പ്രണയവർണ്ണങ്ങൾ: ഭാഗം 50

pranayavarnangal

എഴുത്തുകാരി: കുറുമ്പി

ചന്തു ഒന്ന് മൂരി നിവർന്നോണ്ട് എണീറ്റു... ചുറ്റും നോക്കിയപ്പോൾ ബെഡ്‌റൂമിലാണ് താനിപ്പോൾ..... ആദ്യം പരതിയത് രുക്ഷിനെയാണ് അടുത്തില്ല.... ദേഹത്ത് നിന്നും പുതപ്പ് മാറ്റിക്കൊണ്ട് വിൻഡോക്കടുത്തേക്ക് നടന്നു കാർട്ടൻ ഒന്ന് മാറ്റിക്കൊണ്ട് ഇളം വെയിലിന് സ്ഥാനം കൊടുത്തു..... ചുണ്ടിലൊരു പുഞ്ചിരിയും അറിയാതെ സ്ഥാനം പിടിച്ചിരുന്നു.... താലിയിലൊന്ന് മുറുക്കെ പിടിച്ചുകൊണ്ട് ബാത്‌റൂമിലേക്ക് നോക്കി അവിടെ രുക്ഷില്ലെന്ന് കണ്ടതും മുഖം ചുളിച്ചു.... "ഈ രാവിലെ ഇതെവിടെപ്പോയി.... ഇനി ജോഗിങ്.... ഹും.... ചന്തു ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് ബാത്‌റൂമിലേക്ക് കയറി.... രാവിലെ തന്നെ പിടിപ്പത് പണിയിലാണ് സുജാത.... ഇടയ്ക്കിടെ കണ്ണും തുടക്കുന്നുണ്ട്.....

ദോശക്കുള്ള മാവ് കുഴച്ചുകൊണ്ട് ചായക്കുള്ള വെള്ളം അടുപ്പത്തേക്ക് വെച്ചു..... പിന്നിൽ നിന്നും ഒരു പുണരൽ അനുഭവപ്പെട്ടതും തിരിഞ്ഞു നോക്കാതെ തന്നെ ആരാണെന്ന് മനസിലായപോലെ തോളിൽ അമർന്ന കവിളിലൊന്ന് തലോടി.... "നന്നായി ഉറങ്ങിയോ.... സുജാത തല ചെരിച്ചൊന്ന് ചന്തുനെ നോക്കി.... "ഹാ.... നല്ലോണം ഉറങ്ങി.... സ്ലാബിന്റെ മുകളിൽ കയറി ഇരുന്നോണ്ട് തിളച്ച വെള്ളത്തിലേക്ക് തേയിലപൊടി ഇട്ടു.... ചന്തു സുജാതയെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു.... എന്നും ആ മുഖത്തുണ്ടാവുന്ന ഉന്മേഷം ഇന്നവിടെ ഇല്ല..... പകരം നിരാശ തളം കെട്ടി നിൽക്കുന്നു.... കണ്ണ് കണ്ടാൽ അറിയാം ഇന്നലെ ഉറങ്ങിയില്ലെന്ന്..... ചന്തു അവരുടെ ചുമലിലൊന്ന് അമർത്തി പിടിച്ചു.....

ഒന്നും ചെയ്തില്ല കണ്ണീരോടെ ഒന്ന് നോക്കുക മാത്രം ചെയ്തു... "സുജാതമ്മേ.... ശെമിച്ചൂടെ.... നമ്മടെ ലെച്ചു അല്ലെ.... ആർക്ക് മനസിലായില്ലേലും എനിക്ക് മനസിലാവും... അവളെ അകറ്റി നിർത്തുന്നതിൽ അവളെക്കാളും സങ്കടപ്പെടുന്നത് സുജാതമ്മ ആണെന്ന്.... "ഞാൻ അല്ല മോളെ.... അവളുടെ അച്ഛൻ തന്നെയാ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നെ.... ഞാൻ അറിഞ്ഞപ്പോൾ ആ മനുഷ്യനെ കൂടി അറിയിക്കണമായിരുന്നു.... ചെയ്തില്ല.... എനിക്കറിയായിരുന്നു ഈ കാര്യം പറഞ്ഞാൽ അവരുടെ കാല് പിടിച്ചയാലും മക്കളുടെ ആഗ്രഹം നടത്തിക്കൊടുക്കും എന്ന് അതുകൊണ്ടാ പറയാതിരുന്നേ... പക്ഷെ അവളിങ്ങനൊരു എടുത്തു ചാട്ടം പ്രതീക്ഷിച്ചില്ല.... മോൾക്ക് ഓർമ്മയുണ്ടോ...

അന്ന് മോളെ മോൻ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോൾ വിനയേട്ടൻ ദേഷ്യപ്പെട്ടത്... അന്ന് ഒരുപക്ഷെ എനിക്കത്തിന്റെ കാരണം മനസിലായില്ല പക്ഷെ ഇപ്പോൾ മനസിലാവുന്നുണ്ട്....... സുജാത കണ്ണൊന്നൊപ്പി സ്റ്റൗ ഓഫ്‌ ചെയ്തു.... രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർന്നുക്കൊണ്ട് ഒന്നെടുത്ത് ചന്തുവിന്റെ കയ്യിലേക്ക് കൊടുത്തു.... "അവളെക്കുറിച്ച് ആഗ്രഹങ്ങൾ ഒരുപാടൊന്നും ഇല്ലായിരുന്നു.... എങ്കിലും ഏതൊരച്ചനെയും അമ്മയെയും പോലെ ചിലതൊക്കെ ഞങ്ങളും പ്രതീക്ഷിച്ചു പോയി.... എല്ലാം തെറ്റായിരുന്നു....

ഇന്നലെ ആ മനുഷ്യൻ ഒരുപോള കണ്ണടച്ചിട്ടില്ല അറിയുവോ.... എല്ലാവർക്കും അവരവരുടെ കാര്യം മാത്രമാ വലുത്... അതിനിടക്ക് അച്ഛനെയും അമ്മയെയും ഒക്കെ ആരോർക്കാൻ.... അടുപ്പത്തിരുന്ന ദോശ ഒന്ന് തിരിച്ചിട്ടൊണ്ട് സുജാത പറഞ്ഞതും ചന്തു ഒന്ന് നെടുവീർപ്പിട്ടു... അന്ന് ഇതേ വേദന തന്റെ അച്ഛനും അമ്മയും അനുഭവിച്ചിരുന്നത് ഓർക്കേ ഒരു സങ്കടം... ചായ ഒന്ന് ഊതിക്കൊണ്ട് ചുണ്ടോട് ചേർത്തു..... "വിനയച്ഛനെ കണ്ടില്ലല്ലോ... എവിടെ പോയി... ചന്തു വിഷയം മാറ്റാൻ എന്നോണം സുജാതയെ നോക്കി.... "രാവിലെ ഏതോ മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞ് പോയി... ഇനി ഏത് നേരത്താണാവോ കയറി വരുന്നത്.... വല്ലോം കഴിച്ചോ ആവോ....

ദോശമാവ് പാനിലോട്ട് ഒഴിച്ചുകൊണ്ട് സുജാത ചന്തുനെ ഒന്ന് തലയുയർത്തി നോക്കി.... ആരെയോ തിരയുന്ന പോലെ അടുക്കള വാതിലിലേക്ക് കണ്ണ് നട്ടിരിക്കുന്നുണ്ട്... സുജാത കുറച്ച് നേരം കൈ കെട്ടി നിന്നോണ്ട് അവളെ നോക്കി.... "ഏതെലും പെൺകുട്ടേളെ വായ് നോക്കി നിൽക്കുന്നുണ്ടാവും ഇങ് വരട്ടെ... പിറുപിറുത്തോണ്ട് മുഖം വെട്ടിച്ചതും തന്നെ തന്നെ ചിരിയോടെ നോക്കുന്ന സുജാതയെയാണ് കാണുന്നത്.... "ആരെയാ ഈ തിരയുന്നത്... "ഞാൻ.... ചുമ്മാ... ചന്തു ചമ്മിക്കൊണ്ടോന്ന് സുജാതയെ നോക്കി... "രുക്ഷിനെ ആണേൽ നോക്കണ്ട അവൻ പോയി ഞാൻ പറഞ്ഞില്ലെ ഒരു മീറ്റിങ്ങിന്റെ കാര്യം അച്ഛനും മോനും ഒരുമിച്ചാ പോയേക്കുന്നെ....

നിന്നെ ഇവിടെ കിടത്തി ഫ്രഷ് ആയി പോയതാ.... സുജാത പറഞ്ഞതും ചന്തു അവരറിയാതെ ഒന്ന് മുഖം കൊട്ടി... "ഞാൻ സഹായിക്കട്ടെ സുജാതമ്മേ.... ചന്തു പ്ലേറ്റിലുള്ള ഒരു കഷ്ണം ദോശ എടുത്ത് വായിലേക്കിട്ടുക്കൊണ്ട് സുജാതയെ നോക്കി... "വേണ്ട..... ഇവിടെനിക്ക് ചെയ്യാവുന്ന ജോലിയെ ഉള്ളു.... ഇതല്ലെ നമ്മക്കൊരു എന്റർടൈൻമെന്റ്..... സുജാത ഒന്ന് കണ്ണടച്ചു കാണിച്ചുകൊണ്ട് പറഞ്ഞതും ചന്തു ചിരിയോടെ തിരിഞ്ഞു നടന്നു.... "ഇനി എപ്പളാണോ കയറി വരുന്നത്... ചന്തു സോഫയിൽ ഇരുന്നോണ്ട് വാതിക്കലേക്ക് നോക്കി..... എന്തോ കാണാൻ തിടുക്കം കൂടുന്നുപോലെ.... "കെട്ടിലമ്മക്ക് എഴുനേറ്റ് വരാൻ ആയില്ലെ ആവോ....... അടുക്കളയിൽ നിന്നും ഒന്ന് പുറത്തേക്ക് നോക്കി ചന്ദ്രിക പിറുപിറുത്തതും വത്സലക്ക് ചിരിയാണ് വന്നത്....

"നീ ഒന്നുകൂടി ആഞ്ഞു പിടിച്ചിരുന്നേൽ അതിനെ ഇന്നലെ തന്നെ ഇവിടുന്ന് ഓടിക്കായിരുന്നു.... അതിന് ശ്രെമിച്ചില്ലല്ലോ.... ഇനി അനുഭവിച്ചോ.... വത്സല അത്രയും പറഞ്ഞുക്കൊണ്ട് വയ്യപ്പറത്തേക്ക് പോയി.... "എനിക്ക് ഒരു നല്ല കാലം വന്നതിന്റെ അസൂയ്യ ആണ്.... ചന്ദ്രിക വത്സല പോയ വഴിയെ നോക്കി ഒന്ന് ആത്മഗമിച്ചു.... ഇതേ സമയമാണ് ലെച്ചു അടുക്കളയിലേക്ക് കയറി വരുന്നത്... ഇറനായ മുടി ടവ്വൽ കൊണ്ട് കെട്ടിവെച്ചുകൊണ്ട് ചന്ദ്രികയെ കണ്ട ഭാവം നടിക്കാതെ പാത്രത്തിൽ നിന്നും ചായ കപ്പിലേക്ക് ഒഴിച്ചുകൊണ്ട് സാരി തലപ്പ് കൊണ്ട് കപ്പിന് പുറത്തുള്ള വെള്ളം ഒന്നൊപ്പി.. ഒപ്പം മൂലക്ക് നിന്ന് തന്നെ വീക്ഷിക്കുന്ന ചന്ദ്രികയെ നോക്കി ഒന്ന് പുച്ഛിക്കാനും മറന്നില്ല....

"തമ്പുരാട്ടി ഒന്ന് നിന്നെ.... കൃത്യം ആറ് മണിക്ക് മുൻപ് അടുക്കളേൽ കയറിയിരിക്കണം... അല്ലാതെ നിനക്ക് വെച്ചുണ്ടാക്കി തരാൻ ഇവിടാരും ഇരിക്കുന്നില്ല..... ഒന്ന് പുച്ഛിച്ചോണ്ട് പറഞ്ഞു...... ലെച്ചു ഒന്ന് തിരിഞ്ഞു നോക്കി.... "ഇവിടെ നിങ്ങൾ രണ്ട് പേർക്ക് ചെയ്യാൻ പറ്റുന്ന ജോലിയെ ഉള്ളു അത് നിങ്ങൾ അങ്ങ് ഏറ്റെടുത്ത് ചെയ്യുക.... ചെറിയ വല്ല സഹായവും വേണേൽ വിളിച്ചാൽ മതി അല്ലാതെ ആഞ്യാപിക്കാൻ എന്ടെടുത്തേക്ക് വരരുത്..... എത്ര മണിക്ക് എഴുനേൽക്ക് ഉറങ്ങണം എന്നൊക്കെ എന്റെ ഇഷ്ട്ടം ആണ്.... അതിൽ കയറിയും ഇടപെടേണ്ട.... ചുമ്മാ എന്തിനാ അമ്മായിയമ്മാ പൊരിന് വരുന്നത്.... എനിക്കതിനോട് തീരെ താല്പര്യവുമില്ല സമയവും ഇല്ല.... പോട്ടെ... ചായ തണഞ്ഞു പോവും.....

ഒന്നുകൂടി ചന്ദ്രികയെ ഒന്ന് വീക്ഷിച്ചു നോക്കി ലെച്ചു റൂം ലക്ഷ്യമാക്കി നടന്നു.... "അഹങ്കാരി.... പുലമ്പിക്കൊണ്ട് ദേഷ്യത്തോടെ പുറത്തേക്കിറങ്ങിപ്പോയി.... "കുട്ടേട്ടാ.... എണീക്ക്...... ലെച്ചു കമഴ്ന്ന് കിടക്കുന്ന കുട്ടനെ ഒന്ന് കുലുക്കി വിളിച്ചു... കണ്ണുന്ന് ചിമ്മിക്കൊണ്ട് തുറന്നു... ഇറനണിഞ്ഞ മുടിയിൽ ടവ്വൽ കെട്ടി വെച്ചിട്ടുണ്ട്.... ഒപ്പം തെളിഞ്ഞു കാണാൻ തക്ക വിധം സിന്ദൂരം മുകളിലേക്ക് നീട്ടി വരച്ചിട്ടുണ്ട്.... കണ്ണുകളിൽ പടരാൻ തക്കം കണ്മഷി നീട്ടി എഴുതിയിട്ടുണ്ട്... ഒപ്പം സെറ്റും മുണ്ടുമാണ് വേഷം.... നെറ്റിയിലൊരു കുഞ്ഞ് കറുത്ത പൊട്ട് അതിന് മുകളിൽ മുഖത്തിന് മാറ്റ് കൂട്ടനെന്നോണം ഒരു ചന്ദന കുറി.....

"ഇതെന്താ ഇങ്ങനെ നോക്കുന്നെ.... തന്നെ തന്നെ ഇമ ചിമ്മാതെ നോക്കുന്ന കുട്ടനെ ലെച്ചു സംശയത്തോടെ നോക്കി... "ഞാൻ എത്ര സ്വപ്നം കണ്ടെന്നറിയുവോ... 😌നിന്നെ ഇങ്ങനെ എന്റെ സ്വന്തയിട്ട് കാണാൻ അതിപ്പോൾ നടന്നു.... ഞാൻ കൃതാർത്തനായി ഭവതി കൃതാർത്തനായി... കുട്ടനൊരു താളത്തിൽ പറഞ്ഞതും ലെച്ചു അവന്റെ കയ്ക്കിട്ടൊന്ന് പിച്ചി... "അഹ്...... അതികം എന്നോട് കളിക്കണ്ടാട്ടോ.... രാത്രിയാവുമ്പോ ഇതൊക്കെ ഞാൻ വീട്ടും.... ചുണ്ട് കൊണ്ട് കിസ്സ് പറത്തിവിട്ടുക്കൊണ്ട് കുട്ടൻ പറഞ്ഞതും ലെച്ചു അവനെ നോക്കി മുഖം കൊട്ടി..... "അയ്യടാ.... പിച്ചാൻ ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം.... "എന്താ കാണിച്ചു തരുവാ.... കുട്ടൻ ആവേശത്തോടെ ബെഡിലൊന്ന് നിവർന്നിരുന്നു....

ലെച്ചു അവന്റെ വയറിനിട്ടെന്ന് കുത്തിക്കൊണ്ട് ബെഡിലേക്ക് ഇരുന്ന് കൊണ്ട് ചായ അവന് നേരെ നീട്ടി..... "ശെരിക്കും ഇന്നലെ നമ്മളുടെ ഫസ്റ്റ് നൈറ്റ് മാറ്റി വെക്കാം എന്ന് വെച്ചതാ..... ലെച്ചു പറഞ്ഞതും ചായ ഒരു സിപ്പ് വായിലേക്ക് ആക്കിക്കൊണ്ട് കുട്ടനവളെ സംശയത്തോടെ നോക്കി.... "അല്ല അച്ഛനും അമ്മയും ആയുള്ള പ്രശ്നം ഒക്കെ കഴിഞ്ഞിട്ട് മതി ജീവിതം എന്ന വെച്ചേ 😌...... "എന്നിട്ട് എന്ത് പറ്റി.... കുട്ടൻ ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കിക്കൊണ്ട് ചോദിച്ചു... "അത്.... അത്... പിന്നെ.... ലെച്ചു കുട്ടന്റെ ഷർട്ടിന്റെ ഹുക്സ് പിടിച്ച് കളിക്കാൻ തുടങ്ങിയതും അവൻ പൊട്ടിച്ചിരിച്ചു... "നീ ഒന്നുറക്കെ കരഞ്ഞിരുന്നേൽ ഒന്ന് അലറി വിളിച്ചിരുന്നേൽ ഞാൻ ഉണർന്നാനെ ലെച്ചു ഉണർന്നാനെ.... 🤭

ചിരി കടിച്ചു പിടിച്ചുകൊണ്ട് കുട്ടൻ പറഞ്ഞതും ലെച്ചു ദേഷ്യത്തിൽ അവന്റെ നെഞ്ചിന്നിട്ടൊന്ന് കുത്തി.... "കളിയാക്കല്ലേ.... ഞാൻ മാത്രം ആല്ലല്ലോ.... ലെച്ചു കെർവോടെ മുഖം തിരിച്ചു... "അതിന് ഞാൻ ഇമ്മാതിരി തീരുമാനം ഒന്നും എടുത്തില്ലല്ലോ 🤭.ഇങ്ങനത്തെ തീരുമാനം എടുക്കാൻ വേഗം കഴിയും പക്ഷെ അത് പ്രവർത്തികമാക്കണ്ടേ.... നമ്മൾ പച്ചയായ മനുഷ്യർ അല്ലെ ലെച്ചു.... കുട്ടൻ ഒരു താളത്തിൽ പറഞ്ഞതും ലെച്ചു ചിരിച്ചുപോയി... "അയ്യോ നിന്നോട് സംസാരിച്ചു സമയം പോയി.... കുട്ടൻ വേഗത്തിൽ ബെഡിൽ നിന്നും എണീറ്റോണ്ട് ലെച്ചുന്റെ തലയിൽ നിന്നും ടവ്വൽ അഴിച്ചെടുത്തു... "ഇതെങ്ങോട്ടാ.... ലെച്ചു സംശയത്തോടവനെ നോക്കി...

"സ്കൂളിൽ പോണം ലെച്ചു.... നമ്മടെ സ്കൂൾ ആണ് എന്നാലും കൃത്യ സമയത്ത് അവിടെ എത്തണം.... എന്റെ പിള്ളേർസ് വെയിറ്റങ്ങാണ്... "ഇന്ന് പോണ്ട... ഞാൻ ഇവിടിരുന്ന് മുഷിയും.... ലെച്ചു കൊഞ്ചിക്കൊണ്ട് കുട്ടനെ നോക്കി.... "ഒരു കാര്യം ചെയ്യ് നീയും റെഡി ആയിക്കോ... നമ്മക്ക് ഒരുമിച്ച് പോവാം... നിനക്കൊരു ചേഞ്ച്‌ ആവും കുഞ്ഞി പിള്ളേരാ മൊത്തം.... കുട്ടൻ പറഞ്ഞതും ലെച്ചുന്റെ മുഖം ഒന്ന് തെളിഞ്ഞു.... "എങ്കിൽ ഞാൻ വേഗം റെഡി ആവട്ടെ.... ഒത്തിരി നേരം മുൻപ് വരെ മങ്ങി നിന്ന അവളുടെ മുഖം വിടർന്നതും കുട്ടൻ ലെച്ചുന്റെ നെറ്റിയിൽ അമർത്തിമുത്തിക്കൊണ്ട് പുറത്തേക്ക് പോയി... ഇത്തിരി നേരം ആ ചുംബനത്തിലൊന്ന് ലയിച്ചു നിന്നു...

പിന്നെ പതിയെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയിച്ചു... "രാവിലെ ഒന്നും കഴിക്കതല്ലേ പോയത്... വല്ലോം കഴിച്ച് കാണോ.... വിളിച്ചു നോക്കിയാലോ.... നോക്കണോ..... ചന്തു ഇടയ്ക്കിടെ കണ്ണ് ഉമ്മറത്തേക്കും ഫോണിലേക്കും പാഴിച്ചു..... "വിളിക്കണ്ട... എന്നോട് പറയാതല്ലേ പോയത് എന്നിട്ട് ഇതുവരെ വിളിച്ചന്വേഷിച്ചോ ഞാൻ വല്ലോം കഴിച്ചോന്ന് ഇല്ലല്ലോ.... ചന്തു കെർവോടെ മുഖം ചുളിച്ചുകൊണ്ട് ഫോൺ ഓഫാക്കി... ഉമ്മറത്ത് കാർ വന്ന് നിന്നതിന്റെ സൗണ്ട് കേട്ടതും ചന്തു ഉമ്മറത്തേക്ക് ഓടി.... കാറിൽ നിന്ന് ഇറങ്ങിവരുന്ന വിനയനെ കണ്ടതും ആകാംഷയോടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി.... രുക്ഷല്ലാന്ന് കണ്ടതും മുഖം ചുളിച്ചു....

"നിങ്ങൾ വന്നോ ഇതെന്താ ഇത്ര നേരത്തെ വൈകും എന്നല്ലെ പറഞ്ഞെ... അല്ല അവനെവിടെ.... സുജാത ഉമ്മറത്തേക്ക് വന്നുക്കൊണ്ട് ചോദിച്ചതും വിനയനൊന്ന് നെറ്റി ഉഴിഞ്ഞു... "എനിക്ക് ഭയങ്കര തല വേദന... ഞാൻ ഇങ് പോന്നു.... അവൻ ഒരുപാട് വൈകും... വിനയൻ അകത്തേക്ക് കയറിയതും പുറകെ സുജാതയും കയറി... ചന്തു ഉമ്മറത്തെ ചെയറിലായ് താടിക്ക് കൈ കൊടുത്തോണ്ട് ഇരുന്നു..... ലാപ്പ് നോക്കുന്നതിനോടൊപ്പം രുക്ഷിന്റെ കണ്ണ് ഇടയ്ക്കിടെ ഫോണിലേക്ക് നീണ്ടു... ചന്തുന്റെ കാൾ പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കാണ് തുടങ്ങിട്ട് കൊറേ നേരായി.... "ഞാൻ രാവിലിങ് പോന്നതല്ലേ... ഒന്ന് വിളിച്ച് നോക്കിയാൽ എന്താ.... ഞാൻ അവിടില്ലാത്തോണ്ട് സമാദാനത്തോടെ ഇരിക്കുന്നുണ്ടാവും....

ദേഷ്യം മുഴുവൻ ലാപ്പിനോടായി.... പൊടുന്നനെ ഫോൺ ബെല്ലടിഞ്ഞതും ആരാന്ന് പോലും നോക്കാതെ പെട്ടന്ന് എടുത്ത് ചെവിയോട് ചേർത്തു.... "എടാ ഞാൻ ഇന്നങ് എത്തുട്ടോ.... സിദ്ധു ബാക്കി പറയാൻ തുടങ്ങുമ്പോയേക്കും ഫോൺ നിലത്ത് വീണ് ചിന്നി ചിതറിയിരുന്നു.... ദേഷ്യത്തോടെ അതൊന്ന് നോക്കി തന്റെ ജോലി തുടർന്നു..... രാത്രി ഏറെ വൈകിയിട്ടും രുക്ഷിന്റെ വരവ് കാണാതായതും ചന്തു ഉമ്മറത്തെ പടിയിൽ വന്നിരുന്നു.... "ഇങ്ങോട്ടോ വിളിക്കുന്നില്ല.... അങ്ങോട്ട് വിളിച്ചാലോ സുച്ചോഫ്..... ചന്തു ദേഷ്യത്തോടെ ഫോണിലേക്കും പിന്നെ ഗേറ്റിലേക്കും മിഴി എറിഞ്ഞു.... "ചന്തു മോളെ... നീ ഒന്നും കഴിച്ചില്ലല്ലോ വാ വന്ന് കഴിക്ക്... സമയം ഇപ്പോൾ എത്രയായെന്ന വിചാരം....

സുജാത അകത്തുന്നു വിളിച്ചു പറഞ്ഞു... "വേണ്ട സുജാതമ്മേ.... കണ്ണേട്ടൻ വന്നിട്ട് ഞങ്ങൾ ഒരുമിച്ച് കഴിച്ചോളും സുജാതമ്മ കഴിച്ചോ.... ചന്തു ഒന്ന് തല ചെരിച്ചോണ്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു... "എന്നാൽ അവൻ വന്നിട്ട് നമ്മക്കെല്ലാർക്കും ഒരുമിച്ച് കഴിക്കാം.... വിനയൻ ഉമ്മറത്തെ ചെയറിലായ് ഇരുന്നോണ്ട് പറഞ്ഞതും ചന്തു അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "ഇന്നെന്താ ഇത്ര വൈക്കം.... നീ ഫോൺ വിളിച്ചു നോക്കിയില്ലേ ചന്തു... വിനയനൊന്ന് ഗേറ്റിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു... മുന്നിലെ റോട്ടിൽ കൂടി വണ്ടികൾ ചീറി പാഴുന്നത് കാണാം.... "വിളിച്ചതാ വിനയച്ഛാ സുച്ചോഫ് എന്ന പറയുന്നെ... ചന്തു നിരാശയോടെ വിനയനെ നോക്കി...

"ഫോൺ എവിടേലും കൊണ്ടിട്ടിട്ടുണ്ടാവും ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ലല്ലോ... സുജാത ഡോറിൽ ചാരി നിന്നോണ്ട് പറഞ്ഞു.... വിനയനൊന്ന് നെടുവീർപ്പിട്ടു.... "വിനയേട്ടാനൊന്ന് ഓഫീസിൽ വിളിച്ചു നോക്കരുതോ.... "സമയം എത്രയായെന്ന വിചാരം.... ഏഴു മണി കഴിഞ്ഞാൽ സ്റ്റാഫ്സ് ഒക്കെ അങ്ങ് പോവും.... അവന് ഓവർ ലോഡ് ഉണ്ടാവും അതാ ഇത്രയും വൈകുന്നത്... വിനയൻ പറഞ്ഞ് കഴിഞ്ഞതും ചന്തു താടിക്ക് കൈ താങ്ങിക്കൊണ്ട് ഗേറ്റിലേക്ക് നോക്കിയിരുന്നു....... കൊറേ നേരം വൈകിയിട്ടും രുക്ഷ് വന്നില്ല.... "നിങ്ങൾ വാ നമ്മക്ക് കഴിക്കാം സമയം പോയി.... ചന്തു വാ എണീറ്റെ... "വേണ്ട സുജാതമ്മേ നിങ്ങൾ കഴിച്ചോ... ഞാൻ ഇവിടിരുന്നോളാം...

ചന്തു സുജാതയെ ഒന്ന് നോക്കി പറഞു... "എന്നാൽ നീ വാ സുജാതെ നമ്മക്ക് കഴിക്കാം.. അവൻ ഇപ്പോളൊന്നും വരില്ല അവൻ വരാതെ മോളും വരില്ല... വിനയൻ ചെയറിൽ നിന്നും എണീറ്റോണ്ട് ഹാളിലേക്ക് നടന്നു... പുറകെ ചന്തുനെ ഒന്നുകൂടി നോക്കി സുജാതയും നടന്നു... ചന്തു വീണ്ടും ഗേറ്റിന് പുറത്തേക്ക് കണ്ണ് നട്ടിരുന്നു..... "ചന്തു മോളെ അവൻ ഇനിയും വൈകും മോള് കയറി അകത്തേക്കിരുന്നോ... ഉറക്കം വരുന്നില്ലേ.... സുജാത ചന്തുന്റെ തലയിലൊന്ന് തലോടികൊണ്ട് ചോദിച്ചു... "ഇല്ല സുജാതമ്മേ.... നിങ്ങൾ കിടന്നോ.... ചന്തു സുജാതയെ ഒന്ന് നോക്കി വീണ്ടും ഗേറ്റിന് പുറത്തേക്ക് കണ്ണ് നട്ടു..... എന്ത് പറഞ്ഞിട്ടും കാര്യമില്ലന്ന് കണ്ടതും സുജാത ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് അകത്തേക്ക് കയറി.....

"കയറി ഇരിക്കാൻ പറഞ്ഞിട്ട് ഇരിക്കുന്നില്ല..... അവളെ ഉമ്മറത്തിരുത്തീട്ട് എങ്ങനെയാ.... സുജാത വിനയനെ ഒന്ന് നോക്കി.... "അവനിപ്പോൾ വരും നീ കിടന്നോ... സമയം ഇത്രേം ആയില്ലെ.... ഏതോ ബുക്കെടുത്തു കൊണ്ട് വിനയൻ ബെഡിലേക്ക് കയറി ഹെഡ്‌ബോഡിൽ തല ചാഴ്ച്ചു കിടന്നു... "നീ കിടന്നോ ഞാൻ ഉറങ്ങില്ല......വിനയൻ പറഞ്ഞതും സുജാത ഒന്ന് തലയാട്ടിക്കൊണ്ട് ബെഡിലേക്ക് കയറി കിടന്നു.... "ഇതെവിടെ പോയി കിടക്കാണോ ആവോ.. ചന്തു ഒന്ന് നിശ്വസിച്ചുകൊണ്ട് തൂണ് ചാരി ഇരുന്നു.... ഉറക്കം വന്നിട്ട് ഇടയ്ക്കിടെ കണ്ണുകൾ ചെറുതായി അടയുന്നുണ്ടായിരുന്നു.... ഹെഡ്ലൈറ്റിന്റെ വെളിച്ചം കണ്ണിൽ പതിഞ്ഞതും കണ്ണുകൾ വലിച്ചു തുറന്നു...

ഒന്ന് കോട്ടുവാ ഇട്ടുക്കൊണ്ട് പടിയിൽ നിന്നും എഴുനേറ്റു.... "ഏത് അലവലാതിയെ കാത്തിരിക്കാടി... ചുണ്ടിൽ ഊറി വന്ന ചിരിയാലെ കയ്യിലെ പൊതി ഒളിപ്പിച്ചുകൊണ്ട് രുക്ഷ് ചന്തുനെ നോക്കി... "എനിക്ക് ഒരു ഭർത്താവ് അലവലാതി ഉണ്ട് അയാളെ കാത്തിരിക്ക... ഫോണും സ്വിച്ച്ഓഫ്‌ ആക്കി ഏതോ കൂട്ടയിൽ പോയി ഒളിച്ചിരിക്കാ.. ഇപ്പോൾ വന്ന്.... ഒന്നുകൂടി കോട്ടു വാ ഇട്ടുക്കൊണ്ട് ചന്തു രുക്ഷിനെ നോക്കി... "അലവലാതി നിന്റെ തന്ത സുരേന്ദ്രൻ... രുക്ഷ് കുറുമ്പോടെ ഒന്ന് ചന്തുന്റെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ചു... "മാറ്... തുടങ്ങിയിട്ടത് നിങ്ങളല്ലേ... ഈ പാതിരാത്രി കണ്ണേട്ടനെയല്ലാതെ ഞാൻ വേറെ ആരെ കാത്തിരിക്കാനാ.... ചന്തു കെർവോടെ മുഖം തിരിച്ചു.... "നീ പിണങ്ങാതെ വാ.... രുക്ഷ് ചന്തുന്റെ തോളിൽ കൈ ഇട്ടോണ്ട് അകത്തേക്ക് നടന്നു... "നീ കഴിക്കാൻ എന്തേലും എടുക്ക്... ഭയങ്കര വിശപ്പ്.... ഞാൻ ഒന്ന് ഫ്രഷ് ആയി വരാം....

രുക്ഷ് മേളിലേക്ക് ദൃതിയിൽ കയറിയതും ചന്തു കിച്ചണിലേക്ക് കയറി... രുക്ഷ് വരുമ്പോയേക്കും ചന്തു ഭക്ഷണം വിളമ്പി വെച്ചിരുന്നു..... "ചന്തു.... നീ എനിക്ക് വാരി താ... രുക്ഷ് ചെയർ വലിച്ചിട്ടൊണ്ട് അതിലേക്ക് കയറി ഇരുന്നു... "അയ്യടാ.... ഇന്നലെ വാരി തരാൻ.... കാറിലെ കാര്യം ഓർമ്മ വന്നതും ചന്തുന്റെ മുഖം നാണത്താൽ ചുവന്നു.... അത് ശ്രെദ്ധിച്ചോണ്ട് രുക്ഷ് താടിക്ക് കൈ കൊടുത്തോണ്ട് ഇരുന്നു.... ചിരി പൊട്ടും എന്നായതും ചൂണ്ടുവിരൽ കടിച്ചു പിടിച്ചു... "ഈ നാണം നിനക്ക് തീരെ ചേരില്ല ചന്തു... ചിരി കടിച്ചു പിടിച്ചോണ്ട് രുക്ഷ് പറഞ്ഞതും ചന്തു ദേഷ്യത്തോടെ അവന്റെ തോളിലൊന്ന് തട്ടി... "ഞാൻ വാരി തരില്ല.... വേണേൽ എടുത്ത് കഴിച്ചോ....

ചന്തു അവന്റെ അടുത്തായി ഇരുന്നോണ്ട് പറഞ്ഞു.... "ചന്തു...... ഒന്നഅമർഷത്തോടെ വിളിച്ചതും ചന്തു അത് മൈൻഡ് ആക്കാതെ ഇരുന്നു..... ഒരു പ്ളേറ്റ് അവന് നേരെ നീക്കി വെച്ച് കൊടുത്തു.... രുക്ഷോന്ന് ചന്തുനെ നോക്കിയതും ഒന്നും അറിയാത്ത പോലെ ഭക്ഷണം കഴിക്കുന്നുണ്ട്.... അവൾ തന്നെ ശ്രെദ്ധിക്കുക കൂടി ചെയ്യാതെ ഫുഡ്‌ കഴിക്കുന്നത് കണ്ടതും രൂക്ഷിനാകെ ദേഷ്യം വന്നു.... ഒരുക്കൊടെ പ്ളേറ് നിലത്തേക്ക് വലിച്ചെറിഞ്ഞു... ചന്തു ഞെട്ടിക്കൊണ്ട് എണീറ്റതും പ്ളേറ്റ് ചിന്നി ചിതറി കിടക്കുന്നുണ്ട്... ചന്തു ഒന്ന് പാളിക്കൊണ്ട് രുക്ഷിനെ നോക്കിയതും ദേഷ്യത്തോടെ പല്ല് ഞെരിച്ചിരിപ്പുണ്ട്.... "വാരി തരുന്നുണ്ടോ.... അതോ ഇവിടിരിക്കുന്ന എല്ലാം താഴെ വീണ് പൊട്ടണോ.....

രുക്ഷോരു കുറുമ്പോടെ ചന്തുന് നോക്കി.... ചന്തു അതിശയത്തോടെ രുക്ഷിനെ നോക്കി... എപ്പോൾ ഏത് ഭാവം വരുമെന്ന് പറയാൻ കഴിയില്ല...... ഭാവം മാറുമെന്ന് തോന്നിയതും വേഗം ഒരു ചപ്പാത്തി കഷ്ണം എടുത്തുക്കൊണ്ട് കറിയിൽ മുക്കി അവന്റെ വായ്ക്കടുത്തേക്ക് വെച്ചു കൊടുത്തു.... "പേടിച്ച് പോയോ ചന്തു.... രുക്ഷ് ചോദിച്ചതും ചന്തു പല്ല് ഞെരിച്ചോണ്ട് അവനെ നോക്കി... രുക്ഷോരു ചിരിയോടെ ചന്തുന്റെ കൈ അടക്കം വായിലേക്കാക്കി... ചന്തു മുഖം കൊട്ടി നിൽക്കുന്നുണ്ട്... ഇരുന്നിടത്ത് നിന്നും കൈ ഒന്നുയർത്തി ചന്തുനെ ഇടുപ്പിലൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.... "വിട്..... ഞാൻ ഒച്ച ഇടും...ചന്തു കുതറാൻ തുടങ്ങി... "മിണ്ടാതിരുന്നാൽ നിനക്ക് കൊള്ളാം 😌...

ഇനി അവരുടെ മുന്നിൽ വെച്ചും ഞാൻ റൊമാന്റിക് ആവാണെങ്കിൽ ആവാം... രുക്ഷ് പറഞ്ഞതും ചന്തു അവനെ ഒന്ന് തുറിച്ചുനോക്കി..... ഇടുപ്പിലൂടെ കൈ ഒന്നുകൂടി മുറുക്കിക്കൊണ്ട് വാ തുറന്നതും ചന്തു വല്യ ഒരു കഷ്ണം എടുത്തവന്റെ വായിലേക്ക് കുത്തി കയറ്റി..... മുഴുവൻ കഴിച്ച് കഴിഞ്ഞതും രുക്ഷ് ചന്തുനെ ഫ്രീ ആക്കി എഴുനേറ്റു.... ചന്തു പല്ല് ഞെരിച്ചോണ്ട് രുക്ഷ് പോവുന്നതൊന്ന് നോക്കി..... ടേബിളിൽ ഇരിക്കുന്ന ഓരോന്നും എടുക്കാൻ തുടങ്ങി... "വേഗം വരണേ..... ചന്തുന്റെ സാരിതുമ്പിലായ് മുഖമൊന്ന് ഒപ്പിക്കൊണ്ട് രുക്ഷ് പതിയെ പറഞ്ഞതും ചന്തു ഒന്ന് വിറച്ചു...... "വേഗം എന്ന് പറഞ്ഞാൽ വേഗം.... വൈകിയാൽ അറിയാലോ......

രുക്ഷോരു കുറുമ്പോടെ ചന്തുന്റെ പുറം കഴുത്തിലായ് ചുണ്ട് ചേർത്തുക്കൊണ്ട് തിരിഞ്ഞു നടന്നു.... "കള്ളക്കണ്ണൻ..... ചന്തു രുക്ഷ് പോവുന്നതൊന്ന് നോക്കി കിച്ചണിലേക്ക് നടന്നു..... എല്ലാ പണിയും ഒതുക്കിയതും ചന്തു ഒന്ന് നിന്നു.... "ഇപ്പൊ പോണോ... ചെറുതായി മേളിലേക്കൊന്ന് നോക്കി.... ലൈറ്റ് അണച്ചിട്ടില്ല... പേടിയോടെ സാരിയിൽ ഒന്ന് കൈ ചുയറ്റി.... "ഇത് പിന്നേം തുടങ്ങിയോ.... സ്വയം പറഞ്ഞുക്കൊണ്ട് കൈ അയച്ചു... രണ്ടും കൽപ്പിച്ചോണ്ട് ലൈറ്റ് ഓഫ്‌ ചെയ്ത് റൂം ലക്ഷ്യമാക്കി നടന്നു.... ചന്തുനെ കാത്തിരുന്നപോലെ കയ്യിലൊരു പൊതിയുമായി രുക്ഷിരുപ്പുണ്ടായിരുന്നു..... ചന്തു രുക്ഷിനെ മൈൻഡ് ചെയ്യാതെ കയറി കതകടച്ചു.....

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി പിന്നാൻ തുടങ്ങി... കഴുത്തിലായ് രുക്ഷിന്റെ നിശ്വാസം പതിഞ്ഞതും ഒന്ന് വിറച്ചോണ്ട് തിരിഞ്ഞു നിന്നു... അവനവൾക്ക് അത്രയും അടുത്തായിരുന്നു.... "പിണക്കണോ... ചുണ്ട് കൂട്ടി പിടിച്ചുകൊണ്ട് ചിരി അടക്കി രുക്ഷ് ചോദിച്ചതും ചന്തു മുഖം കെർവിച്ചുകൊണ്ട് തിരിഞ്ഞു നിന്നു.... രുക്ഷ് ചന്തുന്റെ ചുമലിലായ് താടി ഊന്നി നിന്നു... "എന്നാലും ഞാൻ ഇന്ന് പുലർച്ചെ ഇവിടുന്ന് പോയതാ എന്നിട്ട് നീ എന്നെ ഒന്ന് വിളിച്ചു നോക്കിയോ.... അതുക്കൊണ്ടല്ലേ... "അതിന് ഞാൻ വിളിക്കാൻ കാത്തുനിൽക്കും മുൻപ് എറിഞ്ഞു പൊട്ടിച്ചില്ലേ....

ചന്തു പറഞ്ഞതും രുക്ഷ് നെറ്റി ചുളിച്ചു..... "പൊട്ടിച്ചെന്ന് നീ എങ്ങനെ.... രുക്ഷ് ചന്തുന്റെ തോളിൽ നിന്ന് താടി ഉയർത്തി നോക്കി.... "അതൊക്കെ എനിക്ക് മനസിലാവും.... ചന്തു കെർവിച്ചുകൊണ്ട് രുക്ഷിനെ നോക്കി.... "പിണക്കം മാറ്റാൻ ഒരു ഗിഫ്റ്റ് തരട്ടെ.... രുക്ഷ് ചന്തുനെ തനിക്ക് നേരെ തിരിച്ചുകൊണ്ട് ചോദിച്ചതും അവൾ നെറ്റി ചുളിച്ചോണ്ട് അവനെ നോക്കി.... ഒളിപ്പിച്ചു വെച്ച കൈ രുക്ഷ് നീട്ടിയതും ചന്തുന്റെ കണ്ണുകൾ വിടർന്നു........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story