പ്രണയവർണ്ണങ്ങൾ: ഭാഗം 31

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ചന്തു...... ചന്തു...... ലെച്ചുനോടും കുട്ടനോടുമുള്ള സംസാരത്തിനിടയിൽ ചന്തു രുക്ഷിന്റെ വിളി കേട്ടതേയില്ല..... വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു ചന്തു ഒന്നും അറിഞ്ഞതേയില്ല.... രുക്ഷിനാകെ ദേഷ്യം പിടിക്കാൻ തുടങ്ങി...അതെ ദേഷ്യത്തോടെ തന്നെയവൻ സ്റ്റെയറിറങ്ങി.... പല്ലിരമ്പിക്കൊണ്ട് താഴെക്കിറങ്ങിയതും കാണുന്നത് കുട്ടന്റെ അരികിലിരിക്കുന്ന ചന്തുവിനെയാണ്......ഒക്കെ കൂടി ഭ്രാന്ത് പിടിക്കാൻ തുടങ്ങി.... താൻ വിളിച്ചിട്ട് ഒന്ന് ശ്രെദ്ധിക്കുക കൂടി ചെയ്യാത്തവളോട് ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ചു വന്നു..... എല്ലാത്തിനുമുപരി അവളിൽ തനിക്കൊരു സ്ഥാനവും ഇല്ലന്നുള്ള ചിന്ത അവിനിൽ ദേഷ്യം നിറച്ചു.........

ആകെ ഒരു പരവേഷം അവൾക്ക് താൻ ആരുമല്ലെന്നുള്ള ചിന്ത...... അതെ ദേഷ്യത്തോടെ തന്നെയവൻ അവർക്കരികിലേക്ക് പാഞ്ഞു.... കണ്ണുകൾ ചുവന്നിരുന്നു...... ദേഷ്യത്താൽ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..... "ചന്തു..... ദേഷ്യത്തോടെ അവളുടെ കയ്യിൽ പിടിച്ചോണ്ട് വലിച്ചെണിപ്പിച്ചു...ദൃതിയിൽ അവളെയും വലിച്ചുകൊണ്ട് സ്റ്റെയർ കയറി.... "ആറ്റുകാൽ പൊങ്കാല ഉറപ്പാ.... രുക്ഷ് പോയ വഴിയെ നോക്കി ലെച്ചു കുട്ടനോടായി പറഞ്ഞു.... "എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക....

ഇവന് ദേഷ്യം എന്ന ഒറ്റ വികാരമേ ഉള്ളോ.... "ദേണ്ടേ ഞാൻ എന്റെ ഏട്ടനെ പറ്റി പലതും പറഞ്ഞെന്നിരിക്കും ബട്ട്‌ വേറെ ആരും ഏട്ടനെ കൂറ്റം പറയുന്നതെനിക്ക് ഇഷ്ട്ടമല്ല..... ലെച്ചു ദേഷ്യത്തോടെ എണീറ്റു പോയി... "അതിന് ഞാൻ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ ഏട്ടന്റെ കൂട്ട് തന്നെയാ അനിയത്തിയും എന്റെ വിധി അല്ലാണ്ടെന്തു പറയാനാ....അവനൊന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു.... "ഞാൻ എത്ര നേരായി വിളിക്കുന്ന് നിനക്കെന്താ ചെവി കേക്കില്ലേ.... ഹേ... കേക്കില്ലെന്ന്.... അലറിക്കൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു മിണ്ടാതെ അനങ്ങാതെ നിൽക്കുന്നുണ്ട്.... മുഖത്താണെൽ എക്സ്പ്രഷൻസ് കൊണ്ട് കളി....

അതിനനുസരിച്ച് അവന്റെ കൈ അവളുടെ കൈകളിൽ അമർന്നു.... വേദനയാലേ അവളൊരു ഭാഗം കോടിപ്പോയി..... "എല്ലാരോടും മിണ്ടാനും ചിരിക്കാനും ഒക്കെ നിനക്കറിയാം... എന്നാൽ എന്നോടോ...... മുന്നിൽ കണ്ടാൽ ഒന്നുകിൽ ഒളിക്കും ഇല്ലേൽ വഴക്കിടും.... എന്താ കണ്ണിന് പിടിക്കില്ലെ നിനക്കെന്നെ.... എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.... അവന്റെ കണ്ണിലെ ഭാവം അവളിൽ ഭയം ജനിപ്പിച്ചു...... ഒറ്റപ്പെടുന്നു എന്നൊരു തോന്നൽ അവനിൽ വല്ലാതെ നിറയുന്നു.... "ഞ.... ഞാൻ കേട്ടില്ലായിരുന്നു..... അ അതാ..... ചന്തു അവന്റെ കണ്ണുകളെ നേരിടാനാവാതെ തല താഴ്ത്തി....

"ഹോ.... മനസിലായി.... അവന്റെ കൂടെ സംസാരിച്ചോണ്ടിരുന്നതല്ലേ ഞാൻ വിളിച്ചത് ഡിസ്റ്റർബൻസ് ആയിക്കാണും... ദേഷ്യം പുച്ഛത്തിലേക്കും വഴിമാറി.... മനസ്സിൽ ഭാരം നിറഞ്ഞു... പേരറിയാത്തൊരു ഭാവം ഉടലാകെ നിറയുന്നു.... "അങ്ങ്.... അങ്ങനൊന്നുമില്ല...... വേദനയാലേ അവന്റെ കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് ചന്തു ഏങ്ങി..... അതിനനുസരിച്ചവന്റെ കൈ അവളിൽ മുറുകി.... "ഒന്നുല്ലാഞ്ഞിട്ടാണോ.... ഈ അകലവും അവഗണനയും..... അവളെ വലിച്ചു നെഞ്ചോട് ചേർത്തുക്കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളോടെ ചോദിച്ചു..... ചന്തു അവന്റെ മുറുകുന്ന ഹൃതായതാളത്തിന് ചെവിയോർത്തു....

"ഞാൻ അവോയ്ഡ് ചെയ്യുന്നത്കൊണ്ട് നിങ്ങൾക്ക് എന്താ പ്രശ്നം ഹേ.... അത് കുറച്ച് കൂടി സൗകര്യം ആയില്ലെ... അല്ലേലും ഞാൻ നിങ്ങൾക്കാരുമല്ലല്ലോ.....ചന്തു ഉള്ള ധൈര്യം സംഭരിച്ചുകൊണ്ട് അവന്റെ കണ്ണിൽ നോക്കി.... ആ കണ്ണുകളപ്പോഴും എന്തോ തന്നോട് പറയാൻ വെമ്പുന്നുണ്ടായിരുന്നു..... പറയാനായി ബാക്കി വെച്ചതെന്തോ......... ചന്തു എന്തോ കൊതിച്ചപോലെ അതിലേക്ക് തന്നെ നോക്കിനിന്നു..... "ആരും അല്ലല്ലേ നീയെനിക്ക്..... എനിക്ക് നീയെന്നുവെച്ചാൽ ഭ്രാന്താടി പുല്ലേ.... അലറിക്കൊണ്ട് അവളെ പിടിച്ചു കുലുക്കി... "നിന്നെ കാണാതെനിൽക്കുന്ന ഓരോ നിമിഷവും ഞാൻ മുഴു ഭ്രാന്തനാവ.... നീയില്ലാതെ ഒരു സെക്കന്റ്‌ പോലും പറ്റുന്നില്ലെനിക്കിപ്പോൾ......

Because i love you....... Love you so much......വാക്കുകളിലൂടെയോ പ്രവർത്തികളിലൂടെയോ എങ്ങനെ എക്സ്പ്രസ്സ്‌ ചെയ്യണം എന്നെനിക്കറിയില്ല.... But i know one thing that i love you..... എത്രയൊക്കെ മൂടിവെക്കാൻ നോക്കിട്ടും പറ്റുന്നില്ലെനിക്ക്..... നീ എന്നോടല്ലാതെ വേറാരൊടും മിണ്ടുന്നതും കൂടുന്നതും ഒന്നും ഒന്നും എനിക്കിഷ്ട്ടല്ല........ ചന്തു നിറക്കണ്ണുകളോടെ അവനെ നോക്കി.... കൊതിച്ചത് തന്നിലേക്ക് എത്തിച്ചേർന്ന നിമിഷം.... അവന്റെ നെഞ്ചോരം ചേരാൻ നോക്കിയതും അവൻ അവളെ മാറ്റി നിർത്തി...... "ഞാൻ നിന്നോട് ഇത് പറഞ്ഞില്ലായിരുന്നേൽ നീ എന്നെ ഒരിക്കലും മനസിലാക്കാൻ ശ്രെമിക്കില്ലായിരുന്നു.....

ഇപ്പോൾ നിന്റെ കണ്ണിൽ സഹതാപം മാത്രേ ഉള്ളൂ ചന്തു അതെനിക്ക് ആവശ്യമില്ല..... അല്ലേലും എന്നെ ആർക്കും ഇഷ്ട്ടം ആവില്ല കാരണം എന്റെ ഈ behavior തന്നെ.....പറഞ്ഞു തുടങ്ങിയത് ദേഷ്യത്തിലാണെങ്കിലും അവസാന വാചകം തൊണ്ടക്കുഴിയിൽ ഒന്ന് ത്തങ്ങി......കാറ്റ് പോലെ പുറത്തേക്ക് പോയി....... വീണ്ടും വീണ്ടും അവനെ തളർത്തിയത് ഒരു ചിന്ത മാത്രമാണ് അവൾക്ക് താൻ ആരുമല്ലാതാകുമോ എന്നുള്ള ഭയം......ചന്തു ഇപ്പോഴും ശില കണക്കെ നിൽക്കുകയാണ് അവന്റെ ഓരോ വാക്കുകളിലും അവളോടുള്ള പ്രണയമുണ്ടായിരുന്നു..... "എനിക്ക് നീയെന്നുവെച്ചാൽ ഭ്രാന്താടി പുല്ലേ....

വീണ്ടും വീണ്ടും കാതുകളിൽ അലയടിച്ചുക്കൊണ്ടേ ഇരുന്നു....ചുണ്ടിൽ ഭംഗിയുള്ളൊരു പുഞ്ചിരി വിരിഞ്ഞു.... കണ്ണുകളിൽ പ്രണയം തുളുമ്പി..... എങ്കിലും അവൻ പറഞ്ഞ അവസാനവാചകം അവളിൽ നോവ് പടർത്തി..... "സഹതാപം.... എന്തിനാ എനിക്ക്.... ചുണ്ട് കൊട്ടി ബെഡിലേക്കിരുന്നു..... കൈ തണ്ട ചുവന്നു നീലിച്ചിട്ടുണ്ട്..... "ഏട്ടത്തി.... ലെച്ചു റൂമിലേക്ക് കയറിയതും ചന്തു കൈത്തണ്ടയിൽ നോക്കി ചിരിക്കുന്നുണ്ട്...... "അയ്യോ ഇതെങ്ങനെ.... ഏട്ടൻ അടിച്ചോ... കൈ നോക്കി പിന്നെ കവിൾ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കി ലെച്ചു ചോദിച്ചതും ചന്തു അതെ പുഞ്ചിരിയാലെ അവളെ നോക്കുന്നുണ്ട്....

"ഇതെന്തിനാ ചുമ്മാ ചിരിക്കുന്നെ... ദേ കണ്ണിൽ നിന്ന് കണ്ണിരും വരുന്നു.... ചന്തുനെ അതിശയത്തോടെ നോക്കിക്കൊണ്ട് ലെച്ചു ചോദിച്ചതും ചന്തു അവളെ ഇറുക്കെ പുണർന്നു..... പുണരാൻ കൊതിച്ചത് രുക്ഷിനെയായിരുന്നു.... അവൻ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയവൾ...... "ഇതെന്തോന്ന് ലോട്ടറി അടിച്ചോ.... അവളിൽ നിന്നും അകന്ന്മാറിക്കൊണ്ട് ലെച്ചു ചോദിച്ചു..... "മ്മ്ഹ്..... ഈ ലോട്ടറി അങ്ങനെ എല്ലാർക്കും അടിക്കില്ല എനിക്ക് മാത്രേ അടിക്കു...... ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി.... ഇന്നി ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി തനാണെന്ന് തോന്നിപ്പോയവൾക്ക്..... അത്രയേറെ അവനിലെ കരുതലും സ്നേഹവും കൊതിക്കുന്നുണ്ട്......

"എന്താ പറേന്നത് ഒന്ന് തെളിച്ചു പറ ഏട്ടത്തി..... ലെച്ചു അവളിലെക്ക് മിഴി ഊന്നി..... ആ കണ്ണുകളിലെ തിളക്കം ഒന്നുകൂടി വർധിച്ചു.... "എ.... ഏട്ടൻ... ഇത്ര പെട്ടെന്ന് തോൽവി സമ്മതിച്ചോ..... ലെച്ചു വണ്ടറടിച്ചുകൊണ്ട് ചോദിച്ചു..... "മ്മ്.... പക്ഷെ അവസാനത്തെ വാക്കുകളിൽ നോവ് പടർന്നിരുന്നു.... എനിക്ക് മനസിലാവുന്നേയില്ല ലെച്ചു.... സഹതാപം.... എനിക്കെന്തിനാ.... ഞാൻ ഞാൻ ഇത്രേം കാലം സ്നേഹിച്ചിട്ടല്ലേ ഉള്ളു അതിലൊരു കളങ്കവുമില്ല....... പക്ഷെ നിന്റെ ഏട്ടൻ എന്നെ ഒന്ന് മനസിലാക്കുന്നില്ലല്ലോ..... പറഞ്ഞു തീരുമ്പോയേക്കും കണ്ണ് നിറഞ്ഞിരുന്നു..... "അരുതാത്തതായിട്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല.... ലെച്ചു....

ഒത്തിരി ഇഷ്ട്ട എനിക്ക് എന്നാൽ ഞാൻ പറേന്നത് ഒന്ന് കേൾക്കാൻ കൂടി തയ്യാറാവാതെ പോയി.... എനിക്ക് എന്ത് മാത്രം നൊന്തെന്ന് അറിയേണ്ടല്ലോ..... ഒഴുകി വന്ന കണ്ണീരിനെ തുടച്ചുകൊണ്ട് ചന്തു ലെച്ചുന്റെ തോളിലേക്ക് ചാഞ്ഞു....... "ഏട്ടത്തി..... ഏട്ടൻ അങ്ങനെയാ.... ഒന്ന് ക്ഷെമിക്കു.... ഏട്ടൻ ഇതുപോലെ ആരോടേലും സംസാരിക്കുന്നത് തന്നെ ഞാൻ ജനിച്ചപ്പോൾ മുതൽ ഇതുവരെ കണ്ടിട്ടില്ല അറിയാവോ.... ഇന്ന് ഏട്ടത്തിയോട് എല്ലാം പറഞ്ഞില്ലെ..... കുറച്ച് കൂടി സമയം കൊടുക്കു..... ലെച്ചു പറഞ്ഞതും ചന്തു അനുസരണയോടെ തലയാട്ടി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കുളക്കരയിൽ ഇരിക്കുകയാണ് രുക്ഷ് ഇടയ്ക്കിടെ കല്ലുകൾ പെറുക്കി ഓരോന്നായി വെള്ളത്തിലേക്കിടുന്നുണ്ട്.... അറിയാതെന്തോ കണ്ണ് നിറഞ്ഞു..... "ഡാ പാലുണ്ണി.... അച്ഛൻ പറഞ്ഞിട്ടില്ലെ... ആൺകുട്ടികൾ കരയാൻ പാടില്ല.... കേട്ടല്ലോ..... മനസ്സിലേക്ക് ഓടിവന്നത് അച്ഛന്റെ ശബ്ദമാണ് ഷോൽഡറിലായി കണ്ണൊന്നൊപ്പി..... "എന്താ..... അച്ചേ എന്നെ ആരും മനസിലാക്കാത്തെ...... ഓരോ കല്ലും വീണ്ടും പെറുക്കി കുളത്തിലേക്കേറിഞ്ഞു... അവൻ വിണ്ടുമാ പത്തു വയസ്സുകാരനിൽ എത്തി നിന്നു...... ഉള്ളിൽ എന്തോ നോവുകൾ തിങ്ങി നിറയുന്നു..... തണുത്ത കാറ്റ് അവനെ മതിവരാതെ വീണ്ടും വീണ്ടും തഴുകിക്കൊണ്ടിരുന്നു....

മനസ്സൊന്നു ശാന്തമായെന്ന് തോന്നിയതും പടവിലേക്ക് നീണ്ടു നിവർന്നു കിടന്നു..... പുറകിൽ കൈ കെട്ടിക്കൊണ്ട് കുട്ടനും നിൽപ്പുണ്ടായിരുന്നു....... കുട്ടൻ പതിയെ അവന്റെ അരികിൽ വന്നിരുന്നു.... കുട്ടനെ കണ്ടെങ്കിലും രുക്ഷ് ഒന്നും മിണ്ടീല്ല.... "എനിക്ക് സ്നേഹം വേണം..... അത് പ്രകടമായിത്തന്നെ കിട്ടണം.... ഉള്ളിൽ സ്നേഹം ഉണ്ട് പക്ഷെ പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല..... ശവകുടിരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ......."

ആരുടെ വാക്കുകളാണെന്ന് അറിയാമോ....... കുട്ടന്റെ വാക്കുകളിൽ കാതോർത്ത രുക്ഷ് തല വെട്ടിച്ചുകൊണ്ടവനെ നോക്കി..... "മാധവികുട്ടി.....അവരുടെ വാക്കുകളാണിത്..... കുട്ടൻ രുക്ഷിനെ ഒന്ന് നോക്കി അവന്റെ നോട്ടം മറ്റെങ്ങോ ആണ്..... "നീ ഒന്ന് ചുറ്റും നോക്ക് രുക്ഷ്...... നീ സ്നേഹിക്കുന്നവരെക്കാളും കൂടുതൽ നിന്നെ സ്നേഹിക്കുന്നവരാണ് ചുറ്റും..... ലെച്ചു.... നീ അവളുടെ ഏട്ടനാണ്..... നീ എത്രയൊക്കെ അവഗണിച്ചു നോക്ക് വീണ്ടും വീണ്ടും നിന്റെ പുറകെ ഏട്ടാന്നും വിളിച്ച് വരില്ലെ അവൾ.... അത് സ്നേഹം അല്ല സഹതാപം കൊണ്ടാണെന്നു നീ പറയുവോ..... സുജാതമ്മ വിനയച്ഛൻ അവരോ..... നിന്റെ അച്ഛന്റെ പെങ്ങളാണവർ.....

നിന്റെ സ്വന്തം അമ്മേടെ സ്ഥാനം എന്നേലും നീ അവർക്ക് നൽകിട്ടുണ്ടോ.... ഇല്ലല്ലോ.... എന്നിട്ടും മോനെന്നും വിളിച്ചു പുറകെ കേറുന്നില്ലേ.... അതും സഹതാപം ആണോ..... അല്ല ഞാൻ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക..... നിന്നോട് എന്തിനാ ഇവർക്കൊക്കെ സഹതാപം.... ഹേ.... അതിനും മാത്രം നീ മാറരോഗിയാണോ.... അതോ ഭ്രാന്തനാണോ...... മറുപടി ഒന്നും ഇല്ലന്ന് തോന്നിയതും കുട്ടൻ ഒന്ന് നിശ്വസിച്ചു.... "ഒരു വലിയ മുറിവ് നിന്റെ മനസ്സിൽ ആയത്തിൽ പതിഞ്ഞിട്ടുണ്ട്.... ഇതുവരെ ആർക്കും മായ്ക്കാൻ പറ്റാത്ത മുറിവ്.... അതിന് മരുന്നാവുന്നവരാണ് ചുറ്റും ഉള്ളത്.... ആ മുറിവിനുള്ള ഏറ്റവും വല്യ ഔഷധിയാണ്.... നിന്റെ ചന്തു.....

അവൾ നിന്റെ മാത്രമാണ് രുക്ഷ്... അതിനവളുടെ കഴുത്തിൽ കിടക്കുന്ന താലിയുടെയും സിന്ദൂരത്തിന്റെയും അവകാശo മാത്രമല്ല അവളുടെ ഹൃദയത്തിൽ നീ തീർത്ത പ്രണയത്തിന്റെ കൊട്ടാരം കൂടി സാക്ഷിയാണ്..... വെറുമൊരു ഈഗോക്ലാഷ് കൊണ്ട് നീ അതിനെ തകർത്തെറിയരുത്..... അത്രമാത്രം..... അത്രമാത്രേ പറയാനുള്ളു..... കുട്ടൻ എഴുനേറ്റ് പോയതും രുക്ഷ് നേരെ ഇരുന്നു.... കണ്ണിലേക്കു ഓടി വന്നത് ഇടയ്ക്കിടെ തന്നിലേക്ക് പാഞ്ഞേത്തുന്ന ആ ഉണ്ടക്കണ്ണാണ്..... ആ ഇളം റോസ് ചുണ്ടുകളും അതിനിടയിൽ മുത്തുപോലുള്ള പല്ലുകളും ഓർക്കേ അവനിലും ഒരു പുഞ്ചിരി ഉളവായി..... അതിനിടയിലേക്ക് കയറി വന്നത് അവന്റെ മുഖമാണ് ആകാശിന്റെ.....

അവളിലേക്കടുക്കുന്ന അവന്റെ കണ്ണുകളവനിൽ ദേഷ്യo സൃഷ്ടിച്ചു...... അത് ഓർക്കും തോറും കണ്ണുകളടച്ചുകൊണ്ട് വീണ്ടും അവിടെ കിടന്നു.... അവന് കൂട്ടായി ഇളം തെന്നലും ഉണ്ടായിരുന്നു...... "എന്തായി...... ലെച്ചു ആകാംഷയോടെ കുട്ടനെ നോക്കി.... "വല്യ മാറ്റം ഒന്നുമില്ല...... മാധവികുട്ടീടെയും ഒ എൻ വിടെയും വാക്കൊന്നും പറഞ്ഞാൽ അവന് മനസ്സിലാവൂല അത്രതന്നെ..... എന്നാലും ആകുന്ന വിധം ഞാൻ ഓരോന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്.... നീ പറഞ്ഞു പോലെ തന്നെ.... കുട്ടനൊന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു..... "ഏട്ടനൊരു ചിന്തയുണ്ട് ആർക്കും ഏട്ടനെ ഇഷ്ട്ടം അല്ലെന്നുള്ള ചിന്ത എല്ലാം കള്ളം ആണെന്നുള്ള ചിന്ത.....

അതാണ്.... അതാണ് ആദ്യം മാറേണ്ടത്.... അതിന് ചന്തു ഏട്ടത്തി തന്നെ ഒന്ന് കനിയണം... "നീ എന്താ അവനെ മൊത്തത്തിൽ മാറ്റാൻ നോക്കാണോ..... "ഇത്രേം കാലം വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നെയാണ് ഇപ്പോൾ..... കുട്ടേട്ടൻ ഒന്ന് പോയെ..... ലെച്ചു മുന്നിൽ നടന്നു പുറകെ കുട്ടനും.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രുക്ഷേന്തോ ലാപ്പിൽ കാര്യമായി നോക്കിയിരിക്കുമ്പോഴാണ് ചന്തു റൂമിലേക്ക് കയറി വന്നത്.... അവളാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ രുക്ഷവൾക്ക് നോട്ടം കൊടുത്തില്ല.... നേരം സന്ധ്യ ആവാറായിട്ടുണ്ട്.... തന്റെ നേർക്ക് കൈ രണ്ടും കൂട്ടിപ്പിടിച്ചു വരുന്ന ചന്തുവിനെ കണ്ടതും രുക്ഷ് മുഖം ചുളിച്ചു.....

"ഒന്ന് തുറന്ന് നോക്കിക്കേ..... ചന്തു ആകാംഷയോടെ രുക്ഷിനെ നോക്കി.... അവളുടെ വിടർന്ന ഉണ്ട കണ്ണ് കണ്ടതും അവനതിലേക്ക് നോക്കിനിന്നു പോയി.... വേഗം കണ്ണുകളെ പിൻവലിച്ചുകൊണ്ട് ലാപ്പിലേക്ക് തന്നെ നോക്കി.... ചന്തുവിന്റെ മുഖം വാടി..... എങ്കിലും പ്രതീക്ഷ കൈ വിടാതെ അവളാ കൈ തുറന്നു..... ഇലഞ്ഞിയുടെ മണം മൂക്കിലേക്ക് തുളച്ചു കയറിയതും കണ്ണുകളടച്ചുകൊണ്ട് രുക്ഷത്തിനെ മൂക്കിലേക്ക് ആവാഹിച്ചു.... "ഇതൊന്ന് ചൂടി തരാമോ..... ചന്തുവിന്റെ ശബ്ദം ചെവിയിൽ പതിഞ്ഞതും കണ്ണുകൾ തുറന്നവളുടെ കൈകളിലേക്കു സംശയത്തോടെ നോക്കി.... ഇലഞ്ഞിപൂ കോർത്തു വെച്ചിട്ടുണ്ട്..... അവളുടെ മുഖം പോലെ അതും വിടർന്നു നിൽക്കുന്നു....

ചിലത് കരിവാളിച്ചു തുടങ്ങിയിട്ടുണ്ട്.... "ഇവിടെ ഉമ്മറത്ത് മുല്ലയില്ലേ.... പിന്നെന്തിനാ ഇത് കോർത്തത്.... ഒരയഞ്ഞ മട്ടിൽ ചോദിച്ചുകൊണ്ട് മറുപടിക്കായി കാത്തിരുന്നു..... "അമ്മ ഉള്ളപ്പോഴും ഇവിടെ മുല്ലഇല്ലായിരുന്നോ.... എന്നിട്ടെന്തിനാ അമ്മ ഇലഞ്ഞിപൂ കോർത്തത്.... അത് എന്തിനാ തലയിൽ ചൂടിയത്.... ചന്തു ചോദിച്ചതും രുക്ഷ് നെറ്റി ചുളിച്ചു.... "ഏതമ്മ...... "അത് എന്ത് ചോദ്യ നമ്മടെ അമ്മ.... മാലതി.... ചന്തു പറഞ്ഞത് കേട്ട് ഉള്ളാൽ ചിരിച്ചുകൊണ്ട് ഗൗരവത്തോടെയവളെ നോക്കി..... ആ നോട്ടത്തിൽ ചന്തു ഒന്ന് ചൂളി.... "നീ എന്ത് വേണേലും ചൂടിക്കോ എനിക്കെന്താ.... അവളെ നോക്കി പുച്ഛിച്ചുകൊണ്ട് വീണ്ടും ലാപ്പിലേക്ക് നോക്കി.....

എങ്കിലും അവളുടെ ശബ്ദതത്തിനായി കാതോർത്തു.... "ഇതെന്തോന്ന്..... കൊച്ച് കുട്ടികളെ പോലെ പിണങ്ങിയിരിക്കുന്നു..... ഇതൊന്ന് ചൂടി തരാൻ തോന്നിയില്ലല്ലോ.... ചന്തു സ്വയം ഒന്ന് പിറുപിറുത്തു.... "ഇനി എന്ത് നോക്കി നിൽക്കാ.... പൊയ്ക്കൂടേ.... ചന്തു തിരിഞ്ഞു കളിക്കുന്നത് കണ്ട് രുക്ഷ് പറഞ്ഞു.... "അല്ല.... കണ്ണേട്ടൻ ഇത് ചൂടി തരാതെ.... എന്തോ അരുതാത്തത് പറഞ്ഞപോലെ ചന്തു നാക്ക് കടിച്ചു.... ചമ്മലും പേടിയും ഒക്കെ നിറഞ്ഞു..... "ഞാൻ ചൂടിതരില്ല.... അത് പറഞ്ഞുക്കൊണ്ട് രുക്ഷോന്ന് തല ചെരിച്ചു ചന്തുനെ നോക്കി..... "അ... അല്ല നീ നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്.... രുക്ഷ് ആക്രോംഷിച്ചുകൊണ്ട് ചെയറിൽ നിന്നും എണീറ്റു.... ചന്തു പേടിയോടെ ഒരടി പുറകിലേക്ക് വെച്ചു.... കയ്യിലുള്ള ഇലഞ്ഞി നിലത്തേക്ക് വീണു..................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story