പ്രണയവർണ്ണങ്ങൾ: ഭാഗം 39

pranayavarnangal

എഴുത്തുകാരി: കുറുമ്പി

രാവിലെ വലിയ ബഹളം കേട്ടോണ്ടാണ് രുക്ഷ് കണ്ണ് തുറക്കുന്നത്..... അടുത്ത് നോക്കിയതും ചന്തു ഇല്ല...... വേഗത്തിൽ എഴുനേറ്റ് മുഖം ഒന്ന് തുടച്ചു.... വേഗത്തിൽ സ്റ്റെയർ ഇറങ്ങി.... "എന്തായാലും നീ ഇങ് എത്തിയല്ലോ.... ഇനി വേണം നിന്നെ ഒന്ന് കെട്ടിക്കാൻ.... ഞാൻ ബ്രോക്കറോഡ് കാര്യം പറഞ്ഞിട്ടുണ്ട്.... വത്സലയുടെ വർത്താനം കേട്ടോണ്ടാണ് രുക്ഷ് താഴേക്ക് ഇറങ്ങുന്നത്....... "അമ്മക്ക് എന്നെ കണ്ടിട്ട് കെട്ടാൻ മുട്ടി നിൽക്കാണ് എന്ന് തോന്നുന്നുണ്ടോ.... വന്ന് കേറിയില്ല അതിന് മുൻപ് തുടങ്ങി... സിദ്ധു ദേഷ്യത്തോടെ വത്സലയെ നോക്കി... ഇതൊക്കെ കണ്ട് ചിരി അടക്കി നിൽക്കാണ് കുട്ടൻ.... "നീ കുളിച്ച് വാ സിദ്ധു.... കല്യാണക്കാര്യം ഒക്കെ പിന്നെ...

ആദ്യം അവനൊന്ന് വിശ്രമിക്കട്ടെ.... നിങ്ങൾ പോയി ആഹാരം എടുത്ത് വെക്ക്..... അച്ഛമ്മ ശാസനയോടെ പറഞ്ഞതും വത്സലയും ചന്ദ്രികയും പിറുപിറുത്തോണ്ട് അടുക്കളലേക്ക് നടന്നു... "സിദ്ധു നീ ഒന്നെന്റെ റൂമിലേക്ക് വരണം കേട്ടല്ലോ.... ദിവാകരൻ സിദ്ധുനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി..... "ഇതെന്തോന്ന് ഇവരൊക്കെ എന്നെ കെട്ടിക്കാൻ വൃതം നോക്കി ഇരിപ്പാണോ...സിദ്ധു പല്ല് ഞെരിച്ചോണ്ട് പറഞ്ഞതും കുട്ടൻ ചിരിച്ചുപ്പോയി.... "എന്താടാ നിന്ന് കിണിക്കാൻ നിന്റപ്പൻ ചത്തോ....

"അഹടാ നിന്റെ അപ്പൻ ദിവാകരനെ കുഴിയിലോട്ട് എടുത്ത് എന്തെ.... കുട്ടൻ ദോഷിച്ചുകൊണ്ട് സിദ്ധുനെ നോക്കി... "ദേ കുട്ടാ ചുമ്മാ എന്റെ മെക്കിട്ട് കേറിയാൽ ഉണ്ടല്ലോ... നീ എന്റെ സ്വഭാവം അറിയും കേട്ടല്ലോ.... സിദ്ധുവും വിട്ട് കൊടുത്തില്ല... "ഞാൻ ആണോ കേറാൻ വന്നത് ഞാൻ ആണോന്ന്.... കുട്ടൻ സിദ്ധുന്റെ അടുത്തേക്ക് പാഞ്ഞു... "ഹോ തുടങ്ങി.... രണ്ടും നേരിൽ കണ്ടാൽ കീരിയും പാമ്പും..... ലെച്ചു രണ്ടാളെയും പിടിച്ചു മാറ്റി..... "കുട്ടാ.... തോട്ടത്തിൽ നിന്നും ദിനേശന്റെ വിളി വന്നതും സിദ്ധുനെ ഒന്നുകൂടി തറപ്പിച്ചു നോക്കി കുട്ടൻ പുറത്തേക്കിറങ്ങി.... "എന്തോന്ന് സിദ്ധുവേട്ടാ ഇത്... "

ദേ രാവിലെ നല്ല മൂഡിൽ വന്നതായിരുന്നു ചുമ്മാ എന്റെ വായിലുള്ള പുളിച്ച തെറി കേൾക്കേണ്ടേൽ പോടീ.... സിദ്ധുനെ ഒന്ന് കണ്ണുരുട്ടി നോക്കി ലെച്ചു അടുക്കളലേക്ക് നടന്നു.... ലെച്ചുനെ ഒന്ന് നോക്കി തിരിഞ്ഞതും സ്റ്റെപ്പിന്റെ മുകളിൽ നിൽക്കുന്ന രുക്ഷിനെ കണ്ട് സിദ്ധു ഒന്ന് ചിരിച്ചു.... "എന്തായി ആ ആഫ്രിക്കക്കാരനെ നീ വളച്ചോ... സിദ്ധുന്റെ വർത്താനം കേട്ടോണ്ടാണ് മുടി ആറ്റിക്കൊണ്ട് ചന്തു ഹാളിലേക്ക് കയറുന്നത്... "അതൊക്കെ ഞാൻ സെറ്റ് ആക്കിട്ടുണ്ട്... ചന്തുന്റെ തോളിൽ നിന്നും ടവ്വലും എടുത്ത് സിദ്ധുനെ കണ്ടപാറാക്കതെ രുക്ഷ് ബാത്‌റൂമിലേക്ക് നടന്നു... ചന്തു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി......

"എന്താ സിദ്ധുവേട്ടാ ആഫ്രിക്കക്കാരനോ.... ചന്തു സംശയത്തോടെ രുക്ഷ് പോവുന്നത് നോക്കി സിദ്ധുന്റെ നേർക്ക് തിരിഞ്ഞു... "ഹോ അത് ഒഫീഷ്യൽ ആയിട്ടുള്ള കാര്യമാ ചന്തു.... ഒരു ആഫ്രിക്കൻ മൊയലാളി പൂത്തകാശ.... അയാളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി രുക്ഷ് ആഫ്രിക്കൻ ലാംഗ്വേജ് കാണപ്പാടം പഠിച്ചു അത് ഏറ്റൊന്ന് ചോദിച്ചതാ..... പിന്നെ നേരെ ചുവ്വേ ചോദിച്ചാലൊന്നും ആ വായിൽ നിന്നും ഒന്നും വീയില്ലല്ലോ.... സിദ്ധു ഒന്ന് നിശ്വസിച്ചുകൊണ്ട് ചന്തുനെ മറികടന്ന്ക്കൊണ്ട് റൂമിലേക്ക് കയറി... "ആഫ്രിക്കൻ ലാംഗ്വേജ്...""എന്റെ അറിവിൽ.... ഏട്ടന് മലയാളവും ഇംഗ്ലീഷും മാത്രേ അറിയൂ... ലെച്ചുന്റെ വാക്ക് ഓർത്തോണ്ട് ചന്തു ഒന്ന് നിന്നു....

"ഇനി ആ ഭാഷ ആഫ്രിക്കൻ ആയിരിക്കുവോ..... ചന്തു നേരെ ലെച്ചുന്റെ റൂമിലേക്ക് നടന്നു....... "ലെച്ചു... ലെച്ചു.... റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു.. "എന്താ ഏട്ടത്തി.... പുറകിൽ നിന്നും ലെച്ചു വിളി കേട്ടു.... റൂമിലേക്ക് കയറി..... "ആ വാക്ക് ആഫ്രിക്കൻ ആണെന്ന് തോന്നുന്നു.... നീ ഒന്ന് ചെക്ക് ചെയ്ത് നോക്കിക്കേ..... ലെച്ചു ടേബിളിൽ നിന്നും ഫോൺ എടുത്ത് ബെഡിലേക്ക് ഇരുന്നു.... "അല്ല അതിന് ആ വാക്ക് അറിയുവോ... ഒന്ന് അടുത്തിരിക്കുന്ന ചന്തുനെ മിഴികൾ ഉയർത്തി നോക്കി.... "മ്മ്ഹ്....ek is lief vir jou.... ചന്തു പറഞ്ഞതും ലെച്ചു അവളെ കണ്ണ് മിഴിച്ചു നോക്കി.... "ഇതെങ്ങനെ ഇപ്പോൾ കിട്ടി..... "ഇന്നലെ ഇത് ഒരുപാട് തവണ കേട്ട് ഇപ്പോൾ മനസ്സിൽ പതിഞ്ഞു പോയി....

ചന്തു അതികം താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞതും ലെച്ചു ചന്തുനെ ഒന്ന് ആക്കിചിരിച്ചു.... "മ്മ്.മ്... ഇന്നലെ എന്തായിരുന്നു... ഹേ... നനഞ്ഞാണല്ലോ വന്നത്.... ചന്തുന്റെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ലെച്ചു ചോദിച്ചതും ചന്തു ചൂളിപ്പോയി... "ഏയ്യ് അതൊന്നും ഇല്ല.... ചുമ്മാ ഒന്ന് പു.. പുറത്തേക്ക് പോയി....അത്രെ ഉള്ളു.... അല്ല ഞങ്ങൾ വരാൻ ഒരുപാട് ലേറ്റ് ആയല്ലോ നിന്റെ റൂം ലോക്കും ആയിരുന്നു ലൈറ്റ്റും ഇല്ല പിന്നെ നീ എങ്ങനെ ഞങ്ങളെ.... കണ്ടു... ചന്തു നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചതും ലെച്ചു വിളറി വെളുത്തു... "അതാണോ ഇവിടുത്തെ പ്രശ്നം.... ആദ്യo അർത്ഥം കണ്ട് പിടിക്കാം.... ലെച്ചു കപട ദേഷ്യത്തിൽ വേഗം ഫോൺ ഓൺ ആക്കി...

"ഒന്നുകൂടി പറഞ്ഞെ.... ലെച്ചു ഗൂഗിൾ എടുത്തുക്കൊണ്ട് ചന്തുനെ നോക്കി.... "ഇങ് താ ഞാൻ നോക്കിക്കോളും..... ലെച്ചുന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചുകൊണ്ട് ചന്തു സെർച് ചെയ്യാൻ തുടങ്ങി.... "ek is lief vir jou meaning in ഇംഗ്ലീഷ്....... ടൈപ്പ് ചെയ്തോണ്ട് സെർച് ബട്ടൺ അമർത്തി.... "കിട്ടിയോ..... ലെച്ചു ആകാംഷയോടെ ഫോണിലേക്ക് നോക്കി..... "ഇല്ല.... റേഞ്ച് കുറവാ ലോഡ് ആവുന്നേ ഉള്ളു..... ഡീ കിട്ടി..... ചന്തു പറഞ്ഞതും ലെച്ചു ആകാംഷയോടെ ഫോണിലേക്ക് നോക്കി....... ചന്തു ആകെ വല്ലാണ്ടായി ഇരിക്കുന്നുണ്ട്......ലെച്ചു ഒന്ന് ഇളിച്ചോണ്ട് ചന്തുനെ നോക്കി... "ഏട്ടൻ..... തെറി വിളിച്ചതല്ല 🤭ഇഷ്ട്ടാണെന്ന് പറഞ്ഞതാ 🤭....

ലെച്ചുന് ചിരി നിർത്താനെ കഴിയുന്നില്ലായിരുന്നു.... ചന്തു ദോഷിച്ചുകൊണ്ട് അവളെ നോക്കി.... എന്നാലും ഏട്ടത്തിക്ക്.... മ.... മനസിലായില്ലല്ലോ.... ഏട്ടത്തിക്കൊന്ന് ഏട്ടന്റെ കണ്ണിൽ നോക്കിയാൽ പോരെ അപ്പോൾ മനസിലാവില്ലായിരുന്നോ.... 🤭ലെച്ചു ചന്തുനെ നോക്കിയതും നഖം കടിച്ചോണ്ട് ഇരിക്കുന്നുണ്ട്.... "എന്താ ഏട്ടത്തി.... ലെച്ചു ചന്തുന്റെ തോളിലായ് കൈ വെച്ചു.... "നിന്റെ ഏട്ടന് എന്തോ മാറ്റം വന്നിട്ടുണ്ട്.... എനിക്കങ്ങ് പേടിയാവ.... ചന്തു നഖം കടിച്ചു തുപ്പിക്കൊണ്ട് ലെച്ചുനെ നോക്കി... "മാറ്റം നല്ലതല്ലേ.... അല്ല ഈ പേടി എന്തിനാ എനിക്ക് മനസിലായില്ല... ലെച്ചു നെറ്റി ചുളിച്ചോണ്ട് ചന്തുനെ നോക്കി....

"എനിക്കറിയില്ല.... പക്ഷെ നിന്റെ ഏട്ടൻ അടുത്തേക്ക് വരുമ്പോ തന്നെ ഞാൻ അങ്ങ് ഇല്ലാണ്ടായി പോവും..... എനിക്കറിയില്ല നിക്കെന്താ സംഭവിക്കുന്നെ എന്ന്..... സത്യായിട്ടും ഇപ്പോൾ അടുത്ത് ചെന്ന് നിൽക്കാൻ പോലും എനിക്ക് പേടിയാ... ചന്തു ലെച്ചുനെ നോക്കിയതും ചുണ്ട് കടിച്ചു പിടിച്ചോണ്ട് ചിരിക്കുന്നുണ്ട്... "നിനക്ക് തമാശ.... ചന്തു മുഖം കെർവിച്ചു... "പിണങ്ങല്ലേ ഏട്ടത്തി.... ഏട്ടത്തി ഇങ്ങനെ ഒക്കെ പറഞ്ഞാൽ ചിരി വരില്ലെ.... ഇതൊരുമാതിരി നഴന്റിൻസിലെ നായികമാരെ പോലെ..... ഇങ്ങനെ പോയാൽ ഏട്ടൻ മിക്കവാറും വല്ല ഉമ്മറും ബാലൻ കെ നായരും ഒക്കെ ആവും....... "ഉമ്മറായി.... ഇനി.... നീ ചുമ്മാ പേടിപ്പിക്കാതെ പോയെ...

ചന്തു ബെഡിൽ നിന്നും എഴുനേറ്റ് കൊണ്ട് വേഗം പുറത്തേക്കിറങ്ങി.... ടെൻഷനോടെ സാരിയിൽ കൈ മുറുകുന്നുണ്ടായിരുന്നു.... "ഇങ്ങനെ പോയാൽ ഇവിടെ പലതും നടക്കും..... ലെച്ചു ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു....... ________ "എടാ നീ ഇത് നോക്ക്....... ഇൻവെസ്റ്റേഴ്സ് കുറഞ്ഞു വരുകയാ.... ഇങ്ങനെ പോയാൽ..... ലാപ്പിലൊന്ന് നോക്കി സിദ്ധു രുക്ഷിന്റെ മുഖത്തേക്ക് നോക്കിയതും വാതിലിന് പുറത്തേക്ക് കണ്ണ് നട്ടിരിപ്പുണ്ട്... "നീ ഇതാരെയാ നോക്കുന്നെ..... രുക്ഷിന്റെ നോട്ടം കണ്ട് സിദ്ധു ചോദിച്ചതും രുക്ഷ് മുഖം വെട്ടിച്ചു.... അവന് നന്നെ ദേഷ്യം വരുന്നുണ്ടായിരുന്നു.... "നീ ഇതെന്തൊക്കെയാ കാണിച്ചു കൂട്ടിയെ.... ഇതൊന്നും ശെരിയല്ല.....

ഈ റെക്കോഡ്സ് എല്ലാം തെറ്റാ..... മുന്നിലിരുന്ന ഫയൽ മുഴുവൻ നിലത്തേക്ക് വലിച്ചെറിഞ്ഞുക്കൊണ്ട് രുക്ഷ് പറഞ്ഞതും സിദ്ധു ഞെട്ടി രുക്ഷിനെ നോക്കി...... "നീ ഇതെന്താടാ ഒരു ബന്ധോം ഇല്ലാതെ സംസാരിക്കുന്നെ..... അത് അനലൈസ് ചെയ്തില്ലന്ന് ഞാൻ പറഞ്ഞില്ലെ...... പിന്നെന്തിനാ നീ ചുമ്മാ ഇങ്ങനെ ദേഷ്യപ്പെടുന്നേ..... സിദ്ധു രുക്ഷിന്റെ മുഖത്തേക്ക് ഉറ്റുനോക്കി... "ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ ദേഷ്യപ്പെടും ചോദിക്കാൻ നീ ആരാ.... രുക്ഷ് ദേഷ്യത്തോടെ സിദ്ധുനെ നോക്കി... "ഞാൻ ഒന്നും പറഞ്ഞില്ല.... നീ ഇതൊക്കെ ഒന്ന് നോക്ക്... "നോക്കാൻ എനിക്ക് സൗകര്യം ഇല്ല കൊണ്ടു പോ....

ബാക്കിയുള്ള ഫയൽ കൂടി നിലത്തേക്ക് തട്ടിയിട്ടു.... "ശെടാ ഇതെന്ത് കൂത്ത്.... അങ്ങാടിയിൽ തോറ്റതിന് അമ്മേടെ നെഞ്ചത്ത്.... സിദ്ധു പിറുപിറുത്തോണ്ട് എല്ലാം പെറുക്കി എടുത്ത് റൂമിന് വെളിയിലേക്ക് നടന്നു... "ചന്തു............................ രുക്ഷിന്റെ നീട്ടി വിളി കേട്ട് ചന്തുന്റെ കയ്യിലുള്ള പാത്രം താഴെ വീണു..... നെഞ്ചിലൊന്ന് കൈ വെച്ചോണ്ട് സ്റ്റെയറിന് മുകളിലേക്ക് ഒന്ന് എത്തി നോക്കി.... "വേഗം ചെല്ല്.... എന്തോ വരാനുണ്ട്... സിദ്ധു ചന്തുനെ മറികടന്ന് ഉമ്മറത്തേക്ക് നടന്നു.. ചന്തു നഖം കടിക്കാൻ തുടങ്ങി... "ചന്തു.................... തൊണ്ട അലറി വിളിക്കുന്ന പോലെ തോന്നി ചന്തുന്..... വത്സലയും ചന്ദ്രികയും അവളെ തുറിച്ചുനോക്കുന്നുണ്ട്....

അവരെ നോക്കതെ വേഗത്തിൽ സ്റ്റെയർ കയറി.... ഹൃദയം അതിന്റെ പതിൽ മടങ് വേഗത്തിൽ മിടിക്കുന്നുണ്ട്.... റൂമിന് വെളിയിൽ എത്തിയതും കാലൊന്ന് നിഛലമായി..... ആരോ കൈക്ക് പിടിച്ച് വലിച്ചതും നേരെ റൂമിൽ ലാൻഡ് ആയി... തിരിഞ്ഞ് നോക്കുമ്പോയേക്കും ഡോർ ലോക്ക് ആയിരുന്നു.... "നിന്നെ ഒന്നിവിടെ എത്തിക്കാൻ ഞാൻ എത്ര പ്രാവിശ്യം വിളിക്കണം..... എന്താ നിനക്ക് ചെവി കേൾക്കില്ലെ..... ചന്തുനെ ചുമരരുകിനോട് ചേർത്ത് നിർത്തിക്കൊണ്ട് കൈ ദേഷ്യത്തോടെ ചുമരിൽ അടിച്ചു.... ചന്തു ഒന്ന് പേടിച്ചുകൊണ്ട് രുക്ഷിനെ നോക്കി...... "എന്ത് ചോദിച്ചാലും ഒരക്ഷരം മിണ്ടാതെ ഇങ്ങനെ കുന്തo വിഴുങ്ങിയ പോലെ നിന്നോണം......

ചന്തു മിഴി താഴ്ത്തിക്കൊണ്ട് നിന്നു....... "നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... രുക്ഷ് ദേഷ്യത്തോടെ തിരിഞ്ഞു നിന്നു..... "അതിന്റെ അർത്ഥം ഞാൻ കണ്ട് പിടിച്ചു.... കൈ രണ്ടും മാറിൽ പിണഞ്ഞുകെട്ടി ചന്തു പറഞ്ഞതും രുക്ഷോന്ന് തിരിഞ്ഞു നിന്നു..... "എന്തിന്റെ.... ഒന്ന് പരുങ്ങിക്കൊണ്ട് രുക്ഷ് ചന്തുനെ നോക്കി.... "എന്താ ഒരു കള്ള ലക്ഷണം.... ഉള്ളിൽ ചിരിച്ചോണ്ട് ചന്തു രുക്ഷിനെ ഗൗരവത്തോടെ നോക്കി... "കള്ള ലക്ഷണം നിന്റെ അച്ഛൻ സുരേന്ദ്രന്.... രുക്ഷ് കപട ദേഷ്യത്തോടെ മുഖം തിരിച്ചു..... "ഹാ ഇനി എന്റെ അച്ഛന്റെ മേത്തോട്ട് കയറിക്കോ..... ek is lief vir jou..... എന്ന് വെച്ചാൽ.....

മലയാളത്തിൽ അതിന്റെ മീനിങ് ഞാൻ നിന്നെ സ്നേഹിക്കുന്നു.... ഇംഗ്ലീഷിൽ i love you..... എന്ത് നല്ല ഭാഷയാ ലെ.... ചന്തു ഒന്ന് തല ചൊറിഞ്ഞോണ്ട് അട്ടത്തേക്ക് നോക്കി..... "അതെ അതിന്റെ അർത്ഥം അത് തന്നെയാ അതിനിപ്പോൾ എന്താ.... രുക്ഷ് ഒരു കൂസലും ഇല്ലാതെ ചന്തുനെ നോക്കി... "ഇച്ചിരി ഉളുപ്പ്.... അതുണ്ടോ.... ആദ്യം എന്തൊക്കെ ആയിരുന്നു... ഫിസിക്കൽ അട്ട്രാക്ഷൻ കാണുന്നത് ഇഷ്ട്ടം അല്ല..... ഹാ ആരാണാവോ... ഇതൊക്കെ പറഞ്ഞു നടന്നത്... അവസാനം ഇപ്പോൾ ഇരുപത്തി നാല് മണിക്കൂറും ഞാൻ നിന്നെ സ്നേഹിക്കുന്നു.... ഞാൻ നിന്നെ സ്നേഹിക്കുന്നു.... എന്ന് പറഞ്ഞോണ്ടിരിക്കും.....ആരാ അത്...ചന്തു മേലോട്ട് തന്നെ നോക്കി...

രുക്ഷണേൽ അതിനെ കൂസാതെ നിൽക്കുന്നുണ്ട്..... "ഇത്രയൊക്കെ ആയിട്ടും അത് തിരിച്ച് പറയാൻ തോന്നിയില്ലല്ലോ.... രുക്ഷിന്റെ ശബ്ദം കേട്ടതും ചന്തു ഒന്ന് ഇടം കണ്ണിട്ട് നോക്കി.... "പണിഷ്മെന്റ് തരട്ടെ..... രുക്ഷ് ചന്തുന്റെ അരികിലേക്ക് നടന്നു..... ചന്തു ഒന്ന് കണ്ണ് തള്ളി അവനെ നോക്കി.... "എന്തിന്..... പണിഷ്മെന്റ്.... ഞ... ഞാൻ എന്താ ചെയ്തെ... ഹേ... ചന്തു ടേബിളിൽ തട്ടി ഒന്ന് നിന്നു..... "നീ ഒന്നും ചെയ്തില്ല..... അത് കൊണ്ട് ഞാൻ അങ്ങ് ചെയ്യാം എന്ന് വെച്ചു.... ചന്തുന്റെ അരയിൽ മുറുക്കി പിടിച്ചുകൊണ്ട് ടേബിളിലേക്ക് കയറ്റി ഇരുത്തി.... ചന്തു ഒന്ന് വിറച്ചുകൊണ്ട് രുക്ഷിന് നോക്കി....

"ഇനി പറ.... ചന്തുന്റെ കഴുത്തിലൂടെ കൈ ഇട്ടുക്കൊണ്ട് രുക്ഷ് ചന്തുന്റെ കണ്ണിലേക്ക് തന്നെ നോക്കി.... "എ... എന്ത്... പറയാൻ..... ചന്തു തന്റെ കഴുത്തിലുള്ള രുക്ഷിന്റെ രണ്ട് കയ്യെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.... "എന്തെന്നോ....ek is lief vir jou..... അല്ലേൽ വേണ്ട നമ്മക്ക് നമ്മടെ ഇംഗ്ലീഷ് മതി അതാ ഒരു ഫീൽ.... രുക്ഷ് ചന്തുനോട്‌ അടുത്തേക്ക് നിന്നുക്കൊണ്ട് ചെവി കാണിച്ചു.... "ഞ.... ഞാൻ പിന്നെ പറയാം ഇപ്പോൾ പോട്ടെ.... ചന്തു രുക്ഷിന്റെ കൈ വിടുവിച്ചുകൊണ്ട് ടേബിളിൽ നിന്നും താഴേ ഇറങ്ങി.... "എവിടെ പോവാൻ..... നീ ഇത് പറയാതെ എവിടേം പോവില്ല... ആദ്യം ഇങ്ങനൊന്നും അല്ലായിരുന്നല്ലോ.... ഇപ്പോൾ എന്ത് പറ്റി...

മുഖത്ത് വീണു കിടക്കുന്ന മുടിയെ ചെവിക്ക് പുറകിലേക്ക് മാടി ഒതുക്കിക്കൊണ്ട് രുക്ഷ് ചന്തുനെ ജനലിനോട് അടുപ്പിച്ചു.... "എന്നേം കൊറേ ഓടിപ്പിച്ചതല്ലേ.... പറയില്ല ഞാൻ.... റിവേഞ്ച് ആയിട്ടാണെൽ അങ്ങനെ..... ചന്തു മനസ്സിൽ പറഞ്ഞതാണേലും ഒച്ച കുറച്ച് കൂടി... ചന്തു ഒന്ന് നാക്ക് കടിച്ചു... രുക്ഷ് കയ്യും കെട്ടി ഒന്ന് ചന്തുനെ നോക്കി.... "അപ്പോൾ അതാണ് കാര്യം... അല്ലെ.... പുരികം പൊക്കിക്കൊണ്ട് രുക്ഷ് ചന്തുനെ നോക്കി.... "ഏയ്യ്..... ഞ.... ഞാൻ... ചുമ്മാ.... ചന്തു കിടന്ന് വിക്കാൻ തുടങ്ങി..... "പിണക്കം ഞാൻ മാറ്റി തരട്ടെ ചന്തു...... ഒന്നുകൂടി ചന്തുവിൽ ഒട്ടിക്കൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു ഒന്ന് വിറച്ചു..... നെറ്റിയിൽ ചെറുതായി വിയർപ്പ് പൊടിഞ്ഞു.... "വേ... വേണ്ട.... ഞ... ഞാൻ പറയാ.... ചന്തു ഒന്ന് മിഴി ഉയർത്തി രുക്ഷിനെ നോക്കി....

"ഹാ എന്നാൽ പറ... രുക്ഷ് കുറച്ച് മാറി നിന്നതും ചന്തു നെറ്റിയിലെ വിയർപ്പ് തുടച്ചു.... "എങ്ങനെയാ പറയാ.... ചന്തു ചോദിച്ചോണ്ട് രുക്ഷിനെ നോക്കി... അവൻ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു..... "അതേ.....ചന്തു പുറകിൽ നിന്നും വിളിച്ചതും ഒന്ന് തിരിഞ്ഞു നോക്കി.... "നിന്നെ ഞാൻ രാത്രി എടുത്തോളാം അതാ സൗകര്യം..... ഒന്ന് മീശ പിരിച്ചോണ്ട് ചന്തുനെ നോക്കി... ഉള്ളിലൂടെ ഒരു മിന്നൽപടർപ്പ് കടന്ന് പോയി......ചന്തു ഒന്ന് ഉമിനീരിറക്കി രുക്ഷിനെ നോക്കി.... "ഏട്ടത്തി ഏട്ടാ.... നിങ്ങളെ അച്ഛമ്മ വിളിക്കുന്നുണ്ട് വേഗം വാ.... മുറിയിലേക്ക് ഒന്ന് എത്തി നോക്കി ലെച്ചു പറഞ്ഞതും പുറകെ ചന്തു വേഗത്തിൽ താഴേക്ക് ഇറങ്ങി.... കൂടെ പുറകെ ചിരിച്ചുകൊണ്ട് രുക്ഷും..................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story