💞പ്രണയിനി 💞: ഭാഗം 1

pranayini shree

രചന: SHREELEKSHMY SAKSHA

"താനൊക്കെ എന്തിനാടോ രാവിലെ തന്നെ കെട്ടിയൊരുങ്ങി വരുന്നത്. ബാക്കി ഉള്ളവന് തലവേദന ഉണ്ടാക്കാൻ. അതെങ്ങനാ വീട്ടുകാർ ശല്യം ഒഴിക്കാൻ പറഞ്ഞു വിടുന്നത് അല്ലിയോ.. പഠിക്കാൻ അല്ലെങ്കിൽ ഇങ്ങോട്ട് വരണം എന്നില്ല... എന്നും ഇതെന്നെ കൊണ്ട് പറയിപ്പിക്കാം എന്ന് താൻ വല്ല നേർച്ചയും ഇട്ടിട്ടുണ്ടോ... കേൾക്കുന്ന തനിക്ക് നാണം ഇല്ലെങ്കിലും പറയുന്ന എനിക്ക് അതുണ്ട്.. അതുകൊണ്ട് താനിനി എന്റെ ക്ലാസ്സിൽ ഇരിക്കേണ്ട... എന്റെ അവറിൽ താൻ മരത്തിന്റെ ചോട്ടിലോ.. ലൈബ്രറിയിലോ എവിടന്ന് വെച്ച പോയിരുന്നോ... ക്ലാസ്സിൽ ഇരുന്നാലും താൻ ഇതൊക്കെ അല്ലേ ചെയ്യുന്നത്... എന്നെങ്കിലും. സ്റ്റാറ്റിസ്റ്റിക്സ് പഠിക്കാൻ തോന്നുമ്പോ വീട്ടിൽ നിന്ന് ആളെയും വിളിച്ചു വാ... ഇനി ഫോണിൽ സംസാരം ഇല്ലാ... മ്മ്.. ഔട്ട്‌.... ഗെറ്റ് ഔട്ട്‌..." ശിവ അലറി. ശ്രദ്ധ പ്രത്യേകിച്ച് ഭവ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ക്ലാസിനു വെളിയിലേക്ക് നടന്നു. ഗ്രൗണ്ടിലെ മരത്തിന്റെ എണ്ണം എടുത്ത് . ശുദ്ധവായുവും ശ്വസിച്ചു അവൾ അവിടെ നിന്നു. എന്നും ഇതുതന്നെ അവസ്ഥ...

ശിവശങ്കരിന് ഒരു മണിക്കൂർ അവറിന്റെ പകുതിയും ശ്രദ്ധയെ വഴക്ക് പറയാൻ ആയി ചിലവാക്കണം. എന്നും ഒന്നെങ്കിൽ ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും അല്ലെങ്കിൽ പുറത്തെ കാഴ്ച കാണൽ.. അതും അല്ലെങ്കിൽ ബുക്കിലും ബഞ്ചിലും എന്തേലും വരച്ചുകൊണ്ടിരിക്കും. അവളെ ശ്രദ്ധിക്കുകയെ വേണ്ടാ എന്ന് വിചാരിച്ചാലും ക്ലാസിനു ഡിസ്റ്റർബ്ൻസ് ഉണ്ടാക്കിയാൽ എന്ത് ചെയ്യാനാണ്... എല്ലാം ടീച്ചർമാരുടെ ക്ലാസ്സിലും ഇതുതന്നെ... എല്ലാ ദിവസവും അവളെ പറയാതെ ഒരു പീരീടും കടന്നു പോകില്ല.. എല്ലാ അധ്യാപകരുടെയും കണ്ണിലെ കരട്.. ആ അവർ കഴിഞ്ഞ് ശിവ ക്ലാസിനു വെളിയിൽ എത്തിയപ്പോൾ കണ്ടു മാനത്തും നോക്കി നിൽക്കുന്ന ശ്രദ്ധയെ...അവന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി. പെട്ടന്ന് തിരിഞ്ഞ ശ്രദ്ധ കാണുന്നത് തന്നെ തന്നെ നോക്കി കലിപ്പിൽ നിൽക്കുന്ന ശിവയെ ആണ്. ശിവയുടെ ദേഷ്യം പുച്ഛത്തിനു വഴി മാറി. "കഴിഞ്ഞോ വാനനിരീക്ഷണം.. " പെട്ടന്നുള്ള വെപ്രാളത്തിൽ അവൾ ചുമൽ കൂച്ചി ഇല്ലെന്ന് കാണിച്ചു.

ശിവ ദേഷ്യം അവന്റെ പല്ലിൽ തീർത്തു. ശ്രദ്ധ എന്നു പേരും തീരെ ശ്രദ്ധ ഇല്ലാത്ത സ്വഭാവവും.. അവൻ ദേഷ്യത്തിൽ പിറുപിറുത്തുകൊണ്ട് വെട്ടിതിരിഞ്ഞു നടന്നു. ശ്രദ്ധ തനിക്ക് പറ്റിയ അബദ്ധം ഓർത്ത് നാവു കടിച്ചു തലക്ക് സ്വയം ഒരു കോട്ടും കൊടുത്ത് ക്ലാസ്സിലേക്ക് കയറി. സ്ഥിരം കലാ പരിപാടികൾ തുടർന്നു. സ്റ്റാഫ്‌ റൂമിൽ ചെന്നിട്ടും ശിവയുടെ ദേഷ്യത്തിന് അയവ് വന്നിരുന്നില്ല.. അവന്റെ മുഖം കണ്ടപ്പോൾ തന്നെ ലേഖ ടീച്ചർക്ക് കാര്യം മനസിലായി... "ഇന്നും അവളെ ക്ലാസിനു പുറത്താക്കിയോ മാഷേ".. ഒരു ചിരിയോടെ അവർ ചോദിച്ചു "അല്ലാതെ ഞാൻ എന്ത് ചെയ്യാനാ ടീച്ചറെ... ഇതുപോലൊരു കുട്ടിയെ ഞാൻ എന്റെ ക്യാരിയറിൽ ഇതുവരെ കണ്ടിട്ടില്ല... അതിനു മാനസികമായി വല്ല കുഴപ്പവും ഉണ്ടോ... മറ്റേ സിനിമയിലെ പോലെ..". സ്റ്റാഫ്‌ റൂം ഒന്നടങ്കം ചിരിച്ചു. "ഞാൻ കാര്യമായി ചോദിച്ചതാണ്...ശ്രദ്ധക്ക് നമുക്ക്‌ ഒരു കൗൺസിലിംഗ് കൊടുത്താലോ"... ശിവ എല്ലാരുടെയും ചിരി കണ്ട് പറഞ്ഞു. "മാഷേ.. അതിനു മനസികമായി വല്ല കുഴപ്പവും ഉണ്ടെങ്കിൽ അവളെങ്ങാനാ എല്ലാ പേപ്പറിനു ഫുൾ മാർക്ക് വാങ്ങുന്നത്. ഇന്റെർണൽ മാർക്ക് ഒഴികെ തിയറിക്ക് എല്ലാ പേപ്പറിനും ഫുൾ മാർക്ക് ആണ്."

എല്ലാരും അത് ശരി വെച്ചു. ശരിയാണ് ശ്രദ്ധക്ക് എല്ലാത്തിനും നല്ല മാർക്ക് ഉണ്ട്. പഠിക്കാനുള്ള കഴിവ് ഉണ്ട്.. ഒരു ക്ലാസ്സിലും ശ്രദ്ധിക്കാതെ അവൾ ഫുൾ മാർക്ക് വാങ്ങുന്നതിൽ അവനു അതിശയം തോന്നി.. ഇന്റർവെൽ ആയപ്പോൾ ശിവ കണ്ടു വാക മരച്ചോട്ടിൽ കൂട്ടുകാരികളുമായി വലിയ സന്തോഷത്തിൽ സംസാരിക്കുന്ന ശ്രദ്ധയെ.. ഒരേ സമയം അവനു അവളിൽ ദേഷ്യവും അതിശയവും തോന്നി.. അവൾ ഓരോ വാക്കും പറഞ്ഞു പൊട്ടി ചിരിക്കുന്നു.. അവളുടെ ബാഗ് അലക്ഷ്യമായി വാകമരക്കൊമ്പിൽ തൂക്കി ഇട്ടിരിക്കുന്നു. അതിൽ ബുക്കുകൾ വല്ലതും ഉണ്ടോ എന്നു തന്നെ അവനു സംശയം തോന്നി.. ബെൽ മുഴങ്ങിയപ്പോൾ അവൾ കൂട്ടുകാരികൾക്കൊപ്പം ആടിപ്പടി ക്ലാസ്സിലേക്ക് പോയി. ഈ അവറും ശ്രദ്ധയുടെ ക്ലാസിനു ഞാൻ തന്നെ ആണല്ലോ എന്നോർത്തപ്പോൾ ശിവക്ക് വല്ലാത്ത മടുപ്പ് തോന്നി. അവൻ സ്റ്റാറ്റിസ്റ്റിക്സ് ടെസ്റ്റും എടുത്തു ക്ലാസ്സിലേക്ക് പോയി. അവൻ ക്ലാസ്സിൽ കയറുന്നതിനു മുൻപ് തന്നെ ശ്രദ്ധ പുറകിലെ വാതിൽ വഴി പുറത്ത് ഇറങ്ങി നിന്നു.

അവൻ അവളെ തിരഞ്ഞപ്പോൾ വാതിൽ വഴി ഒളിഞ്ഞു നോക്കുന്നത് കണ്ടു. അവനു അവൾ പുറത്ത് നിന്നപ്പോൾ എന്തോ ആശ്വാസം പോലെ തോന്നി ഒരു അവരെങ്കിലും സമദാനമായി ക്ലാസ് എടുക്കാം.. അവൻ ആശ്വസിച്ചു. അവളെ കാര്യമേ ആക്കാതെ അവൻ ക്ലാസ്സ്‌ എടുത്തു. ശ്രദ്ധ പുറത്തെ കാഴ്ചകളിൽ കണ്ണും നട്ട് വരാന്തയിൽ ഇരുന്നു. അന്ന് ആദ്യമായി ശിവ ഒരു തടസവായില്ലാതെ ക്ലാസ്സ്‌ എടുത്തു. പഠിപ്പിച് കഴിഞ്ഞ് ശിവ വാച്ചിൽ നോക്കിയപ്പോൾ പീരിയഡ് കഴിയാൻ ഇനിയും 10മിനുട്ട് ഉണ്ട്. പുതിയ പോർഷൻ എടുത്താൽ തീരുകയും ഇല്ലാ... മുറിച്ചു പഠിപ്പിക്കാൻ താൽപ്പര്യം ഇല്ലാത്തതുകൊണ്ട്. എല്ലാവരോടും വായിച്ചു വല്ല ഡൌട്ട്ടും ഉണ്ടങ്കിൽ ചോദിക്കാനും പറഞ്ഞു ലച്ചേഴ്‌സ് ടേബിളിൽ ചാരി നിന്നു. വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ. വരാന്തയിൽ വെറും നിലത്ത് ചമ്രംമെടഞ്ഞിരുന്ന് ബുക്കിൽ എന്തോ കുത്തിവരക്കുന്ന ശ്രദ്ധ.. അവൻ ക്ലാസിനു വെളിയിൽ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു. അവനെ കണ്ടതും ശ്രദ്ധ ചാടി എഴുന്നേറ്റു...കൈയിലിരുന്ന ബുക്ക് മടക്കി പിടിച്ചിട്ടുണ്ട്. അവൻ അത് വാങ്ങി നോക്കി. അവൻ കുറച്ച് മുൻപ് ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങളിലെ പോയ്ന്റ്സ് അതിൽ എഴുതിയിട്ടുണ്ട്. പക്ഷെ എഴുതിയതിനു ചുറ്റും നക്ഷത്രവും മരവും കണ്ണും ഓക്കെ വരച്ചു വെച്ചിട്ടുണ്ട്...അവൻ ബുക്കിൽ നിന്ന് തലയുയർത്തി അവളെ നോക്കി. അവൾ തല കുനിച്ചു നിന്നു.

അവൻ ബാക്കി പേജുകൾ മറിച്ചു നോക്കി. എല്ലാ സബ്ജെക്ടസും അതിൽ തന്നെയാണ് എഴുതിയിരിക്കുന്നത്.. എല്ലാത്തിന്റെയും അവസ്ഥ ഇതുതന്നെ... എല്ലാ പേജിലും ഒന്നുകിൽ നക്ഷത്രം അല്ലെങ്കിൽ കണ്ണ്... പിന്നെ ശ്രദ്ധ എന്ന് പല സ്റ്റൈലിൽ എഴുതി വെച്ചിരിക്കുന്നു. ഇത് തന്റെ ഡ്രോയിങ് ബുക്ക് ആണോ.. അവൻ അല്പം ദേഷ്യത്തിൽ ചോദിച്ചു. അല്ല എന്നവൾ തലയാട്ടി... പിന്നെ... ആകെ കുറച്ച് എഴുത്തും ബാക്കിയെല്ലാം ചിത്ര രചനയും. അവൾ തല താഴ്ത്തി മിണ്ടാതെ നിന്നു. നിനക്ക് ക്ലാസ്സിൽ കേറണം എന്നില്ലേ... അവൾ അവനെ നോക്കി ഉണ്ടെന്ന് തലയാട്ടി.. വായിൽ നക്കില്ലേ....വാ തുറന്ന് പറ... ഉണ്ട്.. പിന്നെ... പിന്നെയും മൗനം. ശിവക്ക് നന്നായി ദേഷ്യം വന്നു. അപ്പോഴേക്കും ബെൽ മുഴങ്ങി. അവൻ ബുക്ക്‌ അവളുടെ കൈയിൽ കൊടുത്ത്. തിരിഞ്ഞു നടന്നു പോയി. അവൾ നടന്നുപോകുന്നഅവനെ നോക്കി കൊഞ്ഞനം കുത്തി കാണിച് ക്ലാസ്സിലേക്ക് കയറി. വൈകിട്ട് കോളേജ് കഴിഞ്ഞ് തന്റെ ഹോണ്ട ബൈക്കിൽ വീട്ടിലോട്ട് ശിവ യാത്ര തിരിച്ചു. കുമാരേട്ടന്റെ തട്ടുകട എത്തിയപ്പോൾ വണ്ടി ഒതുക്കി അവിടേക്ക് കയറി. +1ണ് പഠിക്കുമ്പോൾ തുടങ്ങിയതാണീ ശീലം. എന്നും വൈകിട്ട് കുമാരേട്ടന്റെ ചായ..

അതിന്റെ ഒരു സുഖം വേറെയാണ്.. കുമാരേട്ടൻ അവനെ കണ്ട ഉടനെ ചിരിച്ചുകൊണ്ട് ചോദിച്ചു. പതിവ് അല്ലേ.... ശിവ.. അവൻ ചിരിച്ചുകൊണ്ട് അതെ എന്ന് തലയാട്ടി അടുത്തുള്ള ബെഞ്ചിൽ പോയിരുന്നു. ചായയും വടയും കഴിച്ചു. പൈസയും കൊടുത്ത് തിരിച് വണ്ടിയിൽ വന്നപ്പോൾ ദാ ഇരുക്കുന്നു ഒരു ലെറ്റർ.. അവൻ ചുറ്റും തിരിഞ്ഞ് നോക്കി. ഇതിപ്പോ രണ്ടു ദിവസം കൊണ്ട് ഇങ്ങനെയാണ്. എവിടെയെങ്കിലും വണ്ടി വെച്ച് തിരിഞ്ഞാൽ ഈ കത്ത് കാണാം. കഴിഞ്ഞ ദിവസം അമ്പലത്തിന്റെ അവിടെ . ഇന്നലെ ബുക്ക്സ്റ്റാളിൽ നിന്ന് ഒരു ബുക്ക്‌ വാങ്ങി തിരിഞ്ഞപ്പോൾ. ഇതാരാണ് കൊണ്ടു വെക്കുന്നത്.... ശിവ അതെടുത്തു വായിച്ചു. 'മാഷേ.... ആരെയാ ഈ നോക്കുന്നെ'.... അവൻ ഞെട്ടി വീണ്ടും ചുറ്റും നോക്കി പിന്നെ ബാക്കി വായിച്ചു. 'നോക്കണ്ട... ഞാൻ ഇവിടെയെങ്ങും ഇല്ലാ... ഇന്ന് ആ കറുപ്പ് ഷർട്ട്‌ നന്നായി ചേരുന്നുണ്ട് കേട്ടോ... ഇനിയെങ്കിലും ആ സ്പ്ലണ്ടർ മാറ്റി ഒരു ബുള്ളെറ്റ് എടുത്തുകൂടെ....ആ. ഞാൻ വരട്ടെ.. എല്ലാം ശരിയാക്കി തരാം.. ........കാത്തിരിക്കുന്നു എൻ വലം കൈയോട് ചേർത്ത നിൻ ഇടം കൈയിൽ മുത്തമിട്ട് നെഞ്ചോട് ചേർക്കാൻ...... സ്നേഹത്തോടെ.. പ്രണയിനി തുടരുന്നു..

Share this story