലും മറ്റുമായി മുറിഞ്ഞ പാടുകളുണ്ട്.... ആകെ ശോഷിച്ചുപോയിരിക്കുന്നു..... അച്ഛമ്മ ദേഷ്യത്തോടെ അകത്തേക്ക് കേറി പോയി.... വത്സല അവനടുത്തേക്ക് നടന്നതും ദിവാകരൻ തടഞ്ഞു.... അച്ഛമ്മക്ക് പുറകെ അവരും അകത്തേക്ക് കേറി..... ജീവയെ താങ്ങി രുക്ഷിനൊപ്പം കുട്ടനും കൂടി.... ഇതേ സമയം രുക്ഷിനെ തന്നെ നോക്കി നിൽക്കാണ് ചന്തുവും ലെച്ചുവും.... ഇടയ്ക്കിടെ മാറുന്ന അവന്റെ സ്വഭാവം മനസിലാക്കാനേ പറ്റുന്നില്ല....

ജീവ നന്ദിയോടെ അപ്പോഴും രുക്ഷിനെ നോക്കുന്നുണ്ട്.... ഓരോ ചുവട് വെക്കുമ്പോഴും അടിതെറ്റാതെയിരിക്കാൻ രണ്ട് പേരും നന്നായി ശ്രെദ്ധിക്കുന്നുണ്ട്... കുട്ടനെയും രുക്ഷിനെയും മാറി മാറി നോക്കുമ്പോഴും ആ പഴയ കാലം മുന്നിൽ തെളിയിന്നുണ്ടായിരുന്നു.... തന്റെ രണ്ട് കയ്യിലും തൂങ്ങി പിടിക്കുന്ന രണ്ട് കൊച്ചു കുട്ടികൾ...... റൂമിൽ എത്തിയതും കുട്ടൻ വേഗം തന്നെ അവിടെ നിന്നും പോയി.... രുക്ഷ് തന്നെയാണ് അവനെ കിടത്തികൊടുത്തത്..... "കണ്ണാ.... അവനെ കിടത്തി തിരിയാൻ നേരമാണ് പുറകിൽ നിന്നും വിളി വന്നത്.... ശാന്തതയോടെ തിരിഞ്ഞു നോക്കി.... ആ കണ്ണുകൾ അപ്പോഴും ഈറനയായിരുന്നു.... "എ....

എന്നോട് ഇങ്ങനൊന്നും സ്നേഹം കാട്ടല്ലേ..... ചുണ്ടുകളൊന്ന് വിറച്ചു.... "സ്നേഹം അതും നിങ്ങളോട്.... സഹതാപം മാത്രേ ഉള്ളു.... അത്രയും പറഞ്ഞുക്കൊണ്ട് രുക്ഷ് മുഖം തിരിച്ചതും ജീവ കണ്ണീരോടെ നോക്കി "എന്തേലും.... വേണേൽ വിളിച്ചാൽ മതി.... പിന്നെ കണ്ണനല്ല രുക്ഷ് അത് മതി... ഗൗരവത്തോടെ അത്രയും പറഞ്ഞുക്കൊണ്ട് റൂം വിട്ട് ഇറങ്ങി.... ജീവയുടെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി... "എന്താ ഉദ്ദേശ്യം.... റൂമിലേക്ക് കേറിയതും ചന്തുവിന്റെ ചോദ്യം കേട്ട് രുക്ഷ് മുഖം ചുളിച്ചു.... "ഇത്രയും ദുഷ്ട്ടൻ ആയ ഒരാളെ എന്തിനാ വീണ്ടും കേറ്റി താമസിപ്പിച്ചത്.... എല്ലാരും എതിർത്തതല്ലേ.... അച്ഛമ്മയടക്കം... രുക്ഷോന്ന് നിശ്വസിച്ചു....

"ഇതിനോരെ ഒരു ഉത്തരമേ ഉള്ളു.... ഫാമിലി..... രണ്ട് ദിവസം മുൻപ് നീയും പറഞ്ഞില്ലെ അതും ഇതേ ഫാമിലി അല്ലായിരുന്നോ..... കൊറേ നാൾ ഏട്ടാന്നും വിളിച്ച് നടന്നിട്ടുണ്ട്.... ആരൊക്കെ എന്തൊക്കെ മറന്നാലും എനിക്കതിനൊന്നും സാധിക്കില്ല..... പിന്നെ ഈ വീട്ടിലുള്ള എല്ലാരും ഒരു തെറ്റും ചെയ്യാത്തവരാണെന്നാണോ നിന്റെ വിചാരം..... അത്രയും പറഞ്ഞുക്കൊണ്ട് ഫോണും എടുത്ത്ക്കൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി..... "ജീവേട്ടന്റെ കാര്യം നീതു ചേച്ചിയോട് പറഞ്ഞാലോ.... ഫോൺ നോക്കിയതും സ്ക്രീൻ പൊട്ടി കിടക്കുന്നുണ്ട്... രുക്ഷിനോടന്ന് വഴക്കിട്ട് പൊട്ടിയതാണ്..

. "വേണ്ട ഞാനായിട്ട് ഒന്നും പറയണ്ട.... ചന്തു ഒന്ന് നിശ്വസിച്ചുകൊണ്ട് ബെഡിലേക്ക് ഇരുന്നു...... "കുട്ടേട്ടൻ എന്തെ ദേഷ്യത്തോടിരിക്കുന്നെ.... എപ്പോഴും ചിരി തൂകി ഇരിക്കുന്ന കുട്ടന്റെ മുഖം മങ്ങിയതും ലെച്ചു അവനിൽ കണ്ണുകൾ നിറച്ചു..... "ഏതോ വണ്ടിക്ക് മുന്നിൽ കുഴഞ്ഞു വീണതാ.... ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന ആ ഡ്രൈവർ പറഞ്ഞത്....... ജീവേട്ടൻ ഇങ്ങനൊന്നും അല്ലായിരുന്നു.... എപ്പോഴാ ആ മനസ്സിന്റെ താളം തെറ്റി പോയത്.... അറിയില്ല.... ഇനി ഒരുക്കലും നീതു ഏട്ടത്തിക്ക് ജീവേട്ടനോട് ക്ഷമിക്കാൻ കഴിയില്ല..... കുട്ടൻ പറഞ്ഞതും ലെച്ചു ഒന്ന് നിശ്വസിച്ചു... "ഇത്രേം ചെയ്ത് കൂട്ടിട്ട് ക്ഷമിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ....

ചില തെറ്റുകൾ അങ്ങനെയാ.... തിരുത്താൻ ശ്രെമിക്കുമ്പോയേക്കും അത് വലിയ വീഴ്ച്ചയിൽ എത്തിയിരിക്കും.... ലെച്ചു പറഞ്ഞതും കുട്ടൻ ചുമ്മാ തലയാട്ടി.... "അല്ല കുട്ടേട്ടാ ഞാൻ ഒരു കാര്യം ചോതിച്ചാൽ സാത്യസന്തയിട്ട് മറുപടി പറയണം....ലെച്ചു മുഖവരയോടെ ചോദിച്ചതും കുട്ടൻ നെറ്റി ചുളുക്കി.... "കുട്ടേട്ടന് ആൺകുട്ടിയെ ആണോ വേണ്ടത് അതോ പെൺകുട്ടിയെയോ... ഒരു പുരികം പൊക്കി നിഷ്കളങ്കതയോടെ ചോദിക്കുന്ന ലെച്ചുനെ കണ്ടതും ഒരു നിമിഷം കണ്ണുകളിൽ പ്രണയം തുളുമ്പി.... "നിന്നെ പോലൊരു കിറുക്കി പെണ്ണിനെ മതി.... പറഞ്ഞതെന്തെന്ന് അറിയാതെ കുട്ടൻ ലെച്ചുവിനെ തന്നെ നോക്കിയിരിക്കാണ്....

ലെച്ചു ആണേൽ കണ്ണ് തുറുപ്പിച്ചുകൊണ്ട് നോക്കുന്നുണ്ട്... "കു... കുട്ടേട്ടൻ എന്താ... എന്താ പറഞ്ഞെ.... കണ്ണ് മിഴിച്ചോണ്ട് തന്നെ നോക്കുന്ന ലെച്ചുനെ കണ്ടതും കുട്ടൻ നാവ് കടിച്ചു.... "ഓ ദാ വരുണു.....എന്നെ ആരോ വിളിച്ചു ഞാൻ ഇപ്പോൾ വരാവേ... ലെച്ചു മറുത്തൊന്ന് പറയുന്നതിന് മുൻപ് കുട്ടൻ വലിഞ്ഞു... "കുട്ടേട്ടൻ എന്താ ഇപ്പോൾ പറഞ്ഞതിന് അർത്ഥം.... എന്തോ ഉണ്ട്.... ലെച്ചു വല്യ ചിന്തയിലാണ്..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "നാശം ഇതിട്ട് റെഡി സ്ഥലത്ത് വരുന്നില്ലല്ലോ പുല്ല്..... ഒരു പൊട്ട് നെറ്റിൽ കുത്തേണ്ട തിരക്കിലാണ് ചന്തു..... രുക്ഷണേൽ നോക്കുമ്പോയൊക്കെ ചന്തു പൊട്ടിനോട് ഗുസ്തി പിടിക്കാണ്.....

"ഒരു പൊട്ട് കുത്താൻ പോലും അറിയില്ലെ.... പുറകിൽ നിന്നും അവന്റെ ശബ്ദം കേട്ടതും ഒന്ന് വിറച്ചു..... ചന്തു ആ കുഞ്ഞി പൊട്ടിനെ പെടപ്പാട് പെടുത്തുന്നുണ്ട്..... "ഇങ് താ.... കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ചന്തുവിനെ തനിക്ക് നേരെ പിടിച്ചു നിർത്തിക്കൊണ്ട് ചൂണ്ടു വിരലിലുള്ള കറുത്ത കുഞ്ഞ് പൊട്ട് കയ്യിലെടുത്തു.... അവന്റെ സാനിധ്യം അടുത്തറിഞ്ഞ പോലെ ഹൃദയം പിടക്കാൻ തുടങ്ങി.... കണ്ണുകൾ പരൽ മീനിനെ പോലെ പിടക്കാൻ തുടങ്ങി.... ശ്വാസ ഗതിക്കനുസരിച്ചു ചുണ്ടും വിറ കൊണ്ടു.... രുക്ഷ് ആ പൊട്ടിനെ കയ്യിൽ നിർത്തിക്കൊണ്ട് ചന്തുനെ നോക്കിയതും ഉമിനീരിറക്കി നിൽക്കുന്നുണ്ട് അതും തനിൽ നിന്നും വളരെ അകന്ന് കൊണ്ട്....

"എനിക്ക് കുഷ്ട്ട രോഗം ഒന്നുമില്ല.... അവളെ ഇടുപ്പിലൂടെ കയ്യിട്ട് തനിക്ക് നേരെ നിർത്തിക്കൊണ്ട് പൊട്ട് രണ്ട് കറുത്ത പിരികക്കൊടികൾക്കും ഇടയിൽ തൊട്ട് കൊടുത്തു.... അവന്റെ അടുത്ത് നിൽക്കും തോറും സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി പെരുവിരൽ മുതൽ ഒരു തരം തരിപ്പ് കേറുന്നു..... രുക്ഷ് ആ മുഖത്തേക്കൊന്ന് നോക്കി.... ആ കുഞ്ഞി പൊട്ട് മാത്രേ ഉള്ളു... കണ്ണുകളിൽ കരുമഷി കറുപ്പില്ല.... കണ്ണുകൾ പരൽ മീനിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു.... മൂക്കിൻ തുമ്പിലെ മൂക്കുത്തി സന്ധ്യയിൽ തിളങ്ങി നിൽക്കുന്നു.... കണ്ണുകൾ തിങ്ങി നിന്നതും അതില്ലാണ്... സ്വയം മറന്നുക്കൊണ്ടത്തിലൊന്ന് ചുണ്ടുകൾ അമർത്തി....

ചന്തുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.....അപ്പോഴും ആ കണ്ണുകൾ പിടക്കുന്നുണ്ട്.... മൂക്കിൻ തുമ്പിൽ നിന്നും കണ്ണുകൾ ഉടക്കി നിന്നത്... വിറയുന്ന ചുണ്ടുകളിലാണ്... രുക്ഷിന്റെ ശ്വാസം മുഖത്തടിക്കുന്തോറും ചന്തു ഒന്ന് വിറച്ചു..... ആ ചൂട് നിശ്വാസം അവളെ പൊള്ളിക്കുമ്പോലെ.... ചുണ്ടുകൾ പരസ്പരം അടുത്തു...... രുക്ഷിന്റെ മേൽ ചുണ്ട് ചെറുതായി ചന്തുന്റെ മേൽ ചുണ്ടിൽ ഒന്നുരസി..... "ഏട്ടത്തി ചായ കുടിക്കാൻ.... ഒന്നും നോക്കാതെ അകത്തേക്ക് കേറിയ ലെച്ചു രുക്ഷിനെയും ചന്തുനെയും കണ്ടതും പറയാൻ വന്നത് വിഴുങ്ങിക്കൊണ്ട് തിരിഞ്ഞു.... ഇതേ സമയം സ്വബോധം വീണ്ടെടുത്ത പോലെ ചന്തുവും രുക്ഷും വിട്ട് മാറി....

ചന്തു നന്നെ വിറക്കുന്നുണ്ടായിരുന്നു ഒപ്പം ഹൃദയമിടിപ്പിപ്പും ശാന്തമായിട്ടില്ല.... "നീ.... നിങ്ങൾ എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതി ചായ കുടിക്കാൻ വിളിച്ചതാ... അത്രയും പറഞ്ഞുക്കൊണ്ട് ലെച്ചു താഴേക്ക് ഓടി.... ചന്തു സാരിയിലൊന്ന് കൈവിരൽ ചുറ്റി രുക്ഷിനെ നോക്കാതെ താഴേക്ക് ഇറങ്ങിപ്പോയി.... "ഷിറ്റ്.... രുക്ഷ് കണ്ണിറുക്കി കൈമുറുക്കി കാബോർഡിൽ അടിച്ചു..... ചന്തു താഴേക്കിറങ്ങി വന്നതും ചായ കുടിച്ചോണ്ടിരുന്ന ലെച്ചു ചിരിച്ചതും ചായ മണ്ടേൽ കേറി ചുമക്കാൻ തുടങ്ങി... "നോക്കി കുടിക്കെടി ആക്രാന്താവും കൊണ്ട് നടക്കാ.. അവളുടെ തലക്കിട്ടൊന്ന് കൊട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു.....

"ആക്രാന്തം എനിക്കല്ല ഇവിടെയുള്ള വേറെ ചിലർക്ക.... ചന്തുനു പുറകിൽ വരുന്ന രുക്ഷിനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ചന്തു പറഞ്ഞു.... അതിന് രുക്ഷോന്ന് പല്ല് ഞെരിച്ചു.... അച്ഛമ്മയെ നോക്കി ഒന്ന് ചിരിച്ചോണ്ട് ചന്തു ലെച്ചുനരികിൽ ഇരുന്നു... "മിണ്ടാട്ടവെ ഇല്ലാത്തുള്ളൂ ബാക്കി ഒക്കെ മുറ പോലെ നടക്കുന്നുണ്ടലെ.. അല്ലേലും എങ്ങനെ മിണ്ടാൻ പാറ്റും .... മ്മ്... മ്മ്മ് നടക്കട്ടെ നടക്കട്ടെ... ചന്തുനെ നോക്കി ആക്കി ചിരിച്ചുകൊണ്ട് ലെച്ചു പറഞ്ഞതും അവൾ വേറൊന്നും നോക്കാതെ ലെച്ചുന്റെ കാലിൽ ആഞ്ഞു ചവിട്ടി... ആ..... ലെച്ചു ആർത്ത് വിളിച്ചു.... "എന്താ....ലെച്ചുനെ നോക്കി ഒന്നുമറിയാത്ത ഭാവത്തിൽ ചന്തു ചോദിച്ചതും ലെച്ചു പല്ല് ഞെരിച്ചു...

"ഒരു പൂച്ച... കള്ള പൂച്ച.... കണ്ണടച്ചു പാല് കുടിച്ചാൽ ഒന്നും ആരും അറിയില്ലെന്ന വിചാരം..... രുക്ഷിനെ ഇടം കണ്ണീട്ട് നോക്കിക്കൊണ്ട് ലെച്ചു പറഞ്ഞതും അവൻ ഒന്ന് നോക്കിയെ ഉള്ളു.... മിണ്ടാതിരുന്നു ചായ കുടിക്കാൻ തുടങ്ങി... "ഞങ്ങൾക്ക് പോവാൻ സമയമായി.... രുക്ഷിന്റെ ശബ്ദം ഉയർന്നു കേട്ടതും എല്ലാരും ഒന്ന് നോക്കി... "വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ ഇത്ര പെട്ടെന്ന് പോവണോ.... അച്ഛമ്മ പ്രതീക്ഷയോടെ രുക്ഷിനെയും ചന്തുനെയും മാറി മാറി നോക്കി.... "ഒരു രണ്ട് ദിവസം കൂടി കാക്ക് മക്കളെ... അച്ഛമ്മക്ക് വേണ്ടി.... പ്രതീക്ഷയോടെ അച്ഛമ്മ രുക്ഷിനെ നോക്കി.... അവനൊന്ന് നിശ്വസിച്ചുകൊണ്ട് എഴുനേറ്റു പോയി....

"എന്നോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ലെന്റെ കുട്ടിക്ക്.... ചുക്കി ചുളിഞ്ഞ മുഖത്തിനിടക്ക് ഇറുങ്ങി നിൽക്കുന്ന ആ കുഞ്ഞി കണ്ണൊന്നു തുളുമ്പി...... ചന്തു തല താഴ്ത്തി ഇരുന്നു... എല്ലാ കണ്ണുകളും തനിക്ക് നേരെയാണ്... ഉമ്മറത്ത് ദൂരെക്ക് നോക്കി ഇരിക്കാണ് രുക്ഷ്.... ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന രണ്ട് കുഞ്ഞി നക്ഷത്രങ്ങളെ ഒന്ന് നോക്കി..... അവ തനിക്ക് നേരെ കണ്ണ് ചിമ്മുന്നുണ്ടെന്ന് തോന്നിപ്പോയി.... ചുറ്റും മുഴുവനായി ഇരുട് മൂടി വരുന്നേയുള്ളൂ.... കൂമനും മറ്റും മൂളുന്നതിന്റെ ശബ്ദം ഉയർന്നു കേൾക്കാം..... "ഇന്ന് നീയാ പഴയ രുക്ഷിലെത്തിയിരിക്കുന്നു ഞങ്ങളുടെ ആ പഴയ കണ്ണനായി.... അടുത്തിരുന്നുക്കൊണ്ട് ദൂരെക്ക് നോക്കി കുട്ടൻ പറഞ്ഞു....

രുക്ഷതിനൊന്ന് ചിരിച്ചു... ചുറ്റും കൊതിപ്പിക്കുന്ന ഓർമ്മകളാണ്.... "നിനക്കോർമ്മയുണ്ടോ.... നട്ട് മാവിൻചോട്ടിൽ പോയി മാങ്ങാ പെറുക്കിയതൊക്കെ..... പറയാതെ പോയതിന് നമ്മളെ നാല് പേർടെയും ചന്തിക്ക് ചൂരൽ വെച്ചത്..... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്ന.... ദൂരെക്ക് നോട്ടമെങ്കിലും എല്ലാം ഓർക്കുന്തോറും ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.....ഹാളിലിരുന്നുക്കൊണ്ട് ബൾബിന്റെ വെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന ചിരി കാണും തോറും ചന്തു ഇമചിമ്മതവനെ നോക്കി..... അത്രയേറെ ഇന്നാ ചിരിക്ക് തന്റെ ഹൃദയത്തിൽ സ്ഥാനമുണ്ട്..... "ഇവിടിരുന്ന് വായ് നോക്കാതെ അടുത്ത് ചെന്ന് ഇരുന്നൂടെ.... ലെച്ചു സംശയത്തോടെ ചന്തുനെ നോക്കി....

"പറ്റുന്നില്ലടി.... രുക്ഷേട്ടൻ അടുത്തേക്ക് വരുമ്പോ ഉടലാകെ ഒരു വിറയല.... ഹാർട് കിടന്നങ് മിടിക്കും..... കണ്ണുകൾ പ്രണയത്തോടെ അവനിൽ തന്നെ തങ്ങി നിൽക്കുന്നുണ്ട്..... ഒരുപാട് നേരം ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുന്നു..... "ഇത് വെറും ബോർ ആണുട്ടോ.... ലീവിങ് ടുഗെതർ വരെ ഉള്ള ഈ കാലത്ത്.... ഇവിടൊരു ഭാര്യ ഭർത്താവിനെ വായ് നോക്കിയിരിക്കുന്നു.... കഷ്ട്ടം കഷ്ട്ടം.... ചന്തു കണ്ണ് കൂർപ്പിച്ചോന്ന് നോക്കിയതും ലെച്ചു വാ അടച്ചിരുന്നു.... കുട്ടൻ ഇപ്പോഴും രുക്ഷിനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഓരോന്ന് പറയുന്നുണ്ട്.. അവന്റെ ചുണ്ടിൽ ആ പുഞ്ചിരിയും നിലക്കാതെ നിൽക്കുന്നുണ്ട്..... "ഇപ്പോൾ എന്നോടുള്ള ദേഷ്യം മാറിയോ... കൂട്ടായോ.....

കൊച്ച് കുട്ടികളെപ്പോലെ കുട്ടൻ ചോദിച്ചതും പുഞ്ചിരിച്ചോണ്ടിരുന്ന രുക്ഷിന്റെ മുഖം പഴയ പോലെ ഗൗരവം നിറഞ്ഞു..... പതിയെ തിണ്ണയിൽ നിന്നും എഴുനേറ്റ് കൊണ്ട് അകത്തേക്ക് നടന്നു..... "ഇവൻ ഇത് കൊച്ച് കുഞ്ഞുങ്ങളെ പോലെ..... രുക്ഷ് പോവുന്നതും നോക്കി കുട്ടൻ ചുണ്ട് കൊട്ടി.... "ഞാനും ഇനി മിണ്ടൂല നീ നോക്കിക്കോ.... മുഖം കൊട്ടി കുട്ടൻ പിറുപിറുത്തു.... ഇതൊക്കെ ജനാലയിക്കുള്ളിലൂടെ നോക്കിക്കൊണ്ട് ജീവ കിടക്കുന്നുണ്ടായിരുന്നു..... കുട്ടനോട് മിണ്ടിട്ടിപ്പോൾ എത്രയോ നാളായി.... നീതുന്റെ കാര്യം പറഞ്ഞാൽ രണ്ടാളും വഴക്കാണ്.... ഒരു ചിരിയോടെ ഓർത്തു.... അപ്പോഴും കണ്ണിൽ തെളിഞ്ഞു നിന്നതൊരു രൂപമാണ്....

എന്നും തനിക്ക് വിദേയയാവുന്നവളുടെ മുഖം.... ഒരു തുള്ളി കണ്ണീരാ തലയണയിൽ വീണുതീർന്നു....ക്ഷമിക്കാൻ പറ്റുമോ ഇനി... തൊണ്ടയിൽ തേങ്ങൽ നിറഞ്ഞു... കൊലുസ്സിന്റെ ശബ്ദത്താൽ മൂടപ്പെട്ട മുറിയിന്ന് നിശബ്ദമാണ്.... എങ്ങും നിശബ്ദത മാത്രം.... ആ ഏകാന്തത തന്നെ തളർത്തുന്നു...... എല്ലാത്തിനും അർഹനാണ് താൻ സ്വയം പഠിപ്പിച്ചുക്കൊണ്ട് കിടന്നു... കണ്ണീരപ്പോഴും തോർന്നിട്ടില്ല..... മുറിയിലെങ്ങും നോക്കിയാലും അവളാണ്..... നാളുകൾക്ക് മുൻപ് വരെ തന്റെ ശരീരത്തിലെ ചൂട്പോലും അവളായിരുന്നു....വീണ്ടും മേലോട്ട് നോക്കി അങ്ങനെ കിടന്നു.... പ്രതീക്ഷയുടെ ഒരു പുൽനമ്പു പോലുമില്ല... അറിഞ്ഞു കാണുവോ തന്റെ അവസ്ഥ....

സന്തോഷിക്കുന്നുണ്ടാവുമോ... അതോ ആ കണ്ണിൽ നിന്നും തനിക്ക് വേണ്ടി ഒരു തുള്ളി കണ്ണീർ ഉതിർന്നു വീണിട്ടുണ്ടാവുമോ..... ചിന്തകളാൽ തല വെട്ടിപ്പുളഞ്ഞു.... കണ്ണുകളിറുക്കി കിടന്നു.... ഭക്ഷണം ഒക്കെ കഴിച്ച് റൂമിൽ പതിവിലും വൈകിയാണ് രുക്ഷ് ചെന്നത്.... അപ്പോയെക്കും ചന്തു ഉറക്കം പിടിച്ചിരുന്നു..... ആ കുഞ്ഞി മുഖത്തേക്ക് ഒന്ന് നോക്കി ലൈറ്റ് അണച്ചു.... പുറത്ത് നിന്നും ജനാലക്കുള്ളിലേക്ക് തണുപ്പ് അടിച്ച് കേറുന്നുണ്ട്..... പതിവ് പോലെ തന്നെ അരയിലൂടെ കൈയ്യിട്ട് പൊതിഞ്ഞു പിടിച്ചു..... അവന്റെ കയ്യിലെ തണുപ്പാലെ ചന്തു ഒന്ന് ഞെരങ്ങി.... ഒന്നുകൂടി തന്നിലേക്കടുപ്പിച്ചുകൊണ്ട് ആ മുടിയിൽ മുഖം പൂഴ്ത്തി....

പുതപ്പിനെ ഒന്നുകൂടി കൂട്ടിപിടിച്ചുകൊണ്ട് അവളിലെക്കമർന്നു കിടന്നു...... കണ്ണുകളപ്പോഴും ആ ഉണ്ടക്കണ്ണിന്റെ ചുറ്റി പറ്റി നീങ്ങുന്നുണ്ട്.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ലെച്ചു ഒരു കോട്ടു വാ ഇട്ടുക്കൊണ്ട് എണീറ്റു..... റൂമിലേക്ക് അരിച്ചിറങ്ങുന്ന പ്രകാശത്തെ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്കിറങ്ങി........ ഹാളിലേക്ക് ചെന്നതും താടിക്ക് കയ്യും കൊടുത്തുക്കൊണ്ട് ചന്തു ഇരിപ്പുണ്ട്.... മുഖം വീർതിരിക്കുന്നുണ്ട്........ ഉമ്മറത്ത് നിന്നും അച്ഛമ്മേടെയും മറ്റും ശബ്ദം കേൾക്കാം.... അടുക്കളയിൽ നിന്നും അമ്മായിമാരുടെയും.... "എന്ത് പറ്റി ഏട്ടത്തി....തോളിൽ കൈ വെച്ചുകൊണ്ട് ലെച്ചു ചോദിച്ചതും ചന്തു ഒന്ന് തലപൊക്കി നോക്കി....അവളുടെ നോട്ടം ചെന്നെത്തിയത് ഉമ്മറത്തിരിക്കുന്ന ആളിലേക്കാണ്..... കാര്യം അറിയാനായി ലെച്ചുവും അങ്ങോട്ട് നോക്കി........................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story