💞പ്രണയിനി 💞: ഭാഗം 23

pranayini shree

രചന: SHREELEKSHMY SAKSHA

അമ്മേ..... പതിവില്ലാതെ ശിവാ അമ്മയെ വിളിച്ചു വന്നപ്പോഴേക്കും ആൾക്ക് അവന്റെ കള്ളി മനസിലായി... എന്താ മോനെ ശിവാ കാര്യം. എന്ത് കാര്യം.. അല്ല നീ പതിവില്ലാതെ അമ്മേ വിളിച്ചു അടുക്കളയിൽ കേറിയോണ്ട് ചോദിച്ചതാ.. അതോ... അതൊന്നും ഇല്ലാ വെറുതെ... ആ.. ആ.. ഇനി കിടന്ന് ഉരുളണ്ട കാര്യം പറ.. അത്... അമ്മേ ഇവിടെ അടുത്ത് ഏതേലും വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കാൻ സൗകര്യം ഉണ്ടോ.. ആ.. അത് കിഴക്കേലെ വീട്ടിൽ ഉണ്ട്.. പക്ഷെ അവിടിപ്പോ ആളുണ്ട് എന്നാ തോന്നണേ... കിഴക്കേൽ എവിടെ മണിയറ്റത്തിലോ.. മ്മ്.. രമേടെ വീട്ടിൽ. അവിടിപ്പോ ഒരു കൊച്ച് ഉണ്ടെന്ന കഴിഞ്ഞ തവണ കണ്ടപ്പോ പറഞ്ഞത്. അവരുടെ ബന്ധത്തിൽ ഉള്ള ആരോ ആണ്.. ഓ... അല്ല എന്തിനാ നി ഇപ്പൊ ചോദിച്ചേ... അത്.. പിന്നെ.. അഭി ഇല്ലേ അവന്റെ പരിചയത്തിൽ ഒരു കുട്ടിക്ക് താമസിക്കാൻ ആണ്.. മ്മ് മോനെ ശിവാ.. നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് 10-28 കൊല്ലം ആയില്ലേടാ.. ഒന്നുവില്ലേ ഞാൻ ഒരു ടീച്ചർ അല്ലാരുന്നോ.. ശ്ശഹ്.. അവൻ തല ചൊറിഞ്ഞു. ആ കാര്യം എന്താന്ന് ചോദിക്കുന്നില്ല പിന്നെ പറഞ്ഞാൽ മതി. തല്ക്കാലം മോന്റെ ചോദ്യോത്തരങ്ങൾ കഴിഞ്ഞെങ്കിൽ ആ പാദകത്തിന്റെ അവിടുന്ന് മാറ്..

എനിക്ക് ചായ ആക്കാൻ ഉള്ളതാ... ഇഹ്ഹ്... അവൻ ഒരു ചിരിയോടെ അമ്മയുടെ കവിളിൽ പിച്ചി റൂമിലേക്ക് പോയി.. അപ്പൊ കള്ളിപൂച്ച അവിടെ ആണ് അല്ലേ.... അവൻ ചിരിയോടെ ഫോൺ എടുത്ത് നോക്കി. മെസ്സേജ് വന്നിട്ടുണ്ട്..പക്ഷെ ആള് ഓൺലൈൻ ഇല്ലാ മാഷേ... ഗുഡ് ഈവെനിംഗ്.. ചായ കുടിച്ചാ....? അവൻ തിരിച് റിപ്ലൈ അയച്ചു 💞💞💞 കൈയ് വയ്യാത്തോണ്ട് രമ ആന്റി എല്ലാം റൂമിൽ കൊണ്ട് തരും. സുഖ വാസം മാളു(ശിഖ) എന്തേലും ബുക്കും വായിച്ചു കട്ടിലിൽ തന്നെ.. വൈകിട്ട് കുളിച് ഇറങ്ങി വന്നപ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ കണ്ടത് ചായ കുടിച്ചോ എന്ന് ചോദിച്ചതിന് ഇല്ലാ എന്ന് റിപ്ലൈ ഇട്ടേക്കുന്നു.. ശിവയുടെ മെസ്സേജ് കാണുമ്പോൾ ആയിരം ബൾബ് ഒരുമിച്ച് കത്തിയ തിളക്കം ആണ് മാളൂന്റെ മുഖത്ത്. അവൾ വേഗം തന്നെ ഫോൺ എടുത്ത്നോക്കി ആള് ഓൺലൈൻ ഉണ്ട് റിപ്ലൈ കൊടുത്ത്. അത് എന്താ കുടിക്കാഞ്ഞേ... അമ്മ ചായ ആക്കുന്നതെ ഉള്ളു... മ്മ് ലെച്ചു വന്നോ... ഇല്ലാ...

അവർ ഒന്ന് കറങ്ങിയിട്ടേ വരൂ എന്ന് പറഞ്ഞിരുന്നു.. ആ.. അപ്പൊ എല്ലാം ശരി ആയി അല്ലേ... ആാ താൻ അല്ലേ ശരി ആക്കിയേ... ആണോ.... മ്മ് അല്ല താൻ എങ്ങനെ അറിഞ്ഞു അവരുടെ റിലേഷൻ.. അന്ന് വെറുതെ ബീച്ച് വരെ പോയതാ ലെച്ചൂനെ അവിടെ കണ്ടു... കൂടെ അവനും.. അപ്പൊ തോന്നി മാഷ് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് ഫോട്ടോ എടുത്ത്. പിന്നെ അവനെ കുറിച്ച് ഒന്ന് അന്വേഷിച്ചു. അന്ന് മാഷ് എന്നോട് കലിപ്പിൽ ആവും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഗേറ്റിൽ കൊണ്ട് വെച്ചു.. ഓ... മ്മ്.. എന്നും മാഷ് ഈ സമയം വീട്ടിൽ എത്തുവോ... ഇല്ലാ.. ഇന്ന് ലീവ് ആരുന്നു.. അതെന്തേ.. എന്തേലും പ്രശ്നം ഉണ്ടോ.. ഹേ ഇല്ലാ.. ഒരു ആളെ കാണാൻ പോയതാ... ആരെ... ഒരു പെണ്ണുകാണലിനു പോയതാ.. ആർക്ക്...? എനിക്ക് അല്ലാതെ ആർക്ക്.. കുറെ നേരം റിപ്ലൈ ഒന്നും വന്നില്ല ശിവയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.. മോളെ മാളൂ.. എന്നെ ഇട്ട് കറക്കിയതല്ലേ ഇനി നീ കറങ്ങി എന്റെ പ്രണയിനി... എന്തെ പോയോ അവൻ മെസ്സേജ് അയച്ചു.

മാളു ആകെ വല്ലാതായി.. പെണ്ണുകാണാൻ പോയി എന്ന് പറയുമ്പോൾ.... ഇല്ലാ എങ്ങും പോയില്ല... പിന്നെ... അപ്പൊ മാഷ് എന്നെ എങ്ങനെയാ കാണുന്നെ... എന്തിനാ വേറെ പെണ്ണ് കാണാൻ ഓക്കെ പോയെ.. ഞാൻ പിന്നെ ആർക്ക് വേണ്ടിയാ കാത്തിരിക്കുന്നത്... അത് എനിക്ക് എങ്ങനെ അറിയാം.. ഇയാളെ ഞാൻ കണ്ടിട്ട് കൂടെ ഇല്ലാ.. ഈ പ്രണയിനി എന്നാ ഐഡിക്ക് പിന്നിൽ ഉള്ളത് പെണ്ണാണോ ആണാണോ എന്ന് പോലും എനിക്ക് അറീല്ല.. ഇപ്പൊ ഇതുപോലെ കുറെ തട്ടിപ്പ് ഓക്കെ നടക്കുണ്ട്.. മറുപടി ഒന്നും വന്നില്ല... മാളൂവിന് കരച്ചിൽ വരുന്നുണ്ടായിരുന്നു.. ആ നിമിഷം മറ്റെല്ലാ വേദനയേക്കാളും ഹൃദയത്തിനാണ് വേദന എന്നവൾക്ക് തോന്നി.. കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. അപ്പൊ മാഷിന് എന്നെ കാണാൻ ഒരു തരിമ്പ് പോലും ആഗ്രഹം ഇല്ലേ... ആഹ് അത് കൊള്ളാം താൻ അല്ലേ പറഞ്ഞെ ഞാൻ തന്നെ കണ്ട് പിടിക്കണം എന്നൊക്കെ.. മ്മ് ആത്മാർഥമായി ശ്രമിച്ചാൽ മാഷിന് എന്നെ കണ്ട് പിടിക്കാവുന്നതേ ഉള്ളു..

ഓ... എനിക്ക് അല്ലേൽ തന്നെ ഈ ലവ് മാര്യേജിനോട് താൽപ്പര്യ ഇല്ലാ.. ആണോ.. ആ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ആഹ്... എന്നെ ഇഷ്ടമാണോ ശരിക്കും... എന്നെ ഒരിക്കൽ പോലും കാണാൻ തോന്നിയിട്ട് ഇല്ലേ.. അറിയണം എന്ന് തോന്നിയിട്ട് ഇല്ലേ... ആ ഉണ്ടായിരുന്നു.. ഇനി ഇപ്പൊ വേണ്ടാലോ.. എനിക്ക് ആ പെണ്ണിനെ ഇഷ്ട്ടമായി അവളുടെ വീട്ടുകാർക്കും സമ്മതം ആണ് അപ്പൊ ഇനി ഉടനെ കല്യാണം... ഇനി ഞാൻ എന്തിനാ തന്നെ പറ്റി ആലോചിക്കുന്നത്.... മാളു ദേഷ്യത്തിൽ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. അവൾ മുടി എല്ലാം കോരുത്ത് വലിക്കാൻ തുടങ്ങി. ഉറക്കെ കരഞ്ഞു. എല്ലാം എന്റെ തെറ്റാ... ഞാൻ എന്തിനാ നിങ്ങളെ കാത്തിരുന്നേ... എന്തിന് വേണ്ടി... എന്നെ ഇഷ്ട്ടമാണ് എന്ന് ഒരിക്കൽ എങ്കിലും പറഞ്ഞിട്ടുണ്ടോ.. ഇല്ലല്ലോ.. ഞാൻ പൊട്ടി... കുട്ടിക്കാലത്ത് എന്തോ തോന്നി എന്ന് വെച്ച് അത് മനസിലിറ്റ് നടക്കാൻ... അവൾ കരഞ്ഞുകൊണ്ട് ഇരുന്നു.. അപ്പുറത്ത് ശിവാ കുറെ മെസ്സേജ് അയച്ചിട്ടും റിപ്ലൈ ഒന്നും വന്നില്ല...

ദൈവമേ പണി പാളിയോ... ഇനി അവളെങ്ങാനും പോയി വല്ല പൊട്ടത്തരവും കണിക്കോ... പറയാൻ പറ്റില്ല ഒരു വട്ട് കേസാണ്.. ശ്രദ്ധയെ വിളിച്ചു പറഞ്ഞാലോ... വേണ്ടാ അപ്പൊ ഞാൻ അറിഞ്ഞു എന്നാവില്ലേ... ഇനി എന്ത് ചെയ്യും..ഹേ ഒന്നും പറ്റില്ലായിരിക്കും അപ്പോഴത്തെ ദേഷ്യത്തിനു ഫോൺ ഓഫ്‌ ആക്കി കുത്തിയിരിപ്പുണ്ടാകും.. ആ കൂടുതൽ ഇട്ട് കറക്കാൻ പറ്റില്ല കുറച്ചുകൂടെ കാര്യം ഫാസ്റ്റ് ആക്കണം.. അവൻ മനസ്സിൽ പലത്തും കണക്ക് കൂട്ടി റൂമിനു പുറത്തിറങ്ങി. അപ്പോഴേക്കും മുറ്റത്തു ബൈക്ക് വന്നു അജുവിന്റെ വണ്ടി ആണ്.. ലെച്ചുവിനെ കൊണ്ട് വിടാൻ വന്നതാണ്.. ശിവാ മുറ്റത്തേക്ക് ഇറങ്ങി. അജു ചിരിച്ചു അവനും. ലെച്ചുവിന് ശിവയുടെ മുഖത്ത് നോക്കാൻ വല്ലാത്ത മടി തോന്നി അവൾ അകത്തേക്ക് കേറി പോയി.. എന്നും ഈ കറക്കം വേണ്ടാട്ടോ..

ശിവാ അജൂനെ നോക്കി പറഞ്ഞു.. അവൻ ഒന്ന് ചിരിച്ചു.. ശിവേട്ട എന്റെ കോഴ്സ് അടുത്തഴ്ച തീരും.. ആഹാ അപ്പൊ ജോലിക്കാരൻ ആയി അല്ലേ... ശിവാ ചിരിച്ചോണ്ട് ചോദിച്ചു. ആ.. ഇപ്പൊ അവിടെ തന്നെ കേറാം എന്നാ വിചാരിക്കുന്നത്.. പിഎസ്സി എഴുതുന്നുണ്ട്... അത് നല്ല കോളേജ് അല്ലേ...പിഎസ്സി എഴുതി കിട്ടുന്നത് നല്ലതാണ്.. ശിവേട്ടൻ അങ്ങനെ അല്ലേ കേറിയേ.. ആടാ.. നന്നായി ശ്രമിച്ചാൽ നല്ല പൊസിഷൻ കിട്ടും.. ആ ഒരു ശ്രമം കിട്ടിയില്ലേലും കൊഴുപ്പമിലേട്ടാ... ആ ഇങ്ങനെ ആണോ എഴുതാൻ പോണേ... സ്വന്തമായി ഒരു കോൺഫിഡൻസ് ഓക്കെ വേണ്ടേ... ശിവാ ചിരിയോടെ ചോദിച്ചു.. ആ അതൊക്കെ ഉണ്ട്... ആ.. ആ..അവൻ കളിയാക്കും പോലെ പറഞ്ഞു എന്നാ ഞാൻ പോവാണേ.. ആടാ.. അജു ബൈക് എടുത്ത് പോയി. അകത്ത് കേറിയിട്ടും ലെച്ചു അവനെ നോക്കാതെ താഴത്തും നോക്കി നടന്നു.. എന്താ ലെച്ചു നിന്റെ വല്ലതും കളഞ്ഞു പോയോ.... താഴേക്ക് നോക്കി കൊണ്ട് ശിവാ ചോദിച്ചു. ഇല്ലേട്ടാ എന്തെ...

അല്ല നീ താഴെ തിരയുംപോലെ നോക്കി നടക്കുന്നു.. അത്.. ആ നിന്ന് വിളരണ്ട.. ഈ.. ലെച്ചു ഒന്ന് ചിരിച്ചു അടുക്കളയിലേക്ക് പോയി. ലെച്ചു ചായയും ആയി വന്നപ്പോ അവൻ അമ്മയെ വിളിച്ചു. എന്താടാ... അമ്മ ഇവിടെ ഇരിക്കി... കസേര മുൻപോട്ട് നീക്കി അവൻ പറഞ്ഞു. എന്താടാ... എന്താ കാര്യം അമ്മ ഇരിക്കി ഞാൻ പറയാം. നീയും ഇരിക്കടി.. അവൻ ലേച്ചൂനോടും പറഞ്ഞു അവർ ഇരുന്നപ്പോ അവൻ പറഞ്ഞു തുടങ്ങി. അമ്മേ അമ്മക്ക് നമ്മൾ ചേക്കാട് താമസിച്ചത് ഓർമ ഉണ്ടോ... ആ ഉണ്ട്.. ആ ഉണ്ട്.. അന്നത്തെ ആ കൊച്ച് ഇപ്പോഴും മുൻപിൽ കിടന്ന് കളിക്കും പോലെ.. ഏട്ടൻ അവളുടെ ചേച്ചിയെ കെട്ടണം എന്നും പറഞ്ഞു എന്നാ വാശി ആരുന്നു ..ലെച്ചു മുൻപിൽ കണ്ട പോലെ ഓർത്ത് പറഞ്ഞപ്പോ ഇത്രയും നാളും അത് ഓർക്കാഞ്ഞതിൽ ശിവക്ക് സ്വയം ചമ്മൽ തോന്നി.. ആ ശരിയാ എന്തായിരുന്നു അതിന്റെ പേര്... അമ്മ ചിരിയോടെ ഓർക്കുംപോലെ പറഞ്ഞയ. സച്ചു.. ശിവ പറഞ്ഞു. ആ.. എന്താടാ നി ഇപ്പൊ അത് പറയാൻ...

അത് അമ്മേ... എന്നെ ഇത്രയും നാളും കത്ത് തന്ന് പറ്റിച്ചത് അവളാ.. ആര് സച്ചുവോ... അമ്മയും ലെച്ചുവും ഒരുപോലെ ഞെട്ടി ചോദിച്ചു. ഹേയ് അവളല്ല അവളുടെ ചേച്ചി മാളു.. ആണോ.. ലെച്ചു അതിശയത്തോടെ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ചെറിയ ചിരി തത്തി കളിക്കുന്നത് അവൻ കണ്ടു.. മ്മ്.. അപ്പൊ ആ ചേച്ചി ഇത്രയും നാളും അതോർത്ത് വെച്ചോ... എന്റെ ഏട്ടാ സമ്മതിക്കണം.. ഇനി ഒന്നും നോക്കണ്ട കണ്ണുംപൂട്ടി പോയി കെട്ടിക്കോ.. ലെച്ചു സന്തോഷം ഓവർ ആയപ്പോ വിളിച്ചു കൂവി. അമ്മയും ശിവയും തുറിച്ചു നോക്കിയപ്പോ അവൾ നാക്ക് കടിച്ചു ഒരു ചിരി കൊടുത്തു.. മ്മ് എന്നിട്ട് നീ ആ കൊച്ചിനെ കണ്ടോ.. ഇല്ലാ.. സച്ചൂനെ കണ്ടു.. ആണോ.. എങ്ങനെ ഉണ്ട് ഏട്ടാ.. പണ്ടത്തെ ക്യൂട്ട് കുട്ടി തന്നെയാണോ.. ലെച്ചു ആകാംഷ സഹിക്കവയ്യാതെ ചോദിച്ചു. പിന്നെ ക്യൂട്ട് അല്ല കുരുത്ത കേടാ.നീയും കണ്ടിട്ടുണ്ട് ഞാനോ.. ലെച്ചു നെറ്റി ചുളിച്ചു. മ്മ് എവിടെ വെച്ച്. എടി ശ്രദ്ധ... അവളാണ് നമ്മുടെ പഴയ സച്ചു... ങേ... അമ്മയും ലെച്ചുവും പരസ്പരം നോക്കി..

ഏട്ടൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു.. അതൊക്കെ അറിഞ്ഞു..പിന്നെ അമ്മ പറഞ്ഞത് വെച്ച് നോക്കുവാണേൽ ഇപ്പൊ രമയാന്റിയുടെ വീട്ടിൽ താമസിക്കുന്നതാണ് മാളു എന്നാ ശിഖ. മാളുചേച്ചി... ലെച്ചു അറിയാതെ വാ തുറന്ന് പോയി. മ്മ് ഇനി എന്തേലും ഉണ്ടോ.. ലെച്ചു ശ്വാസം വലിച്ചു ചോദിച്ചു.. അവനു അത് കേട്ട് ചിരി വന്നു.. വാ ഏട്ടാ നമുക്ക്‌ ഇപ്പൊ തന്നെ പോയി കാണാം..ലെച്ചു ചാടി എഴുന്നേറ്റു ഏയ്‌ ഇപ്പൊ വേണ്ടാ...എനിക്ക് കുറച്ചു പ്ലാൻ ഓക്കെ ഉണ്ട്..അതൊക്കെ കഴിയട്ടെ.. എന്നെ ഇട്ട് കുറച്ചു കറക്കിയത് അല്ലേ എനിക്കും പണി കൊടുക്കാൻ അറിയാം എന്ന് കാണിച് കൊടുക്കണം അത്രേം ഉള്ളു. എന്ത് പണി...എടാ ചെക്കാ വേണ്ടാത്ത പണിക്ക് ഒന്നും പോവല്ലേ.. നിനക്ക് ഇഷ്ട്ടായാൽ നമുക്ക്‌ നേരെ ചെന്ന് പെണ്ണ് ചോദിക്കാം അത്ര തന്നെ.. ഒന്ന് പോയെ അമ്മേ അതിൽ ഒരു രസം ഇല്ലാ.. ഏട്ടാ എന്താ പ്ലാൻ ഞാൻ കട്ടക്ക് കൂടെ കാണും. ലെച്ചു ചോദിച്ചു . അവൻ അമ്മയെ നോക്കി കണ്ണടച്ചു കാണിച്ചു അവന്റെ പ്ലാൻ ഒക്കെ പറഞ്ഞു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story