പ്രണയവർണ്ണങ്ങൾ: ഭാഗം 54

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"നമ്മളിതെങ്ങോട്ടാ പോവുന്നെ.... ഡ്രൈവ് ചെയ്യുന്നതിനിടെ സിദ്ധുന്റെ ചോദ്യം കേട്ട് രുക്ഷ് ഒന്ന് തല ചെരിച്ചവനെ നോക്കി.... "അപ്പം തിന്നാൽ പോരെ കുഴി എണ്ണുന്നതെന്തിനാ.... അവിടെ എന്തുമ്പോ മനസിലാവും എവിടെക്കാ എന്തിനാ എന്നെല്ലാം.... അത്രമാത്രം പറഞ്ഞുക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു.... സിദ്ധു ഒന്ന് പുറകിലിരിക്കുന്ന ചന്തുനെ തിരിഞ്ഞു നോക്കി പുറത്തേക്ക് കണ്ണ് നട്ടു.... അറിയാവുന്നൊരു വീടിന്റെ മുറ്റത്തേക്ക് കാർ ഡ്രൈവ് ചെയ്ത് കയറ്റിയതും സിദ്ധു സംശയത്തോടെ ഒന്ന് രുക്ഷിനെ നോക്കി... "ഇത് ചന്തുന്റെ വീടല്ലെ നമ്മൾ എന്തിനാ ഇങ്ങോട്ട്.... സിദ്ധു തപ്പി തടഞ്ഞുക്കൊണ്ട് രുക്ഷിനെ നോക്കി.... അവൻ ഒന്ന് കടുപ്പിച്ച് നോക്കിയതും ഒന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി...

ഉമ്മറത്ത് അവരെ കാത്ത് നിന്നപോലെ സുരേന്ദ്രൻ ഇരിപ്പുണ്ടായിരുന്നു.... അവരെ കണ്ടതും എഴുനേറ്റു ചന്തു ഓടിപ്പോയി സുരേന്ദ്രനെ ഇറുകെ പുണർന്നു.. " കയറി വാ.... രണ്ടാളെയും നോക്കി പറഞ്ഞതും രുക്ഷ് ആദ്യം കയറി പിന്നെ സിദ്ധു ഒന്ന് അന്തിച്ചു നിന്നോണ്ട് പുറകെ കയറി.... "ഇരിക്ക്.... സോഫ ചൂണ്ടിക്കൊണ്ട് സുരേന്ദ്രൻ പറഞ്ഞതും സിദ്ധുവും രുക്ഷും അതിലേക്കിരുന്നു... ചന്തു ചാടി തുള്ളി അടുക്കളയിലേക്ക് പോയി.... "അമ്മൂസ്.... പുറകിൽ നിന്നും പുണർന്നോണ്ട് ചന്തു വിളിച്ചതും സുനിത ഒന്ന് തിരിഞ്ഞു നിന്നു...

"ഹാ എത്തിയല്ലോ വനമാല... ഇടക്കൊക്കെ ഇങ്ങോട്ട് വിളിക്കാം ഇവിടെ വന്ന് നിൽക്കേം ചെയ്യാം കേട്ടോ... ചായ മൂന്ന് കപ്പിലേക്കാക്കി പലഹാരം ഒരു പ്ളേറ്റിലേക്കിട്ടോണ്ട് സുനിത പറഞ്ഞതും ചന്തു ഒന്ന് ഇളിച്ചോണ്ട് അതിൽ കയ്യിട്ടു.. "പെണ്ണെ... കൈക്കിട്ട് ഒരടി കൊടുത്തോണ്ട് സുനിത അത് മാറ്റി വെച്ചു... "വന്നോർക്ക് കൊടുക്കാൻ ഉള്ളതാ അടങ്ങി ഇരിക്ക്... ചന്തു അവരെ നോക്കി മുഖം കൊട്ടി... "അല്ല പെണ്ണെവിടെ... ചന്തു ഒരു പുരികം പൊക്കിക്കൊണ്ട് സുനിതയെ നോക്കി... "ആദ്യത്തെ പെണ്ണ്കാണലാ നന്നായി ഒരുങ്ങണം എന്നും പറഞ്ഞോണ്ട് അകത്തു കയറി വാതിലടച്ചിട്ട് സമയം കൊറേയായി ഇതുവരെ ഇങ്ങോട്ട് കണ്ടിട്ടില്ല.....

"ഞാൻ പോയി നോക്കട്ടെ... ചന്തു ഹാളിൽ രുക്ഷിനെ ഒന്ന് നോക്കി രണ്ട് പേരും എന്തൊക്കെയോ സംസാരിച്ചിരിപ്പുണ്ട്... സിദ്ധു മാത്രം ഒന്നും മിണ്ടാതെ ഇരിക്കുന്നു.... "സിദ്ധുവേട്ടന് ഇഷ്ട്ടാവോ.... ചന്തു ഒന്ന് നഖം കടിച്ചോണ്ട് മേളിലേക്ക് നടന്നു... "എന്റെ പിഞ്ചു നിന്നെക്കാണാൻ എന്തൊരു ഭംഗിയാ... ആരും കണ്ണ് വെക്കാതിരിക്കട്ടെ... സ്വയം ഒന്ന് കണ്ണാടിയിൽ നോക്കി പറഞ്ഞോണ്ട് കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കി ഒരു കിസ്സ് പറത്തിവിട്ടു.... "എന്താണ് മോളെ ഇവിടെ പരിപാടി... കട്ടിളക്ക് ചാരി നിന്നോണ്ട് ചന്തു ചോദിച്ചതും പിഞ്ചു ചമ്മിക്കൊണ്ട് തിരിഞ്ഞു നിന്നു... "ജസ്റ്റ്‌ ഒന്നും കാണാൻ വരുന്നെന് ഇത്രയും ബിൽഡപ്പോ...

അപ്പൊ കല്യാണത്തിന് എന്തായിരിക്കും... താടിക്ക് കൈ കൊടുത്തോണ്ട് ചന്തു പിഞ്ചുനേ ഒന്ന് നോക്കി... അതെ ചിരിയാണ്.... "എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണ് കാണാലല്ലേ പിന്നെ ഇത്തിരി ബിൽഡപ് വേണ്ടെ.... പിഞ്ചു പറഞ്ഞതും ചന്തു അവളെ ഒന്ന് നെറ്റി ചുളിച്ചോണ്ട് നോക്കി.... "അതിന് നീ ഒന്ന് കണ്ട് പോലും ഇല്ലല്ലോ... "കാണാൻ എന്തിരിക്കുന്നു.... ഞാൻ അന്ന് കണ്ടതല്ലെ പിന്നെ ഒരു ചെറിയ സ്പാർക് ഒക്കെ തോന്നേം ചെയ്തു... പിഞ്ചു ഇടക്ക് കയറി പറഞ്ഞതും ചന്തു അവളെ ഒന്ന് കൂർപ്പിച്ച് നോക്കി... "സിദ്ധുവേട്ടനും ഇഷ്ടപ്പെടണ്ടേ നിനക്ക് മാത്രം ഇഷ്ടപ്പെട്ടിട്ട് കാര്യം ഇല്ല ചുമ്മാ കിനാവ് കണ്ടിട്ട്....

"എന്റെ ചേച്ചി.... ചേച്ചിക്കറിയാത്ത പലതും അരങ്ങത്ത് നടക്കുന്നുണ്ട്..... അതുകൊണ്ട് ഇപ്പൊ ഒന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട ചേച്ചി വന്നെ... പിഞ്ചു ചന്തുന്റെ കയ്യും പിടിച്ചോണ്ട് താഴേക്ക് നടന്നു... താഴേക്ക് സ്റ്റെയർ ഇറങ്ങുമ്പോ കണ്ടു എന്തോ ആലോചനയിലിരിക്കുന്ന സിദ്ധുനെ... ഒരു ചിരിയോടെ അവനിൽ നിന്നും മിഴി പിൻവലിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.... "നീരജേട്ടൻ എവിടെ..... ചന്തു ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു... "മൂപ്പർ ഇന്നലെ പോയി... ഒരു വൈകുന്നേരം ഒക്കെ ആയപ്പോ.... ഇനി കല്യാണത്തിന് വിളിക്കാനെ ഇങ്ങോട്ട് വരുന്നും പറഞ്ഞു... പിഞ്ചു ചിരി അടക്കി പറഞ്ഞു.. "പാവം..... ചന്തു ഒന്ന് ആത്മഗമിച്ചു...

"ഹാ വന്നോ... ദാ കൊണ്ട് കൊടുക്ക്.... ചായ അടങ്ങിയ ഡ്രെ പിഞ്ചുന്റെ കയ്യിൽ കൊടുത്തോണ്ട് സുനിത പറഞ്ഞതും ഇച്ചിരി നാണത്തോടെ അത് കയ്യിൽ വാങ്ങി.... പുറകെ പലഹാരം എടുത്തോണ്ട് സുനിതയും ചന്തുവും...പിഞ്ചു വരുന്നത് കണ്ടതും സിദ്ധു അവളെ ഒന്നും അറിയാത്ത പോലെ നോക്കി... പിഞ്ചു സുരേന്ദ്രന് നേരെ ചായ നീട്ടി... "ആദ്യം എനിക്കല്ല ചെക്കന് തന്നെ കൊടുക്ക്.... സുരേന്ദ്രൻ പറഞ്ഞതും പിഞ്ചു ഒളിക്കണ്ണിട്ടോണ്ട് സിദ്ധുനെ ഒന്ന് നോക്കി ഒന്നും മനസിലാവാതെ എല്ലാരേയും അന്തിച്ചുകൊണ്ട് നോക്കുന്നുണ്ട്... പിഞ്ചു പതിയെ സിദ്ധുനടുത്തേക്ക് നടന്നു... ഡ്രെ അവന് നേരെ നീട്ടിയതും വിറക്കുന്ന കയ്യോടെ ചായ എടുത്തോണ്ട് ഒന്നിമിനീരിറക്കി പിഞ്ചുനെ നോക്കി....

പിഞ്ചു രുക്ഷിന് ചായ കൊടുത്തോണ്ട് ഒരു സൈഡിലേക്ക് മാറി നിന്നു.... സിദ്ധു ചായയെ ഒന്ന് നോക്കി പിഞ്ചുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.... നാണത്തോടെ നിൽക്കുന്നുണ്ട്... ഒരു നിമിഷം താൻ സ്വപ്നം കാണണോ എന്ന് ചിന്തിച്ച് പോയി.... "എടാ... ഇത്... സിദ്ധു സംശയത്തോടെ ഒന്ന് രുക്ഷിനെ നോക്കി... "സംശയിക്കണ്ട.... പെണ്ണ്കാണൽ .... രുക്ഷോരു സിപ്പ് ചായ വായിലേക്കാക്കിക്കൊണ്ട് പറഞ്ഞതും സിദ്ധു അന്താളിപ്പ് മാറാതെ അവനെ നോക്കുന്നുണ്ട്..... പിന്നെ പിഞ്ചുനേ തന്നെ ഇമചിമ്മാതെ ഒന്ന് നോക്കി.... സന്തോഷത്താൽ ഒന്നെഴുനേറ്റ് നൃത്തം വെച്ചാലോ എന്ന് വരെ തോന്നിപ്പോയി.... "നോക്കി വെള്ളം ഇറക്കാതെ ചായ കുടിക്കെടാ....

അമർഷത്തോടെ ചെറുതായി രുക്ഷ് സിദ്ധുന്റെ ചെവിയിൽ പറഞ്ഞപ്പോഴാണ് താൻ ഇത്രനേരം അവളെ തന്നെ ശ്രെദ്ധിച്ചിരിക്കാണെന്ന് സിദ്ധു ഓർത്തത് ഒരു ചമ്മലോടെ മുഖം തിരിച്ചു... അത് കണ്ടതും ചന്തുവിന് ചിരി പൊട്ടി... സുനിത ഒന്ന് കൂർപ്പിച്ച് നോക്കിയതും ഒന്നിളിച്ചോണ്ട് താഴോട്ട് നോക്കി നിന്നു..... "ചടങ്ങൊന്നും തെറ്റിക്കണ്ട അവർക്കെന്തേലും സംസാരിക്കാൻ ഉണ്ടേൽ.... "ഏയ്യ് അതൊന്നും വേണ്ട.... സിദ്ധു എഴുന്നേൽക്കാൻ തുനിഞ്ഞപ്പോഴാണ് രുക്ഷ് പറഞ്ഞത്... ചമ്മിക്കൊണ്ട് തിരിഞ്ഞതിലേക്കിരുന്നു.... "ബാക്കി കാര്യം.... ഇപ്പൊ ബ്രോക്കർ ഒന്നും ഇല്ലല്ലോ ഞാൻ തന്നെ അങ്ങ് ചോദിക്കാം... മോന് മോളെ ഇഷ്ട്ടായോ....

സുരേന്ദ്രൻ ചോദിച്ചതും സിദ്ധു ആദ്യം നോക്കിയത് പിഞ്ചുന്റെ മുഖത്തേക്കാണ്... ആകാംഷയോടെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകൾ കണ്ടതും ഉള്ളിലൊരു കുളിര് പോലെ...... "എനിക്ക് ഇഷ്ട്ടായി.... സിദ്ധു മറുത്തു പറയുമോ എന്നുള്ള ഭയത്താൽ പിഞ്ചു ചാടി കയറി പറഞ്ഞു... ചന്തുന് ചിരിയാണ് വന്നത്... സുരേന്ദ്രനും സുനിതയും അവളെ കണ്ണുരുട്ടി ഒന്ന് നോക്കി.... "എനിക്കും ഇഷ്ട്ടായി.... സിദ്ധു പിഞ്ചുനേ ഒന്ന് മിഴിവോടെ നോക്കിനിന്നു... ചന്തു രുക്ഷിനെ നോക്കിയതും ഇതൊക്കെ എന്താ എന്നുള്ള രീതിയിൽ രണ്ടിനെയും നോക്കുന്നുണ്ട്....

"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... പിഞ്ചുനെ തന്നെ നോക്കിനിൽക്കുന്ന സിദ്ധുന്റെ കാലിൽ പിടിച്ച് അമിക്കിക്കൊണ്ട് രുക്ഷ് ചോദിച്ചതും സിദ്ധുന്റെ മുഖത്ത് നവരസങ്ങൾ വിരിയാൻ തുടങ്ങി... "അതെങ്ങനെ ഊണ് കഴിച്ചിട്ട് പോയാൽ മതി..... സുനിത പറഞ്ഞതും സിദ്ധു ആകാംശയോടെ ഒന്ന് രുക്ഷിനെ നോക്കി... "ഏയ്യ് ചെറിയൊരു ജോലി ഉണ്ട്... ഇനി പിന്നൊരിക്കൽ ആവാലോ... "കല്യാണത്തിന്റെ കാര്യം ഒക്കെ..... സുരേന്ദ്രൻ രുക്ഷിനെ ഒന്ന് നോക്കി.. "അതൊക്കെ അച്ഛമ്മയും ആയിട്ട് സംസാരിക്കാം.... ഞാൻ വിളിക്കാൻ പറയാം.... ചന്തു ഇറങ്ങാം....ചന്തു തലയാട്ടിക്കൊണ്ട് മൂവരെയും ഒന്ന് നോക്കി... സിദ്ധു കണ്ണ് കൊണ്ട് പിഞ്ചുനോട്‌ യാത്ര പറഞ്ഞു......

അവരുടെ കാർ കണ്ണിൽ നിന്ന് മായുന്നവരെ പിഞ്ചു നോക്കിനിന്നു....പിന്നെ തുള്ളിച്ചാടി അകത്തേക്ക് കയറി.... സുരേന്ദ്രനും സുനിതയും ഇതെന്തെന്ന കണക്ക് ഒന്ന് നോക്കി.... യാത്രയിലുടനീളം സിദ്ധു നിശബ്ദമായിരുന്നു... ഇടയ്ക്കിടെ പുറത്തേക്ക് നോക്കി ഒന്ന് ചിരിക്കും.... മനസ്സ് സ്വപ്നങ്ങളെ നെയ്തുകൊണ്ടിരുന്നു..... രുക്ഷ് ഇടയ്ക്കിടെ സിദ്ധുനെ ശ്രെദ്ധിക്കുന്നുണ്ട്... അങ്ങോട്ട് പോയപോലെ അല്ല മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ട്..... "എങ്ങനെ ഇഷ്ട്ടായോടാ.... അവർ വരാൻ കാത്തതെന്നപോലെ സുജാതയും വിനയനും ഉമ്മറത്തുണ്ടായിരുന്നു..... "ഇഷ്ട്ടായി..... നല്ല കുട്ടിയാ... നിഷ്കു ഭാവിച്ചുകൊണ്ട് സിദ്ധു അകത്തേക്ക് കയറിപ്പോയി....

"ഇതിലെന്തോ... ഒരു വഷപെശക്ക് ഇല്ലേ... രുക്ഷ് തല ചെരിച്ചോണ്ട് ചന്തുനെ ഒന്ന് നോക്കി.... "എന്ത്.... കണ്ണേട്ടന് ചുമ്മാ തോന്നുന്നതാ.... ചന്തു മുടിയിൽ കുത്തിയ ക്രാബ് ഊരിക്കൊണ്ട് പൊക്കികെട്ടി...... രുക്ഷ് ഫോണും പിടിച്ചോണ്ട് സിദ്ധുന്റെ അടുത്ത് ഹാളിലെ സോഫയിലായ് ഇരുന്നു...... ഇടയ്ക്കിടെ ഇടം കണ്ണിട്ടോണ്ട് സിദ്ധുനെ ശ്രെദ്ധിക്കുകയും ചെയ്യുന്നുണ്ട്..... "ഇന്നെല്ലാരും ഊണ് കഴിക്കാൻ ഉണ്ടല്ലോ അല്ലെ.... സുജാത വിനയനെ ഒന്ന് നോക്കി... "എല്ലാരും ഉണ്ട് സുജാതമ്മേ.... വേഗം മീൻ പൊള്ളിച്ചോണ്ട് ചോറ് എടുക്ക് ഭയങ്കര വിശപ്പ്.... വയറൊന്ന് തടവിക്കൊണ്ട് സിദ്ധു വിളിച്ചു പറഞ്ഞു... എന്നിട്ട് ഫോണിലേക്ക് മിഴി എറിഞ്ഞു.... പിഞ്ചു റിക്വസ്റ്റ് ആസെപ്റ്റ് ചെയ്തതിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്.....

ചുണ്ടിലായ് ഒരു പുഞ്ചിരി താനേ വിരിഞ്ഞു.... സിദ്ധുനെ കാര്യമായൊന്ന് വീക്ഷിച്ചുകൊണ്ട് രുക്ഷ് തല ചെരിച്ചതും കാണുന്നത് ഇടുപ്പിൽ സാരി തുമ്പ് തിരുകിക്കൊണ്ട് ഡൈനിംഗ് ടേബിൾ തുടക്കുന്ന ചന്തുനെയാണ്... ചുണ്ടോന്ന് ചെറുതായി ചലിച്ചു.... അതൊരു പുഞ്ചിരിയായി..... നഖം ഒന്ന് കടിച്ചോണ്ട് ചന്തുനെ നോക്കി..... ഓരോ നിമിഷം കാണും തോറും പുതുമ ഏറുന്നു..... ആ മുഖമാകെ കണ്ണുകൾ ഓടി നടന്നു... ചെറിയ മുഖത്തിന് ഭംഗി കൂട്ടാൻ ഉണ്ടക്കണ്ണ്.... രുക്ഷോരു ചിരിയോടെ ഓർത്തു..... കുഞ്ഞി മൂക്കുത്തി ലൈറ്റിലായ് തിളങ്ങുന്നു....

പിന്നെ കണ്ണുകൾ തങ്ങി നിന്നത് കഴുത്തടിയിലെ മറുകിലാണ് എത്ര ദൂരത്ത് നിന്നാലും തന്റെ കണ്ണുകൾക്കതിനെ കണ്ടുപിടിക്കാനുള്ള കാന്തിക ശക്തിയുണ്ട്.....പുഞ്ചിരിയുടെ ആക്കം ഒന്നുകൂടി കൂടി..... സിദ്ധു തന്റെതായ സ്വപ്നങ്ങളെ മെനയുന്ന തിരക്കിലാണ്..... "ശോ എനിക്ക് വയ്യ.... എന്തോ ആലോചിച്ചുകൊണ്ട് രുക്ഷിന്റെ കയ്യിലൊന്ന് അടിച്ചു... കൂടാതെ കൈ ത്തണ്ടയിൽ ഒരുമ്മയും..... വെളിപാട് വന്നപോലെ തലയൊന്ന് ഉയർത്തി നോക്കി...... തന്റെ പ്രവർത്തിക്ക് തടസ്സം വന്നപോലെ രുക്ഷ് സിദ്ധുനെ ഒന്ന് തുറിച്ചു നോക്കി.... വാ തുറക്കാൻ ടൈം കൊടുക്കാതെ സിദ്ധു കിടന്ന് ഓടി.... രുക്ഷോന്ന് അവൻ പോയ വഴിയെ നോക്കി പല്ല് ഞെരിച്ചു....

ഡൈനിംഗ് ഏരിയയിലേക്ക് നോക്കിയതും ചന്തു അവിടെ ഇല്ല.... രുക്ഷ് ചുറ്റും ഒന്ന് നോക്കി... ഉമ്മറത്ത് നിന്നും സുജാതടെയും വിനയൻടെയും ശബ്ദം ഉയർന്നു കേൾക്കാം ആരോടോ സംസാരിക്കേണ്ട തിരക്കിലാണ്.... രുക്ഷോരു കുറുമ്പോടെ ഒന്ന് ചിരിച്ചു.... "ഇന്ന് ഞാൻ എന്റെ കഴിവ് തെളിയിക്കും.... സ്വയം ഒന്ന് പറഞ്ഞുക്കൊണ്ട് കഴുകി വെച്ച മീൻ ഒരു ബൗളിലേക്ക് മാറ്റി.... "മുളക് പൊടി.... ചന്തു ഷെൽഫിലൂടെ ഒന്ന് കണ്ണോടിച്ചു മുളക് പൊടി ഇട്ട് വെച്ച ബൗൾ കണ്ണിൽ പെട്ടതും അതെടുത്ത് മീനിലേക്ക് ഇട്ടു..... വേണ്ടതെല്ലാം ഇട്ടോണ്ട് ഒന്ന് കുഴച്ചെടുത്തു...... രുക്ഷ് പമ്മിക്കൊണ്ട് കിച്ചണിലേക്ക് നടന്നു... ഡോറിന്റെ അടുത്തെത്തിയതും ചുറ്റും ഒന്ന് വീക്ഷിച്ചു....

എന്നിട്ട് ഒച്ച ഇടാതെ തിരിഞ്ഞു നിൽക്കുന്ന ചന്തുവിന്റെ അരികിലേക്ക് നടന്നു.... തൊട്ട് പുറകിൽ എത്തിയതും ഒരു കള്ള ചിരിയോടെ ഇടുപ്പിലൂടെ കൈ ഇട്ട് പിടിച്ചു.... പെട്ടന്നുള്ള അറ്റാക്ക് ആയത് കൊണ്ട് ചന്തു ഞെട്ടിക്കൊണ്ട് തിരിഞ്ഞു നിന്നു.... "പേടിപ്പിച്ച് കൊല്ലുവോ.... ചന്തു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചോണ്ട് രുക്ഷിനെ തുറിച്ചു നോക്കി.... "കൊല്ലാനോ.... ഞാനോ.... മുഖത്തേക്ക് വീണ് കിടക്കുന്ന മുടികളെ പുറകോട്ട് മാടി ഒതുക്കിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു എന്തെന്നുള്ള മട്ടിൽ രുക്ഷിനെ നോക്കുന്നുണ്ട്.... "ഞാൻ സ്നേഹിക്കത്തല്ലേ ഉള്ളു..... കയ്യിൽ പറ്റിയ മുളകൊന്ന് നാക്ക് കൊണ്ട് തൊട്ടു....

"സാൾട്ട് ഇട്ടില്ലേ...... രുക്ഷ് നെറ്റി ചുളിച്ചോണ്ട് ചന്തുനെ നോക്കിയതും വെളുക്കെ ഒന്ന് ചിരിച്ചു.... "മറന്നു.... ഇടട്ടെ.... രുക്ഷിന്റെ കയ്യിൽ നിന്നും കുതറി മാറിക്കൊണ്ട് ഉപ്പെടുത്തിട്ടുക്കൊണ്ട് ഒന്നുകൂടി കുഴച്ചു... അപ്പോയെക്കും രുക്ഷ് പുറകിൽ നിന്നും ചന്തുനെ ചേർത്ത് പിടിച്ചിരുന്നു... കഴുത്തിലായ് താടി ഊന്നി നിന്നു... "ഇപ്പൊ നോക്ക്... ചന്തു കൈ രുക്ഷിന്റെ വായ്ക്കടുത്തേക്ക് വെച്ചു... ഒന്ന് നുണഞ്ഞുക്കൊണ്ട് രുക്ഷ് നെറ്റി ചുളിച്ചു... "ഇപ്പൊ എന്താ.... ചന്തു തല ചെരിച്ചോണ്ട് രുക്ഷിനെ ഒന്ന് നോക്കി... "ഇപ്പൊ ഇപ്പം ഒന്നുല്ല ഇനി അത് ഫ്രൈ ചെയ്തോ..... രുക്ഷോരു ചിരിയോടെ പറഞ്ഞതും ചന്തു അവന്റെ തലക്കിട്ടൊന്ന് കൊട്ടി...

"ഇനി ഒന്ന് മാറി നിക്കാവോ... ഇതൊന്ന് പൊരിച്ചോട്ടെ.... ചന്തു തോളൊന്ന് കുലുക്കിക്കൊണ്ട് പറഞ്ഞതും രുക്ഷിനൊരു കുലുക്കവും ഇല്ല... ചന്തുന് ദേഷ്യം വന്നു...... രുക്ഷ് പിടി ഒന്നുകൂടി അമർത്തിയതും ചന്തു പാട് പെട്ട് തിരിഞ്ഞു നിന്നു.... രുക്ഷ് ചന്തുന്റെ മൂക്കിലൊന്ന് മൂക്കുരസി.... ചന്തു ഒന്ന് പുറകോട്ടാഞ്ഞു.... "കയ്യിൽ മുളകാണെ..... "എന്താ എന്റെ കണ്ണിൽ ഉരക്കാൻ തോന്നുന്നുണ്ടോ.... രുക്ഷോരു കുറുമ്പാലെ ചന്തുനെ ഒന്ന് നോക്കി... "കുറുമ്പിതിരി കൂടുന്നുണ്ട്.... ഇത് ബെഡ് റൂം അല്ല.... രാവിലെ ഓർമ്മ ഉണ്ടല്ലോ... മാറിക്കെ.... ചന്തു രുക്ഷിനെ ഒന്ന് തള്ളാൻ നോക്കിയേലും അള്ളി പിടിച്ചപോലെ ഒട്ടിയിട്ടുണ്ട്....

"ഇല്ല നീ എന്ത് പറഞ്ഞാലും നിന്നെ ഞാൻ വിടാൻ പോവുന്നില്ല... ഒന്നും വേണ്ട ഒരു കിസ്സ് തന്നാൽ മതി ഞാൻ പൊയ്ക്കോളാം... ബാക്കി രാത്രി മതി.. "അയ്യടാ... പൂതി കൊള്ളാലോ.... മാറിക്കെ..... "ഇല്ല മാറൂല.... ഒരു കിസ്സ് തന്നല്ലാതെ നിന്നെ ഞാൻ വിടും എന്ന് സ്വാപ്നത്തിൽ പോലും കരുതണ്ട... രുക്ഷ് പറഞ്ഞതും ചന്തു ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് കവിളിലായ് ചുണ്ടമർത്തി.... "കിട്ടിയില്ലേ ഇനി വിടൂ... രുക്ഷ് ചന്തുന്റെ കയ്യിൽ കിടന്നൊന്ന് പുളഞ്ഞു... "അയ്യേ... കവിളിൽ ആർക്ക് വേണം എനിക്ക് ലിപ്പിൽ കിട്ടണം... അതും വെറും കിസ്സല്ല ഫ്രഞ്ചു കിസ്സ്.... 😌രുക്ഷ് നിഷ്കു ആയിപറഞ്ഞതും ചന്തു കണ്ണുരുട്ടിയൊന്ന് നോക്കി... "അയ്യോ ദേ സുജാതമ്മ വരുന്ന് വിട്...

ചന്തു വാതിക്കലേക്ക് നോക്കി പറഞ്ഞതും രുക്ഷോന്ന് പൊട്ടി ചിരിച്ചു... "രാവിലെ പറ്റിച്ച പോലെ പറ്റിക്കാനല്ലേ... ഇനി ആ പരിപ്പ് ഈ കലത്തിൽ വേവൂല മോളെ മര്യാദക്ക് തരുന്നത നല്ലത്.... "അയ്യോ ഇത് കള്ളം അല്ല സത്യം... ഹാളിൽ നിന്നും നടന്ന് വരുന്ന സുജാതയെ കണ്ട് ചന്തു വെപ്രാളത്തോടെ രുക്ഷിന്റെ പിടി അയക്കാൻ നോക്കി... "അയ്യടാ... ആരെ വിശ്വസിച്ചാലും ഈ കാര്യത്തിൽ നിന്നെ ഞാൻ വിശ്വസിക്കില്ല ചന്തു.... രുക്ഷ് ചന്തുന് നേരെ മുഖം അടുപ്പിച്ചോണ്ട് പറഞ്ഞതും ചന്തു ഒന്ന്കൂടി പുറകോട്ടാഞ്ഞു... "അയ്യോ സത്യവാ ദേ അടുത്തെത്തി മാറ്.. അയ്യേ.. ചന്തു പുറകോട്ട് നോക്കി വീണ്ടും പറഞ്ഞു രുക്ഷിനൊരു കുലുക്കവും ഇല്ല...

"ചന്തു മോളെ... ഞാൻ..... പൊടുന്നനെ സുജാത കിച്ചണിലേക്ക് കയറിയതും സുജാതയുടെ സൗണ്ട് കേട്ട് രുക്ഷ് വേഗം ചന്തുവിൽ നിന്നും വിട്ട് മാറി... അപ്പോയെക്കും സുജാത തിരിഞ്ഞു നിന്നിരുന്നു.. "അയ്യേ പിന്നേം നാറി.... ചന്തു പല്ല് ഞെരിച്ചോണ്ട് ഒന്ന് രുക്ഷിനെ നോക്കി.. ഇപ്പോഴും ഒരു കുലുക്കോം ഇല്ല... "ചന്തു...ഞാൻ പറഞ്ഞത് മറക്കണ്ട... അങ്ങനെയാണ് ഫിഷ് ഫ്രൈ ചെയ്യേണ്ടത്... നല്ലോണം പൊള്ളിച്ചങ് എടുക്കണം.... രുക്ഷോരു കണ്ണിറുക്കി ചന്തുനെ നോക്കി... " ഇനി അതികം പൊള്ളിക്കണ്ട കരിഞ്ഞു പോവും.... സുജാത വാ പൊത്തി ചിരിച്ചോണ്ട് തിരിഞ്ഞു നിന്നു... രുക്ഷ് ചന്തുനെ ഒന്ന് പാളി നോക്കി പിന്നെ ഒന്നും നോക്കാതെ വേഗത്തിൽ പുറത്തേക്കിറങ്ങിപ്പോയി....

രുക്ഷിന്റെ പോക്ക് കണ്ടതും ചന്തുന് ചിരി വന്നു... അതടക്കിക്കൊണ്ട് സുജാതയുടെ മുഖത്ത് നോക്കാതെ എന്തോ ചെയ്യുന്ന പോലെ കാണിച്ചു.... "അതികം കിടന്ന് അഭിനയിക്കേണ്ട.... ഇങ് താ... സുജാത പറഞ്ഞതും ചന്തു ചമ്മിക്കൊണ്ട് ഒന്ന് ചിരിച്ചു... ______ "ഈ വാഴക്കുല മൂത്തെന്ന് തോന്നുന്നു.... തൊടിയിൽ കൂടി നടക്കുന്നതിനിടെ അച്ഛമ്മ പറഞ്ഞതും രാമൻ എങ്ങോ നോക്കി നിൽക്കാണ്.... "എന്താ രാമ ഇതിനും മാത്രം നോക്കാൻ... അച്ഛമ്മ ഒന്ന് തല ചെരിച്ചുകൊണ്ട് അയാൾ നോക്കുന്നിടത്തേക്ക് നോക്കി.... ഒരു തൂമ്പ കയ്യിലെടുത്തുക്കൊണ്ട് കിളക്കുകയാണ് ജീവ.... അച്ഛമ്മ അതിശയത്തോടെ അതൊന്ന് നോക്കി..

"ഇന്ന് പോയില്ലെ.... അച്ഛമ്മ രാമനെ ഒന്ന് നോക്കി... "ഇന്ന് കട അവധിയല്ലേ.... വെറുതെ ഇരിക്കേണ്ടന്ന് കരുതിക്കാണും.... മനസ്സിന് മടുപ്പ് ബാധിച്ചാൽ ചെയ്യുന്നതെല്ലാം യന്ദ്രികമായി മാറും.... രാമൻ ഒന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞു.... അച്ഛമ്മ രാമനെ ഒന്ന് നോക്കി മുന്നോട്ട് നടന്നു... "ഒന്ന് സംസാരിച്ചൂടെ നീതു മോളോട്.... മനസിലാവും.... ജീവിതമല്ലേ തെറ്റുകളുണ്ടാവും.... ആ തെറ്റിനെ ന്യായികരിക്കുയല്ല ഒരു അവസരം കൊടുത്തൂടെ..... രാമൻ മിഴിവോടെ ഒന്ന് അച്ഛമ്മയെ നോക്കി.. "ഇല്ല രാമ.... ചില തെറ്റുകൾക്ക് ക്ഷമയില്ല... അവൻ ഏറെ വൈകി പോയി... ഇനി മോള് ഇങ്ങോട്ട് തിരിച്ചു വരില്ല... അതവളെടുത്ത ഉറച്ച തീരുമാനമാണ് അതിന് മാറ്റമില്ല....

ഇവനെക്കാൾ ഒരു നൂറിരട്ടി അവളവിടെ സങ്കടപ്പെടുന്നുണ്ടാവും.... ജീവിതമാണ് മാറ്റങ്ങൾ അനിവാര്യമാണ്..... ഇനി അവരെ ബന്ധിപ്പിച്ചുകൊണ്ട് ഒരേ ഒരു കണ്ണിയെ ഉള്ളു അതാ കുഞ്ഞാ... ആ കുഞ്ഞിലൂടെ എന്നേലും ഒരൊത്തുചേരൽ അതാണ് അവസാന വഴി...... ഇല്ലെങ്കിൽ....... മോള് വേറെ ആരെയും ഇനി ജീവിതത്തിലേക്ക് കൊണ്ടുവരില്ല... അത് എത്ര മാത്രം ജീവയെ കുത്തി നോവിക്കും എന്നുള്ളതും അവൾക്കറിയാം.... അതുപോലെ അവനും..... വരാൻ പോവുന്ന വസന്തതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്...... ആ കുഞ്ഞിന് വേണ്ടി മറ്റൊന്നും ആഗ്രഹിക്കാതെ ഈ ജന്മം മുഴുവൻ ജീവിക്കുക അതായിരിക്കും അവരുടെ വിധി.....

വരും ജന്മം കൊതി തീരെ സ്നേഹിക്കാൻ ഈ ജന്മത്തിലെ ബാക്കി പത്രം ഇല്ലാതിരിക്കട്ടെ.... അച്ഛമ്മ ജീവയെ ഒന്നുകൂടി നോക്കി മുമ്പോട്ട് നടന്നു..... ജീവയും ആ സത്യത്തിലേക്ക് നടന്നു കയറുകയാണ്....നീതു ഇല്ലാത്ത ഒരു ജീവിതത്തിലേക്ക്... "എന്താ എന്റെ ലെച്ചു കൊച്ചിന് പറ്റിയെ... തിണ്ണയിൽ എന്തോ ആലോചനയിൽ തൂണിനു ചാരി ഇരിക്കുന്ന ലെച്ചുനെ നോക്കി കുട്ടൻ ചോദിച്ചതും അവളവന്റെ തോളിലേക്ക് ചാഞ്ഞു... "അച്ഛയെയും അമ്മയെയും ഏട്ടനെയും ഏട്ടത്തിയെയും എല്ലാരേയും എല്ലാരേയും മിസ്സ്‌ ചെയ്യുന്ന്.... ലെച്ചു കുട്ടന്റെ കയ്യോട് ഓന്ന് കൈ ചേർത്തു... "കാണാൻ തോന്നുന്നുണ്ടോ.... കുട്ടന്റെ ലെച്ചുന്റെ തലക്ക് മീതെ ഒന്ന് തല ഊന്നി... "മ്മ്ഹ്.... എന്നോടുള്ള പിണക്കം മാറീട്ടുണ്ടാവില്ല.... ലെച്ചു ഒന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞു... "പരിഹാരം ഉണ്ടാക്കാലോ..... വിനയൻ മാമ ഒരു പാവം അല്ലെ....

നീ ഒന്ന് ഫോൺ വിളിച്ചാൽ തീരാവുന്നതേ ഉള്ളു ഈ പരിഭവം... കുട്ടൻ പറഞ്ഞതും ലെച്ചു ഒന്നും മിണ്ടിയില്ല....ഇത്തിരി നേരം വിദൂരതയിലേക്ക് നോക്കിയിരുന്നു.... ഇനി എന്ത് പറഞ്ഞശ്വസിപ്പിക്കണം എന്ന് കുട്ടനറിയില്ലായിരുന്നു...... "അവളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ലെ... റൂമിലെ ലൈറ്റ് ഇട്ടോണ്ട് സുജാത ചോദിച്ചതും വിനയൻ വേഗം ലെച്ചുന്റെ ഫോട്ടോ പില്ലോക്കടിയിൽ വെച്ചോണ്ട് കണ്ണ് തുടച്ചു.... "ആരെ ഞാൻ ആരെയും മിസ്സ്‌ ചെയ്യുന്നൊന്നുമില്ല.... വിനയൻ അമർഷത്തോടെ മുഖം തിരിച്ചു.... സുജാത അയാൾക്കരികിൽ വന്നിരുന്നു.... ബെഡിലായ് അമർന്ന വിനയന്റെ കൈകളെ തന്റെ കൈക്കുള്ളിൽ ഒതുക്കി... "വിനയേട്ടൻ എന്നോടാണോ കള്ളം പറയുന്നെ.....

മിഴിവോടെ കാർമേഘങ്ങൾ പോലെ കണ്ണുനീർ ഉരുണ്ടു കയറിയ കണ്ണുകളിലേക്ക് നോക്കി... "ഞാൻ അവളുടെ അച്ഛനല്ലെടോ.... ആ തോളിലായ് ഒന്ന് തല ചാഴ്ച്ചു.... സുജാത തന്റെ കയ്യിൽ അമർന്ന കൈകളിൽ പതിയെ തലോടി... "അവളും ഇപ്പോൾ ഒരുപാട് സങ്കടപ്പെടുന്നുണ്ടാവും.... അച്ഛന്റെ അല്ലെ മോള്.... മ്മ്.... അവൾ നമ്മടെ കൺവെട്ടത്തു തന്നെ ഇല്ലേ.... സുജാത പറഞ്ഞതും ഒന്നുകൂടി മുഖം അവരുടെ തോളിലായ് അമർന്നു.... "എന്നെ ഒന്ന് വിളിച്ചു നോക്കാൻ തോന്നിയില്ലല്ലോ..... കൊച്ചു കുട്ടികളെ പോലുള്ള വിനയന്റെ പരിഭവം കേട്ടതും സുജാതക്ക് പാവം തോന്നി.... "അവളും ഇതുപോലെ ചിന്തിക്കുന്നുണ്ടാവില്ലേ.... നമ്മൾക്ക് അവസാനം നമ്മളെ ഉണ്ടാവും എന്ന് ഞാൻ പറഞ്ഞില്ലെ....

ഹേ... ഒരു പ്രായം കഴിഞ്ഞാൽ എല്ലാരും ഇങ്ങനെ തന്നെയാ ആൺകുട്ടികളായാലും പെൺകുട്ടികളായാലും നമ്മടെ മക്കളാണ് എന്ന് വെച്ച് നമ്മക്ക് സ്വന്തം എന്നല്ല..... ഇപ്പോൾ വിനയേട്ടൻ അവൾക്ക് എത്രത്തോളം ഇമ്പോർട്ടന്റ് ആണോ അതുപോലെ തന്നെയാണ് ഇപ്പോൾ കുട്ടനും.... ഏട്ടന് പകരം തണലായിട്ട് അവനുണ്ടാവും അവൾക്ക് അത് പോരെ.... പിന്നെ വിനയേട്ടന് ഞാൻ ഇല്ലേ.... അതോ മകളാണ് വലുത് എന്നാണോ..... സുജാത കുറുമ്പോടെ ഒന്ന് വിനയനെ നോക്കി... മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ട്... "നീ അല്ലെ എന്റെ എല്ലാം.... ചേർത്ത് പിടിച്ചോണ്ട് വിനയൻ പറഞ്ഞതും സുജാത അറിയാതെ ഒന്ന് പൊട്ടി ചിരിച്ചുപോയി...

അവരുടെ റൂമിന് വെളിയിൽ നിന്നും ചന്തു ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.... എന്തിനോ സുജാതയെ വിളിക്കാൻ വന്നതാണ് അവരെ ശല്യപ്പെടുത്തേണ്ടന്ന് കരുതി തിരിഞ്ഞു നടന്നു..... മേളിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് വേഗതയേറിയിരുന്നു...... റൂമിലേക്ക് കയറിയതും രുക്ഷ് റൂമിൽ ഇല്ല ബാൽക്കണിയിൽ സിറ്റിംഗ് ഏരിയയിൽ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്...... "കണ്ണേട്ടാ.... ചന്തു രുക്ഷിന് മുന്നിലായ് ഇരുന്നതും പുറത്തേക്ക് നോട്ടം ഇട്ടിരുന്ന രുക്ഷ് ചന്തുവിലേക്ക് നോട്ടം എറിഞ്ഞുക്കൊണ്ട് പുറം തിരിഞ്ഞിരിക്കുന്ന ചന്തുവിന്റെ കഴുത്തിലൂടെ കയ്യിട്ട് തന്നോട് ചേർന്നിരുതി..... സൂര്യൻ അതിന്റെ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങുന്നത് നോക്കി ഇരുന്നു....

രണ്ട് പേരും ഒന്നും മിണ്ടിയില്ല.... ചന്തു രുക്ഷിന്റെ നെഞ്ചിലായ് ചാഞ്ഞിരുന്നു.... അവരെ തഴുകിക്കൊണ്ട് ഒരിളം കാറ്റും കൂടെ അണഞ്ഞു ക്കൊണ്ടിരിക്കുന്ന ഇളം വെയിലും.... "ഇനിയും ഒരുപാട് കാലം ഇതുപോലെ ചേർന്നിരിക്കണം..... ഈ ഇളം വെയിലിനെയും കാറ്റിനെയും ഒരുമിച്ച് വരവേൽക്കണം.... ഒരുപാട് ഋതുക്കൾ മാറി മാറി പോവും.... മാറാതെ നമ്മൾ രണ്ട് പേരും.... പിന്നൊരുനാൾ ഒരുമിച്ച് ദേഹങ്ങളെ വെടിഞ്ഞുക്കൊണ്ട് ആത്മക്കളായി ഈ ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേക്ക് ചെക്കേറണം..... അതും ഒരുമിച്ച്.... അത്രയും പറഞ്ഞുക്കൊണ്ട് ചന്തു ഒന്ന് തല പൊക്കി നോക്കി..... രുക്ഷോരു ചിരിയോടെ ഇരിക്കുന്നുണ്ട് ഒന്നും മിണ്ടാതെ.... കൺങ്കെ ചന്തുവിന് സങ്കടം വന്നു... താൻ ഇത്രയും പറഞ്ഞിട്ടും മറുപടി പറയാതെ ഒരു ചിരിയിൽ എല്ലാം ഒതുക്കിയിരിക്കുന്നു................................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story