പ്രണയവർണ്ണങ്ങൾ: ഭാഗം 51

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"പിണക്കം മാറ്റാൻ ഒരു ഗിഫ്റ്റ് തരട്ടെ.... രുക്ഷ് ചന്തുനെ തനിക്ക് നേരെ തിരിച്ചുകൊണ്ട് ചോദിച്ചതും അവൾ നെറ്റി ചുളിച്ചോണ്ട് അവനെ നോക്കി.... ഒളിപ്പിച്ചു വെച്ച കൈ രുക്ഷ് നീട്ടിയതും ചന്തുന്റെ കണ്ണുകൾ വിടർന്നു...... "ഈ മുല്ല പൂവാണോ ഗിഫ്റ്റ് അതും വാടി... ചന്തു ചുണ്ട് ചുളിക്കിക്കൊണ്ട് രുക്ഷിനെ നോക്കി... ഒപ്പം ഉള്ളിലൊരു ചിരിയും പടർന്നു.... "വൈകുന്നേരം വാങ്ങിവെച്ചതാ വാടി... രുക്ഷ് നെറ്റി ചുളിച്ചോണ്ട് ചന്തുനെ നോക്കി... കൈകെട്ടി രുക്ഷിനെ തന്നെ നോക്കിനിൽക്കുന്നുണ്ട്... "വേറെ ഗിഫ്റ്റ് ഉണ്ടല്ലോ.... വാടാത്ത ഗിഫ്റ്റ് ടേബിളിന് മുകളിലേക്ക് ഒളിപ്പിച്ചുവെച്ച ഒരു വലിയ പൊതി അവൾക്ക് നേരെ നീട്ടി.... ഒരു ടെസ്റ്റൈൽസിന്റെ കവറായിരുന്നു അത്.....

ചന്തുന് നേരെ നീട്ടിയെങ്കിലും ചന്തു ഇപ്പോഴും അതെ നിൽപ്പാണ്... ഒപ്പം രുക്ഷിനെ സംശയത്തോടെ നോക്കുന്നുമുണ്ട്.... "എന്താ മോനെ ഉദ്ദേശ്യം.... മുല്ലപ്പൂ ഈ ഡ്രസ്സ്‌.... ഇതിന്റെ ഒക്കെ ആവശ്യമെന്താ ഇപ്പോൾ.... ചന്തുന്റെ ചോദ്യം കേട്ടതും രുക്ഷ് വെടിപ്പിലോന്ന് ചിരിച്ചു.... "ഒന്ന് റൊമാന്റിക് ആവാൻ നോക്കിയതാ ഏറ്റില്ല അല്ലെ... രുക്ഷോന്ന് പാളിക്കൊണ്ട് ചന്തുനെ നോക്കി..... ചിരി കടിച്ചു പിടിക്കാൻ നോക്കുന്നുണ്ട്.... "ഇളിക്കണ്ട... ഒന്ന് മൂഡ് ആയി വന്നതായിരുന്നു ഈ ഒലക്കേമ്മലെ മുല്ലപ്പൂ.... രുക്ഷ് മുല്ലപ്പൂ എടുത്തെറിഞ്ഞോണ്ട് ബെഡിലേക്ക് കമഴ്ന്ന് കിടന്നു.... ചന്തു ഒരു ചിരിയോടെ രുക്ഷിനെ നോക്കിക്കൊണ്ട് ആ മുല്ല പൂ എടുത്ത് ടേബിളിലേക്ക് വെച്ചു.... പാതിയെ വാടിയുള്ളു....

പതിയെ ചന്തു രുക്ഷ് കാബോർഡിലായ് വെച്ച പൊതി ഒന്ന് തുറന്നു... ഒരു മജന്ത കളർ സാരിയാണ് ആ കളറിന് മാറ്റ് കൂട്ടനെന്നോണം ഡയമണ്ട് സ്റ്റോൺ വർക്ക്‌...... അത് കണ്ണുകളിലായ് മിന്നിയതും മുഖത്തൊരു ചെറു പുഞ്ചിരി വിരിഞ്ഞു..... രുക്ഷ് ചുമ്മാ കണ്ണടച്ചു കിടന്നതല്ലാതെ ഉറങ്ങിയില്ല.... എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നതാണ്.... ആ കവറാണെങ്കിൽ ചന്തു തുറന്നും നോക്കിയിട്ടില്ല...... ഒന്നുകൂടി പില്ലോയിലായ് മുഖം പൂഴ്ത്തി.... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും തല ചെരിച്ചുകൊണ്ട് ഒന്ന് നോക്കി.....

സാരി പ്ളീറ്റ് റെഡി ആക്കി ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന ചന്തുവിനെ കണ്ടതും രുക്ഷിന്റെ കണ്ണുകൾ തിളങ്ങി.... ആ സാരി അവളുടെ ശരീരത്തോട് ഇണങ്ങി നിൽക്കുന്ന പോലെ ആ കളറും അവൾക്ക് മാച്ച് ആയിരുന്നു.... "എങ്ങനുണ്ട് കൊള്ളാവോ.... തന്നെ ഒളികണ്ണിട്ടു നോക്കുന്ന രുക്ഷിന് നേരെ ഒരു പുരികം പൊക്കിക്കൊണ്ട് ചന്തു ചോദിച്ചതും രുക്ഷ് വേഗം മുഖം മാറ്റി.... "നിനക്ക് തീരെ ചേരുന്നില്ല..... ഈ സാരിയിൽ വല്ല താമന്നയോ കാജലോ എങ്ങാനും ആണേൽ കൊള്ളായിരുന്നു... രുക്ഷ് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞതും ചന്തു ചുണ്ട് കൊട്ടി...

. "എങ്കിൽ വേഗം ചെല്ല് ഇതും എടുത്തോണ്ട് കാത്തിരിക്കുന്നുണ്ടാവും.... ചന്തു ഇത്തിരി കടുപ്പത്തിൽ പറഞ്ഞതും രുക്ഷ് മുഖം തിരിച്ചു കിടന്നു.... "പിണങ്ങിയോ.... ചന്തു രുക്ഷിന്റെ അടുത്തിരുന്നോണ്ട് അവന്റെ പുറത്ത് കൈ കൊണ്ട് കളം വരച്ചോണ്ട് ചോദിച്ചു... രുക്ഷ് കണ്ണടച്ചങ്ങനെ കിടന്നു.... "എണീക്ക്.... എന്നിട്ടെന്നെ ഒന്ന് നോക്കിട്ട് പറഞ്ഞെ എങ്ങനുണ്ടെന്ന്.... ചന്തു രുക്ഷിന്റെ പുറത്തായി പതിയെ തലോടി... "ഇവളെന്റെ കണ്ട്രോൾ കളയും... രുക്ഷ് മുഖം തിരിച്ചോണ്ട് കണ്ണിറുക്കി അടച്ചു....

"മിണ്ടില്ലാന്ന് ഉറപ്പാണോ.... എന്നാൽ ശെരി... ഇനി എന്തേലും പറഞ്ഞോണ്ട് ന്റടുത്തേക്ക് വാ കാണിച്ചു തരാം ഞാൻ... ചന്തു കെർവോടെ എഴുനേറ്റതും രുക്ഷ് ഒരു കണ്ണ് പതിയെ കുറച്ചായി തുറന്നോണ്ട് ചന്തുനെ നോക്കി.... അവൾ ബാത്‌റൂമിലിലേക്കായി കയറാൻ നോക്കിയതും ബെഡിൽ നിന്നും ചാടി എണീറ്റു.... "എന്തെ..... രുക്ഷ് എഴുനേറ്റതും ചന്തു തിരിഞ്ഞു നിന്നതും ഒരുമിച്ചായിരുന്നു... രുക്ഷ് വെടുപ്പിലൊന്ന് ചിരിച്ചു.... "എന്റെ ഭാര്യ ഏത് ഡ്രസ്സ്‌ ധരിച്ചാലും സുന്ദരിയല്ലേ.... ഇനി ഇപ്പോൾ ഒന്നും ഇട്ടില്ലാന്ന് വെച്ചാൽ അതിലും സുന്ദരി... 😌

രുക്ഷ് ചന്തുന്റെ ഇടുപ്പിലൂടെ കൈ ഇട്ടോണ്ട് തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.... "ചീ.... വാ തുറന്നാൽ ഒന്നുകിൽ ഇങ്ങനത്തെ വഷളത്തരം ഇല്ലേൽ ദേഷ്യം... ചന്തു രുക്ഷിന്റെ കൈ അയയ്ക്കാൻ നോക്കിക്കൊണ്ട് പറഞ്ഞതും രുക്ഷോന്നുകൂടി കൈ അമർത്തി..... "നിന്നോടല്ലാതെ പിന്നെ ഞാൻ ആരോടാ മുത്തെ ഇതൊക്കെ പറയാ... രുക്ഷിന്റെ വർത്താനം കേട്ടതും ചന്തു ആച്ചര്യത്തോടെ അവനെ നോക്കി.... "വല്ല കഞ്ചാവും അടിച്ചിട്ടുണ്ടോ.... ചന്തു രുക്ഷിനെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചതും അവൻ പൊട്ടി ചിരിച്ചു....

"നോട്ടി ഗേൾ.... മൂക്കിൻ തുമ്പിലൊന്ന് പിടിച്ച് തിരിച്ചുകൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു സംശയത്തോടെ അവനെ നോക്കുന്നുണ്ട്... "ഇത് വാങ്ങിയപ്പളെ എനിക്കറിയായിരുന്നു നിനക്ക് ചേരും എന്ന്.... ബട്ട്‌ ഈ സാരിയിൽ നിന്നെ കണ്ടപ്പോൾ.... രുക്ഷ് ചന്തുനെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് നെറ്റി ചുളിച്ചതും ചന്തു അവൻ പറയുന്നതിനായി കാതോർത്തു..... "ബട്ട്‌ ഈ സാരിയിൽ നിന്നെ കണ്ടപ്പോൾ.... നിന്നെ കണ്ടപ്പോൾ.... "കണ്ടപ്പോൾ.... ചന്തു ആകാംഷയോടെ രുക്ഷിനെ ഉറ്റുനോക്കി....

"മ്മ്.... കണ്ടപ്പോൾ നീ ഞാൻ വിചാരിച്ചതിലും കൂടുതൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്.... ചന്തുനെ കണ്ണാടിക്ക് മുന്നിലേക്ക് തിരിച്ചു നിർത്തിക്കൊണ്ട് അവളുടെ തോളിലായ് താടി അമർത്തി രുക്ഷ് പറഞ്ഞതും ചന്തുന്റെ മുഖം സന്തോഷത്തോടെ ഒന്ന് വിടർന്നു.... അവളുടെ ഇളം ചുണ്ടിലെ പുഞ്ചിരി കണ്ടതും രുക്ഷതിലും മനോഹരമായോന്ന് ചിരിച്ചു.... അവളിലെ കുഞ്ഞ് സന്തോഷം പോലും തന്നിലുണ്ടാക്കുന്ന മാറ്റം അതേറയും ആ മുഖത്ത് തെളിഞ്ഞു നിന്നു..... ഒത്തിരി നേരം രണ്ട് പേരും കണ്ണാടിയിലൂടെ പരസ്പരമൊന്ന് നോക്കി.... രുക്ഷോന്ന് ചന്തുവിന്റെ കഴുത്തിലേക്ക് മുഖം തിരിച്ചതും അവളവനെ സംശയത്തോടെ ഒന്ന് നോക്കി....

"എന്തോ കുറവുണ്ട് ചന്തു.... രുക്ഷ് ചന്തുനെ തനിക്ക് നേരെ നിർത്തിക്കൊണ്ട് പറഞ്ഞതും ചന്തു നെറ്റി ചുളിച്ചു..... കണ്ണുടക്കിയത് കണ്ണാടിക്ക് താഴെയായുള്ള സിന്ദൂരചെപ്പിലായ് അതിൽ നിന്നും ഒരു നുള്ള് കയ്യെലെടുത്തുക്കൊണ്ട് ചന്തുനെ നോക്കി ആ ഉണ്ടക്കണ്ണ് കൗതുകത്തോടെ വിടർന്നിട്ടുണ്ട്.... അത് കൺങ്കെ ചുണ്ടിലൊരു കുസൃതി വിരിഞ്ഞു... സിന്ദൂരരേഖയൊന്ന് ചുമപ്പിച്ചുകൊണ്ട് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു... ചന്തു കണ്ണടച്ചതിനെ സ്വികരിച്ചു.... ഒപ്പം രണ്ട് കയ്യും രുക്ഷിന്റെ ടീഷർട്ടിലായ് മുറുകി....ചുണ്ടുകളെ വേർപ്പെടുത്തിക്കൊണ്ട് വീണ്ടും ചന്തുവിനെ താടി ഉഴിഞ്ഞോണ്ട് നോക്കാൻ തുടങ്ങി... "ഇനി.....കണ്മഷി കയ്യിലെടുത്തോണ്ട് രുക്ഷോന്ന് ചന്തുനെ നോക്കി..

സംശയത്തോടെ എന്താണ് ചെയ്യുന്നതെന്ന് വീക്ഷിക്കുന്നുണ്ട്... ചൂണ്ടുവിരലിലായ് കണ്മഷി നിറച്ചുകൊണ്ട് ചന്തുവിന്റെ കണ്ണിലായ് എഴുതി... രുക്ഷിന്റെ കൈയ്യിലെ കണ്മഷി ചന്തുവിന്റെ കണ്ണിലായ് പടർന്നു... രണ്ട് കണ്ണുകളും അതിനനുസരിച്ചുകൊണ്ട് പിടച്ചു.... കണ്മഷിയുടെ നീറ്റലോടെ കണ്ണോന്ന് നിറഞ്ഞു.... ചന്തു നോക്കിയതും താടിക്ക് കൈ കൊടുത്ത് ചുണ്ട് ചുളുക്കി തന്നെ തന്നെ വീക്ഷിക്കുകയാണ് രുക്ഷ്.... കയ്യിൽ ബാക്കി വന്ന കണ്മഷി ചന്തുവിന്റെ തലയിലായ് ഒരച്ചുകൊണ്ട് ഇത്തിരി ലിപ്സ്റ്റിക് വീണ്ടും കയ്യിലായ് പരക്കി....

ചന്തു ഇതെന്തെന്നുള്ള ഭാവത്തിൽ നോക്കുന്നുണ്ടേലും അതിനെ കാര്യമാക്കാതെ ചൂണ്ടുവിരലിലായ് പരന്ന ലിപ്സ്റ്റിക്കിനെ പതിയെ ചന്തുവിന്റെ ചുണ്ടിലായ് തേച്ചു.... രുക്ഷിന്റെ വിരൽ ചുണ്ടിലായ് പതിഞ്ഞതും ചന്തു ഒന്ന് വിറച്ചു.... ഹൃദയമിടിപ്പ് ക്രമധിതമാവുന്നതും അവളറിയുന്നുണ്ടായിരുന്നു... കണ്ണുകൾ മേലേക്ക് ഉയർന്നു അത് രുക്ഷിലായ് തങ്ങി നിന്നു.... ആ ചുണ്ടിലെ കുസൃതി തന്നെ ഒരു മായലോകത്തെത്തിക്കുന്ന പോലെ... തന്റെ അദരങ്ങളെ ചന്തു സ്വാതന്ത്രമായി വിട്ടു രുക്ഷിന്റെ കയ്യുടെ സഞ്ചാര ദിശ അനുസരിച്ചുകൊണ്ട് അദരങ്ങളും അവന്റെ വിരലിനൊപ്പം ചലിച്ചു.... ഒരുവിധം ആ ചുണ്ടുകൾ മോഡിയായതോടെ രുക്ഷ് കയ്യെ പിൻവലിച്ചു....

ഒരു മായാലോകത്തെന്നപോലെ തന്നെ നോക്കുന്ന ചന്തുവിനെ ഒരു കുസൃദ്ധിയോടെ നോക്കിക്കൊണ്ട് ഒരു കറുത്ത കുഞ്ഞി പൊട്ടവളുടെ വില്ല് പോലെ വളഞ്ഞ പുരിക കൊടികൾക്കിടയിൽ സ്ഥാനം പിടിപ്പിച്ചു.... മുഖത്തെ തഴുകിക്കൊണ്ട് പോവുന്ന രുക്ഷിന്റെ കൈകൾക്കനുസരിച്ചു ചന്തുവിന്റെ കണ്ണുകൾ കൂമ്പി അടയപ്പെട്ടു... രുക്ഷോരു ചിരിയോടെ ചന്തുവിനെ കണ്ണാടിക്ക് മുന്നിൽ നിന്നും തിരിച്ചു നിർത്തിക്കൊണ്ട് പിന്നിയ മുടിയെ അഴിച്ചിട്ടു.... രുക്ഷിന്റെ കൈ മുടിഴിയകളിലൂടെ സഞ്ചരിക്കുമ്പോൾ ചന്തുവിന്റെ കണ്ണുകൾ പിടയുന്നുണ്ടായിരുന്നു...... മുല്ല പൂക്കളെ അവളുടെ തല മുടിയിലായ് പിടിപ്പിച്ചുകൊണ്ട് മുടി വിടർത്തിയിട്ടുകൊടുത്തു....

രുക്ഷ് ചന്തുനെ തനിക്ക് നേരെ നിർത്തി ഒന്ന് ആകെ വീക്ഷിച്ചു..... എന്നിട്ട് കണ്ണാടിക്ക് നേരെ അവളെ തിരിച്ചു.... ചന്തു വിടർന്നക്കണ്ണുകളോടെ ഒന്ന് രുക്ഷിനെ നോക്കി.... സാരിയുടെ മുന്താണി ഒന്നുകൂടി കയറ്റിക്കൊണ്ട് കണ്ണാടിയിലൂടെ ഒന്ന് രുക്ഷിനെ നോക്കി.... തന്നെ തന്നെയാണ് നോക്കി നിൽക്കുന്നതെന്ന് കണ്ടതും മിഴികൾ വിടർത്തിക്കൊണ്ടവനെ നോക്കി.. "ഇപ്പോൾ എന്നെ കണ്ടാൽ എങ്ങനെ... പറ.... ചന്തു രുക്ഷിനെ ആകാംഷയോടെ നോക്കി.... "ഇപ്പോൾ നിന്നെ കണ്ടാൽ.... കണ്ടാൽ കടിച്ച് തിന്നാൻ തോന്നും.... കഴുത്തിലായ് ഒന്ന് കടിച്ചോണ്ട് രുക്ഷ് പറഞ്ഞതും ചന്തു നിന്നിടത്തുനിന്നും ഉയർന്നു പൊങ്ങി... എരിവ് വലിച്ചോണ്ട് ചുണ്ട് പിളർത്തിക്കൊണ്ടവനെ നോക്കി....

"ഇങ്ങനെ നോക്കല്ലേ.... കടിക്കുന്ന പോലെ ആക്ഷൻ ഇട്ടുക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു മുഖം കൊട്ടി.... രുക്ഷ് ചന്തുന്റെ സാരിക്കിടയിലൂടെ ഇടുപ്പിലൂടെ കൈ ഇട്ടോണ്ട് തന്നോട് ചേർത്ത് നിർത്തി കഴുത്തിലായ് ഒന്ന് മുഖം പൂഴ്ത്തി.... "ചന്തു..... മുഖം അമർത്തി രുക്ഷ് വിളിച്ചു.. "മ്മ്ഹ്.... ചന്തു ഒന്ന് ഉയർന്നു പൊങ്ങിക്കൊണ്ട് മൂളി..... ഇടുപ്പിലൂടെ രുക്ഷ് ഒന്നുകൂടി ചന്തുവിനെ മുറുക്കി പിടിച്ചു... അവന്റെ കയ്യുടെ ഇളം ചൂട് ഇടുപ്പിലായ് അനുഭവപ്പെട്ടതും ചന്തു ഒന്ന് പൊള്ളി പിടഞ്ഞുക്കൊണ്ട് തിരിഞ്ഞു നിന്നു........ ചന്തു രുക്ഷിന്റെ കണ്ണുകളെ നേരിടാനാവാതെ മിഴികൾ താഴ്ത്തി.... രുക്ഷ് ചന്തുനെ കാബോർഡിനോട് ചേർത്ത് നിർത്തി....

ചന്തുവിന്റെ പിടക്കുന്ന മിഴികൾ കാൺങ്കെ രുക്ഷിന് കുസൃതി കൂടി... ചന്തുവിനെ ഒന്നുകൂടി തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് താടി പിടിച്ചുയർത്തി..... ചന്തു മിഴിയോന്നുയർത്തി രുക്ഷിനെ നോക്കി... രുക്ഷാ ഇളം ചുണ്ടിനോട് ചുണ്ട് മുട്ടിച്ചു ചന്തുവിന്റെ ശ്വാസഗതി ഏറുന്നതും രുക്ഷറിയുന്നുണ്ടായിരുന്നു.... പതിയെ മേൽ ചുണ്ടിനെ വായിലേക്കാക്കി.... ചന്തു രുക്ഷിന്റെ ടീഷർട്ടിൽ മുറുക്കി പിടിച്ചു... ആ ഉണ്ടക്കണ്ണ് വിടർന്നു..... രുക്ഷ് ചന്തുവിന്റെ രണ്ട് ചുണ്ടും മാറി മാറി നുകർന്നു കൊണ്ടിരുന്നു.... പല്ലുകൾ ചുണ്ടിലായ് ആഴ്ന്നിറങ്ങുമ്പോൾ ചന്തുവിന്റെ കൈ രുക്ഷിന്റെ പുറകിൽ അമർന്നു.... രുക്ഷ് ചന്തുവിനെ തന്റെ കാലിൽ കയറ്റി നിർത്തി ഒന്നുകൂടി തന്നോടടുപ്പിച്ചു നിർത്തി....

ചുംബനത്തിന്റെ ആഴം കൂടും തോറും രുക്ഷിന്റെ പല്ലുകൾ ചന്തുവിന്റെ ചുണ്ടിൽ പോറൽ ഉണ്ടാക്കി... ഉമിനീരിൽ രക്തത്തിന്റെ ചുവ കലർന്നിട്ടും രുക്ഷ് ചന്തുവിനെ മോചിപ്പിച്ചില്ല.... ശ്വാസം വിലങ് തടി ആവുംതോറും ചന്തു രുക്ഷിന്റെ തല മുടി കോർത്തു വലിച്ചു.... അതിനനുസരിച്ചു രുക്ഷിന്റെ കൈ ചന്തുവിന്റെ ഇടുപ്പിൽ വലിഞ്ഞു മുറുകി.... നാവുകളെ പോലും പരസ്പരം പുൽകിക്കൊണ്ട് രുക്ഷ് ചന്തുന്റെ ചുണ്ടിനെ കോർത്തു വലിച്ചു..... ഒടുവിൽ ഒട്ടും ശ്വാസം കിട്ടാതെ ചന്തു രുക്ഷിന്റെ ടീഷർട്ടിൽ അള്ളി പിടിച്ചു....

കാലുകൾ രുക്ഷിന്റെ കാലിലായ് അമർന്നു.... ചന്തു ശ്വാസം കിട്ടാതെ രുക്ഷിനെ പിടിച്ചു തള്ളി... ചുണ്ടിൽ പറ്റിയ രക്തം നാക്ക് കൊണ്ട് വടിച്ചുകൊണ്ട് രുക്ഷ് ചന്തുനെ ഒന്ന് നോക്കി.... അണച്ചുകൊണ്ട് ചന്തു രുക്ഷിനെ ഒന്ന് തുറിച്ചു നോക്കി.... "ഈ രാത്രി ഞാൻ എടുത്തോട്ടെ ചന്തു.... കതിലായ് രുക്ഷിന്റെ ശബ്ദം പതിഞ്ഞതും ഒന്ന് വിറച്ചു..... രുക്ഷ് ചന്തുനെ രണ്ട് കൈ കൊണ്ടും പൊക്കി എടുത്തുകൊണ്ട് ബെഡിലേക്ക് കിടത്തി.... ചന്തുന്റെ മുഖം നാണത്താൽ കുനിഞ്ഞിരിപ്പുണ്ട്..... രുക്ഷ് ബെഡിലേക്ക് കയറി വരുന്നത് ചന്തു ഒരു കുസൃതിയോടെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു.....

"ഞാൻ സമ്മദം തന്നില്ലല്ലോ.... ചന്തു ഒരു പുരികം പൊക്കി രുക്ഷിനെ നോക്കിയതും മുഖം കടന്നൽ കുത്തിയപോലെ വീർത്തിട്ടുണ്ട്..... "അതിന് നിന്റെ സമ്മദം ആർക്ക് വേണം.... രുക്ഷ് ചന്തുനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു... രുക്ഷ് ഇട്ടിരുന്ന ടീഷർട് വലിച്ചൂരി.... ചന്തു രുക്ഷിനെ തന്നെ നോക്കി കിടന്നു...... രുക്ഷ് പതിയെ ചന്തുവീന്റെ നെറ്റിയിലായ് അമർത്തി മുത്തി..... ചന്തു കണ്ണുകൾ കൂമ്പി അടച്ചു..... രുക്ഷോരു ഊക്കൊടെ ചന്തുന്റെ മാറിൽ നിന്നും സാരി വലിച്ചൂരി... ചന്തു മാറിൽ കൈ പിണഞ്ഞു കെട്ടിയതും രുക്ഷിനെ നോക്കിയതും അവൻ സംശയത്തോടെവളെ നോക്കി അവളുടെ കണ്ണുകൾ പായുന്നത് കത്തി നിൽക്കുന്ന ലൈറ്റിലേക്കാണെന്ന് കണ്ടതും രുക്ഷോരു കുറുമ്പോടെ ലൈറ്റ് ഓഫ്‌ ചെയ്തു...

നേരിയ വെളിച്ചത്തിൽ ചന്തു രുക്ഷിന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.... രുക്ഷ് ചന്തുവിന്റെ കൈ മാറ്റിക്കൊണ്ട് കഴുത്തിലായ് മുഖം അമർത്തി..... ചന്തു അവനെ തന്നോടണച്ചു പിടിച്ചു.... രുക്ഷിന്റെ കൈ ചന്തുവിനെ മുറുക്കി വലിഞ്ഞു..... രുക്ഷ് ചന്തുവിന്റെ മറുകിലായ് ആവേശത്തോടെ പല്ലുകൾ ആഴ്ത്തി..... ചന്തു ഒന്ന് പിടഞ്ഞുക്കൊണ്ട് തിരിഞ്ഞു കിടന്നു.... "വേദനിച്ചോ ചന്തു...... ചന്തുനെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചോണ്ട് രുക്ഷ് പതിയെ ചോദിച്ചതും ചന്തുവിന് ചിരി വന്നു... അവളതിനെ അടക്കിക്കൊണ്ട് മിണ്ടാതെ അങ്ങനെ കിടന്നു..... രുക്ഷ് ചന്തുന്റെ മുടി വകഞ്ഞു മാറ്റിക്കൊണ്ട് പുറം കഴുത്തിലായ് മുഖം അമർത്തി....

ബ്ലൗസിന്റെ ഓരോ ഹുക്സും അഴിയുന്നതവൾ അറിയുന്നുണ്ടായിരുന്നു കണ്ണുകൾ കൂമ്പി അടഞ്ഞു..... ചെന്നിയിൽ കൂടി ഒലിച്ചിറങ്ങുന്ന വിയർപ്പു കണങ്ങളെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. അതിനനുസരിച്ചു ചന്തുവിന്റെ കയ്യ്കൾ പില്ലോയിൽ അമർന്നു..... രുക്ഷ് ചന്തുവിനെ തനിക്ക് നേരെ കിടത്തിക്കൊണ്ട് അവളുടെ മാറിലായ് മുഖം പൂഴ്ത്തി.....അവന്റെ ചുണ്ടുകളും നാവും അവളുടെ ഇടുപ്പിലും അണിവയറിലും കുസൃതി കാണിച്ചു. അതിനനുസരിച്ചു ചന്തുവിന്റെ കൈകൾ രുക്ഷിന്റെ മുടിയിൽ സ്ഥാനം പിടിച്ചു. ചന്തുവിന്റെ ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ ഓരോന്നായി വേർപ്പെട്ടു.... രുക്ഷിന്റെ ചുണ്ടുകൾ ചന്തുവിന്റെ ശരീരരമാകെ ഓടി നടന്നു......

ചന്തുവിലൊരു ചെറു നോവ് ഉണർത്തിക്കൊണ്ട് രുക്ഷ് ചന്തുവിലായ് പെഴ്ത്തിറങ്ങി....... ഒരു പുതപ്പിനുള്ളിൽ അവർ പരസ്പരം പ്രണയിച്ചു കൊണ്ടിരുന്നു.... ഒടുക്കം തളർന്നുക്കൊണ്ട് ചന്തു രുക്ഷിന്റെ വിയർത്തോട്ടിയ നെഞ്ചിലായ് തല ചേർത്ത് കിടന്നു..... ചന്തു രുക്ഷിന്റെ നെഞ്ചിലായ് തഴുകിക്കൊണ്ട് നെഞ്ചിലായ് കാട് പിടിച്ചുകിടക്കുന്ന രോമത്തെ പിടിച്ചുയർത്തി.... "അഹ്.... വേദനിപ്പിക്കാതെ ചന്തു.... ചന്തുന്റെ കയ്യിൽ പതിയെ അടിച്ചോണ്ട് രുക്ഷ് പറഞ്ഞതും ചന്തു അവനെ ഒന്ന് കൂർപ്പിച്ച് നോക്കി... "അപ്പൊ എനിക്ക് എന്താ വേദനിക്കില്ലേ... എന്നെ വേദനിപ്പിച്ചപ്പോൾ ഇതോർത്തില്ലല്ലോ....ചന്തു ദേഷ്യത്തോടെ രുക്ഷിൽ നിന്നും മാറി തിരിഞ്ഞു കിടന്നു...

അവളവന്റെ ദേഹത്ത് നിന്നും മാറിയതറിഞ്ഞു രുക്ഷ് തിരിഞ്ഞു കിടക്കുന്ന ചന്തുനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് കവിളിന് മുകളിലായ് കവിളമർത്തി.... "അതിഷ്ട്ടം കൊണ്ടല്ലേ ചന്തു..... ഒന്നുകൂടി അവളിലേക്കോട്ടി കിടന്നുക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തുവിന്റെ ചുണ്ടിലായ് ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു.... "മതി മതി സോപ്പിട്ടത്.... ന്റെ മോൻ ചാച്ചിക്കോ.... ചന്തു തിരിഞ്ഞ്ഞു കിടന്നോണ്ട് രുക്ഷിനെ നോക്കി..... "നീ ഒരു പാട്ട് പാട് ചന്തു... 😌ന്റെ ഉറക്കം കളഞ്ഞത് നീ അല്ലെ അപ്പോൾ വരുത്തേണ്ടതും നീ തന്നെയാ... രുക്ഷോരു കുറുമ്പോടെ ചന്തുനെ അള്ളി പിടിച്ചു കിടന്നു.... "പാട്ടോ.... മ്മ്.... പാടാം കേട്ടോളെ.... രുക്ഷ് ചന്തുന്റെ പാട്ടിനായി കാതോർത്തു...

"🎶Vennilavai poovaai vaippenae Vaanavillai udaiyaai thaippenae Unakaaga yethum seiven nee yenakkenna seivaayo Intha oru jenmam pothaathu Ezhu jenmam eduthum theeraathu Antha theivam unaikaaka thinam thozhuven thavaraathu.... 🎶 "ഉറക്കം വരുത്താൻ പറ്റിയ പാട്ട്...രുക്ഷോന്ന് തല പൊക്കി നോക്കിയതും ചന്തുവിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങിട്ടുണ്ട് ശബ്ദം നേർത്തു വന്നതും രുക്ഷോന്ന് ചന്തുവിൽ നിന്നും മാറി കിടന്നോണ്ട് അവളെ നേരയായി കിടത്തി ..... ചന്തു ഒന്ന് കുറുകിക്കൊണ്ട് രുക്ഷിന്റെ നെഞ്ചിലായ് പമ്മി... രുക്ഷവളുടെ മൂർദ്ധാവിൽ ഒന്ന് ചുണ്ടമർത്തിക്കൊണ്ട് രണ്ട് കൊണ്ടും പൊതിഞ്ഞു പിടിച്ചു...... ഒത്തിരി നേരം മതിയാവോളം അവളെ നോക്കി കിടന്നു...

കണ്ണുകളെപ്പോയോ മയക്കം പിടിച്ചു..... ചന്തു കുളി കഴിഞ് ഇറങ്ങിട്ടും രുക്ഷ് എണീറ്റിട്ടില്ല...... പില്ലോയും കെട്ടിപ്പിടിച്ച് മറിഞ്ഞു കിടക്കുന്നുണ്ട് പുറത്ത് പകുതി വരെ പുതപ്പും ഉണ്ട്..... ചന്തു രുക്ഷിനെ ഒന്ന് നോക്കി കണ്ണാടിക്ക് മുന്നിൽ നിന്നും മുടിയൊന്ന് തുവർത്തി.... "കണ്ണേട്ടാ.... എണീക്ക്.... സമയം ഇതേ എട്ടാവാനായിട്ടോ.... ചന്തു രുക്ഷിനെ കുലുക്കി വിളിച്ചതും അവനൊന്ന് തിരിഞ്ഞു കിടന്നോണ്ട് ചന്തുനെ ബെഡിലേക്ക് പിടിച്ചിട്ടു..... ചന്തു പിടഞ്ഞെണിക്കാൻ നോക്കുമ്പോയേക്കും ഒരു കൈ കൊണ്ടവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് കഴുത്തിലായ് മുഖം അമർത്തി.... സോപ്പിന്റെയും എണ്ണയുടെയും വാസന നാസികയിലേക്ക് തുളഞ്ഞു കയറി....

കണ്ണ് തുറന്നൊന്ന് ചന്തുനെ നോക്കിയതും കണ്ണുകൾ പിടച്ചു കളിക്കുന്നുണ്ട്.... രുക്ഷോന്നുകൂടി കഴുത്തിൽ മുഖം അമർത്തിക്കൊണ്ട് കഴുത്തടിയിലായ് പറ്റി പിടിച്ച വെള്ളതുള്ളികളെ നാവ്കൊണ്ടൊപ്പി... ചന്തുന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു... എന്തോ ഓർത്തപോലെ പിടഞ്ഞു... "മാറിയെ.... ഞാൻ കുളിച്ചതാ ഈക്കാവും... ചന്തു രുക്ഷിനെ തന്നിൽ നിന്നും അടർത്താൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞതും രുക്ഷ് ഒന്നുകൂടി അവളിലേക്കോട്ടി..... "മാറിയെ കണ്ണേട്ടാ.... ചന്തു പിടഞ്ഞതും രുക്ഷ് കഴുത്തിലായ് പല്ലുകളമർത്താൻ തുടങ്ങിയതും കഴുത്തിൽ കാണുന്ന നീലിച്ച പാട് കണ്ട് അവിടെ ചെറുതായൊന്നു തൊട്ടു.... ചന്തു എരിവ് വലിച്ചോണ്ട് എണീറ്റിരുന്നു...

രുക്ഷോന്ന് ഏന്ദി വലിഞ്ഞേണിച്ചുകൊണ്ട് ചന്തുന്റെ ഷോൾഡറിൽ നിന്നും ബ്ലൗസ് അല്പം താഴ്ത്തി നോക്കി.... മറുകിനു ചുറ്റും നീലിച്ചിട്ടുണ്ട്.... ഒരു ഗർത്ഥം പോലെ ചോര കല്ലിച്ചു കിടക്കുന്നുണ്ട്.... രുക്ഷോന്ന് തല ഉയർത്തി നോക്കിയതും ചന്തു രുക്ഷിനെ തന്നെ നോക്കി ഇരിപ്പുണ്ട്... "ഇത് ഞാൻ ചെയ്തതാണോ.... രുക്ഷ് ചോദിച്ചതും ചന്തു ചുണ്ട് കൊട്ടി.... "ഇത് വെറും സാമ്പിൾ ഇതിലും കൂടിയത് ഉണ്ട്..... ചന്തു ബെഡിൽ നിന്നും എണീറ്റോണ്ട് പറഞ്ഞതും രുക്ഷോരു കുസൃതി ചിരി ചിരിച്ചു.....പതിയെ ചന്തുവിനെ പുറകിൽ പുണർന്നുക്കൊണ്ട് ആ മുറിവിലായ് അമർത്തി മുത്തി.... ചന്തു അവന്റെ നെറ്റിയിലായൊന്ന് നെറ്റി മുട്ടി... "ഇനി എവിടെയാ ഉള്ളെ കാണിച്ചെ...

രുക്ഷോരു ചിരിയാലെ പറഞ്ഞതും ചന്തു ഇടുപ്പിൽ കൈ കുത്തിക്കൊണ്ടവനെ നോക്കി.... "എന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലല്ലേ..... "എന്നെ കുഴിയിലോട്ട് എടുക്കണം നിനക്കിനി ഇത്തിരി റസ്റ്റ്‌ കിട്ടാൻ..... രുക്ഷോരു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞതും ചന്തു ആ ഉണ്ടക്കണ്ണോന്ന് ഉരുട്ടി.... "ഇന്നാ വേഗം ഫ്രഷ് ആയി പോവാൻ നോക്ക് .... ടവ്വലവന്റെ തോളിൽ ഇട്ടോണ്ട് ചന്തു പറഞ്ഞതും രുക്ഷോന്ന് മുഖം കെർവിച്ചു.... "ഇന്ന് പോണോ..... "പോവാതെ പിന്നെ.... ചന്തു നെറ്റി ചുളിചോണ്ടോന്ന് രുക്ഷിനെ നോക്കി... "ഇന്ന് നിന്റെ മുറിവൊക്കെ ഉണക്കി വീണ്ടും മുറിവുണ്ടാക്കി എന്നിട്ടൊക്കെ പോയാൽ പോരെ...... രുക്ഷോരു കള്ള ചിരിയോടെ പറഞ്ഞതും ചന്തു അവനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് അയച്ചു....

"ഇതിനി ഒരു നടക്ക് പോവൂല....ചന്തു ഒരു ചിരിയോടെ മുന്താണി നേരെ ആക്കിക്കൊണ്ട് റൂമിന് വെളിയിലേക്കിറങ്ങി..... താഴേക്ക് ചെല്ലുമ്പോൾ വിനയൻ എഴുനേറ്റ് വരുന്നേ ഉള്ളു.... വിനയനെ നോക്കി ഒന്ന് ചിരിച്ചോണ്ട് കിച്ചണിലേക്ക് നടന്നു.... "സുജാതമ്മേ.... ചന്തു അവരെ പുറകിലൂടെ ഒന്ന് പുണർന്നു... "എന്ത് പറ്റി ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ.... സുജാത ചുമ്മാ ഒന്ന് ചന്തുനെ നോക്കിയതും നിന്ന് പരുങ്ങുന്നുണ്ട്..... "ഏയ്‌ ഒന്നുല്ലല്ലോ... എന്നത്തേയും പോലെ തന്നെ.... ചന്തു ഒന്നിളിച്ചോണ്ട് സ്ലാബിന് മുകളിൽ കയറി ഇരുന്നു.... എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്നുണ്ട്...

"പാലും പത്രവും വന്നിട്ടുണ്ടാവും മോള് പോയി അതെടുത്തിട്ട് വരുവോ ഉമ്മറത്തെ വാതിലും തുറന്നിട്ടില്ല... ഇന്ന് എഴുന്നേൽക്കാൻ വൈകി... സുജാത പുട്ടിനുള്ള മാവ് കുഴച്ചോണ്ട് ചന്തുനെ ഒന്ന് തലയുയർത്തി നോക്കിയതും താലി പിടിച്ചു കറക്കിക്കൊണ്ട് എന്തോ ആലോചിച്ചിരിപ്പുണ്ട് ഇടയ്ക്കിടെ ഒരു പുഞ്ചിരിയും തെളിഞ്ഞു കാണാം.... "ചന്തു.... കയ്യിലൊന്ന് പിച്ചിക്കൊണ്ട് സുജാത വിളിച്ചതും ചന്തു ഒന്ന് ഞെട്ടിക്കൊണ്ട് അവരെ നോക്കി.... "ഏത് സ്വപ്നലോകത്താ.... സുജാത ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് ചോദിച്ചതും ചന്തു വെടിപ്പിലോന്ന് ചിരിച്ചു.. "സുജാതമ്മ എന്താ പറഞ്ഞെ....

"ഉമ്മറത്ത് പാലിരിപ്പുണ്ട് അതെടുക്കാൻ... ഈ പെണ്ണിത്.... ചന്തുന്റെ തലക്കിട്ട് ഒരു കിഴുക്ക് കൊടുത്തോണ്ട് സുജാത പറഞ്ഞു... "ഇപ്പം എടുത്തിട്ട് വരാവേ.... ചന്തു ദൃതിയിൽ ഹാളിലേക്ക് നടന്നു.... "ആകെ ചമ്മിയോ... ഏയ്‌.... ചന്തു പിറുപിറുത്തോണ്ട് നടന്നു.... "ചന്തു ഉമ്മറത്ത് പത്രം ഉണ്ടേൽ അതും എടുക്കണേ മോളെ.... ടീവിക്ക് മുന്നിലിരുന്നോണ്ട് വിനയൻ പറഞ്ഞതും ചന്തു തലയാട്ടി.... ടീവിയിൽ നിന്നും വാർത്ത വായിക്കുന്നവരുടെ ശബ്ദം ഉയർന്നു കേൾക്കാം...... ചന്തു വാതിൽ തുറന്നതും എന്തോ ഒന്ന് നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു ചന്തു ഞെട്ടിക്കൊണ്ട് ഒരടി പുറകിലേക്ക് വെച്ചു......................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story