പ്രണയവർണ്ണങ്ങൾ: ഭാഗം 55

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ഇനിയും ഒരുപാട് കാലം ഇതുപോലെ ചേർന്നിരിക്കണം..... ഈ ഇളം വെയിലിനെയും കാറ്റിനെയും ഒരുമിച്ച് വരവേൽക്കണം.... ഒരുപാട് ഋതുക്കൾ മാറി മാറി പോവും.... മാറാതെ നമ്മൾ രണ്ട് പേരും.... പിന്നൊരുനാൾ ദേഹങ്ങളെ വെടിഞ്ഞുക്കൊണ്ട് ആത്മക്കളായി ഈ ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേക്ക് ചെക്കേറണം..... അതും ഒരുമിച്ച്.... അത്രയും പറഞ്ഞുക്കൊണ്ട് ചന്തു ഒന്ന് തല പൊക്കി നോക്കി..... രുക്ഷോരു ചിരിയോടെ ഇരിക്കുന്നുണ്ട് ഒന്നും മിണ്ടാതെ.... കൺങ്കെ ചന്തുവിന് സങ്കടം വന്നു... താൻ ഇത്രയും പറഞ്ഞിട്ടും മറുപടി പറയാതെ ഒരു ചിരിയിൽ എല്ലാം ഒതുക്കിയിരിക്കുന്നു.......

ചന്തു ദേഷ്യത്തോടെ എഴുനേറ്റതും എഴുനേറ്റ അതേ സ്പീഡിൽ രുക്ഷ് ചന്തുനെ തന്റെ മടിയിലേക്ക് ഇരുത്തി... "🎶🎶Innum konjam neram iruntha thaan enna Yen avasaram enna avasaram nillu ponnae Innum pesa kooda thodangala En nenjamum konjamum nerayala Ipo enna vittu pogathae enna vittu pogathae Innum pesa kooda thodangala En nenjamum konjamum nerayala Ipo mazha pola nee vantha kadal pola naan niraiven Innum konjam neram iruntha thaan enna Yen avasaram enna avasaram nillu ponnae.. 🎶🎶 ചന്തുന്റെ തോളിൽ താടി ഊന്നി രുക്ഷ് നിർത്തിയതും ചന്തു മുഖം വീർപ്പിച്ചോണ്ട് എങ്ങോ നോക്കി ഇരിപ്പുണ്ട്... "പിണങ്ങാനും മാത്രം എന്താ ചന്തു...

അരയിലൂടെ കടന്ന് പിടിച്ച കയ്യെ ഒന്നുകൂടി മുറുക്കിക്കൊണ്ട് ചോദിച്ചു.... "ചന്തു..... ചന്തുവിൽ നിന്നും മറുപടി ഇല്ലന്ന് കണ്ടതും രുക്ഷ് ഒന്നുകൂടി വിളിച്ചു.... ചന്തു ഒന്നും മിണ്ടീല്ല.... "എന്റെ ചന്തു നിന്റെ അത്രേം സാഹിത്യം ഒന്നും എനിക്കില്ല..... അതല്ലേ ഞാൻ ഒന്നും മിണ്ടാതിരുന്നേ മ്മ്.... പുറം കഴുത്തിലായ് താടി ഒന്ന് ഉരസിക്കൊണ്ട് രുക്ഷ് പറഞ്ഞതും ചന്തു അറിയാതേ ചിരിച്ചുപോയി.... "സാഹിത്യം അല്ലെ അറിയാത്തതുള്ളു.. ബാക്കി ഒക്കെ അറിയാലോ അത് പോരെ... ചന്തു രുക്ഷിന് നേരെ ഇരുന്നോണ്ട് താടിയിൽ ഒന്ന് പിടിച്ചു് വലിച്ചു...

"ഞാൻ താഴേന്നു വരുമ്പോ ഒരു സംഭവം ഉണ്ടായി.... ചന്തു വല്യ കാര്യത്തിൽ പറഞ്ഞതും രുക്ഷതിന് കാതോർത്തു... "വിനയച്ഛനും സുജാതമ്മയും ഭയങ്കര റൊമാൻസ്.... ചന്തു ചിരി അടക്കിക്കൊണ്ട് പറഞ്ഞതും രുക്ഷ് പല്ല് ഞെരിച്ചു... "നീ ഒളിഞ്ഞു നോക്കിയോ കള്ളി.... രുക്ഷ് ചന്തുന്റെ ചെവിയിൽ മുറുക്കി പിടിച്ചു... "അഹ്... വേദനിക്കുന്നു വിട്.... ആഹാ.. ചന്തു ഇരുന്ന് തുള്ളാൻ തുടങ്ങിയതും രുക്ഷ് പിടി വിട്ടു... "ഞാൻ ഒളിഞ്ഞു നോക്കിയതൊന്നും അല്ല റൂമിന്റെ മുന്നിൽ കൂടി പോയപ്പോൾ കേട്ടതാ... ആഹാ... എന്റെ ചെവി പൊന്നാക്കി... ചന്തു കെർവിച്ചുകൊണ്ട് മുഖം തിരിച്ചു... രുക്ഷോരു ചിരിയോടെ ആ ചെവിയിൽ ഒന്നുകൂടി കടിച്ചു....

"പിന്നെ കണ്ണേട്ടാ..... ചന്തു ഒരു മടിയോടെ രുക്ഷിനെ നോക്കി... രുക്ഷ് എന്തെന്ന രീതിയിൽ ചന്തുവിനെ നോക്കുന്നുണ്ട്.... "അത് അതില്ലേ.... ചന്തു രുക്ഷിന്റെ ടീഷർട്ടിന്റെ കോളറക്ക് പിടിച്ച് കളിച്ചു... എങ്ങനെ പറയും എന്നുള്ളൊരു കൺഫ്യൂഷൻ.... "എന്താ ചന്തു.... രുക്ഷ് നെറ്റി ചുളിച്ചോണ്ട് ചന്തുനെ നോക്കി... "അത്.... അതില്ലേ.... "ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ പറ ചന്തു... രുക്ഷിത്തിരി കടുപ്പിച്ച് ചോദിച്ചതും ചന്തു മുഖം കൊട്ടിക്കൊണ്ട് തിരിഞ്ഞിരുന്നു... "ഹോ.. സോറി... സോറി സോറി... നീ കാര്യം പറ... രുക്ഷ് ചന്തുനെ തനിക്ക് നേരെ പിടിച്ചിരുത്തി.... "അതില്ലേ..... കണ്ണേട്ടന് പെൺകുട്ടിയെ ആണോ ഇഷ്ട്ടം അതോ ആൺകുട്ടിയേയോ....

ചന്തു മടിയോടെ ചോദിച്ചതും രുക്ഷ് ആലോചനയിലാണ്... "എനിക്ക് പെൺകുട്ടി മതി ചന്തു.... "അതെന്താ..... ചന്തു നെറ്റി ചുളിച്ചോണ്ട് രുക്ഷിനെ നോക്കി... "അതെന്താന്ന് ചോതിച്ചാൽ.... ആൺകുട്ടി ആണേൽ നിനക്ക് അവനോട് ഇത്തിരി ചാഴ്‌വ് കൂടുതലായിരിക്കും നമ്മളെ ഒക്കെ ശ്രെദ്ധിക്കുവോ ആവോ..... രുക്ഷോന്ന് ഇടം കണ്ണീട്ടോണ്ട് ചന്തുനെ നോക്കി... "ഇതിനും കുശുമ്പോ.... ചന്തു ചിരി അടക്കിക്കൊണ്ട് പറഞ്ഞതും രുക്ഷവളെ തന്റെ കൈ പിടിയിൽ ഒതുക്കിയിരിക്കുന്നു..... "എനിക്ക് കുശുമ്പ് കാണിക്കാനും അടി ഇടാനും സ്നേഹിക്കാനും ഒക്കെ നീയല്ലേ ഉള്ളു ചന്തു.... കവിളിൽ കവിളുരസിക്കൊണ്ട് രുക്ഷ് പറഞ്ഞു.....

"ഈ തൊട്ടും തൊടാതെയും ഇരിക്കാൻ പറ്റില്ലേ... ചന്തു രുക്ഷിൽ നിന്നും ഒന്ന് മാറാൻ നോക്കിക്കൊണ്ട് പറഞ്ഞതും രുക്ഷ് രണ്ട് കയ്യുംക്കൊണ്ട് രുക്ഷിനെ ചേർത്ത് പിടിച്ചു..... "എങ്കിൽ പൊ.... തൊടുന്നതല്ലേ പ്രശ്നം തൊടുന്നില്ല.... തന്റെ കയ്യിലിരുന്ന് കുതറുന്ന ചന്തുവിനെ വിട്ടുക്കൊണ്ട് രുക്ഷെഴുനേറ്റു റൂമിലേക്ക് വേഗത്തിൽ കയറിപ്പോയി... "ശോ.... പിണങ്ങി..... എന്റെ ചന്തു..... ഇത്തിരി വെളിപാട് ഇല്ലാതെ പോയല്ലോ... ചന്തു സ്വയം ഒന്ന് തലക്കടിച്ചുകൊണ്ട് രുക്ഷിന്റെ പുറകെപ്പോയി.... റൂമിലേക്ക് കയറിയതും രുക്ഷ് എന്തോ മാസികയും കയ്യിൽ പിടിച്ചോണ്ട് ബെഡിന്റെ ഹെഡ് ബോർഡിൽ ചാരി ഇരിപ്പുണ്ട്..... ചന്തു ബാൽക്കണിയുടെ ഡോർ അടച്ചോണ്ട് റൂമിലേക്ക് കയറി....

ബെഡിലേക്ക് കേറിക്കൊണ്ട് രുക്ഷിനടുത്തായി ഇരുന്നു... ചന്തു വന്ന ഭാവം നടിക്കാതെ രുക്ഷ് ഇരിപ്പുണ്ട്..... "കണ്ണേട്ടാ.... പിണങ്ങിയോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... ചന്തു രുക്ഷിന്റെ അടുത്തേക്കിരുന്നുക്കൊണ്ട് ചോദിച്ചു... "എന്നെ തൊടണ്ട.... ഞാൻ നിന്റടുത്ത് വരുന്നില്ലല്ലോ.... നീ ന്റടുത്തു വരണ്ട... രുക്ഷ് ചന്തുവിൽ നിന്നും വിട്ടിരുന്നു... "ഇതെന്തോന്ന്.... ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ.... ചന്തു കെർവിച്ചുകൊണ്ട് രുക്ഷിനെ നോക്കി.... രുക്ഷോന്നും മിണ്ടിയില്ല..... ചന്തു ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് ഗൗരവത്തോടിരിക്കുന്ന രുക്ഷിനെ നോക്കി.... "അതെ.... കണ്ണേട്ടാ..... ചന്തു രുക്ഷിനെ വിളിച്ചതും അത് ശ്രെദ്ധിക്കാതെ മാസികയും നോക്കി ഇരുപ്പുണ്ട്.....

ചന്തു അതുപോലെ ഒരു മാസികയെടുത്തു കയ്യിൽ പിടിച്ചുകൊണ്ട് രുക്ഷ് ചെയ്യുന്ന പോലെ തന്നെ ചെയ്യാൻ തുടങ്ങി.... "എന്താ തമാശ കളിക്കാണോ നീ.... രുക്ഷ് മാസിക മടിയിലേക്ക് വെച്ചുകൊണ്ട് കൈ മാറിൽ പിണഞ്ഞുക്കെട്ടിക്കൊണ്ട് ചോദിച്ചതും ചന്തു ഒന്ന് തലയുയർത്തി നോക്കി.... "എന്താ തമാശ കളിക്കാണോ നീ.... രുക്ഷ് ചെയ്തപോലെ തന്നെ ചെയ്തുക്കൊണ്ട് ചന്തു ചോദിച്ചു.... "ചന്തു ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ നിർത്തിക്കോ.... രുക്ഷ് രൂക്ഷമായോന്ന് ചന്തുനെ നോക്കി... "ചന്തു ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ നിർത്തിക്കോ..... ചന്തു എക്കോ ഇട്ടു... "ഹോ.... രുക്ഷ് ദേഷ്യത്തോടെ കയ്യൊന്ന് ഞെരിച്ചു... "ഹോ.... ചന്തു രുക്ഷ് ചെയ്തത് പോലെത്തന്നെ ചെയ്തു...

"നിർത്ത് ചന്തു..... രുക്ഷ് അലറിയതും ചന്തുവിന് ഒരു കൂസലും ഇല്ല... "നിർത്ത് ചന്തു.... രുക്ഷ് ചെയ്തപോലെതന്നെ ചന്തുവും ചെയ്തു... "ഹോ.... ഹോ അങ്ങനെയായോ... ഞാൻ എന്ത് ചെയ്താലും നീ ചെയ്യും ലെ... രുക്ഷ് വീറോടെ ഒന്ന് ചന്തുവിനെ നോക്കി... "ഹോ.... ഹോ അങ്ങനെയായോ... ഞാൻ എന്ത് ചെയ്താലും നീ ചെയ്യും ലെ.... രുക്ഷ് പറയുന്ന പോലെ തന്നെ പറയുമ്പോഴും ചന്തുവിന്റെ നെറ്റി ചെറുതായി ചുളിഞ്ഞിരുന്നു..... രുക്ഷ് ദേഷ്യത്തോടെ മാസിക നിലത്തേക്ക് വലിച്ചെറിഞ്ഞു.... ചന്തുവും അതെ പോലെ ചെയ്തു... രുക്ഷിന്റെ മുഖത്ത് ചെറുതായൊരു കുസൃതി നിറഞ്ഞു..... ചന്തു സംശയത്തോടെ രുക്ഷിനെ നോക്കുന്നുണ്ട്...

ഒന്ന് ചിന്തിക്കാൻ പോലും സമയം നൽകാതെ രുക്ഷ് ഇട്ടിരുന്ന ടീഷർട്ട് വലിച്ചൂരി...... ചന്തു വാ തുറന്ന് പോയി.... "ചെയ്യുന്നില്ലേ ചന്തു.... വേഗം.... രുക്ഷ് ചിരി അടക്കി താടിക്ക് കൈ കൊടുത്തോണ്ട് ചന്തുനെ നോക്കിയിരുന്നു... ചന്തു ഉമിനീരിറക്കി ഇരുപ്പുണ്ട്.... "എന്താ എക്കോ ഇടുന്നില്ലേ ചന്തു... ചുണ്ട് കടിച്ച് പിടിച്ചോണ്ട് രുക്ഷ് ചന്തുനെ നോക്കിയിരിപ്പുണ്ട്...... "കണ്ണേട്ടാ.... ചന്തു ചിണുങ്ങിക്കൊണ്ടോന്ന് രുക്ഷിനെ നോക്കി... രുക്ഷ് ചന്തുനെ തന്റെ മടിയിലേക്കാക്കി ഇരുത്തി കഴുത്തിലായ് മുഖം അമർത്തി.... "എന്താ ചന്തു കുതറുന്നില്ലേ.... ഇടുപ്പിലൂടെ കൈ ഇട്ടോണ്ട് രുക്ഷ് ചോദിച്ചതും ചന്തു അവനെ ഇറുകെ ഒന്ന് പുണർന്നു....

"കണ്ണേട്ടാ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... രുക്ഷിന്റെ പുറത്തായി ചൂണ്ടുവിരൽക്കൊണ്ട് കളം വരച്ചോണ്ട് പറഞ്ഞു..... "നീ സീരിയസായിട്ട് പറഞ്ഞാലും ഞാൻ കേൾക്കാൻ പോവുന്നില്ല.... എനിക്ക് തോന്നുമ്പോ ഞാൻ വന്ന് പിടിക്കും.... നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടേൽ പറഞ്ഞാൽമതി ഞാൻ അതൊന്നും കേൾക്കാനെ പോവുന്നില്ല..... രുക്ഷ് ചന്തുന്റെ മുടിയിയയിലൂടെ ഒന്ന് തലോടി... "അയ്യടാ..... ഈ റൂം വിട്ട് വല്ല ചട്ടമ്പിത്തരവും കാണിച്ചാൽ അടി കിട്ടും നോക്കിക്കോ... ചന്തു ഒന്ന് തലയുയർത്തി നോക്കിയതും രുക്ഷ് ഇതൊന്നും ഞാൻ കേൾക്കുന്നെ ഇല്ല എന്ന മട്ടിൽ ഇരുപ്പുണ്ട്... "കണ്ണേട്ടാ..... ചന്തു രുക്ഷിന്റെ കൈക്കിട്ടൊന്ന് അടിച്ചു....

"എനിക്കിത്തിരി റൊമാൻസ് കൂടിപ്പോയത് എന്റെ തെറ്റാണോ ചന്തു.... നീ ഇങ്ങനെ തേനും കൊണ്ട് നിന്നാൽ തേനീച്ച ആയിട്ട് ഞാൻ വന്നല്ലേ പറ്റു.... 😌...രുക്ഷ് നിഷ്കു ആയിട്ട് ചന്തുനെ നോക്കി... "തേൻ എടുക്കുന്നതൊക്കെ കൊള്ളാം... വേറെ വല്ല പൂവും തേടി പോവാന്ന് ഈ തേനീച്ചക്ക് ആഗ്രഹം വേണ്ടാട്ടോ.... ചന്തു കുറുമ്പോടെ ഒന്ന് രുക്ഷിനെ നോക്കി... "ഏയ്‌ ഒൺലി ഈ ചന്തു പൂ.... ഈ ചന്തു പൂവിന്റെ കയ്യിൽ മാത്രേ രുക്ഷിന് വേണ്ട തേൻ ഉള്ളു..... "ഹോ ഹോ.... മാറില്ലന്ന് എന്താ ഇത്ര ഉറപ്പ് മോനെ... തോളിലൂടെ കൈ ഇട്ടോണ്ട് ചന്തു ചോദിച്ചു.... "നിനക്കിപ്പോ എന്താ വേണ്ടെ ഞാൻ വേറെ വല്ല പെൺപിള്ളേരുടെയും അടുത്ത് പോണോ....

"പോയാൽ കൊല്ലും ഞാൻ..... ചന്തു വീറോടെ പറഞ്ഞതും രുക്ഷ് പൊട്ടി ചിരിച്ചു...... "തമാശ അല്ലാട്ടോ.... സീരിയസ് ആണ്..... ചന്തു രുക്ഷിന്റെ നെഞ്ചിന്നിട്ടൊന്ന് കുത്തി... "അഹ്.... ആയിക്കോട്ടെ.... നിന്നോടല്ലാതെ വേറെ ആരോടും ഇതുപോലെ അടുത്ത് പോലും ഞാൻ സംസാരിച്ചിട്ടില്ല... പിന്നെയാണ്..... ഈ ഉള്ളിൽ പൂട്ടികിടക്കുന്ന സ്നേഹം മുഴുവനും നിനക്ക നിനക്ക് മാത്രം.... അത് പോരെ... "പോരാ.... എന്നോട് മാത്രമല്ല.... വിനയച്ഛനോടും സുജാതമ്മയോടും ലെച്ചുനോടും സിദ്ധുവേട്ടനോടും... എല്ലാരോടും എല്ലാരോടും സ്നേഹത്തോടെ പെരുമാറണം കേട്ടല്ലോ... "പറ്റില്ല.... ഞാൻ ഞാൻ ആയിരിക്കും.... വേറെ ആർക്കെങ്കിലും വേണ്ടി മാറിയാൽ പിന്നെനിക്ക് എന്ത് അർത്ഥമാ ഉള്ളെ ചന്തു.....

അവരെ ആരെയും എന്റെ സ്നേഹത്താൽ തളച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല ചന്തു..... ഒരുപക്ഷെ ഞാൻ ആരെയേലും സ്നേഹിക്കാൻ തുടങ്ങിയാൽപ്പിന്നെ അവരെന്റെ ബന്ധനത്തിലായിരിക്കും..... ഓരോ നിമിഷം ഞാൻ വേദനിക്കും ചന്തു.... പിന്നൊരു ദിവസം അവരെന്നിൽ നിന്നും ഒരു യാത്ര പോലും ചോദിക്കാതെ പോയാൽ സഹിക്കാൻ പറ്റിന്ന് വരില്ല ചന്തു....... രുക്ഷോന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞു.... "അപ്പൊ ഞാനോ.... ഞാൻ എവിടെക്കെങ്കിലും പോയാലോ...ചന്തു മിഴിവോടൊന്ന് രുക്ഷിനെ നോക്കി..... "നീ.... നീ എന്നെ വിട്ട് എവിടെ പോവാനാ.... ഞാൻ വിടില്ലല്ലോ..... രുക്ഷോരു കുറുമ്പോടെ ചന്തുനെ നോക്കി ചിരിയോടിരിപ്പുണ്ട്.....

"സാഹിത്യം ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ എന്റെ കയ്യിൽ ഇല്ല.... രുക്ഷോന്ന് നെടുവീർപ്പിട്ടോണ്ട് പറഞ്ഞതും ചന്തു പൊട്ടി ചിരിച്ചു... "ചന്തു നമുക്കൊന്ന് നനഞ്ഞാലോ... രുക്ഷ് ചോദിച്ചതും ചന്തു പുറത്തേക്കൊന്ന് നോക്കി... "മഴ ഇല്ലല്ലോ.... പിന്നെങ്ങനെ... ചന്തു നെറ്റി ചുളിച്ചോണ്ട് ഒന്ന് രുക്ഷിനെ നോക്കി.... രുക്ഷിന്റെ കണ്ണ് വാഷ്റൂം ഏരിയയിലേക്ക് പോയതും ചന്തു ഒന്ന് ഉമിനീരിറക്കി രുക്ഷിനെ നോക്കി.... "ഓ... എന്താ സുജാതമ്മേ ദാ വരുന്ന്...... ചന്തു ബെഡിൽ നിന്നും ഇറങ്ങി ഓടി..... എത്ര ഓടിറ്റും മുന്നോട്ട് പോവുന്നില്ല..... അരയിലൂടെ പിടിച്ച രുക്ഷിന്റെ കയ്യിലേക്കൊന്ന് ദയനീയമായി നോക്കി...

"രക്ഷപ്പെടാന്ന് വിചാരിച്ചോ... ഒന്ന് നനഞ്ഞിട്ട് വരാം... വാന്നെ.....രുക്ഷ് ചന്തുനെയും വലിച്ചോണ്ട് നടന്നു... "കണ്ണേട്ടാ.... വേണ്ട...... കണ്ണേട്ടാ.... ബാത്‌റൂമിന്റെ ഡോർ പിടിച്ചോണ്ട് ചന്തു കെഞ്ചി........ രുക്ഷിന്റെ ബലത്തിന് മുന്നിൽ ചന്തുവിന്റെ പാഴ്ശ്രെമം...... ചന്തുനെ പിടിച്ച് രുക്ഷ് ശവറിന്റെ ചുവട്ടിൽ നിർത്തി കൂടെ രുക്ഷും.... "വട്ടാണല്ലേ..... മുഖത്ത് കൂടി ഒലിക്കുന്ന വെള്ളത്തെ കൈക്കൊണ്ട് തേവി മാറ്റിക്കൊണ്ട് ചന്തു രുക്ഷിനെ നോക്കി.. "വട്ട്.... നീ ന്റെ ജീവിതത്തിൽ വന്ന അന്ന് മുതൽ എനിക്ക് മുഴു വട്ടാ..... രുക്ഷ് ചിരി അടക്കിക്കൊണ്ട് ചന്തുനെ നോക്കി... "അയ്യടാ...... ചന്തു രുക്ഷിന്റെ നെഞ്ചിന്നിട്ടൊന്ന് കുത്തി....

രുക്ഷപ്പോയെക്കും ചന്തുന്റെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചിരുന്നു.... "എന്താ ഉദ്യേശം... രുക്ഷിന്റെ നെഞ്ചിൽ കൈ കുറുകെ വെച്ചുക്കൊണ്ടാരാഞ്ഞു... "ദുരുദേഷ്യം.... ഇതുവരെ മനസിലായില്ലേ.... മുന്നോട്ട് വീണു കിടക്കുന്ന മുടിയിയകളെ മാടി ഒതുക്കിക്കൊണ്ട് രുക്ഷ് പറഞ്ഞു..... ഒന്നുകൂടി ചന്തുവിനെ തന്നിലേക്ക് അടക്കി പിടിച്ചു കീഴ് ചുണ്ടിനെ കടിച്ചെടുത്തുക്കൊണ്ട് നുണഞ്ഞു... ചന്തു നിന്നിടത്തുനിന്നൊന്ന് ഉയർന്നു പൊങ്ങിപ്പോയി.... രുക്ഷിന്റെ കഴുത്തിലായ് കൈ രണ്ടും അമർത്തി പിടിച്ചു.... വെള്ളത്താൽ തഴുകി പോവുന്ന ചുണ്ടുകളെ മൃതുലമായി നുണഞ്ഞുക്കൊണ്ടിരുന്നു..... ഒടുക്കം ഉമിനീരിൽ രക്തം കലർന്നതും രുക്ഷ് ചന്തുവിനെ സ്വാതന്ത്രയാക്കി.....

"ചന്തു..... രുക്ഷോന്ന് നേർമ്മയിൽ വിളിച്ചതും ചന്തു കുളിരാലെ ഒന്ന് വിറച്ചു... മുഖത്ത് നോക്കാൻ പറ്റാത്ത വിധം എന്തോ ഒന്നവളെ തളർത്തിയിരുന്നു.... രുക്ഷാ നനവോടെ ചന്തുവിനെ തന്റെ കയ്യിലേക്ക് കോരി എടുത്തു.... റൂമിന് വെളിയിലേക്ക് നടക്കുമ്പോഴും രുക്ഷ് ചന്തുവിലായ് തന്നെ മിഴി ഊന്നി.... തന്നെ നോക്കാൻ പാട്പെടുന്നവളെ ഒരു ചിരിയോടെ വരവേറ്റു..... വീണ്ടും അവളിലായ് പടന്ന് കയറുമ്പോഴും അവളുടെ വേരുകൾ അവനിലായ് ഊട്ടി ഉറപ്പിച്ചുകൊണ്ടിരുന്നു.......

ഓരോ വെള്ളത്തുള്ളികൾ പോലും രണ്ട് പേരിലൂടെയും ഒന്നായിക്കൊണ്ടിരുന്നു..... ഒടുക്കം മനസ്സ് നിറഞ്ഞുക്കൊണ്ടാ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു........... രുക്ഷോന്ന് ഞെരുങ്ങിക്കൊണ്ട് കണ്ണ് തുറന്നതും അടുത്ത് ചന്തു ഇല്ല.... ക്ലോക്കിലേക്കൊന്ന് കണ്ണ് നട്ടു.... പത്തു മണിയോടടുത്തിട്ടുണ്ട്.... പുറത്താകെ ഇരുൾ മൂടിയിരിക്കുന്നു.... ഒരാവേഷത്തോടെ ബെഡിൽ നിന്നും എഴുന്നേറ്റോണ്ട് മുഖം കഴുകി.... താഴെ നിന്നും ആരുടെയൊക്കെയോ ശബ്ദം കാതുകളിൽ തുളഞ്ഞു കയറുന്നു..... സ്റ്റെയർ ഇറങ്ങുന്നതിനിടെ കാലുകൾ വേഗത്തിൽ ചലിച്ചു.................................................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story