പ്രണയവർണ്ണങ്ങൾ: ഭാഗം 7

pranayavarnangal

എഴുത്തുകാരി: കുറുമ്പി

കണ്ണ് പൂട്ടി അങ്ങനെ കിടന്നു..... രുക്ഷ് ഫ്രഷ് ആയി ഇറങ്ങിയതും ലൈറ്റ് അണക്കുന്നതും ഒക്കെ ചന്തു അറിയുന്നുണ്ടായിരുന്നു..... പൊടുന്നനെ ഭയങ്കരമായ ശബ്ദം കേട്ടതും ഞെട്ടി എണീറ്റു..... "നിങ്ങൾ എന്റെ പൊക കണ്ടെ അടങ്ങുള്ളോ.... ടീവി യുടെ റിമോർട്ടും പിടിച്ച് ബെഡിലേക്ക് കിടക്കാൻ നോക്കുന്ന രുക്ഷിനെ നോക്കി ചന്തു കലിപ്പിൽ പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി..... "അല്ല... ഇത്രേം ശബ്ദത്തിൽ ഈ നട്ടപാതിരക്ക് ടീവി കാണുന്നു.... അതുക്കൊണ്ട് ചോദിച്ചതാ.... അവന്റെ നോട്ടം കണ്ട് ചന്തു ശാന്തമായി ചോദിച്ചതും അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ സൗണ്ട് ഒന്നുകൂടി കൂട്ടി വെച്ചു..... "പോത്തിന്റെ ചെവിയിൽ വേദം ഊതിട്ട് കാര്യം ഇല്ല... ചന്തു പിറുപിറുത്തോണ്ട് കമഴ്ന്ന് കിടന്ന് പില്ലോ എടുത്ത് തലക്ക് മീതെ വെച്ചു.... രുക്ഷ് ചന്തുനെ ഒന്ന് നോക്കി ടീവിയിൽ ശ്രെദ്ധ ചെലുത്തി...... ടീവിയിൽ നിന്നുള്ള ശബ്‌ദം കേട്ടോണ്ട് ചന്തുന് ഉറങ്ങാൻ പറ്റിയില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി പറ്റുന്നില്ല.... അവസാനം ദേഷ്യം വന്നുക്കൊണ്ട് അവൾ എണീറ്റിരുന്നു.... രുക്ഷിനെ ഒന്ന് നോക്കി അവൻ ഒന്നും അറിയാത്ത പോലെ ടീവി കാണാണ്.... "ഇതേതാ മൂവി.... ചന്തുന്റെ ശബ്‌ദം കേട്ടതും രുക്ഷവളെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ടീവിയിലേക്ക് തന്നെ കണ്ണെറിഞ്ഞു....

"ഇംഗ്ലീഷ് മൂവി ആണ് നിനക്ക് ഒന്നും മനസിലാവാൻ പോവുന്നില്ല.... അവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞതും അവനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തിക്കൊണ്ട് ടീവിയിലേക്ക് നോക്കിഇരുന്നു..... "അമ്മാ ഹൊറർ മൂവി ആണോ...... ചന്തു രുക്ഷിനടുത്തേക്ക് ഒന്ന് പേടിച്ചിരുന്നുക്കൊണ്ട് ചോദിച്ചതും അവൻ ഒന്നും ശ്രെദ്ധിക്കാതെ ഇരുന്നു..... ഓരോ സീൻ വരുമ്പോഴും ചന്തു രുക്ഷിനോട് ഒട്ടിരുന്നു.... കൈത്തണ്ടയിൽ ഒരു ഇളം കൈ ചൂട് അറിഞ്ഞതും രുക്ഷ് കയ്യിലേക്ക് നോക്കി.... ഒരു കൈക്കൊണ്ട് തന്റെ കൈത്തണ്ടയിൽ മുറുക്കി പിടിച്ചിട്ടുണ്ട് മറു കൈവിരലിന്റെ വിടവിലൂടെ ടീവിയിലേക്ക് ഒളിഞ്ഞു നോക്കുന്നുണ്ട് പേടികൊണ്ട് ചെന്നിയിലൂടെ വിയർപ്പ് കഴുത്തടിയെ ചുംബിക്കുന്നുണ്ട്...... എസിയുടെ തണുപ്പിൽ ചന്തുന്റെ കൈ ചൂട് തന്നിലായ് വ്യാപിക്കുന്ന പോലെ തോന്നി രുക്ഷിന്.. പേടിപ്പിക്കുന്ന സീൻ വരുമ്പോൾ ആ കൈ ഒന്നുകൂടി തന്നിൽ മുറുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നോ..... തനിക്കായി എന്തോ ഒന്ന് അവളിലായ് ഒളിച്ചിരിക്കുന്ന പോലെ പക്ഷെ എന്ത്...... അടുത്തിരിക്കുന്ന ഓരോ നിമിഷവും തനിക്ക് തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി രുക്ഷിന്...... എന്തിനായിരുന്നു ഇങ്ങനൊരു കല്യാണം ഇന്നും ഒരു ചോദ്യചിഹ്നമാണ് ഒരു തുള്ളി ദേഷ്യം പോലും മനസ്സിൽ അവളോടില്ല........

പ്രണയമായിരിക്കുമോ..... ഏയ്യ് നോ രുക്ഷിന് ചന്ദനയോട് ഒരിക്കലും പ്രണയം തോന്നില്ല.... രുക്ഷ് ചന്തുന്റെ മുഖത്ത് നിന്നും കണ്ണുകളെ പാട് പെട്ട് പിൻവലിച്ചു... എങ്കിലും ആ കയ്യെ തന്നിൽ നിന്നും വേർ പെടുത്തിയില്ല..... "അ.... അതെ ഈ കയ്ക്കൊണ്ട് ഒന്നെന്നെ ഇപ്പറത്തൂടെ കൈ ഇട്ട് പിടിക്കുവോ...... ഇപ്പുറത്ത് ഒന്നും ഇല്ലാഞ്ഞിട്ട് ആ പ്രേതം ഇരിക്കുന്ന പോലെ തോന്നുന്നു പ്ലീസ്‌.... ചന്തു കൊഞ്ചിക്കൊണ്ട് രുക്ഷിനെ നോക്കി... "ഇത്ര പേടി ആണേൽ എന്തിനാ കാണുന്നെ... ഇത്തിരി ദേഷ്യത്തോടെ തന്നെ അവളെ നോക്കി.... "എനിക്ക് ഹൊറർ മൂവി ഭയങ്കര ഇഷ്ട്ടാ അതുക്കൊണ്ട പ്ലീസ്‌ പ്ലീസ്..... ചന്തു കൊഞ്ചിയതും രുക്ഷ് ചന്തുന്റെ അരയിലൂടെ കൈ ഇട്ട് അടുപ്പിച്ചു പിടിച്ചു.... "അയ്യേ.... ചന്തു ഒന്ന് പുളഞ്ഞതും രുക്ഷവളെ സംശയത്തോടെ ഒന്ന് നോക്കി... "ഇക്കിളിയാവുന്നു...... നഖം കടിച്ചുകൊണ്ട് ചന്തു പറഞ്ഞതും രുക്ഷിന് ചിരി വന്നെങ്കിലും കടുപ്പിച്ച് അവളെ നോക്കി കൈ പിൻവലിക്കാൻ ആഞ്ഞതും അവളാ കൈ പിടിച്ചു.... "വിടല്ലേ... എനിക്ക് പേടിയാകും... "അപ്പോൾ നിനക്ക് ഇക്കിളി ആവില്ലേ.... നീ ആദ്യം ഇരുന്ന പോലെ തന്നെ ഇരുന്നോ... അവളുടെ കൈ വിടുവിപ്പിക്കാൻ നോക്കിയതും വിട്ടില്ല.... "പ്ലീസ്‌..... എന്റെ അപ്പുറത്ത് കയ്യിട്ടാൽ മതി വയറിൽ പിടിക്കേണ്ട ഇക്കിളി ആവും അതാ.... കൊച്ചു കുട്ടികളെ പോലെ പറയുന്ന ചന്തുവിനെ കണ്ടതും രുക്ഷിന് ചെറുതായി ഒരു കുറുമ്പ് തോന്നി.... " ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള പോലെ പിടിക്കാം അല്ലാതെ ചുമ്മാ കൈ വെറുതെ ഇടാൻ എനിക്ക് കഴിയില്ല....

എന്താ നിന്റെ തീരുമാനം.... കൈ രണ്ടും മാറിൽ പിണഞ്ഞുക്കെട്ടിക്കൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു ടീവിയിലേക്ക് ഒന്ന് നോക്കി... മൂവി സ്റ്റോപ്പ്‌ ആക്കി വെച്ചേക്കുകയാണ്... മൂവിയും കാണണം ഇക്കിളിയും വരും ചന്തു ആകെ കുഴഞ്ഞുക്കൊണ്ട് രുക്ഷിനെ നോക്കി.. ആ എക്സ്പ്രഷൻ കണ്ട് ചിരി വന്നേലും... ഗൗരവത്തോടെ ഇരുന്നു.... "എനിക്ക് ടീവി കാണണം.... ചന്തു കൊച്ച് കുട്ടികളെ പോലെ തല താഴ്ത്തി പറഞ്ഞു.... "നീ ഇവിടിരുന്നു കണ്ടോ ഞാൻ ഉറങ്ങട്ടെ... അപ്പോൾ ഗുഡ്‌ നൈറ്റ്..... ടീവി ഓൺ ആക്കി രുക്ഷ് കിടക്കാൻ ആഞ്ഞതും ചന്തുന്റെ കണ്ണ് നിറഞ്ഞു.... "എനിക്ക് പേടിയാ.... പൊട്ടി വന്ന ചിരി അടക്കി പിടിക്കാൻ ആവാതെ രുക്ഷ് അവൾ കാണാതെ സൈഡിലേക്ക് നോക്കി ചിരിച്ചു...... "ഞാൻ ഇപ്പോൾ എന്ത് വേണം... ചിരി കടിച്ചു പിടിച്ചുകൊണ്ട് രുക്ഷ് ചോദിച്ചതും ചന്തു അവനെ പേടിയോടെ നോക്കി..... "ഞാൻ കൂടെ ഇരിക്കാം പോരെ.... രുക്ഷ് പറഞ്ഞതും ചന്തുന്റെ മുഖം തെളിഞ്ഞു... പതിയെ അവന്റെ കയ്യിലേക്ക് നോക്കി.... "ഞാൻ പറഞ്ഞപോലെ ആണേൽ പിടിക്കാം.... അവന്റെ മുഖത്തെ കുറുമ്പ് കണ്ടതും മനസ്സിൽ ഒരു കുളിർമഴ പെയ്തപോലെ തോന്നി ചന്തുന്...ആദ്യായിട്ട് ആണ് അവനെ ഇങ്ങനെ കാണുന്നത്... അറിയാതെ തലയാട്ടിയതും.... രുക്ഷവളെ ചേർത്തു പിടിച്ചു...

ആ കണ്ണിലുള്ള ഭാവത്തെ വായിച്ചെടുക്കാൻ ശ്രെമിക്കുകയായിരുന്നു ചന്തു.... അരയിലായി ഇടിവളയുടെ തണുപ്പനുഭവപ്പെട്ടതും പുളഞ്ഞുകൊണ്ട് അവനോട് ചേർന്നിരുന്നു.... ടീവിയിലേക്ക് നോക്കി ഇരിക്കാണ് അവൻ.... ഇടക്ക് ആ കൈ തന്റെ വയറിനെ തഴുകും പോലെ തോന്നിയതും ഇക്കിളിയെടുത്തുക്കൊണ്ട് ഒന്ന് പുളയും രുക്ഷ് നോക്കി പേടിപ്പിച്ചതും മര്യാദയോടെ ഇരുന്നു രണ്ട് പേരുടെയും കണ്ണ് ടീവിയിൽ ആയിരുന്നേലും മനസ്സ് നൂൽ പൊട്ടിയ പട്ടം കണക്കെ അലഞ്ഞുക്കൊണ്ടിരുന്നു...... രാവിലെ കണ്ണ് തുറന്നതും കഴുത്തിന് വല്ലാത്ത വേദന തോന്നി..... അരികിലായ് തന്റെ നെഞ്ചിലായ് പതുങ്ങി കിടക്കുന്ന ചന്തുവിനെ കണ്ടതും ഒരു തരം സന്തോഷം തന്നെ മൂടുന്ന പോലെ.... മുഖത്തായി വീണുകിടക്കുന്ന അവളുടെ മുടിയെ മാടി ഒതുക്കി..... പൊടുന്നനെ ആകാശിനോട്‌ കൂടി ഇരിക്കുന്ന ചന്തുവിന്റെ മുഖം ഓർമ്മ വന്നതും.... മുഖത്ത് ദേഷ്യം നിറഞ്ഞു അവളിൽ നിന്നും മാറി എഴുനേറ്റു..... ചന്തു ഒന്ന് ഞെരുങ്ങിക്കൊണ്ട് എണിറ്റു.... "ഹോ നോ ... Today 9 o'clock..... Meeting..... രുക്ഷ് നേരെ ഫോണിലേക്ക് നോക്കി സമയം എട്ടേ മുക്കാൽ ആയിട്ടുണ്ട്.... "ഷിറ്റ്.... ദേഷ്യത്തോടെ ടേബിളിൽ ഒന്ന് അടിച്ചുകൊണ്ട് ലാപ് ക്ലോസ് ആക്കി ടവ്വൽ എടുത്ത് നേരെ ബാത്‌റൂമിലേക്ക് കേറി ഡോർ പൊട്ടിക്കാൻ തക്കത്തിന് അടക്കുന്ന സൗണ്ട് കേട്ട് ചന്തു എണീറ്റു.... "ഇതെന്തോന്ന് ഭ്രാന്ത് ആയോ..... ചന്തു ബെഡിൽ നിന്നും എണിറ്റുക്കൊണ്ട് ഫോൺ എടുത്തു....

പിഞ്ചുന് മെസ്സേജ് അയച്ചുകൊണ്ട് വീണ്ടും ഫോൺ ഒന്ന് നെഞ്ചോട് ചേർത്തു പിടിച്ചു..... എല്ലാരേയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്... പിഞ്ചുനോട്‌ അടിയിടുന്നതും അച്ഛന്റെ വാത്സല്യവും അമ്മേടെ ശകാരവും എല്ലാം എല്ലാം..... പൊടുന്നനെ ബാത്‌റൂമിന്റെ ഡോർ തുറന്ന് രുക്ഷ് ഇറങ്ങി വന്നത് കണ്ടതും ചന്തു സ്റ്റെക്ക് ആയി പൊടുന്നനെ അതൊരു പൊട്ടി ചിരിയായി..... ഒരു ടവ്വലും ഉടുത്ത് മുഖത്തും മുടിയിലും മറ്റും സോപ്പിന്റെ പതയുമായി നിൽക്കുന്ന അവനെ കണ്ടിട്ട് ചിരി നിർത്താനെ പറ്റിയില്ല.... "ഡീ......... ദേഷ്യത്താൽ രുക്ഷിന്റെ മുഖം ചുവന്നു തുടുത്തു.... അവന്റെ അലറൽ കേട്ടതും ചന്തുന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു.....പക്ഷെ വീണ്ടും അവനെ നോക്കിയതും അടക്കി പിടിക്കാൻ ആവാതെ ചിരി പൊട്ടി പുറപ്പെട്ടു..... "ചിരിക്കാനും മാത്രം ഞാൻ തുണി ഉടുക്കാതെയാണോ നിൽക്കുന്നെ.... രുക്ഷ് ദേഷ്യത്തോടെ ചോദിച്ചതും ചന്തു വയർ പൊത്തി ചിരിക്കാണ്... "തുണിഉടുക്കാതെ ആണ് നിന്നത് എങ്കിൽ ഞാൻ ഇത്രേം ചിരിക്കില്ലായിരുന്നു... അയ്യോ.... ഇതിപ്പോൾ മുടിയും താടിയും പശു നക്കിയ പോലെ.... കല്യാണരാമനിലെ സലിം കുമാറിനെയാ ഓർമ്മ വരുന്നേ.അയ്യോ.... ചിരിക്കാൻ വയ്യായെ ...... ചന്തു വീണ്ടും ചിരിച്ചതും രുക്ഷിന് ദേഷ്യം ഇരച്ചു കേറി.... "നിന്റെ ചിരി ഇപ്പോൾ നിർത്തി തരാം....

രുക്ഷ് ചന്തുനരികിലേക്ക് ചെന്ന് അവളെ ഇറുകെ പുണർന്നു..... ചന്തു ഷോക്കേറ്റ കാക്കയെ പോലെ അങ്ങനെ നിന്നു.... രുക്ഷ് താടിയിലുള്ള പത മൊത്തം ചന്തുന്റെ കഴുത്തിലായി താടി ഉരസിക്കൊണ്ട് ഒപ്പിക്കൊടുത്തു..... ചന്തു ഒന്ന് പുളഞ്ഞെങ്കിലും രുക്ഷ് വിട്ടുകൊടുത്തില്ല.... രുക്ഷിന്റെ ദേഹത്തുള്ള വെള്ളം മുഴുവനും ചന്തുവിന്റെ ഡ്രസ്സ്‌ നനച്ചു.... ബ്ലൗസ് പതയാലേ കുതിർന്നു..... ചന്തുവിന് ഒന്ന് പ്രതികരിക്കാൻ പോലും ആയില്ല ആകെ ഒരു മരവിപ്പ്.... ഇക്കിളിയാലേ പുളയുന്നുണ്ട്... ചന്തുവിൽ നിന്നും വിട്ടുക്കൊണ്ട് മുഖത്തേക്ക് പത കയ്യാലേ തേച്ചു..... മൂക്കിൻ തുമ്പാലെ അവളുടെ മൂക്കിൽ തുമ്പിൽ ഉരസി.... ചന്തു ഇപ്പോഴും അതെ നിൽപ്പാണ്..... "ഇനി ചിരിയെടി ക്കി... ക്കി..... അവളുടെ അമ്മുമ്മേടെ കല്യാണരാമൻ......ചന്തു ദയനീയമായി രുക്ഷിനെ ഒന്ന് നോക്കി... "നോക്കി നിൽക്കാതെ പോയി മോട്ടോർ ഇടടി........ രുക്ഷിന്റെ അലറൽ കേട്ടതും ചന്തു മുൻപും പിൻപും നോക്കാതെ റൂമിന് വെളിയിലേക്ക് ഓടി... "ഇപ്പോൾ കൈ വിട്ട് പോയാനെ..... മനുഷ്യന്റെ കൺട്രോൾ നശിപ്പിക്കാനായിട്ട് വന്നോളും..... പിറുപിറുതോണ്ട് കിച്ചണിലേക്ക് നടന്നു..... "സുജാതമ്മേ.... ടാങ്കിൽ വെള്ളം ഇല്ലന്ന് തോന്നുന്നു.... ചന്തു പറഞ്ഞതും പുട്ടിനു കുഴക്കുന്നത് നിർത്തി സുജാത സ്വിച്ച് ഇട്ടു.... "അല്ലെ നീ ഇതെങ്ങനെയാ നനഞ്ഞേ... മൂക്കിന്റെ മുകളിലൊക്കെ എന്താ സോപ്പ് പതയാണോ...ചന്തുനെ അടിമുടി നോക്കിക്കൊണ്ട് സുജാത ചോദിച്ചപ്പോൾ ആണ് അവൾ സ്വയം ഒന്ന് നോക്കുന്നെ.....

നല്ലോണം നനഞ്ഞിട്ടുണ്ട്...... " ഏട്ടനും ഏട്ടത്തിയും ഒരുമിച്ച് കുളിക്കാൻ നോക്കിയതായിരിക്കും... ലെച്ചു ചിരി കടിച്ചു പിടിച്ചോണ്ട് പറഞ്ഞതും സുജാത അവളെ ഒന്ന് കടുപ്പിച്ച് നോക്കി.... "ഞ.... അത്... ചന്തു കിടന്ന് വിക്കുന്നത് കണ്ടതും സുജാതക്ക് ചിരി വന്നു.... "മോള് മാറ്റിട്ട് വാ.... ഇത് എടുത്ത് ഇട്ടോ ഈ കോലത്തിൽ ഇറങ്ങി നടക്കുന്നത് കണ്ടാൽ ഇവിടുത്തെ ചട്ടമ്പി നിന്നെ അടിച്ചു ശെരിയാക്കും.... സുജാത ലെച്ചുന്റെ കഴുത്തിൽ നിന്നും ഷോൾ എടുത്തുക്കൊണ്ട് ചന്തുന്റെ നനഞ്ഞൊട്ടിയ സാരിയിൽ പൊതിഞ്ഞിട്ട് കൊടുത്തു.... അവൾ ഒന്ന് ചമ്മി ചിരിച്ചുകൊണ്ട് റൂമിലേക്ക് ഓടി..... "അമ്മേ.... അവർക്കിടയിലപ്പോൾ ലവ് ഉണ്ടല്ലേ..... ലെച്ചു സ്ലാബിന്റെ മുകളിൽ കേറി ഇരുന്നോണ്ട് ചോദിച്ചതും സുജാത ഒന്ന് നോക്കിയതേ ഉള്ളു സ്ലാബിൽ നിന്നും ഇറങ്ങി ഓടി.... "ഈ കുട്ടികളുടെ ഒരു കാര്യം നേരോം കാലോം ഒന്നും നോക്കാതെ... സുജാത ചന്തു... പോയ വഴി നോക്കിക്കൊണ്ട് പറഞ്ഞു..... "ഈ ചട്ടമ്പി കാരണം ഞാൻ നാണം കെട്ടു..... ചന്തു സാരി മാറി ഉടുത്തോണ്ട് ബെഡിലായി ഇരുന്നു....

രുക്ഷ് പെട്ടെന്ന് തന്നെ ഷർട്ടും ഇട്ടോണ്ട് ബാത്രൂമിൽ നിന്നും ഇറങ്ങി..... കണ്ണാടിൽ നോക്കി മുടി പൊക്കി കെട്ടിവെച്ചു..... ടേബിളിന് മുകളിൽ നിന്നും വാച്ചും എടുത്ത് ദൃതിയിൽ പുറത്തേക്കിറങ്ങി.... ചന്തുവിനെ ഒന്ന് നോക്കുക കൂടി ചെയ്തില്ല........ ടേബിളിന് മുകളിൽ നിന്നും രുക്ഷിന്റെ ഫോട്ടോ എടുത്ത് ബെഡിലേക്ക് കേറി ഇരുന്നു... "എടോ ചട്ടമ്പി.... എന്നെ ഇന്ന് അവരുടെ മുന്നിൽ നാണം കെടുത്തിയപ്പോൾ സമാദാനം ആയോ.... തന്റെ ഒരു പൂച്ചവാല് പോലത്തെ മുടിയും പട്ടിവാല് പോലത്തെ താടിയും താൻ എന്റെ ദേഹത്ത് ഒരക്കും ലെ.... ആ പത കൊണ്ട് എന്നെ താൻ നനച്ചില്ലേ....... എന്നിട്ട് പോവുമ്പോ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ..... ഒന്ന് പ്രമത്തോടെ നോക്കിയാൽ എന്താ...ആ ഉണ്ടാക്കണ്ണും വവ്വാൽ ചപ്പിയ പോലത്തെ ചുണ്ടും...... ബാക്കി പറയാൻ വന്നതും അടുത്തൊരു നിഴലനക്കം തോന്നി എത്തി നോക്കിയതും അതാ നിൽക്കുന്നു സാക്ഷാൽ രുക്ഷിത്ത് വിശ്വനാഥ്‌..... മുഖമൊക്കെ ദേഷ്യത്താൽ ചുവന്നിട്ടുണ്ട് കയ്യിലുള്ള ഫയൽ മുറുക്കി പിടിച്ചിട്ടുണ്ട്..... "എന്റെ ശിവനേ..... ചന്തുസ് ആത്മ............................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story