പ്രണയവർണ്ണങ്ങൾ: ഭാഗം 41

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"കുട്ടേട്ടാ ഒന്ന് പയ്യെ പോ.... കുട്ടന്റെ അടുത്തേക്ക് കിതച്ചുകൊണ്ട് ഓടി.... അവൾ ഒരുപാട് പുറകെ ആണ് ഉള്ളതെന്ന് കണ്ടതും കുട്ടൻ ഒന്ന് നിന്നു.... "വേഗത്തിൽ വാ... ദേ ഇരുട് മൂടിട്ടുണ്ട്.... കുട്ടൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു... സൂര്യൻ ആറ്റിലേക്ക് താഴ്ന്നു പോയിരിക്കുന്നു.... ഇളം വെയിലും മറഞ്ഞു.... ചെറിയ ചെറിയ ജീവികളുടെ ശബ്ദം ഉയർന്നു കേൾക്കാം.... "എന്റെ കുട്ടേട്ടാ..... ഇത് വല്ലാത്ത... ഹാ വല്ലാത്ത ചതിയായി പോയി.... ആ ലൈബ്രറിയിൽ കിടന്ന് കറങ്ങിട്ട് അല്ലെ.... ഞാൻ എത്ര നേരം കൊണ്ട് പറയാ പോവാം പോവാന്ന്..... ലെച്ചു ഒന്ന് കിതച്ചുകൊണ്ട് നിന്നു.... കുനിഞ്ഞുക്കൊണ്ട് പാട വരമ്പിലേക്ക് ഇരുന്നു.... "ഇനി എനിക്കൊരടി നടക്കാൻ വയ്യ....

ലെച്ചു ചുണ്ട് പിളർത്തി കുട്ടനെ നോക്കി... "എന്നാൽ ഇവിടിരുന്നോ.... ഞാൻ പോവാ... കുട്ടൻ നടക്കാൻ തുടങ്ങിയതും ലെച്ചു ഒന്നും മിണ്ടാതെ താടിക്ക് കൈ കൊടുത്തവിടെ ഇരുന്നു... കുട്ടൻ ഒളികണ്ണിട്ട് ഒന്ന് നോക്കി.... "എന്തെ പോവുന്നില്ലെ.... ലെച്ചു ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് കുട്ടനെ നോക്കി... "ഇങ് വാ ഏണിക്ക്..... വേഗം.... കുട്ടൻ ലെച്ചുന്റെ കൈ പിടിച്ചു വലിച്ച് എണീപ്പിച്ചു....ലെച്ചു കുട്ടന്റെ കയ്യിൽ തുങ്ങിക്കൊണ്ട് നടന്നു... കുട്ടൻ ഒന്നും മിണ്ടീല്ല.... ഒരു ചിരിയോടെ കയ്യിലുള്ള ബുക്ക് നെഞ്ചോടണച്ചുപിടിച്ചുകൊണ്ട് നടന്നു... "ഹാ വന്നല്ലോ.... രണ്ടാളും.... രാമൻ രണ്ട് പേരെയും നോക്കി ഉമ്മറത്ത് നിന്നും ഇറങ്ങി.... "രാമേട്ടൻ പോവാണോ.... ലെച്ചു അയാളെ നോക്കിക്കൊണ്ട് ചോദിച്ചു....

"ഹാ മോളെ.... വീട്ടിൽ ഓള് ഒറ്റക്ക.... ഒരു ചിരിയോടെ രണ്ട് പേരെയും നോക്കി അയാൾ മുറ്റത്തെ പടിക്കെട്ട് ഇറങ്ങി.... "രാമേട്ടൻ കല്യാണം കഴിച്ചതാണോ.... ലെച്ചു സംശയത്തോടെ കുട്ടനെ നോക്കി... "ഹാ.... കല്യാണം കഴിച്ചതാ പക്ഷെങ്കിൽ മക്കൾ ഒന്നുമില്ല..... കുട്ടൻ ചെരുപ്പൂരി കിണ്ടിയിലെ വെള്ളം കൊണ്ട് ഒന്ന് കാല് കഴുകി... "അയ്യോ പാവം..... അല്ല കുട്ടേട്ടാ ഏട്ടന് കുട്ടികൾ ഉണ്ടാവാത്ത പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ.... ഇടുത്തിയ പോലെ ലെച്ചുന്റെ സംസാരം ചെവിയിൽ പതിഞ്ഞതും കണ്ണ് കൂർപ്പിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി... "അല്ല.... ചുമ്മാ അറിയാൻ ചോദിച്ചതാ.... ലെച്ചു ഒന്ന് പരുങ്ങിക്കൊണ്ട് തൂണിനു പിറകിലേക്ക് ഒളിച്ചു.... "സന്ധ്യാ സമയം ആയിപ്പോയി ഇല്ലേൽ....

ഒന്നുക്കൂടി തറപ്പിച്ചുനോക്കിക്കൊണ്ട് അവനകത്തേക്ക് കയറി... "തമാശക്ക് ചോദിച്ചതാ.... സീരിയസ് ആയെന്ന് തോന്നുന്നു...... ലെച്ചു സ്വയം ഒന്ന് തലക്കിട്ട് കൊട്ടി അകത്തേക്ക് കയറി... "കുട്ടാ...... ദിനേശന്റെ വിളി കേട്ടതും കുട്ടൻ അയാളുടെ റൂമിലേക്ക് നടന്നു.... അകത്തേക്ക് കയറിയതും കണ്ടു പെട്ട പോലെ നിൽക്കുന്ന സിദ്ധുനെയും അവന് ചുറ്റും നിൽക്കുന്ന വത്സലയെയും ചന്ദ്രികയേയും ദിവകാരനെയും..... "ഹാ നിങ്ങളുടെ രണ്ട് പേരുടെയും കല്യാണം ഒരുമിച്ചു നടത്തനാ ഞങ്ങളുടെ തീരുമാനം രണ്ട് പേർക്കും ഒരേ വയസ്സ് ആണല്ലോ.... ആദ്യം ഇവനെ കെട്ടിച്ചൂന്ന് പരാതി വേണ്ട ചിലവും കുറയും.... പെൺ കുട്ടികളെ ഞങ്ങൾ കണ്ടു ചേച്ചിയും അനിയത്തിയുമാ....

അതുക്കൊണ്ട് ഒരു പോര് ഉണ്ടാവും എന്നുള്ള പേടിയും വേണ്ട.... നാളെ തന്നെ നിങ്ങൾ പോയി കാണണം ഞങ്ങളും വരും കൂടെ... എന്തെ... ദിവാകരൻ പറഞ്ഞതും കുട്ടൻ സിദ്ധുനെ ഒന്ന് നോക്കി..... "അച്ഛാ ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... എനിക്കൊരു കുട്ടിയെ ഇഷ്ട്ടാ ഞാൻ അവളയെ കെട്ടു.... കുട്ടൻ ദിനേശനെ നോക്കി ഗൗരവത്തോടെ പറഞ്ഞു.... വാസ്തവത്തിൽ സിദ്ധു പറയാൻ ആഗ്രഹിച്ചതും അതായിരുന്നു... സിദ്ധു ആകാംഷയോടെ കുട്ടനെ നോക്കി... "നീ കഴിക്കുവോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ തീരുമാനം ആണ്... അത് വിട് ആദ്യം ആരാ ആ കുട്ടീന്ന് പറ... ദിനേശൻ പറഞ്ഞതും കുട്ടൻ സിദ്ധുനെ ഒന്ന് നോക്കി...

അവൻ പറഞ്ഞോ എന്ന് കണ്ണ് കൊണ്ട് കാണിച്ചതും കുട്ടൻ ഒന്ന് നിശ്വസിച്ചു.... "ലെച്ചു.... എല്ലാവരിലും ഞെട്ടൽ പ്രതീക്ഷിച്ചെങ്കിലും ആരിലും അത് ഉളവായില്ല.... ചന്ദ്രിക ഒന്ന് നെടുവിയർപ്പിട്ടുക്കൊണ്ട് കുട്ടന്റെ അരികിൽ പോയി നിന്നു... "എനിക്കും ഏട്ടതിക്കും ഇത് ആദ്യമേ തോന്നിയതാ.... നീ നിന്റെ ആഗ്രഹം പറഞ്ഞില്ലെ ഇനി ഞാൻ എന്റെ തീരുമാനം പറയാം.... അവളെ നിനക്ക് കെട്ടിച്ചു തരും എന്ന് നീ ഈ ജന്മത്തിൽ സ്വപ്നം കാണേണ്ട... അത് നടുക്കേം ഇല്ല...ഒന്നുകിൽ ഞങ്ങൾ കാണിച്ചു തരുന്നവളെ കെട്ടുക ഇല്ലേൽ ഇവിടെ കെട്ടാപ്പരയായിട്ട് നിന്നോ...... "അവളുടെ കഴുത്തിലൊരു താലി വീഴുന്നുണ്ടേൽ അത് എന്റെ കൈ കൊണ്ട് ആയിരിക്കും.... കുട്ടൻ ചന്ദ്രികയെ ഒന്ന് തറപ്പിച്ചു നോക്കി....

"നീ ആരെ കെട്ടിയാലും അവളെ കെട്ടാൻ ഞാനും സമ്മതിക്കില്ല..... അതിന്റെ വായിലെ നാക്കിന്റെ നീളം ഞങ്ങളല്ലേ കണ്ടുള്ളു.... ആ നശൂലത്തെ നീ കെട്ടിയാൽ അന്ന് തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം.... കുട്ടനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് ചന്ദ്രിക റൂമിന് വെളിയിലേക്കിറങ്ങി...... പുറകെ മറ്റുള്ളവരും.... കുട്ടൻ അന്തിച്ചുകൊണ്ട് അവരെ നോക്കി പിന്നെ ആ നോട്ടം സിദ്ധുവിലെത്തി...... "ഇതെന്താടാ ഇവരിങ്ങനെ.... കുട്ടൻ പല്ല് ഞെരിച്ചോണ്ട് സിദ്ധുനെ നോക്കി... "അതെന്നോടല്ല.... അവരോട് പോയി ചോദിക്ക്.....സിനിമയെ വെല്ലുന്ന ഡയലോഗ് പറഞ്ഞ പോയിരിക്കുന്നെ...... അവർ പലതും കണക്ക് കൂട്ടിയാ ഈ തീരുമാനം... നീ പേടിക്കണ്ടടാ...

നിന്നെ വേറെ കെട്ടിക്കാൻ അവർക്ക് പറ്റില്ലാ അതിന് മുൻപ് ലെച്ചു നിന്നെ കൊല്ലും.... സിദ്ധു പറഞ്ഞതും കുട്ടൻ സംശയത്തോടെ അവനെ നോക്കി... അവൻ പുറകോട്ട് കണ്ണ് കാണിച്ചതും ഭദ്രകാളിയെ പോലെ നിൽക്കുന്നുണ്ട് ലെച്ചു.... "ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... എന്നെ പറ്റിച്ച് വേറെ വല്ലോളേം കെട്ടാം എന്നുള്ള പൂതി ഉണ്ടേൽ....ലെച്ചു ഒരു താക്കീതോടെ കുട്ടനെ നോക്കി... "പിന്നെ നശൂലം ഞാൻ അല്ല നിങ്ങളുടെ അമ്മേടെ.... 😬എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.... സയ്‌നയ്ഡ് കലക്കി കൊടുക്കും ഞാൻ ആ തള്ളമാർക്ക്... നോക്കിക്കോ.... കുട്ടനെ ഒന്ന് തുറുപ്പിച്ചുനോക്കി ലെച്ചു കാറ്റ് പോലെ പുറത്തേക്ക് പോയി..... "ഇപ്പോൾ ഇത്തിരി ആശ്വാസം കിട്ടിയില്ലേ...

ഇനി നന്നായി ഒന്ന് ഉറങ്ങിക്കോ... അവളെ കെട്ടിയാൽ ഇളയമ്മയുടെ കൈ കൊണ്ട് നിനക്ക് മരിക്കാം ഇനി അഥവാ വേറേ വല്ലവള്മാരെയും കെട്ടിയാൽ ലെച്ചുന്റെ കൈ കൊണ്ട് നിനക്ക് മരിക്കാം എന്തായാലും മരണം ഉറപ്പായി... ഇപ്പളാ എനിക്കൊന്ന് സമാദാനം ആയത്.... കുട്ടനെ നോക്കി ഇളിച്ചോണ്ട് സിദ്ധു പറഞ്ഞതും അവൻ പല്ല് ഞെരിച്ചു.... "ഇതിന് പരിഹാരം എന്റെ കയ്യിൽ ഉണ്ട്... നീ പോയെടാ.... സിദ്ധുനെ പുച്ഛിച്ചോണ്ട് കുട്ടൻ പറഞ്ഞു.. "ഹാ നമ്മക്ക് കാണാം... അവനെ അടിമുടി ഒന്ന് നോക്കി സിദ്ധു പുറത്തേക്ക് പോയി.... കുട്ടൻ വലിയ ആലോചനയിലേക്ക് ആണ്ടു.... ________

"🎶താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദരചന്ദ്രലേഖ (താനേ..) ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ മകരന്ദ മഞ്ജരിയേന്തി (താനേ..) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുക സംഗമവേളയിൽ നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്‍‌മുകിലിന്നലെ ​(താനേ..)🎶 അച്ഛമ്മേടെ റേഡിയോയിൽ നിന്നും രാഗo ചന്തുന്റെ ചെവിയെ പ്രകമ്പനം കൊള്ളിച്ചു... ചന്തു ഉമിനീരിറക്കി ലെച്ചുനെ ഒന്ന് നോക്കി... ചിരി കടിച്ചു പിടിക്കാൻ ശ്രെമിക്കുന്നുണ്ട്.... "അച്ഛമ്മേടെ റേഡിയോക്ക് എന്തോ കഴിവുണ്ട്.... 🤭അല്ലാതിങ്ങനെ സന്ദർഭത്തിനൊത്ത സോങ് എവിടുന്നെടുത്തിട്ടു.....

കാമുക സംഗമ വേള... അയ്യോ... ബെഡിലേക്ക് മലർന്ന് കിടന്ന്കൊണ്ട് ലെച്ചു കുടു കുടു ചിരിക്കാൻ തുടങ്ങി..... "നിന്റെ ഈ സ്വഭാവം കൊണ്ട കുട്ടേട്ടന്റെ അമ്മ കല്യാണത്തിന് സമ്മേക്കാഞ്ഞേ.. ചന്തു ദോഷിച്ചുകൊണ്ട് ലെച്ചുനെ നോക്കിയതും അവളുടെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു..... "ശവത്തിൽ കുത്തല്ല ഏട്ടത്തി...... ലെച്ചു സങ്കടത്തോടെ ഒന്ന് ചന്തുനെ നോക്കി... "നീ ഇപ്പോൾ എന്താ ചെയ്യുന്നേ... എനിക്ക് ഇത്തിരി സ്വസ്ഥത കിട്ടാന നിന്റെ അടുത്ത് വന്നത് എന്നിട്ട് നീ എന്താ ചെയ്യുന്നേ... എന്നെ കളിയാക്കുക അല്ലെ.... ചന്തു കെർവോടെ മുഖം തിരിച്ചു.... ഹൃദയമിടിപ്പ് ഏറി കുറയുന്നതും ചന്തു അറിയുന്നുണ്ടായിരുന്നു.... "പിന്നെ കളിയാക്കാനുള്ള വക അല്ലെ ഏട്ടത്തി ചെയ്ത് കൂട്ടുന്നെ...

ഏട്ടനെ ഏട്ടത്തിക്ക് ഇഷ്ട്ടം അല്ലെ വെറും ഇഷ്ട്ടല്ല ജീവനെക്കാളെരെ ഇഷ്ട്ടം അല്ലെ.... പിന്നെ ആ ഏട്ടനെ ഏട്ടത്തി എന്തിനാ പേടിക്കുന്നെ.... എനിക്ക് മനസിലാവുന്നേ ഇല്ല... ഏട്ടത്തിടെ പേടി ഇത്തിരി ഓവർ ആണ്.... ലെച്ചു പറഞ്ഞതും ചന്തു നഖം കടിക്കാൻ തുടങ്ങി... "ഇതൊന്നും നിനക്ക് ഇപ്പോൾ മനസിലാവൂല.... അങ്ങേര് കാണുന്നപോലെ ഒന്നും അല്ലടി..... ഒടുക്കത്തെ റൊമാൻസ് ആണ്... ആ കണ്ണിൽ നോക്കുമ്പോത്തന്നെ ഞാൻ അങ്ങ് ഇല്ലാണ്ടായിപോവും.... പിടിച്ചു നിൽക്കാൻ പറ്റൂല എനിക്ക്.... നീ ഒരു കല്യാണം കഴിച്ച് നോക്കണം അപ്പളേ മനസിലാവു..... "പോ ഏട്ടത്തി എനിക്ക് നാണാവുന്നു.... പക്ഷെങ്കിൽ കുട്ടേട്ടൻ തീരെ റൊമാന്റിക് അല്ല ഏട്ടത്തി....

ഹാ കല്യാണം കഴിഞ്ഞിട്ട് വേണം ഒന്ന് ശെരിയാക്കി എടുക്കാൻ..... ലെച്ചു മുഖം പൊത്തി പറഞ്ഞതും ചന്തു പല്ല് ഞെരിച്ചു... "ദേണ്ടേ സമയം പത്ത് ആയി റൂമിലേക്ക് പോവുന്നില്ലെ.... 🙈ശോ എനിക്കങ്ങ് നാണം വരുന്ന് ഓരോന്ന് ആലോചിച്ചിട്ട്... ലെച്ചു നഖം കടിച്ചോണ്ട് ചന്തുനെ നോക്കി പറഞ്ഞു.... ചന്തു ആണേൽ പേടി കൂടിട്ട് നഖം കടിക്കുന്നുണ്ട്... ഒപ്പം നന്നായി വിയർക്കേം ചെയ്യുന്നുണ്ട്.... "എടി നീ ഒന്ന് എന്റെ നെഞ്ചിൽ തൊട്ട് നോക്കിക്കേ.... ഹാർട് അറ്റാക്ക് ആണെന്ന് തോന്നുന്നു.... ചന്തു ലെച്ചുന്റെ കയ്യെടുത്തു ഹാർട്ടോട് ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു.... "ഏട്ടത്തി ചുമ്മാ കളിക്കാതെ പോ... ഏട്ടൻ ഇവിടെ വന്ന് പൊക്കിക്കൊണ്ട് പോവണ്ടേൽ വേഗം ചെല്ല്... എനിക്ക് ഉറക്കം വരുന്ന്.....

ലെച്ചു ചന്തുനെ റൂമിന് പുറത്തേക്ക് ഉന്തി തള്ളി വിട്ടു.... "അപ്പോൾ ഗുഡ്‌ നൈറ്റ്.... സോറി ഇന്ന് ഒറക്കം ഇല്ലല്ലോ ലെ.... ലെച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞതും ചന്തു അടിക്കാനായി കൈ ഊന്നി... അപ്പോയെക്കും ലെച്ചു വാതിൽ കൊട്ടി അടിച്ചു....ചന്തു സാരി കയ്യിൽ ചുയറ്റിക്കൊണ്ട് ചെയറിലായ് ഇരുന്നു... "ഇതെന്താ ചന്തു ഇവിടിരിക്കുന്നെ... ഉറങ്ങുന്നില്ലേ.... ഒരു ബുക്കും പിടിച്ചോണ്ട് കുട്ടൻ ചന്തുന്റെ അരികിലേക്ക് നടന്നു... "ഏയ്യ് ഉറക്കം വരുന്നില്ല... അപ്പോൾ പിന്നെ ഇവിടിരിക്കാം എന്ന് വെച്ചു.... ചന്തു നെറ്റിയിലെ വിയർപ്പ് തുടച്ചോണ്ട് പറഞ്ഞു... "ഹാ എന്നാൽ ഞാൻ ഉറങ്ങട്ടെ.... ഗുഡ്‌ നൈറ്റ്.... ചന്തുനെ നോക്കി ചിരിച്ചോണ്ട് കുട്ടൻ അവന്റെ റൂമിലേക്ക് നടന്നു.... അപ്പോഴും ചന്തു നഖം കടിച്ചോണ്ട് അവിടിരിപ്പുണ്ട്.........

"ചന്തു....... രുക്ഷിന്റെ വിളി വന്നതും ചന്തുന്റെ ഉടലാകെ ഒന്ന് വിറച്ചു.... കയ്യിൽ എഴുനേറ്റ് നിൽക്കുന്ന രോമ കൂപങ്ങളെ ഒന്ന് നോക്കി ചന്തു ചെയറിൽ നിന്നും എണീറ്റു.....പതിയെ ഓരോ സ്റ്റെപ്പും കേറി... ഹൃദയമിടിപ്പ് നന്നെ ഉയർന്നിരുന്നു... അത് ചെവിയെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ഉയർന്നു....... കാലടി കൊണ്ട് ശബ്‌ദം ഉണ്ടാക്കാതെ ചന്തു റൂമിനരികിൽ എത്തി... ചന്തു ഒളിച്ചുകൊണ്ട് വാതിലിനരികിലൂടെ അകത്തേക്ക് നോക്കി..... നാല് പാടും നോക്കിയിട്ടും രുക്ഷിനെ കണ്ടില്ല.... "കണ്ണേട്ടൻ ഇതെവിടെ പോയോ ആവോ... ചന്തു ഒന്ന് നഖം കടിച്ചുകൊണ്ട് വീണ്ടും ഒന്നുകൂടി എത്തി നോക്കി....രുക്ഷവിടെ ഇല്ലന്ന് കണ്ടതും അകത്തേക്ക് കയറി വാതിലടച്ചു കുറ്റിഇട്ടു..... "എന്നോടാ കളി.... കണ്ണേട്ടൻ എന്നോട് ക്ഷെമിക്കണം 😌ഒരു രണ്ട് ദിവസം കൂടി വെയിറ്റ് ചെയ്യ് എന്നിട്ട് സമയം അങ്ങ് കിടക്കല്ലേ നമ്മക്ക് വെയിറ്റ് ചെയ്ത് കളിക്കന്നെ.... ചന്തു കുണുങ്ങി ഒന്ന് ചിരിച്ചു....

. "എനിക്ക് ക്ഷമ പണ്ടെ കുറവാ.... രുക്ഷിന്റെ ശബ്‌ദം കേട്ടതും ഉള്ളിലൂടെ ഒരു റോക്കറ്റ് കടന്ന് പോയി.... "അമ്മേ... നാരായണാ.... കണ്ണേട്ടൻ ആവല്ലേ.... എനിക്ക് തോന്നിയതാകണെ... ചന്തു തിരിഞ്ഞു നോക്കതെ ഒന്ന് ഡോറിൽ നോക്കി പ്രാർത്ഥിച്ചു... കണ്ണടച്ചുകൊണ്ട് നിന്നനിൽപ്പിൽ തിരിഞ്ഞ് നിന്നു.... "അമ്മേ...ആ... അച്ഛാ... ചന്തു ആകെ കിടന്ന് വിറക്കാൻ തുടങ്ങി.... മെല്ലെ കണ്ണ് തുറന്നു നോക്കി... മുന്നിൽ കയ്യും കെട്ടി ചെറുതായി ചിരി തൂകി നിൽക്കുന്ന രുക്ഷിനെ കണ്ടതും ഇടവും വലവും നോക്കി ഒന്ന് ഉമിനീരിറക്കി.... കതകിനടുത്തേക്ക് ഓടാൻ നോക്കുമ്പോയേക്കും രുക്ഷ് ഡോർ ചാരി നിന്നു..... "ഞാൻ അടുത്തേക്ക് നടന്ന് വരാം നീ പുറകോട്ട് നടന്നോട്ടോ.....

രുക്ഷ് താടിക്കിടയിൽ ചുണ്ടുവിരൽ കൊണ്ട് ഒന്ന് ചൊറിഞ്ഞുക്കൊണ്ട് അവൾക്കരികിലേക്ക് നടന്നു... രുക്ഷ് ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ചന്തു കാല് പുറകോട്ട് വെച്ചു..... ടേബിളിൽ തട്ടി തട്ടിയില്ല എന്ന് എത്തിയതും രുക്ഷോരു കൈക്കൊണ്ട് ചന്തുണെ എടുത്തതിലേക്ക് കയറ്റി ഇരുത്തി.... ചന്തു ഉയരുന്ന ഹൃദയമിടിപ്പോടെ രുക്ഷിനെ നോക്കി.... "എന്താ ചന്തു ഇങ്ങനെ നോക്കുന്നെ നിനക്ക് പേടി തോന്നുന്നുണ്ടോ.... ചുണ്ടിലൊരു കുസൃതി വിരിഞ്ഞു... ചന്തു ഇല്ലന്ന് തല വെട്ടിച്ചു... രുക്ഷ് ചന്തുന്റെ മുഖം കൈകുമ്പിളിൽ എടുത്തു... ചന്തു എന്തെന്ന ഭാവത്തിൽ രുക്ഷിനെ നോക്കുന്നുണ്ട്.. ഒപ്പം രണ്ട് കയ്യും ടേബിളിൽ മുറുക്കി പിടിച്ചിട്ടുണ്ട്.... രുക്ഷ് പതിയെ ചുണ്ടുകൾ ചന്തുവിന്റെ നെറ്റിയിലായ് അമർത്തി....

ചന്തു അതിനെ കണ്ണടച്ചുകൊണ്ട് സ്വികരിച്ചു.... രുക്ഷ് ഇത്തിരി നേരം കണ്ണടച്ചിരിക്കുന്ന ചന്തുനെ ഒന്ന് നോക്കി.... പതിയെ മുഖത്തേക്കൊന്ന് ഊതി.... കൊച്ചു കുട്ടികളുടെ കൂട്ട് ശ്വാസം കിട്ടാത്ത പോലെ ഉമിനീരിറക്കി ചുണ്ട് നുണയുന്നുണ്ട്.... "ചന്തു i love you....... പതിഞ്ഞ സ്വരത്തിൽ ചെവിയിലായ് പറഞ്ഞതും ചന്തുവിന്റെ ശ്വാസ ഗതി ഏറി.... അതിന് തെളിവെന്നോണം രുക്ഷിന്റെ കഴുത്തിലായ് ചന്തുവിന്റെ ചൂട് നിശ്വാസം പതിച്ചു... പതിയെ ചന്തുവിന്റെ ചുണ്ടിലായ് അമർത്തി ചുംബിച്ചു.... ചുണ്ടിൽ രുക്ഷിന്റെ ചുണ്ടമർന്നതറിഞ്ഞതും ചന്തു ഒന്ന് ഉയർന്നു പൊങ്ങി.... പതിയെ കീഴ്ച്ചുണ്ടിനെ വായിലാക്കി നുണഞ്ഞു.... ചന്തുവിന്റെ കൈ രുക്ഷിന്റെ കോളറയിൽ അമർന്നു....

രുക്ഷിന്റെ കൈ ചന്തുവിന്റെ അരയിലും അമർന്നു.... സാരിക്കിടയിലൂടെ രുക്ഷിന്റെ കൈ ചന്തുവിന്റെ നഗ്നമായ ഇടുപ്പിലേക്ക് കൈകൾ എന്തോ അലഞ്ഞുകൊണ്ട് പാഞ്ഞു..... രുക്ഷ് ചന്തുവിനെ ഒന്നുകൂടി തന്നിലേക്ക് അണച്ചുപിടിച്ചുകൊണ്ട് ചുണ്ടുകളെ ആവോളം നുകർന്നു.... ചന്തുവിന്റെ കൈകൾ രുക്ഷിന്റെ മുടിയിയകളെ തഴുകിക്കൊണ്ടിരുന്നു..... രുക്ഷിന്റെ കൈ ഇടുപ്പിൽ കുസൃതി കാണിക്കാൻ തുടങ്ങിയതും ചന്തു ഒന്ന് പുളഞ്ഞുക്കൊണ്ട് രുക്ഷിനെ തള്ളി മാറ്റി.... താഴേക്ക് നോക്കി അണക്കുന്ന ചന്തുനെ കണ്ടതും രുക്ഷിന് ചിരി വന്നു.... ഉന്തിയ അതെ സ്പീഡിൽ രുക്ഷ് ചന്തുവിലേക്ക് ഒട്ടി...... ടേബിളിൽ നിന്നും അവളെ എടുത്ത് തോളിലേക്കിട്ട്....

"ഇതെന്താ ചെയ്യുന്നേ.... ചന്തു വെപ്രാളത്തോടെ രുക്ഷിന്റെ പുറത്തായി അടിച്ചു.... "ജെസ്റ്റ് വെയിറ്റ് and സീ പൊണ്ടാട്ടി... ചന്തുനെ ബെഡിലേക്ക് എടുത്തെറിഞ്ഞുക്കൊണ്ട് രുക്ഷവളെ ഒന്ന് കൈ കെട്ടി നോക്കി.... ചന്തു രുക്ഷിനെ ഒന്ന് നോക്കി അങ്ങോട്ടും ഇങ്ങോട്ടും തല ചെരിച്ചൊന്ന് നോക്കി ഉമിനീരിറക്കി... പെട്ടെന്ന് ത്തന്നെ ബെഡിൽ നിന്നും എഴുനേറ്റൊടാൻ നോക്കിയതും അതിനെ തടഞ്ഞുക്കൊണ്ട് കൈ രണ്ടും ചന്തുന്റെ കഴുത്തിന് ഇരു വശത്തുമായി കുത്തി അവൾക്ക് മേലെയായി അമർന്നു.... ഒരു കൈ കൊണ്ട് പതിയെ ചുണ്ടിലായ് തലോടി..... "പേടിയുണ്ടോ ചന്തു.... ഒരു കള്ള ചിരിയോടെ ചന്തുനെ നോക്കിയതും നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്... കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും പാഴുന്നു...

ഒപ്പം തൊണ്ടയിൽ നിന്നും ഉമിനീരിറക്കുന്നതും കാണാം.... "എ... എനിക്ക്.... ദാഹിക്കുന്നു.... ചന്തു രുക്ഷിനിടയിലൂടെ ബെഡിന്റെ മേലേക്ക് നുഴഞ് കേറിക്കൊണ്ട് പറഞ്ഞു.... രുക്ഷിന് ചന്തുന്റെ മുഖഭാവം കണ്ടതും ചിരി വന്നു... രുക്ഷ് ചന്തുന്റെ ദേഹത്ത് നിന്നും എഴുനേറ്റ് മാറി ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസിലേക്കോഴിച്ചുകൊണ്ട് ചന്തുനെ നോക്കി.... പേടിയോടെ സാരിത്തുമ്പിൽ വിരൽ ചുയറ്റുന്നുണ്ട്.... മുഖം ആണേൽ ചുവന്നു തുടുത്തിട്ടുണ്ട്...ഒന്ന് തൊട്ടാൽ രക്തം കിനിയും എന്ന് വരെ തോന്നിപ്പോയി രുക്ഷിന്...... ഗ്ലാസ്സിലെ വെള്ളം അവൾക്ക് നേരെ നീട്ടിക്കൊണ്ട് അടുത്തായി ഇരുന്നു... രുക്ഷ് നോക്കുന്നെന്ന് കണ്ടതും ചന്തു വേഗം വെള്ളം കുടിച്ചു....

ഗ്ലാസ്സ് രുക്ഷിന്റെ കയ്യിലായ് കൊടുത്ത് കൊണ്ട് നെറ്റിയിലെ വിയർപ്പ് കൈ കൊണ്ട് തുടച്ചു...... ഡോറിൽ തുടരേയുള്ള മുട്ട് കേട്ടതും ചന്തുവിന്റെ മുഖത്ത് നിന്നും രുക്ഷിന്റെ കണ്ണ് ഡോറിനരികിലേക്ക് പാഞ്ഞു.... "ഏത് മാരണം ആണോ ആവോ... രുക്ഷിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.... ടേബിളിൽ ഗ്ലാസ്സ് അമർത്തി വെച്ചുകൊണ്ട് രുക്ഷ് ചവിട്ടി തുള്ളി ഡോറിനരികിലേക്ക് നടന്നു.... രുക്ഷിന്റെ പോക്ക് കണ്ടതും ചന്തുവിന് ചിരി വന്നു ഒപ്പം ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story