പ്രണയവർണ്ണങ്ങൾ: ഭാഗം 6

pranayavarnangal

എഴുത്തുകാരി: കുറുമ്പി

ആളനക്കം തോന്നിയതും ചന്തു തല ചെരിച്ചു നോക്കി..... തനിക്ക് നേരെ നീട്ടിപ്പിടിച്ച കയ്യെയും രുക്ഷിനെയും തിളക്കമ്മാർന്ന കണ്ണുകളോടെ നോക്കി..... ഒരു നിമിഷം താൻ സ്വപ്നത്തിൽ എന്ന പോലെ തോന്നി പോയ്‌ ചന്തുന്..... "എന്ത് നോക്കി നിൽക്കാടി..... അവളുടെ നോട്ടം കണ്ട് രുക്ഷ് കുറച്ച് ദേഷ്യത്തോടെ ചോദിച്ചതും ചന്തു ചമ്മിക്കൊണ്ട് മുഖം തിരിച്ചു.... "എനിക്കെങ്ങും വേണ്ട..... മുഖത്ത് നോക്കാതെ ചന്തു പറഞ്ഞതും രുക്ഷ് ദേഷ്യത്തോടെ കൈ പിൻവലിച്ചുകൊണ്ട് അവളെ നോക്കി..... "നിന്റെ ആകാശേട്ടൻ തന്നാലെ കഴിക്കത്തുള്ളുവായിരിക്കും ലെ.... പല്ല് ഞെരിച്ചോണ്ട് ചോദിച്ചതും ചന്തു ഒന്നും മിണ്ടീല്ല..... "ചന്തു മര്യാദക്ക് കഴിച്ചോ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത്.... "എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലെ.... അഥവാ വേണെങ്കിലും ഞാൻ എടുത്തങ്ങു കഴിച്ചോളും...... അല്ല ഞാൻ കഴിച്ചാലും ഇല്ലേലും നിങ്ങൾക്കെന്താ... വീണ്ടും എന്നെ അടിക്കാനും വഴക്ക് പറയാനും അല്ലെ.... ചന്തു രുക്ഷിന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചതും മുഖത്തായി തിനിർത്തുകിടക്കുന്ന പാട് അവനെ ആസ്വസ്ഥനാക്കി..... "മര്യാദക്ക് കഴിക്കുന്നതാ നല്ലത് ഇല്ലേൽ നേരത്തെ കിട്ടിയത് മറന്നിട്ടില്ലല്ലോ.... മറുകവിളിൽ ഒന്നുകൂടി വേണ്ടേൽ മര്യാദക്ക് കഴിച്ചോ..... വീണ്ടും കൈ അവൾക്ക് നേരെ നീട്ടിക്കൊണ്ട് രുക്ഷ് പറഞ്ഞു.... "കഴിക്കെടി പുല്ലേ.... രുക്ഷ് ദേഷ്യത്തോടെ അലറിയതും ചന്തു പേടിയോടെ വാ തുറന്നു..... ഉള്ളിലൊരു ചിരിയാലെ രുക്ഷ് അത് അവളുടെ വായിലേക്ക് വെച്ചുകൊടുത്തു.....

വിശപ്പുള്ളത് കൊണ്ട് തന്നെ ചന്തു വേഗം വേഗം കഴിച്ചു.... അപ്പോഴും അവളാ കണ്ണിലേക്കു ഉറ്റു നോക്കുന്നുണ്ടായിരുന്നു..... ഓരോ ശ്വാസ കാറ്റിൽ പോലും തന്നോടുള്ള പ്രണയത്തെ അലയുകയായിരുന്നു അവൾ.... ആ കണ്ണുകളിപ്പോൾ ശാന്തമാണ്.... ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പോലും ഇല്ല.... നിരാശയോടെ മിഴികൾ താഴ്ത്തി....... "അച്ഛനെയും അമ്മയെയും മിസ്സ്‌ ചെയ്യുന്നുണ്ടോ..... രുക്ഷ് ചോദിച്ചതും ചന്തു തല താഴ്ത്തി ഇരിക്കാണ് കണ്ണുകൾ വീണ്ടും നിറഞ്ഞു.... "ഇത് നിനക്കാ... കണ്ടവന്മ്മാരെ വിളിക്കാൻ അല്ല നിന്റെ അനിയത്തിയെ വിളിച്ച് അച്ഛേടെയും അമ്മേടെയും കാര്യം അറിയാൻ മാത്രം കേട്ടല്ലോ.... രുക്ഷ് പുതിയ ഫോൺ ബെഡിൽ വെച്ചോണ്ട് പറഞ്ഞതും ചന്തു കൊച്ചു കുട്ടികളെ പോലെ തലയാട്ടി..... "ഹാ പിന്നെ ഒരു കാര്യം.... ഇനി ഈ റൂമിൽ നിന്ന് ഷോൾ ഇടാതെ എങ്ങാനും നീ പുറത്തിറങ്ങിയാൽ...... അറിയാലോ എന്നെ..... താക്കീത് പോലെ പറഞ്ഞുക്കൊണ്ട് പ്ളേറ്റും എടുത്ത് താഴത്തേക്ക് പോവുന്ന രുക്ഷിനെ ഒന്ന് നോക്കി.... "ജീവിതത്തിൽ ഒരു പുൽക്കൊടിയുടെ സ്ഥാനം പോലും ഇല്ലന്ന് പറഞ്ഞിട്ട് ഞാൻ എങ്ങനെ നടന്നാലും എന്താ..... ഇനി ചുരുതാർ ഇട്ടാലല്ലേ ഷോൾ ഇടണ്ടു അപ്പോൾ സാരി ഉടുത്താലോ.... തനിക്ക് ദേഷ്യം കൂടുതലാണെൽ എനിക്ക് വാശിയും കൂടുതൽ ആണ്...പിറുപിറുത്തോണ്ട് കാബോർഡ് തുറന്ന് സാരി എടുത്തു......... രുക്ഷ് താഴത്തേക്ക് ഇറങ്ങിയതും കൈ മാറിൽ കെട്ടി അവനെ നിരീക്ഷിക്കുന്ന സിദ്ധുനെ ആണ് കാണുന്നത്... രുക്ഷ് അത് മൈൻഡ് ചെയ്യാതെ ലെച്ചുനരികിലായ് ഇരുന്നു.....

"സിദ്ധു മോൻ വാ ഇരിക്ക്..... രണ്ട് ദിവസം നീ ഇല്ലാഞ്ഞിട്ട് ഒരു ഓളം ഇല്ലായിരുന്നു.... സുജാത ചിരിയോടെ പറഞ്ഞതും സിദ്ധു രുക്ഷിനരികിലായ് ഇരുന്നുക്കൊണ്ട് അവനെ നോക്കി..... "ഞാൻ ചന്തു മോളെ വിളിക്കട്ടെ മോള് ഒന്നും കഴിച്ചിട്ടില്ല.... സുജാത മേലേക്ക് നോക്കി പറഞ്ഞതും സിദ്ധു രുക്ഷിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു.... "സുജാതമ്മേ ചന്തു സോറി ചന്ദന ഉണ്ടോ ഉറങ്ങിയോ എന്നൊക്കെ നോക്കാൻ ഇവിടെ ആളുണ്ട് സുജാതമ്മ വിളമ്പിയെ വിശക്കുന്നു.... സുജാത സംശയത്തോടെ രുക്ഷിനെ നോക്കി.... കള്ളം ചെയ്തവരെ പോലെ പ്ളേറ്റിൽ കളം വരച്ചിരിപ്പുണ്ട്....... സുജാത ഒരു ചിരിയാലെ സിദ്ധുനെ നോക്കിക്കൊണ്ട് രണ്ട് പേർക്കും വിളമ്പി കൊടുത്തു..... "അല്ലമ്മേ.... ഏട്ടന്റെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഒരു റിസെപ്ഷൻ എങ്കിലും വെക്കാതെ എങ്ങനെയാ.... ലെച്ചു ചോദിച്ചതും രുക്ഷവളെ തലയുയർത്തി നോക്കി..... "അതൊന്നും വേണ്ട.... അവളെന്റെ ഭാര്യ ആണെന്ന് എനിക്കറിയാം പിന്നെ എല്ലാരേയും കൊട്ടിഘോഷിച്ചു നടത്തേണ്ട ആവശ്യം ഒന്നും ഇല്ല.... രുക്ഷ് സുജാതയെ നോക്കി പറഞ്ഞു.... "അല്ലേലും എങ്ങനെ നടത്തും അവിടെ ഒരാൾ കലി പിടിച്ചു നടക്ക.... വേറെ ആര് ഇവന്റെ അച്ഛമ്മ തന്നെ..... അച്ഛനെ പോലെ തന്നെ മോനും എല്ലാം കളിയാണ് നമ്മടെ കുടുംബത്തിന്റെ ആചാരം നോക്കാതെ കെട്ടി... എന്നൊക്കെ പറഞ്ഞു കോമരം ഇളകി നിൽക്കാ... അതാ ഞാൻ ഇങ് വലിഞ്ഞത്.....എരി കേറ്റിക്കൊടുക്കാൻ എന്റെ അച്ഛനും ചെറിയച്ഛനും ഉണ്ടല്ലോ....

കഴിക്കുന്നതിനിടക്ക് സിദ്ധു പറഞ്ഞതും സുജാത തല താഴ്ത്തി.... "എല്ലാം എന്റെ തലയിൽ ആയിരിക്കും ലെ സിദ്ധു.....അമ്മക്ക് ദേഷ്യം ആയിരിക്കും.... രുക്ഷിനെ ഇങ്ങനെ.... "ഒന്ന് നിർത്തപ്പച്ചി ഈ ഫുളിഷ്നെസ്സ് ..... അവരുടെ ചിലവിലല്ല നമ്മൾ ജീവിക്കുന്നത്..... അവരൊക്കെ പറയുന്ന ആ ചട്ടമ്പി വിശ്വന്റെ മകനല്ലേ ഞാൻ അപ്പോൾ ഞാൻ ഇങ്ങനെ ആയിരിക്കും.... ഞാൻ എങ്ങനെ ജീവിക്കണം എന്ന് ആരെയും ബോതിപ്പിക്കണ്ട കാര്യം എനിക്കില്ല..... അതുപോലെ ആരെയും ബോതിപ്പിച്ചു ജീവിക്കണ്ട കാര്യവും എനിക്കില്ല..... My life my rules...... വീറോടെ അത്രയും പറഞ്ഞുക്കൊണ്ട് ദേഷ്യത്തോടെ വാഷ് ബേസിനരികിലേക്ക് നടന്നു...... "ഈ ചേട്ടായിയെക്കൊണ്ട് അതെ സിദ്ധുവെട്ടാ ഏട്ടന്റെ അച്ഛനെയും ചെറിയച്ഛനെയും ആണ് ഏട്ടൻ അടിയിൽ കൂടി പറഞ്ഞിട്ട് പോയത്.... എന്നിട്ടും ഒരു കുലുക്കോം ഇല്ലാലോ..... ലെച്ചു ചിരി അടക്കിക്കൊണ്ട് പറഞ്ഞതും സുജാത അവളുടെ കൈക്കിട്ടൊന്ന് അടിച്ചു.... "പിന്നെ എന്റെ അച്ഛന്റെ സ്വഭാവം വെച്ച് അവൻ ഇതിൽ കൂടുതൽ പറയണം ഞാൻ ഇവിടെ ഉള്ളോണ്ട് ഇൻഡയറക്റ്റ് ആയി പറഞ്ഞു ഞാൻ ഇവിടെ ഇല്ലേൽ ഡയറക്ട്ട് ആയി പറഞ്ഞാനെ..... "ഡയറക്റ്റ് ആയി പറയാനുള്ളത് ആരുടെ മുന്നിൽ വെച്ചും പറയാൻ എനിക്ക് അറിയാം.... ടവ്വലിൽ മുഖം ഒപ്പിക്കൊണ്ട് സിദ്ധുനെ പുച്ഛിച്ചുകൊണ്ട് രുക്ഷ് പറഞ്ഞു.... "ഓ പിന്നെ ഹൃദയത്തിന്റെ തെക്ക് കിഴക്കെ മൂലയിൽ ഇട്ടിരിക്കുന്ന ഭാരം ആദ്യം എടുത്ത് കള...... ഇല്ലേൽ അത് ഹൃദയാഘാതത്തിന് കാരണം ആവും പിന്നെ വലിയ പാടായിരിക്കും..... സിദ്ധു പറഞ്ഞതും രുക്ഷിന്റെ മുഖം ദേഷ്യത്താൽ ചുവന്നു...... "നീ കുറച്ച് നേരായല്ലോ എനിക്കിട്ട് താങ്ങുന്ന....

പറയാനുള്ളത് ഡയറക്റ്റ് ആയി മുഖത്ത് നോക്കി പറയടാ...... രുക്ഷ് സിദ്ധുനു നേരെ തിരിഞ്ഞതും അവൻ ലെച്ചുനെ നോക്കി..... അവൾ ഓടിക്കോ എന്ന് കൈ വീശി കാണിച്ചതും പിന്നെ ഒന്നും നോക്കിയില്ല ഇത്തിരി കറി കൂടി പ്ളേറ്റിൽ ഒഴിച്ചുക്കൊണ്ട് ഓടി.... അത് കണ്ടതും മനസ്സിൽ ഒന്ന് ചിരിച്ചുകൊണ്ട് കപട ദേഷ്യത്തോടെ സ്റ്റെയർ കേറി....... "അമ്മ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ മാലതിയമ്മ ഏട്ടനെ പ്രസവിച്ചത് വല്ല അടിയന്തരവസ്ഥ കാലത്തും ആണോ... എപ്പോൾ നോക്കിയാലും ഇതേ ഭാവം... ലെച്ചു കളിയാലേ പറഞ്ഞതും സുജാത അവളെ ഒന്ന് കടുപ്പിച്ചു നോക്കി.... രുക്ഷ് റൂമിലേക്ക് ചെന്നതും ചന്തു അവിടെ ഇല്ല....... ബാൽക്കണിയിൽ നിന്നും ഫോൺ വിളിക്കുന്നു..... വാച്ചും എടുത്ത് കൊണ്ട് രുക്ഷ് നേരെ പുറത്തേക്കിറങ്ങി..... "അവൻ എവിടെ സിദ്ധു അവനോട് കമ്പനിയിൽ വരാൻ പറയണം...... സുജാതയെ നോക്കി അത്രയും പറഞ്ഞുക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി..... രുക്ഷ് പോയെന്ന് ഉറപ്പായതും സിദ്ധു ഹാളിലേക്ക് കേറി..... "സുജാതമ്മേ ഞാൻ ഇന്ന് ലീവ് ആണ്.... ഇന്നങ്ങോട്ട് ചെന്നാൽ എന്നെ പൊങ്കാല ഇടും..... ചിരിച്ചുകൊണ്ട് സിദ്ധു സുജാതയുടെ സാരി തുമ്പിലായ് മുഖം തുടച്ചു.... "ഞാൻ ഒന്ന് ചന്തുനെ കണ്ടിട്ട് വരാ......സിദ്ധു നേരെ രുക്ഷിന്റെ റൂമിലേക്കായി കേറി..... ചന്തു ഫോൺ വിളിച്ചു തിരിഞ്ഞതും ഒരുമിച്ചായിരുന്നു സിദ്ധുനെ കണ്ടതും അവളൊന്ന് ചിരിച്ചു.... "ദേഷ്യം ഇല്ലേ ഇപ്പോൾ..... സിദ്ധു കളിയാലേ ചന്തുനെ നോക്കി... "

എന്നൊ കഴിഞ്ഞ സംഭവത്തിന് ചേട്ടന്റെ സുഹൃത്തിനെ പോലെ ഇന്ന് ദേഷ്യപ്പെടെണ്ട കാര്യം എനിക്കില്ല.... ഒരു പുഞ്ചിരിയാലേ പറഞ്ഞവസാനിപ്പിച്ചു.... "അവന് നിന്നോട് ദേഷ്യം ഒന്നും ഇല്ല ചന്തു..... "പിന്നെ ഇതൊക്കെ എന്താ.... മുഖത്തെയും കയ്യിലെയും പാട് കാണിച്ചുകൊണ്ട് ചന്തു ചോദിച്ചതും സിദ്ധു ഒന്ന് ഇളിച്ചു.... "ഇനിയും ഇതുപോലെ കിട്ടാതിരിക്കാൻ ഒരു വഴിയെ ഉള്ളു.... നീ ആ ആകാശിനോട് അതികം ഇടപെടാതിരിക്ക അവൻ നല്ലതല്ല... ചന്തു..... "എന്തൊക്കെ ഞാൻ വിശ്വസിച്ചാലും ഇത് ഞാൻ വിശ്വസിക്കില്ല.... ആ പോസ്റ്റേഴ്സ് രുക്ഷേട്ടൻ അല്ല ഒട്ടിച്ചത് എന്ന് പറഞ്ഞാൽ ഒരു പക്ഷെ ഞാൻ വിശ്വസിക്കാം ബട്ട്‌ ആകാശേട്ടൻ..... ഒരു തെറ്റും ചെയ്യില്ല.ആകാശേട്ടൻ എനിക്കൊരു സഹോദരനെ പോലെയാ അതുപോലെ ആകാശേട്ടന് ഞാൻ ഒരു സഹോദരിയെ പോലെയും......ചന്തു അത്രയും വിശ്വാസത്തോടെ പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു...... "ഇങ്ങനെ പോയാൽ ഇവൾ ഇനിയും വാങ്ങിച്ചു കൂട്ടും..... സിദ്ധു ചുണ്ട് കൊട്ടിക്കൊണ്ട് പറഞ്ഞതും ചന്തു അവനെ സംശയത്തോടെ നോക്കി..... "എന്തേലും പറഞ്ഞോ.... ചന്തു സിദ്ധുനെ ഒന്ന് ഇരുത്തി നോക്കി.... "ഏയ്യ് ഇല്ല..... സിദ്ധു ഇളിച്ചോണ്ട് പറഞ്ഞു..... "പിന്നെ ചന്തു നീ രുക്ഷിനെ പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല പക്ഷെ അവന്റെ ഹൃദയത്തിൽ എവിടെയോ നീ ഉണ്ട്... അതിനുള്ള തെളിവ് ആണ് ഈ പാടുകൾ.... എന്നാൽ ശെരി..... സിദ്ധു റൂം വിട്ട് പുറത്തേക്കിറങ്ങി ചന്തു ഇപ്പോഴും അവന്റെ വാക്കുകളിൽ ഉലഞ്ഞു നിൽക്കുവാണ്.... "പ്രണയം എന്നോട്.... അതിന് രുക്ഷിത്ത് വേറെ ജനിക്കണം.... ചന്തു ഒരു ചിരിയാലെ സ്വയം പറഞ്ഞു.... എങ്കിലും ഒരുപാട് ആഗ്രഹിക്കുന്നു.....

രാത്രി ഏറെ വൈകി ആണ് രുക്ഷ് വീട്ടിൽ എത്തിയത്.... "മോനെ നീ എന്തേലും കഴിച്ചിരുന്നോ.... "ഹ ഞാൻ പുറത്തുന്ന് കഴിച്ചു.... അത്രയും പറഞ്ഞുക്കൊണ്ട് വേഗത്തിൽ സ്റ്റെയർ കേറി.... "ഞാൻ ഇവിടെ ആർക്ക് വേണ്ടിയാ കാത്തിരുന്നേ.... മനസ്സിൽ പറഞ്ഞുക്കൊണ്ട് ചന്തു ചെയറിൽ നിന്നും എണീറ്റു...... "മോൾക്ക് ഒന്നും വേണ്ടെ..... "വേണ്ട..... വിശപ്പില്ല..... "അവർക്ക് വേണ്ടേൽ വേണ്ട എനിക്ക് താ അമ്മേ... വിശക്കുന്നു.... ഇനി അച്ഛനെ കൂടി കാത്തിരുന്നാൽ എന്റെ കുടൽ കരിയും... ലെച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞതും സിദ്ധു അവളുടെ തലക്കിട്ടൊന്ന് കൊട്ടി... "ഹാ മോളെ പോവുമ്പോ ആ ജെഗ്ഗിൽ ഇത്തിരി വെള്ളം കൂടി എടുത്തോട്ടൊ.... സുജാത പറഞ്ഞതും കിച്ചണിലേക്ക് കേറി ജെഗിൽ വെള്ളവും എടുത്ത് റൂം ലക്ഷ്യമാക്കി നടന്നു..... ഡോർ തുറന്നതും രുക്ഷ് അവിടെ ഇല്ല ബാത്‌റൂമിൽ നിന്നും സൗണ്ട് കേട്ടതും ജെഗ്ഗ് ടേബിളിന് മുകളിൽ വെച്ചോണ്ട് ബെഡിലേക്ക് കേറി കിടന്നു... മനസ്സ് മുഴുവൻ സിദ്ധു പറഞ്ഞ വാക്കുകളായിരുന്നു..... ആ കരവലയത്തിൽ ഒതുങ്ങാൻ താനും കൊതിക്കുന്ന പോലെ..... കണ്ണ് പൂട്ടി അങ്ങനെ കിടന്നു..... രുക്ഷ് ഫ്രഷ് ആയി ഇറങ്ങിയതും ലൈറ്റ് ആണക്കുന്നതും ഒക്കെ ചന്തു അറിയുന്നുണ്ടായിരുന്നു..... പൊടുന്നനെ ഭയങ്കരമായ ശബ്ദം കേട്ടതും ഞെട്ടി എണീറ്റു........................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story