പ്രണയവർണ്ണങ്ങൾ: ഭാഗം 9

pranayavarnangal

എഴുത്തുകാരി: കുറുമ്പി

"ചന്തു.... വിളിക്കപ്പോൾ അത്രയേറെ മധുര്യമുണ്ടായിരുന്നു.... അവൾ പതിയെ തലയുയർത്തി നോക്കി... രുക്ഷിനെ കണ്ടതും എണീറ്റിരുന്നു.. കണ്ണൊക്കെ ചുവന്നിട്ടുണ്ട്.... അത് കണ്ടതും ഹൃദയം നുറുങ്ങുന്ന പോലെ തോന്നി രുക്ഷിന്... "എന്ത് പറ്റിയതാ... മുഖത്ത് ഗൗരവം നിറഞ്ഞു..... അതിന് ചെവി കൊടുക്കാതെ വീണ്ടും വീണ്ടും കരയുകയാണ് ചന്തു.... "നീ കാര്യം പറഞ്ഞിട്ട് കരയ് എന്തിനാ കരയുന്നത്..... ചന്തു അലിവോടെ ഒന്ന് രുക്ഷിനെ നോക്കി.... "ഞ... ഞാൻ പിഞ്ചു.... അവളെ വിളിച്ചതാ.... അച്ഛാ... അച്ഛൻ ഫോൺ എടുത്തിട്ട് ഒരുപാട്... ഒരുപാട് ചീത്ത പറഞ്ഞു.... ഇനി അങ്ങോ... അങ്ങോട്ട് വിളിക്കരുതെന്നും പറഞ്ഞു.... അച്ഛാ... ആദ്യായിട്ട എന്നോടിങ്ങനെ ..... മുഴുവനാക്കും മുൻപ് വിതുമ്പൽ നിറഞ്ഞു...... "എന്റെ... മൂത്തമോൾ മരിച്ചു പോയെന്നും പറഞ്ഞു... ഓ... ഒത്തിരി വിഷമായി..... ചന്തു മുഖം പൊത്തി കരഞ്ഞതും രുക്ഷിന് ദേഷ്യമാണ് വന്നത്..... "നിന്നെ വേണ്ടാത്തവർക്ക് വേണ്ടി നീ എന്തിനാ ഇങ്ങനെ കിടന്ന് മോങ്ങുന്നത് ഹേ.... ഒരു ആശ്വാസം പ്രതീക്ഷിച്ച ചന്തുവിന് രുക്ഷിന്റെ വാക്കുകൾ കേട്ടതും സങ്കടം ഇരട്ടിക്കുകയാണ് ചെയ്തത്....

"ഇവൻ ഇത് സുജാതമ്മ അങ്ങോട്ട് ചെന്നെ ഇല്ലേൽ അതിന്റെ സങ്കടം ഇനിയും അവൻ കൂട്ടും.... സിദ്ധു പറഞ്ഞതും വാതിക്കൽ നിന്ന സുജാത റൂമിലേക്ക് കേറി ചന്തുനരികിലായ് ഇരുന്നു..... "മോള് വിഷമിക്കാതെ.... അത് അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതായിരിക്കും അല്ലാതെ എതേലും അച്ഛന്മാർക്ക് അങ്ങനെ ചിന്ദിക്കാൻ കൂടി പറ്റുവോ..... സുജാത പറഞ്ഞിട്ടൊന്നും ചന്തുവിന്റെ കരച്ചിലിന് കുറവൊന്നും ഇല്ല.... ഇത് കാണും തോറും രുക്ഷിന് ദേഷ്യം ആണ് വന്നത്.... അവനൊരു ഊക്കൊടെ ബെഡിൽ നിന്നും എണീറ്റു... "ഇങ്ങനത്തെ ചെറിയ കാര്യങ്ങൾക്ക് വേണ്ടി ഇത്ര വല്യ ഷോ കളിക്കേണ്ട കാര്യം ഒന്നും ഇല്ല...... അപ്പച്ചി പോയെ... കുറച്ച് നേരം ഒറ്റക്കിരിക്കുമ്പോ ഇതൊക്കെ മാറി കോളും..... നാല് നേരം അന്നം മുട്ടാത്തെന്റെ കുറവാണ്.... അപ്പച്ചി ഞാൻ പറഞ്ഞത് കേട്ടില്ലേ.... പോ.... രുക്ഷിന്റെ ശബ്‌ദം മുറുകിയതും സുജാത എണീറ്റു... "ഇവൻ ഇത് എന്ത് കോപ്പ് ആണ് പറേന്നത്...... സിദ്ധു പല്ല് ഞെരിച്ചോണ്ട് രുക്ഷിനെ നോക്കി..... സുജാത വെളിയിലേക്ക് ഇറങ്ങിയതും പുറകെ സിദ്ധുവും പോയി.....

"ഇങ്ങനെ കരഞ്ഞു വല്ല അസുഖവും വരുത്തിയാൽ ചിലവ് ഇപ്പോൾ നിന്നെ വഴക്ക് പറഞ്ഞിട്ട് പോയ നിന്റെ അച്ഛൻ കൊണ്ടത്തരുകയൊന്നും ഇല്ല.... അതുക്കൊണ്ട് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇവിടിരുന്നോ.... ഇനി ഈ കണ്ണീരും കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് കേട്ടല്ലോ.... കേട്ടോന്ന്... രുക്ഷ് ഒന്ന് ഞെട്ടിച്ചുകൊണ്ട് ചോദിച്ചതും ചന്തു തല കുമ്പിട്ടിരുന്നു കണ്ണീർ അപ്പോഴും ഒഴുകുന്നുണ്ട്..... "ഇനി... ആ കണ്ണ് തുടക്ക്.... കേട്ടില്ലേ നീ.... വീണ്ടും ശബ്ദം ഉയർന്നതും ചന്തുവിന്റെ വിതുമ്പലും കൂടി.... "ഇനി ഇവിടിരുന്നു കരഞ്ഞാൽ തൂക്കി എടുത്ത് വെളിയിൽ കളയും ഞാൻ.... അത്രയും പറഞ്ഞുക്കൊണ്ട് ദേഷ്യത്തോടെ റൂമിന് പുറത്തേക്കിറങ്ങി...... "ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുവോ.... ഹാളിലെ സോഫയിൽ ഇരുന്നുക്കൊണ്ട് രുക്ഷ് സിദ്ധുനെ ഒന്ന് തറപ്പിച്ചു നോക്കി.... "അല്ല രുക്ഷ് എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്ക സത്യത്തിൽ നിന്റെ പ്രശ്നം എന്താ.... അവളൊന്ന് കരഞ്ഞെന്ന് അറിഞ്ഞപ്പോൾ വെപ്രാളപ്പെന്ന് ഓടി വരുന്നു... കസേര ചവിട്ടി മറിച്ചിടുന്നു എന്നിട്ട് ഇവിടെ വന്നിട്ടോ അതിനെ ഒന്ന് സമദനിപ്പിക്കുക പോലും ചെയ്യാതെ ദേഷ്യപ്പെടുന്നു......

എനിക്ക് താങ്കളെ മനസിലാവുന്നില്ല മിഷ്ട്ടർ.... സിദ്ധു പറഞ്ഞതും രുക്ഷ് സിദ്ധുനെ ഒന്ന് കണ്ണുരുട്ടി നോക്കി....... "ഞാൻ ഇങ്ങനെയാ നിനക്ക് വല്ല പ്രേശ്നവും ഉണ്ടോ... ഇത്തിരി കലിപ്പിൽ ചോദിച്ചതും സിദ്ധു ഇല്ലന്ന് തലചെരിച്ചു... "ഇത്രേം ഓടി തിടുക്കപ്പെട്ട് ഇവിടെ വന്നിട്ട്... അവളുടെ... എന്തോ പറയാൻ വന്നതും പാതി വഴിയിൽ നിർത്തിക്കൊണ്ട് എണീറ്റു...... "അല്ല രുക്ഷേ ചോദിക്കാൻ മറന്നു ലവൾ സങ്കടപെടുന്നതിനു നിനക്കെന്തിനാ വെപ്രാളം ഹേ.... ഒരു പുരികം പൊക്കിക്കൊണ്ട് സിദ്ധു ചോദിച്ചതും രുക്ഷ് ഒന്നും മിണ്ടില്ല.... അതൊരു ആയിരം വട്ടം താൻ തന്നോട് തന്നെ ചോദിച്ച ചോദ്യം ആണ്.... "ഇന്നാ സൈറ്റ് നോക്കാൻ പോവണം നീ വരുന്നില്ലേ.... രുക്ഷ് ചോദിച്ചതും സിദ്ധു ഇരുന്നിടത്തു നിന്നും എണീറ്റു... "എന്നാൽ ഭാപോവാം ഇനി ഇവിടെ നിന്നിട്ട് എന്തിനാ.... സിദ്ധു എണീറ്റതും പുറകെ രുക്ഷും നടന്നു......പോവാൻ നേരം റൂമിന്റെ വാതിക്കലേക്ക് ഒന്ന് നോക്കാനും മറന്നില്ല..... രാത്രി ഏറെ വൈകി ആണ് രണ്ട് പേരും വീട്ടിൽ എത്തിയത്..... "

അപ്പോൾ ഗുഡ്‌ നൈറ്റ്.... വാതിൽ ലോക്ക് ആക്കാത്തത് കൊണ്ട് തന്നെ രണ്ടും അകത്തേക്ക് കേറി സിദ്ധു ഒരു കോട്ടു വാ ഇട്ടുക്കൊണ്ട് റൂമിലേക്ക് നടന്നു... രുക്ഷ് വാതിൽ ലോക്ക് ചെയ്ത് റൂമിലേക്ക് നോക്കി ലൈറ്റ് ഇപ്പോഴും അണച്ചിട്ടില്ല... റൂമിന്റെ അകത്തേക്ക് കേറിയതും കണ്ടു കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന ചന്തുനെ.... അവൾക്ക് മുഖം കൊടുക്കാതെ ടവ്വലും എടുത്ത് ഫ്രഷ് ആവാൻ കേറി........അപ്പോയെക്കും ചന്തു ഉണർന്നിരുന്നു..... "അതെ വല്ലോം കഴിക്കണ്ടേ.... ഇറങ്ങി വരുന്ന രുക്ഷിനെ നോക്കി ചോദിച്ചതും ടവ്വൽ അവിടെ വെച്ചുകൊണ്ട് അവൻ അവളെ ഒന്ന് നോക്കി.... "എല്ലാ ദിവസവും ഞാൻ ഉണ്ടായിട്ടാണോ നീ കഴിക്കുന്നത്.... നിനക്ക് വിശന്നാൽ നീ എടുത്ത് കഴിച്ചോ എന്നെ നോക്കണ്ട കാര്യം ഇല്ല... അലസമായി പറഞ്ഞുക്കൊണ്ട് ടേബിളിന് മുകളിൽ നിന്നും ലാപ് എടുത്ത്ക്കൊണ്ട് ബെഡിലേക്ക് ഇരുന്നു...... അത് കണ്ടതും ചന്തു ദേഷ്യത്തോടെ പോയി വാതിൽ കൊട്ടി അടച്ചു.... "നീ കഴിക്കുന്നില്ലേ... ചോദിച്ചത് കേൾക്കാത്തത് പോലെ ബെഡിലേക്ക് കമഴ്ന്നു കിടന്നു...... "ഞാൻ ചോദിച്ചത് കേട്ടില്ലേ നീ.... നിനക്ക് ചെവി കേൾക്കില്ലെ....

കലിപ്പിൽ ചോദിച്ചതും ചന്തു എണീറ്റിരുന്നു... "താൻ പുറത്തുന്നു കഴിച്ചതല്ലേ ഞാനും പുറത്തുന്നു കഴിച്ചതാണ് എന്ന് വിചാരിച്ചാൽ മതി.... അല്ല പിന്നെ.... ചന്തു പറഞ്ഞതും രുക്ഷിന് എവിടുന്നൊക്കെയോ ദേഷ്യം പെരുത്ത് കേറി.. "നീ എന്താ എന്നെ കളിയാക്കുവാണോ.... ദോഷിച്ചു ചോദിച്ചതും ഒന്നും കേൾക്കാത്ത പോലെ ബെഡിലേക്ക് കിടന്നു.... "ഇവളെ ഇന്ന് ഞാൻ.... രുക്ഷ് ബെഡിൽ നിന്നും എന്നിറ്റൊണ്ട് ചന്തുവിനെ കൈകളിൽ കോരി എടുത്തു.... "എന്നെ താഴ ഇറക്കേടോ.... ഇറക്കാൻ.... ചന്തു കിടന്ന് തുള്ളിയതും അവളിലുള്ള പിടുത്തം മുറുക്കി... "ഒച്ചയിടാതെ മിണ്ടാതെ ഇരുന്നോ.... അവന്റെ മുഖഭാവം കണ്ടതും മിണ്ടാതിരുന്നു....ഡൈനിംഗ് ഏരിയയിലെ ടേബിളിൽ അവളെ ഇരുത്തിക്കൊണ്ട് ഫുഡ്‌ പ്ളേറ്റിൽ വിളമ്പി കൊടുത്തു..... "കഴിക്കിത്.......ഏത് നേരാണാവോ നിന്നെ തലയിൽ എടുത്ത് വെക്കാൻ തോന്നിയത്.... ഓരോന്നും പിറുപിറുക്കുന്ന രുക്ഷിനെ ചിരിയാലെ നോക്കിക്കൊണ്ട് ഫുഡ്‌ കഴിച്ചു.... അവൻ ഒന്നും ശ്രെദ്ധിക്കാതെ ഫോണിൽ നോക്കി ഇരിപ്പാണ്....

"മോനെ നാളെ വിനയേട്ടന്റെ പെങ്ങളുടെ മോൾടെ കല്യാണം ആണ് നമ്മൾക്ക് രാവിലെ തന്നെ പോവണം.... സുജാത അടുത്തിരുന്നോണ്ട് പറഞ്ഞതും അവൻ അത് കേട്ട ഭാവം നടിച്ചില്ല.... "മോള് ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തോ രണ്ട് ദിവസം കഴിഞ്ഞെ വരും... സുജാത പറഞ്ഞതും ചന്തു ഒന്ന് ചിരിച്ചു.... "ഞങ്ങൾ എങ്ങോട്ടും ഇല്ല... തല പൊക്കിക്കൊണ്ട് സുജാതയെ നോക്കി.... ചന്തു രുക്ഷിനെ തന്നെ നോക്കാണ്... "അതെന്താ മോനെ നീ.... വരാത്തെ ജോലി തിരക്കയോണ്ട് ആണോ എന്നാൽ ചന്തു മോള് വരട്ടെ.... സുജാത അലിവോടെ രുക്ഷിനെ നോക്കി...... "വേണ്ട.... അവരുമായി ഞങ്ങൾക്ക് ഒരു അടുപ്പവും ഇല്ല പിന്നെ ഞങ്ങൾ എന്തിന് വരണം...... അലക്ഷ്യമായി പറഞ്ഞുക്കൊണ്ട് എഴുനേറ്റു..... സുജാതയുടെ കണ്ണ് പതിയെ ഈറനായി.... "അയ്യേ ഇതിനെന്തിനാ കരയുന്നെ.... ചിലപ്പോൾ തിരക്കയോണ്ട്.... "അല്ല മോളെ അവൻ വരില്ല.... വിനയേട്ടനും ഞാനും സ്വന്തം മോനെ പോലെയാ അവനെ നോക്കുന്ന പക്ഷെങ്കിൽ അവന് ഞങ്ങൾ അന്നും ഇന്നും അന്യർ ആണ് മോളെ.... അവൻ വരില്ലെന്ന് അറിയായിരുന്നു... എങ്കിലും വരും എന്നുള്ള വാക്ക് പ്രേതീക്ഷിച്ചു ചോദിച്ചന്നെ ഉള്ളു.... മോള് ഉറങ്ങിക്കോ... ഞങ്ങൾ പുലർച്ചെ പോവും.... രാവിലത്തെ ആഹാരം മോള് ഉണ്ടാക്കണം ഞങ്ങൾ വേഗം വരും..... അവൻ ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ലാ... കണ്ണീർ ഒപ്പിക്കൊണ്ട് പോവുന്ന സുജാതയെ ദയനീയമയോന്ന് നോക്കിക്കൊണ്ട് കഴിപ്പ് നിർത്തി ചന്തു എണീറ്റു...

"ഇങ്ങനൊരു മുരടൻ...... ദേഷ്യത്തോടെ മുറി ലക്ഷ്യമാക്കി നടന്നു.... അപ്പോയെക്കും ലൈറ്റ് ഓഫ്‌ ചെയ്ത് രുക്ഷ് കിടന്നിരുന്നു...... ചോദിക്കാൻ വന്നത് പാതി വഴിയിൽ നിർത്തിക്കൊണ്ട് അവനടുത്തായി കിടന്നു...... മനസ്സ് അപ്പോഴും ശാന്തമല്ലായിരുന്നു... എന്തോ ഒരു വിങ്ങൽ.... ____❤️ "ഇനി ക്ഷെമിച്ചിരിക്കാൻ പറ്റില്ലാ..... സനുന്റെ തോളിൽ തട്ടി ആകാശ് പറഞ്ഞതും സനു അവന്റെ കൈ തട്ടി മാറ്റി.... "അവന്റെ മുന്നിൽ നിക്കാൻ പോലും പേടി പിന്നെങ്ങനെ നിനക്കവളെ കിട്ടും..... സനു ദേഷ്യത്തോടെ മുഖം തിരിച്ചു.... "എടാ.... കോളേജിൽ വെച്ച് അവന്റെ കയ്യിൽ നിന്നും അടി കിട്ടിട്ട് ഒരു മാസമാ ഞാൻ മൂത്രം പോവാതെ കിടന്നത് അറിയാവോ.... അതാ അവന്റെ മുന്നിൽ പോവാൻ ഒരു ഭയം.....ആകാശ് പറഞ്ഞതും സനു അവനെ ഒന്ന് പുച്ഛിച്ചു... "ഇനി ഒരു വഴിയെ ഉള്ളു അവളെ എങ്ങനേലും ആ വീടിന്റെ വെളിയിൽ എത്തിക്കണം എത്തി കിട്ടിയാൽ ബാക്കി എന്ത് ചെയ്യണം എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ.... സനു ഒരു ചിരിയാലെ പറഞ്ഞതും ആകാശ് വശ്യതയോടെ താടി ഉഴിഞ്ഞു..... "അതിന് വഴി ഉണ്ട്.... നാളെ ആരും ആ വീട്ടിൽ ഉണ്ടാവില്ല..... ചന്തു മാത്രമേ ഉണ്ടാവു.... ബാക്കി എന്ത് ചെയ്യണം എന്നെനിക്ക് അറിയാം..... ആകാശ് ക്രൂരതയാലേ ഒന്ന് ചിരിച്ചു..... എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ............................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story