പ്രണയവർണ്ണങ്ങൾ: ഭാഗം 5

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഡീീീ.................................അത്രയും ദേഷ്യത്തോടെ വിളിച്ചത് കൊണ്ട് തന്നെ ചന്തു ഞെട്ടി... കയ്യിൽ നിന്നും ഫോൺ താഴത്തേക്ക് വീണു.... രുക്ഷിനെ കണ്ടതും ആകാശ് പതിയെ അവിടെ നിന്നും മുങ്ങി.....ചന്തു പേടിയോടെ രുക്ഷിനെ നോക്കി.... രുക്ഷ് ചന്തുവിനടുത്തേക്കായി പാഞ്ഞടുത്തു..... കയ്യിൽ പിടിച്ചുകൊണ്ട് ഭിത്തിയോട് ചേർത്ത് നിർത്തി.... കണ്ണിലപ്പോൾ ദേഷ്യം കത്തി നിൽക്കുന്നു.. മുഖം ചുവന്നു തുടുത്തിരിക്കുന്നു..... പേടിയാലും വേദനയാലും ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞു തൂകി.... "നിനക്കെന്ത് ധൈര്യം ഉണ്ടായിട്ടാ എന്റെ വീട്ടിൽ നിന്നോണ്ട് അവനോട് സംസാരിക്കുന്നെ ഹേ........ ഇത്തിരി പോലും നാണം ഇല്ലല്ലോ.... അവനോട് കൊഞ്ചി കുഴയാൻ...... രുക്ഷ് ദേഷ്യത്തിൽ ചോദിച്ചതും ചന്തു അതൊന്നും കേട്ടില്ല വേദനയാൽ കൈ നീറുന്നുണ്ട്..... "നീ വീണ്ടും വീണ്ടും തെളിയിച്ചോണ്ടിരിക്ക നീ ഒരു കാരക്ടർ ലെസ്സ് ആണെന്ന്.... കണ്ണുകൾ ദേഷ്യത്താൽ കുറുകി..... രുക്ഷിന്റെ മുഖം കണ്ടതും ചന്തുവിനു പേടിയായി...... "ഞാൻ... ഞാൻ ഒന്നും ചെയ്തില്ല ആകാശേട്ടൻ..... പറഞ്ഞു തീരും മുൻപ് കവിളിൽ ആഞ്ഞടിച്ചു.....കവിളിൽ കൈ വെച്ചുകൊണ്ട് നിറക്കണ്ണോടെ ചന്തു രുക്ഷിനെ നോക്കി...... "ആകാശേട്ടൻ... ആകാശേട്ടൻ... ആകാശേട്ടൻ.... നാല് നേരം മന്ത്രം ജപിക്കുന്ന പോലെ ജപിച്ചു നടന്നോ........... അവനാര് നിന്റെ കാമുകനോ അതോ ചാരനോ.... പിന്നെന്തിനാ ഇവിടെ നിൽക്കുന്നെ പൊടി അവന്റെ വീട്ടിലേക്ക് അവന്റെ റൂമിലേക്ക് നിങ്ങൾക്ക് രണ്ടിനും അതായിരിക്കും സൗകര്യം.... പറഞ്ഞു തീരും മുൻപ് ഒരു കൈ രുക്ഷിന്റെ കവിളിൽ പതിഞ്ഞിരുന്നു...

അത്രയും ദേഷ്യത്തോടെ നോക്കിയതും തന്നെ ദഹിപ്പിക്കാൻ പാകത്തിന് നിൽക്കുന്ന വിനയനെ ആണ് കണ്ടത് .... രുക്ഷ് ദേഷ്യത്തോടെ ഒന്ന് ചന്തുനെ നോക്കിക്കൊണ്ട് ഇറങ്ങി പോയി..... "മോള്... കരയാതെ വാ.... ചന്തുവിന്റെ തലയിൽ തലോടിക്കൊണ്ട് സുജാത പറഞ്ഞതും അവൾ സങ്കടത്തോടെ അവരുടെ മാറിലേക്ക് ചാഞ്ഞു ഏങ്ങി കരഞ്ഞു..... അത്രയേറെ അവന്റെ വാക്കുകൾ ഹൃദയത്തെ കുത്തി നോവിച്ചു.....മറ്റു ടെറസിൽ നിന്നും ബഹളം കെട്ടിട്ട് പലരും അടക്കം പറയുന്നുണ്ട്.... "ചേച്ചി കരയാതെ..... ലെച്ചുന്റെ കണ്ണും ചെറുതായി ഈറനായി.... "മോള് കരയാതെ അകത്തേക്ക് വാ വിനയച്ഛൻ അല്ലെ പറയുന്നെ.... സങ്കടപ്പെടാതെ ദേഷ്യം വന്നാൽ അവൻ എന്താ പറയുന്നത് എന്ന് അവന് പോലും നിച്ഛയം ഉണ്ടാവില്ല...... സുജാതെ മോളെ അകത്തേക്ക് കൊണ്ടുപോയ്ക്കോ... വിനയൻ പറഞ്ഞതും സുജാത ചന്തുനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു..... അപ്പോഴും കരച്ചിൽ കുറഞ്ഞതെ ഇല്ല... പുറകെ ലെച്ചുവും നടന്നു...... വിനയൻ എല്ലാരേയും ഒന്ന് നോക്കിക്കൊണ്ട് അവരുടെ പുറകെ നടന്നു...... അപ്പോയെക്കും രുക്ഷ് കാറും എടുത്തോണ്ട് പോയിരുന്നു...... "എന്തൊക്കെ പറഞ്ഞാലും വിനയേട്ടൻ മോനെ അടിച്ചത് തെറ്റായി പോയി.... ഭക്ഷണം വിളമ്പുന്നതിനിടക്ക് സുജാത പറഞ്ഞതും വിനയൻ അവരെ കടുപ്പിച്ചോന്ന് നോക്കി..... "ആദ്യമേ തല്ലി വളർത്താത്തതിന്റെ കുറവാ ഇപ്പോൾ കണ്ടത് ആ കുട്ടി ഒരു പെണ്ണാണെന്ന് പോലും അവൻ ചിന്തിച്ചില്ലല്ലോ....

എന്തൊക്കെയാ അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞത് എന്ത് മാത്രം നൊന്തുകാണും അതിന്.... നീ ഒരു പെണ്ണല്ലെ നിനക്ക് മനസിലാവില്ലേ അവളുടെ വേദന... എന്നിട്ടും അവനെ ന്യായികരിക്ക നീ.... വിശ്വന്റെ അതെ സ്വഭാവം ആണ് രുക്ഷിനും....വിനയൻ വിമ്മിഷ്ടത്തോടെ പറഞ്ഞതും സുജാത അയാളെ ഒന്ന് കടുപ്പിച്ചു നോക്കി... "പിന്നെ അവൻ അവന്റെ അച്ഛനെ പോലെയല്ലാതെ നിങ്ങളെ പോലെ ഉണ്ടാവോ..... വിശ്വേട്ടൻ മാലതി ഏട്ടത്തിയോട് എത്രയൊക്കെ ദേഷ്യത്തിൽ സംസാരിച്ചിട്ടുണ്ട് ഏട്ടത്തിയെ എത്ര അടിച്ചിട്ടുണ്ട്.... അത്രയൊന്നും എന്റെ രുക്ഷ്മോൻ ഇല്ല.... എത്രയൊക്കെ ഉപദ്രവിക്കുമായിരുന്നേലും ആ കണ്ണ് വേറെ ആരേലും കാരണം നിറഞ്ഞാൽ സഹിക്കില്ലായിരുന്നു ഏട്ടന്.... എത്രയൊക്കെ വേദനിപ്പിച്ചാലും ഒത്തിരി സ്നേഹം ഉണ്ടായിരുന്നു ആ മനസ്സിൽ..... ഒത്തിരി കാലം അവരുടെ സ്നേഹം കാണാനും കഴിഞ്ഞില്ലല്ലോ..... കണ്ണുകൾ ഈറനായി..... അത് കണ്ടതും വിനയൻ അവരെ പിടിച്ചു ചെയറിൽ ഇരുത്തി... "ഏട്ടന്റെ കാര്യം പറഞ്ഞാൽ അപ്പോൾ നിറഞ്ഞോണം കണ്ണ്..... വിനയൻ "അവനെ കാണുമ്പോ ഏട്ടനെയാ ഓർമ്മവരുക.. പിന്നെങ്ങനെയാ ഞാൻ അവനെ ശാസിക്കുന്നെ സങ്കടപ്പെടുത്തുന്നെ......സുജാത വിങ്ങിക്കൊണ്ട് പറഞ്ഞതും വിനയൻ അവരെ സമാദാനിപ്പിച്ചു.... "മോളെവിടെ എന്താ കഴിക്കാൻ വരാത്തെ... വിനയൻ ചോദിച്ചതും സുജാത കണ്ണ് തുടച്ചോണ്ട് അയാളെ നോക്കി..... "വിശക്കുന്നില്ലന്ന് പറഞ്ഞു.... നിർബന്ധിച്ചില്ല..... വിഷമം കാണും കിടന്നോട്ടെ എന്ന് വെച്ചു..... സുജാത പറഞ്ഞതും വിനയൻ ഒന്ന് മൂളി..... ______❤️ രുക്ഷ് നേരെ പോയത് കമ്പനിയിലേക്ക് ആയിരുന്നു..... അവനെ കണ്ടതും എംബ്ലോയീസ് എല്ലാം എഴുനേറ്റ് നിന്നു......

. "സാർ ഇന്ന് പതിവിലും നേരത്തെ ആണല്ലോ..... സ്റ്റാഫ്‌ ചോദിച്ചതും അയാളെ ഒന്ന് തുറിച്ചു നോക്കി.... "എന്തെ എനിക്കിവിടെ വരാൻ നേരവും കാലവും ഒക്കെ നോക്കാണോ..... രുക്ഷ് ചോദിച്ചതും അയാൾ തല താഴ്ത്തി നിന്നു.......എല്ലാരേയും ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് കാബിനിലേക്ക് കേറി.... ടേബിളിന് മേളിൽ ഉള്ള എല്ലാ ഫയൽസും വലിച്ചെറിഞ്ഞു.... ദേഷ്യത്തോടെ ചെയർ വലിച്ചിട്ടതിലിരുന്നു.......ഓരോന്ന് ഓർക്കും തോറും നാടിഞരമ്പുകൾ വലിഞ്ഞു മുറുകി...... "രുക്ഷ്..... സിദ്ധുവിന്റെ ശബ്‌ദം കേട്ടതും തലയുയർത്തി നോക്കി.... "എനിക്കിപ്പോൾ ഒന്നും സംസാരിക്കാൻ മൂഡ് ഇല്ല സോ പ്ലീസ്‌ ഗോ നൗ...... രുക്ഷ് കൈക്ക് മീതെ തല വെച്ചുകൊണ്ട് പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു.... "ചന്തു എങ്ങനെ ഇരിക്കുന്നു രുക്ഷ്.... കൈ മാറിൽ പിണഞ്ഞുകെട്ടിക്കൊണ്ട് സിദ്ധു ചോദിച്ചതും തല ഉയർത്തി ഒന്ന് നോക്കി.... "എന്നോട് ലെച്ചു പറഞ്ഞു... ഇതിനാണ് എന്നെ നാട്ടിലേക്ക് പറഞ്ഞയച്ചത് അല്ലെ.... സിദ്ധുവിന്റെ ചോദ്യത്തിന് കൂർത്ത നോട്ടമായിരുന്നു മറുപടി..... "അവളോട് പ്രതികാരം ചെയ്യാൻ ആയിരിക്കും ലെ കെട്ടിയത്..... അല്ല ഒരു സംശയം ചോദിച്ചോട്ടെ ഒരു വർഷം വരെ പ്രതികാരം ഉള്ളിൽ ഒളിപ്പിച്ചു നടക്കാൻ നീ ആര് നാഗകന്യകനോ...ചിരിയാലെ ചോദിച്ചതും മൗനമായിരുന്നു ഉത്തരം.... "നീ എന്താ മോനെ രുക്ഷേ ഒളിപ്പിച്ചുവെക്കാൻ നോക്കുന്നെ കണ്ടുപിടിക്കും എല്ലാം ഞാൻ.... ആദ്യം ചില ടെസ്റ്റിംഗ് ആവശ്യമാണ്‌.... മനസ്സിൽ പറഞ്ഞുക്കൊണ്ട് സിദ്ധു രുക്ഷിനെ ഒന്ന് നോക്കി..... "ചന്തു ഹാപ്പി അല്ലെ രുക്ഷ് .... സങ്കടം ഉണ്ടാവും പാവം കുട്ടി...സിദ്ധു ചോദിച്ചതും നെറ്റി ചുളുക്കിക്കൊണ്ട് രുക്ഷവനെ ഒന്ന് നോക്കി..... "അതൊന്നും നോക്കേണ്ട കാര്യം എനിക്കില്ല..... അലസമായി പറഞ്ഞു....

"എന്നാൽ ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ.... ചന്തു ഒന്നുല്ലെങ്കിലുo എനിക്ക് ആരെങ്കിലും ഒക്കെ ആയി വരുമല്ലോ.... അഥവാ നാളെ നീ അവളെ ഉപേക്ഷിച്ചാലും പൊന്ന് പോലെ നോക്കേണ്ടത് ഞാൻ അല്ലെ...... നീ എന്തേലും തെറ്റ് ചെയ്‌താൽ തിരുത്തേണ്ട ഉത്തരവാദിത്തം എനിക്കല്ലേ.... അങ്ങനെ നീ ചന്തുനെ നാളെയെങ്ങാനും ഡിവോഴ്സ് ചെയ്‌താൽ കൂടെ പൊറുപ്പിച്ച് അവളെ നോക്കണ്ടത് ഞ..... "ജസ്റ്റ്‌ സ്റ്റോപ്പ്‌ ഇറ്റ്...... രുക്ഷ് ഇരുന്നിടത്തു നിന്നും എഴുനേറ്റുക്കൊണ്ട് സിദ്ധിനു നേരെ ചീറിയതും സിദ്ധു ഒന്ന് ഞെട്ടി.... "ഞാൻ അവളോട് ദേഷ്യം ഉള്ളോണ്ട് ആണ് കെട്ടിയെ എന്ന് നിന്നോടാരാ പറഞ്ഞെ... ഞാൻ പറഞ്ഞോ.... രുക്ഷ് ദേഷ്യത്തോടെ ചോദിച്ചതും സിദ്ധുന് ചിരിയാണ് വന്നത്.... ആ ചിരി അടക്കി രുക്ഷിന് മുന്നിൽ ഗൗരവത്തോടെ നിന്നു.... "അപ്പോൾ നീനക്ക് അവളോട് പ്രണയം ഉള്ളത് കൊണ്ടാണോ കെട്ടിയെ..... സിദ്ധു ചോദിച്ചതും രുക്ഷ് ഒന്ന് പതറി.... "വാട്ട്‌ നോൺസെൻസ്.... ഈ രുക്ഷിത്തിന് ചന്ദനയോട് പ്രണയം.....ദിസ്‌ ഈസ്‌ ഇമ്പോസ്സിബിൾ...... രുക്ഷ് ഒരു ഭാവവെത്യാസവും ഇല്ലാതെ പറഞ്ഞു... "ഇന്ന് രാവിലെ എന്തായിരുന്നു പ്രശ്നം.... സിദ്ധു ഫോണിൽ നോക്കിക്കൊണ്ട് ചോദിച്ചതും പഴയ കാര്യങ്ങൾ ഓർമ്മവരുന്നതിനനുസരിച്ചു മുഖത്തെ പേശികൾ വലിഞ്ഞു മുറുകി..... "ചന്തു രാവിലെ ഒന്നും കഴിച്ചില്ല എന്ന് തോന്നുന്നു...... ഞാൻ ഒന്ന് ലെച്ചുനെ വിളിച്ചു നോക്കട്ടെ.... രുക്ഷിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഫോണിൽ ചുമ്മാ തോണ്ടി..... "ഹാ.... ഹലോ.... ചന്തു വല്ലോം കഴിച്ചായിരുന്നോ.....

ഇല്ലേ ഇത്രയും സമയം ആയിട്ടും ഒന്നും കഴിച്ചില്ലെ..... ഹേ തലകറങ്ങിയെന്നോ..... സിദ്ധു രുക്ഷിന് കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞതും രുക്ഷ് വെപ്രാളത്തോടെ സിദ്ധുവിന്റെ സംസാരത്തിനു ചെവി കൊടുത്തു... "അയ്യോ ഇപ്പോഴും ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ലേ..... ഷോ..... ഹോസ്പിറ്റലിൽ കൊണ്ടുപോണ്ട എങ്ങനേലും ഇത്തിരി ഫുഡ്‌ കഴിക്കാൻ പറ.... ഇന്നലെ തൊട്ട് മര്യാദക്ക് ഒന്നും കഴിച്ചില്ലന്നോ.... ഹയ്യോ..... പാവം കൊച്ച്..... സിദ്ധു ഇടം കണ്ണിട്ട് രുക്ഷിനെ നോക്കി..... രണ്ട് കയ്യും വെപ്രാളത്തോടെ പിടിച്ചുകൊണ്ട് കുറച്ച് ദേഷ്യത്തോടെ ആണ് ഇരിക്കുന്നത്..... അല്ലേലും എപ്പോളാണ് ആ മുഖം ദേഷ്യം ഇല്ലാതെ കണ്ടിട്ടുള്ളത്.... "എടാ ചന്തു ഒന്നും കഴിച്ചില്ലെന്ന് പാവം ചന്തു ലെ... ചന്തുന് വിശക്കുന്നുണ്ടാവും നീ കാരണവ...... "നീ എന്തിനാ സിദ്ധു അവളുടെ കാര്യത്തിൽ ഇടപെടുന്നേ...... അവളുടെ കാര്യം നോക്കാനും കഴിപ്പിക്കാനും ഒക്കെ ഞാൻ ഇവിടെ ഉണ്ട് നിന്റെ ആവശ്യം ഇല്ല... പിന്നെ നീ അവളെ ചന്തുന്ന് വിളിക്കണ്ട.... അവളുടെ പേര് ചന്ദന ആണ്.... അങ്ങനെ വിളിച്ചാൽ മതി..... മൈൻഡ് ഇറ്റ്..... അത്രയും ദേഷ്യത്തോടെ സിദ്ധുനോട്‌ പറഞ്ഞുക്കൊണ്ട് പുറത്തേക്കിറങ്ങി.... സിദ്ധു ഒരു ചിരിയാലെ അത് നോക്കി നിന്നു..... "നിന്റെ പെണ്ണെന്ന് പറഞ്ഞാൽ എനിക്ക് പെങ്ങൾ അല്ലേടാ പൊട്ടാ.... ചിരിയോടെ അത്രയും പറഞ്ഞുക്കൊണ്ട് നിലത്ത് കിടക്കുന്ന ഫയലിലേക്ക് ഒന്ന് നോക്കി... "താഴ ഇടാനല്ലേ അറിയൂ പെറുക്കി വെക്കേണ്ടത് ഞാൻ ആണല്ലോ.... ഓരോ ഫയലും അടുക്കിക്കൊണ്ട് സിദ്ധു പിറുപിറുത്തു...... "അടിച്ചത് കൊണ്ട് ദേഷ്യം ആയിരിക്കും... എന്നോടുള്ള ദേഷ്യത്തിന് എന്തിനാ ഫുഡ്‌ കഴിക്കാതിരിക്കുന്നെ..... അങ്ങനെ ഒക്കെ കാണിച്ചത് കൊണ്ടല്ലേ ദേഷ്യം വന്നത്.....

ഷോൾ ഇടാതെ നിന്നിരിക്കുന്നു.... ആ ₹#@%**₹###%മോന്റെ അടുത്ത്......... ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഓരോന്നും പിറുപിറുതോണ്ടിരുന്നു..... "ചേച്ചി വന്നെ നമുക്ക് എന്തേലും കഴിക്കാം വാ..... ലെച്ചു വിളിച്ചതും ചന്തു തിരിഞ്ഞു കിടന്നു..... "എനിക്കൊന്നും വേണ്ട മോള് പോയി കഴിച്ചോ.... മുഖം ഒന്നുകൂടി തലയണയിൽ അമർത്തി പിടിച്ചു..... "രാവിലത്തെ ഫുഡ്‌ ആണ് രാത്രി വരെയുള്ള നമ്മടെ എന്നർജി അറിയില്ലെ ദേ നോക്ക് സമയം പത്ത് ആയി വന്നെ.... എഴുന്നേൽപ്പിക്കാൻ നോക്കിയതും നടന്നില്ല.... "നീ കഴിച്ചോ വിശപ്പില്ല അതാ ഇത്തിരി കൂടി കഴിഞ്ഞിട്ട് ഞാൻ കഴിച്ചോളാം..... "ഉറപ്പാണോ...... എന്നാൽ ഞാൻ പോവാ.... ലെച്ചു പോയെന്ന് ഉറപ്പ് വരുത്തിയതും എഴുനേറ്റിരുന്നു.......... നടന്നത് വീണ്ടും വീണ്ടും ഓർക്കും തോറും കണ്ണുകൾ നിറഞ്ഞു തുളുമ്പും.......വല്ലാത്ത സങ്കടം നെഞ്ചിൽ നിറയുന്ന പോലെ..... ലെച്ചു കഴിക്കാൻ ഇരുന്നതും അകത്തേക്ക് കേറി വരുന്ന രുക്ഷിനെ ആണ് കാണുന്നത്.... അവനെ കണ്ടിട്ടും മൈൻഡ് ആക്കാതെ ഇരുന്നു... ഒളികണ്ണിട്ട് അവനെ നിരീക്ഷിച്ചു... ഒരു പ്ളേറ്റ് എടുത്ത് ഫുഡ്‌ വിളമ്പുന്ന രുക്ഷിനെ ലെച്ചു നെറ്റി ചുളുക്കി നോക്കി..... ലെച്ചുനെ ശ്രെദ്ധക്കുക പോലും ചെയ്യാതെ രുക്ഷ് സ്റ്റെയർ കേറി..... ചന്തു മാത്രമായിരുന്നു മനസ്സിൽ...... അവളിലേക്ക് എത്തും തോറും വേഗത ഏറി.... റൂമിലേക്ക് കേറിയതും കണ്ടു എന്തോ ആലോചിച്ചിരിക്കുന്ന ചന്തുവിനെ... താൻ വന്നതൊന്നും അറിയില്ല..... അവൾക്കടുത്തായി ഇരുന്നുക്കൊണ്ട് ഒരു കഷ്ണം ദോശ ചട്നിയിൽ മുക്കി അവൾക്ക് നേരെ നീട്ടി..... ആളനക്കം തോന്നിയതും ചന്തു തല ചെരിച്ചു നോക്കി..... തനിക്ക് നേരെ നീട്ടിപ്പിടിച്ച കയ്യെയും രുക്ഷിനെയും തിളക്കമ്മാർന്ന കണ്ണുകളോടെ നോക്കി..... ഒരു നിമിഷം താൻ സ്വപ്നത്തിൽ എന്ന പോലെ തോന്നി പോയ്‌ ചന്തുന്........................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story