💞പ്രണയിനി 💞: ഭാഗം 13

pranayini shree

രചന: SHREELEKSHMY SAKSHA

ശിഖ വൈകിട്ട് അമ്പലത്തിലേക്ക് പോകുമ്പോഴാണ് വഴിക്ക് വെച്ച് മഹിയെ കാണുന്നത്. കാണാത്ത പോലെ പോകാൻ നോക്കിയെങ്കിലും അവൻ വീണ്ടും വണ്ടിക്ക് വട്ടം വെച്ചു. ദേ മഹി ഞാൻ ഇയാളോട് പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ലെന്ന്.. ഇഷ്ടമല്ലാത്തതിന്റെ കാര്യം ചോദിച്ചിട്ട് തനിക്ക് ഉത്തരം ഇല്ലല്ലോ.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ മാത്രമേ ഞാൻ കെട്ടു ...ദാ ഒന്നൂടെ കേട്ടോ.. എന്റെ കല്യാണം ആയി. ഇനി മേലാൽ എന്റെ പിന്നാലെ നടക്കരുത്.അവളുടെ ശബ്ദം അല്പം കടുത്തിരുന്നു മറുപടി കേൾക്കാതെ അവൾ വണ്ടിയും എടുത്ത് പോയി. മഹിയോടുള്ള ദേഷ്യത്തിൽ എന്തൊക്കെയോ ആലോചിച്ചു വളവ് തിരിഞ്ഞപ്പോൾ എതിരെ വന്ന വണ്ടി ശ്രദ്ധിച്ചില്ല. സ്കൂട്ടിയുമായി കൂട്ടി ഇടിച്ചു അവൾ മറിഞ്ഞു വീണ്. ബോധം മറയുമ്പോഴും അവളുടെ കണ്ണിൽ ആ മുഖമായിരുന്നു. 💞💞💞 ശ്രദ്ധ പതിവില്ലാതെ ഗേറ്റിന്റെ അവിടെ നിൽക്കുന്നത് കണ്ടാണ് വിക്കി അവൾക്കരുകിലേക്ക് നടന്നത്. അവൾക്ക് മുൻപിൽ ഒരു സ്കൂട്ടി കൊണ്ട് നിർത്തി. ഹെൽമെന്റ് മാറ്റാതെ തന്നെ വിക്കിക്ക് ആളെ മനസിലായി.. തന്റെ ചേച്ചി വേദ.. ഇവളെന്താ.. ഇവിടെ.. അതാലോചിച്ചു അവൻ അവിടെ തന്നെ നിന്നു.

വേദ അവളുടെ ബാഗിൽ നിന്നു ഒരു കവർ എടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി ഒരു ചിരി സമ്മാനിച്ചു. വേദ വണ്ടി എടുത്ത് പോയി. വിക്കി ഓടി അവൾക്കരുകിൽ വന്നു.അവൻ വരുന്നത് കണ്ട് അവൾ ആ പൊതി പെട്ടന്ന് പിന്നിലേക്ക് മാറ്റി എന്താ ശ്രദ്ധ ഇത്.. ഇതൊന്നുമില്ല.. ഒരു ബുക്ക് ആണ്.. അവൾ ഒരു കള്ളത്തരത്തോടെ പറഞ്ഞു. നിനക്ക് എങ്ങനെ എന്റെ ചേച്ചിയെ അറിയാം. അത്.. അത് പിന്നെ... ഇവിടെ സെമിനാറിനു വന്നിട്ടുണ്ട്.. അങ്ങനെ പരിചയപ്പെട്ടതാണ്.. നിനക്ക് ബുക്ക് വാങ്ങി തരാൻ മാത്രം പരിചയമോ... മ്മ് നിനക്ക് ഇപ്പൊ എന്താ അറിയണ്ടേ... എന്താണേലും നീ പോയി ചേച്ചിയോട് ചോദിക്ക് എല്ലാം പറഞ്ഞു തരും. അല്പം ദേഷ്യം കാണിച് അവൾ മുൻപോട്ട് നടന്നു. വിക്കി നഖം കടിച്ചു ഫോൺ എടുത്തുകൊണ്ട് നടന്നു. പക്ഷെ ഇതെല്ലാം കുറച്ച് മാറി അഭി കാണുന്നുണ്ടായിരുന്നു. ശ്രദ്ധക്ക് എങ്ങനെ വേദയെ പരിചയം. എന്താകും അവൾ ശ്രദ്ധക്ക് കൊടുത്തത്.. എന്തൊക്കെയോ ചീഞ്ഞു നാറുന്നു.. അഭി മനസിൽ ഓർത്തു. പെട്ടന്ന് അബിയുടെ ഫോൺ ബെല്ലടിച്ചു സ്‌ക്രീനിൽ റോയ് എന്ന് കാണിച്ചതും അവന്റെ മുഖം വിടർന്നു.

ഫോൺ വെച്ച് കഴിഞ്ഞ് അവൻ ശിവക്ക് അരുകിലേക്ക് പോയി ശിവ.... എന്തോ വലിയ കാര്യം കണ്ടുപിടിച്ചതുപോലെ അഭി ശിവക്ക് അടുത്തേക്ക് വന്നു. ശിവ.. എന്റെ ഒരു ഫ്രണ്ടിനെ പറ്റി നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ.. റോയ്.. മ്മ്. അവൻ ഇപ്പൊ സൈബർ സെല്ലിൽ ആണ് ഉള്ളത്. നമ്മുടെ ഇൻസ്റ്റ അക്കൗണ്ടിന്റെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു ലോഗിൻ ഡീറ്റെയിൽസ് ഓക്കെ എടുത്ത് തരാന്നു.. പേരൊക്കെ കിട്ടുവോ.. ശിവ ആകാംഷയോടെ ചോദിച്ചു. എടാ കൂടുതലായി അവനു സഹായിക്കാൻ പറ്റില്ല നിനക്ക് അറിയാലോ ഇപ്പൊ സൈബർ ലോ ഓക്കെ ഭയങ്കര സ്ട്രിക്ട് ആണ്. എങ്കിലും ലോഗിൻ പ്ലേസ് ഇമെയിൽ ഐഡി ഓക്കെ ചിലപ്പോ കിട്ടും. വലിയ ഹെല്പ് ഒന്നും പ്രതീക്ഷിക്കരുത് എന്നവൻ നേരത്തെ പറഞ്ഞു. മ്മ് സ്ഥലം കിട്ടിയാലും മതി. എവിടുന്നാ ചങ്ങല പൊട്ടിച്ചു വരുന്നതെന്ന് അറിയാലോ.. പിന്നെ പ്രതേയ്കിച്ചു ഒരു കാര്യം പറഞ്ഞു യൂസർ പെൺകുട്ടി ആയതുകൊണ്ട് ഫോൺ നമ്പറോ അഡ്രസ്സൊ ചോദിച്ചു അങ്ങോട്ട് ചെന്നേക്കരുതെന്ന്.. ശോ.. പിന്നെങ്ങനെ.. ആ നമുക്ക്‌ നോക്കാം ഇന്ന് കോഫി ഹൌസിൽ വരാനാ പറഞ്ഞെ... നീ ലീവ് പറഞ്ഞിട്ട് വാ നമുക്ക്‌ ഇപ്പൊ തന്നെ പോകാം.

എടാ ഇവിടുത്തെ പരുപാടി ഒന്നും തീർന്നില്ല.. ഇപ്പൊ പോയാൽ എങ്ങനാ.. നീ ഇങ്ങോട്ട് വന്നേ നീ ഇല്ലേലും ഇവിടുത്തെ കാര്യങ്ങൾ ഓക്കെ നടന്നോളും. അഭി അവനെ പിടിച്ചു വലിച്ചുകൊണ്ട് അവന്റെ കാറിൽ കയറ്റി. ശിവയാണ് ഡ്രൈവ് ചെയ്തത്.. അഭി ഫോണിൽ എന്തൊക്കെയോ നോക്കുകയും ആരെയൊക്കെയോ വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. റോയ് വിളിച്ച സന്തോഷത്തിൽ വേദയുടെയും ശ്രദ്ധയുടെയും കാര്യം പറയാൻ അവൻ വിട്ടുപോയി.. വളവ് തിരിഞ്ഞപ്പോൾ റോങ് സൈഡ് കേറി വന്ന സ്കൂട്ടി അവൻ ശ്രദ്ധിച്ചില്ല. വണ്ടി കൂട്ടിയിടിച്ചു. വണ്ടി ഓടിച്ച പെൺകുട്ടി തലയിടിച്ചാണ് വീണത്. ഹെൽമെറ്റ് ഉള്ളതുകൊണ്ട് ഒന്നും പറ്റിയില്ല പക്ഷെ ഷോക്കിൽ ആളുടെ ബോധം പോയി. ശിവയും അഭിയും കണ്ണിൽ കണ്ണിൽ നോക്കി നിന്നു. എന്റെ കണ്ണിൽ നോക്കിയിരിക്കാതെ ആള് കൂടുന്നതിനു മുൻപ് ഇതിനെ പൊക്കി എടുക്കട... ശിവ അഭിയോട് പറഞ്ഞു. സ്കൂട്ടി നേരെ വെച്ച് അവളെയും എടുത്തു കാറിൽ കയറ്റി. ശിവയുടെ മടിയിലേക്ക് പിടിച്ചു കിടത്തി അഭി ഡ്രൈവിംഗ് സീറ്റിൽ കേറി. കൈയും കാലും ഓക്കെ മുറിഞ്ഞിട്ടുണ്ട്. അവളുടെ കൈയിലെ ചോര അവന്റെ ഷർട്ടിലേക്ക് വീണ്.

അവൻ അവളുടെ കൈയിൽ തട്ടി ഉണർത്താൻ ശ്രമിച്ചു.പക്ഷെ നടന്നില്ല... എടാ കാറ്റു പോയോട... അഭി തല തിരിച് നോക്ക ക്കൊണ്ട് പറഞ്ഞു കരിനാക്ക് എടുത്ത് വളക്കാതെ നേരെ നോക്കി വണ്ടി ഓടിക്കട..ശിവയുടെ ശബ്ദവും പേടിയിൽ അല്പം വിറച്ചിരുന്നു. ഓരോന്ന് കൃത്യമായി വന്നു മുൻപിൽ ചാടിക്കോളും. മനുഷ്യനെ മെനക്കെടുത്താൻ ശിവ ഓരോന്ന് പിറുപിറുത്തുകൊണ്ടിരുന്നു. എന്റെ ശിവ നീ ഒന്ന് നിർത്ത്.. അഭി തിരിഞ്ഞു നോക്കി പറഞ്ഞു. ഹോസ്പിറ്റലിൽ കൊണ്ടുപോയി ക്യാഷ്വലിറ്റിയിൽ പേര് പറയാൻ വേണ്ടി അഭി അവളുടെ ബാഗ് ഒന്ന് തപ്പി. ആധാർ കാർഡിൽ നിന്ന് പേര് കിട്ടി 'ശിഖ കൃഷ്ണകുമാർ.' ബോധം വരാൻ കുറച്ച് സമയം എടുക്കും പെട്ടന്നുള്ള ഷോക്കിൽ ബോധം പോയതാണ്. ഇപ്പൊ മരുന്നിന്റെ സെടേഷൻ കൂടി ആവുമ്പോൾ കുറച്ച് മയങ്ങും ഓക്കെ Dr. കുറെ ഏറെ നേരം കൊണ്ട് ശിഖയുടെ ഫോണും പിടിച്ചു നിൽപ്പാണ് അഭി. ഫോൺ ലോക്ക് ആയതുകൊണ്ട് ആരെയും വിളിക്കാനും നിർവാഹം ഇല്ലാ ആരെങ്കിലും വിളിക്കും എന്ന് കരുതി അതും പിടിച്ചു നിൽപ്പാണ്.. കുറച്ച് കഴിഞ്ഞപ്പോൾ അതിലേക്ക് ഒരു കാൾ വന്നു കൂടെ സച്ചു എന്നും എഴുതി കാണിച്ചു.

സച്ചുവെങ്കിൽ സച്ചു എന്നും പറഞ്ഞു അഭി കാൾ എടുത്തു. മാളൂസേ.... കാത് പൊട്ടുന്ന തരത്തിൽ ഒരു വിളി അഭി ഫോൺ ചെവിക്ക് അരുകിൽ നിന്ന് മാറ്റി പിടിച്ചു. ഫോൺ സ്പീക്കറിൽ അല്ലാഞ്ഞിട്ടുകൂടി അടുത്തുനിന്ന ശിവ വരെ അത് കേട്ട്. പിന്നെ ഒരു പൊട്ടിച്ചിരിയും.. "ഹലോ മാളൂട്ടി എന്നാ എടുക്കുവായിരുന്നു..." ശബ്ദം കേട്ടപ്പോൾ അഭിയും ശിവയും പരസ്പരം നോക്കി. ശ്രദ്ധ അല്ലേ... ശിവ ചുണ്ടനക്കി അഭിയോട് ചോദിച്ചു. അതേന്ന് തോനുന്നു. അവനും പറഞ്ഞു. ഹലോ...മറുപടി കിട്ടാതെ അപ്പുറത്തു നിന്നും വിളിച്ചു. ഹലോ സോറി ഇത് ശിഖ അല്ല.. ആ കുട്ടിക്ക് ഒരു ആക്‌സിഡന്റ് പറ്റി ഇപ്പൊ ഇവിടെ സിഎം ൽ ഉണ്ട്. പേടിക്കാനൊന്നും ഇല്ലാ.. മാളു... അവൾക്കെന്താ പറ്റിയെ.. അതെ ഒന്നും പറ്റിയിട്ടില്ല നിങ്ങൾ ആരാണ്.. ശിഖയുടെ റിലേറ്റീവ്സ് ആരോടെങ്കിലും ഒന്ന് പറയാമോ.. ഞാൻ അനിയത്തി ആണ്.. ഞാൻ ഇപ്പൊ അങ്ങോട്ട് വരാം. മ്മ് ഒക്കെ.. പറഞ്ഞു തീരും മുൻപ് ഫോൺ കട്ടായി. അത് ശ്രദ്ധ അല്ലായിരുന്നോ.. അഭി സംസാരിച്ചു കഴിഞ്ഞു ചോദിച്ചു അതെ.. അവളുടെ അതെ ശബ്ധം. എന്തായാലും ആള് ഇവിടെ വരുമല്ലോ... അപ്പൊ നോക്കാം. അപ്പോഴാണ് ഒരു നേഴ്സ് വന്നു ശിഖക്ക് ബോധം വീണു എന്ന് പറഞ്ഞത്. അഭിയും ശിവയും അകത്തേക്ക് കയറി അവരെ കണ്ട ഉടനെ അവൾ ഒന്ന് എഴുനേൽക്കാൻ ശ്രമിച്ചു. വേണ്ടാ കിടന്നോളു..

അഭി സൗമ്യമായി പറഞ്ഞു. പക്ഷെ ഒട്ടും മയമില്ലാത്ത രീതിയിൽ ശിവയുടെ ചോദ്യം വന്നു. എവിടെനോക്കിയ വണ്ടി ഓടിക്കുന്നെ... മുഖത്ത് കാണില്ലേ..... റോങ് സൈഡ് കേറി വരാൻ റോഡ് തന്റെ വകയൊന്നും അല്ല.. അവിടെ വെച്ച് തനിക്ക് വല്ലതും പറ്റിയിരുന്നേൽ ഞങ്ങൾ ഇപ്പൊ അകത്താണ്.. എടാ മിണ്ടാതിരിക്ക്.. അഭി അവന്റെ കൈയിൽ കേറി പിടിച്ചു സോറി...അവൾ തല കുനിച്ചു പറഞ്ഞു ശിവ എന്തോ പറയാൻ വന്നതും അഭി തടഞ്ഞു.എന്നിട്ട് അവൻ പറഞ്ഞു തുടങ്ങി. ഫോൺ ലോക്ക് ആയതുകൊണ്ട് ആരെയും വിളിച്ചു അറിയിക്കാൻ പറ്റിയില്ല ബാഗിലെ ആധാർ കാർഡ് വെച്ചാണ് പേര് കിട്ടിയത്. പിന്നെ ഒരു സച്ചു വിളിച്ചു ആ കുട്ടിയോട് പറഞ്ഞു തന്റെ അനിയത്തിയാണ് എന്നാ പറഞ്ഞെ.. മ്മ് അമ്മ വിളിച്ചോ... തന്റെ അമ്മേം അച്ഛനേം വിളിക്കൽ അല്ല ഞങ്ങളുടെ പണി ശിവ ഉള്ളിലുള്ള ദേഷ്യം പുറത്ത് കാണിക്കാൻ വളരെ പാടുപെട്ടു. മ്ച്.. ശിവാ.... അഭി വിളിച്ചു ശിവ പിന്നെയും എവിടെയോ നോക്കി ഇരുന്നു. അമ്മ വിളിച്ചില്ല.. അമ്മ വിളിക്കുന്ന സമയം ആണ്.അമ്മയോട് പറഞ്ഞാൽ പേടിക്കും അത്ര ദൂരത്തു നിന്ന് ഇങ് വരും അതാ ചോദിച്ചേ..അവൾ ശിവയെ നോക്കി പതിയെ പറഞ്ഞു. അവൻ അത് മൈൻഡ് ചെയ്യാനേ പോയില്ല.

പറഞ്ഞു തീർന്നില്ല അമ്മയുടെ ഫോൺ. അബിയുടെ കൈയിലിരുന്ന ഫോൺ അവൻ അവൾക്ക് നേരെ നീട്ടി എടുക്കണ്ട ഞാൻ പിന്നെ വിളിച്ചോളാം ഇപ്പൊ എടുത്താൽ അമ്മ കണ്ടു പിടിക്കും.തിരക്കിൽ ആണെന്ന് കരുതിക്കോളും.അവൻ ഫോൺ വാങ്ങി അടുത്ത് വെച്ചുകൊണ്ട് പറഞ്ഞു. ശിവ അവളെ നോക്കിയില്ലെങ്കിലും ഉള്ളിൽ അവളോടുള്ള ദേഷ്യം കുറയുന്നത് അവൻ അറിഞ്ഞു. അപ്പോഴാണ് ഒബ്സെർവഷൻ റൂമിന്റെ വാതിലും തള്ളി തുറന്ന് ശ്രദ്ധ അകത്തേക്ക് കയറിയത്. ഒരു നിമിഷം എല്ലാരും ഒന്ന് ഞെട്ടി മുൻപിൽ നിൽക്കുന്ന അവളുടെ രണ്ട് മാഷുമ്മാരെയും വക വെക്കാതെ അവൾ ശിഖക്ക് അരുകിലേക്ക് ഓടി. മാളു... എന്താ പറ്റിയെ.. അവളുടെ കൈയിലും മുഖത്തുമൊക്കെ പിടിച്ചുകൊണ്ടു ശ്രദ്ധ ചോദിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ഒന്നൂല്ല സച്ചു... ഒന്നും പറ്റിയില്ല.. ശിഖ അവളെ ആശ്വസിപ്പിക്കാൻ നോക്കി. ശിവയും അഭിയും അവരുടെ പരസ്പരമുള്ള കരുതൽ നോക്കി കാണുവായിരുന്നു. ശ്രദ്ധക്ക് പിന്നാലെ എത്തിയ വിക്കി അബിയേയും ശിവയെയും കണ്ട് ഒന്ന് പരുങ്ങി. ഇതുങ്ങൾ എന്താ ഇവിടെ... ഞെട്ടി നിൽക്കുമ്പോഴാണ് അഭി തിരിഞ്ഞു നോക്കി അവനെ കാണുന്നത് നീ എന്താ ഇവിടെ.. അത്.. അത് പിന്നെ ഞാൻ ശ്രദ്ധയുടെ കൂടെ വന്നതാണ്.. വിക്കി നിന്ന് വിക്കി. ശിവ അവനെ തിരിഞ്ഞു നോക്കി.

ഈ സമയം ശിഖയോട് സംസാരിച്ചു നിന്ന ശ്രദ്ധ ശിവക്ക് നേരെ തിരിഞ്ഞു. എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ... തനിക്ക് കണ്ണ് കണ്ടൂടെ... മാളൂന് എന്തേലും പറ്റിയിരുന്നേൽ ആര് സമാദാനം പറഞ്ഞേനെ... കുറച്ച് മുൻപ് താൻ ചോദിച്ച ചോദ്യങ്ങൾ തിരിച് ചോദിക്കുന്നത് കേട്ട് അവൻ കണ്ണും മിഴിച്ചു അവളെ നോക്കി ശ്രദ്ധ.. ഞങ്ങൾ നിന്റെ അധ്യാപകരാണ്.. അഭി ഒന്ന് പറഞ്ഞുനോക്കി. അതൊക്കെ അങ്ങ് കോളേജിൽ.. എന്നും പറഞ്ഞു അതൊക്കെ ഒരാളെ വണ്ടി ഇടിക്കാനുള്ള ലൈസൻസ് ആണോ.. അവൾ അഭിക്ക് നേരെ ചീറി അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു. അഭി ആകെ ചമ്മി ഒരു പരുവമായി നിൽക്കുകയാണ്.. ശിഖ അവിടെ കിടന്നുകൊണ്ട് സച്ചു അവർ ഒന്നും ചെയ്തില്ല എന്റെ ഭാഗത്താണ് തെറ്റ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആര് കേൾക്കാൻ വിക്കി ഇത് ഇവൾ മനഃപൂർവം പറയുന്നതാണോ എന്ന് അറിയാതെ വായും തുറന്നു നിന്നു. ആദ്യം നിന്റെ ചേച്ചിയോട് പറ നേരെ നോക്കി വണ്ടി ഓടിക്കാൻ.. ഇങ്ങോട്ട് റോങ് സൈഡ് കേറി വന്നു ഇടിച്ചതുംപോരാ ഇപ്പൊ ഞങ്ങൾ ആയോ കുറ്റക്കാർ.. ശിവ കലിപ്പിൽ പറഞ്ഞു. ശ്രദ്ധ തിരിഞ്ഞു ആണോ എന്ന അർത്ഥത്തിൽ ശിഖയെ നോക്കി.

മ്മ്.. എന്റെ ഭാഗത്താണ് തെറ്റ് നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത് . ആ നീ അങ്ങനെയേ പറയൂ എനിക്ക് അറിയാം..എന്നും പറഞ്ഞു എന്തോ പറയാൻ ശിവക്ക് നേരെ തിരിഞ്ഞതും അവന്റെ മുഖത്തെ കലിപ്പ് കണ്ട് വേണ്ടാന്നു വെച്ചു.. അല്ല സച്ചു... അവരാണ് എന്നെ ഇവിടെ കൊണ്ടുവന്നത് അവരുടെ ഭാഗത്താണ് തെറ്റ് എങ്കിൽ അങ്ങനെ ചെയ്യോ... എല്ലാം പഠിച്ച കള്ളന്മാരാണ്.. ശിവ എന്തോ പറയാൻ നോക്കിയതും അഭി തടഞ്ഞു. നിനക്ക് വല്ലതും വേണോ.. ഉച്ചക്ക് കഴിച്ചിനോ...ശ്രദ്ധ ആധിയോടെ ചോദിച്ചു. എനിക്ക് ഒന്നും വേണ്ടാ... നീ ചായ കുടിക്കണ സമയം കഴിഞ്ഞല്ലോ.. കുടിച്ചില്ലേൽ നിനക്ക് തലവേദന എടുക്കില്ലേ.. ഞാൻ പോയി വാങ്ങിയിട്ട് വരാം. എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ എഴുന്നേറ്റ് വിക്കിക്ക് അടുത്തേക്ക് നടന്നു. വിക്കി നീ ഇവിടെ നിന്നോ... എങ്ങും പോവല്ലേ.. എല്ലാം കള്ളന്മാരാണ്.. അവൾ തല ചരിച്ചു അവരെ നോക്കി പറഞ്ഞു മുൻപോട്ട് നടന്നു. വിക്കി എന്ത് ചെയ്യണം എന്നറിയാതെ അഭിയേയും ശിവയെയും നോക്കി. ഒന്നും തോന്നല്ലേ... അവൾ പാവമാണ് എന്നോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞുപോകുന്നതാ.. അവൾക്ക് വേണ്ടി ഞാൻ സോറി പറയാം.. ഇത് അവൾ മനഃപൂർവം പറയുന്നതാ...

ദിവസവും അവളെ വഴക്ക് പറയുന്നതിന്.. അവസ്ഥ ഇതാവുമ്പോ തിരിച് ഒന്നും പറയില്ലല്ലോ..ശിവ പല്ല് ഞെരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ വന്ന ചിരി ശിഖ വാ പൊത്തി നിർത്തി. ശിവ രൂക്ഷമായി നോക്കിയതും അവൾ വേറെ എങ്ങോട്ടോ നോട്ടം മാറ്റി. ക്യാന്റീനിൽ നിന്ന് ശ്രദ്ധ ചായയും വടയും വാങ്ങി വന്നു. അത്രയൊക്കെ പറഞ്ഞെങ്കിലും അവൾ അവർക്ക് വേണ്ടിയും ചായ വാങ്ങിയിരുന്നു. അവൾ ശിവക്ക് നേരെ ചായ നീട്ടിയപ്പോൾ അവൻ വേണ്ടാന്നു പറഞ്ഞു. കുടിക്ക് മാഷേ അപ്പോഴത്തെ ഇതിൽ എന്തൊക്കെയോ പറഞ്ഞതാ.. എന്നും പറഞ്ഞു സോറി പറയാൻ ഒന്നും എന്നെ കിട്ടില്ല.. അതും പറഞ്ഞു അവനുള്ള ചായ അവൾ ടേബിലേക്ക് വെച്ചു. ഇതെന്തിന്റെ കുഞ്ഞാണോ എന്നാ രീതിയിൽ അഭിയും ശിവയും അവളെ നോക്കി. ഞങ്ങൾ നിന്റെ മാഷുമ്മാരാണ് ബഹുമാനിച്ചില്ലേലും അപമാനിക്കാതിരുന്നുകൂടെ... അബിയുടെയും ശിവയുടെയും മനസിൽ അപ്പൊ അതായിരുന്നു. വീണ്ടും ശിഖയുടവ ഫോൺ ബെല്ലടിച്ചു.

"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു... മ്മ് മ്മ്... അത്രമേൽ ഇഷ്ടമാമ് നിന്നെയെൻ പുണ്യമേ......." ശ്രദ്ധ ഫോൺ എടുത്ത് നോക്കി. സ്‌ക്രീനിൽ അമ്മ എന്ന് കാണിച്ചതും അവൾ ഫോൺ മാറ്റി വെച്ചു.. എന്താ സച്ചു... അമ്മയാണ് നീ സംസാരിച്ചാൽ മതി അവൾ ഫോൺ ശിഖക്ക് നേരെ കൊടുത്തു. നിനക്ക് എന്താ സച്ചു സംസാരിച്ചാൽ.. ശിഖ അല്പം വിഷമത്തോടെ ചോദിച്ചു. ഓ എനക്ക് വയ്യ.. നീ എടുത്തോ അവൾ മുഖം കോട്ടി എഴുന്നേറ്റ് പോയി. ഫോൺ ബെല്ലടിച്ചു നിന്നു. രണ്ടു മിനുട്ട് കഴിഞ്ഞു ഫോണിൽ നോട്ടിഫിക്കേഷൻ വന്നു. Instagram ( പ്രണയിനി)... Rakesh001 and 8882 others liked your post കാത്തിരുപ്പ്..... ശിഖ ഞെട്ടി ഒന്ന് തലയുയർത്തി നോക്കി..ശിവ ശ്രദ്ധയെ നോക്കി നിൽക്കുവാണ്. ഭാഗ്യം ആരും കണ്ടില്ല അവൾ പെട്ടന്ന് തന്നെ സ്ക്രീൻ ഓഫ് ചെയ്തു ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story