പ്രണയവർണ്ണങ്ങൾ: ഭാഗം 52

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ചന്തു ഉമ്മറത്ത് പത്രം ഉണ്ടേൽ അതും എടുക്കണേ മോളെ.... ടീവിക്ക് മുന്നിലിരുന്നോണ്ട് വിനയൻ പറഞ്ഞതും ചന്തു തലയാട്ടി.... ടീവിയിൽ നിന്നും വാർത്ത വായിക്കുന്നവരുടെ ശബ്ദം ഉയർന്നു കേൾക്കാം...... ചന്തു വാതിൽ തുറന്നതും എന്തോ ഒന്ന് നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു ചന്തു ഞെട്ടിക്കൊണ്ട് ഒരടി പുറകിലേക്ക് വെച്ചു.... "കണ്ണേട്ടാ...... നിലത്ത് കിടക്കുന്ന ചെറുപ്പക്കാരനെ ആക്രോഷിച്ചുകൊണ്ട് വിളിച്ചതും അവൻ ഒരു നറു പുഞ്ചിരിയോടെ എഴുനേറ്റ് നിന്നു... "എപ്പോ വന്ന് കണ്ണേട്ടാ... ഇതെന്താ ഇവിടിങ്ങനെ... വല്യമ്മ ഇല്ലേ... വീട്ടിൽ പോയില്ലെ... അച്ഛനേം അമ്മേനേം.... "നിക്ക് നിക്ക്.... നീ ഒന്ന് ശ്വാസം വിടേന്റെ പെണ്ണെ.... അവനൊരു ചിരിയോടെ പറഞ്ഞതും ചന്തു ഒന്ന് ഇളിച്ചു കൊടുത്തു...

"ഇന്ന് പുലർച്ചയാ എത്തിയെ ആദ്യം നിന്നെ തന്നെ കാണണം എന്ന് തോന്നി... അപ്പോൾ വിടറിയില്ല... പിന്നെ ഒന്നും നോക്കിയില്ല പിഞ്ചുനേ വിളിച്ചു ലൊക്കേഷൻ അയച്ചു ഓടി ഇങ് എത്തി... എത്തിയപ്പോയോ... അഞ്ചു മണി നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കണ്ടാന്ന് കരുതി... നമ്മടെ വിടല്ലല്ലോ നിന്റെ ഭർത്തു ഗൃഹം അല്ലെ... മാനേയ്‌സ് വേണ്ടെ... അവനൊന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞതും ചന്തു ഒരു ചിരിയോടെ പടിയിലുള്ള പാലും പത്രവും കയ്യിൽ എടുത്തു.... "കണ്ണേട്ടൻ വാ.... എന്തൊക്കെ വിശേഷം ഉണ്ട് പറയാൻ.... ചന്തു അവന്റെ കയ്യിൽ ചുറ്റി പിടിച്ചോണ്ട് പറഞ്ഞു... അകത്തേക്ക് കയറിയതും സ്റ്റെയർ ഇറങ്ങി വരുന്ന രുക്ഷ് അവരെ കണ്ടോന്ന് സ്റ്റെക്കായി...

രുക്ഷാരെന്ന മാട്ടിലവനെ നോക്കിക്കൊണ്ട് ചന്തുവിലേക്ക് മിഴി എറിഞ്ഞു... "കണ്ണേട്ടനാ.... കൈ ഒന്നുകൂടി അവന്റെ കയ്യിൽ ചുറ്റി പിടിച്ചോണ്ട് ചന്തു പറഞ്ഞതും രുക്ഷോന്ന് നെറ്റി ചുളിച്ചു... "സോറി സോറി... ഈ കണ്ണേട്ടനല്ല... ഇതെന്റെ കണ്ണേട്ടൻ.... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചന്തു പറഞ്ഞതും കുറുമ്പോടവൻ ചന്തുന്റെ മൂക്കിൻ തുമ്പിലൊന്ന് പിടിച്ചു..... രുക്ഷപ്പോഴും രണ്ട് പേരെയും ദേഷ്യത്തോടെ ഉറ്റു നോക്കുന്നുണ്ട്.... "I am നീരജ് കണ്ണൻ.... ഒരു കൈ രുക്ഷിന് നേരെ നീട്ടിക്കൊണ്ടവൻ പറഞ്ഞതും രുക്ഷിന്റെ കണ്ണ് അപ്പോഴും അവനെ ചുറ്റി പിടിച്ച ചന്തുവിന്റെ കൈകളിലായിരുന്നു.... "ഇത്തിരി തിരക്കുണ്ട്.... രുക്ഷ് അതിവേഗത്തിൽ ഉമ്മറത്തേക്ക് നടന്നതും നീരജ് നെറ്റി ചുളിച്ചോണ്ട് അവൻ പോവുന്നതൊന്ന് നോക്കി...

"കണ്ണേട്ടാ.... രുക്ഷ് ചന്തുവിന്റെ വിളിക്ക് കാതോർക്കാതെ അതി വേഗത്തിൽ കാറോടിച്ചുകൊണ്ട് പോയി.... അവൻ പോവുന്നതൊന്ന് നോക്കി നിരാശയോടെ നീരജിനെ ഒന്ന് നോക്കി.... "ആളൊരു മുരടനാണല്ലേ... ഞാൻ വന്നത് പിടിച്ചില്ലെന്ന് തോന്നുന്നു... അത് പോട്ടെ... ഞാൻ നിന്നെ കാണാനല്ലേ വന്നെ.... നീ വിഷമിക്കാതെ.... തോളിൽ കൈ ഇട്ടോണ്ടവൻ പറഞ്ഞതും ചന്തു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.... "ഒരാൾ വീട്ടിലേക്ക് വന്നാൽ ഇങ്ങനാണോ... ഇങ് വരട്ടെ കാണിച്ചു കൊടുക്കാം ഞാൻ.... ചന്തു കെർവോടെ സ്വയം പറഞ്ഞു.... "ഇതാരാ മോളെ... സുജാത വിട് മൊത്തത്തിൽ വീക്ഷിക്കുന്ന നീരജിനെ നോക്കി ചോദിച്ചതും അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു....

"എന്റെ വല്യമ്മേടെ മോനാ.... ചന്തു നീരജിനെ നോക്കി പറഞ്ഞു... "മോൻ ഇരിക്ക്... ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.... "വേണ്ട ആന്റി.... ഇവളെ ഒന്ന് കണ്ടിട്ട് പോവാന്ന് വിചാരിച്ചതാ... കുളിയും നനയും ഒന്നും കഴിഞ്ഞിട്ടില്ല എന്നാൽ ഞാൻ ഇറങ്ങട്ടെ... "ഇത്ര പെട്ടെന്ന് പോവാണോ.... ചന്തു മുഖം ചുളിച്ചോണ്ട് അവനെ നോക്കി... "പോണം നീ കൂടെ വരുന്നോ... നീരജ് ചോദിച്ചതും ചന്തു ആദ്യo ഓർത്തത് രുക്ഷിന്റെ മുഖമാണ്.... "ഏയ്യ് ഞാൻ ഇല്ല ഏട്ടൻ പൊയ്ക്കോ.... വീട്ടിൽ എത്തിട്ട് എന്നെ വിളിച്ചാൽ മതി.. ചന്തു അവനെ നോക്കിയതും അവൻ ഒന്ന് ചിരിയോടെ തലയാട്ടി... "പോട്ടെ... സുജാതയെ നോക്കി പറഞ്ഞുക്കൊണ്ട് ചന്തുനെയും പിടിച്ചോണ്ട് ഉമ്മറത്തേക്ക് നടന്നു...

അപ്പോയെക്കും സിദ്ധുന്റെ കാർ ഉമ്മറത്ത് വന്ന് നിന്നിരുന്നു.... സിദ്ധു ഉമ്മറത്തേക്ക് കയറിക്കൊണ്ട് നീരജിനെ സംശയത്തോടെ നോക്കി.... "ഇതാരാ ചന്തു..... "ഇത് നീരജ്... എന്റെ വല്യമ്മേടെ മോനാ... ചന്തു സിദ്ധുനെ നോക്കിക്കൊണ്ട് പറഞ്ഞതും നീരജ് സിദ്ധുനെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിച്ചും.... "അല്ല ഈ വരവിന് എന്തോ ഒരു ഉദ്ദേശ്യം ഉണ്ടല്ലോ മോനെ.... ചന്തു നീരജിനെ ഒന്നാകമാനം വീക്ഷിച്ചുകൊണ്ട് ചോദിച്ചതും അവനൊന്ന് താടി ഉഴിഞ്ഞോണ്ട് ചന്തുനെ നോക്കി.... "ഉണ്ട്.... പിഞ്ചുനേ പെണ്ണ് ചോദിക്കല് തന്നെ വേറെന്ത്.... നീരജിന്റെ സംസാരം കേട്ടതും സിദ്ധു പിടിച്ചു കെട്ടിയപോലെ നിന്ന് പോയി..... ചന്തുന്റെ മുഖമൊന്ന് ചുളിഞ്ഞു.. "അപ്പൊ ശെരി.... അവളോട് ഒന്ന് സമ്മദം ചോദിക്കണം....

മാമ സമ്മദം തന്നതാ ഇനി അവളുടെ സമ്മദം കൂടി വാങ്ങണം... ഭാഗ്യം ഉണ്ടേൽ നിനക്കിപ്പോൾ അടുത്ത് തന്നെ ഒരു കല്യാണം കൂടാം... "അവൾ പടിക്കല്ലേ ഏട്ടാ പിന്നെ അവൾ.... "കല്യാണം കഴിഞ്ഞിട്ടും പഠിക്കാലോ.... എനിക്ക് പ്രായം ഏറി വരുകയാ അവളെ ഒരാളാ പ്രതീക്ഷിച്ച ഞാൻ ഇവിടെ കെട്ടാ ചരക്കായിട്ട് നിൽക്കുന്നെ... ഇനിയും വൈകിപ്പിച്ചൂട.... എന്നാൽ ഞാൻ അങ്ങ് എത്തിട്ട് വിളിക്കാട്ടോ... അവൻ മുറ്റത്തേക്കിറങ്ങിയതും ചന്തു ഒരു വിളറിയ ചിരി ചിരിച്ചു.... സിദ്ധു നിന്ന നിൽപ്പായിരുന്നു.... പിന്നെ ചെറുതായൊന്ന് ചിരിക്കാൻ ശ്രെമിച്ചു... "ഇല്ലേലും എനിക്കവളോട് പ്രേമം ഒന്നും അല്ലല്ലോ...... മനസ്സിനെ പിടിച്ചു കെട്ടാൻ പറ്റാത്തപോലെ.... ഹൃദയം എന്തിനോ പേരുoപറ കൊട്ടുന്നു....

ആ ചിരിയൊന്ന് കണ്ണിൽ മിന്നിയതും കണ്ണ് നിറഞ്ഞുവോ... സിദ്ധു ഒന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് കയറി പോയി... സാധാരണ പോയി വന്നാൽ വലിയ ബഹളമായി നടന്നവൻ ഒന്നും മിണ്ടാതെ പോവുന്നത് കണ്ട് സുജാതയും വിനയനും പരസ്പരം ഒന്ന് നോക്കി..... "രുക്ഷ് പോയോ.... സിദ്ധുന്റെ റൂമിന് മുന്നിലേക്ക് നോക്കിക്കൊണ്ട് വിനയൻ തല ചെരിച്ചൊന്ന് സുജാതയെ നോക്കി... "മ്മ്ഹ്.... പോയി കൂട്ടാതെ പോയേന്റെ വിഷമായിരിക്കും.... എന്തേലും ചെറിയ കാര്യം പോരെ അവന് സങ്കടപ്പെടാൻ... കയ്യിലുള്ള ചായകപ്പ് വിനയന് നേരെ നീട്ടിക്കൊണ്ട് സുജാത പറഞ്ഞു... ചന്തു എന്തോ ആലോചനയിൽ മേലേക്ക് കയറിപ്പോയി.... "ഈ കുട്ടികൾക്കെല്ലാം ഇതെന്ത് പറ്റി....

ചന്തു പോവുന്നത് നോക്കി സുജാത സ്വയം പറഞ്ഞു..... _____ രുക്ഷ് കാറിൽ നിന്നും ഇറങ്ങിc ദേഷ്യത്തിലും വേഗത്തിലും ക്യാബിനിലേക്ക് നടന്നു... ഒരു ഊക്കോടെ ചെയർ വലിച്ചിട്ടൊണ്ട് അതിലേക്കിരുന്നു..... "ഇന്നും നല്ല ദേഷ്യത്തിലാ.... സൂക്ഷിച്ചും കണ്ടും ഒക്കെ അതിനുള്ളിലേക്ക് കയറിയാൽ മതി..... രുക്ഷിന്റെ ക്യാബിനിനു മുന്നിലേക്ക് നോക്കിക്കൊണ്ട് PA പറഞ്ഞതും എല്ലാരും അത് ശെരിയെന്ന പോലെ ഒന്ന് തലയാട്ടി.... "ഇത് എന്റെ കണ്ണേട്ടനാ........ ചന്തുന്റെ വാക്കുകളിലൂടെ ഒന്ന് ഊളി ഇട്ടിറങ്ങി.... തന്നെ നോക്കി അവളെങ്ങനെ പറഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോയി... പക്ഷെ.... തുടരെ തുടരെ കണ്ണിലേക്ക് നിറയുന്ന ദൃശ്യം നീരജിന്റെ കയ്യെ മുറുക്കി പിടിച്ചുകൊണ്ട് നിൽക്കുന്ന ചന്തുവിനെ ആണ്.... ഒരുക്കൊടെ ടേബിളിന് മുകളിലിരുന്നതെല്ലാം നിലത്തേക്ക് തട്ടി തെറിപ്പിച്ചു...... നെറ്റി ഉഴിഞ്ഞുക്കൊണ്ട് എന്തോ ആലോചനയിൽ മുഴുകി ഇരുന്നു.........

. വീണ്ടും വീണ്ടും ആ വാക്കുകളും ദൃശ്യവും മനസ്സിനെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു... എന്തിരുന്നാലും അംഗീകരിക്കാൻ പറ്റാത്ത പോലെ.... ചന്തുവിനോട് ഒരു നിമിഷം വെറുപ്പ് തോന്നുന്ന പോലെ.... കണ്ണുകളിറുക്കി അടച്ചുകൊണ്ട് ടേബിളിലേക്ക് തല ചാഴ്ച്ചു കിടന്നു...... "നീ ഇതുവരെ റെഡി ആയില്ലെ... സമയം ദേ പത്താവാനായി.... കുട്ടന്റെ വാക്ക് കേട്ടതും ബെഡിൽ കിടന്നോണ്ട് ഫോണിൽ കുത്തി കളിക്കുന്നതിനിടെ ലെച്ചു ഒന്ന് തലയുയർത്തി അവനെ നോക്കി... "ഞാൻ ഇപ്പോൾ റെഡി ആയിട്ട് എങ്ങോട്ട് പോവാനാ... ലെച്ചു ഈർഷയോടെ കുട്ടനെ നോക്കി.... "ഹാ ഹ അത് കൊള്ളാം.... ഇന്ന് കോച്ചിങ് ക്ലാസിനു നിന്നെ കൊണ്ടു വിടാമെന്ന് ഞാൻ പറഞ്ഞതല്ലേ.... നീ മറന്നോ...

ഒരു കൈ കൊണ്ട് തല തൂവർത്തിക്കൊണ്ട് മറു കൈ കൊണ്ട് കാബോർഡ് തുറന്ന് ഷർട്ട്‌ എടുത്ത് ബെഡിലേക്ക് വെക്കുന്ന കുട്ടനെ സംശയത്തോടെ ഒന്ന് നോക്കി... "എന്ത് കോച്ചിങ് ക്ലാസ്സ്‌..... "Psc അല്ലാണ്ട് വേറെന്ത്.... വേഗം റെഡി ആവ്.... നിന്നെ കൊണ്ട് പത്തു മണിക്ക് അവിടെ ചെല്ലാന്ന് ഞാൻ പറഞ്ഞതാ ഇന്ന് മുതൽ പുതിയ ബാച്ച് ആരംഭിക്കുന്നുണ്ട് നിനക്ക് ഫസ്റ്റ് മുതൽ പഠിച്ചു തുടങ്ങാം... രാവിലെ തൊട്ട് വൈകുന്നേരം വരെ ഉള്ള ബാച്ചിലാ ഞാൻ നിന്നെ ചേർത്തേക്കുന്നെ.... രാവിലത്തോട്ട് ഉച്ചവരെയും ഉച്ച തൊട്ട് വൈകുന്നേരം വരെ ഒക്കെ ഉള്ള ബാച്ച് ഉണ്ട്.... പക്ഷെ നിനക്ക് ഇതായിരിക്കും എളുപ്പം ഇവിടിരുന്നു മുഷിയണ്ടാലോ...... വൈകുന്നേരം കൂട്ടാൻ ഞാൻ വരാം.....

കുട്ടൻ ചീപ്പ് ടേബിളിൽ വെച്ചോണ്ട് തിരിഞ്ഞതും ലെച്ചു മുഖം ചുളിച്ചിരിപ്പുണ്ട്.... "ഞാൻ എങ്ങും പോവുന്നില്ല.... ഇതൊക്കെ ബോർ പരിപാടിയാ.... ലെച്ചു ചിണുങ്ങിയതും കുട്ടൻ അവൾക്കടുത്തു വന്നിരുന്നു.... "നീ പിന്നെന്താ വിചാരിച്ചെ.... കല്യാണം കഴിഞ്ഞാൽ ഇവിടിങ്ങനെ വെറുതെ ഇരിക്കാമെന്നോ.... എന്നാൽ മോക്ക് തെറ്റി..... ഇതൊക്കെ ഞാൻ നേരത്തെ കണ്ടതാ.... ചുമ്മാ ചിണുങ്ങി കളിക്കാതെ വേഗം പോയി റെഡി ആയിട്ട് വന്നോ ഇല്ലേൽ നീ എന്റെൽന്ന് വാങ്ങിക്കും.... കുട്ടനൊരു താക്കീതോടെ പറഞ്ഞതും ലെച്ചു മുഖം കൊട്ടി..... "എന്ത് ദുഷ്ട്ടനാ.... കുട്ടന്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തോണ്ട് റൂമിന് വെളിയിലേക്ക് ഓടി... "മടിച്ചി..... ഒരു ചിരിയാലെ അവൾ പോവുന്നതൊന്ന് നോക്കി ഷർട്ട്‌ എടുത്തിട്ടു.... ഉമ്മറത്തെ ചാരു കസേരയിൽ ചാരി ഇരിക്കാണ് അച്ഛമ്മ... കാലിലായ് ഒരു കയ്യുടെ ഇളം ചൂടനുഭവപ്പെട്ടതും കണ്ണ് തുറനൊന്ന് നോക്കി.....

കാലിൽ തൊട്ട് വന്ദിക്കുന്ന ജീവയെ കണ്ടതും മിഴിവോടെ ആ തലയിലൊന്ന് തലോടി.... "ഒരു ഇന്റർവ്യൂ ഉണ്ട്..... നമ്മടെ ശേഖരേട്ടന്റെ മോന്റെ ജ്വല്ലറിയിൽ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട് ചെറിയ പണിയ ചെറിയ കൂലിയും ഇവിടിങ്ങനെ വെറുതെ ഇരിക്കേണ്ടന്ന് കരുതി.... കാൽ ചുവട്ടിലായ് ഇരുന്നോണ്ട് ജീവ പറഞ്ഞതും അച്ഛമ്മ അവന്റെ തലയിൽ ചെറുതായി തലോടി.... "ചെറിയ ജോലി ചെറിയ കൂലി എന്നൊന്നും ഇല്ല കുട്ടിയെ.... നീ നിന്റെ സ്വന്തം കാലിൽ നിന്ന് ഒരു പത്തു രൂപ സമ്പാദിച്ചാൽ തന്നെ അത് ചെറിയ കാര്യം അല്ല..... ആ പത്തുരൂപക്ക് നിന്റെ വിയർപ്പിന്റെ അധ്വാനത്തിന്റെ വിലയുണ്ട്.... ഒന്നിനെയും കുറച്ച് കാണരുത് ആദ്യം ബഹുമാനിക്കാൻ പഠിക്കണം.... നല്ലതേ വരു.....

അച്ഛമ്മേടെ അനുഗ്രഹം കിട്ടിയതും ജീവയുടെ മുഖമൊന്ന് തെളിഞ്ഞു.... ബാഗ് തോളിൽ ഇട്ടോണ്ട് എഴുനേറ്റു.... "അമ്മേടെയും അച്ഛന്റെയും അനുഗ്രഹം ഒന്നും വേണ്ടെ.... ദിവാകരൻ ഉമ്മറത്തേക്ക് വന്നോണ്ട് ചോദിച്ചതും പുറകെ വത്സലയും വന്നു... "ഒരു സ്വർണ്ണക്കട സ്വന്തയിട്ട് വെക്കാൻ ആസ്ഥി ഉള്ളവനാ കണ്ടവന്റെ കീഴിൽ പണി എടുക്കാൻ പോവുന്നെ... ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ അനുഭവിക്കാൻ യോഗം വേണം യോഗം... അച്ഛമ്മയെ ഒന്ന് പാളി നോക്കിക്കൊണ്ട് വത്സല പറഞ്ഞതും അച്ഛമ്മ ഒന്ന് ചിരിച്ചു.... "ഇത്രയും കാലം പണി എടുക്കാതെ ഇവിടിങ്ങനെ തേരാ പാര നടന്ന് ഒരു പെങ്കൊച്ചിനെ ഇവിടിട്ട് കൊല്ലാകൊല ചെയ്തിട്ട് ഇതുവരെ ഇവനെ നന്നാക്കാനായി ഒരക്ഷരം നീ മിണ്ടിയോ വത്സലെ...

ഇപ്പോൾ ഇവനായിട്ട് നന്നായി ഒരു വഴിക്ക് ഇറങ്ങുമ്പോ വീണ്ടും അവനെ പിന്തിരിപ്പിക്ക നീ... ഇവൻ മാത്രം എന്താ ഇങ്ങനെ ആയിപ്പോയെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അതിനൊരു ഉത്തരമേ ഉള്ളു.... നിങ്ങൾ.... സിദ്ധു രുക്ഷിന്റെ കൂടെ ആയത് ഭാഗ്യം.... എന്റെ കൊച്ച് നിങ്ങള്ടെ കൂട്ട് കോനിഷ്ട്ട് പഠിച്ചില്ലല്ലോ..... എല്ലാം പോട്ടെ ഇവൻ എന്തോരം പഠിച്ചു.... അല്ല നിങ്ങൾ പഠിപ്പിച്ചു.... സിദ്ധുനെയും കണ്ണനെയും പോലെ നല്ല നിലയിൽ എത്തുവായിരുന്നില്ലേ ഇവനും ഹേ.... അതിനിടക്ക് കല്യാണം സ്ത്രീധനം... എന്നിട്ടെന്തായി ആ കൊച്ചിന്റെ ജീവിതം കൂടി തുലച്ചു..... ഇത്രേം കാലം ഞാൻ ഒന്നും മിണ്ടിട്ടില്ല.... പേടിച്ചിട്ടല്ല ഞാൻ ആയിട്ട് ഈ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാക്കേണ്ടന്ന് വെച്ചതാ....

ഇവന്റെ ജീവിതം വെച്ച് കളിച്ചപോലെ സിദ്ധുനെ ഇട്ട് കറക്കാന്ന് നിങ്ങൾ കരുതേണ്ട അവനെ ഞാനാ ഇത്രയും ആക്കിയേ ഇനി കല്യാണകാര്യവും ഞാൻ തന്നെ തീരുമാനിക്കും നിങ്ങൾ ആരേലും അതിലിടപെട്ടെന്ന് കണ്ടാൽ...... അച്ഛമ്മ ഒരു താക്കീതോടെ പറഞ്ഞതും വത്സല ഉള്ളിലേക്ക് വലിഞ്ഞു.... "നീ പോയിട്ട് വാ മോനെ... അച്ഛമ്മേടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട്... തലയിൽ കൈ വെച്ചോണ്ട് അച്ഛമ്മ പറഞ്ഞതും എങ്ങോ നോക്കിയിരിക്കുന്ന ദിവാകരനെ ഒന്ന് നോക്കി ജീവ മുറ്റത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കി അച്ഛമ്മയെ നോക്കി ഒന്നുകൂടി ഒരു ചിരി ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് പാഞ്ഞു.... ഇതുവരെ ഇല്ലാത്ത ഒരാവേശം ഉള്ളാകെ നിറയുന്നു...

കാരണം ഒരുപക്ഷെ ആ കുഞ്ഞ് ജീവന്റെ തുടിപ്പാകാം...... "ഹാ ഹാ നിങ്ങളെങ്ങോട്ടാ.... ഒരുങ്ങി വരുന്ന ലെച്ചുനെയും കുട്ടനെയും നോക്കി അച്ഛമ്മ ആരാഞ്ഞു... "ഇവളെ കോച്ചിങ് ക്ലാസിനു ചേർക്കണം മുത്തശ്ശി.... പിന്നെ എനിക്കാ ടൗൺ വരെ പോണം ഇത്തിരി വളപ്പൊടി വാങ്ങണം... കുട്ടൻ ഷർട്ടിന്റെ കയ്യൊന്ന് കയറ്റിക്കൊണ്ട് പറഞ്ഞതും അച്ഛമ്മ രണ്ട് പേരെയും ഒന്ന് നോക്കി വാതിക്കലേക്ക് മിഴി എറിഞ്ഞു.... "അച്ഛമ്മ ആരെയാ നോക്കുന്നെ.... ലെച്ചു സംശയത്തിലൊന്ന് അച്ഛമ്മയെ നോക്കി... "ചന്ദ്രികയെ നോക്കിയതാ ഇപ്പൊ വത്സലയുടെ രംഗപ്രവേഷം കഴിഞ്ഞെ ഉള്ളു.... നിങ്ങൾ വേഗം പോവാൻ നോക്ക് വഴി മുടക്കി ഇങ് കയറി വരും...

അച്ഛമ്മ ചിരിയോടെ പറഞ്ഞതും രണ്ട് പേരും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു... "ഇത്തിരി കുത്തിത്തിരിപ്പും കുശമ്പും ഉണ്ടെന്നെ ഉള്ളു.... പാവങ്ങളാ... ഈ പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെ ആവൂല എന്ന് പറേന്ന പോലെ ഇവരുടെ കാര്യവും.... അച്ഛമ്മ ചിരി അടക്കി പറഞ്ഞതും രണ്ട് പേരും മുറ്റത്തേക്ക് ഇറങ്ങി.... "പിന്നെ വൈകുന്നേരം അവളെ കൂട്ടി വരുമ്പോൾ ഒന്ന് കറങ്ങാൻ പോയിട്ടൊക്കെ വന്നാൽ മതി..... ഒരു പുഞ്ചിരിയാലെ അച്ഛമ്മ പറഞ്ഞതും ലെച്ചു ബൈക്കിന്റെ പുറകിൽ കയറിക്കൊണ്ട് കുട്ടന്റെ തോളിൽ ഒന്ന് മുറുക്കെ പിടിച്ചു... അവനൊന്ന് മിററിലൂടെ ലെച്ചുനെ നോക്കി ചിരിച്ചു.....

അവർ പോവുന്നതൊന്ന് നോക്കി അച്ഛമ്മ ഒന്ന് നെടുവീർപ്പിട്ടോണ്ട് അകത്തേക്ക് കയറി.....  "ഹാ ആരിത് കണ്ണേട്ടനോ.... എപ്പോ വന്നു... കുളി കഴിഞ് ഇറങ്ങിയപ്പോളാണ് പിഞ്ചു തന്റെ ബെഡിലായ് ഇരിക്കുന്ന നീരജിനെ കാണുന്നത്... "കുറച്ച് നേരം ആയെടി.... "ചേച്ചിയെ കണ്ടോ.... ചേട്ടച്ഛനെയോ.... പിഞ്ചു ആകാംശയോടെ നീരജിനെ നോക്കി... "ചേച്ചിയെ കണ്ടു... ബട്ട്‌ നിന്റെ ചേട്ടച്ഛൻ ഭയങ്കര കുശുമ്പൻ ആണെന്ന് തോന്നുന്നു.... എന്നെ കണ്ട ഭാവം നടിച്ചിട്ടില്ല... എല്ലാം പോട്ടെ ജെസ്റ്റ് അവളെന്റെ കൈക്ക് ഒന്ന് പിടിച്ചതെ ഉള്ളു ലവന്റെ നോട്ടം.... നീരജ് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞതും പിഞ്ചു നെറ്റി ചുളിച്ചു... "അതെ.... ന്റെ ചേട്ടച്ഛനെ അങ്ങനെ കുറ്റം ഒന്നും പറയണ്ട.... ന്റെ ചേട്ടച്ഛൻ സ്മാർട്ട്‌ ആണ്.....

പിന്നെ ചേച്ചിയെ കെട്ടാൻ കിട്ടാത്തെന്റെ ചൊരുക്കണിത്.... പിഞ്ചു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും നീരജ് ഒന്ന് ചൂളിക്കൊണ്ട് പിഞ്ചുനേ നോക്കി.... "നീ എങ്ങനെ അറിഞ്ഞു.... "പേടിക്കണ്ട ചേച്ചി ഇതൊന്നും അറിയില്ല... കണ്ണേട്ടന് ന്റെ ചേച്ചിയോട് പ്രണയം മൂത്തതും സൂയിസൈഡ് ചെയ്യാൻ നോക്കിയതും ഒന്നും..... ശെരിക്കും വല്യമ്മ അച്ഛനോട് മാത്രം പറഞ്ഞത് നന്നായി എങ്ങാനും ചേച്ചി അറിഞ്ഞിരുന്നേൽ പിന്നെ ആ മുഖത്ത് നോക്കാൻ പറ്റുവോ... ഈ കണ്ണേട്ടാ കണ്ണേട്ടന്നും പറഞ്ഞു പുറകെ നടക്കുന്നത് ഒരു ഏട്ടനോടുള്ള ഇഷ്ട്ടം കൊണ്ട.... എന്നാൽ കണ്ണേട്ടൻ അത് തെറ്റിധരിച്ചു....അച്ഛൻ എന്ത് കൊണ്ടാ കണ്ണേട്ടന് ചേച്ചിയെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞതെന്ന് അറിയുവോ...

പിഞ്ചു സ്വകാര്യം പോലെ പറഞ്ഞതും നീരജ് ചെവി കൂർപ്പിച്ചു... "ചേച്ചിക്ക് ചേട്ടനെ ഇഷ്ടപ്പെടില്ലെന്ന് അച്ചേക്ക് അറിയാം അത്കൊണ്ട് തന്നെ... അതും അല്ല അന്ന് വെലേം കൂലിയും ഒന്നും ഇല്ലല്ലോ.... പിന്നെയല്ലേ ലോട്ടറി അടിച്ചീ സെറ്റപ്പിൽ ആയത് കൊച്ചു ഗള്ളൻ.... എന്നാലും കല്യാണത്തിന് വരാഞ്ഞത് മോശം ആയിപ്പോയി ചേച്ചി വേറൊരാളുടെ ആവുന്നത് കാണാൻ പറ്റാഞ്ഞിട്ടല്ലേ നീരാശകാമുക....നിരജിന്റെ വയറ്റിനിട്ടെന്ന് കുത്തിക്കൊണ്ട് പിഞ്ചു പൊട്ടി ചിരിച്ചു.... നീരജ് കുറച്ച് നേരം ആ ചിരിയൊന്ന് നോക്കിയിരുന്നു... "നീ ചിരിക്കുന്നത് കാണാൻ നല്ല ഏല പിഞ്ചു ഒരുപക്ഷെ ചന്തുവിനെക്കാൾ കൂടുതൽ..... നീരജിന്റെ വർത്താനം കേട്ടതും പിഞ്ചുന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു....

"പിഞ്ചു എനിക്കൊരു കാര്യം..... നീരജ് പിഞ്ചുന്റെ അരികിലേക്ക് നീങ്ങി ഇരുന്നതും പിഞ്ചു ബെഡിൽh നിന്നും എണീറ്റ് നിന്നു..... "പറയാൻ വരുന്ന കാര്യം എനിക്കറിയാം... ചേച്ചി വിളിച്ചപ്പോൾ പറഞ്ഞിരുന്നു.... ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ എന്നെ മനസിലാക്കിയ ആള ന്റെ ചേച്ചി.... കണ്ണേട്ടൻ ചോദിക്കാൻ പോവുന്ന കാര്യത്തിന് എന്റെ മറുപടി എന്തായിരിക്കും എന്നും അവൾക്കറിയാം എന്നിട്ടും ഒന്നും പറയാതിരുന്നത് ഏട്ടൻ വിഷമിക്കേണ്ടന്ന് കരുതീട്ടാ.... "പിഞ്ചു... ഞാൻ.... " ഞങ്ങൾ രണ്ടാളും കണ്ണേട്ടനെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടാ കണ്ടെകുന്നെ... പിന്നെ ഞങ്ങൾ രണ്ട് പെൺകുട്ടേൾക്ക് നല്ലൊരു ഏട്ടൻ.... അതിലപ്പുറം.... ഏട്ടനായി കണ്ട ഒരാളെ എങ്ങനെയാ....

പിഞ്ചു ഒന്ന് പരുങ്ങിക്കൊണ്ട് നീരജിനെ നോക്കി... "ഹും.... അത് വിട്ടേക്ക്..... ന്റെ ഒരു ആഗ്രഹം ചോദിച്ചന്നെ ഉള്ളു..... എനിക്ക് വിധിച്ച ഏതെലും പെൺകുട്ടി ഈ ലോകത്തുണ്ടാവും കാത്തിരിക്കലോ.... നീരജ് നിരാശയോടെ ഒന്ന് ചിരിച്ചു... പിന്നെ തിരിഞ്ഞു നടന്നു.... "ഇന്ന് പോവോ... പിഞ്ചുന് ചെറുതായി സങ്കടം വന്നു... "ഹാ.... ഇന്ന് പോണം ഇനി ഇവിടെ നിന്നിട്ടെന്തിനാ... ഒരു വില്ലൻ റോളിന് എനിക്ക് തീരെ താല്പര്യം ഇല്ല.... പിഞ്ചു ഒരു ചിരിയാലെ നീരജ് പോവുന്നത് നോക്കി... വേഗം ഫോൺ ഓൺ ആക്കി രണ്ട് ദിവസം മുൻപ് ഇൻസ്റ്റയിൽ സിദ്ധു അയച്ച ഫോളോ റിക്വസ്റ്റ് ഒന്ന് നോക്കി.... ആസെപ്റ് ചെയ്യണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ ആണ്...

രണ്ട് ദിവസം കൂടി വെയിറ്റ് ചെയ്യട്ടെ എന്നിട്ട് ആസെപ്റ് ചെയ്യാം..... പിഞ്ചു ഒരു പുഞ്ചിരിയോടെ ഫോൺ അവിടെ വെച്ചോണ്ട് ബെഡിലേക്ക് മലർന്നു.... ഇതേ സമയം സിദ്ധു പിഞ്ചുനയച്ച ഫോള്ളോ റിക്വസ്റ്റ് ഒന്നുകൂടി നോക്കി.... നിരാശയോടെ ഫോൺ ടേബിളിലേക്ക് വെച്ചു.... "എന്നെ ഒന്ന് ശ്രെദ്ധിച്ചു കൂടി കാണില്ല... പിന്നെങ്ങനെയാ.... മ്മ്ഹ്.... ഒന്ന് ആഞ്ഞു നെടുവീർപ്പിട്ടോണ്ട് ചെയറിലേക്ക് ചാരി ഇരുന്നു.... ചെയ്ത് തീർക്കേണ്ട ഫയൽ ഒക്കെ മുന്നിലുണ്ടേലും ഒന്ന് പോലും തുറന്ന് നോക്കിയില്ല..... സമയം വീണ്ടും മുമ്പോട്ട് പാഞ്ഞു.... സിദ്ധു കണ്ണോന്ന് ചിമ്മി തുറന്നതും സമയം രാത്രി പത്തായിട്ടുണ്ട്..... "എന്റെ ഭഗവാനെ... എല്ലാരും പോയോ.... ദൃതിയിൽ വേഗം പുറത്തേക്കിറങ്ങി....

രുക്ഷിന്റെ ക്യാബിനിലേക്ക് നോക്കിയതും വെളിച്ചം കിടപ്പുണ്ട്.... ഡോർ തുറന്നതും എന്തോ ആലോചിച്ചിരിക്കുകയാണ് സിദ്ധുനെ കണ്ടതും അവനെ ബോതിപ്പിക്കാൻ എന്നോണം എന്തൊക്കെയോ ചെയ്യാൻ തുടങ്ങി... "സമയം പോയി... പോവാം.... സിദ്ധു പറഞ്ഞതും രുക്ഷോന്ന് നെടുവീർപ്പിട്ടോണ്ട് എണീറ്റു.... "നിനക്കെന്തെലും സങ്കടം ഉണ്ടോ... ഡ്രൈവിങ്ങിനിടെ രുക്ഷോന്ന് തല ചെരിച്ചോണ്ട് സിദ്ധുനെ നോക്കി.... സാധാരണ വള വളാന്ന് സംസാരിക്കുന്നതാണ്.... ഇന്ന് ഒന്നും മിണ്ടുന്നില്ല രുക്ഷിനെല്ലാം കൊണ്ടും വീർപ്പു മുട്ടി.... "എന്ത് സങ്കടം... ഒന്നുല്ല.... ഞാൻ നാട്ടിലേക്ക് പോട്ടെ.... സിദ്ധു ചോദിച്ചതും രുക്ഷ് ബ്രേക്ക്‌ ചവിട്ടി...

"ഇന്ന് വന്നല്ലേ ഉള്ളു... സാദാരണ അങ്ങോട്ട് പോവാൻ കൂട്ടക്കാത്ത നീ തന്നെയാണോ ഈ പറേന്നത്.... രുക്ഷ് സിദ്ധുനെ ഒന്ന് അടിമുടി നോക്കി... "ഏയ്‌ അതല്ലടാ.... ഞാൻ ഇനിയും എങ്ങനെയാ... എനിക്കൊരു വീടുണ്ടായിട്ട് നിങ്ങൾക്കൊക്കെ ഞാൻ ശല്യം ആവുന്നപോലെ തോന്ന.... സിദ്ധു ഒന്ന് പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞതും രുക്ഷോന്ന് നെടുവീർപ്പിട്ടു..... "നാളെ രാവിലെ എന്റെ കൂടെ ഒരു സ്ഥലം വരെ പോരാമോ.... എന്നിട്ട് നീ എവിടെക്കാന്ന് വെച്ചാൽ പൊയ്ക്കോ... ഞാൻ പിടിച്ചു നിർത്തില്ല..... രുക്ഷ് പറഞ്ഞതും സിദ്ധു ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ട്... രുക്ഷ് ഒന്ന് ആഞ്ഞു നിശ്വസിച്ചുകൊണ്ട് കാർ ഡ്രൈവ് ഡ്രൈവ് ചെയ്തു .....

രുക്ഷിനെ കത്തെന്ന പോലെ ചന്തു ഉമ്മറത്തിരുപ്പുണ്ട്.... ഒപ്പം വിനയനും സുജാതയും.... "എന്നോട് പിണങ്ങിട്ടുണ്ടാവോ.... ഉണ്ടാവും.... ചുമ്മാ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി ചെയ്തതാ... ഇനി എങ്ങനൊന്ന് ശെരിയാക്കും... ചന്തു താടിക്ക് കൈ കൊടുത്ത് അങ്ങനെ ഇരുന്നു... കാർ മുറ്റത്ത് വന്ന് നിന്നതും ചന്തു പടിയിൽ നിന്നും എഴുനേറ്റ് നിന്നു... ഡോർ തുറന്നതും ചന്തുനെ കണ്ട് രുക്ഷ് ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു... അത് അടക്കുന്ന രീതി കണ്ടതും ചന്തുന് ഏകദേശം കാര്യം മനസിലായി...... ചന്തു എന്തോ പറയാൻ വരുന്ന് എന്ന് തോന്നിയതും രുക്ഷ് വേഗത്തിൽ അകത്തേക്ക് കയറി.... "ഇതെന്താ ഒന്നും കഴിക്കാതെ... സിദ്ധു നിനക്കും ഒന്നും വേണ്ടെ... സുജാത ഒന്ന് സിദ്ധുനെ നോക്കി.... "വേണ്ട ഞങ്ങൾ പുറത്തുന്ന് കഴിച്ചു... അത്രയും പറഞ്ഞോണ്ട് സിദ്ധു അകത്തേക്ക് കയറി....

രുക്ഷ് വാതിൽ കൊട്ടി അടക്കുന്ന ശബ്ദം ഇങ് താഴെ കേൾക്കാമായിരുന്നു.... ചന്തു ഒരു പേടിയോടെ മേളിലേക്ക് നോക്കി... "നമ്മൾ ആർക്ക് വേണ്ടിയാ ഈ കാത്തിരുന്നേ.... ചന്തു വന്നെ മോളെ നമ്മക്ക് വല്ലോം കഴിക്കാം... സുജാത വിളിച്ചതും ചന്തു അവർക്കടുത്തു ഇരുന്നു...ഇടയ്ക്കിടെ കണ്ണ് മേളിലേക്ക് ചലിക്കും....എന്തോ കഴിച്ചെന്ന് വരുത്തി എണീറ്റ് മേളിലേക്ക് നടന്നു... റൂമിന്റെ മുന്നിൽ എത്തിയതും ഡോർ ഒന്ന് ചെറുതായി തുറന്ന് നോക്കി... എല്ലാം പൂരപ്പറമ്പ് പോലെ അലങ്കോമായി കിടക്കുന്നു..... മുഴുവനായി തുറന്ന് നോക്കിയതും രുക്ഷ് ലാപ്പിലേക്ക് കണ്ണ് നട്ടിരിപ്പുണ്ട്.... "ന്റെ കർത്താവെ കാത്തോളണേ.... ചന്തു ഒന്ന് നെടുവീർപ്പ് ഇട്ടുക്കൊണ്ട് റൂമിലേക്ക് കയറി........................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story